5 ജനുവരി 2010 :അനോണിമാഷിന്റെ അവാര്‍ഡ്

Monday

ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡുകള്‍


തികച്ചും ജനകീയമായ വോട്ടെടുപ്പിലുടെ നിങ്ങള്‍ തെരെഞ്ഞെടുത്ത ഇക്കൊല്ലത്തെ മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡുകള്‍
-അനോണിമാഷ്‌
>>ഇവിടെ

ചിരിയുടെ ഡി. എൻ. എ.

ചിരി ജീനുകളാൽ നിയന്ത്രിയ്ക്കപ്പെടുന്നതാണ്. പാരമ്പര്യഘടകങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നു ചിരിയ്ക്കാനുള്ള കഴിവിൽ. One may smile, and smile, and be a villain എന്നു ഷേക്സ്പിയർ പറഞ്ഞതെന്തുകൊണ്ട്?

എപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു പാട്ടുകാരി നമുക്കുണ്ട്. എന്നാൽ ഒരിയ്ക്കലും ചിരിയ്ക്കുകയില്ലെന്നു നിർബ്ബന്ധമുള്ളപോലെ തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നു. മുഖം മനസ്സിന്റെ കണ്ണാടി യെന്നും മനസ്സിലെ ആഹ്ലാദം മുഖത്തു പ്രകടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണു ചിരിയെന്നുമാണ് പൊതുവെ ധാരണ. ഈ പാട്ടുകാരിയ്ക്കും മുൻപ്രധാനമന്ത്രിയ്ക്കും സന്തോഷവും സന്താപവും സ്ഥായീഭാവമാകാൻ സാദ്ധ്യതയില്ല. ചിരി പലതും കള്ളച്ചിരി തന്നെ. ജനിച്ച് കുറച്ചുനാൾ കഴിഞ്ഞ കുഞ്ഞ് ഉറക്കത്തിലെങ്കിലും ചിരിച്ചു കാണിയ്ക്കുന്നത് അതീവ സന്തോഷത്താലൊന്നുമല്ലല്ലൊ.
-എതിരവന്‍ കുതിരന്‍
>>ഇവിടെ

സംവരണം എന്റെ ജന്മവകാശമോ?

സംവരണം എന്നത്‌ പലവിധ കാരണങ്ങളാൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള താൽക്കാലിക സമ്പ്രദായംമാത്രമാണ്‌, ഒരു എളുപ്പ വഴി. അതിനാൽ തന്നെയാണ്‌ സംവരണം പത്തു വർഷത്തേക്ക്‌ നിശ്ചയിച്ചതും വേണമെങ്ങിൽ കേന്ദ്ര സർക്കാരിന്‌ 15 സംസ്ഥാനങ്ങളുടെ അനുവാദത്തോടെ പത്ത്‌ വർഷ കാലവധിയിൽ പുതുക്കാവുന്നതും എന്ന്‌ തീരുമാനിച്ചതും.
-കാക്കര
>>ഇവിടെ

വിദ്യാര്‍ത്ഥികളും ബസ് യാത്രയും. പീഡനപര്‍വ്വം.



പഠിക്കുക, അറിവുനേടുക....ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. 'കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്...' എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് - വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ 'ശല്യക്കാരാ'ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍...

-മാത്സ് ബ്ലോഗ്‌ ടീം

>>ഇവിടെ

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.
-ഗീത
>>ഇവിടെ


വൈകീട്ടെന്താ പരിപാടി ?


മത ജാതി വര്‍ഗ വര്‍ണ ഭാഷാ രാജ്യ വിദ്യാഭ്യാസ സാമ്പത്തിക വ്യത്യാസങ്ങള്‍ മദ്യം എന്ന പാനീയത്തിന് മുന്‍പില്‍ മാത്രമേ തോറ്റിട്ടുള്ളൂ. എന്നിട്ടും മദ്യപാനത്തിന് ഈ വ്യത്യാസങ്ങളെ പരിഗണിക്കാത്ത ഒരു തലമുറയുടെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ? മദ്യം ശരീരത്തിന് ഹാനികരമാണെന്നും അത് കരളിനും ഹൃദയത്തിനും തലച്ചോറിനും ഒക്കെ ദോഷം ചെയ്യും എന്നൊക്കെ എല്ലാവര്ക്കും അറിയാമെങ്കിലും മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. നാലാള് കൂടുന്നിടത്ത് മദ്യം വിളമ്പുന്നത് ഇന്ന് ഒരു അഭിമാനപ്രശ്നമാണ്.

-അജി അലി

>>ഇവിടെ




മഴയെ അറിയാന്‍... മഴയിലലിയാന്‍....


മഴ ക്യാംപ് ... മഴയെ അറിയാനും സ്നേഹിയ്ക്കാനും വേണ്ടിയുള്ളത്..... വയനാട്ടിലെ തിരുനെല്ലിയില്‍ മാനന്തവാടി ഗ്രീന്‍ ലവേഴ്സ് ആയിരുന്നു അത് സംഘടിപ്പിച്ചത് .
ഇളം തണുപ്പിന്‍റെ അകംപടിയില്‍ തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിയില്‍ ചെന്നു കയറുംപോള്‍ മനസ്സ് തുറന്നിരുന്നു ... പുതിയ സുഹൃത്തുക്കള്‍.., പ്രകൃതിയെ അറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ .... കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ നിന്നും എത്തിയ നാല്‍പ്പതോളം ആളുകളായിരുന്നു ക്യാംപില്‍ ഉണ്ടായിരുന്നത് . ആദ്യദിനം ചര്‍ച്ചകളില്‍ മുഴുകി . മഴയനുഭവങ്ങള്‍ ... മഴപ്പാട്ടുകള്‍ .... ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പിന്‍വലിഞ്ഞു . പക്ഷേ പലരും പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .
-ഷിനോ
>>ഇവിടെ

ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി

"ഞ്ചിനീയറിംഗ് കോളേജിന്റെ വരാന്തകള്‍ക്കെല്ലാം നീളം കൂടുതലാണ് ഇല്ലേ ദിലീപ്....??..ഇങ്ങനെ സംസാരിച്ചു കൊണ്ട് കുറേ നേരം നടക്കാനായി മാത്രം ഉണ്ടാക്കിയിരിക്കുകയാണെന്നു തോന്നും.."
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജിന്റെ വരാന്തയ്ക്ക് ഇതിലും കൂടുതല്‍ നീളമുണ്ടായിരുന്നു....ഒന്നു പോ........ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."
-മുരളി
>>ഇവിടെ

അല്പം ബംഗലൂരു കാഴ്ചകൾ

ബംഗലൂരുവിൽ (ബംഗലൂരിൽ) പോകണമെന്ന് കുറേനാളായി വിചാരിക്കുന്നു. സാധിച്ചത് ഇപ്പോഴാണ്. പോയിട്ടും എല്ലാ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങൾ മാത്രം കണ്ട് തിരിച്ചുപോന്നു. ഇനിയും പോകുമ്പോൾ കുറച്ചുംകൂടെ കണ്ടുവരണം.
-സൂര്യ ഗായത്രി
>>ഇവിടെ

അള്‍ജസീറാസ്‌ ഓര്‍മകള്‍

ഇന്നു ജനുവരി ഒന്ന്‌. മടിപിടിച്ചുമുടങ്ങിയ എഴുത്ത്‌ വീണ്ടും തുടങ്ങാന്‍ പറ്റിയ ദിവസം തന്നെ അല്ലെ? പിന്നെ വിഷ്ണുവും അതിനൊരു കാരണമായി.

മഴ ഒരു അപൂര്‍വ്വ സംഭവമായിരുന്നു യു.എ.ഇ യില്‍ കുറച്ചു വര്‍ഷം മുന്‍പുവരെ. പക്ഷെ ഈയിടെയായി ഒരു പാട്‌ ഗ്ര്‍ഹാതുരത ഉണര്‍ത്തിക്കൊണ്ട്‌ മഴ ഇടയ്കിടെ വിരുന്നെത്തെന്നു. തികച്ചും അപ്രതീക്ഷിതമയാണ്‌ ഇന്നുച്ചയ്ക്‌ നല്ല മഴ തുടങ്ങിയത്‌.ഇത്തിരി മഴ നനഞ്ഞുകൊണ്ടാണു വീട്ടിലേക്കു കയറിവന്നത്‌.
-ഒരു യാത്രികന്‍
>>ഇവിടെ

ആർതർ റിംബോ-പ്രഭാതം


image

ഒരിക്കലെനിക്കുണ്ടായിരുന്നില്ലേ പ്രസന്നമായൊരു യൗവനം? വീരോചിതം,ഐതിഹാസികം,തങ്കത്താളിലെഴുതേ ണ്ടതും?-ആ ഭാഗ്യമെനിക്കുണ്ടായില്ല. എന്തപരാധം,എന്തു പിഴ ഈ പാരവശ്യമെനിക്കു വിധിച്ചു? മൃഗങ്ങൾ ദുഃഖിച്ചു കേഴുന്നുവെന്നു വാദിക്കുന്നവരേ,രോഗാർത്തർ കൊടുംനൈരാശ്യത്തിലാഴുന്നുവെന്നു വാദിക്കുന്നവരേ

-

കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!

നമസ്കാരം! കേരളാ വിഷന്റെ ന്യൂസ് വാച്ചിലേക്ക് സ്വാഗതം
പ്രധാന സംഭവങ്ങളുമായി സുകേഷ് കുമാര്‍ നിങ്ങളോടൊപ്പം ! പ്രധാന സംഭവങ്ങള്‍!
കേരളത്തിലെ പട്ടികള്‍ കലണ്ടറില്‍ നോക്കാതെ തന്നെ കന്നി മാസാരംഭം വളരെ ഗംഭീരമായി ആഘോഷിച്ചു.ഇന്നലെ മാത്രം 50 പട്ടികളാണ് കന്നിമാസത്തെ വരവേല്‍ക്കാനായി മാത്രം ഇണ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 30 പട്ടികള്‍ മാത്രം ഇണ ചേര്‍ന്ന് ആഘോഷിച്ച കന്നിമാസാരംഭം ഈ വര്‍ഷം ഇരട്ടിയോളം ഉയര്‍ന്നു എന്നുള്ളത് വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്ന് കേരളത്തിലുള്ള ഓരോ പഞ്ചായത്ത് പ്രസിഡന്റ് മാരും ചൂണ്ടിക്കാട്ടി. പട്ടിപിടുത്തം വളരെ സമഗ്രമായി നടപ്പാക്കിയിട്ടും ഇത്രയധികം പട്ടികള്‍ കന്നിമാസ ആഘോഷങ്ങളില്‍ ഇണചേര്‍ന്ന് പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നു.
ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങളുടെ ലേഖകന്‍ സനീഷ് ഇപ്പോള്‍ ചാലക്കുടിയില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
-വാഴക്കോടന്‍
>>ഇവിടെ

അപ്പു എന്ന ഫയല്‍

അപ്പു എന്ന ഫയല്‍ അപ്പു ഓപ്പണ്‍ ചെയ്തു. ഏറ്റവും അവസാനമെടുത്ത അപ്പുവിന്റെ ഒരു കളര്‍ ഫോട്ടോ ആയിരുന്നു ആ കമ്പ്യൂട്ടര്‍ ഫയലില്‍.

അപ്പുവിന്റെ മൂക്കിന് അല്‍പ്പം ആര്‍ട്ട് വര്‍ക്ക് ആവശ്യമാണെന്ന് അപ്പുവിന് എന്നേ അറിയാവുന്നതാണ്. ഗ്രാഫിക് ഡിസൈനിങ്ങില്‍ ജ്ഞാനമുള്ള അപ്പുവിനത് വലിയൊരു കാര്യമല്ല. മനസിനിണങ്ങിയ ചില പരിവര്‍ത്തനങ്ങള്‍ അപ്പു മൂക്കില്‍ വരുത്തി.

Shine നരിതൂകില്‍

>>ഇവിടെ






ഇടതുവശം തളര്‍ന്നയാള്‍ ഫുട്ബോള്‍ കളിക്കുന്നതെങ്ങനെ?

ഫുട്ബോള്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

ശരീരത്തിലും മനസ്സിലും സോ കാള്‍ഡ് ആണത്തത്തിന്റെ കുറവ് കൂടുതലായതുകൊണ്ട് എനിക്കൊരിക്കലും ഫുട്ബോളിനോട് കമ്പം തോന്നിയിട്ടില്ല. [ഉള്ള ഇത്തിരി ആണത്തമാകട്ടെ ചീത്ത Cholesterolന്റെ കാര്യം പറഞ്ഞ പോലാ - "സ്ത്രീകളുമായി ബന്ധം സാധ്യമല്ല, ബന്ധപ്പെടലേ സാധ്യമുള്ളൂ" എന്നൊക്കെ എഴുതിപ്പോവുന്ന തരം ചീപ്പ് ആണത്തം. മുഖമടച്ച് ഒന്ന് കിട്ടിയാല്‍ പുഴുക്കുത്തി അടച്ച രണ്ട് അണപ്പല്ലുകോളോടൊപ്പം കൊഴിഞ്ഞുപോകാവുന്നതേയുള്ളു അതും].
-

ഒത്തുചേരൽ..

‘അച്ഛാ.. ഞങ്ങൾ മാമനോടൊത്ത് പോയി 2012 സിനിമ കണ്ടു!’

‘എങ്ങിനെയുണ്ടായിരുന്നു?’

ലോകം അവസാനിക്കുന്നതിനെപ്പറ്റിയുള്ള ഒരു സിനിമ. അധികവും ഗ്രാഫിക്സ് (വാക്ക് ശരിയായോ) ചേർത്ത്, അതിഭാവുകത്വത്തിൽ..

ഇളയ കുട്ടി: ശരിക്കും 2012 വിൽ ലോകം അവസാനിക്കുമെന്ന് കരുതുന്നുണ്ടോ?

പെട്ടെന്ന് അച്ഛൻ : ഇല്ല. അമ്മയെപ്പോലെ 1000 ആളുകൾ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂ... (ചിരിക്കുന്നു)

-ആത്മ

>>ഇവിടെ

ഗോവിന്ദപുരിയിലെ റിക്ഷക്കാരന്‍

ഡിസംബറിലെ കനത്ത മഞ്ഞും ഇരുട്ടും ഇടകലര്‍ന്ന് ആ രാത്രിയില്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ നഗരം തണുത്തു വിറച്ചു നില്‍ക്കുകയായിരുന്നു. രാത്രിയായാല്‍ ചരക്കു വണ്ടികള്‍ കൈയ്യടക്കാറുള്ള നഗരത്തിലെ നിരത്തുകളില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച മൂലം വാഹന ഗതാതതം നിലച്ചു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞു മൂലം തൊട്ടു മുമ്പിലുള്ള ആളിനെപ്പോലും കാണാന്‍ ഞാന്‍ നന്നെ പാടു പെടുന്നുണ്ടാ‍യിരുന്നു. തണുപ്പ് സ്വെറ്ററ് തുളച്ചു കടന്ന് എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും കുത്തി നോവിച്ചുകൊണ്ടിരുന്നു.
-സാബു പ്രയാര്‍
>>ഇവിടെ


പ്രഹേളിക


ട്രെയിന്‍ ഞരങ്ങിയും കിതച്ചും സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ സമയം പാതിരാ കഴിഞ്ഞിരുന്നു. ഒരു ബാക്ക്പായ്കുമായി പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍ തീര്‍ത്തും അക്ഷമനായി കാണപ്പെട്ടു. കൃത്യനിഷ്ഠ പാലിക്കാത്ത ഇന്ത്യന്‍ റെയില്‍വേയും, മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയും മാറി മാറി അയാളുടെ പഴികള്‍ ഏറ്റുവാങ്ങി. റെയില്‍വേ നന്നാവില്ല എന്ന്പറയേണ്ടതില്ലല്ലോ . മഴയാകട്ടെ അയാളെ ഗൗനിച്ച ലക്ഷണവുമില്ല.
-പണിക്കര്‍
>>ഇവിടെ

Read more...

ബ്ലോത്രം തിരനോട്ടം ....കഥ തുടങ്ങുകയായി

Friday

വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം

സംഭവ ബഹുലമായ ഒരു വര്‍ഷം നമ്മെ വിട്ട് പിരിഞ്ഞു . ... മംഗള വേളയില്‍ , ബ്ലോത്രം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആറ് ഏഴു മാസത്തെ ബ്ലോത്രം പ്രധാന വാര്‍ത്തകളില്‍ കൂടി ഒരോട്ട പ്രദക്ഷിണം നടത്തുകയാണ് . ബ്ലോത്രം പത്രത്തില്‍ മെയിന്‍ പേജ്കളില്‍ വന്ന വാര്‍ത്തകളും വിശേഷങ്ങളും വിവാദങ്ങളും വീണ്ടും ഒരിക്കല്‍ കൂടി വിശകലനം ചെയ്യുകയാണ് .ചായക്കോപ്പയിലെ കൊടുംകാറ്റ് പോലെ കുടത്തില്‍ നിന്നും ഭൂതകാലം ഒരിക്കല്‍ കൂടി ബൂലോക മധ്യത്തിലേക്ക് ബ്ലോത്രത്തിന്റെ ഉത്ഭവം മുതലുള്ള വസ്തുതകളിലൂടെയുള്ള ഒരു ഓട്ടപ്രദിക്ഷണം....ഇന്ന് മുതല്‍ തുടങ്ങുന്നു തിരിഞ്ഞുനോട്ടം



ഭാഗം ഒന്ന് :കഥ തുടങ്ങുകയായി


ബഹുമാന്യ സദസിന് സ്നേഹ വന്ദനങ്ങള്‍. നിങ്ങളെല്ലാം ബ്ലോത്രം ടീമിന്റെ ഈവര്‍ഷത്തെ പുതിയ കഥ കേള്‍ക്കാന്‍ വന്നവരാണ് എന്നറിഞ്ഞതില്‍ ഞങ്ങള്‍ ചങ്ക് പൊട്ടികരയുകയാണ് കരയുകയാണ് പ്രിയമുള്ള ജനങ്ങളെ .

( മ്യൂസിക്‌ )

കഥ കേള്‍ക്കാന്‍ വന്നവരെ , സുഹൃത്തുക്കളെ , സഖാക്കളെ നിങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കഥകേള്‍ക്കാന്‍ കൊതിയായിട്ടുണ്ടാകും എന്നറിയാം .താമസിച്ചതില്‍ ഞങ്ങള്‍ നിങ്ങളോടും ക്ഷമിക്കട്ടെ . ഞങ്ങള്‍ ഇന്ന് ഈ ബഹുമാന്യ സദസിന് മുന്നില്‍ അവതരിപ്പിക്കുന്ന കഥയാണ്
വാര്‍ത്തകളിലേക്ക് ഒരു വ............ ലീ........ ഞ്ഞ് നോട്ടം .

കുളിച്ചു സുന്ദരിയായി നവോന്മേഷയായി 2010 നിങ്ങളുടെ കഠിനമായ യാതനകള്‍ ഏറ്റു വാങ്ങുവാനായിഇതാ കടന്നെത്തിയിരിക്കുന്നു ,എല്ലാ പങ്കപ്പാടുകളും ഏറ്റുകൊണ്ട് 2009 ഏതോ തെമ്മാടിക്കുഴിയില്‍അന്ത്യ വിശ്രമം കൊള്ളുന്നു .
( മ്യൂസിക്‌ )
അപ്പോള്‍ നിങ്ങള്‍ ചോദിക്കും , എന്തിനാണ് മാഷുമ്മാരെ ചത്തുപോയ മനിഷേമ്മാരുടെ ശവക്കുഴികളുംതോണ്ടി നിങ്ങളീ പുതുവര്‍ഷപ്പുലരിയില്‍ ഞങ്ങളിലേക്ക് എത്തുന്നത് എന്ന് .കഴിഞ്ഞ ഏഴു മാസങ്ങള്‍കൊണ്ട് ബ്ലോത്രം ടീം താണ്ടിയ നാള്‍ വഴികള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള എളിയ ശ്രമംമാത്രമാണിത് . നിങ്ങള്‍ അനുഭവിക്കുക .
സുഹൃത്തുക്കളെ , ഈ കഥയിലെ ഒരു രംഗവുമായി ആര്‍ക്കും ഒരു സാമ്യവുമില്ല , നിങ്ങള്‍ക്കങ്ങനെഎന്തെങ്കിലും തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ് .
രണ്ടായിരത്തി ഒന്‍പതു മെയ് മാസം അവസാന ദിവസം .നിഴല്‍ ചിത്രങ്ങളുടെ പ്രദര്‍ശന വിജയവുമായിഅവശനായി കിടക്കുന്ന അമേരിക്കയിലെ ഒരു മനോരോഗിയിലേക്ക് ഖത്തറില്‍ നിന്നും ഒരുമഹാകവിയുടെ ഫോണ്‍ കാള്‍ .
കവി - അതേ ... ചേട്ടാ .. സുഖം തന്നെയല്ലേ ? അസുഖമെല്ലാം ഇപ്പോള്‍ മാറിയെന്നു കരുതുന്നു . തണുപ്പൊക്കെ എങ്ങനെ ?
എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളുടെ ഒടുക്കം കവി തന്റെ ആഗ്രഹം അറിയിക്കുന്നു .
ബ്ലോഗില്‍ ഒരു പത്രം വേണം . ബ്ലോഗിലെ വാര്‍ത്തകളും വിവാദങ്ങളും ചേര്‍ത്തു കൊണ്ടുള്ള ഒരു പത്രം .
മനോരോഗി അപ്പോഴത്തെ മാനസിക വിഹ്വലതയുടെ ഊഷര ഭൂമിയില്‍ നിന്നും വിളിച്ചു കൂവി
ബ്ലോഗിലെ പത്രം ..
ബ്ലോത്രം


( അതി ഭീകര മ്യൂസിക്‌ )
അങ്ങനെ ആ ദിവസം കഴിയുന്നു .
ജൂണ്‍ മാസം ഒന്നാം തീയതി പ്രഭാതം കിഴക്ക്, കിര് കിരാ ശബ്ധത്തോട് കൂടി വെള്ള കീറിക്കൊണ്ട്ഉറക്കമെഴുന്നേറ്റു .ബൂലോകരെ ആകമാനം ഞെട്ടിച്ചുകൊണ്ട് അസൂയാലുക്കളായ ഒരു കൂട്ടം ബൂലോകജീവികളുടെ ഇടയിലേക്ക് ബൂലോകത്തിന്റെ ആദ്യ പത്രം പിറന്നു വീണു . പിറന്ന വീണ കുട്ടിയെകാണുവാന്‍ പലരും പല ദേശങ്ങളില്‍ നിന്നും വന്നെത്തി .
പ്രതീക്ഷിച്ചത് പോലെ പത്രം വളരുന്നില്ല . ദിവസം ചെല്ലുന്തോറും പത്രത്തിന്റെ വളര്‍ച്ച താഴേക്ക്വരുന്നത് പോലെ ഒരു തോന്നല്‍ .
പെട്ടന്നാണ് ബൂലോകത്ത് ഒരു വാര്‍ത്ത പടര്‍ന്നത് .
( തുടരും
)

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതീക്ഷിക്കുക.....

Read more...

31 ഡിസംബര്‍ 2009:വരുന്നു .വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം

Thursday

പുതുവര്‍ഷത്തില്‍ 'വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം '

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ബ്ലോത്രം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍


സംഭവ ബഹുലമായ ഒരു വര്‍ഷം നമ്മെ വിട്ട് പിരിയുവാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം . വാതില്‍ പടിയുടെ അപ്പുറത്ത് കുളിച്ചു സുന്ദരിയായി ആരും ഇതുവരെ സ്പര്‍ശിക്കാത്ത ഒരു കന്യകയെ പോലെ , മുടിയില്‍ മുല്ലപ്പൂവും ചൂടി പുതുവര്‍ഷം കാത്ത് നില്‍ക്കുന്നു . ഈ മംഗള വേളയില്‍ , ബ്ലോത്രം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആറ് ഏഴു മാസത്തെ ബ്ലോത്രം പ്രധാന വാര്‍ത്തകളില്‍ കൂടി ഒരോട്ട പ്രദക്ഷിണം നടത്തുകയാണ് . ബ്ലോത്രം പത്രത്തില്‍ മെയിന്‍ പേജ്കളില്‍ വന്ന വാര്‍ത്തകളും വിശേഷങ്ങളും വിവാദങ്ങളും വീണ്ടും ഒരിക്കല്‍ കൂടി വിശകലനം ചെയ്യുകയാണ് .ചായക്കോപ്പയിലെ കൊടുംകാറ്റ് പോലെ കുടത്തില്‍ നിന്നും ഭൂതകാലം ഒരിക്കല്‍ കൂടി ബൂലോക മധ്യത്തിലേക്ക് .

ബ്ലോത്രം പ്രധാന വാര്‍ത്തകളിലേക്ക് ഒരു വലിഞ്ഞു നോട്ടം

രചന സംഭാഷണം - ആചാര്യന്‍
സംവിധാനം - ജിക്കൂസ്
സാങ്കേതിക സഹായം - കാപ്പിലാന്‍
രംഗ പടം - പകല്ക്കിനാവാന്‍
പാശ്ചാത്തല സംഗീതം , ഗാനരചന - വെട്ടിക്കാട് രാമചന്ദ്രന്‍
കഥാപാത്രങ്ങളും അഭിനയിക്കുന്നവരും - ബൂലോകത്തെ പ്രധാന പുലികള്‍


ഉടന്‍ ആരംഭിക്കുന്നു .

കഥയെ കുറിച്ച് ഒരു വാക്ക് -


"
കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല , അഥവാ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നെങ്കില്‍ തികച്ചും സ്വാഭാവികം .
ബ്ലോത്രം ടീം നിങ്ങള്‍ക്കായി നാളെ അണിയിച്ചോരുക്കുന്നു"


പ്രതീക്ഷിക്കുക .......



2010 : തകര്‍ന്ന മോഹങ്ങളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക്..


നിരാശകള്‍ മാത്രം നല്‍കി ഓരോ വര്ഷം കൊഴിഞ്ഞുവീഴുമ്പോഴും പുതിയ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷം ജനിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ പ്രതീക്ഷകളാണ്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഒരു നല്ല നാളെ സ്വപ്നം കണ്ടു കഴിയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തെങ്ങുമുണ്ട്. ദിവസം ഒരു റൊട്ടിക്കഷണം പോലും ലഭിക്കാതെ വിശപ്പ്‌ കടിച്ചിറക്കി ജീവിക്കുമ്പോഴും ഒരു നല്ല നാളെ അരികത്തുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍. യുദ്ധ വിമാനങ്ങളും ചാവേര്‍ പടയാളികളും ചോരയും മരണവുമായി അരികത്തു കറങ്ങുമ്പോഴും ഒലിവ്‌ ഇല കൊക്കില്‍ കൊളുത്തി ഒരു വെള്ളരി പ്രാവ് പറന്നെത്തത്തുമെന്ന് കരുതുന്നവര്‍. പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും തുരുത്തില്‍ കിടക്കുമ്പോഴും വെള്ളവും മരുന്നുമായി ഒരു തോണിക്കാരനെ കാത്തിരിക്കുന്നവര്‍. തെരുവിലെ ചവറ്റുകൂനയില്‍ കിടക്കുമ്പോഴും ടൈയും ഷൂസുമിട്ട് പോകാന്‍ ഒരു സ്കൂള്‍ സ്വപ്നം കാണുന്ന അനാഥബാല്യങ്ങള്‍.. പ്രതീക്ഷകള്‍ എല്ലാവരെയും ജീവിപ്പിക്കുന്നു.
ഒബാമയുടെ വരവാണ് രണ്ടായിരത്തി ഒമ്പതിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചത്.. ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റായി ഇരുന്നതിന്റെ ആവേശം ജനുവരി ഇരുപത് ലോകത്തിനു നല്‍കി..
-ബഷീര്‍
>>ഇവിടെ

2009 കടന്നു പോകുമ്പോള്‍ - വിദേശകാര്യം



കഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.
-ജനശക്തി
>>ഇവിടെ

2010

അങ്ങനെ ഒരു വര്‍ ഷം കൂടി ജീവിച്ച് തീര്‍ ക്കുകയാണ്‌. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. വിശലകലനം ചെയ്യാന്‍ മാത്രം കാര്യമായൊന്നും സം ഭവിക്കാത്ത ഒരു വര്‍ ഷം , ഒരു പുസ്തകം ഇറക്കി എന്നതൊഴിച്ചാല്‍ .അതില്‍ വലിയ സന്തോഷമൊന്നും ഇപ്പോള്‍ തോന്നുന്നില്ല, എന്തോ അനാവശ്യം ചെയ്ത പോലെ ജാള്യത മാത്രം .
-ജയേഷ്
>>ഇവിടെ

പുതുവത്സര ചിന്തകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട്‌ ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.

പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.
-അരീക്കോടന്‍
>>ഇവിടെ

മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

എഫ് എം സ്റ്റേഷന്‍ - മാംഗോ (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )
പ്രോഗ്രാം - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം - രാത്രി പത്ത് മണി
കലാപരിപാടി - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.

ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..
-ബഷീര്‍

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
-തറവാടി
>>ഇവിടെ


My "Super Blogger of the year 2009"
അനോണീമാഷ്

കാക്കത്തൊള്ളായിരത്തി നാന്നൂറ്റി പതിനേഴ് മലയാളി ബ്ലോഗര്‍മാരില്‍ നിന്നും നിങ്ങളുടെ സൂപ്പര്‍ ബ്ലോഗറെ തിരഞ്ഞെടുക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
ഇതിലെ

ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...
വിന്‍സ്

വിഷ്‌ണുവര്‍ദ്ധനു വിട: കര്‍ണാടകയില്‍ വ്യാപക അക്രമം-ബംഗളുരു: പ്രിയതാരം വിഷ്‌ണുവര്‍ദ്ധ(59)ന്റെ വിയോഗത്തില്‍ കര്‍ണാടക കണ്ണീരിലാണ്ടു. തെരുവിലിറങ്ങിയ ആരാധകര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ടു. ഒരാള്‍ ആത്മഹത്യ ചെയ്‌തു.
ഇതിലെ

കാട് അഭയം തന്ന ഒരു രാത്രി....
ഷിനോജേക്കബ്
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം...
ഇതിലെ

ഹസാർവില്ലയിലെ രാത്രികൾ..
സുനില്‍ പണിക്കര്‍

മടുപ്പിന്റെ ശബ്ദസൂചികൾ
മിടിയ്ക്കുന്ന രാത്രിയിൽ നഗരം
തീവെളിച്ചമായ്‌ത്തനിച്ചിരിക്കുന്നു...
ഇതിലെ

ഒന്നു പറയാമായിരുന്നു...........
മത്താപ്പ്

വയൽ വരമ്പിലെ ചളിമണ്ണിന് പതിവില്ലാത്ത വഴുക്കൽ. കൂട്ടിനു മഴയും. എങ്കിലും അയാൾ നടത്തത്തിന്റെ വേഗത കുറച്ചില്ല.
ഇതിലെ

(ചിന്ത്രങ്ങള്‍:നെറ്റില്‍ നിന്നും )












Read more...

30 ഡിസംബര്‍ 2009 -അവാര്‍ഡ് പുതിയ വഴിത്തിരിവിലേക്ക് ..

Wednesday

പാനല്‍ അംഗങ്ങള്‍

സുഹൃത്തുക്കളെ,

ബൂലോകം ഓണ്‍ലൈന്‍ നടത്തിവരുന്ന പോള്‍ വളരെ സുതാര്യമായി നടത്തുവാന്‍ ഞങ്ങള്‍ ഒരു വിദഗ്ധ പാനലിനെ നിയോഗിയ്ക്കും എന്ന് അറിയിച്ചിരുന്നല്ലോ. ഈ പാനല്‍ നിങ്ങളുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്തുന്നതായിരിയ്ക്കും. പൊതുവെ നോമിനേഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ ബ്ലോഗുകളും പരിഗണിക്കപ്പെടും. ഇനിയും ബ്ലോഗുകള്‍ സമര്‍പ്പിക്കാനുള്ളവര്‍ക്ക് അതിനായുള്ള അവസരവും ലഭ്യമാണ്. ഏതാനും ദിവസത്തിനകം ഫല പ്രഖ്യാപനം ഉണ്ടാകും എന്ന സന്തോഷ വാര്‍ത്തയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.logo പാനലിലെ അംഗങ്ങളെ കണ്ടെത്തുവാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. തികച്ചും യോഗ്യരായ പാനല്‍ അംഗങ്ങള്‍ തന്നെ വേണമെന്നുള്ള നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനായി കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ പലരുമായും ബന്ധപ്പെട്ടു വരികയായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഉദ്ദേശിച്ച പോലെ തന്നെ ഒരു നല്ല പാനല്‍ അംഗങ്ങളെ സംഘടിപ്പിയ്ക്കാന്‍ കഴിഞ്ഞു. അവരുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

-ബൂലോകം ഓണ്‍ലൈന്‍

>>ഇവിടെ

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.
-ബഹറിന്‍ ബൂലോകം
>>ഇവിടെ

2009-ലെ 'അളുപുളി' അവാര്‍ഡുകള്‍.



2009-ലെ മികച്ച പത്ത് ബ്ലോഗുകള്‍ക്കുള്ള 'അളുപുളി' അവാര്‍ഡുകള്‍ താഴെ പറയുന്ന ബ്ലോഗുകള്‍ നേടി.-ജോണ്‍ ചാക്കോ >>ഇവിടെ

ഹര്‍ത്താല്‍ കൊണ്ട് എന്ത് നേടി ?


വീണ്ടുമൊരു ഹര്‍ത്താല്‍ കൊണ്ട് ജനങ്ങള്‍ക്കെന്തു ഗുണം ഉണ്ടായി. കൂടിയ വില കുറയ്ക്കാനോ ജീവിത നിലവാരം ഉയര്‍ത്താനോ ഈ സര്‍ക്കാരിനെ കൊണ്ട് ഒട്ടു ആകുമില്ല. പിന്നെ എന്തിനീ സമരം.

ഹര്‍ത്താല്‍ ബി എം എസ് നടത്തിയത് കൊണ്ട് കുറ്റം പറയുന്നതല്ല. ഹര്‍ത്താലിനെ എതിര്‍ത്ത് ഒരു കോണ്‍ഗ്രസ്‌ നേതാവ് പറയുന്നതും കേട്ട്. എന്നാല്‍ ഈ നേതാവ് അവര്‍ നടത്തുമ്പോഴും അങ്ങിനെ തന്നെ പറയണം. പിന്നെ ഇതെല്ലാം ഒരു ജീവിതത്തിന്റെ ഭാഗമാക്കിയ ഇടതന്മാര്‍ക്ക് ഹര്‍ത്താല്‍ കൂടാതെയും പറ്റില്ല.
- കറുത്തേടം.
>>ഇവിടെ

കാക്കരയുടെ ഹർത്താൽ ചിന്തകൾ

ബൂലോകം ഹർത്താലുമായി കടിപിടി കൂടുമ്പോൾ കാക്കര മാത്രം കുലം കുത്തിയായി മാറി നിൽക്കരുതല്ലോ. അതിനാൽ തന്നെ കാക്കരയുടെ ഹർത്താൽ ചിന്തകൾ ഇവിടെ പോസ്റ്റട്ടെ. ഹർത്താൽ മുത്തപ്പാ, കമന്റിയാലും!

ഹർത്താൽ എന്റെ ജന്മാവകാശമാണ്‌, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!
-കാക്കര
>>ഇവിടെ

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...
-അരീക്കോടന്‍
>>ഇവിടെ


കുടുംബവിശേഷം

ജി.മനു
‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍..
ഇതിലെ
നൊസ്റ്റാള്‍ജിയ
ഇര്‍ഷാദ്

ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണവന്റെയൊരു കോള്‍.
ഇതിലെ
ഇന്‍ഫിനിറ്റ് ലൂപ്പിലെ യക്ഷി
ഏവൂരാന്‍

"ഫക്ക് മീ..!" യക്ഷി കാമാര്‍‌ത്തയായി നീട്ടി അലറുന്നത് അങ്ങിനെയാണു്‌. വൃദ്ധനായ മാന്ത്രികന്റെ നല്ലസമയം തുടങ്ങുന്നത് യക്ഷിയുടെ ഈ അലര്‍‌ച്ചയോടെയാണു്‌.
ഇതിലെ
കിണറ്റിലെ തവളകള്‍
നന്ദന
തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇതിലെ

വിശപ്പിന്റെ വഴി

തണുപ്പിന്‍ തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും‍,
ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.

കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.

തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.
-എഴുത്തുകാരി
>>കൂടുതല്‍ ഇവിടെ

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blogger templates Newspaper II by Ourblogtemplates.com 2008

Back to TOP