FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോത്രം മരിച്ചിട്ടില്ല!!!!!

Friday

ബ്ലോത്രം മരിച്ചിട്ടില്ല
ബൂലോകത്തെ സ്പന്ദനങ്ങള്‍ ജനഹൃദയങ്ങളില്‍ എത്തിച്ചു വായനക്കും ബ്ലോഗ്‌ എഴുത്തിനും ഒരു പുത്തന്‍ ആവേശംനല്‍കിയ ബ്ലോത്രം ചെറിയ ഒരു ഇടവേളക്കു ശേഷം തിരിച്ചു വരികയാണ്‌ ,ചില സാങ്കേതിക കാരണങ്ങള്‍ മൂലംഏതാനം മാസങ്ങള്‍ ബ്ലോത്രം മുടങ്ങിയതിലുള്ള ഖേദം ആദ്യമേ അറിയിക്കട്ടെ .
ആദ്യ ഘട്ടങ്ങളില്‍ ലഭിച്ച ജനപ്രീതി ഇതിനെ ജീവസുറ്റതാക്കി മാറ്റി എന്ന് പറയുന്നതില്‍ സംശയമില്ല .ബൂലോകത്തിലെ വാര്‍ത്തകളും വിവാദങ്ങളും ചര്‍ച്ചകളുടെ ഗതിയും വിലയിരുത്തലുകളും ദിവസേന ഞങ്ങള്‍നിങ്ങളില്‍ എത്തിച്ചു കൊണ്ടിരുന്നു. പല തവണ വിമര്‍ശനങ്ങളും ചെളിവാരി എറിയലുകളും ഏറ്റു വാങ്ങേണ്ടിവന്നെങ്കിലും ബൂലോകര്‍ക്കുപകാരം ഉണ്ടാക്കുന്ന തരത്തില്‍ പലതും ചെയ്യാന്‍ കഴിഞ്ഞു എന്നതില്‍സന്തോഷിക്കുന്നു .പ്രശസ്തരുടെ കുത്തക ബ്ലോഗ്‌ എഴുത്തിനിടയില്‍ പുതിയ എഴുത്തുകാര്‍ എരിഞ്ഞ് പോകുന്നു എന്ന തിരിച്ചറിവ് ബ്ലോത്രത്തെ പുതുമയുള്ളതാക്കി .വെറുമൊരു അഗ്രിഗേറ്റര്‍ ആണിതെന്നും മറ്റു ചിലര്‍അതല്ലെന്നും വാദിക്കുമ്പോള്‍ ബ്ലോത്രത്തിന്റെ ഉദ്ധേശലക്ഷ്യങ്ങളെ പറ്റി ഒന്നു ഓര്‍മിപ്പിച്ചു കൊള്ളട്ടെ


1.) അഗ്ഗ്രിഗേട്ടരുകളില്‍ പരിചിതരുടെയും ,പ്രശസ്തരുടെയും മാത്രം ബ്ലോഗുകളിലേക്ക് ആണ് ഭൂരിഭാഗം ആളുകളും പോകാറുള്ളത്(വളരെ കുറച്ചു ആളുകള്‍ മാത്രമേ എല്ലാ ബ്ലോഗുകളും വായനക്കായി മാറ്റി വെക്കുന്നു എന്നത് പച്ചയായ സത്യമാണ് )പക്ഷെ അവയേക്കാളും നൂറിരട്ടി ഗുണമേന്മയുള്ള അനേകം കൃതികള്‍ അഗ്രിഗേടര്‍ന്റെ പുറംപോക്കിലേക്ക് മാറ്റപെടുന്നു ,ഇത് പുതു തലമുറയെ ബൂലോകത്തില്‍ അപരിചിതരായി മാറ്റുന്നു ,ഇതൊഴിവാക്കാന്‍ ഓരോരുത്തരുടെയും പോസ്റ്റിന്റെ ഒരു ചെറിയ ആമുഖം നല്‍കി അവരവരുടെ ബ്ലോഗിലേക്ക് ലിങ്ക് നല്‍കുന്നത് മേല്പറഞ്ഞ പഴയ വായനാ പ്രവണതകള്‍ക്ക് ഒരു മാറ്റം നല്‍കി,പലരെയും ഇതിലൂടെ ഉയര്‍ത്താനും കഴിഞ്ഞിട്ടുണ്ട് എന്നതില്‍ അഭിമാനിക്കുന്നു .



2 .)ഓരോ ദിവസവും പല പോസ്റ്റുകളും ഒരു വിഷയത്തെ സംബന്ധിച്ച് വരാറുണ്ട് ,പല കാഴ്ചപാടുകളും ഓരോന്നിനും പറയാനുണ്ടാകും .പക്ഷെ ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ശേഷം ഒരു വിഷയത്തെ ബൂലോകം എങ്ങനെ സമീപിച്ചു എന്നറിയാന്‍ അഗ്രികള്‍ പ്രാപ്തമാണോ?ഒന്നോ രണ്ടോ ദിവസങ്ങള്‍ക്കുള്ളില്‍ അഗ്രിയില്‍ നിന്നും പോസ്റ്റുകള്‍ മാറ്റപെടുന്നു ,അഥവാ ഇവ കണ്ടുപിടിച്ചാല്‍ തന്നെ ഒരു അടുക്കും ചിട്ടയും ലഭിക്കുമോ?ഇതിനുള്ള പരിഹാരം കൂടിയാണ് ബ്ലോത്രം .ഉദാഹരണത്തിന് കഴിഞ്ഞ കേരള പിറവി ദിനത്തില്‍ ബൂലോകം എന്തെഴുതി എന്നറിയണമെങ്കില്‍ ബ്ലോത്രം ആര്‍ക്കൈവ്സ് അല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഇല്ല .പ്രത്യേക തീയതിയില്‍ ബൂലോകം എവിടെ എന്നും അറിയാന്‍ ബ്ലോത്രം സഹായിക്കും .അതിനാല്‍ ഒരു റെഫറന്‍സ് ലൈബ്രറി കൂടിയാണ് ബ്ലോത്രം.



3 )ബൂലോകരുടെ വര്‍ത്തമാനങ്ങള്‍,വാര്‍ത്തകള്‍ ,അവാര്‍ഡുകള്‍ തുടങ്ങിയവ അതീവ പ്രാധാന്യത്തോടെ പ്രസിദ്ധീകരിക്കാന്‍ ഞങ്ങള്‍ ശ്രമിക്കുന്നുണ്ട് ,അതേ സമയം മറ്റു മാധ്യമങ്ങളില്‍ അവ ഒരു സ്ക്രോളിങ്ങില്‍ ഒതുങ്ങുന്നത് പലരും അറിയാതെ പോകുന്നു അല്ലെങ്കില്‍ ചിലരുടെ ബ്ലോഗില്‍ മാത്രമായി ഇവ ഒതുങ്ങി പോകുന്നു ഇതിനു പരിഹാരമായി അപ്ഡേറ്റ്കളും,ഹെഡ്ലൈനുകളുമായി ഇവ നല്‍കുകയും ചെയ്യുന്നു .



4 .)നമ്മുടെ സമകാലിക പത്രങ്ങളുടെ മികവിലേക്ക് വന്നില്ല എങ്കില്‍ പോലും ബ്ലോത്രം ഒരു വാര്‍ത്താ പത്രിക ആണെന്നതില്‍ തര്‍ക്കമില്ല .നമ്മുടെ പോസ്റ്റുകള്‍ ആണ് നമ്മുടെ വാര്‍ത്തകള്‍ .ഇവ തന്നെയാണ് ബ്ലോത്രം വാര്‍ത്ത ആക്കുന്നതും .ഏതൊരു മാധ്യമത്തെയും,അതിന്റെ 'സെന്സേഷനലിസത്തിനെ' നാം കുറ്റപ്പെടുത്തുമെങ്കിലും മനസ് കൊണ്ട് നാം അതിഷ്ട്ടപെടുന്നില്ലേ?അതിനാല്‍ മുഴുവന്‍ ന്യൂസ്‌ ബുള്ളറ്റിനും പ്രാധാന്യം ലഭിക്കാന്‍ ചില വിവാദങ്ങള്‍ ഹൈലൈറ്റ് ചെയ്യാറുണ്ട് ,പക്ഷെ അതൊരു വ്യക്തി ഹത്യക്കോ ചെളി വാരി എറിയലിനോ അല്ല..വ്യക്തികളല്ല ബ്ലോത്രം ബൂലോകത്തിനു വേണ്ടിയാണ് .ബ്ലോത്രം എന്നും നിഷ്പക്ഷമായ നിലപാടെ എടുക്കു എന്നുറപ്പ് തരുന്നു .



5)വിവാദങ്ങളും ചൂടന്‍ ചര്‍ച്ചകളും ബ്ലോഗിന്റെ ഭാഗങ്ങളാണ് ,ഒരേ സമയത്ത് ഒരു വിവാദത്തിന്റെ തുടര്‍കഥ എന്നോണം പലയിടത് ചര്‍ച്ചകള്‍ നടക്കുന്നു, ഇങ്ങനെയും വാര്‍ത്തകള്‍ ഉണ്ടാകുന്നുത് സ്വാഭാവികമാണ് ,പക്ഷെ ഒരു അഗ്രിയില്‍ നിന്നും ഇതിനെ കുറിച്ചുള്ള വ്യക്തമായ ചിത്രവും ഒപ്പം ഏതൊക്കെ പോസ്റ്റുകള്‍ ആണ് എന്നറിയാനും കഴിയുമോ?




6)പത്രം എന്നത് കൂടാതെ ഒരു പിടി വിഭവങ്ങളും ബ്ലോത്രം വായനക്കാര്‍ക്ക് നല്‍കുന്നുണ്ട്.ബ്ലോഗേഴ്സ് അഭിമുഖങ്ങള്‍,ചര്‍ച്ചകള്‍ക്കായി ഇ- ചര്‍ച്ചയും ,ഓണകാലത്ത് സ്പെഷ്യല്‍ ഓണപതിപ്പുകളും ,ബ്ലോഗ്‌ റിവ്യൂസും ഉണ്ട്.ഇവയില്‍ ചിലത് ഇടയ്ക്കു വെച്ചു നിന്ന് പോയി എന്ന വസ്തുത നിലനില്‍ക്കെ അവയെ പുനരുജ്ജീവിപ്പിക്കാനും ശ്രമിക്കുന്നതാണ് .അപ്പോള്‍ വായനയുടെ നവ്യമായ ഒരു അനുഭവം കൂടിയായി ബ്ലോത്രം മാറുന്നു .


വിമര്‍ശനങ്ങള്‍ എന്നും പ്രാധാന്യത്തോടെ ഞങ്ങള്‍ ഉള്‍ക്കൊള്ളുന്നു ,ഒരിടക്ക് ഫോട്ടോ ബ്ലോഗുകള്‍ ഒഴിവാക്കണം എന്ന നിര്‍ദേശം അപ്പടി ഉള്‍ക്കൊള്ളുകയും ചെയ്തിട്ടുണ്ട് .ന്യായമായ ഏതു ആവശ്യത്തിനും നിര്‍ദേശങ്ങള്‍ക്കും പരാതിക്കും ഞങ്ങള്‍ എന്നും കാത് കൂര്‍പ്പിച്ചിരിക്കുകയാണ് എന്ന് അറിയിച്ചു കൊള്ളട്ടെ .ബ്ലോത്രം ഇറങ്ങാതിരുന്ന ഈ മാസങ്ങള്‍ നിരീക്ഷിച്ചപ്പോള്‍ ,ഈ സമയത്തെ 'നിര്‍ജീവ അവസ്ഥ ' എന്ന് വിളിക്കുന്നതാവും ഉചിതം (ഇത് ബ്ലോത്രത്തിന്റെ അഭിപ്രായമല്ല പലരും ബ്ലോഗില്‍ ഈ അവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുകയും ചെയ്തു കഴിഞ്ഞു) .കാര്യമാത്രപ്രസക്തമായ പോസ്റ്റുകള്‍ വളരെ കുറ്റവു ,സീനിയര്‍ ബ്ലോഗ്ഗരുമാര്‍ പലരും പണിമുടക്കിയത് പോലെ ,ഒരു ഏകീകരണവും നല്ല ചര്‍ച്ചകളും അപൂര്‍വ്വം തന്നെ ,വിശകലനങ്ങള്‍ക്ക് ക്ഷാമം ,ആകെ കൂടെ ഒരു പ്രേതാലയം പോലെ ബൂലോകം മാറിയിരിക്കുന്നു ബൂലോകം.ബ്ലോത്രത്തിന്റെ അഭാവം കൊണ്ടാണ് നിര്‍ജീവം ആയതെന്നു ഞങ്ങള്‍ അവകാശപെടുന്നില്ല ,അതിന്റെ മറുപടിക്കായി സ്വയം ആലോചിക്കുക ,ആലോചനയില്‍ എവിടെയെങ്കിലും ബ്ലോത്രം എന്ന പേര് മുഴങ്ങി കേള്‍ക്കും എന്ന് തീര്‍ച്ചയാണ്. അങ്ങനെ ബൂലോകം മൂകമാകുന്നത് ഒഴിവാക്കാന്‍ ബ്ലോത്രം വീണ്ടും എത്തുകയാണ് ..പുതിയ തീരുമാനങ്ങളുമായി ...ഒരു പ്രത്യേക ഗ്രൂപ്പ് ഉണ്ടാക്കിന്നതിനല്ല ബ്ലോത്രം ..ഇത് ബൂലോകത്തിനു വേണ്ടിയുള്ളതാണ് ,അതിര് വിട്ട പെരുമാറ്റമോ നിഷ്പക്ഷമല്ലാത്ത നടപടികളോ ബ്ലോത്രത്തില്‍ നിന്നും ഉണ്ടാകില്ല ..ചേരിതിരിവിനോ വഴക്കിനോ ഇനി ബ്ലോത്രമില്ല ..നിങ്ങളുടെ സഹായം ആണ് ഞങ്ങള്‍ക്ക് ഏറ്റവും ആവശ്യം .ഇതില്‍ കൂടുതല്‍ നിര്‍ദേശങ്ങളും പംക്തികളുമായി എത്തുന്നവരെ എന്നും ബ്ലോത്രം ഇരു കൈയും നീട്ടി സ്വീകരിക്കുന്നു .....


ബൂലോകത്തിന്റെ ഹൃദയസ്പന്ദനം.. “ബ്ലോത്രം”
നിങ്ങളുടെ ബ്ലോഗുകള്‍ക്ക് വേണ്ടത്ര ശ്രദ്ധ കിട്ടുന്നില്ലേ? നിലവാരമുണ്ടായിട്ടും വായിക്കപ്പെടാത്ത ബ്ലോഗുകള്‍നിങ്ങളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ? എങ്കില്‍അത്തരംബ്ലോഗുകളുടെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ. ബ്ലോത്രം . നിങ്ങളുടെ ബ്ലോത്രം. വായിക്കുക, പ്രചരിപ്പിക്കുക... കൂടുതല്‍ വിവരങ്ങള്‍ക്ക് ഇ മെയില്‍ ചെയ്യുക blothram@gmail.com



ബൂലോക വര്‍ത്തമാനങ്ങള്‍

കുറച്ച്‌ കാലമായി മൂസ്സാക്ക വെക്കേഷൻ സബന്ധിച്ച്‌ നാട്ടിലായിരുന്നു. എന്തായാലും ഞമ്മള്‍ തിരിച്ച്‌ വന്നിരിക്കുന്നു. പല കളികൾ കാണാനും കളിക്കാനും. ബൂലോകമണെങ്കിൽ നല്ല നല്ല വാർത്തകളുമായി മുന്നേറുന്ന കാഴ്ചയാണ്‍‌ കാണുന്നത്‌. എന്തായാലും തൊടുപുഴ മീറ്റ്‌, വിശാലന്റെ തിരുച്ച്‌ വരവ്‌, കൈതമുള്ളിന്റെ വരവ്‌ എന്നിവയൊക്കെ നമ്മുക്ക്‌ നല്ല വർത്തമാനങ്ങൾ കേൾക്കാൻ കഴിഞ്ഞു. അതേ പോലെ ഞമ്മന്റെ വിചിത്രലോകത്തിന്റെ മൊയ്‌ലാളിയെ പോലീസ്‌ പൊക്കുകയും ചെയ്തു. ഇനിയുള്ള മതവിദ്വേഷികൾക്ക്‌ ഒക്കെ ഇതൊരു പാഠമായിരിക്കട്ടെ. അന്യന്റെ ജാതിയെ കുറ്റപെടുത്തുന്ന തരത്തിലുള്ള എല്ലാവർക്കും ഇതുപോലുള്ള കഷായം കിട്ടട്ടെ. വെറുതെ ഇരിക്കുന്ന ചന്തിയെ ചുണ്ണാമ്പ്‌ തേച്ച്‌ പൊള്ളിക്കേണ്ട ആവശ്യവുമുണ്ടോ?

-മൂസാക്ക

>>കൂടുതല്‍ ഇവിടെ


ബ്ലോഗ്‌ ഇന്നലെ, ഇന്ന് ആൻഡ്‌ നാളെ

ബൂലോകത്ത്‌, സുന്ദരമായ ഒരു മഞ്ഞുകാലം കൊഴിഞ്ഞ്‌പോയിരിക്കുന്നു. പനനീർ പുഷ്‌പങ്ങൾ വിരിഞ്ഞ്‌നിന്നിരുന്ന പൂന്തോട്ടങ്ങൾ വാടികരിഞ്ഞിരിക്കുന്നു. വെള്ളവും വെളിച്ചവുമില്ലാതെ, മറാലപിടിച്ച്‌കിടക്കുന്ന പഴയ നാല്‌കെട്ടുകൾ, ആർക്കും വേണ്ടാത്ത നോക്ക്‌കുത്തികളായി ബ്ലോഗർമ്മാർക്ക്‌ മുന്നിൽ ചോദ്യചിഹ്നമായവശേഷിക്കുന്നു. സംഘങ്ങളും സഘടനകളും നിയന്ത്രിക്കുവാനില്ലാതെ, കാലത്തിന്റെ അതിർവരമ്പുകൾ ഭേദിച്ച്‌കൊണ്ട്‌, പ്രവഹിക്കുകയായിരുന്നു ബൂലോകം അന്ന്. ലോകത്തിന്റെ നാനദിക്കുകളിലും, ഒരിക്കലും കണ്ടിട്ടില്ലാത്ത സുഹൃത്തിന്‌ വേണ്ടി, ചുണ്ടിലോളിപ്പിച്ച പുഞ്ചിരി സമ്മാനമായി നൽക്കുവാൻ അന്നാരും മറന്നിരുന്നില്ല.
-ബീരാന്‍ കുട്ടി
>>കൂടുതല്‍ ഇവിടെ



എയർ ഇന്ത്യ ദുരന്തം - സംഭവിച്ചത് എന്താവാം?




ഓരോ വിമാനാപകടങ്ങൾ നടക്കുമ്പോഴും അതിന്റെ പിന്നിലെ കാര്യകാരണങ്ങൾ അന്വേഷിച്ചുകൊണ്ടുള്ള അനുമാനങ്ങളും സിദ്ധാന്തങ്ങളും നാം കേൾക്കാറുള്ളതാണ്. രണ്ടുദിവസം മുമ്പ് നടന്ന മംഗലാപുരം വിമാനാപകടത്തിന്റെ കാര്യത്തിലും അത് സംഭവിച്ചു. അപകടം നടന്ന് ഏറെക്കഴിയുന്നതിനു മുമ്പു തന്നെ നമ്മുടെ മാധ്യമങ്ങൾ “പൈലറ്റിന്റെ പിഴവുമൂലമാണ് ഈ അപകടം സംഭവിച്ചത്” എന്നൊരു അന്തിമതീരുമാനത്തിൽ എത്തുകയും ചെയ്തു എന്നതാണ് ഏറെ വിചിത്രം! അതുമാത്രവുമല്ല വീണ്ടും വീണ്ടും ഇതേ പ്രസ്താവനയെ ശരിവയ്ക്കാനുതകുന്ന ‘തെളിവുകൾക്കായി’ മാധ്യമങ്ങൾ പരക്കം‌പായുന്നതും കണ്ടു.
-അപ്പു
>>കൂടുതല്‍ ഇവിടെ

പ്രബുദ്ധ പീഡനം, പെണ്ണിനെതിരേ...!



നാള്‍ക്കുനാള്‍ മരവിക്കുകയാണോ നമ്മുടെ മനസാക്ഷി? നമുക്കുള്ളിലെ മനുഷ്യത്വം നഷ്ട്ടപ്പെടുത്തി നാം സ്വന്തമാക്കുന്നത് മൃഗീയതയാണോ? കഴിഞ്ഞ കുറെ കാലങ്ങളായി നമ്മുടെ നാട്ടില്‍ നിന്നുള്ള ചില വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത് ഈ ചോദ്യങ്ങളിലേക്കാണ്. അന്യരുടെ സ്വകാര്യതകളിലേക്ക് ഒളിഞ്ഞുനോക്കാനാണ് നമുക്കിഷ്ട്ടം. വഴിവക്കില്‍ ഒരാളെ സഹായിക്കുമ്പോള്‍ പോലും അതിലെന്തു ലാഭം കിട്ടുമെന്ന് ചിന്തിക്കാന്‍ മലയാളി പഠിച്ചിരിക്കുന്നു.!
-റെഫി
>>കൂടുതല്‍ ഇവിടെ

സോണിയാ ഗാന്ധി ദൈവമാണോ ?

സോണിയാ ഗാന്ധി ദൈവമാണോ ?

ഇന്ദിരയാണ് ഇന്ത്യ എന്ന് പണ്ടാരോ ഒരു വിഡ്ഡിത്തം പറഞ്ഞതായി ഓര്‍ക്കുന്നു. ആയിരക്കണക്കിനു വര്‍ഷങ്ങളുടെ പാരമ്പര്യവും ചരിത്രവുമുള്ള ഈ മഹാരാജ്യത്തെ കേവലം ഒരു പ്രധാനമന്ത്രിയിലേക്കു ചുരുക്കാന്‍ മാത്രം സങ്കുചിതമായ ദേശീയബോധം ആരാണ് അന്ന് പ്രകടിപ്പിച്ചത് എന്നെനിക്കറിയില്ല.സോണിയാ ഗാന്ധി ഇത്തരത്തില്‍ ആര്‍ഷഭാരതസംസ്കാരത്തെ രക്ഷിക്കുന്നതിനു വേണ്ടി അവതരിച്ച ദൈവീകഗുണങ്ങളുള്ള സ്ത്രീയാണ് എന്നൊരു വിശ്വാസം ചിലര്‍ക്കുണ്ടെന്നു തോന്നുന്നു. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസ് എന്ന രാഷ്ട്രീയപാര്‍ട്ടിയുടെ നേതാവ്,പാര്‍ലമെന്‍റിലെ പ്രതിപക്ഷ നേതാവ് എന്നതിനപ്പുറം ആര്‍ക്കും വിമര്‍ശിക്കാനോ ചോദ്യം ചെയ്യാനോ പറ്റാത്ത ഒരു അതുല്യ ശക്തിയായി സോണിയാജി മാറിയിട്ടുണ്ടോ ? എനിക്കു പേടിയാകുന്നു.
-ബെര്‍ളി

>>കൂടുതല്‍ ഇവിടെ



എങ്കിലും എന്റെ വിശാലമനസ്കാ...

ഏപ്രിലിന്റെ ഏകദേശം രണ്ടാം പാദത്തിലന്ത്യമായ്‌ ഒരു സ്വരവും മൂന്ന് വ്യഞ്ജനവും കെട്ടിപുണർന്ന എറക്കാടന്റെ പുണ്യനാമത്തിൽ കറുത്ത മഷി പുരണ്ട ടെർമിനേഷൻ ലെറ്റർ കറക്റ്റ്‌ 12.43 നു കിട്ടിയ കാരണമാണോ എന്തോ തൊ ണ്ടയിൽ നിന്നും ഊണിറങ്ങിയില്ല. എന്റെ ഭാവി സ്വപ്നങ്ങളെല്ലാം വൃശ്ച്ചികകാറ്റിൽ തെക്കോട്ട്‌ ചാഞ്ഞു നിൽക്കുന്ന കൊമ്പിലെ മൂവാണ്ടൻ മാങ്ങ പോലെ "പ്ലക്കോ" എന്ന് താഴേക്ക്‌ പോയി. ഉച്ചക്ക്‌ ശേഷം വിഷമിച്ച്‌ ചെയ്ത്‌ കൂട്ടാനുള്ള കാര്യങ്ങൾ ആലോചിച്ച്‌ ഒന്നു മയങ്ങുകകൂടി ചെയ്തു. സാമ്പത്തിക മാന്ദ്യത്താൽ യുവാവ്‌ തൂങ്ങി മരിച്ചു എന്നത്‌ പേപ്പറിൽ വരുന്നതും ഗൂഗിൾ ബസ്സിൽ "നമ്മടെ എറക്കാടൻ തൂങ്ങി മരിച്ചൂത്രെ " എന്ന് ബ്ലോഗർമാർ പറയുന്നതും അനുശോചന കമന്റുകളും വിഷയദാരിദ്ര്യം ഉള്ളതിനാൽ പിഡിയും, വഷളനും വായാടിയുമെലാം ആ വാർത്ത പോസ്റ്റുകൾ ആക്കുന്നതുമൊക്കെ സ്വപ്നം കണ്ടു.
-

ഉമേഷും ആനന്ദും പിന്നെ ഞാനും

ഉമേഷിന്റെ ഈ പോസ്റ്റാണ് ഈ കുറിപ്പിന് പ്രധാന ആധാരം. അവിടെ ഒരു കമന്റിട്ടവസാനിപ്പിക്കാവുന്നതാണെങ്കിലും അതൊരു തര്‍ക്കത്തിലേക്ക് പോകുകയും ഞാന്‍ എഴുതുന്ന കമന്റിന്‍ലെ ചില ഭാഗങ്ങള്‍ ഞൊണ്ടിയെടുത്ത് അവിടേയും ഇവിടേയും തൊടാതെ ഉരുളുകയും സ്വയം വിജയം കൊണ്ടാടുകയും ചെയ്യുന്നതിനാലാണ് ഒരു മറുകുറി എഴുതാന്‍ മാത്രം ഉമേഷിന്റെ പോസ്റ്റിന് പ്രധാന്യം കൊടുക്കുന്നില്ലെങ്കില്‍ കൂടി അതിന് മുതിരുന്നത്.

തന്റെ ചെസ്സിലുള്ള അറിവ് നാട്ടാരെ അറിയിക്കാനായൊരു പോസ്റ്റിടാന്‍ ‍ ഉമേഷ് എന്നെ ഒരു ചവിട്ടുപടിയാക്കിയതില്‍ എനിക്ക് സന്തോഷമേയുള്ളു എന്നാദ്യമേ സൂചിപ്പിക്കട്ടെ.
-തറവാടി
>>കൂടുതല്‍ ഇവിടെ

ചാര്‍മിനാറും മക്കാമസ്ജിദും



ഹൈദരാബാദിലെത്തിയാല്‍ നമ്മളെകാത്ത് വളരെയധികം കാഴ്ച്ചകളുണ്ട്. അധികവും ചരിത്രവുമായി കൂടി ബന്ധപ്പെട്ടിരിക്കുന്നു.അതില്‍ പ്രധാനപ്പെട്ട ഒന്നാണ് ചാര്‍മിനാര്‍.ഇവയെ കുറിച്ചെല്ലാം ഞാന്‍ വിശദീകരിക്കുന്നതിനെക്കാള് നന്നായി ചിത്രങ്ങള്‍ നിങ്ങളോട് പറയും...
-
>>കൂടുതല്‍ ഇവിടെ

ഞാന്‍ കണ്ട ചൈന - അവസാന ഭാഗം


പിറ്റേന്ന് ഞങ്ങള്‍ പോയത് ഒരു പ്രധാന ടൂറിസ്റ്റ് പ്ലേസിലാണ്. സിറ്റിയില്‍ നിന്നും കാറില്‍ ഒരു മണിക്കൂറോളം യാത്ര ചെയ്യണം, വഴിയും വശങ്ങളുമെല്ലാം കൂടി വയനാടന്‍ ചുരങ്ങളിലൂടെയുള്ളതായി തോന്നിപ്പിച്ചു.

ബോട്ടാണിക്കല്‍ ഗാര്‍ഡെനും , ഉള്ളില്‍ കറങ്ങാനായുള്ള ട്രെയിനും, വശങ്ങളിലായി താമസിക്കാന്‍ പറ്റുന്ന കുറെ ഹോട്ടലുകളുമെല്ലാം അടങ്ങിയ ഒരു ഭീമന്‍ പാര്‍ക്കാണീസ്ഥലം ഒരോട്ട പ്രദക്ഷിണം കഴിച്ചു ഞങ്ങളന്ന് അവിടേന്ന് തിരിച്ച് ഷോപ്പിങ്ങിനിറങ്ങി.
-തറവാടി
>>കൂടുതല്‍ ഇവിടെ

കുളനട| Kulanada | Kerala Tourism.

പത്തനംതിട്ട ജില്ലക്ക് ആലപ്പുഴജില്ലയുമായി അതിര്‍ത്തി തിരിക്കുന്ന ഈ ഗ്രാമം പത്തനംതിട്ട ജില്ലയിലാണ്. പന്തളം ഠൌണില്‍ നിന്നും ഏതാണ്ട് മൂന്നു കിലോമീറ്റര്‍ വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയ ഈ പ്രദേശത്തെ ഭൂരിഭാഗവും കാര്‍ഷികവിളകള്‍ സമ്പന്നമാക്കുന്നു. കേരളത്തിലെ പ്രധാന സ്റ്റേറ്റ് ഹൈവേ ആയ എം സി റോഡാല്‍ രണ്ടുഭാഗമാക്കപ്പെട്ട ഈ പ്രദേശം ചരിത്രപരമായി ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കോഴഞ്ചരിതാലൂക്കില്‍ കുളനടബ്ളോക്കില്‍ ഉള്‍പ്പെടുന്ന ഈ പ്രദേശം പത്തു വാര്‍ഡുകളായി ഇരുപത്തൊന്നര ചതുരശ്ര കിലോമീറ്റര്‍ വിശ്രിതിയില്‍ പടര്‍ന്നു പന്തലിച്ചു കിടക്കുന്നു.തെക്കുഭാഗത്ത് അച്ചന്‍കോവിലാറും, വടക്കുഭാഗത്ത് മെഴുവേലി പഞ്ചായത്തും, കിഴക്കുഭാഗത്ത് ചെന്നീര്‍ക്കര പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് വെണ്‍മണി, മുളക്കുഴ പഞ്ചായത്തുകളുമാണ് ഈ ഗ്രാമത്തിന് അതിര്‍ത്തികല്‍ തീര്‍ക്കുന്നു.


Location

ആര്യന്മാര്‍ എന്ന നുണ!

കോര്‍ണല്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനായ കെന്നത്തിനെ വായിച്ചപ്പോഴാണ് ആര്യന്മാരുടെ ഇന്ത്യന്‍ ആക്രമണം നുണയാണെന്ന വാദത്തിന്റെ പുതിയ മുഖം കണ്ടത്. അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ 4000 ബി.സി.ക്കും 300 ബി.സി.ക്കും ഇടയില്‍ ആര്യന്‍ ആക്രമണം ഉണ്ടായെന്ന് പറയുവാന്‍ തെളിവുകളില്ല.

ഇനി ബി.വി. ഗിരി പറയുന്നത് മുള്ളര്‍ എന്ന ജര്‍മ്മങ്കാരനാണ് ആര്യന്‍ ആക്രമണം എടുത്തിട്ടതെന്നും പിന്നീട് ബ്രിട്ടീഷുകാര്‍ ഇതിന് പ്രചരണം കൊടുത്തു എന്നുമാണ്.
-മനോജ്‌
>>കൂടുതല്‍ ഇവിടെ

ഒരു പഠിപ്പിസ്റ്റിന്റെ പീഡാനുഭവങ്ങള്‍...!

സ്കൂളില്‍ പഠിക്കുന്ന കാലത്ത് ഒരു ഒന്നാം തരം പഠിപ്പിസ്റ്റും ചൊറിയനുമായിരുന്നു ഞാന്‍!

കൊട്ടാരം പള്ളിക്കൂടത്തില്‍ നാലാം ക്ലാസ് വരെ പഠിച്ചെങ്കിലും എനിക്ക് ഒരിക്കലും ക്ലാസ് ലീഡര്‍(മോണിട്ടര്‍) ആകാന്‍ കഴിഞ്ഞിരുന്നില്ല. ചേപ്പാട് ‘ പി.എം.ഡി യു.പി. എസ്സില്‍’ (ഫിലിപ്പോസ് മാര്‍ ദിവന്നാസ്യോസ് യു.പി.സ്കൂളില്‍) ആണ് അഞ്ച്ചു മുതല്‍ പഠിച്ചത്.

സുന്ദരനും ഗായകനും ആയിരുന്ന ഉണ്ണികൃഷ്ണനാ‍യിരുന്നു അഞ്ചാം തരത്തില്‍ മോണിട്ടര്‍. പക്ഷേ ക്ലാസില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് കിട്ടിയിരുന്നത് എനിക്കായതുകൊണ്ടാവണം ആറാം ക്ലാസില്‍ എന്നെ മോണിട്ടറാക്കി. അടുത്ത വര്‍ഷവും ആ സ്ഥാനം ഞാന്‍ നിലനിര്‍ത്തി.
-

മീനത്തിലെ മഴ.


നഗരം വ്യാഭിചരിക്കാത്ത ഗ്രാമമണ്ണില്‍, നോക്കെത്താ ദൂരത്തോളം നീണ്ടു നിവര്‍ന്നു കിടക്കുന്ന പ്രധാന ഒറ്റയടി പാതയുടെ ഓരം പറ്റി ദേവന്‍....

ലക്ഷ്യമില്ലാത്ത ഈ ജീവിതത്തിലെ ഇന്നത്തെ ലക്ഷ്യം തന്റെ വീട്.... നാളയോ?

ദേവന്റെ നെടുവീര്‍പ്പിന്റെ മറുപടി എന്നോണം തൊട്ടടുത്ത കര്‍പ്പൂരമാവിന്റെ ചില്ലയില്‍ ഇരുന്ന പേരറിയാ പക്ഷിയുടെ മുറുമുറുപ്പ്..
-നീര്‍വിളാകന്‍
>>കൂടുതല്‍ ഇവിടെ

കൈറ്റ്സ്


കഥ,തിരക്കഥ,സംവിധാനം : അനുരാഗ് ബസുനിര്‍മ്മാണം : രാകേഷ് റോഷന്‍സംഗീതം: രാജേഷ് രോഷന്‍അഭിനേതാക്കള്‍ : ഹൃഥിക് റോഷന്‍,ബാര്‍ബറ മോറി, കങ്കണ റാവത്ത്‍, കബീര്‍ ബേഡി, നിക്ക് ബ്രൌണ് തുടങ്ങിയവര്‍...

-രായപ്പന്‍
>>കൂടുതല്‍ ഇവിടെ

പാക്കരന്‍ ചേട്ടന്റെ കള്ളു കുടുക്ക


വെളുപ്പാന്‍ കാലത്ത് പെയ്ത മഴയുടെ കുളിരില്‍ മൂടിപ്പുതച്ചു കിടന്നിരുന്ന എന്നെ കുത്തിയുണര്‍ത്തി കയ്യില്‍ പാലു വാങ്ങാനുള്ള പാത്രം ബലമായി പിടിപ്പിച്ചിട്ട് "പോത്തു പോലെ കിടന്നുറങ്ങാതെ പാലു തീരുന്നതിനു മുന്‍പ് പോയി വാങ്ങിക്കൊണ്ടു വാ മനുഷേനെ" എന്നു പറഞ്ഞ ഭാര്യയോടുള്ള അമര്‍ഷം പുറത്തു കാണിക്കാതെ നിലാവത്ത് അഴിച്ചു വിട്ട കോഴിയെപ്പോലെ പാതി മയക്കത്തില്‍ പാല്‍ സൊസൈറ്റി ലക്ഷ്യമാക്കി നടന്ന ഞാന്‍ എതിരെ വന്ന ചെത്തുകാരന്‍ പാക്കരന്‍ ചേട്ടന്റെ അപ്രതീക്ഷിതമായ ആ ചോദ്യം കേട്ട് ഞെട്ടി.
"എടാ നിനക്ക് എന്റെ കൂടെ പോലീസ് സ്റ്റേഷന്‍ വരെ ഒന്നു വരാമോ? എസ്.ഐ ഏമാന്‍ എന്നെ അങ്ങോട്ട്‌ വിളിപ്പിച്ചിരിക്കുവാ"
- രഘുനാഥന്‍
>>
കൂടുതല്‍ ഇവിടെ

പ്രേതമാണെങ്കില്‍ സോറി, പ്രവേശനമില്ല

തിരുവനന്തപുരത്ത് നിന്നും ജോലി രാജി വച്ച് വീട്ടില്‍ വന്ന ദിവസം തീരെ ഉറക്കം വന്നില്ല. ഭാവിയെ ഭൂതം പിടിച്ചു കുപ്പിയിലാക്കി വച്ചതു കൊണ്ട് ഇനിയെന്തു ചെയ്യും എന്നുള്ള ഒരു വിഷമം കൊണ്ടായിരുന്നില്ല. ഉണ്ടായിരുന്ന ഒരു നല്ല മെത്തയും പുതപ്പും സഹമുറിയനു കൊടുത്തിട്ടു വന്നതുകൊണ്ടായിരുന്നു ഉറക്കം വരാന്‍ സ്വല്‍പ്പം ബുദ്ധിമുട്ടിയത്.
-ദിലീപ്
>>കൂടുതല്‍ ഇവിടെ

ന്റെ…ന്റെ……….മ്മേ

പ്രോഗ്രസ്സ് കാർഡ് എല്ലാ കുട്ടികളും ടീച്ചർക്ക് തിരികെ കൊടുക്കുമ്പോൾ തലയും കുമ്പിട്ടങ്ങനെ ഇരുന്നു.

ഭാഗ്യം. അധിക നേരം ഇരിയ്ക്കേണ്ടി വന്നില്ല.

ബെല്ലടിച്ചപ്പോൾ എല്ലാവരും ക്ലാസ്സിൽ നിന്ന് പുറത്തേയ്ക്ക് ഓടി. സ്വന്തം റൂട്ട് നമ്പർ നോക്കി സ്ക്കൂൾ ബസ്സിൽ തള്ളിക്കേറി ബഹളം വെച്ചുകൊണ്ടിരുന്നു.

സീറ്റിൽ ചാരിയിരുന്നപ്പോൾ ഉറക്കം വരുന്ന മാതിരി.
-


നാരായണേട്ടന്റെ ഈയാഴ്ചത്തെ വാരഫലം

തന്റെ ആ ആഴ്ചയിലെ വാരഫലം വായിച്ച നാരായണേട്ടന്‍ ഒട്ടും സന്തോഷവാനായിരുന്നില്ല . പത്രം മടക്കി കുമാരേട്ടന്‍ താടിക്കു കയ്യും കൊടുത്ത് കുറച്ചുനേരമിരുന്നു. സുശീലേച്ചി കൊണ്ടുവച്ച ചായ തണുത്ത് പാടകെട്ടിത്തുടങ്ങി.

"എടീ സുശീലേ". അകത്തേയ്ക്കു നോക്കി നാരായണേട്ടന്‍ ഉച്ചത്തില്‍ മിസ്സിസ്സിനെ വിളിച്ചു.

"ഹൊ മനുഷ്യാ രാവിലെ തന്നെ നിങ്ങളിങ്ങനെകെടന്നലറുന്നതെന്തിനാ". കയ്യിലൊരു ചട്ടുകവുമായി മിസ്സിസ് നാരായണന്‍‍ പുറത്തേയ്ക്കു വന്നു.
-ശ്രീക്കുട്ടന്‍
>>കൂടുതല്‍ ഇവിടെ

മഴ! എന്റെ മനതാരിലും മഴ-
യിന്നാകെ പെയ്തു തോര്‍ന്നീടുന്നു!
മഴ നനഞ്ഞീറനാം തെന്നലായ് നീ-
യിന്നെന്നെ പ്രണയിനിയാക്കീടുന്നുവോ?

മഴ തന്‍ നേര്‍ത്ത രാഗത്തിനായെന്നും
കാതോര്ത്തിരുന്നവള്‍ ഞാനി,ന്നീ-
മഴയിലും കാത്തിരുന്നത് നിന്നുടെ
ശ്രുതിമധുരവേണുഗാനത്തിനായിട്ടോ?
-


ബ്ളോഗിലെ മരങ്ങൾ



വരൂ നടക്കാം
ബ്ളോഗനങ്ങളിൽ
കയ്പ്പൻ നീരും കുടിച്ച്
കാണാം ദൃശ്യങ്ങളിത്തിരി

ഉണ്ടല്ലോ കാമ്പുള്ളവ
മണ്ണിലും വിണ്ണിലും
ഒരു പോലെ പടരുന്നവ
തണൽ തരുന്നവ-
യെങ്കിലും
വിരലിലെണ്ണാവുന്നവ

ഉണ്ട്
അതിർത്തി ബാധകമാകാത്തവ
മേഘങ്ങളെ മാത്രം
-

കരിഞ്ഞു വീണൂ കുറ്റിക്കാട്ടില്‍ കൈക്കുഞ്ഞു-
ങ്ങളുമച്ഛനുമമ്മയുമെല്ലാമൊന്നായ്‌.
കാണാനുഴറും കണ്ണുകള്‍ കാവല്‍ നില്‍ക്കെ
ക്കടന്നു പോയവര്‍ കണ്ണീര്‍ മാത്രം ബാക്കി.
തകര്‍ന്നു വീഴും വീടിനു തൂണാകാനായ്‌
പൊരിയും വയറിനു പശി മാറ്റാനും.
മരുഭൂ തേടി പറന്നുപോയവിടെ
പൊരുതി നേടാനെല്ലാം പണിതുയര്‍ത്താന്‍
എരിയും തനുവില്‍ കുളിരുമൊരോര്‍മ
പൊരിയും വെയിലില്‍ തുണയായ്‌ കൂടെ.

-

പറക്കുന്ന ചിറകുകള്‍

യുവ മിഥുനങ്ങള്‍ക്കൊരു മോഹം,
വര്‍ണ്ണ ചിറകുകള്‍ ഉണ്ടായിരുന്നെങ്കില്‍ ...

ദൈവത്തിന്‍ ഔദാര്യത്തിനു കാത്തു നില്‍ക്കാതവര്‍
പണിഞ്ഞെടുത്തു സ്വര്‍ണ്ണത്തിന്‍ ചിറകുകള്‍...

പിന്നെ പറന്നു പറന്നു പറന്നേറെ
തളര്‍ന്നപ്പോള്‍ പൂതിയായൊന്നിരിക്കാന്‍...

കളിക്കാന്‍, കുളിക്കാന്‍, കളി പറയാന്‍,
ഇത്തിരി നേരമീ മണ്ണിലും മലയിലുമലയാന്‍...
-

19 comments:

രാമചന്ദ്രൻ വെട്ടിക്കാട്ട് said...

ചില അസൌകര്യങ്ങള്‍ മൂലം ഇടക്ക് മുടങ്ങിപ്പോയ ബ്ലോത്രം വീണ്ടും പോസ്റ്റ് ചെയ്ത് തുടങ്ങുന്നു. എല്ലാ ബ്ലോഗ് എഴുത്തുകാരുടേയും വായനക്കാരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. കുറച്ച് പുതുമുഖ ബ്ലോഗര്‍മാര്‍ കൂടി ഞങ്ങളോടൊപ്പം ചേരുന്നു. എല്ലാവരുടേയും സഹകരണം ഒരിക്കല്‍ കൂടി അഭ്യര്‍ത്ഥിക്കുന്നു.

അഭിജിത്ത് മടിക്കുന്ന് said...

ഈ തിരിച്ചുവരവിന് എല്ലാവിധ ആശംസകളും.

ശ്രദ്ധേയന്‍ | shradheyan said...

ബ്ലോഗിന്റെ മുഖശ്രീയാണ് ബ്ലോത്രം. തിരിച്ചു വരവിനു അഭിനന്ദനങ്ങള്‍!

കൂതറHashimܓ said...

തിരിച്ചുവരവില്‍ സന്തോഷം

.. said...

ബ്ലോഗുകള്‍ക്ക്‌ പുതിയ പരിവേഷം നല്കാന്‍ ബ്ലോത്രം എത്തുന്നു..ആശംസകള്‍

കാവാലം ജയകൃഷ്ണന്‍ said...

ബ്ലോത്രത്തിനു സ്വാഗതം

കാപ്പിലാന്‍ said...

അഭിനന്ദനങ്ങള്‍ , ആശംസകള്‍ . ഇനി അണയാതെ കത്തിപ്പടരുക .

Unknown said...

എന്തുപറ്റി എന്നാലോചിച്ചിരുന്നു, തിരിച്ചുവരവില്‍ സന്തോഷം, സ്വാഗതം.

ഹരീഷ് തൊടുപുഴ said...

ആശംസകള്‍..
തുടരുക..

ഗോപി വെട്ടിക്കാട്ട് said...

ബ്ലോത്രത്തിനു എല്ലാവിധ ആശംസകളും....

ബോണ്‍സ് said...

എല്ലാവിധ ആശംസകളും.

എന്‍.ബി.സുരേഷ് said...

എല്ലാ നന്മകളും നേരുന്നു.

Kalam said...

തിരിച്ചുവരവില്‍ എല്ലാവിധ ആശംസകളും...

ഞാന്‍ ആചാര്യന്‍ said...

എല്ലാ ആശംസകളും അര്‍പ്പിക്കുന്നു. ബ്ലോഗ് പത്രങ്ങള്‍ മുന്നേറട്ടെ

sunil panikker said...

ആശംസകൾ...!

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP