FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

22ജൂലൈ2009 - ഇന്ന് സൂര്യഗ്രഹണം.

Tuesday

സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍

ഇന്ന് രാവിലെ ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണത്തിന് അരങ്ങൊരുങ്ങുകയാണ്. പ്രഭാതത്തില്‍ തന്നെ സൂര്യഗ്രഹണം കാണാം എന്ന പ്രത്യേകതയും ഇത്തവണത്തെ സൂര്യഗ്രഹണത്തിനുണ്ട്. അതിരാവിലെ നല്ല ഉയര്‍ന്ന പ്രദേശത്തു നിന്നും കിഴക്കോട്ട് നോക്കുക. 6.15 ഓടെ കേരളത്തില്‍ സൂര്യനുദിക്കും. ഗ്രഹണസൂര്യനായിരിക്കും നാം കാണുന്നത്. പ്രഭാതമായതിനാല്‍ നഗ്നനേത്രങ്ങള്‍ കൊണ്ടു തന്നെ നോക്കാവുന്നതാണ്. 6.45 വരെ നഗ്നനേത്രങ്ങളാല്‍ നോക്കുന്നതിന് തടസ്സമില്ല. പിന്നീട് ഫില്‍ട്ടറുകള്‍ ഉപയോഗിക്കുന്നതായിരിക്കും അഭികാമ്യം.


സൂര്യഗ്രഹണത്തെക്കുറിച്ചുള്ള മറ്റ് വിവരങ്ങള്‍ക്ക് കഴിഞ്ഞ പോസ്റ്റ് നോക്കുക.





( സൂര്യഗ്രഹണം നാസയുടെ ആനിമേഷന്‍ )

-ടോട്ടോചാന്‍.


ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോ‍ഷം!

ബൂലോക പ്രശസ്തമായ ചെറായി മീറ്റിന്റെ സില്‍വര്‍ ജൂബിലി ആഘോഷിക്കാന്‍ മുതിര്‍ന്ന ബ്ലോഗറും തൊടുപുഴ മുന്‍ എം എല്ലെയുമായ ഹരീഷിന്റെ വീട്ടില്‍ വെച്ച് യുവ ബ്ലോഗര്‍ ആവണിക്കുട്ടിയുടെ നേതൃത്വത്തില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ തീരുമാനമെടുത്തു. സ്വാഗത സംഘം രൂപീകരിക്കുകയും ചെയര്‍മാന്‍ സ്ഥാനത്തേക്ക് മുന്‍ മന്ത്രി ശ്രീമതി ലതികാ സുഭാഷ്‌ അവര്‍കളുടെ മകനും പ്രശസ്ത ബ്ലോഗറുമായ കണ്ണനെ തിരഞ്ഞെടുത്തു. കമ്മറ്റിയില്‍ കൂടുതല്‍ പേരെ ചേര്‍ക്കുന്നതിന്നായി ചെയര്‍മാന്‍, ആവണിക്കുട്ടിയെ ചുമതലപ്പെടുത്തുകയും ചെയ്തു. സില്‍വര്‍ ജൂബിലി ആഘോഷങ്ങള്‍ നടത്തുന്നതിന്നായി കൊച്ചിയിലെ ഏറ്റവും വലിയ ഇന്‍ഡോര്‍ സ്ടേഡിയം തന്നെ ബുക്ക് ചെയ്യുവാനും,അംഗത്വ ഫീസായി ഇരുപത്തി അയ്യായിരം രൂപ വീതം പിരിക്കാനായും തത്വത്തില്‍ തീരുമാനിച്ചു.

ഈ ആലോചനക്കമ്മറ്റിയുടെ കൂടുതല്‍ വിവരങ്ങള്‍ അറിയാനും മറ്റുള്ളവരെ ഈ ആഘോഷങ്ങളിലേക്ക് ക്ഷണിക്കുന്നതിന്റെ നേരിട്ടുള്ള വിവരങ്ങള്‍ ശേഖരിക്കാനുമായി നമുക്കു ഹരീഷ് വല്യപ്പന്റെ വീട്ടിലേക്ക് ഒന്നു കടന്നു ചെല്ലാം.
-വാഴക്കോടന്‍.

പുഴ ചെറുകഥാ മത്സരം

പുഴ.കോം അതിന്റെ ഒന്‍പതാം വാര്‍ഷികത്തോടനുബന്ധിച്ച്‌ നടത്തുന്ന ചെറുകഥാ മത്സരത്തിലേയ്‌ക്ക്‌ സൃഷ്‌ടികള്‍ ക്ഷണിക്കുന്നു. 300 മുതല്‍ 2500 വരെ വാക്കുകളിലൊതുങ്ങുന്ന, മുമ്പ്‌ പ്രസിദ്ധീകരിക്കാത്ത രചനകള്‍ ആഗസ്‌റ്റ്‌ 14നകം സമര്‍പ്പിക്കേണ്ടതാണ്‌. പത്രാധിപ സമിതി തിരഞ്ഞെടുക്കുന്ന 25 കഥകളില്‍ നിന്ന്‌ 10 കഥകള്‍ ഓണ്‍ലൈന്‍ വോട്ടിംഗിലൂടെ വായനക്കാര്‍ തിരഞ്ഞെടുക്കും. അങ്ങനെ തിരഞ്ഞെടുക്കുന്ന കഥകളില്‍ നിന്നാണ്‌ ജഡ്‌ജിംഗ്‌ കമ്മറ്റി സമ്മാനാര്‍ഹമായ കഥ തിരഞ്ഞെടുക്കുക. പതിനായിരം രൂപയും പ്രശസ്‌തി പത്രവു മടങ്ങുന്നതാണ്‌ അവാര്‍ഡ്‌.

രചനകള്‍ തപാലില്‍ എഡിറ്റര്‍, പുഴ.കോം, പോസ്‌റ്റ്‌ ബോക്‌സ്‌ നമ്പര്‍ 76, ആലുവ - 683 101 എന്ന വിലാസത്തിലോ; ഇ-മെയിലില്‍ editor@puzha.com എന്ന വിലാസത്തിലോ അയക്കുക. കഥയോടൊപ്പം പേര്‌, വിലാസം, ഫോണ്‍ നമ്പര്‍, ഇ-മെയില്‍ ഇവ ഉണ്ടായിരിക്കണം.
-പുഴ.കോം

നക്ഷത്രകാലത്തിലേക്ക് വീണ്ടും...





മലയാള ബ്ലോഗിന്‍റെ ഒരു സുവര്‍ണഘട്ടത്തില്‍ വായനക്കാര്‍ എന്നും കാത്തു
നിന്നിരുന്ന ബ്ലോഗാണ് 'വെള്ളിനക്ഷത്രം'. ആശയ സംവാദങ്ങളും വിമര്‍ശനങ്ങളും
കുറവായിരുന്നില്ലെങ്കിലും എല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണമായ എന്തോ
ഒന്ന് മലയാളബ്ലോഗിനു മീതെ തണലായി പന്തലിച്ചു നിന്ന ആ കാലത്ത് കവിതയുടെ
മിന്നലാട്ടങ്ങളും അതിലുപരി വിവാദങ്ങളും കൊണ്ട് ഏറ്റവും ശ്രദ്ധേയനായ
കവികളില്‍ ഒരാളാണ് സഗീര്‍ പണ്ടാരത്തില്‍. പദങ്ങളുടെ പേരിലും മറ്റും
കവിയും വായനക്കാരും തമ്മില്‍ പലപ്പോഴും അണിതിരിഞ്ഞെങ്കിലും, തരളമായ ആ
കവിഹൃദയം പൊടുന്നനെ ഒരു ദിവസം എഴുത്തു നിര്‍ത്തിയതായി
പ്രഖ്യാപിച്ചപ്പോള്‍ ബൂലോകത്തിനു നൊന്തില്ല എന്നു പറഞ്ഞാല്‍ അത് കളവാണ്.
ഒരിക്കല്‍ ഹിറ്റുകള്‍ കൊണ്ട് മുഖരിതമായിരുന്ന ആ കൊച്ചു
നക്ഷത്രവെളിച്ചത്തില്‍ നിന്ന് കവിയുമായി ബ്ലോത്രം ചില വാക്കുകള്‍
പങ്കിടുന്നു.


ബ്ലോത്രം:ഗൃഹാതുരം, പ്രവാസം, വിരഹം-പ്രണയം.. ഇവയൊക്കെച്ചേര്‍ന്ന് ചെത്തിക്കുറുക്കിയ കവിതകളായിരുന്നു തുടക്കം. എങ്ങനെയാണ് കവിതയുടെ ലോകത്തേക്ക് വന്നത്?

സഗീര്‍:എന്റെ മനസ്സിനെ അലട്ടുന്ന എന്ത് പ്രശ്നങ്ങളും എനിക്ക് വിഷയങ്ങളാണ്.തുടക്കത്തില്‍ മാത്രമല്ല ഇപ്പോഴും ഇത്തരത്തിലുള്ള വിഷയങ്ങളിലൂടെ തന്നെയാണ് ഞാന്‍ സഞ്ചിരിക്കുന്നത്.ആ കൂട്ടത്തില്‍ പ്രകൃതി വിട്ടുപോയിട്ടുണ്ട്.ഒരു പക്ഷെ കവിതയില്‍ ഇത്രക്കധികം വ്യത്യസ്ഥമായ വിഷയങ്ങളിലൂടെ കടന്നുപോയ ഒരു കവി ഞാന്‍ മാത്രമായിരിക്കും ബ്ലോഗിലെന്ന് എനിക്ക് തോന്നാറുണ്ട്. ഇനി കവിതയുടെ ലോകത്തേക്കുള്ള വരവിനെ പറ്റി പറയാം.എന്റെ തുടക്കം ചായകൂട്ടുകളില്‍ നിന്നായിരുന്നു.ആദ്യമൊക്കെ നോട്ട് ബുക്കില്‍ എന്തൊക്കെയോ ചിത്രങ്ങള്‍ കോറിയിടുമായിരുന്നു.പിന്നെ പതുക്കെ പതുക്കെ ചുറ്റും കാണുന്ന പ്രകൃതിയെ നോക്കി വരക്കാന്‍ തുടങ്ങി. കൃത്യമായി പറഞ്ഞാല്‍ ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ ഞാന്‍ നാലാംക്ലാസില്‍ പഠിക്കുന്ന സമയം,ഒരു മഴക്കാലം.വീടിനുപുറത്തു മഴ പെയ്യുന്നുണ്ടായിരുന്നു,നല്ല ഇടിയും,മിന്നലും ഒപ്പം കുളിര്‍ കാറ്റും.എന്തോ ഒരു അനുഭൂതി എവിടെ നിന്നോ എന്‍ മനസിലേക്കു പടര്‍ന്നുകയറി.അന്നാദ്യമായ്‌ ഞാന്‍ എന്റെ ചിത്രബുക്കില്‍ ഒരു മഴചിത്രത്തോടൊപ്പം മഴയെകുറിച്ച്‌ എന്തെക്കെയോ കുത്തിക്കുറിച്ചു.പിന്നീടെപ്പോ
ഴോ എനിക്കു തോന്നുന്നതെല്ലം ഞാന്‍ എന്‍ ബുക്കില്‍ വീണ്ടും വീണ്ടും കുത്തിക്കുറിച്ചു.പിന്നീട്‌ ഒരു നാള്‍ അതെല്ലാം എന്റെ ഉമ്മയറിഞ്ഞു.എന്റെ പ്രചോതനവും വിമര്‍ഷകയുമെല്ലാം ആദ്യകാലങ്ങളില്‍ എന്റെ ഉമ്മതന്നെയായിരുന്നു. പിന്നിട്‌ എന്റെ കൂട്ടുകാര്‍ പിന്നെ നാട്ടുകാര്‍ പിന്നെപ്പിന്നെ എല്ലാവരും ഇപ്പോള്‍ നിങ്ങളും ഈ ബ്ലോഗിലൂടെ എന്റെ പ്രചോതനവും വിമര്‍ഷനവുമായി നില്‍ക്കുന്നു....

നക്ഷത്രകാലത്തിലേക്ക് വീണ്ടും... വായിക്കുക, സഗീര്‍ പണ്ടാരത്തിലുമായുള്ള അഭിമുഖം.




Anonymity വരുത്തി വെച്ച വിന

സാധാരണ മലയാളം ബ്ലോഗിൽ നടക്കുന്ന ചളം പരിപാടികളിൽ ഒന്നും ചെന്നു തല വെക്കരുത് എന്നു കരുതി ഇരിക്കുമ്പോഴാണു എന്റെ തലയിൽ ഒരു വിവരദോഷി കുത്തീരുന്നു തൂറാൻ തീരുമാനിച്ചതു. അവന്റെ ബ്ലോഗിൽ താഴെ കൊഡുത്തിരിക്കുന്ന comment ഇട്ടിരുന്നതാണു്, പക്ഷെ ബ്ലഗാക്കന്മാർ ചേർന്നു commentി commentി അവൻ post എല്ലാം deletി. ഇനി അതൊന്നും മഷി ഇട്ടു നോക്കിയാൽ പോലും സാധാരണ ബ്ലഗാക്കന്മാർ (casual bloggers) കാണില്ല. അതുകൊണ്ടു മാത്രമാണു ഈ കമന്റു് ഞാൻ ഇവിടെ വീണ്ടും. ഇതു ഇവിടെ ഇടുന്നതുകൊണ്ടു അഗ്നിവേഷ് എന്ന ബ്ലോഗറിനേ ഒരു വിധത്തിലും കൂടുതൽ വേദനിപ്പിക്കാൻ ഉദ്ദേശിച്ചല്ല എന്നു ഒരിക്കൽ കൂടി പറഞ്ഞുകൊള്ളട്ടെ. ഈ സംഭവം ഞാനും മലയാളം ബ്ലോഗും മറക്കാതിരിക്കാനാണു ഞാൻ ഇവിടെ വീണ്ടും എഴുതിവെക്കുന്നതു്.
---------------------------------------------------------------------

രണ്ടു മാസം മുമ്പ് ഞാൻ പണ്ടെഴുതിയ ഒരു postൽ അഗ്നിവേശ് എന്ന പേരിൽ ബ്ലോഗ് ചെയ്യുന്ന വ്യക്തി ചില commentകൾ ഇട്ടിരുന്നു. അതിൽ തെറ്റൊന്നും എനിക്ക് തോന്നിയില്ല. ഇതുപോലുള്ള commentകൾ ധാരാളം എനിക്ക് കിട്ടാറുള്ളതാണു് എന്ന് നിങ്ങൾക്കെല്ലാർക്കും അറിയാം. അതൊന്നും ഞാൻ അത്ര കാര്യമായി എടുക്കാറില്ല. പക്ഷെ പിന്നെ പിന്നെ അദ്ദേഹം commentലൂടെ വീട്ടിലിരിക്കുന്നവരെ ക്കുറിച്ച് അസഭ്യം പറഞ്ഞു തുടങ്ങി...
-കൈപ്പള്ളി.

അഗ്നിവേശ് ബ്ലോഗ് പൂട്ടിക്കെട്ടി.


ഇത്തരത്തില്‍ ഒരു സംഭവം നടന്നതുപോലും ബൂലോഗം അറിയാത്ത അവസ്ഥയിലേക്ക് നീങ്ങിയതിനാല്‍ ഞാനിവിടെ വീണ്ടും പോസ്റ്റ് ചെയ്യുകയാണ്. ഞാന്‍ സബ്സ്ക്രൈബ് ചെയ്തതിനാല്‍ കിട്ടിയ കമെന്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്നു.

അഗ്നിവേശിന്റെ ബ്ലോഗ് വാര്‍ത്ത ന്യൂഇന്‍ഡ്പ്രസില്‍

-കേരള ഫാര്‍മര്‍.


അജ്ഞാത ചിന്തകള്‍

ബൂലോഗത്തെ അജ്ഞാതരെ കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് ബൂലോഗാരംഭം തന്നെയാണ് പഴക്കം. അജ്ഞാതരെ അനോനികള്‍ എന്ന ആംഗലേയത്തില്‍ നാം ചെല്ലപ്പേരിട്ട് വിളിക്കുന്നു. നിന്റെ ശരീരത്തിലെ ഏറ്റവും നല്ല അവയവം ഏതെന്ന് ചോദിച്ചാല്‍ നാവെന്ന് ഉത്തരം പറയുന്ന ഒരുവന് നിന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവം ഏതെന്ന് ചോദിച്ചാലും നാവെന്ന് ഉത്തരം പറയേണ്ടി വരും. നല്ല വര്‍ത്തമാനം തേനൊഴിക്കി പറയുമ്പോള്‍ ഒരുവന്റെ നാവ് മറ്റൊരുവനെ സംബന്ധിച്ചിടത്തോളം പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും ശുദ്ധമായ അവയവം ആകുന്നു. മോശ വര്‍ത്തമാനം ഇത്തിരി കൈപ്പുനീരിന്റെ അകമ്പടിയോടെ പറയേണ്ടി വരുമ്പോള്‍ കേള്‍ക്കുന്ന ഒരുവന് അതേ നാവ് തന്നെ പറയുന്നവന്റെ ശരീരത്തിലെ ഏറ്റവും മോശപ്പെട്ട അവയവമായി പരിണമിക്കുകയും ചെയ്യുന്നു. ബൂലോഗത്തെ അജ്ഞാതരുടെ നിലവിലുള്ള അവസ്ഥയും “നാവ്” നേരിടുന്ന ഇതേ പ്രതിസന്ധിയില്‍ നിന്നും ഒട്ടും വിഭിന്നമല്ല..
-അഞ്ചല്‍ക്കാരന്‍.

നാടോടുമ്പ അതവാ ച്യാരേ തിന്നുന്നടത്ത്

ഡേ, ആന്റണീ, ഇതെന്തരു പ്യാരാടേ നിന്റെ ബ്ലോഗിന്‌?
എന്റെ ബ്ലോഗിനു എന്റെ പ്യാരല്ലാതെ പിന്നെ അണ്ണന്റെ പ്യാരു കൊടുക്കണാ?

അനോണി ആന്റണി, അണ്ണങ്കൊണ്ണി ആന്റണി, കാപെറുക്കി ആന്റണി, കൊജ്ഞാണന്‍ ആന്റണി ഇതൊക്കെ നിന്റെ പ്യാരല്ലേഡേ, ബ്ലോഗിന്റെ അല്ലല്ല്?
അപ്പ എന്റ പേരല്ലീ ബ്ലോഗിനിടണ്ടത്..
-അനോണി ആന്റണി.

നെഗറ്റീവ് എനർജി,പോസിറ്റീവ് എനർജി മണ്ണാങ്കട്ട!


“എന്താ സുശീലാ വീട്ടിൽ അതിഥികൾ ഉണ്ടെന്ന് തോന്നുന്നുണ്ടല്ലോ”
പെട്ടെന്ന് കുമാരേട്ടന്റെ ശബ്ദം കേട്ടപ്പോൾ സുശീലൻ ഒന്നു ഞെട്ടി.

“അതിഥിയല്ല കുമാരേട്ടാ, കൺസൾട്ടന്റാ .. വാസ്തു കൺസൾട്ടന്റ്. വീട്ടിൽ നിന്നും നെഗറ്റീവ് എനർജിയെ പുറത്തു കളയിക്കാൻ കൊണ്ടുവന്നതാ.”

“നെഗറ്റീവ് എനർജിയോ?” കുമാരേട്ടനു സംശയമായി. താൻ കേട്ടത് തെറ്റിയതാവുമോ?
-കാല്‍വിന്‍

ഗള്‍ഫിലെ ചിക്കന്‍ പോക്സ്

നാട്ടിലും ഗള്‍ഫ് രാജ്യങ്ങളിലെ ക്യാമ്പുകളിലും‍ പലവിധ രോഗങ്ങളും കണ്ടു വരുന്നതിലൊന്നെന്ന നിലയിലാണ് ഇന്നലെ വരെ ചിക്കന്‍ പോക്സെന്ന് വൈറസ് വ്യാധിയെ ഞാന്‍ കണക്കാക്കിയിരുന്നത്. കുറച്ച് നാളുകള്‍ക്ക് മുമ്പ് ചിക്കന്‍ പോക്സ് ബാധിച്ച് ഗള്‍ഫില്‍ ഒരാള്‍ മരണമടഞ്ഞെന്ന വാര്‍ത്ത വായിച്ച് അത്ഭുതപ്പെടുകയും ചെയ്തു.അത്ഭുതകരമായി ആ വാര്‍ത്തയിലൊന്നുമില്ലെന്ന് കഴിഞ്ഞ ദിവസം സംഭവിച്ചൊരു അത്യാഹിതത്താല്‍ ബോധ്യമായിരിക്കുന്നു.
-അനില്‍@ബ്ലോഗ്.


ഡോഗിന്റെ കാലം

അണ്ണാ, ദേശാഭിമാനിയിലെ ഹോട്ട് ഡോഗ് നിയമസഭ വരെ എത്തിയെന്ന്.
എത്തുമല്ലോ, എനിക്ക് എഴുപത്താറു ഫോര്വേര്‍ഡഡ് മെയിലാ കിട്ടിയത്. കേരളത്തെ നടുക്കിയ സംഭവം അല്ലായിരുന്നോ. വേലുപ്പിള്ള പ്രഭാകരന്‍ മലയാളി ആണെന്ന വാര്‍ത്ത എത്തുകയും ഇല്ല. അതൊക്കെശരിയാണെങ്കിലും തെറ്റാണെങ്കിലും നമുക്കിപ്പോ എന്താ..
-അനോണി ആന്റണി.


148.ഫിറോസ്‌ ഖാനെങ്ങനെ ഫിറോസ്‌ ഗാന്ധിയായി.

അടുത്തിടെ ഒരു ബ്ലോഗ്‌ സിംഹത്തിന്റെ പോസ്റ്റില്‍ ഫിറോസ്‌ ഖാന്‍ എങ്ങനെ ഗാന്ധിയായി എന്നൊരു തമാശരൂപേണ പരാമര്‍ശം ഉണ്ടായി. വായിച്ചവര്‍ മിക്കവരും ഇതിനെക്കുറിച്ച്‌ കാര്യമായ വിവരം ഇല്ലെന്നു മനസ്സിലായപ്പോഴാണ്‌ ഈ പോസ്റ്റ്‌ ഇടാമെന്ന് കരുതിയത്‌.മിക്കവരും കരുതുന്നതുപോലെ ഫിറോസ്‌ ഖാന്‍ മുസ്ലീമല്ല.

ഫിറോസ്‌ ഖാന്റെ മുഴുവന്‍ പേര് ഫിറോസ്‌ ജഹാംഗീര്‍ ഖാന്‍ ഗാന്ധി. ജനിച്ചത്‌ ഒരു പാഴ്സി കുടുംബത്തിലാണ്. പാഴ്സികള്‍ മുസ്ലീങ്ങളല്ല എന്ന് അത്യാവശ്യം വിവരമുള്ളവര്‍ക്ക് അറിയാമെന്ന് കരുതുന്നു. ടാറ്റാ ഗ്രൂപ്പിന്റെ പരേതനായ ജെ.ആര്‍.ഡി. ടാറ്റ വരെ ഈ പാര്‍സി ആയിരുന്നു. പാര്‍സികള്‍ സൊരാഷ്ട്രിയന്‍ മതങ്ങളില്‍ പെട്ടവരാണ്. ഇറാനില്‍ ഇസ്ലാം വ്യാപിക്കുന്നതിന് മുമ്പേ സൊരാഷ്ട്രിയന്‍ മതങ്ങള്‍ ഉണ്ടായിരുന്നു. കൂടുതല്‍ അതിനെപ്പറ്റി അറിയണ്ടവര്‍ ഇവിടെ വായിക്കുക.
-കൂതറ തിരുമേനി.


വേര്‍പാടിന്‍റെ വാര്‍ഷികം

ജീവിതം ഒരു പ്രഹേളികയാണ്. ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍. സമസ്യാപൂരണം. ആകസ്മികതയില്‍ നിന്നും ഉരുവാകുന്ന ജീവിതം. മറ്റൊരാകസ്മികതയില്‍ അസ്തമിക്കുന്നു. വേര്‍പാടിന്‍റെയും വിരഹത്തിന്‍റെയും ശൂന്യസ്ഥലികള്‍ സൃഷ്ടിച്ചുകൊണ്ട്. വെയില്‍പ്പരപ്പില്‍ നിന്നും നാട്ടിലേക്ക് തിരിക്കുമ്പോള്‍ കണ്ണീര്‍ പോലെയുളള മഴനൂലുകള്‍ സ്വപ്നം കണ്ടു. മഴയില്‍ നനഞ്ഞ് വീടിന്‍റെ ഗെയ്റ്റ് തുറക്കുമ്പോള്‍ പച്ച നിറമുളള പഴയ മുറിയുടെ ഏകാന്തത കാത്തിരിക്കുന്നു. പണ്ടെന്നോ ഭിത്തിയില്‍ വരച്ച കടല്‍ക്കാക്കകളുടെ ചിത്രം പെയിന്‍റിന്‍റെ അടരുകള്‍ക്കടിയിലെവിടെയോ മറഞ്ഞു കിടക്കുന്നുണ്ടായിരിക്കും. പറക്കാത്ത, ആകാശം കാണാത്ത, ശബ്ദമുതിര്‍ക്കാത്ത പക്ഷികള്‍ക്കും അലയടിക്കാത്ത സമുദ്രത്തിനും മുകളില്‍ വീണ്ടും പച്ച പെയിന്‍റിന്‍റെ അടരുകള്‍. പെയിന്‍റില്‍ സമാധി കൊള്ളുന്ന പക്ഷികള്‍.
-നംതു വാഴ്വും കാലം.

C A T ക്യാറ്റ് ... പൂച്ച ...?


കൊയ്ത്തു കഴിഞ്ഞു പത്തായം നിറയെ നെല്ലും , തൊഴുത്തിനടുത്ത് വല്യ വൈക്കോല്‍ തുറുവും റെഡിയാക്കിക്കഴിയുംബോഴേക്കും അവരുടെ വരവായി .. എലി കുടുംബങ്ങളുടെ .. പിന്നെ പറയണ്ടാ ..എലികളുടെ തിരുവാതിരകളി തുടങ്ങുകയായി.

മച്ചിന്റെ മുകളില്‍ പലയിടങ്ങളിലായി നെല്ല് കുറുമി തിന്നിട്ടു ഉമി ഭദ്രമായി സൂക്ഷിചിട്ടുണ്ടാവും . ഉമി കൂട്ടി വച്ചിരിക്കുന്ന കണ്ടാല്‍ നെല്ല് തന്നെയാണെന്നെ തോന്നു. അത്ര വിദഗ്ദ്‌ധമായി കീറിയാണ് അരി എടുക്കുന്നത് . പിന്നെ മൂക്ഷിക സുന്ദരികള്‍ക്ക് പ്രസവിക്കാന്‍ വേണ്ടി കടലാസ്സും , പഞ്ഞിയും ഒക്കെ ചേര്‍ത്ത നല്ല കിടക്കകളും ഒരുക്കിയിട്ടുണ്ടാവും .
-സുനില്‍


ഒരാനക്കാര്യം

സൂര്യൻ വളരെയധികം പടിഞ്ഞാറ് താഴ്ന്നിരുന്നു. സമയമായെന്ന് കാര്യസ്തൻ പറഞ്ഞപ്പോൾ എല്ലാവരും പണി മതിയാക്കി. അയാളുടെ കയ്യിൽ മാത്രമുള്ള വാച്ച് ഒരു മണിക്കൂർ പിന്നോട്ടാണെന്ന് എല്ലാവര്‍ക്കും അറിയാം. അത് വിളിച്ച് പറയാൻ ആർക്കെങ്കിലും തോന്നിയാൽ അവനപ്പോൾ മലയിറങ്ങാം!
-ഓ എ ബി.

ഭീഷണി അഥവാ പരിഭവം

എന്നാലും എന്നോടു ഈ ചതി വേണ്ടായിരുന്നു.. വിക്രമനെ പോലെയോ കോയിക്കാ നെ പോലെയോ ഷുക്കൂറിനെ പോലെയോ.. അതും അല്ലെങ്കിൽ പൊട്ടെ.. ദൈവത്തിനെ പോലെയോ ഞാൻ എന്നേലും നിന്നെ പീഡിപ്പിക്കാൻ വന്നിട്ടുണ്ടൊ? ലാബിൽ വന്നിട്ടു ഞാൻ നിന്നെ എന്റെ കൈ കൊണ്ടു തൊട്ടിട്ടുണ്ടൊ? ഇല്ലല്ലോ?

ഇലെക്ട്രൊണിക്സ്‌ വിദ്യാർത്ഥി ആണെന്നുള്ള ഒരു അഹംകാരം ഞാൻ നിന്നോടു എപ്പൊഴേലും കാണിച്ചിട്ടുണ്ടൊ? എനിക്കു നിന്നോടു എന്തൊരു ബഹുമാനം ആയിരുന്നു? എന്നോടു നിന്നെ തൊടാൻ പറഞ്ഞപ്പൊഴൊക്കെ ഞാൻ ഒഴിഞ്ഞു മാറി നടന്നിട്ടില്ലേ? എന്നിട്ടും നീ എന്നോടെന്തിനീ ചതി ചെയ്തു? ലാബിൽ വന്നിട്ടു അവിടെം ഇവിടെം സം സാരിച്ചു നടന്നതല്ലതെ എപ്പൊഴേല്ലും ഞാൻ നിന്നൊരു പഞ്ചാരയടിക്കാൻ വന്നിട്ടുണ്ടൊ? പൊട്ടെ.. ഞാൻ അവിടെ എപ്പൊഴെലും നിന്റെ ദേഹത്തു കറന്റ്‌ അടിപ്പിച്ചിട്ടുണ്ടൊ? വിക്രമനും മറ്റും ചെയ്യുന്ന പോലെ നിന്റെ ദേഹത്തു 5 വാൽറ്റും 13 വാൽറ്റും ഒക്കെ കറന്റ്‌ അടിപ്പിച്ചിട്ടുണ്ടൊ?



എഴുന്നുനിന്ന നിഴല്‍

" എന്നെ ഒരു പെങ്ങളായി കാണണം".

"നിന്റമ്മേടെ നായരോട് പറ " എന്നവളുടെ മുഖത്തുനോക്കി പറയണം എന്നെനിക്കുണ്ടായിരുന്നു. പക്ഷെ ഒരു നെടുവീര്‍പ്പോടെ അവളകന്നു പോകുന്നത് നോക്കി നിന്നു. സ്ഥിരം ഉത്തരത്തില്‍ എന്റെ പതിനൊന്നാമത്തെ പെണ്‍കുട്ടിയോടുള്ള പ്രേമാഭ്യര്‍ത്ഥനയുടെ പര്യവസാനം.

കോളജില്‍ കണ്ട കാളനും ,പൂളനും വരെ പ്രേമം ഉണ്ട്.അതും രണ്ടും ,മൂന്നും വീതം.എന്റെ കുഴപ്പം എന്താണെന്ന് എനിക്ക് മനസ്സിലാവുന്നില്ല.ഇനി മലയാളി പെണ്‍കുട്ടികളുടെ പുരുഷ സങ്കല്പം വേറേയാണോ? മുണ്ടുടുത്തു...., ചന്ദനം തൊട്ടൂ..., മീശവക്കാന്‍ ശ്രമിച്ചു.... ഒന്നിലും രക്ഷകിട്ടിയില്ല.
പെണ്‍കുട്ടികളെ എല്ലാം ഇത്ര നന്നായിട്ടാണോ വീട്ടുകാര്‍ വളര്‍ത്തുന്നത്? ആര്‍ക്കും പ്രേമിക്കെണ്ടേ?
-ബോണീ പിന്റോ.


ഒരു ആത്മഹത്യാക്കുറിപ്പ്...

സാര്‍, ഞാന്‍ ഡോക്ടര്‍ ഫല്‍ഗുണന്‍ പിള്ള സ്നേഹമുള്ളവര്‍ ഡോ, ഫല്‍ഗു എന്നും വിളിക്കും. ആദ്യമായി ഇത് വായിക്കുക ഏതെങ്കിലുമൊരു പോലീസു സാറായിരിക്കുമെന്ന എന്റെ അത്യുന്നത പരീക്ഷണനിരീക്ഷണത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ സാര്‍ എന്നു സംബോധന ചെയ്തത് . ഈ കത്ത് സാറിനു എന്റെ മേശവലിപ്പില്‍ നിന്നും കിട്ടുമ്പോഴേയ്ക്കും ഞാന്‍ ഈ നാശം പിടിച്ച ചതിയന്മാരുടെ ലോകത്തു നിന്നും ഗുഡ്ബൈ പറഞ്ഞിട്ടുണ്ടാകും.

നല്ലനിലയില്‍ നടന്നുപോകുന്ന സര്‍ക്കാറാശുപത്രിയില്‍ ഞാന്‍ നിയമിതനായിട്ടു വര്‍ഷങ്ങള്‍ ഒരുപാടൊന്നുമായിട്ടില്ലെങ്കിലും ആശുപത്രിയുടെ ഉന്നതിക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചിരുന്ന ഒരു മഹത്‌വ്യക്തിയായിരുന്നു ഞാനെന്ന സത്യം ഇവിടെ തുറന്നു സമ്മതിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു അതോടൊപ്പംതന്നെ പുളകിതനുമാകുന്നു..
-രസികന്‍.


"ഈ പേയ്പ്പറിനെന്തു പറ്റി?"



നേരം വെളുക്കുന്നതിന് മുമ്പേ തന്നെ എഴുന്നേറ്റ് പല്ല് പോലും തേക്കാതെ അയല്പക്കത്തെ വീടിന്റെ ഗേറ്റിനു മുമ്പില്‍ സൈക്കിളിന്റെ മണിയടിയൊച്ചയും കാതോര്‍ത്തു നില്‍ക്കുമായിരുന്നു.ഗേറ്റിനു മുകളിലൂടെ മുറ്റത്തേക്ക് വലിച്ചെറിയുന്ന "പെയ്പ്പറ്"(നമ്മള് കണ്ണൂരുകാര്‍ക്ക് വര്‍ത്തമാന
പത്രം പേയ്പ്പറാണ്) വീട്ടുകാര്‍ എഴുന്നേല്ക്കുന്നതിനു മുമ്പ് വായിച്ചു തീര്‍ക്കുകയാണ് ഉദ്ദേശം.വീടിനടുത്ത് പേപ്പര്‍ വരുത്തിയിരുന്നത് അച്ചാച്ചന്‍ എന്ന് ഞാന്‍ വിളിച്ചിരുന്ന റിട്ട.ഹെഡ് മാസ്റ്റര്‍ കൃഷ്ണന്‍ മാസ്റ്ററുടെ ആ വീട്ടില്‍ മാത്രമായിരുന്നു.ഇനി അഥവാ അച്ചാച്ചന്‍ നേരത്തെ എഴുന്നേറ്റാല്‍ തന്നെ ഒന്നാമത്തെ പേജ് എടുത്തിട്ട് "ഇന്നാ വായിച്ചോ"എന്ന് പറഞ്ഞു ബാക്കി പേജുകള്‍എനിക്ക് തരും .അന്നൊക്കെ "പെയ്പ്പറ് "എന്നാല്‍ അച്ചാച്ചന്റെ വീട്ടില്‍ വരുത്തിയിരുന്ന മാതൃഭൂമിയായിരുന്നു.രാത്രി ഓഫീസില്‍ നിന്നും വരുമ്പോള്‍ അച്ഛന്‍ കൊണ്ടു വന്നിരുന്ന സുദിനം ,സ്ഫോടനം തുടങ്ങിയ സായാഹ്ന പത്രങ്ങളല്ലാതെ മറ്റൊരു പത്രവും ഞാന്‍ കണ്ടിട്ടുമില്ലായിരുന്നു..
-ആദര്‍ശ്.

ഒരു അന്വേഷണത്തിന്റെ കഥ

ഇതു ശരിക്കും സംഭവിച്ചതാണ് കേട്ടോ ..ഇപ്പോലെങ്ങും അല്ല ..ഏതാണ്ട് 10-12 വര്‍ഷങ്ങള്‍ക്കു മുന്പ് നടന്നതാണ് ...


കുട്ടികള്‍ ക്രിക്കറ്റ് കളിയില്‍ മുഴുകിയിരിക്കുകയാണ് ...സിക്സറും ഫോറും ...എന്താണ് ആവേശം ..ഇന്ത്യ ലോകകപ്പ് നേടിയപ്പോള്‍ പോലും ഇത്രയും ബഹളം ഉണ്ടായിരിക്കില്ല.


എല്ലാവരും ഏകദേശം 8-10 വയസ്സ് പ്രായം വരുന്നവരാണ് കേട്ടോ. കൂടത്തില്‍ എന്റെ കസിന്‍ ബ്രദര്‍ ഉണ്ട് ..എന്റെ അനിയന്റെ അതെ പ്രായമാണ് അവനും (8 വയസ്സ്)..അവനെ തത്കാലം അപ്പൂസ് എന്ന് വിളിക്കാം..
-സ്നോവൈറ്റ്.


തിരുമുറിവ്


കുട്ടപ്പനു കേരളവുമായി ഒരു ബന്ധവുമില്ല കേട്ടോ.എന്താ?കുട്ടപ്പന്‍ എന്നാ പേര് കേട്ടിട്ടാണോ സംശയം?എന്നാല്‍ നമുക്കിവനെ ജോസഫ്‌ അല്ബെര്‍ടോ ലൂയിസ് റൊമാരിയോ കിംഗ്‌ ജൂനിയര്‍ എന്ന് വിളിക്കാം.എന്തേ?കുട്ടപ്പന്‍ മതിയല്ലേ?അടുത്ത സംശയം കുട്ടപ്പന്‍ ആരുടെ ആളാ എന്നായി.അവനെ കുട്ടപ്പന്‍ ജോസഫ്‌ എന്ന് വിളിക്കണോ?മുഹമ്മദ്‌ കുട്ടപ്പന്‍?കുട്ടപ്പന്‍ രാമകൃഷ്ണന്‍?കുട്ടപ്പന്‍ സിംഗ്?നമുക്ക്‌ അവനെ ആദ്യം പറഞ്ഞ പേരില്‍ തളച്ചിടാം.

കുട്ടപ്പന്റെ നാട്ടില്‍ വെളുത്ത കാക്കകളും കറുത്ത കൊക്കുകളുമായിരുന്നു.കൊക്കായി മാറി കാക്കയായി പറക്കാനായിരുന്നു കുട്ടപ്പന്റെ ആഗ്രഹം.കറുത്ത മഷി കൊണ്ട് വെളുത്ത പേപ്പറില്‍ അവന്‍ കുറിച്ചിട്ട വാക്കുകള്‍ കവിതകളാണെന്നു ജനം പറഞ്ഞു.കുട്ടപ്പന്‍ വലിച്ചെറിഞ്ഞ വാക്കുകള്‍ക്ക്‌ കോടികള്‍ വില വന്നു.വാരികകളും മാസികകളും കുട്ടപ്പന്റെ ഒരു വാക്യത്തിനു താളുകള്‍ ഒഴിച്ച് വെച്ചു.കുട്ടപ്പന്റെ ചിത്രമില്ലാതെ പത്രങ്ങള്‍ ഇറങ്ങില്ലെന്നായി.കുട്ടപ്പന്റെ കവിതകള്‍ കുട്ടപ്പന്റെ തന്നെ തുപ്പല്‍ മഷിയിലൂടെ പുറത്ത്‌ വന്നപ്പോള്‍ മാസികകളുടെയും വാരികകളുടെയും ജോലി റേഡിയോയും ടി.വി.യും ഏറ്റെടുത്തു.'കുട്ടപ്പന്റെ കവിതകള്‍' എന്ന പേരില്‍,കുട്ടപ്പന്‍ തന്നെ എഴുതി കുട്ടപ്പന്‍ തന്നെ കമ്പോസ്‌ ചെയ്ത് കുട്ടപ്പന്‍ തന്നെ പാടിയ കവിതകള്‍ ഉള്‍ക്കൊള്ളിച്ച് ഇറങ്ങിയ സി.ഡി. ലക്ഷക്കണക്കിന്‌ കോപ്പികള്‍ വിറ്റുപോയി.അതിനനുസരിച്ച് തന്നെ കുട്ടപ്പന്റെ പുതിയ കറുത്ത പെയിന്റ് അടിച്ച വീടും പൂര്‍ത്തിയായി.എല്ലാ പ്രമുഖ വേദികളും കുട്ടപ്പനായി കസേരകള്‍ മാറ്റി വെച്ചു. വേദികള്‍ കയറി ഇറങ്ങുംതോറും ഓന്തിനെ പോലെ കുട്ടപ്പനും മാറി.അതിനിടെ ഒരു പ്രശസ്ത കമ്പനി കുട്ടപ്പന്റെ പേരിനു തന്നെ പേറ്റന്റ് എടുത്തു...
-അഭിജിത്.


ദുരിതാശ്വാസം

ജിവിതം ഒരു ഉരുള്‍ പൊട്ടലില്‍ തീരാനുള്ളതല്ലല്ലോ..

വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല.

“ചോമാ യ്യ് പോരുന്നില്ലേ, സര്‍ക്കാര്‍ കൂളില്‍ കഞ്ഞിണ്ടാവും”

മൂപ്പന്‍റെ ചോദ്യത്തിനുമുന്നില്‍ പ്രത്യേകിച്ചൊന്നും പറയാനുണ്ടായിരുന്നുല്ല.

പൊട്ടിപ്പൊളിഞ്ഞും, തെന്നിനീങ്ങിയും നശിച്ച വഴികളില്‍, എല്ലാം നഷ്ടപ്പെട്ടവരുടെ അടക്കിപ്പിടിച്ച രോദങ്ങള്‍ക്കൊപ്പം സാവധാനം നടന്നു..



അദ്ധ്യായം 04 - നാരദനും മന്‌ഥരയും

ഇവിടെ അയോദ്ധ്യാകാണ്ഡം ആരംഭിക്കുന്നു..

ബാലകാണ്ഡത്തിന്‍റെ അവസാനം സൂചിപ്പിച്ച പോലെ, ശ്രീരാമഭഗവാന്‍ സീതാ ദേവിയോടൊപ്പം അയോദ്ധ്യയില്‍ സന്തോഷത്തോടെ വാണിരുന്ന കാലഘട്ടം..
പതിവില്ലാതെ, ഒരു ദിവസം ഭഗവാനെ കാണാന്‍ ഒരാള്‍ വന്നു..
നാരദന്‍!!
വളരെ നല്ലൊരു വ്യക്തി..
വളരെ വളരെ നല്ല സ്വഭാവം!!
'നാരായണ നാരായണ' എന്ന് പറഞ്ഞ് കൊണ്ട് ലോകം മൊത്തം സഞ്ചരിക്കുന്ന മുനിവര്യന്‍.ഇങ്ങനെ സഞ്ചരിക്കുന്ന കൂട്ടത്തില്‍, എവിടേലും രണ്ട് പേര്‌ ചിരിച്ചോണ്ട് സംസാരിക്കുന്നത് കണ്ടാല്‍ അവിടെ പ്രത്യക്ഷനാകും, അഞ്ച് മിനിറ്റ് അവരോട് സംസാരിക്കും, എന്നിട്ട് തിരിച്ച് പോരും.അങ്ങനെ നാരദര്‍ അപ്രത്യക്ഷനായി കഴിയുമ്പോള്‍ ചിരിച്ച് കൊണ്ടിരുന്നവര്‍ തമ്മില്‍ തല്ലുന്നത് കാണാം.
അതിനു നാരദരെന്ത് പിഴച്ചു??
അദ്ദേഹം ഒരു പുണ്യ പ്രവൃത്തി ചെയ്തു..
-അരുണ്‍ കായംകുളം.


ധവളപത്രം

അസ്തികളെ
ചുറ്റിപ്പറ്റി
ഒട്ടിക്കൂടിയ മാംസം
ഇടിയുകയൊ
അഴിയുകയൊ
അതുമല്ലെങ്കില്‍
ഉണങ്ങി..ഉണങ്ങി..
-ടി എ ശശി.

എന്നിലെത്താന്‍.........

വാക്കുകളുണ്ട്‌
ഉള്ളു പൊള്ളി കരിഞ്ഞത്‌
വിയര്‍പ്പിന്റെ നനവുള്ളത്‌
ശ്വാസത്തിന്റെ മണമുള്ളത്‌
നിശ്വാസത്തിന്റെ ചൂടുള്ളത്‌
കണ്ണീരുപ്പു കലര്‍ന്നത്‌
വാക്കുകളുണ്ട്‌, മരമാവുന്നത്‌
ചില്ല കൈകള്‍ നീട്ടി നിലവിളിക്കുന്നത്‌
പറന്നു പോയവരെ കുറിച്ചോര്‍ത്ത്‌..
-മഹി


ഇങ്ങനെയും ചിലത്

ചോക്കുകഷണം
എഴുതിവച്ചതെല്ലാം
മായ്ച്ചുകളഞ്ഞ ബോര്‍ഡ്
അവധിക്കാലത്ത്
ഒറ്റയ്ക്കിരുന്നു മുഷിഞ്ഞ്
ബഞ്ചിലും ഡസ്കിലുമെല്ലാം
ചവിട്ടി നടന്ന പാടുകളുണ്ടാവും
സ്കൂള്‍തുറക്കുന്ന
ഓരോ ക്ലാസ്മുറിയിലും..
-അനീഷ് പി ഇളനാട്.

ഒഴുക്കിൽ ഒരു പാറത്തം.

മുറിവിൻ മൂർത്തിഞാൻ.
അറിവിൻ പൂർത്തിയിൽ നി-
ന്നടർന്ന്പോകയാൽ
ഒഴുക്കിലേക്ക്
തെറിച്ചുവീണു.

ഉണ്ടെനിക്ക്
മുറിവുകൾ തീർത്തൊരായിരം
മുനകൾ, മുഖങ്ങൾ
മുർച്ച,മൂപ്പുകൾ..
പുഴയിൽ വീണൊരു
വെറും കരിങ്കൽക്കഷണമായ്
കരുതരുതെന്നെ.
-സനാതനന്‍.

മറക്കാനാവാതെ

ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.

മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ചര്‍ദ്ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു.
ശ്രദ്ധേയന്‍.



വേടന്‍

നെഞ്ചില്‍ അമ്പേറ്റു പിടയുന്ന
ഒരു പക്ഷിയാണീ പ്രഭാതം.

ഇത് വേടന്‍റെ ഇടത്താവളമാണ്.
ഒരിക്കല്‍ അവനിവിടെയെത്തും.
പിന്നെയെന്‍റെ ഇളംതൂവലും
പിഴുതെറിഞ്ഞു എന്നോട്
പറന്നു പോകാന്‍ കല്പിക്കും.
-മേരി ലില്ലി.




തൂവാല വില്‍പ്പന

അവസാന വില്‍പ്പന
അതിവേഗമെത്തുവിന്‍
കുടിലിലെ മുനിയുന്ന
വെട്ടത്തില്‍ മണ്‍ മണം
നാസികയില്‍ നേര്‍ത്ത
നൂലായി പിടയ്ക്കുന്ന
അണയാന്‍ മടിക്കുന്ന
പ്രാവിന്റെ പ്രാണന്നു
ജീവജലമിറ്റിച്ചു
താന്‍പേറുമപരാധ-
ചക്രമുരുളുന്ന
വേഗം കുറയ്ക്കുവാന്‍..
-ലെനിന്‍

ദൈവത്തിനെക്കുറിച്ച് ഒരു കവിത

ഉറങ്ങുകയായിരുന്നു ഞാന്‍
അമ്മയുടെ മടിയിലെന്ന പോലെ,
തണുപ്പിന്‍റെ കരലാളനങ്ങളേറ്റ്...
നിശയുടെ പുതപ്പിനുള്ളില്‍.

നിദ്രയുടെ സമതലങ്ങളിലൂടെ
ഒരു കുട്ടിയെപ്പോലെ അലഞ്ഞു തിരിയവേ;
സ്വപ്നങ്ങളുടെ ചക്രവാളത്തില്‍
ഒരു കവിത ചന്ദ്രനായ്‌ ഉദിച്ചുവന്നു.
-അനൂപ്.

കലിക


കാലത്തിന്നങ്കണ വാടിയില്‍ പണ്ടേ
പൂവാകാന്‍ നിന്നൊരു
കലിക ഞാന്‍
ക്രൂര വിധികളാമുഷ്ണ,കീടങ്ങളാല്‍
വിധി തെല്ലും മാറാതെ നിന്നുവല്ലോ

കാലങ്ങള്‍ പാറിപ്പറന്നങ്ങു പോകുന്നു
വിരിയുന്നില്ല ഞാന്‍, ദുര്‍വിധിയോ,
ദിനങ്ങള്‍ തള്ളിക്കളമ്പോഴും ഞാനൊ -
രു ദിനം വിരിയുമെന്നാശിച്ചിരുന്നു..
-രാജേഷ് ശിവ.


1 comments:

Unknown said...

ആശംസകൾ ഒരോ ദിവസവും മികവുറ്റതായി വരുന്നു ,
സജി

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP