FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

ബ്ലോത്രം തിരനോട്ടം ....കഥ തുടങ്ങുകയായി

Friday

വാര്‍ത്തകളിലെ വലിഞ്ഞു നോട്ടം

സംഭവ ബഹുലമായ ഒരു വര്‍ഷം നമ്മെ വിട്ട് പിരിഞ്ഞു . ... മംഗള വേളയില്‍ , ബ്ലോത്രം പ്രവര്‍ത്തകര്‍ കഴിഞ്ഞ ആറ് ഏഴു മാസത്തെ ബ്ലോത്രം പ്രധാന വാര്‍ത്തകളില്‍ കൂടി ഒരോട്ട പ്രദക്ഷിണം നടത്തുകയാണ് . ബ്ലോത്രം പത്രത്തില്‍ മെയിന്‍ പേജ്കളില്‍ വന്ന വാര്‍ത്തകളും വിശേഷങ്ങളും വിവാദങ്ങളും വീണ്ടും ഒരിക്കല്‍ കൂടി വിശകലനം ചെയ്യുകയാണ് .ചായക്കോപ്പയിലെ കൊടുംകാറ്റ് പോലെ കുടത്തില്‍ നിന്നും ഭൂതകാലം ഒരിക്കല്‍ കൂടി ബൂലോക മധ്യത്തിലേക്ക് ബ്ലോത്രത്തിന്റെ ഉത്ഭവം മുതലുള്ള വസ്തുതകളിലൂടെയുള്ള ഒരു ഓട്ടപ്രദിക്ഷണം....ഇന്ന് മുതല്‍ തുടങ്ങുന്നു തിരിഞ്ഞുനോട്ടംഭാഗം ഒന്ന് :കഥ തുടങ്ങുകയായി


ബഹുമാന്യ സദസിന് സ്നേഹ വന്ദനങ്ങള്‍. നിങ്ങളെല്ലാം ബ്ലോത്രം ടീമിന്റെ ഈവര്‍ഷത്തെ പുതിയ കഥ കേള്‍ക്കാന്‍ വന്നവരാണ് എന്നറിഞ്ഞതില്‍ ഞങ്ങള്‍ ചങ്ക് പൊട്ടികരയുകയാണ് കരയുകയാണ് പ്രിയമുള്ള ജനങ്ങളെ .

( മ്യൂസിക്‌ )

കഥ കേള്‍ക്കാന്‍ വന്നവരെ , സുഹൃത്തുക്കളെ , സഖാക്കളെ നിങ്ങള്‍ക്കെല്ലാം ഞങ്ങളുടെ കഥകേള്‍ക്കാന്‍ കൊതിയായിട്ടുണ്ടാകും എന്നറിയാം .താമസിച്ചതില്‍ ഞങ്ങള്‍ നിങ്ങളോടും ക്ഷമിക്കട്ടെ . ഞങ്ങള്‍ ഇന്ന് ഈ ബഹുമാന്യ സദസിന് മുന്നില്‍ അവതരിപ്പിക്കുന്ന കഥയാണ്
വാര്‍ത്തകളിലേക്ക് ഒരു വ............ ലീ........ ഞ്ഞ് നോട്ടം .

കുളിച്ചു സുന്ദരിയായി നവോന്മേഷയായി 2010 നിങ്ങളുടെ കഠിനമായ യാതനകള്‍ ഏറ്റു വാങ്ങുവാനായിഇതാ കടന്നെത്തിയിരിക്കുന്നു ,എല്ലാ പങ്കപ്പാടുകളും ഏറ്റുകൊണ്ട് 2009 ഏതോ തെമ്മാടിക്കുഴിയില്‍അന്ത്യ വിശ്രമം കൊള്ളുന്നു .
( മ്യൂസിക്‌ )
അപ്പോള്‍ നിങ്ങള്‍ ചോദിക്കും , എന്തിനാണ് മാഷുമ്മാരെ ചത്തുപോയ മനിഷേമ്മാരുടെ ശവക്കുഴികളുംതോണ്ടി നിങ്ങളീ പുതുവര്‍ഷപ്പുലരിയില്‍ ഞങ്ങളിലേക്ക് എത്തുന്നത് എന്ന് .കഴിഞ്ഞ ഏഴു മാസങ്ങള്‍കൊണ്ട് ബ്ലോത്രം ടീം താണ്ടിയ നാള്‍ വഴികള്‍ നിങ്ങളുടെ മുന്നില്‍ അവതരിപ്പിക്കുവാനുള്ള എളിയ ശ്രമംമാത്രമാണിത് . നിങ്ങള്‍ അനുഭവിക്കുക .
സുഹൃത്തുക്കളെ , ഈ കഥയിലെ ഒരു രംഗവുമായി ആര്‍ക്കും ഒരു സാമ്യവുമില്ല , നിങ്ങള്‍ക്കങ്ങനെഎന്തെങ്കിലും തോന്നുന്നെങ്കില്‍ അത് നിങ്ങളുടെ കുഴപ്പമാണ് .
രണ്ടായിരത്തി ഒന്‍പതു മെയ് മാസം അവസാന ദിവസം .നിഴല്‍ ചിത്രങ്ങളുടെ പ്രദര്‍ശന വിജയവുമായിഅവശനായി കിടക്കുന്ന അമേരിക്കയിലെ ഒരു മനോരോഗിയിലേക്ക് ഖത്തറില്‍ നിന്നും ഒരുമഹാകവിയുടെ ഫോണ്‍ കാള്‍ .
കവി - അതേ ... ചേട്ടാ .. സുഖം തന്നെയല്ലേ ? അസുഖമെല്ലാം ഇപ്പോള്‍ മാറിയെന്നു കരുതുന്നു . തണുപ്പൊക്കെ എങ്ങനെ ?
എന്നിങ്ങനെ നൂറായിരം ചോദ്യങ്ങളുടെ ഒടുക്കം കവി തന്റെ ആഗ്രഹം അറിയിക്കുന്നു .
ബ്ലോഗില്‍ ഒരു പത്രം വേണം . ബ്ലോഗിലെ വാര്‍ത്തകളും വിവാദങ്ങളും ചേര്‍ത്തു കൊണ്ടുള്ള ഒരു പത്രം .
മനോരോഗി അപ്പോഴത്തെ മാനസിക വിഹ്വലതയുടെ ഊഷര ഭൂമിയില്‍ നിന്നും വിളിച്ചു കൂവി
ബ്ലോഗിലെ പത്രം ..
ബ്ലോത്രം


( അതി ഭീകര മ്യൂസിക്‌ )
അങ്ങനെ ആ ദിവസം കഴിയുന്നു .
ജൂണ്‍ മാസം ഒന്നാം തീയതി പ്രഭാതം കിഴക്ക്, കിര് കിരാ ശബ്ധത്തോട് കൂടി വെള്ള കീറിക്കൊണ്ട്ഉറക്കമെഴുന്നേറ്റു .ബൂലോകരെ ആകമാനം ഞെട്ടിച്ചുകൊണ്ട് അസൂയാലുക്കളായ ഒരു കൂട്ടം ബൂലോകജീവികളുടെ ഇടയിലേക്ക് ബൂലോകത്തിന്റെ ആദ്യ പത്രം പിറന്നു വീണു . പിറന്ന വീണ കുട്ടിയെകാണുവാന്‍ പലരും പല ദേശങ്ങളില്‍ നിന്നും വന്നെത്തി .
പ്രതീക്ഷിച്ചത് പോലെ പത്രം വളരുന്നില്ല . ദിവസം ചെല്ലുന്തോറും പത്രത്തിന്റെ വളര്‍ച്ച താഴേക്ക്വരുന്നത് പോലെ ഒരു തോന്നല്‍ .
പെട്ടന്നാണ് ബൂലോകത്ത് ഒരു വാര്‍ത്ത പടര്‍ന്നത് .
( തുടരും
)

തുടര്‍ന്നുള്ള ദിവസങ്ങളില്‍ കൂടുതല്‍ പ്രതീക്ഷിക്കുക.....

1 comments:

ചാണക്യന്‍ said...

തുടർന്നുള്ള ദിവസങ്ങളിലും പ്രതീക്ഷിക്കുന്നു.....:):):)

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP