FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

1 നവംബര്‍ 2009:ജ്വാലകള്‍ ജ്വലിച്ചപ്പോള്‍.....

Saturday

ന്നു കേരളപ്പിറവി .....കേരളം രൂപീകരിച്ചതിന്റെ സ്മരണയെ പുതുക്കുമ്പോള്‍ ഞങ്ങള്‍ നേരുന്നു ഒരായിരം കേരളപിറവി ആശംസകള്‍.... -ബ്ലോത്രം



"ജ്വാലകൾ ശലഭങ്ങൾ" പുസ്തക പ്രകാശനം - ചിത്രങ്ങള്‍


ശ്രീ. ശശി കൈതമുള്ളിന്റെ "ജ്വാലകള്‍, ശലഭങ്ങള്‍ " പുസ്തക പ്രകാശനം ഒക്റ്റോബർ 30 ന് ദുബായ് മെജസ്റ്റിക് ഹോട്ടലിൽ വച്ച് നടന്നതിന്റെ ചില ചിത്രങ്ങള്‍.


-പകല്‍ക്കിനാവാന്‍
>>കൂടുതല്‍ ചിത്രങ്ങള്‍ക്ക് ഇവിടെ ക്ലിക്കുക

പ്രകാശം പരത്തുന്ന കവി


‘ജ്വാ‍ലകൾ ശലഭങ്ങൾ‘ യു. എ. ഇ പ്രകാശനത്തിനോടനുബന്ധിച്ച് അവതരിപ്പിച്ച ചൊല്ലരങ്ങില്‍ ശ്രീ. കുഴൂർ വിത്സൺ....
>>ചിത്രം ഇവിടെ

ഒക്ടോബര്‍ ആറിനു ജ്വാലകള്‍ ശലഭങ്ങള്‍ പുസ്തക പ്രകാശന ചടങ്ങിലെ കോഴിക്കോട് ടൌണ്‍ ഹാളില്‍ നടത്തിയ ചില മുഹൂര്‍ത്തങ്ങള്‍ ഇവിടെ .


കലിയുഗ വരദന്‍ ജൈത്രയാത്ര ആരംഭിക്കുന്നു......

രുണ്‍ കായംകുളം 'കര്‍ക്കടക രാമായണത്തിന്' ശേഷം 'കലിയുഗ വരദന്‍' എന്ന പുതിയ ബ്ലോഗ്‌ തുടങ്ങുന്നു...ഓരോ ദിവസവും ഓരോ പോസ്റ്റുമായി നോവല്‍ തുടങ്ങുന്നു..മണ്ഡലകാലത്തിന്റെ പുണ്യം ചൊരിഞ്ഞു ബ്ലോഗ്‌ തുടങ്ങുന്നു,കേരളപ്പിറവി ദിനത്തില്‍ ... ബ്ലോഗിനെ പറ്റി അരുണ്‍ പറയുന്നത് ഇങ്ങനെ " നോവല്‍ ഭക്തികഥകളുടെ ശേഖരമല്ല..അതിലുപരിയായി സത്യം തേടിയുള്ള ഒരു അന്വേഷണമാണ്!!ഒരു തുടര്‍ക്കഥ എന്ന രീതിയില്‍ ഇതിനെ ഉള്‍ക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു."..
കലിയുഗ വരദന്‍




“ധ്വനിപ്പിച്ചില്ല“ - ഒരു ആസ്വാദനം.


ആസ്വദിച്ചില്ല എന്നു മാത്രം പറയരുത്.
ഒരു ആസ്വാദനം ഞാൻ ആദ്യമായിട്ടാണെഴുതുന്നത്. എന്തുകൊണ്ടെഴുതുന്നു എന്നു ചോദിച്ചാൽ എന്റെയുള്ളിലും ഒരു വെരുകു പെട്ടുപോയി. ലതീഷ് മോഹന്റെ “ ധ്വനിപ്പിച്ചില്ല എന്നു മാത്രം പറയരുത്” എന്ന വിവാദമാക്കപ്പെട്ട കവിതയിൽ കമന്റുകൾ ഒന്നും ഇടാത്ത ഒരാളാണീ പള്ളിക്കുളം. പക്ഷേ ഒരു വെരുകു പെട്ടുപോയസ്ഥിതിക്ക് അതിനു പുറത്തു ചാടാതിരിക്കാനും വയ്യ. ബൂലോകത്തെ മണ്ടൻ‌കുണാപ്പിയെന്നും മണ്ടൻ‌കുണാപ്പിണിയെന്നും എന്ന് ഇതിനകം തന്നെ പേരുകേട്ട ‘ഉറുമ്പ്, വിശുദ്ധഭാവന എന്നിവരൊക്കെ ചേർന്നാണ് ഈ വെരുകിനെ എന്റെ ഉള്ളിലേക്ക് കടത്തിവിട്ടത്. മനസ്സിന്റെ കൂട്ടിൽ ഒരു വെരുകു കിടന്ന് എത്ര നേരം ഉലാത്തും?!
-പള്ളിക്കുളം..
>>കൂടുതല്‍ ഇവിടെ

ബ്ലോത്രത്തില്‍ നിന്നും പുതിയ പംക്തികള്‍ ആരംഭിക്കുന്നു .......സഹകരിക്കുക ..
കേരളപ്പിറവിക്കു ഞങ്ങളുടെ പുതിയ ചുവടുവെപ്പ്‌ .....
1.ബ്ലോത്രം അനുഭവം
അനുഭവങ്ങളുടെ ഒരു പരമ്പരയാണ് ബൂലോകം......തെറി വിളികളും ഒപ്പം നല്ല ചര്‍ച്ചകളും ഒരു പോലെ നടക്കുന്ന ബൂലോകം ഇന്നു സജീവമായി നിലകൊള്ളുന്നു ...പലരും തമ്മില്‍ കണ്ടിട്ടില്ല എങ്കിലും നമ്മള്‍ തമ്മില്‍ ഇനി അപരിചിതത്വത്തിന്റെ അതിരുകള്‍ ഇല്ല...പുതിയ പോസ്റ്റുകളെ കുറച്ചുള്ള ചര്‍ച്ചകളും കമെന്റുകളും പെരുമഴയായി ചൊരിയുമ്പോള്‍ പലര്‍ക്കും അത് ഒരു പുതിയ അനുഭവമാകാം അല്ലെങ്കില്‍ അനുഭവങ്ങളുടെ തനിയാവര്‍ത്തനം ആകാം ..എന്തിരുന്നാലും അനുഭവങ്ങളുടെ കലവറയാണ് ബൂലോകം .. ഓരോ ദിനവും പുതിയ പുതിയ കാഴ്ചപ്പാടുകള്‍ ,പുതിയ അനുഭവങ്ങള്‍...അങ്ങനെ മറക്കാന്‍ പറ്റാത്ത അനുഭവങ്ങളും ഈ സൈബര്‍ ലോകം പ്രദാനം ചെയ്യുന്നു.....ഇത്തരം അനുഭവങ്ങള്‍ ഒരുമിച്ചു ഒരിടത്ത് വായിക്കുമ്പോള്‍ മറ്റുള്ളവര്‍ക്ക് അതൊരു പ്രേരണയാകാം അല്ലെങ്കില്‍ അവര്ക്കു മറ്റൊരു നല്ല അനുഭവം ആകാം ..അതിനായി നിങ്ങളുടെ ബ്ലോത്രം ഒരവസരം ഒരുക്കുന്നു... 'ബ്ലോത്രം അനുഭവം ' ബൂലോകത്ത് നിങ്ങള്‍ക്കും ഒരു പിടി നല്ല ഓര്‍മകളും അനുഭവങ്ങളും ഉണ്ടാകാം ....ബൂലോകരുടെ മുഴുവന്‍ അനുഭവങ്ങള്‍ എല്ലാവര്‍ക്കുമായി ഒരിടത്ത് കുറിച്ചിടുമ്പോള്‍ അത് ചരിത്രമായി മാറാം ......ഇനി ഓര്‍മകളുടെ രഥചക്രങ്ങള്‍ പിന്നോട്ട് ഉരുളുകയാണ്‌ ....അനുഭവങ്ങളുടെ കലവറ മറ്റുള്ളവരുമായി പങ്കുവെക്കൂ ..'ബ്ലോത്രം അനുഭവത്തിലൂടെ'........ ബൂലോകത്തെ നിങ്ങളുടെ സ്വന്തം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള അവസരം ബ്ലോത്രം ഒരുക്കുന്നു ......ഇതിലേക്ക് ഓരോ ഭാഗവും ഓരോ വിഷയങ്ങളെ സംബന്ധിച്ചാകാം
ആദ്യത്തെ അനുഭവം: 'ബൂലോകം എന്നെ പഠിപ്പിച്ചത് "
ബൂലോകം നിങ്ങളെ എന്ത് പഠിപ്പിച്ചു?ആലോചിച്ചിട്ടുണ്ടോ?ഇല്ലെങ്കില്‍ ആലോചിക്കാന്‍ സമയമായിരിക്കുന്നു ..ഇക്കാലമത്രയും നിങ്ങള്‍ ബൂലോകത്തെ പ്രവര്‍ത്തനങ്ങളിലൂടെ എന്ത് പഠിച്ചു?അതാകട്ടെ അനുഭവ പരമ്പരയില്‍ ആദ്യം" ...അതിനായി നിങ്ങള്‍ മേല്പ്പറഞ്ഞ വിഷയങ്ങളെ കുറിച്ചുള്ള നിങ്ങളുടെ അനുഭവങ്ങള്‍ മെയില് ആയി blothram@gmail.com എന്ന ഇമെയില്‍ വിലാസത്തില്‍ അയക്കുക .ഒപ്പം നിങ്ങളുടെ ഒരു ഫോട്ടോയും അയക്കാന്‍ മറക്കരുത്...നിങ്ങളുടെ അനുഭവങ്ങള്‍ ബ്ലോത്രത്തില്‍ പ്രസിദ്ധീകരിക്കുന്നതാണ് ..... അനുഭവങ്ങള്‍ നവംബര്‍ 15-നു മുന്‍പായി അയക്കുക ...നിങ്ങള്‍ അയക്കുന്ന അനുഭവങ്ങള്‍ നിങ്ങളുടെ ബ്ലോഗില്‍ പ്രസിദ്ധീകരിക്കാനുള്ള പൂര്‍ണ അധികാരം നിങ്ങള്‍ക്കുണ്ടായിരിക്കുന്നതാണ്..... അത് കൊണ്ടു വേഗമാകട്ടെ....ഓര്‍മകളെ പൊടികുടഞ്ഞു എടുക്കു..........


2 .കമെന്റടി

കമെന്റുകള്‍ ഇന്നു ബ്ലോഗുകളുടെ പ്രധാന ഭാഗമാണ്.....നല്ല നല്ല പോസ്റ്റുകള്‍ പോലെ തന്നെ നല്ല നല്ല കമെന്റുകളും ഇന്നു ബ്ലോഗുകളില്‍ ഉണ്ടാകുന്നുഎന്നത് അഭിനന്ദനാര്‍ഹം ആയ കാര്യമാണ്..എങ്കിലും പല കമെന്റുകളും വെറുതെ തെറി വിളിച്ചു മടങ്ങുന്ന കാഴ്ചയും നാം കാണുന്നതാണ് .....അതിനാല്‍ ഇവിടെ കമെന്റുകള്‍ക്ക് സ്തുത്യര്‍ഹമായ സ്ഥാനം നല്കുന്നു...... ഓരോ ആഴ്ചയിലും ബൂലോകത്ത് ആളുകള്‍ നടത്തിയ തെരഞ്ഞെടുത്ത കമെന്റുകള്‍ ഇനി ഒരു കോളം പംക്തിയായി പ്രസിദ്ധീകരിക്കുന്നു 'കമെന്റടി 'എന്ന പേരില്‍.... നിങ്ങള്‍ക്കും നല്ലതും രസകരവുമെന്നു തോന്നുന്ന കമെന്റുകള്‍ അയച്ചു തരാം ഈ വിലാസത്തിലേക്ക് : blothram@gmail.com


ബ്ലോത്രം ഇ-ചര്‍ച്ച അറിയിപ്പ്.
ബൂലോക വാസികളുടെ അങ്കത്തട്ടായ ബ്ലോത്രം -ഇ -ചര്‍ച്ചയുടെ മുന്നേറ്റം തുടരുകയാണ്....ഇനി മുതല്‍ ബ്ലോഗേഴ്സ് കോര്‍ണര്‍ എന്ന പേരില്‍ ബ്ലോഗ്ഗെര്സിനായി മാത്രം ബൂലോകത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്കായി തുറന്നു കൊടുക്കുന്നു ..ഇനി മുതല്‍ ഓരോ ഷെഡ്യൂള്‍ ഓരോ ബ്ലോഗ്ഗേര്‍സിനു നടത്താന്‍ അവസരം......നിങ്ങള്ക്ക് ഇവിടെ ബൂലോകവുമായി ബന്ധപ്പെട്ട് സഭ്യമായതെന്തും ചര്‍ച്ച ചെയ്യാം.....നിങ്ങള്‍ ആയിരിക്കും ആ ചര്‍ച്ചയുടെ മോഡറേറ്റര്‍ .....നിങ്ങള്ക്ക് ബൂലോകത്ത് മറ്റുള്ളവരുടെ അഭിപ്രായം തേടാനുമായി ഒക്കെ ഈ സേവനം ഉപയോഗപ്പെടുത്താം ..അങ്ങനെ ബൂലോകത്തെ ഏറ്റവും ശക്തമായ ചര്‍ച്ചയുടെ അങ്കത്തട്ടായി ഇതു മാറാന്‍ പോകുന്നു...സമകാലികാമോ ബൂലോകപരമോ ആയ കാര്യങ്ങള്‍ ചര്‍ച്ചക്ക് നിങ്ങള്ക്ക് ഉള്പെടുതാം ...ഒപ്പം നിങ്ങള്ക്ക് വോട്ടിംഗ് ലൈന്‍, സര്‍വ്വേ തുടങ്ങിയവയുടെ സഹായവും ഇതില്‍ ഉണ്ടാകും....ഘോര ഘോരമായ ചര്‍ച്ചകള്‍ക്ക് നിങ്ങള്‍ക്കും അവസരം ..ഇതിലെ നിഗമനങ്ങള്‍ ഉള്‍പെടുത്തി നിങ്ങളുടെ ബ്ലോഗില്‍ തുടര്‍ പോസ്റ്റുകള്‍ ഇടുകയും ചെയ്യാവുന്നതാണ്..അതിനായി നിങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്ന വിഷയത്തെ കുറിച്ചുള്ള വിവരങ്ങള്‍ blothram@gmail.com എന്ന വിലാസത്തില്‍ അയക്കുക ........... -ബ്ലോത്രം


തീപ്പൊരി കവിത

കവികളുടെയുള്ളില്‍ ഒരു ആശയങ്ങളുടെയും ഇസങ്ങളുടെയും ഒരു ജ്വാലയുണ്ടാവും എന്ന് കേട്ടിട്ടുണ്ട്. പട്ടിണിയും തൊഴിലില്ലായ്മയും രാഷ്ട്രീയ, സാമൂഹ്യ വ്യവസ്ഥയ്ക്കെതിരെയുമുള്ള വിദ്വേഷവും പ്രതിഷേധവും പലപ്പോഴും മിക്ക യുവകവികളുടെയും വരികളില്‍ കാണാം. വാക്കുകളെ തീപ്പോരിയായ്‌ ഉപയോഗിക്കുന്ന ഇത്തരം കവികളുടെ വാക്കുകള്‍ പടവാളുകളെക്കാള്‍ ശക്തിയുള്ളതുമാവാറുണ്ട്. അത്തരം ഒരു കവികളുടെ ഗണത്തെ ഓര്‍മ്മിപ്പിക്കുന്ന ഒരു യുവകവിയെ നമുക്കിവിടെ പരിചയപ്പെടാം.
-

THE VICTIMS SOUL STILL HOVERS AROUND FOR JUSTICE





സംഗതി ചൂടുപിടിച്ചിരിക്കുന്നു......

കണ്ണൂരിലെ യഥാര്‍ത്ഥ വോട്ടര്‍മാരുടെ അവകാശത്തിന്മേലുള്ള കടന്നു കയറ്റത്തിനെതിരെ മണ്ഡലത്തിലെങ്ങും ഉയരുന്ന പ്രതിഷേധം കണ്ട്‌ പകച്ചു നില്‍ക്കുകയാണ്‌ ഇടതുമുന്നണി. വോട്ടര്‍പട്ടികയില്‍ ഒമ്പതിനായിരത്തോളം പുതുമുഖങ്ങള്‍ കുടിയേറിയതിലോ ആറായിരത്തോളം പേര്‍ പുറത്തുപോയതിലോ തെല്ലും ആശങ്കയില്ലാതിരുന്ന മുന്നണിക്ക് വ്യാജവോട്ടര്‍മാര്‍മാരുടെ തെളിവുസഹിതമുള്ള വാര്‍ത്തകളും ചിത്രങ്ങളും എല്ലാ മാധ്യമങ്ങളിലൂടെയും പുറത്തുവരുമ്പോള്‍ പോലും മിണ്ടാട്ടമില്ലായിരുന്നു, പാര്‍ട്ടി പത്രത്തിന്‌ പോലും ഉത്തരമില്ലയിരുന്നു.
-

കെഎംഎംഎല്‍: സത്യം പുറത്തുവരട്ടെ

സംസ്ഥാനത്തെ ഏറ്റവും പ്രധാന പൊതുമേഖലാ വ്യവസായസ്ഥാപനങ്ങളില്‍ ഒന്നായ ചവറ കേരള മിനറല്‍സ് ആന്‍ഡ് മെറ്റല്‍സില്‍ വികസനപദ്ധതികളുടെ മറപിടിച്ച് കോടികള്‍ ചോര്‍ത്തിക്കൊണ്ടുപോയവരെ നിയമത്തിനു മുമ്പില്‍ കൊണ്ടുവന്നേ മതിയാകൂ. യുഡിഎഫ് 2001ല്‍ അധികാരത്തിലെത്തുമ്പോള്‍ 120 കോടി രൂപയായിരുന്നു കെഎംഎംഎല്ലിന്റെ പ്രവര്‍ത്തനലാഭം. യുഡിഎഫ് ഉന്നതരുടെയും ബിനാമികളുടെയും കഴുകന്‍കണ്ണുകള്‍ പതിച്ചതോടെ ആ കമ്പനിയുടെ അധോഗതി തുടങ്ങി.
-ജനശക്തി '
>>കൂടുതല്‍ ഇവിടെ

പുതിയ വിയറ്റ്നാം ???

മാത്യു ഹോ മുന്‍ അമേരിക്കന്‍ സൈനികനും അഫ്ഘാനിസ്ഥാനിലെ സബൂള്‍ പ്രവിശ്യയിലെ ഉയര്‍ന്ന അമേരിക്കന്‍ ഉദ്യോഗസ്ഥനും ആയിരുന്നു. കഴിഞ്ഞ മാസം അദ്ദേഹം നാലുപേജുള്ള ഒരു രാജിക്കത്ത് അമേരിക്കന്‍ വിദേശകാര്യ വകുപ്പിനു നല്‍കി. അത് അക്ഷരാര്‍ത്ഥത്തില്‍ അമേരിക്കന്‍ ഭരണകൂടത്തെ പിടിച്ചുലച്ചു. അഫ്ഘാനിസ്ഥാനില്‍ സേവനമനുഷ്ടിച്ചവരില്‍ ആദ്യമായി രാജിവക്കുന്ന ഉദ്യോഗസ്ഥനാണദ്ദേഹം. അദ്ദേഹത്തിന്റെ രാജിക്കത്തിലെ പ്രസക്തമായ ഭാഗം ഇതാണ്.
-


വാര്‍ത്തകളുടെ നാൾവഴികൾ... An Unusual Collection of BREAKING NEWS


നമ്മളെ സ്വാധീനിച്ച, നമ്മളെ വേട്ടയാടിയ, നമ്മൾ മറന്നുപോയ വാർത്തകളിലൂടെ ഒരു സഞ്ചാരം ആയിരുന്നു ഇന്നലെ അബുദാബിയിൽ സംഭവിച്ചത്‌.

-

വിവാഹം സ്വര്‍ഗത്തിലോ നരകത്തിലോ...




നിലമ്പൂര്‍ പഞ്ചായത്തില്‍ ഒരു വര്‍ഷം സ്‌ത്രീധനയിനത്തില്‍ കൈമാറ്റം ചെയ്യപ്പെടുന്നത്‌ 24 കോടി രൂപ!
ഒരാഴ്‌ച ഏകദേശം 50 ലക്ഷം.

സ്‌ത്രീധനം, കോഞ്ഞാട്ടയാക്കിയ നിലമ്പൂരിലെ പെണ്‍ജീവിതങ്ങളെക്കുറിച്ച്‌ ഇന്ത്യാവിഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ട്‌ കഴിഞ്ഞ വാസ്‌തവത്തില്‍ കണ്ടു. അതിലാണ്‌ ഞാന്‍ ഈ 'ഭീകര കണക്ക്‌ ' കേട്ട്‌ ഞെട്ടിയത്‌.
-

ഇന്റര്‍നെറ്റിന്റെ 'അഡ്രസ്സ്' മാറുന്നു


ലോകമെമ്പാടുമായി 160 കോടി ഇന്റര്‍നെറ്റ് ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഇതില്‍ പകുതിയിലേറെയും ലാറ്റിന്‍ ഇതര ലിപികള്‍ ഉപയോഗിക്കുന്ന പ്രദേശത്തുനിന്നുള്ളവരാണ്. എന്നാല്‍ ഇന്റര്‍നെറ്റ് സൈറ്റ് കിട്ടണമെങ്കില്‍ ഇവരും ഇംഗ്ലീഷിലും ഫ്രഞ്ചിലും ജര്‍മനിലുമെല്ലാം ഉപയോഗിക്കുന്ന ലാറ്റിന്‍ ലിപി ടൈപ്പ് ചെയ്യണം. മലയാളം സൈറ്റുകളുടെ അഡ്രസ് ഇംഗ്ലീഷിലായത് അതുകൊണ്ടാണ്. പുതിയ പരിഷ്‌കാരം വരുന്നതോടെ ഈ സ്ഥിതി മാറും.
-

സ്വയം വില്‍പ്പനച്ചരക്കാകുന്നവര്‍....



അനുഭവമാണ് ഏറ്റവും വലിയ ഗുരു.

അടുക്കളയുടെ മാത്രം വാക്കുകള്‍ അല്ല ട്ടോ. കാലങ്ങളായി പലയിടത്തും ശ്രവിച്ചു കൊണ്ടിരിക്കുന്ന ഒരു പഴമൊഴി എടുത്തെഴുതിയതാണ്. ശരിയാണ്, അനുഭവങ്ങള്‍ പകര്‍ന്നു തരുന്ന ആഴത്തില്‍ മറ്റൊന്നിനും നമ്മെ പഠിപ്പിക്കാനാവില്ല. പക്ഷെ വളരെ ചെറിയ ഈ കാലയളവില്‍ നമുക്കു നേരിടേണ്ടി വരുന്ന അനുഭവങ്ങള്‍ എത്രയുണ്ടാവും. വളരെ തുച്ചം. എങ്കിലും, നമ്മള്‍ അനുഭവിക്കാതെ പോയ അനേകം അനുഭവങ്ങളുടെ പാഠങ്ങളും നമ്മുടെ ജീവിതത്തില്‍ നിഴലും നിലാവും പരത്താറില്ലേ!!!
-അനിത
>>കൂടുതല്‍ ഇവിടെ

യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം

സാമൂഹ്യ മാനവിക വിഷയങ്ങളില്‍ ഡിസംബറില്‍ നടക്കുന്ന യു.ജി.സി നെറ്റ് പരീക്ഷക്ക് സൗജന്യ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. പട്ടാമ്പി ശ്രീ നീലകണ്ഠാ ഗവണ്മെന്റ് സംസ്കൃത കോളേജ് മള്‍ട്ടീമീഡിയാ സെന്ററും കരിയര്‍ ഗൈഡന്‍സ് സെല്ലും സംയുക്തമായാണ്‌ ഓണ്‍ ലൈന്‍ പരിശീലനം നല്‍കുന്നത്. രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ആദ്യ പേപ്പറിലെ വിവിധ മോഡ്യൂളുകളിലും തിരഞ്ഞെടുത്ത വിഷയങ്ങളില്‍ രണ്ട്, മൂന്ന് പേപ്പറുകള്‍ക്കും പഠനക്കുറിപ്പുകള്‍, മാതൃകാ ചോദ്യങ്ങള്‍, മാര്‍ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ നല്‍കുന്നതോടൊപ്പം ഓണ്‍ലൈന്‍ പരീക്ഷകളും നടത്തും.
-

കണ്ണില്ലാത്തത് പ്രേമത്തിനു മാത്രമോ?


ഇന്ത്യയിലാകമാനം ഇന്നു ചര്‍ച്ച ലൌ ജിഹാദിനെ ചുറ്റിപ്പറ്റിയായിരിക്കുന്നു. പലരും പല രീതിയിലും ഇതിനെ വ്യാഖ്യാനിക്കനും ശ്രമിക്കുന്നു. മലയാളം ബ്ലോഗ് ലോകവും ഇക്കാര്യത്തില്‍ ഒട്ടും പിന്നിലല്ലെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഈയിടെ വായിക്കാനിടയായ ഒരു ബ്ലോഗാണ്,ഈ വിഷയത്തെ കുറിച്ച് ഒരു പോസ്റ്റ് ഇടാന്‍ എനിക്ക് പ്രേരണയായത്.
ഇവിടെ വിഷയം അല്പം വിഷമം പിടിച്ചതാണ്. പ്രേമത്തിനു കണ്ണില്ലെന്നാണ്, പണ്ടേ ആക്ഷേപം .ഇതിപ്പോല്‍ കണ്ണു മാത്രമല്ല മറ്റു പലതും ഇല്ലെന്നു വ്യാഖ്യാനിക്കേണ്ടി വന്നേക്കും .
-

മഴത്തളിരുകള്‍

കാറ്റ് പൊടിപറത്തി കളിക്കുന്ന വേനല്‍ക്കാലം. കരിമ്പനകള്‍ക്കിടയിലൂടെ നീണ്ടുപോകുന്ന ഒറ്റയടിപ്പാതകളില്‍ വെയില്‍ കത്തിനിന്നു. എവിടെയും പൊടി നിറഞ്ഞ തരിശു നിലങ്ങള്‍ മാത്രം. വരാന്തയുടെ തൂണുകളില്‍ ചാരി പൊള്ളുന്ന വെയില്‍ നോക്കിയിരുന്ന് കണ്ണുകള്‍ നീറി. ഉഷ്ണക്കാറ്റ് വീ‍ശുന്ന ഈ ഭൂമി എന്നെ വേദനിപ്പിച്ചു കൊണ്ടിരുന്നു. നടക്കുമ്പോള്‍ പാദങ്ങളില്‍ ഇളംചൂടുള്ള പൊടി വന്നു മൂടും. ശ്വാസകോശങ്ങളിലേക്ക് ഉരുകിയ മെഴുകിന്റെ മണമുള്ള ചൂട് കാറ്റ് വന്നു നിറയും. എന്‍റെ ഗ്രാമത്തിലെ വേനല്‍ ഒരിക്കലും ഇത്ര തീക്ഷണമായിരുന്നില്ല
-Sarija N
>>കൂടുതല്‍ ഇവിടെ

വെളുത്ത താഴ്വര - 4

കൊല്ലപ്പെട്ടിരിക്കുന്നത് ഒരു വൃദ്ധന്‍ !
അയാള്‍ ഞെട്ടിത്തെറിച്ചു. അപ്പോള്‍ അന്ന് താന്‍ കണ്ട സ്ത്രീ പ്രേതമോ, യക്ഷിയോ... വൃദ്ധനെ കൊലപ്പെടുത്തിയ ശേഷമാണോ ആ രുപം തന്‍റെ കാഴ്ചയിലെത്തിയത്. അതോ എല്ലാം ഒരു തോന്നലാണോ...

കൈപ്പടങ്ങള്‍ വിയര്‍ക്കുന്നത് അയാളറിഞ്ഞു. ഒരു പക്ഷേ ആ കൊലപാതക സന്ദര്‍ഭത്തിനു സാക്ഷിയായ വ്യക്തി താന്‍ മാത്രമാണെന്ന്...അല്ല, ഒരു കൊലപാതകമൊന്നും താന്‍ കണ്ടിട്ടില്ലല്ലോ, ഒരു പക്ഷേ ആ സമയത്ത് ആ സ്ഥലത്തു കൂടി കടന്നു പോകേണ്ടിവന്നു..അതിനടുത്തായി ഒരു സ്ത്രീരൂപത്തെ കണ്ടതായി തോന്നി. അത്രമാത്രം..

-



"പുഴ മരിക്കുകയാണ്."



തുലാ മാസ ആരംഭത്തില്‍ തിരൂര്‍ നിന്നും താനൂര്‍ പോകുന്ന പാതയിലൂടെ ഈ സ്ഥലത്തെത്തി.
-

"ഒക്ടോബറിലെ ചിന്തകള്‍"


ഞാന്‍ ഇവിടെങ്ങളില്‍ തിരയുന്നത്
മണ്ണുപ്പോലെ ഞാന്‍ വിശ്വസിച്ച
നിങ്ങളുടെ കാല്‍ പാടുകളായിരുന്നു.

തിരകളുടെ തീരാപ്രണയം പോലെ അവ പിന്നെയും,
തീരത്തേക്ക് വരുമെന്ന് ഞാന്‍ പ്രതീക്ഷിച്ചു.
വജ്രങ്ങള്‍ വിളയുന്ന പരുഷ്യതയില്‍
മിഴികള്‍ വായിച്ചത് സൂര്യ വെളിച്ചങ്ങള്‍.
-

തടവറയിലെ പൂക്കള്‍ക്ക്‌

ഏകാന്തമായ കാരിരുമ്പഴിക്കുള്ളില്‍നിന്ന്‌
സ്വാതന്ത്ര്യത്തിന്റെ പുനര്‍ജന്മം
എനിക്ക്‌ ലഭിക്കുമെങ്കില്‍, അതു തടവറയിലെ
എന്റെ പൂക്കളോടൊപ്പമായിരിക്കട്ടെ....
ഒരുനാള്‍ നിന്റെ നെഞ്ചിലെ പ്രണയം മണത്ത്‌
ഏതെങ്കിലുമൊരു ശലഭം വരും..
-

ശവത്തിനു കാവല്‍ നില്‍ക്കുന്ന ആത്മാക്കള്‍...


ആത്മാക്കള്‍...




















പാലുടല്‍ നഗ്നമായ് പാരില്‍ കിടക്കുന്നു
ദേഹിയെ വിട്ടിട്ടും പോകുവാനാവാതെ
കാവലായ് നില്‍ക്കുന്നതീയാത്മാവ്..
ദേഹിയെ വിട്ടെന്നാല്‍ ദേവനെ പൂകണം
ആത്മനിയമം മറന്നൊരീയാത്മാവും
ദേഹിക്കുകാവലായ് നിന്നിടുന്നു.
കാലനുമാകില്ല കാട്ടുവാനിങ്ങനെ
കരളുപിളരുന്ന കാഴ്ചകണ്ടാല്‍...

-

മഴയില്‍ വിരിഞ്ഞ പൂക്കള്‍


നേര്‍ത്ത തേങ്ങലായ്‌ വന്നിടുന്നിവള്‍
ദീന രോദനം മുഴക്കി നീങ്ങുന്നു
പെയ്തിടും മഴ കാറ്റിന്‍ കൂടെയീ
നാടുകാണുവാന്‍ നനഞ്ഞിരങ്ങുന്നു
-

Read more...

31 ഒക്ടോബര്‍ 2009:തലച്ചോറുകള്‍ പാടുമ്പോള്‍ ....

Friday

കൊച്ചുകുട്ടികളേയും കൊണ്ട് ഒരുത്സവത്തിനോ,കാർണിവലിനോ പോവുക എന്നതു വലിയ പാടാണ്.കുഞ്ഞ് അതിനിഷ്ടമുള്ളിടത്തേക്കാണ് പോവുക.നമ്മളാണെങ്കിൽ നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തേക്കും.ഇതു കുട്ടിയും നമ്മളും തമ്മിലുള്ള അടിസ്ഥാനപരമായ വ്യത്യാസമാണ്.കുട്ടി ലോകം കാണാനുള്ളതാണ് എന്നു വിശ്വസിക്കുന്ന ഒരു വിഡ്ഡിയാണ്.നമുക്കു ലോകം എന്നത് നമ്മുടെ വണ്ടി പാർക്ക് ചെയ്തിടത്തുനിന്ന് പുറത്തേക്കു പോകുന്ന നിശ്ചിതസ്ഥാനങ്ങളാണ്.പാന്ഥർ പെരുവഴിയമ്പലത്തെപ്പറ്റി അറിവുള്ള ജ്ഞാനികളാണ് നമ്മൾ.ഇതിലേതാണ് ജ്ഞാനമെന്ന് എനിക്കിപ്പൊഴും അറിഞ്ഞുകൂടാ.പക്ഷേ മുതിർന്നവർക്ക് തടിമിടുക്കു കൂടുതലുള്ളതുകൊണ്ട് അവർ കുട്ടികളെ അടിച്ചും,കുത്തിയും,കരയിപ്പിച്ചും മോഹനവാഗ്ദാനങ്ങളിൽ മയക്കിയും അനുസരിപ്പിച്ചുകൊണ്ടിരിക്കുന്നു.വണ്ടി പാർക്ക് ചെയ്തിടത്തേക്ക് കുട്ടിയേയും എത്തിക്കുന്നു.
-വികടശിരോമണി
>>കൂടുതല്‍ ഇവിടെ

കഷ്ടം! കേഴുക ഭാരത മാതാവേ കേഴുക ......!!!

എന്തൊക്കെയാണു നമ്മുടെ പുതിയ നേട്ടങ്ങൾ?

പൊക്രാനിൽ വീണ്ടും ആണവ സ്ഫോടനം നടത്തി.
ചന്ദ്രനിൽ വിജയകരമായി പര്യവേഷണ വാഹനം ഇറക്കി
ചന്ദ്രനിൽ വെള്ളമുണ്ടെന്ന് ചന്ദ്രയാൻ -1 കണ്ടു പിടിക്കുന്നു.
ശൂന്യാകാശ വിനോദയാത്രക്ക് ‘സന്തോഷ് കുളങ്ങര’ തയ്യാറായിരിക്കുന്നു.
വിവരസാങ്കേതിക വിദ്യയും അതു വഴി ‘ഇ ഗവേർണൻ‌സും’ നടപ്പിലാകുന്നു.
പ്രോട്ടീനുകൾ നിർമ്മിക്കുന്ന റൈബോസോമുകളുടെ മാപ്പിംഗ് നിർ‌വഹിച്ചതിനു ഭാരതീയനായ ഗവേഷകൻ ശ്രീ വെങ്കട്ട രാമൻ രാമകൃഷ്ണൻ നോബൽ സമ്മാനം നേടിയിരിക്കുന്നു.
-

2012 ല്‍ ലോകം അവസാനിക്കുമ്പോള്‍ .....

ലോകം അവസാനിക്കാനായി നിബുരുവും മയനും




'നിബുരു' , 'ഡിസംബര്‍ 2012', 'മയന്‍ കലണ്ടര്‍' തുടങ്ങിയവയെല്ലാം ഇന്ന് ഇന്റര്‍നെറ്റില്‍ പാറിനടക്കുന്ന പ്രിയപ്പെട്ട വാക്കുകളാണ്. ഡിസംബര്‍ 2012 ഓടെ ലോകം അവസാനിക്കുമെന്നാണ് മെയിലുകളെല്ലാം പറയുന്നത്. മയന്‍ കലണ്ടറും നിബുരു ഗ്രഹവും എല്ലാം ചേര്‍ന്ന് വല്ലാത്തൊരു മായികപ്രപഞ്ചത്തിലാണ് ഇന്റര്‍നെറ്റ് നിവാസികള്‍. എരിതീയിലല്ലേ എണ്ണയൊഴിക്കാന്‍ പറ്റൂ. സോണി പിക്ചേഴ്സ് നിര്‍മ്മിക്കുന്ന 2012 എന്ന സിനിമ 2009 നവംബറില്‍ റിലീസ് ചെയ്യുകയാണ്. ഇന്റര്‍നെറ്റ് നിവാസികളുടെ പണം കൊയ്തെടുക്കാന്‍ പറ്റിയ അവസരത്തില്‍ തന്നെ സിനിമയും. '2012' സജീവമാക്കി നിര്‍ത്താന്‍ സിനിമക്കാര്‍ പടച്ചുവിടുന്നതാണ് ഇത്തരം മെയിലുകളും ചര്‍ച്ചയും എന്നാണ് ചില തത്പരക്ഷികളുടെ ആക്ഷേപം.
-

നീര്‍ത്തൂ ഈ അധിക്ഷേപം

ഉമ്മന്‍ചാണ്ടിക്ക് സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ തുറന്ന കത്ത്

പ്രിയപ്പെട്ട ശ്രീ ഉമ്മന്‍ചാണ്ടി,

കണ്ണൂര്‍ നിയമസഭാമണ്ഡലത്തിലെ വോട്ടര്‍മാരുടെ അഭിമാനവും വിശ്വാസ്യതയും ചോദ്യം ചെയ്യുംവിധം കള്ളവോട്ട് ആക്ഷേപങ്ങള്‍ താങ്കള്‍ കഴിഞ്ഞ കുറേ നാളായി ഉന്നയിക്കുകയാണല്ലോ. സ്വാര്‍ഥരാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയാണ് ഈ അധിക്ഷേപമെന്ന് പ്രകടമാണെങ്കിലും ഒരുനാടിനെയും ജനതയെയും ആഴത്തില്‍ മുറിവേല്‍പ്പിക്കുന്ന ഒന്നാണതെന്ന് ഓര്‍മ്മിപ്പിക്കട്ടെ.
-ജനശക്തി
>>കൂടുതല്‍ ഇവിടെ

ഉദ്ഘോഷണം.

ആദിയില്‍ ആരായിരുന്നു? എന്തായിരുന്നു? എങ്ങിനെയായിരുന്നു? എപ്പോഴായിരുന്നു? എന്നൊന്നും കാഴ്ചക്കാരനറിയില്ല. അങ്ങ് സംഭവിച്ചു! മഴു ചെന്ന് വീണിടത്ത് കേരളത്തിന്റെ അതിരവസാനിച്ചു. അത്ര തന്നെ.

ആ മഴു ചെയ്തൊരു ശെയ്ത്തേ... അതിനിത്തിരി കൂടെ അങ്ങ് തെക്കോട്ട് ചെന്ന് വീണാലെന്നായിരുന്നു? ഈ ഇത്തിരിപ്പോന്ന കേരളാ രാജ്യത്തെ ഒത്തിരിപോന്ന ചാനലുകാര്‍ ഇപ്പോ കെടന്നു പെടുന്ന പാട് കണ്ടാ പെറ്റ തള്ള സഹിയ്ക്കുമോ... എത്ര ലക്ഷം ചതുരശ്ര കിലോമീറ്ററാണീ അണ്ഡകടാഹത്തിന് സ്വന്തം?
-അഞ്ചല്‍കാരന്‍
>>കൂടുതല്‍ ഇവിടെ

വീണ്ടും ദൈവത്തിന്റെ വികൃതികള്‍ !!!

കഴിഞ്ഞപോസ്റ്റില്‍ കണ്ടതുപോലെ വെള്ളത്തില്‍ നീന്തി നടന്നിരുന്ന ഒരു
ജീവിയെപ്പിടിച്ച് കരയില്‍ കൊണ്ടുവന്ന് അതിനെ അടിച്ചുരുട്ടിയും
വലിച്ചുനീട്ടിയും രണ്ടുകാലില്‍ നടക്കുന്ന ഒരു ജീവിയാക്കി മാറ്റിയതിന്റെ
പ്രശ്നങ്ങളൊക്കെ നാം അനുഭവിക്കുന്നുണ്ട്.നമുടെയെല്ലാം ഉള്ളില്‍ ഒരു
മത്സ്യത്തിന്റെ ഓര്‍മ്മകള്‍ ബാക്കി നില്‍ക്കുന്നുണ്ട്‌-our inner
fish.നമ്മുടെ മത്സ്യാവതാരം.(ദശാവതാരത്തില്‍ പരിണാമ സിദ്ധാന്തം
കണ്ടുപിടിക്കാന്‍ നടക്കുന്നവര്‍ക്ക് പുതിയ ഒരു തെളിവ് കൂടി:-))
ഇതു വായിക്കുന്നവരില്‍ 70% പേരും നടുവേദന അനുഭവിക്കുന്നവരായിരിക്കും.(ഈ
എഴുപതു ശതമാനം വരുന്ന ആള്‍കൂട്ടത്തില്‍ ഞാനുമുണ്ട്.)അതിനു കാരണം നട്ടെല്ല്
ശരീരത്തിന്റെ ഭാരം താങ്ങാന്‍ തക്ക രീതിയിലല്ല ഡിസൈന്‍
ചെയ്യപ്പെട്ടിട്ടുള്ളത് എന്നതാണ്.

-


വലിയ കാര്യങ്ങളുടെ തമ്പുരാട്ടി

ഒരു മുഖവുര ആവശ്യമില്ലാത്ത എഴുത്തുകാരിയും ആക്റ്റിവിസ്റ്റും മനുഷ്യാവകാശ പോരളിയും ആണ് അരുന്ധതി
റോയ് .എന്നാൽ കേരളിയർക്ക് ഈ മലയാളി സ്ത്രീരത്നത്തെ അംഗീകരിക്കാനും
ആദരിക്കാനും ഇന്നും പൂർണമായി കഴിഞ്ഞിട്ടില്ല.വലതരും ഇടതരും മധ്യത്തിൽ
നിൽക്കുന്നവരും ആയ രാഷ്ട്രീയക്കാർ ഒരുപോലെ അവരെ വെറുക്കുന്നു.
ലോകപ്രശസ്തമായ ബുക്കർ പ്രൈസ് കിട്ടി രണ്ടു വർഷമായപ്പോളാണ് അവർക്ക്
ജന്മനാട്ടിൽ ഒരു സ്വീകരണം തന്നെ ലഭിക്കുന്നത്;
-


സ്വകാര്യ പ്രാക്ടീസിന്‍റെ പ്രശ്നങ്ങള്‍

പത്തിരുപത് വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇളയ അമ്മാവനുമൊത്ത് ശ്രീ ചിത്തിര
തിരുനാള്‍ ഹോസ്പിറ്റലില്‍ പോകേണ്ടി വന്നിരുന്നു. ഡോ. വല്യത്താന്‍
സ്ഥാപനത്തെ നയിക്കുന്ന കാലം. സന്ദര്‍ശകര്‍ക്കും ബൈസ്റ്റാന്‍ഡേര്‍സിനും
പരിമിതിയുള്ള കാര്യങ്ങള്‍ ഗണ്യമായ ഒരു പരിധി വരെ മെറിറ്റില്‍ നടക്കുന്ന
ആശുപത്രി. രോഗികള്‍ക്കു യൂണിഫോം, ആശുപത്രി ഭക്ഷണം പുതുമകള്‍ പലതായിരുന്നു.
ബലൂണ്‍ സര്‍ജറി സ്ക്രീനില്‍ കാണുന്നത്. ചിട്ടവട്ടങ്ങള്‍. വൃത്തി
വെടുപ്പ്. അമ്പരപ്പിച്ചത് ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ
പ്രാക്ടീസില്ലെന്നതാണ്. സ്വകാര്യ പ്രാക്ടീസില്ലാത്ത ഡോക്ടര്‍മാരുള്ള
സര്‍ക്കാര്‍ ആശുപത്രികളിലും ചികിത്സയും നേട്ടങ്ങളും സാധിക്കുമെന്നതിന്‍റെ
തെളിവാണ് ചിത്തിരതിരുന്നാളും ആര്‍.സി.സിയും.

മേല്‍ക്കൂര മേയാന്‍ Solé ന്റെ വൈദ്യുത ഓട്

SRS Energy എന്ന സുസ്ഥിര സൗര മേല്‍ക്കൂര നിര്‍മ്മാതാക്കള്‍ Solé Power
Tile പുറത്തിറക്കി. വളവുകളുള്ള മേല്‍ക്കൂരക്ക് വേണ്ടി ഇതാദ്യമാണ്
building-integrated photovoltaic (BIPV) വിപണിയില്‍ എത്തുന്നത്.
സാധാരണ സോളാര്‍ പാനലുകള്‍ക്ക് പകരം വീടിന്റെ ഊര്‍ജ്ജാവശ്യങ്ങള്‍ക്ക്
ഇത് ഉപകരിക്കും. ചിലസ്ഥലങ്ങളിലെ ഭവന നിര്‍മ്മാണ നിയമങ്ങള്‍ ഭംഗിക്കുറവ്
കാരണം സാധാരണ സോളാര്‍ പാനലുകള്‍ സ്ഥാപിക്കുന്നത് നിരോധിച്ചിട്ടുണ്ട്.
അങ്ങനെയുള്ള സ്ഥലങ്ങളിലും കാഴ്ച്ചയില്‍ ഭംഗിയുള്ള ഈ മേല്‍ക്കൂര
ഉപയോഗിക്കാം.
-ജഗദീഷ്
>>കൂടുതല്‍ ഇവിടെ


നെറ്റിലെ മലയാളം കമ്മ്യൂണിറ്റികള്‍ ?

ഈ സാധനങ്ങളെയൊക്കെ ഇങ്ങനെ വിളിക്കാമോ എന്ന് ചിത്രകാരനറിയില്ല.
നെറ്റിലെ സാങ്കേതിക ജ്ഞാനത്തിന്റെ കുറവു കാരണം ചിത്രകാരന് പരിമിതമായ കമ്മ്യൂണിറ്റികളില്‍ മാത്രമേ എത്തിപ്പെടാനായിട്ടുള്ളു.
എന്നാല്‍,
അതൊരു അയോഗ്യതയും വൈകല്യവുമായാണ് കാണുന്നതും.കാരണം,മലയാളം
കമ്മ്യൂണിറ്റികള്‍ നമ്മുടെ നെറ്റിലെ ബോധമണ്ഡലത്തിന്റെ വ്യാസം
വികസിപ്പിക്കുന്ന ഘടകങ്ങളാണ്. ഇയ്യിടെ ചിത്രകാരന്‍ മലയാളികളുടെ
കമ്മ്യൂണിറ്റികളായ “കൂട്ടം”,കന്മദം
തുടങ്ങിയവയില്‍ അംഗമായിരുന്നു.
-ബ്ലോഗ് അക്കാദമി
>>കൂടുതല്‍ ഇവിടെ



അര്‍ബുദകോശങ്ങളെ കൊല്ലാന്‍ മഞ്ഞള്‍

മുറിവുണക്കാനും
വിഷം തീണ്ടിയാല്‍ ചികിത്സിക്കാനും മഞ്ഞള്‍ ഉപയോഗിക്കുന്നത് നമ്മള്‍
ഇന്ത്യക്കാര്‍ക്ക് പുതുമയല്ല. നൂറ്റാണ്ടുകളായി ഇവിടുത്തെ ഗൃഹവൈദ്യത്തിന്റെ
ഭാഗമാണ് മഞ്ഞളിന്റെ ഇത്തരം ഉപയോഗം. ഇതു മാത്രമല്ല, മഞ്ഞളിന് ഒരുപക്ഷേ
അര്‍ബുദം ഭേദമാക്കാനും കഴിഞ്ഞേക്കുമത്രേ.

-
>>കൂടുതല്‍ ഇവിടെ

കേരള കഫെ




കേരള കഫെ മലയാളത്തിലെ ,അല്ലെങ്കില്‍ ഇന്ത്യന്‍ സിനിമയിലെതന്നെ വ്യതസ്തമായ ഒരുസംരംഭം ആണെന്നാണ് അതിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത് .വ്യത്യസ്തത എന്നെത് അത് സംവിധാനംചെയ്യുന്നത് 10 സംവിതായകര്‍ ചേര്‍ന്നാണ്‌ എന്നതാണ് .
പക്ഷെ ഇതല്ല സത്യം എന്നെനിക്കു സിനിമ കണ്ടപ്പോള്‍ മനസ്സിലായി .
ഇത് 10 സംവിധായകര്‍ സംവിധാനം ചെയ്യുന്ന ഒരു സിനിമയല്ല ,
-


സാജു കൊടിയനും പള്ളുരുത്തിയും പറഞ്ഞത്

സാജു കൊടിയന്‍: പൊറോട്ടക്ക് മാവ് കുഴച്ച പോലത്തെ മുഖം കൊണ്ട് ജീവിതമായി.
പണ്ട് വാര്‍ക്കപ്പണിക്കും പ്ളംബിങ്ങ് പണിക്കൊക്കെ ആശാന്‍മാരുടെ കൂടെ
പോയിരുന്നു. ഇപ്പഴും അത്തരം പണികളൊക്കെ വീട്ടില്‍ ചെയ്യേണ്ടി വന്നാല്‍
ചെയ്യുന്നത് ഞാന്‍ തന്നെയാണ്. കോമഡി കൊണ്ടുള്ള മെച്ചം ജീവിതത്തെ കോമഡിയായി
കാണാന്‍ പറ്റുന്നു എന്നതാണ്. നാലു വര്‍ഷം മുന്‍പ് ചാലക്കുടിക്കടുത്ത്
കാറപകടമുണ്ടായപ്പോള്‍ കൂട്ടുകാര്‍ക്ക് പന്തലിടാന്‍ ഏതാണ്ട് അവസരം വന്നതാണ്.
-
>>കൂടുതല്‍ ഇവിടെ

മധുരക്കനി ഒരു പ്രണയക്കനി


തേനിയിലെ ചുട്ടുപഴുത്ത ഏകാന്തതയുടെ മുട്ടത്തോട് പിളര്‍ന്നാണ് മധുരക്കനി പളനിമലയെ കണ്ടെടുക്കുന്നത്.പഴനിമലക്ക് താറാവുവളര്‍ത്തലാണ് സാഹചര്യം പതിച്ചു നല്‍കിയ ജോലി.കിട്ടിയ ജോലി നന്നായി നിര്‍വ്വഹിക്കാതെ അന്യന്റെ ജോലിയെ പ്രേമിച്ചു നടന്നില്ല പഴനി.താറാവിനെ മേച്ചു നടക്കുന്നതില്‍ പ്രാവീണ്യം നേടി എന്നു മാത്രമല്ല ഈ കൃഷിയില്‍ നേരും നെറിവും കാണിച്ച മര്യാദരാമനായിരുന്നു പഴനിമല.മധുരക്കനിയുടെ തന്തയാര്‍ക്ക് പാരമ്പര്യരോഗം പോലെ മുട്ടക്കച്ചവടമായിരുന്നു
-

നിയമത്തിന്റെ കഷ്ടകാലം.


നിയമത്തിനും കഷ്ടകാലം വരാം എന്ന് ഇപ്പോഴാണ്‌ അറിഞ്ഞത്‌.

പോലീസ്‌ സ്റ്റേഷൻ തുടങ്ങിയ അന്നുമുതൽ, ശനിയും ഞായറും ആവണമെന്നില്ല, എല്ലാ ദിവസവും കഷ്ടകാലമാണത്രെ.

ഈ കാലയളവിൽ കള്ളന്മാർ പലതും അപഹരിച്ചുവോ എന്നൊന്നും നോക്കേണ്ടതില്ല, നിയമത്തിന്റെ കഷ്ടകാലത്താണല്ലൊ അവർക്ക്‌ ഗുണം. ഈ അപഹാരങ്ങളെക്കുറിച്ച്‌ ഒന്നും കണ്ടുപിടിച്ചില്ലെങ്കിലും വേണ്ടില്ല, ഗ്രഹങ്ങളുടെ അപഹാരം എങ്ങിനെയെന്നറിഞ്ഞേ തീരൂ.

നാട്ടുകാർ പരാതി നിരത്തിയതൊന്നും നോക്കിയില്ലെങ്കിലും കവിടി നിരത്തിയത്‌ നോക്കിയേ തീരൂ.
-

കലാലയ ജീവിതത്തിലെ ഒരു മലയാളം ക്ലാസ്സ്




ഒരുവട്ടം കൂടിയ പ്രീഡിഗ്രി ക്ലാസ്സില്‍
ഒരുമിച്ചിരിക്കുവാന്‍ ... മോഹം.
വെറുതെയാ മോഹമെന്നറിയുന്ന നേരത്ത്
വെറുതെ ഓര്‍ത്തിരിക്കുവാന്‍ ... മോഹം.

അതെ സ്വപ്നങ്ങളും മോഹങ്ങളും മോഹഭംഗങ്ങളും നിറഞ്ഞ, ചിരിയും കണ്ണീരും കൊണ്ട് നിറഞ്ഞ; ആ പ്രീ ഡിഗ്രി ക്ലാസ്സ്. - നമ്മുടെ കോളേജുകളില്‍ നിന്ന് മുറിച്ചുമാറ്റിയത് ‘പ്രീ ഡിഗ്രിയല്ല’; കലാലയ സ്വപ്നങ്ങളുടെ ‘ചിറകുകളാണ്’. പഠനത്തിന്റെ വിരസതയില്ലാത്ത കുസൃതികളും തമാശകളും പ്രേമവും സ്വപ്നവും ചേര്‍ന്ന് അലയടിക്കുന്ന ആ ലോകം. ഒടുവില്‍ വിരഹം പേറുന്ന മാര്‍ച്ച് മാസത്തില്‍ നമുക്ക് കാണാന്‍ കഴിയും;
-മിനി
>>കൂടുതല്‍ ഇവിടെ

എന്റെ ആദ്യ ഐ ലീഗ്,വിവയുടെ ആദ്യ ജയവും

ഇന്ത്യന്‍ ഫുട്ബാളിന് ഷറഫലി,ജാബിര്‍ തുടങ്ങിയ പ്രഗല്‍ഭരേയും കേരള ഫുട്ബാളിന് സക്കീര്‍, ഹബീബ്‌റഹ്മാന്‍, ജസീര്‍ കാരണത്ത്,നൌഷാദ് പ്യാരി,കെ.ടി.നവാസ്,എം.പി.സക്കീര്‍ തുടങ്ങിയവരേയും (ഇത്രയും പേരേ എന്റെ പരിമിതമായ ഓര്‍മ്മയില്‍ വരുന്നുള്ളൂ) സംഭാവന ചെയ്ത നാടാ‍ണ് എന്റെ ഗ്രാമമായ അരീക്കോട്‌.സ്വാഭാവികമായും ഫുട്ബാള്‍ ഏതൊരു അരീക്കോടന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിരിക്കും.
-അരീക്കോടന്‍
>>കൂടുതല്‍ ഇവിടെ

പ്രവാസനാന്തരം എനിക്ക് സമ്പാദിക്കാനുള്ളത്

ചെറുപ്പത്തിലെനിക്കൊത്തിരി സ്വപ്നങ്ങളുണ്ടായിരിന്നു അതിലേറ്റവും പ്രധാനമായ പഠനമായിരിന്നു, പഠിച്ച് ഉയരങ്ങളില്‍ എത്താനായിരിന്നു എന്റെ ശ്രമം.. പണ സമ്പാദനം എന്റെ ലക്ഷ്യമായിരിന്നില്ല അതിനേക്കാള്‍ വലുതാണ് വിദ്യ എന്ന് കൊച്ചുനാളിലെ തിരിച്ചറിഞ്ഞിരിന്നു, പരന്ന വായന എന്റെ ചിന്തകളെ സ്വാധീനിച്ചു പക്ഷെ എന്നെ ആശ്രയിക്കുന്നവരെ വേദനപ്പെടുത്താനാവാത്തതിനാല്‍ എന്റെ സ്വപനങ്ങളെ ഞാന്‍ മാറ്റി വെച്ചു .. മനസ്സില്ലാ മനസ്സോടെ പ്രവാസത്തെ ഞാന്‍ സ്വീകരിച്ചു ..
-വിചാരം
>>കൂടുതല്‍ ഇവിടെ

ഇടതു തോളില്‍ ഉളുക്കി


സാധുക്കള്‍ക്കു സൗജന്യ ചികില്‍സ അതിനിടയ്ക്ക്‌ ഇദ്ദേഹത്തിന്റെ ഇടതു തോളില്‍ ഉളുക്കി കയ്‌ കൊണ്ടൊന്നും ചെയ്യാന്‍ സാധിക്കില്ല. പൊക്കാന്‍ പോലും വയ്യാത്തതിനാല്‍ ദാ ഉടുപ്പിനകത്ത്‌ വച്ചിരിക്കുകയാണ്‌

അവിടെ പുരട്ടാന്‍ എണ്ണ വേണം

ആദ്യം കണ്ടപ്പോള്‍ ബൈജുവിനെ ആയിരുന്നു ഓര്‍മ്മ വന്നത്‌
-

ഒരു പൈങ്കിളികഥ

"ഏയ്‌.."

"ഉം.. ?"

"എന്ത് പറ്റീ കാലില്‍? "

"അതിന്നലെ പിള്ളേരുടെ കൂടെ പന്തുകളിച്ചപ്പോള്‍ കല്ല്‌ തട്ടിയതാ"

"ഒത്തിരി മുറിഞ്ഞോ?"

"ഓ.. ഇല്ലെന്നേ.. "

"ഇപ്പോഴായെപിന്നെ എന്നോട് പഴയ ഇഷ്ടോന്നൂല്ല.. എന്നെ കാണുമ്പോ മുഖം തിരിക്കുന്നതുമൊക്കെ ഞാന്‍ അറിയുന്നുണ്ട് "
-നാഗാലാന്റുകാര്‍
പട്ടിയെ തിന്നുമത്രേ!
എന്നിട്ടും
അവിടുത്തെ പട്ടികള്‍
കേരളത്തിലേയ്ക്ക്
ഓടിരക്ഷപ്പെടുന്നില്ല.
ചൈനക്കാര്‍
ഓന്തിനെ തിന്നുമത്രേ
എന്നിട്ടും
ഓന്തുകള്‍
ഇന്ത്യയിലേയ്ക്ക്
പലായനം ചെയ്യുന്നില്ല.
കോഴിയെ തിന്നാത്ത നാട്ടിലേയ്ക്ക്
എന്തുകൊണ്ട്
നമ്മുടെ കോഴികള്‍
പറന്നുപോകുന്നില്ല?
-
>>കൂടുതല്‍ ഇവിടെ

വലിയ പക്ഷിയും ചെറിയ ആകാശവും


പക്ഷപുടങ്ങളിലൊളിച്ചിരിക്കും
കൊടുങ്കാറ്റുമായ് വന്ന വലിയ പക്ഷീ
ഈ ചെറു വിഹായസ്സില്‍ ഇടം പോരുമോ
നിനക്കാചിറകൊന്നു വീശീത്തിമര്‍ക്കുവാന്‍
നിന്‍ അഭിവിശ്രുത ഗതിവേഗങ്ങള്‍,
സഞ്ചാര ലാവണ്യ, സൗകുമാര്യം
പ്രയാണ കൗശലങ്ങള്‍,
ഉഷ്ണവാതത്തെ തോല്പിച്ചു
-
>>കൂടുതല്‍ ഇവിടെ

'ഹതാശം...”

ജീവിതമേ,
വസന്തങ്ങളെത്രയോ വാറ്റി
നീയെന്നും എന്റെ വീഞ്ഞു ഭരണികൾ നിറച്ചു..
സുന്ദരശില്പങ്ങൾ കൊത്തിയ ഗുഹാക്ഷേത്രത്തിലൂടെ
കൈ പിടിച്ചു നടത്തി,
എന്റെ രാത്രികളെ നീ
ഫാന്റ്സിയുടെ നീലപുൽ‌പ്പാടങ്ങളിലേക്ക്
അഴിച്ചു വിട്ടു....
പക്ഷെ എന്റെ പകലുകളെ നീ
സദാചാരത്തിന്റെ കൂരക്കുള്ളിൽ തന്നെ തൊഴുത്തണച്ചു..
ഞാൻ കവിത കൊണ്ട് കലഹിച്ചപ്പോൾ
-

കസര്‍ത്ത്‌


കൊച്ചു വലിയ കവിതകള്‍

കാബൂള്‍ എക്സ്പ്രസ്സിലെ
ജോണ്‍ അബ്രഹാമും അര്‍ഷദും പോലെ
ഞാനും അഹമ്മദും

ഭാരമിറക്കാനൊരിടത്തിനായുള്ള
തിരച്ചിലില്‍
എവിടെ നോക്കിയാലും
തലപ്പാവുകള്‍;
ജീവിതം പോലെ
-

Read more...

30 ഒക്ടോബര്‍ 2009:വാര്‍ത്ത വില്‍പ്പന ചരക്കോ?

Thursday

ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ 'വാര്‍ത്താ വിപണി' ഇന്ത്യയിലാണ് എന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ഇന്ത്യയിലെ നിരക്ഷരതയുടെ തോതുവച്ചുനോക്കുമ്പോള്‍ അമ്പരപ്പിക്കുന്ന കണക്കാണിത്. ഏതാണ്ട് പത്തുകോടി ജനങ്ങള്‍ ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള ആനുകാലികങ്ങളുടെ വരിക്കാരാണ്. 101 ഭാഷയിലായി അറുപത്തിരണ്ടായിരത്തില്‍പരം പ്രസിദ്ധീകരണങ്ങളാണ് ഇറങ്ങുന്നത്. ഇരുനൂറ്റമ്പതിലേറെ ചാനലുകളില്‍നിന്നുള്ള വാര്‍ത്തകളും വിനോദ പരിപാടികളും പതിനൊന്നര കോടിയോളം ഭവനങ്ങളില്‍ എത്തുന്നു. ജനങ്ങളുടെ മനസ്സിനെ സ്വാധീനിക്കാനും ആകര്‍ഷിക്കാനുമുള്ള ആയുധമായി ഈ മാധ്യമ വൈപുല്യം സമര്‍ഥമായി വിനിയോഗിക്കപ്പെടുന്നു. അതിനായി അറപ്പുളവാക്കുന്ന രീതികള്‍വരെ ഉപയോഗിക്കുന്നുവെന്നും സമീപകാലത്ത് നിരവധി ഉദാഹരണങ്ങളിലൂടെ വ്യക്തമായിട്ടുണ്ട്.
-

അന്തർദ്ധാനം

My Photo
താഴേയ്ക്കു ചാടിമരിച്ച സൌന്ദര്യമേ,
ആഴക്കിണറ്റിലെയമ്പിളിത്തെല്ലിനെ-
പ്പോലെ വേഗം തേങ്ങിമായും വിഷാദമേ,
ആവാഹനം;
നിനക്കീ വെള്ളിമൂങ്ങയിലാവാഹനം.

ഈരേഴുലോകവും നിന്റെയാത്മാവിനെ-
ത്തേടിയലയുന്നൊരക്കൊടുങ്കാറ്റിനോ,

- ബാലചന്ദ്രന്‍ ചുള്ളിക്കാട്



ഒരു ബ്ലോഗ്‌ കവിയുടെ കമന്റില്‍ നിന്നാണ് കവി ഭാഷ അല്ലെങ്കില്‍ കവികള്‍ക്ക് മാത്രം മനസ്സിലാവുന്ന ഏതോ ഭാഷയുണ്ടെന്ന് കേട്ടത്. സാഹചര്യപ്രകാരം കവി തന്റെ മസ്തിഷ്കത്തിന്റെ അഗാധതയില്‍ അങ്കുരിച്ച കവിതാ ബീജത്തെ സാങ്കേതികമായി കവികള്‍ക്ക് മാത്രം മനസ്സിലാക്കാവുന്ന വളര്‍ത്തിയെടുക്കുകയും പിന്നീട് കവിതയായി പ്രസവിക്കുകയും ചെയ്തു എന്നാണു കൂതറ തിരുമെനിയ്ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞത്. ഇതേ കാരണം കൊണ്ടുതന്നെ മേല്‍പ്പറഞ്ഞ കവിതാഭാഷ അറിയാത്ത പാവങ്ങള്‍ വാലും ചുരുട്ടി പോരേണ്ടി വന്നു. കൂതറ തിരുമേനിയും ഒരിക്കല്‍ കവിത എഴുതി.. എന്തോ.. അറിയാവുന്ന മലയാളം ഭാഷയില്‍ എഴുതിയ കവിതയ്ക്ക് കൂതറയാണെന്ന കമന്റ് കിട്ടിയെങ്കിലും ആര്‍ക്കും മനസ്സിലായില്ലെന്ന പേരുദോഷം കിട്ടിയില്ല. അതെന്തെങ്കിലും ആവട്ടെ...
->>കൂടുതല്‍ ഇവിടെ



ചാനല്‍ സ്കാന്‍.

ജീവിതത്തില്‍ ചാനലുകള്‍ ഒഴിവാക്കാന്‍ കഴിയാത്ത ഒരു ഘടകമായി മാറിയിരിയ്ക്കുന്നു. ലോകം സ്വീകരണ മുറിയില്‍ എന്നൊക്കെ ഒരു ഗമയ്ക്കങ്ങ് പറയാമെങ്കിലും അനുനിമിഷം മലയാളം ചാനലുകളിലൂടെ നമ്മുടെ സ്വീകരണ മുറിയിലേയ്ക്ക് അരിച്ചെത്തുന്ന കാഴ്ചകള്‍ പലപ്പോഴും അറപ്പുളവാക്കുന്നവയാണ്. എപ്പോഴെങ്കിലും ചില നല്ല കാഴ്ചകള്‍ ഇല്ലെന്നല്ല. ചാനല്‍ കാഴ്ചകളില്‍ അധികവും മനസ്സിനെ വ്രണപ്പെടുത്തുന്നതോ മസ്തിഷ്കത്തെ ക്ഷതമേല്‍പ്പിയ്ക്കുന്നതോ ആണ്.
-

രസതന്ത്രത്തിന്റെ ബീജഗണിതം!



രാസസമവാക്യങ്ങള്‍ സന്തുലനം ചെയ്യുകയെന്ന ആയാസകരമായ പ്രവൃത്തി രസതന്ത്രപഠനത്തിന്റെ മുഖമുദ്രയാണ്. സമവാക്യത്തിന്റെ ഇരുവശത്തും ആറ്റങ്ങളുടെ എണ്ണം തിട്ടപ്പെടുത്തി പദങ്ങളോടു ചേര്‍ത്ത് അനുയോജ്യമായ എണ്ണല്‍ സംഖ്യകള്‍ എഴുതി ഈ പ്രവര്‍ത്തനം പൂര്‍ത്തിയാക്കുന്നു. ലളിതമായ സമീകരണങ്ങളുടെ കാര്യത്തില്‍ ഇത് എളുപ്പവുമാണ്Maths Blog Team

സുകുമാര്‍ അഴീക്കോടും മോണിക്ക സെലെസും തമ്മിലെന്ത്???



ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ മുഖചിത്രത്തിനു മുകളില്‍ (ലക്കം 87: 34) കൊടുത്തിരിക്കുന്ന ഒരു വാചകം ആണിത്. ഉള്ളടക്കതിലെക്കുള്ള വഴി കാട്ടി. ക്രോണിക്‌ ബാച്ച് ലര്‍ ആയ ശ്രീ സുകുമാര്‍ അഴീക്കോടിനെ ടെന്നീസ് സുന്ദരിയായ മോണിക്കയുമായി ബന്ധപ്പെടുതിയതിന്റെ സാംഗത്യം അറിയാനുള്ള കൌതുകം വളരെ ആയിരുന്നു. എന്നാല്‍ ലേഖനം (ആത്മകഥ) വായിച്ചപ്പോഴല്ലേ കാര്യം പിടികിട്ടിയത്.
->>കൂടുതല്‍ ഇവിടെ

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി...

അടിയന്തരാവസ്ഥയുടെ ക്രൂരത തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം

അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളും ഇന്ദിര ഗാന്ധിയുടെ ക്രൂരതയും തുറന്നുകാട്ടി കേന്ദ്രസര്‍ക്കാരിന്റെ പാഠപുസ്തകം. രാജ്യമാകെ പ്ളസ്ടുവിന് പഠിക്കാനുള്ള പൊളിറ്റിക്കല്‍ സയന്‍സ് പുസ്തകത്തിലാണ് അടിയന്തരാവസ്ഥയുടെ കെടുതികള്‍ ചിത്രങ്ങളും കാര്‍ട്ടൂണുകളും സഹിതം വിവരിക്കുന്നത്.
-ജാഗ്രത
>>കൂടുതല്‍ ഇവിടെ

പഴശ്ശിരാജ-ജനപ്രിയതാ രൂപീകരണത്തിന്റെ സങ്കീര്‍ണയുക്തികള്‍


മലയാള സിനിമയുടെ മുന്‍കാല ചരിത്രത്തില്‍ ആലോചിച്ചിട്ടുപോലുമില്ലാത്ത അത്ര അധികം തുക നിര്‍മ്മാണത്തിനും വിതരണത്തിനും പരസ്യത്തിനും മറ്റുമായി ചിലവിട്ടുവെന്ന പ്രഖ്യാപനത്തോടെയാണ് കേരളവര്‍മ്മ പഴശ്ശിരാജ ഒക്ടോബര്‍ 16ന് പ്രദര്‍ശനമാരംഭിച്ചത്. ഇരുപത്തേഴ് കോടി രൂപ ചിലവായി എന്നാണ് അവകാശവാദങ്ങള്‍. അത് വിശ്വസിക്കുകയല്ലാതെ തല്‍ക്കാലം മറ്റ് നിര്‍വാഹമൊന്നുമില്ല. മലയാളത്തിനു പുറമെ, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ളീഷ്(സബ് ടൈറ്റില്‍ഡ്) എന്നീ ഭാഷകളിലും കേരളവര്‍മ്മ പഴശ്ശിരാജ തയ്യാറാക്കിയിട്ടുണ്ടെന്നാണ് പ്രചരിപ്പിച്ചിരുന്നതെങ്കിലും മൊഴിമാറ്റപതിപ്പുകളുടെ പ്രദര്‍ശനം ആരംഭിക്കാനിരിക്കുന്നതേ ഉള്ളൂ.
-G P RAMACHANDRAN
>>കൂടുതല്‍ ഇവിടെ

‘ചാത്തൻ’ എന്നു പറഞ്ഞാൽ മോശമെന്നോ?


മലയാള മനോരമ ദിനപത്രത്തിൽ ഗുണനിലവാരം കുറഞ്ഞ മരുന്നുകളെക്കുറിച്ച് ഒരു ലേഖന പരമ്പര ആരംഭിചിട്ടുണ്ട് ഇന്നു മുതൽ;‘ചാത്തൻ മരുന്നുകൾക്ക് ചാകരക്കാലം’ എന്ന പേരിൽ.ഗുണനിലവാരം കുറഞ്ഞ സാധനങ്ങളെ വ്യവഹരിക്കാനായിനമ്മുടെ നാട്ടിൽ വളരെ വ്യാപകമായി ഉപയോഗിച്ചുവരുന്ന ഒരു പ്രയോഗമാണ് ‘ചാത്തൻ’ എന്നത്.
-സത്യാന്വേഷി
>>കൂടുതല്‍ ഇവിടെ



ശാസ്ത്രം മതം പിന്നെ ചിത്രകാരനും

ചിത്രകാരന്റെ ഈ പോസ്റ്റ് വായിച്ചപ്പോളാണ് ആളുകള്‍ ഇപ്പോഴും ശാസ്ത്രത്തേയും സാങ്കേതികതയേയും ഒന്നായാണല്ലോ കാണുന്നത് എന്ന് വീണ്ടും തോന്നിയത്. അതായത് ഇന്‍‌വെന്‍ഷനല്ല ( invention) കണ്ടെത്തലുകള്‍ (discovery) എന്ന് എന്തെ പലരും മനസ്സിലാക്കാത്തത്?.

" ശാസ്ത്രജ്ഞന് ഒരു വിശ്വാസിയാവാം എന്നാല്‍ വിശാസിക്ക് ഒരു ശാസ്ത്രജ്ഞന്‍ ആവാന്‍ പറ്റില്ല "
-തറവാടി
>>കൂടുതല്‍ ഇവിടെ

ജബ്ബാര്‍ മാഷ് എന്ത് കൊണ്ട് മത നിഷേധി ആയി?


നാം എല്ലാവരും തന്നെ പല പല വിശ്വാസങ്ങളുടെയയും ആചാരങ്ങളുടെയും മുറ്റത്ത് ജനിച്ചവരാണ്. ബഹുഭൂരിപക്ഷം ആളുകളും ജനിച്ചമുറ്റത്ത് തന്നെ, കൂടുതലൊന്നും ചിന്തിക്കാതെ, നിലയുറപ്പിക്കുന്നു. എന്നാല്‍ ചിലര്‍ തനിക്ക് പാരമ്പര്യമായി കിട്ടിയ വിശ്വാസങ്ങളെ കുറിച്ച് പഠിക്കുകയും, യുക്തിപരമായും ശാസ്ത്രീയമായും അതിനെ വിലയിരുത്തുകയും ചെയ്യുന്നു. ശേഷം മനസ്സിന് യുക്തി സഹമല്ല എന്ന് ബോധ്യപെട്ടാല്‍ തന്റെ പാരമ്പര്യ വിശ്വാസം ത്യജിക്കാന്‍ അയാള്‍ തയ്യാറാകുന്നു. അവര്‍ വീണ്ടും അന്വേഷണം തുടരുന്നു. എന്താണ് തന്റെ ബുദ്ധിക്കും യുക്തിക്കും ഏറ്റവും അനുയോജ്യമായത് എന്ന അന്വേഷണം അവര്‍ തുടര്‍ന്നു കൊണ്ടേയിരിക്കും.
-

ഹമ്മര്‍ ഉടമ, വിദ്യാഭ്യാസം രണ്ടാം ക്ലാസ്‌


അഞ്ചു
വര്‍ഷം മുന്‍പാവണം ഞാന്‍ ആ മനുഷ്യനെപ്പറ്റി കേട്ടത്. അല്‍പ വിദ്യാഭ്യാസം,
അപാര സമ്പത്ത്‌. കള്ളക്കടത്ത് നടത്തി പണമുണ്ടാക്കിയ മലയാളികളില്‍ ഏറ്റവും
കേമന്‍. അസാധാരണ വഴിയിലൂടെ ജീവിത വിജയം നേടിയ കെല്ല മുഹമ്മദിന്‍റെ
വിദ്യാഭ്യാസം - രണ്ടാം ക്ലാസ്‌.
മുഹമ്മദ്‌
കള്ളക്കടത്ത് നടത്തിയത് സ്വന്തം നാട്ടിലല്ല, കണ്ണ് വെട്ടിച്ചത് ഇന്ത്യന്‍
കസ്റ്റംസിനെയുമല്ല. അദ്ദേഹം കാശുണ്ടാക്കിയത് ഇറാഖി പെട്രോളിയം
കള്ളക്കടത്ത് നടത്തി. കുവൈറ്റ്‌ അധിനിവേശത്തിനുശേഷം ഇറാഖിനു മേല്‍
സാമ്പത്തിക ഉപരോധം അടിച്ചേല്‍പ്പിച്ച കാലം.

->>കൂടുതല്‍ ഇവിടെ

അറബിമാഡത്തിനൊരു പ്രസന്റേഷന്‍!


പരമനും ഞാനും ദുബൈയില്‍ ഒരേ കംബനിയില്‍ ജോലി ചെയ്യുകയായിരുന്നു.. ഷവ്വിസ് ഫിയാസ് ബറക്ജി ഇമ്പോര്‍ട്ടിംഗ് ആന്റ് എക്സ്പോര്‍ട്ടിംഗ് കോ എന്നാണ് കോയുടെ പേര്.പേര് വായിച്ച് ഏതെങ്കിലും പെറുക്കിയുടെ കംബനിയാണെന്ന് ധരിക്കരുത്.അറബിയാണ് കംബനിയുടെ ഉടയോന്‍ വലിയ കാശുകാരന്‍.
കയറ്റുമതി ഇറക്കുമതി കംബനിയാണെങ്കിലും ഒരു കാലത്തും അയാള്‍ക്ക് ഒന്നും കയറ്റിയും ഇറക്കിയും മതിയാകില്ല.അക്കാരണമൊന്നുകൊണ്ട് മാത്രം ഞങള്‍ ചിക്കന്‍ ഫ്രൈയും ബിരിയാണിയുമൊക്കെ കഴിച്ച് ഒരു വിധം കഷ്ടപെട്ട് ജീവിച്ച് പോന്നു.
->>കൂടുതല്‍ ഇവിടെ

ഇഞ്ചിപ്പെണ്ണിന്റെ ഷെഢി സമ്മാനം നമതിന്

ബൂലോകത്തിന്റെ മഹനീയ സാന്നിദ്ധ്യവും, സംസ്കാര സംബന്നനും,പക്വമതിയും,മുന്തിയ മദ്യം മാത്രം പാനം ചെയ്യുന്ന അസ്സല്‍ തറവാടിയും,ബൂലോകത്ത് സിഗററ്റ് പുകച്ചിരിക്കുന്ന ഒരേയൊരു ആണ്‍ സിംഹവും,സര്‍വ്വോപരി ആഭിജാത്യമുള്ള സ്വകാര്യ വ്യഥകളുടെ കലവറയുമായ മാന്യ മാന്യ മാന്യശ്രീ.നമത് വാഴ്വും കാലവും എന്ന ബ്ലോഗര്‍ക്കാണ് ഈ വര്‍ഷത്തെ കുലിന പാരംബര്യമുള്ള ഷോവനിസ്റ്റുകള്‍ക്കുവേണ്ടിയുള്ള “ഇഞ്ചിപ്പെണ്ണിന്റെ ഏറ്റവും ചീഞ്ഞ പിങ്കു ഷഢി” സമ്മാനമായി ലഭിക്കുന്നത്.
-ചിത്രകാരന്‍
>>കൂടുതല്‍ ഇവിടെ

തെങ്ങിന്റെ മണ്ടയിലെ ത്രെഡ്‌


"ദേണ്ടെ മനുഷ്യാ നിങ്ങള്‍ നേരം വെളുത്തപ്പോള്‍ മുതല്‍ മുറിക്കകത്ത് കേറി കതകടച്ചിരുന്നു എന്തോ ചെയ്യുവാന്നു എനിക്കിപ്പോ അറിയണം"


അടച്ചിട്ടിരുന്ന കതകിന്റെ പുറത്ത്‌ ശക്തമായ ഇടിയും ഒപ്പം ഭാര്യയുടെ അലര്‍ച്ചയും കേട്ട ഞാന്‍ ഞെട്ടി. "രാവിലെ ഇവള്‍ക്കിത്‌ എന്തിന്റെ കേടാ.? സ്വസ്ഥമായിട്ടിരുന്നു ഒരു പോസ്റ്റ്‌ എഴുതാനും സമ്മതിക്കില്ലല്ലോ ദൈവമേ"
-രഘുനാഥന്‍
>>കൂടുതല്‍ ഇവിടെ

കുറിപ്പ് തയ്യാറാക്കുക, വ്യാഖ്യാനിച്ചോ വ്യാഖ്യാനിക്കാതെയോ


പാഠപുസ്തകവിവാദം എന്താണ് തങ്ങളുടെ കുട്ടികള്‍ പഠിക്കുന്നതെന്ന് കുറച്ചുനേരമെങ്കിലും ആലോചിക്കാന്‍ മാതാപിതാക്കള്‍ക്ക് ചില അവസരങ്ങള്‍ ഒരുക്കിക്കൊടുത്തല്ലോ. (അതുകൊണ്ട് വമ്പിച്ച മാറ്റമൊന്നും വരാന്‍ പോകുന്നില്ലെങ്കിലും) കുറ്റം കണ്ടുപിടിക്കാനാണെങ്കിലും രാഷ്ട്രീയക്കാരും മാധ്യമങ്ങളും വരികള്‍ അരിച്ചുപെറുക്കിയതിന്റെ മെച്ചം, അതെത്ര താത്കാലികമാണെങ്കിലും സമൂഹത്തിനുണ്ടാവാതെ തരമില്ല. സ്വതേ അലംഭാവം മുഖലക്ഷണമാക്കിയ സമൂഹത്തിന് ചില ജാഗ്രതകള്‍ പ്രതിഷേധരൂപത്തിലെങ്കിലും നന്മകള്‍ വിതയ്ക്കുമെന്ന് പറഞ്ഞ് നമുക്ക് ശുഭാപ്തിക്കാരാവാം.താത്കാലികമായെങ്കിലും. സാമൂഹികമായ ‘ഓളങ്ങള്‍ എപ്പോഴും കല്ലറകളെക്കുറിച്ചുള്ള ഉറപ്പിന്റെ റീത്തുകളല്ലല്ലോ
-

പ്രഭുംപ്രാണനാഥം വിഭുംവിശ്വനാഥം

ഞായറാഴ്ചയിലെ തിരുവണ്ണാമല യാത്രയെക്കുറിച്ചെഴുതണമെന്നു കരുതിയിട്ട് ദിവസങ്ങളായി. മറ്റുപല പ്രശ്നങ്ങള്‍ കൊണ്ട് നീണ്ടു പോയി. ഞെട്ടിക്കുന്ന വാര്‍ത്തകള്‍. തിരികെയെത്തി സുഹൃത്ത് കിളവനല്ലാത്ത കിളവനെ ഫോണ്‍ ചെയ്തപ്പോള്‍ നീ സ്ഥലത്തില്ലാരുന്നോന്നു മറുവചനം. അങ്ങേരു ഇരുപതു ദിവസം ഐസിയുവിലായിരുന്നുവെന്നു കേട്ടപ്പോള്‍ ഞെട്ടി. തെറിപറഞ്ഞപ്പോള്‍ ചിരിക്കുന്നു. നീ എവിടാണെന്നു വിചാരിച്ചാണ് ലൊക്കേറ്റ് ചെയ്യുന്നത്. നീ വിളിച്ചിട്ട് ഒരു മാസമായി. നിന്നെ വിളിക്കാന്‍ ഐ.സി.യുവില്‍ ഫോണ്‍ പറ്റില്ല.
-നമത്
>>കൂടുതല്‍ ഇവിടെ




സഖാവ് കുഞ്ഞിരാമേട്ടന്റെ വിസ്മയചിന്തകള്‍
അച്ഛാ.....മുത്തച്ഛനെ വിളിക്കുന്നില്ലേ നമ്മള്‍ വാട്ടര്‍ തീം പാര്‍ക്ക് കാണാന്‍ പോവുമ്പോള്‍?

മോന്‍ പോയി ചോദിക്ക്, മുത്തച്ഛന്‍ വരുന്നുണ്ടോയെന്ന്...വരുന്നുണ്ടെങ്കില്‍ നമ്മുക്ക് കൊണ്ടുപോവാം..

എട്ടുവയസ്സുകാരന്‍ കിരണ്‍, ജില്ലാ കമ്മറ്റി മെമ്പറും റബ്ബ്കോയില്‍ ജോലിയുള്ള സ. അശോകന്റെയും, ലോക്കല്‍ കമ്മറ്റി മെമ്പറും, പരിയാരം മെഡിക്കല്‍ കോളേജില്‍ യു.ഡി. ക്ലര്‍ക്കുമായ സ. പുഷ്പയുടെയും മകനാണ്. അവര്‍ മൂന്നും, പാര്‍ട്ടിയുടെ പുതിയ വാട്ടര്‍തീം പാര്‍ക്കിന്റെ ഉദ്ഘാടനത്തിന് പോവാനുള്ള തിരക്കിലാണ്, ആ തിരക്കിനിടയിലാണ് കൊച്ചുമകന്‍, മുത്തച്ഛന്റെ അഭാവത്തെ പറ്റി ഓര്‍ത്തതും, അശോകനോട് ചോദിച്ചതും.
-നട്ടപ്പിരാന്തൻ
>>കൂടുതല്‍ ഇവിടെ


ഗുണ്ടാവിളയാട്ടം ഭാഗം രണ്ടു

ഇന്നു ഗുണ്ടകള്‍ വീണ്ടും വിളിച്ചു , കൂടുതല്‍ വ്ക്തമായി , വീട്ടില്‍ ഉള്ളവരെ തട്ടിക്കളയും എന്നും പറഞ്ഞു , വിളിച്ചത് വയണ്ട്ട്ടില്‍ നിന്നുള്ള ഒരു പുതിയ നമ്പര്‍ 00914936246 എന്ന് തുടങുന്ന ഒരു നമ്പര്‍ ല്‍ നിന്ന്.


കിട്ടിയ വിവരങ്ങള്‍ - ബൈക്ക് എത്തിയ പാന്റും ഷര്‍ട്ടും ഇട്ട രണ്ടു പേരാന്നു വിളിച്ചത്

ബൂത്തില്‍ ഉള്ളയാള്‍ അവരെ ഇതിന്നു മുന്‍പ് കണ്ടിട്ടേ ഇല്ല

-
>>കൂടുതല്‍ ഇവിടെ

ഞാനും എന്റെ ഒരു വിദ്യാര്‍ത്ഥിയും

രണ്ട് ദിവസം മുമ്പ് ,ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ഞാന്‍ ഇന്റെര്‍നെറ്റ് ലാബ് തുറക്കാന്‍ വരുമ്പോള്‍ ധാരാളം കുട്ടികള്‍ ലാബില്‍ പ്രവേശിക്കാന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു.രണ്ട്മണി കൃത്യം (ലഞ്ച്ബ്രേക്ക് കഴിഞ്ഞ് ലാബ് തുറക്കുന്ന കൃത്യസമയം) ആയപ്പോഴാണ് ഞാന്‍ ലാബിന്റെ വാതിലില്‍ എത്തിയത്.അതേ സമയത്ത് ഓഫീസില്‍ നിന്നും ഫോണ്‍ വന്നതിനാല്‍ ലാബ് തുറന്ന് വീണ്ടും അടച്ച് (!) പിള്ളേരെ കയറ്റാതെ ഞാന്‍ ഓഫീസിലേക്ക് പോയി.പതിനഞ്ച് മിനുട്ടിന് ശേഷം തിരിച്ചെത്തി ഞാന്‍ കുട്ടികള്‍ക്ക് പ്രവേശനം നല്‍കി.
-Areekkodan
>>കൂടുതല്‍ ഇവിടെ

നിരപരാധം


ബസ്സ്‌ പൊടുന്നനെ ബ്രേക്കിട്ടപ്പോള്‍ പെണ്‍കുട്ടിയുടെ പുറകിലിരുന്ന സുന്ദര പുരുഷന്മാരുടെ ചര്‍ച്ച മുറിഞ്ഞു. ചിലരുടെ നെറ്റി മുന്നിലെ സീറ്റില്‍ മുട്ടി. മറ്റു ചിലരുടെ നടുവുളുക്കി. പുറത്തേക്കു തെറിച്ച തെറിവാക്കുകളെ അവര്‍ പെണ്‍കുട്ടിയുടെ സാന്നിദ്ധ്യം കൊണ്ടാവണം പണിപ്പെട്ട്‌ പിടിച്ചു നിര്‍ത്തി.
അന്നത്തെ പത്രത്തിലെ പ്രധാന വാര്‍ത്തയായിരുന്നു ആ പുരുഷപ്രജകളുടെ ആനന്ദപ്രദമായ ചര്‍ച്ചാവിഷയം.
-

സിദ്ദിക്കിണ്റ്റെ സ്വന്തം ടൈപ്പിസ്റ്റ്‌

ഊണ്‌ കഴിച്ചതിനുശേഷമുള്ള വിശാലമായ കത്തിയടിക്കിടയിലേക്കാണ്‌ പോസ്റ്റുമാന്‍ കത്തുകളുമായി എത്തിച്ചേര്‍ന്നത്‌. കത്തെല്ലാം കൈക്കലാക്കിയ സിദ്ദിക്ക്‌ ആകാംക്ഷയോടെയിരുന്ന ഞങ്ങളുടെ ഇടയിലേക്ക്‌ ഓഫീസ്‌ സംബന്ധമായ കത്തുകള്‍ താല്‍പര്യമില്ലാതെ വലിച്ചെറിഞ്ഞു. രജിസ്റ്റേഡ്‌ ആയി വന്ന തപാലെടുത്ത്‌ പൊട്ടിച്ചുനോക്കിയ ഉടന്‍ തന്നെ സിദ്ദിക്ക്‌ അവണ്റ്റെ മേശപ്പുറം മുഴുവന്‍ വൃത്തിയാക്കുവാന്‍ തുടങ്ങി.. അലക്ഷ്യമായി ഇരുന്ന ഫയലുകള്‍ എല്ലാമെടുത്ത്‌ അലമാരയിലേക്ക്‌ വച്ച ശേഷം കസേരയില്‍ ഇരുന്ന് അധികാരഭാവത്തോടെ ആടുവാന്‍ തുടങ്ങി.

-

അടിയില്‍ കുത്തില്ലാത്ത ചോദ്യചിഹ്നങ്ങള്‍


"നിനക്ക് ഇങ്ങനെ ഒന്നും തോന്നാറില്ലെ.. "

അടുത്ത ക്യുബിക്കിളില്‍ ഇരുന്ന്‍ അവന്‍ അയച്ച മെസേജ് എന്റെ ചാറ്റ് ബോക്സില്‍ എത്തി.. വേണമെങ്കില്‍ മറുപടി നല്‍കാതെ വിടാം.. പക്ഷെ അവന്റെ നോട്ടം പരുക്കന്‍ ഗ്ലാസിന്റെ പാതി‍ ചുവരിലൂടെ എന്നെ തേടിയെത്തുന്നുണ്ട്.. വ്യക്തമായി തെളിയാത്ത മുഖഭാവമെങ്കിലും എനിക്കത് കൃത്യമായി വായിച്ചെടുക്കാം...

"ഇല്ലെന്ന് പറഞ്ഞാല്‍ ഞാന്‍ പെണ്ണുതന്നെയൊ എന്ന് നീ സംശയിക്കില്ലെ.."
-
ഇട്ടിമാളു
>>കൂടുതല്‍ ഇവിടെ


ബാല്യസ്മൃതികള്‍




അച്ഛന്‍,
വേച്ചണയുന്ന കാലൊച്ച
വേഴ്ചയുടെ വിയര്‍പ്പുമണം
തുടയില്‍ തിണര്‍ത്ത വിരലടയാളം
അമ്മയുടെ ചോര പൊടിഞ്ഞ നെറ്റി


കണ്ടിട്ടേ പോണുളളൂന്ന് പറഞ്ഞിട്ടിരുന്ന ആളാ....
(കവിത)
കൊച്ചു തെമ്മാടി

വേശ്യ


എല്ലാ ഗ്രാമത്തിലും ഒരു പുഴയുണ്ടാകും
ചിലരുടെ പ്രിയപ്പെട്ടവരെ മുക്കിക്കൊന്ന
ഒരു പുഴ.
വിശുദ്ധിയുടെ വിളക്കുമരം തെളിയുന്ന
ഒരമ്പലമുണ്ടാകും...
കുളമുണ്ടാകും...
പഞ്ചായത്താഫീസുണ്ടാകും..
ആശുപത്രിയും ആല്‍ത്തറകളുമുണ്ടാകും.
ഇവയൊന്നുമില്ലാത്ത ഗ്രാമങ്ങളില്‍ പോലും
ഒരു വേശ്യയുണ്ടാകും..
-
പെണ്ണിടം
>>കൂടുതല്‍ ഇവിടെ

ബൂലോക മിശിഹ



കണ്ണില്ലാത്തവര്‍ കാണട്ടെ,
ചെവിയില്ലാത്തവര്‍ കേള്‍ക്കട്ടെ!
ബൂലോക ദേവാലയത്തിലിതാ
സമാധാനം വരവാകുന്നു!
അന്യന്റെ അപ്പക്കഷണങ്ങള്‍
വിശക്കുന്നവനു ഭോജ്യമാകും,
അന്യന്റെ വാചകങ്ങള്‍
-കാപ്പിലാന്‍



ങ്ങനുണ്ട് ജ്ജട്ടി?

ഞാനൊരു ജ്ജട്ടി തരാം ....
നല്ല മണോള്ള പിങ്ക് ജ്ജട്ടി ....
ബൂലോക മിശിഹാ തന്‍ ജ്ജട്ടി....
ഇന്ജിക്കോ മാങ്ങക്കോ കൊള്ളാം....
നമ്തിനോ മരുതിനോ കൊള്ളാം ....
-തെക്കന്‍ മൂസ
>>കൂടുതല്‍ ഇവിടെ

ചിരന്തനമായ ചാക്രികഭ്രമണത്തിൽ
എന്റെ ശുഷ്കമായ പരുത്തിക്കെട്ട്‌
ഒരു വെള്ളിരേഖപോലെ
നീളുകയാണ്, ഒരു പ്രയാണമായി.


കറുത്തിഴയുന്ന തണുപ്പുള്ള, നനഞ്ഞു
വിലപിക്കുന്ന ചതുപ്പുകളിലൂടെ,
നെൽ‌പ്പാടങ്ങളുടെ ദീർഘമൌനത്തിലൂടെ,
ശിലാതലങ്ങളുടെ കാഠിന്യത്തിലൂടെ,
-



Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP