FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ഫുട്ബോള്‍ ആവേശത്തിലേക്ക് ബ്ലോത്രവും..

Thursday

സാംബാ ബീറ്റ്സ്...

http://www.futbolwallpapers.com/wallpapers/football_player.jpg
(FIFA WorldCup Special Edition)

നി മണിക്കൂറുകളുടെ കാത്തിരിപ്പ്‌ മാത്രം...കാല്‍പന്തിന്റെ താളത്തിനൊത്ത് ലോകം ഇളകി മറിയാന്‍ വെമ്പുന്നു .ഫുട്ട് ബോള്‍ രാജാക്കന്മാര്‍ വേദിയില്‍ അണി നിരക്കുമ്പോള്‍ കാണികള്‍ കരഘോഷത്തിന്റെ പരകോടിയിലാരിക്കും എന്ന് തീര്‍ച്ച.ഇന്ന് മുതല്‍ ലോകം ഉറ്റു നോക്കുന്നത് ഇരുണ്ട ഭൂഗണ്ടത്തിലെ ആ പ്രകാശപൂരിതമായ മൈതാനങ്ങളിലേക്ക് ആയിരിക്കും ......ഇനി ആഘോഷത്തിന്റെ പകലുകള്‍,രാത്രികള്‍ ....സാംബാ താളത്തിന്റെ മാറ്റൊലികള്‍ ,വുവുസേല വിളിയുടെ ആരവങ്ങള്‍..നമ്മുക്ക് കാതോര്‍ക്കാം ഫുട്ട്ബോള് രാജാക്കന്മാരുടെ വിജയ വിളികള്‍ക്കായി.ഇനി ഉറക്കമില്ലാതെ രാത്രികള്‍ ...
http://africatravbuddy.files.wordpress.com/2009/12/1191.jpg
..ഈ ആഘോഷ വേളയില്‍ ബ്ലോത്രവും ചേരുന്നു ,ആഫ്രിക്കയില്‍ നിന്നുള്ള വിശേഷങ്ങള്‍ ബ്ലോത്രം ഇന്ന് മുതല്‍ നിങ്ങളിലേക്ക് എത്തിക്കുന്നു ,കളിയുടെ ആരവം മാത്രമല്ല ആഫ്രിക്കയുടെ സമസ്ക്കാരിക വിശേഷങ്ങളും ഞങ്ങള്‍ നിങ്ങളിലേക്ക് എത്തിക്കുന്നു ,ഇന്ന് മുതല്‍ ...കാത്തിരിക്കുക

http://www1.picturepush.com/photo/a/3601339/640/3601339.jpg

ഫിഫ വേള്‍ഡ് കപ്പ്‌ ആവേശം നിങ്ങളില്ലേക്ക് ഇന്ന് മുതല്‍ ആഫ്രിക്കയില്‍ നിന്നും ബ്ലോത്രം എത്തിക്കുന്നു .പ്രമുഖ ബ്ലോഗ്ഗര്‍ ആയ ബോണ്‍സ് ആഫ്രിക്കയില്‍ നിന്നും ഇന്ന് മുതല്‍ ബ്ലോത്രത്തിനു വേണ്ടി തത്സമയം അവിടുത്തെ വാര്‍ത്തകളും വിശേഷങ്ങളുംറിപ്പോര്‍ട്ട്‌ ചെയ്യുന്നു ...ഇന്ന് മുതല്‍ ആരംഭിക്കുകയാണ് പുതിയ പംക്തി

'സാംബാ ബീറ്റ്സ് '

ഇന്ന് ആരാവം നാളെ മുതല്‍ ആഘോഷം

[ATgAAADpmhRSR-arLyIwgAThxfE6dKyNmLvFLXrxWXLX-YrizHwjATe1yU9Pj5CbtLRQdVdvK1e5SV8wXCwU8oeYBIvoAJtU9VC8Z9BJjk1KP9fgVf8nIc2M3Pkoag.jpg]
-ബോണ്‍സ്


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്



ന്നലെ സൌത്ത് ആഫ്രിക്കന്‍ ടീമിന് വേണ്ടി രാജ്യം നീക്കി വച്ച ദിനമായിരുന്നു. ജോബര്‍ഗിലെ സാന്ടനില്‍ ഏതാണ്ട് രണ്ടു ലക്ഷം സൌത്ത് ആഫ്രിക്കകാര്‍ രോട്ടിളിറങ്ങി നൃത്തം ചെയ്തു, കൂവി വിളിച്ചു, അവരുടെ വുവുസേലകള്‍ എടുത്തു ആര്‍ത്തു വിളിച്ചു. അതെ സമയം ഈ രാജ്യത്തെ സ്കൂളുകളിലും ഓഫീസുകളിലും ആളുകള്‍ അവരുടെ വുവുസേലകള്‍ എടുത്തു ഊതി. ഒരു രാജ്യം മുഴുവന്‍ ആവേശത്തിലാണ്, ആഘോഷത്തിലും. ഇന്ന് രാത്രി നടക്കുന്ന സംഗീത നിശയോടെ ഈ ലോകകപ്പ്‌ ആരംഭിക്കുകയാണ്. ലോക പ്രശസ്ത പോപ്‌ ഗായകരായ ഷക്കീര, ബ്ലാക്ക് ഐഡ് പീസ്‌, കെ നാന്‍, കൂടാതെ സൌത്ത് ആഫ്രിക്കന്‍ ഗായകരും , ഇവിടുത്തെ സംഗീത ഗ്രൂപ്പുകളും ചേര്‍ന്ന് ഒരു രാവിനെ അവിസ്മരണീയം ആക്കുവാന്‍ കാത്തിരിക്കുന്നു. ഇന്നത്തെ ആരാവം പാതിരാത്രിയോടെ സോവേറ്റൊവില്‍ കെട്ടടങ്ങുമ്പോഴേക്കും നാളെ ഉച്ചക്ക് ആരംഭിക്കുന്ന മത്സരങ്ങള്‍ക്ക് എല്ലാവരും കാത്തിരുന്നു തുടങ്ങും.




ഇന്ന് മനോരമയില്‍ അവരുടെ ലേഖകന്‍ സുനീഷ് തോമസ്‌ വുവുസേല ഊതാന്‍ പെട്ടപാട് വായിച്ചപ്പോള്‍ ചിരി വന്നു. കൂടെ ജോലി ചെയ്യുന്ന ബ്രിട്ടീഷ്‌ വംശജയായ വെള്ളക്കാരിയുടെ അഞ്ചു വയസുകാരന്‍ മാത്യൂവിനോട് ചോദിച്ചാല്‍ അവന്‍ പഠിപിച്ചു തരും എങ്ങനെ വുവുസേല ഊതണം എന്ന്! അവന്‍ ഇന്നലെ അവന്റെ സ്കൂളില്‍ കൂട്ടുകാരോടൊപ്പം നിന്ന് ഉച്ചക്ക് വുവുസേല ഊതി. ഒരു ഇംഗ്ലണ്ട് ടീം ഷര്‍ട്ട് ഇട്ടുകൊണ്ട്‌. അത് കഴിഞ്ഞു വീട്ടില്‍ വന്നപ്പോള്‍ ഊതോട് ഊത്ത്. അവസാനം വീട്ടുകാരുടെ ചെവിട് പൊട്ടാതെ അവര് അത് വാങ്ങി വെച്ചു!! ഇവിടെ എല്ലാവരും ആവേശത്തിലാണ്. എന്റെ ബോസ്സ് ഇംഗ്ലണ്ട് ടീമിനെ സപ്പോര്‍ട്ട് ചെയ്യുന്നു, കൂടെ ജോലി ചെയ്യുന്നവരില്‍ ജെര്‍മനിയും അര്‍ജന്റീനയും ഉണ്ട്. കുറെ പോര്‍ച്ചുഗലും.ഏറ്റവും രസകരമായ വസ്തുത ഇന്ന് ഞങ്ങളുടെ വേലക്കാരി വീട്ടില്‍ വന്നപ്പോളാണ് .പതാകയും ചുറ്റി മുഖത്തും തലയിലും എന്തൊക്കെയോ വാരിപൂശി ആണ് ഇന്നവര്‍ വീട്ടിലെത്തിയത് .ഫുട്ട്ബോള്‍ ഇത്രയും ജനകീയം ആയതോര്‍ത്തു ഞാന്‍ അത്ഭുതപെട്ടു . ആ ചിത്രമാണ് ചുവടെ ചേര്‍ത്തിരിക്കുന്നത്



ഇന്ന് ഒരു രേസ്സ്റ്റോരന്റില്‍ കണ്ട രസകരമായ ഒരു പരസ്യം ആണ് ഇനിയുള്ളത് ,അതിങ്ങനെ ആയിരുന്നു - നാളത്തെ കളിയില്‍ മെക്സിക്കോ പരാജയപ്പെട്ടാല്‍ ഒരു മെക്സിക്കന്‍ പാസ്പോര്‍ട്ട് കാണിക്കുന്ന ആര്‍ക്കും സൗജന്യമായി അവര്‍ 'ലഞ്ച് 'കൊടുക്കും ..എന്തായാലും നാളെ ഇതിന്റെ ബാക്കി എന്ത് സംഭവിക്കും എന്ന് കണ്ടറിയണം .



ഇന്ന് സൌത്ത് ആഫ്രിക്ക ഉറങ്ങില്ല...രാവേറെ നീളുന്നു ആഘോഷവും ആദ്യ മത്സരത്തിന്റെ സമ്മര്‍ദവും ഇവുടത്തെ സാധാരണക്കാരന്റെ തലയ്ക്കു പിടിച്ചു കഴിഞ്ഞു. അവര്‍ കാത്തിരിക്കുകയാണ്. നാളെ മെക്സിക്കൊയുമായുള്ള കളികഴിഞ്ഞ് ലോങ്ങ്‌ വിസില്‍ മുഴങ്ങുമ്പോള്‍ ആദ്യ വിജയവും കാത്തു. ഇനിയൊരു ദിവസം മാത്രം...കളികളുടെ രാജാവിന്റെ പന്തുരുളാന്‍...എവിടെ നിന്നോ വുവുസേലകളുടെ ശബ്ദം കേള്‍ക്കുന്നു. കൂടുതല്‍ വിശേഷങ്ങളുമായി നാളെ വരാം...ഞാനും പോയി ഈ ആഘോഷത്തില്‍ പങ്കു ചേരട്ടെ!!

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..




http://beta.thehindu.com/multimedia/dynamic/00121/SOUTH_AFRICA_URUGUA_121600f.jpg






ഇനി ആഫ്രിക്കയിലേക്ക്‌...



2010 ജൂലായ്‌ 11 ന്‌ ഫുട്ബോൾ ലോകകപ്പിന്‌ ദക്ഷിണാഫ്രിക്കയിൽ തുടക്കം കുറിക്കും. അന്നേ ദിവസം ഇന്ത്യൻ സമയം 7.30 ന്‌ ആതിഥേയരായ ദക്ഷിണാഫ്രിക്കയും മെക്സിക്കോയും തമ്മിൽ ജൊഹന്നാസ്ബെർഗ്ഗിൽ വച്ചു നടക്കുന്ന എ ഗ്രൂപ്പ്‌ മത്സരത്തിന്‌ കിക്കോഫിനു വിസിൽ മുഴങ്ങുന്നതോടെ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികളുടെ കാത്തിരിപ്പിനു വിരാമമിട്ടുകൊണ്ട്‌ ഫുട്ബോൾ മാമാങ്കത്തിനു കൊടിയേറും. തുടർന്ന്‌ ജബുലാനി പന്ത്‌ കളിക്കാരുടെ കാൽക്കരുത്തുകളിൽ നിന്നു കുറിയതും വലിയതുമായ പാസ്സുകളായും വായുവിൽ ഉയർന്നു പൊന്തുന്ന ക്രോസ്സുകളായും ഇരുഗോൽമുഖങ്ങൾക്കിടയിലൂടെ,പച്ചപ്പുൽമൈതാനിയിലൂടെ ചീറിപ്പായും.ഒടുവിൽ കാവൽക്കാരനെ ഭേദിച്ച്‌ പോസ്റ്റുകൾക്കുള്ളിലൂടെ തുളഞ്ഞുകയറി വലചലിപ്പിക്കുമ്പോൾ,ഫുട്ബോൾ എന്ന ഒറ്റ കായികവിനോദത്തിന്റെ ലഹരിയിൽ ലോകം കീഴടങ്ങും.
-
>>കൂടുതല്‍ ഇവിടെ

മെസ്സി നോവെന*


ലയണല്‍ മെസ്സിയായ തമ്പുരാനേ
നിന്റെ നാമം വാഴ്ത്തപ്പെടേണമേ...

ലീഗ് ഫുട്ബോളില്‍ എന്ന പോലെ വേള്‍ഡ് കപ്പിലും
നിന്റെ ഗോളുകള്‍ പിറക്കേണമേ...

-

ലോകകപ്പ്‌ ഫുട്ബോള്‍ ടീമുകള്‍- ഗ്രൂപ്പ്‌ F

ഇറ്റലി
വിളിപ്പേര്: അസൂറി
കോച്ച്: മാഴ്‌സലോ ലിപ്പി
ക്യാപ്റ്റന്‍: ഫാബിയോ കന്നവാരോ
ഫിഫ റാങ്കിങ്: 5

പ്രതീക്ഷകളിലോ സാധ്യതാ പട്ടികയിലോ സ്ഥാനമുണ്ടായിരുന്നില്ലെങ്കിലും, 2006 ലോകകപ്പില്‍ അത്ഭുതമെന്ന പോലെ ഉയര്‍ന്നുവരികയും ജേതാക്കളാവുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഇക്കുറി അവരുടെ വിലകുറച്ചുകാണാന്‍ ആരും തയ്യാറാവില്ല. തുടര്‍ച്ചയായ രണ്ടുതവണ ലോകകിരീടം നേടി. 1934-ലും 1938-ലും.
-

കള്ളന്‍ കൊണ്ട് പോയ ലോകകപ്പ് !


1946 മുതല്‍ ലോകകപ്പ് യുള്‍റിമെ കപ്പ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 3 തവണ ലോകകപ്പ് ജേതാക്കളായവര്‍ക്ക് കപ്പ് സ്വന്തമാക്കാമായിരുന്നു. അപ്രകാരം 1958, 62, 70 വര്‍ഷങ്ങളിലെ ചാമ്പ്യന്‍മാര്‍ എന്ന നിലക്ക് ബ്രസീല്‍ കപ്പ് സ്വന്തമാക്കി. ഇങ്ങനെ സ്വന്തമാക്കി ആഘോഷപൂര്‍വം നാട്ടിലെത്തിച്ച കപ്പ് അവര്‍ക്ക് അതുപോലെ സൂക്ഷിക്കാനായില്ല. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 1983 ല്‍ റിയോഡിജനീറോയിലെ ബ്രസീലിയന്‍ ഫുട്‌ബോള്‍ ഫെഡറേഷന്‍ ആസ്ഥാനത്ത് നിന്നും ഈ അമൂല്യനിധി മോഷണം പോയി. ഇതിഹാസ താരം പെലെ ടെലിവിഷനിലൂടെ മോഷ്ടാക്കളോട് കപ്പ് തിരിച്ചുതരാന്‍ അഭ്യര്‍ഥിച്ചിട്ടും കള്ളന്‍മാരുടെ മനസലിഞ്ഞില്ല. നാലംഗമോഷണസംഘത്തെ പിന്നീട് അറസ്റ്റ് ചെയ്‌തെങ്കിലും അപ്പോഴേക്കും കപ്പ് ഉരുകിപോയിരുന്നു.
-

ഫുട്ബോള്‍ എന്ന സുന്ദരകാവ്യം...


ഏതാണ്ട് നാലോ അഞ്ചോ വയസു പ്രായമുള്ളപ്പോള്‍ ഡാഡിയുടെ കയ്യും പിടിച്ചു ഏറണാകുളം മഹാരാജാസ് ഗ്രൗണ്ടില്‍ കണ്ടു തുടങ്ങിയതാണ്‌ എന്റെ ഫുട്ബോള്‍ പ്രേമം. അന്ന് ഇന്ത്യക്ക് ക്രിക്കറ്റില്‍ ലോക കപ്പ്‌ ഒന്നും കിട്ടിയിട്ടില്ലാ. കേരളത്തില്‍ ക്രിക്കറ്റ്‌ ഉണ്ടായിരുന്നിരിക്കാം കാരണം ബ്രിട്ടീഷുകാര്‍ തലശ്ശേരിയിലല്ലേ കളി തുടങ്ങിയത്. പക്ഷെ കേരളം അന്ന് ഫുട്ബോളിന്റെ തറവാട് തന്നെയായിരുന്നു. മിക്ക ജില്ലകളിലും ഒരു അഖിലേന്ത്യാ ടൂര്‍ണമെന്റ് എങ്കിലും ഉണ്ട്. എറണാകുളംമഹാരാജാസ് ഗ്രൌണ്ടാണ് അതില്‍ പ്രമുഖം.

അന്താരാഷ്ട്ര നെഹ്‌റു ട്രോഫി, സന്തോഷ്‌ ട്രോഫി അതുപോലെ തന്നെ സ്ഥിരമായിയുള്ള ചാക്കോളാസ് ട്രോഫി തുടങ്ങിയ പല മത്സരങ്ങളും അവിടെയുണ്ടായിരുന്നു. സ്ഥിരമായി സോവിയറ്റ് യൂണിയനും ഇറാക്കും ഒക്കെ വന്നു കളിച്ചിരുന്ന നെഹ്‌റു ട്രോഫിക്ക് എന്നും നല്ല തിരക്കായിരുന്നു. ഇതിനിടയിലെപ്പോഴോ ഇന്ത്യക്ക് ക്രിക്കറ്റില്‍ ലോകകിരീടം കിട്ടിയെങ്കിലും ട്വന്റി ട്വന്റി ഒന്നും ഇല്ലാതിരുന്ന നല്ല കാലം.


ലോക കപ്പ്‌ പ്രവചന മത്സരം





ലോക കപ്പ്‌ പ്രവചന മത്സരം ആരംഭിക്കുന്നു...

ഇന്നത്തെ ചോദ്യം...

ഈ വര്‍ഷത്തെ കപ്പ്‌ ആര് കൊണ്ട് പോകും? ഈ ചോദ്യത്തിന്റെ ഉത്തരം ഹൃദയം കൊണ്ടും തല കൊണ്ടും എഴുതുക..അതായത്

ഏതു ടീം ജയിക്കണം എന്നാണു നിങ്ങളുടെ ആഗ്രഹം എന്നും

എന്നാല്‍ ഏതു ടീം ജയിക്കും എന്നാണ് നിങ്ങള്‍ കരുതുന്നത് എന്നും?

-

ബ്രസീല്‍ കിതയ്ക്കുമോ കുതിയ്ക്കുമോ?


brazil_3_1600x1200

ബ്രസീല്‍ ലോകകപ്പ് നേടും എന്ന് എല്ലാ ലോകകപ്പു തുടക്കത്തിനും മുന്‍പ് ഉയരാറുള്ള മുദ്രാവാക്യമാണ്. ബ്രസീലിനെ മറിക്കുക, ചാമ്പ്യന്മാരാവുക എന്ന മാര്‍ഗത്തിലൂടെ മറ്റ് ടീമുകള്‍ ചരിക്കുകയാണോ എന്ന് തോന്നിപ്പിക്കുന്ന ചരിത്രവും പാരമ്പര്യവും അവര്‍ക്കുണ്ട് എന്നതു സത്യമാണെങ്കിലും ഈ ലോകകപ്പില്‍ ബ്രസീലിന്റെ സാധ്യതകള്‍ എന്തായിരിക്കും?

കടുത്ത ആക്രമണ ഫുട്ബോള്‍ കളിച്ചപ്പോഴെല്ലാം ബ്രസീലിനു മെച്ചമായിരുന്നു, 1982 ല്‍ പോളോ റോസിയുടെ ഹാട്രിക്കും, 1986 ലെ പെനാല്‍റ്റി നിര്‍ഭാഗ്യവും ഒഴിച്ചാല്‍. ഇപ്പോള്‍ പ്രതിരോധത്തിലൂന്നാന്‍ പറയുന്ന കോച്ച് ഡുംഗ ക്യാപ്റ്റനായി കപ്പുയര്‍ത്തിയ 1994 ല്‍ പോലും റോമാരിയോ-ബെബെറ്റോ സഖ്യത്തിന്റെ നിരന്തര ആക്രമണം മാത്രമാണ് ക്വാര്‍ട്ടറില്‍ ഹോളണ്ടിനെതിരെയും, സെമിയില്‍ കരുത്തന്‍ പ്രതിരോധക്കാരായ സ്വീഡനെതിരെയും, ഫൈനലില്‍ ഇറ്റലിക്കെതിരെയും ബ്രസീലിനെ ജയിപ്പിച്ചത്.
-boolokamonline >>കൂടുതല്‍ ഇവിടെ

ആയിരം കാക്കക്ക് അര മെസ്സി

safeer m - BASHEERKA..write one blog about brazil...11:13 am Delete
Basheer Vallikkunnu - what Brazil? anything special to write about..?.. curious 2 know..Edit11:51 am Delete
safeer m - .. basheerka world cup football just ahead of us.. i think world's ever crazy fans are from malappuram... i am great fan of brazil..i would like to read a blog from you regarding this subject.. any way thts up to you ... as per my view your blog have been very much clicked in between malayalies..
best of luck2:32 pm Delete
കഴിഞ്ഞ ദിവസം ഗൂഗിള്‍ ബസ്സില്‍ കയറി എന്റടുത്തു വന്ന സഫീര്‍ പറഞ്ഞത്‌ കൊണ്ടാണ് ഞാനീ പോസ്റ്റ് ഇടുന്നത്. എല്ലാവരും ഫുട്ബാളിനെക്കുറിച്ച് വാതോരാതെ പറയുന്ന സമയത്ത് ലോക പ്രശസ്ത ബ്ലോഗര്‍ ആയ ഞാന്‍ മാത്രം മിണ്ടാതിരിക്കുന്നത് ശരിയല്ലല്ലോ. ചെറുപ്പത്തില്‍ ഞാന്‍ ഒന്നാന്തരം ഒരു ഫുട്ബാള്‍ കളിക്കാരന്‍ ആയിരുന്നു. (അതിന് വല്ല തെളിവുമുണ്ടോ എന്ന ചോദ്യം വേണ്ട. വേണേല്‍ വിശ്വസിച്ചാല്‍ മതി) തുടക്കത്തില്‍ ഞാന്‍ ഫോര്‍വേഡാണ് കളിച്ചിരുന്നത്. കളിയുടെ ഗുണം കൊണ്ടോ എന്തോ പിന്നെ എല്ലാവരും കൂടി എന്നെ ഗോളിയാക്കി. ഓരോ കളിയിലും ചുരുങ്ങിയത് നാലഞ്ചു ഗോള്‍ എന്റെ പോസ്റ്റില്‍ വീഴും. (അന്നേ ഞാന്‍ ശരിക്കും ഒരു ഇന്ത്യക്കാരനാണ് എന്നര്‍ത്ഥം) എന്നാലും കളി കഴിയുമ്പോള്‍നീ ഭയങ്കര ഗോളിയാഎന്ന് കൂട്ടുകാരെല്ലാം പറയും.
-

പന്താണു താരം


വംശ-ജാതീയ-രാഷ്ട്രീയ വൈരം മറന്ന് ലോകം ഒന്നിക്കുന്ന മാമാങ്കവേദിയാണ് ഫുട്‌ബോള്‍ ലോകകപ്പ്. ഒരോ ലോകകപ്പ് എത്തുമ്പോഴും ലോകം ഒരു പന്തിന് പിറകേ പായും. ഊണും ഉറക്കവുമെല്ലാം പിന്നീട് അതിന്റെ ഗതിവേഗങ്ങള്‍ക്കനുസരിച്ചാകും. ഇതിനിടയില്‍ പലേ ചര്‍ച്ചകളും വിവാദങ്ങളും നൊമ്പരങ്ങളും ഉണ്ടാകും. സര്‍വരേയും ഒന്നിപ്പിച്ച ആ പന്തിനേക്കുറിച്ചും അത് ഉണ്ടായേക്കാം.
1930 മുതല്‍ക്കാണ് ഇങ്ങനെ ഒരു പന്ത് ലോകത്തെ മോഹിപ്പിക്കാന്‍ തുടങ്ങിയത്. എന്നാല്‍ അന്ന് പ്രത്യേകിച്ച ഒരു പന്തില്ലായിരുന്നു. അവരവര്‍ കളിക്കുന്ന പന്തുകളുമായാണ് ടീമുകളെല്ലാം ലോകകപ്പിന് എത്തിയത്. ഓരോ മത്സരങ്ങള്‍ക്കും ഓരോ പന്ത് എന്ന രീതിയിലായിരുന്നു ഫൈനല്‍ വരെ.
-
1. ലോകത്തിലെ ആദ്യത്തെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ്


A. എഫ്. എ കപ്പ് എന്ന ഇംഗ്ലണ്ടിലെ ഫുട്‌ബോള്‍ അസോസിയേഷന്‍ കപ്പ് (1879)


2. ലോകത്തിലെ ആദ്യ അന്താരാഷ്ട്ര ഫുട്‌ബോള്‍ മത്സരം
-അല്‍ത്വാഫ് ഹുസൈന്‍
>>തുടരുന്നുള്ള ഭാഗം ഇവിടെ

ലോകകപ്പിന് ആവേശം പകരം മമ്മൂക്കയും


-

ഭൂമിയോളം ഒരു പന്ത്

ഹലോ, നിങ്ങള്‍ ദക്ഷിണാഫ്രിക്കയിലേക്കു പോകുന്നുണ്ടോ. ഇല്ലെങ്കിലും നിങ്ങളുടെ ഹൃദയം അവിടെയായിരിക്കും. അല്ലെങ്കില്‍ നിങ്ങള്‍ തീര്‍ത്തും ഒരരസികനായിരിക്കണം.

ഇതാ, സമയമായി. കിനാവുണ്ട്, കാര്യമുണ്ട്, കല്‍പ്പനയുണ്ട്. വിരുതും വിരോധാഭാസവുമുണ്ട്. വീഴ്ചയും പ്രതീക്ഷയും പ്രവചനവുമുണ്ട്. ഒക്കെ ചേര്‍ന്ന് ഒരു പന്തിന്റെ രൂപത്തില്‍ മുന്നിലെത്തിക്കഴിഞ്ഞു. ഭൂമിയോളം ഒരു പന്ത്- പത്തൊമ്പതാമത് ലോകകപ്പ് ഫുട്ബോള്‍.
-

വളഞ്ഞു പുളഞ്ഞ് വഞ്ചിക്കല്ലേ...


ളയും പുളയും. വളഞ്ഞു പുളഞ്ഞ് വളച്ചൊടിക്കും. ലോക കാല്‍പ്പന്തു മാമാങ്കത്തിന് ദിനങ്ങള്‍ മാത്രം ശേഷിക്കെ എതിരാളികളുടെ കരുത്തും ദൗര്‍ബല്യവും ഹരിച്ചു ഗുണിക്കുന്ന ടീം മാനേജുമെന്റുകള്‍ക്ക് ഈ പ്രസ്താവന തലവേദന സൃഷ്ടിക്കുകയാണ്.
ദക്ഷിണാഫ്രിക്കയിലെ ലോകകപ്പ് ഫുട്‌ബോള്‍ മത്സരത്തില്‍ ഉപയോഗിക്കുന്ന പന്ത് ജാബുലാനിയെക്കുറിച്ചാണ് ഈ വിശേഷണങ്ങള്‍. പന്തിന്റെ പ്രവചനാതീത സ്വഭവമാണ് വില്ലന്‍. ഇതിനോടകം തന്നെ നിരവധിപ്പേര്‍ അഭിപ്രായവ്യത്യാസവുമായി രംഗത്തെത്തിക്കഴിഞ്ഞു.
ഒരു പന്തിലെന്തിരിക്കുന്നു എന്നു ചിന്തിക്കാന്‍ വരട്ടെ. എന്താണ് ജാബുലാനി. ജാബുലാനി എന്നാല്‍ ആഫ്രിക്കന്‍ ഭാഷയില്‍ ആനന്ദം നല്‍കുന്നവന്‍ എന്നാണ് അര്‍ഥം. ഭാരം 440 ഗ്രാം. വ്യാസം 69 സെ.മീറ്റര്‍. പാനലുകള്‍ എട്ട്. മത്സരം കഴിയുമ്പോള്‍ കുറയാവുന്ന മര്‍ദംഏറ്റവും കൂടിയത് പത്തുശതമാനം.
-


വാമോസ് എ വോളാര്‍ അര്‍ജന്‍റീന

let's fly let's fly Argentina...
we will spread the African sky
our blue is going wild
our white is going teem
And our sun is going bang

we will destroy the yellow dancers
we will destroy the blue defenders
we will destroy the bullfighters
and we will blast the three lions
-

മെസ്സിയുടെ കളി കക്കായോടു വേണ്ട!

തകര്‍ക്കാനാവില്ല ഈ സാംബാ താളത്തിനെ നശിപ്പിക്കാനാവില്ല ഈ മഞ്ഞപ്പടയെ തോല്‍പ്പിക്കാനാവില്ല ഈ പടനായകന്മാരെ .

-
>>കൂടുതല്‍ ഇവിടെ


ഒരു ലോകകപ്പ് കവിത


http://www.boolokamonline.com/wp-content/uploads/2010/06/world-cup-2010-logo.gif
നാലാണ്ട് തികയുമ്പോള്‍ വെക്കേഷനു
വരുന്ന ലോകകപ്പേ
ഇത്തവണ നീയെന്തെല്ലാം കാഴ്ച കണ്ടു
വേലയും വിളക്കും കണ്ടൂ,
കളിക്കിടയില്‍ കറന്റ് കൊന്നാല്‍
ഇല്‍ക്ട്രിസിറ്റിക്കാരെ തല്ലുന്ന കാര്യം
നട്ടാരു ചര്‍ച്ചിക്കുന്നതും കണ്ടുവോ?
നീയന്നാ മറഡോണയുടെ ഉമ്മ കൊണ്ട്
രോമാഞ്ചിച്ച പോലെ
ഇത്തവണ മെസ്സീടെ ഉമ്മ കിട്ടാന്‍
കഴുത്തു നീട്ടുമോ
നാലു വര്‍ഷം നീ പൊതിഞ്ഞു വെച്ച
ഇറ്റാലിയന്‍ ചുംബങ്ങള്‍
പ്ണ്ട് ബാര്‍ത്തെസിന്റെ മൊട്ടത്തലയില്‍
ലോറന്റ് ബ്ലാങ്ക് ഉമ്മവെച്ച പോലെയും
ജര്‍മനിയില്‍ സിഡാനെ നിര്‍ഭാഗ്യദേവത
തിരഞ്ഞുപിടിച്ച് ചുംബിച്ച പോലെയും
ബെക്കാമിനെപ്പോലെ വളയ്ക്കാന്‍
ആളില്ലാത്ത ഗോള്‍പോസ്റ്റ് പോലെയും ഓര്‍ക്കുന്നു
സൗത്ത് ആഫ്രിക്കയില്‍
റൊണാള്‍ദിനോയുടെ
-ആചാര്യന്‍
>>കൂടുതല്‍ ഇവിടെ

ഉറക്കം കെടുത്താന്‍ അവര്‍ വരുന്നു

ഇംഗ്ലീഷ് ഫുട്‌ബോള്‍ അധികൃതരുടെ നെഞ്ചിടിപ്പേറ്റി ഇക്കുറിയും അവര്‍ എത്തും. ആഫ്രിക്കയുടെ പകലിരവുകള്‍ക്ക് ഫുട്‌ബോള്‍ സംഗീതം പകരുമ്പോള്‍ അവര്‍ അതിന് കൊഴുപ്പേകും. അതില്‍ ഇംഗ്ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ അലിഞ്ഞില്ലാതാകുമോ?
ഇംഗ്ലീഷ് അധികൃതരുടെയും ആരാധകരുടെയും ഉറക്കം കെടുത്തുന്നത് ഈ ചോദ്യമാണ്. തങ്ങളുടെ ആരാധനാ പാത്രങ്ങളായ സൂപ്പര്‍ താരങ്ങളുടെയും മുന്‍ താരങ്ങളുടെയും ഭാര്യമാരും കാമുകിമാരുമാണ് അവരുടെ പ്രശ്‌നം.
-

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP