FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

08ജൂലൈ2009 ആരാണ് അനോണികള്‍?

Tuesday

ആരാണ്‌ അനോനി?

എന്താണ്‌ അനോനിമിറ്റി? ആരാണ്‌ അനോനി?.


അറിയപ്പെടാത്ത, ഔദ്യോഗികമല്ലാത്ത ഒരു നാമത്തിനുടമ എന്നാണ്‌ അനോനിയുടെ അർത്ഥം. സൈബർ ലോകത്ത്‌, എഴാം കടലിനപ്പുറത്തിരിക്കുന്ന ഞാനും, കേരളകരയിൽ നിൽക്കുന്ന നിങ്ങളും തമ്മിലുള്ള അകലം വളരെ ചെറുതാണ്‌. നിങ്ങളുടെ വിരൽതുമ്പിൽ, കൺമുന്നിൽ ഞാനുണ്ട്‌. പിന്നെ എങ്ങനെ ഞാൻ അനോനിയാവും?
-ഹെല്പര്‍


ബഹറിന്‍ ബ്ലോഗേഴ്‌സ് മീറ്റ് - പടങ്ങള്‍

ബഹറിന്‍ കേരളീയ സമാജംബഹറിനിലുള്ള എല്ലാ ബ്ലോഗ്ഗേഴസിനുംബ്ലോഗ്ഗിങ്ങില്‍ താത്പര്യമുള്ള എല്ലാവര്‍ക്കുമായി ഒരു കൂടിവരവ് സംഘടിപ്പിച്ചു.
-ബഹറിന്‍ ബൂലോഗം

കൊള്ളികള്‍ പൂട്ടി

-പ്ര. ലേ.
പ്രശസ്ത ബ്ലോഗര്‍ കാപ്പിലാന്റെ

കൊള്ളികള്‍ എന്ന ബ്ലോഗ് പൂട്ടിയതായി ബൂലോകത്ത് നിന്നും ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു. ചെറായി മീറ്റ് സംബന്ധിച്ച് രണ്ട് ദിവസമായി നടന്നു വരുന്ന വിവാദങ്ങളുടേയും പരസ്പര ചെളി വാരിയെറിയലുകളുടേയും ഫലമായാണ് കൊള്ളികള്‍ പൂട്ടിയത് എന്ന് പറയപ്പെടുന്നു. കാപ്പിലാനോട് അടുത്ത സുഹൃത്തുക്കള്‍ വരെ ഈ വിഷയത്തില്‍ കാപ്പിലാന്റെ എതിരായതും കാപ്പിലാന്‍ മീറ്റ് പൊളിക്കാന്‍ നോക്കുന്നു എന്ന കുപ്രചരണവും ആണത്രെ കൊള്ളികള്‍ പൂട്ടാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചത് എന്ന് അമേരിക്കന്‍ ബൂലോഗത്ത് നിന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു.



വിക്ടര്‍, അവിടെ മഴയുണ്ടോ?





ഇന്ന് (ജുലൈ-9), ഇന്‍ഡ്യയിലെ ഏറ്റവും മികച്ച ന്യൂസ് ഫോട്ടോഗ്രാഫര്‍മാരില്‍ ഒരാളായിരുന്ന വിക്ടര്‍ ജോര്‍ജ് അനശ്വരനായതിന്റെ എട്ടാം വാര്‍ഷികം. മഴക്കാഴ്ചകള്‍ ഒപ്പിയെടുക്കാന്‍ തന്റെ പ്രിയപ്പെട്ട നിക്കോണ്‍ എഫ്. എം-2 ക്യാമറയുമായി വെണ്ണിയാനി മലകയറിയ വിക്ടര്‍.....ഒന്നിലധികം ക്യാമറകളുമായായിരുന്നു ആ യാത്രയും.
-ലതി


ഫാസിസം വിളവെടുക്കുമ്പോള്‍.....

കർണ്ണാടകയിലെ 35 സ്‌കൂളുകളിലും മേഘാലയയിലെ നാലു ജില്ലകളിലും നടത്തിയ ഒരു അന്വേഷണത്തിൽനിന്ന്‌, രാഷ്ട്രീയ സ്വയംസേവകസംഘത്തിന്റെ ഒരു വലിയ ഗൂഢപദ്ധതി തെഹല്‍ക്ക കണ്ടെത്തിയിരിക്കുന്നു. മേഘാലയയിൽനിന്ന്‌ 1600-ഓളം വിദ്യാർത്ഥികളെ, കര്‍ണ്ണാടകയിലെ, ആർ.എസ്സ്‌.എസ്സ്‌.ബന്ധമുള്ള വിവിധ സ്‌കൂളുകളിലേക്ക്‌ പറിച്ചുനടുക എന്ന സോഷ്യൽ എഞ്ചിനീയറിംഗ്‌ പദ്ധതി. ഇതില്‍ ഏറ്റവും ഒടുവിലെത്തിയ സംഘത്തിലെ 160 കുട്ടികൾ ജൂൺ 7-നാണ് ബംഗലുരുവിലെത്തിയത്. നഗരത്തിലേക്കുള്ള അമ്പതുമണിക്കൂർ ട്രെയിൻ യാത്രയിൽ, ഈ കുട്ടികളെ 30 ആർ.എസ്സ്‌.എസ്സ്‌ വളണ്ടിയർമാർ അനുഗമിച്ചിരുന്നു.
-മനുഷ്യനെ ചുട്ടു തിന്നുന്നവര്‍ക്കെതിരെ


ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്


ഈ ട്രാക്ക് ഡൌണ്‍ലോഡ് ചെയ്താല്‍ പഠിച്ച് പാടി പരിശീലിക്കാന്‍ എളുപ്പമായിരിക്കും.

എല്ലാവരും പാട്ടു പഠിച്ചു കഴിഞ്ഞോ?
-ജയകൃഷണന്‍ കാവാലം.


ദി ബ്ലോഗ് ചെമ്മീന്‍ : ഒരു പുരാണ നാടകം

പ്രിയ കലാ സ്നേഹികളെ,
വാഴക്കോടന്‍ തീയറ്റെഴ്സിന്റെ പ്രഥമ സംരംഭമായ പുരാണ നാടകമാണ് "ദി ബ്ലോഗ് ചെമ്മീന്‍". ഈ നാടകം ആദ്യാമായാണ് ഒരു വേദിയില്‍ അവതരിപ്പിക്കുന്നത്. ഇതൊരു മത്സരമായി കാണാതെ നിങ്ങളുടെ വിലയേറിയ പ്രോത്സാഹനങ്ങളും അഭിപ്രായങ്ങളും അറിയിക്കുമല്ലോ.
ഞങ്ങള്‍ ആരംഭിക്കുന്നു......നിങ്ങള്‍ അനുഭവിച്ചാലും....

ദി ബ്ലോഗ് ചെമ്മീന്‍.....ദി പുരാണ നാടകം
-വാഴക്കോടന്‍.


ങ്കിലും ന്റെ ദേവ്യേ........

"ഇതൂടെ കഴിച്ചിട്ട് പോ മോളൂ.."കോഴി ചിക്കി തിന്നുന്ന പോലെ പാത്രത്തില്‍ നിന്നും നുള്ളി പെറുക്കി എന്തൊക്കെയോ തിന്നെന്നു വരുത്തി കളിയ്ക്കാന്‍ ഓടിയ മോളെ നോക്കി അമ്മ നെടുവീര്‍പ്പിട്ടു. ആറ്റു നോറ്റുണ്ടായ മോളാ.പറഞ്ഞിട്ടെന്താ കാര്യം ഭക്ഷണം കണ്ടാല്‍ ചെകുത്താനെ കുരിശു കാണിച്ച പോലാ.വന്നു വന്നു ബന്ധുക്കളൊക്കെ കുറ്റം പറഞ്ഞു തുടങ്ങി..നീ ഒന്നും കൊടുക്കാത്ത കൊണ്ടാ കൊച്ചിങ്ങനെ ക്ഷീണിച്ചു വരുന്നേ...പാവം അമ്മ എന്ത് ചെയ്യാനാ.എത്ര പറഞ്ഞിട്ടും ഒരു രെക്ഷേം ഇല്ല.ഇപ്പോളാണേല്‍ മോളുടെ പുറകെ പഴയ പോലെ ഓടാനും പാടില്ല. വീര്‍ത്തു വരുന്ന വയറിനെ നോക്കി അമ്മ മനം നൊന്തു പ്രാര്‍ത്ഥിച്ചു."ദേവീ കൊച്ച് എങ്കിലും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചായിരിക്കണേ".അങ്ങനെ അച്ഛനും അമ്മയും നന്നായി ഭക്ഷണം കഴിക്കുന്ന കൊച്ചിനായി ദേവിക്ക് നേര്‍ച്ചകള്‍ നേര്‍ന്നു തുടങ്ങി..
-കൂട്ടുകാരന്‍.



മോനെ, നീ വന്ന വഴികള്‍ ഓര്‍ക്കുക

സംഭവം കുറെക്കാലം മുന്‍പാണു. ഈവനിങ് ഷിഫ്റ്റില്‍ ഇരിക്കുന്ന എന്റെ ഫോണില്‍ "ഹോം കോളിങ്". മമ്മിയായിരുന്നു. "മോനെ അത്യാവശ്യമായി എന്റെ മൊബൈല്‍ ഒന്നു റീച്ചാര്‍ജ്ജ് ചെയ്യണം. വേഗം വേണം". മമ്മിയുടെ സ്വരത്തില്‍ പരിഭ്രാന്തി. "എന്തു പറ്റി മമ്മി?". "ഒന്നുമില്ലെടാ". എനിക്ക് എന്തൊ പന്തികേട് തോന്നി. "വീട്ടിലാര്‍ക്കെങ്കിലും എന്തെങ്കിലും? എന്ന ചോദ്യം എന്നെ വേട്ടയാടി കൊണ്ടിരുന്നു. അനിയനേയും, കസിനേയും, കൊച്ചാപ്പനേയും വിളിച്ചു തിരക്കി. ആരും ഒന്നും പറഞ്ഞില്ല. ഇനിയൊരു പക്ഷെ, എന്നോട് പറയാതിരിക്കുന്നതാണോ?. വെല്ലവിധേനയും ഷിഫ്റ്റ് തീര്‍ന്നു തീര്‍ന്നില്ല എന്നു വരുത്തി ഞാന്‍ വീട്ടിലേക്ക് അതിവേഗത്തില്‍ ബൈക്കോടിച്ച് ചെന്നു. മനസില്‍ പലചിന്തകളും, ഒരു പക്ഷെ അമ്മൂമ്മയ്ക്കെന്തെങ്കിലും? വീടിനുമുന്നില്‍ ആള്‍ക്കൂട്ടമുണ്ടോ എന്നാണു ഞാന്‍ ആദ്യമേ നോക്കിയത്. ആരുമുണ്ടായിരുന്നില്ല. "ദൈവമേ ഇനിയാരെങ്കിലും ഹോസ്പിറ്റലില്‍?
-അരുണ്‍ ചുള്ളിക്കല്‍




യാത്ര

ഷേക്‍സ്‌പിയറിന്റെ ജന്മഗൃഹത്തിലേക്ക്

കുച്ചുനാള്‍ മുന്‍പ് കെ.പി.സുധീരയുടെ ഒരു യാത്രാവിവരണം ‘നാട്ടുപച്ച’യില്‍ വായിച്ചതിനുശേഷമാണ് ഷേക്‍സ്പിയറിന്റെ നാട്ടിലേക്കും അദ്ദേഹത്തിന്റെ ജന്മഗൃഹത്തിലേക്കും പോകണമെന്നുള്ള ആഗ്രഹം കലശലായത്.

അന്റാര്‍ട്ടിക്കയെപ്പറ്റിയുള്ള യാത്രാവിവരണം വായിച്ചിട്ട് അങ്ങോട്ട് പോകണമെന്ന് ആഗ്രഹിക്കുന്നത് അതിമോഹമാണെന്നറിയാം. പക്ഷെ ഇംഗ്ലണ്ടില്‍ ഞങ്ങള്‍ ജീവിക്കുന്ന പീറ്റര്‍ബറോ എന്ന പട്ടണത്തില്‍ നിന്ന് 135 കിലോമീറ്റര്‍ മാത്രം ദൂരമുള്ള ‘സ്ട്രാറ്റ്‌ഫോര്‍ഡ് അപ്പോണ്‍ എവണ്‍ ’ (Stratford-Upon-Avon) എന്ന വിശ്വസാഹിത്യകാരന്റെ നാട്ടിലേക്ക് യാത്രപോകാന്‍ ഏതെങ്കിലും ഒരു യാത്രാവിവരണം വായിച്ച് ആവേശം കൊള്ളേണ്ട ആവശ്യം തന്നെയില്ലല്ലോ?
-നിരക്ഷരന്‍.



കഥ

ഗര്‍ഭപാത്രം കരയുന്നത്


കശുമാവിന്‍ തോപ്പുകള്‍ക്ക് മുകളില്‍ ഹെലികൊപ്ടറിന്റെ മുഴക്കം കേള്‍ക്കായി. ഇലകള്‍ക്ക് മുകളില്‍കീടനാശിനി മഴപോലെ പെയ്തു. കീടങ്ങള്‍ പകലുറക്കം ഞെട്ടി ആകാശത്തേക്ക് അദ്ഭുതത്തോടെനോക്കി. പിന്നെ, മരണത്തിലേക്ക് മിഴി ചേര്‍ത്തു വച്ചു.
-പി ആര്‍ രഘുനാഥ്.


കവിയാകണം ഹരി

നാലാം ക്ലാസ്സിലാണന്നു തോന്നുന്നു, മലയാളം പാഠപുസ്തകത്തില്‍ സിംഹം പെറ്റുകിടന്നത്.

“ഒരു സിംഹപ്രസവം”- മഹാകവി കുമാരന്‍ ആശാന്‍.

“കരളില്‍ കനിവാര്‍ന്നിടുന്നിതേ

ഖര കണ്ഠീര..............................” ഒട്ടും ദഹിക്കുന്നില്ല. ആ പാഠം ചാടിക്കടന്നു.
-കരിമീന്‍


കവിത


പേരക്ക

മഴയുള്ള രാത്രിയില്‍
ഒരു പേരക്ക
സ്വപ്നം കണ്ടു
.................
കുട താഴ്ത്തി
മുകളിലേക്കു നോക്കുമ്പോള്‍
ഒരു പേരക്ക ഒറ്റക്കു
മഴ കൊള്ളുന്നു.
-ശശി ടി എ.

വിടവുകളില്‍

നിര്‍ത്താതെ നമ്മളെ
ചവച്ചിറക്കുന്നതിനിടയില്‍
ചരിത്രത്തിന്റെ
പെരും‌കീറ് വായ
തെല്ലിടയൊന്ന്
നില്‍ക്കുമായിരിക്കും.
-ടി പി വിനോദ്.


അപമാനിതം

ആണി ഒരു രൂപകമാവാം.
ചുമരിലെ കലണ്ടര്‍ തൂങ്ങിമരിച്ചത്
അത് അറിഞ്ഞിട്ടുണ്ടാവില്ല.

പുതുവര്‍ഷത്തിന്റെ മാസക്കളങ്ങളിലൂടെ
ഭൂഖണ്ഡങ്ങള്‍ കുടിയിറങ്ങിപ്പോയതോ
സിംഹാസനങ്ങളെ കടലെടുത്തതോ
ആണി അറിഞ്ഞുകൊള്ളണമെന്നില്ല.
-പി ശിവപ്രസാദ്/മൈനാഗന്‍


ഈ ഖത്തറിന്‍ ‍മരുഭൂമിയില്‍

പൊള്ളുന്ന മണലുള്ള മരുഭൂമിയില്‍

വന്നെത്തി ഞങ്ങളന്നാദ്യമായി
തീ പോലെ പൊള്ളും വെളിയിലെല്ലാം
മേയുന്നിതല്ലോ ഒട്ടകങ്ങള്‍
-ശിവേട്ടന്‍

26. മകളേ, എല്ലാം നിനക്കായ്


സാഗരം സുന്ദരം
സാഗരതീരം സുന്ദരം.
തീരത്തെ തഴുകും തരിവളയിട്ട
തിരമാല കൈകള്‍ സുന്ദരം.
തിരമാലക്കൈകളാല്‍ കഴുകിയുണക്കും
തീരത്തെ മണല്‍‌ത്തരികള്‍ സുന്ദരം.
ആ മണല്‍‌ത്തരികള്‍
ഇളം കൈകളാല്‍
വാരിയെടുക്കും കുഞ്ഞ്
അതീവ സുന്ദരം
-മിനി.


സ്വപ്നാടനം

തുരങ്കം പോലെ രാത്രി
ദൂരെ പകലിന്റെയറ്റം കാണുമെന്നും
ചിറകടികള് തിരിച്ചെടുത്ത്
പക്ഷികള് മാനം നിറയ്ക്കുമെന്നും
സ്വപ്നം കണ്ടുറങ്ങുകയാണൊരൊറ്റ.
-ജയേഷ് സാന്‍


മരണം



മം
ഗമം
സംഗമം
വേണി സംഗമം
ത്രിവേണി സംഗമം


-സഗീര്‍ പണ്ടാരത്തില്‍.
പടം

മുറിവ്, പ്രണയം


ഇലച്ചാര്‍ത്തുകള്‍ അടര്‍ന്നു പോയ
മുറിവുകള്‍ കൊണ്ട് ഞാന്‍
നിന്നിലേയ്ക്ക് മാത്രം വളരുന്നു.

-പകല്‍ കിനാവന്‍.

പൂക്കള്‍ പോവുന്നിതാ പറന്നമ്മേ

-തൃശ്ശൂക്കാരന്‍.

Tree Mushroom (മരക്കൂണ്‍)

-ശിവ





0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP