FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

മണിക്കൂറുകള്‍ മാത്രം.....

Monday

ബ്ലോത്രം
ഓണപ്പതിപ്പ് 2009


പുതിയ ബ്ലോഗ്
വായനാനുഭവവുമായി
അണിയറയില്‍
അണിഞ്ഞൊരുങ്ങുന്നു....

നിങ്ങളുടെ
ബ്ലോത്രത്തില്‍ നിന്നും...

തിരുവോണ സമ്മാനം..പി കെ പാറക്കടവ്

സി പി ദിനേശ്

ലതീഷ് മോഹന്‍


ടി പി വിനോദ്


നസീര്‍ കടിക്കാട്


ടി പി അനില്‍കുമാര്‍


ചന്ദ്രകാന്തം


രാം മോഹന്‍ പാലിയത്ത്


ടി എ ശശി


എം ഫൈസല്‍


ഉമ്പാച്ചി


പി എ അനീഷ്

ശ്രീലാല്‍


പകല്‍കിനാവന്‍


വികടശിരോമണി


വാഴക്കോടന്‍


രശ്മി കെ എം


മേരി ലില്ലി/അരുണ്‍ ചുള്ളിക്കല്‍


ജുനൈത്


അരുണ്‍ കായംകുളം


അനിത ഹരീഷ്


അഭിജിത് അശോക്


ശാരദനിലാവ്


രഞ്ജിത് വിലാതപുരം


ആചാര്യന്‍


പ്രയാണ്‍

........


തുടങ്ങി നിങ്ങളുടെ പ്രിയപ്പെട്ടവര്‍ എഴുതുന്നു.....


എക്കാലത്തേക്കും ഓര്‍മ്മയില്‍ സൂക്ഷിക്കാനൊരു അപൂര്‍വ്വ
ഓണസമ്മാനം...


നിങ്ങളുടെ ബ്ലോത്രത്തില്‍ നിന്നും..

Read more...

ഓണസമ്മാനം.
എല്ലാ മലയാള ബ്ലോഗ് വായനക്കാര്‍ക്കും ബ്ലോത്രത്തില്‍ നിന്നും തിരുവോണസമ്മാനമായി ഞങ്ങള്‍ തിരുവോണപ്പുലരിയില്‍ പുറത്തിറക്കുന്നു...

ഒട്ടേറെ ഓണ വിഭവങ്ങളുമായി

ഓണപ്പതിപ്പ് 2009


എല്ലാ വായനക്കാര്‍ക്കും ഓണാശംസകള്‍

Read more...

ബ്ലോത്രം e ചര്‍ച്ച.

"ഉത്രാടപാച്ചില്‍ ഇനി ഇ-ചര്‍ച്ചയിലേക്ക് "


".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."


രു കാലത്തു ഐശ്വര്യത്തിന്റെയും സമ്പത്തിന്റെയും സമാധാനത്തിന്റെയും കാലം നമുക്കു സമ്മാനിച്ച മാവേലി മന്നന്റെ ഓര്‍മയെ കൊണ്ടാടുന്ന നമ്മള്‍ ഒന്നാലോചിച്ചു നോക്കൂ ഇന്നു എവിടെ മറഞ്ഞു സമാധാനം?എവിടെ മാഞ്ഞു മാവേലിയുടെ സ്വന്തം നാടു ...അഹിംസക്ക് വേണ്ടി പോരാടിയ ഗാന്ധിജിയുടെയും മറ്റു അഹിംസാ വാദികളുടെയും നാടായ ഇവിടെ എന്ത് സംഭവിച്ചു?സമാധാനത്തിന്റെ മാടപ്രാവുകള്‍ സങ്കല്പത്തില്‍ മാത്രം ഒതുങ്ങുമ്പോള്‍ ഗുണ്ടകളുടെയും ;അല്പം കൂടി മോഡേണ്‍ ആയി പറഞ്ഞാല്‍ ക്വട്ടേഷന്‍ സംഘങ്ങളുടെ കൈപിടിയില്‍ നമ്മളുടെ ഓരോ ശ്വാസവും പിടക്കുകയല്ലേ? വഴിത്തിരിവിന്റെ വെളിച്ചത്തില്‍ നമ്മള്‍ ആരംഭിക്കുന്നു ഒരു സമഗ്രമായ അന്വേഷണം ....സത്യവും നീതിയും ആരെയും തുണക്കുന്നില്ല എന്നും നീതിക്ക് വേണ്ടി നിലകൊള്ളേണ്ട നീതിപീഠം ഇന്നു കൈയും കെട്ടി ഇത്തരം സംഭവങ്ങള്‍ക്ക് നേരെ കണ്ണടക്കുന്നു എന്ന ബോധം അന്വേഷണത്തെ കൂടുതല്‍ ആവേശ ഭരിതം ആക്കുന്നു ....
അതിനാല്‍ നാം ആരംഭിക്കുന്നു ... നമ്മുടെ ആദ്യ യജ്ഞം ......
".....ഗുണ്ടകള്‍ നാടു വാണിടും കാലം ....."

നാളെ ആരംഭിക്കുന്ന ചര്‍ച്ചാ വേദി...

പങ്കെടുക്കുക വിജയിപ്പിക്കുക....


ബ്ലോത്രം e ചര്‍ച്ച.

അറിയിപ്പ്


ബഹറിന്‍ കേരളീയ സമാജം സാഹിത്യ മാസികയായ "ജാലകം" പ്രസിദ്ധീകരണത്തിന്റെ പത്താം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ കഥ - കവിത വിഭാഗങ്ങളില്‍ "ബി.കെ.എസ്. ജാലകം സാഹിത്യപുരസ്കാരം 2009" സംഘടിപ്പിക്കുന്നു. ഗള്‍ഫ്‌ മേഖലയില്‍ താമസിക്കുന്ന വ്യക്തികള്‍ക്കുമാത്രം ആണ് പങ്കെടുക്കാന്‍ യോഗ്യത. ഓരോ വിഭാഗത്തിലും അയ്യായിരം രൂപയും പ്രശസ്തി പത്രവും സമ്മാനം. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 2009 സെപ്റ്റംബര്‍ 30 നു മുന്‍പ് കൃതികള്‍ അയക്കുക. മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള നിയമാവലിയുടെ pdf ഉം മറ്റുവിവരങ്ങള്‍ക്കും nammudeboolokam(at)gmail.com എന്നതില്‍ മെയില്‍ അയച്ചാല്‍ അറ്റാച്ച്മെന്റ് ലഭിക്കുന്നതായിരിക്കും

Read more...

30ആഗസ്റ്റ്2009 - ബ്ലോത്രം ഓണപ്പതിപ്പ്.

Sunday

ബ്ലോത്രം ഓണപ്പതിപ്പ്.

പ്രിയരെ,

ബ്ലോത്രത്തില്‍ നിന്നും ഒരു ഓണസമ്മാനം നിങ്ങള്‍ക്കായി ഞങ്ങള്‍ ഒരുക്കുന്നു. ബൂലോഗത്തെ പ്രശസ്തരും അപ്രശസ്തരുമായ ഒരു കൂട്ടം എഴുത്തുകാരുടെ വിഭവങ്ങളുമായി “ബ്ലോത്രം ഓണപ്പതിപ്പ്“ അണിയറയില്‍ ഒരുങ്ങുന്നു. ചുരുങ്ങിയ സമയത്തിനുള്ളിലെ തീരുമാനമായതിനാല്‍ പരസ്യപ്പെടുത്താനോ കൂടുതല്‍ പേരെ ബന്ധപ്പെടുവാനോ കഴിയാഞ്ഞതില്‍ ക്ഷമ ചോദിക്കുന്നു. ഇനിയുള്ള അവസരങ്ങളില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തവും സഹകരണം ഞങ്ങളുടെ ഇത്തരം സംരഭങ്ങളില്‍ പ്രതീക്ഷിക്കുകയാണ്. ബ്ലോത്രം വാരാന്ത്യപ്പതിപ്പ് നിര്‍ത്തി ഞങ്ങള്‍ “ബ്ലോത്രം മാസിക“യായി തുടരും. സമയക്കുറവ് മൂലം വാരാന്ത്യപ്പതിപ്പ് തുടരാനാവുന്നില്ല. ബ്ലോത്രം മാസികയിലെക്ക് നിങ്ങളുടെ പുതിയ സൃഷ്ടികള്‍ അയച്ച് ഞങ്ങളോട് സഹകരിക്കുക.

ഉത്രാടം നാള്‍ മുതല്‍ “ബ്ലോത്രം e ചര്‍ച്ച” തുടങ്ങുന്നു. നമുക്കിടയിലെ ആനുകാലിക പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുവാനുള്ള വേദിയാണിത്. ജിക്കു എന്ന ബ്ലോഗറും കൂടി സഹകരിച്ചാണ് ഈ സംരംഭം തുടങ്ങുന്നത്. ഈ ചര്‍ച്ചയില്‍ സജീവമയി പങ്കെടുത്ത് ഇത് വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഇതേ പോലെ നൂതന ആശയങ്ങളുമായി ബ്ലോത്രത്തില്‍ സഹകരിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് സ്വതന്ത്രമായി ബ്ലോത്രത്തിലൂടെ അവതരിപ്പിക്കാവുന്നതാണ്.

എല്ലാവര്‍ക്കും നന്മയും സന്തോഷവും അഭിവൃദ്ധിയും നിറഞ്ഞ ഓണാശംസകള്‍ നേരുന്നു..

ബ്ലോത്രത്തിനു വേണ്ടി,
രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

പരോള്‍ ബ്ലോഗില്‍.
കഥ,തിരക്കഥ,സംഭാഷണം:സങ്കുചിതൻ
ഛായാഗ്രഹണം:രെജിപ്രസാദ്
ചിത്രസംയോജനം:ബി.അജിത് കുമാർ
ശബ്ദമിശ്രണം:രെഞ്ജിത് രാജഗോപാൽ
സംഗീതം:പ്രവീൺ കൃഷ്ണൻ
സംവിധാനം:സനാതനൻ
നിർ‌മാണം:ദിലീപ് എസ്. നായർ


സ്നേഹത്തിന്റെ പൂക്കൂട

വീണ്ടും ഒരോണം. ഇനി മൂന്നു നാള്‍ കൂടി. പ്രകൃതി കുളിച്ചീറനായി നില്‍ക്കുന്നു.പൂക്കള്‍ക്കുമറിയാമല്ലേ ഓണമായെന്നു്! എന്റെ മുറ്റത്തു പൂക്കളില്ലാത്ത ഒരു ചെടി പോലുമില്ല. എന്തെല്ലാം നിറങ്ങളില്‍, രൂപത്തില്‍. എന്നും രാവിലെ ഞാനെന്റെ പൂക്കളെ കാണുമ്പോള്‍ സ്വയം ചോദിക്കാറുള്ളതാണ്, പ്രകൃതി, അവളെങ്ങനെയാണ്‍ ഈ നിറക്കൂട്ടുകളൊക്കെ ഇത്ര ഭംഗിയായി ചാലിച്ചെടുക്കുന്നതെന്നു്.

-എഴുത്തുകാരി.


ഓണം; ചില അസ്വാഭാവിക ചിന്തകള്‍

സ്നേഹിതരേ,


ഓണത്തെക്കുറിച്ചുള്ള എതിര്‍ പ്രസ്താവനയല്ല ഈ പോസ്റ്റ്. എങ്കിലും ഞാന്‍ ഭയക്കുന്നു. ഓണം എന്റെ മനസ്സില്‍ നിന്നും മാഞ്ഞുപോവുന്നോ എന്ന്. ഈ ഓണക്കാലത്ത് പ്രത്യേകിച്ചൊരു സന്തോഷവും എന്റെ മനസ്സില്‍ തോന്നുന്നില്ല. ഓണമായെന്നുപോലും തോന്നുന്നില്ല. നിങ്ങള്‍ക്കോ? എന്റെ വിവരക്കേടില്‍ നിന്നുണ്ടാവുന്ന തോന്നലാവും ഇത്. അല്ലെങ്കില്‍ പഴയ ഓണക്കാലം എനിക്കിനി തിരികെ ലഭിക്കില്ലാ എന്ന തിരിച്ചറിവിന്റെ അസ്വസ്ഥതയുമാവാം. അതാവും ഇങ്ങനൊരു പോസ്റ്റ് ഞാന്‍ എഴുതാന്‍ കാരണം. എതിരഭിപ്രായമുള്ളവര്‍ പൊറുക്കുക...
-പൊങ്ങുമ്മൂടന്‍.


ഓണം with ഈണം

ഈ ഓണത്തിന് ഈണം 5 പാട്ടുകളുള്ള ഒരാല്‍ബം സമ്മാനിക്കുന്നു.

ഗീത്.

പ്രതികരണം

സിനിമയ്ക്ക് അമിത പ്രധാന്യ്ത നല്‍കുന്നത് ആപത്തു ആണെന്നാണ് സൂര്യ കൃഷ്ണ മൂര്‍ത്തി അഭിപ്രായ പ്പെടുന്നത്. ഒരു പരിതി വരെ അത് ശരിയാണെന്ന് സമ്മതിക്കാം. നാടകത്തെ ദുരൂഹ മയമാക്കിയതാണ്, ആ കലയുടെ തകര്‍ച്ചയ്ക്ക് കാരണം എന്ന് പറയുന്നതും സമ്മതിക്കവുന്നതാണ്. പക്ഷെ സൂര്യ കൃഷ്ണ മൂര്‍ത്തി അങ്ങനെ പറയുമ്പോള്‍ അതില്‍ എത്ര മാത്രം ആത്മാര്‍ത്ഥ ഉണ്ടെന്ന കാര്യത്തില്‍ ഞാന്‍ സംശയാലുവാണ്. അരങ്ങില്‍ പ്രകാശവും നിഴലും സമന്വയിപ്പിച്ച് വര്‍ണ കാഴ്ചകള്‍ ഒരുക്കി ആസ്വാദനത്തിനു പുതിയ (എന്ന് പറയുവാന്‍ കഴിയുമോ -?)മാനങ്ങള്‍ തീര്‍ക്കുവാന്‍ ശ്രമിച്ചു എന്നത് കൊണ്ട് മാത്രം അദ്ദേഹത്തെ പൂര്‍ണമായി അം ഗികരിക്കണം എന്ന് വാശി പിടിക്കാന്‍ കഴിയില്ല. സത്യത്തില്‍ ദുരൂഹത ആയിരുന്നില്ല നാടകത്തിന്‍റെ തകര്‍ച്ചയ്ക്ക് കാരണം. സ്വയം ബുദ്ധി ജീവി ചമഞ്ഞ നാടകക്കാരന്‍ ആദ്യം തന്നെ ചെയ്തത് ആസ്വാദകനെ അവഗണിക്കുകയും അകറ്റി നിറുത്തുകയും ചെയ്തു...
-ജോസഫ്.


ഒരു വണ്ടിച്ചെക്ക്, പല പത്രങ്ങള്‍

'ആളുവില കല്ലുവില’ എന്നാണ് പഴമൊഴി. കടം വാങ്ങി തിരിച്ച് കൊടുക്കാതിരിക്കുന്നതായാലും ശരി, നിങ്ങള്‍ കൊടുത്ത ചെക്ക് മടങ്ങിയാലും ശരി, അല്ല ഇനി നിങ്ങള്‍ വണ്ടിച്ചെക്ക് കൊടുത്താലും ശരി, പഴമൊഴി പഴമൊഴിയാണ്. മാധ്യമങ്ങളെ നിങ്ങളാരും റിപ്പോര്‍ട്ടിംഗ് പഠിപ്പിക്കണ്ട.

മന്ത്രി മുനീറുമായി ബന്ധപ്പെട്ട് ഇന്നത്തെ പത്രങ്ങളില്‍ വന്ന വാര്‍ത്തകളിലൂടെ വെറുതെ ഒരു ഓട്ടപ്രദക്ഷിണം...
-മൂര്‍ത്തി.


എന്തുകൊണ്ട് ജാതി പറയുന്നു?

സത്യാന്വേഷി ഒരു ‘ജാത്യാന്വേഷി’യാണെന്ന് ചിലരെങ്കിലും പരാതി പറയുന്നുണ്ട്.
ബൂലോകത്തിൽ ഈ ‘അലങ്കാരത്തൊപ്പി’ വേറെ ചിലർക്ക് നേരത്തെതന്നെ കിട്ടിയിട്ടുണ്ട്. “സമൂഹത്തിൽ വിദ്വേഷം പടർത്താൻ ശ്രമിക്കുന്നു”, “സങ്കുചിതമായി ചിന്തിക്കുന്നു”, “ജാതിവിഭജനം ഉണ്ടാക്കുന്നു”(സത്യാന്വേഷിയും കൂട്ടരും വരുന്നതുവരെ ഇവിടെ സകല ജാതിക്കാരും ഏകോദര-സഹോദരങ്ങളെപ്പോലെ കഴിഞ്ഞുവരുകയായിരുന്നു. ദുഷ്ടപ്പരിഷകൾ അതെല്ലാം നശിപ്പിച്ചു; എല്ലാവരെയും വിഘടിപ്പിച്ചു) എന്നിങ്ങനെ പരാതികൾ ഒരുപാടുണ്ട് ഞങ്ങൾക്കെതിരെ. സംഘ് പരിവാറുകാരും കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും ഒരുപോലെ പഴിക്കുന്നു.
സവർണരും അവർണരും അസഹിഷ്ണുക്കളാവുന്നു.

എന്താണു സത്യാന്വേഷിയും കൂട്ടരും ചെയ്യുന്ന ‘മഹാപാതകം?

-സത്യാന്വേഷി.കേരളം അതും കണ്ടു

തനിക്കൊരു എതിരാളിയില്ല എന്നും എതിരെ നില്‍ക്കുന്നവരെ നിശബ്ദമാക്കിയും മുന്നേറിയിരുന്ന എസ്സ്.എന്‍.ഡി.പി. ജനറല്‍ സെക്രട്ടറി കൊല്ലം ആസ്ഥാനത്ത് തന്റെ കോലം കത്തുന്നത് കണ്ട് ഞെട്ടിയോ? തന്നെ എതിര്‍ക്കുന്ന ഗോകുലത്തിന്റെ ബിസിനസ്സ് സ്ഥാപനങ്ങള്‍ പിക്കറ്റ് ചെയ്യുമെന്ന പ്രസ്താവന വെകിളി പൂണ്ടതിന്റെ സൂചനയല്ലാതെ മറ്റെന്താണ്?
-മനോജ്.

പുരോഗതിയുടെ ഗതികേട് !!!

പുരോഗതി എന്നും മുന്നോട്ടു നടന്നുകൊള്ളുമെന്ന് നമുക്കെല്ലാം ഒരു തെറ്റിദ്ധാരണയുണ്ട്‌.
പുരോഗതിയെ മുന്നോട്ടു നടത്താനായാണ് നമ്മുടെ സര്‍ക്കാരും,സാംസ്ക്കാരിക പ്രവര്‍ത്തകരും,
വ്യവസായ-വാണിജ്യ പ്രമുഖരും,പത്ര മാധ്യമങ്ങളും എല്ലാം യത്നിക്കുന്നതത്രേ !
പക്ഷേ,എത്രമാത്രം പുരോഗതിയെ മുന്നോട്ടു നയിക്കുന്നോ അത്രയും അധോഗതിയാണ് ഫലം.

പറയാതെ തന്നെ പുരോഗമനം നടത്തുന്നവരെയാണ് (സ്വന്തം താല്‍പ്പര്യങ്ങളാല്‍)പൊതു ഭരണം പുരോഗമിപ്പിക്കാന്‍ പ്രചോദിപ്പിക്കുക.
ഫലം, അവന്‍ പുരോഗമിച്ച് അങ്ങ് അമേരിക്കയിലെത്തും.പിന്നെ തന്തപോലും വേണ്ട പാവത്തിന് !പുതു അമേരിക്കക്കാരന്‍ !!
നമ്മള്‍(ഇന്ത്യ) വിണ്ടും അധോഗതിയില്‍...
-ചിത്രകാരന്‍.
ക്വട്ടേഷന്‍സ്

ക്വൊട്ടേഷന്‍ എന്ന ഇംഗ്ലീഷ് പദത്തിന് ഇതുവരെ “ഏതെങ്കിലും വസ്തുവിന്റെ അഥവാ സേവനത്തിന്റെ നിലവിലുള്ള വില സൂചിപ്പിക്കുന്ന ഒരു പ്രസ്താവന” എന്നാണര്‍ത്ഥം. ഈ ഇംഗ്ലീഷ് പദത്തിന്റെ തദ്ഭവമായി മലയാളത്തില്‍ പ്രചരിക്കുന്ന വാക്കിന്റെ അര്‍ത്ഥം എന്താണ്? ശബ്ദതാരാവലിയുടെ അടുത്ത പതിപ്പിലെങ്കിലും ഈ വാക്ക് ഉള്‍പ്പെടേണ്ടതാണെന്ന് തോന്നുന്നു. “പണത്തിനായി മറ്റൊരുവനെ ഹനിക്കുന്ന കച്ചവടം” എന്നോ മറ്റോ നിര്‍വചിക്കപ്പെട്ടേക്കാം ഈ വാക്ക്. കൂലിത്തല്ല് എന്ന നാടന്‍ പ്രയോഗത്തിനൊരു ഗമ പോര. തോട്ടി “സാനിട്ടറി വര്‍ക്കറും“, വഴിവാണിഭക്കാരന്‍ “ഡിറക്ട് മാര്‍ക്കറ്റിങ്ങ് ഏജന്റുമൊക്കെയായി“ മാന്യത നേടുന്നതു പോലെ, കൂലിത്തല്ല് ക്വട്ടേഷന്‍ എന്ന പേരില്‍ മാന്യത നേടുന്നു. ഇംഗ്ലീഷില്‍ പറഞ്ഞാല്‍ തെറിക്കും മാന്യതയുണ്ട്...
-വിതക്കാത്ത ചിന്തകള്‍.ജോസഫ് ജോണ്‍ തോംസണ്‍
1856 ഡിസംബര്‍ 18 നാണ് ജോസഫ് ജോണ്‍ തോംസണ്‍ എന്ന ജെ.ജെ.തോംസണ്‍ ജനിച്ചത്. ഇംഗ്ലണ്ടിലെ മാഞ്ചസ്റ്റിലായിരുന്നു ജനനം. ഒരു പുസ്തക വ്യാപാരിയായിരുന്നു പിതാവ്. ഉപരിപഠനത്തിനായി 1876ല്‍ കേംബ്രിഡ്ജ് യൂണിവേഴ്​സിറ്റിയില്‍ എത്തി. 1883 ല്‍ അവിടെത്തന്നെ ഒരു പ്രൊഫസര്‍ ആകാനുള്ള ഒരു ഭാഗ്യം അദ്ദേഹത്തിന് ലഭിച്ചു. തൊട്ടടുത്ത വര്‍ഷം തന്നെ കേംബ്രിഡ്ജ് കാവന്‍ഡിഷ് ലബോറട്ടിയുടെ തലവനായി. അവിടെ വെച്ചാണ് വൈദ്യുത കാന്തികതയെപ്പറ്റിയും ഇലക്ട്രോണുകളെപ്പറ്റിയും അദ്ദേഹത്തിന് പഠനം നടത്താനും പല കണ്ടുപിടുത്തങ്ങള്‍ നടത്താനും സാധിച്ചത്. ആറ്റത്തിലെ നെഗറ്റീവ് എനര്‍ജിയുടെ ഉറവിടത്തെപ്പറ്റി അദ്ദേഹം ഗഹനമായ പഠനം നടത്തി....
-മാത് സ് ബ്ലോഗ് ടീം.എന്ത് ? ഡാര്‍വിനിസം മണ്ണടിഞ്ഞില്ലെന്നോ ..?

(പ്രതിപക്ഷ ബഹുമാനം പുലര്‍ത്തിയുള്ള നല്ല ചര്‍ച്ചകള്‍ക്ക് ബൂലോഗത്ത്‌ എന്നും പ്രസക്തി ഉണ്ട് .. അത്തരത്തില്‍ ആരോഗ്യകരമായ സംവാദം നടക്കുന്ന ഒരു ബ്ലോഗ്‌ ആയിത്തീരട്ടെ ഇതും )

മാന്യ ബ്ലോഗ്‌ സുഹൃത്ത്‌ ശ്രീ bright പരിണാമ സിദ്ധാന്തത്തെ പറ്റിയുള്ള എന്റെ കമന്റ്സ് നു മറുപടിയായി ഒരു പോസ്റ്റ്‌ ഇട്ടതായി കണ്ടു.. മറ്റു തിരക്കിനിടയിലും ഒരു മറുപടിക്കുറിപ്പ്‌ ഞാന്‍ തയ്യാറാക്കുന്നു എന്ന് അറിയിച്ചപ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ തയ്യാറായ അദ്ദേഹത്തിന്റെ നല്ല മനസ്സിനെ ഇതോടൊപ്പം ആദരിക്കുന്നു .ഇതൊരു ചെറിയ പ്രതികരണം മാത്രം ,പരിണാമ സിദ്ധാന്തത്തെക്കുറിച്ചുള്ള വിശദമായ ചര്‍ച്ച പ്രത്യേക വിഭാഗങ്ങളായി ഈ ബ്ലോഗില്‍ പിന്നീട് നടക്കുന്നതാണ് )
-ഫൈസല്‍ കൊണ്ടോട്ടി.``ദേഹമല്ലോര്‍ക്കില്‍ നീയായതാത്മാവ്‌''

``പെണ്‍കുട്ടികളായ നിങ്ങളോട്‌ എനിക്കൊന്നേ പറയാനുള്ളൂ. ഇത്‌ ഒരു നഗരമാണ്‌. നിങ്ങളില്‍ പലരും ഗ്രാമപ്രദേശങ്ങളില്‍ നിന്നു വരുന്നവരാണ്‌. നിങ്ങളീ നഗരത്തെ കരുതിയിരിക്കണം. നിങ്ങളെ റാഞ്ചിയെടുക്കുന്നതിനായി തലയ്‌ക്കു മുകളില്‍ പരുന്തുകള്‍ വട്ടമിട്ടു പറക്കുന്നുണ്ട്‌. നിങ്ങള്‍ക്കുമുകളില്‍ ചിലന്തികള്‍ വല കെട്ടിയിരിപ്പുണ്ട്‌. ഇവിടെ ആരെയും വിശ്വസിച്ചുകൂടാ. നിങ്ങളെ സംരക്ഷിക്കാനുള്ള ബാധ്യത നിങ്ങള്‍ക്കുമാത്രം....''


ഒന്നാംവര്‍ഷ ഹയര്‍ സെക്കന്ററി വിദ്യാര്‍ത്ഥികളെ വരവേല്‍ക്കാനായി രണ്ടാംവര്‍ഷക്കാര്‍ ഒരുക്കിയ 'വെല്‍കം പാര്‍ടിയില്‍' ആശംസാപ്രാസംഗികനായ, ഞങ്ങളുടെ സ്‌കൂളിലേക്ക്‌ ഈ വര്‍ഷം സ്ഥലംമാറ്റം കിട്ടിവന്ന ഒരധ്യാപകന്റെ സംസാരം ഇങ്ങനെ നീണ്ടു....
-പ്രേമന്‍ മാഷ്.മയക്കുമരുന്ന് കടത്തിയ മലയാളി പൈലറ്റ് അമേരിക്കന്‍ ജയിലില്‍

ഒരു മനോരമ വാര്‍ത്ത കണ്ടു, ഇങ്ങിനെ:
ലഹരികടത്തു കുറ്റം: മലയാളി പൈലറ്റ് യുഎസ് ജയിലില്‍
ടെക്സസ്:
മലയാളി അടക്കം രണ്ട് ഇന്ത്യന്‍ പൈലറ്റുമാര്‍ സ്വന്തം വിമാനത്തില്‍
ലഹരിമരുന്നു കടത്തിയ കുറ്റത്തിന് അമേരിക്കയില്‍ അറസ്റ്റില്‍. കൊച്ചി
സ്വദേശി മോബി ജോര്‍ജ് തൊമ്മന്‍കുടിയും റാഞ്ചി സ്വദേശിയായ സ്നിഗ്ധ്
അനുരാഗുമാണു പിടിയിലായത്. ബുധനാഴ്ച അറസ്റ്റിലായ ഇവര്‍ ഇപ്പോള്‍ മാക്അലനിലെ
ജയിലിലാണ്.
ഇനി വാര്‍ത്തയില്‍ ഇല്ലാത്ത കാര്യങ്ങള്‍. .....
-മരമാക്രി.
മാനത്തുകണ്ണികള്‍ മയങ്ങും കയങ്ങള്‍...


കഥ ഇതുവരെ

സ്നേഹനികേതനം എന്ന അനാഥാലയത്തിലെ അന്തേവാസികളായിരുന്നു അലീനയും രേവതിക്കുട്ടിയും ചിന്നുമോളും. സ്ഥാപനം നടത്തിയിരുന്ന ബ്രിജീത്താമ്മ മരിച്ചതോടെ മൂവരും വിവിധ ഓര്‍ഫാനേജുകളില്‍ എത്തപ്പെട്ടു...... തുടര്‍ന്നു വായിക്കുക

ജോയ്സി, ജോസി വാഗമറ്റം, സി. വി. നിര്‍മല എന്നിങ്ങനെ പല പേരുകളില്‍ എഴുതുന്ന ആള്‍ സി. വി. നിര്‍മല എന്ന പേരില്‍ ഇപ്പോള്‍ മനോരമ വാരികയില്‍ പ്രസിദ്ധീകരിച്ചു വരുന്ന മഴ തോരും മുമ്പേ നോവലിന്റെ 155ആം അധ്യായത്തിനൊപ്പം [വാരികയുടെ ഓഗസ്റ്റ് 29 ലക്കം] നല്‍കിയിരിക്കുന്ന കഥാസാരമാണിത്.....
-രാം മോഹന്‍ പാലിയത്ത്. (തുറന്നിട്ട വലിപ്പുകള്‍)ചെറായി വരഞ്ഞപ്പോള്‍ONAM_2007_greetingskaappiഊണേശ്വരം ‍
Kappilan-Me_duel

ഷാപ്പന്നൂര്‍ഊണേശ്വരത്ത് വാഴും കടത്തനാടന്‍ അമ്പാടി ചേകവര്‍ വായിച്ചറിയുവാന്‍ ഷാപ്പന്നൂരിലെ ആശ്രമത്തില്‍ നിന്നും ചന്തു എഴുതുന്ന കുറിമാനം .

“ഷാപ്പന്നൂരിലേക്ക് കൊടുത്തുവിട്ട അങ്കക്കുറിമാനം കൈപ്പറ്റിയിരിക്കുന്നു .അങ്കക്കലി ഇതുവരെ തീര്‍ന്നില്ലേ മക്കളെ .ചന്തുവിനെ തോല്‍പ്പിക്കാന്‍ പലരും പലവട്ടം ശ്രമിച്ചിട്ടുണ്ട് . മടങ്ങിപ്പോകുക . ചന്തുവിന് തോല്‍ക്കാന്‍ ഇനി മനസില്ല മക്കളെ .
-കാപ്പിലാന്‍.ആല്‍ത്തറയില്‍ ചേരുക.

-കാപ്പിലാന്‍.

ക്വട്ടേഷന്‍ എടുക്കപ്പെടും

വളരെ മുമ്പ്‌ അതായത്‌ അപ്പന്റിസൈറ്റിസ്‌ വരുന്നതിനൊക്കെ എത്രയോ മുമ്പ്‌ നടന്നൊരു സംഭവമാണേ. കഴിഞ്ഞ ദിവസം വീട്ടിലേയ്‌ക്ക്‌ നടന്നുപോകുമ്പോള്‍ ഞാനാ പഴയ മുഖം കണ്ടു. ഇപ്പോഴാണ്‌ അന്നത്തെ സംഭവം ഒരു ഫ്‌ളാഷ്‌ ബാക്കുപോലിങ്ങനെ മനസ്സിലൂടെ മിന്നിമറിഞ്ഞു പോയത്‌.

ഡിപ്രഷന്‍ കാലത്ത്‌ ആന്റി ഡിപ്രസന്റ്‌സ്‌ കഴിച്ച്‌ ഞാന്‍ വല്ലാതെ തടിവച്ചപ്പോ എന്റെ ഡോക്ടര്‍ എന്നോടു പറഞ്ഞു ഒരു ഫിറ്റ്‌നസ്‌ സെന്ററില്‍ പോയി തടിയൊക്കെ ഒന്നു മെലിയിച്ചെടുക്കാന്‍. പറഞ്ഞപടി ഞാന്‍ ഒരു ഹെല്‍ത്ത്‌ ക്ലബ്ബില്‍ ചേര്‍ന്ന്‌ ഡിഷ്യം ഡിഷ്യും തുടങ്ങി....
-സിജി സുരേന്ദ്രന്‍.സെക്യൂരിറ്റി വേഷത്തില്‍ നിന്നും സംവിധായകനിലേക്ക്


ഓണാശംസകള്‍ പറയാനാണ് ശ്രീകുമാര്‍ രാവിലെ തന്നെ വിളിച്ചത്. കുറെ ദിവസമായി തമ്മില്‍ വിളിച്ചിട്ടും സംസാരിച്ചിട്ടും. പരാതികള്‍ പരസ്പരം പറഞ്ഞു തീര്‍ന്നപ്പോള്‍ അവന്‍ പറഞ്ഞു ഓണാശംസകള്‍ പറയാന്‍ മാത്രമല്ല വിളിച്ചത്‌. ഇന്നത്തെ മനോരമ സണ്‍‌ഡേ കണ്ടിരുന്നോ എന്ന് ചോദിച്ചു. ഞാനും പത്രം രാവിലെ ദോശ ഉണ്ടാക്കി കൊണ്ടിരിക്കുമ്പോള്‍ ഒന്ന് ഓടിച്ചു വായിച്ചിരുന്നു. വൈക്കം മുഹമ്മദ്‌ ബഷീറിന്‍റെ മതിലുകളുടെ രണ്ടാം ഭാഗം മമ്മൂട്ടിയെ വെച്ചു സംവിധാനം ചെയ്യുന്ന പ്രസാദ്‌ എന്ന ചെറുപ്പക്കാരന്‍റെ ഫോട്ടോ മനോരമയുടെ സണ്‍‌ഡേയില്‍ കണ്ടപ്പോള്‍ ഞാനും അമ്പരന്നു പോയിരുന്നു. അപ്പോള്‍ ഞാന്‍ ആദ്യം ഓര്‍ത്തത്‌ ശ്രീകുമാറിനെ ആണ് . അല്പസമയത്തിനകം ശ്രീകുമാര്‍ എന്നെ വിളിക്കുകയും ചെയ്തു...
-മേരി ലില്ലി.
മൂന്നാം പക്കം (ഓര്‍ക്കുട്ട് ചരിതത്തിന്റെ)

'ചീരപ്പൂവുകള്‍ക്കുമ്മ കൊടുക്കണ .......' െളുപ്പാന്‍ കാലത്ത് തന്നെ ഉമ്മ കൊടുതെന്റെ ഉറക്കം കെടുത്തിയ പണ്ടാരക്കാലമാടന്‍ ആരാണെന്നറിയാന്‍ ഞാന്‍ മൊബൈല്‍ കയ്യിലെടുത്തു.
"
ഹലോ.."
"ഇങ്ങോട്ടൊന്നും പറയേണ്ട; പറയുന്നതങ്ങടു കേട്ടാല്‍ മതി."
'
അത് പിന്നെ അങ്ങനല്ലേ പറ്റൂ'

"മോനെ സുചാന്ദെ, കളിച്ചു കളിച്ചു നീ ഞങളുടെ പുരാണത്തില്‍ കേറി കളിക്കും അല്ലേടാ!!"
'രാവിന്നെ ഉറക്കത്തിന്റെ ഉച്ചിയില്‍ നിന്ന് വലിച്ചു താഴെയിട്ടു നിങ്ങടെ പുരാണമെന്നോ??
ഡാഷ്മോനെ ഇടിച്ചു കൂമ്പ്‌ വാട്ടും'.
"
അല്ലാ, ഇതാരാ വിളിക്കുന്ന??"
-സുചന്ദ്.വിശപ്പിന്‍റെ വിളി

ഞങ്ങടെ
നാട്ടില്‍ ഒരു ചേട്ടന്‍ ഉണ്ടായിരുന്നു. പുള്ളി ഒരു ദിവസം ഉച്ച സമയത്ത്‌
അടുത്ത വീട്ടില്‍ എന്തോ ആവശ്യത്തിന് കയറി ചെന്നു. അപ്പോള്‍ അവിടുത്തെ
ഗൃഹനാഥന്‍ ഭക്ഷണം കഴിക്കുകയായിരുന്നു. നിലത്തു ചമ്രം പടിഞ്ഞിരുന്നു,
പ്ലാവില കൊണ്ട് കുമ്പിള്‍ ഉണ്ടാക്കി കഞ്ഞി കുടിക്കുന്നു, ചമ്മന്തിയും
മെഴുക്കുപിരട്ടിയും ഒക്കെ ഉണ്ട്.


വീട്ടില്‍ കയറി വന്ന ആളെ കണ്ടിട്ട് ഗൃഹനാഥന്‍ ചോദിച്ചു, "എങ്ങനെയാ, ശകലം കഞ്ഞി കുടിക്കാന്‍ കൂടുന്നോ?'
-പയ്യന്‍സ്.ഓര്‍ക്കുട്ട്

കഥയില്‍ കഥാപാത്രങ്ങള്‍ നാലാണ്. സന്തോഷ്‌ ‌, ഞാന്‍, ഓര്‍ക്കുട്ട് (അതെ, നമ്മുടെ ഫേസ് ബുക്കിന്‍റെ അനിയന്‍ തന്നെ) പിന്നെ... വായനക്കാരന്‍. എന്ന് വച്ചാല്‍ നിങ്ങള്‍ തന്നെ! സംശയിക്കണ്ട, നിങ്ങള്‍ക്കുമുണ്ട് ഒരു റോള്‍. എം ടി മുതല്‍ ബഷീര്‍ വരെ എഴുതിട്ടും ആരെങ്കിലും നിങ്ങള്‍ക്കൊരു റോള്‍ തന്നോ? ഈ എന്‍റെ ഒരു കാര്യം! അപ്പൊ തുടങ്ങുകയല്ലേ? പിന്നെ വാക്കുകള്‍ ചുരുക്കേണ്ട ട്വിറ്റെര്‍ യുഗത്തില്‍ കഥാകൃത്ത്‌ 'ക' എന്നും വായനക്കാരന്‍ 'വാ' എന്നും അറിയപ്പെടും...
-

തോരാതെ തോരാതെ പെയ്യൂ മഴമുകിലേ തോരാതെ പെയ്യൂ..'


'തോരാതെ തോരാതെ പെയ്യൂ
മഴമുകിലേ തോരാതെ പെയ്യൂ..'

ഇത് ചെങ്ങന്നൂര്‍ ശ്രീകുമാര്‍ മനോഹരമായി ആലപിച്ച ഒരു ഓണപ്പാട്ട്. അത് എവിടെക്കിട്ടുമെന്ന് അന്വേഷിച്ച് അലഞ്ഞ് കിട്ടാഞ്ഞിട്ട് ഞാന്‍ ഉദ്യമം ഉപേക്ഷിക്കുകയാണ്‌ ഉണ്ടായത്. (ഗായകന്‍ ചെങ്ങന്നൂര്‍ ശ്രീകുമാര്‍ ഒരു ബ്ലോഗര്‍ ആണെന്ന് തോന്നുന്നു. അദ്ധേഹത്തെ പരിചയമുള്ള ആരെങ്കിലും ഒന്ന് അന്വേഷിച്ച് നോക്കിയാല്‍ നന്നായിരുന്നു). ഈ ഓണപ്പാട്ടുമായി ഒരു മൂളിപ്പാട്ട് പോലും പാടാന്‍ തുനിയാത്ത എനിക്കെന്ത് ബന്ധമെന്നാണോ ചോദിക്കാന്‍ വന്നത്? അതാണ്‌ പറയാന്‍ പോകുന്നതും..
-ഏറനാടന്‍ (ആല്‍ത്തറ)കാട്ടിലെ വീട്‌കാടാണു തുടക്കം. കാടു കഴിഞ്ഞാൽ വയൽ. വയലു കഴിഞ്ഞാൽ പിന്നെയുയർന്നു നീണ്ടു കിടക്കുന്ന കരയാണു. അതിനപ്പുറം പുഴ. പുഴയ്ക്കപ്പുറം, വയൽപ്പറമ്പുകൾക്കുമപ്പുറം പിന്നെയും കാടിരുണ്ടു കിടന്നു.
പുഴയ്ക്കും വയലിനുമിടയ്ക്കുള്ള കരയിലാണു വീട്‌. വീടിരിക്കുന്നതും ചുറ്റുമുള്ളതുമെല്ലാം രേഖകളില്ലാത്ത ഭൂമിയാണു. പുഴമ്പുറമ്പോക്ക്‌.
മുതിർന്നവർ പറയുന്നതു കേൾക്കാം "വില്ലേജാപ്പീസ്സിൽ നിന്നും പറഞ്ഞാൽ ഇറങ്ങിക്കൊടുക്കേണ്ടി വരും"

-വയനാടന്‍.

പുതുവഴികൾ

ഞാൻ ചീത്തയാണ്‌.
ഒരു മനുഷ്യന്‌ എത്രത്തോളം
ചീത്തയാകാമോ അത്രത്തോളം.
ആധികമാർക്കും അറിയില്ല
ഈ സത്യം.
അറിഞ്ഞവർ ആരോടും പറഞ്ഞിട്ടുമില്ല.
........
സനാതനന്‍.നോട്ടം

ബ്ലോക്ക്-
മണിക്കൂറുകള്‍ നീണ്ട്, ബോറടിച്ച്
ബസ്സിനുളളില്‍ നിന്നും
പുറത്തേക്ക് നോക്കുമ്പോള്‍
ടാറും ചരലും
കൂടിക്കിടന്നിടത്തെല്ലാം
ചെടികല്‍ കിളിര്‍ക്കുന്നു..
...............
പി എ അനീഷ്.ഓണപ്പതിപ്പിൽ നൂറു പ്രണയകവിതകൾ

ഓണപ്പതിപ്പിൽ
ഒരു കപിയുടെ നൂറ് പ്രണയകവിതകൾ!
ഒരെണ്ണം പോലും വായിക്കാൻ കഴിഞ്ഞില്ല
ആയിരം പരസ്യങ്ങൾക്കിടയിൽ
കവിയും
പ്രണയിനിയും
കവിതയും
ചതഞ്ഞുകിടക്കുന്നു.
..........
എസ് വി രാമനുണ്ണി.മഴയിലൂടെ............


മഴ നനയുകയാണു ഞാൻ....
വിളിക്കാതെ വന്നൊരു മഴ...
കടപുഴക്കലുകളും,
ഉരുൾ പൊട്ടലുകളുമില്ലാതെ,
പ്രളയത്തിലാഴ്ത്താതെ,
ചാഞ്ഞു പെയ്യുന്ന മഴ......
...........
ദീപ ബിജോ അലക്സാണ്ടര്‍.


ലീബോ-സുരാപാനം നിലാവത്ത്‌

LiBai

പൂമരങ്ങൾക്കിടെ കള്ളിൻകുടവുമായ്‌
ഒറ്റയ്ക്കിരുന്നു ഞാൻ മോന്തി.
കൂടുവാനാരുമില്ലെന്നോടു, മേലേക്കു
കോപ്പയും കാട്ടി ഞാൻ ചൊല്ലി:
അല്ലേയെൻ ചന്ദ്ര, നീ താഴേക്കു വന്നാലു-
മെന്റെ നിഴലിനെക്കൂട്ടി.

..........

ആര്‍ വി.

‘ക’യും, രണ്ടു ‘ള’യും.

കേരളമേ!
നിന്റെ സുന്ദരമായ പേരിൽ
‘ക‘യും ‘ള‘യും
ചേർത്തത് ആരാണ്?
.....
സാല്‍ജോ.


രണ്ട് അക്കങ്ങള്ക്കിടയിലെ ജീവിതം

കണക്കുകളുടേതാണ്
ശമ്പളദിവസം
അവൾക്കും
എനിക്കുമുണ്ട്
രണ്ട് കണക്കുകൾ

............
ഹരീഷ് കീഴാറൂര്‍.

മേയ്ഡ് ഫോർ ഈച്ച് അതെർ..-ഹരീഷ് തൊടുപുഴ.പിങ്ക് ഓര്‍ക്കിഡ്

-കൃഷ്.ആകാശവും കുറെ കല്ലുകളും...

-തൃശ്ശൂക്കാരന്‍.


I Am Too Sad (ഞാന്‍ ഏറെ ദു:ഖിതനാണ്)


-ശിവ.


Read more...

29ആഗസ്റ്റ്2009 - കവിതയിലെ പെന്തക്കോസ്ത്.

Saturday

കവിതയിലെ പെന്തക്കോസ്ത്....

കവി കുഴൂര്‍ വിത്സനുമായി ബൂലോഗം ഓണ്‍ലൈനില്‍ വന്ന അഭിമുഖം.

001

....... കടല്‍ കടന്നപ്പോള്‍ കവിതയ്ക്ക് പാസ്പോര്‍ട്ട് എടുത്തില്ല. കവിതയല്ലെ. ആരാ മോന്‍. കുറെ കഴിഞ്ഞപ്പോഴുണ്ട് ദാ കൂടെ. ഏയ് ഞങ്ങള്‍ക്ക് പിരിയാനാകില്ല. എങ്കിലും 6 വര്‍ഷം മുന്‍പ് കുഴൂരും കൊച്ചിയും വിട്ട് ഷാര്‍ജയില്‍ എത്തിയപ്പോള്‍ കണ്ടില്ലെന്ന് നടിച്ചു. മുന്‍പ് സ്നേഹിച്ചിരുന്ന പെണ്‍കുട്ടിയെ വലിയ കാശുകാരനും സുന്ദരനുമായ ആളുടെ കൂടെ കാണുമ്പോള്‍ ഒരിതുണ്ടാകില്ലേ. ലത് തന്നെ. അവള്‍ വരുന്ന വഴികളിലൊന്നും പോയില്ല. ആദ്യത്തെ ഒരു വര്‍ഷം കലാകൌമുദി, മലയാളം, മാത്യഭൂമി തുടങ്ങിയവയൊന്നും കൈ കൊണ്ട് തൊട്ടില്ല. എന്തോ വിഷമം തോന്നിയതുമില്ല. പിന്നെ ഒരു വര്‍ഷം കൂടി ആ ഒളിച്ച് കളി തുടര്‍ന്നു. .

.............പിന്നെ ഈ ചോദ്യങ്ങളും ഉത്തരങ്ങളും മുഴുവന്‍ വ്യത്തത്തില്‍ അവതരിപ്പിക്കാന്‍ കഴിവുള്ള ആളുകള്‍ ഇപ്പോള്‍ കേരളത്തിലുണ്ട്. അത് കവിതയാകുമോ ?എനിക്ക് ആഭരണങ്ങള്‍ ഇല്ലാത്ത കാതും കഴുത്തുമാണ് കൂടുതല്‍ ഇഷ്ടം. ...

-ബൂലോഗം ഓണ്‍ ലൈന്‍.
ബൂലോക കവിത‌

ബൂലോക കവിത ഓണപ്പതിപ്പ് പുറത്തിറങ്ങി. പ്രശസ്ത ബ്ലോഗെഴുത്തുകാരുടെ രചനകളുമായി ഒരു വത്യസ്ത ഓണസമ്മാനം. ബ്ലോഗ് എന്ന മാധ്യമം അതിന്റെ വളര്‍ച്ചയുടെ മറ്റൊരു ചുവട് വെയ്പ് നടത്തുന്നു.

-സ്വ.ലേ.
ഇങ്ങനെയും ചില കവിത

ഓരോ കഥപറയുമ്പോഴും അവള്‍ പേരയ്‌ക്ക തിന്നുന്നതും ആ പരല്‍ക്കണ്ണുകള്‍ ചലിക്കുന്നതും അവന്‍ കണ്ടിരുന്നു. ഹോ! എന്തു ഭംഗിയാണതിന്‌.ഒരാള്‍ ഇത്ര ഭംഗിയായി തിന്നുന്നതുപോലും അവന്‍ ആദ്യമായി കാണുകയാണ്‌. അവന്റെ പപ്പപോലും ഭക്ഷണം കഴിക്കുന്നത്‌ വലിയ ശബ്‌ദത്തിലാണ്‌.കഥകള്‍ ഉണ്ടാക്കുമ്പോള്‍ ഒരിക്കല്‍, ഒരിടത്ത്‌, പണ്ടൊരിക്കല്‍ തുടങ്ങിയ വാക്കുകള്‍ ലാസര്‍ ബോധപൂര്‍വ്വം ഒഴിവാക്കുമായിരുന്നു. അങ്ങനെ പറഞ്ഞാല്‍ കഥ ഉണ്ടാക്കിയതാണെന്നു അവള്‍ക്കു തോന്നിയാലോ എന്നായിരുന്നു ലാസറിന്റെ പേടി- വി. എച്ച്‌. നിഷാദിന്റെ പേരയ്‌ക്ക എന്ന നോവലിലെ ലാസറിന്റെ സംശയം. ഇങ്ങനെയൊരു സംശയം മലയാളത്തിലെ പുതുകവികള്‍ക്കും ഉണ്ടായിരുന്നെങ്കില്‍ കാവ്യമാലിന്യങ്ങള്‍ കുറയുമായിരുന്നു..
-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍.

കവിതയെ നശിപ്പിച്ചത് !!!

രാമചന്ദ്രന്‍ വെട്ടിക്കാട്ടും കൂടിയാണ് കവിതയെ നശിപ്പിച്ചത്. ഒന്നും കിട്ടാഞ്ഞപ്പോ കവിതയെ പിണക്കി പറഞ്ഞയച്ച് അതും കവിതയാക്കി...എന്നിട്ടതിന്ന് ഡൈവോഴ്സ് നോട്ടീസ്ന്നൊരു പേരും. ശ്ശെ... ഇങ്ങനെയാണോ കവിത.. രമേട്ടനൊക്കെ കവിയായി അറിയപ്പെടണംന്നൊരഗ്രഹമേ ഉള്ളൂ. അതിനായി ബ്ലോഗും തൂടങ്ങി അങ്ങെഴുത്താരംഭിച്ചൂ.. വൃത്തമുണ്ടോ ? അലങ്കാരമുണ്ടോ? ലഗുവും ഗുരുവുമുണ്ടോ ? പോട്ടെ ചില്ലക്ഷരമുണ്ടോ? എന്തിന് ഒരു ലസാഗു പോലുമില്ല...അര്‍ഥം മാത്രമുണ്ട് ഗര്‍ഭമില്ലെങ്കിലും... ഇതൊക്കെ ഏത് കുഞ്ഞുണ്ണിക്കും പറ്റുന്നതല്ലെ, ഇതിനെ ഒക്കെ കവിത എന്നു പറയാനൊക്കുമോ ????
-കുളത്തില്‍ കല്ലിട്ടവന്‍.
കാപ്പിലാന്‍ വധക്കേസ്‌

ബ്ലോഗന്നൂര്‍ -മലയാള ബ്ലോഗില്‍ കോളിളക്കം സൃഷ്ടിച്ച മാഫിയ തലവനും വേദനിക്കുന്ന കോടിശ്വരനുമായ കാപ്പിലാന്‍ ‍ വധക്കേസിലെ പ്രധാന പ്രതി കീഴടങ്ങി ...
-കാപ്പിലാന്‍.പുതിയ ചുവടുവയ്പ്പുകള്‍

നമ്മുടെ ബൂലോകം വ്യത്യസ്തമായ ചില പംക്തികളുമായി വരുന്നു. ഈ പംക്തികളില്‍ ബ്ലോഗ്ഗേഴ്സിനു നേരിട്ട് എഴുതാം .


"ലേഡീസ്‌ ഒണ്‍ലി" - സ്ത്രീ ബ്ലോഗ്ഗേഴ്സിനു മാത്രം എഴുതാവുന്ന പംക്തി. നിങ്ങളുടെ വിചാരങ്ങള്‍ എന്തും അത് യാതൊരു വിധ എഡിറ്റിങ്ങും കൂടാതെ ഇവിടെ പ്രസിദ്ധീകര‌ിക്കുന്നതാണ്. എല്ലാ വെള്ളിയാഴ്ചകളിലും . കൃതികള്‍ ക്ഷണിക്കുന്നു .

-നമ്മുടെ ബൂലോകം.

ചെറായി വരകള്‍ - ഭാഗം പലതില്‍ ഒന്ന്

കേരള ഹ ഹ യില്‍ കാര്‍ട്ടൂണിസ്റ്റ് ചെറായി അനുഭവങ്ങള്‍ രസകരമായി അവതരിപ്പിക്കുന്നു.
-സ്വ ലേ.വിവരക്കേടിനും പിഴ മൂളേണ്ടത്‌ പന്നികളോ


പകര്‍ച്ചപ്പനിയുടെ തിരിച്ചടികള്‍ നോവുകളായി തുടരുമ്പോഴാണ്‌ ആതിരേ കനത്ത ഭീതിയായി പന്നിപ്പനിയും മരണവും കേരളീയരെ ഗ്രസിച്ചത്‌. ആരോഗ്യവകുപ്പിന്റെ ഏറ്റവും പുതിയ കണക്കനുസരിച്ച്‌ കേരളത്തില്‍ 116 പന്നിപ്പനിക്കാരുണ്ട്‌ ആ സംഖ്യ പച്ചക്കള്ളമാണെന്ന കാര്യത്തില്‍ സംശയമില്ല.
പന്നികളില്‍ പ്രത്യക്ഷപ്പെടുകയും പിന്നീട്‌ മനുഷ്യരില്‍ വ്യാപിക്കുകയും ചെയ്തതുകൊണ്ടാണ്‌ എച്ച്‌1എന്‍1 ഫ്ലൂവിന്‌ പന്നിപ്പനി എന്ന പേര്‌ ലഭിച്ചത്‌. മനുഷ്യരില്‍ രോഗം പകരുന്നത്‌, രോഗമുള്ള വ്യക്തിയുമായുള്ള സമ്പര്‍ക്കത്തില്‍ നിന്നാണ്‌. കേരളത്തില്‍ ഈ രോഗം എത്തിയത്‌ വിദേശത്ത്‌ നിന്ന്‌ വന്ന വ്യക്തികളിലൂടെയാണ്‌...
-അസുരന്‍.


എന്താണൊരു പ്രതിവിധി?

മനുഷ്യന്റെ മൃഗീയമായ ചിന്തകളെ തികച്ചും ബാലിശമായ രീതിയില്‍ വിശകലനം ചെയ്യാന്‍ ഒരു എളിയ ശ്രമം.

എല്ലാവര്ക്കും അറിയാവുന്നൊരു യാഥാര്‍ത്ഥ്യം വീണ്ടും അതിന്റെ അസ്തിത്വം വിളിച്ചറിയിച്ചു കൊണ്ടു ഇപ്പോഴും ഉറഞ്ഞു തുള്ളുന്നു. പൈസക്ക്‌ വേണ്ടി മാത്രം എന്തും ചെയ്യാന്‍ മടിക്കാത്ത ഒരു സമൂഹമായി നമ്മള്‍ അധപതിക്കുന്നതിന്റെ സൂചനകളാണ് നാള്‍ക്കു നാള്‍ നമ്മള്‍ കേട്ടു കൊണ്ടിരിക്കുന്നത്.

അതെ ഞാന്‍ പറഞ്ഞു വരുന്നതു മാനുഷിക മൂല്യങ്ങള്‍ക്ക് ....അല്ല മനുഷ്യ ജീവന് പോലും ഒരു വിലയും കല്‍പ്പിക്കാത്ത കിന്കരന്മാരെ പറ്റി തന്നെ...നമ്മള്‍ ഓമനപേരിട്ടു വിളിക്കുന്ന ഗുണ്ടകളെ .
-ചിറളയം.


വ്യവസായിയെ തട്ടിയത് അറേബ്യന്‍ ചാര സംഘടന

അറേബ്യന്‍
ചാര സംഘടനകളില്‍ ഒന്നാണ് വ്യവസായ പ്രമുഖനായ ജോണിനെ തട്ടിയതെന്ന് എനിക്ക്
വിവരം ലഭിച്ചിരിക്കുന്നു. യാഹ്യ എന്ന് പേരുള്ള ഒരു പഹയനാണ് ചാര സംഘടനയുടെ
തലവന്‍. എന്തിനാണ് യാഹ്യ ഇങ്ങിനെ ഒരു കടും കൈ ചെയ്യിച്ചത്?


റിയല്‍
എസ്റ്റേറ്റ്‌ ബിസിനസ്സില്‍ താല്പര്യം ഉള്ള ആളാണ്‌ യാഹ്യ. കേരളത്തില്‍ വന്ന
അദ്ദേഹം ആലപ്പുഴ ഭാഗത്ത് അമ്പതു സെന്‍റ് സ്ഥലം വാങ്ങിയിരുന്നു.
പില്‍ക്കാലത്ത്‌ ജോണ്‍ ആ ഭാഗത്ത് ഒരു പുരയിടം വാങ്ങി റിസോര്‍ട്ട് പണിയാന്‍
പ്ലാനിട്ടു. സമീപത്തുള്ള പുരയിടങ്ങളും അദ്ദേഹം വാങ്ങിക്കൂട്ടി. എന്നാല്‍
യാഹ്യ തന്‍റെ സ്ഥലം വില്‍ക്കാന്‍ സമ്മതിച്ചില്ല.

ജോണ്‍
യാഹ്യയുടെ പുറകെ കുറേക്കാലം നടന്നു ശല്യപ്പെടുത്തി. അവസാനം ജോണിന് പാരയായി
തന്‍റെ പറമ്പില്‍ ഒരു റിസോര്‍ട്ട് പണിയാന്‍ യാഹ്യ
തീരുമാനിക്കുകയായിരുന്നു. ഇത് തന്‍റെ പദ്ധതിക്ക് തടസം ആകുമെന്നറിഞ്ഞ ജോണ്‍
പതുക്കെ യാഹ്യയുടെ സ്ഥലം പിടിച്ചെടുക്കാന്‍ തീരുമാനിച്ചു. യാഹ്യയും വെറുതെ
ഇരുന്നില്ല. തന്‍റെ കാര്യസ്ഥനും നാട്ടിലെ ചെറിയൊരു ഗുണ്ടയുമായ ഷാജഹാനെ...
-മരമാക്രി.

നീയല്ലെങ്കില്‍ നിന്റെ അമ്മ

പണ്ടത്തെ കഥയില്‍ കടുവ ഇത് പറഞ്ഞത്,ആട്ടിങ്കുട്ടിയോടാണ്. അതിലെ ആട്ടിങ്കുട്ടി പാവമായിരുന്നു.

വെള്ളം കുടിക്കാനിറങ്ങിയ അതിനെ കൊന്നുതിന്നാന്‍ കടുവക്കൊരു കാരണം വേണമായിരുന്നു.

പക്ഷേ ഇന്ന് കഥ ആവര്‍ത്തിക്കുന്നത് കാരി സതീശന്റെ കാര്യത്തിലാണ്. സതീശന്‍ ഒരു പാവമല്ല, ഒരു കൊലക്കേസ് പ്രതിയാണ്. അപരാധി എന്ന് പോലീസും നിരപരാധി എന്ന് മനോരമ,മാത്രുഭൂമി, കെ.സുരേന്ദ്രന്‍,എന്നിവരും വാഴ്ത്തുന്ന കാരി സതീശന്‍ ഒരു ആര്‍.എസ്സ്.എസ്സ്കാരനാണ് എന്ന് പിണറായി വിജയന്‍ ആരോപിച്ചതോടെയാണ് കാരിയുടെ ശുക്രദശ തെളിഞ്ഞത്.
-കരിമീന്‍.


ചാത്തന്നൂര്‍ പോലീസ് സ്റ്റേഷനും കോട്ടയം ടെക്നോ പാര്‍ക്കും..

കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സംഭവിച്ചതാണ്.. ശംഖുമുഖത്ത് പോയി വൈകുന്നേരങ്ങളില്‍ കാറ്റും കൊണ്ടിരിക്കുക എന്നൊരു ദുശീലം എനിക്കുണ്ട്.. പതിവ് പോലൊരു വെള്ളിയാഴ്ചയില്‍ ഞാനും ഭായിയും കൂടെ കാറ്റും കൊണ്ട് ബൈപ്പാസ്സിലൂടെ കഴക്കൂട്ടത്തോട്ടു വരികയാരുന്നു. ബി6 നു മുമ്പില്‍ എത്തിയപ്പോള്‍ ഒരു ആശങ്ക.. ഇവിടുന്നു ഭക്ഷണം കഴിച്ചാലോ? ഞങ്ങള്‍ അവിടെ കയറി. അപ്പോള്‍ സമയം ഏതാണ്ടൊരു 8.30 - 8.45 ഒക്കെ ആയിട്ടുണ്ട്‌.. വെയിറ്റര്‍ ഓര്‍ഡര്‍ എടുക്കാന്‍ വന്നപ്പോള്‍ സാധാരണ എന്ന പോലെ രണ്ടെണ്ണം വീതം ഓര്‍ഡര്‍ ചെയ്തു.. ക്വയറ്റ് നാച്ചുറല്‍...
-ഉണ്ണിച്ചന്‍.


ലുഡ്മില എന്നവൾ


ഞാൻ ഭൂഗർഭറെയിൽ‌വേ സ്റ്റേഷനിൽ നിന്നു പുറത്തേക്കു വരുമ്പോൾ പുസ്തകക്കടയുടെ മുമ്പിൽ ഇരുട്ടത്തു നിൽക്കുകയായിരുന്നു അവൾ. നല്ല ഉയരത്തിൽ സുന്ദരിയായൊരു പെൺകുട്ടി. ഞാൻ വളരെ അടുത്തെത്തിക്കഴിഞ്ഞിട്ടേ അവൾ എന്നെക്കണ്ടുള്ളൂ. ഉടനെത്തന്നെ ഞങ്ങൾ കെട്ടിപ്പിടിച്ചു, യൂറോപ്യൻ രീതിയിൽ കവിളുകൾ മുട്ടിച്ചു.

അവളുടെ പേരു ലുഡ്മില. നമുക്കൊരു രണ്ടു വർഷം പുറകോട്ടു പോകാം – 2007 മാർച്ച് മാസം. ഞാൻ താമസം മാറി പുതിയ സ്ഥലത്തെത്തിയ സമയം. എന്റെ മുറിയുടെ ഒരു വശത്തു് ലുഡ്മിലയും മറുവശത്തു ഓസ്മാനും താമസം....

-


സത്യത്തിന്റെ മുഖം വികൃതം ആണോ?

വളരെ വൈകി ആണ് ജീവന്‍ അപ്പാര്‍ട്ട്മെന്റില്‍ മടങ്ങി എത്തിയത്‌.ആ വാരാന്ത്യം വെറുതെ ഒരു യാത്ര.ഗ്രാമങ്ങളുടെ പച്ചപ്പും മനോഹാരിതയും തരുന്ന വളരെ അമൂല്യമായ ആ ഏകാന്തതയെ അയാള്‍ വല്ലാതെ പ്രണയിച്ചിരുന്നു.തന്റെ ജോലിയെ വളരെ അധികം ഇഷ്ടപെടുന്നു എങ്കിലും വാരാന്ത്യങ്ങള്‍ ഇങ്ങനെ ഒരു അവധൂതനെ പോലെ അലഞ്ഞു നടക്കുന്നതില്‍ ഒരു തരം ആത്മസംതൃപ്തി അയാള്‍ കണ്ടെത്തിയിരുന്നു.തന്റെ അമ്മയുടെ പേരില്‍ ഉള്ള ആശുപത്രിയുടെ എം ഡിയും കൂടാതെ അവിടുത്തെ പ്രധാന ഡോക്ടര്‍മാരില്‍ ഒരാളും ആണ് ജീവന്‍.ആശുപത്രിയോട്‌ ചേര്‍ന്നുള്ള ഒരു അപ്പാര്‍ട്ട്മെന്റില്‍ ആണ് അയാള്‍ താമസിക്കുന്നത്.പ്രായം മുപ്പതു കഴിഞ്ഞു എങ്കിലും അവിവാഹിതന്‍.

യാത്രയുടെ ക്ഷീണത്തില്‍ കിടന്നു ഉറങ്ങാന്‍ തുടങ്ങിയ അയാളെ ശല്യം ചെയ്യാന്‍ എന്നാ പോലെ ഒരു ഫോണ്‍ കാള്‍....
-വിഷ്ണു ശര്‍മ്മ.


നാടോടുമ്പോള്‍...


നാടോടുമ്പോള്‍
നടുവേ ഓടണം എന്ന് പണ്ടാരോ പറഞ്ഞതു ഓര്‍മയില്ലേ.. മലയാളികളെ കണ്ടു തന്നെയാകണം അത് പറഞ്ഞതു, പക്ഷെ ചിലര്‍ അവിടെനിന്നും മുന്നേറി കാലത്തിനു മുന്പേ നൂറേ നൂറില്‍ പറക്കുകയാണ്., എന്തിനും ഏതിനും ഒരു സ്റ്റൈല്‍ ഒക്കെ വേണ്ടേ എന്നതാണ് ഇപ്പോള്‍ മലയാളികളുടെ പുതിയ നയം, പക്ഷെ ഇപ്പോഴത്തെ മലയാളികളുടെ സ്റ്റൈല്‍ന്റെ ഫനിഷന്‍ ഒന്നു വേറെ തന്നെയാണ്...കഞ്ഞീം ചമ്മന്തീം ഒക്കെ കഴിച്ചു വളര്‍ന്ന ഇക്കൂട്ടര്‍ക്ക് ചൈനീസ് ഫുഡും, ആഷ് പോഷ്‌ അടിച്ചുപോളികലുമൊക്കെ ഇല്ലാതെ ജീവിക്കുന്ന കാര്യം ആലോചിക്കാനേ വയ്യ...പതിനയ്യായിരത്തില്‍ താഴെ വിലയുള്ള മൊബൈല് ഉപയോഗിക്കുന്നത് തികച്ചും ആത്മഹത്യാപരമാണ്‌...!!! സ്ഥിര വരുമാനമില്ലത്തവര്‍ പോലും സ്കൂട്ടി പെപ് ലും , കരിസ്മയിലും , കോണ്ടസ്സ കാറിലും ഒക്കെ പറക്കുമ്പോള്‍ ഇതൊന്നുമില്ലാതെ റോഡില്‍ ഇറങ്ങുന്നത് നാണക്കേട് അല്ലാതെ പിന്നെ എന്താ..ഹല്ലാ പിന്നെ!!
-തൃശ്ശൂക്കാരന്‍.


ഓണമുണ്ടായിരുന്നു...

ഓണം...
കുട്ടിക്കാലമാണ് ഓര്‍മ്മ വരുന്നത്...
കൊട്ടോട്ടിയെന്ന കുഞ്ഞു ഗ്രാമത്തിലെ മഹാ സംഭവമായിരുന്ന
ഞങ്ങളുടെ വായനശാലയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ചിരുന്ന
ഓണാഘോഷ പരിപാടികള്‍ മനസ്സിലേയ്ക്ക് ഒഴുകിയെത്തുന്നു.

കിളിത്തട്ട്, കുട്ടിയും കോലും, കുറ്റിപ്പന്ത്, ചേനപ്പന്ത്, കബഡി തൂടങ്ങിയ
മത്സരയിനങ്ങളില്‍ ഇന്നു പേരിലെങ്കിലും അറിയുന്നത് കബഡിമാത്രമാണെന്നു
തോന്നുന്നു. കുട്ടികള്‍ക്കായുള്ള ബിസ്കറ്റുകടി, ചാക്കിലോട്ടം, കസേരകളി,
പാട്ട്, പടംവര മുതലായവയ്ക്കു പുറമേ മുതിര്‍ന്നവര്‍ക്കായുള്ള മുളയില്‍ക്കയറ്റം,
ഉറിയടി, വടംവലി മുതലായ മത്സരങ്ങളുമുണ്ടായിരുന്നു.

ഉത്രാടത്തിനു രാവിലേതന്നെ മൈക്കുകെട്ടിപ്പാട്ട് ആരംഭിയ്ക്കുന്നു.
അങ്ങാടിയുടെ മൂലയില്‍ കെട്ടിയുയര്‍ത്തിയ സ്റ്റേജില്‍
കുട്ടികളുടെ കലാമത്സരങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
സ്റ്റേജില്‍നിന്ന് അല്‍പ്പം മാറി ബിസ്കറ്റുകടി, ചാക്കിലോട്ടം
പെണ്‍കുട്ടികള്‍ക്കായുള്ള കസേരകളി മുതലായവ നടക്കുന്നു...
-കൊട്ടോട്ടിക്കാരന്‍.


06: ഔദാര്യമല്ല,അവകാശമാണ്..

ദാരിദ്ര നിര്മാര്ജ്ജനത്തിനായി വ്യക്തമായ ഒരു പദ്ധതി ആവിഷ്കരിച്ച മതം എന്ന പ്രത്യേകത ഇസ്ലാമിനുണ്ട് , ധാന ധര്‍മ്മങ്ങള്‍ ചെയ്യണം എന്ന് വെറുതെ പറയുക അല്ല ഇസ്ലാം ചെയ്യുന്നത് പകരം അതിനു വ്യക്തമായ ഒരു രൂപം നിര്‍ദേശിക്കുകയും അത് ഇസ്ലാമിന്റെ പഞ്ച സ്തംഭങ്ങളില്‍ ഒന്നാക്കി എണ്ണുകയും ചെയ്തു .അതിനെയാണ് സകാത്ത്‌ (നിര്‍ബന്ധ ദാനം ) എന്ന് പറയുന്നത് . പണക്കാരന്റെ ഔദാര്യം അല്ല സകാത്ത്‌ മറിച്ച് പാവപ്പെട്ടവന്റെ അവകാശമാണ് അത് എന്നതാണ് ഇസ്ലാമിന്റെ കാഴ്ചപാട്...
-ഫൈസല്‍ കൊണ്ടോട്ടി.


മുലകള്‍, ക്ഷമയുടെ നെല്ലിപ്പടി - രണ്ടു പെണ്‍കവിതകള്‍

മുലകള്‍
കുട്ടിരേവതി
വിവ: എം. ഫൈസല്‍


മുലകള്‍ നനഞ്ഞ ചതുപ്പുകളില്‍
ഉയരുന്ന കുമിളകളാണ്.

സംഭ്രമത്തോടെ ഞാന്‍
നിരീക്ഷിച്ചു-കാവല്‍നിന്നു.
എന്റെ തരുണകാലത്തിന്റെ ഒടുവില്‍
അവയുടെ പ്രവ്ര്‌ദ്ധമായ പെരുക്കവും വിടരലും.
...........
എം. ഫൈസല്‍.


ഓണപ്പതിപ്പുകാര്‍ക്കു വേണ്ടാത്ത കവിത

ലേബര്‍ക്യാമ്പിന്റെ വടക്കേമൂലക്കല്‍,
ഒറ്റക്കണ്ണന്റെ വെട്ടത്തില്‍,
വര്‍ഷത്തിലൊരു വട്ടം
രണ്ടു നേരമായ്‌ കേള്‍ക്കുന്നോരോക്കാനം.

"ഫോര്‍മാന്‍ വിജയനല്ലേയത്‌?
തെക്കോട്ടേക്കു കെട്ടിയെടുത്തില്ലേ ഇനിയും?"
കാംബോസിന്റെ ശാപം ഉച്ചത്തിലാവുമ്പോള്‍
ഓര്‍മ്മ ചികയും, ഓ! ഇന്നു തിരുവോണമാണല്ലോ?
..............
കരീം മാഷ്.


ഒരു പെണ് ശില

മഴയേറ്റ് ഒരു പെണ് ശില
കാല് ച്ചുവട്ടില് കട്ടുറുമ്പുകള്
കൂട് കൂട്ടുന്നു

മണ്ണില് ചേര് ന്ന്
ഞരമ്പുകളില് പുഴയൊരുക്കി
ചാലുകള് തീര് ക്കുന്നു
കൊഴിഞ്ഞ ഇലകള്
..........
ജയേഷ് സാന്‍.


രണ്ടു കവിതകള്‍

രക്തസാക്ഷി

കണ്ണിമാങ്ങ പറിക്കാന്‍ കയറി
വീണുകിടന്നവന്റെ
ചുറ്റും
പലനിറക്കൊടി പരന്നു

ഇലകള്‍
അവനുമുകളില്‍
റീത്തുകള്‍ നിരത്തി
ആകാശം
കണ്ണീരിറ്റിച്ചു..
..............
അനീഷ്. പി എ.


ഓർ...സം

സ്വേദകണങ്ങളാർദ്രമാക്കിയ ഉടലുരസി തളർന്നു
കിടക്കുമ്പോൾ ,ഇടക്കു മുറിഞ്ഞുപോയ സ്വകാര്യ സംഭാഷണം
ഞങ്ങൾ വീണ്ടും തുടർന്നു...
“മഴമുകിലും പോക്കുവെയിലും മാനത്തിണചേരുമ്പോൾ
മഴവില്ലുദിക്കുന്നതു കണ്ടിട്ടില്ലെ...
അതുപോലെയാണത്,പെട്ടെന്ന് നിറങ്ങളേഴും തെളിഞ്ഞു മിന്നി
പിന്നെ മെല്ലെ മങ്ങി മാഞ്ഞ്....
........
താരകന്‍.


പ്രണയ വാക്കുകള്‍

ആത്മാവിന്‍റെ സ്പടിക ജാലകങ്ങള്‍
ഹൃദയ വികാരങ്ങള്‍ക്ക് തുറക്കുന്നു,
സ്നേഹം അവസാന വാക്കിന്റെ അമൃതം
നീ പകരമായി തന്ന ഉണര്‍വുകള്‍.
ചിന്തകളില്‍ ചന്തമായ വാക്ക് സ്പര്‍ശങ്ങള്‍
കനിവ് നീളുന്ന ഹൃദയ ചുംബനങ്ങള്‍ .
പറഞ്ഞു തീരാത്ത ഈ നോവുകള്‍
ശ്വാസ സുഖങ്ങള്‍ മുറുക്കുന്നു .
............

പാവപ്പെട്ടവന്‍.


ബോദ്‌ലേർ-ഗദ്യകവിതകൾ-1

Baudelaire-Gustave_Courbet_033

അപരിചിതൻ

പറയൂ, മനുഷ്യാ, നിങ്ങൾ ഏറ്റവുമധികം സ്നേഹിക്കുന്നതാരെയാണ്‌?നിങ്ങളുടെ അച്ഛനെ,അമ്മയെ,സഹോദരിയെ,സഹോദരനെ?

എനിക്കച്ഛനില്ല,അമ്മയില്ല,സഹോദരിയില്ല,സഹോദരനില്ല.

എങ്കിൽ നിങ്ങളുടെ സുഹൃത്തുക്കളെ?

എനിക്കീ നിമിഷം വരെ അർത്ഥമില്ലാത്തതാണ്‌ അങ്ങനെയൊരു വാക്ക്‌...

.........

ആര്‍ വി.


രക്തപതാക ( കവിത )


നേരിന്റെ വെള്ളയില്‍
നിണം ചാര്‍ത്തിയ ചോപ്പ്‌
ശസ്ത്രമോയിത് കൊയ്ത്തിന്റെ
വിതയുടെതല്ല;
കൊന്നു തള്ളുന്ന
നരജന്മ ഗണമൊത്ത്
മുകളിലൊരു ധവള
നക്ഷത്ര മുദ്രയും.

എലി ജന്മമായ്‌
ഇല്ലങ്ങളില്‍ വെന്ത
കേവല ജന്മിത്വ-
ശീര്‍ഷക പ്രാക്കുകള്‍!

...............

സൈനുദ്ദീന്‍ ഖുറൈഷി.


..ഒന്നും മാഞ്ഞുപോകുന്നില്ല.


അടുക്കളയില്‍
ഉപ്പേരി കുശുകുശുക്കുമ്പോഴാണ്
വെള്ളക്ക വണ്ടി ഞാന്‍ വലിച്ചെറിഞ്ഞത്.

പുത്തന്‍ കുപ്പായം,
പൊട്ടിയ വള്ളി നിക്കര്‍
ഊരിയെറിഞ്ഞപ്പോള്‍
അഛന്റെ സ്നേഹം മണത്തു.
...........
വഴിപോക്കന്‍.


എനിക്ക് വേണ്ടതെല്ലാം


ആവശ്യത്തിന്‍റെ നിമിഷത്തില്‍ നീ എന്നിലേക്ക്‌ വന്നു
ഞാന്‍ എകനായപ്പോള്‍.. എല്ലാം നഷ്ട്ടപ്പെട്ടപ്പോള്‍..
നീ എന്നിലേക്ക്‌ വന്നു, എന്‍റെ ശ്വാസം നീയെടുത്തു
നീ എനിക്ക് വഴി പറഞ്ഞു, ഞാന്‍ പോകേണ്ട ശരിയായ പാത
എന്‍റെ ഹൃദയത്തില്‍ സ്നേഹം നിറച്ചു, എന്‍റെ മുകളില്‍ വെളിച്ചം വിതറി.
...........
റമീസ് രഹ്നാസ്.ദിക്കുകള്‍

വടക്കോട്ട്‌ പോകുന്ന ട്രെയിനില്‍
തെക്കോട്ട്‌ നോക്കിയിരുന്ന
അയാളുടെ മനസ്സു കിഴക്കും
ശരീരം പടിഞ്ഞാറുമായിരുന്നു...
-പ്രശാന്ത്.


കുട്ടിവരകള്‍

-ശ്രീലാല്‍.ഊട്ടി


IMG_3102

Read more...

26ആഗസ്റ്റ്2009 - മലയാള ഭാഷ..???

Wednesday


മലയാള ഭാഷക്ക് Quotation
പണ്ടൊക്കെ മലയാളം പഠിക്കാൻ പത്ര വാർത്തകളും റ്റെലിവിഷനിൽ വരുന്ന മലയാളം വാർത്തകളും ശ്രദ്ധിക്കാൻ മുതിർന്നവർ പറയുമായിരുന്നു. മിക്ക സംസ്കാരങ്ങളിലും നല്ല ഭാഷ കൈകാര്യം ചെയ്യുന്നവർ വാർത്താമാദ്ധ്യമങ്ങളിൽ ഉള്ളവർ തന്നെയാണു്.

ഇന്നലെ indiavisiononlineൽ ഒരു വാർത്തയിൽ “Quotation Team” എന്ന പ്രയോഗം നിരവധി തവണ ഉപയോഗിച്ചു കേൾക്കുകയുണ്ടായി. വാർത്ത പൂർണ്ണമായും മലയാളത്തിലായിരുന്നു എങ്കിലും ഇടക്കിടെ ഈ വാക്കുകൾ കേൾക്കുമ്പോൾ അരോചകമായി തോന്നി. വാർത്ത മദ്ധ്യമങ്ങൾ ഇതുപോലുള്ള തറ പ്രയോഗങ്ങൾകൊണ്ടു് രണ്ടു ഭാഷകളാണു് കുളമാകുന്നതു്....

-കൈപ്പള്ളി.


'സദാ ചാരി' സദാചാരി ആവുമ്പോള്‍...

സദാചാരം എന്നത് ഏതൊരുമനുഷ്യനും ഉണ്ടാവേണ്ട ഒരു സദ്ഗുണം തന്നെയാണ്. ഓരോ വ്യക്തിയും നല്ല ശീലങ്ങളുടെ, മര്യാദകളുടെ വക്താക്കളായാല്‍ സമൂ‍ഹം തന്നെയാണ് നന്നാവുന്നത്. മര്യാദരാമന്മാര്‍ മാത്രം നിറയുന്നൊരു ലോകത്താണ് സ്നേഹം, സമാധാനം, സന്തോഷം, സഹിഷ്ണുത, സാഹോദര്യം, അനുകമ്പ, ദയ, പ്രതിപക്ഷബഹുമാനം എന്നിങ്ങനെയൊക്കെയുള്ള സദ്ഗുണങ്ങളെല്ലാം അതിന്റെ പാരമ്യതയില്‍ ദര്‍ശിക്കാനാവുന്നത്. അങ്ങനെയല്ലേ? ചുരുക്കിപ്പറഞ്ഞാല്‍ സദാചാരമാണ് ഈ പ്രപഞ്ചത്തെ ഒരു പറുദീസയാക്കി മാറ്റാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. (ചുമ്മാ..)

ആയിക്കോട്ടെ.

അങ്ങനെയെങ്കില്‍ ഒരാള്‍ എപ്പോഴാണ് സദാചാരിയായി മാറുന്നതെന്നറിയാനും എനിക്ക് കൌ‍തുകമുണ്ട്. ജന്മനാതന്നെ ലഭിക്കുന്ന ഒന്നാണോ സദാചാരം? അതോ വിദ്യാഭ്യാസത്തിലുടേയോ അല്ലെങ്കില്‍ മാതാപിതാക്കുളുടെയും ഗുരുക്കന്മാരുടെയും മറ്റു സ്വാധീനശക്തിയുള്ള വ്യക്തികളുടെയും സ്നേഹോപദേശങ്ങളിലൂടെയോ? അതുമല്ലെങ്കില്‍ അനുഭവങ്ങളിലൂടെയോ വായനയിലൂടെയോ? ആയിരിക്കില്ല. അങ്ങനെയൊക്കെ ആയിരുന്നെങ്കില്‍ ഞാനും സദാചാരി ആവേണ്ടിയിരുന്നല്ലോ!!
-പൊങ്ങുമ്മൂടന്‍.
ഓർമ്മകളുടെ ലിറ്റ്മസ്


ന്റെ ദുഷ്ടനായ ഹോപ്പിന്,
നീ തീർന്നുകാണില്ലെന്നു വിചാരിക്കുന്നു.ദുഷ്ടന്മാരെ ദൈവം പനപോലെ വളർത്തും എന്നാണല്ലോ.

ഇന്നു ഭയങ്കരമഴയായിരുന്നു.അതുകൊണ്ട് ജോലി കുന്തമായി.തെറി പറയും പോലെ മഴ.ഇവിടെ മഴയ്ക്ക് ഒരു ഭംഗിയുമില്ല.നമ്മുടെ ഫിസിക്സ് ഡിപ്പാർട്ടുമെന്റിന്റെ ഇടനാഴിയിൽ നിൽക്കുമ്പോ പെയ്ത പോലൊരു മഴ പിന്നെ പെയ്തിട്ടില്ലല്ലല്ലോ.ഒരു സ്വപ്നം പോലെ തോന്നുണു,അതെല്ലാം.ആ മഴയുടെ ശബ്‌ദോം,നിന്റെ കവിതയും,മനുവിന്റെ പാട്ടും…

ശ്ശൊ!നാശം പിടിക്കാൻ പിന്നീം നൊസ്സാൾജിയ!വിട്ടു.

എനിക്കയച്ചുതരാംന്നു പറഞ്ഞതൊക്കെ എവിടെ?

വേഗം അയച്ചാൽ നിനക്കു കൊള്ളാം,അല്ലെങ്കിൽ നിന്നെ മൊറ്റമോർഫോസസ് ചെയ്യാൻ കാഫ്ക്കക്ക് ക്വട്ടേഷൻ കൊടുക്കും...
-വികടശിരോമണി.


ഉപ്പിലിട്ട കമെന്റ്

ഓണമല്ലേ മാളോരെ , ഓണത്തിന് പച്ചടി കിച്ചടി അങ്ങനെ പലകൂട്ടം കറികള്‍ക്കിടയില്‍ എന്‍റെ വക ഒരു ഉപ്പിലിട്ട കമെന്റ് കൂടി . ഈ കമെന്റ് ഉപ്പിലിട്ടോളൂ എന്ന് ഉപദേശിച്ചു കൊണ്ട് ബൂലോകം ഓണ്‍ലൈന്‍ പത്രത്തിന് കൈനോട്ടക്കാരി സംഭാവന ചെയ്തതാണ് . ഞാനാ കമെന്റ് ഈ കൊള്ളികളില്‍ ഉപ്പിലിട്ടു വെയ്ക്കുന്നു .ആദ്യമായാണ്‌ ഞാന്‍ ഒരു കമെന്റ് ഉപ്പിലിടുന്നത്.അതും അടുത്ത ഓണത്തിന് വേണ്ടി .

കൈ നോട്ടക്കാരി പറഞ്ഞാല്‍ അച്ചിട്ടാണ് കാരണം കഴിഞ്ഞ ഓണത്തിന് ആനപ്പാറ അച്ചാമ്മ പറഞ്ഞത് " അടുത്ത ഓണത്തിന് ഞാന്‍ കാണുമോ എന്നുറപ്പില്ല , എല്ലാവരും ഈ ഓണത്തിന് ആല്‍ത്തറയില്‍ കൂടണം " സെന്റിമെന്റ്സ് വര്‍ക്ക്‌ ഔട്ട്‌ ചെയ്ത് പിടിച്ചു പിടിച്ചു കയറുക . ഇക്കുറി താക്കീതിന്റെ സ്വരമാണ് .അടുത്ത ഒരു വര്‍ഷത്തിനുള്ളില്‍ ബ്ലോഗന്നൂരില്‍ ഷാപ്പിലാന്റെ പ്രതിമ സ്ഥാപിക്കും .ഇപ്പോഴേ കുഴിയില്‍ കയറ്റിക്കിടതി മണ്ണിട്ട്‌ മൂടിക്കഴിഞ്ഞു .എന്നിട്ട് എല്ലാവരെയും പുറത്താക്കി കൂതറയുടെ പട്ടിക്കൂട് സ്ഥാപിച്ചു . കുറെ വയസും പ്രായവും ഒക്കെ ആയില്ലേ തള്ളേ ! ഇനിയെങ്കിലും ഈ തരികിട പരിപാടികള്‍ നിര്‍ത്തിക്കൂടെ !! .
-കാപ്പിലാന്‍.


നട്ടപിരാന്തന്റെ ....???


മാന്യന്മാരുടെ യഥാര്‍ത്ഥ മുഖം കാണണമെങ്കില്‍ പാതിരാത്രിയില്‍ സൂര്യനുദിക്കണം എന്ന് കേട്ടിട്ടുണ്ട്. പക്ഷെ സൂര്യന്‍ ഉദിക്കാതെ തന്നെ ഇത്തരം വഷളന്മാരുടെ തരികിടകളുടെ ചിത്രങ്ങള്‍ ഇപ്പോള്‍ പാപ്പരാസികള്‍ പുറത്തു വിട്ടിരിക്കുന്നു. കൂതറ തിരുമേനി ഇത്തരം ഒരു മാന്യന്റെ രഹസ്യങ്ങള്‍ പുറത്താക്കുന്നു..
-കൂതറ തിരുമേനി.


ഡെറ്റോള്‍ കുളിയില്‍ അലിയാത്ത കറ

.......ഞാന്‍ പിന്നെ എന്തു ചെയ്യണം, നാലഞ്ചാളുകള്‍ കയറിയിറങ്ങിയ അവളുടെ ശരീരം പൂവിട്ടു പൂജിക്കണോ? അവളുടെ മാറിടത്തില്‍, കഴുത്തില്‍, നാഭിയില്‍ കാണുന്ന കടിച്ച പാടുകളും, നഖത്തിന്റെ നീണ്ട പാണ്ടുകളും കണ്ടു ഞാന്‍ കോള്‍മയിര്‍ കൊള്ളണോ? നിങ്ങള്‍ക്ക് ആശ്വസിപ്പിക്കാന്‍ എന്തും പറയാം, പക്ഷെ ഞാന്‍ അനുഭവിക്കുന്ന മനോവേദന ആരോട്‌ പറയും, എന്നെ കാണുബോള്‍ അവള്‍ മുഖം തിരിച്ച് വിതുമ്പുമ്പോള്‍ എന്റെ നിസഹായത ഒന്ന് ആലോചിച്ചു നോക്കൂ....
-നട്ടപ്പിരാന്തന്‍.


സ്കൂള്‍ ലീഡര്‍

പത്താം ക്ലാസ്സില്‍ എത്തിയപ്പോഴേക്കും എന്‍റെ സ്വഭാവത്തില്‍ ഒരുപാട്‌ മാറ്റങ്ങള്‍ ഉണ്ടായിരുന്നു. അതിലൊന്ന് എന്തും വെട്ടിതുറന്നു പറയുന്ന രീതിയായിരുന്നു. ആളുകള്‍ എന്ത് കരുതുമെന്നോ ആരോടാണ് പറയുന്നതെന്നോ ഉള്ള ചിന്ത എനിക്ക് ഒട്ടും തന്നെ ഇല്ലായിരുന്നു. മുഖത്തെ ചിരി മായാതെ കാര്യങ്ങള്‍ പറയാന്‍ കഴിഞ്ഞിരുന്നത് കൊണ്ടായിരിക്കാം അല്ലെങ്കില്‍ നര്‍മ്മത്തിന്‍റെ മേമ്പൊടി ഉള്ളതുകൊണ്ടായിരിക്കാം എന്‍റെ തര്‍ക്കുത്തരങ്ങള്‍ അധ്യാപകര്‍ അതേ സ്പിരിറ്റില്‍ മാത്രമേ എടുത്തിരുന്നുള്ളൂ. ഒരിക്കലും എന്നോട് അവര്‍ കടുത്ത സ്വരത്തില്‍ മറുപടി പറഞ്ഞില്ല മറ്റൊരു പ്രശ്നം എന്‍റെ ചിരി ആയിരുന്നു. എന്തിനാണ് ചിരിക്കുന്നതെന്ന് എനിക്ക് തന്നെ അറിയുമായിരുന്നില്ല...
-മേരി ലില്ലി"അജിതയുടെ അഡ്രസ്സ് ഉണ്ടോ"


അജിതയുടെ അഡ്രസ്സുണ്ടോ കൊച്ചേ... !!?


അജിതയെന്ന പേരില്‍ വല്ല സിനിമാനടിയും ഉണ്ടോ എന്ന് ഞാന്‍ തലപുകച്ചപ്പോഴാണ് അടുത്ത വിശദീകരണം.. നമ്മുടെ നക്സലൈറ്റ് അജിതയേ ... !!?
ചോദ്യം സീതമ്മയില്‍ നിന്നാണ്..


ഒരു അവധി കാലത്ത് മോളോടൊപ്പം വയല്‍ വരമ്പിലൂടെ നടക്കാനിറങ്ങിയപ്പോള്‍ കണ്ടു മുട്ടിയതാണ് സീതമ്മയെ.
മോളുടെ ദേഹത്ത് പറ്റിയ ചെളി കഴുകന്‍ അവര്‍ അടുത്തുള്ള കിണറ്റില്‍ നിന്നും വെള്ളം കോരി തന്നു.. പേര് ചോദിച്ചപ്പോള്‍ "ചീത" എന്ന് പറഞ്ഞു..... അപ്പോഴാണ്‌ ആളിനെ മനസിലായത്..
അതിനു മുന്‍പ് നിറം പിടിപ്പിച്ച കഥകള്‍ പലുതും അവരെ\കുറിച്ച് കേട്ടിട്ടുണ്ടായിരുന്നു..

എങ്ങനെ അവരെ അഭിസംബോധന ചെയ്യണമെന്നായിരുന്നു എന്റെ ആദ്യത്തെ പ്രശ്നം.
മോള്‍ "സീതമ്മ"യെന്നു വിളിച്ചപ്പോള്‍ ആ മുഖം സുര്യകാന്തിപൂവ് പോലെ വികസിക്കുന്നത് കണ്ടു.. പിന്നെ ഞാനും അങ്ങിനെ തന്നെ വിളിച്ചു..
-ചക്കിമോളുടെ അമ്മ
അവള്‍ അവള്‍ മാത്രം

"കടലിനഭിമുഖമായി അവള്‍ നിന്നു. ചക്രവാളം ചുവന്നിരിക്കുന്നു ...ശക്തമായ കാറില്‍ അവളുടെ മുടിയും വസ്ത്രവും പറന്നുകൊണ്ടിരുന്നു. അവള്‍ അവള്‍ മാത്രം ....അവള്‍ എന്തിനോവേണ്ടി കാത്തിരിക്കുന്നു ..എന്താണത് ?"

ഇത്രയും എഴുതി പേനയടച്ചു. രാത്രി നന്നേ ഇരുട്ടിയിരിക്കുന്നു. അവധിയ്ക്ക് വന്നിട്ട് എഴുതാന്‍ തുടങ്ങി. അവധി നാളില്‍ സുഹൃത്തിന്റെ ഫാം ഹൌസില്‍ താമസിക്കാന്‍ വന്നതാണ്. ഒന്നും ചെയ്യാതെ വെറുതെ ഭക്ഷണവും കഴിച്ച് ആ ഫാം ഹൌസില്‍ സമയം ചിലവഴിച്ചു . ഇന്ന് അത്താഴം കഴിഞ്ഞ് എഴുതാനിരുന്നു. ആദ്യ വരികള്‍ പിറന്നു. മേശയ്ക്കരികിലുള്ള ജനാലയിലൂടെ പുറത്തേയ്ക്ക് നോക്കി ....
-ഭാസ്കരമൂര്‍ത്തി.

ജര

മൂക്കിനു കീഴെ തൂവെള്ള നിറത്തിൽ വളർന്നു നിന്നിരുന്ന അച്ഛന്റെ മീശ ഒരാഴ്ച കൊണ്ട് പൂർണമായും കറുത്തിരിക്കുന്നു. അച്ഛനെന്തോ സംഭവിക്കുന്നുണ്ടെന്ന് തീർച്ച. ചുണ്ടുകൾക്ക് ചുവപ്പു കൂടിയതും മുഖത്തെ ചുളിവുകൾക്ക് കുറവു വന്നതും എല്ലാം നേരത്തെ ശ്രദ്ധിക്കാഞ്ഞതല്ല.

നൂറ്റിനാല്പതിൽ എത്തി നിന്നിരുന്ന രക്തസമ്മർദ്ദം രണ്ടാഴ്ചയ്ക്കുള്ളിൽ സാധാരാണനിലയിലെത്തിയപ്പോൾ ആദ്യം അസ്വാ‍ഭാവികതയൊന്നും തോന്നിയിരുന്നില്ല....
-കാല്‍ വിന്‍നേരുകാരന് പറ്റിയ ഗതികേട്.

1966 ആണ്ടിലെ ഒരു ബോണസ്സ് ദിനം. ആലപ്പുഴയിലെ കയര്‍ കമ്പനിതൊഴിലാളികളുടെ മുഖത്തെല്ലാം ഉത്സാഹംതന്നെ. ഭാവനയില്‍ കണ്ടു കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ സഫലീകരിക്കുന്നത് ബോണസ്സ് ദിനത്തിനു ശേഷമാണു. പതിവു പോലെ ഞാനും ആഫീസിലേക്ക് പുറപ്പെട്ടു. വിദേശങ്ങളിലയക്കാന്‍ വേണ്ടി കയര്‍ കെട്ടുകള്‍ പ്രസ്‌ ചെയ്ത് ബെയില്സാക്കുന്ന ഒരു കമ്പനിയിലാണ് എനിക്ക് ജോലി. അവിടെ നടക്കുന്ന ജോലികള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഒരു കോണ്ട്രാക്റ്റ്റുടെ പതിനേഴു വയസ്സുള്ള സെക്രട്ടറി ആണ് ഞാന്‍ . കോണ്ട്രാക്ടര്‍ മിക്കവാറും സ്ഥലത്തില്ലാത്തത് കൊണ്ട് പരീപൂര്‍ണ്ണ ഉത്തരവാദിത്വം എനിക്ക് തന്നെ ആയിരുന്നു....
-ഷെറീഫ് കൊട്ടാരക്കര.


നാനൂറ്‌ വര്‍ഷം മുമ്പ്‌, ഈ ദിനത്തില്‍...

ഗലീലിയോയുടെ ദൂരദര്‍ശനിയെപ്പറ്റി ലോകം അറിഞ്ഞു

ആ സുദിനത്തിന്റെ നാനൂറാം വാര്‍ഷികം ഇന്നാണ്‌; 2009 ആഗസ്‌ത്‌ 25. ആധുനിക ജ്യോതിശ്ശാസ്‌ത്രത്തിന്റെ പിറവി ഗലീലിയോയുടെ ടെലിസ്‌കോപ്പോടുകൂടിയാണ്‌. 'ചാരഗ്ലാസ്‌' എന്ന്‌ വിളിക്കപ്പെട്ടിരുന്ന ടെലിസ്‌കോപ്പ്‌ ഗലീലിയോ വെനീഷ്യന്‍ വ്യാപാരികള്‍ക്ക്‌ മുന്നില്‍ അവതരിപ്പിച്ചത്‌ 1609 ആഗസ്‌ത്‌ 25-നായിരുന്നു.

ആധുനിശാസ്‌ത്രത്തിന്റെ പിതാവെന്നറിയപ്പെടുന്ന ഗലീലിയോ ഗലീലി, ആ ദൂരദര്‍ശനിയെ ആകാശ രഹസ്യങ്ങള്‍ തേടാന്‍ ഉപയോഗിച്ചു തുടങ്ങിയത്‌ പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്‌; നവംബര്‍ 30-ന്‌....
-ജെ എ.


കവി പി പി രാമചന്ദ്രന്‍, ഒടുക്കം മാഷ് പണി വേണ്ടെന്നു വച്ചീടുമോ ?

കവിതയും അധ്യാപനവും ഒരിക്കലും ഒത്തുപോവില്ലത്രെ. കവിത ചുരുക്കിപ്പറച്ചിലിന്റേതാണെങ്കില്‍, മാഷ്ടെ പണി പരത്തിപ്പറച്ചിലിന്റേതാണ് എന്നതത്രെ ഇതിന്റെ പ്രധാനകാരണം. പഠിപ്പിച്ചു കഴിഞ്ഞ് മനസ്സിലായോ മനസ്സിലായോ എന്ന് മാഷ് വീണ്ടും വീണ്ടും ചോദിക്കുന്നത് തന്റെ മുന്നിലുള്ള വിദ്യാര്‍ഥിയിലുള്ള അവിശ്വാസം കൊണ്ടത്രെ...
-ബാബു.


ഇരുട്ടുപിഴിഞ്ഞത്‌'

ഏറെക്കാലം നടന്നു പഴകിയ നാട്ടുവഴികളെ ഓര്‍മിപ്പിക്കുന്നു സെബസ്റ്റിയന്റെ കവിതകള്‍.വലിയൊരു ഘോഷയാത്രയിലേക്ക്‌,ഹൈവേയിലേക്ക്‌ ചെന്നു ചേരണമെന്നു നിര്‍ബന്ധമില്ലാത്ത ഇടവഴികള്‍.നമ്മുടെ ദൈനം ദിനങ്ങളില്‍ മുച്ചൂടും ഇഴുകിയിണങ്ങിയ ചെരിയ പടര്‍പ്പുകളും വള്ളികളും പൂവും കായുമായി അവ പൊടിപ്പു നീട്ടുന്നു.വിപണിയുടെ പൊടിപടലങ്ങളും അതിവേഗങ്ങളും ഇലത്തളിരുകളെ, ചെറുനാമ്പുകളെ ആകെ മലിനപ്പെടുത്തി കുതിച്ചുപായുമ്പോഴും കാലപ്പകര്‍ച്ചയില്‍ അതു കുളിര്‍പ്പച്ചയായി നമ്മെ പൊതിഞ്ഞു നില്‍ക്കുന്നു.കവിതയില്‍ പിടിച്ചു നിര്‍ത്തുന്നു...
-ഉഷാകുമാരി ജി.
അമ്പന്‍‌പ്


ചില്ലയില്‍ ക്രൌഞ്ചങ്ങള്‍
താഴെ നിഷാദന്‍
വില്ലില്‍ അമ്പ്
വാത്മീകിയില്‍ അന്‍‌പ്.
വാര്‍ന്നൂ രാമായണം.
ചില്ലയില്ലെങ്കില്‍
നിഷാദനില്ലെങ്കില്‍
വില്ലില്‍ അമ്പില്ലെങ്കില്‍
വാത്മീകിയിലില്ല അന്‍‌പ്...
.......
ഫൈസല്‍ ഗുരുവായൂര്‍.


പ്രകൃതിവിരുദ്ധം


കാലത്തെഴുന്നേറ്റ്
യന്ത്രചക്രങ്ങളില്‍
മേനിയഴകിനു കൂടിയാട്ടം ;
കാലില്‍ യഥാര്‍ഥ തുകലിന്റെ
ഭാരരഹിത മൃദുസ്പര്‍ശം.
ലാഭപ്പെരുക്കങ്ങളുടെ മരക്കച്ചവടം,
സില്‍ക്കുജൂബയില്‍-
ചന്ദനസുഗന്ധമുള്ള പെര്ഫും,
ശീതീകരിച്ച സ്യുട്ടില്‍ നിന്നും
മൊബൈലില്‍ സല്ലപിച്ച് ആഡംഭരക്കാറിലേക്ക് ...
........
കുളക്കട പ്രദീപ് കുമാര്‍.


ഓണക്കിനാവുകള്‍

വെയില്‍ മാഞ്ഞു മൌനം മടുപ്പാര്‍ന്നു
നെഞ്ചില്‍ കനത്തുനില്‍ക്കെ,
പിന്നില്‍ വന്നു നില്‍പ്പതെന്നോര്‍മ്മത്തടങ്ങളില്‍
‍ചിങ്ങമാസത്തിന്‍ ചൂടും വിചാരവും...
മങ്ങി മങ്ങിത്തെളിയുന്നു സൌവര്‍ണ്ണം
മിന്നിമായുന്നൊരേകാന്ത താരമായ്‌...
............
സുനില്‍ പണിക്കര്‍അപ്പൊ ഇതിനെയാണ് "അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന് പറയുന്നത് " കേട്ടാ!!!

Tuesday, August 25, 2009


പോട്ടപ്പന്‍.


After The Rain (മഴയ്ക്ക് ശേഷം)-ശിവ.


ഓണാശംസകൾ


-വിനയന്‍.


ഓണത്തുമ്പികള്‍


-മിക്കി മാത്യു.

ചെമ്പൂവേ.. പൂവേ.....

Photobucket

-രഞ്ജിത് വിശ്വം.

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP