FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

29സെപ്തംബര്‍2009 - നാല് പെണ്ണുങ്ങള്‍..

Monday

നാല് പെണ്ണുങ്ങള്

തകഴിയുടെയും, അടൂരിന്റെയും കണ്ണില് പെടാത്ത
നാല് പെണ്ണുങ്ങള്

പൊന്നമ്മ
പുലര്ച്ചക്ക് അവര് മുറ്റമടിക്കുന്ന ശബ്ദം കേട്ടായിരുന്നു കുട്ടിക്കാലത്ത് ഉറക്കമെണീറ്റിരുന്നത്. പൊന്നമ്മ എന്ന സ്ത്രീയെ ഓര്മ്മ വെച്ചനാള് മുതല് അമ്മയുടെ നിഴലായി കണ്ടിരുന്നു. അതിരാവിലെ വീട്ടിലെത്തും......

നസീമ
രണ്ടരയും ഒന്നും വയസ്സായ കുഞ്ഞുങ്ങളെ നോക്കാനായെത്തിയതായിരുന്നു നസീമയെന്ന കൊല്ലംകാരി.
മനോഹരിയെങ്കിലും ഒരു ചട്ടമ്പി കല്ല്യാണി പ്രകൃതം. എടുത്തടിച്ച് പ്രതികരിക്കുന്ന സ്വഭാവം.....

അനിത
പിന്നീട് വന്നത് അനിതയെന്ന ഹൈദ്രബാദുകാരിയാണു. അഞ്ചേമുക്കാലടി പൊക്കത്തില്, ഉറച്ച ശരീരവും കറുത്ത ശരീരവും, പാവാടകെട്ടു കവിയുന്ന സമൃദ്ധമായ മുടിയുമുള്ളവള്.....

ലില്ലിയാന്
അവധി തീരുന്നതിനു മുന്പേ പോയി ഒരുത്തിയെ കണ്ടെത്താം എന്നു പറഞ്ഞാണു ഭര്ത്താവ് ഒരാഴ്ച്ച നേരത്തെ വിമാനം കയറിയിവിടെയെത്തി, ആയമാര്ക്കുവേണ്ടിയുള്ള തിരച്ചില് തുടങ്ങിയത്.....

വായിക്കുക...(സ്ത്രീ ഡൈമണ്‍ഷനില്‍)

ദേവസേന.



മനുവിന്റെ ക്രൂരകൃത്യങ്ങള്‍

നിങ്ങള്‍ മനുസ്മൃതി വായിച്ചിട്ടുണ്ടോ? ശ്രുതികള്‍ സ്മൃതികള്‍ ധര്‍മ്മസൂത്രങ്ങള്‍
തുടങ്ങിയ പൌരാണിക ഗ്രന്ഥങ്ങള്‍ ഒരിക്കലെങ്കിലും നിങ്ങള്‍ വായിച്ചിട്ടുണ്ടോ? മനുസ്മൃതിയിലെ നിയമങ്ങള്‍ക്ക് ഇപ്പോള്‍ പ്രസക്തിയില്ലാത്തതുകൊണ്ട് ഏതു ശൂദ്രനും ഏതു ഗ്രന്ഥവും വായിക്കാം.

ഇവിടെ എന്താ ഇങ്ങനെ ഒരു ചോദ്യം എന്നാവും നിങ്ങള്‍ ആലോചിക്കുന്നത്.
ഞാന്‍ മനുസ്മൃതി മുഴുവനും വായിച്ചിട്ടില്ല. 12 അദ്ധ്യായങ്ങളിലായി 2684 ശ്ലോകങ്ങളുള്ള കാലഹരണപ്പെട്ടുപോയ ആ ഗ്രന്ഥം മുഴുവനും വായിക്കണം എന്നു തോന്നിയിട്ടും ഇല്ല....
-പാര്‍ത്ഥന്‍.


അഭിനേതാവിന്റെ കാഴ്ചയും കാഴ്ചപ്പാടും

യശ:ശരീരനായ നടന്‍ ഭരത് മുരളിയുമായി ശ്യാംകൃഷ്ണന്‍ പി കെ മുന്‍പ് നടത്തിയ അഭിമുഖം.

"അഭിനയത്തിന്റെ രസതന്ത്രം എന്ന് പറയുന്നത് അഭിനയിക്കുമ്പോള്‍ നടനില്‍ സംഭവിക്കുന്ന രാസപ്രക്രിയയാണ്. അതെന്താണ്? എന്തുകൊണ്ട് അങ്ങനെ സംഭവിക്കുന്നു? സ്റ്റേജില്‍ നില്‍ക്കുന്ന ഒന്നരമണിക്കൂറും മുരളി മുരളിയായിട്ടുതന്നെയാണോ? അതോ അവനെന്തെങ്കിലും മാറ്റം ഉണ്ടോ. മാറ്റം എന്ന് പറയുന്നത് കഥാപാത്രത്തിന്റെ മജ്ജയും മാംസവും പ്രത്യേകതകളും ഇയാളിലേക്ക് കയറുന്നതാണോ.


-വര്‍ക്കേഴ്സ് ഫോറം.



ആശുപത്രികള്‍ പഠിയ്ക്കുന്നു

മലയാളമനോരമയിലെ ഒരു വാര്‍ത്ത എന്നെ സന്തോഷിപ്പിച്ചു. കേരളത്തിലെ 5 മെഡിയ്ക്കല്‍ കോളേജുകളിലെയും ഒ.പി നിര്‍ത്തലാക്കുന്നു എന്നതാണത്.

വളരെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. കാര്യമായി അസുഖമില്ലാത്ത ഒട്ടനവധി പേര്‍ കടന്നുകയറി, പലപ്പോഴും ആവശ്യമുള്ളവര്‍ക്ക് അവര്‍ക്കര്‍ഹപ്പെട്ട ചികിത്സ കിട്ടാതെ പോവാറുണ്ട്.
തീര്‍ച്ചയാണ്, പ്രായൊഗികതലത്തില്‍ ഇതിന് ഒട്ടനവധി പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. എന്നാലും കാലം ഈ തീരുമാനം ശരിയെന്ന് കാണിച്ചുതരുമെന്ന് തന്നെയാണ് എന്റെ അഭിപ്രായം...
-ത്രിശ്ശൂക്കാരന്‍.



യഹിയമാഷും തീപ്പിടിച്ചോനും

സ്ഥലത്തെ പൊതുകാര്യപ്രസക്തനും ആ ഏരിയയിലെ എല്ലാ കുലുമാലുകളുടേയും മൊത്തപരിഹാരിയുമായ യഹിയമാഷ്‌ (മാഷുടെ ഒന്നാമത്തെ ധീരകൃത്യത്തിന്‌ ഇവിടെ ഞെക്കുക) പതിവുപോലെ കുളിച്ച്‌ കുപ്പായമിട്ട്‌ അന്ന്‌ നന്നാക്കാനായുളള ആഗോളപ്രശ്‌നം അന്വേഷിച്ച്‌ നഗരത്തിലെ പതിവു കേന്ദ്രത്തിലേക്ക്‌ പുറപ്പെട്ടു. സ്ഥിരം മുടിമുറി സ്ഥലമായ ചെല്ലന്‍സ്‌ സലൂണിലെ ചെല്ലപ്പണ്ണന്‍ താടിക്ക്‌ കൈയ്യും കൊടുത്ത്‌ പുറത്തെ സ്റ്റൂളില്‍ ചിന്താവിഷ്‌ടനായി ഇരിക്കുന്നത്‌ മാഷുടെ ശ്രദ്ധയില്‍ പ്പെട്ടു. മാഷുടെ തലയില്‍ ബള്‍ബ്‌ ഒന്ന്‌ മിന്നി. മൂക്കുകൊണ്ട്‌ മണം പിടിച്ചു. ഇഴപിരിക്കാന്‍ പ്രയാസമുളള ഒരു സങ്കീര്‍ണ്ണപ്രശ്‌നത്തിന്റെ മഹാകാവ്യം മുത്തുവേട്ടന്റെ ചുളിഞ്ഞ മുഖത്തു നിന്ന്‌ തയക്കവും, പയക്കവുമുള്ള ആ കണ്ണുകള്‍ നിഷ്‌പ്രയാസം വായിച്ചെടുത്തു. സംഭവസ്ഥലത്തേക്ക്‌ കുതിച്ചെത്തിയ മാഷോട്‌ ചെല്ലപ്പണ്ണന്‍ കാര്യങ്ങള്‍ വിശദീകരിച്ചു.അണ്ണന്റെ തമ്പി തഞ്ചാവൂരില്‍ നിന്ന്‌ എത്തിയിട്ട്‌ രണ്ട്‌ മൂന്ന്‌ ദിവസമായി. എസ്‌.എസ്‌.എല്‍.സി പരീക്ഷ കഴിഞ്ഞുളള അവധി ആഘോഷിക്കാനും, തടി നന്നാക്കാനുമായി ചേട്ടന്റെ ബാര്‍ബര്‍ ഷാപ്പിലും ചേട്‌ത്തിയമ്മയുടെ തൈര്‌ ശാത്തത്തിലും മാറി മാറി പെരുമാറി വരികയാണ്‌....
-പ്രേമന്‍ മാഷ്.




ഭാവി പനികള്‍

ഈ ഹൈട്ടെക്ക് യുഗത്തിലെ പനികളെക്കുറിച്ചോര്‍ത്ത് ഡോ‍ക്റ്റര്‍ പനിയപ്പന്‍, പാര്‍ട്ടി പുറത്താക്കിയ എം പി യെപ്പോലെ എന്തു ചെയ്യണമെന്നറിയാതെ പരിസര ബോധമില്ലാതെ അങോട്ടും ഇങോട്ടും നടന്നു..

എന്തൊക്കെ പനിയാണ് ഇക്കാ‍ലത്ത്? എലിപ്പനി,പക്ഷിപ്പനി,ഭ്രാന്തിപശുപ്പനി,തക്കാളിപ്പനി ഇതൊന്നും പോരാഞ് ഇപ്പോഴിതാ പന്നിപ്പനിയും..
-സുനില്‍ മാടന്‍ വിള.


ഓട്ടകാലണ -അഭിമുഖം

ഞാന്‍ ഓട്ടകാലണ.
അല്ലെങ്കില്‍ വേണ്ട പരിചയപ്പെടല്‍ ഇന്റര്‍വ്യൂ സ്റ്റയിലിലാവാം. അതാണല്ലോ ഇപ്പോഴത്തെ ഒരു രീതി. ബൂലോക പത്രങ്ങളും എന്തിന് മിനീസ്ക്രീനുകള്‍ പോലും ഇപ്പോള്‍ ബ്ലോഗര്‍മാരെ ഇന്റര്‍വ്യൂ ചെയ്ത് ഇക്കിളിപെടുത്തുന്നത് സാധാരണമാണല്ലോ?. ആരും എന്നെ കേറി അങ്ങ് ഇന്റര്‍വ്യൂ ചെയ്യുന്നതിനുമുമ്പ് ഞാന്‍ സ്വയംഭോഗത്തിന് സോറി സ്വയം ഇന്റര്‍വ്യൂ ചെയ്യപ്പെടട്ടേ.
താങ്കള്‍ ആരാണ്? ദേശം എവിടെ ? എന്താണ് ജോലി?.......
നില്‍ക്ക്...നില്‍ക്ക് , ഇതിനൊക്കെ ഉത്തരം നിങ്ങള്‍ തന്നെ കണ്ടു പിടിച്ചോളൂ. ഈ ചോദ്യത്തിനൊന്നും ഒരു സാധാ രാഷ്ട്രിയക്കാരന്‍ പറയുന്നതു പോലെ, “തല്‍ക്കാലം ഉത്തരമില്ല, സോ നോ മോര്‍ പേഴസണല്‍ ക്വസ്റ്റയിന്‍സ്. പ്ലീസ്....”
-ഓട്ടക്കാലണ.




പാഠം ഒന്ന് :: ലൌ ലെറ്റര്‍

നിയമ പഠനത്തിനായി തിരുവനന്തപുരത്ത് കഴിച്ചുകൂട്ടിയ അഞ്ചുവര്ഷങ്ങളാണ് പിന്നീടങ്ങോട്ടുള്ള ജീവിതത്തിന്റെ ഗതി തന്നെ മാറ്റിയതെന്ന് പലപ്പോഴും തോന്നാറുണ്ട്. . പ്രീ ഡിഗ്രീ എന്ന കടമ്പയും താണ്ടി ഇനിയുള്ള ശിഷ്ടകാലം കൂടി പാലാ സെന്റ് തോമസ് കോളേജില്‍ കഴിച്ചു കൂട്ടാം എന്നു കരുതി യാതൊരു വമ്പന്‍ മോഹങ്ങളുമില്ലാതെ കഴിഞ്ഞു വന്ന സമയത്താണ് എന്നെ വക്കീലാക്കണമെന്ന് അച്ഛനും അമ്മയ്ക്കും മോഹമുദിച്ചത്.എന്തു ധൈര്യത്തിലാണ് അവരങ്ങിനെ മോഹിച്ചതെന്ന് എത്രയാലോചിച്ചിട്ടും എനിക്കു മനസ്സിലായില്ല. വക്കീലു പോയിട്ട് ഒരു ഗുമസ്തന്‍ പോലുമാകാനുള്ള തന്റേടമില്ലാത്ത ഞാനെങ്ങനെ ഈ കറുത്ത കുപ്പയമൊക്കെയിട്ട് കോടതിയില്‍ പോയി വാദിക്കും.പഞ്ചവല്സര എല്‍ എല്‍ ബിയുടെ എന്‍ട്രന്സ് പരീക്ഷ അച്ഛന്റെയും അമ്മയുടെയും നിര്‍ബന്ധത്തിനു വഴങ്ങി കൊച്ചിയില്‍ പോയി ആഘോഷമായി കറക്കിക്കുത്തി എഴുതി തിരിച്ചു വീട്ടിലെത്തിയതേ അതിനെക്കുറിച്ച് മറന്നു. ഏയ്... അതൊന്നും നമുക്കു പറഞ്ഞിട്ടുള്ളതല്ല...
-രഞ്ജിത് വിശ്വം.



ഉറുമ്പുകള്‍....

അവളിന്ന് ഏറെ സന്തോഷവതിയാണ്..

അവളിന്ന് 5 വയസ്സിന്റെ ഉടമ ആവുകയാണ്...അവളുടെ പിറന്നാളാണിന്നു ...

പുതിയ ഉടുപ്പ്,പുതിയ കളിപ്പാട്ടം,കയ്നിറയെ പല വര്‍ണ്ണത്തിലുള്ള മിഠായികല്‍...ആകെ സന്തോഷം...

അമ്മൂമ്മയാണത് പറഞ്ഞതു , തനിക്ക് കളിയ്ക്കാന്‍ കൂട്ടിനു ഒരാള്‍ വരുന്നുണ്ടത്രേ...പാവകുഞ്ഞിനെ പോലെ ഉണ്ടാവുമത്രേ...

"എപ്പോ വരും....?" ആകാംക്ഷ തുടിക്കുന്ന കണ്ണോടു കൂടിയവള്‍ ചോദിച്ചു...
-ജെന്‍ഷ്യ.



അന്വഷണങ്ങള്‍ കൂടുതല്‍ തുടരും

കഴിഞ്ഞ ഒരാഴ്ചക്കാലം ബൂലോകത്ത് കത്തി നിന്നത് സിയാബ്‌ വിഷയം തന്നെയാണല്ലോ .സത്യം ഒരിക്കല്‍ പുരപ്പുറത്ത് നിന്ന് വിളിച്ചു കൂവുമെന്നും , കാലം തെളിയിക്കുന്ന സത്യത്തെ തേടാം എന്നും കരുതി പലരും തുറന്ന അദ്ധ്യായങ്ങള്‍ അടച്ചു വെച്ചെങ്കിലും ചില അണ്ണന്മാര്‍ അതിനെ ഇപ്പോഴും ന്യായികരിക്കുന്നത് കൊണ്ടും ,ചില വാര്‍ത്തകള്‍ അറിഞ്ഞത് കൊണ്ടും ഞാന്‍ ഈ കുറിപ്പടി എഴുതുന്നു .ആര്‍ക്കും ഒന്നും തോന്നരുതേ , ബൂലോക കോടതിയില്‍ എന്നെ കയറ്റുകയും അരുത്‌...

-കാപ്പിലാന്‍


സ്വാതന്ത്ര്യം


നൂലിട്ട്‌ കെട്ടി,ഭൂമിയില്‍ കുത്തിനിര്‍ത്തിയ-
കൊടിമരത്തിന്റെ മുകളില്‍ ഇത്തിരി സ്വാതന്ത്ര്യത്തിനു വേണ്ടി
നിലവിളിക്കുന്ന പതാകയെ നോക്കി
ആകാശം സ്വപ്നം കാണുന്ന കുഞ്ഞുമനസ്സിന്റെ സ്വപ്നങ്ങളെയും കൊണ്ട്
അനന്തതയുടെ സ്വാതന്ത്ര്യത്തിലേക്ക് പറന്നകലുന്ന
ബന്ധനങ്ങളില്ലാത്ത പട്ടം പരിഹസിച്ചു
................
അഭിജിത്ത്.




മൌനമെത്ര വാചാലം

ബാല്യകാലം
ഒരകന്ന കാഴ്ച്ചയാണുനൽകിയതെങ്കിലും
മനസിൽ നീ എത്രയോ
അരികിലായിരുന്നു.
എന്നിട്ടും
സ്വപ്നങ്ങളിൽ പോലും
നീയെന്നോടും ഞാൻ നിന്നോടും
ഒന്നും സംസാരിച്ചില്ല.
.............
Hrishi



ഹൃദയ കാവ്യം

വാതില്‍ ചാരാതെ കാത്തുവച്ചോരോര്‍മ്മനേര്‍ത്ത

ഞരക്കത്തോടെ പാതി തുറ-ന്നാര്‍ദ്രമാം മഞ്ഞിന്റെ

പാടനീക്കിവയലുറങ്ങിയ വഴികളിലൂടെ നീണ്ടു നീണ്ട്...

ഓര്‍ത്തൊരോണപൂവിന്റെ നേര്‍ത്ത

നീല നിറംമാറത്തു ചാര്‍ത്തി . ഇളം ചന്ദനത്തിന്റെ വാസന.

ക്കൊലുസിലിന്ദോളം മൊഴിഞ്ഞ് വാതിലിനപ്പുറത്തൂടെ.

...............

നാടകക്കാരന്‍.




ഗാന്ധിയും ഞാനും

ഗാന്ധിയും ഞാനും ഒരു ദിവസം ചാരായക്കടയില്‍ പോയി
പണിയെടുത്ത മടുപ്പു മാറ്റാനായി ഞാനും
അഹിംസയുടെ മുഷിപ്പു മാറ്റാന്‍ അയാളും
എന്‍റെ വേദന എരിവുള്ള മീനിലും വിലകുറഞ്ഞ വീര്യത്തിലും
ഗാന്ധിഅയാളുടെ പ്രശ്നങ്ങള്‍ ഒറ്റമുണ്ടിലും
.........
ജോണ്‍ പാലച്ചോട്.



Rain Rain (മഴ മഴ)



ശിവ


അവധിക്കാലം..


ഹരീഷ് തൊടുപുഴ.


ശ്യാമമേഘമേ...



ദിലീപ് വിശ്വനാഥ്.


Read more...

28സെപ്തംബര്‍2009 - രണ്ട് പേര്‍ ചേര്‍ന്ന്..

Sunday

മേല്‍കൂരയില്ലാത്തവര്‍

കവിതയില്‍ പുതിയൊരു പരീക്ഷണം . രണ്ടു പേര്‍ ചേര്‍ന്ന് രചന . നോവലുകളില്‍ പരീക്ഷിച്ചത് . അറബിപൊന്നും, അമാവാസിയും എല്ലാം കാര്യമായി ശ്രദ്ധിക്കപെട്ടിട്ടില്ല . ഇന്നത്തെ
കാലത്ത് വായനക്കാര്‍ കൂടുതലാണ് . പക്ഷെ എത്രത്തോളം സീരിയസ് ആയി അതിനെ കാണുന്നു
എന്ന് മാത്രം പ്രശ്നം. ഗിരീഷ് വര്‍മ്മ ബാലുശ്ശേരിയും, ഡോക്ടര്‍ സലില മുല്ലന്‍ എന്ന
കവയിത്രിയും ചേര്‍ന്ന് എഴുതിയത്.

മേല്‍കൂരയില്ലാത്തവര്‍

പരസ്പര വിശ്വാസത്തിന്‍
സാധാരണ കരാറില്‍
വിളങ്ങി ചേരുന്ന ചോതന .
ചതി മണക്കുന്ന കരാറില്‍
പങ്കുകച്ചവടത്തിന്റെ
ശേഷിപ്പുകള്‍
വിഴുപ്പായ്‌ ചുമക്കേണ്ടുന്ന ദീനത...


വായിക്കുക ‘സഹയാത്രികര്‍’ എന്ന ബ്ലോഗില്‍.



കവിത ചൊറിച്ചിലുണ്ടാക്കുന്ന മൂത്രപ്പുരകളോ?

സന്തോഷ് പല്ലശ്ശനയുടെ ബ്ലോഗില്‍ ഒരു കവിതാ ചര്‍ച്ച തളിര്‍ക്കുന്നുണ്ടായിരുന്നു. പുതിയ കവികളെ (അങ്ങനെ ഒന്നുണ്ടോ, കവിതകളല്ലാതെ) ക്കുറിച്ചുള്ള എന്റെ ചില വിചാരങ്ങള്‍ നേരത്തെ പോസ്റ്റിയത് അവിടെ ലിങ്കായി ഓര്‍മ്മപ്പെടുത്തി..
കവിതക്കേസില്‍ ഞാന്‍ ഹാജര്‍!
'പുതുകവിതയെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും ചെന്നെത്തുന്നത്‌ ഒരേ ഇടത്തിലേക്കാണ്‌ എന്നു പറയേണ്ടി വരുന്നു. ഇവിടെ താങ്കള്‍ പറഞ്ഞപോലെ ഭാഷാ അദ്ധ്യാപകര്‍ പുതിയ തലമുറക്കുമുന്‍പില്‍ നിന്നു വെള്ളം കുടിക്കുകയാണ്‌ ഐസുകട്ട പോലെ ഉരുകി പോകുന്ന ഈ കവിതകളെ കൈലെടുക്കാന്‍ പോലുമാകാതെ....ആധുനികാനന്തരകവിതയില്‍ പുതു പ്രസ്ഥാനങ്ങള്‍ രൂപപ്പെട്ടില്ലാത്തതുകോണ്ടാവാം ഇത്തരം ഐസുകട്ട കവിതകള്‍ ഉണ്ടാകുന്നത്‌ എന്നെനിക്കു തോന്നുന്നു. സച്ചിദാനന്ദനും. കെ. ജി. യും എഴുതുന്ന ഒരു ഒരു കനം പുതു തലമുറയില്‍ കാണുന്നില്ല. ' എന്ന്‌ സന്തോഷ് മറുപടി നല്‍കുകയും ചെയ്തു. പിന്നെ വി. മോഹകൃഷ്ണന്റെ കവിതകളില്‍ ഒന്ന്‌ സമാധിയായപ്പോഴാണ്‌ എന്റെ ഇന്‍ബോക്സിലേക്ക് രണ്ടുമൂന്ന് 'ബൂലോക കവിതകള്‍' പറന്നു വന്നിരുന്നത്. ആ കവിതകളില്‍ ഒന്ന് തൊട്ടപ്പോളാണ്‌ ജഗദീഷ് സിനിമയില്‍ പറഞ്ഞപോലെ 'കാക്ക തൂറീ...ന്നാ തോന്നണേ' എന്നായത്. എന്നെ ത്രസിപ്പിച്ച മികച്ച കുറേ രചനകള്‍ വന്ന 'ബൂലോകകവിത'യെ ഓര്‍ക്കുമ്പോള്‍ 'കാക്കക്കറിയാം അതിന്റെ കക്കൂസ് എവിടെയാണെന്ന്' ആ സിനിമയിലെ അടുത്ത ഡയലോഗ്ഗു പറയാനും തോന്നിയില്ല...
-സന്തോഷ് എച്ച് കെ.


അന്‍പതാം പോസ്റ്റ് : ഒരു യാത്രാ മൊഴി

പ്രിയമുള്ള സുഹൃത്തുക്കളേ,
ഞാനീ ബൂലോകത്തേക്ക് വന്നിട്ട് ഏഴു മാസത്തോളമാകുന്നു.'വാഴക്കോടന്റെ പോഴത്തരങ്ങളില്‍' ഇത് അന്‍പതാമത്തെ പോസ്റ്റ്‌. ഈ ചുരുങ്ങിയ കാലയളവില്‍ വളരെയധികം സുഹ്യദ് ബന്ധങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുകയും അതിലുപരിയായി ഒരു കുടുംബ ബന്ധത്തെക്കാള്‍ അടുപ്പമുള്ള സൌഹൃദങ്ങള്‍ ഉണ്ടാവുകയും ചെയ്തു എന്ന സന്തോഷം ഈ നിമിഷം എല്ലാവരുമായി പങ്കുവെക്കട്ടെ. തുടര്‍ന്നും ഈ സൌഹൃദങ്ങള്‍ നിലനിര്‍ത്താന്‍ സര്‍വ്വ ശക്തന്‍ അനുഗ്രഹിക്കട്ടെ എന്നും പ്രാര്‍ത്ഥിക്കുന്നു...
-വാഴക്കോടന്‍.


കൂന്തംകുളം വിശേഷങ്ങള്‍


തമിഴ്നാട്ടിലെ തിരുനെല്‍വേലി ജില്ലയില്‍ നാങ്കുനേരിക്ക് സമീപമുള്ള ഒരു പക്ഷിസങ്കേതമാണ് കൂന്തംകുളം . തിരുവനന്തപുരത്തുനിന്ന് നാഗര്‍കോവില്‍ , മധുര വഴി പോകുന്ന ട്രെയിനുകള്‍ നാങ്കുനേരിയിലൂടെയാണ് പോകുന്നത് . നാങ്കുനേരിയില്‍നിന്നും ബസ്സ് മാര്‍ഗ്ഗം മൂലക്കരൈപ്പട്ടി എന്ന ചെറുപട്ടണം കടന്നാണ് കൂന്തംകുളത്തേക്ക് പോവുക .നാങ്കുനേരിയില്‍ നിന്നും നേരിട്ട് കൂന്തംകുളത്തേക്ക് ബസ്സ് ഉണ്ടെങ്കിലും എണ്ണത്തില്‍ കുറവായതിനാല്‍ യാത്രക്കാര്‍ മൂലക്കരൈപ്പട്ടി വരെ ബസ്സിലെത്തി അവിടെനിന്നും സ്വകാര്യവാഹനം ഏര്‍പ്പാടാക്കി കൂന്തംകുളത്തെത്തുകയാണ് പതിവ് .മൂലക്കരൈപ്പട്ടിയില്‍ നിന്നും 5 കിലോമീറ്റ റാണ് കൂന്തംകുളത്തേക്കുള്ള ദൂരം ...
-ഷിനൊ ജേക്കബ് കൂറ്റനാട്. (ഹരിത ചിന്ത)



ഒറ്റ വാക്കില്‍ ഒതുങ്ങില്ല ഒരു ജീവിതം

കേരളാ പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ സമീപകാലത്ത് നടത്തിയ രണ്ട് പരീക്ഷകളാണ് ഒരേ തരത്തിലുളള ആരോപണത്തിന് വിധേയമായത് (എച്ച്. എസ്സ്. എ ഫിസിക്കല്‍ സയന്‍സും അപ്പെക്‌സ് സൊസൈറ്റികളിലെ ക്ലാര്‍ക്കും). അതില്‍ ഒരു പരീക്ഷ റദ്ദാക്കിക്കഴിഞ്ഞു. മിക്കവാറും മറ്റെതിന്റേയും ഗതി അതുതന്നെയായിരിക്കും. ഒരേ ഗൈഡില്‍ നിന്ന് ക്രമനമ്പറും എന്തിന് തെറ്റായ ഉത്തരങ്ങള്‍ പോലും മാറാതെ തുടര്‍ച്ചയായി ഇരുപത്തി അഞ്ചോളം ചോദ്യങ്ങള്‍ പകര്‍ത്തി എന്നതാണ് ചോദ്യപേപ്പറിനെക്കുറിച്ചുണ്ടായ ആരോപണം. തൊണ്ടിസഹിതം മാധ്യമങ്ങള്‍ സംഭവം പുറത്തുകൊണ്ടുവന്നു. സമാനമായ നിരവധി സംഭവങ്ങള്‍ കേരള പി.എസ്.സി യുടെ ചരിത്രത്തില്‍ മുമ്പും ഉണ്ടായിട്ടുണ്ട്. ഓരോ പരീക്ഷ റദ്ദാക്കപ്പെടുമ്പോഴും ആ പരീക്ഷയ്ക്കു വേണ്ടി ആയിരക്കണക്കിന് ഉദ്യോഗാര്‍ത്ഥികള്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍, നഷ്ടപ്പെടുത്തിയ ഉറക്കങ്ങള്‍, ചെയ്ത യാത്രകള്‍ എന്നിവയൊന്നും ചോദ്യപേപ്പര്‍ തയ്യാറാക്കിയവരെയോ പി.എസ്.സിയെയോ അലോസരപ്പെടുത്താറില്ല. തൊഴിലന്വേഷകരുടെ ഹൃദയഭാരം ഒരു സര്‍ക്കാര്‍ വകുപ്പിനെ സംബന്ധിച്ചിടത്തോളം ഏറ്റവും പരിഗണന കുറഞ്ഞ ഒന്നാണല്ലോ...
-പ്രേമന്‍ മാഷ്.


My City My Metro - ദുബായ് മെട്രോയില്‍ ഒരു യാത്ര

ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 9 ന് (09-09-09) പ്രവര്‍ത്തനം ആരംഭിച്ച ദുബായ് മെട്രൊ റെയില്‍ പദ്ധതിയുടെ ആദ്യഘട്ടത്തെപ്പറ്റി ‘അപ്പൂന്റെ ലോകം’ എന്ന എന്റെ ബ്ലോഗില്‍ എഴുതിയ 'ദുബായ് മെട്രോ ഭാവിയിലേക്ക്’ എന്ന ലേഖനത്തിലെ കമന്റുകളില്‍ വായനക്കാരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നതാണ് മെട്രോയിലെ ഒരു യാത്രയുടെ ചിത്രങ്ങളോടുകൂടിയ വിവരണംകൂടി ഒരു പോസ്റ്റായി ഇടണം എന്നത്. ചിത്രങ്ങള്‍ വലുതായി കാണിക്കുവാനുള്ള സൌകര്യം പരിഗണിച്ച് ഈ ബ്ലോഗില്‍ ഇത് ആദ്യലേഖനത്തിന്റെ തുടര്‍ച്ചയായി പ്രസിദ്ധീകരിക്കുന്നു...

-അപ്പു.



ഉണ്ണി ജോസഫിന്റെ വൈതരണികള്‍

കന്യകാസ്ത്രീ ആവാന്‍ മഠത്തില്‍ ചേര്‍ന്ന സോഫി ചേച്ചിയെ കെട്ടിപ്പിടിച്ചു കൊണ്ടുറങ്ങുന്ന ഒരു സുന്ദര സ്വപ്നത്തിലായിരുന്ന ഉണ്ണികുട്ടന്‍ അമ്മച്ചിയുടെ ഒച്ച കേട്ടാണ്‌ ഉണര്‍ന്നത് .. നോക്കിയപ്പോ സോഫി ചേച്ചിയില്ല .. കിടക്കപ്പായില്‍ താന്‍ മാത്രം


പശൂന്റെ കരച്ചില് കേട്ടാ.. ലിറ്റര്‍ കണക്കിന് പാലാ അകിട് ചുരന്നു ഒഴുകണേന്നു തോന്നും .. മിണ്ടാണ്ടവിടെ നിന്നോണം "


അമ്മച്ചീം പശൂം തമ്മിലുള്ള യുദ്ധം തുടങ്ങി . ഉണ്ണിക്കുട്ടന്റെ ഉറക്കം മുറിഞ്ഞു ...
-സുനില്‍



ഗുരുസാഗരം,.......

ആശ്രമമുറ്റത്തെ ആല്‍മരത്തില്‍ ഇരുന്നു,
ഗുരു ശിഷ്യയോടു മൊഴിഞ്ഞു,..
ശിഷ്യേ,.....സ്നേഹമനു സത്യമായിട്ടുള്ളതു.
അതു ഈശ്വരനാണു,..അതിനെ അറിയുക, അനുഭവിക്കുക,..
ഗുരു പറഞ്ഞതു ശിഷ്യ ശരിക്കും ശ്ര്ദ്ധിച്ചു,....
ഒരു നാൾ ഗുരു ശിഷ്യയെ പഠിപ്പിച്ചു,.
സ്നേഹത്തെക്കുറിച്ചു,...
അതെന്തെന്നു അറിയിച്ചു,..... അനുഭവിപ്പിച്ചു,...
പത്തു മാസങ്ങള്‍ക്കു ശേഷം ശിഷ്യ അറിഞ്ഞു,... അനുഭവിച്ചു,...
മാതൃസ്നേഹം എന്താണെന്നു,..
-ശ്രീജിത്ത്



ഒരു ഹര്‍ത്താല്‍ കാലത്ത്..

നാട്ടില്‍ ബന്ത് ഹര്‍ത്താലുകളുടെ ഉത്സവങ്ങള്‍ നടക്കുന്ന കാലംഇതൊന്നും അറിയാതെ കുഞ്ഞി പാത്തുംതാത്ത മകളെ കെട്ടിച്ചു വിട്ട വീടിലേക്ക്‌ കാണാന്‍ പോകാന്‍ ഇറങ്ങി. മകള്‍ക്ക് മക്കളും മരുമക്കളും ഒക്കെ ആയെങ്കിലും ഉമ്മയെ വന്നു കാണാന്‍ കഴിയില്ല എന്നത് വേറെ പ്രശ്നം.. പറഞ്ഞു വന്ന കാര്യം അതല്ല..റോഡില്‍ വന്നു ബസ്സ്‌ നോക്കി കുറെ നേരം നിന്നിട്ടും ബസ്സ്‌ വരുന്നത് കാണുനില്ല. എന്താണെന്നു അറിയാന്‍ അടുത്തുള്ള കൊല്ലന്‍ അപ്പുണിയുടെ അടുത്ത് പോയി
അപ്പുണ്ണിയേ .. ...ആപുണ്ണിയേ..........
...എന്താ ആയമ്മേ ....ഓട്ക്കാ ഈ ബന്തുള്ളപോ...
-തിരൂര്‍കാരന്‍.


ഈ ബൂലോഗ ഗായികയെ കണ്ടു പിടിക്കൂ

ഈ ബൂലോഗ ഗായികയെ കേൾക്കുക,കണ്ടു പിടിക്കുക.



ഗ്ലൂസ് :)....

ഇതിലെ

-കിരണ്‍സ്.




പുതുക്കം

പുതുക്കിപ്പണിഞ്ഞുകൊണ്ടിരുന്നു
ഈ വീടിന്റെ ചുമരുകള്‍
ഞാനെന്റെ ഭാഷകൊണ്ട്

ഈ വീടിന്റെ ജനാലകള്‍
വാതിലുകള്‍
ഉമ്മറം
നിന്നുമടുത്ത് ദ്രവിച്ച
കട്ടിളകള്‍
.............
പി എ അനീഷ്.




തൃശ്ശൂരിലേക്കുള്ള വഴി

മഴ ജനലടച്ച ബസ്സുപോലെ യാത്രക്കാരന്‍റെ ഹൃദയം.

സഹയാത്രക്കാരാ
മഴയിലേക്ക്‌ നെഞ്ച് തുറന്നുവെയ്ക്കുക
സ്നേഹത്തിന്‍റെ സമ്മതം കൊണ്ടു
ഇത്തിരി നേരം നനഞ്ഞിരിക്കാം .
...............
സ്റ്റീഫന്‍ ജോര്‍ജ്.



നീ കടലാണു
നിന്നിലേക്കൊഴുകുന്ന പുഴയാണു
ഞാന്‍…
ഈ വരികള്‍ മടുത്തുപോയി…

നിന്റെ തീരത്തെഴുതി
വെച്ചിട്ടു പോയ വരികള്‍
തിരക്കൈ നീട്ടി മായിച്ചതെന്നോര്‍ത്ത്
പൊള്ളിയ താപത്തില്‍,
മലയിറങ്ങി വന്നു
കടലിലേക്കിറങ്ങിയ ചാലുകള്‍
വറ്റിയിരുന്നു.

.............

അരുണ്‍ ചുള്ളിക്കല്‍.



പ്രണയ ലേഖനം...

ദൂരെ പട്ടണത്തില്‍ നിന്നും നാട്ടിന്‍ പുറത്തെ
ബന്ധു വീട്ടില്‍ വിരുന്നു പാര്‍ക്കാന്‍ വന്നകുട്ടീ,
പുസ്തകങ്ങള്‍ പുരാവസ്തുക്കളെ പോലെ
ഉറക്കം തൂങ്ങുന്ന,
നിശ്ശബ്ദതതയില്‍ അക്ഷരങ്ങളുടെ കൂര്‍ക്കംവലി മുഴങ്ങുന്ന
ആളൊഴിഞ്ഞവായനശാലയില്‍ വച്ചാണല്ലൊ
നമ്മളാദ്യം തമ്മില്‍ കണ്ടത്...
............
താരകന്‍.




കടല്‍ പാലം


-കുഞ്ഞായി



എന്റെ ഗ്രാമകാഴ്ചകള്‍...3


-ഹരീഷ് തൊടുപുഴ.


Read more...

27സെപ്തംബര്‍2009 - തോട്ടികള്‍...

Saturday

മഹാകാവ്യം

എന്റെ നാട്ടില്‍ പണ്ട് മുനിസിപ്പാലിറ്റി ജീവനക്കാര്‍ മനുഷ്യമലം വീടുകളില്‍നിന്നു തകരബക്കറ്റുകളില്‍ ശേഖരിച്ച് ഉന്തുവണ്ടിയിലെ തകരടാങ്കില്‍ നിറച്ച് ദൂരെ എവിടെയോ കൊണ്ടുപോയി കളയുകയായിരുന്നു പതിവ്. ഈ ജീവനക്കാരെ ‘തോട്ടികള്‍’ എന്നു വിളിച്ചുപോന്നു.

പ്രൈമറി സ്കൂളില്‍ എന്റെ ക്ലാസ്സില്‍ ഒരു തോട്ടിയുടെ മകന്‍ പഠിച്ചിരുന്നു.ശശി.അവനെ മറ്റു കുട്ടികള്‍ ‘തീട്ടംകോരി’ എന്നു വിളിച്ചു പരിഹസിച്ചിരുന്നു. കരിഞ്ഞ ഒരു ചിരി മാത്രമായിരുന്നു അവന്റെ പ്രതികരണം.
ആ കറുത്ത കുട്ടിയോടൊപ്പം ഇരിക്കാന്‍ ആരും തയ്യാറായില്ല. പിഞ്ഞിക്കീറിയ മുഷിഞ്ഞ ഉടുപ്പും നിക്കറുമിട്ട് ഏറ്റവും പിന്നിലെ ബഞ്ചിലോ ജനല്‍‌പ്പടിയിലോ അവന്‍ ഒറ്റയ്ക്ക് ഇരുന്നു.ഒരു പരാതിയുമില്ലാതെ....
-ബാലചന്ദ്രന്‍ ചുള്ളിക്കാട്


സ്നേഹത്തിന്റെ പ്രകാശം.

അടുക്കളക്ക് മറ്റാരേക്കാളും കൂടുതല്‍ മനസിലാവുന്നത് അമ്മമാരുടെ മനസ്സാണ്. അവരുടെ സ്നേഹം, വാത്സല്യം; ഇതൊക്കെയാണ്. ഒരു പക്ഷെ അവരുടെ സ്നേഹവും വാത്സല്യവും കടലോളം അനുഭവിക്കുന്ന നിങ്ങളെക്കാളേറെ....

ആരോ പറഞ്ഞ ഒരു വാചകമാണ്. " ദൈവത്തിനു എല്ലായിടത്തും ഒരുപോലെ ശ്രദ്ധിക്കാന്‍ കഴിയാത്തത് കൊണ്ടാണ് അമ്മമാരെ ദൈവം സൃഷ്ടിച്ചതെന്ന്." കാല്പനികമായ ഭാവനയാണ്. എങ്കിലും അമ്മ എന്ന വാക്കിന്റെ ആഴങ്ങള്‍ എല്ലാം അതില്‍ അടങ്ങിയിട്ടുണ്ട്. അതെ മക്കളെ ദൈവത്തെക്കാള്‍ സംരക്ഷിക്കാന്‍ കഴിവുള്ളവള്‍; തയ്യാരുള്ളവള്‍ ആണ് അമ്മ...
-അനിത.



ജനാലകള്‍ തുറക്കാന്‍ ഭയപ്പെടുന്നവര്‍

Try Again Later

ബസിലും മറ്റും സഞ്ചരിക്കുമ്പോള്‍ റോഡരികിലെ വീടുകള്‍ ശ്രദ്ധിക്കാറുണ്ടോ നിങ്ങള്‍?ഏതെങ്കിലും വീടിന്റെ ജനാലകള്‍ തുറന്നിട്ടതായി കാണാറുണ്ടോ? വീട്ടിനകത്തേക്ക് കാറ്റും വെളിച്ചവും കയറാനാണു ജനാലകള്‍ എന്നാണു നാമെല്ലാം പഠിച്ചുവച്ചിരിക്കുന്നത്. എന്നാല്‍ ഇന്ന് ആരെങ്കിലും ആ അവശ്യത്തിനായി ജനാലകള്‍ വയ്ക്കുന്നുണ്ടോ?തീര്‍ച്ചയായും ഇല്ല.വെറുതെ ഒരു ഭംഗിക്ക് ജനാലകള്‍ വയ്ക്കുന്നവരാണ് ഏതാണ്ട് എല്ലാവരും എന്നുതന്നെ പറയാം.
-സ്വതന്ത്രന്‍.




ഭര്‍ത്താവിനെ കളിയാക്കുന്നതില്‍ തെറ്റില്ല

മുംബൈ: ഭര്‍ത്താവിനെ തമാശപ്പേരുകള്‍ വിളിയ്‌ക്കുന്നതും അയാളുടെ താഴ്‌ന്ന വിദ്യാഭ്യാസത്തെ കളിയാക്കുന്നതും തെറ്റോ ക്രൂരതയോ അല്ലെന്ന്‌ മുംബൈ ഹൈക്കോടതി .

അതുമാത്രമല്ല ഭാര്യ ഇത്തരത്തില്‍ കളിയാക്കുന്നത്‌ വിവാഹമോചനം ആവശ്യപ്പെടാന്‍ മതിയായ കാരണമല്ലെന്നും കോടതി വ്യക്തമാക്കി. ജസ്‌റ്റിസ്‌ പിജെ മജുംദാര്‍, ജസ്‌ററിസ്‌ ആര്‍വി മോര്‍ എന്നിവര്‍ ഉള്‍പ്പെട്ട ഡിവിഷന്‍ ബഞ്ചാണ്‌ ഈ വിധി പുറപ്പെടുവിച്ചത്‌.
-കൂട്ടുകാരന്‍.



പള്ളിക്കഥകള്‍-3: ഹാജി ഫക്രുദ്ദീന്‍-കോയമ്മ-തങ്ങള്‍

യാ ഇലാഹീ....” എന്നൊരൊറ്റ അലർച്ചയും പിന്നോട്ടൊരൊറ്റ മലക്കലുമായിരുന്നു.

പേടിച്ചു തൂറി ദേ ഈ കട്ടിലിൽ കിടക്കുന്നത് ആരാന്നുവെച്ചാ?

ആരാന്നുവെച്ചാ?

കോയമ്മ തങ്ങൾ.

ഹാജി ഫക്രുദ്ദീൻ കോയമ്മ തങ്ങൾ.!!

ഫക്രുദീൻ - കോയമ്മ- തങ്ങൾ

(സാഗർ- ഏലിയാസ്- ജാക്കി)

പുള്ളിക്കാരൻ ആരാ‍ന്നുവെച്ചാ?

ആ?

-പള്ളിക്കുളം




കഥ: ആയുസ്സിന്റെ അടയാളം

ബ്ലോഗ്‌കഥ: തര്‍ജ്ജനിയില്‍ എം. ഫൈസലിന്റെ കഥ വര്‍ത്തമാനകാലത്തിലേക്കാണ്‌ ഇറങ്ങിനില്‍ക്കുന്നത്‌. സാമൂഹ്യപാഠങ്ങളുടെ വായന എന്നാണ്‌ കഥയ്‌ക്ക്‌ ഫൈസല്‍ പേരിട്ടിരിക്കുന്നത്‌. മകന്‍ സോഷ്യല്‍സ്റ്റഡീസ്‌ പുസ്‌തകം സ്‌കൂളിലേക്ക്‌ കൊണ്ടുപോകാന്‍ മറന്നു. അതേപ്പറ്റി വെറോണിക്കയും ഭര്‍ത്താവ്‌ ഹുമയൂണും തമ്മില്‍ നടക്കുന്ന സംഭാഷണമാണ്‌ കഥാവിഷയം. കഥ പറച്ചിലിനിടയില്‍ ഇന്ത്യയും രാഷ്‌ട്രീയവും വിദ്യാഭ്യാസവും എല്ലാം കടന്നുവരുന്നു. കഥ ഒരു പ്രബന്ധമായി നീണ്ടുനീണ്ടുപോകുന്നു. ഫൈസലിന്‌ ലക്ഷ്യമില്ലാതിരിക്കില്ല. പക്ഷേ, കഥ പറച്ചിലിനു കടമ്പകളേറെയുണ്ട്‌. ബ്ലോഗിലെ മിക്ക കഥാകാരന്മാരുടെയും സ്ഥിതി ഇതുതന്നെ. മനസ്സില്‍ കഥയുണ്ട്‌. അത്‌ സ്‌ക്രീനിലേക്ക്‌ പകര്‍ത്തുമ്പോള്‍ വായനക്കാര്‍ ഞെട്ടുന്നു. കഥ കാണുമ്പോള്‍ ഓടിരക്ഷപ്പെടുന്നു. മറ്റൊരു കഥയിലേക്ക്‌, കഥയുടെ പേര്‌ മരിയവേഗസ്‌. എഴുതിയത്‌ ഇഞ്ചിപ്പെണ്ണ്‌. മധു എന്ന യുവാവ്‌ ഒരു ഹോട്ടലില്‍ വേശ്യയായ മരിയയുമായി ചെലവിടുന്ന മണിക്കൂറുകള്‍ വിവരിക്കുന്ന കഥ. ഇതിലും കഥയുടെ പുതുമയോ, ആവിഷ്‌ക്കാര വൈഭവമോ ഇല്ല.-
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍



കവിതയുടെ സ്പെഷ്യല്‍ വാര്‍ഡ്‌



വായിക്കുംതോറും കൈയ്യില്‍ നിന്ന്‌ കവിത അലിഞ്ഞലിഞ്ഞ്‌ ഇല്ലാതെയാകുന്ന ഒരു അവസ്ഥ അജീഷ്‌ ദാസന്‍റെ "കാന്‍സര്‍ വാര്‍ഡ്‌" എന്ന കവിത സമാഹാരം വായിക്കുമ്പോള്‍ ഉണ്ടാകുന്നു. പഴകിയ പ്രമേയത്തിന്‍റേയും വെട്ടിപരിക്കേല്‍പ്പിക്കപ്പെട്ട കൃതൃമമായ ആഖ്യാനത്തിന്‍റേയും ഉത്തരാധൂനിക ഭാരങ്ങളില്ലാതെ അജിത്‌ ദാസന്‍റെ കവിതകള്‍ വായനക്കാരനെ കടന്നു പോകുന്നു. ആദ്യ വായനയില്‍ തന്നെ ഒരു വായനക്കാരന്‌ അജീഷിന്‍റെ കവിതകളില്‍ നിന്നുളവാകുന്ന ഒരു പ്രധാന അനുഭവം പുതുകവിതയുടെ ഇതുവരെ പരിചയിച്ച ആഖ്യാന പരിസരങ്ങളില്‍ നിന്നു മാറി പുതിയ ഒരു ലോകത്ത്‌ നിന്നുകൊണ്ട്‌ കവിതകള്‍ വായിക്കാനാവുന്നു എന്നതാണ്‌. പുതു കവിതയുടെ സങ്കേതങ്ങളെക്കുറിച്ച പി. പി. രാമചന്ദ്രന്‍ വി. മോഹനകൃഷ്ണന്‍റെ "വയനാട്ടിലെ മഴ" എന്ന പുസ്തകത്തിന്‍റെ അവതാരികയില്‍ ഇങ്ങിനെ പറയുകയുണ്ടായി.

"അര്‍ത്ഥംവെച്ചുള്ള കൊച്ചുവര്‍ത്തമാനങ്ങളായി ചുരുങ്ങുമൊ നമ്മുടെ കവിതയിലെ പുതുമകള്‍....? ചരിത്രം രാഷ്ട്രീയം സംസ്കാരം എന്നിവയെ ചൊല്ലിയുള്ള ഉത്കണ്ഠകള്‍ അവ്യക്തമാവാത്ത കേവലം ഭാഷാ നിര്‍മ്മിതികളായി പരിണമിക്കുമൊ അത്‌..."
-സന്തോഷ് പല്ലശ്ശന.



പോ..ട്ട്, മൈര് !

വെട്ടിയും കത്രിച്ചും
ഒതുക്കി വെച്ചും മടുത്തിരിക്കുന്നു.
എന്തിനാണ് താടി രോമങ്ങള്‍...?

എല്ലാ ദിവസവും ഒരേ മോറ്
കണ്ണാടിയില്‍ കണ്ട് കണ്ട് മടുക്കുമ്പോള്‍,
വീതിയുളി കൃതാവു വെച്ചും
പഴുതാര മീശവെച്ചും
ഊശാന്‍ താടിയാക്കി മാറ്റിയും
അല്പകാലം രക്ഷ്പെടാമെന്നതൊഴിച്ചാല്‍...
എന്തിനാണീ താടിരോമങ്ങള്‍..?

..................

ഹാരിസ് ബൂലോക കവിതയില്‍


ശിഷ്ടം

കാറ്റില്ലാത്ത നേരം
നടന്നു പോകുമ്പോള്‍
കാറ്റിനെക്കുറിച്ചോര്‍ത്തു.

വീശിയ കാറ്റുകള്‍
വീശാനിരിക്കുന്നവ
വീശാതെ ഒടുങ്ങിയവ.
............
ടി എ ശശി പുതുകവിതയില്‍


ഒച്ച്‌


തുറുങ്കിലേക്കു കൊണ്ടുപോകും വഴി
ചാടി രക്ഷപെട്ടവനെപ്പോലെ,
ഒളിവില്‍ ജീവിക്കുകയാണു ഞാന്‍.
എന്റെ പിന്നാലെ പായുന്നതെന്തിന്‌
ഞാന്‍ സ്വയം തടവിലാണല്ലോ....?
............
സനാതനന്‍.


ദൈവപുത്രന്‍

ഒട്ടേറെ തെറ്റിദ്ധാരണകളുടെ
പരിണിതഫലമായിരുന്നല്ലോ
എന്റെ ഉയര്‍ത്തെഴുന്നേല്‍പ്പ്

അത് കൊണ്ട്
നിങ്ങളെന്നെ
ദൈവപുത്രന്‍ എന്ന് വിളിച്ചാലും
ഞാന്‍ കേള്‍ക്കും
.................
ജയേഷ്.


ശാന്തം

ആ നീലിമ പോലെ
കൊടുംകാറ്റിനു മുന്‍പേയുള്ള
ഈ ശാന്തതയും എനിക്കിഷ്ടമാണ്
...............
കാപ്പിലാന്‍.

തിര ബാക്കി വെച്ചത്...


നന്ദകുമാര്‍.


കൂണുകള്‍

ത്രിശ്ശൂക്കാരന്‍.



Read more...

26സെപ്തംബര്‍2009 - ഫേസ് ബുക്ക്..



ഫേസ് ബുക്ക്















ഫേസ് ബുക്കിലെനിക്ക്
നാല്പത്തിയേഴ് കൂട്ടുകാരുണ്ട്

കവി സച്ചിദാനന്ദന്‍ കൂട്ടുകാരനാണ്
സിനിമാനടന്‍ മധുപാലും
നോവലിസ്റ്റ് ബെന്യാമിനും കൂട്ടുകാരാണ്
കൂടെപഠിച്ച കറുത്തനാരായണനും
മാഗസിന്‍ എഡിറ്ററായിരുന്ന കമ്മ്യൂണിസ്റ്റ് ബഷീറും
അയല്‍‌പക്കത്തിരുന്ന് അതിരുതിക്കിയ അന്തോണിയും
പിരിയാത്ത കൂട്ടുകാരാണ്
ശശി തരൂരിനോടും
എന്‍.എസ്.മാധവനോടും
കൂട്ടുകാരാവാമോ എന്ന് ചോദിച്ചിട്ടുണ്ട്
..................

“സംക്രമണത്തില്‍ വായിക്കുക”

നസീര്‍ കടിക്കാട്.



ബോര്‍ട്ടൂണ്‍സ്‌/വാഴക്കോടന്‍


സുനില്‍ പണിക്കര്‍


ഇന്ത്യയുടെ സ്വന്തം വാട്ടര്‍

ചന്ദ്രനിലേക്ക് പോയ ചന്ദ്രയാന്‍ വെള്ളം കണ്ടെത്തിയ വാര്‍ത്ത ആഘോഷതിമിര്‍പ്പുകളോടെ തകര്‍ക്കുകയാണ് ഇന്ത്യയില്‍ എന്നാണ് ഇന്നലെ മുതല്‍ വരുന്ന വാര്‍ത്തകള്‍ .തികച്ചും ഇന്ത്യക്ക് അഭിമാനിക്കാന്‍ കഴിയുന്ന ഒരു സുവര്‍ണ്ണ നിമിക്ഷം .ഇന്ത്യയില്‍ നിന്നും കൂടുതല്‍ ചാന്ദ്ര ഗവേഷണങ്ങള്‍ ഇനിയും നടക്കണം . അങ്ങനെ ഇന്ത്യ പ്രശസ്തിയിലേക്ക് ഉയര്‍ത്തപ്പെടും .

ഇനിയുമൊരു യുദ്ധം ഉണ്ടാകുമെങ്കില്‍ അത് വെള്ളത്തിന്‌ വേണ്ടിയാകും എന്നാരോ പണ്ട് പറഞ്ഞ് പോലും . ചന്ദ്രനില്‍ കണ്ടെത്തിയ വെള്ളത്തിന്റെ യഥാര്‍ത്ഥ അവകാശി ആരാണ് ? കേരളവും തമിഴ് നാടും മുല്ലപ്പെരിയാര്‍ പ്രശനത്തില്‍ ഉടക്കി നില്‍ക്കുന്നത് പോലെ ഇവിടെയും വേണമെങ്കില്‍ തര്‍ക്കങ്ങള്‍ തുടങ്ങാം .അമേരിക്കയുടെ നാസ കണ്ടുപിടിച്ച M3 യുടെ ഒരു വിക്ഷേപണി മാത്രമായിരുന്നില്ലേ ചന്ദ്രയാന്‍ ? അമേരിക്ക ഈ ദൌത്യത്തിന് ഇന്ത്യയുടെ ISRO ക്ക് വന്‍ തുക കൈമാറിയിരുന്നില്ലേ ? അപ്പോള്‍ ആ വെള്ളത്തിന്റെ അവകാശി ആരാണ് ?
-കാപ്പിലാന്‍



ചാന്ദ്രയാന്‍

ഇന്നലെ ടീവി ചാനലുകളിലെ ചാന്ദ്രപ്രകടനം കണ്ട് ബോറടിച്ചാണ് ഉറങ്ങാന്‍ പോയത്. പ്രതീക്ഷിച്ചപോലെ ഇന്നത്തെ പത്രങ്ങളായ പത്രങ്ങളെല്ലാം ചന്ദ്രനിലെ വെള്ളം തന്നെ ഇന്ത്യയുടെ ചാന്ദ്ര പര്യവേക്ഷണ പേടകം ചാന്ദ്രയാന്‍ 1 ചന്ദ്രനില്‍ ചെന്ന് വെള്ളം കോരിക്കൊണ്ടുവന്നു എന്ന മട്ടിലുള്ള അവലോകനങ്ങള്‍ കണ്ടിട്ട് ഒന്നും മനസ്സിലായുമില്ല. വലിയ പിടിയൊന്നുമില്ലാത്ത മേഖലയായതിനാല്‍ പെട്ടന്നൊരു വിശകലനം എനിക്ക് സാദ്ധ്യവുമല്ല. എന്നാലും ഒരു സംശയം ബൂലോക പുലികളോട് ചോദിക്കാമെന്ന് കരുതി...
-അനില്‍@ബ്ലോഗ്


ചന്ദ്രനിലെ 'വെള്ളം ' :ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ !!!!!

"ഏയ് ഇതില്‍ ഞെട്ടാന്‍ ഉള്ള ഒരു സംഭവവും ഇല്ല കേട്ടോ ....കാരണം സുബോധം ഇല്ലാത്തവര്‍ക്ക് ഞെട്ടല്‍ അപൂര്‍വ്വം ആണല്ലോ?
*ചന്ദ്രനിലുള്ള വെള്ളം മലയാളികളുടെ സ്വന്തം 'വെള്ളമോ' അതോ കുടിവെള്ളമോ?
മേരിക്കക്ക് പോലും സാധിക്കാത്ത അതുല്യമായ്‌ നേട്ടം കൈവരിച്ച ഐ എസ ആര്‍ ഓ യിലെ അമ്മാവന്മാര്‍ക്ക് ഒരായിരം അഭിവാദ്യം അര്‍പ്പിച്ചു കൊണ്ടു തുടങ്ങട്ടെ.....'ചന്ദ്രനെ പിടിച്ചു തരാമോ?' എന്ന ചോദ്യത്തിനു മറുപടി നല്‍കാന്‍ ഇറങ്ങിയ മാധവന്‍ അമ്മാവനും മറ്റു അമ്മാവന്മാരും ചില കാര്യങ്ങളില്‍ ചീറ്റിയപ്പോള്‍ ചായകടയില്‍ പോലും മാധവന്‍ അമ്മാവനെ എല്ലാരും ചേര്‍ന്ന് കളിയാക്കി...ബോണ്ടയും ചായയും കുടിച്ചിരിക്കുന്ന അപ്പച്ചന്മാര്‍ക്ക്
എന്ത്
ചന്ദ്രയാന്‍ ,എന്ത് ചന്ദ്രന്‍ !!!!
-ജിക്കുവര്‍ഗ്ഗീസ്.


ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍

2009 സെപ്റ്റംബര്‍ 21, വൈകുന്നേരം 4 മണി, ദോഹയിലെ ‘ബിദാപാര്‍ക്ക്‘.

ദോഹയിലെ ബ്ലോഗേഴ്സിന് മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച അപൂര്‍വനിമിഷങ്ങളിലൂടെ ഒരു യാത്ര.




-സഗീര്‍ പണ്ടാരത്തില്‍


വേരുകള്‍ മുളയ്ക്കാതിരുന്നത്

"അരുണ്‍, നിനക്ക് റോസാപ്പൂവുകള്‍ ഇഷ്ടമാണോ?” ലല്ലു എപ്പോഴും അങ്ങിനെയാണു. ഞാനൊരു ചോദ്യം ചോദിച്ചാല്‍ അവള്‍ മറുപടിയായി അതേ ചോദ്യമോ, മറ്റൊരു ചോദ്യമോ ചോദിക്കും. പലപ്പോഴും, ഞങ്ങളുടെ ഉത്തരങ്ങളും ഇഷ്ടങ്ങളും ഒരുപോലെയായിരുന്നു. ലല്ലു റോസാപ്പൂവുകളെ ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ കാര്യത്തില്‍, റോസാപ്പൂവുകളെ എനിക്കിഷ്ടപ്പെട്ടവര്‍ക്ക് വേണ്ടി മാത്രമെ ഞാന്‍ ഇഷ്ടപ്പെട്ടിട്ടുള്ളു. അല്ലാത്തപ്പൊഴെക്കെ ഞാന്‍ പാരിജാതപ്പൂവുകളെ പ്രണയിച്ചു.

പാരിജാതപൂവുകള്‍ എന്നത് എന്റെ ഒറ്റപ്പെട്ടുപോയ ബാല്യകാലമാണു. വേരുകള്‍ ആഴ്ന്നിറങ്ങാതിരുന്ന ബാല്യകാലം. ഒരു മണ്ണില്‍ ഒരാള്‍ അതിഥിയോ വരത്തനോ ആയിപ്പോകുന്നത് അപ്പോഴാണു. വേരുകള്‍ മുളയ്ക്കാതെ വരുമ്പോള്‍. എന്റെ ഡാഡിയുടെയും മമ്മിയുടെയും വ്യക്തി ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്റെ ബാല്യവും പറിച്ചു നട്ടപ്പെട്ടുകൊണ്ടിരുന്നു. ഒരുമണ്ണില്‍ നിന്നു മറ്റൊരു മണ്ണിലേക്ക്, പിന്നെ തിരിച്ചും. എങ്ങും വേരുകള്‍ മുളച്ചില്ല. മമ്മിയുടെ നാട്ടിലും, ഡാഡിയുടെ നാട്ടിലും ഒറ്റപ്പെട്ടു തന്നെ ഞാന്‍ നടന്നു. അതു വരത്തപ്പെട്ടു പോയിരുന്നു...
-അരുണ്‍ ചുള്ളിക്കല്‍.


പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..

വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ്‌ കാള്‍ ഉണ്ട്....

-തിരൂര്‍കാരന്‍



പേടി

പ്രിയപ്പെട്ട കൂട്ടുകാരാ,
ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്‌.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ്‌ എനിക്കിത്‌ പറയാനുള്ളത്‌?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാന്‍ എനിക്കായില്ലെങ്കിലോ? അതു കൊണ്ട്‌ ഞാനതിപ്പോള്‍ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്‌.

എലികള്‍ക്കെന്റെ മനസ്സു വായിക്കാനാവും!!
-പാവത്താന്‍


മൗനമെഴുതിയ മിഴികള്‍


കോടമഞ്ഞ്‌ മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക്‌ താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക്‌ താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട്‌ ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന്‌ ചോദിക്കുമ്പോഴാണ്‌ മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.
പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച്‌ ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന്‌ ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.
ഒരു ഐസ്‌ ബിയറിന്‌ കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത്‌ കണ്ടു.
മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന്‌ തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന്‌ താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ്‌ സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്‌പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്‌..
ബിയര്‍ കൊണ്ടുവെച്ച്‌ തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു...
-ഹരീഷ് എ എസ്.



മറക്കാത്ത പാസ്സ് വേര്‍ഡുകള്‍

മകന്‍റെ ഫോണാണു്.


“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”


അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.

മനസ്സിലായി.

ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.


അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.

-വേണു.


ലങ്കാദഹനം!


പിറ്റേന്ന് കുരായില്‍ നേരം വെളുത്തത് എന്നത്തേയും പോലെ, റെയില്‍ പാളത്തില്‍ ആരുടെയെന്കിലും തലയുണ്ടെങ്കില്‍ എടുത്തു മാറ്റൂ എന്നും പറഞ്ഞു ചൂളം വിളിച്ചു പോകുന്ന തിരുനെല്‍വേലി സൂപ്പെറിന്റെ ഒച്ച കേട്ടല്ലായിരുന്നു. പകരം ചിത്തുവിന്റെ "ബിനു അണ്ണാ .... ബിനു അണ്ണാ ...." എന്ന അലര്‍ച്ച കേട്ടായിരുന്നു.

അലര്‍ച്ച കേട്ടു ലീവ് നു നാട്ടില്‍ വന്നു സുഖമായി കട്ടിലില്‍ മലര്‍ന്നു കിടന്നു ഉറങ്ങുകയായിരുന്ന അവന്റെ അച്ഛന്‍ ദാസപ്പന്‍ കൊച്ചാട്ടെന്‍ , എണീറ്റ്‌ യുദ്ധ ഭൂമിയാണെന്ന് കരുതി കമഴ്ന്നു കിടന്നു "ബോംബ് ......... ബോംബ്...........!!!!!!!!"
-കരക്കാരന്‍.


സാധാരണക്കാരനായ പ്രവാസി - ചില ഓര്‍മ്മച്ചിത്രങ്ങള്‍!

ഇതൊരു ഓര്‍മ്മക്കുറിപ്പാണ്.വെറും സാധാരണക്കാരനായ ഒരു പ്രവാസിയെക്കുറിച്ച്, എന്നാല്‍ അടുത്തറിയാവുന്നവരുടെ ആത്മ മിത്രമായിരുന്ന ഒരു നാട്ടിന്‍ പുറത്തുകാരനെക്കുറിച്ച്......

ചന്നം പിന്നം മഴപെയ്തു കൊണ്ടിരിക്കുന്ന ഒരു സായാഹ്നം.ഓഫീസിലെ തിരക്കിട്ട ജോലിക്കിടയില്‍ ഇടക്കിടെ ചൂടുചായയില്‍ നിന്നു ഓരോ കവിള്‍ വീതം കുടിച്ചു കൊണ്ടിരിക്കുമ്പോളാണു മൊബൈല്‍ ശബ്ദിച്ചത്.നോക്കിയപ്പോള്‍ നാട്ടില്‍ നിന്നു അച്ഛന്റെ ഫോണ്‍...

“എന്താ അച്ഛാ ഇപ്പോൾ വിളിച്ചത്?”
-സുനില്‍ കൃഷ്ണന്‍.




ബാങ്ക് മാനേജര്‍ക്കൊരു വില്‍പ്പത്രം

നിങ്ങളിതുവരെ പോയില്ലേ?പ്ലീസ്..എനിയ്ക്ക് ധാരാളം പണി വേറെയുണ്ടു.നിങ്ങള്‍ ദയവായി പോകണം”.
“സാറേ,ഞാനൊന്നു പറയട്ടെ.എനിക്കു വേണ്ടി സാറിന്റെ ഒരഞ്ചു മിനിറ്റ്...ദേ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് സാറെന്നെ എന്തുവേണേലും ചെയ്തോ.ഇനി ഞാന്‍ ലോണപേക്ഷയുമായി കേറില്ല.അതിന്റെ ആവശ്യം വരത്തില്ല സാറേ”.
“തന്നോട് സംസാരിച്ചിട്ട് എന്റെ തൊണ്ട വറ്റി.എടോ അങ്ങ് അമേരിക്കയില്‍ ബാങ്കെല്ലാം പൊട്ടിപ്പാളീസായി.ഇവടേം മാന്ദ്യമാ ,മാന്ദ്യം.ബാങ്കില്‍ ഡെപ്പോസിറ്റൊന്നും വരുന്നുല്ലടോ”.
-ദി പ്രദീപ്കുമാര്‍


13 എന്ന ഭീകരന്‍

13 എന്ന അക്കത്തെ എന്തിനാണ്‌ നമ്മള്‍ ഇത്ര ഭയപ്പെടുന്നത്‌?വണ്ടിയുടെ നമ്പര്‍ 13 ആയാല്‍ ഭയപ്പാടായി.പരീക്ഷക്കോ ഇന്റര്‍വ്യുവിനോ 13 കിട്ടിയാല്‍ പിന്നെ നോക്കേണ്ട,.ശുഭകാര്യത്തിന്‌ 13 എന്ന തീയതി ഒഴിവാക്കുകയേ ഉള്ളൂ..
ഈ 13 എന്ന ഭീകരന്‍ സത്യത്തില്‍ ഭാരതീയവിശ്വാസപ്രകാരമുള്ള അശുഭ സംഖ്യയല്ല.നമുക്ക്‌ ഇഷ്ടം പോലെ വേറേ എത്രയോ അശുഭലക്ഷണങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്‌.എന്നിട്ടും പോരാഞ്ഞ്‌ നമ്മള്‍ മറ്റു ദേശക്കാരുടെ അന്ധവിശ്വാസങ്ങളും ഇറക്കുമതി ചെയ്യുകയാണ്‌..
-കണാദന്‍.


നിര്‍മ്മാല്യം

അതിരാവിലെ നിര്‍മ്മാല്യ ദര്‍ശനം പതിവാണ്. സമയം പുലര്‍ച്ചെ നാലുമണി.
സുകുമാരന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
എന്തേ ഇന്ദിരയുടെ കിടപ്പുമുറിയില്‍ ഇപ്പോഴും വിളക്കണഞ്ഞിട്ടില്ല്?
അന്വേഷിക്കുക എന്നത് വാര്‍ഡ് മെമ്പെറായ തന്റെ ചുമതലകളില്‍ ഒന്ന്!!
അകാലത്തില്‍ ഭര്‍ത്താവ് വിടപറഞ്ഞ് വിധവയായ യുവതി...
-നീര്‍വിളാകന്‍.


ഇന്റര്‍നെറ്റ്

ഇന്റര്‍നെറ്റ്

ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി‌ ഇന്റര്‍നെറ്റ്‌ എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേള്‍ഡ്‌ വൈഡ്‌ വെബ്‌, പിയര്‍-റ്റു-പിയര്‍ നെറ്റ്വര്‍ക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയില്‍, ഓണ്‍‌ലൈന്‍ ഗെയിമിങ്, വാര്‍ത്താ സെര്‍വീസുകള്‍, എന്നീ സേവനങ്ങള്‍ നല്‍കിപ്പോരുന്ന ഇന്റര്‍നെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.

-മനുചന്ദ്രന്‍.


ഞാന്‍ ഫാര്‍മര്‍

ഫേസ്ബുക്ക് വഴി 'ഫാം വില്ലാ' കൃഷി തൊടങ്ങി ഞാനും....



ഫാം വില്ലാ ഒണ്ടാക്കി...ഫാമില്‍ പോയി കണ്ടത്തില്‍ കിളച്ചു...കുറെ പേര്‍ക്ക് ചീസും പശൂനേം ഒക്കെ ഗിഫ്റ്റ് കൊടുത്തു. പക്ഷെ കാശ് ഇല്ല, വിത്ത് മേടിക്കാന്‍...(അവിടെ ആത്മഗതം കരഞ്ഞ് മെസേജിട്ടിട്ടൊണ്ട് പടത്തില്‍..

-ആചാര്യന്‍.


ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്

വിവരസാ‍ങ്കേതിക വിദ്യയുടെ ലോകത്തില്‍ ഇന്ന് ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്തു വരുന്ന ഒരു ടേം ആണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് (Cloud Computing) എന്ന പേരിലറിയപ്പെടുന്നത്. ഇന്റര്‍നെറ്റിന്റെ ചരിത്രത്തിലെ വിപ്ലവകരമായ മാറ്റമായിട്ടാണ് ക്ലൗഡ് കമ്പ്യൂട്ടിംഗ് എന്ന കണ്‍സെപ്റ്റിനെ കണ്ടു വരുന്നത്. വളരെ അടുത്ത ഭാവിയില്‍ തന്നെ നാമിന്ന് കാണുന്ന രീതിയിലുള്ള പെഴ്സണല്‍ സിസ്റ്റങ്ങള്‍ നമ്മുടെ ഡെസ്ക്ടോപ്പില്‍ നിന്നും അപ്രത്യക്ഷമായേക്കം.
-യാരിദ്




ഭൂപടത്തിലില്ലാത്ത വഴികള്‍

രണ്ടു നാടുകളില്‍ രണ്ടു ബസ്സുകളില്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്‌
യാത്ര ചെയ്യുന്നു രണ്ടു പേര്‍,

അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്
..............
സെറീന


വാക്കുകളുടെ ജയിൽ




കാറ്റും,
മഴയും,
വെയിലുമേല്‍ക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലര്‍ക്കുള്ളില്‍ വാക്കുകള്‍.
...............
സിനു കക്കട്ടില്‍


കോണ്ടം തിയറി




ഒരു തരുവിന്‍ തനുവില്‍
നീരായിരുന്നു ഞാന്‍
തായ്തടിയുടെ നെഞ്ചു പിളര്‍ത്തി
താഴേയ്ക്കൊരു ചിരട്ടയിലേക്ക്
സ്രവസുഖമറിയാതെ
മെയ്യ് നനച്ച മിഴിനീരിനൊപ്പം...
............
സൈനുദ്ധീന്‍ ഖുറൈഷി.


മൈക്രോസ് - 3

1. മുട്ടുവേലികൾ.

കുഞ്ഞിലേ വാപ്പാ പറയും..
മുട്ടുവേലിക്കപ്പുറം പോകരുത്
വഴിയില്‍ പാഞ്ഞുവരുന്ന
കാറുണ്ട്, ജീപ്പുണ്ട്, സൈക്കിളുണ്ട്.

ചെറുപ്പത്തില്‍ പറഞ്ഞു,
ദൂരെയെങ്ങും പോകരുത്
പിള്ളേരെപ്പിടുത്തക്കാരുണ്ട്.
.............
പള്ളിക്കുളം.

അണകെട്ട്

പുഴ വെറുതെ ഒഴുകുന്നു
അങ്ങനെ ഒഴുകിയാലോ
ഞാന്‍ ഇതാ പുഴയില്‍
ഒരു അണകെട്ടുന്നു
അണകെട്ടില്‍ നിറയുന്നത്
തെളിനീരല്ലല്ലോ
ആനന്ദാശ്രുക്കളും
കണ്ണീരുമല്ലോ..

..............

നരസിംഹന്‍.



നിശാന്ധത


വന്
കണ്ണുകാണില്ല.
ഇരുട്ടിൽ,
അരണ്ട ചിരിയുമായി
കാതിനെ മാത്രം വിശ്വസിച്ച്
അവനു നടക്കാം.
തിരിഞ്ഞു നോക്കാതെ.
..........
Hrishi

ബ്ലോവിത !

നാളുകളങ്ങനെ പലതു കഴിഞ്ഞൂ..
മോഹമിതിപ്പോളും പുളയുന്നൂ..
കവിതയൊരെണ്ണം എഴുതീടേണം..
കാണാനാളുകൾ വേണം താനും.
കണ്ടാൽ കുറ്റം പറയരുതാരും..
................





അസ്തമയം ...



-മുക്താര്‍ ഉദരമ്പൊയില്‍.


ലാവെന്‍ഡര്‍

Lavender


ചിലന്തിവലയും ചിലന്തിയും....(ജയന്റ് വുഡ് സ്പൈഡര്‍ )

-അനില്‍ശ്രീ.


പോര്‍ട്രൈറ്റ്


-മോഹനം.

Read more...

25സെപ്തംബര്‍2009 - വിജയവും പരാജയവും...

Thursday

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്...

"I have fought my battle to my heart content, although
I fail in glory."

നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്‍റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്...
-അരുണ്‍ ചുള്ളിക്കല്‍.


സിയാബ്‌ ദി സൂപ്പര്‍ സ്റ്റാര്‍

ഈ പോസ്റോട് കൂടി സിയാബ്‌ വിഷയം ഞാന്‍ വിടുകയാണ് . ബൂലോക എലികളെയും പുലികളെയും കഴിഞ്ഞ ഒരാഴ്ചയായി നെട്ടോട്ടം ഓടിക്കുന്ന സിയാബ്‌ എന്ന കരിംപുലിക്ക് ഞാന്‍ ഒരായിരം ആശംസകള്‍ നേരുന്നു . ആരുടേയും ഭീക്ഷണിക്ക്‌ വഴങ്ങാതെ , നിന്‍റെ ജീവിതയാത്രയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ ഞാനും അനേകരോടൊപ്പം പ്രാര്‍ത്ഥിക്കാം . സിയാബിന് ബൂലോകത്തെ പുലികള്‍ക്ക് പരിചയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി ഞാന്‍ വീണ്ടും വീണ്ടും അറിയിക്കുന്നു .
-കാപ്പിലാന്‍.


സിയാബ്- തിരിച്ചറിവുകള്‍

സിയാബിന്റെ സഹപ്രവര്‍ത്തകനും ആരാധകനുമായിരുന്ന ഷെല്ലി എഴുതുന്നു,

കഷ്ടപ്പാടുകളിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന് ഞാന്‍ കരുതിയിരുന്ന എന്റെ അനിയനെ പോലെ ഞാന്‍ കരുതിയിരുന്ന വ്യക്തിയുടെ ബ്ലോഗിന് എന്റെ അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ തുടങ്ങിയതാണ്‌ ഈ ബ്ലോഗ്. ഒരു അനിയനെ പോലെ ഞാന്‍ സ്നേഹിച്ചിരുന്ന വ്യക്തിയെ കുറിച്ചു ഇപ്പോള്‍ കേള്‍ക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളൊന്നും കാണുന്നില്ല. എന്റെ സുഹൃത്തുക്കളുടെ പല ചോധ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ ആവാതെ തലകുനിച്ചു നില്‍ക്കേണ്ടി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു അവസ്ഥയായിരുന്നു. ആ സുഹൃത്ത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല...
-വിന.


സിയാബ്: തെറ്റു പറ്റാത്ത ആരുണ്ട്....

ഇത്രയും നേരം കുത്തിയിരുന്ന് ഞാന്‍ സിയാബിന്റെ പോസ്റ്റുകള്‍ വായിച്ചു.
തികച്ചും മാതൃകയാക്കേണ്ട് ഒരു വ്യക്തി തന്നെയാണ്‍ ആ പയ്യന്‍.
എല്ലാം തികഞ്ഞ ആരുണ്ടിവിടെ...?

പേരിന്റെ കൂടെ IAS എഴുതുന്നത്, അത് അവന്റെ ജീവിത അഭിലാഷമായതിനാലാവാം..
തന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകളും മറ്റും വായിച്ച് ആരെങ്കിലും സഹായിക്കുമെങ്കില്‍ ആയിക്കോട്ടേ എന്ന് ആ പാവം കരുതിക്കാണും.

എനിക്കുറപ്പാണ്‌ കിട്ടുന്ന കാശില്‍ ഒരു മണി പോലും അയാള്‍ അനാവശ്യമായി ചിലവാക്കില്ല എന്ന്..
-ചാര്‍ളി



“നമ്മുടെ ബൂലോകത്തിന്റെ“ ആളുകള്‍ വായിക്കുവാന്‍..

നിങ്ങളുടെ കമന്റ് നിരോധനം ഏര്‍പ്പെടുത്തിയ പുതിയ പോസ്റ്റില്‍ നിങ്ങള്‍ പറയുന്നു “...അങ്ങനെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുങ്ങി നിന്ന ഈ വിഷയം പുറം ലോകം അറിയുന്നതിനുള്ള സകല സാധ്യതകളും ഇവര്‍ തന്ത്രപൂര്‍വ്വം മെനയുന്നുണ്ട്. പുറം ലോകത്തെ അറിയിച്ചു സിയാബിന്റെ ഇനിയുള്ള വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍...”



ബ്ലോഗില്‍ എഴുതുന്നത് “ബ്ലോഗിന്റെ നാലതിരുകളില്‍” ഒതുങ്ങുമെന്ന് വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന നിങ്ങളോട് എന്താണ് പറയേണ്ടത്?


നിങ്ങളുടേത് ഒരു പത്രമെന്ന് നിങ്ങളെങ്കിലും കരുതുന്നുവെങ്കില്‍ ഇനിയെങ്കിലും കുറച്ച് കൂടി ഉത്തരവാദിത്തത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു...
-മനോജ്.


നിയമനടപടി നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍

കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി ചര്‍ച്ച ചെയ്ത ഒരു ഇന്റര്‍നെറ്റ് അധിഷ്ടിത ധന സമ്പാദന രീതിയെക്കുറിച്ച് ഞങ്ങളുടെ അവസാന നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു.


മുഖ്യധാരാ മാധ്യമങ്ങളിലെ സ്കൂപ്പ് വാര്‍ത്തകളും അതിശയോക്തിപരമായ അന്വേഷണറിപ്പോര്‍ട്ടുകളും മാത്രം കണ്ടു ശീലിച്ച ഒരു സാധാരണ മലയാളിവായനക്കാരനെ സംബന്ധിച്ചിടത്തോളം നമ്മുടെ ബൂലോകം നടത്തിയ ഈ അന്വേഷണ റിപ്പോര്‍ട്ട്‌ വെറും “ഉഹാപോഹങ്ങള്‍ ”എന്ന നിലയിലേ കാണാനാവൂ എന്ന് മനസ്സിലാക്കുന്നു. പക്ഷേ സിയാബ് ഐ.എ.എസ് അന്വേഷണത്തിനു പിന്നിലെ കാര്യങ്ങൾ അങ്ങനെയല്ല. ഓരോരുത്തര്‍ക്കും തന്റേതായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സത്യം അന്വേഷിച്ചു കണ്ടുപിടിക്കുവാനും അത് പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു കാര്യമാണെങ്കില്‍ ഒരു മാധ്യമത്തില്‍ കൂടി പുറത്തുകൊണ്ടുവരാനുമുള്ള സാമൂഹ്യപ്രതിബദ്ധതയുണ്ട് എന്ന് നമ്മുടെ ബൂലോകം കരുതുന്നു. ബ്ലോഗ് എന്ന മാധ്യമം നല്‍ കുന്ന സൌകര്യം അതിനായി ഉപയോഗിച്ചു എന്നുമാത്രം. ഇത് സിയാബ് എന്ന വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നില്ല. മറീച്ച് അദ്ദേഹം തന്നെ വരുത്തിവച്ച ചില തെറ്റിദ്ധാരണകളുടെ പിന്നിലേക്കുള്ള ഒരു അന്വേഷണമാണ് നമ്മുടെ ബൂലോകത്തെ ഈ വിവരങ്ങൾ കണ്ടെത്തുവാൻ സഹായിച്ചത്. മുഖ്യധാരാമാധ്യമങ്ങള്‍ പലതും പുറത്തുപറയുവാൻ താല്പര്യം കാണിക്കാത്ത കാര്യങ്ങള്‍ ബ്ലോഗ് എന്ന മാധ്യമത്തില്‍ കൂടി പുറത്തുവരാം എന്നാണ് ഞങ്ങളുടെ വിശാസം....
-നമ്മുടെ ബൂലോകം.



ബൂലോക കൊട്ടേഷന്‍ ടീം

ഒരു കൊലപാതകം നടന്നാല്‍ അതിന്റെ പോസ്റ്റുമോര്ട്ടം ചെയ്യുന്ന ഒരു പോസ്റ്റായി മാത്രമേ ഇതിനെ വിലയിരുത്താവൂ . അടുത്തയിടെ കേരളത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു പോള്‍ വധം . എന്നാല്‍ അതിലും ഭീകരമായിരുന്നു ബ്ലോഗില്‍ നടന്ന കൊലപാതകം . ഒരാളുടെ ജീവന്‍ എടുത്താല്‍ ആ ശരീരത്തിന് പിന്നെ നോവില്ല . പക്ഷേ ഒരാളെ ജീവനോടെ കൊല്ലാക്കൊല ചെയ്ത് മാനസികമായി പീഡിപ്പിക്കുക എന്നത് ഏറ്റവും വലിയ അപരാധം .ഇവിടെ ഞങ്ങള്‍ എന്ന ഒരു പദമില്ല . എന്‍റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ എഴുതുന്നത്‌ . ഞമ്മടെ ത്ഫൂ ലോകം ഇന്ന് പുറത്തുവിട്ട പ്രസ്താവനയുടെ മറുപടി മാത്രമാണ് ഇത്...
-കാപ്പിലാന്‍.

ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍...(Doha bloggers meet 2009)


പെരുന്നാളിന്റെ സുന്ദരന്‍ ബിരിയാണി മയക്കത്തിനിടയിലും അയല്‍ റൂമുകാരന്‍ ഗുല്‍സാറിനെയും ചവിട്ടിയെഴുന്നെല്‍പ്പിച്ചു കോര്‍ണിഷ് ലേക്ക് (ന്നു വച്ചാ....കടാപ്പുറം) പോകുമ്പോള്‍ മജ്ജയും മാംസവുമായി ജീവനോടെ ഒരു ബ്ലോഗറെയെങ്കിലും കാണാമല്ലോ എന്നായിരുന്നു മനസ്സില്‍
എന്നിട്ടോ??....
കണ്ടു ഒന്നിനെയല്ല ഒരുപാടെണത്തിനെ.....
നല്ല നീളോം വീതീം വണ്ണോം ഒക്കെയുള്ള കിടിലന്‍ ബ്ലോഗര്‍മാര്‍....കൂട്ടത്തില്‍ ചില പുലികളും സിംഹങ്ങളും.....
ദോഹ അമീറിന്റെ കൊട്ടാരത്തിനടുത്തുള്ള 'അല്‍ ബിധ' പാര്‍ക്ക്‌ ആയിരുന്നു സ്ഥലം...കുളിച്ചു കുപ്പായവുമിട്ട് സ്പ്രേ ഒക്കെ അടിച്ച്...(അടുത്ത റൂമില്‍ നിന്നും മോഷ്ടിച്ചതാ...കാരണം ഞാന്‍ ഇവിടെ സ്പ്രേ വാങ്ങി വച്ചാല്‍ ലവന്മാര്‍ പോക്കും പിന്നെന്തിനാ നമ്മള്‍ വെറുതെ..) മിസ്തുബിഷീം എടുത്ത്‌ പുറത്തേക്കിറങ്ങി...കൂട്ടത്തില്‍ മട്ടന്‍ ബിരിയാണീം അടിച്ച് മയങ്ങികിടക്കുവായിരുന്ന ഗുലുവിനേം എടുത്ത്‌ വണ്ടീലിട്ടു...(ബ്ലോഗന്മാരുടെ അടുത്തോട്ടാണ് പോക്ക് ഏത് ടൈപ്പ് ആള്‍ക്കാരാ എന്നറിയില്ലല്ലോ..ധൈര്യത്തിന് ലവനും കിടക്കട്ടെ...) പോണപോക്കില്‍ ഒരു 'ഫെരാരി'ക്കാരന്‍ അറബി പിറകിലൂടെ വന്നു ഞമ്മടെ 'മിസ്തുബിഷീനെ' ഒന്നു ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു...''ടു ലിറ്റര്‍ എഞ്ചിനോടാണോടാ നിന്റെ കളി''... എന്നും പറഞ്ഞു ഒന്നു ചവിട്ടിവിടാന്‍ നോക്കിയതാണ്...പക്ഷെ...'ശൂം'.. എന്നൊരു സൌണ്ട് മാത്രമെ കേട്ടുള്ളു......മുന്നിലും ബാക്കിലും സൈഡിലും ഫെരാരീടെ പൊടിപോലുമില്ല...
-മുരളി നായര്‍.



ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meet

എല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്‍)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.


നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ പുതിയോരു കമന്റ് കണ്ടത്‌. കമന്റന്‍ മുഹമ്മദ് സഗീറെന്ന സഹൃദയന്‍. ബ്ലോഗിനെപ്പറ്റി നല്ലതൊന്നുമെഴുതിയില്ലെങ്കിലും (അതല്ലേലും അങ്ങനെയല്ലേ.. ഒരു ഡോഗിന്‌ മറ്റൊന്നിനെ അക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല.. ലീവിറ്റ്..)ഒരു ബ്ലോഗ് മീറ്റ് നടത്താനുദ്ദേശിക്കുന്നെന്നും താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്നുമൊക്കെ ടെലഫോണ്‍ നംബര്‍ സഹിതമുള്ള അറിയിപ്പ്. പിറ്റേദിവസം അവധിയായിരുന്നതുകൊണ്ട് ഞാനും തല്‍പരകക്ഷിയായി. ഉടന്‍ തന്നെ ഫോണെടുത്തു ഞെക്കിപ്പറിച്ച് സഹൃദയനെ വിളിച്ചു. ദോഹയില്‍ നിന്നും പത്തറുപത് കിലോമീറ്റര്‍ മാറി അല്‍-ഖോറെന്ന ഒരറ്റത്തു കിടക്കുന്ന ഞാന്‍ ദൂരത്തെക്കുറിച്ച് വ്യാകുലനായപ്പോള്‍ വന്ന മറുപടി ഇങ്ങനെയായിരുന്നു

"സാരമില്ല, അല്‍-ഖോറില്‍ നിന്നും രണ്ടു പേര്‍ വേറെയുമുണ്ട്...."
-ജുബിന്‍ ജേക്കബ്.




ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ജീവിതം.

തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു വിശ്വാസം. ഈശാവാസ്യമിദം സര്‍വ്വമെന്നത് ആധുനിക കാലത്ത് ബ്രാന്‍ഡാവാസ്യമിദം സര്‍വ്വമെന്നായിരിക്കുന്നു. അടി മുതല്‍ മുടി വരെ. ഉമ്മറം മുതല്‍ പിന്നാമ്പുറം വരെ, നിത്യജീവിതത്തില്‍ എവിടെയും ബ്രാന്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. ബ്രാന്‍ഡുകള്‍ അധിനിവേശം നടത്തിയിരിക്കുന്നു. തലയില്‍ നിന്നു താഴേക്കു വന്നാല്‍ തലയില്‍ തേക്കുന്ന വെളിച്ചെണ്ണയെ, ഹെയര്‍ക്രിമോ സ്റ്റൈലൈസിങ്ങ് ജെല്ലോ റീപ്ലേസ് ചെയ്തിരിക്കുന്നു. പയറുപൊടിയോ ചെറുനാരങ്ങയോ അല്ലെങ്കില്‍ താളിയോ തേച്ച് വെളിച്ചണ്ണ വെച്ചിരുന്ന സ്ഥാനത്താണ്, കുളിക്കുന്നതിനു മുന്‍പു ഷാംപൂവും, കുളിച്ചതിനു ശേഷം ഹെയര്‍ കണ്ടീഷണര്‍ ക്രീമും രംഗപ്രവേശം ചെയ്യുന്നത്..
-നമത് വാഴ്വും കാലം.




faയോടൊപ്പം ആരുണ്ട്‌?

രാസമൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക ഇന്നു നാം കാണുന്ന രൂപത്തിലായത്‌ ഏറെക്കാലത്തെ പരിണാമത്തിലൂടെയാണത്രെ.. ഭാഷയിലെ ശബ്ദങ്ങളുടെ ആവര്ത്തനപ്പട്ടികയെന്നു വിളിക്കാവുന്ന അക്ഷരമാലയും അത്തരമൊരു പരിണാമത്തിനു വഴങ്ങുമോ? അതോ അത്തരമൊരു ശ്രമം ലിപിപരിഷ്കരണം പോലെ ഭാഷയുടെ മരണത്തിലേക്ക് നയിക്കുമെന്ന് അഭിപ്രായമുള്ളവരുണ്ടാകുമോ?

-രാജേഷ് ആര്‍ വര്‍മ്മ.



ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം


റോക്കറ്റ് മാതൃകയുമായി ശാസ്ത്രജ്ഞര്‍ ക്ഷേത്രദര്‍ശനം നടത്തി
(മാതൃഭൂമി വാര്‍ത്ത)
-ഡിങ്കന്‍.


ചന്ദ്രയാന്‍ കീ ജയ്..!

ചന്ദ്രയാന്‍ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോല്‍ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതില്‍ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങള്‍ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ നാസയില്‍ നിന്നുള്ള അനൌദ്യോഗിക വര്‍ത്തമാനപ്രകാരം, ചന്ദ്രയാന്‍ വഴി ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും നാസയുടെ ഈ കണ്ടെത്തെലിന്‌ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാണ്‌‌. ഒരിക്കല്‍ക്കൂടി ചന്ദ്രയാന്‍ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍....
-കുഞ്ഞന്‍.


വിതച്ചത്!!

ടിര്‍ണിം..... ടിര്‍ണിം....

റിമോട്ട് നെഞ്ചത്ത് ഉറപ്പിച്ച് സോഫയില്‍ മലര്‍ന്നു കിടന്ന് ടിവിയിലെ ഫാഷന്‍ ഷോ ആസ്വദിച്ചു കൊണ്ടിരുന്ന അയാളെ ആ ശബ്ദം അലോസപ്പെടുത്തി.

അച്ഛാ ഫോണ്‍......

ഫോണ്‍ ബെല്ലടിച്ചത് കേട്ട് എടുക്കാന്‍ ഓടിയ തന്റെ നാലു വയസുകാരിയെ അയാള്‍ വിലക്കി.

എടീ നിന്നോട് പറഞ്ഞിട്ടില്ലെ മേലില്‍ ഫോണില്‍ തൊട്ടു കളിക്കല്ലെന്ന്.....

പിന്നെ അടുക്കളയുടെ ഭാഗം നോക്കി ഉച്ചത്തില്‍ വിളിച്ചു.

എടീ..... ആ ഫോണ്‍ ഒന്നെടുത്തെ!!!
-നീര്‍വിളാകന്‍.


നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)

കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത്‌ 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ്‌ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്‌,നസീര്‍,രാജീവ്‌,സുഭാഷ്‌ പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത്‌ ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!

മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.

നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള്‍ ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?..
-വാഴക്കോടന്‍.


ജി.സ്പോട്ട് - ഒരു അശ്ലീല കഥ

‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘.

പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.

‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.

‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.

‘ഇല്ല. നടക്കാം’ - ...........
-പൊങ്ങുമ്മൂടന്‍.




ലേഡി ഡോക്ടര്‍ തിരക്കിലാണ്‌





അന്ന് നവരാത്രി മഹോത്സവത്തിന്‍റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്‍ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
-അരുണ്‍ കായംകുളം.


പരോള്‍ കനവുകള്‍

സാധാരണ പറയാറുണ്ടല്ലോ, പ്രവാസിയുടെ വെക്കേഷന്‍ ജയില്പുള്ളിയുടെ പരോളിനു തുല്യമാണെന്ന്. എങ്കില്‍ എനിക്കും പരോള്‍ ലഭിച്ചിരിക്കുന്നു; കണ്ണ് ചിമ്മി തുറക്കുമ്പോള്‍ കഴിഞ്ഞു പോവുന്ന മുപ്പത്തൊന്നു ദിവസങ്ങള്‍! വെക്കേഷന്റെ കാര്യം പറയുമ്പോള്‍ ഭാര്യ ദേഷ്യപ്പെടുന്നതും 'എണ്ണിച്ചുട്ട' ഈ ദിവസങ്ങളെ കുറിച്ച് ഓര്‍ത്തിട്ടായിരിക്കണം. ഒക്ടോബര്‍ ഒമ്പത് എനിക്ക് പ്രിയപ്പെട്ട ദിവസമാണ്‌. എനിക്ക് ഒരു പൊന്നോമന പിറന്ന ദിനം. അവന്റെ ജന്മദിനത്തില്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്‍റെ സാന്നിധ്യമല്ലാതെ മറ്റെന്താണ്? പിറന്ന ദിനം തൊട്ട് അഞ്ചു നാളുകള്‍ മാത്രമാണ് ഞാനവനെ കണ്ടത്‌. പ്രസവത്തിനു അനുവദിച്ചു കിട്ടിയ സ്പെഷ്യല്‍ പരോളില്‍.! മോന്‍ ചിരിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞു ഇടയ്ക്കവള്‍. കമഴ്ന്നു കിടന്നു നീന്താന്‍ തുടങ്ങി എന്നായി പിന്നീട്. ഇപ്പൊ സ്വന്തമായി എഴുന്നേറ്റു ഇരിക്കുമെന്നും, നില്‍ക്കുമെന്നും, പിച്ച വെക്കുമെന്നും.... പല്ലുകള്‍ നാലെണ്ണം മുളച്ചത്രേ..!
-ശ്രദ്ധേയന്‍.



ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.

ഒരേ പള്ളിയില്‍ അതെ സെനെഗോവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇസ്ലാമിക വിശ്വാസികള്‍ നിറയും അറബിയിലുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങും ശേഷം വൈകുന്നേരങ്ങളില്‍ ജൂദ മതവിശ്വാസികള്‍ ഹിബ്രോ ഭാഷയിലുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരും. ഇതൊരു സ്വപനം ആണെന്ന് തോന്നാം..
-തിരൂര്‍കാരന്‍,



ആരോ പിന്നോട്ടെണ്ണുന്നു



ഒലീവുമലയിലെ ഒരു ദേവാലയമുറ്റത്തു വച്ച് ഒരിക്കല്‍ അതിരാവിലെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന യേശുവിന്റെ മുന്നില്‍ ഫരിയേസരും നിയമജ്ഞരും കൂടി ഒരു സ്ത്രീയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട് പാപവൃത്തിയുടെ പേരില്‍ അവളെ കല്ലെറിഞ്ഞു കൊല്ലന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആദ്യം യേശു നിശ്ശബ്ദനായി നിലത്തിരുന്ന് എന്തോ എഴുതുകയാണ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷമാണ് ആ പ്രസിദ്ധമായ വാക്യം - “പാപം ചെയ്യാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടേ”- ഉച്ചരിക്കപ്പെട്ടത്....
-വെള്ളെഴുത്ത്.




ബോദ്‌ലെയെര്‍-ഡോറത്തി എന്ന സുന്ദരി

Baudelaire_-_Jeanne_Duval

നഗരത്തിനു മേല്‍ കൊടുംവെയില്‍ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യന്‍; പൂഴിമണ്ണില്‍ കണ്ണു പുളിയ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടല്‍. ബോധം മന്ദിച്ച ലോകം ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാള്‍ പാതിബോധത്തില്‍ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു....

-ആര്‍ വി





കാവടിയാട്ടം

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.
........
-നീര്‍വിളാകന്‍.



ഒരിതള്‍ കൂടി...

ഭാഗം : ഒമ്പത്

അമ്മാവന്റെ ആജ്ഞ അനുസരിച്ച് തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ‘കുഞ്ഞു‘ എന്ന കുഞ്ഞിമുഹമ്മദ്... അടയ്ക്ക പെറുക്കിക്കൂട്ടുന്നതില്‍ അശ്രദ്ധ കാണിച്ചാല്‍, അമ്മാവന്റെ ശകാരം ഇനിയും കേള്‍ക്കേണ്ടി വരും, അമ്മായിയുടെ കോപം ഇടിത്തീ പോലെ മുഖത്ത് ഇനിയും പല തവണ പതിയും. കവിളില്‍ പതിഞ്ഞ പരുക്കന്‍ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വേട്ടയാടപ്പെടുമ്പോഴെല്ലാം അനാഥന്റെ നിസ്സഹായതയോടെ ‘നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും’ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അപ്പഴൊക്കെ കദീജുവിന്റെ മുഖത്തെ നിസ്സഹായത കരുത്ത് ചോര്‍ത്തിക്കളഞ്ഞു..

-ഇത്തിരിവെട്ടം.


ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി...
സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ..
-കൊട്ടോട്ടിക്കാരന്‍.


ഗംഗയിലൊരു റാഫ്റ്റിംങ്.......



"ഇങ്ങിനെ കൊതിച്ചിയാവാന്‍ പാടില്ല.........കഴിഞ്ഞ തവണ പേളിന്റെ ഇയറിങ്ങായിരുന്നു... ഇത്തവണ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റലിന്റെ ഇയറിങ്ങ്....."എന്റെ സ്നേഹത്തോടെയുള്ള ശകാരം നീണ്ടുപോയപ്പോള്‍ ക്യാപ്റ്റന്‍ പറഞ്ഞു....
"മാഡം ആപ്പ്ക്കാ ഇയറിങ്ങ് ലിയാഹെ...ഹമാരാ പൂഛോ......ക്യാ നഹീ ലിയാഹെ ഗംഗാമാനെ.....!"
പതിമൂന്നു വയസ്സായ അപ്പുവിനെചൂണ്ടി അയാള്‍ തുടര്‍ന്നു "ഇവന്റെ പ്രായത്തില്‍ ഗൈഡായതാണു ഞാന്‍...എന്തെല്ലാം കണ്ടിരിക്കുന്നു........"
-പ്രയാണ്‍.


പ്രതികാരം

എന്റെ മരണം ഞാനാരേയും അറിയിച്ചില്ല
മരിച്ചന്നും ഏഴിന്റന്നും നാല്‍‌പ്പത്തൊന്നിനും
ആഘോഷമായ പാട്ട് കുബാനയോടൊപ്പം,
കഞ്ഞിയും ബിരിയാണിയും വീത്തി
കുളിച്ച് നീണ്ട് നിവര്‍ന്ന് സുഖിച്ചു മരിച്ചു

..............

ഇഞ്ചിപ്പെണ്ണ്.



ആരറിയാനാണ്‌ ??

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്‌
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പോലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
.....................
മഹി.



ഒന്നിനെ തന്നെ

ഇന്നലെ കൊന്നതും
ഇതേ ജീവിയെ.

ഇന്നു വെറുതെയിരുന്നപ്പോള്‍
അതിനെ പുനര്‍ജ്ജനിപ്പിച്ചു;
ഇന്നു തന്നെ വീണ്ടും കൊല്ലും.
...................
ടി എ ശശി.

'ജുഗുപ്സ'

"മോന്റെ മോന്തെക്കെന്താ ‘തേജോ’ പുഛം?”
ഉച്ചത്തിലീ ചോദ്യമിതാരുടെതെന്ന്
മുഖമുയര്‍ത്തി നോക്കവെ-
മുന്നിലായ് വകയിലൊരു മാതുലന്‍
-മധ്യവയസ്കന്‍ ,ഭാഷാപടു(അതോ,പീഡകനോ).
നെറ്റിയില്‍ ചന്ദനം,ചുണ്ടിലോ പുഞ്ചിരി.
ചെവികളില്‍ ചെത്തിപൂ,കല്ലിന്‍ കടുക്കനും.
കണ്‍കളില്‍ കള്ളിന്റെ ക്രാന്തഭാവം
വാക്കിലാ കള്ളിന്റെ കുഴയുമീണം...
“മകരം പിറക്കുമ്പോ മംഗലമാണങ്കി
പെണ്ണ്, മാരാത്തെ മാമുവിന്‍ മൂത്തമോള്..
.............
താരകന്‍.


മടുപ്പ്‌

എനിക്ക് മടുത്തിരിക്കുന്നു..
എന്നെ തുറിച്ചു നോക്കുന്ന
ഈ ലോകത്ത് നിന്നും
ഞാനെന്നെ രക്ഷിക്കട്ടെ..
ഓര്‍മ്മകള്‍ പേറുന്നതും
ഭാവി ചമയ്ക്കുന്നതുമായ
ഉള്ളറയിലേക്ക്,
എന്റെ മുറിയിലേക്ക്‌..
................
ജുനൈത്.




എല്ലാമൊരിയ്ക്കല്‍ ....



ഒരു നദിയില്‍ നീരാട്ടൊരിയ്ക്കല്‍ മാത്രം
പിന്നെയിറങ്ങിയാല്‍ പുതുനദിയല്ലേ
പഴയജലത്തെ തിരികെപ്പിടിക്കാനാ -
ശിപ്പതു വ്യര്‍ത്ഥമാം വ്യായാമമല്ലോ
......................
രാജേഷ് ശിവ.


പായസം


നല്ല മധുരം
ഓര്‍മകളുടെ പായസത്തിന്.

ഒരു തവി കോരി
മെസേജിലാക്കി
സൌധിയിലുള്ള ഷിബുവിന്
സെന്‍റ് ചെയ്തു.
കുടിച്ചിട്ട് അവന്‍ ഒരു നിക്കറും
എടുത്തിട്ടു മാന്ച്ചുവട്ടിലേക്ക് പോയി.
............
ഷൈജു കോട്ടത്തല.




നിലനില്‍പ്പിന്റെ തത്വ ശാസ്ത്രത്തിലേക്ക്


ഇരുട്ട് കടന്നു വരുന്നു
മെല്ലെ,
താള നിബിടമായി...
വിപ്ലവം വായടിത്തമല്ലെന്ന തിരിച്ചറിവില്‍
ശാന്തി തീരങ്ങളിലേക്ക്
ഒരു വെടിച്ചില്ല്..!!
സ്വതന്ത്ര്യവും സമയവും നഷ്ടപ്പെട്ട
ലോകത്ത് നിന്നും
പ്രകൃതിയിലേക്ക് ഒരു ഇറങ്ങി നടപ്പ്‌..
................
-മണല്‍ത്തരി.


അതിജീവനം

-പകല്‍കിനാവന്‍


നോട്ടം


-നൊമാദ്.



കാലം



-സുനില്‍.

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP