FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

17 ഡിസംബര്‍ 2009 - ബ്ലോഗ്പോസ്റ്റ് മോഷണം വീണ്ടും

Thursday

ബ്ലോഗ് -പോസ്റ്റ് മോഷണം വീണ്ടും

സന്തോഷ്
ജനിക്കുമ്പോള്‍ നല്ല തന്തക്ക് ജനിക്കണമെന്നാണ് നാട്ടുമൊഴി. തന്ത ആരെന്നറിയില്ലെങ്കിലും കൊച്ചിന്റെ പ്രവൃത്തിയിലും ജീവിതശൈലിയിലും ആ തന്തയുടെ ഗുണ വിശേഷങ്ങള്‍ ഉണ്ടാവുമായിരിക്കും അതുകൊണ്ടാവും അങ്ങിനൊരു നാട്ടു മൊഴി ഉണ്ടാവാന്‍ കാരണം
ഇതിലെ

ഡൂക്കിലി സിനിമകള്‍
അനോണിമാഷ്

നിങ്ങളുടെയൊക്കെ സ്നേഹത്തിനു മുന്നില്‍ ഞാന്‍ തലകുനിക്കുന്നു. ബ്ലോഗിങ്ങിലേക്ക് വീണ്ടും തിരിച്ചുവരാന്‍ തന്നെ തീരുമാനിച്ചു. എന്നാല്‍ പഴയപോലെ ബൂലോകത്തെ അടിപിടികള്‍, കവിതാ ചര്‍ച്ചകള്‍, വിവാദങ്ങള്‍ എന്നിവയിലൊന്നും തന്നെ ഇനി ഇടപെടാന്‍ എനിക്കാഗ്രഹമില്ല. വര്‍മ്മമാര്‍ ക്ഷമിക്കുക.

ഇതിലെ

“ബാച്ചിലേഴ്സ് ക്ലബ്ബിലെ കലാപ്രതിഭന്‍..!!“
അഭിലാഷങ്ങള്‍

പ്രായമേറേയായിട്ടും ഇപ്പോഴും പണ്ടത്തെ സ്കൂള്‍-കോളജ്-ബാച്ചിലര്‍ ലൈഫിലെ രസകരമായ മുഹൂര്‍ത്തങ്ങള്‍ ഓര്‍ത്തുകൊണ്ടേയിരിക്കുന്ന, സാമ്പത്തികമാന്ദ്യം കൊണ്ട് ജകപൊകയായ ദുബായിയെ 10 ബില്യന്‍ ഡോളര്‍ സഹായിക്കാമെന്നേറ്റ അബുദാബിദേശത്തിന്റെ പൊന്നോമനപുത്രനും, ഷാര്‍ജ്ജപ്പുഴ ജില്ലയിലെ റോളമടക്കായലിന്റെ പരിസരത്ത് ഭാര്യയുടെ പേരില്‍ ഒരു ഫ്ലാറ്റെടുത്ത് അതിന് ‘താടക’ എന്ന പേരിട്ട്,

ഇതിലെ

2009 ഇലെ മികച്ച 10 മലയാള സിനിമകള്‍ - Best 10 Malayalam Movies in 2009
കുരാക്കാരന്‍

2009 മലയാള സിനിമയെ സംബന്ധിച്ച് ശുഭകരമായ സൂചനകള്‍ നല്‍കിയ വര്‍ഷമാണ്‌. മലയാള സിനിമ മരിച്ചു കൊണ്ടിരിക്കുന്നു എന്നും മറ്റുമുള്ള വിലാപങ്ങള്‍ക്ക്‌ നടുവില്‍ നിന്നു കൊണ്ട് തന്നെ വളരെ പ്രതീക്ഷ നല്‍കുന്ന സംരംഭങ്ങള്‍ സമ്മാനിക്കുവാന്‍ മലയാളത്തിലെ സിനിമ പ്രവര്‍ത്തകര്‍ക്ക് സാധ്യമായിട്ടുണ്ട്

ഇതിലെ

മരക്കസേര

നസീര്‍ കടിക്കാട്

നോട്ടം വീണ് മുളച്ച്ളച്ച്തഴച്ച്കാടുകയറിയ മുറ്റം

കുഴിച്ചിറങ്ങിയ നോട്ടംപുല്ല് പറിച്ചതാണ്,

ചാമ്പയും ചെറിയുംമാവും പ്ലാവും വരെഉണങ്ങിപ്പോയി.

മുറ്റത്തേക്കിറങ്ങുന്നതെങ്ങിനെ

മുറ്റത്തേക്കിറങ്ങാതെങ്ങിനെ?

ഇതിലെ

അദ്ധ്യായം 47 - മൂന്നാമത്തെ അപകടം
അരുണ്‍ കായംകുളം

പരിക്ഷത്ത് മഹാരാജാവ്..അര്‍ജ്ജുനന്‍റെ മകനായ അഭിമന്യുവിന്‍റെ പുത്രന്‍!!ഒരിക്കല്‍ ഇദ്ദേഹം മൃഗയവിനോദത്തിനായി സഞ്ചരിച്ച് കൊണ്ടിരിക്കേ, ഒരു ചത്ത പാമ്പിനെ എടുത്ത് ശമികന്‍ എന്ന മുനിയുടെ തോളിലിട്ടു.ഈ വിവരമറിഞ്ഞ് ശമികന്‍റെ പുത്രനായ ശൃംഗി, രാജാവിനെ ശപിച്ചു..ഏഴ് ദിവസത്തിനുള്ളില്‍ തക്ഷകന്‍റെ കടിയേറ്റ് മഹാരാജാവ് മരിക്കും

ഇതിലെ

മ്യൂണിക് ബ്ലോഗ് സംഗമം
കരിങ്കല്ല്

വെറുതെയിരിക്കുന്ന നായർക്കൊരു വിളി തോന്നി എന്നു പറയില്ലേ? അങ്ങനെയാണു.. വെറുതേയിരുന്ന എനിക്കൊരു പാക്കറ്റ് സ്വിസ്സ് ചോക്കലേറ്റ് കിട്ടിയതു്.

ഗൾഫ് മലയാളി ബ്ലോഗ്ഗർമാർക്കും, കേരളത്തിലെ ബ്ലോഗ്ഗർമാർക്കും… എന്തിനു അമേരിക്കയിലെ മലയാളി ബ്ലോഗ്ഗർമാർക്കും വരെ മീറ്റും മീറ്റിങ്ങും ഉണ്ട്. ഞങ്ങൾ പാവങ്ങൾ യൂറോപ്യൻ മലയാളികൾക്കു അങ്ങോട്ടും ഇങ്ങോട്ടും അറിയുക പോലുമില്ല

ഇതിലെ

ലതീഷ് മോഹന്റെ കവിത " വഴി തരുമോ ? കടല വില്‍ക്കാനാണ് " ഒരു പഠനം .
കാപ്പിലാന്‍

മലയാള ബ്ലോഗില്‍ മുട്ടിന് മുട്ടിന് ഇപ്പോള്‍ കവികളാണ് . അവരെ മുട്ടാതെ ബ്ലോഗിന്റെ ഇടവഴിയില്‍ കൂടി നടക്കാന്‍ വയ്യ എന്ന സ്ഥിതി വിശേഷം ഇന്ന് ബ്ലോഗിന് കൈവന്നിരിക്കുന്നു . എന്നാല്‍ ഞാന്‍ ആ വഴികളില്‍ നിന്നും അല്പം മാറി സഞ്ചരിക്കുവാന്‍ ഇഷ്ടപ്പെടുകയാണ് .

ഇതിലെ

ക്രിസ്തുമസ് ആശംസകള്..
ദേവീ വിലാസം സ്ക്കൂള്‍

എല്ലാവര്ക്കും ഡി.വി.വി.എച് എസ് എസ് ന്റെ ക്രിസ്തുമസ് ആശംസകള്.....

ഇതിലെ

.ഒരു സംങ്കീർത്തനം പോലെ,....(പെരുമ്പടവം ശ്രീധരന്റെ കാവ്യശിൽപം)
ശ്രീജിത്ത്

നന്ദി വീണ്ടും വരിക,..

നീസുഖ സുഷുപ്തിയിൽ,..എന്റെ ഹൃദയരാജ്ഞീ...

പുൽകുകയെന്നേ,..സിരകളെ തളർത്തി ,..

നുരയായി,..ലഹരിയായി,..സംഗീതമായി,...

ഇതിലെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP