FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

31 ഡിസംബര്‍ 2009:വരുന്നു .വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം

Thursday

പുതുവര്‍ഷത്തില്‍ 'വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം '

എല്ലാ ബൂലോക സുഹൃത്തുക്കള്‍ക്കും ബ്ലോത്രം ടീമിന്റെ ഹൃദയം നിറഞ്ഞ പുതുവത്സര ആശംസകള്‍


സംഭവ ബഹുലമായ ഒരു വര്‍ഷം നമ്മെ വിട്ട് പിരിയുവാന്‍ ഇനിയും മണിക്കൂറുകള്‍ മാത്രം . വാതില്‍ പടിയുടെ അപ്പുറത്ത് കുളിച്ചു സുന്ദരിയായി ആരും ഇതുവരെ സ്പര്‍ശിക്കാത്ത ഒരു കന്യകയെ പോലെ , മുടിയില്‍ മുല്ലപ്പൂവും ചൂടി പുതുവര്‍ഷം കാത്ത് നില്‍ക്കുന്നു . ഈ മംഗള വേളയില്‍ , ബ്ലോത്രം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആറ് ഏഴു മാസത്തെ ബ്ലോത്രം പ്രധാന വാര്‍ത്തകളില്‍ കൂടി ഒരോട്ട പ്രദക്ഷിണം നടത്തുകയാണ് . ബ്ലോത്രം പത്രത്തില്‍ മെയിന്‍ പേജ്കളില്‍ വന്ന വാര്‍ത്തകളും വിശേഷങ്ങളും വിവാദങ്ങളും വീണ്ടും ഒരിക്കല്‍ കൂടി വിശകലനം ചെയ്യുകയാണ് .ചായക്കോപ്പയിലെ കൊടുംകാറ്റ് പോലെ കുടത്തില്‍ നിന്നും ഭൂതകാലം ഒരിക്കല്‍ കൂടി ബൂലോക മധ്യത്തിലേക്ക് .

ബ്ലോത്രം പ്രധാന വാര്‍ത്തകളിലേക്ക് ഒരു വലിഞ്ഞു നോട്ടം

രചന സംഭാഷണം - ആചാര്യന്‍
സംവിധാനം - ജിക്കൂസ്
സാങ്കേതിക സഹായം - കാപ്പിലാന്‍
രംഗ പടം - പകല്ക്കിനാവാന്‍
പാശ്ചാത്തല സംഗീതം , ഗാനരചന - വെട്ടിക്കാട് രാമചന്ദ്രന്‍
കഥാപാത്രങ്ങളും അഭിനയിക്കുന്നവരും - ബൂലോകത്തെ പ്രധാന പുലികള്‍


ഉടന്‍ ആരംഭിക്കുന്നു .

കഥയെ കുറിച്ച് ഒരു വാക്ക് -


"
കഥയിലെ കഥാ പാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവുമില്ല , അഥവാ നിങ്ങള്‍ക്ക് അങ്ങനെ തോന്നുന്നെങ്കില്‍ തികച്ചും സ്വാഭാവികം .
ബ്ലോത്രം ടീം നിങ്ങള്‍ക്കായി നാളെ അണിയിച്ചോരുക്കുന്നു"


പ്രതീക്ഷിക്കുക .......2010 : തകര്‍ന്ന മോഹങ്ങളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക്..


നിരാശകള്‍ മാത്രം നല്‍കി ഓരോ വര്ഷം കൊഴിഞ്ഞുവീഴുമ്പോഴും പുതിയ പ്രതീക്ഷകളോടെ ഒരു പുതുവര്‍ഷം ജനിക്കുന്നു. ഭാവിയിലേക്ക് ഉറ്റുനോക്കുവാന്‍ നമ്മെ പ്രേരിപ്പിക്കുന്നത് ഈ പ്രതീക്ഷകളാണ്. കടുത്ത ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്കിടയിലും ഒരു നല്ല നാളെ സ്വപ്നം കണ്ടു കഴിയുന്ന കോടിക്കണക്കിന് മനുഷ്യര്‍ ലോകത്തെങ്ങുമുണ്ട്. ദിവസം ഒരു റൊട്ടിക്കഷണം പോലും ലഭിക്കാതെ വിശപ്പ്‌ കടിച്ചിറക്കി ജീവിക്കുമ്പോഴും ഒരു നല്ല നാളെ അരികത്തുണ്ട് എന്ന് പ്രതീക്ഷിക്കുന്നവര്‍. യുദ്ധ വിമാനങ്ങളും ചാവേര്‍ പടയാളികളും ചോരയും മരണവുമായി അരികത്തു കറങ്ങുമ്പോഴും ഒലിവ്‌ ഇല കൊക്കില്‍ കൊളുത്തി ഒരു വെള്ളരി പ്രാവ് പറന്നെത്തത്തുമെന്ന് കരുതുന്നവര്‍. പകര്‍ച്ചവ്യാധികളുടെയും മാറാരോഗങ്ങളുടെയും തുരുത്തില്‍ കിടക്കുമ്പോഴും വെള്ളവും മരുന്നുമായി ഒരു തോണിക്കാരനെ കാത്തിരിക്കുന്നവര്‍. തെരുവിലെ ചവറ്റുകൂനയില്‍ കിടക്കുമ്പോഴും ടൈയും ഷൂസുമിട്ട് പോകാന്‍ ഒരു സ്കൂള്‍ സ്വപ്നം കാണുന്ന അനാഥബാല്യങ്ങള്‍.. പ്രതീക്ഷകള്‍ എല്ലാവരെയും ജീവിപ്പിക്കുന്നു.
ഒബാമയുടെ വരവാണ് രണ്ടായിരത്തി ഒമ്പതിന്റെ പ്രതീക്ഷകള്‍ക്ക് ചിറകു മുളപ്പിച്ചത്.. ഓവല്‍ ഓഫീസില്‍ ആദ്യമായി ഒരു കറുത്ത വംശജന്‍ പ്രസിഡന്റായി ഇരുന്നതിന്റെ ആവേശം ജനുവരി ഇരുപത് ലോകത്തിനു നല്‍കി..
-ബഷീര്‍
>>ഇവിടെ

2009 കടന്നു പോകുമ്പോള്‍ - വിദേശകാര്യംകഴിഞ്ഞ ദശകത്തിലെ തന്നെ ഏറ്റവും പ്രധാനവാര്‍ത്തയായി പാശ്ചാത്യമാധ്യമങ്ങള്‍ തെരഞ്ഞെടുത്തത് ജനകീയചൈനയുടെ വളര്‍ച്ചയാണ്. പീപ്പീള്‍സ് റിപ്പബ്ളിക് ഓഫ് ചൈനയുടെ അറുപതാം വാര്‍ഷികാഘോഷം 2009ലെ അവിസ്മരണീയസംഭവങ്ങളില്‍ പ്രഥമസ്ഥാനത്ത് നില്‍ക്കുന്നു. ചൈനയുടെ സൈനികശക്തിയും സാംസ്കാരികവൈവിധ്യവും ജനതയുടെ ഉത്സാഹവും പ്രതിഫലിച്ച പകിട്ടാര്‍ന്ന ചടങ്ങായിരുന്നു വാര്‍ഷികാഘോഷം. ലോകം നേരിടുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാനുള്ള ബദല്‍മാര്‍ഗം സോഷ്യലിസം മാത്രമാണെന്ന് ചൈനീസ് പ്രസിഡന്റ് ഹൂ ജിന്റാവോ പ്രഖ്യാപിച്ചു. ചൈനീസ് സവിശേഷതകളുള്ള സോഷ്യലിസം കെട്ടിപ്പടുക്കാനുള്ള ശ്രമം വിജയകരമായി മുന്നോട്ടുകൊണ്ടുപോകാന്‍ അവര്‍ക്ക് കഴിയുന്നു.
-ജനശക്തി
>>ഇവിടെ

2010

അങ്ങനെ ഒരു വര്‍ ഷം കൂടി ജീവിച്ച് തീര്‍ ക്കുകയാണ്‌. പ്രത്യേകിച്ചൊന്നും തോന്നുന്നില്ല. വിശലകലനം ചെയ്യാന്‍ മാത്രം കാര്യമായൊന്നും സം ഭവിക്കാത്ത ഒരു വര്‍ ഷം , ഒരു പുസ്തകം ഇറക്കി എന്നതൊഴിച്ചാല്‍ .അതില്‍ വലിയ സന്തോഷമൊന്നും ഇപ്പോള്‍ തോന്നുന്നില്ല, എന്തോ അനാവശ്യം ചെയ്ത പോലെ ജാള്യത മാത്രം .
-ജയേഷ്
>>ഇവിടെ

പുതുവത്സര ചിന്തകള്‍

അങ്ങനെ ഒരു വര്‍ഷം കൂടി നമ്മില്‍ നിന്ന് പറന്നു പോവുകയായി.മുമ്പ് ഒരു പോസ്റ്റില്‍ സൂചിപ്പിച്ചപോലെ മരണത്തോട്‌ ഒരു വര്‍ഷം കൂടി അടുത്തു.അതില്‍ നാം ആനന്ദനൃത്തം ചവിട്ടുന്നു!!!അതു പോകട്ടെ.

പുതുവത്സരം പലര്‍ക്കും പല പുതിയ തീരുമാനങ്ങളും എടുക്കാനുള്ള അവസരം കൂടിയാണ്.ഞാനിനി കള്ള് കുടിക്കില്ല, പുകവലി അമ്പേ നിര്‍ത്തും തുടങ്ങീ സ്ഥിരം നമ്പറുകള്‍ ഇക്കൊല്ലവും പല മനസ്സിലും രൂപപ്പെട്ടിരിക്കും.ബൂലോകത്ത് നാല് ചൊറി വര്‍ത്ത്മാനം പറഞ്ഞ് ആളാകണം എന്ന പദ്ധതിയും ചില മനസ്സുകളില്‍ ഉണ്ടായേക്കാം.ഇക്കൊല്ലം ഒരു പുതുവത്സരം ഒരു സംഭവമാക്കണം എന്ന് തീരുമാനമെടുത്തവരും ഉണ്ടാകും.
-അരീക്കോടന്‍
>>ഇവിടെ

മാംഗോ മുദ്ദുഗവു നാട്ടിലെങ്ങും പാട്ടായി

എഫ് എം സ്റ്റേഷന്‍ - മാംഗോ (അതെ, മാമ്പഴമാ, മാമ്പഴം.. മല്‍ഗോവ മാമ്പഴം. )
പ്രോഗ്രാം - മുദ്ദുഗവു (മുത്തം തരൂ)
പ്രക്ഷേപണ സമയം - രാത്രി പത്ത് മണി
കലാപരിപാടി - ചെല്ലക്കിളി ശൃംഗാരം
എല്ലാം ചേരുംപടി ചേരുന്നവ തന്നെ.

ഒന്നിന്റെ ഒരു കുറവുണ്ടായിരുന്നു. അവതാരകന്‍ ചെല്ലക്കിളിയുമായി ഒളിച്ചോടുന്നത്.. ആ കുറവ് ഇപ്പോഴാണ് തീര്‍ന്നത്. ഇനി മുദ്ദുഗവു ലൈവായി വരും. ശൃംഗാരച്ചൂടില്‍ മാംഗോ സ്റ്റുഡിയോയിലെ ഫോണിന്റെ ചെമ്പുകമ്പി ഉരുകിയൊലിക്കുന്നതിന് അല്പം ആശ്വാസവുമായി..
-ബഷീര്‍

പഴശ്ശിരാജ ചന്തുവിന്റെ പ്രേതമാണോ?

സിനിമ കാണാന്‍ പോകുമ്പോള്‍ പ്രദീക്ഷയടക്കം എന്തെങ്കിലും താത്പര്യങ്ങള്‍ ഉണ്ടാകും.സം‌വിധായകന്‍, അല്ലെങ്കില്‍ അഭിനേതാവ് അതുമല്ലെങ്കില്‍ കഥ തുടങ്ങിയവ. ഇതൊന്നും കാര്യമായില്ലാതെ പഴശ്ശിരാജ കാണാന്‍ പോയതിനുള്ള പ്രധാനകാരണം സിനിമയെപ്പറ്റി ലഭിച്ച പലരീതിയിലുള്ള അഭിപ്രായപ്രകടനങ്ങളാണ്.

'സിനിമ എങ്ങനെയിരുന്നു' എന്ന് എനിക്ക് മുമ്പെതന്നെ ഇത് കണ്ടിരുന്ന സുഹൃത്തീനോട് ,
-തറവാടി
>>ഇവിടെ


My "Super Blogger of the year 2009"
അനോണീമാഷ്

കാക്കത്തൊള്ളായിരത്തി നാന്നൂറ്റി പതിനേഴ് മലയാളി ബ്ലോഗര്‍മാരില്‍ നിന്നും നിങ്ങളുടെ സൂപ്പര്‍ ബ്ലോഗറെ തിരഞ്ഞെടുക്കാന്‍ ഇതാ ഒരു സുവര്‍ണ്ണാവസരം.
ഇതിലെ

ആരാധന എന്നാല്‍ ഇതായിരിക്കട്ടേ...
വിന്‍സ്

വിഷ്‌ണുവര്‍ദ്ധനു വിട: കര്‍ണാടകയില്‍ വ്യാപക അക്രമം-ബംഗളുരു: പ്രിയതാരം വിഷ്‌ണുവര്‍ദ്ധ(59)ന്റെ വിയോഗത്തില്‍ കര്‍ണാടക കണ്ണീരിലാണ്ടു. തെരുവിലിറങ്ങിയ ആരാധകര്‍ വ്യാപകമായി അക്രമമഴിച്ചുവിട്ടു. ഒരാള്‍ ആത്മഹത്യ ചെയ്‌തു.
ഇതിലെ

കാട് അഭയം തന്ന ഒരു രാത്രി....
ഷിനോജേക്കബ്
നിലംബൂര്‍ വനങ്ങളിലെ ആദിവാസികോളനി സന്ദര്‍ശിക്കാന്‍ പുറപ്പെട്ട് വഴിതെറ്റി വനത്തില്‍ അലയുകയും വനത്തില്‍ അന്തിയുറങ്ങുകയും ചെയ്ത ഒരു അനുഭവം...
ഇതിലെ

ഹസാർവില്ലയിലെ രാത്രികൾ..
സുനില്‍ പണിക്കര്‍

മടുപ്പിന്റെ ശബ്ദസൂചികൾ
മിടിയ്ക്കുന്ന രാത്രിയിൽ നഗരം
തീവെളിച്ചമായ്‌ത്തനിച്ചിരിക്കുന്നു...
ഇതിലെ

ഒന്നു പറയാമായിരുന്നു...........
മത്താപ്പ്

വയൽ വരമ്പിലെ ചളിമണ്ണിന് പതിവില്ലാത്ത വഴുക്കൽ. കൂട്ടിനു മഴയും. എങ്കിലും അയാൾ നടത്തത്തിന്റെ വേഗത കുറച്ചില്ല.
ഇതിലെ

(ചിന്ത്രങ്ങള്‍:നെറ്റില്‍ നിന്നും )
Read more...

30 ഡിസംബര്‍ 2009 -അവാര്‍ഡ് പുതിയ വഴിത്തിരിവിലേക്ക് ..

Wednesday

പാനല്‍ അംഗങ്ങള്‍

സുഹൃത്തുക്കളെ,

ബൂലോകം ഓണ്‍ലൈന്‍ നടത്തിവരുന്ന പോള്‍ വളരെ സുതാര്യമായി നടത്തുവാന്‍ ഞങ്ങള്‍ ഒരു വിദഗ്ധ പാനലിനെ നിയോഗിയ്ക്കും എന്ന് അറിയിച്ചിരുന്നല്ലോ. ഈ പാനല്‍ നിങ്ങളുടെ ബ്ലോഗുകളില്‍ സന്ദര്‍ശനം നടത്തുന്നതായിരിയ്ക്കും. പൊതുവെ നോമിനേഷന്‍ ലഭിച്ചിരിക്കുന്ന എല്ലാ ബ്ലോഗുകളും പരിഗണിക്കപ്പെടും. ഇനിയും ബ്ലോഗുകള്‍ സമര്‍പ്പിക്കാനുള്ളവര്‍ക്ക് അതിനായുള്ള അവസരവും ലഭ്യമാണ്. ഏതാനും ദിവസത്തിനകം ഫല പ്രഖ്യാപനം ഉണ്ടാകും എന്ന സന്തോഷ വാര്‍ത്തയും നിങ്ങളെ അറിയിച്ചു കൊള്ളുന്നു.logo പാനലിലെ അംഗങ്ങളെ കണ്ടെത്തുവാനുള്ള തിരക്കിലായിരുന്നു ഞങ്ങള്‍. തികച്ചും യോഗ്യരായ പാനല്‍ അംഗങ്ങള്‍ തന്നെ വേണമെന്നുള്ള നിര്‍ബന്ധം ഞങ്ങള്‍ക്കുണ്ടായിരുന്നു. അതിനായി കഴിഞ്ഞ ദിവസങ്ങള്‍ മുതല്‍ പലരുമായും ബന്ധപ്പെട്ടു വരികയായിരുന്നു. ഒടുവില്‍ ഞങ്ങള്‍ ഉദ്ദേശിച്ച പോലെ തന്നെ ഒരു നല്ല പാനല്‍ അംഗങ്ങളെ സംഘടിപ്പിയ്ക്കാന്‍ കഴിഞ്ഞു. അവരുടെ പേരുവിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .

-ബൂലോകം ഓണ്‍ലൈന്‍

>>ഇവിടെ

ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010


ബഹറൈന്‍ ബ്ലോഗ്‌ മീറ്റ്‌ -2010

പ്രിയരെ.....

ബഹറൈന്‍ ബ്ലോഗ് & ഫാമിലി മീറ്റ്-2010, ഈ വരുന്ന ജനുവരി 8 നു
വെള്ളിയാഴ്ച സൌത്ത് പാര്‍ക്ക് റസ്റ്റോറന്റില്‍ 7 മണിക്ക് വച്ച് നടത്താന്‍ തീരുമാനിച്ചിരിക്കുന്നു.

പരിപാടി വിജയമാക്കുന്നതിന് മെമ്പേഴ്സിന്റെ അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കുമല്ലോ. പുതിയതായി നിരവധി ബ്ലോഗേഴ്സ് ബഹറൈനില്‍ വന്നിട്ടുണ്ട്. പര്‍സ്പരം കാണാനും, പരിചയപ്പെടാനും നിയതമായ ഒരു ചട്ടക്കൂട്ടിലും പെടുത്താതെ, എല്ലാവരും കൂടി യോജിച്ച് നടത്തുന്ന ഒരു
ബ്ലോഗ് & ഫാമിലി മീറ്റ്.
-ബഹറിന്‍ ബൂലോകം
>>ഇവിടെ

2009-ലെ 'അളുപുളി' അവാര്‍ഡുകള്‍.2009-ലെ മികച്ച പത്ത് ബ്ലോഗുകള്‍ക്കുള്ള 'അളുപുളി' അവാര്‍ഡുകള്‍ താഴെ പറയുന്ന ബ്ലോഗുകള്‍ നേടി.-ജോണ്‍ ചാക്കോ >>ഇവിടെ

ഹര്‍ത്താല്‍ കൊണ്ട് എന്ത് നേടി ?


വീണ്ടുമൊരു ഹര്‍ത്താല്‍ കൊണ്ട് ജനങ്ങള്‍ക്കെന്തു ഗുണം ഉണ്ടായി. കൂടിയ വില കുറയ്ക്കാനോ ജീവിത നിലവാരം ഉയര്‍ത്താനോ ഈ സര്‍ക്കാരിനെ കൊണ്ട് ഒട്ടു ആകുമില്ല. പിന്നെ എന്തിനീ സമരം.

ഹര്‍ത്താല്‍ ബി എം എസ് നടത്തിയത് കൊണ്ട് കുറ്റം പറയുന്നതല്ല. ഹര്‍ത്താലിനെ എതിര്‍ത്ത് ഒരു കോണ്‍ഗ്രസ്‌ നേതാവ് പറയുന്നതും കേട്ട്. എന്നാല്‍ ഈ നേതാവ് അവര്‍ നടത്തുമ്പോഴും അങ്ങിനെ തന്നെ പറയണം. പിന്നെ ഇതെല്ലാം ഒരു ജീവിതത്തിന്റെ ഭാഗമാക്കിയ ഇടതന്മാര്‍ക്ക് ഹര്‍ത്താല്‍ കൂടാതെയും പറ്റില്ല.
- കറുത്തേടം.
>>ഇവിടെ

കാക്കരയുടെ ഹർത്താൽ ചിന്തകൾ

ബൂലോകം ഹർത്താലുമായി കടിപിടി കൂടുമ്പോൾ കാക്കര മാത്രം കുലം കുത്തിയായി മാറി നിൽക്കരുതല്ലോ. അതിനാൽ തന്നെ കാക്കരയുടെ ഹർത്താൽ ചിന്തകൾ ഇവിടെ പോസ്റ്റട്ടെ. ഹർത്താൽ മുത്തപ്പാ, കമന്റിയാലും!

ഹർത്താൽ എന്റെ ജന്മാവകാശമാണ്‌, എല്ലാ ഹർത്താലുകളും ജീവൻ കൊടുത്തും നിലനിർത്തും. സത്യം സത്യം സത്യം!
-കാക്കര
>>ഇവിടെ

പോക്കരാക്കയുടെ ന്യൂ ഇയര്‍ റസലൂഷന്‍

“പോക്കരാക്കാ...പുതുവര്‍ഷമാണല്ലോ വരുന്നത്...” ഞാന്‍ പറഞ്ഞു.


“ആ...എന്താ ജ്ജ് ഞമ്മളെക്കൊണ്ട് ബല്ല കുന്ത്രാണ്ടോം ഒപ്പിക്കാനുള്ള പരിപാടി ആയിരിക്കും”


“അല്ല...ങ്ങള് ഒര് സൂപ്പര്‍സ്റ്റാര്‍ ആണ് ബൂലോകത്ത്...” ഞാന്‍ പോക്കരാക്കയെ ഒന്നു പൊക്കി.


“സുബറ് സ്റ്റാര്‍ ആണെന്നോ, കള്ള സുബറേ...ഹമ്ക്കേ..പോ...
-അരീക്കോടന്‍
>>ഇവിടെ


കുടുംബവിശേഷം

ജി.മനു
‘ഞാന്‍ സ്വാമി സ്വയംവരാനന്ദന്‍... ക്രുദ്ധരായ ചില ഭക്തജനങ്ങള്‍ കപടസ്വാമി എന്നാരോപിച്ച് താടിജടാദികള്‍ വെട്ടി മര്‍ദ്ദിതനാക്കിയതുകൊണ്ട്, ഒരജ്ഞാത കേന്ദ്രത്തിലാണ് ഞാനിപ്പോള്‍..
ഇതിലെ
നൊസ്റ്റാള്‍ജിയ
ഇര്‍ഷാദ്

ഓര്‍മകളെ തട്ടിയുണര്‍ത്തിക്കൊണ്ട് സൈജുവിന്റെ ഫോണെത്തിയിട്ടു കുറച്ചു ദിവസമായി. യാന്ത്രികമായതും ആവര്‍ത്തന വിരസവുമെങ്കിലും, വളരെ സ്വസ്ഥമായി ജീവിതം മുന്നോട്ടുപോകുമ്പോഴാണവന്റെയൊരു കോള്‍.
ഇതിലെ
ഇന്‍ഫിനിറ്റ് ലൂപ്പിലെ യക്ഷി
ഏവൂരാന്‍

"ഫക്ക് മീ..!" യക്ഷി കാമാര്‍‌ത്തയായി നീട്ടി അലറുന്നത് അങ്ങിനെയാണു്‌. വൃദ്ധനായ മാന്ത്രികന്റെ നല്ലസമയം തുടങ്ങുന്നത് യക്ഷിയുടെ ഈ അലര്‍‌ച്ചയോടെയാണു്‌.
ഇതിലെ
കിണറ്റിലെ തവളകള്‍
നന്ദന
തവളയായിരുന്നു ഞാനാ കിണറ്റില്‍
കിണറിന്റെ പേര്‍ ഞാനിന്നും ഓര്‍ക്കുന്നു!
കിണറ്റിലായിരുന്നപ്പോള്‍
ഞാന്‍ കണ്ട ലോകം എത്ര
ചെറുതായിരുന്നെന്നു ഞാനിന്നും ഓര്‍ക്കുന്നു!
ഇതിലെ

വിശപ്പിന്റെ വഴി

തണുപ്പിന്‍ തുള്ളിയില്‍ ഉറങ്ങിക്കുതിര്‍ന്നാ കരിയിലയും‍,
ഉണങ്ങിയൊട്ടിയൊരു വയറിന്റെ വിളികേട്ടുണര്‍ന്നു.

കുലുങ്ങിത്തെറിച്ചകന്നൊരാ തുട്ടുകള്‍,
തടുത്തുകൂട്ടിയൊതുക്കി കീശയില്‍.

തടുത്തിടാന്‍, ഒരോട്ടയില്‍ കഴിയാത്തൊരാ കിങ്കരന്‍,
കുലുങ്ങിച്ചിരിച്ചുകൊണ്ട് കീഴോട്ടു ചാടി.
-എഴുത്തുകാരി
>>കൂടുതല്‍ ഇവിടെ

Read more...

29 ഡിസംബര്‍ 2009: ബാലട്ടുപെട്ടി അടച്ചു ....

Tuesday

വോട്ടിംഗ് നിറുത്തിവച്ചു

വോട്ടിംഗ് സിസ്റ്റത്തില്‍ പിഴവുണ്ടെന്നു കണ്ടതിനാല്‍ ഈ വോട്ടിംഗ് ഇവിടെ അവസാനിപ്പിക്കുന്നു. എന്നാല്‍ സച്ചിന്‍ മാധവന്‍ എന്ന ബ്ലോഗര്‍ ചൂണ്ടിക്കാണിച്ചതുപോലെ ഇതിന്റെ വിധി ഇനി ഒരു പാനല്‍ നിര്‍ണ്ണയിക്കാമോ? ആ പാനലില്‍ നിഷ്പക്ഷമതികളായ ബ്ലോഗ്ഗറന്മാര്‍ തന്നെ ആയിരിക്കണം ഉണ്ടാകേണ്ടത്
-ബൂലോകം ഓണ്‍ലൈന്‍
>>ഇവിടെ

വ്യാജ വോട്ടിനു കേസ്


ബൂലോകം മികച്ച ബ്ലോഗ്ഗര്‍മാരെ തിരഞ്ഞെടുക്കാന്‍ വോട്ട് എടുപ്പുമായി രംഗത്ത്. ബ്ലോഗ്‌ വായിക്കുന്നവരെല്ലാം വോട്ട് ചെയ്യണമെന്ന നിയമ കൊണ്ടുവരാന്‍ ബൂലോകത്ത് ഒരു മോഡി ഇല്ലാത്തതിന്റെ കുറവ് കാണാനുണ്ട്. എല്ലാ ഇനത്തിലും വളരെ കുറഞ്ഞ വോട്ടിംഗ് നിരക്കാണ് കാണാന്‍ കഴിയുന്നത്‌. ഏതോ ചാനല്‍ ചര്‍ച്ചയില്‍ കണ്ടപോലെ മോഡിയുടെ നിയമത്തെ എതിര്‍ക്കാന്‍ ധാരാളം പേര്‍. ഇവിടെയും അതുതന്നെ തിരഞ്ഞെടുപ്പ് തട്ടിപ്പാണെന്നും അല്ലെന്നും രണ്ടു അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരുന്നു
-കറുത്തേടം
>>ഇവിടെ
ബ്ലോഗ് അവാര്‍ഡ്:പ്രശസ്ത ബ്ലോഗര്‍മാര്‍ക്ക് നാണക്കേട്

ബൂലോകം ഓണ്‍ലൈന്‍റെ അവാര്‍ഡ് വോട്ടെടുപ്പ് എന്തായി എന്നറിയാന്‍ ഭ്രാന്തനും അവിടെ ഒന്ന് പോയി. ഭ്രാന്തന്‍ നേരത്തെ ചൂണ്ടിക്കാട്ടിയതു പോലെ ഒരു മാനദണ്ഡവുമില്ലാതെ നടത്തുന്ന ഈ അവാര്‍ഡ് പ്രഹസനത്തില്‍ കണ്ട വോട്ടുകള്‍ ഭ്രാന്തനെ ഞെട്ടിച്ചു.

വോട്ട് ചെയ്യാതെ ഫലം അറിയാന്‍ നിര്വ്വാഹമില്ലാത്തതിനാല്‍ ഓരോ വിഭാഗത്തിലും പൊതുവെ അധികം പ്രശസ്തരല്ലാത്ത ബ്ലോഗര്‍മാര്‍ക്ക് വോട്ട് നല്‍കിയാണ് ഭ്രാന്തന്‍ ഫലം പരിശോധിച്ചത്.

-ഭ്രാന്തന്‍

>>ഇവിടെ

ബ്ലോഗ്‌ അവാര്‍ഡ് എന്ന ഭൂലോക തട്ടിപ്പ്.

എന്താണാ എന്റെ കാപ്പൂ.. ഹിറ്റ് കൂട്ടാന്‍ എത്രയോ വഴികള്‍ കിടക്കുന്നു. പിന്നെ ഇമ്മാതിരി തട്ടിപ്പുകള്‍ വേണോ? കൂട്ടം തെറ്റിയ പക്ഷി നിരീക്ഷിച്ച ചിലത് ഇവിടെ കുറിക്കുന്നു.

ഒരു ഐ.പി. ക്ക് ഒരു വോട്ട് എന്നതാണ് നിയമം. ലാപ്ടോപ്പില്‍ വയര്‍ലെസ്സ് നെറ്റ് ഉപയോഗിക്കുന്നവര്‍ക്ക്(സാദാരണ കമ്പ്യൂട്ടറിലും ) ഓരോ തവണ ലോഗിന്‍ ചെയ്യുമ്പോഴും വേറെ വേറെ ഐ.പി. ആയിരിക്കും. രണ്ടു മണിക്കൂര്‍ പ്രയത്നിച്ചാല്‍ നൂറല്ല ആയിരം വോട്ടുണ്ടാക്കാം. സ്റ്റാറ്റിക് ഐ.പി. ഉള്ളവര്‍ മാത്രം ഒരു വോട്ടുമായി മിനുങ്ങസ്യ എന്നും പറഞ്ഞു ബൂലോക വിഡ്ഢികള്‍ക്കുള്ള അവാര്‍ഡിനായി കാത്തിരിക്കാം.
-രാംദാസ്
>>ഇവിടെ

ബൂലോകം ഓണ്‍ലൈനിന്റെ വോട്ടെടുപ്പ് ബഹിഷ്കരിക്കുക….


ബൂലോകം ഓണ്‍ലൈന്‍ വലിയ തമാശക്കാരാണ്..
2009 ലെ തമാശ രാജാക്കന്മാരായി അവരെ തെരഞ്ഞെടുക്കാവുന്നതാണ്.. മികച്ചവരെ കണ്ടെത്താനുള്ള തെരഞ്ഞെടുപ്പാണത്രെ!
അവര്‍ക്ക് അവാര്‍ഡ് നല്‍കുമോ?
ഭയങ്കര പരിപാടി തന്നെ…
പെറ്റതള്ള സഹിക്കൂലാ… അണ്ടനും അടകോടനും മത്സരിക്കാം …
ആര്‍ക്കും പേര് നിര്‍ദ്ദേശിക്കാം …
ഉദാരമായ വ്യവസ്ഥകള്‍…
-വിദൂഷകന്‍
>>ഇവിടെ

ബൂലോക ഓണ്‍ലൈന്‍ അവാര്‍ഡും വിവാദവും..

ബൂലോകം ഓണ്‍ലൈന്‍ നടത്തിയ അവാര്‍ഡിന്റെ വിവാദങ്ങള്‍ ഒടുങ്ങിയില്ല.. എന്തെ കൂതറ തിരുമേനി അവരെപ്പറ്റി/അതിനെപ്പറ്റി വിമര്‍ശിച്ചില്ല പ്രതികരിച്ചില്ല എന്നതിന്റെ മറുപടിയാണ്‌ ഇത് ... മുമ്പൊരിക്കല്‍ അവാര്‍ഡ് കൂതറ തിരുമേനിയും നല്‍കിയിരുന്നു... അതിന്റെ അപ്രസക്തത ഒന്നുകൊണ്ടുമാത്രം ഇത്തവണ നടത്തിയില്ല... കൂതറ അവലോകനം അവാര്‍ഡില്‍ ഉള്‍പ്പെടുത്താത്തതില്‍ സന്തോഷമേയുള്ളൂ. കുറഞ്ഞപക്ഷം പാവകളിയില്‍ വേഷം കെട്ടിയില്ലെന്നുള്ള സന്തോഷവുമുണ്ട്..
-കൂതറ തിരുമേനി
>>ഇവിടെ

ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡ്‌ പാവത്താന്‌.


2009 ലെ ഏറ്റവും മികച്ച ബ്ലോഗർക്കുള്ള ബെസ്റ്റ്‌ ബ്ലോഗർ - 2009 അവാർഡിന്‌ പ്രശസ്ത ബ്ലോഗർ പാവത്താനെ തെരഞ്ഞെടുത്തു.

തികച്ചും നിഷ്പക്ഷവും,സത്യസന്ധവും, നീതിപൂർവകവും, അഴിമതിരഹിതവുമായ നടപടിക്രമങ്ങളിലൂടെയാണ്‌ ഇദ്ദേഹത്തെ തെരഞ്ഞെടുത്തത്‌ എന്നത്‌ ഈ അവാർഡിന്റെ തിളക്കം വർധിപ്പിക്കുന്നു.
-പാവത്താന്‍
>>ഇവിടെ

ബ്ലോഗ് അവാര്‍ഡ് എന്ന നാടകം അവസാനിപ്പിച്ചില്ലേ??


ബൂലോക അവാര്‍ഡിനെക്കുറിച്ച് ഇനിയൊരു പോസ്റ്റ് ഇടണ്ടാ എന്ന് നായര്‍
തീരുമാനിച്ചതാ, എന്നാലും എങ്ങിനേയാ ഇടാതിരിക്കുന്നത്? ഈ വക പൊറാട്ട്
നാടകങ്ങളല്ലേ ഈ ബൂലോകത്ത് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ഒരു സുദാര്യമായ
ബൂലോക അവാര്‍ഡ് ത്ഫൂ !!
നായരു മുമ്പ് പറഞ്ഞത് എത്ര ശരിയായിരുന്നു എന്ന് ഇപ്പോ ബോധ്യമായില്ലെ? ഒരു അവാര്‍ ഡ്!
-അമ്മേടെ നായര്‍
>>ഇവിടെ

ഒരു കോപ്പിലെ അവാര്‍ഡ് !!!

എന്തോന്നാടെയ് ഇത് . അവാര്ടെന്നു കുവാര്ടെന്നും പറഞ്ഞു ഞെളിയുന്നത്?
കള്ളി വെളിച്ചത്തായില്ലേ. ഇനിയെങ്കിലും ഒന്ന് നിര്‍ത്തിപ്പോയ്ക്കൂടെ,

ഇന്നാ പിടിച്ചോ കുറച്ചു മൊഴികളും മറുമൊഴികളും.
-നമ്പൂരിച്ചന്‍
>>ഇവിടെ

തണല്‍ കഥ / കവിതാ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു.

ബഹറിനിലെ എഴുത്തുകാരുടെ കൂട്ടായ്‌മയായ തണല്‍ ബഹറിന്റെ 2009 ലെ കഥ / കവിതാ പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു. തണല്‍ കഥാ പുരസ്‌കാരം ശ്രീമതി ഷീജാ ജയനും, തണല്‍ കവിതാ പുരസ്‌കാരം ശ്രി. കെ. ബാലചന്ദ്രന്‍ കൊന്നക്കാടിനുമാണ് ലഭിച്ചത്. ബഹറിനിലെ എഴുത്തുകാരായ പതിനൊന്നംഗ സമിതിയാണ് ഇവരെ തെരഞ്ഞെടുത്തത്.
-ബഹറിന്‍ ബൂലോകം
>>ഇവിടെ

വീണ്ടെടുക്കേണ്ട പൊതുസ്ഥലങ്ങള്‍ - 1

പൊതുവിദ്യാഭ്യാസം സ്വകാര്യവല്‍ക്കരിക്കപ്പെടുന്നതിന് കഴിഞ്ഞ രണ്ടുമൂന്നു ദശകങ്ങളായി നാം സാക്ഷ്യം വഹിക്കുകയാണ്‌. എണ്‍പതുകളില്‍ മന്ദഗതിയിലാരംഭിച്ച്‌ തൊണ്ണൂറുകളില്‍ ഗതിവേഗമാര്‍ജ്ജിച്ച ഈ പ്രക്രിയ 2010ലെത്തുമ്പോഴേക്കും സര്‍ക്കാര്‍ സ്കൂളെന്ന നിലവിട്ട്‌ എയ്ഡഡ്‌ സ്കൂളുകളെപ്പോലും പിന്തള്ളിക്കൊണ്ട്‌ വളര്‍ന്നിരിക്കുന്നു. നമ്മുടെ നാട്ടിന്‍ പുറങ്ങളില്‍പോലും നല്ലൊരു ശതമാനം കുട്ടികളും ഇന്ന്‌ വിദ്യാഭ്യാസത്തിനായി ആശ്രയിക്കുന്നത്‌ അണ്‍ എയ്ഡഡ്‌ സ്കൂളുകളെയാണ്‌.

സര്‍ക്കാര്‍ സ്കൂളുകളുടെ ശോചനീയമായ ഭൌതികസാഹചര്യങ്ങളും അധ്യാപക-അനധ്യാപക ജീവനക്കാരുടെ നിഷേധാത്മകമായ തൊഴില്‍ നിലപാടുകളും ആണ്‌ ഈ അവസ്ഥയ്ക്ക്‌ കാരണമായതെന്ന്‌ ആരെങ്കിലും വാദിച്ചാല്‍ അതിനെ തള്ളിക്കളയാനാവില്ല. പക്ഷെ ഈ അവസ്ഥയില്‍ കാലികമായി ഇടപെടേണ്ട
-

കൈ കഴയ്‌ക്കുന്ന പ്രതിജ്ഞകള്‍


അസ്സംബ്ലിയില്‍ വെച്ച്‌ കേരളത്തിലെ പൊതു വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും ഏറ്റുചൊല്ലിയ പ്രതിജ്ഞയാണിത്‌. ഇത്തരം ഒരു പ്രതിജ്ഞ കുട്ടികളെ കൊണ്ട്‌ ഏറ്റുചൊല്ലിക്കാന്‍ തീരുമാനിക്കുന്നവര്‍ ഇതുകൊണ്ട്‌ പ്രതീക്ഷിക്കുന്നത്‌ എന്തൊക്കെയാവും. അറുപതു ലക്ഷത്തോളം കുട്ടികളുടെ ഇരുപത്‌ മിനുറ്റ്‌ പഠന സമയം അപഹരിച്ചാണ്‌ ( 60,0000 x 20 = 1,20,00000 മിനുറ്റ്‌ = 2,00000 മണിക്കൂര്‍ ) ഈ പ്രതിജ്ഞ കുട്ടികള്‍ ചൊല്ലി തീര്‍ത്തത്‌. ഒരു വര്‍ഷം ചുരുങ്ങിയത്‌ ഇത്തരം ആറോ ഏഴോ പ്രതിജ്ഞകള്‍ പൊള്ളുന്ന വെയിലത്തും ചാറ്റല്‍ മഴയത്തും നിന്ന്‌ ഹതഭാഗ്യരായ പോതുവിദ്യലയങ്ങളിലെ കുഞ്ഞുങ്ങള്‍ ചൊല്ലി തീര്‍ക്കുന്നുണ്ട്‌. എന്നാല്‍ ഇത്തരം പ്രതിജ്ഞകളുടെ ആശയ ഭാരമോ സമയ നഷ്ടമോ ഒന്നും ബാധിക്കാത്ത 'മിടുക്കര്‍', അണ്‍ എയ്‌ഡഡ്‌ വിദ്യാലയങ്ങളില്‍ ഈ സമയത്ത്‌ എഴുത്തും വായനയുമായി കഴിയുന്നു. ഇത്‌ വലിയ കാര്യമായതുകൊണ്ടാല്ല, മറിച്ച്‌ ഓരോ ചുവടിലും അനുവര്‍ത്തിക്കുന്ന ഇരട്ടത്താപ്പിന്റെ ആഴം ഇവിടെയും പ്രതിഫലിക്കുന്നത്‌ കണ്ടുള്ള അമ്പരപ്പാണ്‌.
-
>>ഇവിടെ

കലക്ട്രേറ്റും ഡിഡി ഓഫീസും
പഠിക്കാനും പഠിപ്പിക്കാനുമായി ഏറ്റവും കൂടുതൽ സമയം(കാലം) ബസ്‌യാത്ര ചെയ്തതിന്റെ ക്രഡിറ്റ് ‘എനിക്ക്’ ആയിരിക്കും എന്ന് ‘എനിക്ക്’ തോന്നുന്നു. ആകെ കൂട്ടിയപ്പോൾ കിട്ടിയത്, ഏതാണ്ട് ‘15000 മണിക്കൂർ’; അതിന്റെ കൂടെ എന്റെ സ്വകാര്യ കുടുംബയാത്രകളുടെ കണക്ക് വേറെയുണ്ട്. ഈ ബസ്‌യാത്രകൾ ഒരിക്കലും എനിക്ക് ഒരു പ്രശ്നമായി തോന്നിയിട്ടില്ല. മിക്കവാറും ബസ്‌യാത്രകൾ ഞാൻ ആസ്വദിക്കാറുണ്ട്.
-മിനി
>>കൂടുതല്‍ ഇവിടെ

ഓര്‍മകള്‍ ഉണ്ടാകുന്നത്

തലച്ചോര്‍ എങ്ങനെയാണ് ഓര്‍മകള്‍ സൂക്ഷിക്കുന്നതെന്ന് കണ്ടെത്തുന്നതില്‍ അമേരിക്കന്‍ ഗവേഷകര്‍ വിജയിച്ചു. ഇന്ത്യന്‍ വംശജനായ സൗരവ് ബാനര്‍ജി ഉള്‍പ്പെട്ട സംഘമാണ് സുപ്രധാനമായ ഈ മുന്നേറ്റത്തിന് പിന്നില്‍. ഓര്‍മക്കുറവിനും അള്‍ഷൈമേഴ്‌സ് രോഗം പോലെ ഓര്‍മകള്‍ നശിപ്പിക്കുന്ന പ്രശ്‌നങ്ങള്‍ക്കും ചികിത്സ രൂപപ്പെടുത്താന്‍ കണ്ടെത്തല്‍ സഹായിച്ചേക്കും.
-കുറിഞ്ഞി ഓണ്‍ലൈന്‍
>>ഇവിടെ

കല്‍പനയുടെ രഹസ്യങ്ങള്‍...

ഈ സൂര്യന്‍ ഇങ്ങനെ എപ്പോഴും എവിടെയാണമ്മാമാ ഓടുന്നത്‌? ഒരു ദിവസം മരുമകന്‍ ജ്യോതിര്‍ഘോഷിന്റെ ചോദ്യത്തിന്‌ മുന്നില്‍ പകച്ചുനിന്നുപോയി.

അത്‌ നമ്മുടെ തേജസ്വിനി പുഴയുടെ അങ്ങ്‌ അക്കരെ അറബിക്കടലിന്റെ അരികിലൂടെ ഭൂമിയെ ചുറ്റുകയാണ്‌ മോനേ എന്ന എന്നെ സംബന്ധിച്ച്‌ ലളിതമായ ഇത്തരം പക്ഷേ അവന്‌ സങ്കീര്‍ണമായ പുതിയ സമസ്യകളാണ്‌ നല്‍കിയത്‌. ഭൂമിയെ സൂര്യന്‍ ചുറ്റുന്നതെന്തിന്‌.? സൂര്യന്‍ കടലില്‍ വീഴില്ലേ... തുടങ്ങിയ നിരവധി ഉപചോദ്യങ്ങളെ തരണം ചെയ്യാന്‍ ഞാന്‍ അവനെയും കൂട്ടി തോണിയില്‍ കയറി പുഴ യാത്ര നടത്തി രക്ഷപ്പെട്ടു. പിന്നീടും പലപ്പോഴും അങ്ങനെ പല ചോദ്യങ്ങള്‍ അവന്‍ ചോദിക്കാറുണ്ട്‌. ചലചിത്ര നടി കല്‍പനയുടെ ആത്മകഥ രണ്ടാമതൊരിക്കല്‍ കൂടി വായിച്ചപ്പോള്‍ എന്തുകൊണ്ടോ ജ്യോതിയുടെ ചോദ്യങ്ങള്‍ മനസ്സിലോടിയെത്തി.

-കെ വി മധു

>>ഇവിടെ

നടന്‍ ദിലീപിന്‍റെ പഴയ പ്രതിഫലം


കലാഭവന്‍റെ കണക്കുപുസ്തകത്തില്‍ നിന്നും കിട്ടിയത്. നമ്പര്‍ 23 ദിലീപിന്‍റേത്. 1985 കാലഘട്ടമെന്ന് തോന്നുന്നു. ഗായകന്‍ പീറ്ററിന്, ന.15, പ്രതിഫലം മിമിക്രിക്കാരനേക്കാള്‍ എത്ര മടങ്ങായിരുന്നെന്നും ഇപ്പോള്‍ അത്തരം കലാകാരന്‍മാരുടെ അവസ്ഥയും ചിന്തനീയം.
-

'ഇവിടം സ്വർഗ്ഗമാണ്‌': നന്മയുള്ള നാട്ടുകാഴ്ച

ചില ദിവസങ്ങൾ അങ്ങിനെയാണ്‌. നല്ല അനുഭവങ്ങൾ ഏറെ ബാക്കിവെച്ചുകൊണ്ടാവും അവ തീർന്നുപോകുന്നത്‌. എന്റെ ക്രിസ്‌തുമസ്സും അങ്ങിനെ ഒരു നല്ല ദിവസമായിരുന്നു. മികച്ച ഒരു നാടകാനുഭവവും മികച്ച ഒരു ചിത്രാനുഭവവും മനം നിറച്ചൊരു ക്രിസ്‌തുമസ്സ്‌. നാടകം, തൃശ്ശൂരിൽ, കേരള സംഗീത നാടക അക്കാദമി ഒരുക്കുന്ന 'അന്താരാഷ്‌ട്ര നാടകോത്‌സവ'ത്തിൽ സി.വി ബാലകൃഷ്‌ണന്റെ പ്രഖ്യാത നോവൽ 'ആയുസ്സിന്റെ പുസ്‌തക'ത്തിന്‌ യുവതലമുറയിലെ പ്രതിഭാധനനായ സംവിധായകൻ സുവീരൻ നൽകിയ രംഗഭാഷ്യം. ചിത്രം, ജയിംസ്‌ ആൽബെർട്ടിന്റെ തിരക്കഥയിൽ റോഷൻ ആൻഡ്രൂസ്‌ സംവിധാനം ചെയ്ത 'ഇവിടം സ്വർഗ്ഗമാണ്‌'.


-

"ഇവിടം സ്വര്‍ഗമാണ്" - റിവ്യൂ


"ഇവിടം സ്വര്‍ഗമാണ്" - നല്ല പടം


അമിത പ്രതീക്ഷകളുടെ ഭാരം ചുമലിലേറ്റി, ഇതിനു മുന്നേ കുറെയധികം സിനിമകള്‍ കാണാന്‍ പോവുകയും അതെല്ലാം തന്നെ നിരാശപ്പെടുത്തുകയും ചെയ്ത അനുഭവങ്ങള്‍ ധാരാളമുള്ളതിനാല്‍ , യാതൊരു മുന്‍വിധികളും കൂടാതെ വേണം ഈ സിനിമ കാണാന്‍ പോകുവാന്‍ എന്ന് നേരത്തെ തീരുമാനിച്ചിരുന്നു. പക്ഷെ, ഇന്നലെ ഏഷ്യാനെറ്റിന്റെ എന്റര്‍ട്ടെയിന്മേന്റ്റ് വാര്‍ത്തകളില്‍ സംവിധായകന്‍ റോഷന്‍ ആന്ട്രൂസ്, തിരക്കഥാകൃത്ത് ജെയിംസ്‌ ആല്‍ബെര്‍ട്ട് എന്നിവര്‍ വളരെയധികം ആത്മവിശ്വാസത്തോടെ സംസാരിക്കുന്നത് കണ്ടപ്പോള്‍ മുന്‍വിധിയുടെ ഭൂതം വീണ്ടും മനസ്സില്‍ കൂട് കൂട്ടി.
-കരക്കാരന്‍
>>ഇവിടെ

മൂന്നാം സിനിമ: ആഖ്യാനത്തിലെ പ്രതിസന്ധി

ഒരുകാലത്ത് ചെറുത്തുനില്പുകളുടെ ആവേശം പേറിയിരുന്ന പ്രതിരോധ സിനിമകള്‍ ഇന്ന് ആഖ്യാന പ്രതിസന്ധി നേരിടുന്നുവെന്ന് വര്‍ഗീസ് ആന്റണി

കാഴ്‌ചയുടെ രാഷ്‌ട്രീയത്തെ പുനര്‍നിര്‍ണയിക്കുന്നൊരു ദശാസന്ധിയുടേതാണ്‌ വര്‍ത്തമാന കാലം. ആഗോളമായൊരു ദൃശ്യബോധം കലയിലേയും സംസ്‌കാരത്തിലേയും പ്രാദേശികതകളേയും ഉപദേശീയതകളേയും മായ്‌ച്ച്‌ കളയുകയും പുനഃസൃഷ്‌ടിക്കുകയും ചെയ്യുന്നു എന്നത്‌ പുതിയ പ്രതിസന്ധി എന്ന നിലയിലല്ല കണക്കാക്കപ്പെടുന്നത്‌. എന്നാല്‍ രാഷ്‌ട്രീയ നിലനില്‍പ്പിനായുള്ള ചെറുത്തുനില്‍പ്പുകള്‍ നിസാരമാക്കും വിധം അത്‌ വേരുകള്‍ പടര്‍ത്തിക്കഴിഞ്ഞു എന്നത്‌ പുതിയ വര്‍ത്തമാനങ്ങളില്‍പ്പെടുകയും ചെയ്യും.
-പോസ്റ്റ്‌
>>ഇവിടെ
വഴി

എന്നില്‍ നിന്ന് നിന്നിലേക്കൊരു ഇടവഴിയുണ്ടായിരുന്നു.
അമ്മയില്‍ നിന്ന് ഇന്നിലേക്കുള്ള-
ഒറ്റത്തടിപ്പാലം തുടര്‍ന്നെത്തുന്ന ഇടവഴി.
കല്ലുറപ്പിച്ച് മിനുസപ്പെടുത്താത്ത ഇടവഴി.

നിന്നിലേക്കുള്ള വഴിയില്‍ രണ്ട് കട്ടുറുമ്പുകളുണ്ടായിരുന്നു.
പ്രണയപ്പുറ്റില്‍ നിന്ന് വ്യത്യസ്തരായ് നടക്കുന്ന കട്ടുറുമ്പുകള്‍.
നീറ്റല്‍ തന്നെങ്കിലും പിന്തുടരാന്‍ പഠിപ്പിച്ച കട്ടുറുമ്പുകള്‍.
-അഭിജിത്ത്
>>ഇവിടെ

കലണ്ടർ പണിക്കരുടെ ശബ്ദത്തിൽ..


പഴയ ഒരു ഹെഡ്ഫോണിനോട്‌ കലി തീർത്തപ്പോൾ..
കലണ്ടർ
ഉരുകിത്തീർന്നൊരു മെഴുകായ് വർഷം
ഒഴുകിയൊലിച്ചു മരിയ്ക്കുമ്പോൾ
ചുവരിൽ‌പ്പുതിയൊരു വർഷം മെല്ലെ
പ്രഭയാൽ നിന്നു ചിരിക്കുന്നു...

അവധികൾ കുറവാണെങ്കിലുമുണ്ടൊരു
പുതിയ കിനാവിൻ പൂക്കാലം,
തിരികെ വരാനായുള്ളിൽ‌പ്പേറും
മൂഡവിചാരപ്പൂക്കാലം...
-സുനില്‍ പണിക്കര്‍
>>ഇവിടെ

പോലെ

ശബ്ദങ്ങളെ തരികളായ്
അഗ്നിയെ ചെറുപൊരികളായ്.

ചതി തന്‍ ദ്വിമാനമാര്‍ന്ന
വാള്‍പ്പാടുകള്‍ നെഞ്ചില്‍
പേറുന്നതാരൊ.
-ടി ശശി
>>ഇവിടെ

Read more...

28 ഡിസംബര്‍ 2009 - മിന്നാമിനുങ്ങ്

Monday

മിന്നാമിനുങ്ങ്
Sreeja

കുരുക്കുത്തിമുല്ലകൾ പൂക്കുന്നരാവിൽ
താരകക്കുഞ്ഞിന്റെ തൊട്ടിലാം വാനം.
ഇരുളിന്റെ നിഴലുകൾ നിർമമം നിൽക്കെ,
പേടിയാലുള്ളിൽ പാലകൾ പൂക്കെ
ഇതിലെ

ബാക്കിപത്രം
ശ്രീദേവി നായര്‍
നിലാവിലും വെയിലിലുംനിണമൊഴുക്കാം.
സങ്കല്പങ്ങളില്‍ കാമം വിതറാം,
രതി പടര്‍ത്താം.
എന്നാലുമെന്റെ പ്രണയത്തിനു
നീ കാത്തിരിക്കരുത്,
ആത്മാവിനു വിലപേശരുത്.
ഇതിലെ

സംശയം
ജയേഷ്

കശാപ്പ് ശാലയിലേയ്ക്ക്
അറവുമൃഗങ്ങള്‍ പോകുന്ന
നിരയായിരുന്നത്
പരസ്പരം നോക്കാതെ
ഒന്നും മിണ്ടാതെ
അവയുടെ കണ്ണുകളില്‍
മരണഭയം അല്ലായിരുന്നു
ഇതിലെ

കവിതയുടെ നിക്ഷേപങ്ങള്‍!
ആഴ്ചപ്പാട് - രണ്ട്
സന്തോഷ് ഹൃഷികേശ്

സ്ഥലകാലങ്ങളുടെ നിക്ഷേപമാണ്‌ കവിതയെങ്കിലും അതിന്റെ ആയല്‍ എപ്പോഴും അതുകളെ മറികടക്കാനാണ്‌. ഒരേ കവിതയില്‍ ഒരാള്‍ക്ക് തന്നെയും പലതവണ മുങ്ങാനാകുന്നത് അതിനാലാണ്‌. പൊങ്ങി നിവരുമ്പോള്‍ ലോകം മറ്റൊന്നാകുന്നതും അതിനാല്‍ തന്നെ. സ്ഥലകാലങ്ങളുടെ അടയാളങ്ങള്‍ വടുക്കെട്ടുമ്പോഴും പുതുകാലത്ത് പുതുവായനയായും പുതുഭാവനയായും ഒരേ കവിത തന്നെ വിവര്‍ത്തിത ജന്മങ്ങളായി പലവഴിയില്‍ നീങ്ങുകയും പലതായി ഇളകിച്ചമയുകയും ചെയ്യുന്നു.
ഇതിലെ

3 ഇഡിയറ്റ്സ്
വിന്‍സ്

റിവ്യൂസ് ഒന്നും വായിക്കാതെ ആണു 3 ഇഡിയറ്റ്സ് കാണാന്‍ തീരുമാനിച്ചത്. അമീര്‍ ഖാനും, രാജ്കുമാര്‍ ഹിരാണിയും ഒന്നിക്കുന്ന പടം അത്രയും മോശം ആവാന്‍ വഴി ഇല്ലല്ലോ എന്ന ധാരണയില്‍ ആണു പടം കാണാം എന്നു തീരുമാനിക്കുന്നത്.
ഇതിലെ

തൊയ്‌താരം
ശരീഫ് സാഗര്‍

ചിലപ്പോഴൊക്കെ
നിന്നെപ്പോലെ കണ്ണു നിറച്ച്‌
എന്റ സ്വപ്‌നങ്ങളുടെ ഇറയത്തും
മഴച്ചാറലുകള്‍ കരയാറുണ്ട്‌.
കരഞ്ഞു പൊളിക്കാറുണ്ട്‌.
ഒന്ന്‌ ഒന്നേ മുക്കാലിഞ്ച്‌ കനത്തില്
വേദനകള്‍ചില്ലുടയ്‌ക്കുന്ന ചങ്കില്
‍ചോരപ്പാടുകള്
അങ്ങനെത്തന്നെ തിണര്‍ക്കാറുണ്ട്‌.
ഇതിലെ

Read more...

27 ഡിസംബര്‍ 2009 - കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?

Sunday

കക്കൂസിലിരുന്ന് പാടാന്‍ റോയല്‍റ്റി കൊടുക്കണോ?
ബഷീര്‍ വള്ളിക്കുന്ന്

കക്കൂസിലിരുന്ന് ഉറക്കെ പാട്ട് പാടുന്ന ഒരു അയല്‍വാസി എനിക്കുണ്ട്. ഒരുമാതിരി പാട്ടുകളൊക്കെ ഞാന്‍ ബൈഹാര്‍ട്ട് ചെയ്തിട്ടുള്ളത് പുള്ളിയുടെ ‘സംഗീതക്കച്ചേരിയില്‍’ നിന്നാണ്. രാവിലെ കൃത്യം ആറേ മുക്കാലിനും ഏഴുമണിക്കും ഇടയിലാണ് ഗാനമാരുതന്‍ അടിച്ചുവീശാറുള്ളത്. ഒരു പാട്ട് ഏകദേശം ഒരാഴ്ച് ഓടും. ഒരാഴ്ചയിലധികം ഓടിയാല്‍ സംഗതി ഹിറ്റാണെന്ന് മനസ്സിലാക്കിക്കോളണം. ‘ആദിയുഷസ്സന്ധ്യ’ മൂന്നാഴ്ചയോടി.
ഇതിലെ

മൂർഖൻ പാമ്പ് റീലോഡഡ്
വശംവദന്‍

‘മൂർഖൻ പാമ്പിനെ നോവിച്ച് വിട്ടാൽ’ എന്ന പഴയ ഒരു പീസ്, വായിക്കാത്തവർക്കായ് വീണ്ടും പോസ്റ്റട്ടെ
ഇതിലെ

സസ്യശാസ്ത്ര ക്വിസ്
അല്‍ത്വാദ് ഹുസൈന്‍
1. മാംസഭോജിയായ സസ്യം ?
ഇതിലെ

ഒരു വത്സരനൊമ്പരം
പാവപ്പെട്ടവന്‍

പറയുവാനൊരു വത്സരം കൂടി,
പടിവാതുക്കല്‍ വിടപറയുവാന്‍
പതിയിരിക്കുന്നു പകലുകളെണ്ണി .
കരിനാക്കുകള്‍ പറഞ്ഞ
കലികാലത്തിന്‍റെ ചുടുകാറ്റുകള്‍
ഇതിലെ

ഹെന്റെ ബ്ലോഗനാര്‍ കാവിലമ്മേ!
ഷാജ് കുമാര്‍

ഈ തിരുമുറ്റത്ത് പൊങ്കാല ഇട്ടവര്‍ , അക്ഷരം എഴുതി പഠിച്ചവര്‍ , വഴിപാടുകള്‍ എത്രയോ നേര്‍ന്നവര്‍ ഇവിടം കൊണ്ട് ജീവനം കഴിച്ചവര്‍ ഒത്തിരി പേര്‍ ...
ഇതിലെ

2D-യില്‍ ഒതുങ്ങുന്നവ
സുജീഷ് നെല്ലിക്കാട്ടില്‍

സീന്‍ ഒന്ന്
ഹരിതരക്തം പടര്‍ന്ന
ഇലയിലേക്കും ,
പൂവിലേക്കും പിന്നെ
കായിലേക്കും മാറിമാറി
ക്ലോസ് അപ്പ്‌ ഷോട്ടുകള്‍.
ഇതിലെ

സുനാമിക്ക് അഞ്ചു വയസ്സ്
സമാധാനം

നിന്നെ കണി കണ്ടുണര്‍ന്നു ഞാന്‍ ..നിന്നിലെ നന്മ തൊട്ടറിഞ്ഞു ഞാന്‍ ....നീയായിരുന്നു എന്റെ ലോകവും , ജീവനും ...നിന്നിലെ നിന്നെ ഞാന്‍ അറിഞ്ഞു ,നിന്നില്‍ പുളയ്ക്കുന്ന ജീവന്‍ എന്റെ സന്തോഷം കൂടിയായി....
ഇതിലെ

Read more...

26 ഡിസംബര്‍ 2009 - 2010-ലെ നിങ്ങളുടെ ഭാവിഫലം!

Saturday

2010-ലെ നിങ്ങളുടെ ഭാവിഫലം!
സുനില്‍ പണിക്കര്


ചിങ്ങശനി മകര വ്യാഴക്കാലം കൊല്ലവർഷം 1185 കർക്കിടകം 31 ഞായറാഴ്ച രാത്രി എത്രയോ മണിക്ക്‌ തിരുവാതിര നക്ഷത്രം ഒന്നാം പാദത്തിൽ മിഥുനക്കൂറിൽ ചിങ്ങ രവി സംക്രമം പുതുവർഷാരംഭം..!അശ്വതി:വർഷത്തിന്റെ 'മദ്യ'ഘട്ടത്തിൽ വ്യാഴം കർമ്മഭാവത്തിൽ നിൽക്കുന്നതിനാൽ ഇടയ്ക്കിടെ മൂത്രശങ്ക എന്ന ആശങ്കയ്ക്കിടവരും. മദ്യത്തിൽ വെള്ളം ചേർക്കാതെ കുടിച്ചാൽ പരമാവധി ഈ ശങ്ക കുറഞ്ഞു കിട്ടും.
ഇതിലെ

ബാര്‍ അവധിദിനങ്ങള്‍ - 2010
കുരാക്കാരന്‍
കുടിയില്‍ നമ്മളെ തോല്‍പ്പിക്കാന്‍ ഇനി ആര് വിചാരിച്ചാലും സാധിക്കുകയില്ലെന്ന് വീണ്ടും വീണ്ടും
ഇതിലെ

കള്ളന്‍ ഷിപ്പില്‍ തന്നെ !
ദീപ്സ്
ഞ്ഞുന്നാളിലേ വിറ്റാമിന്‍ ഡി അല്ലെങ്കില്‍ പാല്‍ എനിക്കെന്നും കിട്ടിയിരിക്കണം എന്നൊരു പിടിവാശി എനിക്കുണ്ടായിരുന്നു. അന്നൊക്കെ രാവിലെ മില്‍മാപാല്‍ വാങ്ങാന്‍ പോകുന്ന ചുമതല ഞാന്‍ ആവേശത്തോടെ നിറവേറ്റി വന്നിരുന്നു.
ഇതിലെ

ചെറിയൊരിഷ്ടം
ഇ.എ.സജിം തട്ടത്തുമല

ചെറിയൊരിഷ്ടം പെണ്ണിനെ കണ്ടു;എനിയ്ക്കിഷ്ടമായി!
ഇതിലെ

Read more...

25 ഡിസംബര്‍ 2009 - ജീവിതം എന്ന കുറ്റവും ശിക്ഷയും

Friday

ജീവിതം എന്ന കുറ്റവും ശിക്ഷയും
POST

പുളിച്ചുതികട്ടുന്ന വാഴ്വ്, തറഞ്ഞുകയറുന്ന പേച്ചും, ചെയ്ത്തും. അതിന്റെ കനപ്പും, മടുപ്പും പേറി മുടിയാന്‍ വിധിക്കപ്പെട്ട ചില ജീവിതങ്ങള്‍. എന്നിട്ടും, അതില്‍ ചിലതു കിളിര്‍ക്കുന്നു, തളിര്‍ക്കുന്നു. അത്തരമൊരു വല്ലാത്ത ജീവന്റെ എഴുത്തുവഴിയിലൂടെ സുനീഷ്"കിഴക്ക്‌ വീണ്ടും പോകുമ്പോള്‍
ചുവപ്പും മഞ്ഞയും നീലയും
ഞാന്‍ വരുമെന്നറിഞ്ഞിട്ടായിരിക്കില്ലല്ലോ
ഇത്രയും പൂവുകള്‍ വിരിഞ്ഞിട്ടാവുക?
ഇതിലെ

ക്രിസ്​മസ് ട്രീയും, വൈദ്യുത വിളക്കുകളും
MathsBlogTeam

ഇന്ന് ക്രിസ്മസ്. എല്ലാവരും പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീയുമൊക്കെയൊരുക്കി ആഘോഷങ്ങളുടെ പാരമ്യത്തിലായിരിക്കും. എന്താണ്‌ ക്രിസ്മസ്‌ ട്രീ ലൈറ്റുകളുടെ ചരിത്രം?
ഇതിലെ

കൊതി
ജാഫര്‍ മണിമല

ശബ്ദങ്ങള്‍
അക്ഷരങ്ങളെയും,
അക്ഷരങ്ങള്‍
വാക്കുകളെയും,
വാക്കുകള്‍
അര്‍ത്ഥങ്ങളെയും,
അര്‍ത്ഥങ്ങള്‍
അനര്‍ത്ഥങ്ങളെയും സൃഷ്ടിച്ചു..!
ഇതിലെ

ദേവ ഗീതം
എ.ആര്‍.നജീം
അത്യുന്നതങ്ങളില്‍ വാഴും
അദ്ധ്യാത്മ ദീപ പ്രകാശമേ
ഞങ്ങളില്‍ സ്‌നേഹം ചൊരിയും
നിന്‍ ദിവ്യ പുണ്യ പ്രവാഹം
ഇതിലെ

Read more...

24 ഡിസംബര്‍ 2009 - യു.ഏ. ഇ മീറ്റിലെ ഏറ്റവും മികച്ച ഹാസ്യ നടന്‍

Thursday

പ്രിയ വായനക്കാരെ,
ബൂലോകം ഓണ്‍ലൈന്‍ സംഘടിപ്പിക്കുന്ന ബ്ലോഗ് അവാര്‍ഡിനു മികച്ച ബ്ലോഗ് പത്രമെന്ന നിലയില്‍ ബ്ലോത്രത്തിനും നോമിനേഷനുള്ള വിവരം അറിഞ്ഞിരിക്കുമല്ലോ.
നിങ്ങളുടെ വിലപ്പെട്ട വോട്ട് ബ്ലോത്രത്തിനു സമര്‍പ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വോട്ടു ചെയ്യാന്‍ ഇവിടെ ക്ലിക്കുക
-ബ്ലോത്രം പ്രവര്‍ത്തകര്‍

ക്രിസ്തുമസ് ആശംസകള്‍
ബ്ലോത്രത്തിന്‍റെ എല്ലാ വായനക്കാര്‍ക്കും സന്തോഷഭരിതമായ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു.
-ബ്ലോത്രം പ്രവര്‍ത്തകര്‍


യു.ഏ. ഇ മീറ്റിലെ ഏറ്റവും മികച്ച ഹാസ്യ നടന്‍
സഫ മീറ്റ്‌ & ഈറ്റ്‌-കാണ്ഡം-1
സുനില്‍ പണിക്കര്‍
ഇതിലെ

ദൈവത്തിന്‍റെ "നദി" എന്ന കവിത വായിച്ചപ്പോള്‍ തോന്നിയത്‌
സന്തോഷ്‌ പല്ലശ്ശന
കാറ്റിനേയും വെയിലിനേയും
നല്ല വാക്കൂട്ടി
ഇപ്പൊ വരാം
നിങ്ങള്‍ മിണ്ടിയും പറഞ്ഞും ഇരിക്കൂ
എന്നു ഞാന്‍ പറഞ്ഞതാണ്‌.
ഇതിലെ

തീരാത്ത പുല്‍ക്കൂടുകള്‍!
വിനു സേവ്യര്‍

“ഡാ..നീ ആ ഫ്രണ്ടിലോട്ട് ചെന്നു നോക്കിയേ. ആ ഗേറ്റിന്‍റ്റെ അവിടെ രണ്ട് ക്‌ടാങ്ങള്‌ സൈക്കിളിനു വന്നിട്ട് ബെല്ലടിക്കുന്നുണ്ട്. ഒരുത്തന്‍ ആ സ്റ്റീഫന്‍റ്റെ എളയവന്‍ ആണെന്നു തോന്നുന്നു..വേഗം ചെന്നു എന്താണെന്നു ചോദിക്കടാ..”
ഇതിലെ

ഞങ്ങളറിയുന്നു... എന്നും
മൈന
ഇന്ന്‌ പ്രസ്റ്റീജ്‌ വിളിച്ചപ്പോള്‍ ശരിക്കും സങ്കടം വന്നു. ഇന്നലെ ഉച്ചക്കാണല്ലോ ഞാന്‍ വീട്ടില്‍ നിന്നു പോന്നത്‌. നാലുദിവസം അവിടെ നിന്നിട്ടും ഒന്നു വിളിക്കാന്‍ തോന്നിയില്ലല്ലോ...
ഇതീലെ

വെളിച്ചത്തിന്റെ അക്വേറിയം
ലാപുട
കുട്ടിക്കാലത്തെ വീട്ടിൽ
അടുക്കളയുടെ മേൽക്കൂരയിലുണ്ടായിരുന്നു
ഓടുമാറ്റി ചില്ലുവെച്ച ആകാശജാലകം.
ഇതിലെ

2009 ഡിസംബര്‍ 31
കാപ്പിലാന്‍

എന്‍റെ പ്രിയപ്പെട്ട ഡിസംബര്‍,
വട വൃക്ഷത്തിന്‍ അവസാന പത്രവും
പറിച്ചു നീ പോകുമ്പോഴും , അതില്‍
വൃത്തത്തില്‍ ഒരു കളം പോലും
വരച്ചില്ലല്ലോ എന്നോര്‍ത്ത് ഞാന്‍ ഒരിക്കലും ദു:ഖിക്കില്ല !
ഇതിലെ

കൈതകള്‍ പൂത്ത കരോള്‍ കാലം ....
ജയന്‍, ഏവൂര്‍

തികച്ചും അപ്രതീക്ഷിതമായാണ് ഞാന്‍ ഒരു കരോള്‍ ഗായകന്‍ ആയത്.
അപ്പു അച്ചായന്റെ മോന്‍ മാത്യു ജോര്‍ജ് എന്റെ സുഹൃത്തായതും അങ്ങനെ തന്നെ. സ്കൂളില്‍ ഞങ്ങള്‍ ഒരിക്കലും ഒരേ ക്ലാസില്‍ പഠിച്ചിട്ടില്ല. എന്നാല്‍ ചേപ്പാട് ബ്രൈറ്റ് പാരലല്‍ കോളേജിലെ ട്യൂഷന്‍ ക്ലാസുകളില്‍ ഒരുമിച്ചുണ്ടായിരുന്നു .
ഇതിലെ

ഓര്‍മയില്‍ ചില കുസൃതികള്‍.
തൃശൂര്‍കാരന്‍.....
കഴിഞ്ഞ ആഴ്ച മാതൃഭൂമി പത്രം ഓണ്‍ലൈനില്‍ എടുത്തു ചുമ്മാ ഓടിച്ചുവായിക്കുന്നതിനിടയില്‍ ഒരു മുഖം കണ്ടു ഞാന്‍ ശെരിക്കും അമ്പരന്നു പോയി.എന്റെ കസിന്‍ അരുണ്‍ തലയില്‍ സ്ടിട്ച്ചുകളും കെട്ടുകളും ആയി ഒരു സ്റ്റയിലന്‍പോസ്!! ലോ കോളേജില്‍ ചേര്ന്നു എന്ന് വിളിച്ചു പറഞ്ഞിട്ട് അധികം നാളായികാണില്ല, അതിനുള്ളില്‍ വീണ്ടും... നന്നാവും എന്നൊക്കെ വിചാരിച്ചത് വെറുതെആയി..പണ്ടത്തെ ചങ്കരന്‍ തെങ്ങുംമേല്‍ തന്നെ, വിദ്യാര്‍ഥി രാഷ്ട്രീയം കളിച്ചു നടന്നുഡിഗ്രി കളഞ്ഞു..
ഇതിലെ

നക്ഷത്രങ്ങള്‍
amantowalkwith
വര്ണവിളക്കുകള്‍ക്കും
നക്ഷത്രങ്ങള്‍ വെളിച്ചം വിതറുന്ന ഈ രാത്രിയും
ഇതിലെ

മറ്റുള്ളവരുടെ ജീവിതങ്ങള്‍-സിനിമാക്കാഴ്ചകള്‍ 5
വെള്ളെഴുത്ത്
48 മിനുട്ട് മാത്രം നീളമുള്ള സെന്റ് ലൂയിസ് ബ്ലൂ എന്നൊരു കുഞ്ഞന്‍ പടമുണ്ടായിരുന്നു കേരളത്തിന്റെ 14-മതു രാഷ്ട്രാന്തരീയചലച്ചിത്രമേളയില്‍ . ഒപ്പം വനൂരി കഹിയൂ സംവിധാനം ചെയ്ത ഫ്രം എ വിസ്പര്‍ എന്ന ആഫ്രിക്കന്‍ ചിത്രവും.
ഇതിലെ

കഥ, കവിത, തിരക്കഥ-2009
കുഞ്ഞിക്കണ്ണന്‍ വാണിമേല്‍
മലയാളത്തിന്റെ സര്‍ഗപഥം ഒരു വര്‍ഷം കൂടി പിന്നിടുന്നു. പോയവര്‍ഷത്തിന്റെ ശേഷപത്രത്തിലേക്ക്‌ കണ്ണോടിക്കുമ്പോള്‍ മാറ്റി നിര്‍ത്താന്‍ കഴിയാത്ത ചില പുസ്‌തകങ്ങളും എഴുത്തുകാരും രചനകളുമാണ്‌ നിബ്ബ്‌ ഈ ലക്കത്തില്‍ സ്‌പര്‍ശിക്കുന്നത്‌.
ഇതിലെ

Read more...

ക്രിസ്തുമസ്-പുതുവല്‍സര ആശംസകള്‍


ബ്ലോത്രത്തിന്‍റെ എല്ലാ വായനക്കാര്‍ക്കും സമാധാനവും സന്തോഷവും നിറഞ്ഞ ക്രിസ്തുമസും,
സമ്പല്‍സമൃദ്ധവും ശാന്തിയുടെ നിറവുമുള്ള പുതുവല്‍സരവും ഹൃദയപൂര്‍വ്വം ആശംസിക്കുന്നു.

-ബ്ലോത്രം പ്രവര്‍ത്തകര്‍

Read more...

23 ഡിസംബര്‍ 2009 - ഡിസംബര്‍

Wednesday

ഡിസംബര്‍
സെറീന
ആരുമില്ലാത്ത വീട്ടില്‍, അടച്ചിട്ട വാതില്‍ പാളികള്‍ക്കടിയിലെവിടവിലൂടെ തെരുവില്‍ നടന്നു പോകുന്ന കാല്‍പാദങ്ങള്‍ നോക്കി.കിടക്കുന്ന ഒരു പെണ്‍കുട്ടിയെ ഏതോ കഥയില്‍ വായിച്ചതോര്‍ക്കുന്നു.കഥയില്‍ ഇല്ലാത്ത പോലെ പെട്ടെന്നൊരു ദിവസം അവളുടെ വീട്ടിലേയ്ക്ക് ആരൊക്കെയോ വന്നു കയറുന്നു.
ഇതിലെ

ആദ്യാനുരാഗം
സമാധാനം
തിരുമാന്ധാം കുന്നു ക്ഷേത്രത്തിലെ ദീപാരാധന നടയിലാണോ ,അതോ, മഹാരാജാസ് കോളേജിന്റെ നീണ്ട ഇടനാഴിയിലാണോ ,ആല്ലെങ്കില്‍ ....ഏകാന്തമായിരിക്കുമ്പോള്‍ എന്റെ മനസ്സിന്റെ ഉള്ളില്‍ പെയ്ത നനുത്ത മഴയില്‍ കുളിച്ചാണോ ?
ഇതിലെ

#$%@&*# ങ്ങ്
തറവാടി
ഇന്നലെ ഇബന് ബതൂത്ത മാളിലെ മണി എക്സ്ചേഞ്ചില്‍ പോയതായിരുന്നു. ഉള്ളീല്‍ ആറോ ഏഴോ പേരുണ്ട്.
ഇതിലെ

വീട്ടുപകരണങ്ങള്‍
നസീര്‍ കടിക്കാട്
വീട്ടുപകരണങ്ങളെക്കുറിച്ച്
എവിടെ തുടങ്ങും?
കുടും‌ബനാഥനും വീട്ടമ്മയും
കുട്ടികളും രൂപാന്തരപ്പെട്ടുകൊണ്ടേയിരിക്കുകയാണ്.
ഇതിലെ

മത്തായിയെ വെറുക്കാനുള്ള കാരണങ്ങള്‍ ( ഇഷ്ടപ്പെടാനും )
ജയേഷ്
നല്ലവരായ ഒട്ടനേകം മത്തായിമാര്‍ തിങ്ങിനിറഞ്ഞ നാടാണിത്. പറയാന്‍ കാരണം ഈ കഥയിലെ മത്തായി മാത്രം നല്ലവനല്ല എന്നുള്ളത്കൊണ്ടാണ്‌.
ഇതിലെ

മോളിയില്ലാത്ത ക്രിസ്മസ്
കറുത്തേടം
ക്രിസ്മസ്നു നാളുകളെ ബാക്കിയുള്ളൂ. മഞ്ഞുമൂടിയ മരച്ചില്ലകളിലും പാതയോരങ്ങളും വര്‍ണ്ണ ബള്‍ബുകളാല്‍ അലങ്കരിക്കപ്പെട്ടിരിക്കുന്നു. മരവിപ്പിക്കുന്ന തണുപ്പിലും സന്തോഷത്തിന്റെ ചൂട് ഒട്ടും ആറിയിട്ടില്ല.
ഇതിലെ

വാക്കുകളര്‍ച്ചനപൂക്കളാവുകില്‍.....!!
രാജന്‍ വെങ്ങര
വാക്കുകള്‍
അവനായുള്ള
അര്‍ച്ചനപ്പൂക്കളാവേണം
ഇതിലെ

ഡഗ്ലസ് - മിസ്റ്ററി മാന്‍

പിള്ളാച്ചന്‍
ബാംഗ്ലൂര്‍ എന്ന മഹാനഗരത്തില്‍ വന്നതിനു ശേഷം പല വിധം ആളുകളെ കാണുവാനും പരിചയപ്പെടാനുള്ള ഒരു ഭാഗ്യം ഉണ്ടായിട്ടുണ്ട്‌. നാനാദേശത്തു നിന്നുള്ളവര്‍, പല ഭാഷ സംസാരിക്കുന്നവര്‍. ബാംഗ്ലൂരിന്റെ പ്രത്യേകതയും അതു തന്നെ. പക്ഷെ ഈ കഴിഞ്ഞ ദിവസം ഞാന്‍ ഒരു വ്യക്തിയെ പരിചയപ്പെട്ടു
ഇതിലെ

ദുബായിലെ പീഢനകാലം
സൂര്യോദയം

നാട്ടില്‍ കാര്യമായ ബുദ്ധിമുട്ടുകളൊന്നുമില്ലാതെ അത്യാവശ്യം പ്രൊജക്റ്റ്‌ മാനേജ്‌ ചെയ്ത്‌ ജീവിച്ചുപോരുമ്പോഴായിരുന്നു ദുബായില്‍ ഒരു പ്രൊഡക്റ്റ്‌ ഡെവലപ്പ്‌ ചെയ്ത്‌ ബിസിനസ്‌ കൂടുതല്‍ വികസിപ്പിക്കാന്‍ കമ്പനിയ്ക്ക്‌ അവസരം കൈ വന്നത്‌.
ഇതിലെ

Read more...

22 ഡിസംബര്‍ 2009 - അവാര്‍ഡിനു മുന്‍പേ വിവാദം

Tuesday

അവാര്‍ഡിനു മുന്‍പേ വിവാദം

അവാര്‍ഡ് പരിപാടി അനാവശ്യം
ഭ്രാന്തന്‍
ബ്ലോഗെഴുത്തുകാര്‍ക്ക് അവാര്‍ഡ് കൊടുക്കുന്നു പോലും. ബൂലോകം ഓണ്‍ലൈന്‍ എന്ന ബ്ലോഗാണ് മറ്റ് ബ്ലോഗുകള്‍ക്ക് അവാര്‍ഡും കൊണ്ട് വരുന്നത്. ബ്ലോഗര്‍മാര്‍ക്കിടയില്‍ ചേരിതിരിവുണ്ടാക്കുമെന്നതില്‍ കവിഞ്ഞ് ഈ അവാര്‍ഡ് കൊണ്ട് ഒരു പ്രയോജനവുമില്ല
ഇതിലെ

വിഭാഗീയത വളര്‍ത്താന്‍ ഒരു ബൂലോക അവാര്‍ഡ്!
അമ്മേടെ നായര്
നൊബേല്‍ പുരസ്കാരത്തിന്റെ സമ്മാനത്തുക വരെ സാമ്പത്തിക മാന്ദ്യത്തില്‍ പെട്ട് കുറവു വരുത്തിയപ്പോള്‍ ബൂലോകത്ത് നിന്നും ഇതാ കേള്‍ക്കുന്നു ഒരു അവാര്‍ഡ് വാര്‍ത്ത.അനോണി ബ്ലോഗര്‍ക്കും അവാര്‍ഡുണ്ട് എന്ന സന്തോഷമാണ് നായര്‍ക്ക് ഏറെ ഇഷ്ടപ്പെട്ടത്
ഇതിലെ

വരുന്നൂ, ബ്ലോഗവാര്‍ഡ്
ആചാര്യന്‍
ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന്‍റെ ബ്ലോഗവാര്‍ഡുകള്‍ എന്ന വാര്‍ത്ത കണ്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം എനിക്ക് കിട്ടിയ നട്ടപ്പിരാന്തന്‍'സ് ബ്ലോഗ് അവാര്‍ഡ് ഓര്‍മ വന്നു. നട്ടപ്പിരാന്തനു പിരാന്ത് പിമ്പിരിയായ ഏതോ നിമിഷത്തിലാവാം എനിക്കു കൂടി ഒരു അവാര്‍ഡിരിക്കട്ടെ എന്ന് തോന്നിയത്
ഇതിലെ

വയറിളകിയ ഫാസ്റ്റ് പാസ്സഞ്ചര്‍
രഘുനാഥന്‍
ഹരിപ്പാട് നിന്നും പുറപ്പെട്ട് ആലപ്പുഴ ചേര്‍ത്തല വഴി നേരെ എറണാകുളത്തിനു വച്ചു പിടിക്കാനായി നില്‍ക്കുന്ന കെ എസ് ആര്‍ ടി സി ലിമിറ്റഡ് സ്റ്റോപ്പ്‌ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സ്, തന്റെ ഓട്ടം തുടങ്ങാനുള്ള അനുമതിയായ ഡബിള്‍ ബെല്ലിനു വേണ്ടി കാതോര്‍ത്ത് നില്‍ക്കുമ്പോഴാണ് ഒറ്റ നോട്ടത്തില്‍ യശ:ശരീരനായ ശ്രീ നവാബ് രാജേന്ദ്രന്റെ രൂപസാദൃശ്യമുള്ള ഒരാള്‍ തോളില്‍ ഒരു സഞ്ചിയും തൂക്കിക്കൊണ്ട് ഓടി വന്നു കയറിയത്.
ഇതിലെ

ഹൃദയത്തില്‍ നിന്നും ചോര്‍ന്നു പോയ വാക്കുകള്‍
കാപ്പിലാന്‍
മലയാള ബ്ലോഗിലെ കവികളുടെ കവിതകള്‍ നിരൂപിക്കുന്നത് പോലെയോ ആസ്വദിക്കുന്നത് പോലെയോ അല്ല ബ്ലോഗിലെ കവയത്രികളുടെ കവിതകള്‍ . കുറെ നാളുകള്‍ക്ക് മുന്‍പ് സോണാമ്മച്ചിയുടെ മഴ എന്ന കവിത ആസ്വദിച്ചതിന് കരണത്ത് കിട്ടിയ അടി ഇപ്പോഴും ചുവന്ന് തിണര്‍ത്ത് കിടപ്പുണ്ട് .സത്യത്തില്‍ അതിന് ശേഷം എനിക്ക് ബ്ലോഗിലെ കവയത്രികളെ കാണുമ്പോള്‍ വല്ലാത്ത ഒരു ഭയമാണ്
ഇതിലെ

ഒരു ക്രിസ്മസ് ദിനത്തില്‍ ...
പ്രേം
അയാള്‍ തന്‍റെ വാച്ചില്‍ നോക്കി, മണി അഞ്ചാകുന്നു. രാവിലെ എത്തിയത് മുതല്‍ ഇരുന്നു തിരിയാന്‍ പറ്റാത്തത്ര ജോലിയായിരുന്നു. അവയൊക്കെ ഒരുവിധം തീര്‍ത്തു പേന പോക്കറ്റിലിറുക്കി വയ്ക്കാന്‍ ശ്രമിക്കുമ്പോഴാണ് സിനിമാടിക്കറ്റിന്‍റെ ഒരു ഭാഗം ശ്രദ്ധയില്‍ പെട്ടത്.
ഇതിലെ

നിലവിളികളുടെ താഴ്വര
കണ്ണുകള്‍
മകനോടി വരുന്നു പുതിയൊരു
ഹോംസ്റ്റേയുടെ പരസ്യവുമായി-
"അച്ഛാ, നമുക്കിവിടെ..."
ഇരുമ്പ് ഗേറ്റിന്റെ വര്‍ണ്ണചിത്രം പെരുവിരലില്‍ നിന്നുയര്‍ത്തിയ
തരിപ്പ്, ശിരസ്സോളമെത്തുന്നു.
മകനേ, നിന്നെയൊരിക്കല്‍
അച്ഛനവിടെ കൊണ്ടുപോകും.
പട്ടുമെത്തയില്‍ ഉറങ്ങാനല്ല
ഇതിലെ

ബ്ലോഗ് മീറ്റുകള് – ഒരു വിക്കി ലേഖനം
ഇടിവാള്‍
എന്താണു ബ്ലോഗ് മീറ്റുകള്‍?ബ്ലോഗ് എന്ന ദിനസരി (ജേര്‍ണല്‍) പോലെ കുറിപ്പുകളോ ചെറുലേഖനങ്ങളോ എഴുതുന്ന മലയാളികള്‍ സംഗമിക്കുന്ന പ്രതിഭാസമാണു “ബ്ലോഗ് മീറ്റ്” എന്ന പേരില് അറിയപ്പെടുന്നത്.
ഇതിലെ

ഇന്ത്യന്‍ സാഹിത്യ ക്വിസ്
അല്‍ത്വാഫ് ഹുസൈന്‍
1.സാഹിത്യ അക്കാദമി അവാര്‍ഡ് എത്ര ഭാഷകളിലെ കൃതികള്‍ക്കാണ് നല്‍കപ്പെടുന്നത് ?
ഇതിലെ

മൈലാഞ്ചിച്ചോപ്പ്-ഭാഗം : പന്ത്രണ്ട്.
ഇത്തിരിവെട്ടം
ഹസ്ബീ റബ്ബീ ജല്ലാല്ലാ... മാഫീ ഖല്‍ബീ ഖൈറുല്ലാ...
നൂറ് മുഹമ്മദ് സല്ലലാ... ഹഖ്..., ലാഇലാഹാ ഇല്ലല്ലാ...
സല്‍മൂനെ തോളിലിട്ട് വരാന്തയില്‍ നടക്കുന്ന ഉമ്മയുടെ താരാട്ട് അടുക്കളയില്‍ കേള്‍ക്കുന്നുണ്ട്. സാധാരണ ആ തോളില്‍ കിടന്നാണ് അവള്‍ ഉറങ്ങാറുള്ളത്.
ഇതിലെ

ഫിറ്റ്നസ്സ് മസ്സാജ്
രാമചന്ദ്രന്‍ വെട്ടിക്കാട്
എന്റെ രണ്ട് മക്കളെ
പെറ്റിട്ട വയറായത് കൊണ്ടാവാം
ഉടഞ്ഞ് തൂങ്ങിയെങ്കിലും
അവളുടെ വയറിനെ
പ്രണയപൂര്‍വ്വം ഉമ്മ വെക്കാന്‍
ഇപ്പോഴും കൊതിക്കുന്നത്
ഇതിലെ

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP