സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍
Monday
'സാംബാ ബീറ്റ്സ് '
സ്പെയിന്‍ ലോക ചാമ്പ്യന്മാര്‍
-ബോണ്‍സ്
-ബോണ്‍സ്
(അവസാന ഭാഗം )
ആഫ്രിക്കന്‍ ലോകകപ്പിന് വിരാമം. മുപ്പത്തിയൊന്നു ദിവസത്തെ ആഘോഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് സംഗീതവും ലോകകപ്പിന്റെ വിശേഷങ്ങളും വരച്ചുകാട്ടിയ സമാപന ചടങ്ങുകള്‍ അവസാനിച്ചു ഒരു മണിക്കൂറിനുള്ളില്‍ സോക്കര്‍സിറ്റിയില്‍ പന്തുരുണ്ടു തുടങ്ങി. സ്പെയിനിന്റെ മുന്നേറ്റങ്ങള്‍ കൊണ്ടാരംഭിച്ച മത്സരം ആദ്യ ഇരുപതു മിനിട്ടുകള്‍ കഴിഞ്ഞപ്പോഴേക്കും ചൂട് പിടിച്ചു തുടങ്ങി. ഫൌളുകള്‍ കൂടിവന്ന ആദ്യ മുപ്പതു മിനിറ്റില്‍ അഞ്ചു തവണ മഞ്ഞക്കാര്‍ഡുകള്‍ പുറത്തെടുത്തു പഴയ പോലീസുകാരന്‍ ഇംഗ്ലീഷ് റഫറി ഹോവാര്‍ഡ് വെബ്ബ് കളിയില്‍ തന്റെ ആധിപത്യം ഉറപ്പിച്ചപ്പോള്‍ ഒരു ടീമിനും ആദ്യ അര മണിക്കൂറില്‍ വ്യക്തമായ ആധിപത്യം ഉണ്ടായിരുന്നില്ല. സ്പെയിന്‍ ഒന്ന് രണ്ട് തവണ എതിര്‍പോസ്റ്റിന്റെ അടുത്തേക്ക് എത്തിയെങ്കിലും ഗോള്‍ അടിക്കാന്‍ ഇരുടീമിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ആദ്യ പകുതിയവസാനിക്കാന്‍ ഇരിക്കെ റോബ്ബന്റെ മനോഹരമായ ഷോട്ട് കാസ്സിയാസ് കുതിയകറ്റിയത് ഒഴിച്ച് ഹോളണ്ടിനും നല്ല അവസരങ്ങള്‍ ഒന്നും ഉണ്ടായില്ല. ഒരു ലോകകപ്പ് ഫൈനലിന്റെ നിലവാരം പുലര്‍ത്തിയോ എന്ന് സംശയം ജനിപ്പിക്കും വിധം അരോചകമായിരുന്നു.
രണ്ടാം പകുതിയുടെ തുടക്കം സ്പെയിന്‍ അക്രമക്കുന്നത് കണ്ടുകൊണ്ടാണ് തുടങ്ങിയത്. ചാവിയുടെ ക്രോസ്സില്‍ നിന്ന് പുയോളിന്റെ ഹെഡര്‍ വിയ്യ മുതലാക്കാതെ തുടങ്ങിയതില്‍ നിന്ന് കളി ആവേശഭരിതം ആവും എന്ന് കരുതിയെങ്കിലും മുന്നോട്ടു പോകുംതോറും കളിയില്‍ അവിടിവിടെ റോബ്ബന്റെയും രണ്ടാം പകുതിയില്‍ ഇറങ്ങിയ നവാസിന്റെയും ഇടയ്ക്കിടെ ഇനിയെസ്ടയുടെയും കളി കൊണ്ട് തിളക്കം വച്ചുവെങ്കിലും പൊതുവേ ബോറടിപ്പിക്കുന്നതായിരുന്നു. എക്സ്ട്രാ ടൈമില്‍ സ്പെയിന്‍ ആണ് ആദ്യ നിമിഷങ്ങളില്‍ അനവധിയവസരങ്ങള്‍ തുലച്ചത്. പ്രത്യേകിച്ച് ഇനിയെസ്ടക്കും നവാസിനും ലഭിച്ച നല്ല രണ്ടവസരങ്ങള്‍. ഫാബ്രിഗാസ് ഇറങ്ങിയതില്‍ നിന്ന് സ്പാനിഷ് മുന്നേറ്റനിരക്ക് കൂടുതല്‍ മൂര്‍ച്ചയുള്ളതു പോലെ തോന്നിച്ചെങ്കിലും ലോകകപ്പ് നേടാനുള്ള ഗോള്‍ വന്നു കണ്ടില്ല. രണ്ടു ടീമിന്റെയും ഗോള്‍കീപ്പര്‍മാരുടെ പ്രകടനം വളരെയധികം നല്ലതായിരുന്നു പ്രത്യേകിച്ച് റോബ്ബന്റെ ഗോള്‍ മുന്നോട്ടു വന്ന തടുത്ത കാസ്സിയാസ്സും ഫാബ്രിഗാസിന്റെ മുന്നിലേക്ക് കടന്നു വന്ന സ്റ്റെക്ലെന്‍ബെര്‍ഗ് തടഞ്ഞതും ഉറപ്പായ ഗോളുകള്‍ ആയിരുന്നു. കാര്‍ഡുകള്‍ കൊണ്ട് ചീട്ടുകളിച്ചു റഫറി കളി തന്റേതായ രീതിയില്‍ അരോചകമാക്കിക്കൊണ്ടിരുന്നു.
പെനാല്‍ട്ടിയിലേക്ക് പോയ കളിയെ ഒരു നിമിഷത്തെ ഇനിയെസ്റ്റ മാജിക്ക് കൊണ്ട് ഹോളണ്ടിന്റെ ലോകകപ്പ് സ്വപ്‌നങ്ങള്‍ തകര്‍ന്നടിഞ്ഞു. സ്പെയിന്‍ അര്‍ഹിച്ച വിജയം തന്നെയെങ്കിലും ഫൈനലില്‍ അവരുടെ ഫുട്ബോള്‍ മായാജാലം കുറവായിരുന്നു. എന്നിരുന്നാലും സ്പെയിന്‍ ആണ് നന്നായി കളിച്ച ടീം.
സ്വര്‍ണ്ണ പന്ത് ഡിയേഗോ ഫോര്‍ലാന്, മുള്ളര്‍ക്ക് രണ്ടു അവാര്‍ഡ്
ലോകകപ്പിലെ മികച്ച കളിക്കാരനായി ഉറുഗുവേയുടെ താരം ഡിയേഗോ ഫോര്ലാനെ തിരഞ്ഞെടുത്തു. ലിയോണേല്‍ മെസ്സി, ചാവി, ഇനിയെസ്ട, മുള്ളര്‍ തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് ഫോര്‍ലാന്‍ ഈ അവാര്‍ഡ് നേടിയത്. മികച്ച കലികൊണ്ട് ഉറുഗ്വേ ടീമിനെ സെമിഫൈനല്‍ വരെ കൊണ്ടെത്തിക്കുകയും ഒരവസരത്തില്‍ മൂന്നാം സ്ഥാനം ഉറപ്പാക്കുന്ന അവസ്ഥ വരെ ഉറുഗ്വേ എത്തുകയും ചെയ്തിട്ടുണ്ടെങ്കില്‍ അതിന്റെ പിന്നില്‍ ഡിയേഗോ ഫോര്‍ലാന്‍ എന്ന നല്ല കളിക്കാരന്റെ കഴിവുകള്‍ തന്നെയാണ്.
ഇരുപതു വയസുകാരന്‍ തോമസ് മുള്ളര്‍ ഏറ്റവും മികച്ച പ്രായം കുറഞ്ഞ കളിക്കാരനുള്ള അവാര്‍ഡ് നേടിയെങ്കില്‍ അഞ്ചു ഗോള്‍ നേടിയ മുള്ളര്‍, ഫോര്‍ലാന്‍ , വിയ്യ , സ്നൈഡര്‍ എന്നിവര്‍ സ്വര്‍ണ്ണ പാദുകത്തിനായുള്ള മത്സരത്തില്‍ ഒപ്പത്തിനൊപ്പം ആയിരുന്നു. ഗോള്‍ അടിക്കാന്‍ ഏറ്റവും കൂടുതല്‍ അവസരങ്ങള്‍ ഉണ്ടാക്കിയ മുള്ളര്‍ക്ക് അവസാനം ഗോള്‍ഡന്‍ ബൂട്ട് നല്‍കാന്‍ ഫിഫ തിരുമാനിക്കുകയായിരുന്നു. ബയേണ്‍ മ്യൂണിക്കിന്റെ ഈ യുവതാരം യുവാക്കളെ കൊണ്ട് നിറഞ്ഞ ഈ ജര്‍മന്‍ ടീമിനോടൊപ്പം ലോകഫുട്ബോളിന്റെ ഭാവിയെ പ്രതിനിധാനം ചെയ്യുന്നു.
മികച്ച ഗോള്‍കീപ്പര്‍ ആയി ഫൈനലില്‍ അടക്കം സ്പെയിനിന്റെ ഗോള്‍വലയം കാത്തു ലോകകപ്പിലാകെ രണ്ടു ഗോളുകള്‍ മാത്രം വഴങ്ങിയ സ്പെയിന്‍ ക്യാപ്റ്റന്‍ ഇകേര്‍ കസ്സിയാസ് തിരഞ്ഞെടുക്കപെട്ടു. മത്സരശേഷം പത്രക്കാരിയും തന്റെ കാമുകിയുമായുള്ള സാറ കാര്ബോന്‍ കാര്‍ബോനേരയുമായി നടത്തിയ അഭിമുഖത്തിനോടുവില്‍ പരസ്യമായി അവള്‍ക്കൊരു ചുംബനവും കൊടുത്താണ് കസ്സിയാസ് മടങ്ങിയത് . ആദ്യ മത്സരത്തില്‍ സ്പെയിന്‍ തോല്‍ക്കാന്‍ കാരണം കാമുകി പോസ്റ്റിനു പിന്നില്‍ നിന്ന് റിപ്പോര്‍ട്ടിംഗ് നടത്തിയതാണ് എന്നുള്ള വിമര്‍ശനത്തിനു ഒരു മധുര പ്രതികാരം!
വുവുസേലകള്‍ക്കും മക്കരാബകള്‍ക്കും ഇനി വിശ്രമം
ആഫ്രിക്കന്‍ ഇതിഹാസം ജനപ്രീയ നായകന്‍ മടിബ എന്ന ഓമനപേരില്‍ അറിയപ്പെടുന്ന നെല്‍സണ്‍ മണ്ടേല പങ്കെടുത്ത ഗംഭീരമായ സമാപന ചടങ്ങ് മത്സരത്തിനു മുന്‍പ് ഒരുക്കിയാണ് ആഫ്രിക്ക ലോകകപ്പിനെ യാത്രയാക്കിയത്.
ഇനി രണ്ടായിരത്തിപതിനാലില്‍ ബ്രസീലിലേക്ക് ലോകകപ്പ് യാത്രയാവുന്നു.
ഈ ലോകകപ്പ് സമയത്ത് വിശേഷങ്ങള്‍ പങ്കുവെക്കാന്‍ പ്രചോദനം നല്‍കിയ അചാര്യനെയും ഇതിനായി അവസരം ഒരുക്കി തന്ന ബ്ലോത്രത്തിനും, ജിക്കുവിനും രാമചന്ദ്രന്‍ വെട്ടികാടിനും പ്രത്യേകമായി എന്റെ നന്ദി അറിയിച്ചു കൊള്ളുന്നു.
1 comments:
http://saywtenasun1972.tk/ind/anketa88579.htm Проститутки M. Кожуховская - Индивидуалка Алекса, +7 (906) 077-90-03
http://invesinolph.tk/sado/anketa55957.htm Садо-мазо Ника, Район Раменский, +7 (919) 106-41-01
http://jockinsrinti.tk/ind/anketa46607.htm Проститутки M. Шоссе энтузиастов - Индивидуалка Дана, не доступен
http://inetarem.tk/comments/anketa/88446 Отзывы о девушке Вероника, Санкт-Петербург, (921)9715545
http://cercrgeanosed.tk/checked/anketa/72644 Оценки Элитная Куртизанка, Москва, (968)8083101
проститутки салоны обнинска
Post a Comment