FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

09ജൂലൈ2009 പാഠപുസ്തകങ്ങളില്‍ മേലൊപ്പ് ചാര്‍ത്തേണ്ടത്‌ ആര്?

Wednesday

പാഠപുസ്തകങ്ങളില്‍ മെലൊപ്പ് ചാര്‍ത്തേണ്ടത്‌ ആര്?

പാഠപുസ്തകങ്ങളെ മതത്തിന്റെയും ജാതിയുടെയും ചില്ലുവെച്ചു പരിശോധിക്കുന്നതിനെ നാം കരുതി ഇരിക്കണം. മതത്തോടുള്ള സ്നേഹാദരങ്ങള്ക്കുപരി ഇവിടെ എരിയുന്നത് കാലുഷ്യത്തിന്റെയും അധികാരക്കൊതിയുടെയും കനല്‍ക്കണ്ണുകള്‍ ആണെന്ന് നാം തിരിച്ചറിയണം. പാഠപുസ്തകചര്‍ച്ച നടക്കേണ്ടത്‌ മതേതരമായ പൊതു കുട്ടായ്മയില്‍ ആണ്. അല്ലാതെ അരമനകളിലെയും പാണക്കാട്ടെയും കാവിമേശകളിലെയം ഏമ്പക്കത്തിനു പുറത്തല്ല. ഹിഗ്വിറ്റയുടെ പേരില്‍ വീണ്ടും പാഠപുസ്തകത്തെ തെരുവിലെത്തിക്കാനുള്ള ശ്രമങ്ങളെക്കുറിച്ച് ഒരു ആധി..
-പ്രേമന്‍ മാഷ്.

മാരീചനിതെന്തുപറ്റി?



രണ്ടു നാലു ദിനം കൊണ്ടൊരുത്തനെ....
എങ്ങിനെ ഓര്‍ക്കാതിരിക്കും. വിലസുവല്ലായിരുന്നോ, വിലസ്. ഹെന്തായിരുന്നു... ആക്ഷേപം, ഹാസ്യം, പരിഹാസം, രാഷ്ട്രീയം പിന്നെ വെല്ലുവിളിയും. ഇത്തിരി ഗുണ്ടായിസമൊക്കെയുണ്ടെന്ന് ഈ അടുത്തല്ലിയോ ബോധ്യം വന്നത്. അല്ല പറഞ്ഞിട്ടു കാര്യമില്ല. ചില തോല്‍‌വികള്‍ മനുഷ്യന്റെ സമനില തെറ്റിക്കുന്നത് സര്‍വ്വ സാധാരണമാണല്ലോ. അങ്ങിനെയല്ലാതിരിക്കണമെങ്കില്‍ അങ്ങേര് മനുഷ്യനല്ലാതിരിക്കണം എന്നാണല്ലോ കുഞ്ചന്‍ നമ്പ്യാര്‍ കിളിപ്പാട്ടില്‍ പറ്ഞ്ഞിട്ടുള്ളത്, അല്ലേ...
-അപ്പുക്കിളി.

സ്വവര്‍ഗലൈംഗികതയുടെ ശാസ്ത്രം

ഒരു രാജ്യത്തിന്റെ മഹത്വം അളക്കപ്പെടുന്നത് അത് കൂട്ടിവയ്ക്കുന്ന ഭൌതികസമ്പത്തിന്റെയോ സാംസ്കാരിക പൈതൃകത്തിന്റെയോ പേരിലല്ല, മറിച്ച് സമൂഹത്തിലെ അവശരെ അതെങ്ങനെ സംരക്ഷിക്കുന്നു എന്നതിലാണ് ...
-ഇത് സാമൂഹികവൈദ്യപാഠപുസ്തകത്തില്‍ പൊതുജനാരോഗ്യത്തെ സംബന്ധിച്ച അധ്യായത്തിന്റെ തുടക്കത്തില്‍ കൊടുത്തിരുന്ന ഒരു വരിയാണ്. ആരെഴുതിയെന്നൊന്നും അറിയില്ല. പക്ഷേ ഉള്‍ക്കൊള്ളലിന്റെ ജനാധിപത്യരീതികളെ വാനോളം ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് ദില്ലി ഹൈക്കോടതി ലൈംഗിക ന്യൂനപക്ഷങ്ങളുടെ ദീര്‍ഘകാലത്തെ പോരാട്ടത്തിന് നല്‍കിയ പച്ചക്കൊടി [1] ഈ തത്വത്തിന്റെ പ്രസക്തി വര്‍ദ്ധിപ്പിക്കുന്നു.
-സൂരജ് രാജന്‍

സ്വവര്‍ഗാനുരാഗികള്‍ എന്തു നേടി?

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ം വകുപ്പു റദ്ദാക്കി പ്രായപൂര്‍ത്തിയായവര്‍ക്കിടയിലുള്ള സ്വകാര്യവും ഉഭയസമ്മത പ്രകാരവുമുള്ള രതിയെ (സ്വവര്‍ഗാനുരാഗമുള്‍പ്പെടെ) നിയമ വിധേയമാക്കിയ ഹൈക്കോടതി വിധി പുരോഗമനപരമായ എന്തെങ്കിലും മാറ്റമുണ്ടാക്കുമോ? വകുപ്പ് 377 സ്വവര്‍ഗരതിക്കാരെ മാത്രം ബാധിക്കുന്ന ഒരു നിയമമല്ല. അതെല്ലാവര്‍ക്കും ബാധകമാണ്. ഒരു ആണും പെണ്ണും പരസ്പരം ചുംബിക്കുമ്പോള്‍ അവര്‍ അങ്ങിനെ ചെയ്യുന്നത്
-ദില്ലിപോസ്റ്റ്.



സായീ... ബ്ബ ബ്ബ ബ്ബ

(തലക്കെട്ട് കണ്ട് കോഴിയെ വിളിക്കുന്നപോലെ തോന്നിയോ?

ഇല്ലേ? !!!

നിരാശയുണ്ട്.

തോന്നണം.)



സായിബാബയെക്കുറിച്ച് ആദ്യമായൊരു എതിരഭിപ്രായം കേൾക്കുന്നത് കാലങ്ങൾക്കു മുൻപ് നാട്ടിൽ വച്ചാണ്. മനുഷ്യദൈവങ്ങളെ വെറുക്കുന്ന ഒരു ‘മനുഷ്യദ്രോഹി‘യിൽ നിന്ന്.

എന്നാൽ ബാബയെക്കുറിച്ച് ‘കാവി ചുറ്റിയ കുണ്ടനാണോ ഇയാൾ‘ എന്ന ശങ്ക മനസ്സിൽ ജനിപ്പിച്ചത് ഇന്നലെ ഒരു സ്നേഹിതൻ അയച്ച വീഡിയോ കണ്ടതിനുശേഷമാണ്.
-പൊങ്ങുമ്മൂടന്‍.


വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം

വിദ്യാഭ്യാസം എങ്ങനെ അഭ്യാസവും ആഭാസവുമായി മാറി എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ യാത്രകളും പഠനങ്ങളും ബോദ്ധ്യപ്പെടുത്തി.മകന്റെ മെഡിക്കല്‍ എന്റ്രന്‍സ് പരീക്ഷാനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണീ നേര്‍സാക്ഷ്യം
-ഡി പ്രദീപ് കുമാര്‍.

പഠനത്തിനും വിജ്ഞാനത്തിനും ഓൺലൈൻ എൻസൈക്ലോപീഡിയകൾ

ഇന്റർനെറ്റ് അറിവിന്റെ അക്ഷയഖനിയാണെന്നതിൽ സംശയമില്ല. നമുക്ക് ലഭ്യമാകുന്ന അറിവ് എത്രമാത്രം വിശ്വാസ്യയോഗ്യമാണെന്നത് നമ്മൾ ആശ്രയിക്കുന്ന സൈറ്റിന്റെ സ്വഭാവത്തെ ആശ്രയിച്ചിരിക്കും.
റഫറൻസായി ഉപയോഗിക്കാവുന്ന രണ്ടു ഓൺലൈൻ എൻസൈക്ലൊപീഡിയകളാണ് http://www.encyclopedia.com/ ,http://www.1911encyclopedia.org/Main_Page എന്നിവ.
വിക്കിപീഡിയപോലുള്ള സൌജന്യ
എൻസൈ
ക്ലോപീഡിയകൾ നൽകുന്ന വിവരങ്ങൾ വിശ്വാസയോഗ്യമാണെന്ന് ഉറപ്പിച്ചു പറയാൻ പറ്റാത്തിടത്തോളം കാലം ഈ രണ്ടു സൈറ്റുകളും പ്രാധാന്യമർഹിക്കുന്നതുതന്നെ
-മനോജ് എ പി.


വെള്ളൈ അഴകേ, എന്‍ ഉള്ളം ഉനക്കേ...

പിങ്ക് ചഡ്ഡി പ്രചാരണപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ നിഷാസൂസന്‍ പറഞ്ഞതുപോലെ പിങ്ക് സ്വകാര്യവും സ്വതന്ത്രവുമായ ഒരു നിറമാണെന്ന് സമ്മതിച്ചാല്‍ തന്നെ അത് പ്രതിനിധീകരിക്കുന്നത് മുഴുവന്‍ സ്ത്രീകളെയുമാണോ എന്നൊരു സംശയം കുറച്ചു കഴിഞ്ഞിട്ടാണ് തലയില്‍ അറുപതു വാട്ടുള്ള സൂര്യനായി കത്തിയത്. കറുത്ത പെണ്ണിനെ പിങ്ക് ഒരു തരത്തിലും സൂചിപ്പിക്കുന്നിലെന്നും അവളുടെ നിറം വയലറ്റാണെന്നും ആലിസ് വാക്കര്‍ എഴുതിയിട്ടുള്ളതിനെപ്പറ്റി നിഖിലാഹെന്റിയെയോ (പച്ചക്കുതിര) ‘വുമണിസ’ത്തിന് മലയാളത്തില്‍ അടുത്തകാലത്തുണ്ടായ വ്യാഖ്യാനമോ വായിച്ചിട്ടല്ല. അതിനും മുന്‍പേ ചോരയ്ക്കിങ്ങനെ രണ്ടു വ്യാഖ്യാനഭേദങ്ങള്‍ ഉണ്ടായിരുന്നു. പിങ്കിന്റെ പ്രസാദാത്മകത്വവും വരേണ്യതയും നിഗൂഢതയും, ഇരുണ്ട തൊലിയില്‍ ചതഞ്ഞ രക്തം നിറം പിടിപ്പിക്കുന്ന നീലയ്ക്കില്ല. പ്രകടമായും ഞാറപ്പഴത്തിന്റെ വൈലറ്റ് വിഷാദാത്മകത്വത്തിന്റെ നിറമാണ്. ലൈംഗികമായ നിഗൂഢത അതിലില്ല. മ്ലാനമുഖമുള്ള നോവാണ് അതിന്റെ പ്രത്യക്ഷാനുഭവം.
-വെള്ളെഴുത്ത്.


ചെറായി ഗീതം (ഒടുക്കത്തെ മിക്സ്‌)

('കദളിവാഴ കൈയ്യിലിരുന്ന്' എന്നതാണ് ഇശല്‍)

ബ്ലോഗ്‌ മീറ്റിനു പൂതി പെരുത്ത്‌
ചെറായി ബീച്ച് കരഞ്ഞ് വിളിച്ച്
ബ്ലോഗര്‍മാരെ ബ്ലോഗര്‍മാരെ
ബ്ലോഗര്‍മാരെ വന്നാട്ടെ
ബ്ലോഗര്‍മാരെ ബ്ലോഗര്‍മാരെ
ബ്ലോഗര്‍മാരെ വന്നാട്ടെ
-ശ്രദ്ധേയന്‍.

പുകഞ്ഞ കൊള്ളി

ഏലിയാമ്മ ചേട്ടത്തിയെ , ഏലിയാമ്മ ചേട്ടത്തിയെ !!!!!!

വലിയ വീട്ടില്‍ ഏലിയാമ്മ ചേട്ടത്തിയുടെ മുള്ള് വേലിയുടെ അടുത്ത് പഴയ കെ.സി .റ്റി ബസ്‌ ബ്രേക്ക്‌ ഇട്ടു നിര്‍ത്തുന്നതുപോലെ മനക്കലെ ഭവാനി നിലവിളിച്ചുകൊണ്ട് വന്നു നിന്ന് കിതച്ചു . ഏലിയാമ്മ ചേട്ടത്തി ക്ടാക്കള്‍ക്ക് കൊടുക്കാനുള്ള " കുറച്ചു കൂടി പ്രാക്റ്റിക്കല്‍ ആകണം " എന്ന പിണ്ണാക്ക് ചരുവത്തില്‍ ഇട്ടിളക്കി കൊണ്ടിരിക്കുകയായിരുന്നു .

കൊള്ളി പൂട്ടി ...............
-കാപ്പിലാന്‍

കൊള്ളികള്‍ ചാരമായി....

ചൂടു വാര്‍ത്ത...

കൊള്ളികള്‍ ചാരമായിരിയ്ക്കുന്നു....


സാധുക്കളായ കുറച്ചു ബ്ലോഗര്‍മാര്‍ക്കു സമാധാനമായി ഒന്നു

പരിചയപ്പെടാനും, നല്ല സുഹൃത്തുക്കളാവാനും വേണ്ടി

ചെറായിയില്‍ സംഘടിപ്പിയ്ക്കുന്ന മീറ്റില്‍

കുത്തിത്തിരുപ്പുണ്ടാക്കി കുളം തോണ്ടാന്‍ വേണ്ടി

കാപ്പിലാന്‍ എന്ന ബ്ലോഗര്‍

ശ്രമിച്ചിരുന്ന വിവരം ഏവര്‍ക്കും അറിവുള്ളതാണല്ലോ.

പണ്ടൊക്കെ പിന്നെപ്പിന്നെ ഇപ്പൊ കയ്യുടനേ എന്നു പറഞ്ഞപോലെ

ബൂലോകരുടെ ഒന്നടങ്കമുള്ള എതിര്‍പ്പിന്റെ രോഷാഗ്നിയില്‍ നീറി

കൊള്ളികള്‍
ചാരമായി ബൂലോകത്തുനിന്നും അപ്രത്യക്ഷമായ

വിവരം ബൂലോകരെ അറിയിച്ചുകൊള്ളുന്നു..
-കൊട്ടോട്ടിക്കാരന്‍



പിള്ളേച്ചന്‍ (നോണ്‍)വെജിറ്റേറിയനാണ്

തഞ്ചാവൂരിലെ രണ്ടു വര്‍ഷത്തെ താമസക്കാലമാണ് സമയം. ഞങ്ങള്‍ അന്ന് റൂമില്‍ തനിയേ ഭക്ഷണമുണ്ടാക്കി കഴിയ്ക്കുകയാണ് പതിവ് (ഇപ്പോഴും അതെ). ഞങ്ങള്‍ 8 പേര്‍ക്കും പ്രത്യേകിച്ച് കണ്ടീഷന്‍സ് ഒന്നും ഇല്ലാതിരുന്നതിനാല്‍ എന്ത് ഭക്ഷണമായാലും ആര്‍ക്കും പ്രശ്നമുണ്ടാകാറില്ല. ചോറും ഒരു കറിയും ഉണ്ടാക്കും. പിന്നെ എന്തെങ്കിലും അച്ചാറും കാണും. അത്ര തന്നെ. എല്ലാവരും തികഞ്ഞ സംതൃപ്തിയോടെ കഴിച്ചിട്ടു പൊക്കോളും, അല്ല പോണം. അതാണ് പതിവ്.

-ശ്രീ.

എന്റെ ചില ഫോട്ടോഗ്രാഫി ചിന്തകള്‍

ഫോട്ടോഗ്രഫിയെക്കുറിച്ചുള്ള ചില ചിന്തകള്‍.മുന്‍പ് എഴുതിയ ചില കുറിപ്പുകളും മറ്റും ചേര്‍ന്ന ഒരു അവിയല്‍ പോസ്റ്റ്‌.എഡിറ്റുചെയ്ത് ഭംഗിയിക്കാനൊന്നും മെനക്കെട്ടിട്ടില്ല
-ബ്രൈറ്റ്.


കവിത

ചിലര്‍

നിങ്ങള്‍ക്കറിയില്ല ഇയാളെ
അറിയപ്പെടാനായ് അയാളൊന്നും ചെയ്തിട്ടില്ല ഇതുവരെ
എല്ലു മുറിയെ പണിയെടുത്തു ഉണ്ടു ഉറങ്ങി അത്രമാത്രം
സ്വന്തം തുടര്‍ച്ചകള്‍ കാത്തു സൂക്ഷിക്കാനെങ്കിലും
ഒരു പെണ്ണിനടുത്തു പോവുകയൊ
കൂടെ കിടക്കുകയൊ ചെയ്തില്ല
ഈ ജീവിതത്തില്‍ അയാളെന്തെങ്കിലും അനുഭവിച്ചിരിക്കുമൊ
തന്റേതല്ലാത്ത ആര്‍ക്കൊ വേണ്ടി
ഒരു മരുഭൂമി അയാളിലും പൊള്ളി വിയര്‍ത്തിട്ടുണ്ടാകണം
അതല്ലാതെ വേറൊന്നും.........
-മഹി.

മരണത്തെക്കുറിച്ച് ഒരു മധുരഗീതം

ഈ രാത്രി
അവളോടൊത്ത് ചിലവഴിക്കാമെന്ന്
വാക്കുകൊടുത്തതാണ്‌

പത്തുകൊല്ലം
പള്ളിയില്‍പ്പോയതിന്റെ
പാപബോധംകൊണ്ടാകണം
പോകുന്നകാര്യം മാത്രം
മറ്റവളോടു പറഞ്ഞു
-വിമതം

വെടിക്കെട്ട് കാണുവാന്‍
കണ്ണും മിഴിച്ചുള്ള നില്പിലാണ്
ചെവി
കാഴ്ചയെ മറച്ച്
മുന്നില്‍ കയറി
കൈയും കെട്ടി നില്‍ക്കുക

തിരക്കിട്ട്
ശബ്ദങ്ങളെയെല്ലാം തട്ടി മറിച്ചിട്ട്
മദയാനയുടെ കുതിപ്പോടെ വന്ന്
ചെവിയാട്ടി
ഒറ്റനില്പ്
-നസീര്‍ കടിക്കാട്.


" പ്രാക്റ്റിക്കല്‍ ആകണം പ്ലീസ്......."


പണ്ടത്തെ പോലെ ഓര്‍മ്മകള്‍!
അതെയോ?
വര്‍ഷങ്ങള്‍
കുറെ വര്‍ഷങ്ങള്‍
വര്‍ഷങ്ങള്‍ക്കു ഇടനാഴിയുണ്ടെന്നു
കണ്ടു പിടിച്ചതു നീയാണു.
-മാണിക്യം

....ചില ക്യാമ്പസ്‌ ചിത്രങ്ങള്‍...


നാലു കൊല്ലത്തെ കോളേജ് ജീവിതം തീര്ത്തു വെച്ച ചില ചിത്രങ്ങള്‍

കാല്‍വെയ്പ്:

കുറെ മുഖങ്ങള്‍
ചിന്തയിലാന്ടവ,
പല്ലുകള്‍ കാട്ടാതെ
ചിരിക്കുന്നവ,
കാല്‍വെയ്പില്‍ കണ്ടതിവയാണ്..

- FAROOQUE MUHAMMAD


അര്‍ത്ഥശൂന്യതകളുടെ ജീവിതം

ഒരിക്കല്‍
നീ പറയാനും ഞാന്‍ കേള്‍ക്കാനും ആഗ്രഹിച്ചത്
ഒന്നുതന്നെയായിട്ടും നീ പറയാതെ നിന്നു..
-നീലഞ്ജന

പടം

ഒഴിഞ്ഞ് കിടക്കുന്നവ ........



കടവ്

പുഴയരികില്‍, ഒരു പുലരിയില്‍..
-സുനില്‍.

കിളികളുണരും നേരം...

-കുട്ടു.

അടിച്ചു പൊട്ടിക്കും നിന്നെ ഞാന്‍; ങ്ഹാ !!!




ചെറായിയില്‍ നിന്നൊരു ദൃശ്യം..
നാളത്തെ പ്രതീക്ഷകള്‍ തമ്മില്‍ മാറ്റുരക്കുന്നു..
പരിമിതമായ ഈ സാഹചര്യങ്ങളില്‍ നിന്നാവാം നാളത്തെ പ്രതിഭ ജനിക്കുന്നത്..

-ഹരീഷ് തൊടുപുഴ-




0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP