FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

16ജൂലൈ2009. കായംകുളം സൂപ്പര്‍ഫാസ്റ്റ് നിര്‍ത്തി???

Wednesday


സൂപ്പര്‍ഫാസ്റ്റിനു താല്‍ക്കാലിക സ്റ്റോപ്പ്


2009 ജൂലൈ 17, വെള്ളിയാഴ്ച..
ഈ വര്‍ഷം അന്നാണ്‌ മലയാള മാസമായ കര്‍ക്കടകം ആരംഭിക്കുന്നത്.
കര്‍ക്കടക മാസത്തില്‍ രാമായണ പാരായണം ഒരു പുണ്യ പ്രവര്‍ത്തിയായാണ്‌ കരുതി വരുന്നത്.ഇന്നത്തെ തിരക്ക് പിടിച്ച ജീവിതത്തില്‍ പലര്‍ക്കും അതിനു കഴിയാറില്ല.എന്നാല്‍ ഈ കര്‍ക്കടകമാസത്തിലെ 31 ദിവസത്തിനുള്ളില്‍ രാമായണ കഥ നിങ്ങളില്‍ എത്തിക്കാന്‍ ഞാന്‍ ഒരു എളിയ ശ്രമം നടത്തുകയാണ്..
അതിനായി ഞാന്‍ ഒരു ബ്ലോഗ് തുടങ്ങി..
കര്‍ക്കടക രാമായണം
ഇവിടെ നിങ്ങള്‍ക്ക് രാമായണ കഥ വായിക്കാം, എന്‍റെ കാഴ്ചയില്‍..
ദിവസവും ഒരോ പോസ്റ്റ് വീതം, അങ്ങനെ 31 ദിവസത്തില്‍ രാമായണം.
ഇതാണ്‌ എന്‍റെ ആഗ്രഹം!!
-അരുണ്‍ കായംകുളം.

കാപ്പിലാന്‍ ആശാന് വാത്സല്യത്തോടെ......

ഈ കഥയിലെ കഥാപാത്രങ്ങള്‍ ബ്ലോഗ് ജീവികള്‍ മാത്രമാണ്. അവര്ക്കു മനുഷ്യന്മാരുമായി യാതൊരു വിധ സാദൃശ്യങ്ങളും ഇല്ല. അഥവാ തോന്നിയാല്‍ അത് തികച്ചും അഹങ്കാരമാണ്. ഈ പോസ്റ്റ് ഞാന്‍ എന്റെ ആശാനായ കാപ്പിലാന് സമര്‍പ്പിക്കുന്നു.

ഇതെങ്ങോട്ടാ മനുഷ്യാ രാവിലെത്തന്നെ തലയില്‍ തോര്‍ത്തൊക്കെ കെട്ടിയിട്ടു?

കാപ്പി: ഞാന്‍ വാഴയെ സ്വപ്നം കണ്ടെടീ. ഈയിടെയായി അവന്റെ ഒരു വിവരവും ഇല്ല. പുലര്‍ച്ച അഗ്രിഗേറ്റരില്‍ ചെന്നാല്‍ നാലരയ്ക്ക് ഒരു പോസ്റ്റുണ്ട് ,അതില്‍ പോയാല്‍ വ്യ്കീട്ടുള്ള പോസ്റ്റിനു തിരിച്ചു വരാം.

അവന്‍ ബ്ലോഗര്‍ കോളേജിലെ പരീക്ഷ കഴിഞ്ഞാല്‍ ഇങ്ങോട്ട് എത്തില്ലേ? നിങ്ങള്‍ ഇപ്പൊ ടൌണില്‍ കോളെജ് വരെ പോകണോ?

കാപ്പി: ഞാന്‍ പോയിട്ട് വരാടീ, പിന്നെ ഇന്നു ബ്ലോഗില്‍ പോസ്റ്റുകള്‍ ഇടാനുള്ളതാ, നീ കമന്റുകളൊക്കെ ഒന്നു നോക്കിക്കോണം...
കാപ്പിലാന്‍ മുകളിലെ റൂമില്‍ നിന്നും താഴേക്ക് വന്നു കോണിച്ചോട്ടില്‍ കിടക്കുന്ന കുഞ്ഞമ്മാമയെ വിളിച്ചുണര്‍ത്തിക്കൊണ്ട്.
കാപ്പി: ഞാന്‍ വാഴേടെ അടുത്തൊന്നു പോകുവാ. ഇന്നു പോസ്റ്റുള്ള ദിവസാ ഒരു ശ്രദ്ധ വേണം..
-വാഴക്കോടന്‍.

145.പരകായപ്രവേശം അഥവാ കൂടുവിട്ടു കൂടുമാറ്റം

(ഈ കഥ സാങ്കല്‍പ്പികം മാത്രം. സങ്കല്‍പ്പത്തിന് കപ്പം കൊടുക്കേണ്ട, ചിലവുമില്ല. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി യാതൊരു ബന്ധവും കുന്തവുമില്ല. ഉണ്ടെന്നു തോന്നിയാല്‍ ഞാനെന്തു ചെയ്യും. പരഹൃദയജ്ഞാനം കടുത്ത യോഗയിലൂടെയും തപസ്സിലൂടെയും നേടാമെന്ന് കരുതപ്പെടുന്നു. അതുപോലെ ചില മാന്ത്രികവിദ്യയില്‍ നൈപുണ്യമുള്ളവര്‍ പരകായപ്രവേശവും നടത്താന്‍ കഴിവുള്ളവരെന്ന് കരുതപ്പെടുന്നു. ആവോ. മിത്തിനെ മിത്തായി നിലനിര്‍ത്തിക്കൊണ്ട് തന്നെ മുമ്പോട്ട്‌ പോകാം. ഠിം.ഠിം.ഠിം. മൂന്നു കതിനാ പോട്ടിയതാ ഞെട്ടണ്ടാ.. ണിം.ണിം.ണ്‍റിം..റിം.. മണിയടിച്ചു അപ്പോള്‍ കഥ തുടങ്ങാം..)

കഥ കഥച്ചു കത്തനാര് വാഴവെച്ചു അപ്പൂപ്പന്‍ പഴംതിന്നു അമ്മൂമ്മ തൊലി തിന്നു.
എനിക്കൊന്നും കിട്ടിയില്ല അതുകൊണ്ട് ഞാന്‍ ചരിത്രം വിളമ്പുന്നു... ഇതാണ് പ്രാര്‍ത്ഥന.. ഒകെ.

ആരവിടെ....... ആരവിടെന്ന്... (ശേ.ശേ.. പണ്ടൊക്കെ ഒറ്റ ആരവിടെ മതിയായിരുന്നു. ഇപ്പോള്‍ ധാന്യം കുറവായിട്ടാണോ എന്തോ രണ്ടു മൂന്നു വിളിച്ചാലും ആരും അവിടില്ല... - ആത്മഗതം)
-കൂതറതിരുമേനി.

അധോലോഗ നായകന്‍ ഹരീഷ് ജിയുമായുള്ള അഭിമുഖം.

അതിസാഹസീകമായി ജീവന്‍ പണയം വെച്ചുകൊണ്ടുള്ള മാധ്യമപ്രവര്‍ത്തനത്തിന് ഉത്തമ ഉദാഹരണമാണ് ഹരീഷ് ജിയുമായുള്ള ഈ അഭിമുഖം. അതിലേക്ക് :


ലേഖകന്‍ : നമസ്കാരം സര്‍,

ഹരീഷ് ജി : വേണ്ടാ.... വേണ്ടാ.... എനിക്കതൊന്നും അത്ര ഇഷ്ടമല്ല. ഈ സുഖിപ്പീരൊക്കെ തൊടുപുഴയില്‍ ചിലവാകില്ല എന്നോര്‍മ്മയുള്ളത് നിന്റെയൊക്കെ ഭാവിക്ക് നല്ലതാണ് !

ലേഖകന്‍ : ഞാന്‍ എങ്ങിനെയാണ് അങ്ങയെ സംബോധന ചെയ്യേണ്ടത്? എന്താണിഷ്ടം?

ഹരീഷ് ജി : ആദ്യം എന്നെ "ഫഗവാന്‍ ഹരീഷ്" എന്നാണ് വിളിച്ചിരുന്നത് . എന്നാല്‍ പിന്നീട് കണ്ട അണ്ടനും അടകോടനും അവരുടെ പേരിനു മുന്‍പില്‍ "ഫഗവാന്‍" എന്ന് ചേര്‍ക്കാന്‍ തുടങ്ങിയപ്പോള്‍ ഞാനതുപേക്ഷിച്ചു. അല്ലേലും കുടുംബത്തില്‍പിറന്നവര്‍ ഇപ്പോള്‍ അങ്ങനെ പറയാറില്ലല്ലോ! ഇപ്പോള്‍ ഞാന്‍ അറിയപ്പെടുന്നത് "ഹരീഷ് ജി" എന്ന പേരിലാണ് .
-നാട്ടുകാരന്‍.


പറുദീസയുടെ ഏകാന്തതകളിൽ

കടപുഴകിയൊഴുകുന്ന തായ്‌വേരുകളിലൊന്നു മുറുക്കെപ്പിടിച്ച് പ്രാണവായുവിനുവേണ്ടി എപ്പോഴെങ്കിലും കുതറിയിട്ടുണ്ടോ? നിലയില്ലാതെ പിടയുമ്പോഴും പുഴയിലെ നിലാവിനെ കയ്യെത്തിപ്പിടിക്കുവാൻ ശ്രമിച്ചിട്ടുണ്ടോ? ഒരു നിമിഷത്തെ, ഒരു മൌനത്തെ, ഒരു നോട്ടത്തെ, ഹൃദയത്തിൽ നിത്യവും പെയ്യുന്ന തീമഴയായി കൊണ്ട് നടന്നിട്ടുണ്ടോ? പ്രണയത്തിന്റെ വ്യഗ്രതയിൽ വീർപ്പുമുട്ടി, ജീവിതത്തെ അനന്തമായൊരു കയത്തിലേക്ക് തള്ളിവിടുന്ന സങ്കീർണ്ണമായൊരു കാഴ്ചയാണ് രൂപേഷ് പോൾ സംവിധാനം ചെയ്ത മൈ മദേർസ് ലാപ്ടോപ് എന്ന സിനിമ..

-ഇഞ്ചിപ്പെണ്ണ്.


എസ്‌.എസ്‌.എല്‍.സി- ഒരു ആസന്നമരണചിന്താ`ദശകം'


1. വീണപൂവ്‌
അധികതുംഗപദത്തില്‍ രാജ്ഞിയെപ്പോലെ (അല്ല, രാജാവിനെപ്പോലെയോ?) വിരാജിച്ചിരുന്ന എസ്‌.എസ്‌.എല്‍.സി പരീക്ഷ ഇതാ വാടിക്കൊഴിഞ്ഞു വീഴാറായിരിക്കുന്നു. ദയാഹര്‍ജി തള്ളിപ്പോയാല്‍ വധശിക്ഷ ഉറപ്പ്‌. ഈ നിലയോര്‍ത്താല്‍ കുമാരനാശന്‍ മാത്രമല്ല എല്ലാ ആശാന്മാരും `ഹാ പുഷ്‌പമേ' എന്ന്‌ പാടിപ്പോകും. എസ്‌.എസ്‌.എല്‍.സി വരെ പഠിപ്പിക്കുന്ന അധ്യാപകരുടെ മുഴുവന്‍ മാര്‍ക്കറ്റ്‌ വാല്യുവും ഒറ്റയടിക്ക്‌ ഇല്ലാതാക്കുന്ന ഈ അസാധാരണ നടപടി ഒരു സാമ്രാജ്യത്വ ഗൂഢാലോചന ആവാനാണ്‌ സാധ്യതയെന്നാണ്‌ താടിയുള്ളവര്‍ സംശയിക്കുന്നത്‌.
-പ്രേമന്‍ മാഷ്.

കേരള ബ്ലോഗ് അക്കാദമി: പുതിയ ബ്ലോഗര്‍മാരുടെ ശ്രദ്ധക്കായി... kerala blog academy malayalam blog help

പുതുതായി ബ്ലോഗ് തുടങ്ങാന്‍ ആഗ്രഹിക്കുന്നവരും, പുതുതായി ബ്ലോഗ് തുടങ്ങിയവരുടേയും സൌകര്യത്തിനായി കേരള ബ്ലോഗ് അക്കാദമിയുടെ ഈ ബ്ലോഗില്‍ സംശയനിവാരണത്തിനും,
പെട്ടെന്ന് പ്രാഥമിക സെറ്റിങ്ങുകള്‍ ശരിയാക്കുന്നതിനും അവശ്യം വേണ്ട വിവരങ്ങള്‍ നല്‍കുന്ന
ലിങ്കുകള്‍ ‍ ഇംഗ്ലീഷില്‍ അക്കാദമിയുടെ ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. പുതുതായി ബ്ലോഗ് തുടങ്ങുന്നവര്‍ക്ക് അവ ഓരോന്നായി ക്ലിക്കുചെയ്ത് ബ്ലോഗിങ്ങിലെ അപരിചിതത്വം ദൂരീകരിക്കാവുന്നതാണ്.
-ബ്ലോഗ് അക്കാദമി.

പൂര്‍ണ്ണസൂര്യഗ്രഹണം - മുന്‍കൂറായി ചില കാഴ്ചകളും വിശേഷങ്ങളും

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷത്തിലെ പൂര്‍ണ്ണസൂര്യഗ്രഹണം

അന്താരാഷ്ട്ര ജ്യോതിശാസ്ത്രവര്‍ഷമായ 2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്.
-ടോട്ടോചാന്‍.

സ:വി.എസ് താങ്കൾ‌ക്കെന്തു പറ്റി?

എന്റെ പ്രിയപ്പെട്ട വി.എസിന്,

താങ്കൾക്ക് എന്നെ അറിയില്ല.എന്നാൽ വളരെ വർഷങ്ങളായി സഖാവിനെ സാകൂതം വീക്ഷിയ്ക്കുന്ന ഒരാളാണു ഞാൻ.സഖാവിനെ പറ്റി എനിയ്ക് അത്ര അറിവൊന്നും ഇല്ലായിരുന്നു.ഇന്നത്തെപ്പോലെ താങ്കളുടെ ഉറക്കവും നടത്തവും ചിരിയും വരെ ചിത്രീകരിച്ച് പ്രതിവിധി നിർണ്ണയിയ്ക്കുന്ന ചാനൽ ഡോക്ടർമാർ അന്നു ഇല്ലായിരുന്നുവല്ലോ.പേരു കേട്ടിട്ടുള്ളതല്ലാതെ ,പാർട്ടിയുടെ സെക്രട്ടറി എന്ന് അറിയാവുന്നതല്ലാതെ മറ്റൊന്നും അറിഞ്ഞിരുന്നില്ല.ഞാനീപ്പറയുന്നത് 80 കളുടെ മധ്യകാലഘട്ടത്തിലെ കാര്യമാണ്( 1980 മുതൽ 92 വരെ ആയിരുന്നല്ലോ സഖാവ് സ്റ്റേറ്റ് സെക്രട്ടറി ആയിരുന്നത്..
-സുനില്‍ കൃഷ്നന്‍.

ഒരു കമ്മ്യൂണിസ്റ്റ് വിരുദ്ധവിലാപം !

അമ്പലപ്പുഴയില്‍ സംഭവിച്ചത് എല്ലാവരും കണ്ടതാണ്. കൈരളിക്ക് രണ്ട് മൂന്ന് ചാനലുകള്‍ ഉണ്ടെങ്കിലും ഈ ടിവിയുടെ വരവ് ചില്ലറയൊന്നുമല്ല കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് ക്ഷതം ഏല്‍പ്പിച്ചത്. മുന്‍പൊക്കെ പത്രങ്ങളില്‍ എന്തൊക്കെ അച്ചടിച്ച് വന്നാലും അതൊക്കെ ബൂര്‍ഷ്വാപ്രചരണം എന്ന് പരിഹസിച്ചു തള്ളാന്‍ കമ്മ്യൂണിസ്റ്റുകള്‍ക്ക് കഴിയുമായിരുന്നു. ടിവി ഇല്ലായിരുന്നുവെങ്കില്‍ സോവിയറ്റ് യൂനിയന്‍ അസ്തമിച്ചതും ബര്‍ലിന്‍ മതില്‍ തകര്‍ന്നതും ഒന്നും ഇന്നും ആളുകള്‍ വിശ്വസിക്കില്ലായിരുന്നു. അമ്പലപ്പുഴയില്‍ വി.എസ്സ്.അനുകൂല പ്രകടനക്കാരെ അവരുടെ കൊടി തന്നെ പിടിച്ചു വാങ്ങി പൊതിരെ തല്ലി ഓടിക്കുകയായിരുന്നു.
കെപി സുകുമാരന്‍, അഞ്ചരക്കണ്ടി.


പാരഡി പാടാറില്ലേ?

സിനിമാപ്പാട്ടുകളാണ്‌ നമ്മുടെ ഇന്നും നമ്മുടെ പോപ്പ് മ്യൂസിക്ക്. പഴയ പോസ്റ്റില്‍ പറഞ്ഞതുപോലെ അതൊട്ടു സാധാരണക്കാരന്റെ ഭാഷയിലുമല്ല. പടിഞ്ഞാറ്‌ സാധാരണക്കാരന്റെ പാട്ട്
Aint got nothin but love, babe
Eight days a week is not enough to show I care
എന്നൊക്കെ പോയപ്പോള്‍ നമുക്ക്
"കാലം കൊത്തിയെടുത്ത ഹംസദമയന്തീശില്പം ഇന്നും നളന്നാലങ്കാരികഭംഗിയോടെയെഴുതും സന്ദേശകാവ്യങ്ങള്‍" ആണ്‌ കിട്ടിയത്. പാരഡികള്‍ മലയാളത്തില്‍ ഇത്രയും പോപ്പുലര്‍ ആകാന്‍ കാരണവും അതായിരിക്കണം.
-അനോണി ആന്റണി.


തിരകൾ ഉയരുകയാണു


കുറെ വർഷങ്ങൾക്കു ശേഷമാണു ഞാൻ അവന്റെ ശബ്ദം കേൾക്കുന്നത്‌. ഒരു ഉച്ച നേരത്ത്‌ എന്റെ മൊബൈൽ ശബ്ദിച്ചപ്പോൾ ഞാൻ ഒരിക്കലും കരുതിയിരുന്നില്ലാ അവനായിരിക്കുമെന്ന്.. പേരു പറഞ്ഞു പരിചയപെടുത്തിയപ്പോൾ മാത്രമാണു ഞാൻ അവനെ തിരിച്ചറിഞ്ഞത്‌.. നിന്റെ ശബ്ദം ആകെ മാറിപോയല്ലോ എന്ന ചോദ്യത്തിനു അവൻ ചിരിച്ചു കൊണ്ടു പറഞ്ഞു സുഹ്രുത്തേ നീണ്ട പതിനഞ്ച്‌ വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു.. മാറ്റങ്ങൾ ഉണ്ടാവാതിരിക്കുമോ.... നീണ്ട പതിനഞ്ചു വർഷങ്ങൾ.. . ഒരിക്കലും മറക്കാതെ മനസ്സിലുണ്ടാവേണ്ടിയിരുന്ന പ്രിയ പ്പെട്ടവരിൽ ഒരുവൻ.. പേരു പറഞ്ഞിട്ടു സമയങ്ങൾ എടുത്തു ചികഞ്ഞെടുക്കാൻ.. "ഞാനും ഇവിടെയോക്കെ തന്നെയുണ്ട്‌ നാട്ടിൽ വെച്ച്‌ അരവിന്ദനാണു നിന്റെ നമ്പർ തന്നത്‌.. അടുത്തമാസം എന്റെ വിവാഹമാണു നിന്നെ ക്ഷണിക്കാനും കൂടിയാണു ഈ വിളി.. "
-വരവൂരാന്‍


എന്റെ ബാല്യത്തിലെ മഴക്കാലം

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍
കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു. ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല.
എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല.
സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...
അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ.
അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന്‍ വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു.
-ജെ പി.

എന്തൊക്കെ കൊണ്ടു പോണം?

ഇനി എനിക്കൊന്നുറങ്ങണം.ഒന്നുമറിയാത്ത ,പേടി സ്വപ്‌നങ്ങള്‍ വേട്ടയാടാത്ത ശാന്തമായ ഉറക്കം.ഒരിക്കലും ഉണരാത്ത ഉറക്കം.സമയമടുത്തു വരുന്നു.നാളെ രാത്രിയാണ് ആ ശുഭ മുഹൂര്‍ത്തം.അതായത് ഇനി മണിക്കൂറുകള്‍ മാത്രം ബാക്കി.അതിന് മുന്പ് ചെയ്തു തീര്‍ക്കാന്‍ ഒരു പിടി കാര്യങ്ങളുണ്ട്.എല്ലാം വേഗം ചെയ്യണം.ആദ്യം തന്നെ രാമന്‍ ജ്യോല്സ്യരെ കണ്ടു ഒരു മുഹൂര്‍ത്തം കുറിച്ചു വാങ്ങണം.നാളെ രാത്രിയിലെ ഒരു നല്ല മുഹൂര്‍ത്തം.ഒരു പക്ഷെ നിങ്ങള്‍ ചിന്തിക്കുന്നുണ്ടാവും എനിക്ക് ഭ്രാന്താണെന്ന്, അല്ലേ?ഞാന്‍ നിങ്ങളെ കുറ്റപ്പെടുത്തുന്നില്ല.ആരായാലും ഇങ്ങനെയൊക്കെ ചിന്തിക്കും.പക്ഷെ ഞാന്‍ മുഹൂര്‍ത്തം കുറിക്കണമെന്ന് പറഞ്ഞതു എന്തുകൊണ്ടെന്ന് വച്ചാല്‍, ജീവിതത്തിലെ ഏറ്റവും പവിത്രവും,ഒരിക്കല്‍ മാത്രം സംഭവിക്കുന്നതുമായ ഒരു കര്മ്മമാണിത്.
-മഞ്ഞുതുള്ളി.

ഇവന്‍റെ ചന്തിയേല്‍ ചൊറിയുണ്ടോ ?


“ഇവന്‍റെ ചന്തിയേല്‍ ചൊറി ഉണ്ടോടാ?" ഹെഡ്‌ മാസ്റ്റര്‍ പാരുഷ്യത്തോടെ ചോദിച്ചു

ഞാന്‍ എന്ത് പറയുമെന്നോര്‍ത്തു കുഴങ്ങി!

അന്ന് ഞാന്‍ കുറിച്ചിലക്കോട് എല്‍ പീ സ്കൂളില്‍ മൂന്നാം ക്ലാസ്സ്‌ വിദ്യാര്‍ഥി. ഷിബു എന്റെ ക്ലാസ്സ്‌മേറ്റ്‌.

ഞങ്ങള്‍ക്കിടയില്‍ ഒരു രാശിക്കാകളി (ഗോലി) തര്‍ക്കം . ഞാന്‍ കളിച്ചു ജയിച്ചിട്ടും എല്ലാ രാശിക്കായും അവന്‍ സ്വന്തമാക്കി .. ഞാനുട്ണോ വിടുന്നൂ ...പിന്നില്‍ നിന്നും പിടിച്ചു വലിച്ചു മറിചിട്ടു, മണ്ണില്‍ കിടന്നുരുണ്ടു..
-സുനില്‍

കള്ളന്‍

കൂട്ടുകാരന് കുട്ടി ഉണ്ടായ സന്തോഷം പങ്കു വെയ്ക്കാന്‍ സംഘടിപ്പിച്ച പാര്‍ടി അവസാനിച്ചപ്പോള്‍ സമയം രാത്രി പന്ത്രണ്ടേ മുക്കാല്‍ കഴിഞ്ഞിരുന്നു. ഈയിടെ ആയി അടിയ്ക്കടി പാര്‍ടികള്‍ ആണ്. കൊച്ചു ജനിച്ചാല്‍ പാര്‍ട്ടി, കൊച്ചിന്റെ അമ്മയ്ക്ക് ഗര്‍ഭം ആയാല്‍ പാര്‍ട്ടി, അതിന് മുന്‍പ് കല്യാണം കഴിഞ്ഞാല്‍ പാര്‍ട്ടി, എന്ഗെജുമെന്റ് പാര്‍ട്ടി.......... പാര്‍ട്ടി യ്ക്കുണ്ടോ പഞ്ഞം ഈ ലോകത്തില്‍ ? പതിവു പോലെ മൂക്കറ്റം വീശിയിരുന്നു. ഇതാണ് ചോദിയ്ക്കാനും പറയാനും ഒരാളില്ലാത്തതിന്റെ കുഴപ്പം. എന്തൊക്കെ വീര വാദം മുഴക്കിയാലും കുടുംബത്തില്‍ കൂട്ടിനു ഒരാള് വേണം എന്ന് പഴമക്കാര്‍ പറയുന്നതു ഒരു പക്ഷെ നമ്മളെ പോലെ ഉള്ള മാന്യന്മാരെ ഉദ്ദേശിച്ചാവാം..
-ഇന്ദ്രന്‍


സമകാലീന തത്ത്വശാസ്ത്രം..

“സ്നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്നേഹിച്ചിടാത്തൊരു തത്ത്വശാസ്ത്രത്തെയും..”
വയലാറിന്റെ പ്രശസ്തമായ ഈ വരികള്‍ കഴിഞ്ഞൊരു ദിവസം യാദൃച്ഛികമായി ഒരു ചാനലില്‍ കേള്‍ക്കാനിടയായി.
കുറെ ദിവസങ്ങളായി മനസ്സില്‍ വീര്‍പ്പുമുട്ടിനിന്ന ചില ചിന്തകളെ ആ‍ വരികള്‍ വല്ലാതെ സ്പര്‍ശിച്ചു..
കാരണം ഇന്നത്തെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങളില്‍ ആ വരികള്‍ക്കുള്ള പ്രസക്തി തന്നെ..
-രതീഷ് രവീന്ദ്രന്‍


നിത്യ

ട്രാവല്‍ ഏജന്‍സിയുടെ മുന്‍പിലേക്ക് ബസ്സ് വന്നു നിന്നു. ബാഗ്‌ എടുത്തു മറ്റു യാത്രക്കാര്‍ക്കൊപ്പം ജീവനും ബസ്സിലേക്ക് കയറി . ആദ്യ സ്റ്റോപ്പ്‌ ആയതിനാല്‍ ബസ്സിനുള്ളില്‍ യാത്രക്കാര്‍ ആരുമില്ല . ജോലിക്കായുള്ള ഇന്റര്‍വ്യൂവിനായി ഇന്നു രാവിലെയാണ് ജീവന്‍ ഉദ്യാന നഗരത്തിലെത്തിയത്.. എം ബി കഴിഞ്ഞു ജോലിക്കായുള്ള തിരച്ചിലിലാണ്.. എന്തോ... ജോലി കിട്ടുമെന്ന് മനസ്സു പറയുന്നു..ദക്ഷിണേന്ത്യയിലെ പ്രശസ്തമായ പരസ്യ ഏജന്‍സി ആണ്..... തനിക്കേറ്റവും ഇഷ്ടപ്പെട്ട മേഖല അതിനാല്‍ ഇന്റര്‍വ്യൂ ബോര്‍ഡിന്റെ ചോദ്യങ്ങള്‍ക്ക് ആത്മ വിശ്വാസത്തോടെ മറുപടി നല്‍കാനായി. ഇനി എല്ലാം ദൈവത്തിന്റെ കൈയ്യില്‍..കയ്യിലുള്ള ട്രാവല്‍ ബാഗ്‌ ബസ്സിന്റെ ലഗേജ്‌ കരിയറില്‍ വെച്ചു ജീവന്‍ സീറ്റിലിരുന്നു. സൈഡ് സീറ്റ് ആണ് .....വഴി വക്കുകളിലെ ജീവിതം കണ്ടു പോകാം . ആളനക്കമില്ലാത്ത വിജന പ്രദേശങ്ങളിലൂടെ ഉള്ള ട്രെയിന്‍ യാത്ര അതുകൊണ്ടുതന്നെ ഇഷ്ടമല്ല ..ബസ്സ് പുറപ്പെടാനൊരുങ്ങി. കുറച്ചു യാത്രക്കാരെ ഉള്ളൂ .. നഗരം വിടും മുന്പ് ഒരു സ്റ്റോപ്പ്‌ കൂടിയുണ്ട് . കൂടുതല്‍ പേര്‍ അവിടെ നിന്നാണ്..
-


"ഒട്ടും"

ഒട്ടും മയമില്ലാത്ത കൈകള്‍ കൊണ്ടാണല്ലൊ
നീ എന്റേതു മാത്രമെന്ന് ഞാന്‍
ഓരോ സമയത്തേയും
പെന്‍ഡുലത്തില്‍ കൊളുത്തിയിട്ട്
ഇക്കിളിയിട്ട്
ചിരിപ്പിച്ച് ചിരിപ്പിച്ച്
തളര്‍ത്തിക്കിടത്തിയുറക്കിയത്..
-നസീര്‍ കടിക്കാട്.

എന്റെ ബാദ്ധ്യതകള്‍‌ -Xhevahir spahiu-അല്‍ബേനിയ







മരിച്ചുപോകും ഞാന്‍
തീരാക്കടങ്ങളിലാണ്ട് തീര്‍‌ന്നുപോകും.
പുഴയൊഴുക്കിന്റെ ആഴങ്ങള്‍‌,
ഗ്യാസ്ചേം‍ബറുകള്‍‌,
ഇവിടൊന്നുമല്ല മരണം.
ജ്യോതിഭായ് പടിയാരത്ത്.

രുചി!

രുചിച്ച് നോക്കാനേല്പ്പിച്ച്
അവള് കാത്ത് നില്ക്കുന്നു,
അവള് കാത്ത് നില്ക്കുന്നതിനിടയില് ,
കുറവുകള് പറയുന്നതിലാണ്
വൈദഗ്ദ്ധ്യമെങ്കിലും
ഒന്ന് സം ശയിച്ചു..
-ജയേഷ് സാന്‍

ആചാരവെടി


മാറാല പിടിച്ച കെട്ടിടത്തിലെന്നെ
സ്വാഗതം ചെയ്യാനെത്തിയത്
ഒരു അസ്ഥികൂടമായിരുന്നു!

ആ പ്രേതഭവനത്തിന്റെ
തീന്‍‌മേശയില്‍ ഞാന്‍ ഇരുന്നു.

അപ്പോഴാണ് ഞാന്‍
എന്റെ മുന്നിലിരിക്കുന്ന
നീര്‍‌മാതളം ചൂടിയ
ആ സ്ത്രീയെ കണ്ടത്..
-സഗീര്‍

ഉടയാന്‍ മറന്നത്



പിന്നാമ്പുറത്ത് കൂട്ടിയ കല്ലടുപ്പില്‍
കാറ്റ് തീയെ ഉന്മാദിയാക്കുന്നത് കണ്ടും
നെല്ല് പുഴുങ്ങുന്നതിന്‍റെ മണത്തിലേയ്ക്ക്‌
മുഖം കാട്ടിയും നിന്നവളോട് പൊള്ളരുതേയെന്നു
തീയിലും കിനിഞ്ഞ പെണ്മ,
കുമ്മായം കലക്കി വലിച്ചെറിഞ്ഞ ഒരോര്‍മ്മ..

-സെറീന.



ചേമ്പില സ്കാന്‍.

ചേമ്പില സ്കാന്‍.

-കൃഷ്.

Greenery (പച്ചപ്പ്)

-ശിവ

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP