FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍

Monday

'സാംബാ ബീറ്റ്സ് '

സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg

(അവസാന ഭാഗം )

http://www.thehindu.com/multimedia/dynamic/00142/spain_142874f.jpg

ആഫ്രിക്കന്‍ ലോകകപ്പിന് വിരാമം. മുപ്പത്തിയൊന്നു ദിവസത്തെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംഗീതവും ലോകകപ്പിന്റെ വിശേഷങ്ങളും വരച്ചുകാട്ടിയ സമാപന ചടങ്ങുകള്‍ അവസാനിച്ചു ഒരു മണിക്കൂറിനുള്ളില്‍ സോക്കര്‍സിറ്റിയില്‍ പന്തുരുണ്ടു തുടങ്ങി. സ്പെയിനിന്റെ മുന്നേറ്റങ്ങള്‍ കൊണ്ടാരംഭിച്ച മത്സരം ആദ്യ ഇരുപതു മിനിട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ചൂട് പിടിച്ചു തുടങ്ങി. ഫൌളുകള്‍ കൂടിവന്ന ആദ്യ മുപ്പതു മിനിറ്റില്‍ അഞ്ചു തവണ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു പഴയ പോലീസുകാരന്‍ ഇംഗ്ലീഷ് റഫറി ഹോവാര്‍ഡ് വെബ്ബ് കളിയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഒരു ടീമിനും ആദ്യ അര മണിക്കൂറില്‍ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നില്ല. സ്പെയിന്‍ ഒന്ന് രണ്ട് തവണ എതിര്‍പോസ്റ്റിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഗോള്‍ അടിക്കാന്‍ ഇരുടീമിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ആദ്യ പകുതിയവസാനിക്കാന്‍ ഇരിക്കെ റോബ്ബന്റെ മനോഹരമായ ഷോട്ട് കാസ്സിയാസ് കുതിയകറ്റിയത് ഒഴിച്ച് ഹോളണ്ടിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ലോകകപ്പ്‌ ഫൈനലിന്റെ നിലവാരം പുലര്‍ത്തിയോ എന്ന് സംശയം ജനിപ്പിക്കും വിധം അരോചകമായിരുന്നു.

രണ്ടാം പകുതിയുടെ തുടക്കം സ്പെയിന്‍ അക്രമക്കുന്നത് കണ്ടുകൊണ്ടാണ് തുടങ്ങിയത്. ചാവിയുടെ ക്രോസ്സില്‍ നിന്ന് പുയോളിന്റെ ഹെഡര്‍ വിയ്യ മുതലാക്കാതെ തുടങ്ങിയതില്‍ നിന്ന് കളി ആവേശഭരിതം ആവും എന്ന് കരുതിയെങ്കിലും മുന്നോട്ടു പോകുംതോറും കളിയില്‍ അവിടിവിടെ റോബ്ബന്റെയും രണ്ടാം പകുതിയില്‍ ഇറങ്ങിയ നവാസിന്റെയും ഇടയ്ക്കിടെ ഇനിയെസ്ടയുടെയും കളി കൊണ്ട് തിളക്കം വച്ചുവെങ്കിലും പൊതുവേ ബോറടിപ്പിക്കുന്നതായിരുന്നു. എക്സ്ട്രാ ടൈമില്‍ സ്പെയിന്‍ ആണ് ആദ്യ നിമിഷങ്ങളില്‍ അനവധിയവസരങ്ങള്‍ തുലച്ചത്. പ്രത്യേകിച്ച് ഇനിയെസ്ടക്കും നവാസിനും ലഭിച്ച നല്ല രണ്ടവസരങ്ങള്‍. ഫാബ്രിഗാസ് ഇറങ്ങിയതില്‍ നിന്ന് സ്പാനിഷ് മുന്നേറ്റനിരക്ക് കൂടുതല്‍ മൂര്‍ച്ചയുള്ളതു പോലെ തോന്നിച്ചെങ്കിലും ലോകകപ്പ്‌ നേടാനുള്ള ഗോള്‍ വന്നു കണ്ടില്ല. രണ്ടു ടീമിന്റെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനം വളരെയധികം നല്ലതായിരുന്നു പ്രത്യേകിച്ച് റോബ്ബന്റെ ഗോള്‍ മുന്നോട്ടു വന്ന തടുത്ത കാസ്സിയാസ്സും ഫാബ്രിഗാസിന്റെ മുന്നിലേക്ക്‌ കടന്നു വന്ന സ്റ്റെക്ലെന്‍ബെര്‍ഗ് തടഞ്ഞതും ഉറപ്പായ ഗോളുകള്‍ ആയിരുന്നു. കാര്‍ഡുകള്‍ കൊണ്ട് ചീട്ടുകളിച്ചു റഫറി കളി തന്റേതായ രീതിയില്‍ അരോചകമാക്കിക്കൊണ്ടിരുന്നു.

http://www.fifa.com/imgml/tournament/worldcup2010/players/xl/183857.png

പെനാല്‍ട്ടിയിലേക്ക് പോയ കളിയെ ഒരു നിമിഷത്തെ ഇനിയെസ്റ്റ മാജിക്ക് കൊണ്ട് ഹോളണ്ടിന്റെ ലോകകപ്പ്‌ സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്പെയിന്‍ അര്‍ഹിച്ച വിജയം തന്നെയെങ്കിലും ഫൈനലില്‍ അവരുടെ ഫുട്ബോള്‍ മായാജാലം കുറവായിരുന്നു. എന്നിരുന്നാലും സ്പെയിന്‍ ആണ് നന്നായി കളിച്ച ടീം.

സ്വര്‍ണ്ണ പന്ത് ഡിയേഗോ ഫോര്‍ലാന്, മുള്ളര്‍ക്ക് രണ്ടു അവാര്‍ഡ്‌

http://upload.wikimedia.org/wikipedia/commons/c/c3/Diego_Forl%C3%A1n.jpg

ലോകകപ്പിലെ മികച്ച കളിക്കാരനായി ഉറുഗുവേയുടെ താരം ഡിയേഗോ ഫോര്ലാനെ തിരഞ്ഞെടുത്തു. ലിയോണേല്‍ മെസ്സി, ചാവി, ഇനിയെസ്ട, മുള്ളര്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ഫോര്‍ലാന്‍ ഈ അവാര്‍ഡ്‌ നേടിയത്. മികച്ച കലികൊണ്ട്‌ ഉറുഗ്വേ ടീമിനെ സെമിഫൈനല്‍ വരെ കൊണ്ടെത്തിക്കുകയും ഒരവസരത്തില്‍ മൂന്നാം സ്ഥാനം ഉറപ്പാക്കുന്ന അവസ്ഥ വരെ ഉറുഗ്വേ എത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഡിയേഗോ ഫോര്‍ലാന്‍ എന്ന നല്ല കളിക്കാരന്റെ കഴിവുകള്‍ തന്നെയാണ്.
http://cdn.worldcupblog.org/germany.worldcupblog.org/files/2010/07/thomasmuller.jpg

ഇരുപതു വയസുകാരന്‍ തോമസ്‌ മുള്ളര്‍ ഏറ്റവും മികച്ച പ്രായം കുറഞ്ഞ കളിക്കാരനുള്ള അവാര്‍ഡ്‌ നേടിയെങ്കില്‍ അഞ്ചു ഗോള്‍ നേടിയ മുള്ളര്‍, ഫോര്‍ലാന്‍ , വിയ്യ , സ്നൈഡര്‍ എന്നിവര്‍ സ്വര്‍ണ്ണ പാദുകത്തിനായുള്ള മത്സരത്തില്‍ ഒപ്പത്തിനൊപ്പം ആയിരുന്നു. ഗോള്‍ അടിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയ മുള്ളര്‍ക്ക് അവസാനം ഗോള്‍ഡന്‍ ബൂട്ട് നല്‍കാന്‍ ഫിഫ തിരുമാനിക്കുകയായിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ ഈ യുവതാരം യുവാക്കളെ കൊണ്ട് നിറഞ്ഞ ഈ ജര്‍മന്‍ ടീമിനോടൊപ്പം ലോകഫുട്ബോളിന്റെ ഭാവിയെ പ്രതിനിധാനം ചെയ്യുന്നു.

http://blog.english.szczecin.pl/wp-content/uploads/2009/06/102-iker-casillas-2-300x300.jpg

മികച്ച ഗോള്‍കീപ്പര്‍ ആയി ഫൈനലില്‍ അടക്കം സ്പെയിനിന്റെ ഗോള്‍വലയം കാത്തു ലോകകപ്പിലാകെ രണ്ടു ഗോളുകള്‍ മാത്രം വഴങ്ങിയ സ്പെയിന്‍ ക്യാപ്റ്റന്‍ ഇകേര്‍ കസ്സിയാസ് തിരഞ്ഞെടുക്കപെട്ടു. മത്സരശേഷം പത്രക്കാരിയും തന്റെ കാമുകിയുമായുള്ള സാറ കാര്ബോന്‍ കാര്‍ബോനേരയുമായി നടത്തിയ അഭിമുഖത്തിനോടുവില്‍ പരസ്യമായി അവള്‍ക്കൊരു ചുംബനവും കൊടുത്താണ് കസ്സിയാസ് മടങ്ങിയത് . ആദ്യ മത്സരത്തില്‍ സ്പെയിന്‍ തോല്‍ക്കാന്‍ കാരണം കാമുകി പോസ്റ്റിനു പിന്നില്‍ നിന്ന് റിപ്പോര്‍ട്ടിംഗ് നടത്തിയതാണ് എന്നുള്ള വിമര്‍ശനത്തിനു ഒരു മധുര പ്രതികാരം!




വുവുസേലകള്‍ക്കും മക്കരാബകള്‍ക്കും ഇനി വിശ്രമം

http://media.washtimes.com/media/image/2010/07/11/South_Africa_Soccer_W_Lea-1_s640x503.jpg?3669d5e88bac5c1c64aef3936d1490930bc07646

ആഫ്രിക്കന്‍ ഇതിഹാസം ജനപ്രീയ നായകന്‍ മടിബ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന നെല്‍സണ്‍ മണ്ടേല പങ്കെടുത്ത ഗംഭീരമായ സമാപന ചടങ്ങ് മത്സരത്തിനു മുന്‍പ് ഒരുക്കിയാണ് ആഫ്രിക്ക ലോകകപ്പിനെ യാത്രയാക്കിയത്.

http://www.bellevision.com/uploaded/stadium_630.jpg

ഇനി രണ്ടായിരത്തിപതിനാലില്‍ ബ്രസീലിലേക്ക് ലോകകപ്പ്‌ യാത്രയാവുന്നു.

http://upload.wikimedia.org/wikipedia/en/8/84/Brazil2014.png
ഒരുപിടി നല്ല ഓര്‍മ്മകളും ദക്ഷിണാഫ്രിക്ക എന്ന രാജ്യത്തെപറ്റി നല്ല അഭിപ്രായവും അതിലേറെ അകാംക്ഷകളും ഉദ്വേഗവും നിറഞ്ഞ അത്ഭുതങ്ങളും പ്രതീക്ഷിക്കാത്ത ഒട്ടേറെ അട്ടിമറികളും നിറഞ്ഞ സംഭവബഹുലമായ ഒരു ലോകകപ്പിന് വിരാമം, വുവുസേലകള്‍ക്കും മക്കരാബകള്‍ക്കും ഇനി വിശ്രമം.

http://upload.wikimedia.org/wikipedia/commons/2/24/Watching_South_Africa_%26_France_match_at_World_Cup_2010-06-22_in_Soweto_17.jpg

ഈ ലോകകപ്പ്‌ സമയത്ത് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പ്രചോദനം നല്‍കിയ അചാര്യനെയും ഇതിനായി അവസരം ഒരുക്കി തന്ന ബ്ലോത്രത്തിനും, ജിക്കുവിനും രാമചന്ദ്രന്‍ വെട്ടികാടിനും പ്രത്യേകമായി എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.

Read more...

ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍

Thursday

'സാംബാ ബീറ്റ്സ് '



ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്

ഞായറാഴ്ച സോക്കര്‍സിറ്റിയിലെ അവസാന രണ്ടു ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു. ഉറുഗ്വേയെ മലര്‍ത്തിയടിച്ചു ഹോളണ്ടും ജര്‍മനിയെ തളര്‍ത്തി സ്പെയിനും ലോകകപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുന്നു. ഇനി കാണാനുള്ളത് പന്തടക്കത്തിന്റെയും വേഗതയുടെയും വക്താക്കള്‍ തമ്മില്‍ നല്ല ഒരു ഫൈനല്‍ ആണ്. ഫൈനലിന്റെ ടെന്‍ഷന്‍ ആവാഹിച്ചു രണ്ടു ടീമുകളും പ്രതിരോധത്തിലേക്ക് വലിഞ്ഞില്ലെങ്കില്‍ സോക്കര്‍സിറ്റി കാണാന്‍ ഇരിക്കുന്നത് മനോഹര ഫുട്ബോള്‍ കളിയുടെ സുന്ദരദൃശ്യങ്ങളാണ്. യൂറോപ്പിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സുന്ദര ടോട്ടല്‍ ഫുട്ബോള്‍ കളിയുടെ വക്താക്കളായ ഹോളണ്ടും മനോഹരമായ പാസുകള്‍ കൊണ്ട് ഫുട്ബോള്‍ എന്നാ കലയെ നെഞ്ചോടു ചേര്‍ത്ത സ്പെയിനും ഇറങ്ങുന്നു. ഇതാദ്യമായി ലോക ഫുട്ബോള്‍ നെറുകയിലേക്ക് ബ്രസില്‍, അര്‍ജെന്റിന, ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇല്ലാത്ത ഒരു ഫൈനലും കാണാന്‍ പോകുന്നു. വ്യതസ്തതകള്‍ കൊണ്ടും അത്ഭുതങ്ങള്‍ കൊണ്ടും തിളങ്ങിയ ഒരു ലോകകപ്പ്‌ കലാശകൊട്ടിലെക്ക് നീങ്ങുന്നു.


ഹോളണ്ട് - ഉറുഗ്വേ സെമി- ഫൈനല്‍ (3 - 2 )

പ്രതീക്ഷിച്ച പോലെതന്നെ ഹോളണ്ടിന് മുന്നില്‍ ഉറുഗ്വേ തളര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കൂടുതല്‍ സമയം പന്ത് കയ്യില്‍ വച്ച് പ്രതിരോധ കോട്ടകളെ വേഗം കൊണ്ടും കൃത്യമായ പാസുകള്‍ കൊണ്ടും വകഞ്ഞു മാറ്റി എതിര്‍ ഗോള്വലയത്തിനു മുന്നിലേക്ക്‌ കടന്നു ചെല്ലുന്ന ഹോളണ്ട് തന്ത്രത്തിന് മുന്നില്‍ പരുക്ക് സാരമാക്കാതെ ഇറങ്ങിയ ഫോര്‍ലാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ കളിയിലെ ചുവപ്പ് കാര്‍ഡ് കൊണ്ട് പുറത്തിരുന്ന സുവാരസ് മുന്‍നിരയില്‍ ഇല്ലാതിരുന്നത് ഉറുഗ്വേക്ക് കുറച്ചൊന്നും അല്ല പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ പലപ്പോഴും ഒരു തന്ത്രവും ഇല്ലാതെ വെറുതെ പന്ത് തട്ടുന്ന ഉറുഗ്വേ ആവുന്നത്ര പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യൂറോപ്പിലെ ഏറ്റവും മികച്ച മുന്‍നിര കളിക്കാരുടെ ഗണത്തില്‍ പെടുന്ന സ്നൈടര്‍ , റോബ്ബന്‍ എന്നിവരും വാന്‍ ബോമ്മല്‍, വാന്‍ ബ്രോന്ക്ഹോസ്റ്റ് പോലെയുള്ള പ്രമുഖരും അടങ്ങിയ ഹോളണ്ട് എന്ത് കൊണ്ടും ഫൈനലില്‍ കടക്കാന്‍ തങ്ങള്‍ അര്‍ഹരാണ് എന്ന് തെളിയിച്ചു. ഡച്ച് ക്യാപ്റ്റന്‍ ജിയോവാനി വാന്‍ ബ്രോന്ക്ഹോസ്റ്റ് മുപ്പതു മീടര്‍ അകലെ നിന്ന് തൊടുത്ത ഷോട്ട് വെടിയുണ്ട ചീറി പായുന്നത് പോലെ വലക്കുള്ളിലേക്ക് പോയത് കളികാരുടെ കൂടെ ലോകം മുഴുവനും നോക്കി നിന്നു പോയി. ലോകകപ്പിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി ഇത് ഗണിക്കപെടും . അതെ പോലെ തന്നെ കൂടി നില്‍ക്കുന്ന പ്രതിരോധത്തിന്റെ നടുവിലൂടെ സ്നൈടര്‍ പായിച്ച ഷോട്ടും റോബ്ബന്റെ തലകൊണ്ടുള്ള അതിമനോഹരമായ പ്ലേസിംഗ് ഗോളും. ഉരുഗുവേക്ക് മറുപടിയായി രണ്ടാം ഗോള്‍ വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

http://www.bestworldcup.net/wp-content/uploads/2010/03/2010-fifa-world-cup-mascot-zakumi.jpg

സ്പെയിന്‍ - ജര്‍മ്മനി (1 -0 )

പ്രതീക്ഷകള്‍ക്ക് വിപരീതമായി യൂറോപ്പിന്റെ കോടി പായിക്കുന്നത്‌ ഇംഗ്ലണ്ട് അല്ല ഹോളണ്ട് ആണ്. അതെപോലെ തന്നെ സുന്ദരമായ പാസുകള്‍ കൊണ്ട് നല്ല കളി കളിക്കുന്ന സ്പെയിനും. സ്പെയിന്‍ ഫൈനലില്‍ കടക്കും എന്ന് വിചാരിച്ചവര്‍ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ജര്‍മ്മനി - അര്‍ജന്റീന കളി കണ്ടവര്‍ക്ക്. പക്ഷെ തന്ത്രപരമായി സ്പെയിന്‍ തന്നെയായിരുന്നു മുന്നിട്ടു നിന്നത്. ജര്‍മനിയുടെ കളി എതിരാളിയുടെ ദൌര്‍ബല്യങ്ങളെ മുതലാക്കി കൌണ്ടര്‍ അറ്റാക്ക് കളിക്കുന്ന കളി എല്ലാ ടീമിന്റെയടുത്തും വിലപ്പോവില്ല. അര്‍ജന്റീനയുടെ ദുര്‍ബലമായ മിഡ്ഫീല്‍ഡും മോശം പ്രതിരോധവും അവരുടെ കളിക്ക് സഹായകരമായി. പന്ത് തുടരെ ജര്‍മ്മന്‍ കളിക്കാരുടെ കൈകളില്‍ ഏല്പിക്കാന്‍ അര്‍ജന്റീനക്ക് അനായാസം കഴിഞ്ഞു. അത് കൊണ്ട് തന്നെ ആക്രമണത്തിന് ജര്‍മനിക്ക് കൂടുതല്‍ വസരവും. എന്നാല്‍ സ്പെയിനുമായിട്ടുള്ള കളിയില്‍ കഥ മാറി. ജര്‍മനിയുടെ കയ്യില്‍ പന്ത് ലഭികാതെ നോക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. കൃത്യമായി പാസുകള്‍ കൊടുത്തു പന്ത് കൈവശം വച്ച് കളിക്കുന്ന കളി പലര്‍ക്കും അലോസരം ഉണ്ടാക്കാവുന്നതായിരിക്കും പക്ഷെ വളരെ പ്രായോഗികമാണ്. അര്‍ജന്റീനയെ തോല്‍പ്പിച്ച ജര്‍മനിയാണോ ഇതെന്ന് പലവട്ടം സ്പെയിന്‍ ഇന്നലെ ജര്‍മന്‍ ആരാധകരെ കൊണ്ട് ചോദിപ്പിച്ചതും അത് കൊണ്ടാണ്. ഇന്നലെ ജര്‍മനിക്ക് പന്ത് കയ്യില്‍ വച്ച് പാസ്‌ കൊടുക്കാന്‍ കഴിഞ്ഞത് വളരെ അപൂര്‍വമായിട്ടാണ്. പന്ത് ജര്‍മനിയുടെ കയ്യില്‍ ലഭിക്കുമ്പോഴൊക്കെ അത് തട്ടിയെടുത്തു. പ്രതിരോധം നന്നായി കളിച്ചത് കൊണ്ട് കൂടുതല്‍ ഗോള്‍ വാങ്ങിയില്ല. ഇന്നലെ ജര്‍മന്‍ മധ്യനിര എന്നൊന്ന് ഉണ്ടായിരുന്നെ ഇല്ല. അത് കൊണ്ട് തന്നെ മുന്‍നിരക്ക് പാസുകള്‍ ലഭിക്കുന്നത് കുറഞ്ഞു. ജര്‍മനിയെ പൂട്ടികെട്ടി എന്ന് തന്നെ പറയാം സ്പെയിന്‍. വിയ്യയെ കൊണ്ട് അധികം ഗോള്‍ അടിപ്പിക്കതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജര്‍മന്‍ പ്രധിരോധതിന്റെ വന്‍ പിഴവുകള്‍ ആണ് ചാബി അലോണ്‍സോ അടിച്ച രണ്ടു ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും പുയോള്‍ അടിച്ച ഗോളിനും പിന്നില്‍ . വിയ്യ അല്ലെങ്കില്‍ പെഡ്രോ വരുമ്പോള്‍ രണ്ടും മൂന്നും കളിക്കാര്‍ ചേര്‍ന്ന് പന്ത് തിരിച്ചു പിടിക്കാന്‍ ചെല്ലുമ്പോള്‍ ചാവിയോ ചാബി ആലോന്‍സോയോ പന്ത് തൊടുമ്പോള്‍ മാര്‍ക്ക്‌ ചെയ്യാതിരുന്നത് അല്ഭുതപെടുത്തി. ഈ സ്പെയിന്‍ ടീമിനെ നന്നായി അറിയാതെ കളിക്കാന്‍ ഇറങ്ങിയ ടീമാണ് ജര്‍മ്മനി എന്ന് തോന്നിച്ചു. അതെ പിഴവ് തന്നെയാണ് പുയോള്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കിയപ്പോള്‍ സംഭവിച്ചതും. ആദ്യ പകുതിയില്‍ ഇതേപോലെ തന്നെ ഒരു ഹെഡര്‍ പുയോള്‍ അടിച്ചത് ക്രോസ്ബാറിന്റെ മുകളിലൂടെ പറയുന്നത് ജര്‍മ്മനി കണ്ടതാണ് എന്നിട്ടും ആ കോര്‍ണര്‍ എടുക്കുമ്പോള്‍ ബോക്സിനു മുന്നില്‍ നിന്ന ശക്തനും ഉയരം കൂടിയവനുമായ പുയോളിനെ അവര്‍ മാര്‍ക്ക്‌ ചെയ്തില്ല. ഫലം ചാവിയുടെ കോര്‍ണര്‍ ഉയര്‍ന്നു വളഞ്ഞു വന്നപ്പോഴേക്കും ബോക്സിനു പുറത്തു നിന്നു ഓടിവന്നു തന്റെ ഉയരവും ശക്തിയും ഉപയോഗിച്ച് മനോഹര ഗോള്‍ . സെറ്റ് പീസ്‌ ഗോളുകളില്‍ ഏറ്റവും മികച്ചത്. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ഹെയിന്‍സെ നൈജീരിയക്കെതിരെ അടിച്ച ഗോളിന്റെ തനി പകര്‍പ്പ്! നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും അത്ര നല്ല കളിയൊന്നും കളിക്കാതെ ഇവിടെ വരെയെത്തിയ ജര്‍മ്മനി ഫൈനലില്‍ കടന്നിരുന്നെങ്കില്‍ അത് ഈ ടൂര്‍ണമെന്റിന്റെ നഷ്ടമായേനെ. ഇന്നലെ കുരുത്ത ജര്‍മന്‍ ഫാനുകള്‍ പലരും ജര്‍മ്മനി സെര്‍ബിയക്കും ഘാന്ക്കും എതിരെ ഗ്രൂപ്പ് മത്സരങ്ങളില്‍ കളിച്ച മോശം കളി മറന്നു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് എന്ന പേര് കൊണ്ട് മാത്രം കളിയ്ക്കാന്‍ വന്ന ടീമും തന്ത്രങ്ങള്‍ മേനയുന്നതില്‍ അമ്പേ പരാജിതരായ അര്‍ജന്റീനയുടെ കൂടെയുള്ള കളിയും ജര്‍മനിയെ ലോകകപ്പ്‌ ജയിപ്പിച്ചുവെങ്കില്‍ അത് സ്പെയിന്‍ , ഹോളണ്ട് എന്നീ രാജ്യങ്ങളോടുള്ള അനീതി ആവുമായിരുന്നു.

ഇനി രണ്ടു മത്സരങ്ങള്‍ - നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി കളിച്ച രണ്ടു മികച്ച ടീമുകള്‍ ആണ് ഫൈനലില്‍ . റെക്കോര്‍ഡ്‌ നേടാന്‍ ക്ലോസെക്ക് ഒരവസരം എന്നോണം ഒരു മൂന്നാം സ്ഥാന മത്സരം. ശരിക്കുള്ള കളി ഇനി കാണാം സോക്കര്‍സിറ്റിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിക്ക്.

----------------------------------------------------------------------
മികച്ച പത്തു ഗോളുകള്‍

ഇത് വരെയുള്ള മികച്ചത് എന്ന് എനിക്ക് തോന്നിയ പത്തു ഗോളുകള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇത് റാങ്ക് ചെയ്ത ലിസ്റ്റ് അല്ല. റാങ്ക് ചെയ്ത ലിസ്റ്റ് ഫൈനലിന് ശേഷം.

1 . ഷബാലാല - ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ . ഇടതുകാല് കൊണ്ട് മെക്സിക്കോ ഗോളിന്റെ ഇടതു മൂലയിലേക്ക് പാഞ്ഞു കയറിയ ഷോട്ട്.



2 . മൈക്കോന്‍ - കൊറിയക്കെതിര വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്



3 . ടെവസ് - മെക്സിക്കോയ്ക്കെതിരെ ബോക്സിനു പുറത്തു നിന്നെടുത്ത മനോഹര ലോങ്ങ്‌ റേഞ്ച് ഷോട്ട്



4 . വന്‍ ബ്രോന്ക്ഹോസ്റ്റ് - മുപ്പതടി അകലെ നിന്നു പാഞ്ഞു ചെന്ന വെടിയുണ്ട കണക്കു ഷോട്ട് ഉറുഗ്വേക്കെതിരെ



5 . മുണ്ടാരി - ഘാനക്ക് വേണ്ടി മുപ്പത്തിയഞ്ചു അടി ദൂരെ നിന്നു ബോക്സിനു പുറത്തു നിന്നു നിലംപറ്റി ചെന്ന മനോഹര ഗോള്‍ ഉറുഗ്വേക്കെതിരെ






6 . ഹോണ്ട -ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ എടുത്ത ഫ്രീകിക്ക് ഗോള്‍


7 . ഡോണോവാന്‍ - അമേരിക്കക്ക് വേണ്ടി സ്ലോവേനിയക്കെതിരെ വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്


8 . ഫാബിയോ ക്വാഗ്ലിയാരല്ല - ഇറ്റലിക്ക് വേണ്ടി സ്ലോവാക്യക്കെതിരെ മനോഹരമായ ചിപ്പ് ഗോള്‍



9 . ഡിയേഗോ ഫോര്‍ലാന്‍ - ഘാനക്കെതിരെ മനോഹരമായ ഫ്രീകിക്ക് ഗോള്‍



10 . എന്‍ഡോ - ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ ഫ്രീകിക്ക് ഗോള്‍

Read more...

പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും

Monday

'സാംബാ ബീറ്റ്സ് '

പാളിയ തന്ത്രങ്ങളുടെ പാളയങ്ങള്‍ - ബ്രസീലും അര്‍ജന്റീനയും
-ബോണ്‍സ്

https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmT1vuJ1Pky1_qRtaBgIGVDi7qFOZCXrGsKVx2SvPd050R5CeMc7jxbLfesUozNqELWIWHaAmZBBGIIzcITIrxIAX83ROtjpGsF0Os4IXBz4nTwzD3fXgrOAUDSyDHx9T34ATWu7qbKEc/s400/1.jpg



ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്

ലോകകപ്പ്‌ ഉയര്‍ത്തിയ രണ്ടു അതികായന്മാര്‍ - ഒരാള്‍ ബ്രസീലിന്റെ പ്രധിരോധത്തില്‍ കോട്ടമതില്‍ തീര്‍ത്തു എതിരാളിയെ അടച്ചു കെട്ടി മുന്‍നിരയിലെ പാഞ്ഞു നടക്കുന്ന ചാട്ടുളികളിലേക്ക് പന്ത് എത്തിച്ചു നല്‍കിയിരുന്ന ദുംഗ. മറ്റെയാള്‍ ആക്രമണ ശൈലിയിലൂടെ ലോകത്തിന്റെ നെറുകയിലേക്ക് പാഞ്ഞു ചെന്ന് വലകളെ കുലുക്കിയിരുന്ന മറഡോണ. സ്വന്തം വ്യക്തിത്വങ്ങളെ തങ്ങള്‍ പരിശീലിപ്പിക്കുന്ന ടീമുകളിലേക്ക് ആവാഹിച്ചു ലോകകപ്പും സ്വപ്നം കണ്ടിറങ്ങിയ അവര്‍ ദക്ഷിണാഫ്രിക്കയിലെ മണ്ണില്‍ നിന്ന് മടങ്ങിയിരിക്കുന്നു. പോസ്റ്റ്‌മോര്‍ട്ടം തുടങ്ങി കഴിഞ്ഞു. എല്ലാ പോസ്റ്റ്‌ മോര്ട്ടങ്ങള്‍ക്കും ഇടയില്‍ ഓര്‍ക്കേണ്ട സത്യങ്ങള്‍ ലോകകപ്പില്‍ ജയിക്കുന്ന ടീമിന് എന്നും പൂക്കളും തോല്കുന്ന കോച്ചിന് കല്ലേറും എന്നത് ഒരുതരം പ്രകൃതി നിയമം ആണ്. കാരണം ഇത് നാല് വര്‍ഷത്തില്‍ ഒരിക്കല്‍ വരുന്ന ലോകകപ്പാണ്. ഇവിടെ ജയം ആണ് പ്രധാനം.

http://www1.picturepush.com/photo/a/3744074/640/3744074.jpg

പ്രതിരോധ ഫുട്ബോള്‍ കളിച്ചു ഭാഗ്യത്തെ കൂട്ടുപിടിച്ച് ഗോള്‍ അടിയായിരുന്നു ആദ്യ മത്സരം മുതല്‍ ബ്രസീലിന്റെ ലക്ഷ്യം. ആദ്യ മത്സരത്തില്‍ താരതമ്യേന ദുര്‍ബലരായ ഉത്തര കൊറിയക്കെതിരെ ബ്രസീല്‍ കളിക്കുന്നത് കണ്ടപ്പോഴേ എല്ലാവര്ക്കും അത് മനസ്സിലായിരുന്നു. ലോകകപ്പിന് മുന്‍പ് പരുക്കില്‍ നിന്ന് മോചിതനായി വന്ന കക്കാ കളിമികവിലേറെ ഫൌളിലും മറിഞ്ഞു വീണു ഫൌള്‍ വാങ്ങി ഗോള്‍ അടിക്കുന്നതിലും ആണ് ശ്രദ്ധിച്ചത്.
http://www1.picturepush.com/photo/a/3744439/640/3744439.jpg
റോബിഞ്ഞോയെ പോലെയുള്ള മിടുക്കന്‍ മുന്നേറ്റ നിരക്കാര്‍ക്കു പന്തെത്തിച്ചു കൊടുക്കാന്‍ പറ്റിയ നല്ല മിഡ്‌ഫീല്‍ഡ് കളിക്കാര്‍ ഇല്ലാതെ പ്രതിരോധത്തില്‍ ഊന്നിയ ഫിലിപ്പെ മേലോയെ പോലെയുള്ള കളിക്കാരുമായി വന്ന ബ്രസീല്‍ രണ്ടാം റൌണ്ടില്‍ കടന്നത്‌ ഐവറി കോസ്റ്റിന്റെ മോശം കളിയുടെയും ഗ്രൂപ്പിലെ മറ്റൊരു ടീം കൊറിയ ആയിരുന്നത് കുണ്ട് മാത്രമാണ്. രണ്ടാം റൌണ്ടില്‍ ആക്രമിച്ചു കളിക്കുന്ന ചിലിക്കെതിരെയാണ് ബ്രസീലിന്റെ സാംബാ താളങ്ങള്‍ കുറച്ചെങ്കിലും പുറത്തു കണ്ടത്. ക്വാര്‍ട്ടറില്‍ ഹോളണ്ടിനോട് തോല്‍ക്കുമ്പോള്‍ കാണാനായത് ആവേശവും ആത്മവിശ്വാസവും കൊണ്ട് ഫുട്ബോള്‍ ജയിക്കാം എന്ന പഴയ ലാറ്റിന്‍ അമേരിക്കന്‍ സ്വപ്‌നങ്ങള്‍ ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ പ്രായോഗികമല്ല എന്നാണു. ഇവിടെ പ്രധിരോധം വളരെ പ്രധാനം ആണ് എന്നാല്‍ പ്രധിരോധതിനോപ്പം അവസരം മുതലാക്കി ആക്രമിക്കാന്‍ തക്കതായ ഒരു മുനെട്ട നിറയും ഉണ്ടാകണം.
http://www5.picturepush.com/photo/a/3744078/640/3744078.jpg
ബ്രസീലിന്റെ പരാജയം അവിടെയായിരുന്നു. നല്ല പ്രധിരോധം ഉണ്ടായെങ്കിലും ഗോളുകള്‍ അടിക്കാന്‍ റോബിഞ്ഞോക്കും ലൂയി ഫാബിയാനോക്കും പറ്റിയില്ലെങ്കില്‍ പിന്നെ പ്രധിരോധത്തില്‍ നിന്ന് മൈക്കോന്‍ വരണം എന്ന അവസ്ഥ. ഒരു പൂര്‍ണ ടീമായിരുന്നില്ല ബ്രസീല്‍ . അത് കൊണ്ട് തന്നെ ലോകകപ്പ്‌ അവര്‍ക്ക് അന്യമായി. ഒരു പക്ഷെ അഡ്രിയാനോ, റൊണാള്ടിഞ്ഞോ എന്നിവര്‍ മുന്നേറ്റ നിരയില്‍ ഉണ്ടായിരുനെങ്കില്‍ എന്ന ചോദ്യം അവശേഷിപ്പിച്ചു കൊണ്ട് സാംബ രാജാക്കന്മാരുടെ മടക്കം ലോക ഫുട്ബോള്‍ എങ്ങോട്ട് പോകുന്നു എന്ന ദിശയിലേക്കു വിരല്‍ ചൂണ്ടുന്നു.

ഇന്നത്തെ ലോകഫുട്ബോള്‍ മനോഹരമായി പാസ്‌ കൊടുത്തു മുന്നേറി എതിര്‍ ഗോളിയെ വരെ കബിളിപ്പിച്ചു ഗോള്‍ പോസ്റ്റിലേക്ക് പന്ത് തട്ടിയിടുന്നതല്ല എന്നാണു കഴിഞ്ഞ ചാമ്പ്യന്‍സ് ലീഗ് സെമിയില്‍ ഇന്റര്‍മിലാന്‍ ബാര്‍സിലോണയെ കാട്ടി കൊടുത്തത്. ശക്തമായ പ്രതിരോധം, മൂര്‍ച്ചയുള്ള മുന്നേറ്റം. ഇത് രണ്ടും എതിര്‍ടീമിന്റെ ശക്തിയെ അനുസരിച്ച് ഉപയോഗിക്കുക. എതിരാളികള്‍ നല്ല മുന്നേറ്റ നിരയുള്ളവര്‍ ആണെങ്കില്‍ അവരെ കൊണ്ട് ഗോള്‍ അടിപ്പിക്കാതിരിക്കുക. മുന്നേറ്റനിരയുടെ ശക്തനായ മിഡ്‌ ഫീല്‍ഡറെ മാര്‍ക്ക്‌ ചെയ്യുക അത് വഴി ബോള്‍ അവരുടെ മുന്നേറ്റ നിരക്ക് എത്തുന്നത്‌ കുറയ്ക്കുക. എന്നിട്ട് ശക്തരായ മുന്നേറ്റ നിരയെ കൊണ്ട് ആക്രമിച്ചു കൃത്യതയാര്‍ന്ന ഫിനിഷിംഗ് കൊണ്ട് കളിതീര്‍ക്കുക. ജര്‍മ്മനി അര്‍ജന്റീനയോട് ചെയ്തതും അതാണ്‌. എതിരാളിയുടെ തന്ത്രങ്ങള്‍ അറിയാമായിരുന്നിട്ടും തങ്ങളുടെ കളി മാറ്റി കളിയ്ക്കാന്‍ അര്‍ജന്റീന തയാറായില്ല. ആദ്യം തൊട്ടേ മെസ്സിയെ പിന്നില്‍ കളിപ്പിച്ചു തങ്ങളുടെ തന്ത്രങ്ങള്‍ എല്ലാവര്‍ക്കും കാട്ടിയ അര്‍ജന്റീന ക്വാര്‍ട്ടറില്‍ മെസ്സിയെ മുന്നേറ്റ നിരയില്‍ കളിപ്പിക്കാതെ തോല്‍വി ചോദിച്ചു വാങ്ങുകയായിരുന്നു. മൂന്നാം മിനിറ്റില്‍ അത്ര എളുപ്പത്തില്‍ തന്നെ ഗോള്‍ വഴങ്ങിയ ടീമിന് തിരികെ വരുന്നത് അസാധ്യം ആയിരുന്നു. ജര്‍മനിയെ പോലെ വളരെ വേഗത്തില്‍ കൌണ്ടര്‍ അറ്റാക്ക്‌ കളിക്കുന്ന ടീമിനെ തോല്‍പ്പിക്കാന്‍ അതെ ശൈലി തന്നെ സ്വീകരിക്കെണ്ടിയിരുന്നു അര്‍ജന്റീന. നല്ല പ്രതിരോധവും തുടര്‍ന്ന് പാഞ്ഞു കയറുന്ന ആക്രമണവും ആയിരുന്നു അര്‍ജന്റീന അവലംബിക്കെണ്ടിയിരുന്നത്. പക്ഷെ അതിനു വേണ്ടിയിരുന്ന ഒരു നല്ല മിഡ്‌ ഫീല്‍ഡ് കളിക്കാരന്‍ അവര്‍ക്കില്ലാതെ പോയി. മെസ്സിയെ പ്ലേമേക്കര്‍ ആക്കിയപ്പോള്‍ മിലിറ്റൊയെ ഇറക്കി ഒരു 4-2-4 അല്ലെങ്കില്‍ 5-1-4 ശൈലിയില്‍ പ്രതിരോധത്തിലും ആക്രമണത്തിലും ഊന്നി കളിച്ചിരുന്നെങ്കില്‍ ഒരു പക്ഷെ കളി വളരെ ബോര്‍ എങ്കിലും അവര്‍ക്ക് ജയിക്കാന്‍ സാധ്യത ഉണ്ടായിരുന്നു. തന്ത്രങ്ങളുടെ പാളിച്ച, എതിരാളികളുടെ തന്ത്രങ്ങളെ അറിയാമായിരുന്നിട്ടും പ്രധിരോധിക്കാന്‍ ശ്രമിക്കാത്തത് തുടങ്ങിയവ മറഡോണ തന്റെ കാലത്തേ അര്‍ജന്റീന ടീമിനേക്കാള്‍ പ്രതിഭകളുടെ ആധിക്യം നിറഞ്ഞ ഈ ടീമില്‍ (അമിത) പ്രതീക്ഷ വച്ചിരുന്നു എന്ന് വേണം കരുതാന്‍. ഒരുപക്ഷെ ശൈലി മാറ്റാതെ അര്‍ജന്റീന ജയിച്ചിരുന്നെങ്കില്‍ എല്ലാവരും സുന്ദരമായ കളികളിച്ചു ജയിച്ചതിനു മറഡോണയെ അഭിനന്ദനങ്ങള്‍ കൊണ്ട് മൂടിയേനെ. ഇപ്പോള്‍ പഴി വാങ്ങി പിന്‍വാങ്ങാന്‍ ആണ് ആ പഴയ ഇതിഹാസത്തിന്റെ വിധി.
http://www2.picturepush.com/photo/a/3744430/640/3744430.jpg

ഫാന്‍സിനെ സന്തോഷിപ്പിക്കാന്‍ ആണ് തങ്ങള്‍ കളിക്കുന്നതെന്ന് പറഞ്ഞ മറഡോണ ഫാന്‍സിനും ആത്യന്തികമായി വിജയം തന്നെയാണ് വേണ്ടതെന്നു മറന്നു. കളിച്ച കളികളില്‍ ആകര്‍ഷണീയമായ കളി കളിച്ചത് കൊണ്ട് ദുംഗയെക്കാള്‍ മറഡോണക്ക് വിമര്‍ശനങ്ങള്‍ കുറവാണ് എന്നതാണ് ആശ്വാസം.

എതിരാളിയെ നന്നായി മനസ്സിലാക്കി തന്ത്രപരമായി അവരെ തലക്കുന്ന ജര്‍മ്മനി, പ്രധിരോധവും ആക്രമണവും തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കുന്ന ഹോളണ്ട്, ഏതാണ്ട് അര്‍ജന്റീനയെപോലെ തന്നെ മനോഹര ഫുട്ബോള്‍ കളിച്ചു കടന്നു വന്ന സ്പെയിന്‍, സുവാരാസ് എന്ന ത്യാഗിയായ കളിക്കാരന്റെ കാവല്‍ കൊണ്ട് പിന്‍വാതില്‍ വഴി കടന്നു വന്ന ഉറുഗ്വേ. ഇനി അവശേഷിക്കുന്നതിവര്‍ മാത്രം. മനോഹര ഫുട്ബോള്‍ കപ്പ നേടി കൊടുക്കില്ല എന്നതിന്റെ തെളിവായി സ്പെയിനിന്റെ കഴിഞ്ഞ കളി. പക്ഷെ അവസരങ്ങള്‍ മുതലാക്കുന്ന ഫിനിഷര്‍ ഡേവിഡ്‌ വിയ്യ എന്ന ഷാര്‍പ് ഷൂട്ടര്‍ ഈ ടീമിനെ വ്യതസ്തനാക്കുന്നു. ഫോമിലല്ലാത്ത ടോറസ്സിനെ ഇറക്കാതെ ആദ്യം മുതലേ പെഡ്രോയും ഫാബ്രിഗാസും വിയ്യയും ഇറങ്ങിയാല്‍ ആദ്യം ഗോള്‍ അടിച്ചാല്‍ സ്പെയിനിനു സാധ്യതയുണ്ട്. ഭാഗ്യം വീണ്ടും ഗോള്പോസ്ടിനു മുന്നില്‍ കൈയ്യും കൊണ്ട് നിന്നാല്‍ ഉരുഗുവേക്കും. ഇല്ലെങ്കില്‍ ഒരു ജര്‍മ്മനി - ഹോളണ്ട് ഫൈനല്‍ ആണ് സാധ്യത.

ദക്ഷിണാഫ്രിക്ക പുറത്തായതോടെ ഇവിടെ കുറഞ്ഞ ആവേശം ഘാന കൂടെ പുറത്തായതോടെ ഏതാണ്ട് തീര്‍ന്ന മട്ടാണ്. ഘാന ടീമിനെ ഇന്നലെ കൊട്ടും പാട്ടും ആവേശം നിറഞ്ഞ ആളുകളും ചേര്‍ന്ന് ഇന്നലെ യാത്രയാക്കി. ജയിക്കുന്ന ടീമിന് പോലും കിട്ടില്ല എന്നുറപ്പുള്ള ചടങ്ങാണ് സൗത്ത് ആഫ്രിക്ക ഇന്നലെ ഘനക്ക് നല്‍കിയത്. ആഫ്രിക്കന്‍ ഫുട്ബോള്‍നെ ലോകത്തിന്റെ നെറുകയിലേക്ക് കൊണ്ട് ചെന്ന ടീമിനോട് ഇന്നലെ നന്ദി പറഞ്ഞുകൊണ്ട് ആയിരങ്ങള്‍ ഇന്നലെ ജോബര്‍ഗില്‍ ഒത്തുകൂടി. ജനപ്രീയ ടീമുകള്‍ ബ്രസീലും അര്‍ജന്റീനയും പുറത്തു പോയതോടെ ലോകകപ്പിന്റെ പണി മാറി ആളുകള്‍ പതിയെ നോര്‍മല്‍ ആയി തുടങ്ങി. എല്ലാ ദിവസവും കളിയില്ല എന്നതും ഒരു നല്ല കാര്യം ആണ്. ലോകപ്പിന്റെ ആവേശം അടങ്ങുമ്പോള്‍ ഇവിടുത്തെ ആളുകള്‍ പ്രശ്നങ്ങള്‍ ഇല്ലാതെ തീര്‍ന്ന ഒരു ലോകകപ്പും അത് തന്ന ആവേശവും കണ്ടു അന്ടാലിച്ചു നില്‍ക്കുകയാണ്. പ്രതീക്ഷിച്ചതിനേക്കാള്‍ വിജയകരമായിരുന്നു ഈ ലോകകപ്പ്‌. ഈ സമയത്ത് ഏതാണ്ട് പത്തുലക്ഷം ആളുകള്‍ ഈ രാജ്യം സന്ദര്‍ശിച്ചു എന്നാണു കണക്കു. സൌത്ത് ആഫ്രിക്കന്‍ ടൂറിസം ഇതോടെ ഇനിയും മെച്ചപ്പെടും എന്ന പ്രതീക്ഷയില്‍ ഇവര്‍ ഈ ലോകകപ്പ് കൊണ്ടുവരുന്ന സൌഭാഗ്യങ്ങള്‍ക്കായി കാത്തിരിക്കുന്നു.


(ചിത്രങ്ങള്‍ - പോളോക് വാനെയില്‍ നടന്ന അര്‍ജന്റീന - ഗ്രീസ് മത്സരം കാണാന്‍ പോയ മലയാളി ആരാധകരുടെ കണ്ണിലൂടെ. ഇനി ലോകകപ്പില്‍ കാണാന്‍ കഴിയില്ലാത്ത മറഡോണയും മെസ്സിയും.)
http://www2.picturepush.com/photo/a/3744435/640/3744435.jpg



>>തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ വിശേഷങ്ങള്‍ ബ്ലോത്രം നിങ്ങള്‍ക്കായി കാഴ്ച വെക്കുന്നു..

Read more...

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP