FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍

Thursday

'സാംബാ ബീറ്റ്സ് 'ലോകകപ്പ്‌ ഫൈനലിലേക്ക് - ഹോളണ്ട് - സ്പെയിന്‍
-ബോണ്‍സ്

http://3.bp.blogspot.com/_XO8XWJDILcI/TBSIFZOTTxI/AAAAAAAABVA/jdONGgX_lJM/s400/1.jpg


ആഫ്രിക്കയില്‍ നിന്നും ബ്ലോത്രത്തിനു വേണ്ടി ബ്ലോഗ്ഗര്‍ ബോണ്‍സ്

ഞായറാഴ്ച സോക്കര്‍സിറ്റിയിലെ അവസാന രണ്ടു ടിക്കറ്റുകള്‍ ബുക്ക്‌ ചെയ്യപ്പെട്ടു കഴിഞ്ഞു. ഉറുഗ്വേയെ മലര്‍ത്തിയടിച്ചു ഹോളണ്ടും ജര്‍മനിയെ തളര്‍ത്തി സ്പെയിനും ലോകകപ്പിന്റെ ഫൈനലില്‍ കടന്നിരിക്കുന്നു. ഇനി കാണാനുള്ളത് പന്തടക്കത്തിന്റെയും വേഗതയുടെയും വക്താക്കള്‍ തമ്മില്‍ നല്ല ഒരു ഫൈനല്‍ ആണ്. ഫൈനലിന്റെ ടെന്‍ഷന്‍ ആവാഹിച്ചു രണ്ടു ടീമുകളും പ്രതിരോധത്തിലേക്ക് വലിഞ്ഞില്ലെങ്കില്‍ സോക്കര്‍സിറ്റി കാണാന്‍ ഇരിക്കുന്നത് മനോഹര ഫുട്ബോള്‍ കളിയുടെ സുന്ദരദൃശ്യങ്ങളാണ്. യൂറോപ്പിലെ മാത്രമല്ല ലോകത്തിലെ തന്നെ ഏറ്റവും സുന്ദര ടോട്ടല്‍ ഫുട്ബോള്‍ കളിയുടെ വക്താക്കളായ ഹോളണ്ടും മനോഹരമായ പാസുകള്‍ കൊണ്ട് ഫുട്ബോള്‍ എന്നാ കലയെ നെഞ്ചോടു ചേര്‍ത്ത സ്പെയിനും ഇറങ്ങുന്നു. ഇതാദ്യമായി ലോക ഫുട്ബോള്‍ നെറുകയിലേക്ക് ബ്രസില്‍, അര്‍ജെന്റിന, ഇംഗ്ലണ്ട്, ഇറ്റലി എന്നീ രാജ്യങ്ങള്‍ ഇല്ലാത്ത ഒരു ഫൈനലും കാണാന്‍ പോകുന്നു. വ്യതസ്തതകള്‍ കൊണ്ടും അത്ഭുതങ്ങള്‍ കൊണ്ടും തിളങ്ങിയ ഒരു ലോകകപ്പ്‌ കലാശകൊട്ടിലെക്ക് നീങ്ങുന്നു.


ഹോളണ്ട് - ഉറുഗ്വേ സെമി- ഫൈനല്‍ (3 - 2 )

പ്രതീക്ഷിച്ച പോലെതന്നെ ഹോളണ്ടിന് മുന്നില്‍ ഉറുഗ്വേ തളര്‍ന്നു നില്‍ക്കുന്ന കാഴ്ചയാണ് കണ്ടത്. കൂടുതല്‍ സമയം പന്ത് കയ്യില്‍ വച്ച് പ്രതിരോധ കോട്ടകളെ വേഗം കൊണ്ടും കൃത്യമായ പാസുകള്‍ കൊണ്ടും വകഞ്ഞു മാറ്റി എതിര്‍ ഗോള്വലയത്തിനു മുന്നിലേക്ക്‌ കടന്നു ചെല്ലുന്ന ഹോളണ്ട് തന്ത്രത്തിന് മുന്നില്‍ പരുക്ക് സാരമാക്കാതെ ഇറങ്ങിയ ഫോര്‍ലാന്‍ ഒരാള്‍ മാത്രം വിചാരിച്ചാല്‍ ഒന്നും സംഭവിക്കില്ലായിരുന്നു. കഴിഞ്ഞ കളിയിലെ ചുവപ്പ് കാര്‍ഡ് കൊണ്ട് പുറത്തിരുന്ന സുവാരസ് മുന്‍നിരയില്‍ ഇല്ലാതിരുന്നത് ഉറുഗ്വേക്ക് കുറച്ചൊന്നും അല്ല പ്രശ്നങ്ങള്‍ സൃഷ്ടിച്ചത്. അത് കൊണ്ട് തന്നെ പലപ്പോഴും ഒരു തന്ത്രവും ഇല്ലാതെ വെറുതെ പന്ത് തട്ടുന്ന ഉറുഗ്വേ ആവുന്നത്ര പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. യൂറോപ്പിലെ ഏറ്റവും മികച്ച മുന്‍നിര കളിക്കാരുടെ ഗണത്തില്‍ പെടുന്ന സ്നൈടര്‍ , റോബ്ബന്‍ എന്നിവരും വാന്‍ ബോമ്മല്‍, വാന്‍ ബ്രോന്ക്ഹോസ്റ്റ് പോലെയുള്ള പ്രമുഖരും അടങ്ങിയ ഹോളണ്ട് എന്ത് കൊണ്ടും ഫൈനലില്‍ കടക്കാന്‍ തങ്ങള്‍ അര്‍ഹരാണ് എന്ന് തെളിയിച്ചു. ഡച്ച് ക്യാപ്റ്റന്‍ ജിയോവാനി വാന്‍ ബ്രോന്ക്ഹോസ്റ്റ് മുപ്പതു മീടര്‍ അകലെ നിന്ന് തൊടുത്ത ഷോട്ട് വെടിയുണ്ട ചീറി പായുന്നത് പോലെ വലക്കുള്ളിലേക്ക് പോയത് കളികാരുടെ കൂടെ ലോകം മുഴുവനും നോക്കി നിന്നു പോയി. ലോകകപ്പിലെ തന്നെ മികച്ച ഗോളുകളില്‍ ഒന്നായി ഇത് ഗണിക്കപെടും . അതെ പോലെ തന്നെ കൂടി നില്‍ക്കുന്ന പ്രതിരോധത്തിന്റെ നടുവിലൂടെ സ്നൈടര്‍ പായിച്ച ഷോട്ടും റോബ്ബന്റെ തലകൊണ്ടുള്ള അതിമനോഹരമായ പ്ലേസിംഗ് ഗോളും. ഉരുഗുവേക്ക് മറുപടിയായി രണ്ടാം ഗോള്‍ വന്നപ്പോഴേക്കും സമയം ഏറെ വൈകിയിരുന്നു.

http://www.bestworldcup.net/wp-content/uploads/2010/03/2010-fifa-world-cup-mascot-zakumi.jpg

സ്പെയിന്‍ - ജര്‍മ്മനി (1 -0 )

പ്രതീക്ഷകള്‍ക്ക് വിപരീതമായി യൂറോപ്പിന്റെ കോടി പായിക്കുന്നത്‌ ഇംഗ്ലണ്ട് അല്ല ഹോളണ്ട് ആണ്. അതെപോലെ തന്നെ സുന്ദരമായ പാസുകള്‍ കൊണ്ട് നല്ല കളി കളിക്കുന്ന സ്പെയിനും. സ്പെയിന്‍ ഫൈനലില്‍ കടക്കും എന്ന് വിചാരിച്ചവര്‍ വളരെ കുറവായിരുന്നു. പ്രത്യേകിച്ച് ജര്‍മ്മനി - അര്‍ജന്റീന കളി കണ്ടവര്‍ക്ക്. പക്ഷെ തന്ത്രപരമായി സ്പെയിന്‍ തന്നെയായിരുന്നു മുന്നിട്ടു നിന്നത്. ജര്‍മനിയുടെ കളി എതിരാളിയുടെ ദൌര്‍ബല്യങ്ങളെ മുതലാക്കി കൌണ്ടര്‍ അറ്റാക്ക് കളിക്കുന്ന കളി എല്ലാ ടീമിന്റെയടുത്തും വിലപ്പോവില്ല. അര്‍ജന്റീനയുടെ ദുര്‍ബലമായ മിഡ്ഫീല്‍ഡും മോശം പ്രതിരോധവും അവരുടെ കളിക്ക് സഹായകരമായി. പന്ത് തുടരെ ജര്‍മ്മന്‍ കളിക്കാരുടെ കൈകളില്‍ ഏല്പിക്കാന്‍ അര്‍ജന്റീനക്ക് അനായാസം കഴിഞ്ഞു. അത് കൊണ്ട് തന്നെ ആക്രമണത്തിന് ജര്‍മനിക്ക് കൂടുതല്‍ വസരവും. എന്നാല്‍ സ്പെയിനുമായിട്ടുള്ള കളിയില്‍ കഥ മാറി. ജര്‍മനിയുടെ കയ്യില്‍ പന്ത് ലഭികാതെ നോക്കുകയായിരുന്നു അവരുടെ ലക്‌ഷ്യം. കൃത്യമായി പാസുകള്‍ കൊടുത്തു പന്ത് കൈവശം വച്ച് കളിക്കുന്ന കളി പലര്‍ക്കും അലോസരം ഉണ്ടാക്കാവുന്നതായിരിക്കും പക്ഷെ വളരെ പ്രായോഗികമാണ്. അര്‍ജന്റീനയെ തോല്‍പ്പിച്ച ജര്‍മനിയാണോ ഇതെന്ന് പലവട്ടം സ്പെയിന്‍ ഇന്നലെ ജര്‍മന്‍ ആരാധകരെ കൊണ്ട് ചോദിപ്പിച്ചതും അത് കൊണ്ടാണ്. ഇന്നലെ ജര്‍മനിക്ക് പന്ത് കയ്യില്‍ വച്ച് പാസ്‌ കൊടുക്കാന്‍ കഴിഞ്ഞത് വളരെ അപൂര്‍വമായിട്ടാണ്. പന്ത് ജര്‍മനിയുടെ കയ്യില്‍ ലഭിക്കുമ്പോഴൊക്കെ അത് തട്ടിയെടുത്തു. പ്രതിരോധം നന്നായി കളിച്ചത് കൊണ്ട് കൂടുതല്‍ ഗോള്‍ വാങ്ങിയില്ല. ഇന്നലെ ജര്‍മന്‍ മധ്യനിര എന്നൊന്ന് ഉണ്ടായിരുന്നെ ഇല്ല. അത് കൊണ്ട് തന്നെ മുന്‍നിരക്ക് പാസുകള്‍ ലഭിക്കുന്നത് കുറഞ്ഞു. ജര്‍മനിയെ പൂട്ടികെട്ടി എന്ന് തന്നെ പറയാം സ്പെയിന്‍. വിയ്യയെ കൊണ്ട് അധികം ഗോള്‍ അടിപ്പിക്കതിരിക്കാന്‍ ശ്രമിച്ചപ്പോള്‍ ജര്‍മന്‍ പ്രധിരോധതിന്റെ വന്‍ പിഴവുകള്‍ ആണ് ചാബി അലോണ്‍സോ അടിച്ച രണ്ടു ലോങ്ങ്‌ റേഞ്ച് ഷോട്ടുകളും പുയോള്‍ അടിച്ച ഗോളിനും പിന്നില്‍ . വിയ്യ അല്ലെങ്കില്‍ പെഡ്രോ വരുമ്പോള്‍ രണ്ടും മൂന്നും കളിക്കാര്‍ ചേര്‍ന്ന് പന്ത് തിരിച്ചു പിടിക്കാന്‍ ചെല്ലുമ്പോള്‍ ചാവിയോ ചാബി ആലോന്‍സോയോ പന്ത് തൊടുമ്പോള്‍ മാര്‍ക്ക്‌ ചെയ്യാതിരുന്നത് അല്ഭുതപെടുത്തി. ഈ സ്പെയിന്‍ ടീമിനെ നന്നായി അറിയാതെ കളിക്കാന്‍ ഇറങ്ങിയ ടീമാണ് ജര്‍മ്മനി എന്ന് തോന്നിച്ചു. അതെ പിഴവ് തന്നെയാണ് പുയോള്‍ ഹെഡ് ചെയ്തു ഗോള്‍ ആക്കിയപ്പോള്‍ സംഭവിച്ചതും. ആദ്യ പകുതിയില്‍ ഇതേപോലെ തന്നെ ഒരു ഹെഡര്‍ പുയോള്‍ അടിച്ചത് ക്രോസ്ബാറിന്റെ മുകളിലൂടെ പറയുന്നത് ജര്‍മ്മനി കണ്ടതാണ് എന്നിട്ടും ആ കോര്‍ണര്‍ എടുക്കുമ്പോള്‍ ബോക്സിനു മുന്നില്‍ നിന്ന ശക്തനും ഉയരം കൂടിയവനുമായ പുയോളിനെ അവര്‍ മാര്‍ക്ക്‌ ചെയ്തില്ല. ഫലം ചാവിയുടെ കോര്‍ണര്‍ ഉയര്‍ന്നു വളഞ്ഞു വന്നപ്പോഴേക്കും ബോക്സിനു പുറത്തു നിന്നു ഓടിവന്നു തന്റെ ഉയരവും ശക്തിയും ഉപയോഗിച്ച് മനോഹര ഗോള്‍ . സെറ്റ് പീസ്‌ ഗോളുകളില്‍ ഏറ്റവും മികച്ചത്. അര്‍ജന്റീനയുടെ ഗബ്രിയേല്‍ ഹെയിന്‍സെ നൈജീരിയക്കെതിരെ അടിച്ച ഗോളിന്റെ തനി പകര്‍പ്പ്! നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും അത്ര നല്ല കളിയൊന്നും കളിക്കാതെ ഇവിടെ വരെയെത്തിയ ജര്‍മ്മനി ഫൈനലില്‍ കടന്നിരുന്നെങ്കില്‍ അത് ഈ ടൂര്‍ണമെന്റിന്റെ നഷ്ടമായേനെ. ഇന്നലെ കുരുത്ത ജര്‍മന്‍ ഫാനുകള്‍ പലരും ജര്‍മ്മനി സെര്‍ബിയക്കും ഘാന്ക്കും എതിരെ ഗ്രൂപ്പ് മത്സരങ്ങളില്‍ കളിച്ച മോശം കളി മറന്നു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ട് എന്ന പേര് കൊണ്ട് മാത്രം കളിയ്ക്കാന്‍ വന്ന ടീമും തന്ത്രങ്ങള്‍ മേനയുന്നതില്‍ അമ്പേ പരാജിതരായ അര്‍ജന്റീനയുടെ കൂടെയുള്ള കളിയും ജര്‍മനിയെ ലോകകപ്പ്‌ ജയിപ്പിച്ചുവെങ്കില്‍ അത് സ്പെയിന്‍ , ഹോളണ്ട് എന്നീ രാജ്യങ്ങളോടുള്ള അനീതി ആവുമായിരുന്നു.

ഇനി രണ്ടു മത്സരങ്ങള്‍ - നീരാളി പ്രവചിച്ചാലും ഇല്ലെങ്കിലും ടൂര്‍ണമെന്റില്‍ ഏറ്റവും നന്നായി കളിച്ച രണ്ടു മികച്ച ടീമുകള്‍ ആണ് ഫൈനലില്‍ . റെക്കോര്‍ഡ്‌ നേടാന്‍ ക്ലോസെക്ക് ഒരവസരം എന്നോണം ഒരു മൂന്നാം സ്ഥാന മത്സരം. ശരിക്കുള്ള കളി ഇനി കാണാം സോക്കര്‍സിറ്റിയില്‍ ഞായറാഴ്ച രാത്രി എട്ടു മണിക്ക്.

----------------------------------------------------------------------
മികച്ച പത്തു ഗോളുകള്‍

ഇത് വരെയുള്ള മികച്ചത് എന്ന് എനിക്ക് തോന്നിയ പത്തു ഗോളുകള്‍ ഞാന്‍ തിരഞ്ഞെടുക്കുന്നു. ഇത് റാങ്ക് ചെയ്ത ലിസ്റ്റ് അല്ല. റാങ്ക് ചെയ്ത ലിസ്റ്റ് ഫൈനലിന് ശേഷം.

1 . ഷബാലാല - ടൂര്‍ണമെന്റിലെ ആദ്യ ഗോള്‍ . ഇടതുകാല് കൊണ്ട് മെക്സിക്കോ ഗോളിന്റെ ഇടതു മൂലയിലേക്ക് പാഞ്ഞു കയറിയ ഷോട്ട്.2 . മൈക്കോന്‍ - കൊറിയക്കെതിര വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്3 . ടെവസ് - മെക്സിക്കോയ്ക്കെതിരെ ബോക്സിനു പുറത്തു നിന്നെടുത്ത മനോഹര ലോങ്ങ്‌ റേഞ്ച് ഷോട്ട്4 . വന്‍ ബ്രോന്ക്ഹോസ്റ്റ് - മുപ്പതടി അകലെ നിന്നു പാഞ്ഞു ചെന്ന വെടിയുണ്ട കണക്കു ഷോട്ട് ഉറുഗ്വേക്കെതിരെ5 . മുണ്ടാരി - ഘാനക്ക് വേണ്ടി മുപ്പത്തിയഞ്ചു അടി ദൂരെ നിന്നു ബോക്സിനു പുറത്തു നിന്നു നിലംപറ്റി ചെന്ന മനോഹര ഗോള്‍ ഉറുഗ്വേക്കെതിരെ


6 . ഹോണ്ട -ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ എടുത്ത ഫ്രീകിക്ക് ഗോള്‍


7 . ഡോണോവാന്‍ - അമേരിക്കക്ക് വേണ്ടി സ്ലോവേനിയക്കെതിരെ വളരെ ബുദ്ധിമുട്ടുള്ള ആംഗിളില്‍ നിന്നെടുത്ത ഷോട്ട്


8 . ഫാബിയോ ക്വാഗ്ലിയാരല്ല - ഇറ്റലിക്ക് വേണ്ടി സ്ലോവാക്യക്കെതിരെ മനോഹരമായ ചിപ്പ് ഗോള്‍9 . ഡിയേഗോ ഫോര്‍ലാന്‍ - ഘാനക്കെതിരെ മനോഹരമായ ഫ്രീകിക്ക് ഗോള്‍10 . എന്‍ഡോ - ജപ്പാന് വേണ്ടി ഡെന്മാര്‍ക്കിനെതിരെ ഫ്രീകിക്ക് ഗോള്‍

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP