FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

25ജൂലൈ2009 - നാളെ.. നാളെയാണ്..

Saturday

നാളെ, നാളെയാണ്..

ഒന്നു കൂടി മീറ്റിയാലോ..

എന്ന ചോദ്യത്തോടു കൂടി തുടക്കമിട്ട ബ്ലോഗ് മീറ്റ് നാളെ ചെറായിയില്‍ വെച്ച് സംഭവിക്കാന്‍ പോകുന്നു. ഒട്ടേറെ വിവാദങ്ങളും വാദപ്രദിവാദങ്ങളും നടന്നു എങ്കിലും അതിനെയെല്ലാം അതിജീവിച്ച് ബ്ലോഗ് മീറ്റ് ഒരു യാഥാര്‍ത്ഥ്യമാക്കാന്‍ പരിശ്രമിച്ച എല്ലാ ബ്ലോഗര്‍മാരേയും ബ്ലോത്രത്തിന്റെ അഭിനന്ദനങ്ങള്‍ അറിയിക്കുന്നു.

08 ജൂണ്‍ 2009 ചെറായി ബ്ലോഗ് ചരിത്രത്തിലേക്ക്.

എന്ന വാര്‍ത്ത ബ്ലോത്രത്തില്‍ വന്നതിനു ശേഷം ഒട്ടേറെ അതോറ്റനുബന്ധിച്ചുള്ള വാര്‍ത്തകള്‍ ബ്ലോത്രം തുടര്‍ന്നും പ്രസിദ്ധീകരിക്കുകയുണ്ടായി. അതില്‍ ചില വാര്‍ത്തകള്‍ താഴെ.
ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ
ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ്‌

ബ്ലോഗ്‌ മീറ്റ്‌ - ചില സുരക്ഷാ പ്രശ്നങ്ങൾ അഥവാ അനോണിവിളയാട്ടം - ബ്ലോഗിലും ബ്ലോഗ്‌ മീറ്റിലും?

ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....

സൂയിസൈഡ് അറ്റംപ്റ്റിനു ശേഷം (അഭിമുഖം)


133.മീറ്റാത്ത ബെര്‍ളി

ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു .

ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കാനെത്തുന്നവർ സമർപ്പിക്കേണ്ട രേഖകൾ - മാതൃകകളും

ബ്ലോഗ്, ബ്ലോഗ്ഗര്‍, ‍ബ്ലോഗ്ഗേര്‍സ് മീറ്റ്.......

ചെറായി സുഹൃദ് സംഗമം; കൂടുതല്‍ അറിയിപ്പുകള്‍..

14ജൂലൈ2009. സമ്മേളനത്തിന് കാപ്പിലാന്‍???

ഭീതിയുടെ നിഴലില്‍ ചെറായി...

ചെറായിയിലേക്ക് സ്വാഗതം..

ചെറായി മീറ്റ് സജീവമായി ചര്‍ച്ചകളില്‍ നിലനിര്‍ത്താന്‍ ഇത്തരം പോസ്റ്റുകളും വിവാദങ്ങളും പ്രയോജനപ്പെട്ടു എന്ന് തന്നെയാണ് ബ്ലോത്രം കരുതുന്നത്.

നാളെ മീറ്റിനെത്തുന്ന എല്ലാ ബ്ലോഗര്‍മാര്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും, സംഘാടകര്‍ക്കും ബ്ലോത്രത്തിന്റെ ആശംസകള്‍.
-ബ്ലോത്രം പത്രാധിപര്‍.

ബൂലോകമനസ്സുകള്‍ ഒന്നാകും ദിനം...

Bloggers' Meet

ഈ ലോഗോ ചെയ്ത അജ്ഞാതന് അഭിവാദ്യങ്ങള്‍


ഇന്ത്യയുടെ തെക്കേ അറ്റത്ത്‌ പാവക്ക പോലുള്ള കേരളത്തിന്റെ, മലയാളം പറയുന്ന ജനവിഭാഗം,
ലോകം മുഴുവന് പരന്നു, കൂട്ടി ഇണക്കുന്ന കണ്ണി മലയാളം. ഒരിക്കലും കണ്ടിട്ടില്ലെങ്കിലും അക്ഷരങ്ങള്‍ അവരെ കൂട്ടിയിണക്കി.
ഓരോരുത്തരെയും മനസ്സിനുള്ളിലെ വളരെ വേണ്ടപെട്ട ആരൊക്കെയോ ആയി മാറി!
വായിക്കുമ്പോള്‍ 'ഓ..! ഞാന്‍ പറയാന്‍ ഉദ്ദേശിച്ച അതേ കാര്യം എന്നോ അല്ലങ്കില്‍ ഇതേ അവസ്ഥ ഞാനും കടന്നു പോന്നതല്ലേ? എന്ന് തോന്നിപ്പിക്കുന്ന രചനകള്‍
അതാണ് ഈ ബുലോക കൂട്ടായ്മയുടെ മര്‍മ്മം.
കാണാമറയത്ത് നിന്ന് അവര്‍ മുന്നില്‍ വരുന്നു എന്നത് താനെ കോള്‍മയിര്‍ കൊള്ളിക്കുന്ന ചിന്തയും...
നേരിട്ട് പറയുംപോലെ ബ്ലോഗില്‍ കൂടി സംവദിച്ചവര്‍, ഒരു മുറ്റത്ത്‌ ഒത്തു കൂടുന്നത് ഒരു മഹാനുഭവം.
ചരിത്രത്തിന്റെയും മനസിന്റെയും താളുകളില്‍ ഇടം തേടുന്ന, തേടേണ്ടുന്ന ധന്യ മുഹൂര്‍ത്തം.

ജയ്‌ ചെറായി ബ്ലോഗേഴ്സ് സംഗമം
-മാണിക്യം.

ചെറായിയില്‍ മീറ്റാന്‍ വരുന്നവര്‍

ചെറായി മീറ്റില്‍ പങ്കെടുക്കുന്നവരുടേയും അവരുടെ ബ്ലോഗിന്റെ ലിങ്കുകളും..
-ഡോ. നാസ്.

ചെറായി മീറ്റ്


തിരുവനന്തപുരത്തുള്ള ചന്ദ്രകുമാര്‍ സാര്‍ ചാറ്റില്‍ വന്നപ്പോള്‍ പറഞ്ഞു:

“ചെറായിയിലേക്ക് വരുന്നുണ്ടോ? ഞാന്‍ ആ സ്ഥലം ഇത് വരെ കണ്ടിട്ടില്ല. ഞാനും ഭാര്യയും പോകുന്നു. ഒരു ദിവസം അവിടെ തങ്ങി പിറ്റേന്ന് തിരിക്കും...”

ചെറായിയിലേക്ക് വരുന്നോ എന്ന് ചോദിച്ചാല്‍ അവിടെ നടക്കുന്ന ബ്ലോഗേര്‍സ് സംഗമത്തിനു വരുന്നോ എന്നാണുദ്ദേശിക്കുന്നതെന്ന് പറയാതെ തന്നെ മനസ്സിലാക്കാം. ചെറായി മീറ്റ് അങ്ങനെ ഒരു വലിയ സംഭവമായി മാറിയിരിക്കുന്നു ബ്ലോഗര്‍മാരുടെയിടയില്‍..
-കെപി സുകുമാരന്‍.

കുഞ്ഞീവി ടീച്ചറും കുട്ട്യേളും.....


(രംഗം മീറ്റ്‌ ഗീതം ക്ലാസ്‌ മുറി.വാഴക്കോടന്‍ സ്റ്റേജിലൂടെ പാത്തി നടക്കുന്നു, സോറി പാടിനടക്കുന്നു.

"ജ്ജ്‌ മതു പകരൂ...

ജ്ജ്‌ മലര്‍ ചൊരിയൂ....

അനുരാഗ പൗര്‍ണമിയേ...
-അരീക്കോടന്‍.

ചെറായിയിലെ മീറ്റ്

പെരുമ്പാവൂരില്‍ ബസ്സിറങ്ങി, ഒട്ടോപിടിച്ച് ചെറായിയിലേക്ക് എന്ന് പറഞ്ഞപ്പോള്‍തന്നെ, ഒട്ടോ ഡ്രൈവര്‍ പിറുപിറുക്കുന്നത് കേട്ടു “ചെറായിയില്‍ എന്താ വ്ര്‌ദ്ധജനങ്ങളുടെ സമ്മേളനമുണ്ടോ?, വടിയും കുത്തിപിടിച്ച് വയസ്സ് കാലത്ത് ഈ ആളുകളോക്കെ എന്തിനാ ചെറായിലേക്ക് വരുന്നത്?”

ഗേറ്റില്‍ സ്ഥാപിച്ചിരുന്ന എക്സ്‌റേ മെഷിനിനുള്ളിലൂടെ ചിലര്‍ എന്നെ പിടിച്ച്‌കിടത്തി തള്ളിവിട്ടു. ഒരു ചെളികുണ്ടില്‍ മൂക്കും കുത്തിവീണ എന്നെ രണ്ട് പേര്‍ ചേര്‍ന്ന് പിടിച്ചേഴുന്നേല്‍പ്പിച്ചു.
-ചാര്‍ളി ചാപ്ലിന്‍സ്.


നാണമില്ലേ കാപ്പിലാന്‍ നിങ്ങള്‍ക്ക്?

ഭൂരിഭാഗം മലയാളി ബ്ലോഗേഴ്സിന്റെയും ആഗ്രഹമായ ചെറായി കൂട്ടായ്മക്കെതിരെയുള്ള കുത്തിത്തിരിപ്പ് ഇതുവരെയും നിറുത്താന്‍ ഈ മനുഷ്യന്‍ തയ്യാറല്ല എന്നതിനെന്താണര്‍ത്ഥം? എന്താണ് ഈ കുലംകുത്തിയുടെ ഉദേശ്യം? ഒരിക്കല്‍ ഈ കൂട്ടയ്മക്കെതിരെ സര്‍വ്വശക്തിയുമെടുത്തിറങ്ങി സ്വന്തം കൊള്ളിയും പൂട്ടി പോയ "മഹാന്‍" വീണ്ടും അലമ്പുണ്ടാക്കാന്‍ വന്നതെന്തിന്? സൌഹൃദത്തിനുവേണ്ടി മലയാളം ബ്ലോഗേര്‍സ് ഒരുമിച്ചു നിങ്ങള്‍ക്കെതിരെ നിന്നത് മറന്നുപോയോ? കാപ്പിലാന്‍, നിങ്ങളുമായി ചെറായി മീറ്റിനു ഒരു ബന്ധവുമില്ല. നിങ്ങള്‍ ബൂലോഗരുടെ നന്മ കാംഷിക്കുന്ന സുഹൃത്തുമല്ല! നിങ്ങള്‍ക്ക് എന്താണ് വേണ്ടത്?
-സ്പൈഡര്‍.

മീറ്റ്‌ ഇന്ത്യാവിഷനില്‍


ജൂലൈ 26 , രാവിലെ ഒമ്പത് മണി


" ഞാന്‍ നികേഷ്‌ .. ഇന്ത്യ വിഷന്‍ ചെറായി മീറ്റ് സ്പെഷ്യല്‍ ന്യൂസ് ബുള്ളറ്റിനിലേക്ക് സ്വാഗതം"

"ചെറായില്‍ നടക്കുന്ന കേരള ബ്ലോഗേഴ്സ് മീറ്റു തല്‍സമയം നിങ്ങളിലേക്ക് എത്തിക്കാന്‍ ഇന്ത്യ വിഷന്‍ വിപുലമായ സം‌വിധാനം ഒരുക്കിയിരിക്കുന്നു .. മീറ്റ് പ്രവേശന കവാടത്തില്‍ ശ്രീ ഭഗത് തയ്യാറായി നില്‍ക്കുന്നു . പുലിമുട്ടില്‍ നിന്ന് ശ്രീ ബഷീര്‍ നമ്മോടൊപ്പം ചേരുന്നതാണ് . മിസ്സ്‌ ദീപ ക്യാമറമാന്മാര്‍ക്കൊപ്പം സമ്മേളന ഹാളില്‍ നിലയുറപ്പിച്ചിട്ടുണ്ട് .കൂടാതെ മീറ്റില്‍ പങ്കെടുക്കാന്‍ കഴിയാത്ത ചിലരെ ടെലിഫോണില്‍ പ്രതീക്ഷിക്കുന്നു ..
-ഫൈസല്‍ കൊണ്ടോട്ടി.

malayalam blog history മലയാളം ബ്ലോഗ് ചരിത്രം

മലയാളം ബ്ലോഗ് ചരിത്രത്തെക്കുറിച്ച് ചില ബ്ലോഗുകളില്‍ നിന്നും ലഭിച്ച കമന്റു രൂപത്തിലുള്ള വിവരങ്ങള്‍ താഴെ കൊടുക്കുന്നു.
-കേരള ബ്ലോഗ് അക്കാദമി.

മലയാളത്തിലെ ആദ്യ ബ്ലോഗ്‌

മലയാളത്തില്‍ വന്ന ആദ്യ ബ്ലോഗ്‌ ഏതാണ്‌? ബ്ലോഗര്‍ ആര്‌?

എന്നാണു തുടങ്ങിയത്‌?

ഇപ്പൊ ആക്റ്റീവായി ഉള്ള ബ്ലൊഗില്‍ മുത്തശ്ശന്‍ ആരാണ്‌?

ആര്‍ക്കേലും അറിയോ?
-ശോണിമ.


മാന്യ ബ്ലോഗ് വായനക്കാരേ കേള്‍ക്കുക

പ്രിയപ്പെട്ട ബ്ലോഗ് സുഹൃത്തുക്കളേ, വായനക്കാരേ

എന്റെ ബാല്യത്തിലെ മഴക്കാലം” എന്ന ബ്ലോഗ് രചന
മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ [മഴക്കാലത്തിന്റെ ഓര്‍മ്മകള്‍] എന്ന പേരില്‍ വന്നത് ഒരു കന്നിക്കാരനായ എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു അംഗീകാരം തന്നെയാണ്.
-ജെപി.

അഗ്നിവേഷങ്ങള്‍

ദെന്തൂട്ടാ ചേട്ടാ പുത്യേ പോസ്റ്റൊന്നും കാണാന്‍ല്യല്ലോ...

ഒരു കന്നാലീം പോസ്റ്റോളൊന്നും ഡിലിറ്റിണില്ലടാ ഇവനേ..

ഡിലിറ്റ് ചെയ്യണതും ചേട്ടന്റെ പോസ്റ്റിങ്ങുമായി എന്തൂട്ടാ ബന്ധം..

ബന്ധംന്ന് പറയുമ്പോ, പ്പഴത്തെ ന്റെ ത്രില്ലെന്താന്ന് വെച്ചാ ഓരോരോ കന്നാലികള് ഡിലിറ്റണ പോസ്റ്റുകള് ഗൂഗിളീന്ന് പൊക്കി മ്മട ബ്ലോഗിലിടണതാണ്ടാ..
-മരത്തലയന്‍.

അവസാന ശ്വാസം

മീറ്റും ഈറ്റും ബൂലോക നാടകങ്ങളും കൊണ്ട് കുറെ അധികം ദിവസമായി കോളേജില്‍ പഠിപ്പ് നടന്നിട്ട് . സാറന്മാരും കുട്ടികളും എല്ലാം പൂരം കാണാന്‍ പോയി . എന്നാലും കോളേജിലെ പഠിപ്പ് മുടക്കുന്നതിനോട് എനിക്ക് തീരെ താല്പര്യമില്ല .അതുകൊണ്ട് തന്നെ കോളേജിലെ ഇന്നത്തെ ക്ലാസ്സ്‌ ഞാനെടുക്കാം എന്ന് കരുതുന്നു .
-കാപ്പിലാന്‍.


മൊബൈല്‍ ദുരന്തങ്ങള്‍ ‍-3 : mobile tragedy-3


ഭാഗം ഒന്ന് ഭാഗം 2



ഇതാ പത്തനംതിട്ടയില്‍ ഒരു മാസത്തിനു മുമ്പ് ഒരു സംഭവം. വീട്ടമ്മയായ യുവതിയുടെ ഫോണിലേക്ക് ഒരു നമ്പരില്‍ നിന്ന് തുടര്‍ച്ചയായി മിസ്‌ഡ് കോള്‍. കോള്‍ അറ്റന്‍‌ഡ് ചെയ്താലോ? കണ്ണുപൊട്ടുന്ന പൂരത്തെറി. വീട്ടമ്മ പോലീസില്‍ പരാതി നല്‍കി. വീട്ടമ്മയുടെ സഹായത്തോടെ വിളിക്കാരെ പിടിക്കാന്‍ വനിതാപോലീസ് പദ്ധതി തയ്യാറാക്കി. ഫോണിലേക്ക് വിണ്ടു വിളി വന്നപ്പോള്‍ വീട്ടമ്മ പോലീസിന്റെ തിരക്കഥയിലുള്ള സംഭാഷണങ്ങള്‍വിളിക്കാരുടെ മുന്നില്‍ അവതരിപ്പിച്ചു. പത്തനംതിട്ടയിലെ തിയേറ്ററിന്റെ മുന്നില്‍ വീട്ടമ്മയെ കാണാന്‍ വിളിക്കാര്‍ എത്തി. പോലീസിന്റെ വലവെട്ടിച്ച് ഓടാന്‍ വിളിക്കാര്‍ ശ്രമിച്ചു എങ്കിലും പരാജയപ്പെട്ടു...

-തെക്കേടന്‍.


പരാജിതരാകുന്ന ജനകീയര്‍...

2001 -ഇല്‍ എ.കെ. ആന്റണി കേരള മുഖ്യമന്ത്രി ആയതു മൃഗീയ ഭൂരിപക്ഷത്തോടെ ആണ്. ജനങ്ങള്‍ വളരെ അധികം പ്രതീക്ഷയോടെ തിരഞ്ഞെടുത്തു അധികാരത്തില്‍ എത്തിയ മുഖ്യന്‍.

സമരവും അഴിമതിയും ഒക്കെ തങ്ങളുടെ ജന്മാവകാശം എന്ന് കരുതുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തെ നിര്‍ദയം നേരിട്ട് ഒതുക്കിയതിലൂടെ കൈയടി നേടി പ്രതീക്ഷ നിലനിര്‍ത്തി.

പക്ഷെ പിന്നീട് കരുണാകരന്റെയും,മുരളിയുടെയും ആവശ്യങ്ങള്‍ക്ക് വഴങ്ങി സ്വയം കുഴിച്ച കുഴിയില്‍ വീണു പാര്‍ടിയെയും വീഴിച്ചു. ഒടുവില്‍ അഞ്ചു വര്ഷം പൂര്‍ത്തി ആക്കാന്‍ ആവാതെ പുറത്തിറങ്ങി ഇനി മേലില്‍ കേരള രാഷ്ട്രീയത്തില്‍ ഇല്ല എന്ന് പ്രഖ്യാപിച്ചു ഡല്‍ഹിക്ക് വണ്ടി കയറി...
-ജോണ്‍ ചാക്കോ പൂങ്കാവ്.



കഷ്ടതയും അന്ധകാരവും

പകലിനു ഒരു മേഘവും രാത്രിക്ക് നനഞ്ഞ അഗ്നിജ്വാലയും.

ഇടനാഴിയിലൂടെ പ്രണയസ്വപ്നം നെയ്ത് അഞ്ജലിയുടെ വിപ്ലവം സ്വപ്നം കണ്ടു പ്രതാപനും നടന്നു നീങ്ങുമ്പോള്‍ അവരുടെ വീടുകള്‍ ഉന്മേഷരഹിതമായ പതിവുകളിലേക്കുണരുകയായിരുന്നു. ചാരുകസേരപ്പടിയില്‍ വായിച്ചിരുന്ന ഹിന്ദു പത്രം മടക്കി വെച്ച് പ്രതാപന്‍റെ അച്ഛന്‍ എഴുന്നേറ്റു. ആദര്‍ശമൗഡ്യത്തിന്‍റെ തേരിലേറ് ഓഫീസില്‍ പോകാനും പകല്‍ മായുവോളം ഫയലുമായി മല്ലിടാനും വൈകുന്നേരം തിരികെ വന്ന് ദിവസ്സാവസ്സാനം കുറിക്കാന്‍ മദ്യപിക്കാനും തയ്യാറെടുത്തു. ഗുമസ്തലോകത്തിന്‍റെ വേവലാതികള്‍ നിറ‍ഞ്ഞ മനസ്സുമായി അഞ്ജലിയുെട അച്ഛന്‍ ചോറ്റുപാത്രമടങ്ങു്ന സഞ്ചിയുമായി പുറത്തിറങ്ങി. അ‍ഞ്ജലിയുടെ അച്ഛന് ലോകം വേവലാതി നിറഞ്ഞതാണ്. വളര്‍ന്നു വരുന്ന രണ്ടു പെണ്‍കുട്ടികള്‍, അങ്ങകലെ പാഴായും തരിശായും കിടക്കുന്ന ഒരു തുണ്ട് ഭൂമി. വട്ടമൊത്ത ജീവിതം. അഞ്ജലിയുടെ അച്ഛന്‍ ദുരിതഭാണ്ഡവും പേറി ഓഫീസിലേക്കു പടിയിറങ്ങുമ്പോള്‍ വാതില്‍പാളികള്‍ക്കിപ്പുറത്ത് അ‍ഞ്ജലിയുടെ അമ്മ ജീവിതത്തിലേക്കു തിരിഞ്ഞു നോക്കി ഉപ്പു പ്രതിമായായി ഭവിച്ചു. ദുഖസാന്ദ്രമായ കണ്ണുനീരുറഞ്ഞ ഒരു സാലഭ‍ഞ്ജിക. പടിയിറങ്ങുമ്പോള്‍ അയാള്‍ താന്‍ വൃദ്ധനായല്ലോ എന്നോര്‍ത്തു വ്യാകുലപ്പെട്ടു. ..
-നമതു വാഴ്വും കാലം.

തങ്ക തമ്പിയുടെ അണിയറ രഹസ്യം

"ശങ്കരന്‍ എഗൈന്‍ ഓണ്‍ ദി കോക്കനട്ട് ട്രീ...."

പിണങ്ങിപ്പോയ ഭാര്യ കുറച്ചുനാള്‍ കഴിയുമ്പോള്‍ മനസ്സില്ലാ മനസ്സോടെ ഭര്‍തൃഗൃഹത്തില്‍ മടങ്ങിയെത്തുന്നത് പോലെ, രണ്ടു മാസത്തെ സുഖവാസം കഴിഞ്ഞ ഞാന്‍ വീണ്ടും എന്റെ ജോലിസ്ഥലത്ത് മടങ്ങിയെത്തിയ വിവരം വ്യസനസമേതം അറിയിച്ചു കൊള്ളുന്നു.എല്ലാ ബോഗ്ഗര്‍ മാരും വായനക്കാരും ഇതൊരറിയിപ്പായി സ്വീകരിക്കാന്‍ അപേക്ഷ..
-രഘുനാഥന്‍.


ഉത്തരം, പിന്നെ ഒരു ചോദ്യം

കുരിശുങ്കല്‍ വക്കച്ചന്‍
ജനനം- സ്വാതന്ത്ര്യത്തിനു മുന്‍പ്.
മരണം- ഇന്ന്
മരണ കാരണം- ഹൃദയ സ്തംഭനം...
-ബോണി പിന്റോ.

സിമിത്തേരിക്കപ്പുറം, കാട്ടിൽ മരത്തിനു കീഴെ....

ഫ്യൂണറൽ ഹോമിൽ നിന്നും ഇറങ്ങിയപ്പോൾ അപ്പച്ചൻ സിമിത്തേരിയിലേക്ക് ഒന്നു കൂടെ പോയി. അതിനു പുറകിലുള്ള കാട് കുറേ നേരം നോക്കി നിന്നു. “എലിക്കുളത്തെ പാപ്പച്ചന്റെ റബർതോട്ടം പോലെ തന്നെയാ” എന്നു പറഞ്ഞതുകേട്ട് സ്റ്റാൻലി ചിരിച്ചു. “അപ്പച്ചാ ഈ നീളമുള്ള മരങ്ങൾ ഇവിടെയെല്ലാം ഉണ്ട്. ദേ ഇവിടുന്ന് പടിഞ്ഞാട്ടു പോയാൽ ഒരു സ്ഥലം മുണ്ടക്കയം മാതിരി തോന്നും”
“അതേ പിറ്റ്സ്ബർഗിലെ മുണ്ടക്കയം” അപ്പച്ചനും ചിരിച്ചു.


കാറെടുത്തു വളവു തിരിയുമ്പോൾ അപ്പച്ചൻ ചെറിയ സ്വരത്തിൽ ചോദിച്ചു. “ഇവിടെയാണോടാ എന്നേം അടക്കുന്നത്”?

“ഈ അപ്പച്ചൻ എന്നാ ഭാവിച്ചോണ്ടാ. ഇന്നലെയല്ലെ ഷുഗറൂം ഒക്കെ ചെക്ക് ചെയ്തത്? വല്യ കൊഴപ്പമില്ലെന്നല്ലെ ഡോക്ടർ പറഞ്ഞത്?” പിന്നെ അപ്പച്ചൻ ഒടനേ എങ്ങും പോകുന്ന ലക്ഷണമില്ല. ചാച്ചന്മാർ മൂന്നുപേര് നല്ല പയറുമണി പോലെയാ ഇരിക്കുന്നെ. പിന്നെയെങ്ങനെയാ അപ്പച്ചന്റെ ചാൻസു വരുന്നേ’

“എടാ എന്നാലും ഇവിടെ വന്നേപ്പിന്നെ എനിക്കൊരു ശ്വാസം മുട്ടലാ. “
സ്വരം താഴ്ത്തി-“ അന്നക്കുട്ടിയെ അടക്കിയതിന്റെ അടുത്തു മതി എന്നേം അടക്കാൻ”

-എതിരവന്‍ കതിരവന്‍.


മിടുക്കിന്റെ ടെന്‍ഷന്‍

മിന്നൂസ്‌ സ്കൂളില്‍ നിന്നെത്തി ബാഗും കുടയും എല്ലം സെറ്റിയിലേയ്ക്കിട്ട്‌ പതിവ്‌ വിവരണങ്ങള്‍ തുടങ്ങി.

"അമ്മേ.. ഇന്നെന്നെ മിസ്സ്‌ മിസ്സിന്റെ അടുത്ത്‌ കൊണ്ട്‌ നിര്‍ത്തി.."

"അതെന്താ? എന്തിനാ മിസ്സിന്റെ അടുത്ത്‌ നിര്‍ത്തിയേ..?"

"ഞാന്‍ കുട്ടികളുടെ അടുത്ത്‌ പോയി വര്‍ത്തമാനം പറഞ്ഞിട്ട്‌.."

"അയ്യോ.. മിന്നൂസേ.. അങ്ങനെ ക്ലാസ്സില്‍ വര്‍ത്തമാനം പറയാന്‍ പാടില്ല... മിടുക്കി കുട്ടികള്‍ അങ്ങനെ ചെയ്യില്ല.." അമ്മയുടെ ഉപദേശം.

"പിന്നേ... എനിയ്ക്ക്‌ വര്‍ത്താനം പറയേണ്ടേ?...." മിന്നൂസിന്‌ ദേഷ്യം വന്നു, ഒരല്‍പ്പം കരച്ചിലും...
-സൂര്യോദയം.


കൃഷ്ണ ഭക്തയായ വിദ്യാ കൃഷ്ണന്‍

അധികം ഒന്നും സംസാരികാത്ത അവള്‍ ഒരു പൂര്‍ണ്ണ ചന്ദ്രികയെ പോലെ ക്ലാസ്സില്‍ എന്നും തിളങ്ങുമായിരുന്നു ...ഒരുപാട് മുടിയും അതില്‍ ഒരു തുളസിക്കതിരും നെറ്റിയില്‍, പൊട്ടും കണ്ണുമെഴുതി ആത്മാവിനെ വെളിപ്പെടുതുമാറുള്ള അവളുടെ ചിരിയിന്നും ഞാന്‍ ഓര്‍ക്കുന്നു.ഒരു കൊച്ചു ശാലീന സുന്ദരി.വലിയ കൃഷ്ണ ഭക്തയാണ് അവളുടെ പേര് പോലെ തന്നെ..
-അധില.

27. തുള്ളിക്കൊരുകുടം പേമാരി....


ഒരു സാന്ത്വനമായി, കുളിരായി, അമൃതായി, തേന്‍‌തുള്ളിയായി... വിണ്ണില്‍ നിന്നും മണ്ണിലേക്ക് മാത്രമല്ല; മനുഷ്യന്റെ മനസ്സിലും പെയ്തിറങ്ങുന്ന 'ആ മഴ' ജീവന്റെ തുടിപ്പാണ്. ജീവനും ജീവിതവും മഴയിലാണ് തളിര്‍ക്കുന്നത്, പൂക്കുന്നത്, കായ്‌ക്കുന്നത്. മഴയുടെ ഓര്‍മ്മകള്‍, അത് ജീവിതകാലം മുഴുവന്‍ മനുഷ്യന് മറക്കാനാവാത്തതാണ്. ആ മഴയുടെ ഓര്‍മ്മകളില്‍ ഇപ്പോള്‍ ഞാനൊന്ന് മുങ്ങിത്താഴട്ടെ.,,,
-മിനി.

ഓര്‍മ്മകള്‍ തുള്ളി തുളുമ്പി നില്‍ക്കും...

ഒരിക്കല്‍ എന്‍റെ ഡയറി എടുത്തു സുബു എഴുതി ഓര്‍മ്മകള്‍ തുള്ളി തുളുമ്പി നില്‍ക്കും പൂവിതള്‍ തുമ്പിലെ തുള്ളി പോലെ....എന്ന്. അത് ശരിയായിരുന്നു....ഓര്‍മ്മകള്‍ മാത്രമല്ല ജീവിതവും പൂവിതള്‍ തുമ്പിലെ തുള്ളി പോലെയാണെന്ന് എത്ര വൈകിയാണ് തിരിച്ചറിഞ്ഞത്. ജീവിതത്തില്‍ ഒരിക്കല്‍ കൂടി പിറകോട്ടു നടക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്തൊക്കെ ഒഴിവാക്കാമായിരുന്നു. ഇനി ഒരിക്കലും തിരിച്ചു ഇറങ്ങാന്‍ കഴിയാത്ത ആ പടവുകളും ഒഴിവാക്കാമായിരുന്ന ചില മുഖങ്ങളും എന്നെ ഇപ്പോള്‍ വേദനിപ്പിക്കുകയാണ്.
-മേരി ലില്ലി.


വീട് വെക്കുമ്പോൾ ശ്രദ്ധിയ്ക്കേണ്ട കാര്യങ്ങൾ

ഡിസൈൻ എവിടെം വരെയായി?

ചീഫ് ആർക്കിടെക്റ്റ് ഗോപകുമാർ, നീണ്ട കടലാസ്സ് ചുരുളുകൾ വലിയ ഒരു വീശലോടേ വിശാലമായ മേശപ്പുറത്തേയ്ക്ക് വലിച്ചിട്ടു. ഇതാണ് മാഡം, വീ ആർ ഓൾമോസ്റ്റ് ദേർ. മാഡത്തിന്റെ വീടാണെങ്കിലും എനിക്കിതെന്റെ ഡ്രീം വർക്കാണ്. മാഡം പറഞ്ഞ എല്ലാം കാര്യങ്ങളും മനസ്സിൽ കണ്ട് നാട്ടിലെ സാഹചര്യവുമായി ഒത്തിണങ്ങിയ ഒരു ഫന്റാസ്റ്റിക്ക് ഡ്രീം. ഇതു പണിത് തീരുമ്പോൾ ഒരു സംഭവമായിരിക്കും...
-ഇഞ്ചിപ്പെണ്ണ്.

ഗാബോയുടെ അമ്മ


`നിന്റെ പപ്പാ വളരെ ദുഃഖിതനാണ്‌'. അമ്മ പറഞ്ഞു.
അപ്പോള്‍ സംഗതി ഇതാണ്‌, ഞാന്‍ ഏറ്റവുമധികം ഭയപ്പെട്ട ശല്യം. നിങ്ങള്‍ ഏറ്റവും അപ്രതീക്ഷിതമായിരിക്കുമ്പോള്‍, മറ്റൊന്നിനാലും ഇളക്കപ്പെടാത്ത ശാന്തമായ സ്വരത്തില്‍ എപ്പോഴുമെന്ന പോലെ അവര്‍ തുടങ്ങി. ഉപചാരമെന്ന മട്ടില്‍, ഉത്തരം എന്തായിരിക്കുമെന്ന്‌ നന്നായി അറിയാമെങ്കിലും ഞാന്‍ ചോദിച്ചു:
`അതെന്തിന്‌?'
`നീ പഠനം ഉപേക്ഷിച്ചതിന്‌.'
`ഞാനത്‌ ഉപേക്ഷിച്ചിട്ടില്ലല്ലോ.' ഞാന്‍ പറഞ്ഞു. `ഞാന്‍ കരിയര്‍ മാറ്റിയെന്നേയുള്ളൂ.'
മുഴുശക്തിയും ഉപയോഗിച്ചുള്ള ഒരു സംവാദം അവരുടെ ചേതനയെ ഉണര്‍ത്തി.
`നിന്റെ പപ്പ പറയുന്നു, ഇത്‌ അക്കാര്യത്തിനു തുല്യമാണെന്ന്‌.' അവര്‍ പറഞ്ഞു.
കളവാണെന്നറിയുമായിരുന്നെങ്കിലും, ഞാന്‍ പറഞ്ഞു:
`അദ്ദേഹവും പഠനം നിര്‍ത്തിയതാണല്ലോ, വയലിന്‍ വായിക്കാന്‍.
-ഷാഫി.



അദ്ധ്യായം 06 - കാട്ടാളന്‍ മാമുനിയായി


ഒരു കാട്ടാളന്‍..
പോക്കിരി, ദുഷ്ടന്‍, തസ്ക്കരന്‍..

അദ്ധ്യായം 07 - ഭക്തനായ ഭരതന്‍


അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍



പിറ്റേന്ന് പ്രഭാതം..
അത്രി മഹര്‍ഷി കൂടെ അയച്ച ശിഷ്യരോടൊപ്പം, രാമഭഗവാനും കൂട്ടരും മഹാവാഹിനി തീരത്തെത്തുകയും, ശിഷ്യന്‍മാര്‍ അവരെ തോണിയില്‍ അക്കരെ കടത്തുകയും ചെയ്തു.അങ്ങനെ അവര്‍ ഭയാനകമായ ആ കാട്ടിലേക്ക് പ്രവേശിച്ചു..
അതിഭയങ്കരമായ വനം..

-അരുണ്‍ കായംകുളം






ഞാനൊരു വിഡ്ഢി ....

ഞാനൊരു വിഡ്ഢി ....
എന്നിട്ടും ,...
എന്നെ കഴുവേറ്റാന്‍
നീ ഒരുക്കിയ
കഴുമരത്തിന്‍റെ
ദൌര്‍ബല്യം
അറിഞ്ഞവന്‍ ഞാന്‍..
-അനില്‍ കുരിയാത്തി.



മഴക്കാലം

മുകളിൽ മുഖം കറുപ്പിച്ചു നിൽക്കുന്നു മാനം
താഴെ ചെളി തെറിപ്പിച്ചും തെറിപറഞ്ഞും ഭൂമി
അതിനു നടുവിലായി പകച്ചു നിൽക്കുന്നു മർത്യർ

ഒടുവിലാമാനം മനം പൊട്ടിക്കരയുന്നു
ആ കണ്ണീർ ഇടനെഞ്ചിലായ്‌ യേറ്റുവാങ്ങുന്നു ഭൂമി
മർത്യനോ തുടരുന്നു ആ പകയൊട്ടും കുറയാതെ..
-PIN

കാന്‍സര്‍ പകരുമോ?


മണ്ണെണ്ണ വിളക്കിന്റെ കരുണയില്‍ അവന്‍ എഴുതിയ കത്തുകളില്‍
കണ്ണീരു പറ്റാറുണ്ടായിരുന്നു.
പ്രണയത്തിന്റെ ലഹരിയില്‍ കത്തുകള്‍ വാരിപ്പുണരുമ്പോള്‍
അവള്‍ അറിഞ്ഞിരുന്നില്ല അവനു കാന്‍സറുണ്ടെന്ന്.
പക്ഷെ,ഇപ്പോള്‍ സംശയം
കണ്ണീരിലൂടെ കാന്‍സര്‍ പകരുമോ?
-അഭിജിത്ത്.

പ്രണയം (കവിത)

കാമിനിക്കായ് കാതറുത്ത്
പ്രണയത്തിനു പുതു ചമല്‍ക്കാരം
നല്‍കിയവന്‍ വാന്ഗോഗ്...
സൂര്യകാന്തിയിലെ പോക്കുവെയിലില്‍
ധ്യാനം കൊണ്ട ഹൃദയം ,
രാത്രിയില്‍ മുറിച്ചു രുചിച്ചത് ...
-ഡോ. സലില.

പ്രണയത്തിന്റെ ഗന്ധം ..

നിന്നോടുള്ള എന്റെ പ്രണയം ഭ്രാന്തമാകുമ്പോള്‍ ....
അതെന്റെ അസ്ഥിയിലേക്കും മജ്ജയിലേക്കും അലിഞ്ഞിറങ്ങുമ്പോള്‍ ...
നിന്റെ നിശ്വാസങ്ങളിലൂടെ പോലും പ്രണയത്തിന്റെ ഉന്മത്ത ഗന്ധം ഞാനറിയുന്നു ..
ഒരുവേള നിന്റെ നിശ്വാസങ്ങളില്ലെങ്കില്‍ എനിക്ക് ശ്വസിക്കാനാവില്ലെന്നു പോലും ..
-സുനില്‍





പോയിട്ടില്ല

Photobucket

-ഗുപ്തന്‍.

സാഗരം സാക്ഷി

-വേണു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP