FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

5 ജനുവരി 2010 :അനോണിമാഷിന്റെ അവാര്‍ഡ്

Monday

ഫലപ്രഖ്യാപനം: മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡുകള്‍


തികച്ചും ജനകീയമായ വോട്ടെടുപ്പിലുടെ നിങ്ങള്‍ തെരെഞ്ഞെടുത്ത ഇക്കൊല്ലത്തെ മൈ സൂപ്പര്‍ബ്ലോഗര്‍ ഓഫ് 2009 അവാര്‍ഡുകള്‍
-അനോണിമാഷ്‌
>>ഇവിടെ

ചിരിയുടെ ഡി. എൻ. എ.

ചിരി ജീനുകളാൽ നിയന്ത്രിയ്ക്കപ്പെടുന്നതാണ്. പാരമ്പര്യഘടകങ്ങൾ ഒളിഞ്ഞിരിയ്ക്കുന്നു ചിരിയ്ക്കാനുള്ള കഴിവിൽ. One may smile, and smile, and be a villain എന്നു ഷേക്സ്പിയർ പറഞ്ഞതെന്തുകൊണ്ട്?

എപ്പോഴും ചിരിച്ചു കൊണ്ടിരിയ്ക്കുന്ന ഒരു പാട്ടുകാരി നമുക്കുണ്ട്. എന്നാൽ ഒരിയ്ക്കലും ചിരിയ്ക്കുകയില്ലെന്നു നിർബ്ബന്ധമുള്ളപോലെ തോന്നിപ്പിയ്ക്കുന്ന ഒരു പ്രധാനമന്ത്രിയും നമുക്കുണ്ടായിരുന്നു. മുഖം മനസ്സിന്റെ കണ്ണാടി യെന്നും മനസ്സിലെ ആഹ്ലാദം മുഖത്തു പ്രകടിക്കപ്പെടുന്ന സ്ഥിതിവിശേഷമാണു ചിരിയെന്നുമാണ് പൊതുവെ ധാരണ. ഈ പാട്ടുകാരിയ്ക്കും മുൻപ്രധാനമന്ത്രിയ്ക്കും സന്തോഷവും സന്താപവും സ്ഥായീഭാവമാകാൻ സാദ്ധ്യതയില്ല. ചിരി പലതും കള്ളച്ചിരി തന്നെ. ജനിച്ച് കുറച്ചുനാൾ കഴിഞ്ഞ കുഞ്ഞ് ഉറക്കത്തിലെങ്കിലും ചിരിച്ചു കാണിയ്ക്കുന്നത് അതീവ സന്തോഷത്താലൊന്നുമല്ലല്ലൊ.
-എതിരവന്‍ കുതിരന്‍
>>ഇവിടെ

സംവരണം എന്റെ ജന്മവകാശമോ?

സംവരണം എന്നത്‌ പലവിധ കാരണങ്ങളാൽ സാമൂഹികമായി പിന്നോക്കം നിൽക്കുന്നവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക്‌ കൈപിടിച്ചുയർത്താനുള്ള താൽക്കാലിക സമ്പ്രദായംമാത്രമാണ്‌, ഒരു എളുപ്പ വഴി. അതിനാൽ തന്നെയാണ്‌ സംവരണം പത്തു വർഷത്തേക്ക്‌ നിശ്ചയിച്ചതും വേണമെങ്ങിൽ കേന്ദ്ര സർക്കാരിന്‌ 15 സംസ്ഥാനങ്ങളുടെ അനുവാദത്തോടെ പത്ത്‌ വർഷ കാലവധിയിൽ പുതുക്കാവുന്നതും എന്ന്‌ തീരുമാനിച്ചതും.
-കാക്കര
>>ഇവിടെ

വിദ്യാര്‍ത്ഥികളും ബസ് യാത്രയും. പീഡനപര്‍വ്വം.പഠിക്കുക, അറിവുനേടുക....ശ്രേഷ്ഠമായ, പവിത്രമായ ഒരു കര്‍മ്മം. പഠിച്ചവര്‍ പണ്ഡിതരാണ്. സമൂഹത്തില്‍ അവര്‍ക്ക് മാന്യമായ സ്ഥാനമാണുള്ളത്. 'കുട്ടികളേ നിങ്ങളുടെ ആദ്യ കടമ പഠിക്കുക എന്നതാണ്. രണ്ടാമത്തെ കടമ പഠിക്കുക എന്നും. മൂന്നാമത്തേതാകട്ടെ, പഠിക്കലാണ്...' എന്നത് മഹദ്​വചനങ്ങള്‍. ഇതൊക്കെ പണ്ടത്തെ കഥ. കഴിഞ്ഞ പത്തിരുപത് വര്‍ഷമായി നാം കാണുന്നതെന്താണ്? അനുഭവിക്കുന്നതെന്താണ്? നാം ഏറ്റവും അസഹിഷ്ണുതയോടെ നോക്കുന്നത് അവരെയാണ് - വിദ്യാര്‍ഥികളെ!ബസ്​സ്റ്റോപ്പുകളിലും ബസ്​സ്റ്റാന്റുകളിലും നമുക്കവര്‍ 'ശല്യക്കാരാ'ണ്. നമ്മുടെ സൗകര്യങ്ങള്‍ തട്ടിയെടുക്കാന്‍ വന്നവര്‍. ബസുകളില്‍ അവരോട് നികൃഷ്ടജീവികളോടെന്നപോലെ പെരുമാറ്റം. ബസില്‍ കയറാന്‍ അവകാശമില്ലാത്തവര്‍...

-മാത്സ് ബ്ലോഗ്‌ ടീം

>>ഇവിടെ

യാത്രയിലെ കൂട്ടുകാരി

മയം അഞ്ചര കഴിഞ്ഞിരിക്കുന്നു. ഇനിയും ഏറെദൂരമുണ്ട് വണ്ടിയോടിച്ചു പോകാന്‍. ഏഴുമണി കഴിയും എന്തായാലും അവിടെ എത്തിപ്പറ്റാന്‍. ഡ്രൈവിങ്ങിന്റെ വിരസത അകറ്റാനായി അയാള്‍ ആ ചെറുകവലയില്‍ വണ്ടിനിറുത്തി. റോഡിന്റെ വലതു വശത്തു കണ്ട ചായക്കടയില്‍ കയറി കടുപ്പത്തില്‍ ഒരു ചായ കുടിച്ചു. അവിടെ ഒരഞ്ചുമിനിറ്റ് ഇരുന്ന് പരിസരം വീക്ഷിച്ചു.
-ഗീത
>>ഇവിടെ


വൈകീട്ടെന്താ പരിപാടി ?


മത ജാതി വര്‍ഗ വര്‍ണ ഭാഷാ രാജ്യ വിദ്യാഭ്യാസ സാമ്പത്തിക വ്യത്യാസങ്ങള്‍ മദ്യം എന്ന പാനീയത്തിന് മുന്‍പില്‍ മാത്രമേ തോറ്റിട്ടുള്ളൂ. എന്നിട്ടും മദ്യപാനത്തിന് ഈ വ്യത്യാസങ്ങളെ പരിഗണിക്കാത്ത ഒരു തലമുറയുടെ വളര്‍ച്ചയ്ക്ക് എന്തെങ്കിലും സംഭാവന ചെയ്യാന്‍ കഴിഞ്ഞിട്ടുണ്ടോ ? മദ്യം ശരീരത്തിന് ഹാനികരമാണെന്നും അത് കരളിനും ഹൃദയത്തിനും തലച്ചോറിനും ഒക്കെ ദോഷം ചെയ്യും എന്നൊക്കെ എല്ലാവര്ക്കും അറിയാമെങ്കിലും മദ്യത്തിന്റെ ഉപഭോഗം ദിനംപ്രതി വര്‍ധിച്ചു കൊണ്ടേയിരിക്കുന്നു. നാലാള് കൂടുന്നിടത്ത് മദ്യം വിളമ്പുന്നത് ഇന്ന് ഒരു അഭിമാനപ്രശ്നമാണ്.

-അജി അലി

>>ഇവിടെ
മഴയെ അറിയാന്‍... മഴയിലലിയാന്‍....


മഴ ക്യാംപ് ... മഴയെ അറിയാനും സ്നേഹിയ്ക്കാനും വേണ്ടിയുള്ളത്..... വയനാട്ടിലെ തിരുനെല്ലിയില്‍ മാനന്തവാടി ഗ്രീന്‍ ലവേഴ്സ് ആയിരുന്നു അത് സംഘടിപ്പിച്ചത് .
ഇളം തണുപ്പിന്‍റെ അകംപടിയില്‍ തിരുനെല്ലിയിലെ ഫോറസ്റ്റ് ഡോര്‍മെട്രിയില്‍ ചെന്നു കയറുംപോള്‍ മനസ്സ് തുറന്നിരുന്നു ... പുതിയ സുഹൃത്തുക്കള്‍.., പ്രകൃതിയെ അറിയാന്‍ ആഗ്രഹിയ്ക്കുന്നവര്‍ .... കേരളത്തിലെ വിവിധപ്രദേശങ്ങളില്‍ നിന്നും എത്തിയ നാല്‍പ്പതോളം ആളുകളായിരുന്നു ക്യാംപില്‍ ഉണ്ടായിരുന്നത് . ആദ്യദിനം ചര്‍ച്ചകളില്‍ മുഴുകി . മഴയനുഭവങ്ങള്‍ ... മഴപ്പാട്ടുകള്‍ .... ഉറക്കം കണ്ണുകളെ കീഴ്പ്പെടുത്താന്‍ തുടങ്ങിയപ്പോള്‍ പിന്‍വലിഞ്ഞു . പക്ഷേ പലരും പുലര്‍ച്ചെ അഞ്ചുമണി കഴിഞ്ഞാണ് ഉറങ്ങാന്‍ കിടന്നത് .
-ഷിനോ
>>ഇവിടെ

ദിലീപ് ആന്‍ഡ്‌ അനു - എ ട്രൂ ലവ് സ്റ്റോറി

"ഞ്ചിനീയറിംഗ് കോളേജിന്റെ വരാന്തകള്‍ക്കെല്ലാം നീളം കൂടുതലാണ് ഇല്ലേ ദിലീപ്....??..ഇങ്ങനെ സംസാരിച്ചു കൊണ്ട് കുറേ നേരം നടക്കാനായി മാത്രം ഉണ്ടാക്കിയിരിക്കുകയാണെന്നു തോന്നും.."
"ഞാന്‍ പ്രീഡിഗ്രിക്ക് പഠിച്ച കോളേജിന്റെ വരാന്തയ്ക്ക് ഇതിലും കൂടുതല്‍ നീളമുണ്ടായിരുന്നു....ഒന്നു പോ........ജനുവരിയിലെ തണുപ്പില്‍ പെണ്‍പിള്ളേര്‍ക്ക് പ്രേമരോഗം കൂടുതലാണെന്ന് പറയുന്നത് വെറുതെയല്ല..."
-മുരളി
>>ഇവിടെ

അല്പം ബംഗലൂരു കാഴ്ചകൾ

ബംഗലൂരുവിൽ (ബംഗലൂരിൽ) പോകണമെന്ന് കുറേനാളായി വിചാരിക്കുന്നു. സാധിച്ചത് ഇപ്പോഴാണ്. പോയിട്ടും എല്ലാ സ്ഥലങ്ങളൊന്നും കാണാൻ കഴിഞ്ഞില്ല. ചില സ്ഥലങ്ങൾ മാത്രം കണ്ട് തിരിച്ചുപോന്നു. ഇനിയും പോകുമ്പോൾ കുറച്ചുംകൂടെ കണ്ടുവരണം.
-സൂര്യ ഗായത്രി
>>ഇവിടെ

അള്‍ജസീറാസ്‌ ഓര്‍മകള്‍

ഇന്നു ജനുവരി ഒന്ന്‌. മടിപിടിച്ചുമുടങ്ങിയ എഴുത്ത്‌ വീണ്ടും തുടങ്ങാന്‍ പറ്റിയ ദിവസം തന്നെ അല്ലെ? പിന്നെ വിഷ്ണുവും അതിനൊരു കാരണമായി.

മഴ ഒരു അപൂര്‍വ്വ സംഭവമായിരുന്നു യു.എ.ഇ യില്‍ കുറച്ചു വര്‍ഷം മുന്‍പുവരെ. പക്ഷെ ഈയിടെയായി ഒരു പാട്‌ ഗ്ര്‍ഹാതുരത ഉണര്‍ത്തിക്കൊണ്ട്‌ മഴ ഇടയ്കിടെ വിരുന്നെത്തെന്നു. തികച്ചും അപ്രതീക്ഷിതമയാണ്‌ ഇന്നുച്ചയ്ക്‌ നല്ല മഴ തുടങ്ങിയത്‌.ഇത്തിരി മഴ നനഞ്ഞുകൊണ്ടാണു വീട്ടിലേക്കു കയറിവന്നത്‌.
-ഒരു യാത്രികന്‍
>>ഇവിടെ

ആർതർ റിംബോ-പ്രഭാതം


image

ഒരിക്കലെനിക്കുണ്ടായിരുന്നില്ലേ പ്രസന്നമായൊരു യൗവനം? വീരോചിതം,ഐതിഹാസികം,തങ്കത്താളിലെഴുതേ ണ്ടതും?-ആ ഭാഗ്യമെനിക്കുണ്ടായില്ല. എന്തപരാധം,എന്തു പിഴ ഈ പാരവശ്യമെനിക്കു വിധിച്ചു? മൃഗങ്ങൾ ദുഃഖിച്ചു കേഴുന്നുവെന്നു വാദിക്കുന്നവരേ,രോഗാർത്തർ കൊടുംനൈരാശ്യത്തിലാഴുന്നുവെന്നു വാദിക്കുന്നവരേ

-

കേരളത്തില്‍ കന്നിമാസാഘോഷം പട്ടികള്‍ ഗംഭീരമാക്കി!

നമസ്കാരം! കേരളാ വിഷന്റെ ന്യൂസ് വാച്ചിലേക്ക് സ്വാഗതം
പ്രധാന സംഭവങ്ങളുമായി സുകേഷ് കുമാര്‍ നിങ്ങളോടൊപ്പം ! പ്രധാന സംഭവങ്ങള്‍!
കേരളത്തിലെ പട്ടികള്‍ കലണ്ടറില്‍ നോക്കാതെ തന്നെ കന്നി മാസാരംഭം വളരെ ഗംഭീരമായി ആഘോഷിച്ചു.ഇന്നലെ മാത്രം 50 പട്ടികളാണ് കന്നിമാസത്തെ വരവേല്‍ക്കാനായി മാത്രം ഇണ ചേര്‍ന്നത്. കഴിഞ്ഞ വര്‍ഷം 30 പട്ടികള്‍ മാത്രം ഇണ ചേര്‍ന്ന് ആഘോഷിച്ച കന്നിമാസാരംഭം ഈ വര്‍ഷം ഇരട്ടിയോളം ഉയര്‍ന്നു എന്നുള്ളത് വളരെ ഉത്കണ്ഠയോടെയാണ് നോക്കിക്കാണുന്നതെന്ന് കേരളത്തിലുള്ള ഓരോ പഞ്ചായത്ത് പ്രസിഡന്റ് മാരും ചൂണ്ടിക്കാട്ടി. പട്ടിപിടുത്തം വളരെ സമഗ്രമായി നടപ്പാക്കിയിട്ടും ഇത്രയധികം പട്ടികള്‍ കന്നിമാസ ആഘോഷങ്ങളില്‍ ഇണചേര്‍ന്ന് പങ്കെടുത്തതിനെ കുറിച്ച് അന്വേഷിക്കണമെന്ന് പല കോണില്‍ നിന്നും ആവശ്യമുയര്‍ന്നു.
ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിക്കാന്‍ ഞങ്ങളുടെ ലേഖകന്‍ സനീഷ് ഇപ്പോള്‍ ചാലക്കുടിയില്‍ നിന്നും നമ്മോടൊപ്പം ചേരുന്നു.
-വാഴക്കോടന്‍
>>ഇവിടെ

അപ്പു എന്ന ഫയല്‍

അപ്പു എന്ന ഫയല്‍ അപ്പു ഓപ്പണ്‍ ചെയ്തു. ഏറ്റവും അവസാനമെടുത്ത അപ്പുവിന്റെ ഒരു കളര്‍ ഫോട്ടോ ആയിരുന്നു ആ കമ്പ്യൂട്ടര്‍ ഫയലില്‍.

അപ്പുവിന്റെ മൂക്കിന് അല്‍പ്പം ആര്‍ട്ട് വര്‍ക്ക് ആവശ്യമാണെന്ന് അപ്പുവിന് എന്നേ അറിയാവുന്നതാണ്. ഗ്രാഫിക് ഡിസൈനിങ്ങില്‍ ജ്ഞാനമുള്ള അപ്പുവിനത് വലിയൊരു കാര്യമല്ല. മനസിനിണങ്ങിയ ചില പരിവര്‍ത്തനങ്ങള്‍ അപ്പു മൂക്കില്‍ വരുത്തി.

Shine നരിതൂകില്‍

>>ഇവിടെ


ഇടതുവശം തളര്‍ന്നയാള്‍ ഫുട്ബോള്‍ കളിക്കുന്നതെങ്ങനെ?

ഫുട്ബോള്‍ ആണുങ്ങള്‍ക്ക് പറഞ്ഞിട്ടുള്ളതാണ്.

ശരീരത്തിലും മനസ്സിലും സോ കാള്‍ഡ് ആണത്തത്തിന്റെ കുറവ് കൂടുതലായതുകൊണ്ട് എനിക്കൊരിക്കലും ഫുട്ബോളിനോട് കമ്പം തോന്നിയിട്ടില്ല. [ഉള്ള ഇത്തിരി ആണത്തമാകട്ടെ ചീത്ത Cholesterolന്റെ കാര്യം പറഞ്ഞ പോലാ - "സ്ത്രീകളുമായി ബന്ധം സാധ്യമല്ല, ബന്ധപ്പെടലേ സാധ്യമുള്ളൂ" എന്നൊക്കെ എഴുതിപ്പോവുന്ന തരം ചീപ്പ് ആണത്തം. മുഖമടച്ച് ഒന്ന് കിട്ടിയാല്‍ പുഴുക്കുത്തി അടച്ച രണ്ട് അണപ്പല്ലുകോളോടൊപ്പം കൊഴിഞ്ഞുപോകാവുന്നതേയുള്ളു അതും].
-

ഒത്തുചേരൽ..

‘അച്ഛാ.. ഞങ്ങൾ മാമനോടൊത്ത് പോയി 2012 സിനിമ കണ്ടു!’

‘എങ്ങിനെയുണ്ടായിരുന്നു?’

ലോകം അവസാനിക്കുന്നതിനെപ്പറ്റിയുള്ള ഒരു സിനിമ. അധികവും ഗ്രാഫിക്സ് (വാക്ക് ശരിയായോ) ചേർത്ത്, അതിഭാവുകത്വത്തിൽ..

ഇളയ കുട്ടി: ശരിക്കും 2012 വിൽ ലോകം അവസാനിക്കുമെന്ന് കരുതുന്നുണ്ടോ?

പെട്ടെന്ന് അച്ഛൻ : ഇല്ല. അമ്മയെപ്പോലെ 1000 ആളുകൾ കൂടി ഉണ്ടായ ശേഷമേ ലോകം അവസാനിക്കൂ... (ചിരിക്കുന്നു)

-ആത്മ

>>ഇവിടെ

ഗോവിന്ദപുരിയിലെ റിക്ഷക്കാരന്‍

ഡിസംബറിലെ കനത്ത മഞ്ഞും ഇരുട്ടും ഇടകലര്‍ന്ന് ആ രാത്രിയില്‍ ദില്ലിയിലെ ഗോവിന്ദപുരിയില്‍ ഞാന്‍ വണ്ടിയിറങ്ങുമ്പോള്‍ നഗരം തണുത്തു വിറച്ചു നില്‍ക്കുകയായിരുന്നു. രാത്രിയായാല്‍ ചരക്കു വണ്ടികള്‍ കൈയ്യടക്കാറുള്ള നഗരത്തിലെ നിരത്തുകളില്‍ അന്ന് കനത്ത മഞ്ഞു വീഴ്ച മൂലം വാഹന ഗതാതതം നിലച്ചു തുടങ്ങിയിരുന്നു. മൂടല്‍ മഞ്ഞു മൂലം തൊട്ടു മുമ്പിലുള്ള ആളിനെപ്പോലും കാണാന്‍ ഞാന്‍ നന്നെ പാടു പെടുന്നുണ്ടാ‍യിരുന്നു. തണുപ്പ് സ്വെറ്ററ് തുളച്ചു കടന്ന് എന്റെ ശരീരത്തിലെ ഓരോ കോശങ്ങളെയും കുത്തി നോവിച്ചുകൊണ്ടിരുന്നു.
-സാബു പ്രയാര്‍
>>ഇവിടെ


പ്രഹേളിക


ട്രെയിന്‍ ഞരങ്ങിയും കിതച്ചും സ്റ്റേഷനില്‍ നിര്‍ത്തുമ്പോള്‍ സമയം പാതിരാ കഴിഞ്ഞിരുന്നു. ഒരു ബാക്ക്പായ്കുമായി പ്ലാറ്റ്ഫോമില്‍ ഇറങ്ങിയ ചെറുപ്പക്കാരന്‍ തീര്‍ത്തും അക്ഷമനായി കാണപ്പെട്ടു. കൃത്യനിഷ്ഠ പാലിക്കാത്ത ഇന്ത്യന്‍ റെയില്‍വേയും, മണിക്കൂറുകളായി നിര്‍ത്താതെ പെയ്യുന്ന മഴയും മാറി മാറി അയാളുടെ പഴികള്‍ ഏറ്റുവാങ്ങി. റെയില്‍വേ നന്നാവില്ല എന്ന്പറയേണ്ടതില്ലല്ലോ . മഴയാകട്ടെ അയാളെ ഗൗനിച്ച ലക്ഷണവുമില്ല.
-പണിക്കര്‍
>>ഇവിടെ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP