FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍

Monday

'സാംബാ ബീറ്റ്സ് '

സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg

(അവസാന ഭാഗം )

http://www.thehindu.com/multimedia/dynamic/00142/spain_142874f.jpg

ആഫ്രിക്കന്‍ ലോകകപ്പിന് വിരാമം. മുപ്പത്തിയൊന്നു ദിവസത്തെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംഗീതവും ലോകകപ്പിന്റെ വിശേഷങ്ങളും വരച്ചുകാട്ടിയ സമാപന ചടങ്ങുകള്‍ അവസാനിച്ചു ഒരു മണിക്കൂറിനുള്ളില്‍ സോക്കര്‍സിറ്റിയില്‍ പന്തുരുണ്ടു തുടങ്ങി. സ്പെയിനിന്റെ മുന്നേറ്റങ്ങള്‍ കൊണ്ടാരംഭിച്ച മത്സരം ആദ്യ ഇരുപതു മിനിട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ചൂട് പിടിച്ചു തുടങ്ങി. ഫൌളുകള്‍ കൂടിവന്ന ആദ്യ മുപ്പതു മിനിറ്റില്‍ അഞ്ചു തവണ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു പഴയ പോലീസുകാരന്‍ ഇംഗ്ലീഷ് റഫറി ഹോവാര്‍ഡ് വെബ്ബ് കളിയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഒരു ടീമിനും ആദ്യ അര മണിക്കൂറില്‍ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നില്ല. സ്പെയിന്‍ ഒന്ന് രണ്ട് തവണ എതിര്‍പോസ്റ്റിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഗോള്‍ അടിക്കാന്‍ ഇരുടീമിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ആദ്യ പകുതിയവസാനിക്കാന്‍ ഇരിക്കെ റോബ്ബന്റെ മനോഹരമായ ഷോട്ട് കാസ്സിയാസ് കുതിയകറ്റിയത് ഒഴിച്ച് ഹോളണ്ടിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ലോകകപ്പ്‌ ഫൈനലിന്റെ നിലവാരം പുലര്‍ത്തിയോ എന്ന് സംശയം ജനിപ്പിക്കും വിധം അരോചകമായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം സ്പെയിന്‍ അക്രമക്കുന്നത് കണ്ടുകൊണ്ടാണ് തുടങ്ങിയത്. ചാവിയുടെ ക്രോസ്സില്‍ നിന്ന് പുയോളിന്റെ ഹെഡര്‍ വിയ്യ മുതലാക്കാതെ തുടങ്ങിയതില്‍ നിന്ന് കളി ആവേശഭരിതം ആവും എന്ന് കരുതിയെങ്കിലും മുന്നോട്ടു പോകുംതോറും കളിയില്‍ അവിടിവിടെ റോബ്ബന്റെയും രണ്ടാം പകുതിയില്‍ ഇറങ്ങിയ നവാസിന്റെയും ഇടയ്ക്കിടെ ഇനിയെസ്ടയുടെയും കളി കൊണ്ട് തിളക്കം വച്ചുവെങ്കിലും പൊതുവേ ബോറടിപ്പിക്കുന്നതായിരുന്നു. എക്സ്ട്രാ ടൈമില്‍ സ്പെയിന്‍ ആണ് ആദ്യ നിമിഷങ്ങളില്‍ അനവധിയവസരങ്ങള്‍ തുലച്ചത്. പ്രത്യേകിച്ച് ഇനിയെസ്ടക്കും നവാസിനും ലഭിച്ച നല്ല രണ്ടവസരങ്ങള്‍. ഫാബ്രിഗാസ് ഇറങ്ങിയതില്‍ നിന്ന് സ്പാനിഷ് മുന്നേറ്റനിരക്ക് കൂടുതല്‍ മൂര്‍ച്ചയുള്ളതു പോലെ തോന്നിച്ചെങ്കിലും ലോകകപ്പ്‌ നേടാനുള്ള ഗോള്‍ വന്നു കണ്ടില്ല. രണ്ടു ടീമിന്റെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനം വളരെയധികം നല്ലതായിരുന്നു പ്രത്യേകിച്ച് റോബ്ബന്റെ ഗോള്‍ മുന്നോട്ടു വന്ന തടുത്ത കാസ്സിയാസ്സും ഫാബ്രിഗാസിന്റെ മുന്നിലേക്ക്‌ കടന്നു വന്ന സ്റ്റെക്ലെന്‍ബെര്‍ഗ് തടഞ്ഞതും ഉറപ്പായ ഗോളുകള്‍ ആയിരുന്നു. കാര്‍ഡുകള്‍ കൊണ്ട് ചീട്ടുകളിച്ചു റഫറി കളി തന്റേതായ രീതിയില്‍ അരോചകമാക്കിക്കൊണ്ടിരുന്നു.

http://www.fifa.com/imgml/tournament/worldcup2010/players/xl/183857.png

പെനാല്‍ട്ടിയിലേക്ക് പോയ കളിയെ ഒരു നിമിഷത്തെ ഇനിയെസ്റ്റ മാജിക്ക് കൊണ്ട് ഹോളണ്ടിന്റെ ലോകകപ്പ്‌ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്പെയിന്‍ അര്‍ഹിച്ച വിജയം തന്നെയെങ്കിലും ഫൈനലില്‍ അവരുടെ ഫുട്ബോള്‍ മായാജാലം കുറവായിരുന്നു. എന്നിരുന്നാലും സ്പെയിന്‍ ആണ് നന്നായി കളിച്ച ടീം.

സ്വര്‍ണ്ണ പന്ത് ഡിയേഗോ ഫോര്‍ലാന്, മുള്ളര്‍ക്ക് രണ്ടു അവാര്‍ഡ്‌

http://upload.wikimedia.org/wikipedia/commons/c/c3/Diego_Forl%C3%A1n.jpg

ലോകകപ്പിലെ മികച്ച കളിക്കാരനായി ഉറുഗുവേയുടെ താരം ഡിയേഗോ ഫോര്ലാനെ തിരഞ്ഞെടുത്തു. ലിയോണേല്‍ മെസ്സി, ചാവി, ഇനിയെസ്ട, മുള്ളര്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ഫോര്‍ലാന്‍ ഈ അവാര്‍ഡ്‌ നേടിയത്. മികച്ച കലികൊണ്ട്‌ ഉറുഗ്വേ ടീമിനെ സെമിഫൈനല്‍ വരെ കൊണ്ടെത്തിക്കുകയും ഒരവസരത്തില്‍ മൂന്നാം സ്ഥാനം ഉറപ്പാക്കുന്ന അവസ്ഥ വരെ ഉറുഗ്വേ എത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഡിയേഗോ ഫോര്‍ലാന്‍ എന്ന നല്ല കളിക്കാരന്റെ കഴിവുകള്‍ തന്നെയാണ്.
http://cdn.worldcupblog.org/germany.worldcupblog.org/files/2010/07/thomasmuller.jpg

ഇരുപതു വയസുകാരന്‍ തോമസ്‌ മുള്ളര്‍ ഏറ്റവും മികച്ച പ്രായം കുറഞ്ഞ കളിക്കാരനുള്ള അവാര്‍ഡ്‌ നേടിയെങ്കില്‍ അഞ്ചു ഗോള്‍ നേടിയ മുള്ളര്‍, ഫോര്‍ലാന്‍ , വിയ്യ , സ്നൈഡര്‍ എന്നിവര്‍ സ്വര്‍ണ്ണ പാദുകത്തിനായുള്ള മത്സരത്തില്‍ ഒപ്പത്തിനൊപ്പം ആയിരുന്നു. ഗോള്‍ അടിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയ മുള്ളര്‍ക്ക് അവസാനം ഗോള്‍ഡന്‍ ബൂട്ട് നല്‍കാന്‍ ഫിഫ തിരുമാനിക്കുകയായിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ ഈ യുവതാരം യുവാക്കളെ കൊണ്ട് നിറഞ്ഞ ഈ ജര്‍മന്‍ ടീമിനോടൊപ്പം ലോകഫുട്ബോളിന്റെ ഭാവിയെ പ്രതിനിധാനം ചെയ്യുന്നു.

http://blog.english.szczecin.pl/wp-content/uploads/2009/06/102-iker-casillas-2-300x300.jpg

മികച്ച ഗോള്‍കീപ്പര്‍ ആയി ഫൈനലില്‍ അടക്കം സ്പെയിനിന്റെ ഗോള്‍വലയം കാത്തു ലോകകപ്പിലാകെ രണ്ടു ഗോളുകള്‍ മാത്രം വഴങ്ങിയ സ്പെയിന്‍ ക്യാപ്റ്റന്‍ ഇകേര്‍ കസ്സിയാസ് തിരഞ്ഞെടുക്കപെട്ടു. മത്സരശേഷം പത്രക്കാരിയും തന്റെ കാമുകിയുമായുള്ള സാറ കാര്ബോന്‍ കാര്‍ബോനേരയുമായി നടത്തിയ അഭിമുഖത്തിനോടുവില്‍ പരസ്യമായി അവള്‍ക്കൊരു ചുംബനവും കൊടുത്താണ് കസ്സിയാസ് മടങ്ങിയത് . ആദ്യ മത്സരത്തില്‍ സ്പെയിന്‍ തോല്‍ക്കാന്‍ കാരണം കാമുകി പോസ്റ്റിനു പിന്നില്‍ നിന്ന് റിപ്പോര്‍ട്ടിംഗ് നടത്തിയതാണ് എന്നുള്ള വിമര്‍ശനത്തിനു ഒരു മധുര പ്രതികാരം!




വുവുസേലകള്‍ക്കും മക്കരാബകള്‍ക്കും ഇനി വിശ്രമം

http://media.washtimes.com/media/image/2010/07/11/South_Africa_Soccer_W_Lea-1_s640x503.jpg?3669d5e88bac5c1c64aef3936d1490930bc07646

ആഫ്രിക്കന്‍ ഇതിഹാസം ജനപ്രീയ നായകന്‍ മടിബ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന നെല്‍സണ്‍ മണ്ടേല പങ്കെടുത്ത ഗംഭീരമായ സമാപന ചടങ്ങ് മത്സരത്തിനു മുന്‍പ് ഒരുക്കിയാണ് ആഫ്രിക്ക ലോകകപ്പിനെ യാത്രയാക്കിയത്.

http://www.bellevision.com/uploaded/stadium_630.jpg

ഇനി രണ്ടായിരത്തിപതിനാലില്‍ ബ്രസീലിലേക്ക് ലോകകപ്പ്‌ യാത്രയാവുന്നു.

http://upload.wikimedia.org/wikipedia/en/8/84/Brazil2014.png
ഒരുപിടി നല്ല ഓര്‍മ്മകളും ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തെപറ്റി നല്ല അഭിപ്രായവും അതിലേറെ അകാംക്ഷകളും ഉദ്വേഗവും നിറഞ്ഞ അത്ഭുതങ്ങളും പ്രതീക്ഷിക്കാത്ത ഒട്ടേറെ അട്ടിമറികളും നിറഞ്ഞ സംഭവബഹുലമായ ഒരു ലോകകപ്പിന് വിരാമം, വുവുസേലകള്‍ക്കും മക്കരാബകള്‍ക്കും ഇനി വിശ്രമം.

http://upload.wikimedia.org/wikipedia/commons/2/24/Watching_South_Africa_%26_France_match_at_World_Cup_2010-06-22_in_Soweto_17.jpg

ഈ ലോകകപ്പ്‌ സമയത്ത് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പ്രചോദനം നല്‍കിയ അചാര്യനെയും ഇതിനായി അവസരം ഒരുക്കി തന്ന ബ്ലോത്രത്തിനും, ജിക്കുവിനും രാമചന്ദ്രന്‍ വെട്ടികാടിനും പ്രത്യേകമായി എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

Read more...

ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍

Thursday

'സാംബാ ബീറ്റ്സ് '



ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്

ഞായറാഴ്ച സോക്കര്‍സിറ്റിയിലെ അവസാന രണ്ടു ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു. ഉറുഗ്വേയെ മലര്‍ത്തിയടിച്ചു ഹോളണ്ടും ജര്‍മനിയെ തളര്‍ത്തി സ്പെയിനും ലോകകപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുന്നു. ഇനി കാണാനുള്ളത് പന്തടക്കത്തിന്റെയും വേഗതയുടെയും വക്താക്കള്‍ തമ്മില്‍ നല്ല ഒരു ഫൈനല്‍ ആണ്. ഫൈനലിന്റെ ടെന്‍ഷന്‍ ആവാഹിച്ചു രണ്ടു ടീമുകളും പ്രതിരോധത്തിലേക്ക് വലിഞ്ഞില്ലെങ്കില്‍ സോക്കര്‍സിറ്റി കാണാന്‍ ഇരിക്കുന്നത് മനോഹര ഫുട്ബോള്‍ കളിയുടെ സുന്ദരദൃശ്യങ്ങളാണ്. യൂറോപ്പിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സുന്ദര ടോട്ടല്‍ ഫുട്ബോള്‍ കളിയുടെ വക്താക്കളായ ഹോളണ്ടും മനോഹരമായ പാസുകള്‍ കൊണ്ട് ഫുട്ബോള്‍ എന്നാ കലയെ നെഞ്ചോടു ചേര്‍ത്ത സ്പെയിനും ഇറങ്ങുന്നു. ഇതാദ്യമായി ലോക ഫുട്ബോള്‍ നെറുകയിലേക്ക് ബ്രസില്‍, അര്‍ജെന്റിന, ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇല്ലാത്ത ഒരു ഫൈനലും കാണാന്‍ പോകുന്നു. വ്യതസ്തതകള്‍ കൊണ്ടും അത്ഭുതങ്ങള്‍ കൊണ്ടും തിളങ്ങിയ ഒരു ലോകകപ്പ്‌ കലാശകൊട്ടിലെക്ക് നീങ്ങുന്നു.


ഹോളണ്ട് - ഉറുഗ്വേ സെമി- ഫൈനല്‍ (3 - 2 )

പ്രതീക്ഷിച്ച പോലെതന്നെ ഹോളണ്ടിന് മുന്നില്‍ ഉറുഗ്വേ തളര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കൂടുതല്‍ സമയം പന്ത് കയ്യില്‍ വച്ച് പ്രതിരോധ കോട്ടകളെ വേഗം കൊണ്ടും കൃത്യമായ പാസുകള്‍ കൊണ്ടും വകഞ്ഞു മാറ്റി എതിര്‍ ഗോള്വലയത്തിനു മുന്നിലേക്ക്‌ കടന്നു ചെല്ലുന്ന ഹോളണ്ട് തന്ത്രത്തിന് മുന്നില്‍ പരുക്ക് സാരമാക്കാതെ ഇറങ്ങിയ ഫോര്‍ലാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ കളിയിലെ ചുവപ്പ് കാര്‍ഡ് കൊണ്ട് പുറത്തിരുന്ന സുവാരസ് മുന്‍നിരയില്‍ ഇല്ലാതിരുന്നത് ഉറുഗ്വേക്ക് കുറച്ചൊന്നും അല്ല പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ പലപ്പോഴും ഒരു തന്ത്രവും ഇല്ലാതെ വെറുതെ പന്ത് തട്ടുന്ന ഉറുഗ്വേ ആവുന്നത്ര പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യൂറോപ്പിലെ ഏറ്റവും മികച്ച മുന്‍നിര കളിക്കാരുടെ ഗണത്തില്‍ പെടുന്ന സ്നൈടര്‍ , റോബ്ബന്‍ എന്നിവരും വാന്‍ ബോമ്മല്‍, വാന്‍ ബ്രോന്ക്ഹോസ്റ്റ് പോലെയുള്ള പ്രമുഖരും അടങ്ങിയ ഹോളണ്ട് എന്ത് കൊണ്ടും ഫൈനലില്‍ കടക്കാന്‍ തങ്ങള്‍ അര്‍ഹരാണ് എന്ന് തെളിയിച്ചു. ഡച്ച് ക്യാപ്റ്റന്‍ ജിയോവാനി വാന്‍ ബ്രോന്ക്ഹോസ്റ്റ് മുപ്പതു മീടര്‍ അകലെ നിന്ന് തൊടുത്ത ഷോട്ട് വെടിയുണ്ട ചീറി പായുന്നത് പോലെ വലക്കുള്ളിലേക്ക് പോയത് കളികാരുടെ കൂടെ ലോകം മുഴുവനും നോക്കി നിന്നു പോയി. ലോകകപ്പിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി ഇത് ഗണിക്കപെടും . അതെ പോലെ തന്നെ കൂടി നില്‍ക്കുന്ന പ്രതിരോധത്തിന്റെ നടുവിലൂടെ സ്നൈടര്‍ പായിച്ച ഷോട്ടും റോബ്ബന്റെ തലകൊണ്ടുള്ള അതിമനോഹരമായ പ്ലേസിംഗ് ഗോളും. ഉരുഗുവേക്ക് മറുപടിയായി രണ്ടാം ഗോള്‍ വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

http://www.bestworldcup.net/wp-content/uploads/2010/03/2010-fifa-world-cup-mascot-zakumi.jpg

സ്പെയിന്‍ - ജര്‍മ്മനി (1 -0 )

പ്രതീക്ഷകള്‍ക്ക് വിപരീതമായി യൂറോപ്പിന്റെ കോടി പായിക്കുന്നത്‌ ഇംഗ്ലണ്ട് അല്ല ഹോളണ്ട് ആണ്. അതെപോലെ തന്നെ സുന്ദരമായ പാസുകള്‍ കൊണ്ട് നല്ല കളി കളിക്കുന്ന സ്പെയിനും. സ്പെയിന്‍ ഫൈനലില്‍ കടക്കും എന്ന് വിചാരിച്ചവര്‍ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ജര്‍മ്മനി - അര്‍ജന്റീന കളി കണ്ടവര്‍ക്ക്. പക്ഷെ തന്ത്രപരമായി സ്പെയിന്‍ തന്നെയായിരുന്നു മുന്നിട്ടു നിന്നത്. ജര്‍മനിയുടെ കളി എതിരാളിയുടെ ദൌര്‍ബല്യങ്ങളെ മുതലാക്കി കൌണ്ടര്‍ അറ്റാക്ക് കളിക്കുന്ന കളി എല്ലാ ടീമിന്റെയടുത്തും വിലപ്പോവില്ല. അര്‍ജന്റീനയുടെ ദുര്‍ബലമായ മിഡ്ഫീല്‍ഡും മോശം പ്രതിരോധവും അവരുടെ കളിക്ക് സഹായകരമായി. പന്ത് തുടരെ ജര്‍മ്മന്‍ കളിക്കാരുടെ കൈകളില്‍ ഏല്പിക്കാന്‍ അര്‍ജന്റീനക്ക് അനായാസം കഴിഞ്ഞു. അത് കൊണ്ട് തന്നെ ആക്രമണത്തിന് ജര്‍മനിക്ക് കൂടുതല്‍ വസരവും. എന്നാല്‍ സ്പെയിനുമായിട്ടുള്ള കളിയില്‍ കഥ മാറി. ജര്‍മനിയുടെ കയ്യില്‍ പന്ത് ലഭികാതെ നോക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. കൃത്യമായി പാസുകള്‍ കൊടുത്തു പന്ത് കൈവശം വച്ച് കളിക്കുന്ന കളി പലര്‍ക്കും അലോസരം ഉണ്ടാക്കാവുന്നതായിരിക്കും പക്ഷെ വളരെ പ്രായോഗികമാണ്. അര്‍ജന്റീനയെ തോല്‍പ്പിച്ച ജര്‍മനിയാണോ ഇതെന്ന് പലവട്ടം സ്പെയിന്‍ ഇന്നലെ ജര്‍മന്‍ ആരാധകരെ കൊണ്ട് ചോദിപ്പിച്ചതും അത് കൊണ്ടാണ്. ഇന്നലെ ജര്‍മനിക്ക് പന്ത് കയ്യില്‍ വച്ച് പാസ്‌ കൊടുക്കാന്‍ കഴിഞ്ഞത് വളരെ അപൂര്‍വമായിട്ടാണ്. പന്ത് ജര്‍മനിയുടെ കയ്യില്‍ ലഭിക്കുമ്പോഴൊക്കെ അത് തട്ടിയെടുത്തു. പ്രതിരോധം നന്നായി കളിച്ചത് കൊണ്ട് കൂടുതല്‍ ഗോള്‍ വാങ്ങിയില്ല. ഇന്നലെ ജര്‍മന്‍ മധ്യനിര എന്നൊന്ന് ഉണ്ടായിരുന്നെ ഇല്ല. അത് കൊണ്ട് തന്നെ മുന്‍നിരക്ക് പാസുകള്‍ ലഭിക്കുന്നത് കുറഞ്ഞു. ജര്‍മനിയെ പൂട്ടികെട്ടി എന്ന് തന്നെ പറയാം സ്പെയിന്‍. വിയ്യയെ കൊണ്ട് അധികം ഗോള്‍ അടിപ്പിക്കതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജര്‍മന്‍ പ്രധിരോധതിന്റെ വന്‍ പിഴവുകള്‍ ആണ് ചാബി അലോണ്‍സോ അടിച്ച രണ്ടു ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും പുയോള്‍ അടിച്ച ഗോളിനും പിന്നില്‍ . വിയ്യ അല്ലെങ്കില്‍ പെഡ്രോ വരുമ്പോള്‍ രണ്ടും മൂന്നും കളിക്കാര്‍ ചേര്‍ന്ന് പന്ത് തിരിച്ചു പിടിക്കാന്‍ ചെല്ലുമ്പോള്‍ ചാവിയോ ചാബി ആലോന്‍സോയോ പന്ത് തൊടുമ്പോള്‍ മാര്‍ക്ക്‌ ചെയ്യാതിരുന്നത് അല്ഭുതപെടുത്തി. ഈ സ്പെയിന്‍ ടീമിനെ നന്നായി അറിയാതെ കളിക്കാന്‍ ഇറങ്ങിയ ടീമാണ് ജര്‍മ്മനി എന്ന് തോന്നിച്ചു. അതെ പിഴവ് തന്നെയാണ് പുയോള്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കിയപ്പോള്‍ സംഭവിച്ചതും. ആദ്യ പകുതിയില്‍ ഇതേപോലെ തന്നെ ഒരു ഹെഡര്‍ പുയോള്‍ അടിച്ചത് ക്രോസ്ബാറിന്റെ മുകളിലൂടെ പറയുന്നത് ജര്‍മ്മനി കണ്ടതാണ് എന്നിട്ടും ആ കോര്‍ണര്‍ എടുക്കുമ്പോള്‍ ബോക്സിനു മുന്നില്‍ നിന്ന ശക്തനും ഉയരം കൂടിയവനുമായ പുയോളിനെ അവര്‍ മാര്‍ക്ക്‌ ചെയ്തില്ല. ഫലം ചാവിയുടെ കോര്‍ണര്‍ ഉയര്‍ന്നു വളഞ്ഞു വന്നപ്പോഴേക്കും ബോക്സിനു പുറത്തു നിന്നു ഓടിവന്നു തന്റെ ഉയരവും ശക്തിയും ഉപയോഗിച്ച് മനോഹര ഗോള്‍ . സെറ്റ് പീസ്‌ ഗോളുകളില്‍ ഏറ്റവും മികച്ചത്. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ഹെയിന്‍സെ നൈജീരിയക്കെതിരെ അടിച്ച ഗോളിന്റെ തനി പകര്‍പ്പ്! നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും അത്ര നല്ല കളിയൊന്നും കളിക്കാതെ ഇവിടെ വരെയെത്തിയ ജര്‍മ്മനി ഫൈനലില്‍ കടന്നിരുന്നെങ്കില്‍ അത് ഈ ടൂര്‍ണമെന്റിന്റെ നഷ്ടമായേനെ. ഇന്നലെ കുരുത്ത ജര്‍മന്‍ ഫാനുകള്‍ പലരും ജര്‍മ്മനി സെര്‍ബിയക്കും ഘാന്ക്കും എതിരെ ഗ്രൂപ്പ് മത്സരങ്ങളില്‍ കളിച്ച മോശം കളി മറന്നു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് എന്ന പേര് കൊണ്ട് മാത്രം കളിയ്ക്കാന്‍ വന്ന ടീമും തന്ത്രങ്ങള്‍ മേനയുന്നതില്‍ അമ്പേ പരാജിതരായ അര്‍ജന്റീനയുടെ കൂടെയുള്ള കളിയും ജര്‍മനിയെ ലോകകപ്പ്‌ ജയിപ്പിച്ചുവെങ്കില്‍ അത് സ്പെയിന്‍ , ഹോളണ്ട് എന്നീ രാജ്യങ്ങളോടുള്ള അനീതി ആവുമായിരുന്നു.

ഇനി രണ്ടു മത്സരങ്ങള്‍ - നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി കളിച്ച രണ്ടു മികച്ച ടീമുകള്‍ ആണ് ഫൈനലില്‍ . റെക്കോര്‍ഡ്‌ നേടാന്‍ ക്ലോസെക്ക് ഒരവസരം എന്നോണം ഒരു മൂന്നാം സ്ഥാന മത്സരം. ശരിക്കുള്ള കളി ഇനി കാണാം സോക്കര്‍സിറ്റിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിക്ക്.

----------------------------------------------------------------------
മികച്ച പത്തു ഗോളുകള്‍

ഇത് വരെയുള്ള മികച്ചത് എന്ന് എനിക്ക് തോന്നിയ പത്തു ഗോളുകള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇത് റാങ്ക് ചെയ്ത ലിസ്റ്റ് അല്ല. റാങ്ക് ചെയ്ത ലിസ്റ്റ് ഫൈനലിന് ശേഷം.

1 . ഷബാലാല - ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ . ഇടതുകാല് കൊണ്ട് മെക്സിക്കോ ഗോളിന്റെ ഇടതു മൂലയിലേക്ക് പാഞ്ഞു കയറിയ ഷോട്ട്.



2 . മൈക്കോന്‍ - കൊറിയക്കെതിര വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്



3 . ടെവസ് - മെക്സിക്കോയ്ക്കെതിരെ ബോക്സിനു പുറത്തു നിന്നെടുത്ത മനോഹര ലോങ്ങ്‌ റേഞ്ച് ഷോട്ട്



4 . വന്‍ ബ്രോന്ക്ഹോസ്റ്റ് - മുപ്പതടി അകലെ നിന്നു പാഞ്ഞു ചെന്ന വെടിയുണ്ട കണക്കു ഷോട്ട് ഉറുഗ്വേക്കെതിരെ



5 . മുണ്ടാരി - ഘാനക്ക് വേണ്ടി മുപ്പത്തിയഞ്ചു അടി ദൂരെ നിന്നു ബോക്സിനു പുറത്തു നിന്നു നിലംപറ്റി ചെന്ന മനോഹര ഗോള്‍ ഉറുഗ്വേക്കെതിരെ






6 . ഹോണ്ട -ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ എടുത്ത ഫ്രീകിക്ക് ഗോള്‍


7 . ഡോണോവാന്‍ - അമേരിക്കക്ക് വേണ്ടി സ്ലോവേനിയക്കെതിരെ വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്


8 . ഫാബിയോ ക്വാഗ്ലിയാരല്ല - ഇറ്റലിക്ക് വേണ്ടി സ്ലോവാക്യക്കെതിരെ മനോഹരമായ ചിപ്പ് ഗോള്‍



9 . ഡിയേഗോ ഫോര്‍ലാന്‍ - ഘാനക്കെതിരെ മനോഹരമായ ഫ്രീകിക്ക് ഗോള്‍



10 . എന്‍ഡോ - ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ ഫ്രീകിക്ക് ഗോള്‍

Read more...

പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും

Monday

'സാംബാ ബീറ്റ്സ് '

പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg



ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്

ലോകകപ്പ്‌ ഉയര്‍ത്തിയ രണ്ടു അതികായന്മാര്‍ - ഒരാള്‍ ബ്രസീലിന്റെ പ്രധിരോധത്തില്‍ കോട്ടമതില്‍ തീര്‍ത്തു എതിരാളിയെ അടച്ചു കെട്ടി മുന്‍നിരയിലെ പാഞ്ഞു നടക്കുന്ന ചാട്ടുളികളിലേക്ക് പന്ത് എത്തിച്ചു നല്‍കിയിരുന്ന ദുംഗ. മറ്റെയാള്‍ ആക്രമണ ശൈലിയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് പാഞ്ഞു ചെന്ന് വലകളെ കുലുക്കിയിരുന്ന മറഡോണ. സ്വന്തം വ്യക്തിത്വങ്ങളെ തങ്ങള്‍ പരിശീലിപ്പിക്കുന്ന ടീമുകളിലേക്ക് ആവാഹിച്ചു ലോകകപ്പും സ്വപ്നം കണ്ടിറങ്ങിയ അവര്‍ ദക്ഷിണാഫ്രിക്കയിലെ മണ്ണില്‍ നിന്ന് മടങ്ങിയിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി കഴിഞ്ഞു. എല്ലാ പോസ്റ്റ്‌ മോര്ട്ടങ്ങള്‍ക്കും ഇടയില്‍ ഓര്‍ക്കേണ്ട സത്യങ്ങള്‍ ലോകകപ്പില്‍ ജയിക്കുന്ന ടീമിന് എന്നും പൂക്കളും തോല്കുന്ന കോച്ചിന് കല്ലേറും എന്നത് ഒരുതരം പ്രകൃതി നിയമം ആണ്. കാരണം ഇത് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ലോകകപ്പാണ്. ഇവിടെ ജയം ആണ് പ്രധാനം.

http://www1.picturepush.com/photo/a/3744074/640/3744074.jpg

പ്രതിരോധ ഫുട്ബോള്‍ കളിച്ചു ഭാഗ്യത്തെ കൂട്ടുപിടിച്ച് ഗോള്‍ അടിയായിരുന്നു ആദ്യ മത്സരം മുതല്‍ ബ്രസീലിന്റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഉത്തര കൊറിയക്കെതിരെ ബ്രസീല്‍ കളിക്കുന്നത് കണ്ടപ്പോഴേ എല്ലാവര്ക്കും അത് മനസ്സിലായിരുന്നു. ലോകകപ്പിന് മുന്‍പ് പരുക്കില്‍ നിന്ന് മോചിതനായി വന്ന കക്കാ കളിമികവിലേറെ ഫൌളിലും മറിഞ്ഞു വീണു ഫൌള്‍ വാങ്ങി ഗോള്‍ അടിക്കുന്നതിലും ആണ് ശ്രദ്ധിച്ചത്.
http://www1.picturepush.com/photo/a/3744439/640/3744439.jpg
റോബിഞ്ഞോയെ പോലെയുള്ള മിടുക്കന്‍ മുന്നേറ്റ നിരക്കാര്‍ക്കു പന്തെത്തിച്ചു കൊടുക്കാന്‍ പറ്റിയ നല്ല മിഡ്‌ഫീല്‍ഡ് കളിക്കാര്‍ ഇല്ലാതെ പ്രതിരോധത്തില്‍ ഊന്നിയ ഫിലിപ്പെ മേലോയെ പോലെയുള്ള കളിക്കാരുമായി വന്ന ബ്രസീല്‍ രണ്ടാം റൌണ്ടില്‍ കടന്നത്‌ ഐവറി കോസ്റ്റിന്റെ മോശം കളിയുടെയും ഗ്രൂപ്പിലെ മറ്റൊരു ടീം കൊറിയ ആയിരുന്നത് കുണ്ട് മാത്രമാണ്. രണ്ടാം റൌണ്ടില്‍ ആക്രമിച്ചു കളിക്കുന്ന ചിലിക്കെതിരെയാണ് ബ്രസീലിന്റെ സാംബാ താളങ്ങള്‍ കുറച്ചെങ്കിലും പുറത്തു കണ്ടത്. ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോല്‍ക്കുമ്പോള്‍ കാണാനായത് ആവേശവും ആത്മവിശ്വാസവും കൊണ്ട് ഫുട്ബോള്‍ ജയിക്കാം എന്ന പഴയ ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രായോഗികമല്ല എന്നാണു. ഇവിടെ പ്രധിരോധം വളരെ പ്രധാനം ആണ് എന്നാല്‍ പ്രധിരോധതിനോപ്പം അവസരം മുതലാക്കി ആക്രമിക്കാന്‍ തക്കതായ ഒരു മുനെട്ട നിറയും ഉണ്ടാകണം.
http://www5.picturepush.com/photo/a/3744078/640/3744078.jpg
ബ്രസീലിന്റെ പരാജയം അവിടെയായിരുന്നു. നല്ല പ്രധിരോധം ഉണ്ടായെങ്കിലും ഗോളുകള്‍ അടിക്കാന്‍ റോബിഞ്ഞോക്കും ലൂയി ഫാബിയാനോക്കും പറ്റിയില്ലെങ്കില്‍ പിന്നെ പ്രധിരോധത്തില്‍ നിന്ന് മൈക്കോന്‍ വരണം എന്ന അവസ്ഥ. ഒരു പൂര്‍ണ ടീമായിരുന്നില്ല ബ്രസീല്‍ . അത് കൊണ്ട് തന്നെ ലോകകപ്പ്‌ അവര്‍ക്ക് അന്യമായി. ഒരു പക്ഷെ അഡ്രിയാനോ, റൊണാള്ടിഞ്ഞോ എന്നിവര്‍ മുന്നേറ്റ നിരയില്‍ ഉണ്ടായിരുനെങ്കില്‍ എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് സാംബ രാജാക്കന്മാരുടെ മടക്കം ലോക ഫുട്ബോള്‍ എങ്ങോട്ട് പോകുന്നു എന്ന ദിശയിലേക്കു വിരല്‍ ചൂണ്ടുന്നു.

ഇന്നത്തെ ലോകഫുട്ബോള്‍ മനോഹരമായി പാസ്‌ കൊടുത്തു മുന്നേറി എതിര്‍ ഗോളിയെ വരെ കബിളിപ്പിച്ചു ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതല്ല എന്നാണു കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍മിലാന്‍ ബാര്‍സിലോണയെ കാട്ടി കൊടുത്തത്. ശക്തമായ പ്രതിരോധം, മൂര്‍ച്ചയുള്ള മുന്നേറ്റം. ഇത് രണ്ടും എതിര്‍ടീമിന്റെ ശക്തിയെ അനുസരിച്ച് ഉപയോഗിക്കുക. എതിരാളികള്‍ നല്ല മുന്നേറ്റ നിരയുള്ളവര്‍ ആണെങ്കില്‍ അവരെ കൊണ്ട് ഗോള്‍ അടിപ്പിക്കാതിരിക്കുക. മുന്നേറ്റനിരയുടെ ശക്തനായ മിഡ്‌ ഫീല്‍ഡറെ മാര്‍ക്ക്‌ ചെയ്യുക അത് വഴി ബോള്‍ അവരുടെ മുന്നേറ്റ നിരക്ക് എത്തുന്നത്‌ കുറയ്ക്കുക. എന്നിട്ട് ശക്തരായ മുന്നേറ്റ നിരയെ കൊണ്ട് ആക്രമിച്ചു കൃത്യതയാര്‍ന്ന ഫിനിഷിംഗ് കൊണ്ട് കളിതീര്‍ക്കുക. ജര്‍മ്മനി അര്‍ജന്റീനയോട് ചെയ്തതും അതാണ്‌. എതിരാളിയുടെ തന്ത്രങ്ങള്‍ അറിയാമായിരുന്നിട്ടും തങ്ങളുടെ കളി മാറ്റി കളിയ്ക്കാന്‍ അര്‍ജന്റീന തയാറായില്ല. ആദ്യം തൊട്ടേ മെസ്സിയെ പിന്നില്‍ കളിപ്പിച്ചു തങ്ങളുടെ തന്ത്രങ്ങള്‍ എല്ലാവര്‍ക്കും കാട്ടിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ മെസ്സിയെ മുന്നേറ്റ നിരയില്‍ കളിപ്പിക്കാതെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നാം മിനിറ്റില്‍ അത്ര എളുപ്പത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ടീമിന് തിരികെ വരുന്നത് അസാധ്യം ആയിരുന്നു. ജര്‍മനിയെ പോലെ വളരെ വേഗത്തില്‍ കൌണ്ടര്‍ അറ്റാക്ക്‌ കളിക്കുന്ന ടീമിനെ തോല്‍പ്പിക്കാന്‍ അതെ ശൈലി തന്നെ സ്വീകരിക്കെണ്ടിയിരുന്നു അര്‍ജന്റീന. നല്ല പ്രതിരോധവും തുടര്‍ന്ന് പാഞ്ഞു കയറുന്ന ആക്രമണവും ആയിരുന്നു അര്‍ജന്റീന അവലംബിക്കെണ്ടിയിരുന്നത്. പക്ഷെ അതിനു വേണ്ടിയിരുന്ന ഒരു നല്ല മിഡ്‌ ഫീല്‍ഡ് കളിക്കാരന്‍ അവര്‍ക്കില്ലാതെ പോയി. മെസ്സിയെ പ്ലേമേക്കര്‍ ആക്കിയപ്പോള്‍ മിലിറ്റൊയെ ഇറക്കി ഒരു 4-2-4 അല്ലെങ്കില്‍ 5-1-4 ശൈലിയില്‍ പ്രതിരോധത്തിലും ആക്രമണത്തിലും ഊന്നി കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ കളി വളരെ ബോര്‍ എങ്കിലും അവര്‍ക്ക് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. തന്ത്രങ്ങളുടെ പാളിച്ച, എതിരാളികളുടെ തന്ത്രങ്ങളെ അറിയാമായിരുന്നിട്ടും പ്രധിരോധിക്കാന്‍ ശ്രമിക്കാത്തത് തുടങ്ങിയവ മറഡോണ തന്റെ കാലത്തേ അര്‍ജന്റീന ടീമിനേക്കാള്‍ പ്രതിഭകളുടെ ആധിക്യം നിറഞ്ഞ ഈ ടീമില്‍ (അമിത) പ്രതീക്ഷ വച്ചിരുന്നു എന്ന് വേണം കരുതാന്‍. ഒരുപക്ഷെ ശൈലി മാറ്റാതെ അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ എല്ലാവരും സുന്ദരമായ കളികളിച്ചു ജയിച്ചതിനു മറഡോണയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയേനെ. ഇപ്പോള്‍ പഴി വാങ്ങി പിന്‍വാങ്ങാന്‍ ആണ് ആ പഴയ ഇതിഹാസത്തിന്റെ വിധി.
http://www2.picturepush.com/photo/a/3744430/640/3744430.jpg

ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ ആണ് തങ്ങള്‍ കളിക്കുന്നതെന്ന് പറഞ്ഞ മറഡോണ ഫാന്‍സിനും ആത്യന്തികമായി വിജയം തന്നെയാണ് വേണ്ടതെന്നു മറന്നു. കളിച്ച കളികളില്‍ ആകര്‍ഷണീയമായ കളി കളിച്ചത് കൊണ്ട് ദുംഗയെക്കാള്‍ മറഡോണക്ക് വിമര്‍ശനങ്ങള്‍ കുറവാണ് എന്നതാണ് ആശ്വാസം.

എതിരാളിയെ നന്നായി മനസ്സിലാക്കി തന്ത്രപരമായി അവരെ തലക്കുന്ന ജര്‍മ്മനി, പ്രധിരോധവും ആക്രമണവും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഹോളണ്ട്, ഏതാണ്ട് അര്‍ജന്റീനയെപോലെ തന്നെ മനോഹര ഫുട്ബോള്‍ കളിച്ചു കടന്നു വന്ന സ്പെയിന്‍, സുവാരാസ് എന്ന ത്യാഗിയായ കളിക്കാരന്റെ കാവല്‍ കൊണ്ട് പിന്‍വാതില്‍ വഴി കടന്നു വന്ന ഉറുഗ്വേ. ഇനി അവശേഷിക്കുന്നതിവര്‍ മാത്രം. മനോഹര ഫുട്ബോള്‍ കപ്പ നേടി കൊടുക്കില്ല എന്നതിന്റെ തെളിവായി സ്പെയിനിന്റെ കഴിഞ്ഞ കളി. പക്ഷെ അവസരങ്ങള്‍ മുതലാക്കുന്ന ഫിനിഷര്‍ ഡേവിഡ്‌ വിയ്യ എന്ന ഷാര്‍പ് ഷൂട്ടര്‍ ഈ ടീമിനെ വ്യതസ്തനാക്കുന്നു. ഫോമിലല്ലാത്ത ടോറസ്സിനെ ഇറക്കാതെ ആദ്യം മുതലേ പെഡ്രോയും ഫാബ്രിഗാസും വിയ്യയും ഇറങ്ങിയാല്‍ ആദ്യം ഗോള്‍ അടിച്ചാല്‍ സ്പെയിനിനു സാധ്യതയുണ്ട്. ഭാഗ്യം വീണ്ടും ഗോള്പോസ്ടിനു മുന്നില്‍ കൈയ്യും കൊണ്ട് നിന്നാല്‍ ഉരുഗുവേക്കും. ഇല്ലെങ്കില്‍ ഒരു ജര്‍മ്മനി - ഹോളണ്ട് ഫൈനല്‍ ആണ് സാധ്യത.

ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇവിടെ കുറഞ്ഞ ആവേശം ഘാന കൂടെ പുറത്തായതോടെ ഏതാണ്ട് തീര്‍ന്ന മട്ടാണ്. ഘാന ടീമിനെ ഇന്നലെ കൊട്ടും പാട്ടും ആവേശം നിറഞ്ഞ ആളുകളും ചേര്‍ന്ന് ഇന്നലെ യാത്രയാക്കി. ജയിക്കുന്ന ടീമിന് പോലും കിട്ടില്ല എന്നുറപ്പുള്ള ചടങ്ങാണ് സൗത്ത് ആഫ്രിക്ക ഇന്നലെ ഘനക്ക് നല്‍കിയത്. ആഫ്രിക്കന്‍ ഫുട്ബോള്‍നെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ട് ചെന്ന ടീമിനോട് ഇന്നലെ നന്ദി പറഞ്ഞുകൊണ്ട് ആയിരങ്ങള്‍ ഇന്നലെ ജോബര്‍ഗില്‍ ഒത്തുകൂടി. ജനപ്രീയ ടീമുകള്‍ ബ്രസീലും അര്‍ജന്റീനയും പുറത്തു പോയതോടെ ലോകകപ്പിന്റെ പണി മാറി ആളുകള്‍ പതിയെ നോര്‍മല്‍ ആയി തുടങ്ങി. എല്ലാ ദിവസവും കളിയില്ല എന്നതും ഒരു നല്ല കാര്യം ആണ്. ലോകപ്പിന്റെ ആവേശം അടങ്ങുമ്പോള്‍ ഇവിടുത്തെ ആളുകള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ തീര്‍ന്ന ഒരു ലോകകപ്പും അത് തന്ന ആവേശവും കണ്ടു അന്ടാലിച്ചു നില്‍ക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായിരുന്നു ഈ ലോകകപ്പ്‌. ഈ സമയത്ത് ഏതാണ്ട് പത്തുലക്ഷം ആളുകള്‍ ഈ രാജ്യം സന്ദര്‍ശിച്ചു എന്നാണു കണക്കു. സൌത്ത് ആഫ്രിക്കന്‍ ടൂറിസം ഇതോടെ ഇനിയും മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ ഇവര്‍ ഈ ലോകകപ്പ് കൊണ്ടുവരുന്ന സൌഭാഗ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു.


(ചിത്രങ്ങള്‍ - പോളോക് വാനെയില്‍ നടന്ന അര്‍ജന്റീന - ഗ്രീസ് മത്സരം കാണാന്‍ പോയ മലയാളി ആരാധകരുടെ കണ്ണിലൂടെ. ഇനി ലോകകപ്പില്‍ കാണാന്‍ കഴിയില്ലാത്ത മറഡോണയും മെസ്സിയും.)
http://www2.picturepush.com/photo/a/3744435/640/3744435.jpg



>>തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..

Read more...

ബ്ലോത്രം വാരാന്തപ്പതിപ്പ്- 3

Sunday

Blothram

Read more...

ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്

Friday

ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്

http://keralacafe.moviebuzz.org/wp-content/uploads/2009/10/laljose.jpg


http://laljose.files.wordpress.com/2010/02/laljoseblog.jpg

മമ്മൂട്ടി നായകനായി അഭിനയിക്കുന്ന 'ബെസ്റ്റ് ആക്ടര്‍ ' എന്ന സിനിമയില്‍ ലാല്‍ ജോസ് 'ലാല്‍ ജോസ് ' എന്ന റോളില്‍ തന്നെയെത്തുന്നു,അദ്ദേഹം തന്റെ ബ്ലോഗിലൂടെയാണ് ഈ കാര്യം അറിയിച്ചത്.ജീവിതത്തില്‍ ലാല്‍ ജോസ് എന്ന വ്യക്തിയെ സ്വയമായി കണ്ടെത്താന്‍ തനിക്കു കഴിഞ്ഞിട്ടിലെന്നും ലാല്‍ ജോസ് എന്ന നടനില്‍ നിന്നും പ്രേക്ഷകര്‍ എന്താണ് പ്രതീക്ഷിക്കുന്നത് എന്നും വ്യക്തവുമല്ല എന്ന് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്യുന്ന പുതിയ സിനിമയോട് അനുബന്ധിച്ച് അദ്ദേഹം ബ്ലോഗില്‍ എഴുതി .അച്ചടക്കമില്ലാത്ത ജീവിതത്തിലൂടെ തനിക്കു ലഭിച്ചത് ‌ പ്രായം ആണെന്നും അതേ സമയം മമ്മൂട്ടിക്ക് ചിട്ടയോടുള്ള ജീവിതം ചെറുപ്പം സമ്മാനിക്കുകയും ചെയ്തു എന്ന് അദ്ദേഹം താരതമ്യപെടുത്തി .ഒപ്പം പുതിയ സിനിമക്ക് ആശംസകള്‍ നേരുകയും മാര്‍ട്ടിന്‍ പ്രക്കാട്ട് എന്ന സംവിധായകനെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുകയും ചെയ്തു .



Best actor



കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും

നഗരസ്ഥിരമായ ഫിലിം സൊസൈറ്റിയുടെ ചതുരവടിവിലുള്ള അച്ചടക്കസൌകുമാര്യത്തെ പരസ്യമായി കൂക്കിവിളിച്ച് പരിഹസിച്ചതിന്റെ പേരില്‍ ചെവിക്കു പിടിച്ച് പുറത്താക്കപ്പെടുന്ന ഒരാളുടെ പേര് ശരത് എന്നാണെന്ന് എണ്‍പത്തിയേഴിലോ മറ്റോ നടന്ന ഒരു ക്യാമ്പില്‍ വെച്ച് എനിക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞു. ആരാണിയാള്‍ എന്ന ചോദ്യത്തിന് തൃപ്പൂണിത്തുറയിലുള്ള ഒരു ശരത്താണെന്ന മറുപടിയാണ് ഫുള്‍ സ്ളീവണിഞ്ഞ നടത്തിപ്പുകാരന്‍ പറഞ്ഞത്. അപ്രകാരം പുറത്താക്കപ്പെട്ട ശരത് ചന്ദ്രന്‍ അവധൂതനായി മാറി സൌദിയിലേക്ക് നാടു കടന്നു. ജോലിയും പണവും സമ്പാദിക്കുക/ജീവിത സുസ്ഥിരത എന്നീ ലക്ഷ്യങ്ങളോടെയാണ് ശരാശരി മലയാളി ഗള്‍‌ഫിലേക്ക് കടക്കുന്നതും തിരിച്ചു വന്ന് നിലയുറപ്പിക്കുന്നതുമെങ്കില്‍, ശരത് സൌദിയിലുള്ളപ്പോഴും മടങ്ങി വന്നതിനു ശേഷവും ശാശ്വതമായ അസ്ഥിരതയിലേക്ക് വലിച്ചെറിയപ്പെടുകയായിരുന്നു. ജീവിതത്തിലെ വലിച്ചെറിയലുകളും പോരാഞ്ഞ്, ജനങ്ങളെല്ലാം ഉറങ്ങുന്ന പാതിരാവിലും നിതാന്തമായി ഉണര്‍ന്നിരുന്ന അയാള്‍ തീവണ്ടി മുറിയില്‍ നിന്നും വീണ്ടും വലിച്ചെറിയപ്പെട്ടു. ജനങ്ങള്‍ക്ക് ഉറങ്ങാന്‍ വേണ്ടി രാവുകളില്‍ ഉറക്കമിളച്ച് കാത്തിരിക്കുന്ന ഒരു കാവല്‍ക്കാരന്‍ കൂടി അങ്ങിനെ നമ്മെ വിട്ടു പോവുകയും ചെയ്തു.
-

മരമാക്രിയെ ചേര പിടിച്ചോ..?




മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.
-



ഹലോ അപ്പൊ ഓക്കേ നാളെ ഹര്‍ത്താല്‍.!!!

എന്താ കഥ? കേരളത്തില്‍ ഹര്‍ത്താല്‍ ആണ് പോലും ,എന്തിനാണ്? ഇന്ധന വില വര്ധിപ്പിച്ചതിനോ? അതോ ജനങ്ങള്‍ മറന്നു തുടങ്ങിയ ഇടതുപക്ഷം കേരളത്തില്‍ ഉണ്ടെന്നു ബോധ്യപ്പെടുത്താനോ?ഇന്ധന വില വര്‍ധിപ്പിച്ചതിനു ആണെങ്ങില്‍ അന്ന് ഈ ഇടതുപക്ഷം കൂടി പിന്തുണ കൊടുത്ത് കേന്ദ്രം ഭരിപ്പിച്ചപ്പോള്‍ എത്ര പ്രാവശ്യം ഇന്ധന വില കൂട്ടി ?അന്നൊന്നും എന്താ ജനങ്ങള്‍ക്ക്‌ ബുദ്ധിമുട്ട അനുഭവപ്പെട്ടില്ലേ വില വര്‍ധിപ്പിച്ചതില്‍?ഈ അടുത്ത കാലത്ത് പഞ്ചസാരയുടെയും അരിയുടെയും മുളക് മല്ലി മറ്റു നിത്യോപയോഗ സാധനങ്ങള്‍ എന്തിനു അധികം പറയുന്നു കല്ലുപ്പിന്റെയും വരെ വില വര്‍ധിച്ചത് കണ്ടില്ലായിരുന്നോ സഘാക്കളെ?എവിടെ ആയിരുന്നു അന്ന് നിങ്ങള്‍ ഇന്നും അതിലോന്നിന്റെയും വില കുറഞ്ഞിട്ടും ഇല്ല,എന്നിട്ടും ഒരു നടപടിയും എടുക്കാന്‍ ഈ കേരളവും കേന്ദ്രവും ഭരിക്കുന്ന സര്‍ക്കാരുകള്‍ക്ക് കഴിഞ്ഞോ?
-imthiyaztk
>>കൂടുതല്‍ ഇവിടെ


വരവായി സമരാഘോഷം

അങ്ങിനേ നമ്മുടെ കേരളത്തില്‍ വീണ്ടും ഒരുത്സവക്കാലം പോലേ ബന്ദും ഹര്‍ത്താലും വഴി തടയലും ഒക്കെയായി വരും ദിവസങ്ങളില്‍ ഇനിഒരു പൂരതിന്റെയ് ബഹളം തന്നെയായിരിക്കും
കാരണം നാളെ മുതല്‍ എല്ലാ പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും മുതല്‍ വില കൂടിയല്ലോ
ഗാസിനാണ് ഒടുക്കത്തെ കൂട്ടല്‍ ഒരറ്റയടിക്ക് രൂപ മുപ്പതിയന്ച്ചെല്ലേ കൂട്ടിയത്
‍ ഇനിയിപ്പോള് ഈ പേരും പറഞ്ഞു ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും വിലക്കൂടും അല്ല കൂട്ടും ഓട്ടോയും കാറും ബസ്സും ഒക്കെ ഇനി അനിശ്ചിതകാല പണിമുടക്ക്‌ പ്രക്യാപനവും തുടര്‍ന്ന് ചാര്‍ജുകൂട്ടാനായി സമരവും ആയി മുന്നോട്ട് പോവും

-MOHAMED RAFEEQUE.P
>>കൂടുതല്‍ ഇവിടെ

ഇതു ജനങ്ങളോടുള്ള വഞ്ചന………….

അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു… പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്‍റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി… പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു… അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം … അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??…
-A Point Of Thoughts
>>കൂടുതല്‍ ഇവിടെ


ഒരു പന്തിന്റെ ആത്മരോദനം



വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ്‌ തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.

ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.
-

എങ്ങനെ പുട്ടടിക്കാം ?


എന്താണീ പുട്ട് ?
ഈ പോസ്റ്റ്‌ മറ്റൊന്നിനെയും പറ്റി അല്ല. നമ്മുടെ ദേശീയ ആഹാരമായ പുട്ടിനെ പറ്റിയും അതെങ്ങനെ കഴിക്കാം എന്നുള്ളതിനെ പറ്റിയും ആണ്. ഒരു വിധമുള്ള എല്ലാ മലയാളിക്കും പരിചിതമായ ഒരു രുചിയാണ് പുട്ടിന്‍റെതു.
കേരളത്തില്‍ പലയിടത്തും പുട്ട് പല രീതിയില്‍ ആണ് ഉണ്ടാക്കുന്നത്. എന്‍റെ വീട്ടില്‍ ഞാന്‍ കണ്ടിട്ടുള്ളത് പുട്ടുകുറ്റി ഉപയോഗിച്ചുള്ള പരിപാടി ആണ്. ഇപ്പൊ ഉള്ളത് പോലെ ചിരട്ടയുടെ ഷേപ്പില്‍ ഉള്ള സ്റ്റീല്‍ പുട്ട് കുടം അല്ല. പൌഡര്‍ ടിന്‍ പോലെ ഇരിക്കുന്ന ( പഴയ കുട്ടിക്കൂറ ആണ് ഞാന്‍ ഉദ്ദേശിച്ചത് ) സാധനം. അതിന്‍റെ താഴെ ഒരു കാലം ഉണ്ടാവും. ഈ സിലിണ്ടറില്‍ നനച്ച അരിമാവ് നിറച്ചു വച്ചിട്ട് ചില്ലി ഇട്ടു അടക്കും. കുറച്ചു കഴിയുമ്പോ ആവിയില്‍ പുഴുങ്ങി എടുക്കാം. തേങ്ങ ചിരകി ഇടുന്ന കാര്യം മറന്നു പോയി. തേങ്ങയുടെ തൊങ്ങലുകള്‍ ഇല്ലെങ്കില്‍ അതിന്‍റെ ബ്യൂട്ടി പോകും. അരിമാവ് വച്ചു മാത്രമല്ല ഗോതമ്പ് മാവു വച്ചും ഇത് ഉണ്ടാക്കാം. എന്‍റെ അമ്മയുടെ വീട്ടില്‍ പണ്ട് ഞാന്‍ ചിരട്ടയിലും മുളം കുറ്റിയിലും ഉണ്ടാക്കിയ പുട്ട് കഴിച്ചിട്ടുണ്ട്. ആ ചിരട്ട ദിവസവും ഉപയോഗിക്കുന്നത് കാരണം ഒരു കറുത്ത നിറത്തിലാണ് ഉണ്ടാവുക.
-
ദുശാസ്സനന്‍
>>കൂടുതല്‍ ഇവിടെ

മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍

[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)


ടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.

വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.

ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും,
-

ഞാന്‍ കണ്ട രാവണന്‍

കൊള്ളക്കാരനെന്നു പോലീസ് പറയുമെങ്കിലും സത്ഗുണ സമ്പന്നനും പാവങ്ങളുടെ കണ്ണീരൊപ്പുന്നവനും കുട്ടികളുടെ മനസ്സുള്ളവനുമായ നായകന്‍. നായകന്റെ സ്വന്തം സഹോദരിയെ അവളുടെ കല്യാണദിവസം ബലാല്‍സംഗം ചെയ്യുന്ന പോലീസ്.. പ്രതികാരത്തിനായി പോലീസ് കമ്മീഷണറുടെ ഭാര്യയെ തട്ടിക്കൊണ്ടു വരുന്ന നായകന്‍.. പിന്നെ അടി... പിടി..... വെടി ....ബഹളം.. അവസാനം കമ്മീഷണറുടെ ഭാര്യയ്ക്ക് നായകനോട് പ്രണയം..
വര്ഷങ്ങളായി തമിഴ് സിനിമയിലും.. ഹിന്ദി സിനിമയിലും ഇടയ്ക്കിടെ മലയാളം സിനിമയിലും കണ്ടുവരുന്ന ഈ കഥയാണ് രാമായണം രാമന്‍ ,രാവണന്‍ ,എന്നൊക്കെ പറഞ്ഞ് മണി രത്നം പുറത്തിറക്കിയ രാവണനിലേയും കഥ.. എല്ലാം സെയിം സെയിം.. ഇതാണു രാമയണമെങ്കില്‍ ഇന്‍ഡ്യന്‍ സിനിമയില്‍ പുറത്തിറങ്ങിയിട്ടുള്ള ഒട്ടു മിക്ക സിനിന്മയുടേയും കഥ രാമായണത്തിന്റെ സ്വതന്ത്രാവിഷ്കാരം ആണെന്നു പറയേണ്ടി വരും.

ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാ‌വണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം.. തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്
-

"എന്നിട്ടും വന്നില്ലല്ലോ"

1


എന്തെ, നീയിനിയും വന്നില്ലെന്‍ പ്രാണ നാഥാ ,എന്‍

കണ്ണീര്‍ തുടക്കാന്‍ നീ ഇനിയും വന്നെത്തുകില്ലെന്‍ചാരെ.....

ഗാനം അവളുടെ ചെവിയില്‍ അലയടിച്ചു. മോളെ ഉറക്കികിടത്തി അവള്‍ ജനല്‍ കര്ടന്‍ നീക്കി റോഡിലേക്ക് നോക്കി. മഞ്ഞു പാളികള്‍പാറി വീഴുന്ന റോഡ്‌ വിജനമായിരുന്നു.കുറച്ചകലെ
യുള്ള ബസ്‌ ഷെഡില്‍നിന്നും ഒഴുകിയെത്തിയ ഈരടികള്‍
അവളെ വല്ലാതെ ആകര്‍ഷിച്ചു . നീണ്ട താടിയും .നീണ്ടു മുഖം മറഞ്ഞു വീണു കിടക്കുന്ന തലമുടിയുമായുള്ള ഒരു വയോ വൃദ്ധന്‍, തണുപ്പിന്റെ അസഹ്യതയില്‍, കാല്‍മുട്ടോളം താഴ്ന് കിടക്കുന്ന കമ്പിളി കോട്ടില്‍ കൈതിരുകി ബസ്‌ ഷെഡിന്റെ തൂണില്‍
‍ചാരിയിരുന്നുകൊണ്ട് ഈണമിട്ടു പാടുകയാണ്.

കൈവിട്ടുപോയ ആരെയോ പ്രതീക്ഷിച്ചുകൊണ്ടുള്ള, ആ തെരുവുഗായകന്റെ ഗാന ശകലങ്ങള്‍ അവളുടെ ചിന്തയെ വര്‍ഷങ്ങളുടെ പിന്നാംബുറത്തേക്കാനയിച്ചു .ആ ഗായകന്‍തന്നെ കുറിച്ചല്ലേ പാടുന്നത്? തന്റെ ഹൃദയത്തിന്റെ നൊമ്പരങ്ങലല്ലേ ആ വരികള്‍?
-


ഒരു പകൽ മാന്യൻ

സിനിമ വിശേഷങ്ങൾ എഴുതുന്ന ഒരു ബ്ലോഗ് ആണു കക്ഷിയുടെത്. നിക്ഷ്പക്ഷമായി സിനിമകളെ വിലയിരുത്തുന്നു എന്ന ഭാവമാണു. നിലവിൽ ഉള്ള മലയാള സിനിമകളെയൊക്കെ പുഛം ആണു. വലിയ മാറ്റം വേണം മലയാള സിനിമയിൽ എന്നാണു പുള്ളിക്കാരന്റെ വാദം. അതിനു വേണ്ടി സ്വന്തമായി സിനിമ സംവിധാനം ചെയ്യാൻ വരെ ആൾ ഒരുക്കമാണു. ഒരു നിർമാതാവിനെ കിട്ടാൻ വേണ്ടി കാത്തിരിക്കുകയാണു. പോക്കിരി രാജ എന്ന മമ്മൂക്കയുടെ സിനിമ ഇറങ്ങിയപ്പോൾ ബ്ലോഗ്ഗിലെ എല്ലാ നിരൂപകരും പൊളി പടം ആണു എന്ന് പറഞ്ഞപ്പോഴും നല്ലത് എന്ന് പറഞ്ഞ ഒരു ബ്ലോഗ്ഗ് ആണു അത്. അതിൽ സന്തോഷമുണ്ട്. പക്ഷെ അങ്ങിനെ പറഞ്ഞപ്പോൾ മമ്മൂട്ടിയെ സപ്പോർട്ട് ചെയ്യുന്ന എന്ന ആരോപണങ്ങൾ ആ ബ്ലോഗർ നേരിട്ടു. താൻ നിക്ഷപക്ഷനാണു എന്ന് കാണിക്കാനുള്ള ഒരു ശ്രമത്തിന്റെ ഭാഗമായിട്ട് ഇപ്പോൾ പോക്കിരി രാജയുടെ പോസ്റ്ററിനെ പറ്റിയുള്ള ഒരു വിവരണം കൊടുത്തിരിക്കുന്നു.
-


ബിക്കി ഇന്റര്‍വ്യൂ


http://www.boolokamonline.com/wp-content/uploads/2010/06/DSC_02352-199x300.jpg



ബൂ‍ലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാ‍ണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.

ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
ചിത്രങ്ങൾ
.
ബിക്കി

ബിക്കിയുടെ ഫോട്ടോകള്‍ എന്ത് ആനന്ദമാണു ബിക്കിക്ക് തരുന്നത്?
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
മുഖങ്ങളേയും എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
-Boolokam online
>>കൂടുതല്‍ ഇവിടെ

ലോകകപ്പ് ഫുട്ബോള്‍: ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം

ദക്ഷിണാഫിക്കയിലെ ലോകകപ്പിന് ആവേശം പകര്‍ന്നുകൊണ്ട് വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഇല്ലസ്ട്രേറ്റര്‍മാരുടെയും ഗ്രാഫിക് ആര്‍ട്ടിസ്റ്റുകളുടെയും രചനകള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഒരു ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം. അന്താരാഷ്ട്ര ഫൈന്‍ ആര്‍ട്ട്, ആഫ്രിക്കന്‍ ഫൈന്‍ ആര്‍ട്ട് എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായി തിരിച്ചാണ് ഈ ഓണ്‍ലൈന്‍ പ്രദര്‍ശനം രൂപകല്പന ചെയ്തിരിക്കുന്നത്.

-un
>>കൂടുതല്‍ ഇവിടെ

പ്രചോദനവും കാഴ്ചപാടുകളും ..

ഒരു പാട് അര്‍ത്ഥ വ്യാപ്തിയും നിര്‍വചനങ്ങളും കൊണ്ട് പരിപോക്ഷിതമാണ് നാം എപ്പോളും കേട്ടുകൊണ്ടിരിക്കുന്ന "പ്രചോദനം" എന്ന വാക്ക് .അലസ മനസില്‍നിന്നും ക്രിയാത്മക മനസിലെക്കുള്ള ഒരു പാലമാണ് പ്രചോദനം. ശരിയായ വിധത്തില്‍ പ്രചോദിതമായ മനസ് ഒരുവനെ അവന്‍റെ ലക്ഷ്യത്തിലെത്തി ചേരാനുള്ള അദമ്യമായ ആഗ്രഹത്തെ ആളിക്കത്തിക്കുന്നതോടൊപ്പം ,അതിനുള്ള ഊര്‍ജ്ജവും പ്രദാനം ചെയുന്നു. ഒരു വ്യക്തി വേണ്ട രീതിയില്‍ പ്രചോദിതമായി ക്കഴിഞ്ഞാല്‍ അവനു അവന്‍റെ ലക്ഷ്യത്തിലെത്തിചെരാനുള്ള ഊര്‍ജ്ജം സ്വാഭാവികമായി കിട്ടുന്നു. കാരണം എല്ലാ മനുഷ്യരിലും അവനു ആവശ്യമായ ഊര്‍ജ്ജം പ്രകൃതിതന്നെ ഒരു അഗ്നിസ്ഫുലിങ്കമായി ഒളിച്ചു വെച്ചിട്ടുണ്ടാവും . ഈ അഗ്നിനാ ളത്തെ ജ്വലിപ്പിക്കുവാ നോ പോലിക്കുവാനോ, കാലാകാലങ്ങളിലുള്ള മാനസിക വ്യാപാരതിനനുസരിച്ചു , മാറി മാറി വരുന്ന, അവന്‍റെ കാഴ്ചപാടുകള്‍ ഒരു പരിധിരെ സ്വാധീനിക്കാറുണ്ട് .അതുകൊണ്ട് ഉത്തേജിതമായ ഒരു മനസിന്‌ ഒരു നല്ല കാഴ്ച്ചപടുണ്ടായിരിക്കേണ്ടത് അത്യാവശ്യമാണ് .
-

രാവണൻ 5 : 0 രാവൺ


ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു.
-

ഏകയായ് ഞാന്‍.....

എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.

സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍ വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.

-


സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും


വിനീത ടീച്ചര്‍ പേരില്‍ മാത്രമല്ല പെരുമാറ്റത്തിലും തികഞ്ഞ വിനീത. ആരോടെങ്കിലും മറുത്തു പറയുന്നതിതുവരെ കണ്ടിട്ടില്ല. ചുണ്ടിലെപ്പോഴും ഒരു പുഞ്ചിരിയാണ്. കുട്ടികളോട് ഹൃദ്യമായി മാത്രമേ സംസാരിക്കാറുള്ളു. സ്ഥിരമായി മൂന്നാം ക്ലാസിലാണ് പഠിപ്പിക്കുന്നത്. സര്‍വീസില്‍ നിന്നു പിരിയാന്‍ ഇനി രണ്ടു വര്‍ഷം മാത്രം.
അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു.
"മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “
-



തീപ്പകല്‍

.......................


ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .

കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?
-

രക്തസാക്ഷികള്‍ സിന്ദാബാദ്‌

ഒരു നവോദയന്‍ ഓര്‍മ്മ ഇവിടെ പങ്കുവയ്ക്കാം. ഞങ്ങള്‍ പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന സമയത്ത് എന്‍റെ പത്തോളം സഖാക്കള്‍ സസ്പെന്‍ഷന്‍ എന്ന മൂരാച്ചിത്തരത്തിന് ഇരയായി. റാഗിംഗ്, അധികാരദുര്‍വിനിയോഗം, ബാലപീഡനം ഇങ്ങനെ പോകുന്നു അവര്‍ക്ക്‌ മേല്‍ ചുമത്തപ്പെട്ട കുറ്റങ്ങള്‍. സത്യത്തില്‍ എന്‍റെ സഖാക്കള്‍ കുറ്റക്കാരോ ? വായിച്ചിട്ട് നിങ്ങള്‍ തന്നെ തീരുമാനിക്കുക. പതിനൊന്നാം ക്ലാസ്സ്‌ എന്നാല്‍ സ്കൂളിന്‍റെ ഭരണം കയ്യിലിരിക്കുന്ന സമയമാണ്. AISSEക്കും AISSCEക്കും ഇടക്കുള്ള വസന്തകാലം. ഭരണം കയ്യിലായതിനാല്‍ അധികാരദുര്‍വിനിയോഗത്തിന് യഥേഷ്ടം സാദ്ധ്യത ഉണ്ട്. വല്ല ജൂനിയര്‍ മൂരാച്ചിയോ ഈ അധികാരി വര്‍ഗത്തിന്‍റെ ഉത്തരവുകള്‍ ലംഘിച്ചാല്‍ അനന്തരഫലങ്ങള്‍ ഉണ്ടാകും. ഒന്നുകില്‍ ശനിയാഴ്ചത്തെ സ്പെഷ്യല്‍ ക്ലീനിങ്ങിന് അവന് ഏറ്റവും വൃത്തിഹീനമായ ലാട്രിന്‍ ക്ലീന്‍ ചെയ്യേണ്ടി വരും. അല്ലെങ്കില്‍ അസംബ്ലിയില്‍ വല്ല വാര്‍ത്താവായനയോ മറ്റോ അവന്‍റെ തലയില്‍ കെട്ടി വയ്ക്കും. ഇനി അവന്‍ വല്ല പെറ്റികേസിനും പിടിക്കപ്പെട്ടാല്‍ രണ്ടു പൊട്ടിക്കുകയും ചെയ്യാം. ഇങ്ങനെ സാദ്ധ്യതകള്‍ അനന്തമായി പരന്നു കിടക്കുന്നു. ഇതൊന്നും പരാതിപ്പെടത്തക്ക വിഷയങ്ങള്‍ അല്ലാത്തതിനാല്‍ സീനിയര്‍ സഖാക്കള്‍ സുരക്ഷിതര്‍. ഇനിയിപ്പോ കാരണമില്ലാതെ ഒന്ന് കൊടുത്താലും ചിലപ്പോള്‍ ഒന്നും സംഭവിക്കില്ല. മേല്‍പ്പറഞ്ഞ സഖാക്കള്‍ ഇതില്‍ ഇതു വകുപ്പില്‍ പെടും ? തുടക്കം സഖാവ് കുട്ടപ്പനില്‍ നിന്നാണ്. അദ്ദേഹം രാവിലത്തെ റോള്‍കോളും PTയും കഴിഞ്ഞ് കഷ്ടപ്പെട്ട് വെള്ളം പിടിച്ച് കുളിക്കാന്‍ നോക്കുമ്പോള്‍ ദേ വരുന്നു. ജൂനിയര്‍ മൂരാച്ചി സെയ്തലവി. കക്ഷി അന്ന് എട്ടില്‍ ആണ്. ഡയലോഗ് ശ്രദ്ധിക്കുക.
-
>>കൂടുതല്‍ ഇവിടെ

പ്രണയത്തിന്റെ നാള്‍ വഴികള്‍

അവളുടെ സൗന്ദര്യത്തില്‍ നിന്നായിരുന്നു അയാളവളുടെ കാമുകനായത് .അവളുടെ മധുര മൊഴികല്ക് ഈണം നല്‍കി ആണ് അയാള്‍ ഒരു ഗായകനായത് .അവളുടെ ഏകാന്തതയുടെ ആഴം അളന്നാണ് അയാള്‍ മനശാസ്ത്രജ്ഞാനായത് .
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന് അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത്‌ അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി .
-

കമ്പുകള്‍

ഐസ്സ് ഈമ്പി ഈമ്പി
കമ്പോളമെത്തി
കമ്പോളത്തില്‍
നിന്നുനോക്കിയാല്‍ കാണാം
-

ഞാനെന്നൊരുത്തൻ

പോകുന്നവരേ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ

ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം
-

'ഴ'

അഴകേ
വാക്കുകളില്ല പറയാന്‍
നീ നടന്നകന്ന കാലം മുതല്‍ .

കുംബാരന്റെ കുഴയിലൊരു
വഴുവഴുപ്പില്ലായ്മ
കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി
കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ.

മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ
കാതിലൊരു മുഴക്കമാണ്‌ എപ്പോഴും.
കാഴ്ചയിലും എന്തോ മിഴിഭ്രംശം

പ്രണയമൊഴുകിയ വഴികളില്‍
കൊഴിഞ്ഞ ഒരു പീലിപോലുമില്ല.
-

മഴപ്പറച്ചില്‍

ഈ മഴക്കെന്തോ പറയാനുണ്ട്
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
-

"ശാപചക്രങ്ങള്‍"....കവിത.




നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!

ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ

പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ

-

ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്

വാസു വിവാഹിതരുടെ ക്ലബില്‍ ചേര്‍ന്നത് രണ്ടായിരത്തി ഒമ്പത് ഡിസംബര്‍ പതിമൂന്നാം തീയതി ഉച്ചക്ക് കൃത്യം പന്ത്രണ്ട് നാല്‍പ്പത്തഞ്ചിനായിരുന്നു..
രാത്രിയായി..........
ആദ്യരാത്രി....എ.റ്റി ജോയിയുടെ സിനിമയില് കാ​ണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...
ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...
പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല...
അത് കാണിച്ചുതന്നില്ല....ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...
ഇല്ല.... രക്ഷയില്ലാ......
മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....
ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....
ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു

എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
-വാസു



Read more...

പുതിയൊരു കവിയരങ്ങ്

Thursday



ശ്രുതിലയം കവിതകള്‍ ...ശ്രുതിലയം കവിയരങ്ങ് .

http://www4.picturepush.com/photo/a/3681522/640/3681522.jpg
....ശ്രുതിലയം കവിതകള്‍ കുവൈറ്റിലെ പ്രവാസ സമുഹത്തിന് പരിചയപ്പെടുത്തുന്ന
ഈ വേദിയില്‍ "ശ്രുതിലയം കവിയരങ്ങ് " സംഘടിപ്പിക്കുന്നു...എല്ലാ സുഹൃത്തുക്കളെയും
ഞങ്ങള്‍ ഈ സ്നേഹ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു ...ശ്രീ അനില്‍ കുര്യാത്തി തിരി കൊളുത്തിയ ഈ സ്നേഹ കൂട്ടായ്മ "ശ്രുതിലയത്തില്‍" ജീവിതത്തിന്റെ പച്ചപ്പ്‌ മണക്കുന്ന,അക്ഷരങ്ങളെ നെഞ്ചേറ്റുന്ന ഒരു കൂട്ടമാളുകളുടെ സ്വപ്നങ്ങളാല്‍ മുഖരിതമാണിവിടംഅനേകമനേകം വ്യത്യസ്തതയാര്‍ന്ന ശബ്ദങ്ങള്‍ ..മാനുഷിക മൂല്യങ്ങളില്‍, സ്നേഹത്തില്‍, സൌഹൃദത്തില്‍ ഒന്നായിത്തീരുന്ന ലയം..അനേകം ശ്രുതികളുടെ ഈ ലയത്തിലെക്ക്..സ്നേഹാക്ഷരക്കൂട്ടായ്മയിലേക്ക് സ്വാഗതം
ആശംസകളോടെ .......
Shaji Raghuvaran ........
co-owner Sruthilayam community ...
+965 66383073

ഹൈക്കോടതിക്ക് ഒരു വോട്ട് !



ഹൈക്കോടതി അടുത്ത തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചാല്‍ കേരളത്തിലെ കംപ്ലീറ്റ് സീറ്റുകളും പിടിക്കും. ചീഫ് ജസ്റ്റിസിനു മുഖ്യമന്ത്രിയുമാവാം.ജനകീയമായ ഉത്തരവുകളിലൂടെയും ഇടപെടലുകളിലൂടെയും ആശ്വാസം പകരുന്ന കോടതിയെ നീണ്ടു നിവര്‍ന്നു സല്യൂട്ട് അടിക്കുകയാണ് കേരളജനത. ജനകീയ സമരമെന്നു മുദ്രകുത്തി ജനങ്ങളുടെ നെഞ്ചത്തു കയറുന്ന സമരപരിപാടികള്‍ ബന്ദും ഹര്‍ത്താലും മുതലിങ്ങോട്ട് മൂക്കുകയറിട്ടു പിടിച്ചിരിക്കുകയാണ് കോടതി. അമിതരാഷ്ട്രീവല്‍ക്കരിക്കപ്പെട്ട ഭരണപക്ഷവും നട്ടെല്ലില്ലാത്ത പ്രതിപക്ഷവും പാമ്പും കോണിയും കളിക്കുമ്പോള്‍ ജനത്തെ കൈവിടാത്ത കോടതിയ്ക്ക് ഒരു വോട്ട് !
-Berly Thomas
>>കൂടുതല്‍ ഇവിടെ


റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....


റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....


റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?

പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്.
-സജി കറ്റുവട്ടിപ്പണ
>>കൂടുതല്‍ ഇവിടെ

ഒബാമയുമായി അഭിമുഖം


ന്യൂ യോര്‍ക്ക്‌ സിഗ്നലില്‍ ബസ് നിര്‍ത്തിയ ഗ്യാപ്പില്‍ ചാടി ഇറങ്ങി. വലതു വശത്ത്കൂടി റോംഗ് സൈഡ് വന്ന ഒരു ബൈക്കുകാരന്സായിപ്പ് എന്നെ ഇടിച്ചു ഇടിച്ചില്ല എന്ന മട്ടില്കടന്നു പോയി. കണ്ടക്ടറുടെ ചീത്തവിളി ഗൌനിക്കാതെ ഞാന്‍ മുന്‍പോട്ടു പോയി. കുറച്ചു ദൂരം നടന്നപ്പോള്‍ എഡ്വിന്സായിപ്പിന്റെ ചായക്കടയാണ് കണ്ടത്. ഒരു കാലിച്ചായ ഓര്‍ഡര്‍ ചെയ്തു ഒരു കാജാ ബീഡി കത്തിച്ചുകൊണ്ട് ഞാന്‍ മൊബൈല്‍ ഫോണ്‍കയ്യിലെടുത്തു

ഒബാമയുടെ ധര്‍മ പത്നി മിഷേല്‍ആന്റിയാണ് ഫോണ്‍ എടുത്തത്. ഇടുക്കിക്കാരന്‍ ബ്ലോഗില്നിന്നാണെന്നു പറഞ്ഞപ്പോള്മിഷേല്ആന്റി "വോവ്" എന്നൊരു ശബ്ദത്തോടെ തുടങ്ങി

-Simil Mathew

>>കൂടുതല്‍ ഇവിടെ


മണ്ണിന്റെ മഴ ..

























അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍

-

ജാപ്പനീസ് സ്കൂളും എന്റെ കുട്ടികളും

ഇപ്പോള്‍ ഇന്ത്യയില്‍ ഉള്ള വിദ്യാഭ്യാസ രീതിയെ പറ്റിയും സിലബസ്സിനെ കുറിച്ചും ഒക്കെ ഒരുപാടു കാര്യങ്ങള്‍(നല്ലതും വിമര്‍ശനത്മകവും)
പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.

എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്‌. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള്‍ kindergarten പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള്‍ മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3iWBcDqC2FT7zG3C_eMw53ngG1zyfpT5Jg4zcdwCFfQWgL2EQFU9DYVBvHpGHSa9Ry7s869jny05xfmQdmvc_5gcuc4B-_h1U_wfmq1XE2QvEyR_VbrDcv_4U7LjvAv4PPn6SjkLnbF0/s320/IMG_0002.JPG
-

നഃ 'മിസ്സിസ്' സ്വാതന്ത്ര്യമര്‍ഹതി !

'നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതി' എന്നു മനു പറഞ്ഞപ്പോ അദ്ധേഹത്തിന് ഇത്രേം നീണ്ടൊരു ഫ്യൂച്ചറിസ്റ്റിക് വ്യൂ ഉണ്ടാവുമെന്ന് മിസ്സിസ് മനു പോലും കരുതികാണില്ല [അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നോ ആവോ...? ആരും അവരെ കുറിച്ചു പറഞ്ഞുകേട്ടിട്ടില്ല] ...


ദേ നമ്മടെ കൊച്ചീല്‍ കൊച്ചമ്മമാര്‍ക്കൊരു സൌന്ദര്യമത്സരം നടത്തുമ്പോ അതിന്ന്
മത്സരാര്‍ഥികള്‍ അവശ്യം കൊണ്ടുവരേണ്ട ഒരു സാധനം 'അച്ചി മിസ്സിസ് കേരളയാവുന്നതിന്ന് അച്ചായന് മനസ്സാ വാചാ കര്‍മ്മണാ ഒരു ബുധിമുട്ടുമില്ല' എന്ന ഒരു എഴുത്താണ് ! ഭാഗ്യം അമ്മായി അമ്മയുടേതും മക്കളുടേതും ചോദിച്ചിട്ടില്ല!
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ

ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍‍ താരങ്ങള്‍


Diem Chau എന്ന കലാകാരിയുടെ ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍‍ താരങ്ങള്‍. നൈക്കിയുടെ ലോകകപ്പ് പ്രമോഷനായി Wieden + Kennedy കമ്മീഷന്‍ ചെയ്ത പ്രത്യേക പ്രോജക്റ്റിനായാണ് ഇവര്‍ ഈ ശില്പങ്ങള്‍ കൊത്തിയെടുത്തത്. ഫാബിയോ കനവാരോ, റോബിഞ്ഞോ, ഡ്രോഗ്ബ, ഫ്രാങ്ക് റിബെറി, ക്രിസ്റ്റ്യാനോ റോണാല്‍ഡോ, റൂണി, എന്നീ ആറു കളിക്കാരുടെ ശില്പങ്ങളടങ്ങിയ പതിനൊന്ന് പെട്ടികള്‍.
-un
>>കൂടുതല്‍ ഇവിടെ


പരീക്ഷണശാല

ഒരു കുരങ്ങിനെ
ഞാനും വളര്‍ത്തുന്നുണ്ട്
എനിക്കു തൊട്ടുമുമ്പു കുരങ്ങനെന്ന
സ്നേഹത്തില്‍

കുരങ്ങിനു പ്രിയപ്പെട്ട മരങ്ങള്‍
ചുവരില്‍ വരച്ചുവെച്ചിട്ടുണ്ട്
ചാടി മറിയട്ടെ
ചാഞ്ചാടിയാടട്ടെ

മരം മടുത്തെന്ന്
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ

അടിയന്തരാവസ്ഥയുടെ പച്ചക്കിനാവുകള്‍


തന്റേതായ ഓര്‍മ്മകളെ നിരന്തരം ചികഞ്ഞുകൊണ്ടിരിക്കുന്ന ഒരു കവിയാണ് കെ.എം.പ്രമോദ്. ഓര്‍മ്മകളുടെയും മറവികളുടെയും ഒരു തുലാസ് കവി തന്റെ കയ്യില്‍ സൂക്ഷിക്കുന്നുണ്ട്. പലതരം സദാചാര കാപട്യങ്ങളെയും നിഷേധിച്ച് താന്‍ കണ്ടുവളര്‍ന്ന രാഷ്ട്രീയാന്തരീക്ഷങ്ങളിലൂടെ കടന്നു പോകുന്ന പ്രമോദ്, സ്വന്തം ചിന്തകളുടെ ശുദ്ധി കണ്ടെത്തുകയാണ് ഇവിടെ ചെയ്യുന്നത്. മലയാള കാവ്യ പാരമ്പര്യത്തിന് പരിമിതമായ ഒരു ഘടനയാണ് പ്രമോദ് പല കവിതകളിലും കൈകാര്യം ചെയ്യുന്നത്. കവിതയിലെ 'ഞാന്‍' എന്ന വ്യക്തിയുടെ സംവാദത്തിന്റെ ഘടനയാണത്. അനുഭവങ്ങളുടെ അഭൗമശക്തിയാല്‍ ഒന്നില്‍ നിന്ന് മറ്റൊന്നിലേക്കുള്ള വാക്കുകളുടെ പ്രവാഹത്തിന്റെ സൗന്ദര്യമാണ് ഈ ഘടനയുടെ സവിശേഷത.

എല്ലാ മനുഷ്യര്‍ക്കിടയില്‍ക്കൂടിയും പ്രമോദ് കടന്നു പോകുന്നുണ്ട്. കൊറിയയും, ഫ്രാന്‍സും, കണ്ണൂരിലെ സ്വന്തം ഗ്രാമമായ കടൂര്‍ വരെ അയാളുടെ കവിതകളിലേക്കിറങ്ങി വന്നിരിക്കുന്നു. തനിക്ക് ചുറ്റും വരുന്ന ലോകത്തെയും ആളുകളെയും കുറിച്ചുള്ള ബോധത്തിന്റെ ആവിഷ്കാരങ്ങളാണ് പ്രമോദില്‍ കവിതകളായി രൂപാന്തരം പ്രാപിക്കുന്നത്. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പുനര്‍വായനയായി തോന്നും വായനക്കാര്‍ക്ക് പ്രമോദിന്റെ കവിതകള്‍. അതില്‍ എണ്‍പതുകളുടെ നിറമില്ലായ്മയുണ്ട്, നിറഭേദങ്ങളോട് കൂടിയ വിദേശ നഗരങ്ങളുണ്ട്, രൂക്ഷവും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഇടതുപക്ഷ മാനവികതയുണ്ട്.
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZ6CqIM7wmEnuK-ZBpzOnIVEX3fER3LxVkY9VS99oGH_6Z9hxs8w3aTcs9ZWxXkCqTic68jFhn7KgxYoFpJYuVvIRU16P6HO15o4SmFyG8l6rpvmyL1B1gvOYwqEhEQz-OQYTX0PpJ-ew/s320/pramod.jpg\
-vinu
>>കൂടുതല്‍ ഇവിടെ

മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....

കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,
ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!


ഓണത്തുമ്പി

ഓണത്തുമ്പി


കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്‌; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം

( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
-

ജബുലാനി അരീക്കോട്ട് !!!!

ഫുട്ബാള്‍ ലോകകപ്പ് ,അത് നടക്കുന്ന സ്റ്റേഡിയത്തിലിരുന്ന് നേരിട്ട് കാണുക...വുവുസേലയുടെ കാതടപ്പിക്കുന്ന ശബ്ദം നേരിട്ട് കേള്‍ക്കുക...റോഡാ‍യ റോഡ് മുഴുവന്‍ ഫ്ലക്സില്‍ നിറഞ്ഞു നില്‍ക്കുന്ന മറഡോണയേയും മെസ്സിയേയും അല്പം ദൂരെ നിന്നാണെങ്കിലും നേരിട്ട് കാണുക...മുന്‍ ലോകകപ്പ് താരം സാക്ഷാല്‍ ബ്രസീലിന്റെ ബെബെറ്റോയുടെ കൂടെ ഫോട്ടോ എടുക്കുക...പിന്നെ ലോകം മുഴുവന്‍ ഒരു നോക്ക് കാണാന്‍ കൊതിക്കുന്ന “ജബുലാനി” സ്വന്തമാക്കുക...
-





നാട്ടറിവ്

രാജ്‌ ഒരു മലയാളിയാണ്‌. ബാംഗ്ളൂരില്‍ ഒരു മള്‍ട്ടിനാഷണല്‍ കമ്പനിയില്‍ ജോലി കിട്ടിയപ്പോള്‍, അവിടെ നല്ലൊരു വീട്‌ കണ്ടെത്തി, ഭാര്യയും കുട്ടികളുമായി അയാള്‍ അങ്ങോട്ട്‌ താമസം മാറ്റി. ആ വാടക വീട്ടിലേക്ക്‌ താമസം മാറ്റിയതില്‍പ്പിന്നെയാണ്‌ അയാളൊരു കാര്യം ശ്രദ്ധിച്ചത്‌. താന്‍ താമസിക്കുന്ന കെട്ടിടത്തില്‍ എല്ലാ നാട്ടുകാരുമുണ്ടെന്ന്. ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനത്തുനിന്നുമുള്ളവര്‍. മലയാളികള്‍, തമിഴന്‍മാര്‍, തെലുങ്കര്‍, മറാത്തികള്‍, വടക്കേയിന്ത്യക്കാര്‍ അങ്ങിനെയങ്ങിനെ. വീട്ടില്‍ ജോലിക്കു നിന്നിരുന്ന സ്ത്രീ തമിഴ്നാട്ടുകാരിയായിരുന്നു.

എല്ലാവരും ഒരുമിച്ച്‌ വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത്‌ അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ്‌ സംസാരിച്ചിരുന്നത്‌.
-

വിരാമം















സഹ്യന്‍റെ മറവിലെന്‍ വെളിച്ചം നിലക്കുവാന്‍
അസഹ്യമാം ഇരുളിന്‍റെ ആഴങ്ങളില്‍ വീഴുവാന്‍
ശേഷിപ്പു ഇനിയെത്ര യാമങ്ങള്‍ ഇനിയെത്ര യോജനകള്‍
നാഴിക മണി നാദം നിലക്കുവാന്‍

പോക്കുവെയിലില്‍ ഹരിതകം മായുന്നു,
ഉഷ്ണക്കാറ്റിലൊരു വടവൃക്ഷമുലയുന്നു,
തണലേകുവാനശക്തമാം ചില്ലകള്‍വിട്ടൊഴിഞ്ഞുപോയ്
ചിറകിന്‍ കരുത്തിലെന്‍ ഓമനപ്പക്ഷികള്‍.
-

കാക്ക വാ വാക്ക

വാക്ക വാക്ക ഓ കാക്ക കാക്ക
കാക്ക കാക്ക ഓ വാക്ക വാക്ക
വാക്കാ വാക്ക താളത്തിനൊത്ത്
താള ചുവടുകള്‍ വെയ്ക്കും കാക്ക ,
നീ മുത്താണ് .
ബാബിലോണിയന്‍ കഥയിലെ ദേവനാണ് നീ.
നീ ഒരിക്കലും മലബാറിലെ കാക്കയല്ല .
കറുകറുത്ത പരുക്കന്‍ കാക്കയുമല്ല .
കരുത്തനാണ് നീ.
മലബാറിലെ കാക്ക

-

നെയ്യലുവയും കുഞ്ഞുപെങ്ങളും

ശിവന്‍ തന്റെ വാച്ചില്‍ സമയമെത്രയായി എന്നു നോക്കി. 2.40 കഴിഞ്ഞിരിക്കുന്നു. ഇനിയും ഒരര മണിക്കൂറെങ്കിലുമെടുക്കും കടയ്ക്കാവൂരെത്താന്‍. അവിടെ നിന്നും വീട്ടിലേയ്ക്കുള്ള യാത്രയാണ് ബുദ്ധിമുട്ട്.ഇത്ര വെളുപ്പാന്‍ കാലത്തേ ഏതു വണ്ടി കിട്ടാനാണ്. ഏതെങ്കിലും ഓട്ടോറിക്ഷയോ മറ്റൊ കിട്ടണമെങ്കില്‍ നേരം വെളുക്കണം.അല്ലെങ്കില്‍ പിന്നെ നടത്തം തന്നെ ശരണം.ഏകദേശം നാലു കിലോമീറ്ററോളമുണ്ട് വീട്ടിലേയ്ക്കു.ഒരു കണക്കിനു നടക്കുന്നതു തന്നെയാണ് നല്ലത്.ശരീരത്തിനൊരു വ്യായാമവുമാകുമല്ലോ. മാത്രമല്ല പുലരിയുടെ നനുത്ത തണുപ്പുമേറ്റ് ഒരു സിഗററ്റും പുകച്ച് ഒറ്റയ്ക്കങ്ങനെ നടക്കുന്നത് എന്തു സുഖമുള്ള കാര്യമാണ്.വഴിയിലൊന്നും നശിച്ച പട്ടികള്‍ ഉണ്ടാവാതിരുന്നാല്‍ മതിയായിരുന്നു.

ശിവന്‍ കമ്പാര്‍ട്ട്മെന്റിലാകെയൊന്നു കണ്ണോടിച്ചു. കുറച്ചുപേരേയുള്ളു.മിക്കപേരും നല്ല ഉറക്കം.തൃശൂരില്‍ നിന്നും താന്‍ കയറുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എറണാകുളമെത്തിയപ്പോഴാണ് ഒരിരിപ്പിടമൊത്തതു തന്നെ. അതുവരെ കമ്പാര്‍ട്ട്മെന്റിന്റെ വാതുക്കള്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങളും കണ്ടങ്ങനെ നിന്നു.ഒക്ടോബറില്‍ ഇത്രയ്ക്കു തണുപ്പോ.എത്ര സിഗററ്റുകള്‍ പുകച്ചു തള്ളിയെന്ന്‍ ഒരു നിശ്ചയവുമില്ല.ഇടയ്ക്കെപ്പോഴോ ചെറുമഴത്തുള്ളികള്‍ മുഖത്തുപതിച്ചപ്പോഴാണ് അകത്തേയ്ക്കു വലിഞ്ഞത്.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ

റഫറിമാര്‍ക്ക്‌ ഭ്രാന്ത് പിടിച്ചോ ?

തൊട്ടതിനും പിടിച്ചതിനും മഞ്ഞ കാര്‍ഡും ചുവപ്പ് കാര്‍ഡും വാരി വിതറി കളിയുടെ ഭംഗി കെടുത്തുന്ന റഫറിമാരെ കണ്ടാല്‍ വേറെ എന്താണ് തോന്നുക ?
ലോക റെക്കോര്‍ഡ്‌ തെല്ലകലെ നഷ്ടമായതിന്റെ നിരാശയിലായിരിക്കും സെര്‍ബിയ ജെര്‍മനി മത്സരം നിയന്ത്രിച്ച സ്പാനിഷ്‌ കാരന്‍ ആല്‍ബെര്ടോ ഉടിയാനി വീശിയത് ഒമ്പത് മഞ്ഞ കാര്‍ഡ്. പോരാത്തതിനു മേമ്പൊടി എന്ന പോലെ ക്ലോസേ ക്ക് ചുവപ്പ് കാര്‍ഡും . ലോക കപ്പില്‍ ഏറവും കുടുതല്‍ കാര്‍ഡ്‌ കാണിച്ച റെക്കോര്‍ഡ്‌ തകര്‍ക്കാനായില്ലെങ്കിലും അദേഹം ചരിത്രത്തിന്റെ ഭാഗമായി .
കാഹില്‍ ,മിറോസ്ലാവ് ക്ലോസ ,
-

പോസ്റ്റ് മോഡേൺ യുഗം

ആധുനികതയുടെ വിസ്ഫോടനത്തിൽ
ഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…
-

കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ

ചന്ദനത്തിരിയുടെയും വെളിച്ചെണ്ണയുടെയും വാസനാസോപ്പിന്റെയും ഉണക്കുമീനിന്റെയും സമ്മിശ്ര ഗന്ധമായിരുന്നു കുറുപ്പിന്റെ പീട്യക്ക്‌. സൈക്കിള്‍ ടയര്‍ എന്ന വണ്ടി പീടികയുടെ കോണിയില്‍ ചാരിവെച്ച്‌, അഴിഞ്ഞുപോകുന്ന ട്രൗസര്‍ ഒരു കൈകൊണ്ട്‌ മുറുക്കിപ്പിടിച്ച്‌, മറുകൈകൊണ്ട്‌ ഒലിച്ചിറങ്ങുന്ന മൂക്കിള തുടച്ച്‌ എത്ര തവണ പറഞ്ഞിട്ടുണ്ട്‌ കുറുപ്പിനോട്‌ 200 അവല്‍, 100 പഞ്ചസാര, 50 മുളക്‌... കുറുപ്പിനോട്‌ പറയുമ്പോള്‍ ഉറക്കെ പറയണം. ചെവി ശരിക്ക്‌ കേള്‍ക്കില്ല. ഒരു ചെറിയ മരസ്‌റ്റൂളില്‍ വെള്ള മുണ്ടും മുറിക്കൈയ്യന്‍ ബനിയനുമിട്ടിരിക്കുന്ന ആജാനബാഹുവായ മനുഷ്യന്‍. ഇരിക്കുന്നതിന്റെ തൊട്ടടുത്ത്‌ വാക്കിംഗ്‌ സ്‌റ്റിക്ക്‌ ചാരി വെച്ചിട്ടുണ്ടാകും. കുറുപ്പിന്‌ ഒരു കാലില്ലായിരുന്നു. തീവണ്ടിക്കും പ്ലാറ്റ്‌ഫോറത്തിനും ഇടയില്‍ മുറിഞ്ഞു വീണതാണ്‌ ഇടംകാല്‍.
-biju parakkan
>>കൂടുതല്‍ ഇവിടെ

'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല

ഒരു വാക്ക്,
തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍
കൊത്തിവലിക്കപ്പെടുമ്പോള്‍,
ചോര പൊടിഞ്ഞ നിറമുള്ള
കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം
തൊണ്ടകീറിയലറും
മണല്‍ തരികളെ വിറപ്പിച്ച്
ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”

(ഇതൊരു റീപോസ്റ്റാണ്.)

ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.

അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....

ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.

“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”
-


ഫാദേര്സ് ഡേ!

ഒരു ഫാദേര്സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ്‌ പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന്‍ നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്‍, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!

ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള്‍ മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്.
-ഹേമാംബിക
>>കൂടുതല്‍ ഇവിടെ

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP