FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

30ജൂലൈ2009 - ശ്രീ രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍..

Wednesday

അന്തരിച്ച ശ്രീ രാജന്‍ പി ദേവിന് ബ്ലോത്രത്തിന്റെ ആദരാഞ്ജലികള്‍..


രാജന്‍ പി ദേവ് ... ഒരു .. ഓര്‍മ്മ കുറിപ്പ് .







രാജന്‍ പി ദേവിന് ആദരാഞ്ജലികള്‍ !!!! .


രാജന്‍ പി ദേവ് ഞങ്ങള്‍ക്ക് ഒരു ഏട്ടനെ പോലെയായിരുന്നു ... മറ്റു നടന്മാരില്‍ നിന്നും വ്യത്യസ്തമായ ഒരു ശൈലി വെച്ച് പുലര്‍ത്തുന്ന സ്വഭാവമായിരുന്നു . അദ്ദേഹത്തിന്റേത് , ദേവേട്ടന്‍ എന്നും രാജേട്ടന്‍ എന്നും ഞങ്ങള്‍ വിളിക്കുന്ന ഈ കലാ പ്രതിഭ മലയാള സിനിമക്കു തീരാ നഷ്ട്ടം തന്നെയാണ് .
-
സിജാര്‍ വടകര

ആര്‍ക്കറിയാം

മലയാള സിനിമയെ ഒന്നു കൂടി ദരിദ്രമാക്കി കൊണ്ടു ഒരു നടന്‍ കൂടി നമ്മെ വിട്ടു പോയി , രാജന്‍ .പി .ദേവ് . അദ്ദേഹത്തിന്റെ അഭാവം, അഭാവം തന്നെ ആയി അവശേഷിക്കും . അത് പോലെ മലയാള സിനിമയില്‍ ഏതൊക്കെയോ തരത്തില്‍ ശൂന്യത സൃഷ്ടിക്കുന്നുണ്ട് , ഒടുവില്‍ ഉണ്ണിക്കൃഷ്ണന്റെ യും , എന്‍ . എഫ്‌ . വര്‍ഗീസിന്റെയും മറ്റും വേര്‍പാടുകള്‍. ഇവരൊക്കെ വലിയ നടന്മാരായത് കൊണ്ടു തന്നെ യാണ്, അല്ലെങ്കില്‍ അവര്‍ തികഞ്ഞ കലാകാരന്മാരായത് കൊണ്ടു തന്നെ യാണ് അവരുടെ സ്ഥലം അങ്ങനെ ഒഴിഞ്ഞു കിടക്കുന്നതും അവരെ നാം വീണ്ടും വീണ്ടും ഓര്‍മിക്കുന്നതും.
-സാവി.

പ്രേക്ഷകനെ മെരുക്കിയ കാട്ടുകുതിരക്ക് വിട !


ഇതൊരു പ്രേക്ഷകന്റെ ഓര്‍മക്കുറിപ്പാണ്‌. രാജന്‍ പി ദേവ് എന്ന നടനെ മാത്രം അറിയുന്ന, ആ വ്യക്തിയെ അറിയാത്ത. ഒരാളുടേത്‌. നമ്മെ വിസ്മയിപ്പിച്ച മറ്റൊരു നടന്‍ കടന്നു പോകുമ്പോള്‍ ഉള്ള ഓര്‍മ്മകള്‍ .

-

ചെറായി ബ്ലോഗ് മീറ്റ് - 2009; പാർട്ട് 1

ഓര്‍മ്മയുടെ ചെപ്പിലേക്ക് അവിസ്മരണീയമായ അനവധി മുഹൂർത്തങ്ങൾ സമ്മാനിച്ച ദിവസമാണു ഇക്കഴിഞ്ഞ ജൂലൈ 26. ചെറായി കടപ്പുറത്തെ മണൽത്തരികളെയും, തിരകളെയും സാക്ഷിനിർത്തി ഞങ്ങൾ 120ഓളം പേർ അമരാവതി റിസോർട്ടിൽ ഒത്തുചേര്‍ന്നു. ഒരു സുഹൃദ്സംഗമം എന്നതിനേക്കാളുപരി കുടുംബസംഗമം എന്ന വാക്കിനെ അന്വർത്ഥമാക്കുന്ന വിധത്തിലുള്ള കൂടിക്കാഴ്ചയായിരുന്നുവത്.


ഇതാ ഞങ്ങളെല്ലാവരും ഇവിടെയുണ്ട്.

-ഹരീഷ് തൊടുപുഴ.

ചെറായിയിലെ സൌഹൃദത്തിന്റെ കടല്‍ത്തീരത്ത്

.
ജൂലൈ 25 പകല്‍

ടിംണീം...ടിംണീം...ടിംണീം...ടിംണീം...
എന്റെ മൊബൈലിലൊരു മിസ് ഡ് കാള്‍. എനിക്ക് മിസ്ഡ് കോള്‍ അടിക്കുന്ന ഊപ്പ ദരിദ്രവാസിയാരെഡേ എന്നാലോചിച്ച് ഞാന്‍ മൊബൈലെടത്തു നോക്കി.

സംശയമില്ല. പോങ്ങുമ്മൂടന്‍ തന്നെ..

-നന്ദകുമാര്‍.


"ചെറായി മീറ്റിന്റെ ബാക്കിപത്രങ്ങള്‍"

പുതിയ അറിയിപ്പ് :
ചെറായി വരകള്‍ ഉടന്‍ വരച്ചു തുടങ്ങുമെന്നുള്ള പദ്ധതിയുമായി ശ്രീ സജീവ്‌
മീറ്റില്‍ പങ്കെടുത്ത എല്ലാവരോടും സജീവ്‌ ഒരഭ്യര്‍ത്ഥന കൂടി ചെയ്യുന്നു. അദ്ദേഹം വരച്ച നിങ്ങളുടെ കാരിക്കേച്ചര്‍ സ്കാന്‍ ചെയ്തുഅദ്ധേഹത്തിനു sajjive@gmail.com എന്നതില്‍ ഇ - മെയില്‍ അയച്ചു കൊടുക്കണം .
-ജോ.

ഓ എന്തോന്നെഡായ് ഇതൊരു മീറ്റ് ആണോ ?????

ഏകദേശം ഒരു മാസത്തോളമായി മീറ്റ്‌ ഈറ്റ്‌ എന്നെല്ലാം പറഞ്ഞോണ്ടിരിക്കാന്‍ തുടങ്ങിയിട്ട്. അങ്ങനെ അവസാനം വന്നല്ലോ വന്നല്ലോ വനമാല വന്നല്ലോ എന്നും പാടി ആ സുദിനം വന്നെത്തി. ജൂലൈ 26 ഞാറാഴ്ച, വിശ്വപ്രസിദ്ധമായ (അല്ലെങ്കില്‍ ബൂലോക പ്രസിദ്ധമായ)"ചെറായി ബ്ലോഗേര്‍സ് മീറ്റ്" നടക്കുന്ന സുദിനം(ബുഹ് ഹ ഹ ഹ)
-വേദവ്യാസന്‍


ഗൂഗിള്‍ അമ്മച്ചിക്കുള്ള നിവേദനം

പരമ കാരുണ്യവതിയും സാത്വികയും പാവങ്ങളുടെ അമ്മയുമായ ഗൂഗിള്‍ അമ്മച്ചി അറിയുവാന്‍ ചെറായി മക്കള്‍ സമര്‍പ്പിക്കുന്ന നിവേദനം .

അമ്മച്ചിക്ക് വണക്കം .

പാവങ്ങളായ അടിയങ്ങള്‍ വളരെക്കാലമായി ദാഹിച്ചു മോഹിച്ചു വീണു കിട്ടിയ ഒരു മീറ്റായിരുന്നല്ലോ ചെറായിയില്‍ നടന്നത് .മനുഷ്യ മനസുകള്‍ ഒന്നായ ആ ദിവസത്തിന് വേണ്ടി എത്രയോ നാളുകള്‍ ഞങ്ങള്‍ പ്രയക്ത്നിച്ചു എന്നും അമ്മച്ചിക്കറിയാം . അമ്മച്ചിയറിയാതെ ബൂലോകത്തില്‍ ഒന്നും നടക്കില്ല എന്നറിയാം . എന്നാലും ഹൃദയ വേദനയോടെ ഹൃദയ രക്തത്തില്‍ എഴുതുകയാണ് ഈ നിവേദനം .അമ്മച്ചി ഇതില്‍ പറഞ്ഞിരിക്കുന്ന കാര്യങ്ങള്‍ ശരിയായി പഠിക്കുകയും വേണ്ട നടപടികള്‍ കൈക്കൊള്ളുകയും ചെയ്യും എന്ന് കരുതട്ടെ .
-കാപ്പിലാന്‍

158. ചെറായി: സ്വാമി പറഞ്ഞത്

ചെറായി ബ്ലോഗ്‌ മീറ്റ്‌ കഴിഞ്ഞെന്നു എല്ലാവരും അറിഞ്ഞു. ചില ഫോട്ടോകളും കണ്ടു. പക്ഷെ മീറ്റിനു ശേഷം ബ്ലോഗര്‍മാര്‍ എവിടെ... ആര്‍ക്കെങ്കിലും അറിയാമോ.
ഇല്ലാ. അതാണ്‌. ആരും അറിയാത്ത അന്തപുരകഥകള്‍.
-കൂതറ തിരുമേനി.


ക്യൂബാ മുകുന്ദന്‍ കേള്‍ക്കണ്ട !

കമ്മ്യൂണിസ്റ്റ്‌ രാജ്യമായ ക്യൂബയില്‍ കരിഞ്ചന്ത വ്യാപാരം കാര്യമായി നടന്നിരുന്നത് തെരുവുകളില്‍ ആയിരുന്നു (ഇപ്പോഴും). കേട്ട് കേള്‍വി ആണ് പ്രധാന പരസ്യം . എന്നാല്‍ ഇപ്പോള്‍ രെവൊലികൊ .കോം എന്ന ഒരു വെബ്സൈറ്റ്‌ ഇതിന്റെ സ്ഥാനം ഏറ്റെടുത്തിരിക്കുന്നു . ഒരുവിധം എല്ലാ കച്ചവടങ്ങളും ഗവണ്മെന്റ് നിയന്ത്രണത്തില്‍ ആയ , ക്യൂബയില്‍ ഒരല്പം കാശു ഉണ്ടാക്കണമെങ്കില്‍ ഇത് തന്നെ ശരണം.

-അപരന്‍.

സ്വയാശ്രയ പ്രതിസന്ധികള്‍

കഴിഞ്ഞ 5 വര്‍ഷങ്ങളായി കേരളത്തിലെ വിദ്യാഭ്യാസ മേഖലയിലും രാഷ്ട്രീയത്തിലും ഒരു പോലെ ആശങ്കകളും കുഴപ്പങ്ങളും വിതച്ച്‌ സ്വയാശ്രയ പ്രശ്നം നിറഞ്ഞു നില്‍ക്കുന്നു. എന്റെ തന്നെ ആദ്യകാല ബ്ലോഗുകളില്‍ ബഹു ഭൂരിപക്ഷവും ഈ വിഷയത്തെപ്പറ്റിയയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ സ്വയാശ്രയ നിയമം ഈ വിഷയത്തിലുള്ള ഒരുപാട്‌ സംശയങ്ങള്‍ക്ക്‌ അന്ത്യം കുറിച്ചുകൊണ്ട്‌ കോടതി തള്ളിയതോടെ മാനേജ്മെന്റുകള്‍ക്ക്‌ ഉള്ള അവകാശം അടിവരയിട്ടു.
-കിരണ്‍ തോമസ് തോമ്പില്‍.

മനോരമക്കെന്തിന്റെ കുഴപ്പമാണ്?


ഇന്നത്തെ മനോരമ പത്രത്തിന്റെ മുന്‍പേജില്‍ വന്ന ഒരു വാര്‍ത്ത !
-നാട്ടുകാരന്‍


ഒരു പൊന്മുടി യാത്ര ....

നിബിഡമായ പൊന്മുടി വനത്തിലൂടെ ഞാനും അഭിയും നടത്തിയ
സാഹസിക യാത്രകള്‍,അവിടനിന്നും കല്ലന്‍ കാണിയുടെ കുറച്ചു ഫോട്ടോകള്‍ (കുറച്ചു പൈസ പോയി ) കിട്ടി
"കല്ലാ,കുറച്ചുഫോട്ടോ എടുത്തോട്ട? '
"ഞാള ഫോട്ടം പിടിച്ചാല് ഞാള് കയ്യിന തല്ലും !!! "
"കായിതരാം?"
"എത്തറവേണേലും പിടിക്കിന്‍"
-കല്ലന്‍ കാണി.

മലയാളിക്കൊരു എഴുത്ത്

ഞാന്‍ എന്‍റെ ബ്ലോഗ്‌ വിസിറ്റര്‍ ലിസ്റ്റ് നോക്കിയപ്പോഴാണ് നമ്മള്‍ മലയാളികളുടെ മഹത്വം എനിക്ക് മനസ്സിലായത് . ഏതെല്ലാം ദേശത്തു നിന്നാണ് വിസിറ്റര്‍ മാര്‍ വന്നിരിക്കുന്നത് . ചൈന , സൌത്ത് കൊറിയ , സാവോ പോളോ ( ബ്രസീല്‍ ആണെന്ന് തോന്നുന്നു- ഭായിയോം ബെഹനോം ജനറല്‍ ക്നോലട്ജ് കുറവാണു ,ക്ഷെമിക്കുക.)ലോകത്തിലേറ്റവും പ്രവാസികള്‍ ഉള്ള നാട് ഒരു പക്ഷെ നമ്മുടെ കൊച്ചു കേരളം ആയിരിക്കും .
-ഒരു ദേശത്തിന്റെ കഥ.


കമ്പ്യൂട്ടറുകളുടെ ചരിത്രം - ഭാഗം 1 E-mail


കമ്പ്യൂട്ടർ എന്ന ഉപകരണം നാമിന്ന് കാണുന്ന നിലയിലേക്ക് എത്തിപ്പെടുവാൻ പിന്നിടേണ്ടിവന്ന നാഴികക്കല്ലുകൾ ഒട്ടനവധിയാണ്. ഒരു കൂട്ടം പ്രതിഭാശാലികളുടെ കഠിനപ്രയത്നത്തിന്റേയും അപാരമായ ദീർഘവീക്ഷണത്തിന്റേയും ആകെത്തുകയാണ് ദൈനംദിന ജീവിതത്തിൽ ഇന്ന് ഒഴിച്ചുകൂടാൻ പറ്റാതായി മാറിക്കൊണ്ടിരിക്കുന്ന കമ്പ്യൂട്ടറുകൾ എന്ന അൽഭുത യന്ത്രങ്ങൾ.
-RPR


ഇ-മെയിൽ ചെസ്സ്

ചെസ്സ് വളരെ പ്രചാരമുള്ള ഒരു ഗെയിം ആണെന്നതിൽ സംശയമില്ല. ചെസ്സ് ഭ്രാന്തൻ മാരുടെ സാനിധ്യം ഇന്റർനെറ്റിലുമുണ്ട്. സവിശേഷമായ ഒരു ഓൺലൈൻ ചെസ്സ് സൈറ്റാണ് ലെറ്റ്സ്പ്ലെചെസ്സ് . കോം. ഇമെയിൽ ചെസ്സിനു പുതിയമാനങ്ങൾ നൽകുന്നു സൈറ്റ്.
-മനോജ് എ പി.

ആപ്പിള്‍ പങ്കു വച്ച കഥ.

പണ്ട്. ഒരു ഇരുപതു വര്‍ഷത്തോളം മുമ്പുള്ള ഒരു കുടുംബം.ഇന്നത്തെ പോലെ ന്യൂക്ലിയര്‍ അല്ലാത്ത,അമ്മയും അപ്പനും പത്തു മക്കളും അടങ്ങുന്ന കുടുംബം.

ആകെ ഉള്ളത് ഒരു ചെറിയ വീടും അത് നില്‍ക്കുന്ന പതിനഞ്ച് സെന്‍റ് സ്ഥലവും മാത്രം.
-ജോണ്‍ ചാക്കോ. പൂങ്കാവ്.

ജയ്ഹൊ- ഇനി ബംഗാളി ആല്‍ബം

ലോകത്തിലെ സംഗീതവുമായി ബന്ധപ്പെട്ട ഏറ്റവും വലിയ സ്വതന്ത്ര പ്രസ്ഥാനമായ just plain Folks ന്റെ 2009 ലെ ഇന്‍ഡ്യന്‍ ക്ലാസ്സിക്കല്‍ മുസിക്‌ ഫോക്സ്‌ അവാര്‍ഡിന്‌ ബംഗാളി ആല്‍ബമായ"മിസികി മിസികി" നാമനിര്‍ദ്ദേശം ചെയ്തിരിക്കുന്നു.ജെപീഫ്‌ 55000ത്തോളം വരുന്ന ലോകത്തിന്റെ പല ഭാഗങ്ങളിലുള്ള ഗാനരചയിതാക്കള്‍,പ്രസാധകര്‍,റിക്കാര്‍ഡിംഗ്‌ ആര്‍ട്ടിസ്റ്റുകള്‍ എന്നിങ്ങനെ ഈ രംഗത്തുള്ളവരുടെ ഒരു ഓണ്‍ലൈന്‍ കൂട്ടുകെട്ടാണ്‌.

-മണി ഷാരത്ത്.


പുതിയ മുഖം (Puthiya Mugham)

Puthiya Mugham - Malayalam Film Review by Chithravishesham. A Film Directed by Dhipan; Starring Prithviraj, Priyamani, Bala, Meera Nandan etc.
വര്‍ഷങ്ങള്‍ക്കു മുന്‍പ് ‘ലീഡര്‍’ എന്ന ചിത്രത്തിലൂടെ സംവിധാനരംഗത്തെത്തിയ ദീപന്റെ തുടക്കം മോശമായിരുന്നു. ‘പുതിയ മുഖ’മെന്ന ചിത്രത്തിലൂടെ വീണ്ടുമൊരു ശ്രമം നടത്തുന്ന ദീപനിതൊരു പുതിയ തുടക്കം കൂടിയാണ്.
-ഹരി.



57. ഇന്നത്തെ താരം : കമ്മ്യൂണിസ്റ്റ് പച്ച

Name : Eupatorium odoratum
Family : Asteraceae
പനി മാറിയിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും വിട്ടുമാറാത്ത ശരീരവേദന മാറ്റാന്‍ കമ്മ്യൂണിസ്റ്റ് പച്ചയുടെ (അപ്പ) ഇലയിട്ട്, വെള്ളം തിളപ്പിച്ച് നന്നായി കുളിച്ചു.
-മിനി.


അദ്ധ്യായം 12 - സീതയെ തേടി


മാരീചനിഗ്രഹം കഴിഞ്ഞ് പര്‍ണ്ണശാലയിലേക്ക് തിരിച്ച് വരുന്ന ഭഗവാന്‍റെ അടുത്തേക്ക്, സീതാദേവിയുടെ നിര്‍ബന്ധത്താല്‍ പുറപ്പെട്ട ലക്ഷ്മണനെത്തുന്നു.രാവണന്‍ സീതയെ തട്ടി കൊണ്ട് പോയന്ന് മനസാല്‍ ബോധ്യമായ ശ്രീരാമചന്ദ്രന്‍, രാവണന്‍റെ കൈയ്യില്‍ അകപ്പെട്ടത് മായാസീതയെയാണെന്ന സത്യം ലക്ഷ്മണനില്‍ നിന്ന് മറച്ച് വയ്ക്കാന്‍ തീരുമാനിക്കുന്നു.അതിനാല്‍ സീതയെ തനിച്ചാക്കി എന്തിനാ വന്നത് എന്ന് രാമന്‍ ചോദിച്ചു.മറുപടിയായി, സീതാ ദേവി പറഞ്ഞ കഠോര വാക്കുകള്‍ പറയാന്‍ തനിക്ക് വിഷമമുണ്ടെന്നും, അത് കേട്ടുണ്ടായ ദുഃഖത്തില്‍ വന്നതാണെന്നും ഉണര്‍ത്തിക്കുന്നു.
-അരുണ്‍ കായംകുളം


ഉള്ളിലുള്ളത്

എന്തോ തിരഞ്ഞ്
തിരഞ്ഞെത്തിയതായിരുന്നു
ഉള്ളില്‍ കളഞ്ഞ് പോയത്

അകത്തേയ്ക്ക് നോക്കുമ്പോള്‍
മുമ്പേ തിരഞ്ഞ് പോയവരുടെ
സം ഘഗാനങ്ങള്‍ ക്കപ്പുറം
നിന്റെ ഏകാന്തതയിലെയ്ക്ക്
എത്തിനോക്കുന്നെന്റെയേകാന്തത..
-ജയേഷ് സാന്‍.


"വഴിയില്‍"

ഞാന്‍ ഇന്ത്യക്കാരനായതു കൊണ്ടാവണം
തൊട്ടടുത്ത്
ദസ്‌വിയില്‍ സ്വയം കോര്‍ത്തുകിടന്നൊരാള്‍
ഈജിപ്തുകാരനാണെന്ന്
പരിചയപ്പെടുത്തിയത്

മുമ്പില്‍
വെളുത്ത് ചുവന്നിരുന്നയാള്‍
ഇടയ്ക്കൊന്ന് തിരിഞ്ഞ്
ഫ്രഞ്ചുകാരനെന്ന് ചിരിച്ചത്
-നസീര്‍ കടിക്കാട്.

ഒരു നഷ്ട ബാല്യം

മുറ്റത്തു ചിറകറ്റു വീണ ശലഭം
എന്റെ ബാല്യം പോലെ പിടഞ്ഞു.

പാറിനടന്നവയിലൊന്നിലും
വിദൂരസാമ്യം പോലുമില്ല..

അച്ഛനുമമ്മയും ജയിച്ചൊരു നാളില്‍
തോറ്റു ഞാനുമെന്നനുജത്തിയും
-പി ഉണ്ണീകൃഷ്ണന്‍.

ഒറ്റജാലകം

ഭാരമില്ലായ്‌മക്ക്‌
ഉയരങ്ങളെന്നര്‍ത്ഥമുള്ളതിനാലാവാം
തള്ളിത്താഴെയിട്ട്‌
അച്ഛന്‍ പറന്നുപോയത്‌..

-ആഗ്നേയ.


റീ ഫില്‍


വിശ്വാസം:

ഹൃദയമിടിപ്പ്‌ തൊട്ടറിഞ്ഞവള്‍
എനിക്കായ്‌ നൂറുകണക്കിന് പ്രണയലേഖനങ്ങളെഴുതിയവള്‍
നൂറുകണക്കിന് പരീക്ഷകള്‍ നേരിട്ടവള്‍
എനിക്കായ്‌ നിരന്തരം ശബ്ദിച്ചു കൊണ്ടിരുന്നവള്‍
ഒടുവല്‍ തുപ്പല്‍ തീര്‍ന്നപ്പോള്‍
തൊണ്ട വരണ്ടപ്പോള്‍
എഴുത്ത്‌ നിന്നപ്പോള്‍
കുടല്‍മാല ഊരി വലിച്ചെറിഞ്ഞു.
-അഭിജിത്ത് മടിക്കുന്ന്.

പകല്‍ക്കിനാവ്

അതിന്റെ ശീതംപുരണ്ട, ഘനീഭൂതമായ
ആലിംഗനത്തിലേക്കു
ഞാന്‍ മടങ്ങിയെത്തുമെന്ന്
എന്റെ മുറിക്ക് തിട്ടമുണ്ട്.
-നവന്‍ - ദില്ലി പോസ്റ്റ്.

അവള്‍...









തെരുവോരത്തബലയായ്.. അവള്‍.!
മണ്ണില്‍ നഗ്നപാദങ്ങള്‍ പൂഴ്ത്തി,
ശകടവ്യൂഹം തുപ്പും കഫക്കറുപ്പേറ്റി,
അര്‍ക്ക കാ‍മക്കണ്ണിലുരുകിയും,
നിറം കെട്ടുമശരണയായ്.....!
-ഷിനില്‍ നെടുങ്ങാട്.



വേട്ടക്കാര്‍

ഇര പിടുത്തത്തിനു മുന്പേ....!!
-അര്‍ജുന്‍ സാഗര്‍.


അങ്ങനെ...



അങ്ങനെ വന്ന് വന്ന് കഴുത്തോളം കേറും....




‌-ശ്രീലാല്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP