FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

തൊടുപുഴയില്‍ മീറ്റിന്റെ മാറ്റൊലി!!!

Sunday


തൊടുപുഴയില്‍ മീറ്റിന്റെ മാറ്റൊലി!!!

തൊടുപുഴയില്‍ ഈ വര്‍ഷത്തെ മീറ്റ്‌

ഗസ്റ്റ് 8 ഞായറാഴ്ച തൊടുപുഴയില്‍ വെച്ച് മലയാളം ബ്ലോഗെര്‍മാരുടെ ഒരു സൌഹൃദ കൂടിച്ചേരല്‍ നടക്കുന്ന കാര്യം ഇതിനോടകം അറിഞ്ഞിരിക്കുമല്ലോ..
തൊടുപുഴക്കടുത്ത്; മണക്കാട് എന്ന ഗ്രാമത്തിലുള്ള (2 കിമീ ഫ്രം തൊടുപുഴ)
ജ്യോതിസ് എന്ന ആഡിറ്റോറിയത്തില്‍ വെച്ചാണു പ്രസ്തുത മീറ്റ്
നടത്തപ്പെടുവാന്‍ ഉദ്ദേശിച്ചിരിക്കുന്നത്..
ഇതിനോടകം; ഏകദേശം
അറുപത്തിമൂന്നോളം ബ്ലോഗെര്‍മാര്‍ അവരുടെ സാന്നിദ്ധ്യം
വാഗ്ദാനം ചെയ്തിട്ടുണ്ട്..
http://www.richmondmontessori.ca/2009-2010/files/ee_meeting.jpg


1. പാവപ്പെട്ടവൻ
2. ജയരാജ്
3. ജോ
4. സജി മാര്‍ക്കോസ് (ഹിമാലയച്ചായന്‍ !!)
5. ചാണക്യന്‍
6. അനില്@‍ബ്ലോഗ്
7. ലതികാ സുഭാഷ്
8. സതീഷ് പൊറാടത്ത്
9. ഹരീഷ് തൊടുപുഴ
10. മനോരാജ്
11. പാവത്താന്‍
12. ശിവാ
13. സരിജ
14. കൂതറ ഹാഷിം
15. ഹൻല്ലലത്ത്
16. സുനിൽ കൃഷ്ണൻ
17. പ്രയാൺ
18. എഴുത്തുകാരി
19. കാന്താരിക്കുട്ടി
20. നന്ദകുമാർ
21. പൊങ്ങുമ്മൂടൻ
22. അപ്പൂട്ടൻ
23. മിക്കി മാത്യൂ
24. നാട്ടുകാരൻ
25. കൊട്ടോട്ടിക്കാരൻ
26. എൻ.ബി.സുരേഷ്
27. മുരളിക
28. ശങ്കെർ
29. നാസ്
30. ഡോക്ടർ
31. ലെക്ഷ്മി ലെച്ചു
32. യൂസുഫ്പാ
33. സോജന്‍
34. ഷെറീഫ്ഫ് കൊട്ടാരക്കര
35. നിരക്ഷരൻ (?)
36. ശ്രീ (?)
37. കുമാരൻ (?)
38. ജിക്കു (?)
39. ബോൺസ് (?)
40. ജയൻ ഏവൂർ (?)
41. വേദ വ്യാസൻ (?)
42. ചിത്രകാരൻ (?)
43. സന്ദീപ് സലിം (?)
44. നൌഷാദ് വടക്കേൽ (?)
45. ഷിജു (?)
46. ചാണ്ടിക്കുഞ്ഞ്
47. ധനേഷ്
48. തണല്‍(ഇസ്മായില്‍ കുറുമ്പടി) (?)
49. രഘുനാഥൻ
50. വികെ ?
51. കൃഷ്ണകുമാർ
52. മുഖ്താർ ഉദരം പൊയ്യിൽ
53. പേരൂരാൻ
54. വി.രാജേഷ്‌
55. തെച്ചിക്കോടൻ (?)
56. എസ്. എം. സാദിക്ക്
57. തലയമ്പലത്ത് (?)
58. കൊച്ചുതെമ്മാടി
59. ഒഴാക്കൻ (?)
60. വെള്ളായനി വിജയൻ
61. സൂരജ് (?)
62. ജെയിംസ് സണ്ണി പാറ്റൂർ (?)
63 മുഫാദ് (ഫറൂഖ് മുഹമ്മദ്)

ഇനിയും ടി. മീറ്റിനേ പറ്റി അറിയാത്ത ഒട്ടേറെ
ആളുകള്‍ ഉണ്ടാകാം; എന്ന ധാരണയാണീ പോസ്റ്റിനാധാരം..
പ്രിയ മിത്രങ്ങളെ; ഈ മീറ്റില്‍ പങ്കെടുക്കുവാന്‍
താല്പര്യമുള്ളവര്‍ ദയവായി ഇവിടെ അറിയിക്കുവാന്‍
അഭ്യര്‍ത്ഥിക്കുന്നു..

-ഹരീഷ് തൊടുപുഴ
>>കൂടുതല്‍ ഇവിടെ




മീറ്റിന്റെ മാധുര്യം


http://webfea.fea.aub.edu.lb/ieee/Join_Us.jpg

ണ്‍ലൈന്‍ സൌഹൃദങ്ങളുടെ അതിരിതി വരമ്പുകള്‍ ഭേദിച്ച് ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ബ്ലോഗേഴ്സ് മീറ്റ്‌ വീണ്ടും ആഗാതമായിരിക്കുകയാണ് .കമ്പ്യൂട്ടര്‍ സ്ക്രീനിന്റെ മുന്‍പിലൂടെ മാത്രം പരിചയപ്പെട്ടവര്‍ നേരിട്ട് കണ്ടു ,സൌഹൃദങ്ങള്‍ പുതുക്കുന്ന മഹാദിനം ഇതാ വന്നെത്തിയിരിക്കുന്നു ... ഇനി വിദ്വേഷത്തിന്റെയും ചേരിതിരിവിന്റെയും ദിനങ്ങളല്ല ..ബ്ലോഗ്ഗര്‍മാരുടെ ശക്തി നാം ലോകത്തെ അറിയിക്കുകയാണ് .ഇന്റര്‍നെറ്റില്‍ ഒരു ലോകം ജീവിച്ചിരിക്കുന്നു എന്ന് നാം ലോകത്തോട്‌ വിളിച്ച് പറയുന്നു ..ഈ വര്‍ഷത്തെ ബ്ലോഗേഴ്സ് മീറ്റ്‌ പാവപ്പെട്ടവന്‍,ഹരീഷ് തൊടുപുഴ തുടങ്ങിയവരുടെ നേതൃത്വത്തില്‍ തൊടുപുഴയില്‍ നടത്തുവാനുള്ള ക്രമീകരണങ്ങളും ചര്‍ച്ചകളും നടക്കുകയാണ് ,ഇനിയും പലരും ഇതിനെ കുറിച്ച് അറിഞ്ഞിട്ടില്ല എന്നതിനാല്‍ ഇതിനു അതീവ പ്രാധാന്യം നല്‍കേണ്ടത് ആവശ്യമാണ്‌ .നടത്തിപ്പിനെ സംബന്ധിച്ചുള്ള ചര്‍ച്ചകളും ഒപ്പം തന്നെ ആരൊക്കെ വരുമെന്ന് മുന്‍കൂട്ടി അറിയിക്കേണ്ടതും ഒരു ആവശ്യമാണ്‌ എന്നതിനാല്‍ ഇനിയും ഇതേ കുറിച്ച് അറിഞ്ഞിട്ടില്ലാത്തവരെ അറിയിക്കേണ്ട ചുമതലയും നമ്മുക്കുണ്ട് .തീരുമാനം അനുസരിച്ച് ഓഗസ്റ്റ്‌ 8-നു തൊടുപുഴയില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത് .അവിട്യുള്ള ജ്യോതിസ് ടവേര്‍സ് എന്ന ആഡിറ്റോറിയം ആണ് സമ്മേളന നഗരി .
(ജ്യോതിസ് ടവേര്‍സ് )

ഒപ്പം തന്നെ ബ്ലോഗേഴ്സ് മീറ്റില്‍ വ്യത്യസ്തതയുമായി കവി മുരുകന്‍ കാട്ടാക്കട പങ്കെടുത്തേക്കും എന്ന് പാവപ്പെട്ടവന്‍ അറിയിച്ചിരിക്കുന്നു .ബൂലോകാരുടെ സഹകരണമാണ് ഈ കാര്യത്തില്‍ ഏറ്റവും ആവശ്യം ,പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ആ വിവരങ്ങളും യാത്രാ സൌകര്യങ്ങളെ കുറിച്ചുമൊക്കെ നേരത്തെ ഭാരവാഹികളെ അറിയിക്കേണ്ടതാണ് .മീറ്റിന്റെ എല്ലാ വിധ പ്രവര്‍ത്തനങ്ങളിലും ബ്ലോത്രത്തിന്റെ പങ്കാളിത്തവും ഉണ്ടായിരിക്കും.ഇതൊരു ആഭ്യന്തര യുദ്ധത്തിനുള്ള വേദിയല്ല എന്ന് സ്നേഹത്തോടെ ഓര്‍മ്മിപ്പിക്കുന്നു ... വീണ്ടും ഒരു ചെറായിയുടെ മധുര സ്മരണകള്‍ പുനസൃഷ്ടിക്കാം .
-ബ്ലോത്രം ടീം

ബ്ലോഗേഴ്സ് മീറിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ പാവപ്പെട്ടവന്റെ ബ്ലോഗില്‍ നടക്കുന്നു
അവിടേക്ക് പോകാനും നിങ്ങളുടെ പേരുകള്‍ സമര്‍പ്പിക്കാനും ഇവിടെ ക്ലിക്ക് ചെയ്യുക


മീറ്റിനെ സംബന്ധിച്ചുള്ള പോസ്റ്റുകള്‍ :

അപ്പോള്‍ ആഗസ്റ്റ് 8 തൊടുപുഴ

അപ്പോള്‍ പ്രിയപ്പെട്ടവരേ ആഗസ്റ്റ് 8 നു ഞായറാഴ്ച തൊടുപുഴ വെച്ചാണ് ഈ വര്‍ഷത്തെ നമ്മുടെ കൂടിച്ചേരല്‍ നടക്കുന്നത് ....മീറ്റിന്‍റെ സുഖകരമായ നടത്തിപ്പിന് വേണ്ടുന്ന പിന്തുണ ഹരീഷ് തൊടുപുഴ ഉറപ്പുനല്‍കിയ സാഹചര്യത്തില്‍ ഒരുക്കങ്ങള്‍ക്ക് തുടക്കമായി എന്ന് അറിയിക്കട്ടെ ...
-പാവപ്പെട്ടവന്‍
>>കൂടുതല്‍ ഇവിടെ

കവി മുരുകന്‍ കാട്ടക്കട പങ്കെടുക്കും


തൊടുപുഴ ബ്ലോഗ്ഗ് മീറ്റില്‍ കേരളത്തിന്‍റെ ജനകിയനായ കവി എന്‍റെ സുഹൃത്തുകൂടിയായ മുരുകന്‍ കാട്ടക്കടയെ പങ്കെടുപ്പിക്കാന്‍ ശ്രമിക്കും. അദ്ദേഹവും ഒരു ബ്ലോഗ്ഗറാണ്....അത് മീറ്റിനു നല്ല ഒരു കാവ്യാനുഭവം പകരും.
-പാവപ്പെട്ടവന്‍
>>കൂടുതല്‍ ഇവിടെ



ഒട്ടനേകം മധുര സ്മരണകള്‍ നമ്മുക്ക് ഏകിയ ചെറായി ബ്ലോഗേഴ്സ് മീറ്റിലൂടെ ഒരു ഫ്ലാഷ് ബാക്ക് .

[blog+meet+group+photo+09.jpg]


[cherai+blog+meet+2+in+1.jpg]

[Cherai-23.jpg]

[Cherai-01.jpg]

വീണ്ടും മധുരത്തിന്റെ പാല്‍പ്പായസമായി ഒരു മീറ്റ്‌ കൂടി..അണിചേരാം ......
(ചിത്രങ്ങള്‍ക്ക് കടപ്പാട്:ചില മലയാളം ബ്ലോഗുകള്‍ ‍)


മലയാളം ബ്ലോഗ്‌ കൗൺസിൽ


സമാനചിന്താഗതിക്കാരെ സംഘടിപ്പിച്ച്‌ ഇന്റർ നെറ്റ്‌ അധിഷ്ടിതമായ ബ്ലോഗിംങ്ങ്‌ ഉൾപ്പെടേയുള്ളവ
പ്രചരിപ്പിക്കുക,ബ്ലോഗർമാരെ ഉൾപ്പെടുത്തി ബ്ലോഗ്‌ കൂട്ടായ്മകൾക്കും പ്രവർത്തനങ്ങൾക്കും മേൽനോട്ടവും
നിയന്ത്രണവും ദിശാബോധവും നൽകുക,ആശയ വിനിമയരംഗത്തെ ആധുനിക മാധ്യമമായ ബ്ലോഗുൾപ്പെടേയുള്ള
സംവിധാനങ്ങൾക്കാവശ്യമായ സാങ്കേതിക വിജ്ഞാനം വികസിപ്പിക്കാൻ
സഹായിക്കുക.പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക വിതരണം
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidUfyLGMe7dtUbsgdc-OJpC4uSCkTekdAagm0l2kOVRID9_YJiz_z4UdBPsO37w-UEAiTGnFxQHdzXkV2yU4nu_DKmc8KdMkk3vF9EtOIEfWQljIIZJvBvUsEl60FcRWjSWe3HACIxG0Q/s220/malayalam+blog+council+profile+pic.jpg
ചെയ്യുക,മറ്റു മാധ്യമ പ്രസിദ്ധീകരണങ്ങൾ നടത്തുക,ജനങ്ങൾക്ക്‌ പരിശീലനം നൽകുക,ബ്ലോഗുകളിലും മറ്റു മാദ്ധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്ന സൃഷ്ടികൾക്ക്‌ മത്സരങ്ങൾ നടത്തി അവാർഡ്‌
നിശ്ചയിക്കുക,നൽകുക.കലാകാരന്മാർ,സാഹിത്യകാരന്മാർ,ശാസ്ത്രജ്ഞർ,മാധ്യമ
പ്രവർത്തകർ,രാഷ്ട്രീയ- സാമൂഹ്യ പ്രവർത്തകർ എന്നിവരെ ആദരിക്കുക. തുടങ്ങി ഒട്ടനേകം ലഖ്യങ്ങലുമായി ബ്ലോഗ്ഗര്‍മാര്‍ക്കായി വേൾഡ്‌ മലയാളം ബ്ലോഗ്‌ കൗൺസിൽ എന്ന പേരില്‍ ഒരു രജിസ്റ്റേഡ് സംഘം നിലവില്‍ വന്നിരിക്കുന്നു.വേള്‍ഡ്‌ മലയാളം ബ്ലോഗ് കൗണ്‍സില്‍ എന്ന പേരില്‍, S .no.320/2009 നമ്പറായ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നു .



മലയാളം ബ്ലോഗ്‌ കൗൺസിൽ

സുഹൃത്തുക്കളെ,

വേൾഡ്‌ മലയാളം ബ്ലോഗ്‌ കൗൺസിൽ എന്നപേരിൽ ഒരു സംഘടന രൂപീകരിച്ചു കൊണ്ട്‌ കേരള ബ്ലോഗ്‌ അക്കാദമി ചരിത്ര പരമായ ഒരു ദൗത്യം കൂടി നിർവ്വഹിച്ചിരിക്കുകയാണ്. ശാസ്ത്ര-സാങ്കേതികക്കുതിപ്പ്‌ സമ്മാനിച്ച ബ്ലോഗ്‌ ഒരു മാധ്യമം എന്ന രൂപത്തിൽ ആഴവും പരപ്പും താണ്ടി മുന്നേറുകയാണല്ലോ. എന്നാൽ അതിനോട്‌ ഇഴ ചേർന്ന് കൊണ്ട്‌ ചില അനാരോഗ്യ പ്രവണതകളും അനുദിനം ശക്തി പ്രാപിക്കുന്നുണ്ട്‌ എന്ന് നാംhttps://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidUfyLGMe7dtUbsgdc-OJpC4uSCkTekdAagm0l2kOVRID9_YJiz_z4UdBPsO37w-UEAiTGnFxQHdzXkV2yU4nu_DKmc8KdMkk3vF9EtOIEfWQljIIZJvBvUsEl60FcRWjSWe3HACIxG0Q/s220/malayalam+blog+council+profile+pic.jpg തിരിച്ചറിയുന്നു. ഇത്‌ പലപ്പോഴും സർഗ്ഗാത്മക പ്രവർത്തനത്തെ വിഘാതപ്പെടുത്തുമോ എന്ന ആശങ്കയായി‌ പലരിലും പലപ്പോഴും ഘനീഭവിച്ചിരുന്നു. അപ്പോഴൊക്കെ അക്കാദമിയുടെ രൂപപരമായ പരിമിതിയെ ഫലപ്രദമായി മറികടക്കുന്ന വിപുലവും ചടുലവുമായ ഒരു കൂട്ടായ്മയുടെ പിറവിക്കായി‌ സാഹചര്യവും സന്ദർഭവും നമ്മോടാവശ്യപ്പെട്ടിരുന്നു. അത്തരമൊരു പ്രേരണ ചെലുത്തിയ അന്വേഷണവും പ്രവർത്തനവുമാണ് കൗൺസിൽ രൂപീകരണവും പ്രാഥമിക കടമകളുടെ നിർവ്വഹണത്തിലും എത്തിനിൽക്കുന്നത്‌.


>>കൂടുതല്‍ ഇവിടെ


എറണാകുളം ബ്ലോഗ്ഗ് ശിൽ‌പ്പശാല

ഏറണാകുളം ബ്ലോഗ്‌ ശില്‍പ്പശാല സമാപിച്ചു .അതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ ചേര്‍ക്കുന്നു


>>കൂടുതല്‍ ഇവിടെ



ഓര്‍മകളില്‍ ജോണ്‍ ഏബ്രഹാം

ജോണ്‍ നമ്മില്‍ നിന്നു വേര്‍പെട്ടിട്ട് ഈ ഞായറാഴ്ച്ച( മെയ് 30ന്) ഇരുപത്തി മുന്നു വര്‍ഷം തികയുന്നു.മലയാള മനോരമയില്‍ നിന്നാണ് താഴെ കാണുന്ന അനുസ്മരണങ്ങള്‍ രണ്ടും. എന്തായാലും അനുസ്മരണം ജോണിനോട് നീതി പുലര്‍ത്തുന്നുണ്ട്. അതുകൊണ്ട് അതിവിടെ ചേര്‍ക്കുന്നു. ഈ ലിങ്കില്‍ ക്ലിക്കി ആ സപ്ലിമെന്റിലെ മറ്റു ലേഖനങ്ങളിലേക്കും പോകാം.
ജനങ്ങളോടു ചേര്‍ന്നു നിന്ന കലാകാരന്‍.വിഖ്യാത ചലച്ചിത്രകാരന്‍ ജോണ്‍ ഏബ്രഹാം മരിച്ചിട്ട് 23 വര്‍ഷം. പറഞ്ഞിട്ടും പറഞ്ഞിട്ടും തീരാത്ത കഥ പോലെയായിരുന്നു ജോണിന്റെ ജീവിതം. ചിലപ്പോള്‍ അവധൂതനായും മറ്റു ചിലപ്പോള്‍ പ്രതിഷേധത്തിന്റെയും ധിക്കാരത്തിന്റെയും ആള്‍രൂപമായും വിശേഷിപ്പിക്കപ്പെട്ട ജോണ്‍ ജീവിതത്തോടൊപ്പം അപൂര്‍ണ്ണമായി ബാക്കി വച്ചുപോയത് നൂറുകണക്കിനു ഭാഗികമായ കഥകളും തിരക്കഥകളുമാണ്.
-സത്യാന്വേഷി
>>കൂടുതല്‍ ഇവിടെ

Ashes of Dreams :: സ്വപ്നങ്ങളുടെ ഒരു പിടി ചാരം




(മംഗലാപുരം എയര്‍ പോര്‍ട്ടില്‍ നിന്നുള്ള ദൃശ്യം...)

താമസിച്ചാണ് അന്ന് എഴുന്നേറ്റത്... വേഗം തയാറായി വീട് പൂട്ടി തിടുക്കത്തില്‍ പടി ഇറങ്ങുംമ്പോള് ആ ദിവസം ചെയ്തു തീര്‍ക്കേണ്ട ജോലികളെ കുറിച്ചായിരുന്നു ചിന്ത.. ഡ്രൈവര്‍ ‍കാത്തുനില്‍പ്പുണ്ടായിരുന്നു. ഡോര്‍ ‍തുറന്നു ശീതളിമയിലേക്ക് അമരുമ്പോള്‍, എഫ് എം റേഡിയോയില്‍ നിന്നും കര്‍ണപ്പുടങ്ങളിലേക്ക് ആദ്യം പതിച്ചത് ആ ദുരന്ത വാര്‍ത്ത ആയിരുന്നു... ഒരു നിമിഷത്തേക്ക് മനസ്സ് മരവിച്ചുപോയ ആ ദുരന്ത വാര്‍ത്ത....
-Sal Mavelikara
>>കൂടുതല്‍ ഇവിടെ

പാലേരി മാണിക്യം - ഒരു പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കവലച്ചട്ടമ്പിയുടെ ധാര്‍ഷ്ട്യത്തോടെ ചരിത്രത്തില്‍ ഭാവനയുടെ മായം കലര്‍ത്തുന്ന സാഹിത്യകാരന് കൃത്യവും മാരകവുമായ രാഷ്ട്രീയദൗത്യങ്ങളുണ്ട്. എഴുതപ്പെട്ടതും അറിയപ്പെടുന്നതുമായ ചരിത്രം സ്വന്തം പ്രത്യയശാസ്ത്രത്തിന് ഭീഷണിയാണെന്ന് തിരിച്ചറിയുമ്പോള്‍ ചരിത്രം മറ്റൊരു വിധത്തിലായിരുന്നുവെങ്കില്‍ എന്ന് മോഹിച്ചുപോവുക സ്വാഭാവികമാണ്. ചരിത്രത്തിലെ ചില സംഭവങ്ങള്‍, ചില തീയതികള്‍, ചില വസ്തുതകള്‍ എന്നിവയില്‍ ഭാവനയുടെ ചെളിയെറിഞ്ഞ് വികൃതമാക്കുന്ന കലാസൃഷ്ടികള്‍ പടയ്ക്കാനുളള ത്വര അങ്ങനെയാണ് ഉണ്ടാവുന്നത്.

ഫ്യൂഡല്‍ മാടമ്പിമാര്‍ക്കെതിരെ കേരളത്തില്‍ അടിയാളന്റെ ശബ്ദവും ചൂണ്ടുവിരലും ഉയര്‍ന്നു നീണ്ടതിന് കാരണക്കാര്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയാണ് എന്നത് ചരിത്രവസ്തുതയാണ്.
-

അത്ഭുതരാമായണത്തിലെ കഥ




നാരദന്‍..
ഏഷണിയുടെ മൂര്‍ത്തി രൂപം!!

ഒരു ഗായകന്‍ എന്ന നിലയില്‍ നാരദനു തന്നെ കുറിച്ച് നല്ല മതിപ്പായിരുന്നു.അങ്ങനെ ഒരിക്കല്‍ നാരദന്‍റെ ഈ അഹങ്കാരം ശമിപ്പിക്കാന്‍ വിഷ്ണുഭഗവാന്‍ തീരുമാനിച്ചു.അദ്ദേഹം നാരദനുമായി ഒരു വനത്തിലെത്തി.അവിടെ കണ്ട കാഴ്ച...

അവയവം ഛേദിക്കപ്പെട്ട കുറേ തരുണിമാര്‍ നിന്നു കരയുന്നു!!

"എന്ത് പറ്റി? നിങ്ങള്‍ ആരാണ്?"
-അരുണ്‍ കായംകുളം
>>കൂടുതല്‍ ഇവിടെ

കാ ത്വം ബാലേ- കാഞ്ചനമാലാ

''പൂയ്യത്തിന്റെ നാലാം കാലില്‍ പിറന്നവന്‍
കുലം മുടിക്കുന്നവന്‍.....''

എന്നൊരു വിശേഷണം അച്ഛന്‍ കണ്ണനെക്കുറിച്ച് നാണുവമ്മാവനോട് പറഞ്ഞത് അഞ്ചാറ് കൊല്ലം മുമ്പത്തെ ഒരു മഴക്കാലത്താണ്. മുജ്ജന്മത്തിലെ ശത്രുക്കളാണ് പുത്രന്മാരായി ജനിക്കുന്നത് എന്നായിരുന്നു അച്ഛന്റെ ധാരണ. പ്രത്യേകിച്ച് ഇളയ പുത്രനായി. പറയുന്നത് അനുഭവത്തിന്റെ വെളിച്ചത്തിലാകയാലും അച്ഛനാകയാലും കണ്ണന്‍ മറുത്തൊന്നും പറയാതെ ആ ധാരണയെ ആവുംവിധം പ്രോത്സാഹിപ്പിച്ചുകൊണ്ടുമിരുന്നു. എന്നാല്‍ ലോകത്തെ ഏറ്റവും ഭാഗ്യവാനായ മകന്‍ താനാണെന്ന കണ്ണന്റെ അഹങ്കാരത്തോട് പ്രതിപക്ഷബഹുമാനം തീരെക്കുറവായ ആ പഴയ ഫ്യൂഡലിസ്റ്റ് അശേഷം യോജിച്ചതില്ല.

-


എല്ലാ റോഡുകളും റോമിലേക്ക്‌, കേരളത്തിലോ?



“എല്ലാ റോഡുകളും റോമിലേക്ക്‌” എന്ന ചൊല്ലിന്റെ പാരഡിയാണോ “എല്ലാ റോഡുകളും വിവാദത്തിൽ”? ആയിരിക്കുമല്ലേ?

വളരെ പണ്ടുമുതൽ ഒരു മനുഷ്യന്റെ ആവശ്യഘടകങ്ങളായി കണക്കാക്കിയിരുന്ന പ്രധാനപ്പെട്ട ആവശ്യങ്ങളായിരുന്നു ഭക്ഷണം, വസ്ത്രം, പാർപ്പിടം. അതിനെ പിൻതുടർന്ന്‌ ആരോഗ്യവും വിദ്യഭ്യാസവും ആവശ്യഘടമായി ആധുനിക സമൂഹം കണക്കാക്കി. പഞ്ചേന്ദ്രിയങ്ങൾ പോലെ ഈ ഘടകങ്ങളും ഒരു വ്യക്തിയുടെയും അതിലുടെ ഒരു സമൂഹത്തിന്റേയും വളർച്ചയുടെ അളവുകോലായി നാം കാണക്കാക്കുന്നു. ഇവിടെയാണ്‌ കേരളം യുറോപ്പുമായി താരതമ്യം ചെയ്യപ്പെടുന്നത്‌. ഇന്ത്യയിൽ തലയെടുപ്പോടെ ഉയർന്നുനിൽക്കുന്നത്‌, ഇതാണ്‌ കേരള മോഡൽ പക്ഷെ അവിടെ തീർന്നു കേരള മോഡൽ. ഇതിനപ്പുറത്ത്‌ കേരളം വളരെ പിന്നിലാണ്‌, ആ സത്യം നാം മറച്ചുവെയ്ക്കുന്നു, അല്ലെങ്ങിൽ വിവാദത്തിൽ എല്ലാം മുക്കികളയുന്നു.
-കാക്കര
>>കൂടുതല്‍ ഇവിടെ

സുമിത്രയുടെ ഒരു പകല്

ഡ്രൈവറുടെ സീറ്റിലേക്ക് കടന്നിരുന്നു സേഫ്ട്ടി ബെല്‍റ്റ്‌ ദേഹത്തിനു കുറുകെ വലിച്ചിട്ടു കൊളുത്തിലേക്ക് മുറുക്കിയപ്പോഴേക്കും സുമിത്രക്കു പതിവില്ലാത്തൊരു ക്ഷീണം തോന്നി.കഴിഞ്ഞ രണ്ടു ദിവസമായുള്ള തളര്‍ച്ച .നാലുമണിക്കൂറിലേറെ ഒരു യുദ്ധക്കളത്തില്‍‍ പടവെട്ടി ക്ഷീണിച്ച പോരാളിയുടെ തളര്‍ച്ച മനസിലും ശരീരത്തിലും. രാവിലെ നാലരക്ക് എണീറ്റതാണ്. കഴിഞ്ഞ ഇരുപതു വര്‍ഷത്തെ ദിനചര്യകള്‍ക്ക് ഇതുവരെയും ഒരു മാറ്റവുമില്ല.ഒരു അഭിമാനബോധം മനസ്സിനെയും ശരീരത്തേയൂം തഴുകി കടന്നു പോയി.സീറ്റില്‍ ചാരി ഇരിക്കുമ്പോള്‍ ഓര്‍മകളിലേക്ക് മനസ്സ് ഒരു പരല്‍ മീന്‍ പോലെ വഴുതി നീങ്ങി.എന്നും മുത്തശ്ശിക്ക് അറുപതിന്‍റെ തിളക്കമാണ് .ശീലങ്ങളുടെ തുടക്കം മുത്തശ്ശിയില്‍ നിന്നാണ്.ഇടക്ക് മുത്തശ്ശി വഴി പിരിഞ്ഞു പോയെങ്കിലും പതിവുകള്‍ക്കു മാറ്റം വന്നില്ല.മുത്തശ്ശി മരിക്കുമ്പോള്‍ ലണ്ടനിലാണ്.അന്നും പിന്നെ ഈ അറബികളുടെ നഗരത്തില്‍ അരുണിനോടൊപ്പം ജീവിതം പറിച്ചു നട്ടപ്പോഴും മാറാത്ത പതിവുകള്‍.
-രാജേഷ്‌ ചിത്തിര
>>കൂടുതല്‍ ഇവിടെ

ശ്രീനാഥിന്റെ മരണം കൊലപാതകം തന്നെ ??? .....


Shreenath

ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ചേര്‍ന്ന് നടന്‍ ശ്രീനാഥിനെ മര്‍ദ്ദിച്ചുവെന്ന് ശ്രീനാഥിന്റെ ബന്ധുക്കളും സുഹൃത്തുക്കളും. ശ്രീനാഥിനെ ശിക്കാറിന്റെ പ്രൊഡക്ഷന്‍ കണ്‍ട്രോളറും അസിസ്റ്റന്റ്‌ കണ്‍ട്രോളറും ചേര്‍ന്ന് മര്‍ദ്ദിക്കുന്ന ശബ്‌ദം കേട്ടുവെന്നാണ് ശ്രീനാഥിനെ മരിച്ചനിലയില്‍ കണ്ടെത്തിയ കോതമംഗലം മരിയ ഇന്റര്‍നാഷണല്‍ ഹോട്ടലില്‍ താമസിച്ചിരുന്ന ചിലര്‍ ബന്ധുക്കളോട് വെളിപ്പെടുത്തിയിരിക്കുന്നത്.
-
ആചാര്യന്‍
>>കൂടുതല്‍ ഇവിടെ


കൊല്ലുക, ചാവുക. ഞങ്ങള്‍ ആസ്വദിക്കട്ടെ.


കൊയ്ത്തു തുടങ്ങിക്കഴിഞ്ഞു. ഇനി തലയെണ്ണലിന്‍റെ നാളുകളാണ് . കൊഴിഞ്ഞു വീഴുന്ന തലകള്‍ സ്കോര്‍ ബോഡിലെന്ന പോലെ എണ്ണി സായൂജ്യമടയാം. വേര്‍പെട്ട ശരീര ഭാഗങ്ങളെ വിരിഞ്ഞ ചെമ്പരുത്തിപ്പൂ പോലെ ആസ്വദിക്കാം. 'നയന മനോഹര' ദൃശ്യങ്ങള്‍ അതിരാവിലെ പത്രങ്ങളില്‍ കണി കാണാം. ടി വി ചാനലുകളിലെ ആഘോഷ വിരുന്നുകള്‍ രാവേറുവോളം ആസ്വദിക്കാം. കണ്ട ദൃശ്യങ്ങള്‍ വീണ്ടും വീണ്ടും അയവിറക്കി സ്വപ്നത്തിലും റീപ്ലേ കാണാം. ചിത്രങ്ങള്‍ മെയിലുകളാക്കി ഫോര്‍വേഡ്‌ ചെയ്തു കളിക്കാം.
- Shukoor Cheruvadi

>>കൂടുതല്‍ ഇവിടെ

ജമീലഅസ്ലംഖാന്റെ മിശ്ര വിവാഹം


Islam is a good religion, But Muslims are bad followers - Bernard Sha
വിറയ്ക്കുന്ന കൈകളോടെ ജമീലാഅസ്‌ലംഖാന്‍ തന്റെ മൊബൈലില്‍ തന്റെ മുന്നില്‍ ഇരുന്നുകൊണ്ടു തന്റെ കണ്ണുകളിലേക്കുതന്നെ ഉറ്റുനോക്കികൊണ്ടിരുന്ന മാര്യേജ് ബ്യൂറോ മാനേജരുടെ ചാര്‍ജറിന്റെ പിന്‍ കണക്ട് ചെയ്തു. രജിസ്ടരിലെ ഓരോ പ്രൊഫൈലും മറിച്ചുനോക്കുമ്പോള്‍ ആദ്യമൊക്കെ അവള്ക്ക് കുറ്റബോധം തോന്നിയെങ്കിലും, പിന്നെ പിന്നെ തന്റെ തീരുമാനത്തോട് അവള്ക്ക് താതാത്മ്യം പ്രാപിക്കാന്‍ കഴിഞ്ഞു . മൂന്ന് ദിവസമായി അവള്‍ ഈ ഓഫീസ്സില്‍ കയറിയിറങ്ങാന്‍ തുടങ്ങിയിട്ട്. അപ്പോഴൊക്കെ തന്റെ ഭര്‍ത്താവ് അസ്ലംഖാന്റെ ബന്ധുക്കളോ, പരിചയക്കാരിലാരെങ്കിലുമോ ഇവിടെയുണ്ടാകും. അസ്ലംഖാന്റെ കുടുംബത്തിലെ രണ്ടുമൂന്നു പെണ്‍കുട്ടികള്‍ക്ക് ഈ അടുത്തുതന്നെ വിവാഹം ഉണ്ടായിരിക്കും.
-THABARAK RAHMAN
>>കൂടുതല്‍ ഇവിടെ


തൊഴിലില്ലായ്മ മിത്തും യാഥാര്‍ത്ഥ്യവും

രംഗം ഒന്ന്. അധികം മുന്‍പല്ലാതെ ഒരു വൈകുന്നേരം, സമയം ഏഴ് ഏഴരയായി കാണണം. പരിചയക്കാരനൊരുത്തന്‍, ഹോട്ടല്‍ മുതലാളി കടയ്ക്കു പുറത്തു നിന്നു ഹിന്ദിക്കാരനൊരുത്തന്‍റടുത്ത് കെഞ്ചുന്നു. ഗള്‍ഫില്‍ ഹോട്ടലില്‍ പാത്രം കഴുകിയും വിളമ്പിയും കൌണ്ടറിലിരുന്നും അവസാനം നഗരത്തിലെത്തി ചെറിയ ഒരു കടയിട്ട് അധികം തെറ്റില്ലാതെ കഴിഞ്ഞു കൂടുന്ന മനുഷ്യനാണ്. അങ്ങേരാണ് കരച്ചിലിന്‍റെ വക്കത്തോളമെത്തി നില്‍ക്കുന്ന ശരീരഭാഷയില്‍ പതിനെട്ടോ പത്തൊമ്പതോ വയസ്സുള്ളവന്‍റെ കൈയ്യും കാലും പിടിക്കുന്നുത്. സംഭവം ലളിതം. വൈകുന്നേരത്തെ കച്ചവടം തുടങ്ങി. നഗരവാസികള്‍ക്ക് തന്തൂരിയും നോര്‍ത്തിന്ത്യനും കുക്കുന്നവനാണ് പിണങ്ങിയറിങ്ങിപ്പോയത്. അവന്‍ തിരിച്ചു കയറിയില്ലെങ്കില്‍ കച്ചവടം ഗോവിന്ദ, ചീത്തപ്പേരു വേറെയും. അങ്ങേരുടെ ഭാഷയില്‍ കാലുപിടിക്കുവല്ല, മുട്ടിലും ഇഴഞ്ഞുപോകും. കാരണം സിവയര്‍ ഷോര്‍ട്ടേജ് ഓഫ് സ്കില്‍ഡ് എംപ്ലോയീസ് എന്ന് സായുവിന്‍റെ വായു.
-നമത്
>>കൂടുതല്‍ ഇവിടെ

എന്തിന് നിങ്ങള്‍ എന്നെ കൊന്നു ?





എന്റെ പേര് യോഗേഷ് കുമാര്‍. അടുത്ത സുഹൃത്തുക്കള്‍ എന്നെ യോഗി എന്ന് സ്നേഹപൂര്‍വ്വം വിളിക്കും. നിങ്ങളും എന്നെ അറിയും. ഇന്നലെ മുതല്‍. മുംബൈയിലെ കല്യാണ്‍ എന്ന സ്ഥലത്താണ് എന്റെ വീട്. എന്റെ അമ്മയും ചേച്ചിയും താമസിക്കുന്ന എന്റെ ചെറിയ വീട്. വീടെന്ന് പറഞ്ഞാല്‍ കുമ്മായം അടര്ന്ന് തുടങ്ങിയ ചുവരുകള്‍ ഉള്ള അസ്ബെസ്റ്റോസ് പാകിയ രണ്ട് മുറികള്‍ മാത്രം ഉള്ള ഒരു വീട്. അച്ഛന്‍ ഞങ്ങള്ക്കായ് തന്നിട്ട് പോയ ഒരു കുഞ്ഞ് വാസസ്ഥലം. അന്ധേരിയില്‍ ആയിരുന്നു അച്ഛന് ജോലി. ഒരു പ്രിന്റിംഗ് പ്രെസ്സില്‍. എല്ലാ ദിവസവും രാവിലെ ഞങ്ങള്‍ കണ്ണ് ചിമ്മി എഴുന്നേല്ക്കുന്നതിന് മുന്നേ അച്ഛന്‍ ജോലിക്കായ് പോയിരിക്കും. പിന്നെ രാത്രിയില്‍ എപ്പോഴോ മടങ്ങി എത്തുന്ന അച്ഛന്‍.
-Sal Mavelikara
>>കൂടുതല്‍ ഇവിടെ

ലിതോ ഫോട്ടോഗ്രഫി

ആദിയില്‍ ഉണ്ടായ "ചെരിയോ ഫോട്ടോഗ്രാഫി", പിന്നെ മോന്സിയൂര്‍ ഇടി ലോകത്തിനു സംഭാവന ചെയ്ത "വിട്രിഫിഷ്യസ് ഫോട്ടോഗ്രഫി" എന്നീ ഫോട്ടോഗ്രഫി ടെക്നികിന് ശേഷം, പിറവി കൊണ്ട ഒരു ഫോട്ടോഗ്രഫി വിദ്യയാണ് "LiTho Photograhy" (മലയാളം : ലിതോ ഫോട്ടോഗ്രഫി. ചില വിവരം കേട്ടവര്‍ "ഇതോ ഫോട്ടോഗ്രഫി" എന്ന് ഇതിനെ വിളിയ്ക്കും.)ഈ നൂതത വിദ്യ, ഫോട്ടോഗ്രഫി ലോകത്തെ ആകെ ഇളക്കി മറിയ്ക്കും എന്ന് ന്യൂയോര്‍ക്ക്‌ ടൈംസ്‌, ദാ..ഇപ്പൊ റിപ്പോര്‍ട്ട്‌ ചെയ്തു. ചിത്രങ്ങള്‍ക്ക് പ്രത്യേകമായൊരു മാനം നല്‍കുന്ന ലിതോ ഫോട്ടോഗ്രഫി.

-Captain Haddock
>>കൂടുതല്‍ ഇവിടെ

പറയാന്‍ മറന്നത്...

ഓരോ ദുരന്തവും ആഘോഷമാക്കുന്ന ചിലര്‍ ഉണ്ട്..... ഒരു ചെറിയ വീഡിയോ ക്ലിപ് ലൂപ്പ് ചെയ്തു ദിവസം മുഴുവനും കാട്ടുകയും കരഞ്ഞു തളര്‍ന്ന ബന്ധുക്കളെ അവസരം നോക്കാതെ ഇന്‍റര്‍വ്യു ചെയ്യുന്ന ടെലിവിഷന്‍ ചാനല്‍ മുതല്‍.... ദുരന്തത്തില്‍ പെട്ടവരുടെയും എല്ലാം തകര്‍ന്നു സമനില തെറ്റി വാ വിട്ടു നിലവിളിക്കുന്ന അവരുടെ പ്രിയരുടെയും വര്‍ണ ചിത്രങ്ങള്‍ അകപേജിലും പുറംപേജിലും വേണ്ടിവന്നാല്‍ ഫുള്‍ പേജിലും നല്കി ആഘോഷിക്കുന്ന പത്രങ്ങളും. എല്ലാ വാര്‍ത്തകളും അപ്പപ്പോള്‍ റിപോര്‍ട്ട് ചെയ്യുന്ന പത്രധര്‍മത്തെ ശ്ലാഘിക്കുന്നതോടൊപ്പം ആ വാര്‍ത്തയെ മല്‍സരബുദ്ധിയോടെ പൊലിപ്പിച്ചു കാട്ടുന്ന രീതിയെ അല്പം നീരസത്തോടെ കാണാതിരിക്കാനും ആവുന്നില്ല..
-Sal Mavelikara
>>കൂടുതല്‍ ഇവിടെ

ഐക്യ കേകോ എന്നെക്കൊണ്ട് ബ്ലോഗെഴുതിക്കും!!

കമന്റടി കുറഞ്ഞതിനാല്‍ ബ്ലോഗെഴുത്ത് ഒരുമാതിരി പൂട്ടിയ എന്നെക്കൊണ്ട് വീണ്ടും എഴുതിക്കും എന്നു വെച്ചാല്‍ എന്താ ചെയ്യുക. അച്ചായന്‍ കോങ്ക്രസുകള്‍ ഒന്നിക്കുമ്പോള്‍ ബി.ഐ.എസ്. ഹാള്‍മാര്‍ക്ക്ഡ് (916)അച്ചായനായ ഞാന്‍ എങ്ങനെ പ്രതികരിക്കാതിരിക്കും? അതും മാണി രാജാവിന്റെ സമുദ്രവും ജോസഫ് സാമൂതിരിയുടെ കടലും ഒന്നാവുന്ന ഈ ശുഫ മുഹൂര്‍ത്തത്തില്‍!
ഇതിലീ അച്ചായനെന്നാ കണ്ണുകടിയാന്നെന്നാരിക്കും നിങ്ങളാലൊചിക്കുന്നെ. കണ്ണുകടി അല്ല അച്ചായന്‍സ് അന്റ് അച്ചായത്തിസ് ഇറ്റ് ഇസ് നാച്ചുറല്‍. സാന്തോഷമാണ് അച്ചായന് കേരളത്തിലെ ഏറ്റവും വലിയ വര്‍ഗ്ഗീയ കക്ഷിയായി കേകോ വളരുന്നതില്‍ സന്തോഷമേയുള്ളു. മുസ്ലീങ്ങടെ ലീഗിന്റെ രണ്ടാം സ്ഥാനം അങ്ങനെ ഞങ്ങള്‍ നസ്രാണികളുടെ കയ്യില്‍.
-അച്ചായന്‍
>>കൂടുതല്‍ ഇവിടെ

വരവ്, ചെലവ്..


സുനന്ദയും നന്ദനയും അയാള്‍ക്ക്‌ ഏറ്റവും വേണ്ടപ്പെട്ടവര്‍. അവര്‍ക്ക് തിരിച്ചും. പേരില്‍മാത്രമല്ല; മറ്റു പലതിലും അവര്‍ക്കിടയില്‍ സാമ്യമുണ്ട്. ആരോഗ്യവതികള്‍, പൂര്‍ണ്ണ ഗര്‍ഭിണികള്‍ , രണ്ടു പേര്ക്കും മൂന്നാംപ്രസവവും .എന്നാല്‍ നന്ദന മാത്രം പ്രസവം ആസ്പത്രിയില്‍ വേണമെന്ന് ആഗ്രഹിച്ചു.
-ഇസ്മായില്‍ കുറുമ്പടി
>>കൂടുതല്‍ ഇവിടെ

ലങ്കാവിയിലൂടെ ഒരു യാത്ര

പിറ്റേന്ന് അതിരാവില സൂര്യോദയം കാണുന്നതിനായി,തയ്യാറായി.(ബാല്‍ക്കണിയിലേക്ക് ഇറങ്ങി നിന്നതാണീ തയ്യാറെ ടുപ്പെന്നുദ്ദേശിച്ചത്).സൂര്യന്‍ പതുക്കെ ഉദിച്ച് വരുന്നത് മനോഹരമായ ഒരു കാഴ്ച തന്നെ.


-

ഇതു സുനന്ദചേച്ചിയുടെ കഥ .....

മീനാക്ഷി സീരിയിലിന്റെ ലോകത്താണ്‌ .ഇപ്പോള്‍ ഏതു സീരിയിലാണ്‌ അരങ്ങുതകര്‍ക്കുന്നത്‌,,മാനസപുത്രിയോ, അതൊ പാരിജാതമോ, എല്ലാ സീരിയിലിനും ഒരേ രീതിയാണ്‌,.അതിഭാവുകത്വത്തിന്റേയും അതിവൈകാരികതയുടെയും ചായം കോരിയൊഴിച്ച വികൃതമാക്കപ്പെട്ട കഥാപാത്രങ്ങള്‍ക്കെല്ലാം ഒരേ മുഖഭാവങ്ങളാണ്‌..
സമയമെത്രയായി..അറിയില്ല.എത്ര നേരമായി ബാല്‍ക്കണിയില്‍ ഈ ഇരുപ്പിരിയ്ക്കാന്‍ തുടങ്ങിയിട്ട്‌,.
-

അഴീക്കോടിന്റെ ആര്‍ജവം

സിനിമാ നടന്‍ മോഹന്‍ലാലിനെ ഖാദി വസ്ത്ര പ്രചാരണത്തിന്റെ ബ്രാന്‍ഡ് അംബാസഡറാക്കാനുള്ള തീരുമാനം മുതിര്‍ന്ന സാംസ്കാരികനായകന്‍ സുകുമാര്‍ അഴീക്കോടിന്റെ എതിര്‍പ്പിനെ തുടര്‍ന്ന് സംസ്ഥാനസര്‍ക്കാര്‍ പിന്‍വലിച്ചുവെന്നാണ് വാര്‍ത്ത. മദ്യക്കമ്പനിയുടെ പ്രചാരകനായി പരസ്യബോര്‍ഡുകളില്‍ പ്രത്യക്ഷപ്പെട്ട ഒരാളെ, അയാള്‍ എത്ര ജനസമ്മതിയുള്ളവനാണെങ്കിലും ഖാദിയുടെ ബ്രാന്‍ഡ് അംബാസഡറാക്കുന്നതിലെ വൈരുധ്യമാണ് പ്രഫസര്‍ അഴീക്കോട് ചൂണ്ടിക്കാട്ടിയത്. മദ്യവര്‍ജനവും ഖാദിയും രാഷ്ട്രപിതാവായ ഗാന്ധിജിയുടെ പ്രിയങ്കരമായ ആദര്‍ശമായിരുന്നു. അദ്ദേഹത്തിന്റെ അതിയായ താല്‍പര്യം മുന്‍നിറുത്തിയാവണം ഭരണഘടനയുടെ മാര്‍ഗനിര്‍ദേശ തത്ത്വങ്ങളില്‍ മദ്യവര്‍ജനം നടപ്പാക്കാന്‍ സ്റ്റേറ്റ് ബാധ്യസ്ഥമാണെന്ന് എഴുതിച്ചേര്‍ത്തത്. പക്ഷേ, സ്വാതന്ത്യ്രാനന്തര ഇന്ത്യയില്‍ കേന്ദ്രമോ സംസ്ഥാനങ്ങളോ അതിനൊരു പരിഗണനയും നല്‍കിയില്ല. ഗാന്ധിയുടെ ജന്മനാടായ ഗുജറാത്തില്‍ മാത്രമാണ് പേരിനെങ്കിലും മദ്യനിരോധം നിലവിലുള്ളത്. മറ്റെല്ലായിടത്തും മദ്യം വെള്ളംപോലെ ഒഴുക്കുകയാണെന്ന് മാത്രമല്ല മദ്യ സമ്രാട്ടുകള്‍ ദേശീയ കക്ഷികളുടെ ടിക്കറ്റില്‍ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെടുകയാണ്.

-MOHAMED RAFEEQUE.p

>>കൂടുതല്‍ ഇവിടെ



ഏകജാലകത്തിലൂടെ കടക്കാന്‍ പാടുപെടുന്ന ഒട്ടകങ്ങള്‍

ഒട്ടകത്തിനു കൂടാരത്തില്‍ ഇടം കൊടുത്ത യാത്രികന്റെ കഥ എന്ത് ഗുണപാഠമാണ്
മുന്നോട്ടു വെക്കുന്നതെന്നറിയില്ല. എങ്കിലും പെരുമഴയില്‍ നിന്ന് രക്ഷപ്പെടാന്‍ താന്‍ കെട്ടിയുണ്ടാക്കിയ കൂടാരത്തില്‍ നിന്ന്, അതിനുള്ളിലേക്ക്‌ തല ഒന്നിടാന്‍ മാത്രം സൗകര്യം കൊടുത്തതിന്റെ പേരില്‍ പുറത്താക്കപ്പെടുന്ന അയാള്‍ മണ്ടനും സഹതാപാര്‍ദ്രനും ആണെന്ന് ഏതു കുട്ടിക്കും തോന്നുമായിരിക്കും. വിദ്യാഭ്യാസത്തെക്കുറിച്ചാണ് ഇക്കഥയെങ്കില്‍ പൊതു പാഠ്യപദ്ധതിയില്‍ പഠിക്കുന്ന കുട്ടികളാണ് എപ്പോഴും ഇത്തരം മണ്ടത്തരത്തിനു വിധേയരാവാരുള്ളത്. ഏതിന്റെയും ഫലം അനുഭവിക്കേണ്ട ഘട്ടമാവുമ്പോഴേക്കും മുന്തിയ കഷണത്തിനായി തലനീട്ടാന്‍, അതുവരെ കാത്തിരുന്നവരെ തള്ളി താഴെയിട്ടു കൊണ്ട് ഉന്നതരായ ഒട്ടകങ്ങള്‍ എത്തും. ഹയര്‍ സെക്കന്ററിയായാലും പ്രൊഫഷനല്‍ വിദ്യാഭ്യാസമായാലും നടപ്പ് ഇതുതന്നെ.

-


മാവോയിസ്റ്റുകള്‍ തീവ്രവാദികളല്ലേ ?????

ഇതെഴുതാനിരിക്കുമ്പോള്‍ എന്‍റെ ചെവിതുളച്ചു കടന്നുവരുന്ന
ശബ്ദവീചികള്‍ അപകടങ്ങളും ,ദുരിതങ്ങളും ,മരണവുമെല്ലാം
ഒരാഘോഷമാക്കി വിളമ്പുന്ന ഇന്ത്യന്‍ വിഷ്വല്‍ മീഡിയയുടെ
തണുത്തുറഞ്ഞ സ്റ്റുഡിയോകളിലിരുന്നു അന്യോന്യം കടിപിടികൂടുന്ന
രാഷ്ട്രിയ പേപ്പട്ടികളുടെ വൃത്തികെട്ട ദുരയുടെ കുരയാണ്.ഈ
ഉച്ചത്തിലുള്ള കുരകള്‍ ഇന്ന് പശ്ചിമ ബംഗാളില്‍ നഷ്ട്ടപെട്ട
80 ഓളം ജീവനുകളുടെ ഓര്‍മ നമ്മില്‍ നിന്ന് മായ്ച്ചു കളയാന്‍
അവര്‍ ഒന്ന് രണ്ടു ദിവസം തുടര്‍ന്നുകൊണ്ടേയിരിക്കും .

തീര്‍ന്നു ,അതോടെ ഈ സംഭവം നമ്മുടെ മനസ്സിന്‍റെ എതോ ഒരു കോണിലേക്ക് ഒതുക്കപെടും .മരിച്ചവര്‍ നമ്മുടെ ആരുമല്ലല്ലോ .
-സ്വതന്ത്രന്‍
>>കൂടുതല്‍ ഇവിടെ

അസ്തിത്വം


ഉപേക്ഷിക്കപ്പെട്ടവന്‍റെ വീടാണിത്.
ഉയിരും ഊഷ്മാവും നഷ്ടമായ ഒന്ന്.
ചാരം മൂടിയ തീയൊരു കണ്ണില്‍.
മറുകണ്ണിലുറയുന്ന കണ്ണീര്.
കൊഴിഞ്ഞൊരു തൂവല്‍പോലെ
പ്രാര്‍ത്ഥനയുടെ വാക്കുകള്‍.
അമ്മ വെടിഞ്ഞവന്‍റെ ഉണ്മയാണിത്.
വിത്തും വിലാപവും അറ്റുപോയത്.
ഉപാധിയില്ലാതെ പ്രണയിച്ച്‌
നെഞ്ചിലുമിത്തീ സ്വീകരിച്ചവന്‍.
ഭൂമിയുടെ ഉറവിടത്തില്‍നിന്നും
കാടുതാണ്ടിയെത്തുന്ന ഒറ്റ .
കാറ്റിന്‍റെ തലോടലും

-എന്‍ ബി സുരേഷ്
>>കൂടുതല്‍ ഇവിടെ

യുദ്ധത്തില്‍ മരിച്ചവര്‍ക്കുള്ള
സര്‍ട്ടിഫിക്കറ്റുകള്‍
വിതരണത്തിനു വച്ചിട്ടുണ്ട്.
മേനികടലാസില്‍
ബഹുവര്‍ണ അച്ചടി.
കിട്ടിയവര്‍ മണപ്പിച്ചു നോക്കി.
കിട്ടാതെ മുറുമുറുത്തവരുടെകൂടെ
ആയിരം കുട്ടിപട്ടാളം.

യുദ്ധത്തില്‍ മരിക്കാന്‍
പ്രായമായില്ല പോലും.
കൂടരേ വരിക
ഇതിങ്ങനെ വിട്ടാല്‍ പറ്റില്ല
മരിച്ചതിനും വേണ്ടേ ഒരു തെളിവ്.
-
https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHOjdDDBlcCg4rZOKoq3QMtufb0WWnUaSCg6zLtRaNLHSWE7IJWkc9PkppXxqr2mDEKgh9EUKAybsFWNNKrGfX2RX_2v9AjIHZ6BCyJSemo9aoTh9UhY2uz5UXB8O3_Ys4SX1P5FlcZZyC/s1600/govan+fort.jpg
(ചിത്രത്തില്‍ വലുതായി കാണാന്‍ ക്ലിക്ക് ചെയ്യുക )
-നാടകക്കാരൻ
>>കൂടുതല്‍ ഇവിടെ

ഒരു ജാതിമരം

ആശാരിച്ചെക്കനും
ഇറച്ചിവെട്ടുകാരന്റെ മോനും
പുള്ളോത്തിപ്പെണ്ണും
ജാതിമരക്കൊമ്പിലിരുന്നു
കൊഞ്ഞനം കുത്തുകയാണെന്നെ

മലഞ്ചരുവിലെ മരക്കൂട്ടത്തില്‍
വഴി തെറ്റുന്ന ദിവസം
ആശാരിച്ചെക്കനും ഞാനും
കണ്ണുകളില്‍ കടിപിടി കൂടും
ഒരേ കനത്തിലീര്‍ന്ന മരപ്പലകകള്‍ക്കിടയില്‍
അര്‍ദ്ധരാത്രിയ്ക്കു ഞാന്‍
ഈര്‍ച്ചപ്പൊടി വില്‍ക്കാനിരിക്കും
-നസീര്‍ കടിക്കാട്‌

>>കൂടുതല്‍ ഇവിടെ



എന്റെതാം അഹങ്കാരത്തിന്‍
നൂലിഴകളില്‍ കുടുങ്ങിയ ഒരു ഉറുമ്പ് ആണ് ഞാന്‍ ...
പിടഞ്ഞു വീഴുമ്പോഴും കുരുക്കുകള്‍ മുറുകുന്നു ........

ഒരു സാമ്രാജ്യത്തിന്‍ തകരലില്‍
എന്റെതാം ചെയ്തികള്‍?

പിടയുന്ന രൂപങ്ങള്‍ ....
ശ്വാസ നാളങ്ങളില്‍ നിശ്വാസത്തിന്‍
കുറുകല്‍ ,
ഒരു വിരല്‍ തുമ്പിന്‍
നൂലിഴ സ്പര്‍ശം ബാക്കിയാവുന്നു ...

എന്റെ വിത....


കാലമാകെക്കുഴഞ്ഞാകുലം ചീര്‍ത്തു
കോലമോ കെട്ടു വെണ്ണീറണിഞ്ഞു, നിന്‍ -
നാലു ചുറ്റും നിഴല്‍ മൂടി നീളവേ
ചൊല്ലു, നീയെന്തു വിത്തെറിഞ്ഞീടുന്നു?

നീളുമിക്കാളരാത്രികള്‍ നാളെയും
നീല നീരദം കാളിമ ചേര്‍ക്കുമോ ?
കണ്‍മിഴിയ്ക്കാത്ത താരങ്ങളിത്തമോ-
ഗഹ്വരങ്ങളിലാണ്ടുപോയീടുമോ ?ഷാജി നായരമ്പലം
>>കൂടുതല്‍ ഇവിടെ

ഡിസൈനര്‍ കവിത

രണ്ടേവേണ്ടൂ

വാക്കുകളന്തിമവരിയില്‍
തുടക്കവുമതേമട്ട്
ഇടയ്ക്ക് വര്‍ണ്ണം -
തട്ടിത്തെറിപ്പിച്ചാലും മതി.

ചോദ്യമൊന്നെങ്കിലും വേണം
ഹൃദയത്തില്‍ കൊളുത്താന്‍
-ജ്യോതിര്‍മയി
>>കൂടുതല്‍ ഇവിടെ

നിര്‍വ്വാണം

നിലവിളികളില്‍ കുരുങ്ങിപ്പിടഞ്ഞൊരാള്‍
ജീവിതവിഴിയിലിടറി നില്‍ക്കവേ
ആരൊരാള്‍ വന്നു തോളില്‍ പിടിച്ചു
നല്ലവാക്കോതി തണുപ്പിച്ചു നടത്തുവാന്‍?

എത്രമേല്‍ കാംക്ഷിക്കുമെങ്കിലും, വഴി-
നീളെ കണ്ണില്‍ തിരി തെളിച്ചീടിലും
കാണുമോ കഷ്ടകാലത്തിന്‍റെ കാലനെ,
സ്നേഹദൂതനെ, ദയാപരനൊരന്യനെ?
-എന്‍ ബി സുരേഷ്
>>കൂടുതല്‍ ഇവിടെ

Read more...

ബ്ലോത്രം മരിച്ചിട്ടില്ല!!!!!

Friday

ബ്ലോത്രം മരിച്ചിട്ടില്ല
ബൂലോകത്തെ സ്പന്ദനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിച്ചു വായനക്കും ബ്ലോഗ്‌ എഴുത്തിനും ഒരു പുത്തന്‍ ആവേശംനല്‍കിയ ബ്ലോത്രം ചെറിയ ഒരു ഇടവേളക്കു ശേഷം തിരിച്ചു വരികയാണ്‌ ,ചില സാങ്കേതിക കാരണങ്ങള്‍ മൂലംഏതാനം മാസങ്ങള്‍ ബ്ലോത്രം മുടങ്ങിയതിലുള്ള ഖേദം ആദ്യമേ അറിയിക്കട്ടെ .
ആദ്യ ഘട്ടങ്ങളില്‍ ലഭിച്ച ജനപ്രീതി ഇതിനെ ജീവസുറ്റതാക്കി മാറ്റി എന്ന് പറയുന്നതില്‍ സംശയമില്ല .ബൂലോകത്തിലെ വാര്‍ത്തകളും വിവാദങ്ങളും ചര്‍ച്ചകളുടെ ഗതിയും വിലയിരുത്തലുകളും ദിവസേന ഞങ്ങള്‍നിങ്ങളില്‍ എത്തിച്ചു കൊണ്ടിരുന്നു. പല തവണ വിമര്‍ശനങ്ങളും ചെളിവാരി എറിയലുകളും ഏറ്റു വാങ്ങേണ്ടിവന്നെങ്കിലും ബൂലോകര്‍ക്കുപകാരം ഉണ്ടാക്കുന്ന തരത്തില്‍ പലതും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍സന്തോഷിക്കുന്നു .പ്രശസ്തരുടെ കുത്തക ബ്ലോഗ്‌ എഴുത്തിനിടയില്‍ പുതിയ എഴുത്തുകാര്‍ എരിഞ്ഞ് പോകുന്നു എന്ന തിരിച്ചറിവ് ബ്ലോത്രത്തെ പുതുമയുള്ളതാക്കി .വെറുമൊരു അഗ്രിഗേറ്റര്‍ ആണിതെന്നും മറ്റു ചിലര്‍അതല്ലെന്നും വാദിക്കുമ്പോള്‍ ബ്ലോത്രത്തിന്റെ ഉദ്ധേശലക്ഷ്യങ്ങളെ പറ്റി ഒന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ


1.) അഗ്ഗ്രിഗേട്ടരുകളില്‍ പരിചിതരുടെയും ,പ്രശസ്തരുടെയും മാത്രം ബ്ലോഗുകളിലേക്ക് ആണ് ഭൂരിഭാഗം ആളുകളും പോകാറുള്ളത്(വളരെ കുറച്ചു ആളുകള്‍ മാത്രമേ എല്ലാ ബ്ലോഗുകളും വായനക്കായി മാറ്റി വെക്കുന്നു എന്നത് പച്ചയായ സത്യമാണ് )പക്ഷെ അവയേക്കാളും നൂറിരട്ടി ഗുണമേന്മയുള്ള അനേകം കൃതികള്‍ അഗ്രിഗേടര്‍ന്റെ പുറംപോക്കിലേക്ക് മാറ്റപെടുന്നു ,ഇത് പുതു തലമുറയെ ബൂലോകത്തില്‍ അപരിചിതരായി മാറ്റുന്നു ,ഇതൊഴിവാക്കാന്‍ ഓരോരുത്തരുടെയും പോസ്റ്റിന്റെ ഒരു ചെറിയ ആമുഖം നല്‍കി അവരവരുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുന്നത് മേല്പറഞ്ഞ പഴയ വായനാ പ്രവണതകള്‍ക്ക് ഒരു മാറ്റം നല്‍കി,പലരെയും ഇതിലൂടെ ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമാനിക്കുന്നു .



2 .)ഓരോ ദിവസവും പല പോസ്റ്റുകളും ഒരു വിഷയത്തെ സംബന്ധിച്ച് വരാറുണ്ട് ,പല കാഴ്ചപാടുകളും ഓരോന്നിനും പറയാനുണ്ടാകും .പക്ഷെ ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം ഒരു വിഷയത്തെ ബൂലോകം എങ്ങനെ സമീപിച്ചു എന്നറിയാന്‍ അഗ്രികള്‍ പ്രാപ്തമാണോ?ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അഗ്രിയില്‍ നിന്നും പോസ്റ്റുകള്‍ മാറ്റപെടുന്നു ,അഥവാ ഇവ കണ്ടുപിടിച്ചാല്‍ തന്നെ ഒരു അടുക്കും ചിട്ടയും ലഭിക്കുമോ?ഇതിനുള്ള പരിഹാരം കൂടിയാണ് ബ്ലോത്രം .ഉദാഹരണത്തിന് കഴിഞ്ഞ കേരള പിറവി ദിനത്തില്‍ ബൂലോകം എന്തെഴുതി എന്നറിയണമെങ്കില്‍ ബ്ലോത്രം ആര്‍ക്കൈവ്സ് അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല .പ്രത്യേക തീയതിയില്‍ ബൂലോകം എവിടെ എന്നും അറിയാന്‍ ബ്ലോത്രം സഹായിക്കും .അതിനാല്‍ ഒരു റെഫറന്‍സ് ലൈബ്രറി കൂടിയാണ് ബ്ലോത്രം.



3 )ബൂലോകരുടെ വര്‍ത്തമാനങ്ങള്‍,വാര്‍ത്തകള്‍ ,അവാര്‍ഡുകള്‍ തുടങ്ങിയവ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ,അതേ സമയം മറ്റു മാധ്യമങ്ങളില്‍ അവ ഒരു സ്ക്രോളിങ്ങില്‍ ഒതുങ്ങുന്നത് പലരും അറിയാതെ പോകുന്നു അല്ലെങ്കില്‍ ചിലരുടെ ബ്ലോഗില്‍ മാത്രമായി ഇവ ഒതുങ്ങി പോകുന്നു ഇതിനു പരിഹാരമായി അപ്ഡേറ്റ്കളും,ഹെഡ്ലൈനുകളുമായി ഇവ നല്‍കുകയും ചെയ്യുന്നു .



4 .)നമ്മുടെ സമകാലിക പത്രങ്ങളുടെ മികവിലേക്ക് വന്നില്ല എങ്കില്‍ പോലും ബ്ലോത്രം ഒരു വാര്‍ത്താ പത്രിക ആണെന്നതില്‍ തര്‍ക്കമില്ല .നമ്മുടെ പോസ്റ്റുകള്‍ ആണ് നമ്മുടെ വാര്‍ത്തകള്‍ .ഇവ തന്നെയാണ് ബ്ലോത്രം വാര്‍ത്ത ആക്കുന്നതും .ഏതൊരു മാധ്യമത്തെയും,അതിന്റെ 'സെന്സേഷനലിസത്തിനെ' നാം കുറ്റപ്പെടുത്തുമെങ്കിലും മനസ് കൊണ്ട് നാം അതിഷ്ട്ടപെടുന്നില്ലേ?അതിനാല്‍ മുഴുവന്‍ ന്യൂസ്‌ ബുള്ളറ്റിനും പ്രാധാന്യം ലഭിക്കാന്‍ ചില വിവാദങ്ങള്‍ ഹൈലൈറ്റ് ചെയ്യാറുണ്ട് ,പക്ഷെ അതൊരു വ്യക്തി ഹത്യക്കോ ചെളി വാരി എറിയലിനോ അല്ല..വ്യക്തികളല്ല ബ്ലോത്രം ബൂലോകത്തിനു വേണ്ടിയാണ് .ബ്ലോത്രം എന്നും നിഷ്പക്ഷമായ നിലപാടെ എടുക്കു എന്നുറപ്പ് തരുന്നു .



5)വിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളും ബ്ലോഗിന്റെ ഭാഗങ്ങളാണ് ,ഒരേ സമയത്ത് ഒരു വിവാദത്തിന്റെ തുടര്‍കഥ എന്നോണം പലയിടത് ചര്‍ച്ചകള്‍ നടക്കുന്നു, ഇങ്ങനെയും വാര്‍ത്തകള്‍ ഉണ്ടാകുന്നുത് സ്വാഭാവികമാണ് ,പക്ഷെ ഒരു അഗ്രിയില്‍ നിന്നും ഇതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രവും ഒപ്പം ഏതൊക്കെ പോസ്റ്റുകള്‍ ആണ് എന്നറിയാനും കഴിയുമോ?




6)പത്രം എന്നത് കൂടാതെ ഒരു പിടി വിഭവങ്ങളും ബ്ലോത്രം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.ബ്ലോഗേഴ്സ് അഭിമുഖങ്ങള്‍,ചര്‍ച്ചകള്‍ക്കായി ഇ- ചര്‍ച്ചയും ,ഓണകാലത്ത് സ്പെഷ്യല്‍ ഓണപതിപ്പുകളും ,ബ്ലോഗ്‌ റിവ്യൂസും ഉണ്ട്.ഇവയില്‍ ചിലത് ഇടയ്ക്കു വെച്ചു നിന്ന് പോയി എന്ന വസ്തുത നിലനില്‍ക്കെ അവയെ പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നതാണ് .അപ്പോള്‍ വായനയുടെ നവ്യമായ ഒരു അനുഭവം കൂടിയായി ബ്ലോത്രം മാറുന്നു .


വിമര്‍ശനങ്ങള്‍ എന്നും പ്രാധാന്യത്തോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു ,ഒരിടക്ക് ഫോട്ടോ ബ്ലോഗുകള്‍ ഒഴിവാക്കണം എന്ന നിര്‍ദേശം അപ്പടി ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട് .ന്യായമായ ഏതു ആവശ്യത്തിനും നിര്‍ദേശങ്ങള്‍ക്കും പരാതിക്കും ഞങ്ങള്‍ എന്നും കാത് കൂര്‍പ്പിച്ചിരിക്കുകയാണ് എന്ന് അറിയിച്ചു കൊള്ളട്ടെ .ബ്ലോത്രം ഇറങ്ങാതിരുന്ന ഈ മാസങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ,ഈ സമയത്തെ 'നിര്‍ജീവ അവസ്ഥ ' എന്ന് വിളിക്കുന്നതാവും ഉചിതം (ഇത് ബ്ലോത്രത്തിന്റെ അഭിപ്രായമല്ല പലരും ബ്ലോഗില്‍ ഈ അവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു കഴിഞ്ഞു) .കാര്യമാത്രപ്രസക്തമായ പോസ്റ്റുകള്‍ വളരെ കുറ്റവു ,സീനിയര്‍ ബ്ലോഗ്ഗരുമാര്‍ പലരും പണിമുടക്കിയത് പോലെ ,ഒരു ഏകീകരണവും നല്ല ചര്‍ച്ചകളും അപൂര്‍വ്വം തന്നെ ,വിശകലനങ്ങള്‍ക്ക് ക്ഷാമം ,ആകെ കൂടെ ഒരു പ്രേതാലയം പോലെ ബൂലോകം മാറിയിരിക്കുന്നു ബൂലോകം.ബ്ലോത്രത്തിന്റെ അഭാവം കൊണ്ടാണ് നിര്‍ജീവം ആയതെന്നു ഞങ്ങള്‍ അവകാശപെടുന്നില്ല ,അതിന്റെ മറുപടിക്കായി സ്വയം ആലോചിക്കുക ,ആലോചനയില്‍ എവിടെയെങ്കിലും ബ്ലോത്രം എന്ന പേര് മുഴങ്ങി കേള്‍ക്കും എന്ന് തീര്‍ച്ചയാണ്. അങ്ങനെ ബൂലോകം മൂകമാകുന്നത് ഒഴിവാക്കാന്‍ ബ്ലോത്രം വീണ്ടും എത്തുകയാണ് ..പുതിയ തീരുമാനങ്ങളുമായി ...ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിന്നതിനല്ല ബ്ലോത്രം ..ഇത് ബൂലോകത്തിനു വേണ്ടിയുള്ളതാണ് ,അതിര് വിട്ട പെരുമാറ്റമോ നിഷ്പക്ഷമല്ലാത്ത നടപടികളോ ബ്ലോത്രത്തില്‍ നിന്നും ഉണ്ടാകില്ല ..ചേരിതിരിവിനോ വഴക്കിനോ ഇനി ബ്ലോത്രമില്ല ..നിങ്ങളുടെ സഹായം ആണ് ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യം .ഇതില്‍ കൂടുതല്‍ നിര്‍ദേശങ്ങളും പംക്തികളുമായി എത്തുന്നവരെ എന്നും ബ്ലോത്രം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു .....


ബൂലോകത്തിന്റെ ഹൃദയസ്പന്ദനം.. “ബ്ലോത്രം”
നിങ്ങളുടെ ബ്ലോഗുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലേ? നിലവാരമുണ്ടായിട്ടും വായിക്കപ്പെടാത്ത ബ്ലോഗുകള്‍നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍അത്തരംബ്ലോഗുകളുടെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ. ബ്ലോത്രം . നിങ്ങളുടെ ബ്ലോത്രം. വായിക്കുക, പ്രചരിപ്പിക്കുക... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍ ചെയ്യുക blothram@gmail.com



ബൂലോക വര്‍ത്തമാനങ്ങള്‍

കുറച്ച്‌ കാലമായി മൂസ്സാക്ക വെക്കേഷൻ സബന്ധിച്ച്‌ നാട്ടിലായിരുന്നു. എന്തായാലും ഞമ്മള്‍ തിരിച്ച്‌ വന്നിരിക്കുന്നു. പല കളികൾ കാണാനും കളിക്കാനും. ബൂലോകമണെങ്കിൽ നല്ല നല്ല വാർത്തകളുമായി മുന്നേറുന്ന കാഴ്ചയാണ്‍‌ കാണുന്നത്‌. എന്തായാലും തൊടുപുഴ മീറ്റ്‌, വിശാലന്റെ തിരുച്ച്‌ വരവ്‌, കൈതമുള്ളിന്റെ വരവ്‌ എന്നിവയൊക്കെ നമ്മുക്ക്‌ നല്ല വർത്തമാനങ്ങൾ കേൾക്കാൻ കഴിഞ്ഞു. അതേ പോലെ ഞമ്മന്റെ വിചിത്രലോകത്തിന്റെ മൊയ്‌ലാളിയെ പോലീസ്‌ പൊക്കുകയും ചെയ്തു. ഇനിയുള്ള മതവിദ്വേഷികൾക്ക്‌ ഒക്കെ ഇതൊരു പാഠമായിരിക്കട്ടെ. അന്യന്റെ ജാതിയെ കുറ്റപെടുത്തുന്ന തരത്തിലുള്ള എല്ലാവർക്കും ഇതുപോലുള്ള കഷായം കിട്ടട്ടെ. വെറുതെ ഇരിക്കുന്ന ചന്തിയെ ചുണ്ണാമ്പ്‌ തേച്ച്‌ പൊള്ളിക്കേണ്ട ആവശ്യവുമുണ്ടോ?

-മൂസാക്ക

>>കൂടുതല്‍ ഇവിടെ


ബ്ലോഗ്‌ ഇന്നലെ, ഇന്ന് ആൻഡ്‌ നാളെ

ബൂലോകത്ത്‌, സുന്ദരമായ ഒരു മഞ്ഞുകാലം കൊഴിഞ്ഞ്‌പോയിരിക്കുന്നു. പനനീർ പുഷ്‌പങ്ങൾ വിരിഞ്ഞ്‌നിന്നിരുന്ന പൂന്തോട്ടങ്ങൾ വാടികരിഞ്ഞിരിക്കുന്നു. വെള്ളവും വെളിച്ചവുമില്ലാതെ, മറാലപിടിച്ച്‌കിടക്കുന്ന പഴയ നാല്‌കെട്ടുകൾ, ആർക്കും വേണ്ടാത്ത നോക്ക്‌കുത്തികളായി ബ്ലോഗർമ്മാർക്ക്‌ മുന്നിൽ ചോദ്യചിഹ്നമായവശേഷിക്കുന്നു. സംഘങ്ങളും സഘടനകളും നിയന്ത്രിക്കുവാനില്ലാതെ, കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്‌കൊണ്ട്‌, പ്രവഹിക്കുകയായിരുന്നു ബൂലോകം അന്ന്. ലോകത്തിന്റെ നാനദിക്കുകളിലും, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തിന്‌ വേണ്ടി, ചുണ്ടിലോളിപ്പിച്ച പുഞ്ചിരി സമ്മാനമായി നൽക്കുവാൻ അന്നാരും മറന്നിരുന്നില്ല.
-ബീരാന്‍ കുട്ടി
>>കൂടുതല്‍ ഇവിടെ



എയർ ഇന്ത്യ ദുരന്തം - സംഭവിച്ചത് എന്താവാം?




ഓരോ വിമാനാപകടങ്ങൾ നടക്കുമ്പോഴും അതിന്റെ പിന്നിലെ കാര്യകാരണങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള അനുമാനങ്ങളും സിദ്ധാന്തങ്ങളും നാം കേൾക്കാറുള്ളതാണ്. രണ്ടുദിവസം മുമ്പ് നടന്ന മംഗലാപുരം വിമാനാപകടത്തിന്റെ കാര്യത്തിലും അത് സംഭവിച്ചു. അപകടം നടന്ന് ഏറെക്കഴിയുന്നതിനു മുമ്പു തന്നെ നമ്മുടെ മാധ്യമങ്ങൾ “പൈലറ്റിന്റെ പിഴവുമൂലമാണ് ഈ അപകടം സംഭവിച്ചത്” എന്നൊരു അന്തിമതീരുമാനത്തിൽ എത്തുകയും ചെയ്തു എന്നതാണ് ഏറെ വിചിത്രം! അതുമാത്രവുമല്ല വീണ്ടും വീണ്ടും ഇതേ പ്രസ്താവനയെ ശരിവയ്ക്കാനുതകുന്ന ‘തെളിവുകൾക്കായി’ മാധ്യമങ്ങൾ പരക്കം‌പായുന്നതും കണ്ടു.
-അപ്പു
>>കൂടുതല്‍ ഇവിടെ

പ്രബുദ്ധ പീഡനം, പെണ്ണിനെതിരേ...!



നാള്‍ക്കുനാള്‍ മരവിക്കുകയാണോ നമ്മുടെ മനസാക്ഷി? നമുക്കുള്ളിലെ മനുഷ്യത്വം നഷ്ട്ടപ്പെടുത്തി നാം സ്വന്തമാക്കുന്നത് മൃഗീയതയാണോ? കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. അന്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനാണ് നമുക്കിഷ്ട്ടം. വഴിവക്കില്‍ ഒരാളെ സഹായിക്കുമ്പോള്‍ പോലും അതിലെന്തു ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ മലയാളി പഠിച്ചിരിക്കുന്നു.!
-റെഫി
>>കൂടുതല്‍ ഇവിടെ

സോണിയാ ഗാന്ധി ദൈവമാണോ ?

സോണിയാ ഗാന്ധി ദൈവമാണോ ?

ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ ഒരു വിഡ്ഡിത്തം പറഞ്ഞതായി ഓര്‍ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ മഹാരാജ്യത്തെ കേവലം ഒരു പ്രധാനമന്ത്രിയിലേക്കു ചുരുക്കാന്‍ മാത്രം സങ്കുചിതമായ ദേശീയബോധം ആരാണ് അന്ന് പ്രകടിപ്പിച്ചത് എന്നെനിക്കറിയില്ല.സോണിയാ ഗാന്ധി ഇത്തരത്തില്‍ ആര്‍ഷഭാരതസംസ്കാരത്തെ രക്ഷിക്കുന്നതിനു വേണ്ടി അവതരിച്ച ദൈവീകഗുണങ്ങളുള്ള സ്ത്രീയാണ് എന്നൊരു വിശ്വാസം ചിലര്‍ക്കുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്,പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം ആര്‍ക്കും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത ഒരു അതുല്യ ശക്തിയായി സോണിയാജി മാറിയിട്ടുണ്ടോ ? എനിക്കു പേടിയാകുന്നു.
-ബെര്‍ളി

>>കൂടുതല്‍ ഇവിടെ



എങ്കിലും എന്റെ വിശാലമനസ്കാ...

ഏപ്രിലിന്റെ ഏകദേശം രണ്ടാം പാദത്തിലന്ത്യമായ്‌ ഒരു സ്വരവും മൂന്ന് വ്യഞ്ജനവും കെട്ടിപുണർന്ന എറക്കാടന്റെ പുണ്യനാമത്തിൽ കറുത്ത മഷി പുരണ്ട ടെർമിനേഷൻ ലെറ്റർ കറക്റ്റ്‌ 12.43 നു കിട്ടിയ കാരണമാണോ എന്തോ തൊ ണ്ടയിൽ നിന്നും ഊണിറങ്ങിയില്ല. എന്റെ ഭാവി സ്വപ്നങ്ങളെല്ലാം വൃശ്ച്ചികകാറ്റിൽ തെക്കോട്ട്‌ ചാഞ്ഞു നിൽക്കുന്ന കൊമ്പിലെ മൂവാണ്ടൻ മാങ്ങ പോലെ "പ്ലക്കോ" എന്ന് താഴേക്ക്‌ പോയി. ഉച്ചക്ക്‌ ശേഷം വിഷമിച്ച്‌ ചെയ്ത്‌ കൂട്ടാനുള്ള കാര്യങ്ങൾ ആലോചിച്ച്‌ ഒന്നു മയങ്ങുകകൂടി ചെയ്തു. സാമ്പത്തിക മാന്ദ്യത്താൽ യുവാവ്‌ തൂങ്ങി മരിച്ചു എന്നത്‌ പേപ്പറിൽ വരുന്നതും ഗൂഗിൾ ബസ്സിൽ "നമ്മടെ എറക്കാടൻ തൂങ്ങി മരിച്ചൂത്രെ " എന്ന് ബ്ലോഗർമാർ പറയുന്നതും അനുശോചന കമന്റുകളും വിഷയദാരിദ്ര്യം ഉള്ളതിനാൽ പിഡിയും, വഷളനും വായാടിയുമെലാം ആ വാർത്ത പോസ്റ്റുകൾ ആക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.
-

ഉമേഷും ആനന്ദും പിന്നെ ഞാനും

ഉമേഷിന്റെ ഈ പോസ്റ്റാണ് ഈ കുറിപ്പിന് പ്രധാന ആധാരം. അവിടെ ഒരു കമന്റിട്ടവസാനിപ്പിക്കാവുന്നതാണെങ്കിലും അതൊരു തര്‍ക്കത്തിലേക്ക് പോകുകയും ഞാന്‍ എഴുതുന്ന കമന്റിന്‍ലെ ചില ഭാഗങ്ങള്‍ ഞൊണ്ടിയെടുത്ത് അവിടേയും ഇവിടേയും തൊടാതെ ഉരുളുകയും സ്വയം വിജയം കൊണ്ടാടുകയും ചെയ്യുന്നതിനാലാണ് ഒരു മറുകുറി എഴുതാന്‍ മാത്രം ഉമേഷിന്റെ പോസ്റ്റിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ കൂടി അതിന് മുതിരുന്നത്.

തന്റെ ചെസ്സിലുള്ള അറിവ് നാട്ടാരെ അറിയിക്കാനായൊരു പോസ്റ്റിടാന്‍ ‍ ഉമേഷ് എന്നെ ഒരു ചവിട്ടുപടിയാക്കിയതില്‍ എനിക്ക് സന്തോഷമേയുള്ളു എന്നാദ്യമേ സൂചിപ്പിക്കട്ടെ.
-തറവാടി
>>കൂടുതല്‍ ഇവിടെ

ചാര്‍മിനാറും മക്കാമസ്ജിദും



ഹൈദരാബാദിലെത്തിയാല്‍ നമ്മളെകാത്ത് വളരെയധികം കാഴ്ച്ചകളുണ്ട്. അധികവും ചരിത്രവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാര്‍മിനാര്‍.ഇവയെ കുറിച്ചെല്ലാം ഞാന്‍ വിശദീകരിക്കുന്നതിനെക്കാള് നന്നായി ചിത്രങ്ങള്‍ നിങ്ങളോട് പറയും...
-
>>കൂടുതല്‍ ഇവിടെ

ഞാന്‍ കണ്ട ചൈന - അവസാന ഭാഗം


പിറ്റേന്ന് ഞങ്ങള്‍ പോയത് ഒരു പ്രധാന ടൂറിസ്റ്റ് പ്ലേസിലാണ്. സിറ്റിയില്‍ നിന്നും കാറില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്യണം, വഴിയും വശങ്ങളുമെല്ലാം കൂടി വയനാടന്‍ ചുരങ്ങളിലൂടെയുള്ളതായി തോന്നിപ്പിച്ചു.

ബോട്ടാണിക്കല്‍ ഗാര്‍ഡെനും , ഉള്ളില്‍ കറങ്ങാനായുള്ള ട്രെയിനും, വശങ്ങളിലായി താമസിക്കാന്‍ പറ്റുന്ന കുറെ ഹോട്ടലുകളുമെല്ലാം അടങ്ങിയ ഒരു ഭീമന്‍ പാര്‍ക്കാണീസ്ഥലം ഒരോട്ട പ്രദക്ഷിണം കഴിച്ചു ഞങ്ങളന്ന് അവിടേന്ന് തിരിച്ച് ഷോപ്പിങ്ങിനിറങ്ങി.
-തറവാടി
>>കൂടുതല്‍ ഇവിടെ

കുളനട| Kulanada | Kerala Tourism.

പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.


Location

ആര്യന്മാര്‍ എന്ന നുണ!

കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ കെന്നത്തിനെ വായിച്ചപ്പോഴാണ് ആര്യന്മാരുടെ ഇന്ത്യന്‍ ആക്രമണം നുണയാണെന്ന വാദത്തിന്റെ പുതിയ മുഖം കണ്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 4000 ബി.സി.ക്കും 300 ബി.സി.ക്കും ഇടയില്‍ ആര്യന്‍ ആക്രമണം ഉണ്ടായെന്ന് പറയുവാന്‍ തെളിവുകളില്ല.

ഇനി ബി.വി. ഗിരി പറയുന്നത് മുള്ളര്‍ എന്ന ജര്‍മ്മങ്കാരനാണ് ആര്യന്‍ ആക്രമണം എടുത്തിട്ടതെന്നും പിന്നീട് ബ്രിട്ടീഷുകാര്‍ ഇതിന് പ്രചരണം കൊടുത്തു എന്നുമാണ്.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!

കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.

സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനാ‍യിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.
-

മീനത്തിലെ മഴ.


നഗരം വ്യാഭിചരിക്കാത്ത ഗ്രാമമണ്ണില്‍, നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രധാന ഒറ്റയടി പാതയുടെ ഓരം പറ്റി ദേവന്‍....

ലക്ഷ്യമില്ലാത്ത ഈ ജീവിതത്തിലെ ഇന്നത്തെ ലക്ഷ്യം തന്റെ വീട്.... നാളയോ?

ദേവന്റെ നെടുവീര്‍പ്പിന്റെ മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പ്..
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ

കൈറ്റ്സ്


കഥ,തിരക്കഥ,സംവിധാനം : അനുരാഗ് ബസുനിര്‍മ്മാണം : രാകേഷ് റോഷന്‍സംഗീതം: രാജേഷ് രോഷന്‍അഭിനേതാക്കള്‍ : ഹൃഥിക് റോഷന്‍,ബാര്‍ബറ മോറി, കങ്കണ റാവത്ത്‍, കബീര്‍ ബേഡി, നിക്ക് ബ്രൌണ് തുടങ്ങിയവര്‍...

-രായപ്പന്‍
>>കൂടുതല്‍ ഇവിടെ

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക


വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് "പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ" എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.
"എടാ നിനക്ക് എന്റെ കൂടെ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു വരാമോ? എസ്.ഐ ഏമാന്‍ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചിരിക്കുവാ"
- രഘുനാഥന്‍
>>
കൂടുതല്‍ ഇവിടെ

പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല

തിരുവനന്തപുരത്ത് നിന്നും ജോലി രാജി വച്ച് വീട്ടില്‍ വന്ന ദിവസം തീരെ ഉറക്കം വന്നില്ല. ഭാവിയെ ഭൂതം പിടിച്ചു കുപ്പിയിലാക്കി വച്ചതു കൊണ്ട് ഇനിയെന്തു ചെയ്യും എന്നുള്ള ഒരു വിഷമം കൊണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു നല്ല മെത്തയും പുതപ്പും സഹമുറിയനു കൊടുത്തിട്ടു വന്നതുകൊണ്ടായിരുന്നു ഉറക്കം വരാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയത്.
-ദിലീപ്
>>കൂടുതല്‍ ഇവിടെ

ന്റെ…ന്റെ……….മ്മേ

പ്രോഗ്രസ്സ് കാർഡ് എല്ലാ കുട്ടികളും ടീച്ചർക്ക് തിരികെ കൊടുക്കുമ്പോൾ തലയും കുമ്പിട്ടങ്ങനെ ഇരുന്നു.

ഭാഗ്യം. അധിക നേരം ഇരിയ്ക്കേണ്ടി വന്നില്ല.

ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിൽ നിന്ന് പുറത്തേയ്ക്ക് ഓടി. സ്വന്തം റൂട്ട് നമ്പർ നോക്കി സ്ക്കൂൾ ബസ്സിൽ തള്ളിക്കേറി ബഹളം വെച്ചുകൊണ്ടിരുന്നു.

സീറ്റിൽ ചാരിയിരുന്നപ്പോൾ ഉറക്കം വരുന്ന മാതിരി.
-


നാരായണേട്ടന്റെ ഈയാഴ്ചത്തെ വാരഫലം

തന്റെ ആ ആഴ്ചയിലെ വാരഫലം വായിച്ച നാരായണേട്ടന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല . പത്രം മടക്കി കുമാരേട്ടന്‍ താടിക്കു കയ്യും കൊടുത്ത് കുറച്ചുനേരമിരുന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത് പാടകെട്ടിത്തുടങ്ങി.

"എടീ സുശീലേ". അകത്തേയ്ക്കു നോക്കി നാരായണേട്ടന്‍ ഉച്ചത്തില്‍ മിസ്സിസ്സിനെ വിളിച്ചു.

"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെകെടന്നലറുന്നതെന്തിനാ". കയ്യിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍‍ പുറത്തേയ്ക്കു വന്നു.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ

മഴ! എന്റെ മനതാരിലും മഴ-
യിന്നാകെ പെയ്തു തോര്‍ന്നീടുന്നു!
മഴ നനഞ്ഞീറനാം തെന്നലായ് നീ-
യിന്നെന്നെ പ്രണയിനിയാക്കീടുന്നുവോ?

മഴ തന്‍ നേര്‍ത്ത രാഗത്തിനായെന്നും
കാതോര്ത്തിരുന്നവള്‍ ഞാനി,ന്നീ-
മഴയിലും കാത്തിരുന്നത് നിന്നുടെ
ശ്രുതിമധുരവേണുഗാനത്തിനായിട്ടോ?
-


ബ്ളോഗിലെ മരങ്ങൾ



വരൂ നടക്കാം
ബ്ളോഗനങ്ങളിൽ
കയ്പ്പൻ നീരും കുടിച്ച്
കാണാം ദൃശ്യങ്ങളിത്തിരി

ഉണ്ടല്ലോ കാമ്പുള്ളവ
മണ്ണിലും വിണ്ണിലും
ഒരു പോലെ പടരുന്നവ
തണൽ തരുന്നവ-
യെങ്കിലും
വിരലിലെണ്ണാവുന്നവ

ഉണ്ട്
അതിർത്തി ബാധകമാകാത്തവ
മേഘങ്ങളെ മാത്രം
-

കരിഞ്ഞു വീണൂ കുറ്റിക്കാട്ടില്‍ കൈക്കുഞ്ഞു-
ങ്ങളുമച്ഛനുമമ്മയുമെല്ലാമൊന്നായ്‌.
കാണാനുഴറും കണ്ണുകള്‍ കാവല്‍ നില്‍ക്കെ
ക്കടന്നു പോയവര്‍ കണ്ണീര്‍ മാത്രം ബാക്കി.
തകര്‍ന്നു വീഴും വീടിനു തൂണാകാനായ്‌
പൊരിയും വയറിനു പശി മാറ്റാനും.
മരുഭൂ തേടി പറന്നുപോയവിടെ
പൊരുതി നേടാനെല്ലാം പണിതുയര്‍ത്താന്‍
എരിയും തനുവില്‍ കുളിരുമൊരോര്‍മ
പൊരിയും വെയിലില്‍ തുണയായ്‌ കൂടെ.

-

പറക്കുന്ന ചിറകുകള്‍

യുവ മിഥുനങ്ങള്‍ക്കൊരു മോഹം,
വര്‍ണ്ണ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ ...

ദൈവത്തിന്‍ ഔദാര്യത്തിനു കാത്തു നില്‍ക്കാതവര്‍
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന്‍ ചിറകുകള്‍...

പിന്നെ പറന്നു പറന്നു പറന്നേറെ
തളര്‍ന്നപ്പോള്‍ പൂതിയായൊന്നിരിക്കാന്‍...

കളിക്കാന്‍, കുളിക്കാന്‍, കളി പറയാന്‍,
ഇത്തിരി നേരമീ മണ്ണിലും മലയിലുമലയാന്‍...
-

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP