FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

11ജൂലൈ2009 കണ്ണിലെ കരട്.

Friday

അപരന്റെ കണ്ണിലെ കരടും അവന്റെ കണ്ണിലെ തടിക്കഷണവും

കത്തോലിക്കരുടെ ബ്ലോഗ്‌ വീണ്ടും വായിച്ചു നോക്കി. അങ്ങനെയാണ്‌ എനിക്ക്‌ വിലയേറിയ മറ്റൊരു അറിവ്‌ ലഭിച്ചത്‌. മെത്രാന്മാർ കമ്യൂണിസത്തെ എത്തിർക്കുന്നത്‌ (എല്ലാ കത്തോലിക്കരും കമ്യൂണിസത്തെ എതിർക്കുന്നില്ലല്ലോ) അതിൽ ശ്രേഷ്ഠമായി ഒന്നും ഇല്ലാത്തതു കൊണ്ടാണത്രെ. അതേ ബ്ലോഗിൽ വത്തിക്കാന്റെ കമ്യൂണിസത്തെ കുറിച്ചുള്ള ഡിക്രിയും ഉണ്ട്‌. ആദ്യം ഏതോ ഭാഷയും പിന്നെ ഭയങ്കര ഇംഗ്ലീഷും. വായിച്ചപ്പോൾ ഒരു കാര്യം മനസ്സിലായി. കമ്യൂണിസ്റ്റ്‌ പുസ്തകങ്ങൾ വായിക്കുന്നത്‌ വരെ കത്തോലിക്കർക്ക്‌ വലിയ പാപമാണ്‌. അപ്പോൾ പാപമില്ലാത്ത മെത്രാന്മാർ പുസ്തകങ്ങൾ ഒന്നും വായിച്ചിരിക്കാൻ ഇടയില്ല. അതു പിന്നാലേ. കമ്യൂണിസ്റ്റ്കളുടെ നിരീശ്വര വാദവും ഇതിനൊരു പ്രധാന കാരണം ആണ്‌. ഇനിയിപ്പോ ബ്ലോഗിലെ ചെറിയ ഭാഗം അടർത്തിയെടുത്ത്‌ വിമർശനം ഉയർത്തി എന്ന്‌ പറയുമോ എന്നറിയില്ല. അങ്ങനെ മുൻപ്‌ ഉണ്ടായിട്ടുണ്ട്‌. കഴിഞ്ഞ പോസ്റ്റിൽ ഞാനത്‌ ആദ്യം തന്നെ കൊടുത്തിട്ടുണ്ട്‌. മാർ പൗവ്വത്തിലും മാർ താഴത്തിലും മാർ പെരുന്തോട്ടവും പിന്നെ പേരു വിട്ടുപോയ മാറുകളും ക്ഷമിക്കുമല്ലോ.
-സുബിന്‍ പി തോമസ്.

സ്വവര്‍ഗ്ഗാനുരാഗവും ശാസ്ത്രവും: സൂരജിന്റെ നിരീഷണങ്ങളോട് ചില വിയോജിപ്പുകള്‍

സ്വവര്‍ഗ്ഗ ലൈംഗികതക്ക് ശാസ്ത്രത്തില്‍ തെളിവുണ്ടെന്ന് സ്ഥാപിക്കാന്‍, പ്രസിദ്ധ ബ്ലോഗറും, നീരീശ്വരനുമായ ഡോ:സൂരജിന്റെ സ്വവര്‍ഗ്ഗ ലൈംഗികതയുടെ ശസ്ത്രം എന്ന പോസ്റ്റിലിടാന്‍ എഴുതിയ ഒരു കമന്റാണിത്. അല്പം നീണ്ടു പോയതു കൊണ്ട് ഒരു പോസ്റ്റാക്കി ഇവിടെയിടുന്നു.


ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ... ലേഖനത്തിലെ തുടക്കത്തിലെ ഉദ്ധരണിയാണിത്.
-ചിന്തകന്‍

സ്വവർഗാനുരാഗം പ്രകൃതിവിരുദ്ധമോ?

സ്വവര്‍ഗരതി നിയമവിധേയമാക്കിയ ഡല്‍ഹി ഹൈക്കോടതി വിധി വന്നതിനെത്തുടർന്ന് രാജ്യത്തെ ചില മതനേതാക്കളും സംഘടനകളും വിമര്‍ശനവുമായി രംഗത്തു വന്നുവല്ലോ. 377-ാം വകുപ്പു പൊളിച്ചെഴുതുന്നതിനെതിരേ കര്‍ശന താക്കീതാണു ചില ക്രിസ്ത്യന്‍-മുസ്ലിം- സിക്ക് മതമേധാവികള്‍ ഉയര്‍ത്തിയിട്ടുള്ളത്. വിശദമായ ചര്‍ച്ചകള്‍ക്കു ശേഷമേ പൊളിച്ചെഴുത്തു പാടുള്ളൂ എന്നാണത്രെ ബിജെപിയുടെയും നിലപാട്.
-മരത്തലയന്‍.


സ്വവര്‍ഗാനുരാഗ നിയമം കര്‍ക്കശമാക്കുക.

സ്വവര്‍ഗാനുരാഗം കുറ്റകരമാണെന്നുള്ള വകുപ്പ്‌ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് പ്രകാരം ഒരേ ലിംഗപദവിയിലുള്ളവര്‍ തമ്മിലുള്ള ലൈംഗികബന്ധം കുറ്റകരമായി കണക്കാക്കപ്പെടും. ഈയിടെ ഈ വകുപ്പ് ഭേദഗതി ചെയ്യുന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ പരിഗണിക്കുന്നു എന്നു വാര്‍ത്ത ക്കെതിരെ സ്വവര്‍ഗരതി പ്രകൃതി വിരുദ്ധമാണെന്നു പറഞ്ഞ് ഏല്ലാ വിഭാഗത്തിലേയും മതനേതാക്കന്മാര്‍ എതിര്‍പ്പുപ്രകടിപ്പിച്ചിരുന്നു.

എന്റെ അഭിപ്രായത്തില്‍ സ്വവര്‍ഗരതി മാത്രമല്ല, സ്വയംഭോഗം, മതം നിഷ്കര്‍ഷിക്കാത്ത രീതികളിലുള്ള വേഴ്ച, കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വേഴ്ച ഇവയൊക്കെ നിയന്ത്രിക്കാനും സര്‍ക്കാര്‍ നിയമം കൊണ്ടുവരണം. (ജാമ്യം വരെ കിട്ടാന്‍ വകുപ്പില്ലാത്ത വിധം ശക്തമായ വിധം). നിയമം ലംഘിക്കുന്നവര്‍ക്ക് വധശിക്ഷ നടപ്പാക്കുന്നതും മാതൃകാപരമായേക്കും. നിയമം കര്‍ശനമായി നടപ്പാക്കുന്നതു വഴി സമൂഹനന്മ കൈവരും എന്നതിനാല്‍ കിടപ്പറകളില്‍ മിന്നല്‍ പരിശോധനകള്‍ അനുവദിക്കുകയോ വീടുകളില്‍ ഒളിക്യാമറകള്‍ ഘടിപ്പിക്കുകയോ ചെയ്യാവുന്നതാണ്. നിയമലംഘകര്‍ക്ക് നിര്‍ബന്ധിത ബൈബിള്‍,ഖുറാന്‍,ഗീത പഠനക്ലാസുകള്‍ ഏര്‍പ്പെടുത്തണം. നിയമം പൂര്‍ണ്ണമായി നടപ്പാക്കുന്നതോടെ ആര്‍ഷ ഭാരത മഹിമ വാനോളം ഉയരും. രാജ്യം സമ്പല്‍സമൃദ്ധിയാല്‍ അഭിവൃദ്ധിപ്പെടും..
-അനോണിമാഷ്.(ഒറിജിനല്‍)


ലൈംഗിക ന്യൂനപക്ഷങ്ങള്‍ അവശരോ?

അടുത്തനാളില്‍ ഡെല്‍ഹി ഹൈക്കോടതിയുടെ ഒരു ഉത്തരവിറങ്ങി.

പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ഉഭയ സമ്മതപ്രകാരം സ്വവര്‍ഗ്ഗ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റകരമല്ല എന്നതാണാ വിധി.

ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും വളരെ പേര്‍ അഭിപ്രായം രേഖപ്പെടുത്തി. സമൂഹിക പക്ഷത്തു നിന്നും ആത്മീയ പക്ഷത്തു നിന്നുമാണ്, ഇതു വരെ അഭിപ്രായങ്ങള്‍ ഉണ്ടായത്. ബ്ളോഗിലെ അറിയപ്പെടുന്ന വൈദ്യശാസ്ത്ര വിദഗ്ദ്ധനായ സൂരജ്
http://medicineatboolokam.blogspot.com/2009/07/science-behind-homosexuality.html
> സ്വവര്ഗലൈംഗികതയുടെ ശാസ്ത്രം

എന്ന ലേഖനത്തില്‍ വാരി വലിച്ച് കുറെ യേറെ എഴുതി. അതില്‍ പല അബദ്ധങ്ങളും പതിവുപോലെ കടന്നു കൂടിയിട്ടും ഉണ്ട്.
-കാളിദാസന്‍

കറുത്ത പുരുഷനില്‍ നിന്നും വെളുത്ത സ്ത്രീയിലേക്ക്!!

-കാളിദാസന്‍.




ആയുസ്സ്‌ നീട്ടാന്‍ ഔഷധം വരുന്നു

ഈസ്‌റ്റര്‍ ദ്വീപിലെ ബാക്ടീരിയത്തില്‍ നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം നിത്യയൗവനത്തിലേക്കുള്ള കാല്‍വെയ്‌പ്പാകുമോ. വാര്‍ധക്യം വൈദ്യശാസ്‌ത്രത്തിന്‌ കീടങ്ങുമോ.

നിഗൂഢമായ കരിങ്കല്‍ശില്‌പങ്ങളാണ്‌ തെക്കന്‍ ശാന്തസമുദ്രത്തിലെ ഈസ്റ്റര്‍ ദ്വീപുകളെ പ്രശസ്‌തമാക്കുന്നത്‌. എന്നാല്‍, ഭാവിയില്‍ ഒരു ഔഷധത്തിന്റെ പേരിലും ഈ ദ്വീപുകള്‍ പ്രധാന്യം നേടിയേക്കാം. ഈസ്റ്റര്‍ ദ്വീപിലെ ഒരിനം ബാക്ടീരിയത്തില്‍നിന്ന്‌ രൂപപ്പെടുത്തിയ ഔഷധം, സസ്‌തനികളുടെ ആയുസ്സ്‌ നീട്ടാന്‍ സഹായിക്കുമെന്ന്‌ കണ്ടെത്തിയിരിക്കുകയാണ്‌ ഗവേഷകര്‍.
-ജെ എ.


ചെറായിയിലെ പുലിമുട്ട്

ചെറായ് ബ്ലോഗേഴ്മീറ്റിന്റെ മുന്നൊരുക്കങ്ങളുമായി ബന്ധപ്പെട്ട് ഇക്കഴിഞ്ഞ ഞായറാഴ്ച ചെറായ് കടപ്പുറത്ത് ഞങ്ങളൊത്തുകൂടി. മീറ്റ് ചിന്ത തുടങ്ങിയ ദിവസം മുതല്‍ മെയിലിലും മറ്റും ചര്‍ച്ച ചെയ്ത് ഉറപ്പിച്ച തീരുമാനങ്ങള്‍ മുഖാമുഖം സംസാരിച്ചുറപ്പിക്കണമെന്ന ഔപചാരികതക്കുവേണ്ടി കൂടിയതായിരുനെങ്കിലും വ്യക്തമായ ചില ധാരണകളുണ്ടാക്കാനന്ന് സാധിക്കുക തന്നെ ചെയ്തു. ലതിച്ചേച്ചിയുടെ വീട്ടില്‍ നിന്നും ലഭിച്ച ഭക്ഷണത്തിന്റെ ആധിക്യത്താല്‍ ക്ഷീണിതരാ‍യ ഞങ്ങള്‍ കൂടുതല്‍ ചര്‍ച്ചക്ക് പ്രാപ്തരായിരുന്നില്ല,അതിനാല്‍ തന്നെ മീറ്റിന്റെ വേദി പരിശോധനക്കായി നീങ്ങി. അമരാവതി റിസൊര്‍ട്ടും പന്തലും കണ്ടിഷ്ടപ്പെട്ടതിനു കടപ്പുറത്ത് നില്‍ക്കവെ ദൂരെക്കാണുന്ന ഒരു കെട്ട് ചൂണ്ടിക്കാട്ടി പുലിമുട്ടിലേക്ക് പോകാമെന്ന് സുഭാഷേട്ടന്‍ (ലതിച്ചേച്ചിയുടെ ഭര്‍ത്താവ്) പറഞ്ഞപ്പൊള്‍, ആദ്യമായി കടലിരമ്പം കേള്‍ക്കുന്ന തൊടുപുഴക്കാരൊന്നു ഞെട്ടിയെന്ന് തോന്നി, കടല്‍ തീരത്തും പുലിയിറങ്ങുമോ എന്ന സന്ദേഹമാവാം. ബൂലോക പുലിയായ നിരക്ഷരന്റെ വീട് അതിനടുത്താണെന്നു കൂടി കേട്ടപ്പോള്‍ പോകാനെല്ലാവര്‍ക്കുമുത്സാഹമായി..
-അനില്‍@ബ്ലോഗ്.


പ്രതിമകള്‍ നമ്മോടു പറയുന്നത്...

1927 മാച്ച് 13നു തലശ്ശേരി ജഗന്നാഥ ക്ഷേത്ര സന്നിധിയില്‍ ശ്രീനാരായണ ഗുരുവിന്റെ ലോഹപ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടു.അതിനു ഒന്നരക്കൊല്ലത്തിനു ശേഷമാണു,1928 സെപ്തംബര്‍ 20നു അദ്ദേഹം സമാധിയാകുന്നത്.

ഇന്നു കേരളത്തില്‍ ഏറ്റവുമധികം പ്രതിമകളും സ്മാരകങ്ങളുമുള്ളത് ശ്രീനാരായണ ഗുരുവിനാണു.ജീവിച്ചിരിക്കെ തന്നെ ശിഷ്യരാല്‍ അപമാനിയ്ക്കപ്പെട്ട്,മനസ്സുകൊണ്ടുംശരീരം കോണ്ടും താന്‍ സ്ഥാപിച്ച എസ്.എന്‍.ഡി.പി യോഗത്തെ ഉപേക്ഷിച്ച ആ കര്‍മ്മയോഗിയെ പിന്‍ഗാമികള്‍ ജാതിസംഘടനയുടെ ചട്ടക്കൂട്ടിനുള്ളില്‍ തളച്ചിട്ട് മനുഷ്യദൈവമാക്കി വിഗ്രഹവല്‍ക്കരിച്ചിരിക്കുന്നു.എല്ലാ മഹാന്മാരും ഇങ്ങനെ പിന്‍ഗാമികളാല്‍ എവിടെയും നിഷ്കകരുണം അപമാനിക്കപ്പെടാറുണ്ട്.ഉത്തര്‍പ്രദേശിലെ പ്രതിമകളും സ്മാരകങ്ങളും ഈ പരമ്പരയിലെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണു..
-ഡി പ്രദീപ്കുമാര്‍.

REFRESH MEMORY (3)

I BELIEVE IN MY ABILITIES

കഴിഞ്ഞ അദ്ധ്യായം എല്ലാവര്‍ക്കും പ്രയോജനപ്പെട്ടെന്നു കരുതുന്നു. അവിടെ തന്നിരുന്ന Number rhymes visualize ചെയ്യാന്‍ കഴിയാത്തതിനാല്‍ അല്‍പ്പം വിശദീകരിയ്ക്കുകയാണ്.

പഠി
ച്ചവര്‍ക്കു വേണ്ടിയാണ് ഈ പോസ്റ്റ്. അല്ലാത്തവര്‍ പഠിച്ചതിനു ശേഷം മാത്രം ഇതിലേയ്ക്കു കടക്കുക.

1 - one - sun
വണ്‍ എന്നു പറയുമ്പോള്‍ത്തന്നെ മനസ്സില്‍ സൂര്യനെയാണ് ഓര്‍മ്മ വരേണ്ടത്. വലിയ രണ്ടു മലകള്‍ക്കിടയിലൂടെ ഉയര്‍ന്നുപൊന്തുന്ന വലിയ സൂര്യന്‍. ചിത്രങ്ങള്‍ എത്രത്തോളം വലുതായിക്കാണാമോ അത്രയും വലുതായിത്തന്നെ കാണുക. വളരെ വ്യക്തമായി ഭാവനയില്‍ തെളിഞ്ഞുകാണട്ടെ.
-കൊട്ടോട്ടിക്കാരന്‍.



ദിനോസര്‍ മൊട്ട,ന്യൂക്ലിയര്‍ ഫുവല്‍,സൂപ്പര്‍ കമ്പ്യൂട്ടര്‍ and എയിഡ്സ് Testing!!!

കുറെ കാലം മുമ്പ്‌, അതയിത് 6-7 കൊല്ലം മുമ്പ്‌,All Indian Science Congress അറ്റന്‍ഡ് ചെയാന്‍ പറ്റി. കുറെ വലിയ വലിയ pure പുലികളെ മറ്റും പറ്റി. കുറച്ച് പടങ്ങള്‍ കാണൂ ...അനുഗ്രഹികൂ ...


#1 and #2 :Robotic Hands : ഇതു ഉപയോഗിച്ചന്നു റേഡിയോ ആക്റ്റീവ് ആയിട്ടുള്ള സാധനങൾ കൈകാരിയം ചെയുന്നത്. ഞാനും കുറെ നേരം അവിടെ വെച്ച സാമ്പിള്‍ ഡപ്പി പൊക്കിയും നീക്കിയും കുറെ കളിച്ചു.

- Captain Haddock


ഗൂഗിളൊരുമ്പെട്ടാല്‍ മൈക്രോസോഫ്റ്റും തടുക്കുമോ?

ഈ ഗൂഗിളിതെന്തു വിചാരിച്ചാണ്? 1997-ല്‍ ഗൂഗിള്‍ എന്ന് തങ്ങളുടെ സംരംഭത്തിന് ആ ചെറുപ്പക്കാര്‍ ചന്തത്തിന് പേരുവിളിച്ചതല്ല എന്നും, അറിവ് മാത്രമല്ല അതിന്റെ പ്രയോഗസാധ്യതയും അനന്തമാണ് എന്നും പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കുശേഷം ലോകത്തെ കോണ്ട് അവര്‍ പറയിച്ചിരിക്കുന്നു ഒരു സര്‍ച്ച് എഞ്ചിനില്‍ നിന്ന് ഏറ്റവും മികച്ച ഇ മെയിലിലേക്ക്, ചാറ്റിലേക്ക്, ബ്ലോഗ് സേവനത്തിലേക്ക്, ഗൂഗിള്‍ എര്‍ത്തിലേക്ക്, യൂ ട്യൂബ് പോലുള്ള മറ്റനവധി വെബ് അപ്ലിക്കേഷനുകളിലേക്ക് ഏറ്റവും ഒടുവില്‍ ഒമ്പത് മാസങ്ങള്‍ക്കു മുമ്പ് ഗൂഗിള്‍ ക്രോം എന്ന ബ്രൗസറിലേക്ക് അങ്ങനെ അങ്ങനെ ഗൂഗിളിന്റെ വളര്‍ച്ചക്ക് ചന്തമുള്ള ഒരു ഗതിവേഗമുണ്ട്. ഇപ്പോഴിതാ ഗൂഗിള്‍ രണ്ടും കല്പിച്ച് വി കെ എന്‍ ശൈലിയില്‍ പറഞ്ഞാല്‍ പോരാത്തതിന് മൂന്നും കല്പിച്ച് ഇറങ്ങിയിരിക്കുന്നു.
-സന്തോഷ്.

മാധവികുട്ടിയെ മലയാളി വായിച്ചവിധം

കവിതകളിലൂടെ ഇംഗ്ളീഷ് സാഹിത്യത്തെയും കഥകളിലൂടെ മലയാള സാഹിത്യത്തെയും നിരന്തരം ജ്വലിപ്പിച്ചുകൊണ്ടിരു സൂര്യതേജസ്സായിരുു കമലാസുരയ്യ. മലയാളിയെ സംബന്ധിച്ചിടത്തോളം കേവലമൊരു എഴുത്തുകാരി മാത്രമായിരുില്ല അവര്‍. സാമൂഹിക സാംസ്കാരിക ജീവിതത്തില്‍ നിരന്തരം ഭൂകമ്പങ്ങള്‍ സൃഷ്ടിച്ച, മലയാളിയുടെ യാഥാസ്ഥിതിക മൂല്യങ്ങളെയും സങ്കല്‍പങ്ങളെയും അവിരാമം ചോദ്യംചെയ്ത, വിഗ്രഹഭഞ്ജകമായ നിലപാടുകള്‍ സ്വീകരിച്ച കലാപകാരിയായിരുു. മലയാളഭാഷയുടെ ചരിത്രത്തില്‍ ഇത്ര പ്രശസ്തയായൊരു എഴുത്തുകാരി വേറെയില്ല.
-


എന്റെ കഥ

തെളിഞ്ഞ പകല്‍. രാത്രി പെയ്ത മഴയില്‍ കുളിച്ചുനില്‍ക്കുന്ന പ്രകൃതി. രണ്ടുമൂന്നു ദിവസമായി പുറത്തുവരാതിരുന്ന സൂര്യന്‍ പതുക്കെ എത്തിനോക്കുന്നു. ചെറിയ ഒരു കാറ്റുമുണ്ട്‌. ആകപ്പാടെ ഒരു സുഖം.

എനിക്കിവിടെ നിന്നാല്‍ എല്ലാം കാണാം. വെള്ളം നിറഞ്ഞൊഴുകുന്ന പുഴ, തലയെടുപ്പോടെ നില്‍ക്കുന്ന ക്ഷേത്രത്തിലെ കൊടിമരം, കുളിച്ചു തൊഴാന്‍ പോകുന്നവര്‍, അമ്പലമുറ്റത്ത് ആ വെളുപ്പാന്‍ കാലത്തും, കര്‍ക്കിടകമാസത്തിലെ പരിപാടികള്‍ എങ്ങനെ കേമമാക്കാം എന്നാലോചിക്കുന്ന അവൈലബിള്‍ കമ്മിറ്റി മെമ്പേഴ്സ് (കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കേമായില്ലെങ്കില്‍ പഴയ കമ്മിറ്റിക്കാരുടെ മുഖത്തു് എങ്ങിനെ നോക്കും പിന്നെ ജീവിച്ചിരുന്നിട്ട് കാര്യമുണ്ടോ?), കിട്ടിയ ഇത്തിരി നേരം കൊണ്ട് നാട്ടുവിശേഷങ്ങള്‍ കൈമാറുന്നവര്‍/പരദൂഷണം പറയുന്നവര്‍.

-ടൈപ്പിസ്റ്റ്.



കാവുമ്പായിയിലെ എന്റെ അങ്ങേമ്മ

ഞാൻ ഒരു കാവുമ്പായിക്കാരിയാണു.

1940-50കാലഘട്ടങ്ങളിൽ സമരത്തിന്റെ എരിതീയിലെരിഞ്ഞ നാട്‌.അന്നന്നത്തെ അന്നമുണ്ടാക്കാനുള്ള മണ്ണിനു വേണ്ടി തുടങ്ങി ഏതെല്ലാമോ തലങ്ങളിലെത്തിച്ചേർന്ന സമരം.സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗം തന്നെ.എന്റെ പൂർവ്വികർ ആ സമരത്തിലെരിഞ്ഞടങ്ങി..
-ശാന്ത കാവുമ്പായി.


ഓര്‍മ്മയിലെ സൗരഭ്യങ്ങള്‍‌...


ദിവസം രാവിലെ ഉണരുമ്പോളേ അറിയാം പ്രകൃതിയില്‍ നിറഞ്ഞു നില്‍്ക്കുന്ന സൗരഭ്യം...
കാപ്പികള്‍ പൂക്കുന്ന ദിനം.....
ഭൂമി മുഴുവന്‍് അതിന്റെ പരിമളം നിറഞ്ഞു നില്‍ക്കുകയാണെന്ന് തോന്നും.
എല്ലാ കാപ്പിച്ചെടികളും പൂക്കുന്നതു ഒരേ ദിവസമാണ്. ആ ദിവസം എല്ലാ ചെടികളും ഒരുമിച്ചെങ്ങനെ പൂക്കുന്നു എന്ന ചിന്ത അന്നും ഇന്നും കൗതുകം ഉണര്‍ത്താറുണ്ട്.
സ്കൂളിലേക്കുള്ള വഴിയേ പൂക്കള്‍ പറിച്ചു കൈ നിറയെയും ബാഗിലും കൂട്ടി വക്കും. അതിന്റെ മണം ഒരിക്കലും മായരുതേ എന്ന് ആഗ്രഹിക്കും.
-ശംഖുപുഷ്പം.


ഒരു പഴയ കുറിപ്പ്....

....തണുത്ത വായു ശ്വസിക്കുവാന്‍ കൊതിച്ചാണ് കാരാ ഗൃഹം പോലെയുള്ള കുടുസ്സു മുറിയില്‍ നിന്നും പുറത്തേക്കു തല നീട്ടിയത്.മനം പിരട്ടുന്ന നാറ്റം നിറഞ്ഞു നില്‍ക്കുന്ന ആ ഇട നാഴിയില്‍ കൂടിയാണല്ലോ എന്നും കടന്നു വരുന്നത് ....എന്നിട്ടും ശുദ്ധ വായു കിട്ടുമെന്ന മോഹം മൂലം ...
അതു മോഹം മാത്രമാണെന്നറിഞ്ഞിട്ടും , ജന വാതിലുകള്‍ അങ്ങോട്ട്‌ തന്നെ തുറന്നിടുന്നു...!
തെരുവിന്‍റെ ആര്‍പ്പുകളില്‍ നിന്നും എന്‍റെതായ കാഴ്ച്ചകള്‍ക്കായി കണ്ണുകള്‍ തുറന്നു വയ്ക്കാറുണ്ട്.
കൂട്ടം തെറ്റി നില്‍ക്കുന്ന വേശ്യകളും പാന്‍ വില്‍പനക്കാരും നിറഞ്ഞ വെടിപ്പില്ലാത്ത ഈ തെരുവില്‍
ഞാന്‍ എങ്ങനെ ജീവിക്കുന്നുവെന്ന് ഒരിക്കല്‍ ഗള്‍ഫില്‍ നിന്നും വന്ന ഒരു സുഹൃത്ത്‌ അത്ഭുതം കൂറിയത് മറന്നിട്ടില്ല. പച്ചയായ ജീവിതത്തിന്‍റെ മണം ... ഒതുക്കി വച്ചിട്ടും ഉയര്‍ന്നു വരുന്ന കാമത്തിന്‍റെ സര്‍പ്പ സംഗീതം .....എല്ലാം ഇവിടെ നിന്നാല്‍ എനിക്ക് കാണാം...
ജീവിതം കാഴ്ച്ചകളില്‍ തൂങ്ങിയാടി നശിപ്പിക്കാനോ എന്ന് സംശയിക്കരുത്‌..
-ഹന്‍ല്ലലത്ത്.

"ബ്ലോഗ്‌ഹത്യ " ചെയ്യാന്‍ പോകുന്നു - ഫ്ലാഷ് ന്യൂസ്‌ !

"ബ്ലോഗ്‌ വധം" പോലെ ബ്ലോഗുകാര്‍ ചെയ്യുന്ന ആത്മഹത്യക്ക്‌ പറയുന്ന പുതിയ പേരാണ് "ബ്ലോഗ്‌ഹത്യ ". ഇപ്പോള്‍ ഇതാണ് പോപ്പുലര്‍! മലയാള ബ്ലോഗ്‌ ഭാഷയ്ക്ക് ചിലന്തിയുടെ വകയും ഇരിക്കട്ടെ ഒരു ഹത്യ!

പൂര്‍ണ നിസഹായവസ്ഥയില്‍ ഏത് പുലിയും ചെയ്യുന്ന പരിപാടി ഒരു പാവം ചിലന്തി ചെയ്യുന്നതില്‍ അതിശയിക്കാനുണ്ടോ?ചിലന്തിയുടെ കടിയേറ്റു പുലികള്‍ മരിക്കുകാന്നു പറഞ്ഞാല്‍, എന്താ ഇത് ബ്ലോഗരിക്കാ (വെള്ളരിക്കാ) പട്ടണമോ? ചിലന്തിക്കു സഹിക്കൂല്ല പുള്ളേ.....സഹിക്കൂല്ല. ഇനി ജീവിച്ചിരിന്നിട്ടു കാര്യമില്ല! ഒരു ചാവേറാകാന്‍ പോലും ഇനി ചിലന്തിയെ കൊള്ളൂല്ല ! ഗുരുത്വ ദോഷം ബാധിച്ച നാശം! അതിനാല്‍ ഞാന്‍ പോകുന്നൂ അമ്മേ.... പോകുന്നൂ...
-സ്പൈഡര്‍.

കാപ്പിലാന്‍ തെറ്റുകാരനോ?

മീറ്റിനെപ്പറ്റി ആദ്യ ചര്‍ച്ച അഗ്രിഗേറ്ററില്‍ വരുമ്പോള്‍ മുതല്‍ ബൂലോകം ആവേശം കൊണ്ടൂ തുടങ്ങിയതാണല്ലോ. തൊടുപുഴയില്‍ നന്നായി നടന്ന ബ്ലോഗ് മീറ്റിനെപ്പറ്റിയുള്ള പത്തുപന്ത്രണ്ട് വ്യത്യസ്തതയാര്‍ന്ന പോസ്റ്റുകളും ചിത്രങ്ങളും കണ്ടയുടനെ ആയിരുന്നതു കൊണ്ടാവാം അത്തരം ഓളം ആദ്യം തന്നെ ലഭിച്ചത്. തുടര്‍ന്ന് അനോണിമാഷ് (ഒറിജിനല്‍) വിഷയത്തില്‍ കൈ വെച്ചതോടെ മീറ്റ് ബൂലോകശ്രദ്ധ ക്ഷണിക്കുകയും ചെയ്തു..
-വെറുതെ ഒരു ആചാര്യന്‍.

ചേറായി മീറ്റ് (എന്തുവാടെ ഇത്)

എന്തുവാടെ ഇവിടെ നടക്കണത്. കൂട്ടുകാരെല്ലാം കൂടി ഒരു സ്ഥലം തീരുമാനിച്ച് ഒത്തുകൂടുന്നത് ഇത്ര വലിയ പുകിലുകള്‍ ഉണ്ടാക്കണോ ഏവനെങ്കിലും ഒരുത്തന്‍,മീറ്റ് അജണ്ട എടുത്ത് പരിശോദിക്കും, പിന്നീടു അതിന്റെ കുറ്റവും കുറവും വെച്ച് ഒരു പോസ്റ്റ് എടുത്തിട്ടങ്ങലക്കും, മീറ്റ് ആന്‍ഡമാനിലാക്കണം, ലക്ഷ ദ്വീപിലാക്കണം. അല്ലേല്‍ മീറ്റിന് വിളമ്പാന്‍ പോണ ചിക്കനില്‍ ഉപ്പ് കൂടുതലാണ്, പായസത്തില്‍ പല്ലി വീഴും. (ഡെയ് ഡെയ് അപ്പീ നീയും ഇപ്പൊ അതു തന്നെല്ലേഡായ് ചെയ്യണത് .. എന്തു ചെയ്യാന്‍ അണ്ണാ ബ്ലൊഗിന്റെ ഹിറ്റ് കുന്ത്രാണ്ടം തകര്‍ക്കണ്ടെ, നമ്മളെപറ്റിയും നാല് പേര് പറയട്ടെന്ന്...).
-വേദവ്യാസന്‍

ബൂലോകത്തെ ആദ്യ ചാവേറിനു

10/07/2009,
തൃശൂര്‍.

പ്രിയ വാഴക്കോടന്‍ ചേട്ടന്‍ വായിച്ചറിയുന്നതിനു ജിപ്പൂസ്,

കുറച്ച് വൈകിയാണു തീരുമാനം
അറിഞ്ഞത്.I REALLY PROUD OF U വാഴക്കോടന്‍ ഇക്കാ.ബൂലോക ചരിത്രത്തില്‍
തങ്കലിപികളാല്‍ രേഖപ്പെടുത്തും വാഴക്കോടന്‍ എന്ന ഈ
നാമം.സ്നേഹിക്കുന്നവര്‍ക്ക് വേണ്ടി ജീവിതം സമര്‍പ്പിക്കാന്‍
തീരുമാനമെടുത്ത (അതും നമ്മുടെ ബെര്‍ളിച്ചേട്ടനെപ്പോലുള്ള ഒരു
ഫുലിക്കുട്ടിക്ക് വേണ്ടി) ആ വലിയ മനസ്സിനെ നമിക്കുന്നു.വാഴക്കോടനു ജന്മം
നല്‍കിയ ആ അമ്മയുടെ വയറ്റില്‍ പിറന്നിരുന്നെങ്കില്‍ എന്ന് ഏത് ബൂലോകനും
ആശിച്ച് പോകുന്ന നിമിഷങ്ങള്‍...!
-ജീപ്പൂസ്.


“ബ്ലോഗേർസ് മീറ്റ് ,ചെറായി -2009“

-റോസ കൃഷ്ണ.


ഞെക്കും പിടുത്തവും പിന്നെ അടിയും

ഈ ലോകത്തെ പരദൂഷണങ്ങളുടെ കേന്ദ്രങ്ങളായി ലേഡീസ് ഹോസ്റ്റലുകളെ അവരോധിക്കാമെങ്കില്‍, പോക്രിത്തരങ്ങളുടെയും അബദ്ധങ്ങളുടെയും മറ്റും വിളനിലങ്ങള്‍ എന്ന സ്ഥാനം ബോയ്സ് ഹോസ്റ്റലുകളുടേതാണ്..
അങ്ങനെ ഒരു ഹോസ്റ്റല്‍ കാലത്ത് ഒരു കാരണവുമില്ലാതെ മോണയ്ക്ക് കുത്ത് കൊണ്ട എന്‍റെ പ്രിയ മച്ചുനന്‍റെ കഥ .
-സാഗര്‍.





കവിത

മിടിപ്പ്

അവര്‍ അകവും പുറവും തിരയും
പുരാവസ്തുഗവേഷകന്റെ
ചാതുരിയോടെ.
മുറിവായുണങ്ങിയിരിക്കില്ല,
ഒന്നുതൊട്ടാല്‍ പാടേ കിനിഞ്ഞേക്കാം,
ഞരമ്പുകള്‍ ഒടുവിലായൊന്നു
പിടഞ്ഞുണര്‍ന്ന് നിലച്ചു പോയേക്കാം
നിന്റെ ഉമിനീരിനു
നെല്‍ക്കതിരിന്റെ മണം
ഭയക്കേണ്ട, ചിറകിനടിയില്‍
കരുതിയ ധാന്യമണികളും
എന്റെ ശരീരവും
നിന്നെ ഒറ്റുകൊടുക്കില്ല.
-എക്താര.

ഉള്ളി /വി മോഹന കൃഷ്നന്‍

ഉള്ളിയുടെ പദാര്‍ത്ഥമെന്ത്?
ഉള്ളുള്ളതോ,ഉള്ളില്ലാത്തതോ?
ഉള്ളിവില്‍പ്പനക്കാരി പറഞ്ഞു:
കിലോ പത്തു രൂപ
ഉള്ളിക്കറിയുണ്ടാക്കാന്‍
ഉള്ളിത്തൊലി കലയുന്ന
വീട്ടുകാരി പറഞ്ഞു:
കണ്ണുനീറുന്നുണ്ടേട്ടാ
എങ്കിലും ഉള്ളി തിന്നാന്‍ കൊതി


വെയിലേറ്റ പ്രണയം

ഈ കലാപ
ബാധിത പ്രദേശത്തുനിക്കുമ്പോഴും
ഞാന്‍ വായിച്ചതും
നീ എഴുതിയതും
അവനും, അവളും പറഞ്ഞതും
നാംഏറേ പങ്കുവച്ചതും,
മൂടി വച്ചോ അടക്കിപ്പിടിച്ചോ ?
വാചാലമായോ ?
ഏല്ലാം പ്രേമത്തെ കുറിച്ചായിരുന്നു..

-പാവപ്പെട്ടവന്‍

പച്ച നിറത്തില്‍ ......

ഭാവനയല്ലേ
വെറുതെ ഇരുന്നാല്‍ വേസ്റ്റ് ആകില്ലേ
എന്നയലത്തെ ചേച്ചി എപ്പോഴും പറയുമായിരുന്നു


ദാ... ഇപ്പോഴും അടിയില്‍ നിന്ന് പതഞ്ഞു വരുന്നുണ്ട്
ഭാവനയുടെ മുഴുത്ത ഒരേമ്പക്കം

ചില നേരങ്ങളില്‍
വെള്ളത്തില്‍ മുങ്ങിച്ചാവുന്നവന്റെ
അവസാന ശ്വാസം പോലെ
കുമിളകകളായും അവള്‍ വരാറുണ്ട്‌..
-കാപ്പിലാന്‍.

കണ്ണാടി നോക്കുന്നതിനു മുന്‍പ്...

വൃത്തിയായി
മുഖം കഴുകുക.

കണ്‍കോണില്‍ കുമിഞ്ഞ
പുഴുത്ത കാഴ്ചപ്പീള
വിരല്‍ത്തുമ്പു കൊണ്ട്
തോണ്ടിയെടുക്കുക...

-പ്രോമിത്യൂസ്.


പടം


ക്യാച്ച് ദ സണ്‍ Catch the Sun

പ്രണയം


പുല്ലേ...
നിന്നിലെ ഒരു മഞ്ഞുതുള്ളിയെ..
-നിതിന്‍.


ബ്ലോഗിലേക്കായി ഫാളിംഗ് ഹേര്‍ട്ട്സ്‌ ( Falling hearts )

താഴെ കാണുന്ന സ്ക്രോള്‍ ബോക്സുകളില്‍ ഏതെങ്കിലുമൊന്നില്‍ നിന്നും അതിലുള്ള കോഡ് കോപ്പി ചെയ്തു നിങ്ങളുടെ ബ്ലോഗിലെ Html/Javascript കോളത്തില്‍ പേസ്റ്റ്‌ ചെയ്യുക.
-മുള്ളൂര്‍ക്കാരന്‍.

ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP