FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

01ജൂലൈ2009 ഇവള്‍ നിങ്ങളുടെ സഹായം കാക്കുന്നു..

Wednesday

ഇവള്‍ നിങ്ങളുടെ സഹായം കാക്കുന്നു...

കോവളം ലീല ഹോട്ടലില്‍ അസ്സിസ്റ്റന്റ് ലൈബ്രേറിയനായി ജോലി ചെയ്യുകയായിരുന്നു
രമ്യ എന്ന കുട്ടി.രണ്ട് കാലിനും പോളിയോ ബാധയുള്ള അവളെ എനിക്ക് നേരിട്ട് അറിയാവുന്നതാണ്.
ഓര്‍ക്കൂട്ടില്‍ വളരെ സജീവമായി കവിതകളും മറ്റും എഴുതിയിരുന്ന രമ്യ ആന്റണി എന്ന കുട്ടിയെ പലര്‍ക്കും പരിചയമുണ്ടാകും എന്നു കരുതട്ടേ.കുറച്ച് കാലമായി അവള്‍ ഓര്‍ക്കൂട്ടില്‍ വാരാന്‍ പറ്റാത്ത ആവസ്ഥയില്‍ ആയിരുന്നു.
അപ്പന്‍ഡിസൈസിസ് ഓപെറേഷനുമായി ബന്ധപ്പെട്ട് ഇപ്പോള്‍ തിരുവനന്തപുരം പി ആര്‍ എസ് ഹോസ്പിറ്റലില്‍ ആണ്.അല്പം കാര്‍ഡിയോളജിക്കല്‍ പ്രോബ്ലവും ഉണ്ട് .ഇന്നലെ ഓപറേഷന്‍ കഴിഞ്ഞു..
ഇന്നലെ വിളിച്ചപ്പോള്‍ പറഞ്ഞത് ഇരുപത്തയ്യായിരം രൂപയോളം ആകുമെന്നാണ്...
സ്വകാര്യ ആശുപത്രിയാണ്...
നിത്യച്ചെലവിനു തന്നെ കഷ്ടപ്പെടുന്ന സാമ്പത്തിക ഭദ്രതയില്ലാത്ത ചുറ്റുപാടുള്ള കുട്ടിയാണ്.
നല്ലവരായ എല്ലാവരും ഒത്ത് പിടിച്ചാല്‍ ഒരു തുക നമുക്ക് സംഘടിപ്പിച്ച് കൊടുക്കാം,
കഴിയുന്നവര്‍ സഹായിക്കുമല്ലോ ..


9895304439 ഇതാണ് രമ്യയുടെ നമ്പര്‍....

സഹായ മനസ്കര്‍ ബന്ധപ്പെടുമല്ലോ..


അവളുടെ ബാങ്ക് അക്കൗണ്ട്‌
Remya A

അക്കൌണ്ട് നമ്പര്‍ - 3015046324 -
central bank of india kovalam branch.

- ഹന്‍ല്ലലത്.


9. ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു

കേരളത്തിലെ മിക്കവാറും എല്ലാ TV പ്രേക്ഷകര്‍ക്കും ഓര്‍മയുണ്ടാവും ജോണ്‍ ഉലഹന്നാന്‍ എന്ന ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍നെ. ഉപഗ്രഹചാനലുകള്‍ ഇല്ലാതിരുന്ന കാലത്തു ദൂരദര്‍ശന്‍ വാര്‍ത്തകള്‍ റിപ്പോര്ട്ട് ചെയ്തിരുന്ന സുമുഖനായ ഊശാംതാടിക്കാരന്‍ .
തൊണ്ണൂറുകളില്‍ ദൂരദര്‍ശന്‍ സംപ്രേക്ഷണങ്ങളില്‍ പ്രധാന സംഭവങ്ങള്‍ റിപ്പോര്ട്ട് ചെയ്തിരുന്നതും, പ്രമുഖ അഭിമുഖങ്ങള്‍ നടത്തിയിരുന്നതും അദ്ദേഹമായിരുന്നു. ചടുലമായ സംഭാഷണ രീതിയും പ്രസന്നമായ മുഖവും അദ്ദേഹത്തിന്റെ പ്രത്യേകതകള്‍ ആയിരുന്നു. മികച്ച റിപ്പോര്‍ട്ടര്‍ക്കുള്ള സ്ടെട്സ്മാന്‍ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.

-Hari krishnan.


ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

ഡോ. വി. ഐ. സുബ്രഹ്മണ്യത്തിന് ആദരാഞ്ജലികള്‍

പ്രമുഖ ദ്രാവിഡ ഭാഷാപണ്ഡിതന്‍ ഡോ. വി ഐ. സുബ്രഹ്മണ്യം അന്തരിച്ചു. കേരളസര്‍വകലാശാല തമിഴ് -ഭാഷാശാസ്ത്ര വിഭാഗങ്ങളുടെ മേധാവിയായും തമിഴ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്റര്‍നാഷണല്‍ സ്കൂള്‍ ഫോര്‍ ദ്രവീഡിയന്‍ ലിംഗ്വിസ്റ്റിക്സിന്റെ സ്ഥാപകനാണ്.ദ്രാവിഡഭാഷാപഠനത്തിന്റെ പുതിയ ഘട്ടം ആരംഭിക്കുന്നത് സുബ്രഹ്മണിയത്തോടു കൂടിയാണ്.

-സന്തോഷ്.


സമകാലീന ബ്ളോഗ്ഗെഴുത്തും ചില ചിന്തകളും

എഴുത്ത്‌ ചിലര്‍ക്ക്‌ അവനവനെത്തന്നെയുള്ള പകര്‍ത്തിവയ്ക്കലാണ്‌. സ്വന്തം ആന്തരിക വിചാരങ്ങളെ, വിഹ്വലതകളെ മറയില്ലാതെയുള്ള പകര്‍ത്തി വയ്ക്കല്‍. മറ്റു ചിലര്‍ക്ക്‌ അന്വേഷണങ്ങളാണ്‌ എഴുത്ത്‌ - സ്വന്തം ജീവിതത്തില്‍ അഭിമുഖീകരിക്കേണ്ടിവരുന്ന സങ്കീര്‍ണ്ണതകളുടെ പൊരുളുതേടി സംവാദാത്മകമായ ഒരന്തരീക്ഷം സൃഷ്ടിച്ചുകൊണ്ട്‌ സ്വന്തം ധൈഷണികതയുടെ ചുഴലികളിലും മലരികളിലും അവര്‍ അഭിരമിക്കുന്നു.
-സന്തോഷ് പല്ലശ്ശന.

മലയാള ബ്ലോഗ്‌ - ഒരു താരതമ്യ പഠനം

മലയാള ബ്ലോഗിനെ പലരും പലവട്ടം താരതമ്യ പഠനം നടത്തിയിട്ടുണ്ട് എങ്കിലും ഏറ്റവും പുതിയതായി പഠിച്ചു റിപ്പോര്‍ട്ട്‌ സമര്‍പ്പിച്ചത് അമേരിക്കയിലെ കാലിഫോര്‍ണിയ യൂണിവേര്സിടിയിലെ ഒരു പറ്റം വിദ്യാര്‍ഥികളാണ്.



ബൂലോകത്തിന്റെ വിശാലമായ മേച്ചില്‍പ്പുറങ്ങളില്‍ മേയുന്ന ഒരു കൂട്ടം പശുക്കളും കാള കളുമായിട്ടാണ് ബൂലോകത്തിലെ എഴുത്തുകാരെ വിലയിരുത്തിയത് . വിശാലമായ മേച്ചില്‍പ്പുറ ങ്ങള്‍ ഉണ്ടെങ്കിലും അത്യാവശ്യം തൊഴുത്തില്‍കുത്തും പാരവെയ്പ്പുകളും ഉള്ള ഒരു പറ്റം കന്നുകാലികള്‍ എന്ന് ഡോക്ടര്‍ ആനി വര്‍ഗീസ്‌ അറിയിച്ചു..
-കാപ്പിലാന്‍


മലയാളിക്ക് പഠിക്കുന്നവര്‍

തലക്കെട്ട് കണ്ട് തെറ്റിദ്ധരിക്കണ്ട.

പൊതു പണിമുടക്കുകളും പ്രകടനങ്ങളും ഇന്ത്യാക്കാരന്റെ പ്രത്യേകിച്ച് മലയാളിയുടെ കുത്തകയാണെന്ന് പൊതു ധാരണയില്‍ ചിന്തിച്ചു പോയതാണ്. 2009 വര്‍ഷത്തില്‍ തങ്ങളുടെ ഭരണകൂടത്തിനെതിരെ രണ്ട് രാജ്യങ്ങളിലെ ജനങ്ങള്‍ നടത്തിയ പ്രകടനങ്ങള്‍ കണ്ട് അന്തം വിട്ട ഞാന്‍ ധരിച്ചത്, മലയാളികളായിരിക്കും ഇതിനു പിന്നിലെന്നാ. പക്ഷെ അല്ല കേട്ടോ, സായിപ്പന്മാരുതന്നെയാണെല്ലാം, അതും ലക്ഷക്കണക്കിനു വരുന്ന ജനക്കൂട്ടം.
-അനില്‍@ബ്ലോഗ്



അതു താനല്ലയോ ഇത്

അണ്ണാ സര്‍ക്കോസിയുടെ ഫ്രാന്‍സില്‍ പര്‍ദ്ദ നിരോധിക്കാന്‍ ആലോചന.
തള്ളേ, സര്‍ക്കോസിയും താലിബാന്‍ ആയോ?

അണ്ണന്‍ എന്താ ഈ പറയുന്നത്, മതപരമായ ചിഹ്നങ്ങള്‍ ഒഴിവാക്കി മതരഹിത സമൂഹം ഉണ്ടാക്കാനല്ലേ കുരിശും ടര്‍ബനും പര്‍ദ്ദയും ഒക്കെ കളയുന്നത്. അതാണോ താലിബാനിസം?
ചെല്ലാ പര്‍ദ്ദ ഒരു വസ്ത്രധാരണ രീതിയല്ലേ, പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടില്ലെങ്കില്‍ പിടിച്ച് ചാട്ടയ്ക്ക് അടിക്കും എന്നു പറയുന്ന താലിബാന്‍ കാരനും പെണ്ണുങ്ങള്‍ പര്‍ദ്ദ ഇട്ടാല്‍ പിടിച്ച് ഫൈന്‍ അടിക്കുമെന്നു പറയുന്ന ഫ്രഞ്ചുകാരനും പറയുന്നത് ഒന്നു തന്നെയല്ലേന്ന്.
-Anony Antony


ബോഗ്ഗേഴ്സ് മീറ്റ് 2009...........

By RIZVY SHYAM

ബോഗ്ഗേഴ്സ് മീറ്റ് 2009

പ്രിയ സുഹൃത്തുക്കളെ;

കഴിഞ്ഞ പോസ്റ്റില് നടന്ന ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ നമ്മുടെ ബ്ലോഗ്ഗേഴ് മീറ്റിനുള്ള സ്ഥലവും തിയ്യതിയും തീരുമാനിക്കപ്പെട്ടിരിക്കുകയാണ്.


സ്ഥലം : ചെറായി

തിയ്യതി: ജൂലൈ 26


തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

തീക്കുറുക്കന്‍ 3.5 ഇന്ന് ഇറങ്ങുന്നു.

മോസില്ലയുടെ പുതിയ തീക്കുറുക്കന്‍ 3.5 (ഫയര്‍ഫോക്സ്‌ 3.5 റിലീസ്‌ കാന്‍ഡിഡേറ്റ്‌) ബീറ്റ വേഴ്ഷനില്‍ നിന്നും തെറ്റുകുറ്റങ്ങളെല്ലാം പരിഹരിച്ച്‌ ഔദ്യോഗികമായി ഇന്ന് വൈകീട്ടോടെ(30.5.09) പുറത്തിറങ്ങുന്നു. ജൂണ്‍ ആദ്യവാരം പുറത്തിറങ്ങാനിരുന്ന 3.5 വെര്‍ഷനിലെ ചെറിയ ബഗ്ഗ്‌ പ്രശ്നങ്ങളെല്ലാം പരിഹരിച്ചാണ്‌ പുതിയ വെര്‍ഷന്‍ ഇറക്കുന്നത്‌.
-കൃഷ്


ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........

ഹൗ...........ന്റെ മോളേ ഇനീം കയ്‌ച്ചൂട്ടണം മൂന്നീസം കൂടി.യ്‌ക്ക്‌ വയ്യേ.........
ഒരു കല്ല്യാണത്തിന്‌ പാര്‍ട്ടിയോടൊപ്പം അമ്പലത്തില്‍ പോകുമ്പോഴാണ്‌ ഞാന്‍ പാറുകുട്ടിയമ്മയെ പരിചയപ്പെടുന്നത്‌. എന്റെ മരുമകള്‍ അവരെ അമ്മായി എന്നു പരിചയപ്പെടുത്തിയതു കൊണ്ട്‌ ഞാനും അവരെ അങ്ങനെ വിളിച്ചു.ഏകദേശം ഒരു കിലോമീറ്റര്‍ നാട്ടുവഴിയിലൂടെ നടന്നാണ്‌ ചെക്കനോടും പാര്‍ട്ടിയോടുമൊത്ത്‌ ഞങ്ങള്‍ അമ്പലത്തിലേക്ക്‌ പോയത്‌. ആ വഴിയിലൂടെ നടക്കുമ്പോള്‍ അവരെന്റെടുക്കല്‍ വന്ന്‌ സ്വകാര്യമെന്നോണം പറഞ്ഞു
"വാ മോളേ............. നമ്മക്ക്‌ പാടീം കളിച്ചും നടക്കാം.ഇങ്ങനെ വെടുതെ നടന്നാ വെറുപ്പ്‌ പിടിക്കൂലേ.
-വിനയ.


അബുദാബി ശക്തി അവാര്‍ഡ് ബെന്യാമിന്


ഈ വര്‍ഷത്തെ അബുദാബി ശക്തി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ബൂലോകത്തിന് ഒത്തിരിയേറെ ആഹ്ലാദിക്കാനുള്ള വക നല്‍കിക്കൊണ്ട് ശ്രീ. ബെന്യാമിന്റെ നോവല്‍ -‘ആടുജീവിതം’ മികച്ചനോവലിനുള്ള പുരസ്കാരം കരസ്ഥമാക്കിയിരിക്കുന്നു.
-ബഹറിന്‍ ബൂലോകം.


പാഠം 17: എക്സ്പോഷർ കോമ്പന്‍സേഷന്‍

അറിയിപ്പ്: ഇതിനുമുമ്പ് പ്രസിദ്ധീകരിച്ച “മീറ്ററിംഗ് മോഡുകൾ” എന്ന പാഠം ഏകദേശം മുഴുവനായിത്തന്നെ ഒന്നു പരിഷ്കരിച്ചിട്ടുണ്ട്. നേരത്തേ അത് പ്രസിദ്ധീകരിച്ചിരുന്ന അവസരത്തിൽ വായിച്ചവർ ഒരിക്കൽകൂടീ ആ ലേഖനം വായിക്കുവാൻ താല്പര്യപ്പെടുന്നു. ഈ അദ്ധ്യായത്തിന്റെ കുറേ ഭാഗങ്ങൾ കഴിഞ്ഞതവണ പ്രസിദ്ധീകരിച്ചിരുന്ന മീറ്ററിംഗ് അദ്ധ്യായത്തിന്റെ ഭാഗം ആയിരുന്നു.


എക്സ്പോഷർ വാല്യൂ അഥവാ EV:

കഴിഞ്ഞ മൂന്ന് അദ്ധ്യായങ്ങളിലായി നാം ചർച്ചചെയ്തുകൊണ്ടേയിരിക്കുന്ന കാര്യം അടിസ്ഥാന പരമായി ഒന്നുതന്നെയാണ് - എക്സ്പോഷർ വാല്യു അഥവാ EV. വായനക്കാരുടെ ഓർമ്മയെ ഒന്നുകൂടി പുതുക്കുവാനായി എക്സ്പോഷർ വാല്യൂ എന്ന കൺസെപ്റ്റ് ഒരിക്കൽ കൂടി ലളിതമായി ഇവിടെ പറയുന്നു.

ഒരു ഡിജിറ്റൽ ക്യാമറയുടെ സെൻസറിൽ (അല്ലെങ്കിൽ ഫിലിമിൽ) ഒരു നിശ്ചിത സമയത്തേക്ക് എത്ര അളവു പ്രകാശം പതിക്കണം എന്ന് തീരുമാനിക്കുന്നത് എക്സ്പോഷർ വാല്യൂവാണ്. ക്യാമറയുടെ ഉള്ളിലേക്ക് കടക്കുന്ന പ്രകാശത്തിന്റെ അളവ് നിയന്ത്രിക്കുന്നത് അപ്പർച്ചർ സുഷിരത്തിന്റെ വലിപ്പവും, അത് റിക്കോർഡ് ചെയ്യപ്പെടുന്ന സമയം നിയന്ത്രിക്കുന്നത് ഷട്ടർ സ്പീഡുമാണ്. ഇതു രണ്ടും ചേരുന്ന ഒരു നമ്പറിനെയാണ് എക്സ്പോഷർ വാല്യു എന്ന് നാം വിളിക്കുന്നത്. ഓരോ എക്സ്പോഷർ വാല്യുവും സെൻസറിൽ ഉണ്ടാക്കുന്ന മാറ്റങ്ങൾ വ്യത്യസ്തമാണ്..

-അപ്പു.


ഇന്റർനെറ്റിലെ കോവർ കഴുതകൾ

ഒന്നു സങ്കല്‍പ്പിച്ചു നോക്കു, ഒരു ദിവസം രാവിലെ നിങ്ങളുടെ ഇമെയിൽ തുറന്നു നോക്കുമ്പോൾ ഒരു അന്താരാഷ്ട്ര കമ്പനി നിങ്ങൾക്കൊരു സ്വപ്ന സമാനമായ ജോലി വാഗ്ദാ‍നം ചെയ്യുന്നു. അവരുടെ ഏജന്റായി നിങ്ങളെ അംഗീകരിക്കുന്നു. ഒരു സാമ്പത്തിക മധ്യവർത്തി. നിങ്ങളുടെ അക്കൗണ്ടിലേക്ക് ഈ കമ്പനി പണം കൈമാറ്റം ചെയ്യുന്നു. നിങ്ങൾ ചെയ്യേണ്ടതു ഈ പണം മറ്റൊരു അക്കൗണ്ടിലേക്ക് കൈമാറ്റം ചെയ്യുക എന്നതു മാത്രം. ഓരൊ ട്രാൻസാക്ഷനും നിങ്ങൾക്കു കമ്മീഷൻ ഉറപ്പ്.
-യാരിദ്.


കുഴമ്പുപുരാളത്ത സ്റ്റെതസ്‌കോപ്പുകള്‍

ആദിത്യനെ ചവിട്ടിത്തടവാനായി കളരിയിലെത്തിക്കുകയാണ്‌ കുറച്ചുദിവസമായുള്ള രാവിലെത്തെ ഡ്യൂട്ടി. ഞങ്ങളുടെ കളരിയില്‍ (ചന്തന്‍ സ്‌മാരക കളരി സംഘം, തായിനേരി, പയ്യന്നുര്‍) മഴക്കാല ചവിട്ടിത്തടവല്‍ ആരംഭിച്ചിട്ട്‌ ഒരാഴ്‌ചയായി. ഞാന്‍ കളരിയില്‍ പഠിച്ചിരുന്ന കാലത്ത്‌ എല്ലാവരും രാത്രി കളരിയിലെത്തി അവിടെത്തന്നെ കിടക്കുകയായിരുന്നു പതിവ്‌.
-പ്രേമന്‍ മാഷ്.

സ്നേഹസുഗന്ധം

ഒട്ടും പ്രതീക്ഷിക്കാത്ത ചിലയിടങ്ങളിലാണ് ജീവിതം ചിലപ്പോഴൊക്കെ നമ്മെയെത്തിക്കുക.സുഖ ദുഃഖങ്ങള്‍ മാറിമറിയുന്നതിനിടെ ആലയിലെന്നവണ്ണം ഉരുക്കി ശുദ്ധീകരിച്ച ചില അനുഭവങ്ങള്‍.ആ ചൂടില്‍ സ്നേഹത്താലും കരുണയാലും കൂട്ടിരുന്ന ചിലര്‍.

ദുബായിലെ ബാലരിഷ്ടതകള്‍ക്കിടയില്‍ ഞങ്ങള്‍ താമസിച്ചിരുന്നത് ഒരു അറബിവില്ലയിലെ ഔട്ട്‌ഹൗസിലായിരുന്നു.രണ്ടു വീടുകള്‍ക്കും ഒരേ ഗേറ്റും മുറ്റവും.ഉടമസ്ഥനായ സാലെം എന്ന അറബിയും ആന്ധ്രക്കാരിയായ ഭാര്യയും ആറ് മക്കളും ഒരു വേലക്കാരിയുമായിരുന്നു അവിടുത്തെ താമസക്കാര്‍.

-വല്യമ്മായി

അന്തരീക്ഷം അശുഭലക്ഷണം

അന്ന് കോളേജില്‍ സീറ്റ് ഉറപ്പിച്ചു വീട്ടില്‍ എത്തിയിട്ട് കോളേജില്‍ പോകുന്ന വഴികളെക്കുറിച്ച് ചിന്തിച്ചു . ആദ്യത്തെ ഒരാഴ്ച എന്തായാലും അച്ഛന്‍ കൊണ്ടു വന്നു ആക്കും. പിന്നെ വേണമെങ്കില്‍ ബാക്കി ഉള്ള മൂന്നു വര്ഷവും അച്ഛന്‍ തന്നെ കൊണ്ടു വന്നാക്കുകയും വിളിക്കാന്‍ വരുകയും ചെയ്യും. പക്ഷെ ആരേലും കണ്ടാല്‍ അയ്യേ നാണക്കേടല്ലേ?ട്യുഷന്‍ കഴിഞ്ഞു ഞാന്‍ ലേറ്റ് ആയി വരുമ്പോ അച്ഛന്‍ വിളിക്കാന്‍ വരുന്നതിനു തന്നെ ഫ്രണ്ട്സ് കളിയാക്കി കൊന്നു. ഇനിയും അതിനൊരവസരം ഉണ്ടാക്കരുത് .
-പാര്‍വ്വതി കുറുപ്പ്.





കവിത.

തീപ്പെടാന്‍

എന്നും അടുപ്പുകല്ലുകള്‍ക്കിടയില്‍
കൂട്ടി വെച്ച് മണ്ണെണ്ണ പകരുമ്പോള്‍
എനിക്ക് കേള്‍ക്കാവുന്ന സ്വരത്തില്‍
ചിരട്ടകള്‍ക്ക് ഒരാത്മാഗതമുണ്ട്,

ഉള്ളില്‍ ഉണ്ടായിരുന്ന ഉറവ,
ഒളിച്ചു വെച്ച മുളയുടെ നാമ്പ്,
ചിരകിയെടുത്ത വെളുത്ത ഹൃദയം
ഇത്രയും പോരെ,
ഏറ്റവും നല്ല കനലാകാന്‍?
-സെറീന.



കവിതകളെ നഗ്നരാക്കിടുന്നവര്‍



ആകാശം ഭൂമിയില്‍,
കവിതകളെഴുതാനായാണത്രേ
മരങ്ങളെ കൊണ്ടുവന്നത്


വീട്ടുതടങ്കല്‍

ഇരുള്‍ കിതയ്ക്കും വിഹാരമീ ജീവിതം.

അതിരുകള്‍ക്കും തടങ്ങള്‍ക്കുമപ്പുറം
പുലരിയുണ്ടോ?
പുരാണദേവാലയ സ്തുതികളുണ്ടോ?
മനസ്സു തുറന്നൊരാളകലെയുണ്ടോ?
അറിയില്ല...
മണ്‍മതില്‍ ചിതല്‍ പിടിച്ചതാണെങ്കിലും
കാറ്റിണ്റ്റെ ഹൃദയമര്‍മ്മരമിന്നുമനാഥമായ്‌
ചിതറിവീഴുന്നു രാവിന്‍ കയങ്ങളില്‍.
Siva prasad.


തിരിച്ചറിവിന്റെ പുലരിയും കാത്ത് ...!


മിനി ചേച്ചിക്ക്‌ പറയാന്‍
(ഇതൊരു കവിതയല്ല !കത്തുന്ന കരളില്‍ നിന്നല്പം ഇവിടെ പങ്കു വെക്കുന്നു )
.........ഒരു മഞ്ഞു തുള്ളിയായ്‌ ..;
അശ്രുകണമായ്‌..;
നീര്‍കുമിളയായ്
ഈ ജന്മം നൈമിഷികം.!!!!
നിത്യസ്നേത്തിന്റെ മടിതട്ടിലെക്കുള്ള
ഈ നൈമിഷിക യാത്രയില്‍.
എന്നെ തേടുന്നു ഞാന്‍....!!
ആരാണ് ഞാന്‍ .....??
-
Rippon malai4son


അടയാളങ്ങള്‍

മായ്ചിട്ടും മായ്ചിട്ടും
മായാതെ ചില അടയാളങ്ങള്‍.
മറന്നിട്ടും മറക്കാതെ
ഓര്‍മ്മപ്പെടുത്തിക്കൊണ്ടേയിരിക്കും.

ചാക്കില്‍ കെട്ടി
നാട് കടത്തിയാലും
പുറകെ തേടി വരും.
-രാമചന്ദ്രന്‍ വെട്ടിക്കാട്ട്.



katha

അമ്മാവന്‍

അമ്മക്ക് രണ്ടു ആങ്ങളമാരാണ് .. രണ്ടു പേരും സ്വന്തം തറവാട്ടില്‍ പോവാറില്ല.. മൂത്ത ചേച്ചിയായ അമ്മയുടെ കൂടെയാണ് താമസം.. അമ്മയ്ക്കും സ്വന്തം അനിയന്മാരെ വലിയ കാര്യമാണ്
മൂത്ത അമ്മാവന്‍ അതി സുന്ദരന്‍ ആണ് വല്ലിമ്മന്‍
വെളുത്തു അധികം പോക്കമില്ലാതെ അമ്മാവന് അറിയാം അമ്മാവന്‍ ഒരു സുന്ദരന്‍ ആണെന്ന്
എന്നാല്‍ ബുദ്ധി അത്ര പോര ..

ഇന്ദ്ര സേന.

വിശ്വാസം

അപ്പൂപ്പാ എന്താണീ അന്ധ വിശ്വാസം? വിശ്വാസം രക്ഷിക്കും എന്നൊക്കെ പരയുന്നതിന്റെ അര്‍ഥം എന്താണ്? മക്കളേ ദൈവത്തിനു കൈക്കൂലി കൊടുത്താല്‍ കാര്യം സാധിക്കുമെന്ന് ആരെങ്കിലും വിശ്വസിക്കുന്നെങ്കില്‍ അത് അന്ധ വിശ്വാസം. എന്തു ത്യാഗം സഹിച്ചും താന്‍ ഒരു കാര്യം നടത്തുമെന്ന് തീരുമാനിക്കുന്നത് ആത്മ വിശ്വാസം. പിന്നെ ഇതു രണ്ടുമല്ലാത്ത ഒരു വിശ്വാസമുണ്ട്. അത് നിഷ്ക്കളങ്കരും, നിഷ്കപടരുമായ ആള്‍ക്കാരുടെ വിശ്വാസമാണ്. ഒരു കഥ കേട്ടോളൂ. ഒരു പുരാതിനമായ വലിയ മന. ആയിരക്കണക്കിനു പശുക്കള്‍. അതിനേ മേയ്ക്കാന്‍ ചാത്തന്‍. നോക്കെത്താത്ത ദൂരത്തിലുള്ള പറമ്പുകളീല്‍ പശുക്കളേ വിട്ടിരിക്കുകയാണ്. നോക്കി നോക്കി ചാത്തന്‍ മടുത്തു.
-NRP



ഇന്നത്തെ ചിത്രം

വാർദ്ധക്യം

-വേണു.


ഇന്നും ഞാന്‍ സൂറയെ കാത്തിരുന്നു
ഈ കോളേജില്‍ മൈതാനത്തേകനായ് !
എത്ര സ്വപ്നം നെയ്തു തീര്‍ത്തു ഞാന്‍ !
എന്തെ ഇന്നും വരാഞ്ഞവള്‍ ഇനിയും ?

കുഞ്ഞീവിയോടൊപ്പം അന്നാദ്യമായ്‌
കൊലുസണിഞ്ഞ പാദങ്ങളാല്‍ ഈ
കൊളേജിന് പടിയവള്‍ കേറിയപ്പോള്‍
കണ്കള്‍ ഇടഞ്ഞുവോ ഞങ്ങള്‍ തന്‍ ?


ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com



0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP