FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

02ഒക്റ്റോബര്‍209 - പുകയാത്ത കൊള്ളി...

Thursday

പുകയാത്ത കൊള്ളി...

വിശേഷണങ്ങളും പരിചയപ്പെടുത്തലുകളും വേണ്ടാതെ ബൂലോകത്തില്‍ സാന്നിധ്യമുള്ള കാപ്പിലാന്‍റെ ബ്ലോഗ് സപര്യയിലൂടെ കുറച്ച് നിമിഷങ്ങള്‍. കഥയും കവിതയും ഹാസ്യവും രോഷവും പോരാട്ടങ്ങളും നിറയുന്ന സൃഷ്ടികള്‍ക്കിടയില്‍ കാപ്പിലാനെ തേടി...

വായിക്കുക ബ്ലോഗില്‍ വിവാദനായകനായി നിറഞ്ഞ് നില്‍ക്കുന്ന പ്രശസ്ത ബ്ലോഗര്‍ ശ്രീ കാപ്പിലാനുമായി ബ്ലോത്രം നടത്തിയ അഭിമുഖം. “പുകയാത്ത കൊള്ളി..”

വായിക്കുക.. ബ്ലോത്രം അഭിമുഖത്തില്‍....




ഇടുക്കിക്ക് വിമാനത്തെക്കാള്‍ അവശ്യം ഒരാശുപത്രി .....



തേയില തോട്ടങ്ങള്‍ കൊണ്ടും പ്രകൃതി ഭംഗി കൊണ്ടു അനുഗ്രഹീതമായ ഇടുക്കിയിലകട്ടെ അന്വേഷണം ...നേരം പര പരാ വെളുക്കുന്നുമ്പോള്‍ ഞങ്ങള്‍ കാഞ്ഞിരപ്പള്ളി കടന്നിരുന്നു ...അപായത്തിന്റെ അലര്‍ച്ചയുമായി ഒരു ആംബുലന്‍സ് ആണ് ഞങ്ങളെ വരവേറ്റത് .......കുട്ടിക്കാനത്ത് നടന്ന ഒരു വാഹനാപകടത്തിന്റെ അവശേഷിപ്പാണ് ഇതില്‍ ...ഗുരുതരമായ വാഹനാപകടങ്ങളുടെ പറുദീസയായി കിഴക്കന്‍ മേഖല പ്രത്യേകിച്ച് ദേശിയപാത 220 മാറി കഴിഞ്ഞിരിക്കുകയാണ് ...വളഞ്ഞുപുളഞ്ഞു പോകുന്ന കിഴക്കന്‍ പാത അപകട കെണികള്‍ കൊണ്ടു മറഞ്ഞിരിക്കുന്ന ഒരു നരകമായി മാറി ....അപകടങ്ങല്‍ക്കെതിരെയുള്ള മുന്‍കരുതലുകള്‍ പലതും സര്‍ക്കാര്‍ ഓഫീസുകളിലെ പൊടി പിടിച്ച ഫയലുകളിലും മന്ത്രിമാരുടെ പ്രസംഗങ്ങളിലും മറ്റും ഉറങ്ങുന്നതു വേദനാജനകമായ കാര്യമാണ്..
-ജിക്കു വര്‍ഗ്ഗീസ്.


ഫാനുകളില്‍ കുരുങ്ങി ആത്മഹത്യ ചെയ്യുന്ന സിനിമാ കാഴ്ചകള്‍

കേരളത്തിലെ പുതുതലമുറയെ ബാധിച്ചിരിക്കുന്ന താരാരാധന എന്ന മഹാരോഗത്തിന്‍റെ പ്രതിഫലനമാണ് സിനിമാ തിയ്യറ്ററിനുമുന്നില്‍ കാണുന്ന ഫാന്‍സ്‌ അസോസിയേഷനുകളുടെ ഫ്ലെക്സ്‌ ബോര്‍ഡുകള്‍. ആരാധനാപുരുഷന്‍റെ, വെള്ളിത്തിരയിലെ വീരനായകന്‍റെ ഈ അനുയായികള്‍ മലയാള സമൂഹത്തിന് തന്നെ മാനഹാനിയാണ്‌. ഇത്തരം അസോസിയേഷന്‍ ഭാരവാഹികളുടെ ഫോട്ടോകളും പേരു വിവരങ്ങളും മൊബയില്‍ നമ്പരും പ്രസ്തുത ബോര്‍ഡില്‍ നായകന്‍റെ വിവിധ ഭാവങ്ങളിലുള്ള പോസുകള്‍ക്ക് ചുവടെ ആത്മ രതിയുടെ പാണ്ടുപോലെ നമുക്ക് കാണേണ്ടിവരുന്നു.

താരങ്ങളെ ദൈവങ്ങളെപോലെ ആരാധിച്ച്, സിനിമയില്‍ കാണുന്ന വിസ്മയ കാഴ്ചയാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ച്‌ സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഈ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ താരരാജാക്കന്‍മാര്‍ വഹിക്കുന്ന മനപ്പൂര്‍വ്വമായ പങ്ക് വലുതുതന്നെ...
-മായികാ ദേവി.

ലൗ ജിഹാദ്‌ !!!!!

പ്രണയം മതമടക്കമുള്ള സമൂഹ്യസ്ഥാപനങ്ങള്‍ക്ക്‌ നേരെ വ്യക്തി നടത്തുന്ന സര്‍ഗാത്മക കലാപമാണെന്ന്‌ നമ്മെ പഠിപ്പിച്ചതാരാണ്‌? മതത്തിന്‌ വേണ്ടി വ്യക്തികളെ ഇരകളാക്കുന്ന വിശുദ്ധബലിയല്ലേ അത്‌?
-സന്തോഷ് എച്ച് കെ.

ഒരു കൊച്ചു ഭൂമി കുലുക്കം

തലകെട്ടില്‍ പറഞ്ഞ പോലെ ഭൂകമ്പം തന്നെയാണ് വിഷയം. നാട്ടില്‍ വച്ച് ഭൂകമ്പം എന്ന് കേട്ടിട്ടുണ്ട് എന്നല്ലാതെ അനുഭവിച്ചറിയാന്‍ യോഗം ഉണ്ടായതു ഡല്‍ഹിയില്‍ വന്ന ശേഷം ആണ്. അന്ന് അമ്മാവന്റെ കൂടെ കഴിയുന്ന സമയം. ഒരു റിപബ്ലിക്‌ ഡേ യുടെ അവധി കിട്ടിയ ആലസ്യത്തില്‍ സുഖമായി ഉറങ്ങുമ്പോള്‍ കട്ടില്‍ ആരോ ആട്ടുന്നു. അമ്മാവന്റെ മക്കള്‍ രാവിലെ എഴുന്നേറ്റാല്‍ കട്ടില്‍ ആട്ടുന്ന പരിപാടി ഉള്ളത് കൊണ്ട് അവരായിരിക്കും എന്ന് ഓര്‍ത്തു. പിന്നെ പാതി മയക്കത്തില്‍ പറഞ്ഞു

"അടി മേടിക്കും രണ്ടും"

പെട്ടന്ന് മാമന്റെ അലര്‍ച്ച
"ഓടിക്കോ ഭൂകമ്പം ആണ്" ഇതെല്ലാം തന്നെ നിമിഷങ്ങള്‍ക്കുള്ളില്‍ ആയിരുന്നു....
-കുറുപ്പിന്റെ കണക്ക് പുസ്തകം.


സുരഭിലമല്ലാത്ത ചിന്തകള്‍

മാമാ ഫ്രൂട്ടി വാങ്ങിത്തരുമോ?

കന്നടച്ചുവയുള്ള മലയാളത്തില്‍ സുരഭി എന്നോട് ചോദിക്കുമ്പോള്‍ ഹരീഷിന്റെ മുഖത്ത് സഹതാപം നിറഞ്ഞു എങ്കിലും ഒരു പരിഹാസച്ചിരിയോടെ അവന്‍ പറഞ്ഞു...

‘വാങ്ങി കൊടുക്കടാ.... കയ്യില്‍ പൂത്ത കാശിരിക്കുവല്ലെ’

“കൊച്ചുകുട്ടിയല്ലേടാ.... നിന്റെ കയ്യില്‍ എന്തെങ്കിലും ഉണ്ടങ്കില്‍ തരൂ.... ഒരു ഫ്രൂട്ടിയല്ലെ അതു ചോദിച്ചുള്ളു!’ ഞാന്‍ ഹരീഷിനു മുന്നില്‍ കെഞ്ചി...
-നീര്‍വിളാകന്‍.


പടവുകള്‍


പടവുകള്‍ക്കു മുമ്പില്‍ ചക്രക്കസേര നിശ്ചലമായി. എത്രയെത്ര പടവുകള്‍....കുട്ടി അദ്ഭുതപ്പെട്ടു. പടവുകള്‍ക്കപ്പുറം നീണ്ടു കിടക്കുന്ന വരാന്ത. അതിനുമപ്പുറം ക്ലാസ്സ്‌ മുറികള്‍. അറിവിന്റെ കടല്‍. ഈകടലിനു മുമ്പില്‍ താന്‍ നിസ്സഹായന്‍. തളര്‍ന്നു കിടക്കുന്ന തന്റെ കാലുകളിലേക്ക് നോക്കി കുട്ടിസങ്കടപ്പെട്ടു.

ഈ പടവുകളെ ഞാന്‍ എങ്ങനെയാണ് പ്രധിരോധിക്കേണ്ടത്....?കുട്ടി സ്വയം ചോദിച്ചു..
-പി ആര്‍ രഘുനാഥ്.



ഒരു പ്രേത കഥയുടെ പൈലറ്റ്‌ എപ്പിസോഡ്‌

സീന്‍ 1.
------
ആകാശം:
ഇരുണ്ട നീലാകാശത്ത്‌ വിളറി നില്‍ക്കുന്ന ചന്ദ്രക്കല. ദൂരെ നിന്നും മെല്ലെ പാറി വരുന്ന ഒരു കറുത്ത മേഘം.
(ഹൃദയത്തില്‍ ഭയത്തിന്റെ തണുപ്പനുഭവിപ്പിക്കുന്ന നേര്‍ത്ത സംഗീതം.)
താഴെ
കുറ്റിക്കാടുകള്‍ക്കും മുള്‍ച്ചെടികല്‍ക്കും ഇടയിലൂടെയുള്ള നാട്ടുവഴി ഒരു കുളത്തെ വലം വച്ചു പോകുന്നു.കുളക്കരയില്‍ ഒരു ചെറിയ മണ്ഠപം.കുളക്കരയിലെ പാലമരത്തില്‍ നിറയെ ഇല കാണാനാവാത്തപോലെ വെളുത്തപൂക്കള്‍. അല്‍പം മാറി ഒറ്റപ്പെട്ടു നില്‍ക്കുന്ന വലിയ കരിമ്പനയ്ക്കു കീഴെ ഒരുയര്‍ന്ന പാറമേല്‍ ഒരു വലിയ കരിന്തേള്‍ വിഷം നിറഞ്ഞ വാല്‍ വളച്ച്‌ ആക്രമണത്തിനു തയ്യാറായെന്ന മട്ടില്‍ നില്‍ക്കുന്നു.
പാറയുടെ ചുവട്ടിലെ ചിതല്‍പുറ്റിനരികില്‍ൽ ഒരെലി കരിയിലകള്‍ക്കിടയില്‍ എന്തൊ തിരയുന്നുണ്ട്‌.
ഇരുണ്ട, വിളറിയ നിലാവെളിച്ചം മാത്രം. എലി മുഖമുയര്‍ത്തി മുകളിലേക്കു നോക്കുന്നു..
-പാവത്താന്‍.




തൂവാനത്തുമ്പികള്‍

മഴയ്ക്ക് മീതെ മേഘങ്ങളുടെ സം ഗീതം . ജനലിലൂടെ തുള്ളികള്‍ മുറിയിലേയ്ക്ക് വിതറിക്കൊണ്ടിരുന്നു.മേശപ്പുറത്ത് പുസ്തകങ്ങള്‍ ഈറനണിയുന്നുണ്ടായിരുന്നു. ജനലടയ്ക്കാന്‍ തോന്നിയില്ല. പുഷ്തകങ്ങള്‍ മാറ്റി. മൊബൈലില്‍ അരോ വിളിക്കുന്നുണ്ട്. മഴയുടെ ആരവത്തില്‍ അത് നേര്‍ ത്തിരുന്നു.

' ഹലോ '

മറുവശത്ത് ആരാണെന്നറിയാമായിരുന്നിട്ടും നേരിട്ട് സം ഭാഷണത്തിലേയ്ക്ക് കടക്കാതെ ഒരു അനാവശ്യമായ ഹലോ.

' സൂരീ..പ്രിയയാണ്‌."

' നല്ല മഴ പ്രിയാ'

' ഇവിടേയും ‘
-ജയേഷ്.
കറിയാച്ചന്‍ ആരംഭിച്ചു.

അങ്ങനെ കറിയാച്ചനും വിദ്യ ആരംഭിച്ചു. ഇടക്കു പറഞ്ഞു കൊടുക്കുന്നതു പെട്ടെന്നു പഠിക്കുന്നു എന്ന് അമ്മ. മൊത്തത്തില്‍ രണ്ടാഴ്ചയായി നല്ല വളര്‍ച്ച പോലെ തോന്നി. ഡയപ്പറിന്റെ ഉപയോഗം പൂര്‍ണ്ണമായി നിര്‍ത്തി. സ്വതവേ ഉണ്ടായിരുന്ന നാണം (പ്രത്യേകിച്ച് ഇളയവന്‍ വന്ന് ഓവര്‍ടേക്ക് ചെയ്തപ്പോള്‍) കുറേശ്ശെ മാറുന്നതിന്റെ ലക്ഷണങ്ങള്‍. വര്‍ത്തമാനം കുറച്ചുകൂടി മനസിലാവാന്‍ തുടങ്ങി. വണ്ടികള്‍ എന്റെ ഭാര്യയേക്കാളും നന്നായി മനസിലാക്കാന്‍ തുടങ്ങി. എന്തിന്, ചാച്ചക്ക് പൈസ ഉണ്ടാക്കി ഒരു നിസാന്‍ പെട്രോള്‍ വരെ വാങ്ങിച്ചു തരാമെന്ന് അവന്‍ പറഞ്ഞു തുടങ്ങി.

-വാഴക്കാവരയന്‍







അക്ഷരങ്ങള്‍ പോകുന്നിടം

ബ്ലോഗ്‌കവിത: ബൂലോകകവിതാ ബ്ലോഗില്‍ നിന്നും രണ്ടുകവിതകള്‍. ഹരീഷ്‌ കീഴാവൂര്‍ എഴുതുന്നു: വെയിലും/ മഴയും/ പിന്നെ കണ്ടവന്റെ/ കണ്ണേറും കൊണ്ട്‌/ നല്ലതാകാതിരിക്കാനായി/ ചീത്തകളെ/ നമ്മള്‍ പൊതിഞ്ഞ്‌/ പിടിക്കുന്നത്‌. കാവ്യാന്ത്യത്തില്‍ ഹരീഷ്‌ ചോദിക്കുന്നു: കവിതയൊരു മുഴുത്ത ചീത്തയാകുമോ?. വി. മോഹനകൃഷ്‌ണന്‍: ഞാന്‍ തൊലിയടര്‍ത്തി നോക്കി/ അപ്പോള്‍ ഉള്ളികള്‍ പറഞ്ഞു/ അടര്‍ന്ന തൊലികളാണ്‌/ ഞങ്ങളുടെ അര്‍ത്ഥം.പുതുകവിതാ ബ്ലോഗില്‍ ടി. എ. ശശിയുടെ കവിതയില്‍ നിന്നും: ഒരിടത്ത്‌ കാറ്റിന്‍/ ശിഷ്‌ടമുണ്ടോ/ ഒരുപിടി മണ്ണില്‍/ അതില്‍ ധൂളിയായ്‌/ തരികളായ്‌ തീര്‍ന്ന/ ശവശിഷ്‌ടം പോലെ.നീഹാരി ബ്ലോഗില്‍ മഹി എഴുതുന്നു: കടലാസുകളില്‍ അവര്‍ പറയുന്നു/ അവര്‍ നിങ്ങളുടെ മിത്രങ്ങളാണെന്ന്‌/ അവര്‍ നിങ്ങള്‍ക്കായി സമാധാനം/ കൊണ്ടുവരുമെന്ന്‌/ ചരിത്രത്തിന്റെ ഓരോ വയലുകളിലും/ അമര്‍ന്ന്‌ നിശബ്‌ദമാവുന്നതിനെക്കുറിച്ച്‌/ നിങ്ങളെക്കാള്‍ നന്നായി ആരറിയാനാണ്‌?- (ആരറിയാനാണ്‌).തര്‍ജ്ജനിയില്‍ നവീന്‍ ജോര്‍ജ്ജ്‌: മരത്തെ ഓക്കാനിച്ചു/ കളയുന്നതിന്റെ ഒരു പാട്‌/ ഇല്ലെങ്കില്‍/ മരം തള്ളുന്നതിന്‌/മരം മണക്കുന്നതിന്‌/ പഴി കേട്ടെന്നു വരും!- (മരം കയറ്റവും മറ്റും.)-നിബ്ബ്‌

- കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.




ശിഷ്ടം

കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.

വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.

ഊതി ഊതി ഒരു കാറ്റ്
മരണം വരിച്ച
ഇടം ഏതായിരിക്കും.
...............
ടി എ ശശി.



വെറുതെ ഈ ജീവിതം


ഉറുമ്പുകള്‍ വട്ടം കൂടുന്നുണ്ട് .
കാലങ്ങളുടെ കരുതിവെപ്പുകളിലൂടെ
അവ പതിയെ അരിച്ചിരങ്ങുന്നുണ്ട്.
അലക്കിതകര്‍ത്ത
നാക്ക് ഞെരിഞ്ഞമരുന്നുണ്ട് .
ഉലകം അടക്കിപ്പിടിച്ചിരുന്ന കൈകള്‍ക്കുള്ളില്‍
ഒരുപാടിടങ്ങളാല്‍
കൂടുന്നുണ്ട് കാറ്റ്.
..............
മുഹാദ്.



ഖജുരാവോ

അല്ല ശില്‍പ്പമേ,
ഞാന്‍ നിന്നെക്കുറിച്ച് പാടിനോക്കട്ടെ?
നിന്റെ കണ്ണീരു മാത്രമല്ല, യോനീസ്രവവും
എന്റെ കവിതയ്ക്ക് വിഷയമാക്കട്ടെ?

നിന്റെ രക്തം, നിന്റെ മാംസം
മലം മൂത്രം വിയര്‍പ്പുതുള്ളികളും
എവിടെയാണ് നീ ഒളിച്ചുവയ്ക്കുന്നത്?
നിന്റെ ഗര്‍ഭപാത്രം തുടിക്കാറുമില്ലേ?
.............
മുരളീകൃഷ്ണ മാലോത്ത്.






ഭാഗ്യം ചെയ്തവര്‍

Posted by Picasa

വേദനയില്ലാതെ
ദുഖങ്ങളില്ലാതെ
ആകുലരാവാതെ
ആഹ്ലാദിച്ച് ചിരിച്ച്
ചേര്‍ന്ന് നിന്നപ്പോള്‍
നിമിഷനേരം കൊണ്ട്
പ്രകൃതിരമണിയമായ
തേക്കടിയില്‍ നിന്ന്
മറ്റൊരുല്ലാസയാത്ര!
.................
മാണിക്യം.


പാരിജാതം തിരുമിഴി തുറന്നൂ...

പഴയന്നൂരുള്ള ഒരു ബന്ധുഗൃഹം സന്ദർശിച്ച അവസരത്തിൽ, കാറ്റിൽ നിന്നൊഴുകിയത്തിയ സുഗന്ധത്തിന്റെ ഉറവിടം അന്വേഷിക്കവേ, മുറ്റത്തൊരു കോണിൽ മതിലിനോടു ചേർന്നു നിൽക്കുന്ന മരത്തിനടുത്തേക്ക് ഞാൻ ക്ഷണിക്കപ്പെട്ടു. അടിമുടി കുഞ്ഞുകുഞ്ഞു വെളുത്ത പൂങ്കുലകൾ വാരിച്ചൂടി നിൽക്കുന്ന ആ മരത്തെ ചൂണ്ടി ഗൃഹനാഥൻ പറഞ്ഞു “ഇതാണ് പാരിജാതം”.

അതെ, ഗന്ധർവ്വകഥകളിലെ നിത്യസാന്നിദ്ധ്യമായ പാരിജാതം!!
-ബിന്ദു കെ പി

വെയില്‍ ഉമ്മവെച്ചുണര്‍ത്തും...

പകല്‍കിനാവന്‍.


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP