ഞാന്‍ എന്നെ കണ്ടിട്ടില്ല:ലാല്‍ ജോസ്
Friday
കാലത്തില്‍ അലിഞ്ഞു ചേര്‍ന്നും കാലത്തിന് മുന്നില്‍ നടന്നും

-G P RAMACHANDRAN
>>കൂടുതല്‍ ഇവിടെ
മരമാക്രിയെ ചേര പിടിച്ചോ..?

മലയാളം ബ്ലോഗിലെ ഏറ്റവും ശക്തന്‍മാരിലോരാളും മിക്കപ്പോഴും വിവാദം കൊണ്ട് ശ്രദ്ധ നേടുന്നവനുമായ മരമാക്രിയെ കഴിഞ്ഞ കുറെ നാളുകളായി കാണുന്നില്ല. അങ്ങാടി തേര് എന്നൊരു തമിഴ് പടത്തിന്റെ യൂടൂബ് ഗാനരംഗം ബ്ലോഗില്‍ ചാര്‍ത്തിയ മാക്രിയുടെ മറ്റൊരു പോസ്റ്റും ബ്ലോഗില്‍ ഇല്ല.. എല്ലാം ഡിലീറ്റ് ചെയ്തതാണോ അതോ ഹൈഡ് ചെയ്തതാണോ എന്നുമറിയില്ല. മരമാക്രിയുടെ തിരോധനത്തെപറ്റി മലയാളം ബൂലോഗത്ത് ഗൗരവമേറിയ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നു. പലപ്പോഴും കൊക്കിലോതുങ്ങാത്തത് കൊത്തി പിന്നീട് ചര്‍ദ്ദിച്ചു രക്ഷനേടിയ പാരമ്പര്യമുണ്ട് മാക്രിയ്ക്ക്. താന്‍ മാക്രിയല്ല മരത്തേലല്ല താമസമെന്ന വാചകം പക്ഷെ ഇദ്ദേഹം ഡിലീറ്റിയിട്ടില്ല. എന്നാല്‍ അതിനുമുകളിലെ ഫ്യൂസ് ആയ ബള്‍ബിന്റെ പടം കാണുമ്പോള്‍ മാക്രി ഫ്യൂസ് ആയി എന്ന് കരുതുന്നവരുടെ എന്നാവും കുറവല്ല.
-കൂതറ തിരുമേനി
>>കൂടുതല്‍ ഇവിടെ
ഹലോ അപ്പൊ ഓക്കേ നാളെ ഹര്‍ത്താല്‍.!!!
>>കൂടുതല്‍ ഇവിടെ
വരവായി സമരാഘോഷം
കാരണം നാളെ മുതല്‍ എല്ലാ പെട്രോള്‍ ഉത്പന്നങ്ങള്‍ക്കും മുതല്‍ വില കൂടിയല്ലോ
ഗാസിനാണ് ഒടുക്കത്തെ കൂട്ടല്‍ ഒരറ്റയടിക്ക് രൂപ മുപ്പതിയന്ച്ചെല്ലേ കൂട്ടിയത്
ഇനിയിപ്പോള് ഈ പേരും പറഞ്ഞു ഉപ്പുതൊട്ട് കര്‍പ്പൂരം വരെയും വിലക്കൂടും അല്ല കൂട്ടും ഓട്ടോയും കാറും ബസ്സും ഒക്കെ ഇനി അനിശ്ചിതകാല പണിമുടക്ക് പ്രക്യാപനവും തുടര്‍ന്ന് ചാര്‍ജുകൂട്ടാനായി സമരവും ആയി മുന്നോട്ട് പോവും
-MOHAMED RAFEEQUE.P
>>കൂടുതല്‍ ഇവിടെ
ഇതു ജനങ്ങളോടുള്ള വഞ്ചന………….
അത്യാവശ്യം ഭൂരിപക്ഷം കൊടുത്തു ജയിപ്പിച്ച ജനങ്ങളോടുള്ള കടമ നമ്മുടെ കേന്ദ്ര സര്‍ക്കാര്‍ നിര്‍വഹിച്ചു… പെട്രോളിയം ഉത്പന്നങ്ങളുടെ വില ആദ്യം ബജറ്റില്‍ കൂട്ടി പിന്നെ ദാ വിലക്കയറ്റത്തിന്‍റെ കൂടെ ഇരുട്ടടി കൊടുത്തു ഒരു വിലക്കയറ്റം കൂടി… പിന്നേയും തീര്‍ന്നില്ല വില നീയന്ത്രണം സര്‍ക്കാരില്‍ നിന്നും എടുത്തു കളഞ്ഞു അതും കൊടുത്തു നമ്മുടെ സ്വകാര്യ കമ്പനികള്‍ക്കു… അന്താരാഷ്ട്ര വിപണിയിലെ വിലക്കനുസരിച്ചു വില വര്‍ദ്ധിപ്പിക്കാം .. ഇനി ഇരുട്ടടികള്‍ എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം … അങ്ങനെ ആണെങ്കില്‍ ഈ പറഞ്ഞ സര്‍ക്കാര്‍ ഈ ഉത്പന്നങ്ങളുടെ മുകളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നികുതി എടുത്തു കളയാന്‍ തയ്യാറാവുമോ??…-A Point Of Thoughts
>>കൂടുതല്‍ ഇവിടെ
ഒരു പന്തിന്റെ ആത്മരോദനം

വിസിലുമുഴങ്ങി
ഗോള്‍പോസ്റ്റ് തേടിതിരിച്ച
പന്തിനന്ത്യം റഫറിയുടെ വിധി
പെനാള്‍ട്ടി.
ബൂട്ടുകള്‍ ആര്‍ത്തട്ടഹസിച്ചു,
ഗ്യാലറിയില്‍ മൂകത.
നെഞ്ചത്തടിക്കല്ലേ
ഒരു പന്തിന്റെ ആത്മരോദനം.
-midhunkrishna
>>കൂടുതല്‍ ഇവിടെ
എങ്ങനെ പുട്ടടിക്കാം ?
-ദുശാസ്സനന്‍
>>കൂടുതല്‍ ഇവിടെ
മഴ പെയ്ത ഒരു പ്രണയ സന്ധ്യയില്‍
[2008-ല്‍ പബ്ലിഷ് ചെയ്ത ഒരു പഴയ പോസ്റ്റ് ആണിത്. വായിക്കാത്തവര്‍ ഉണ്ടെങ്കില്‍ അവര്‍ക്കുവേണ്ടി. വായിച്ചവര്‍ ഈ അക്രമം പൊറുക്കുമല്ലോ?! ബ്ലോഗ് ചിതലരിക്കണ്ടല്ലോ എന്നു കരുതീട്ടാ] :)ഇടവഴിയില്‍ മഴ പെയ്തിരുന്നു. ഇരുവശവും ചെടിത്തലപ്പുകള്‍ മഴ നനഞ്ഞു നിന്നിരുന്നു. പകല്‍ മാഞ്ഞു തുടങ്ങിയ സന്ധ്യയില്‍ വെളിച്ചം ഇരുളിനു വഴിമാറാന്‍ കാത്തു കിടന്നു. ചരല്‍ കല്ലുകള്‍ പാകിയ ഇടവഴിക്കിരുവശവും കാട്ടുപൂക്കള്‍ തലകുമ്പിട്ടു നിന്നിരുന്നു. ചിലത് ഇതളടര്‍ന്ന് ഇടവഴിക്കിരുവശവും പൂക്കളങ്ങള്‍ തീര്‍ത്തിരുന്നു.
വഴി വിജനം. അകലെ ഇടവഴിയുടെ അങ്ങേയറ്റത്ത് പകലിന്റെ ഒരു ചെറിയ വെളിച്ചക്കീറ് വഴികാട്ടിനിന്നു.
ഞാനും അവളും മഴ നനഞ്ഞ് നടന്നു.(പ്രണയത്തിന്റെ നനുത്ത കാറ്റില്‍ അവള്‍ ചൂടു പകരുമെന്ന് വെറുതെ മോഹിച്ചു ഞാന്‍!) വിജനമായ വഴിയും, മഴയും, നനഞ്ഞീറനായ കാമുകിയും എന്നിലെ പ്രണയ കാമുകനെ ഉണര്‍ത്തി.ചരല്‍ക്കല്ലുകളില്‍ ഓരോ പാദ സ്പര്‍ശവും പതിച്ച് മഴയില്‍ നിന്ന് കുതറിമാറാന്‍ കൂട്ടാക്കാതെ ഞാന്‍ നടന്നു. ഇടക്കിടെ നനഞ്ഞും,
- നന്ദകുമാര്‍
>>കൂടുതല്‍ ഇവിടെ
ഞാന്‍ കണ്ട രാവണന്‍
ഏതാണ്ടിതല്ലേ നമ്മുടെ മോഹന്‍ ലാലിന്റെ രാവണ പ്രഭുവിന്റെയും കഥ. അത്യാവശ്യം തല്ലുകൊള്ളിത്തരമൊക്കെയുള്ള നായകന്‍. നായകനെ ഒതുക്കാന്‍ പോലീസ് കമ്മീഷണറും കുറെ വില്ലന്മാരും ..കമ്മീഷണര്‍ കെട്ടാനിരുന്ന പെണ്ണിനെ തട്ടിക്കൊണ്ടു പോകുന്ന നായകന്‍. അവസാനം കമ്മീഷണറുടെ പെണ്ണിന് നായകനോട് പ്രണയം.. തമിഴിലാണെങ്കില്‍ ഏതാണ്ടെല്ലാ വിജയ് , ധനുഷ് ചിത്രങ്ങളൂടേയും കഥ ഏതാണ്ടിതൊക്കെ തന്നെയാണ്
- രഞ്ജിത് വിശ്വം I ranji
>>കൂടുതല്‍ ഇവിടെ
"എന്നിട്ടും വന്നില്ലല്ലോ"
![]() |
കണ്ണീര്‍ തുടക്കാന്‍ നീ ഇനിയും വന്നെത്തുകില്ലെന്‍ചാരെ.....
-F A R I Z
>>കൂടുതല്‍ ഇവിടെ
ഒരു പകൽ മാന്യൻ
-Mammootty Fans
>>കൂടുതല്‍ ഇവിടെ
ബിക്കി ഇന്റര്‍വ്യൂ
ബൂലോകം ഓണ്‍ലൈനില്‍ സ്ഥിരമായി ഫോട്ടോ പബ്ലിഷുചെയ്യുന്ന ഒരു ഫോട്ടോബ്ലോഗറാണ് ബിക്കി. ഫോട്ടോഗ്രാഫിയില്‍ പരീക്ഷണം നടത്തുന്ന ഈ ചെറുപ്പക്കാരന്‍ ഫ്രെയിമുകളിലൂടെ ജീവിതത്തെ ഉറ്റുനോക്കുന്നു. ഈയിടെ ബിക്കിയുമായി സംസാരിച്ചപ്പോള്‍.
ക്യാമറ – Canon 400d, Nikon D40.
പ്രത്യേകം തയ്യാറെടുക്കാറില്ല
മുൻകൂട്ടി നിശ്ചയിക്കാത്ത യാത്രകൾ അതിൽ പ്രത്യക്ഷപെടുന്ന ഫ്രെയിമുകളാണു എന്റെ
ചിത്രങ്ങൾ. ബിക്കി
ആനന്ദം പലതരത്തിലും ലഭിക്കറുണ്ടു. ഒന്നാമതായി ഞാൻ നടന്നു പോയ വഴികളും പിന്നെ
ആ വഴികളിൽ കണ്ടുമുട്ടിയ
മുഖങ്ങളേയും എന്റെ ചിത്രങ്ങൾ എനിക്കു തിരിച്ചു തരാറുണ്ട്.
-Boolokam online
>>കൂടുതല്‍ ഇവിടെ
ലോകകപ്പ് ഫുട്ബോള്‍: ഫൈന്‍ ആര്‍ട്ട് പ്രദര്‍ശനം

>>കൂടുതല്‍ ഇവിടെ
പ്രചോദനവും കാഴ്ചപാടുകളും ..
-Anoop
>>കൂടുതല്‍ ഇവിടെ
രാവണൻ 5 : 0 രാവൺ
ഈ ഗോൾ നിലവാരത്തിലാണു മണിരത്നത്തിന്റെ രണ്ട് ചിത്രങ്ങൾ തമ്മിലുള്ള മൽസരം അവസാനിച്ചത്. രണ്ട് ഭാഷയിൽ ആയി ഇറങ്ങിയ സിനിമകൾ തമ്മിൽ താരതമ്യം ശരിയല്ല എന്നറിയാം. പക്ഷെ ഈ രണ്ട് സിനിമകളും ബോക്സ് ഓഫീസിൽ എങ്ങനെയുള്ള പ്രകടനമാണു കാഴ്ച്ച വെക്കുക എന്ന് സിനിമാ ലോകം ഉറ്റു നോക്കിയിരുന്നു. രണ്ട് ചിത്രങ്ങൾക്കും കൂടെ മൽസരിക്കാൻ ആരും ഉണ്ടായിരുന്നില്ല. എന്നിട്ടും റിലീസ് ചെയ്ത് ഒരാഴ്ച്ച പിന്നിടുമ്പോൾ തിയറ്റർ റിപ്പോർട്ടുകൾ തരുന്ന കണക്ക് നിരാശാജനകമാണു. രാവണിൽ അഭിഷേക് ബച്ചനു പകരം മറ്റാരെങ്കിലുമായിരുന്നെങ്കിൽ..?? അമരത്തിൽ മമ്മൂട്ടിക്ക് പകരം മോഹൻലാലായിരുന്നെങ്കിൽ എങ്ങനെ ഇരുന്നേനെ, താളവട്ടത്തിൽ ലാലിനു പകരം ജയറാം ആയിരുന്നെങ്കിൽ പടം എങ്ങനെ ഉണ്ടാവുമായിരുന്നു എന്നൊക്കെ ചോദിക്കുന്നപോലെയുള്ള ലാഘവത്തോടെ ഈ ചോദ്യം ചോദിക്കാൻ കഴിയില്ല. കാരണം ഇത് മണിരത്നത്തിന്റെ സിനിമയാണു.
-b Studio
>>കൂടുതല്‍ ഇവിടെ
ഏകയായ് ഞാന്‍.....
എല്ലാം പതിവുപോലെ. പ്രഭാതമെത്തുന്നു, എന്റെ ചെടികളെല്ലാം പൂക്കുന്നു, കിളികള്‍ വരുന്നു, ശലഭങ്ങള്‍ വരുന്നു. കലപില കൂട്ടുന്നു. അവരോട് കുശലം ചോദിച്ചുകൊണ്ട് ദിവസം തുടങ്ങിയിരുന്ന എനിക്കു ഇന്നവരോട് ചോദിക്കാന്‍ ഒന്നുമില്ല. എനിക്കല്ലേ എല്ലാം നഷ്ടപ്പെട്ടതു്.
സിറ്റ് ഔട്ടിലെ രാവിലത്തെ ചായകുടിയും ഒപ്പം തലേന്നത്തെ ബാങ്കു വിശേഷങ്ങളും പറഞ്ഞു്, ബ്രേക്ഫാസ്റ്റ് റെഡിയാക്കിക്കോളൂ, ഞാനൊന്നു തറവാട്ടില്‍ പോയി വരാം എന്നു പറഞ്ഞിറങ്ങിപ്പോയ എന്റെ പ്രിയപ്പെട്ടവന്‍ വന്നില്ല. ഞാന്‍ കാത്തിരുന്നു ബ്രേക്ഫാസ്റ്റും ഉച്ചക്കു കൊണ്ടുപോവാനുള്ള ചോറും തയ്യാറാക്കി. വന്നില്ല ഇതുവരെ, ഇനി വരികയുമില്ല.
- എഴുത്തുകാരി
സ്ക്കൂള്‍ ഡയറി - 6 വിനീത ടീച്ചറും പ്രതികരണവും
അടുത്ത അധ്യയന വര്‍ഷത്തിലെ ക്ലാസ് ചാര്‍ജും വിഷയങ്ങളുമൊക്കെ തീരുമാനിക്കാന്‍ മധ്യവേനലവധിക്ക് സ്റ്റാഫ് കൌണ്‍സില്‍ ചേരുകയാണ്. "ഒന്നാം ക്ലാസ് അര്‍ച്ചന ടീച്ചര്‍ക്കും കദീജ ടീച്ചര്‍ക്കും. രണ്ട് ഒരു ഡിവിഷനേയുള്ളു. അത് ബാലന്‍ മാസ്റ്റര്‍ക്ക്.” ഹെഡ് മാസ്റ്റര്‍ ഇത്രയും പറഞ്ഞപ്പോള്‍ വിനീത ടീച്ചര്‍ പതുക്കെ എഴുന്നേറ്റു നിന്നു.
"മാഷേ, എനിക്ക് ഈ വര്‍ഷം രണ്ടാം ക്ലാസ് മതി. “
>>കൂടുതല്‍ ഇവിടെ
തീപ്പകല്‍
ദീപങ്ങളൊക്കേയണയ്ക്കുക നളേക്ക്
താപം പെരുത്തീപ്പകല്‍ വെന്തൊടുങ്ങിടും
കോപാന്ധകാരം വിഴുങ്ങുമീ ഭൂവിനെ ,
ചാവുകള്‍ തിങ്ങി മുച്ചൂടും മുടിച്ചിടും
നോവും പെരുത്തു കനത്ത മൌഢ്യങ്ങളാല്‍
പാവം ചിതക്കൂടൊരുക്കുന്നു മാനവന്‍ .
കാലം പഴുപ്പിച്ച തീക്കടല്‍ തീര്‍ത്തുമീ-
ഭൂ,വിണ്ണു, മണ്ണും തപിപിച്ചു; പീയൂഷ-
ധാരയാല്‍ ദാഹമടക്കുവാന്‍ ഞാന്‍ തീര്‍ത്ത
നീരൊഴുക്കിന്‍ ജീവ നാഡി ഞരമ്പുകള്‍
ധാര്‍ഷ്ട്യം പെരുപ്പിച്ച ദംഷ്ട്രകളാഴ്ത്തി നീ-
മോന്തിക്കുടിയ്ക്കു,ന്നൊടുങ്ങാത്ത ദാഹമോ?
-ഷാജി നായരമ്പലം
>>കൂടുതല്‍ ഇവിടെ
രക്തസാക്ഷികള്‍ സിന്ദാബാദ്
-പ്രവി
>>കൂടുതല്‍ ഇവിടെ
പ്രണയത്തിന്റെ നാള്‍ വഴികള്‍
അവളുടെ ചിരിമുത്തുകള്‍ പൊറുക്കി അയാള്‍ ഒരു ചിന്തകനായി .അവളുടെ കണ്ണില്‍ നിന്ന് വീണ കണ്ണു നീരില്‍ നിന്ന് അയാള്‍ ഒരു കവിയായി .അവളുടെ അധരശോണിമ ഒപ്പിയെടുത്ത് അയാള്‍ ഒരു ചിത്രകാരനായി .അവളുടെ നെറ്റിയിലെ സിന്ദൂരത്തിന്റെ സൂര്യോദയവും അവളുടെ മാറിലണിഞ്ഞ നെടുവീപ്പിന്റെ തിരമാലകളും അയാളെ ഒരു കാല്പനികനാക്കി .
-SHAIJU :: ഷൈജു
>>കൂടുതല്‍ ഇവിടെ
കമ്പുകള്‍
കമ്പോളമെത്തി
കമ്പോളത്തില്‍
നിന്നുനോക്കിയാല്‍ കാണാം
-സുനില്‍ ജി കൃഷ്ണന്
>>കൂടുതല്‍ ഇവിടെ
ഞാനെന്നൊരുത്തൻ
ഒന്നു ശ്രദ്ധിക്കണേ,
ഞാനെന്നൊരുത്തനെ
വഴിയിലെവിടെയെങ്കിലും
കണ്ടാൽ
അവനെയും കാത്ത്
ഒരുവനിവിടെയിരുന്ന്
വല്ലാതെ മുഷിയുന്നുണ്ടെന്ന്
ഒന്നു പറഞ്ഞറിയിക്കണേ
ചന്തയിലാണെങ്കിൽ
ഗുണ്ടകളോടൊപ്പം
വാതു വെയ്ക്കുകയോ
വാളെടുക്കുകയോ
ആവണം
-എം. ആര്‍.അനിലന്‍
>>കൂടുതല്‍ ഇവിടെ
'ഴ'
വാക്കുകളില്ല പറയാന്‍
നീ നടന്നകന്ന കാലം മുതല്‍ .
കുംബാരന്റെ കുഴയിലൊരു
വഴുവഴുപ്പില്ലായ്മ
കലങ്ങള്‍ പണിയാന്‍ കഴിവതും നോക്കി
കുഴപ്പമാണ് ; കുറയുന്നു മണ്ണിലെന്തോ.
മനസ്സിലെന്തോ നിഴല്‍ മറയ്ക്കുംപോലെ
കാതിലൊരു മുഴക്കമാണ് എപ്പോഴും.
കാഴ്ചയിലും എന്തോ മിഴിഭ്രംശം
പ്രണയമൊഴുകിയ വഴികളില്‍
കൊഴിഞ്ഞ ഒരു പീലിപോലുമില്ല.
-Satheesh Sahadevan
>>കൂടുതല്‍ ഇവിടെ
മഴപ്പറച്ചില്‍
മുള്ളടര്‍ന്ന വേലിക്കപ്പുറത്തെ
കനലെരിയുന്ന ചിത നോക്കി
ഈ മഴക്കൊന്ന് കരയണമെന്നുണ്ട്
വരണ്ട നാവുകള്‍ നോക്കി
വറ്റിയ കുളങ്ങള്‍ നോക്കി
-വിനു
>>കൂടുതല്‍ ഇവിടെ
"ശാപചക്രങ്ങള്‍"....കവിത.
നീയെന്തിനെന്നില്‍
പ്രണയം നിറച്ചു
കാലമേ കരുണാര്‍ദ്ര
ഭാവമേ പറയുക ..!
ഹൃദയം സ്ഫുടം ചെയ്ത
കദന ഭാരങ്ങളില്‍
കനവുണ്ട നിദ്രയുടെ
അന്ത്യയാമങ്ങളെ
പറയുക വസന്തത്തെ
അടവച്ചു വിരിയിച്ച
മധുരഹാസത്തിന്‍
മധുവുണ്ട മൗനമേ
>>കൂടുതല്‍ ഇവിടെ
ആക്രാന്തം ഒഫ് ദ ഫര്‍ത്താവ്
രാത്രിയായി..........
ആദ്യരാത്രി....എ.റ്റി ജോയിയുടെ സിനിമയില് കാണുന്നപോലെയല്ല കാര്യങ്ങളെന്ന് മെല്ലെ മനസിലായി...
ഫാര്യാഫര്‍ത്താക്കന്‍മാരാകുമ്പോ പരസ്പരം ഒന്നും ഒളിക്കരുത് എന്നാണല്ലോ...ഒരു ബ്രിഡ്ജിട്ടാ അങ്ങോട്ടും ഇങ്ങോട്ടും വേണ്ടേ...
പക്ഷേ... ലവള് ഞാന്‍ വിചാരിച്ചപോലല്ല...
അത് കാണിച്ചുതന്നില്ല....ആദ്യരാത്രിയല്ലേ... ഞാന്‍ ക്ഷമിച്ചു....പിറ്റേന്ന് എല്ലാം ശരിയാവും എന്ന് കരുതി...
ഇല്ല.... രക്ഷയില്ലാ......
മൂന്നാം നാള്‍ രാവിലെ.....എന്ത് സംഭവിച്ചാലും അത് കണ്ടിട്ടുതന്നെ കാര്യം എന്നങ്ങു തീരുമാനിച്ചു....
ഇപ്പോ അവള് കുളിക്കുകയാണ്...... ഷവറില്‍ നിന്ന് വെള്ളം വീഴുന്ന ശബ്ദം കേള്‍ക്കാം... എന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത കൂടിക്കൂടി വന്നു.....
ഞാന്‍ ശബ്ദമുണ്ടാക്കാതെ എഴുന്നേറ്റു
എന്നിട്ട് പതുക്കെ കുളിമുറിയെ ലക്ഷ്യമാക്കി നടന്നു...
-വാസു
>>കൂടുതല്‍ ഇവിടെ
പുതിയൊരു കവിയരങ്ങ്
Thursday
ഈ വേദിയില്‍ "ശ്രുതിലയം കവിയരങ്ങ് " സംഘടിപ്പിക്കുന്നു...എല്ലാ സുഹൃത്തുക്കളെയും
ഞങ്ങള്‍ ഈ സ്നേഹ കൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നു ...ശ്രീ അനില്‍ കുര്യാത്തി തിരി കൊളുത്തിയ ഈ സ്നേഹ കൂട്ടായ്മ "ശ്രുതിലയത്തില്‍" ജീവിതത്തിന്റെ പച്ചപ്പ് മണക്കുന്ന,അക്ഷരങ്ങളെ നെഞ്ചേറ്റുന്ന ഒരു കൂട്ടമാളുകളുടെ സ്വപ്നങ്ങളാല്‍ മുഖരിതമാണിവിടംഅനേകമനേകം വ്യത്യസ്തതയാര്‍ന്ന ശബ്ദങ്ങള്‍ ..മാനുഷിക മൂല്യങ്ങളില്‍, സ്നേഹത്തില്‍, സൌഹൃദത്തില്‍ ഒന്നായിത്തീരുന്ന ലയം..അനേകം ശ്രുതികളുടെ ഈ ലയത്തിലെക്ക്..സ്നേഹാക്ഷരക്കൂട്ടായ്മയിലേക്ക് സ്വാഗതം
ആശംസകളോടെ .......
Shaji Raghuvaran ........
co-owner Sruthilayam community ...
+965 66383073
ഹൈക്കോടതിക്ക് ഒരു വോട്ട് !
-Berly Thomas
>>കൂടുതല്‍ ഇവിടെ
റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ....
റോഡരികിൽ പൊതുയോഗങ്ങൾ നിരോധിക്കുമ്പോൾ.....
റോഡരികിൽ പൊതു യോഗങ്ങൾ നടത്തരുതെന്ന് ബഹുമാനപ്പെട്ട ഹിക്കോടതി വിധി! അങ്ങനെ ഒരു ജനാധിപത്യാവകാശം കൂടി നിഷേധിക്കപ്പെട്ടിരിക്കുന്നു. പെരുകി വരുന്ന റോഡപകടങ്ങളാണത്രേ ഇത്തരം ഒരു വിധിക്കുള്ള പ്രേരണകളിൽ ഒന്ന്. ഇതു കേട്ടാൽ തോന്നും എന്നും ഇവിടെ റോഡിൽ പൊതുയോഗങ്ങളാണെന്ന്. കാരണം റോഡപകടങ്ങൾ ഉണ്ടാകാത്ത ദിവസങ്ങൾ ഇല്ല. ഇതൊക്കെ റോഡരികിൽ പൊതുയോഗങ്ങൾ നടക്കുന്നതുകൊണ്ടാണോ?
പൊതു യോഗങ്ങൾ മൈതാനങ്ങളിൽ ഒതുക്കണമെന്നാണു കോടതി നിർദ്ദേശം. കൊള്ളാം! പണ്ടും വലിയ പൊതു സമ്മേളനങ്ങളൊക്കെ വലിയ മൈതാനങ്ങളിൽ വച്ചു തന്നെയാണു നടത്തിയിരുന്നത്. ഇന്നും അങ്ങനെ തന്നെ. എന്നാൽ ചെറു യോഗങ്ങളൊക്കെ റോഡരികിലാണ് നടത്തി വരുന്നത്.
-സജി കറ്റുവട്ടിപ്പണ
>>കൂടുതല്‍ ഇവിടെ
ഒബാമയുമായി അഭിമുഖം
ഒബാമയുടെ ധര്‍മ പത്നി മിഷേല്‍ ആന്റിയാണ് ഫോണ്‍ എടുത്തത്. ഇടുക്കിക്കാരന്‍ ബ്ലോഗില്‍ നിന്നാണെന്നു പറഞ്ഞപ്പോള്‍ മിഷേല്‍ ആന്റി "വോവ്" എന്നൊരു ശബ്ദത്തോടെ തുടങ്ങി
-Simil Mathew
മണ്ണിന്റെ മഴ ..
അണമുറിയാതേ പെയ്തൊരെന്‍ മഴ ഇന്നലെയുടെ
കാര്‍മേഘപൊലിരുണ്ടമനസ്സുകളില്‍
ഭൂമിയില്‍ വെള്ളനൂലിനാല്‍
മണ്ണിനും മഴക്കും താലികെട്ട്
നൊമ്പ് നൊറ്റിരുന്ന മണ്ണിന്റെ മാറിലേക്ക്
വര്‍ഷ കുളിരിന്റെ പ്രണയാദ്രമാം കരങ്ങള്‍
മഴതുള്ളികള്‍ പൂവിനേ തഴുകുമ്പൊള്‍
മനം വെന്ത മണ്ണിന്റെ വിഷാദഭാവം
കൊതിച്ചു വന്നൊരാ പ്രീയന്റെ മുത്തുകള്‍
കവര്‍ന്നെടുത്ത പൂവിനൊടെപ്പൊഴൊ -
മുള പൊട്ടിയ അസൂയ വിത്തിന്റെ ജനനം
കാമുക മഴയുടെ വികാരമാം തലൊടലില്‍
-റിനി ശബരി
>>കൂടുതല്‍ ഇവിടെ
ജാപ്പനീസ് സ്കൂളും എന്റെ കുട്ടികളും
പലരില്‍ നിന്നും ഞാന്‍ കേള്‍ക്കാറുണ്ട് .പല ബ്ലോഗുകളിലും ചര്‍ച്ചകളും കണ്ടിട്ടുണ്ട്.അപ്പോഴൊക്കെ വിചാരിക്കും "ഈശ്വരാ ഭാഗ്യമോ
നിര്‍ഭാഗ്യമോ എന്റെ കുട്ടികള്‍ക്ക് ,ഇന്ത്യന്‍ രീതിയില്‍ വിദ്യാഭ്യാസം ലഭികാത്തത്??"ചില സമയത്ത് നിര്‍ഭാഗ്യം എന്ന് തോന്നാറുണ്ടെങ്കിലും ഭൂരിഭാഗം സമയവും അങ്ങനെ അല്ല.
എന്റെ മകള്‍ക്ക് രണ്ടര വയസുള്ളപ്പോഴാണ് ഞങ്ങള്‍ ആദ്യമായി ജപ്പാനില്‍ എത്തുന്നത്. ജാപ്പനീസ് ഒരു വാക്ക് പോലും അറിയാതെ ഇവിടെ വന്നിറങ്ങിയപ്പോള്‍ മനസ്സിലെ ചിന്ത,കൂടിപ്പോയാല്‍ മൂന്നു വര്‍ഷങ്ങള്‍ ഇവിടെ, നന്നു(എന്റെ മകള്‍) ഒന്നാം ക്ലാസ്സില്‍ ആകുമ്പോഴേക്കും തിരിച്ചു ഇന്ത്യയില്‍ പോകണം എന്നതായിരുന്നു.അവള്‍ kindergarten പോകുവാന്‍ തുടങ്ങി. അവളാദ്യമായി ജപ്പാനീസ് സംസാരിക്കാന്‍ തുടങ്ങിയപ്പോള്‍ ഞങ്ങള്‍ സന്തോഷിച്ചു.കൊച്ചു വേറെ ഒരു ഭാഷ എത്ര വേഗം പഠിക്കുന്നു എന്ന് അഹങ്കരിച്ചു.(പിന്നെ അല്ലെ മനസ്സിലായത് ഇവള്‍ മാത്രം അല്ല എല്ലാ കുട്ടികളും അങ്ങനെ തന്നെ ആണ് എന്ന്!!!) മൂന്നു വര്‍ഷങ്ങള്‍ മൂന്നു നിമിഷങ്ങളെ പോലെ കഴിഞ്ഞു പോയി. ജോലിതിരക്കിലായ മനു ഇന്ത്യയിലേക്ക് പോകുന്ന കാര്യം ആലോചിച്ചതെ ഇല്ല
>>കൂടുതല്‍ ഇവിടെ
നഃ 'മിസ്സിസ്' സ്വാതന്ത്ര്യമര്‍ഹതി !
ദേ നമ്മടെ കൊച്ചീല്‍ കൊച്ചമ്മമാര്‍ക്കൊരു സൌന്ദര്യമത്സരം നടത്തുമ്പോ അതിന്ന്
മത്സരാര്‍ഥികള്‍ അവശ്യം കൊണ്ടുവരേണ്ട ഒരു സാധനം 'അച്ചി മിസ്സിസ് കേരളയാവുന്നതിന്ന് അച്ചായന് മനസ്സാ വാചാ കര്‍മ്മണാ ഒരു ബുധിമുട്ടുമില്ല' എന്ന ഒരു എഴുത്താണ് ! ഭാഗ്യം അമ്മായി അമ്മയുടേതും മക്കളുടേതും ചോദിച്ചിട്ടില്ല!
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!
>>കൂടുതല്‍ ഇവിടെ
ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍ താരങ്ങള്‍

Diem Chau എന്ന കലാകാരിയുടെ ക്രയോണില്‍ കൊത്തിയ ഫുട്ബോള്‍ താരങ്ങള്‍. നൈക്കിയുടെ ലോകകപ്പ് പ്രമോഷനായി Wieden + Kennedy കമ്മീഷന്‍ ചെയ്ത പ്രത്യേക പ്രോജക്റ്റിനായാണ് ഇവര്‍ ഈ ശില്പങ്ങള്‍ കൊത്തിയെടുത്തത്. ഫാബിയോ കനവാരോ, റോബിഞ്ഞോ, ഡ്രോഗ്ബ, ഫ്രാങ്ക് റിബെറി, ക്രിസ്റ്റ്യാനോ റോണാല്‍ഡോ, റൂണി, എന്നീ ആറു കളിക്കാരുടെ ശില്പങ്ങളടങ്ങിയ പതിനൊന്ന് പെട്ടികള്‍.
-un
>>കൂടുതല്‍ ഇവിടെ
പരീക്ഷണശാല
ഒരു കുരങ്ങിനെ
ഞാനും വളര്‍ത്തുന്നുണ്ട്
എനിക്കു തൊട്ടുമുമ്പു കുരങ്ങനെന്ന
സ്നേഹത്തില്‍
കുരങ്ങിനു പ്രിയപ്പെട്ട മരങ്ങള്‍
ചുവരില്‍ വരച്ചുവെച്ചിട്ടുണ്ട്
ചാടി മറിയട്ടെ
ചാഞ്ചാടിയാടട്ടെ
മരം മടുത്തെന്ന്
-നസീര്‍ കടിക്കാട്
>>കൂടുതല്‍ ഇവിടെ
അടിയന്തരാവസ്ഥയുടെ പച്ചക്കിനാവുകള്‍
എല്ലാ മനുഷ്യര്‍ക്കിടയില്‍ക്കൂടിയും പ്രമോദ് കടന്നു പോകുന്നുണ്ട്. കൊറിയയും, ഫ്രാന്‍സും, കണ്ണൂരിലെ സ്വന്തം ഗ്രാമമായ കടൂര്‍ വരെ അയാളുടെ കവിതകളിലേക്കിറങ്ങി വന്നിരിക്കുന്നു. തനിക്ക് ചുറ്റും വരുന്ന ലോകത്തെയും ആളുകളെയും കുറിച്ചുള്ള ബോധത്തിന്റെ ആവിഷ്കാരങ്ങളാണ് പ്രമോദില്‍ കവിതകളായി രൂപാന്തരം പ്രാപിക്കുന്നത്. തന്റേതു മാത്രമായ ഓര്‍മ്മകളുടെ പുനര്‍വായനയായി തോന്നും വായനക്കാര്‍ക്ക് പ്രമോദിന്റെ കവിതകള്‍. അതില്‍ എണ്‍പതുകളുടെ നിറമില്ലായ്മയുണ്ട്, നിറഭേദങ്ങളോട് കൂടിയ വിദേശ നഗരങ്ങളുണ്ട്, രൂക്ഷവും അപചയം സംഭവിച്ചു കൊണ്ടിരിക്കുന്നതുമായ ഇടതുപക്ഷ മാനവികതയുണ്ട്.

-vinu
>>കൂടുതല്‍ ഇവിടെ
മേഘച്ചിറകിലേറി ആന്‍ഡമാനിലേക്ക്....
കൈനീട്ടിയാല്‍ തൊടാവുന്ന അകലത്തില്‍ മേഘത്തുണ്ടുകള്‍!പിന്നിലേക്കാണവ നീങ്ങുന്നത്,ഞാന്‍ വിട്ടേച്ചും പോന്നയിടത്തേക്ക്,ഓരോ മേഘത്തുണ്ടിനിടയിലും ഞാനൊരു സന്ദേശം വച്ചിരുന്നു.പ്രിയപ്പെട്ടവരുടെ അടുത്തേക്ക് എത്തുമെന്ന വിശ്വാസത്തില്‍.
താഴെ അലകളൊടുങ്ങിയ കടലാണു,കടലിനു നടുവില്‍ ഉയര്‍ന്നുവന്ന പോലെ കുഞ്ഞുകുഞ്ഞു ദ്വീപുകള്‍!!
>>കൂടുതല്‍ ഇവിടെ
ഓണത്തുമ്പി
കതിർ വീണു തിങ്ങിക്കിടക്കുന്ന പാടത്തി
ന്നതിരായിപ്പോകുന്നു മുള്ളുവേലി,
അരികിലായൊഴുകുന്നു കൈത്തോട്; വേണെങ്കിൽ
ഒരു കുതിപ്പാലതിൻ മറികടക്കാം
( ചെറുതോട്ടിൽനിന്നുടൻ ചാടുമത്തവളയേ
വെറുതേ വിരട്ടാൻ മെനക്കെടാതെ,
കാണുന്ന കാണുന്ന പൂക്കളിൻ കാതിലായോ-
ണക്കുശലങ്ങളോതുന്ന തുമ്പിയെ
ഓടിച്ചുചാടിപ്പിടിക്കുവാനൊട്ടൊന്നു
പാടുപെട്ടെന്നാൽ പിടിച്ചെടുക്കാം)
-ഗോപാൽ ഉണ്ണികൃഷ്ണ
>>കൂടുതല്‍ ഇവിടെ
ജബുലാനി അരീക്കോട്ട് !!!!
- Areekkodan | അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ
നാട്ടറിവ്
എല്ലാവരും ഒരുമിച്ച് വാഴുന്ന ആ അന്തരീക്ഷം അയാളെ വളരെയധികം സന്തോഷവാനാക്കി. പക്ഷേ, ആ കെട്ടിടത്തില്‍ ഒരൊറ്റ കര്‍ണ്ണാടകക്കാരനും താമസിക്കുന്നില്ല എന്നത് അയാള്‍ അത്ര ശ്രദ്ധിച്ചില്ല. അഥവാ, കാര്യമാക്കിയില്ല എന്നു പറയാം. ഓഫീസിലുമുണ്ടായിരുന്നു അത്തരമൊരു അന്തരീക്ഷം. മറ്റു സംസ്ഥാനക്കാര്‍ക്കൊപ്പം അന്യരാജ്യക്കാരും ഉണ്ടായിരുന്നു അവിടെ. അപൂര്‍വ്വം കന്നടക്കാര്‍ ഉണ്ടായിരുന്നുവെങ്കിലും അവരും ഒന്നുകില്‍ ഇംഗ്ളീഷോ അല്ലെങ്കില്‍ ഹിന്ദിയോ ആണ് സംസാരിച്ചിരുന്നത്.
-Rajeeve ചേലനാട്ട്
>>കൂടുതല്‍ ഇവിടെ
വിരാമം
സഹ്യന്‍റെ മറവിലെന്‍ വെളിച്ചം നിലക്കുവാന്‍
അസഹ്യമാം ഇരുളിന്‍റെ ആഴങ്ങളില്‍ വീഴുവാന്‍
ശേഷിപ്പു ഇനിയെത്ര യാമങ്ങള്‍ ഇനിയെത്ര യോജനകള്‍
നാഴിക മണി നാദം നിലക്കുവാന്‍
പോക്കുവെയിലില്‍ ഹരിതകം മായുന്നു,
ഉഷ്ണക്കാറ്റിലൊരു വടവൃക്ഷമുലയുന്നു,
തണലേകുവാനശക്തമാം ചില്ലകള്‍വിട്ടൊഴിഞ്ഞുപോയ്
ചിറകിന്‍ കരുത്തിലെന്‍ ഓമനപ്പക്ഷികള്‍.
-അക്ബര്‍
>>കൂടുതല്‍ ഇവിടെ
കാക്ക വാ വാക്ക
>>കൂടുതല്‍ ഇവിടെ
നെയ്യലുവയും കുഞ്ഞുപെങ്ങളും
ശിവന്‍ കമ്പാര്‍ട്ട്മെന്റിലാകെയൊന്നു കണ്ണോടിച്ചു. കുറച്ചുപേരേയുള്ളു.മിക്കപേരും നല്ല ഉറക്കം.തൃശൂരില്‍ നിന്നും താന്‍ കയറുമ്പോള്‍ നല്ല തിരക്കുണ്ടായിരുന്നു. എറണാകുളമെത്തിയപ്പോഴാണ് ഒരിരിപ്പിടമൊത്തതു തന്നെ. അതുവരെ കമ്പാര്‍ട്ട്മെന്റിന്റെ വാതുക്കള്‍ പുറകിലേയ്ക്കോടി മറയുന്ന ദൃശ്യങ്ങളും കണ്ടങ്ങനെ നിന്നു.ഒക്ടോബറില്‍ ഇത്രയ്ക്കു തണുപ്പോ.എത്ര സിഗററ്റുകള്‍ പുകച്ചു തള്ളിയെന്ന്‍ ഒരു നിശ്ചയവുമില്ല.ഇടയ്ക്കെപ്പോഴോ ചെറുമഴത്തുള്ളികള്‍ മുഖത്തുപതിച്ചപ്പോഴാണ് അകത്തേയ്ക്കു വലിഞ്ഞത്.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ
റഫറിമാര്‍ക്ക് ഭ്രാന്ത് പിടിച്ചോ ?
ലോക റെക്കോര്‍ഡ് തെല്ലകലെ നഷ്ടമായതിന്റെ നിരാശയിലായിരിക്കും സെര്‍ബിയ ജെര്‍മനി മത്സരം നിയന്ത്രിച്ച സ്പാനിഷ് കാരന്‍ ആല്‍ബെര്ടോ ഉടിയാനി വീശിയത് ഒമ്പത് മഞ്ഞ കാര്‍ഡ്. പോരാത്തതിനു മേമ്പൊടി എന്ന പോലെ ക്ലോസേ ക്ക് ചുവപ്പ് കാര്‍ഡും . ലോക കപ്പില്‍ ഏറവും കുടുതല്‍ കാര്‍ഡ് കാണിച്ച റെക്കോര്‍ഡ് തകര്‍ക്കാനായില്ലെങ്കിലും അദേഹം ചരിത്രത്തിന്റെ ഭാഗമായി .
കാഹില്‍ ,മിറോസ്ലാവ് ക്ലോസ ,
-SHAIJU :: ഷൈജു
>>കൂടുതല്‍ ഇവിടെ
പോസ്റ്റ് മോഡേൺ യുഗം
ആധുനികതയുടെ വിസ്ഫോടനത്തിൽഉള്ളം കിടുങ്ങിടുന്നു…
അന്നത്തിനു വകയില്ലെങ്കിലും..
അശരണർക്കുമൊരു വിഡ്ഢിപ്പെട്ടി..
ചാനലുകളുടെ അതി പ്രസരത്തിൽ
നിന്നുതിർന്നു വീഴും ചവറുകൾ കാണാൻ
പ്രബുദ്ധ കേരളം തിടുക്കത്തോടെ
പെട്ടിക്കു മുന്നിൽ നിരന്നിടുന്നൂ..
റിയാലിറ്റി എന്തെന്നറിയാത്ത
ഷോകളിൽ മുഴുകിടുന്നു….
മർത്യർ അടിമയായി…
-ഉമ്മുഅമ്മാർ
>>കൂടുതല്‍ ഇവിടെ
കുറുപ്പിന്റെ പീട്യ-ഒരു ഗൃഹാതുര ഓര്‍മ
-biju parakkan
>>കൂടുതല്‍ ഇവിടെ
'സ്വത്വം' വക്കുപൊട്ടിയൊരു വാക്കല്ല
ഒരു വാക്ക്,തെരുവിലേക്ക് വലിച്ചിഴക്കപ്പെടുമ്പോള്‍
കൊത്തിവലിക്കപ്പെടുമ്പോള്‍,
ചോര പൊടിഞ്ഞ നിറമുള്ള
കലര്‍പ്പില്ലാത്തൊരു മുദ്രാവാക്യം
തൊണ്ടകീറിയലറും
മണല്‍ തരികളെ വിറപ്പിച്ച്
ഇലത്തുമ്പുകളില്‍ വെള്ളിടി പായിച്ച്...
-കടത്തുകാരന്/kadathukaaran
>>കൂടുതല്‍ ഇവിടെ
“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍...!!”
ആയുര്‍വേദ കോളേജില്‍ ചേര്‍ന്ന ശേഷം ഒഴിവു കിട്ടുമ്പോഴൊക്കെ നാട്ടിലേക്കെത്താൻ ഒരു വെമ്പലായിരുന്നു. ഗ്രാമം, ക്രിക്കറ്റ് മൈതാനം, കൂട്ടുകാർ... ഇതൊക്കെ മിസ്സ് ചെയ്യുന്നതിന്റെ വിഷമം അത്ര വലുതായിരുന്നു.
അന്നൊക്കെ എന്റെ സന്തത സഹചാരിയായിരുന്ന ഹെര്‍ക്കുലിസ് സൈക്കിളില്‍ ഏവൂര്‍, ചേപ്പാട്, മുതുകുളം, രാമപുരം, പത്തിയൂര്‍ തുടങ്ങിയ സ്ഥലങ്ങളിലെ ഊടൂവഴികളിലൂടെ മണിക്കൂറുകളോളം വെറുതെ സഞ്ചരിക്കുമായിരുന്നു. നട്ടുവഴികളും, വയലിറമ്പുകളും, തെങ്ങിൻ തൊപ്പുകളും താണ്ടി ഒറ്റയ്ക്കങ്ങനെ....
ഒരു ദിവസം പതിവു സഞ്ചാരം കഴിഞ്ഞ് ക്ഷീണിച്ച് ചേപ്പാട്ടുള്ള ഒരു സിമന്റ് കടയുടെ മൂന്നില്‍ നില്‍ക്കുകയായിരുന്നു ഞാന്‍. പെട്ടെന്നാണ് പരിചയം തോന്നുന്ന ഒരു ഗാനം മൂളി ഒരാള്‍ തന്റെ സൈക്കിളില്‍ അവിടേയ്ക്ക് പാഞ്ഞു വന്നത്.പാട്ട് ഇങ്ങനെയായിരുന്നു.
“പൂക്കാലന്‍ വന്നൂ, പൂക്കാലന്‍.....!!”
-jayanEvoor
>>കൂടുതല്‍ ഇവിടെ
ഫാദേര്സ് ഡേ!
ഒരു ഫാദേര്സ് ഡേ കൂടി കടന്നു പോയി. പലരും അച്ഛന്മാരെ വിളിച്ചു ആശംസകള്‍ പറഞ്ഞു കാണും. പലരും പോയി കണ്ടു കാണും. തുറന്ന ഇന്റര്‍നെറ്റ് പെജിലെല്ലാം അച്ഛന്മാരുടെ കഥകളാണ്. സ്വന്തം ജീവന്‍ നോക്കാതെ മകളെ രക്ഷിക്കാന്‍ ഇറങ്ങിയ അച്ഛന്‍, അച്ഛന്റെ വിരല്‍ തുമ്പ് പിടിച്ചു നടന്ന ഓര്‍മ്മകള്‍ ചിലര്‍ക്ക്..അങ്ങനെ പലതും. അതെ അച്ഛനെ ഓര്‍ക്കാനും ഒരു ദിവസം!ഞാനും ഓര്‍ത്തു ഒരച്ഛനെക്കുറിച്ച്. കൊച്ചു നാള്‍ മുതല്‍ മനസ്സില്‍ മുറിപ്പാടായി വേദനിക്കുന്ന ഒരു അച്ഛന്റെ ചിത്രം എന്റെ മനസ്സില്‍ ഉണ്ടായിരുന്നു. അതു ഓര്‍ക്കുമ്പോള്‍ എപ്പോഴും ഒരു ഗദ്ഗദം തികട്ടി വരാറുണ്ട്.
-ഹേമാംബിക
>>കൂടുതല്‍ ഇവിടെ
Read more...
ലാറ്റിനമേരിക്ക റിട്ടേണ്‍സ്..
Wednesday
ബ്രസീലും അര്‍ജന്റീനയും അല്ലാത്ത ലാറ്റിനമേരിക്കന്‍ രാജ്യങ്ങളെ ലോകകപ്പ് ഫുട്ബോള്‍ പ്രേക്ഷര് സാധാരണ അധികം ശ്രദ്ധിക്കാറില്ല. എന്നാല്‍ ഈ ലോകകപ്പില്‍ ലാറ്റിനമേരിക്ക്ന്‍ ഫുട്ബോള്‍ ചാരുത ലോകകപ്പ് പ്രേക്ഷകരുടെ മനം കവരുകയാണ്.
ലോക ഫുട്ബോളില്‍ മനോഹരമായ പാസുകളുടെയും ഡ്രിബ്ലിങിന്റയും അടിസ്ഥാനത്തില്‍ ആക്രമണ ഫുട്ബോള്‍ മാത്രം കളിക്കുന്ന ലാറ്റിനമേരിക്കന്‍ ശൈലിയും, പ്രതിരോധത്തില്‍ ഊന്നി മധ്യനിരയുടെ പിന്തുണയോടെ പെട്ടെന്ന് മുന്നേറി ഗോളടിക്കുന്ന യൂറോപ്യന്‍ ശൈലിയും എന്നും മത്സരിച്ചു കൊണ്ടിരിക്കുകയായിരുന്നു.
1986-ല്‍ മറഡോണയുടെ അര്‍ജന്റീന ലോകകപ്പ് നേടിയ ശേഷം ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍ തങ്ങളുടെ ഫുട്ബോള്‍ ശൈലിക്ക് യൂറോപ്യന്‍ ശൈലിയോട് ഒത്തു തീര്‍പ്പുണ്ടാക്കി മത്സര വിജയങ്ങള്‍ എന്ന ലക്ഷ്യം വയ്ക്കാന്‍ തുടങ്ങി. 1982, 1986 ലോകകപ്പുകളില്‍ മനോഹരമായി ആക്രമണ ഫുട്ബോള്‍ കളിച്ചിട്ടും ലോകകപ്പ് ക്വാര്‍ട്ര് ഫൈനലില്‍ പുറത്താവേണ്ടി വന്ന ബ്രസീലിന്റെ സ്ഥിതിയും, ലാറ്റിനമേരിക്കന്‍ കളിക്കാര്‍ യൂറോപ്യന്‍ ക്ലബ് ഫുട്ബോള്‍ തലത്തില്‍ ധാരാളമായി എത്തി തുടങ്ങിയതുമാണ് ലാറ്റിനമേരിക്കയിലെ ഫുട്ബോള്‍ ശൈലികളെപ്പറ്റി പരിശീലകരെ ചിന്തിപ്പിച്ച് തുടങ്ങിയത്.
ഇതിന്റെ ഫലമായി ഏറ്റവും ബോറന്‍ ലോകകപ്പുകളില്‍ ഒന്നായ ഇറ്റാലിയ-1990 ലോകകപ്പ് ഡിഫന്‍സീവ് ഫുട്ബോളിന്റെ അഴിഞ്ഞാട്ടമായി. 1988-ല്‍ റൂഡ് ഗുള്ളിറ്റിന്റെയും വാന്‍ ബാസ്റ്റണിന്റെയും മനോഹരമായ ആക്രമണ ഫുട്ബോള്‍ കളിയിലൂടെ യൂറോപ്യന്‍ ചാമ്പ്യനായി ഇറ്റലിയില്‍ ലോകകപ്പ് കലിക്കാനെത്തിയ ഹോളണ്ട് പോലും ഡിഫന്‍സീവ് ഗെയിം പ്ലാനാണ് പുറത്തെടുത്തത്.
ഫുട്ബോള്‍ കളിയുടെ സൗന്ദര്യം നശിച്ച ഒരു ലോകകപ്പായിരുന്നു അത്. ഡിഫന്‍ഡര്‍മാര്‍ വാണരുളിയ ആ ലോകകപ്പില്‍ അല്പമെങ്കിലും ആകര്‍ഷകമായത് പോള്‍ ഗാസ്കോയ്ന്റെ ഇംഗ്ലണ്ടും മില്ലയുടെ കാമറൂണും ആയിരുന്നു. ഇറ്റലിയും ജര്‍മനിയും ഡിഫന്‍സിന്റെ കരുത്തില്‍ മുന്നോട്ട് കുതിച്ചപ്പോള്‍ പരമ്പരാഗത ശൈലിയും ഡൈഫന്‍സീവ് ശൈലിയും കൂട്ടിക്കുഴച്ച് പരാജയപ്പെട്ട ബ്രസീല്‍ രണ്ടാം റൗണ്‍റ്റില്‍ തന്നെ മടങ്ങി. മറഡോണയുടെ മനക്കരുത്തില്‍ മുന്നേറിയെങ്കിലും അര്‍ജന്റീനയുടെ നട്ടെല്ല് മറഡോണയുടെ പ്രഭാവത്തില്‍ പിന്നില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ നിന്ന് കളിച്ച ഡിഫന്‍ഡര്‍മാരായിരുന്നു. ഫൈനലില്‍ ജര്‍മനിക്കെതിരെ അര്‍ജന്റീനയുടെ രണ്ട് ഡിഫന്‍ഡര്‍മാരാണു ചുവപ്പ് കാര്‍ഡ് വാങ്ങിയത്.
1994-ലെ ലോകകപ്പിനു ബ്രസീലെത്തിയത് പരമ്പരാഗത ശൈലിക്ക് മുന്തൂക്കം കൊടുത്തും ഡിഫന്‍സിനു കരുത്തേക്യുമാണ്. നിലക്കാത്ത ആക്രമണമായിരുന്നു ഓരോ മത്സരത്തിലും ബ്രസീല്‍. ബാറ്റിസ്റ്റ്യൂട്ടയുറ്റെ ആക്രമണ മികവില്‍ അര്ജന്റീനയും മുന്നോട്ട് പോയി. ലാറ്റിനമേരിക്കയില്‍ തരംഗമുണര്‍ത്തി എത്തിയ കൊളംബിയയും, മെക്സിക്കോയും നേരത്തെ വീണു. ടോട്ടല്‍ ഫുട്ബോള്‍ കളിച്ച ഹോളണ്ടിനെയും, മുന്‍ലോകകപ്പിനെ അപേക്ഷിച്ച് 'മെച്ചപ്പെട്ടി'രുന്ന ഇറ്റലിയെയും ബ്രസീല്‍ കീഴടക്കി.
1998-ബ്രസീലിനും അര്‍ജന്റീനക്കും പുറമെ മാര്‍സലൊ സാലാസിന്റെയും ഇവാന്‍ സമറാനൊയുടെയും ചിലി, പരാഗ്വേ, മെക്സിക്കോ എന്നീ ടീമുകള്‍ ആദ്യ റൗണ്ടില്‍ നന്നായി കളിച്ചെങ്കിലും രണ്ടാം റൗണ്ടില്‍ കരുത്തരായ എതിരാളികള്‍ അവരെ പുറത്താക്കി. അര്‍ജന്റീനയും ബ്രസ്സീലും ഡിഫന്‍സീവ് ഗെയിമിന്റെ പിടിയില്‍ കപ്പിലുടനീളം ആശയക്കുഴപ്പത്തില്‍ തന്നെയായിരുന്നു. 2002-ല്‍ ഇക്വഡോറും അര്‍ജന്റീനയും ഉറുഗ്വേയും ആദ്യ റൗണ്‍റ്റില്‍ തന്നെ വിട ചൊല്ലി. മെക്സിക്കോ രണ്ടാം റൗണ്ടിലും. ഏഷ്യന്‍, ആഫ്രിക്കന്‍ ടീമുകള്‍ ആദ്യമായി ശ്രദ്ദേയമായ കളി നടത്തിയ ലോകകപ്പില്‍ ഡിഫന്‍സീവ് ഗെയിമിന്റെ ആവാഹനം മിക്കവാറും പൂര്‍ത്തിയാക്കിയ ബ്രസീല്‍ തന്നെ നേടി. റൊണാള്‍ഡോക്കും മറ്റുമൊപ്പം അന്ന വാഴ്ത്തപ്പെട്ടത് ഡിഫന്‍ദര്‍മാരാല റോബര്‍ട്ടോ കാര്‍ലോസും കാഫുവും എന്നതു ഡിഫന്‍സീവ് ഗെയിമിലേക്കുള്ള നിറം മാറ്റത്തിന്റെ സ്ഫുരണമാണ്.
2006-ല്‍ യൂറോപ്യന്‍ ടീമുകള്‍ ഡിഫന്‍സീവ് ഗെയിമില്‍ നിന്ന് മധ്യനിരയുടെ നേതൃത്വത്തിലുള്ള ആക്രമണ ശൈലിക്ക് പ്രാമുഖ്യം നല്‍കിയപ്പോള്‍ ബ്രസീലും അര്‍ജന്റീനയും ക്വാര്‍ട്ടറിലും മറ്റ് ലാറ്റിനമേരിക്കന്‍ ടീമുകള്‍ നേരത്തെയും പുറത്തായി.
ഈ ലോകകപ്പ് ഒന്നാം റൗണ്ട് മിക്കവാറും അവസാനിക്കുന്ന ഘട്ടത്തില്‍ മിക്കവാറും ലാറ്റിനമേരിക്കന്‍ ടീമുകള്‍ സ്വതസിദ്ധമായ ആക്രമണശൈലി ഉപയോഗിച്ചു കൊണ്ട് മുന്നോട്ട് പോയിക്കഴിഞ്ഞു.
അര്‍ജന്റീന, ഉറുഗ്വേ, മെക്സിക്കോ, പരാഗ്വേ, ചിലി എന്നിവ മുന്നേറിയത് മികച്ച ആക്രമണ ഫുട്ബോളിന്റെ ബലത്തില്‍ മാത്രമാണ്. സാധാരണ പരുക്കന്‍ കളിയുടെ വക്താക്കളായ ഉറുഗ്വേ പോലും ആക്രമണത്തിലായിരുന്നു ശ്രദ്ധിച്ചത്. പ്രതിരോധത്തില്‍ നിന്ന് ആക്രമണ ഫുട്ബോള്‍ കളിക്കുന്ന ബ്രസീല്‍ ഈ ലോകകപ്പില്‍ വ്യത്യസ്തമായ കളിയാണു പുറത്തെടുത്തതെങ്കിലും ഒന്നാം റൗണ്ട് അവര്‍ക്ക് പ്രശ്നമായില്ല. ലാറ്റിനമേരിക്കന്‍ ടീമുകള്‍ എല്ലാം തന്നെ ഗ്രൂപ്പിലെ രണ്ടാം മത്സരത്തോടെ തന്നെ രണ്ടാം റൗണ്ട് സാധ്യത നില നിര്‍ത്തുകയും ചെയ്ത്യിരുന്നു. അത്ര വലിയ ഫുട്ബോള്‍ ശക്തിയല്ലാത്ത ഹോണ്ടുറാസും മാത്രമാണ് അമേരിക്കന്‍ ഭൂഖണ്ഡങ്ങളില്‍ നിന്ന് ലോകകപ്പ് രണ്ടാം റൗണ്ടിലെത്താത്ത ടീമുകള്‍.
മറു ഭാഗത്ത് യൂറോപ്യന്‍ ടീമുകള്‍ക്കും തനത് ശൈലി മറന്ന് യൂറോപ്യന്‍ ശൈലി അനുകരിച്ച ആഫ്രിക്കന്‍ ടീമുകള്‍ക്കും ഈ ലോകകപ്പില്‍ വന്‍ നഷ്ടം സംഭവിച്ചു. ഫ്രാന്‍സ്, നൈജീരിയ, കാമറൂണ്‍ എന്നിവ പുറത്തായിക്കഴിഞ്ഞു. ഇംഗ്ഗ്ലണ്ട്, ജര്‍മനി, ഡെന്മാര്‍ക്ക്, ഇറ്റലി, സ്പെയിന്‍, ഐവറി കോസ്റ്റ്, അള്‍ജീരിയ എന്നീ ടീമുകളുടെ ഭാവി ഗ്രൂപ്പിലെ അവസാന മത്സര ഫലങ്ങളുറ്റെയും കണക്കുകളുടെയും തുലാസില്‍ തൂങ്ങുകയാണ്.
ഒരു പക്ഷേ യൂറോപ്യന്‍ ശൈലി കടം കൊണ്ട് ആക്രമണ ഫുട്ബോള്‍ മറക്കുന്നതിന്റെ അപകടം മണത്തറിഞ്ഞു തന്ത്രം മാറ്റിയതാവാം ഈ ലോകകപ്പില്‍ ലാറ്റിനമേരിക്കന്‍ കുതിപ്പിനു കാരണം.
ബ്ലോഗേഴ്സ് മീറ്റ് തുടുപ്പിലേക്ക് സ്വാഗതം
വഴിയും വണ്ടിസൗകര്യവും ഏകദേശദൂരവും അറിയിക്കുന്ന വ്യക്തമായ പോസ്റ്റ് ഹരിഷ് തൊടുപുഴയുടെ ബ്ലോഗില്‍ കാണാം കാണുക സുഹൃത്തുകള്‍ അത് ഉപയോഗപെടുത്തണം .
മീറ്റിന്റെ ഒരുക്കങ്ങള്‍ പൂര്‍ണമായ നിലയില്‍ചെയ്തു തീര്‍ക്കണമെങ്കില്‍ ബ്ലോഗര്‍മാരുടെ സഹരണം ആവിശ്യമാണ് . എത്തുന്നവര്‍ ,കൂടെ വരുന്നവര്‍ ,തലേന്ന് വരുന്നവര്‍ .ഇങ്ങനെയുള്ള വിവരങ്ങള്‍ വ്യക്തമായി അറിയിക്കണം ...എല്ലാ ബ്ലോഗര്‍മാരും അത്തരം വിവരങ്ങള്‍ അറിയിച്ചിട്ടില്ല .ശ്രദ്ധിക്കുമല്ലോ ?
വളരെ കുറച്ചു നാളുകള്‍ മാത്രമാണ് ഇനി മീറ്റിനായിയുള്ളത് .

- പാവപ്പെട്ടവന്
റിമി ടോമിയുടെ കേറ്ററിംഗ് കോളേജ് !!
റിമി ടോമിയെ കേരളത്തിന്‍റെ വിദ്യാഭ്യാസ മന്ത്രിയാക്കണം. (വിവരവും വിദ്യാഭ്യാസവും ഉള്ളവരെ മാത്രമേ ആ സ്ഥാനത്തിരുത്താവൂ എന്ന് ഇന്ത്യന്‍ ഭരണഘടനയില്‍ ഒരിടത്തും പറയുന്നില്ല). അങ്ങനെയായാല്‍ ഒരു ഗുണമുണ്ട്. പ്ലസ് ടു എടുത്തുകളയാം. എസ് എസ് എല്‍ സി ജയിച്ചവരെയെല്ലാം മൂന്നാര്‍ കേറ്ററിംഗ് കോളേജില്‍ അയച്ചാല്‍ മതി. സര്‍ക്കാരിന് പ്ലസ് ടു നടത്തുന്ന വകയില്‍ കോടിക്കണക്കക്കിന് രൂപയുടെ ലാഭമുണ്ടാവും. ഒരു വര്‍ഷത്തെ പണം കൊണ്ട് തന്നെ ഏറ്റവും ചുരുങ്ങിയത് മൂന്നോ നാലോ വാട്ടര്‍ തീം പാര്‍ക്കുണ്ടാക്കാനുള്ള കാശ് കിട്ടും. മന്ത്രിമാര്‍ക്ക് ഉദ്ഘാടനങ്ങളും പാര്‍ട്ടിക്ക് കാശും വരും! എല്ലാവരും ഹാപ്പിയാവും.- ബഷീര്‍ Vallikkunnu
>>കൂടുതല്‍ ഇവിടെ
ഇന്ത്യാവിഷന്‍ മൂര്‍ധാബാദ്

-കെട്ടുങ്ങല്‍
>>കൂടുതല്‍ ഇവിടെ
ഇംഗ്ലണ്ട് ജയിക്കുമോ?
- ജെയിംസ് ബ്രൈറ്റ്
>>കൂടുതല്‍ ഇവിടെ
കളിയെഴുത്തിനായി പുതിയൊരു ബ്ലോഗ്
അതെ ലോകത്തിലെ ഈ കായിക മാമാങ്കം അവേശത്തിനെ കൊടുമുടി കയറുമ്പോള്‍ കളി എഴുത്തിനായി പുതിയൊരു ബ്ലോഗ് നിങ്ങളുടെ മുന്നില്‍ സമര്‍പ്പിക്കട്ടെ
- ഷൈജു
>>കൂടുതല്‍ ഇവിടെ
ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽ
ബ്ലോഗുകളെപറ്റി പാഠപുസ്തകത്തിൽസ്റ്റേറ്റ് സിലബസിൽ ഈ വർഷം മാറിവന്ന ഒൻപതാം ക്ലാസ്സിലെ മലയാളം പാഠപുസ്തകത്തിൽ ബ്ലോഗുകളെക്കുറിച്ച് ഒരു പാഠ ഭാഗമുണ്ട്. നാലാം അദ്ധ്യായത്തിൽ മാധ്യമങ്ങളെക്കുറിച്ചും വിവര സാങ്കേതിക വിദ്യയെക്കുറിച്ചും മറ്റും പ്രതിപാദിക്കുന്ന സെബാസ്റ്റ്യൻ പോളിന്റെ ലേഖനമുണ്ട്. ആ പാഠത്തിന്റെ അനുബന്ധം എന്ന നിലയിൽ ഒരു പ്രത്യേക കോളത്തിലാണ് ബ്ലോഗുകളെക്കുറിച്ച് അറിവു പകരുന്ന വിവരങ്ങൾ ചുരുക്കി നൽകിയിരുക്കുന്നത്. ഇനിയും അദ്ധ്യാപകരിൽതന്നെ നല്ലൊരു പങ്കിനും ബ്ലോഗിനെയും മറ്റും പറ്റിയൊന്നും അറിയില്ല എന്നിരിക്കേ അവരിലും ഈ സന്ദേശം എത്തുന്നത് നല്ലൊരു കാര്യമാണ്. ഏതായാലും നമ്മുടെ പാഠപുസ്തക നിർമ്മാണസമിതി ബ്ലോഗുകളുടെ പ്രാധാന്യവും പ്രചാരവും മനസിലാക്കി അതിന്റെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ ഒരു പേജ് നീക്കി വച്ചത് അഭിനന്ദനാർഹമാണ്.
-കൊച്ചുസാറണ്ണൻ
>>കൂടുതല്‍ ഇവിടെ
ബിയര്‍ കുടിക്കൂ; ആരോഗ്യം നേടൂ...
എല്ലാ ബിയര്‍ കുടിയന്മാര്‍ക്കും ഒരു സന്തോഷ വാര്‍ത്ത: ആല്‍ക്കഹോള്‍ അടങ്ങിയിരിക്കുന്ന പാനീയങ്ങളില്‍ ആരോഗ്യത്തിന് ഏറ്റവും ഉത്തമമായത് ബിയറാണെന്ന് പഠനത്തില്‍ തെളിഞ്ഞു. മിതമായി ബിയര്‍ കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതാണത്രേ. വിറ്റാമിന്‍, ഫൈബര്‍, മിനറലുകള്‍, ആന്റി ഓക്‌സിഡന്‍റുകള്‍ എന്നിവ അടങ്ങിയിരിക്കുന്ന ബിയറില്‍ കലോറി വളരെ കുറവുമാണ്. എന്നാല്‍ മറ്റു ആല്‍ക്കഹോളിക് പാനീയങ്ങളില്‍ കലോറിയുടെ അളവ് വളരെ കൂടുതലാണ്.
സന്തുലിതമായ ഭക്ഷണത്തിന്റെ ഗുണമാണ് ബിയര്‍ കഴിച്ചാല്‍ ലഭിക്കുന്നത്. ആവശ്യത്തിന് ഫൈബല്‍, ആവശ്യമുള്ളത്ര ആന്റി ഓക്‌സിഡന്‍റുകള്‍, സിലിക്കോണ്‍ പോലെയുള്ള മിനറലുകള്‍ എന്നിവ ആരോഗ്യത്തിന് അത്യുത്തമമാണ്.
-malarvadiclub
>>കൂടുതല്‍ ഇവിടെ
ഭര്‍ത്താവിനെ വില്‍ക്കാനുണ്ട്....
പ്രണയ വിവാഹങ്ങളുടെ നാടാണെങ്കിലും രസികനായ ഒരു ധനികന്‍ ഭര്‍ത്താകന്മാരെ തിരഞ്ഞെടുക്കാനുള്ള ഒരു സ്റ്റോര്‍ സ്വദേശത്ത് തുറന്നു....വനിതകള്‍ക്ക് മനസിനിണങ്ങിയ ജീവിത പങ്കാളികളെ വിലക്ക് വാങ്ങാം. പക്ഷെ ചില നിബന്ധനകള്‍ ഉണ്ട്. കടയില്‍ ആറു നിലകള്‍. ഒരിക്കല്‍ മാത്രമേ ഷോപ്പിംഗ് അനുവദിക്കൂ.മുകളിലേക് പോകുന്തോറും ഭാവി വരന്‍റെ ഗുണമേന്മ ഏറി വരും. ഏതെങ്കിലും ഒരു നിലയില്‍ എത്തിയാല്‍ അവിടുന്ന് പങ്കാളിയെ വാങ്ങാം, അല്ലെങ്കില്‍ മുകളിലേക് പോകാം. പക്ഷെ കടയില്‍ നിന്ന് പുറത്തിറങ്ങി പോവനല്ലാതെ താഴോട്ട് പോവാന്‍ പറ്റില്ല..
-ABHI
>>കൂടുതല്‍ ഇവിടെ
ദ കരാട്ടേ കിഡ്
- രായപ്പന്
>>കൂടുതല്‍ ഇവിടെ
സംസം. അനുഭവിച്ചറിഞ്ഞ പുണ്യം.

വിയോജിക്കുന്നവരുണ്ടായേക്കാം. പക്ഷെ ഇതെനിക്ക് പറയാതെ വയ്യ. കാരണം ഇതെന്റെ അനുഭവമാണ്. അത് ശരിയെന്ന് തോന്നുന്നെങ്കില്‍ എന്തിനു പറയാതിരിക്കണം?
ആയുര്‍വേദത്തെയോ ആലോപ്പതിയെയോ ഞാന്‍ തള്ളിപറയുന്നില്ല. കാരണം ഞാനിന്നും ആശ്രയിക്കുന്നത് ഈ ചികിത്സാരീതികള്‍ തന്നെയാണ്. പക്ഷെ ഇതൊരു വിത്യസ്തമായ അനുഭവം. ചികിത്സകൊണ്ട് മാറ്റാന്‍ പറ്റാത്ത അസുഖമാണ് സോറിയാസിസ് എന്ന അഭിപ്രായം എനിക്കില്ല. മാറിയ കഥകള്‍ ഞാനും കേട്ടിട്ടുണ്ട്. പക്ഷെ എന്റെ കാര്യത്തില്‍ അത് തിരിച്ചാണ്. ഈ അസുഖം നല്‍കിയ അപകര്‍ഷതാ ബോധവുമായി രണ്ടു വര്‍ഷം ചികിത്സയുമായി നടന്നതാണ് ഞാന്‍ . ആയുര്‍വേദവും ആലോപ്പതിയും മാറി മാറി പരീക്ഷിച്ചു. ഇഷ്ടങ്ങള്‍ മാറ്റിവെച്ചുള്ള പഥ്യം, മറ്റു നിര്‍ദേശങ്ങള്‍ എല്ലാം അനുസരിച്ചുള്ള സഹകരണം.
-ചെറുവാടി
>>കൂടുതല്‍ ഇവിടെ
'പ്രേതകണ'ത്തിന്റെ വലിപ്പം

-JA
>>കൂടുതല്‍ ഇവിടെ
ചില പാട്ടുകള്‍ അങ്ങനെയാണ്...
ചില പാട്ടുകള്‍ അങ്ങനെയാണ് ... അവ കേള്കുമ്പോള്‍ വല്ലാത്ത ഒരു അവസ്ഥയിലേക് എത്തിക്കുന്നു. കഴിഞ്ഞു പോയ പല കാലങ്ങളിലെകു കൊണ്ട് പോകുന്നു .. പ്രവാസിയായതിനു ശേഷം അതിനു മൂര്‍ച്ച കൂടിയിടുണ്ട്.>>കൂടുതല്‍ ഇവിടെ
ആരാണപ്പാ ഈ ദൈവം?!
തങ്കത്തില്‍ തീര്‍ത്ത തകിടിനുള്ളില്‍ -
ജ്യോത്സ്യനാല്‍ കുത്തിക്കുറിക്കപ്പെട്ട -
മന്ത്രതന്ത്രങ്ങളുടെ മാറാപ്പും പേറി -
ഗുഹ്യതയുടെ ദുര്‍ഗന്ധവും ശ്വസിച്ച് -
ഒതുങ്ങിക്കൂടാന്‍ വിധിക്കപ്പെട്ട ഒരു-
ജയില്‍ പുള്ളി?
ഭണ്ഡാരത്തിലെ ദ്രവ്യ ഘടനയെ -
കീറ്റിയും കിഴിച്ചും തിട്ടപ്പെടുത്തി -
പുരോഹിതന്റെ മുഖപ്രസാദത്തിന് -
ഉതകും വിധം അനുഗ്രഹത്തിന്റെ -
അളവുകോല്‍ നിശ്ചയിക്കുന്ന -
കണക്കപ്പിള്ള?
- നീര്വിളാകന്
മഞ്ഞക്കാർഡും ചുവപ്പുകാർഡും
കൈകൾ കൂട്ടിത്തിരുമ്മുന്നുണ്ട്. മുഖത്ത് പാരവശ്യം ഉണ്ട്. അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നുണ്ട്. സമയം ഇടയ്ക്കിടെ നോക്കുന്നുണ്ട്. ബൾബിലേയ്ക്ക് ഇടയ്ക്കിടെ നോക്കുന്നുണ്ട്. പുറത്തെ മഴയെ, ശല്യം എന്ന മട്ടിൽ നോക്കുന്നുണ്ട്. നിങ്ങളു വിചാരിക്കും എന്തോ കാര്യമായിട്ട് സംഭവിച്ചിട്ടുണ്ടെന്ന്. സംഭവം വലുതാണ്. കറന്റ് പോയിരിക്കുന്നു. മഴയത്ത്, ചാനൽ പോയ സമയത്ത്. കറന്റ് പോയ സമയത്ത്, ഒരു ഫുട്ബോൾ ആരാധകന്റെ സ്വാഭാവികമായ പ്രതികരണങ്ങൾ മാത്രമാണിത്. ഭാര്യയെ ഓപ്പറേഷൻ തീയേറ്ററിൽ കയറ്റിയപ്പോൾ പോലും ഭർത്താവിന് ഇത്രേം ടെൻഷനോ കരുതലോ ഒന്നും ഉണ്ടായിക്കാണില്ല. ഭാര്യ..
-സു | Su
>>കൂടുതല്‍ ഇവിടെ
25000 ഹൗസ് ഫുൾ ഷോകൾ..! ഭയാനകം...!

- b Studio
>>കൂടുതല്‍ ഇവിടെ
ഐഫോണ്‍/ഐപാഡ് മലയാളം
ഐഫോണ്‍/ഐപോഡ് ഓ.എസ്. 4.0 ഇന്നു പുറത്തിറങ്ങി. അതില്‍ മലയാളം റെന്‍ഡറിങ്ങ് പഴയതു പോലെയല്ല, വളരെ മെച്ചമാണു. വടിവൊത്ത മലയാളം എസ്.എം.എസ്. (sms), ഉഗ്രന്‍ മലയാളം റ്റ്വീറ്റ്സ് തുടങ്ങി ഞാന്‍ കാത്തിരുന്ന കുറേ കാര്യങ്ങള്‍ ഇതില്‍ ശരിയായിട്ടുണ്ട്.ദാരിദ്ര്യവാസം തീര്‍ന്നൂന്നു പറയാം..!
മലയാളം ഉപയോഗിക്കുവാന്‍ താല്പര്യമുള്ളവര്‍ എത്രയും പെട്ടെന്നു ഐറ്റ്യൂണ്സിലൂടെ 4.0-ലേക്ക് അപ്ഗ്രേഡ് ചെയ്യുക.
ദാ സ്ക്രീന്‍ഷോട്ടുകള്‍:
ഇന്ദു പറഞ്ഞു തന്ന പാഠം
‘സാാാാാാർ’
കണ്ണു തുറന്നപ്പോൾ മുമ്പിൽ ഇന്ദു. എന്റെ വിദ്യാർഥിനി. കോഴ്സ് കഴിഞ്ഞു പോയതാണ്. പോയപ്പോൾ അഞ്ചാറു പേപ്പറുകൾ ബാക്കിയിട്ടിട്ടാണ് പോയത്. (ഉഴപ്പിയിട്ടൊന്നുമല്ല, കാക്കതൊള്ളായിരത്തിപതിനൊന്നാണ് എൻട്രൻസ് റാങ്ക്, ദളിത് സംവരണം.) സപ്ലികൾ എഴുതാനുള്ള എഴുന്നള്ളത്താണ്.
‘സാറേ, ശല്യായോ?’
‘ഏഏയ്….എന്താ ഇന്ദൂനു വേണ്ടേ’ ജീവിക്കുന്നത് തന്നെ നിനക്കൊക്കെ വേണ്ടിയല്ലേ എന്ന മട്ടിൽ ഞാൻ. പോയ മയക്കം ഏതായാലും തിരിച്ചു വരില്ല.
‘ എനിക്ക് കൺട്രോളിൽ കൊറച്ചു ഡവുട്ട്ണ്ട്’
കൺട്രോൾ സിസ്റ്റംസ് എടുത്തിരുന്ന സഹപ്രവർത്തകൻ കുറച്ചു നാൾ അസുഖം മൂലം അവധിയിലായിരുന്നതിനാൽ അവരുടെ ബാച്ചിനു എന്റെ മുട്ടുശാന്തിയായിരുന്നു.
‘ ആ, കാണിക്ക്’
-ശ്രീനാഥന്‍
>>കൂടുതല്‍ ഇവിടെ
30 കള്ളുകുടിയന്‍മാര്‍ അറിയാതെ പോകുന്നത്....
അതിന്റെ ചെലവ് ചെയ്യണമെന്ന് പറഞ്ഞ് അരിഷ്ടക്കട നടത്തുന്ന ശശി ദിവസം ഒരമ്പതുപ്രാവശ്യം മിസ്ഡ് കോളടിക്കും...കള്ളുകുടിക്കാനോരോ കാരണങ്ങള്‍..
ശല്യം സഹിക്കാണ്ടായപ്പോ ന്നാപ്പിന്നെ ഇന്ന് വൈകിട്ടുതന്നെ ആ കര്‍മ്മം അങ്ങട് നടത്താമെന്ന് വിചാരിച്ചു...
ഒരു ഓ.സി.ആര്‍ ഫുള്ളുവാങ്ങിക്കൊണ്ടുവരാന്‍ കൈക്കാരന്‍ പയ്യനെവിട്ടു....ആറുമണിക്ക് ക്യൂവില്‍ക്കയറി നിന്നാലേ ഒരു എട്ടുമണിക്കെങ്കിലും സാധനം കയ്യിലുകിട്ടൂ...
- വാസു
>>കൂടുതല്‍ ഇവിടെ
ഒരു വട്ടം കൂടിയാ...
പുതിയ യൂണിഫോര്‍മും ബാഗും വാട്ടര്‍ ബോട്ട്ലും...
പിന്നെ ആദ്യമായി സ്കൂളില്‍ വന്നതിന്റെ അമ്പരപ്പും പേടിയും നിറഞ്ഞ കുരുന്നുകളുടെ കരച്ചിലും..
അങ്ങനെ ആകെ സംഭവ ബഹുലമായിരുന്നു ഈ കഴിഞ്ഞ തിങ്കളാഴ്ച. ജൂണ്‍ 21. അന്നായിരുന്നു മോളുടെ
LKG ക്ലാസ്സ് തുടങ്ങിയത്. ഒരു വര്‍ഷം മുഴുവനും പ്ലേ സ്കൂളില്‍ പോയത് കൊണ്ട് കരച്ചിലൊന്നുമുണ്ടാവില്ല എന്ന് കരുതി. എവിടെ...
അവിടെ ചെന്ന് ക്ലാസ്സില്‍ കയറിയപ്പോഴേ വെല്‍ക്കം ബാന്‍ഡ് പോലെ എതിരേല്‍ക്കുന്നത് "അമ്മേ.." "അമ്മാ..." "മമ്മീ" വിളികളാണ്. അതും പല പല വിധത്തില്‍.
-Suvis
>>കൂടുതല്‍ ഇവിടെ
വര്‍ദ്ധിക്കുന്ന വഴികള്‍
എനിക്ക് നിന്നിലേക്കും നിനക്കെന്നിലേക്കും
ഒരേ വഴിയാണെന്ന് ഞാനെന്നോ പാടിയിരുന്നു.
വരിക്കപ്ലാവിന്റെ എത്താക്കൊമ്പില്‍ കെട്ടിയ ഊഞ്ഞാല്‍ പോലെ
നിന്നിലേക്കും എന്നിലേക്കും ഒരേ വഴിയായിരുന്നു.
നിന്റെ കൈയ്യാലപ്പുറത്തെ തെങ്ങിന്റെ തേങ്ങയും
ഇവിടുത്തെ പ്ലാവിന്റെ വരിക്ക ചക്കയും
ഇങ്ങോട്ടുമങ്ങോട്ടുമോടിയത് അതേ വഴിയിലേ തന്നെ.
മൂലയോടിലേ ഒഴുകിവരുന്ന മഴവെള്ളം മുറ്റവും കൈയ്യാലയും-
കടന്നൊഴുകിപ്പോയിരുന്നതും ഒരേ വഴിയിലേ തന്നെയായിരുന്നു.
ചാലിനു കുറുകേ നിന്നിലേക്കും എന്നിലേക്കും ചവിട്ടി-
പോകാന്‍ രണ്ട് തെങ്ങ് ചേര്‍ത്ത് വെച്ച പാലവും ഒന്നേ ഉണ്ടായിരുന്നുള്ളൂ.
അമ്മമാരുടെ കോഴിക്കറിയും പാല്‍പ്പായസവും,
>>കൂടുതല്‍ ഇവിടെ
നൂറ്റാണ്ടിന്റെ ഗോളിന് കാല്‍നൂറ്റാണ്ട്

മെക്‌സികോയിലെ ആസ്റ്റക് സ്‌റ്റേഡിയത്തിലെ പച്ചപ്പുല്‍ മൈതാനത്ത് എതിരാളികളെ വെട്ടിയൊഴിഞ്ഞ് കയറി ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ ഹൃദയത്തിലേക്കു ഡീഗോ അര്‍മാന്‍ഡോ മറഡോണ എന്ന ഇതിഹാസം നിറയൊഴിച്ചിട്ട് കാല്‍നൂറ്റാണ്ട്. ഫുട്‌ബോളിന്റെ ദൈവം കപ്പം കൊടുത്ത ബൂട്ടില്‍ നിന്നു പാഞ്ഞ അദ്ഭുത ഗോളിന് ഇന്നലെ(ജൂണ്‍ 22-ന്) 24 വയസു തികഞ്ഞു. ഒപ്പം 'ദൈവത്തിന്റെ കൈ'കള്‍ക്കും.
പട്ടിണിയും പരിവട്ടവുമായി തേങ്ങിയ ജനതയ്ക്കാകെ ഉണര്‍വും ഉയിരും പകര്‍ന്ന അഭിമാന പോരാട്ടത്തില്‍ ഇംഗ്ലണ്ടിന്റെ എക്കാലത്തെയും മികച്ച ടീമിനെതിരേ 1986 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലിലായിരുന്നു മറഡോണയുടെ പ്രകടനം. പിന്നീട് ലോകം ഇതിനെ 'നൂറ്റാണ്ടിന്റെ ഗോള്‍' എന്നു പ്രകീര്‍ത്തിച്ചു. അതിനു മിനിറ്റുകള്‍ക്കു മുമ്പ് 'ദൈവത്തിന്റെ കരസ്പര്‍ശ'മേറ്റും അതേ ഗോള്‍വല പുളകംകൊണ്ടു. ഒരേ മത്സരത്തില്‍ കൈയും കാലും കൊണ്ട് ഗോളടിക്കുകയും നിമിഷങ്ങളുടെ വ്യത്യാസത്തില്‍ വെറുക്കപ്പെട്ടവനില്‍ നിന്നു വിശുദ്ധനിലേക്കു ഉയര്‍ത്തപ്പെടുകയും ചെയ്ത സുവിശേഷം ഈ കുറിയ മനുഷ്യനു മാത്രം സ്വന്തം.
-sy@m
>>കൂടുതല്‍ ഇവിടെ
സരളെ ഐ ലവ് യൂ....
തരളിതമായ് മൊഴിയൂ...
തളിരിടാത്തതെന്തീ അരളിയി-
നിയും നമ്മുടെ പ്രണയ വല്ലരിപോലെ
ഉരുളുവാന്‍ മടിയെങ്കിലും,
സരളെ, ഉരുളുന്നൊരായിരം-
ശയനങ്ങളീയുരുളന്‍ കല്ലുപതി-
ച്ചൊരീ കാവിനു ചുറ്റും..
-പ്രശാന്തന് നായര്‍
>>കൂടുതല്‍ ഇവിടെ
കുറ്റങ്ങളും പ്രായശ്ചിത്തങ്ങളും - സിനിമയുടെ പഠന ദുരവസ്ഥകള്‍
ഇന്റര്‍നെറ്റ്, മൊബൈല്‍ഫോണ്‍, ഐ പോഡ്,

- G P RAMACHANDRAN
>>കൂടുതല്‍ ഇവിടെ
ഒരു ഫുട്ബോള്‍ ഓര്‍മ്മ കുറിപ്പ്.
മനസ് പ്രക്ഷുബ്ധമാകുമ്പോള്‍ നാം പഴയ പല തമാശകളും ചിന്തിക്കാറുണ്ട് അങ്ങനെ ചിന്തിച്ചപ്പോള്‍ ആണ് എന്‍റെ കൂട്ടുകാരുടെ ഒരു പഴയ പന്ത് കളി മനസിലേക്ക് കയറി വന്നത് അങ്ങിനെ അതിതാ ഒരു ഓക്കാനമായി നിങ്ങളുടെ മുന്‍പിലേക്കും. പന്ത് കളിയ്ക്കാന്‍ പണ്ടേ മിടുക്കന്‍മാര്‍ എന്‍റെ കൂടെയുണ്ട് എന്നാലും പതിനൊന്നെണ്ണം തികയില്ലലോ. അങ്ങനെയാണ് ഒഴാക്കന്‍ "പതിനൊന്നേ കാലാമന്‍" ആയും കഞ്ചു ആസിഫ് പത്താമന്‍ ആയും മൂട്ട രജീഷ് പതിനാലാമന്‍ ആയും കളത്തില്‍ വരുന്നത്.
-ഒഴാക്കന്‍
>>കൂടുതല്‍ ഇവിടെ
ആന്തരപ്രകൃതി നന്നായാൽ ബാഹ്യപ്രകൃതിയും രക്ഷപ്പെടും..
മനുഷ്യശരീരത്തിലുണ്ടാക്കുന്ന പ്രത്യാഘാതവും ഇത്തരത്തിൽത്തന്നെയാണ്.
-നനവ്
>>കൂടുതല്‍ ഇവിടെ
കടലോരം
-ആയിരത്തിയൊന്നാംരാവ്
>>കൂടുതല്‍ ഇവിടെ
ജാതകം!
-ജയകൃഷ്ണന്‍ കാവാലം
>>കൂടുതല്‍ ഇവിടെ
Read more...