FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

31ജൂലൈ2009 -വിവാദങ്ങള്‍ തീരുന്നില്ല????

Thursday


ചെറായി സ്നേഹതീരമായപ്പോള്‍.....





അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!
-ചാണക്യന്‍.

മീറ്റിന്റെ നാറ്റം !!!

മീറ്റിന്‍റെ നാറ്റം !!!


പലരും പറഞ്ഞതാണ്, ചെറായ് ബ്ലോഗ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച് ബ്ലോഗേഴ്സ് സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ നടത്തിയ പരിപാടി ഒരു അസംബന്ധസംഗമം ആണെന്ന് ഒരു പോസ്റ്റില്‍ ‍ഞാന്‍ പറഞ്ഞത് സത്യത്തില്‍ ബ്ലോഗ് മീറ്റിന് നല്ല പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയായിരുന്നു എന്ന്. അല്ലെങ്കിലും കോമഡി മാത്രം പറയുന്ന ഞാന്‍ പറഞ്ഞ ചെറായ് മീറ്റ് കോമഡി മാത്രം ആളുകള്‍ക്ക് മനസ്സിലാവാതെ പോയതാണ് കുഴപ്പമെന്ന്. ചിലര്‍ അത് ശരിവച്ചു, ചിലര്‍ എതിര്‍ത്തു.ബ്ലോഗ് മീറ്റ് പൊളിക്കാനായിരുന്നു അതെന്നും വാദമുണ്ടായി. ബ്ലോഗ് സൗഹൃദസംഗമം കഴിഞ്ഞപ്പോള്‍ പിന്നെയും ബ്ലോഗ് മീറ്റ് വന്‍വിജയം എന്ന പേരില്‍ ആഘോഷം നടക്കുമ്പോള്‍ അന്നു ബെര്‍ളി പറഞ്ഞതിന്‍റെ പൊരുള്‍ എന്തായിരുന്നു എന്ന് ചിലര്‍ പിന്നെയും ചര്‍ച്ച ചെയ്യുന്നു.

‌ബെര്‍ളിത്തരങ്ങളില്‍

-ബെര്‍ളി തോമസ്.


ബ്ലോഗിലെ മാടമ്പിത്തരങ്ങള്‍

പണ്ട് കാലത്ത് നാട്ടില്‍ എന്ത് പരിപാടി നടത്തണം എങ്കിലും , അത് മുമ്പേ നാട്ടിലെ മാടമ്പിമാരെ അറിയിച്ചു അനുവാദം വാങ്ങണം. അല്ലെങ്കില്‍ മാടമ്പി ആളെ വിട്ടു പരിപാടി കുളമാക്കി എല്ലാവനെയും പിടിച്ചു തല്ലും.

ഇത് പോലെ മലയാളം ബ്ലോഗിലെ ഒരു മാടമ്പി ആണ് ചേറായിയില്‍ മലയാളം ബ്ലോഗ്ഗരുമാര്‍ ഒത്തു കൂടിയതിനു എതിരെ ബ്ലോഗിലൂടെ വിഷലിപ്ത പോസ്റ്റുകള്‍ ഇട്ടു രതി നിര്‍വൃതി കൊള്ളുനത്. ആദ്യം മീറ്റിനു എതിരെ തീവ്രവാദി അക്രമണം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ചില നമ്പറുകള്‍ ഇട്ടൊരു പോസ്റ്റ്‌. എന്നും ഒച്ചാനിച്ചു കമന്റിടുന്ന സ്ഥിരം കുറ്റികള്‍ പോലും അന്ന് അതിനെ എതിര്‍ത്തപ്പോള്‍ എങ്കിലും മാടമ്പി തന്റെ കൊള്ളരുതാഴിക മനസിലാക്കും എന്ന് തോന്നി.
ഇല്ല. വെറും തോന്നല്‍ മാത്രം..
-അനോണി ചാത്തന്‍


"മീറ്റ് വീഡിയോ - പ്രൊമോ"

ചെറായി മീറ്റിന്റെ വീഡിയോ പ്രൊമോ കാണാന്‍

-ജോ.

ചുവന്നകണ്ണിലെ ചിരി


മലയാളസിനിമയില്‍ വില്ലന്‍ വേഷത്തിന്‌ പ്രേക്ഷകമനസ്സില്‍ ഇടംനേടിക്കൊടുത്ത നടനാണ്‌ രാജന്‍ പി. ദേവ്‌. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസിലൂടെ മലയാളിക്ക്‌ പുതുമ നിറഞ്ഞ വില്ലന്‍മുഖം കാഴ്‌ചവെക്കുകയായിരുന്നു രാജന്‍ പി. ദേവ്‌. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഈ നടന്‍ അരങ്ങിലെന്നപോലെ സിനിമയും അഭിനയിച്ചു കീഴ്‌പ്പെടുത്തി. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ അരങ്ങില്‍ ഉണര്‍ത്തിയ നവീന ഭാവുകത്വം കാഴ്‌ചയുടെ ഉത്സവവും അഭിനയത്തിന്റെ പാഠപുസ്‌തകവുമാണ്‌.

-കുഞ്നിക്കണ്ണന്‍ വാണിമേല്‍

...എന്ന് പറയപ്പെടുന്നു..

കാവ്യാമാധവനോട് എനിക്കു തോന്നുന്ന ഇഷ്ടം എന്തിന്റെ പേരിലാണ്‌...?
വിശദീകരിക്കാനറിയില്ലെങ്കിലും, പത്രമാധ്യമങ്ങളില്‍ കാവ്യയുടെയോ മറ്റ് സിനിമാതാരങ്ങളുടെയോ ചിത്രവും ഒപ്പം ഒരു വാര്‍ത്തയും നല്‍കിയാല്‍ വായിക്കാതിരിക്കുന്നവരുണ്ടാവില്ല എന്നതാണു സത്യം...
-


Facebookൽ Privacy Settings



Facebookൽ നിന്നും പരിചയമില്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യാം.

ഞാൻ facebook ഉപയോഗിക്കുന്നതു് വർഷങ്ങളായി അടുത്തു പരിചയമുള്ളവരുമായി സൌഹൃദം പങ്കുവെക്കാനാണു്. അതുതന്നെയായിരിക്കും ഭൂരിഭാഗം ആൾക്കാരും ചെയ്യുന്നതു് എന്നു തോന്നുന്നു.

ബ്ലോഗിലും മറ്റു internet മാദ്ധ്യമങ്ങളിലും നിന്നും ഉണ്ടാകുന്ന സൌഹൃദങ്ങൾ വളരെ കരുതലോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണു്. അതുകൊണ്ടുതന്നെ friendship ചോദിച്ചു വരുന്ന എല്ലാവരേയും Friends ആയി ചെർത്തുകഴിഞ്ഞാൽ സ്വകാര്യമായ വിവരങ്ങളും family photosഉം എല്ലാവരുമായി പങ്കുവെക്കേണ്ടി വരും.

Facebookൽ സുഹൃത്തുക്കളെ ഒന്നിലധികം listകളിലായി മാറ്റാൻ കഴിയും. ഉദാഹരണം: School, Work, Blog, Aquaintance എന്നിങ്ങനെ.
ഈ listകൾ ഇടതുവശത്തു കാണുന്ന panelൽ കാണാം. ഇവിടെ blogൽ മാത്രം പരിചയമുള്ളവർക്കായി "Blog" എന്നൊരു List നിർമിക്കുക. അതിൽ അവരെ എല്ലാം നീക്കം ചെയ്യുക..
-കൈപ്പള്ളി.

സൈബർ ജാലകത്തിലെ പുതിയ ലേഖനങ്ങൾ

റിയാക്ട് ഓ.എസ് – വിൻഡോസിന് ഒരു ബദൽ

വിൻഡോസ് ഇല്ലാതെ തന്നെ വിൻഡോസ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കണമെന്നുണ്ടോ. എന്നാൽ ഇതാ മൈക്രോസോഫ്റ്റിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് (?) തികച്ചും സൌജന്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു..

-യാരിദ്.

അറിയാത്ത ചക്രവാളങ്ങള്‍


പേരു കേട്ടു ഞെട്ടെണ്ട! ഇതൊരു RTS ദ്വിമാന ഗെയിം – unknown-horizons .. ഇതു പുതിയ നഗരങ്ങള്‍ നിര്‍മിക്കുന്ന തരത്തിലുള്ള ഒരു കളിയാണു!. ഇപ്പൊള്‍ ഇതിന്റെ ആല്ഫാ വെര്‍ഷന്‍ ലഭിക്കും!. ഒരാള്‍ക്കൊ കൂട്ടുകാര്‍ക്കൊരുമിച്ചോ ഇതു കളിക്കാം. ഉബണ്ടൂവില്‍ ഇതു നേരിട്ടു ഇന്‍സ്റ്റാള്‍ ചെയ്യാം..

-ബാബേട്ടന്‍.

കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം….

ളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി.അസുഖങ്ങളുടേയും ചികിത്സയുടേയും അഗ്നിപരീക്ഷകൾ പിന്നിട്ട്,തളർന്നുകിടന്ന അവസ്ഥയിൽ നിന്ന് തന്റെ പ്രിയ വേഷമായ ഉൽഭവം രാവണനെപ്പോലെ,വാസുവാശാൻ കൂടുതൽ ആർജ്ജവത്തോടെ കളിയരങ്ങിൽ തിരിച്ചെത്തിയ ഈ വേളയിൽ,അദ്ദേഹവുമായുള്ള ഒരു അഭിമുഖം തൌര്യത്രികത്തിൽ പ്രസിദ്ധീകരിക്കുന്നു. -വികട ശിരോമണി

ജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍



“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick

മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.
-ലാപുട.

സുഡോക്കു/sudoku

"സുഡോക്കു" എന്നു കേട്ടിട്ടുണ്ടൊ?.
പലര്‍ക്കും അറിയാമായിരിക്കും.
എനിക്കു അറിയില്ലായിരുന്നു 81 കള്ളികളുള്ള ഒരു സമചതുരത്തില്‍ അവിടവിടെ ചില സംഖ്യകള്‍ മാത്രം കാണിച്ച്‌ ബാക്കിയുള്ളവ എഴുതി ഇതു സോള്‍വു ചെയ്താല്‍ "വില്ല" സമ്മാനം "കാറു" സമ്മാനം എന്നൊക്കെ ഇന്‍റ്റര്‍നെറ്റിലെ പല വെബ്സൈറ്റുകളില്‍ കണ്ടിരുന്നുവെങ്കിലും സൗത്താഫ്രിക്കയിലെ ഭരണാധികാരിയുടെ ധനികയായ വിധവ 'മറിയം അബാച്ച' ഒരു മില്യന്‍ ഡോളര്‍ വെറുതെ കുറച്ചു കാലം നമ്മുടെ അക്കൗണ്ടിലിടാന്‍ നമ്മുടെ ബാങ്കു അക്കൗണ്ട്‌ നമ്പര്‍ ചോദിച്ചു കൊണ്ടു ദയനീയമായ അഭ്യര്‍ഥനയുള്ള ഒരു ഈ-മെയില്‍ തട്ടിപ്പിന്റെ വിലയേ ഞാന്‍ കൊടുത്തിരുന്നുള്ളൂ.
-കരീം മാഷ്.

വേള്‍ഡ്കപ്പ്‌ ഡയറി

മഞ്ഞുകാലത്തിന്റെ
കുളിരില്‍ നിന്ന് വേനല്‍ കാലത്തേ ആലസ്യത്തിലേക്ക് ഇംഗ്ലണ്ട് എന്ന രാജ്യം
മാറുന്നത് കണ്മുന്നില്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഗ്രൗണ്ടുകളില്‍
ഫുട്ബോളിനോടൊപ്പം ക്രിക്കറ്റ്‌ കളിയും പ്രത്യക്ഷമായി തുടങ്ങി. പിള്ളേരുടെ
ക്രിക്കറ്റ്‌ കളി കാണാന്‍ എന്ന പേരില്‍ മൈതാനത്ത് പായ വിരിച്ചു വെയില്
കായാന്‍ കിടക്കുന്ന മദാമ്മമാരും സായിപ്പന്മാരും ഏതു മൈതാനത്തും ഒരു പതിവ്
കാഴ്ചയായി. യൂണിവേഴ്സിററിയില്‍ എന്‍റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ
അവസാനിക്കുന്ന പിറ്റേ ദിവസമാണ് ട്വന്റി-20 ലോകകപ്പ്‌ തുടങ്ങുന്നത്. പരീക്ഷ
ടൈം ടേബിളും ലോകകപ്പ്‌ മത്സര ക്രമവും എനിക്ക് വേണ്ടി തയ്യാറാക്കിയത് പോലെ.
ജൂണ്‍ 2 പ്രദര്‍ശന മത്സരം മുതല്‍ ജൂണ്‍ 18 നു നടക്കുന്ന സെമി ഫൈനല്‍ വരെ
നോട്ടിങ്ങാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റെഡിയത്തിലെ എല്ലാ മത്സരങ്ങള്‍ക്കും
-വിഷ്ണു.
എനിക്ക് ലോകകപ്പ്‌ ഒഫീഷ്യല്‍ ആയി ഡ്യൂട്ടി ഉണ്ട്

അളവുകോലുകള്‍

“മണിയെത്രയായി?” എന്നു ചോദിച്ചതിനു ശേഷമാണ്‌ അയാള്‍ വാച്ച് ധരിച്ചിരുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചത്. ഉത്തരത്തിന്റെ അപ്രസക്തി ഞങ്ങള്‍ രണ്ട് പേര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാവണം ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം കൈമാറി വീണ്ടും ബസ് സ്റ്റോപ്പിലെ അപരിചിതത്വത്തിലേക്ക്‌ വഴിമാറി.

അല്പം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, “സമയം പിടികിട്ടിയോ?”
“ഇല്ല.”
“എന്തേ?”
“ഒന്നുമില്ല, നിങ്ങള്‍ക്കെങ്കിലും ഇപ്പൊ സമയം നല്ലതാണോ എന്നറിയാന്‍ ചോദിച്ചതാ..”

-ബിജിന്‍.


മാമ്പൂ കണ്ടും മക്കളെ കണ്ടും.....

നാട്ടുമാവിന്റെ ചില്ലകളിൽ വിളഞ്ഞതും വിളയാത്തതുമായ എണ്ണമറ്റ പച്ചമാങ്ങകൾ കാണുമ്പോൾ കയ്യിൽ കിട്ടിയ കല്ലെടുത്ത്‌ ഉന്നം പിടിച്ച്‌ ഒരേറ്‌. പൊട്ടക്കണ്ണൻ മാവിലെറിഞ്ഞത്‌ പോലെയായാലും അല്ലെങ്കിലും കുറെ മാങ്ങകൾ വീഴും. ഓടിപ്പോയി ഒരെണ്ണമെടുത്ത്, പുളിപ്പുള്ളതാണെങ്കിൽ കല്ലുപ്പും ചേർത്ത്‌, കടിച്ച്‌ തിന്നിരുന്ന കുട്ടിക്കാലം ഏപ്പോഴുമുള്ള നല്ല ഓർമ്മകളിലൊന്നാണ്‌. ഒരു മടക്കയാത്ര അസ്സാധ്യമെങ്കിലും ആ നല്ലകാലം ഓർത്ത്‌ കൊണ്ട്‌ ….
-വശംവദന്‍.



അന്നത്തെ മഴക്കാലം.... !!

"ഇതൊരു കഥയല്ല, ഒരോര്‍മ്മക്കുറിപ്പു മാത്രമാണ് .... ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഒന്നും എടുത്തു പറയാനില്ലെങ്കിലും ഇതെന്റെ ജീവിതമായി വളരെ അടുത്തു കിടക്കുന്നതു കൊണ്ട്, എനിക്കെന്തോ പോസ്‌റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല...."

അന്നത്തെ രാത്രികള്‍ക്ക് തണുപ്പ് കൂടുതലുണ്ടായിരുന്ന പോലെ തോന്നുന്നു... ഇടക്കിടെ, അല്ല എല്ലായ്പ്പോഴും തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരിക്കും.... സമയം എട്ട് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എങ്കിലും ഒരു പാട് രാത്രി ആയ പോലെ... അകലെയായി മഴയുടെ ഇരമ്പലുകള്‍ കേള്‍ക്കുന്നുണ്ടാവും..
-അഞ്ജു പുലാക്കാട്ട്.

ഒരു കാള സായാഹ്നം - 1

ചാത്തന്‍ പ്ലസ്‌ വണ്‍നു ചേര്‍ന്ന കാലം. 18- 20 കിലോമീറ്റര്‍ ദൂരെയാണ്‌ സ്കൂള്‍. പത്താം ക്ലാസില്‍ കൂടെ പഠിച്ച ഒരു പെണ്‍കുട്ടി മാത്രമേ ക്ലാസില്‍ മുന്‍പരിചയമുള്ളതുള്ളൂ. വീട്ടില്‍ നിന്നും ആദ്യമായി ബസ്സില്‍ സ്ക്കൂളില്‍ പോകുന്നു. അതും രാവിലെ 8 മണിയ്ക്ക്‌. 9:15 മുതല്‍ വൈകീട്ട്‌ 4:30 വരെ ക്ലാസ്‌ അതും തുടര്‍ച്ചയായ പീര്യേഡുകള്‍, എണ്ണത്തില്‍ കൂടുതലും ഇടവേളകള്‍ കുറവും. ചെന്ന് ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പിച്ചാനും തോണ്ടാനും ശത്രുക്കളെയുമുണ്ടാക്കി. രണ്ടാം ശനിയാഴ്ചയൊഴിച്ച്‌ ശനിയാഴ്ചയും ക്ലാസ്‌ ഉണ്ട്‌. ആകെപ്പാടെ ഒരു വല്ലായ്മ.
-കുട്ടിച്ചാത്തന്‍

കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍‌വ്വം

ടു

പ്രൊഡ്യൂസര്‍

‍കൂതറകുറ്റപത്രം


ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല.

-ബിനോയ്.

മൃത്യുപത്രം

പ്രിയപ്പെട്ട ജയേട്ടന്,

എന്റെ മരണശേഷം ഈ കത്ത് നിങ്ങള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഈ സത്യം തുറന്നു പറയാന്‍ എനിക്കായില്ല. അത് എന്നെക്കൊണ്ട് സാധിക്കില്ല , എന്ന് മനസിലാക്കിയതുകൊണ്ടാണീക്കത്ത്.
-ബോണി പിന്റോ.

മാരിബ് എന്ന മരുഭൂമിയിലേക്ക്

അടുത്ത ദിവസം കാലത്ത് 8 മണിക്ക് തന്നെ ഞാന്‍ ഒരുങ്ങി നിന്നു.അബൂത്താലിബ് എന്ന ടാക്സി ഡ്രൈവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. കൂടെ വരാനുള്ള മെഹര്‍ കാമല്‍ എന്ന ഈജിപ്തുകാരന്‍ എത്താന്‍ വൈകിയത് കാരണം ഞങ്ങള്‍ക്ക് 09 മണിക്കേ മാരിബിലെ ജെന്നാ ഹണ്ട് എന്ന ഫീല്‍ഡിലേക്കുള്ള യാത്ര തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.
-കുഞ്ഞായി.

രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!

ചെറുപ്പം മുതലേ ഭയങ്കരമായ വായനാശീലം ഉള്ള കുട്ടിയായിരുന്നു ഞാന്‍ . വളരെ ചെറുപ്പത്തില്‍ തന്നെ മായാവി , കപീഷ് , ശിക്കാരി ശംഭു തുടങ്ങിയ കഥാപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അന്തരാളങ്ങളെ (ഹോ ..എന്താദ് !!!) കീഴ്പ്പെടുത്തി അവിടെ ഒരു കുടിലും കെട്ടി താമസിച്ചു പോന്നിരുന്നു . സത്യമായും ഇന്നും ഇറങ്ങി പോയിട്ടില്ല . പിന്നീട് എന്റെ വായനയുടെ ലോകം വികസിച്ചു വികസിച്ചു മണ്ടൂസ് , ഉണ്ണിക്കുട്ടന് , ബോബനും മോളിയും തുടങ്ങിയ ലോകോത്തര സാഹിത്യങ്ങളിലൂടെയായി യാത്ര ..
-സുദേവ്.

അദ്ധ്യായും 13 - ഒരു പുതിയ സൌഹൃദം


അങ്ങനെ കിഷ്കിന്ധാകാണ്ഡം ആരംഭിക്കുന്നു..
ഇവിടെ മുതലാണ്‌ വാനരന്‍മാര്‍ക്ക് രാമായണത്തിലുള്ള പ്രാധാന്യം വിശദമാക്കുന്നത്.
വാനരര്‍ എന്ന് വിശദീകരിച്ചെങ്കിലും ഇവര്‍ ആരാണെന്ന് മനസിലായോ?
വെറും കുരങ്ങന്‍മാരല്ല....
വിഷ്ണുഭഗവാന്‍ ശ്രീരാമ അവതാരം എടുക്കാമെന്ന് പറഞ്ഞപ്പോള്‍, ദേവന്‍മാര്‍ വാനരന്‍മാരായി ജനിക്കാം എന്ന് പറഞ്ഞതോര്‍മ്മയില്ല?
ഈ വാനരന്‍മാര്‍ അവരാ..
രാവണവധത്തിനു ദേവനെ സഹായിക്കാന്‍ വന്ന ദേവാംശമുള്ള വാനരന്‍മാര്‍!!
-അരുണ്‍ കായംകുളം

പൊളിറ്റിക്സ്

എന്നെ നിങ്ങള്‍ക്കു
തിന്നാമെങ്കില്‍
എന്നെ എനിക്കു
തിന്നൂടെ?

വെറുതെ
വെറുതെ
പൊളിറ്റിക്സ്
കാണിക്കല്ലെ ഗഡി.
-ടി എ ശശി

തലകീഴായ് തൂങ്ങിയ തോന്നലുകള്‍






വരിവരിയല്ലാതെ,
തിരക്കേറിയ
*ഷെയ്ക്ക് സെയ്ദ് റോഡ്
മുറിച്ചു കടന്നപ്പോള്‍
കുറച്ചൊന്നുമല്ല കുഞ്ഞനുറുമ്പിന്
തന്നെപ്പറ്റി തോന്നിയത്...

വെറുമൊരു
വഴിയാത്രക്കാരന്റെ
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
-CP ദിനേഷ്.

ശാന്തം

ഇരുള്‍ വീണഞോരാ വഴിയിലൂടിന്നു ഞാന്‍
പതിയെ നടന്നഞ്ഞു നീങ്ങീടവേ.....
അനുരാഗലോലമാം ഓര്‍മ്മകള്‍ ഓരോന്നും
ന്നെന്‍റെ കൂട്ടിനായ്‌ ഒരു നിമിഷം ..........
-ജിക്കു തോമസ്

സിനു കക്കട്ടില്‍





















ഡിയര്‍ ജാക്സണ്‍



നാടൊട്ടുക്ക്‌ കടവും
തലയില്‍
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്‌...
-പുതുകവിതയില്‍


സായാഹ്നം

സായാഹ്നം എന്ന പേരില്‍ ഇതുപോലൊരു ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് കിട്ടിയ പോലെ മറ്റൊരു ദിവസം കന്യകുമാരിയിലെ ഒരു സാന്ധ്യവേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ചിത്രം
-നന്ദകുമാര്‍.

തടുക്കാന്‍ പറ്റുവെങ്കില്‍ തടുതോ !



-പോട്ടപ്പന്‍

കുട്ടിപ്പട്ടാളം

-സനില്‍

പച്ച വെള്ളം എന്നാല്‍....

-ജുനൈത്ത്.

യാത്ര

അകന്നകന്നു നീ പോവതും നോക്കീ
നെഞ്ചുനീറി ഞാനന്നു വിറച്ചിരുന്നതും
നിന്‍റെ യാത്രാമൊഴി വന്നുവീണപ്പോള്‍
ആ ചൂളം വിളി വന്നലച്ചതും.....
-സിജി സുരേന്ദ്രന്‍.


Read more...

30ജൂലൈ2009 - ശ്രീ രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍..

Wednesday

അന്തരിച്ച ശ്രീ രാജന്‍ പി ദേവിന് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍..


രാജന്‍ പി ദേവ് ... ഒരു .. ഓര്‍മ്മ കുറിപ്പ് .







രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍ !!!! .


രാജന്‍ പി ദേവ് ഞങ്ങള്‍ക്ക് ഒരു ഏട്ടനെ പോലെയായിരുന്നു ... മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി വെച്ച് പുലര്‍ത്തുന്ന സ്വഭാവമായിരുന്നു . അദ്ദേഹത്തിന്റേത് , ദേവേട്ടന്‍ എന്നും രാജേട്ടന്‍ എന്നും ഞങ്ങള്‍ വിളിക്കുന്ന ഈ കലാ പ്രതിഭ മലയാള സിനിമക്കു തീരാ നഷ്ട്ടം തന്നെയാണ് .
-
സിജാര്‍ വടകര

ആര്‍ക്കറിയാം

മലയാള സിനിമയെ ഒന്നു കൂടി ദരിദ്രമാക്കി കൊണ്ടു ഒരു നടന്‍ കൂടി നമ്മെ വിട്ടു പോയി , രാജന്‍ .പി .ദേവ് . അദ്ദേഹത്തിന്റെ അഭാവം, അഭാവം തന്നെ ആയി അവശേഷിക്കും . അത് പോലെ മലയാള സിനിമയില്‍ ഏതൊക്കെയോ തരത്തില്‍ ശൂന്യത സൃഷ്ടിക്കുന്നുണ്ട് , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ യും , എന്‍ . എഫ്‌ . വര്‍ഗീസിന്റെയും മറ്റും വേര്‍പാടുകള്‍. ഇവരൊക്കെ വലിയ നടന്മാരായത് കൊണ്ടു തന്നെ യാണ്, അല്ലെങ്കില്‍ അവര്‍ തികഞ്ഞ കലാകാരന്മാരായത് കൊണ്ടു തന്നെ യാണ് അവരുടെ സ്ഥലം അങ്ങനെ ഒഴിഞ്ഞു കിടക്കുന്നതും അവരെ നാം വീണ്ടും വീണ്ടും ഓര്‍മിക്കുന്നതും.
-സാവി.

പ്രേക്ഷകനെ മെരുക്കിയ കാട്ടുകുതിരക്ക് വിട !


ഇതൊരു പ്രേക്ഷകന്റെ ഓര്‍മക്കുറിപ്പാണ്‌. രാജന്‍ പി ദേവ് എന്ന നടനെ മാത്രം അറിയുന്ന, ആ വ്യക്തിയെ അറിയാത്ത. ഒരാളുടേത്‌. നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടന്‍ കടന്നു പോകുമ്പോള്‍ ഉള്ള ഓര്‍മ്മകള്‍ .

-

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1

ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസമാണു ഇക്കഴിഞ്ഞ ജൂലൈ 26. ചെറായി കടപ്പുറത്തെ മണൽത്തരികളെയും, തിരകളെയും സാക്ഷിനിർത്തി ഞങ്ങൾ 120ഓളം പേർ അമരാവതി റിസോർട്ടിൽ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി കുടുംബസംഗമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള കൂടിക്കാഴ്ചയായിരുന്നുവത്.


ഇതാ ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.

-ഹരീഷ് തൊടുപുഴ.

ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്

.
ജൂലൈ 25 പകല്‍

ടിംണീം...ടിംണീം...ടിംണീം...ടിംണീം...
എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.

സംശയമില്ല. പോങ്ങുമ്മൂടന്‍ തന്നെ..

-നന്ദകുമാര്‍.


"ചെറായി മീറ്റിന്റെ ബാക്കിപത്രങ്ങള്‍"

പുതിയ അറിയിപ്പ് :
ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌
മീറ്റില്‍ പങ്കെടുത്ത എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തുഅദ്ധേഹത്തിനു sajjive@gmail.com എന്നതില്‍ ഇ - മെയില്‍ അയച്ചു കൊടുക്കണം .
-ജോ.

ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????

ഏകദേശം ഒരു മാസത്തോളമായി മീറ്റ്‌ ഈറ്റ്‌ എന്നെല്ലാം പറഞ്ഞോണ്ടിരിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ അവസാനം വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്നും പാടി ആ സുദിനം വന്നെത്തി. ജൂലൈ 26 ഞാറാഴ്ച, വിശ്വപ്രസിദ്ധമായ (അല്ലെങ്കില്‍ ബൂലോക പ്രസിദ്ധമായ)"ചെറായി ബ്ലോഗേര്‍സ് മീറ്റ്" നടക്കുന്ന സുദിനം(ബുഹ് ഹ ഹ ഹ)
-വേദവ്യാസന്‍


ഗൂഗിള്‍ അമ്മച്ചിക്കുള്ള നിവേദനം

പരമ കാരുണ്യവതിയും സാത്വികയും പാവങ്ങളുടെ അമ്മയുമായ ഗൂഗിള്‍ അമ്മച്ചി അറിയുവാന്‍ ചെറായി മക്കള്‍ സമര്‍പ്പിക്കുന്ന നിവേദനം .

അമ്മച്ചിക്ക് വണക്കം .

പാവങ്ങളായ അടിയങ്ങള്‍ വളരെക്കാലമായി ദാഹിച്ചു മോഹിച്ചു വീണു കിട്ടിയ ഒരു മീറ്റായിരുന്നല്ലോ ചെറായിയില്‍ നടന്നത് .മനുഷ്യ മനസുകള്‍ ഒന്നായ ആ ദിവസത്തിന് വേണ്ടി എത്രയോ നാളുകള്‍ ഞങ്ങള്‍ പ്രയക്ത്നിച്ചു എന്നും അമ്മച്ചിക്കറിയാം . അമ്മച്ചിയറിയാതെ ബൂലോകത്തില്‍ ഒന്നും നടക്കില്ല എന്നറിയാം . എന്നാലും ഹൃദയ വേദനയോടെ ഹൃദയ രക്തത്തില്‍ എഴുതുകയാണ് ഈ നിവേദനം .അമ്മച്ചി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയായി പഠിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും എന്ന് കരുതട്ടെ .
-കാപ്പിലാന്‍

158. ചെറായി: സ്വാമി പറഞ്ഞത്

ചെറായി ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞെന്നു എല്ലാവരും അറിഞ്ഞു. ചില ഫോട്ടോകളും കണ്ടു. പക്ഷെ മീറ്റിനു ശേഷം ബ്ലോഗര്‍മാര്‍ എവിടെ... ആര്‍ക്കെങ്കിലും അറിയാമോ.
ഇല്ലാ. അതാണ്‌. ആരും അറിയാത്ത അന്തപുരകഥകള്‍.
-കൂതറ തിരുമേനി.


ക്യൂബാ മുകുന്ദന്‍ കേള്‍ക്കണ്ട !

കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ക്യൂബയില്‍ കരിഞ്ചന്ത വ്യാപാരം കാര്യമായി നടന്നിരുന്നത് തെരുവുകളില്‍ ആയിരുന്നു (ഇപ്പോഴും). കേട്ട് കേള്‍വി ആണ് പ്രധാന പരസ്യം . എന്നാല്‍ ഇപ്പോള്‍ രെവൊലികൊ .കോം എന്ന ഒരു വെബ്സൈറ്റ്‌ ഇതിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു . ഒരുവിധം എല്ലാ കച്ചവടങ്ങളും ഗവണ്മെന്റ് നിയന്ത്രണത്തില്‍ ആയ , ക്യൂബയില്‍ ഒരല്പം കാശു ഉണ്ടാക്കണമെങ്കില്‍ ഇത് തന്നെ ശരണം.

-അപരന്‍.

സ്വയാശ്രയ പ്രതിസന്ധികള്‍

കഴിഞ്ഞ 5 വര്‍ഷങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും ഒരു പോലെ ആശങ്കകളും കുഴപ്പങ്ങളും വിതച്ച്‌ സ്വയാശ്രയ പ്രശ്നം നിറഞ്ഞു നില്‍ക്കുന്നു. എന്റെ തന്നെ ആദ്യകാല ബ്ലോഗുകളില്‍ ബഹു ഭൂരിപക്ഷവും ഈ വിഷയത്തെപ്പറ്റിയയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വയാശ്രയ നിയമം ഈ വിഷയത്തിലുള്ള ഒരുപാട്‌ സംശയങ്ങള്‍ക്ക്‌ അന്ത്യം കുറിച്ചുകൊണ്ട്‌ കോടതി തള്ളിയതോടെ മാനേജ്മെന്റുകള്‍ക്ക്‌ ഉള്ള അവകാശം അടിവരയിട്ടു.
-കിരണ്‍ തോമസ് തോമ്പില്‍.

മനോരമക്കെന്തിന്റെ കുഴപ്പമാണ്?


ഇന്നത്തെ മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു വാര്‍ത്ത !
-നാട്ടുകാരന്‍


ഒരു പൊന്മുടി യാത്ര ....

നിബിഡമായ പൊന്മുടി വനത്തിലൂടെ ഞാനും അഭിയും നടത്തിയ
സാഹസിക യാത്രകള്‍,അവിടനിന്നും കല്ലന്‍ കാണിയുടെ കുറച്ചു ഫോട്ടോകള്‍ (കുറച്ചു പൈസ പോയി ) കിട്ടി
"കല്ലാ,കുറച്ചുഫോട്ടോ എടുത്തോട്ട? '
"ഞാള ഫോട്ടം പിടിച്ചാല് ഞാള് കയ്യിന തല്ലും !!! "
"കായിതരാം?"
"എത്തറവേണേലും പിടിക്കിന്‍"
-കല്ലന്‍ കാണി.

മലയാളിക്കൊരു എഴുത്ത്

ഞാന്‍ എന്‍റെ ബ്ലോഗ്‌ വിസിറ്റര്‍ ലിസ്റ്റ് നോക്കിയപ്പോഴാണ് നമ്മള്‍ മലയാളികളുടെ മഹത്വം എനിക്ക് മനസ്സിലായത് . ഏതെല്ലാം ദേശത്തു നിന്നാണ് വിസിറ്റര്‍ മാര്‍ വന്നിരിക്കുന്നത് . ചൈന , സൌത്ത് കൊറിയ , സാവോ പോളോ ( ബ്രസീല്‍ ആണെന്ന് തോന്നുന്നു- ഭായിയോം ബെഹനോം ജനറല്‍ ക്നോലട്ജ് കുറവാണു ,ക്ഷെമിക്കുക.)ലോകത്തിലേറ്റവും പ്രവാസികള്‍ ഉള്ള നാട് ഒരു പക്ഷെ നമ്മുടെ കൊച്ചു കേരളം ആയിരിക്കും .
-ഒരു ദേശത്തിന്റെ കഥ.


കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 1 E-mail


കമ്പ്യൂട്ടർ എന്ന ഉപകരണം നാമിന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെടുവാൻ പിന്നിടേണ്ടിവന്ന നാഴികക്കല്ലുകൾ ഒട്ടനവധിയാണ്. ഒരു കൂട്ടം പ്രതിഭാശാലികളുടെ കഠിനപ്രയത്നത്തിന്റേയും അപാരമായ ദീർഘവീക്ഷണത്തിന്റേയും ആകെത്തുകയാണ് ദൈനംദിന ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാതായി മാറിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകൾ എന്ന അൽഭുത യന്ത്രങ്ങൾ.
-RPR


ഇ-മെയിൽ ചെസ്സ്

ചെസ്സ് വളരെ പ്രചാരമുള്ള ഒരു ഗെയിം ആണെന്നതിൽ സംശയമില്ല. ചെസ്സ് ഭ്രാന്തൻ മാരുടെ സാനിധ്യം ഇന്റർനെറ്റിലുമുണ്ട്. സവിശേഷമായ ഒരു ഓൺലൈൻ ചെസ്സ് സൈറ്റാണ് ലെറ്റ്സ്പ്ലെചെസ്സ് . കോം. ഇമെയിൽ ചെസ്സിനു പുതിയമാനങ്ങൾ നൽകുന്നു സൈറ്റ്.
-മനോജ് എ പി.

ആപ്പിള്‍ പങ്കു വച്ച കഥ.

പണ്ട്. ഒരു ഇരുപതു വര്‍ഷത്തോളം മുമ്പുള്ള ഒരു കുടുംബം.ഇന്നത്തെ പോലെ ന്യൂക്ലിയര്‍ അല്ലാത്ത,അമ്മയും അപ്പനും പത്തു മക്കളും അടങ്ങുന്ന കുടുംബം.

ആകെ ഉള്ളത് ഒരു ചെറിയ വീടും അത് നില്‍ക്കുന്ന പതിനഞ്ച് സെന്‍റ് സ്ഥലവും മാത്രം.
-ജോണ്‍ ചാക്കോ. പൂങ്കാവ്.

ജയ്ഹൊ- ഇനി ബംഗാളി ആല്‍ബം

ലോകത്തിലെ സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്വതന്ത്ര പ്രസ്ഥാനമായ just plain Folks ന്റെ 2009 ലെ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ മുസിക്‌ ഫോക്സ്‌ അവാര്‍ഡിന്‌ ബംഗാളി ആല്‍ബമായ"മിസികി മിസികി" നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു.ജെപീഫ്‌ 55000ത്തോളം വരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗാനരചയിതാക്കള്‍,പ്രസാധകര്‍,റിക്കാര്‍ഡിംഗ്‌ ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ ഈ രംഗത്തുള്ളവരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടുകെട്ടാണ്‌.

-മണി ഷാരത്ത്.


പുതിയ മുഖം (Puthiya Mugham)

Puthiya Mugham - Malayalam Film Review by Chithravishesham. A Film Directed by Dhipan; Starring Prithviraj, Priyamani, Bala, Meera Nandan etc.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ലീഡര്‍’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ദീപന്റെ തുടക്കം മോശമായിരുന്നു. ‘പുതിയ മുഖ’മെന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശ്രമം നടത്തുന്ന ദീപനിതൊരു പുതിയ തുടക്കം കൂടിയാണ്.
-ഹരി.



57. ഇന്നത്തെ താരം : കമ്മ്യൂണിസ്റ്റ് പച്ച

Name : Eupatorium odoratum
Family : Asteraceae
പനി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ശരീരവേദന മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ (അപ്പ) ഇലയിട്ട്, വെള്ളം തിളപ്പിച്ച് നന്നായി കുളിച്ചു.
-മിനി.


അദ്ധ്യായം 12 - സീതയെ തേടി


മാരീചനിഗ്രഹം കഴിഞ്ഞ് പര്‍ണ്ണശാലയിലേക്ക് തിരിച്ച് വരുന്ന ഭഗവാന്‍റെ അടുത്തേക്ക്, സീതാദേവിയുടെ നിര്‍ബന്ധത്താല്‍ പുറപ്പെട്ട ലക്ഷ്മണനെത്തുന്നു.രാവണന്‍ സീതയെ തട്ടി കൊണ്ട് പോയന്ന് മനസാല്‍ ബോധ്യമായ ശ്രീരാമചന്ദ്രന്‍, രാവണന്‍റെ കൈയ്യില്‍ അകപ്പെട്ടത് മായാസീതയെയാണെന്ന സത്യം ലക്ഷ്മണനില്‍ നിന്ന് മറച്ച് വയ്ക്കാന്‍ തീരുമാനിക്കുന്നു.അതിനാല്‍ സീതയെ തനിച്ചാക്കി എന്തിനാ വന്നത് എന്ന് രാമന്‍ ചോദിച്ചു.മറുപടിയായി, സീതാ ദേവി പറഞ്ഞ കഠോര വാക്കുകള്‍ പറയാന്‍ തനിക്ക് വിഷമമുണ്ടെന്നും, അത് കേട്ടുണ്ടായ ദുഃഖത്തില്‍ വന്നതാണെന്നും ഉണര്‍ത്തിക്കുന്നു.
-അരുണ്‍ കായംകുളം


ഉള്ളിലുള്ളത്

എന്തോ തിരഞ്ഞ്
തിരഞ്ഞെത്തിയതായിരുന്നു
ഉള്ളില്‍ കളഞ്ഞ് പോയത്

അകത്തേയ്ക്ക് നോക്കുമ്പോള്‍
മുമ്പേ തിരഞ്ഞ് പോയവരുടെ
സം ഘഗാനങ്ങള്‍ ക്കപ്പുറം
നിന്റെ ഏകാന്തതയിലെയ്ക്ക്
എത്തിനോക്കുന്നെന്റെയേകാന്തത..
-ജയേഷ് സാന്‍.


"വഴിയില്‍"

ഞാന്‍ ഇന്ത്യക്കാരനായതു കൊണ്ടാവണം
തൊട്ടടുത്ത്
ദസ്‌വിയില്‍ സ്വയം കോര്‍ത്തുകിടന്നൊരാള്‍
ഈജിപ്തുകാരനാണെന്ന്
പരിചയപ്പെടുത്തിയത്

മുമ്പില്‍
വെളുത്ത് ചുവന്നിരുന്നയാള്‍
ഇടയ്ക്കൊന്ന് തിരിഞ്ഞ്
ഫ്രഞ്ചുകാരനെന്ന് ചിരിച്ചത്
-നസീര്‍ കടിക്കാട്.

ഒരു നഷ്ട ബാല്യം

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും
-പി ഉണ്ണീകൃഷ്ണന്‍.

ഒറ്റജാലകം

ഭാരമില്ലായ്‌മക്ക്‌
ഉയരങ്ങളെന്നര്‍ത്ഥമുള്ളതിനാലാവാം
തള്ളിത്താഴെയിട്ട്‌
അച്ഛന്‍ പറന്നുപോയത്‌..

-ആഗ്നേയ.


റീ ഫില്‍


വിശ്വാസം:

ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവള്‍
എനിക്കായ്‌ നൂറുകണക്കിന് പ്രണയലേഖനങ്ങളെഴുതിയവള്‍
നൂറുകണക്കിന് പരീക്ഷകള്‍ നേരിട്ടവള്‍
എനിക്കായ്‌ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നവള്‍
ഒടുവല്‍ തുപ്പല്‍ തീര്‍ന്നപ്പോള്‍
തൊണ്ട വരണ്ടപ്പോള്‍
എഴുത്ത്‌ നിന്നപ്പോള്‍
കുടല്‍മാല ഊരി വലിച്ചെറിഞ്ഞു.
-അഭിജിത്ത് മടിക്കുന്ന്.

പകല്‍ക്കിനാവ്

അതിന്റെ ശീതംപുരണ്ട, ഘനീഭൂതമായ
ആലിംഗനത്തിലേക്കു
ഞാന്‍ മടങ്ങിയെത്തുമെന്ന്
എന്റെ മുറിക്ക് തിട്ടമുണ്ട്.
-നവന്‍ - ദില്ലി പോസ്റ്റ്.

അവള്‍...









തെരുവോരത്തബലയായ്.. അവള്‍.!
മണ്ണില്‍ നഗ്നപാദങ്ങള്‍ പൂഴ്ത്തി,
ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി,
അര്‍ക്ക കാ‍മക്കണ്ണിലുരുകിയും,
നിറം കെട്ടുമശരണയായ്.....!
-ഷിനില്‍ നെടുങ്ങാട്.



വേട്ടക്കാര്‍

ഇര പിടുത്തത്തിനു മുന്പേ....!!
-അര്‍ജുന്‍ സാഗര്‍.


അങ്ങനെ...



അങ്ങനെ വന്ന് വന്ന് കഴുത്തോളം കേറും....




‌-ശ്രീലാല്‍.

Read more...

29ജൂലൈ2009 - മണ്ഡരി ബാധിച്ച തല..

Tuesday

27ജൂലൈ2009 - കൊടും വഞ്ചന!!!

നിങ്ങള്‍ പറയൂ ചെറായി മീറ്റിനോട് ബ്ലോത്രം കാണിച്ച വഞ്ചനയെന്തെന്ന്?


ചെറായി മീറ്റ് -“ വ്യത്യസ്തനാമൊരു ബ്ലോഗറാം.......”

മനസ്സിനുള്ളിൽ ഒരായിരം നനുനനുത്ത ഓർമ്മകൾ അവശേഷിപ്പിച്ച് ചെറായി മീറ്റും അവസാനിച്ചു.അപരിചിതരായി വന്നവർ പരിചിതരായി മാറി നിറഞ്ഞ സ്നേഹത്തോടെ യാത്രാമൊഴികൾ ചൊല്ലി.ജീവിതപ്പാതകളിൽ എന്നിനി കാണും നമ്മൾ പരസ്പരം കൈകോർത്തു ചിരിയ്ക്കുവാൻ എന്നവർ വിതുമ്പി...
-സുനില്‍ കൃഷ്ണന്‍.



ചെറായി- ‘സ്വ.ലേ‘ മാര്‍ വിട്ടുപോയ കാര്യങ്ങള്‍!

ചെറായിലെ സുഹൃദ് സംഗമം എത്ര സന്തോഷകരമായിരുന്നുവെന്ന് പറഞ്ഞറിയിക്കാനാവുന്നതല്ല. വൈകുന്നേരം മീറ്റ് കഴിഞ്ഞ് മടങ്ങുമ്പോള്‍ മനസ്സിലുണ്ടായ നിരാശ ആത്മമിത്രങ്ങളെ പിരിയുന്നതിന്റെ മാത്രമായിരുന്നു. അത്രയേറെ അടുപ്പം പരസ്പരം ഉണ്ടാക്കുവാന്‍ ആ സംഗമത്തിനായി. സൌഹൃദം; അതെത്ര വേഗമാണ് നമ്മുടെയൊക്കെ മനസ്സില്‍ വേരാഴ്ത്തുന്നത് ...
-പൊങ്ങുമ്മൂടന്‍

ശ്രീ പൊങ്ങുമ്മൂടന്‍ ബ്ലോത്രത്തെപ്പറ്റി ചില പരാമര്‍ശങ്ങള്‍ കൊടുത്തിരുന്നു. അതിന് ചില മറുപടികള്‍.

"എന്റെയൊരു സ്നേഹിതന്‍ ബൂലോകം ഓണ്‍ലൈന്‍, ബ്ലോത്രം എന്നീ ബ്ലോഗുകളുടെ ലിങ്ക് അയച്ചുതരുന്നത്. സംഗതി ഉശിരന്‍ സാധനങ്ങളാണ്..."

ശ്രീ പൊങ്ങുമ്മൂടന്‍,
http://blothram.blogspot.com/

ഇതാണ് ബ്ലോത്രത്തിന്റെ ലിങ്ക്. 2009ജൂണ്‍1 ന് തുടങ്ങിയിട്ടെയുള്ളു. മിക്കവാറും എല്ലാ ദിവസവും ചിന്ത, തനിമലയാളം തൂടങ്ങിയ അഗ്രികള്‍ അരിച്ചു പെറുക്കി അറിയപ്പെടുന്നവരുടെയും അറിയപ്പെടാത്തവരുടേതുമായ നല്ലതെന്ന് ബ്ലൊത്രത്തിന് തോന്നിയ പോസ്റ്റുകള്‍ വാര്‍ത്ത രൂപത്തില്‍ അതത് പോസ്റ്റുകളിലേക്ക് ലിങ്ക് സഹിതം കൊടുക്കുന്നു. പൊങ്ങുമ്മൂടന്റെ പോസ്റ്റുകളും വന്നിട്ടുണ്ട്. പൊങ്ങുമ്മൂടനെ പോലുള്ള ഒരാള്‍ ആരോപണം ഉന്നയിക്കുമ്പോള്‍ യാഥാര്‍ത്ഥ്യം അറിയണം. സമയമുണ്ടെങ്കില്‍ ഒന്ന് ഓടിച്ച് നോക്കുക. എന്നിട്ട് പറയുക,
ബ്ലോത്രം “സംഗതി ഉശിരന്‍ സാധനങ്ങളാണ്” എന്ന്.

"അത്രയ്ക്ക് ആധികാരികമായി തന്നെ ഇരു ബ്ലോഗുകളും മീറ്റ് കവര്‍ ചെയ്തിരിക്കുന്നു. അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."

ശ്രീ പൊങ്ങുമ്മൂടന്‍,
ബ്ലോത്രം ആര്‍ക്കും ശമ്പളം കൊടുത്ത് നിര്‍ത്തിയിട്ടില്ല. ബ്ലോത്രത്തിന് കുറച്ച് പേര്‍ സഹായിക്കുന്നുണ്ട്. മീറ്റിന് തലെ ദിവസം മുതല്‍ പല തവണ പലരേയും ഇന്റര്‍ നാഷണല്‍ കോളുകള്‍ വിളിച്ചാണ് ബ്ലോത്രം വാര്‍ത്തകള്‍ ഇട്ടത്. അവിടെ നടന്ന എല്ലാ കാര്യങ്ങളും അതേ പോലെ റിപോര്‍ട്ട് ചെയ്യാനിത് മലയാള മനോരമ പത്രമൊന്നുമല്ലല്ലോ? ഒരു ബ്ലോഗല്ലേ? അപൂര്‍ണ്ണമെങ്കിലും മീറ്റിന്റെ അപ്ഡേറ്റ് ആദ്യം കൊടുത്തത് ബ്ലോത്രം തന്നെയാണ്. അത് മീറ്റ് ദിവസവും. കൊടുത്തിട്ടുണ്ട്. പരിമിതികള്‍ വലുതാണ്. എന്നിട്ടും കുറച്ചെങ്കിലും ശരിയായ അപ് ഡേറ്റ് ബൂലോഗര്‍ക്കെത്തിച്ചത് ബ്ലോത്രമാണ്. അല്ലാതെ ഒരു വാര്‍ത്തയും ബ്ലോത്രം വളച്ചൊടിച്ചില്ല, മീറ്റിനെ അപഹസിച്ച് എഴുതിയ്ട്ടില്ല. പിന്നെ അപ്പോള്‍ തന്നെ വന്ന ബീരാന്‍ കുട്ടിയെന്ന ബ്ലോഗറുടെ വാര്‍ത്ത കൊടുത്തിരുന്നു. മീറ്റിന് അനുകൂലമായത് മാത്രമല്ല വിമര്‍ശിക്കുന്ന വാര്‍ത്തകളും ബ്ലോത്രത്തില്‍ വരും. മീറ്റ് ആധികാരികമായി റിപോര്‍ട്ട് ചെയ്തു എന്ന് ബ്ലോത്രം ഒരിക്കലും അവകാശപ്പെട്ടിട്ടില്ല.
“അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ച മണ്ഡരി ബാധിച്ച തലയ്ക്ക് പോങ്ങുവിന്റെ പ്രണാമം..."
ശരിയാണ്, മണ്ഡരി പിടിച്ചു പോയി. മീറ്റിന്റെ ദിവസം മുഴുവന്‍ ഒരു കാ‍ര്യവുമില്ലാതെ നെറ്റിനു മുന്നില്‍ ഇരുന്നും ഇന്റര്‍നാഷണല്‍ കോളുകള്‍ വിളിച്ച് ഇടക്കിടെ വിവരങ്ങള്‍ അന്വേഷിച്ചും (വേറെ ജോലിയുണ്ടായിട്ടും) മീറ്റിനെ പറ്റി അന്വേഷിച്ചത് അതില്‍ പങ്കെറ്റുക്കാന്‍ പറ്റാത്തതിന്റെ വിഷമത്തിലാണ്. എന്നെ പോലെ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് മീറ്റ് അപ് ഡേറ്റുകള്‍ എത്തിക്കാന്‍ കഴിയുമോ എന്നറിയാനാണ്.
മണ്ടന്‍ തന്നെ അല്ലെ? മണ്ഡരി പിടിച്ച തലയുള്ള ഒരാളേ അങ്ങനെ ഇരിക്കൂ.

അന്നേ ദിവസം ബ്ലോത്രത്തിന് കിട്ടിയ 1000ത്തോളം ഹിറ്റ് മീറ്റ് വാര്‍ത്ത അറിയാന്‍ ബ്ലോഗര്‍മാര്‍ എത്ര ആകാംക്ഷയോടെയാണിരുന്നതെന്നതിന് തെളിവാണ്. ആ ഹിറ്റ് പുഴുങ്ങിക്കൊടുത്താല്‍ എന്റെ പിള്ളേരുടെ വയര്‍ നിറയില്ല. :)



"ബൂലോകം ഓണ്‍ലൈനിന്റെയും ബ്ലോത്രത്തിന്റെയും സ്വ.ലേ മാര്‍ അശ്രദ്ധകൊണ്ടു വിട്ടുപോയ ചില കാര്യങ്ങള്‍ ഇത്തിരി വിശാലമായിത്തന്നെ പറയാം. സഹിക്കണം."

നന്നായി, ഇപ്പോഴെങ്കിലും അവിടെ നടന്നത് ശരിയായ വിധത്തില്‍ അറിയിച്ചതിന്. പറഞ്ഞില്ലെ, ബ്ലോത്രത്തിന് ശമ്പളം കൊടുത്തു വിട്ട ലേഖകന്മാര്‍ ഉണ്ടായിരുന്നില്ല എന്ന്. ഭാവനയില്‍ സൃഷ്ടിച്ച ഒരു വാര്‍ത്തയും ബ്ലോത്രം കൊടുത്തിട്ടുമില്ല.
താങ്കള്‍ക്ക് സമയമുണ്ടെങ്കില്‍ ഒന്ന് കൂടി എല്ലാം വായിച്ച് നോക്കുക. എന്നിട്ട് താങ്കള്‍ ഒന്ന് കൂടി പരിഹസിച്ച് പോസ്റ്റിടുക. ചിലപ്പോള്‍ കൂടുതല്‍ വിഷയങ്ങള്‍ കിട്ടും.

മീറ്റിനെ പറ്റി ആലോചന നടന്നതു മുതല്‍ അതേപ്പറ്റി വന്ന എല്ലാ പോസ്റ്റുകളും വലിയ പ്രാധാന്യത്തില്‍ ബ്ലോത്രം കൊടുത്തിട്ടുണ്ട്. വിമര്‍ശനങ്ങളും കൊടുത്തിട്ടുണ്ട്. മീറ്റിനെ സപ്പോറ്ട്ട് ചെയ്യുകയാല്ലാതെ ഒരിക്കലും ബ്ലൊത്രം വിമര്‍ശിച്ചിട്ടില്ല. മീറ്റിന്റെ തലെ ദിവസത്തെയും മീറ്റിന്റെ അന്നത്തെയും പോസ്റ്റുകള്‍ ഒന്ന് നോക്കുക. തലെദിവസം അന്ന് വരെ മീറ്റിനെ പറ്റി വന്ന മിക്കവാറും എല്ലാ പോസ്റ്റുകളുടെയും ലിങ്ക് തപ്പിയെടുത്ത് ബ്ലോത്രം കൊടുത്തിരുന്നു.

ഏത് ഘട്ടത്തിലാണ് ബ്ലോത്രം മീറ്റിന് എതിരാവുന്നത്? ഏത് വാര്‍ത്തയാണ് കെട്ടിച്ചമച്ചത്? ഏത് വാര്‍ത്തയാണ് വളച്ചൊടിച്ചത്? എങ്ങനെയാണ് ബ്ലോത്രം മീറ്റിനെ വഞ്ചിച്ചത്? ഇതിനൊന്നും ആരും മറുപടി പറഞ്ഞില്ല ഇതു വരെ.

ഇപ്പോഴും ഈ “ഉശിരന്‍ സാധനത്തിന്“ വേണ്ടി സമയം കളയുന്ന തല “മണ്ഡരി“ പിടിച്ചത് തന്നെയല്ലെ ശ്രീ പൊങ്ങുമ്മൂടന്‍?

ചെറായിമീറ്റിലെ സൂപ്പര്‍സ്റ്റാര്‍

ഈ പോസ്റ്റില്‍ താഴെ കൊടുത്തിരിക്കുന്ന പെന്‍സില്‍ ഡ്രോയിംഗ് കണ്ടില്ലേ, അദ്ദേഹമാണ്‌ ചെറായി മീറ്റിലെ സൂപ്പര്‍സ്റ്റാര്‍.ഇത് എന്‍റെ അഭിപ്രായമല്ല, ഈ പടം വരച്ച, ബ്ലോഗറായ എന്‍റെ അളിയന്‍, അരുണ്‍ കായംകുളത്തിന്‍റെ അഭിപ്രായമാ.ഈ പടം കണ്ട് നിങ്ങളില്‍ പലര്‍ക്കും സംശയമുണ്ടായതു പോലെ എനിക്കും സംശയമായി.അതിനാല്‍ ഞാനും ചോദിച്ചു, 'ആരാ ഇത്?
-ഗോപന്‍


റായി ബ്ലോഗ്ഗര്‍ മീറ്റും ഞാനും

രണ്ടു മൊബൈല്‍ ഫോണ്‍ അലാറം, ഒരു ടൈം പീസ്‌, 20-70 കോളുകള്‍ ഇതൊക്കെ ഒരുമിച്ചു പ്രയത്നിച്ചാലും എന്നെ രാവിലെ ഉണര്‍ത്താന്‍ പറ്റിയെന്നു വരില്ല! അതുകൊണ്ട്, വെളുപ്പിന് എണീക്കുക ഒരു സ്ഥലം വരെ പോവുക ഇതൊക്കെ എനിക്ക് മനോഹരങ്ങളായ നടക്കാത്ത സ്വപ്‌നങ്ങള്‍ ആണ്. (നാട്ടില്‍ ആണെങ്കില്‍ അങ്ങനെ ഒരു പ്രശ്നം ഇല്ല! അച്ഛന്‍ ഡാ!! എന്ന്‌ ഒരൊറ്റ വിളി വിളിച്ചു കഴിയുന്നതിനു മുന്‍പേ ചാടി അവിടെ എത്തിയിരിക്കും!) അപ്പൊ പിന്നെ അതിരാവിലെ എങ്ങോട്ടെങ്ങിലും യാത്ര ഉണ്ടെങ്കില്‍ അന്നേ ദിവസം ഉറങ്ങാതെ സിസ്റ്റതിന്റെ മുന്നില്‍ അങ്ങ് തള്ളി നീക്കും! അതാണ്‌ പതിവ്..

-Harikrishnan



ജൊയ - വസന്തത്തിന്റെ ഇടിമുഴക്കം

മലാലായ്‌ ജൊയ അത്രയധികം പരിചിതമായ പേരായിരിക്കില്ല പലര്‍ക്കും. എങ്കിലും ഇന്ന്‌, ഭൂമിയിലെ ഏറ്റവും വലിയ സമരമുഖത്ത്‌ ഈ പെണ്‍കുട്ടിയുണ്ട്‌. അഫ്ഘാനിസ്ഥാനില്‍. സ്ത്രീകളുടെയും സാധാരണക്കാരായ പൌരന്‍മാരുടെയും അവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ പോരാടുന്ന ഈ പെണ്‍കുട്ടി, ഇന്ന്‌, അഫ്ഘാനിസ്ഥാനിലെ, അമേരിക്കയുടെ പാവസര്‍ക്കാരായ ഹമീദ്‌ കര്‍സായിയെയും വെല്ലുവിളിച്ചുകൊണ്ടാണ്‌ ഓരോ ദിവസവും, 'കൊല്ലപ്പെടാതെ' ജീവിച്ചുകൊണ്ടിരിക്കുന്നത്‌.
-രാജീവ് ചേലനാട്ട്.

അറ്റകൈ

എന്തരു ചെല്ലാ മാങ്ങാണ്ടി തപ്പുന്ന മലയണ്ണാനെപ്പോലെ ഇവിടൊക്കെ കിടന്നു പരതണത്?
ചോര ചിന്തുന്നത് എവിടാ? മെഡിക്കല്‍ ഫിറ്റ്നസ് വാങ്ങിക്കാന്‍ വന്നതാ ഞാന്‍, ഇതെന്താ ആശൂത്രി ഒഴിഞ്ഞു കിടക്കുന്നത്? ബോംബ് ഭീഷണിയോ അതോ പാമ്പ് ഭീഷണിയോ?

രോഗികളെ എടുക്കുന്നത് നിര്‍ത്തി.
ഞാന്‍ രോഗിയല്ല ഫിറ്റാ...
-അനോണി ആന്റണി.


കമ്മ്യൂണിസ്റ്റ്‌ പച്ച സൂപ്പര്‍ഹിറ്റ്‌; ചിക്കുന്‍ഗുനിയയ്‌ക്ക്‌ നന്ദി


കേരളത്തെ സംബന്ധിച്ചിടത്തോളം ഒരു അധിനിവേശ സസ്യയിനമാണ്‌ കമ്മ്യൂണിസ്‌റ്റ്‌ പച്ച.

റോഡിറമ്പിലും ഫലഭൂയിഷ്ടമായ നാട്ടിന്‍പുറങ്ങളിലും മറ്റ്‌ സസ്യങ്ങള്‍ക്ക്‌ വളര്‍ന്നുവരാന്‍ ഇട നല്‍കാതെ ഇടതൂര്‍ന്ന്‌ വളരുന്ന ഈ ചെടിക്ക്‌ ഒരു ഉപയോഗം കണ്ടെത്താന്‍ ഇതുവരെ കമ്മ്യൂണിസ്‌റ്റുകാര്‍ക്ക്‌ പോലും കഴിഞ്ഞിരുന്നില്ല. കമ്മ്യൂണിസ്റ്റുകാരുടെ പേര്‌ ചീത്തയാക്കാന്‍ ജനിച്ച ചെടി എന്നല്ലാതെ എന്തുപറയാന്‍.

പക്ഷേ, ഈ ദുസ്ഥിതി മാറിയിരിക്കുകയാണ്‌; കുറഞ്ഞ പക്ഷം മലബാറിലെങ്കിലും.
-ജെ എ.


ഗുഡ് ബൈ ലെനിന്‍ !


കഥയെ കാഴ്ചയാക്കലാണ് സിനിമ. തുടക്കം മുതല്ക്കിങ്ങോട്ടു കഥകളുടെ അടിസ്ഥാനം എന്നും മനുഷ്യ വികാരങ്ങളാണ്. അത് സ്നേഹമാകാം, വെറുപ്പാകാം, പ്രതികാരമാവാം, പേടിയാകാം. കഥയുടെ പുതുമയും, അതിന്റെ അവതരണ രീതിയുമാണ് ഒരു കഥയെ മറ്റൊന്നിനേക്കാള്‍ മികച്ചത് എന്ന് വിലയിരുത്താന്‍ നമ്മെ പ്രേരിപ്പിക്കുന്നത്. സിനിമയുടെ കാര്യത്തിലും ഇത് വ്യത്യസ്തമല്ല.
-

അദ്ധ്യായം 11 - അശോകവനിയിലെ സീത


അപൂര്‍വ്വ മാനിന്‍റെ വേഷത്തിലുള്ള മാരീചന്‍ പര്‍ണ്ണശാലക്ക് സമീപമെത്തുകയും, സീതാദേവിക്ക് മാനിനോടൊരു ഇഷ്ടം തോന്നുകയും ചെയ്തു.അത് മാരീചനാണെന്ന് ലക്ഷ്മണന്‍ മുന്നറിയിപ്പ് കൊടുത്തിട്ടും, സീതാദേവിയുടെ ആഗ്രഹപ്രകാരം രാമദേവന്‍ അതിനെ പിടിക്കാന്‍ ഇറങ്ങി തിരിച്ചു..
-അരുണ്‍ കായംകുളം.

മയിലാടും കുന്ന്

ഉച്ചനേരത്ത്
ഇല്ലാത്ത ഉറക്കം
കണ്ണില്‍നിന്ന് വടിച്ചുകളഞ്ഞ്
തൊടിയിലേക്ക് നോക്കിയിരിക്കുമ്പോള്‍
ഇപ്പോഴില്ലാത്ത
പൊന്തക്കാട്ടില്‍
അതാ ഒരു മയില്‍.
-വി മോഹനകൃഷ്ണന്‍.

സ്വയം ഭോഗം

ചുരുട്ടിയ മുഷ്ടിക്കുള്ളില്‍
ദൃഢമായിരുന്നാ തത്വശാസ്ത്രം
ഉയര്‍ത്തിയും താഴ്ത്തിയും
സ്ഖലിച്ചു വിഫലമായ് തെറിച്ചു
കുഴഞ്ഞതാണതിന്‍ ചരിത്രം
-അനൂപ് ചന്ദ്രന്‍.

ഭൂകമ്പരാത്രിയില്‍

ഭൂകമ്പത്തിന്‍റെയും
വിലാപങ്ങളുടെയും
ഈ രാത്രിയില്‍
നീ എന്നെ മാറോടണയ്ക്കുക
-മേരി ലില്ലി.

"നിയോഗം"

രാവിലെ കാണാഞ്ഞപ്പോള്‍
ഒന്ന് ചെന്ന് നോക്കിയതാണ്

പതുക്കെ കണ്ണ് തുറന്നു
അച്ഛന്‍ പറയുന്നു

മരിയ്ക്കാറായെന്നു തോന്നുന്നു
കണ്ണടയുമ്പോഴൊക്കെ
പാടങ്ങള്‍ മഞ്ഞില്‍
മറഞ്ഞു പോവുന്ന കാഴ്ച..
-മേലേതില്‍..

തനിച്ചല്ല..

'ഒറ്റയ്ക്ക്' ഒരു പക്ഷി ഇരുന്ന കൊമ്പിലേക്ക് മറ്റൊരാള്‍ ചേക്കേറിയപ്പോള്‍..
-പകല്‍ കിനാവന്‍.

ചെറായി ബീച്ച്

-നന്ദന്‍.

സജ്ജീവേട്ടന്റെ ലേറ്റസ്റ്റ് രസം

ചെറായിയില്‍ വെച്ച് പതിനഞ്ചാം രസം പരിശീലിക്കുന്ന സജ്ജീവേട്ടന്‍..


-ശ്രീലാല്‍.

Read more...

28ജൂലൈ2009 - ചാവേര്‍..????

Monday


27ജൂലൈ2009 - കൊടും വഞ്ചന!!!

നിങ്ങള്‍ പറയൂ ചെറായി മീറ്റിനോട് ബ്ലോത്രം കാണിച്ച വഞ്ചനയെന്തെന്ന്?



ചെറായി ബ്ലോഗേഴ്സ് മീറ്റ്

-കേരള ഫാര്‍മര്‍.


ചെറായി മീറ്റ് : അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച



ഈ ഓര്‍മ്മച്ചെപ്പില്‍ എന്നും സൂക്ഷിച്ചുവയ്ക്കാന്‍ ഒരുപിടി നല്ല നിമിഷങ്ങളും സൌഹൃദങ്ങളും സമ്മാനിച്ച ചെറായി ബ്ലോഗ് സുഹൃദ്സംഗമം നടന്ന ദിവസം. ചെറായി മീറ്റിന്റെ സ്വാഗതബാനറില്‍ പറഞ്ഞിരുന്ന അടിക്കുറിപ്പ് “അതിരുകളില്ലാ സൌഹൃദങ്ങളുടെ നേര്‍ക്കാഴ്ച” അക്ഷരാര്‍ത്ഥത്തില്‍ ശരിയെന്നു തെളിയിച്ചു ഈ സൌഹൃദസംഗമം‍.

-അപ്പു.


ചാവേർ മടങ്ങുന്നു..


ബൂലോകതീവ്രവാദി ചെറായി മീറ്റിൽ കീഴടങ്ങി..

പാവം ചാവേർ വെറുകൈയ്യോടെ മടങ്ങിപ്പോകുന്നു..

-ഹരീഷ്.



ബ്ലോഗ് മീറ്റ് വിവരങ്ങള്‍ മറ്റ് ബ്ലോഗുകളില്‍‌
-മുള്ളൂക്കാരന്‍.

ബ്ലോഗ്‌ ഗീതത്തിന് എന്ത് സംഭവിച്ചു ?

ജയകൃഷ്ണന്‍ കാവാലം രചിച്ച് ഇന്ത്യ ഹെറിട്ടേജ് സംഗീതം നിര്‍വ്വഹിച്ച ബ്ലോഗ്‌ ഗീതത്തിന് എന്ത് സംഭവിച്ചു ? അതിനെപ്പറ്റി ആരും ഒന്നും പറഞ്ഞ് കേട്ടില്ല .അതോ കാപ്പിലാന് ഉപരോധം പ്രഖ്യാപിച്ച മീറ്റില്‍ മീറ്റ്‌ തത്സമയ സംപ്രേക്ഷണം ചെറായി കടലില്‍ കളഞ്ഞത് പോലെ ഇതും കടലില്‍ മുക്കി താഴ്ത്തിയോ ?
-കാപ്പിലാന്‍.

ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം.........

൨൦൦൯-ജൂലായ് ൨൬.ചെറായിയിലെ ബൂലോകസംഗമസുദിനം.സന്തോഷകരവും, സൌഹൃദപൂര്‍ണ്ണവുമായ ഈ കൂട്ടായ്മ സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ നമ്മുടെ മനസ്സിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടില്ല.നമുക്ക് കൂടെ ക്കൂടെ തുറന്ന് നോക്കാന്‍ പറ്റുന്ന ഫയലായി അങ്ങനെ കിടക്കും.
-വെള്ളായണി വിജയന്‍.

157.ചെറായി മീറ്റ്‌ പഠിപ്പിക്കുന്ന പാഠം.

അങ്ങനെ ബൂലോഗത്തെല്ലാവരും കാത്തിരുന്ന സുദിനം കഴിഞ്ഞു. ചെറായി മീറ്റ്‌ ഏവരും പ്രതീക്ഷിച്ചതിന്റെ അനേകം മടങ്ങ് ഭംഗിയായി നടത്തുവാന്‍ അതിന്റെ സംഘാടകര്‍ക്ക് സാധിച്ചു. വിവാദങ്ങള്‍ക്ക് പുല്ലുവിലയെ ഉള്ളൂവെന്ന് മീറ്റിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ തെളിയിച്ചു.
-കൂതറ തിരുമേനി.

ചെറായി മീറ്റ്...എന്റെ അനുഭവം....

-ഗോപക് യൂ ആര്‍.

മലയാള ഭാഷക്ക്‌ ചെറായി മീറ്റിന്റെ സംഭാവന

ചെറായി മീറ്റിന്റെ ഔപചാരികമായ ആരംഭം കുറിച്ചുകൊണ്ട്‌ ലതിച്ചേച്ചി ചായക്ക്‌ ഒരുക്കിയ വിഭവങ്ങളെക്കുറിച്ച്‌ സംസാരിച്ചുകൊണ്ടിരിക്കുകയാണ്‌.
-അരീക്കോടന്‍.


ചെറായി ജോറായി..

രാവിലെ 6.40 നു ഞാനും അനുജന്‍ നിസാറും(ചിച്ചു) കൂടെ ചെറായിലേക്ക് യാത്ര തിരിച്ചു.വണ്ടി സ്ടാര്‍ട്ട് ചെയ്തതെയുള്ളൂ ഫോണ്‍ ബെല്‍ അടിക്കാന്‍ തുടങ്ങി.പരിചയമില്ലാത്ത നമ്പര്‍.
-ജുനൈത്ത്.

നിരാശാജനകമായ ചെറായി സുഹൃദ്‌ സംഗമം(ഞാൻ ബ്ലോഗ്‌ പൂട്ടുന്നു)

അങ്ങിനെ ബ്ലോഗേഴ്സ്‌ സുഹൃദ്‌ സംഗമം കഴിഞ്ഞു.
എന്തെല്ലാമായിരുന്നു ബഹളം? സുരക്ഷാപ്രശ്നങ്ങൾ, അനോണി, സുനാമി,ചാവേറ്‌,കുഴുബോംബ്‌, തീവ്രവാദി ,ഭൂകമ്പം, ....എന്തെന്തു പ്രതീക്ഷകളായിരുന്നു ചെറായിയിലേക്കു പോകുമ്പോൾ? എന്നിട്ടിപ്പോ എന്തായീ? ബ്ലോഗ്‌ മീറ്റാണത്രേ ബ്ലോഗ്‌ മീറ്റ്‌....
-ശിവപ്രസാദ് ആര്‍.

67.അടുത്ത ബ്ലോഗ്‌ മീറ്റ്‌ തേടി

ജീവിത പ്രാരാബ്ദങ്ങള്‍ ഓരോ ദിക്കിലേക്ക് കൊണ്ടുപോകുമ്പോള്‍ പല നല്ല സംഗമങ്ങളും നമുക്കന്യമായി തീരുന്നു. കൂട്ടിലേക്ക് തിരിച്ചുവരുന്ന വേളയില്‍ വല്ല സുഹൃത്ത്സംഗമങ്ങളും ബാക്കിയുണ്ടെങ്കില്‍ അത് എവിടെയെന്നു തിരക്കി അലയുന്ന പക്ഷികളില്‍ ഒരുവനായി ഞാനും. കഴിഞ്ഞ ചെറായി ബ്ലോഗ്‌ മീറ്റിനു സമര്‍പ്പണം. ഒപ്പം അതിന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കു അഭിനന്ദനങ്ങളും.
-ദീപക് രാജ്.

ചെറായി : വിമര്‍ശകര്‍ അറിയണം.

ഞാനൊന്ന് ചോദിച്ചോട്ടേ,
-നാട്ടുകാരന്‍.

ചെറായി..... ചെറിയ ദൃശ്യങ്ങള്‍!!

-സജി.

ബൂലോഗരോട് ഒരു അഭ്യര്‍ഥന

അങ്ങിനെ ചെറായി ബ്ലോഗ് മീറ്റ് കഴിഞ്ഞു . പങ്കെടുത്ത മഹാത്മാക്കള്‍ എല്ലാം ഫോട്ടോകളിലൂടെയും മറ്റും ഞങ്ങളെപോലുള്ള പങ്കെടുക്കാന്‍ കഴിയാത്തവരെ കൊതിപ്പിച്ചു കൊണ്ടിരിക്കുന്നു.
-


ചെറായിയില്‍ നഷ്ടമായത്

(മീറ്റില്‍ പങ്കെടുത്ത ചിലരുടെ പോസ്റ്റില്‍ നിന്നും (ശരീഫ്‌ അടക്കം ) , മറ്റു ചിലരോടുള്ള ചാറ്റിങ്ങില്‍ നിന്നും , മനസ്സിലായ മീറ്റ് വികാര തീവ്രതയെ അടിസ്ഥാനമാക്കി എഴുതിയ ഒരു മിനിക്കഥ )

ചെറായിയില്‍ "നഷ്ടമായത് "
-ഫൈസല്‍ കൊണ്ടോട്ടി.

മുല്ലപെരിയാര്‍ സംഹാര താണ്ഡവം ആടുമ്പോള്‍!!!!!!!


മാധ്യമങ്ങള്‍ക്ക് ആഘോഷങ്ങളുടെ ദിനരാത്രങ്ങള്‍ സമ്മാനിക്കുകയും നിയസഭയില്‍ വന്‍ പൊട്ടിത്തെറികള്‍ സൃഷ്ട്ടിക്കുക്കയും ചെയ്ത മുല്ലപെരിയാര്‍ ഇതിഹാസങ്ങള്‍ രചിക്കുമ്പോള്‍ കേരളത്തിലെ നാല്പതു ലക്ഷം ജനങളുടെ വില പറയുകയാണ്‌ ശ്രീമാന്‍ മുല്ലപെരിയാര്‍ .....450 ദശ ലക്ഷം ഘനയടി ജലം ഒരു സമൂഹത്തിന്റെ ഉന്മൂല നാശത്തിനായി ദിവസങ്ങള്‍ എണ്ണുമ്പോള്‍ രാഷ്ട്രിയ പാര്‍ടികള്‍ ഒരു സിനിമ കാണുന്ന ലാഘവത്തില്‍ കാഴ്ച്ചക്കാരകുമ്പോള്‍ ഭീതിയുടെ ഉരുള്‍പൊട്ടല്‍ പെരിയാര്‍ നിവാസികളുടെ ഉറക്കം കെടുത്തുന്നു ..
-ജിക്കു വര്‍ഗ്ഗീസ്.


ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

ആര്‍ക്കും ചേരാവുന്ന പെന്‍ഷന്‍പദ്ധതിയില്‍ ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: പെന്‍ഷന്‍ ഫണ്ട്‌ റഗുലേറ്ററി ആന്‍ഡ്‌ ഡവലപ്‌മെന്റ്‌ അതോറിട്ടിയുടെ ആര്‍ക്കുംചേരാവുന്ന പെന്‍ഷന്‍പദ്ധതി കേരളത്തിലുമെത്തി. സൗത്ത്‌ ഇന്ത്യന്‍ ബാങ്കുള്‍പ്പെടെയുള്ള ബാങ്കുകളില്‍ ഇതിനുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്‌.
-ടീം വണ്‍ ദുബായ്.



ഇത് ക്രൂരതയാണ് മാധ്യമങ്ങളെ.... ക്രൂരത...!

മലയാളത്തിലെ മികച്ച നടന്മാരില്‍ ഒരാളായ ശ്രീ. രാജന്‍.പി.ദേവ് രക്തം ശര്‍ദ്ദിച്ചു ഗുരുതരാവസ്ഥയില്‍ ഏറണാകുളം lake shore ആശുപത്രിയില്‍ ചികിസ്തയിലാണ്.

ഇന്നലെ, ഞായറാഴ്ച, രാത്രി 11 മണിക്ക് കിരണ്‍ ടി വി യില്‍ വരുന്ന 'ചിരിക്കുടുക്ക' എന്ന പരിപാടിയില്‍ "ആലിബാബയും ആറര കള്ളന്മാരും" എന്ന സിനിമയിലെ ക്ലിപ്പിംഗ് വന്നിരു‌ന്നു. രാജന്‍.പി.ദേവും ജഗതിയും കൂടി തകര്‍ത്തഭിനയിച്ച രംഗങ്ങള്‍ കണ്ടു ആര്‍ത്തു ചിരിക്കുമ്പോള്‍ ആ മഹാനടന്‍ വേദനയോടു മല്ലിട്ട് കൊണ്ടിരിക്കുന്നു എന്നത് വിരോധാഭാസം.

-കുരാക്കാരന്‍.


വയര്‍ലെസ്സ്‌ വൈദ്യുതി ഇനി കെട്ടുകഥയല്ല

വയറുകളുടെയോ കേബിളുകളുടെയോ സഹായമില്ലാതെ ഇലക്ട്രോണിക്‌ ഉപകരണങ്ങള്‍ ചാര്‍ജ്‌ ചെയ്യുക എന്നത്‌ ഇനി സങ്കല്‍പ്പമോ ഭാവി സാധ്യതയോ അല്ല.
-ജെ എ.


ലേബല്‍ കൂട്ടം / Label Cloud

നാം എഴുതുന്ന പോസ്റ്റുകളുടെ ലേബലുകള്‍ അനിമേറ്റട് രീതിയില്‍ ആക്കാനുള്ള ഒരു വിദ്യയാണ് ലേബല്‍ കൂട്ടം[ഈ ബ്ലോഗിന്റെ സൈഡ് ബാറില്‍ കാണുന്നത് പോലെ] .ലേബലുകളില്‍ ഏതിലെങ്കിലും ഞെക്കിയാല്‍ അതിനോട് ബന്ധപ്പെട്ട പോസ്റ്റില്ലേക്ക് പോകും. ലേബലുകള്‍ മലയാളത്തില്‍ എഴുതിയാല്‍ ഇതു പോലെയാക്കാന്‍ പറ്റില്ല.
-അജ്ഞാതന്‍.

എനിക്ക് ധീരതയ്ക്കുള്ള പുരസ്കാരം

ആഫീസിലെ ഒരു സഹപ്രവര്‍ത്തകന്റെ ബാച്ചിലേഴ്സ് പാര്‍ട്ടിയായിരുന്നു അന്ന് വൈകുന്നേരം. മദ്യപാനത്തില്‍ കന്യകനായതിനാല്‍ കൊക്കകോള മാത്രം കഴിച്ച് ഞാന്‍ വേഗം നാട്ടിലേക്കുള്ള ബസ്സ് പിടിച്ചു. ഏതോ ചതിയന്‍ ചന്തു ഞാനറിയാതെ എന്റെ കോളയില്‍ വോഡ്ക കലര്‍ത്തിയതിന്റെ റിസള്‍ട്ട് ബസ്സില്‍ കയറിയപ്പോഴാണെനിക്ക് അനുഭവപ്പെട്ടത്.

-കുമാരന്‍.

നാരങ്ങാ മിട്ടായി

"മമ്മീ മമ്മീ.... വാണ്ട്‌ സ്നിക്കെര്‍സ് നൌ !" എട്ടു വയസുകാരി അര്‍ച്ചന ഉച്ചത്തില്‍ ബഹളം വെച്ചു തുടങ്ങി.

"അച്ചൂ... ടോള്‍ഡ്‌ യു... ഞാന്‍ പിന്നെ തരാം !" ഇന്ദുവിന് ചെറുതായി ദേഷ്യം വന്നു തുടങ്ങി.

"നോ മമ്മീ... എനിക്ക് ഇപ്പൊ കിട്ടണം !" അച്ചു വിടാന്‍ ഭാവമില്ല.

ഇന്ദുവിന്റെ അമ്മ ദേവകി അപ്പൊ മുറിയിലേക്ക് കടന്നു വന്നു.
-അഭി.

മരിക്കാത്ത ഓർമ്മകൾ-18

ഉറക്കെ ചിരിച്ചുകൊണ്ട് ഞാൻ പുറത്തേയ്ക്ക് ഓടി., ഗേറ്റ് കടന്നുവരുന്ന രാധിക, ബ്രേക്കിട്ടപോലെ ഞാൻ നിന്നു,
“അല്ല ഇതാര്, രാധികയോ വരു”
“എന്താ ഓടിവരുന്നത് കണ്ടു.. ?”
“പാട്ട് കേട്ടിട്ടാ….”
“..? “
“അതല്ല, സുശീലൻ പാടുകയായിരുന്നു, ഞാൻ ചുമ്മാ തമാശയ്ക്ക്..”
-വെള്ളത്തൂവല്‍.

കിച്ചുവിന്റെ ലോകം


കിച്ചു ഈസ് മൈ ഗ്രാന്‍ഡ് കിഡ്. അവളുടെ യഥാര്‍ത്ഥ നാമഥേയം ഈസ് കൃഷ്ണ. ഹരിശ്രീ വിദ്യാ നിഥി സ്കൂളില്‍ നാ‍ലാം ക്ലാസ്സില്‍ പഠിക്കുന്നു. അവളുടെ വീട് ചേറൂര്‍ ഗാന്ധി നഗറിലാണ്.
അവള്‍ക്ക് ഒരു ചേട്ടത്തി ഉണ്ട്. പൊന്നു. ശരിക്കുള്ള പേര് എനിക്കോര്‍മ്മയില്ല. അവള്‍ ഒമ്പതാം ക്ലാസ്സില്‍ അതേ സ്കൂളില്‍ തന്നെ.
-ജെപി.


അറുപത്തി അഞ്ചു സംവല്‍സരങ്ങള്‍ക്കു മുമ്പ്

അറുപത്തി അഞ്ചു സംവല്‍സരങ്ങള്‍ക്കു മുമ്പ്

ഒരു കൊച്ചു വെളുപ്പാന്‍ കാലത്ത് കോട്ടയം
ജില്ലയിലെ കാനം എന്ന ചെറുകരയില്‍ ആയിരുന്നു
ജനനം. കേരളീയ പാരമ്പര്യം അനുസരിച്ച് ജനന
നക്ഷത്ത്രിനു വലിയ പ്രാധാന്യം കൊടുക്കുന്നു.
ഒരു ക്രൈസ്തവ പുരോഹിതന്‍റെ മകനായി
ജനിച്ച,വേദാര്‍ത്ഥശബ്ദ കോശം വരെ വിരചിച്ച
ഡോ.ബാബു പോള്‍ തന്‍റെ കൊച്ചു മകന്‍
ഔസേപ്പച്ചന്‍, തന്‍റെ നാളായ അത്തം നക്ഷത്രത്തില്‍
ജനിച്ചതില്‍ അഭിമാനം കൊള്ളുന്നു...
-



അദ്ധ്യായം 09 - ശൌര്യം പോയ ശൂര്‍പ്പണഖ


അദ്ധ്യായം 10 - മായാസീത ജനിക്കുന്നു


ശൂര്‍പ്പണഖ രാവണ സന്നിധിയിലെത്തി..
ഖരനെയും കൂട്ടരെയും കൊലക്ക് കൊടുത്തു, ഇനി രാവണനെ കൂടി കൊലക്ക് കൊടുത്താലേ ശൂര്‍പ്പണഖയ്ക്ക് സമാധാനമാകുകയുള്ളന്ന് അവളുടെ പെരുമാറ്റത്തില്‍ നിന്നും നമുക്ക് മനസിലാക്കാം.
അല്ലെങ്കില്‍ രാമനെതിരെ തിരിയാന്‍ രാവണനെ പ്രേരിപ്പിക്കുമോ?
സംഭവം ഇങ്ങനെ..
-അരുണ്‍ കായംകുളം.

ബാഹര്‍‌വാലാ*

ഞാന്‍ ബാഹര്‍വാലാ
നിന്റെ വീടിന്റെ പുറത്തുനില്‍ക്കുന്നവന്‍
നിന്റെ തരാതരമറിയുന്നവന്‍
നിന്റെ സൂക്ഷ്മഗന്ധങ്ങളോരോന്നും
നന്നായറിയുന്നവന്‍..
-രാജീവ് ചേലനാട്ട്.

"മണലില്‍ ഒരു വര"

മരുഭൂമി
ആകാശം തൊടാനോടുമ്പോള്‍
കാറ്റ് വിരിച്ചിട്ട
മണലിന്റെ വെളുപ്പില്‍
ആ പഴയവീട്
മണ്ണ് മെഴുകിയ
ഓല മേഞ്ഞ
അറമുറിയും
മരക്കോവണിയും
കയ്യാലയും തൊഴുത്തുമുള്ള
തറവാട്ട് വീട്..
-നസീര്‍ കടിക്കാട്.

അറിയുന്നില്ലയൊന്നും


പെയ്തു മഴ;മഞ്ഞും.
അറിഞ്ഞില്ല ആരും

ഇലകള്‍ ‍അടരുന്നത്‌.

കാലം പഴുക്കുന്നത്‌.

മുന്‍വരിയിലെ പല്ലു പോയ

മോണ കാട്ടി ചിരിക്കുന്ന പുലരി.

നരകയറിയ പുരികങ്ങള്‍ക്കുമേല്‍

‍ചുളിവു വീണ നെറ്റിപോലെ

അസ്തമിക്കുന്ന സന്ധ്യ..
-ഫൈസല്‍ ഗുരുവായൂര്‍.

ദൈവത്തിന്റെ വില കുറഞ്ഞ തമാശകള്‍

തീരത്തെഴുതിയ പേരുകള്‍
പെട്ടന്നൊരു തിര വന്നു
മായ്ച്ചു കളയും പോലെ,
മണലില്‍ പതിഞ്ഞ കാല്പാടുകള്
‍ഒരു ചെറു കാറ്റിന്റെ കൈ വന്നു
മൂടിക്കളയും പോലെ,
-ചേക്കുട്ടി.

പാളക്കണ്ണാടി

തീവണ്ടികള്‍
ചവച്ചോടി
ചവച്ചോടി
കിട്ടിയ
പാളത്തിളക്കത്തില്‍
കണ്ണാടി നോക്കാന്‍
കിടന്നതാകുമൊ
കണ്‍ തുറന്നേ
കിടക്കും
ശിരസ്സുകള്‍
-ടി എ ശശി.

സ്വപ്നത്തുള്ളികള്‍


നിറഞ്ഞൊഴിഞ്ഞില്ലാതാകുന്ന വെള്ളത്തുള്ളികള്‍
ആര്‍ക്കോ വേണ്ടി പെയ്തൊഴിയുന്ന മഴത്തുള്ളികള്‍
തിമര്‍ത്തുപെയ്ത് ഇല്ലാതെയായിത്തീരാന്‍ വിധി.
-സപ്ന അനു ബി ജോര്‍ജ്.


21 പേരുടെ അന്നം.

-ജുനൈത്ത്.

പരിഭവത്തിന്റെ മഴക്കാറിനു കീഴെ ഒന്നു ചിറകൊതുക്കിയ നേരം

nature

Align Center

Read more...

27ജൂലൈ2009 - കൊടും വഞ്ചന!!!

ബ്ലോത്രവും ബൂലോകം ഓണ്‍ ലൈനും തെറ്റി ധാരണാ ജനകമായ വാര്‍ത്തകള്‍ കൊണ്ടു വീണ്ടും ബൂലോകരെ വഞ്ചിച്ചു. നേരറിയാന്‍ ഇതില്‍ പങ്കെടുത്ത വരോട് ചോദിച്ചാല്‍ മതി. അല്ലെങ്കില്‍ നാളെ മുതല്‍ ചെറായി ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കൂ....


ഒരറിയിപ്പ് : ചെറായി ബ്ലോഗ് മീറ്റില്‍ പുതിയൊരു റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുന്നു....നേരത്തെ 8 മണിക്കൂര്‍ കൊണ്ടു 227 കാരിക്കേച്ചര്‍ വരച്ച ശ്രീ സജീവ്‌ ഇന്നു മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടു 118 പേരുടെ കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!!! സജീവിന് ആശംസകള്‍ നേരാം..... ഇതാവട്ടെ ചെറായി മീറ്റിലെ ആദ്യ വിശേഷം.....
-ജോ.

(പലതവണ അവിടെ പങ്കെടുത്ത പലരോടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ മാത്രമെ ബ്ലോത്രം അപ് ഡേറ്റായി കൊടുത്തിട്ടുള്ളു. അല്ലാതെ കെട്ടിച്ചമച്ച ഒരു വാര്‍ത്തകളും ഞങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വാര്‍ത്തകള്‍ അപ്പപ്പോള്‍ ബൂലോഗരിലെത്തിക്കാനുള്ള താല്പര്യം മാത്രമായിരുന്നു ബ്ലോത്രത്തിന്. എന്തു കൊണ്ടോ അവിടത്തെ വാര്‍ത്തകള്‍ അപ്പപ്പൊള്‍ പുറത്തെത്തിക്കുന്നതിന് സംഘാടകര്‍ ഒരു മുന്‍ കൈയും എടുത്തില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. പങ്കെടുക്കാത്ത എല്ലാവര്‍ക്കും പങ്കെടുത്തവരോട് അപ്പപ്പോള്‍ ഫോണ്‍ ചെയ്ത് ചോദിക്കാന്‍ കഴിയുമായിരുന്നോ? ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് അതില്‍ പങ്കെടുത്തവരിടുന്ന പോസ്റ്റുകള്‍ വായിച്ച് അറിഞ്ഞാല്‍ മതിയെന്നായിരുന്നുവോ?- ബ്ലോത്രം

സൂത്രന്‍,
തെറ്റുകള്‍ കാണിച്ചു തരാന്‍ അവര്‍ എഴുതിയതും മറ്റും ഇപ്പോള്‍ അതിലില്ല. ( ഒരു സ്ക്രീന്‍ ഷോട്ട് എടുക്കാതിരുന്നത് എന്റെ വിവേകമില്ലായ്മ ) എന്റെ ഈ റിപ്പോര്‍ട്ടും അതില്‍ വന്നിരുന്നു. എതിര്‍പ്പ് കൂടിയപ്പോള്‍ ഇന്ന് ഉച്ചയ്ക്ക് മുന്നേ അവര്‍ അത് രണ്ടും അപ്രത്യക്ഷമാക്കി
.

(മുകളില്‍ ജോ എന്ന ബ്ലോഗറുടെ പോസ്റ്റ് ആണ്. അതിലെ ജോയുടെ ഒരു കമന്റും.. ജോയുടെ വാര്‍ത്ത ഇപ്പോഴും ബ്ലോത്രത്തില്‍ കിടക്കുമ്പോഴാണ് ഇത്തരം നുണപ്രസ്താവന)


ഇത് തെറ്റായ പ്രസ്താവനയാണ്. വീണിടത്ത് കിടന്നുരുളുന്നതിന് സമം. ഫ്ലാഷ് ആയി കൊടുത്ത സ്ക്രോളുകള്‍ മാത്രമെ മാറ്റിയിട്ടുള്ളു. അത് വാര്‍ത്തയാക്കിയപ്പോള്‍. അല്ലാതെ ബ്ലോത്രത്തില്‍ വന്ന ഒരു വാര്‍ത്തയും ഡിലീറ്റിയിട്ടില്ല. താങ്കളുടെ റിപോര്‍ട്ട് ഇപ്പോഴും അവിടെ തന്നെയുണ്ട്, ബ്ലോത്രത്തിന്റെ വിശദീകരണത്തിനൊപ്പം. ഇത് ഇന്നലെ മുതല്‍ വായിച്ച വായനക്കാര്‍ പറയട്ടെ, ഇതില്‍ നിന്ന് ഏതെങ്കിലും വാര്‍ത്ത ഡിലീറ്റ് ചെയ്തതായിട്ട്.
അതു പോലെ ബ്ലോത്രം ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ചെറായി വാര്‍ത്തകളും അതുപോലെ തന്നെ ആര്‍ക്കിവില്‍ ഉണ്ട്. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു.

ഈ നുണപ്രസ്താവനയില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തം, സംഘാടകര്‍ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെയാണ് അടിസ്താനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മീറ്റിംഗ് അടച്ചിട്ട മുറിയില്‍ കൂടുമ്പൊള്‍ അപ്പപ്പോള്‍ വാര്‍ത്തകൊടുക്കുന്ന പത്രങ്ങള്‍ ചെയ്യുന്നപോലൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇത്രക്ക് അസഹിഷ്ണുതയാണ് നിങ്ങള്‍ക്കെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു.

ജോയുടെ ഈ പ്രസ്താവന അപലപനീയമാണ്. ബ്ലോത്രം ഇവിടെ ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മറ്റ് വായനക്കാരോട്, മീറ്റിലെ മറ്റ് സംഘാടകരോടും അഭ്യര്‍ത്ഥിക്കുന്നു.


പ്രിയ ബ്ലോത്രം വായനക്കാരെ,

നിങ്ങള്‍ പറയുക, ചെറായി ബ്ലോഗ് മീറ്റ് വാര്‍ത്തകളില്‍ എന്ത് വളച്ചൊടിക്കലുകളാണ് ബ്ലോത്രം ചെയ്തിരിക്കുന്നത് എന്ന്..

എന്ത് വഞ്ചനയാണ് ബ്ലോത്രം ചെറായി മീറ്റിനോട് കാണിച്ചതെന്ന്?

ബ്ലോത്രം ചെറായി മീറ്റ് തകര്‍ക്കാനായി ഏതെങ്കിലും രീതിയില്‍ ശ്രമിച്ചതായി നിങ്ങള്‍ക്ക് തോന്നിയോ?

ഇത് ഒരു പത്രത്തിന്റെ സ്വഭാവം ഉള്ളതാവുമ്പോള്‍ അനുകൂലമായതും പ്രതികൂലമായതുമായ വാര്‍ത്തകള്‍ (പോസ്റ്റുകള്‍) കൊടുക്കുക എന്നല്ലാതെ അനുകൂലമായ വാര്‍ത്തകള്‍ മാത്രമെ കൊടുക്കാവൂ എന്ന് പറയാമോ?

നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു...

ഇതിന്റെ പേരിലൊരു വിവാദം വേണ്ട എന്നാണ് കരുതിയത്. പക്ഷെ നുണ പ്രസ്താവനകളുമായി വീണ്ടും ബ്ലോത്രത്തെ ആക്രമിക്കുന്നത് നോക്കിയിരിക്കാന്‍ കഴിയില്ല.

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP