FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

23ജൂലൈ2009 - ചെറായി മീറ്റിന് ഇനി ദിവസങ്ങള്‍ മാത്രം

Wednesday

ചെറായി മീറ്റ് - ഒരുക്കങ്ങള്‍ അവസാന ഘട്ടത്തിലേക്ക്..

ചെറായിയിലേക്ക് സ്വാഗതം..

കൂട്ടുകാരേ;


ചെറായിയില്‍ നടക്കാനിരിക്കുന്ന ബ്ലോഗേഴ്സിന്റെ സുഹൃദ്സംഗമത്തിന്റെ മുന്നൊരുക്ക പോസ്റ്റുകളുടെ അവസാനത്തെ പോസ്റ്റിലേക്ക് കടക്കുന്നു.




പങ്കെടുക്കുന്നവരുടെ വിവരങ്ങള്‍ സ്വരൂപിക്കാന്‍ ഇട്ടിരുന്ന പോസ്റ്റിലെ സൂചന പ്രകാരം 20.07.09 ന് ലഭ്യമായ കണക്കുകളനുസരിച്ചുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയാണ്. മീറ്റിനു വേണ്ട ഭക്ഷണമടക്കമുള്ള മറ്റു ഭൌതിക സാഹചര്യങ്ങള്‍ തിട്ടപ്പെടുത്തി ഓര്‍ഡര്‍ നല്‍കിക്കഴിഞ്ഞതിനാല്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്യപ്പെട്ടതില്‍ കൂടുതല്‍ ആളുകളെ പങ്കെടുപ്പിക്കാന്‍ നിര്‍വ്വാഹമില്ല. എല്ലാ സുഹൃത്തുക്കളും ഇതൊരു അറിയിപ്പായി കണക്കാക്കി സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു

-ഹരീഷ് തൊടുപുഴ.


ചെറായി ബ്ലോഗ് മീറ്റ്നു ആശംസകള്‍



മീറ്റ് തത്സമയ സംപ്രേക്ഷണം

തൊടുപുഴ മീറ്റിന്റെ തത്സമയ സംപ്രേക്ഷണം നടത്തിയത് പോലെ തന്നെ ഇക്കുറി ചെറായി മീറ്റിന്റെയും തത്സമയ സംപ്രേക്ഷണം തോന്ന്യാശ്രമം ടീമിന് കിട്ടിയ വിവരം ഇവിടെ സന്തോഷപൂര്‍വ്വം അറിയിക്കുകയാണ് .ഇന്നലെ രാത്രി 2.30 ന് മീറ്റിന്റെ പ്രധാന സംഘാടകന്‍ വീരപ്പന്‍ ഹരീഷ് ഉറക്കത്തില്‍ വിളിച്ചുണര്‍ത്തി ഈ വിവരം അറിയിക്കുകയായിരുന്നു .

കേരളത്തില്‍ വീണ്ടും സുനാമി

കേരളത്തില്‍ വീണ്ടും ഒരു സുനാമിക്ക് സാധ്യത. നഗ്ന നേത്രങ്ങള്‍ കൊണ്ട് കാണാന്‍ കഴിഞ്ഞ സൂര്യ ഗ്രഹണം കഴിഞ്ഞതിന് തൊട്ടു പിന്നാലെയാണ് നാസ ഇങ്ങനെ അറിയിച്ചത് .ചൈനയുടെ വടക്ക്കിഴക്കന്‍ ഭാഗത്തെ സമുദ്രാന്തര്‍ഭാഗത്ത് ഇന്ന് നടന്ന അതിശക്തമായ ഒരു ഭൂകമ്പത്തിന് ശേഷം കടല്‍ ആകെ കലുഷിതമാണ്‌ എന്നും അതിന്റെ പ്രകമ്പനങ്ങള്‍ കേരളത്തിന്റെ ഭാഗത്തേക്ക് കുതിച്ചിട്ടുണ്ട് എന്നും നാസയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു .ഈ മാസം 26 ന് കടല്‍ത്തിരകള്‍ അതി ശക്തമായി കേരളം തമിഴ് നാട് എന്നീ ഭാഗങ്ങളില്‍ ‍ അടിക്കുമെന്നും അന്നേ ദിവസം കഴിവതും ആരും കടല്‍ക്കരയില്‍ പോകുകയോ അവിടെ കൂട്ടം കൂടുകയോ ചെയ്യരുത് എന്നും നാസ അറിയിക്കുന്നു .
-കാപ്പിലാന്‍

ചലോ....ചലോ....ചെറായി

ചങ്ങലകള്‍ പൊട്ടിച്ചു
ചങ്ങാതിയെ തേടാം
ചാരനെവെട്ടി ചട്ടിയിലിട്ടു വറുക്കാം
ചട്ടങ്ങളൊക്കെ ചിതലരിക്കട്ടെ..

-പാവപ്പെട്ടവന്‍.




ഈ വര്‍ഷത്തെ പ്ലസ്‌ വണ്‍ അഡ്മിഷന്‍ പൂര്‍ത്തിയായി ക്ലാസ്സുകള്‍ ആരംഭിച്ചു.രണ്ട്‌ വര്‍ഷം മുന്‍പാണ്‌ പ്ലസ്‌ വണ്‍ അഡ്മിഷന്‌ ഏകജാലക സമ്പ്രദായം രാജ്യത്ത്‌ ആദ്യമായി കേരളത്തില്‍ നടപ്പിലാക്കിയത്‌.ഒരു പുതിയ സംരഭമെന്നനിലയില്‍ തുടക്കത്തില്‍ കുറേയേറേ പോരായ്മകള്‍ ഉണ്ടായിയെന്നത്‌ സത്യമാണെങ്കിലും ഈ വര്‍ഷം ഏറ്റവും കൃത്യമായും വേഗത്തിലും നിശ്ചയിച്ച പ്രകാരവും അഡ്മിഷന്‍ പൂര്‍ത്തിയാക്കി.ഈ വര്‍ഷം മുതല്‍ മറ്റു പല സംസ്ഥാനങ്ങളും ഈ പാത സ്വീകരിച്ചിരിക്കുന്നു എന്നത്‌ എടുത്തുപറയേണ്ടതാണ്‌.മഹാരാഷ്ട്രയില്‍ അഡിമിഷന്‍ നടപടികള്‍ നടന്നു കൊണ്ടിരിക്കുന്നു. ഓഗസ്റ്റ്‌ 5 നേ ക്ലാസ്സ്‌ തുടങ്ങുന്നുള്ളൂ.
-മണി ഷാരത്ത്.

ആണവകരാറിന്റെ കുരുക്ക് മുറുകുന്നു

ഇന്ത്യയുടെ പരമാധികാരം അമേരിക്കയ്ക്ക് പണയപ്പെടുത്തുന്ന ആണവസഹകരണകരാറില്‍ ഒപ്പുവയ്ക്കരുത് എന്നാവശ്യപ്പെട്ടാണ് ഇടതുപക്ഷം യുപിഎ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചത്. അണുവായുധ നിര്‍വ്യാപനകരാറില്‍ ഒപ്പുവെച്ചാലല്ലാതെ ഇന്ത്യയുമായി സൈനികേതര ആണവസഹകരണത്തില്‍ ഏര്‍പ്പെടാന്‍ സാധാരണ നിലയില്‍ അമേരിക്കയ്ക്ക് കഴിയില്ലെന്നും അതുസംബന്ധിച്ച് യുപിഎ സര്‍ക്കാര്‍ നിരത്തുന്ന അവകാശവാദങ്ങള്‍ പൊള്ളയാണെന്നും അന്ന് സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാര്‍ടികള്‍ വസ്തുതകള്‍ നിരത്തി പറഞ്ഞതാണ്.
-ജാഗ്രത.

ജീവനോടെ തൊലിയുരിച്ചാല്‍

ഇന്ന് മെയിലില്‍ വന്ന ഒരു വാര്‍ത്ത ഇവിടെ കുറിയ്ക്കുന്നു.
ലോകത്ത്, വന്‍ പ്രതിഷേധങ്ങള്‍ക്കിടയിലും മൃഗങ്ങളുടെ തൊലിയ്ക്ക് ഇന്നും നല്ല ഡിമാന്‍ഡാണ്. പ്രത്യേകിച്ച് യുറോപ്യന്‍, അമേരിയ്ക്കന്‍ രാജ്യങ്ങളില്‍. തണുപ്പ് കാലത്ത് പ്രതേകിച്ചും. പലപ്പോഴും മൃഗസ്നേഹികള്‍ ഇത്തരം വസ്ത്രം ധരിച്ചവരെ പിടിച്ചുനിറുത്തി ബ്ലേഡ് കൊണ്ട് വരയുന്ന സംഭവങ്ങള്‍ ഉണ്ടാവാറുണ്ട്. എനിയ്ക്ക് പരിചയമുള്ള ഒരു സ്ത്രീയുടെ ഫര്‍ കോട്ട് ഒരു വിവാഹത്തിനിടയ്ക്ക് ഊരിയിട്ടത് നടുവെ കീറിയിരുന്ന സംഭവം ഓര്‍മ്മ വരുന്നു. എന്തൊക്കെയാലും രോമക്കോട്ടിനോടുള്ള പ്രണയം കുറയുന്നില്ല തന്നെ. അതുകൊണ്ട് എത്രയും കൂടുതല്‍ ഫര്‍ കയറ്റിയയയ്ക്കാന്‍ ചില രാജ്യങ്ങള്‍ തയാറാവുന്നു.
-തൃശ്ശൂക്കാരന്‍


വേട്ടയാടപ്പെടുന്ന ഈഴവന്‍

ബ്രാഹ്മണ ഹിന്ദുമതത്തിന്റെ ഉദ്ഭവകാലം മുതല്‍ വേട്ടയാടപ്പെടുന്ന ഒരു ജനവിഭാഗമാണ് കേരളത്തിലെ ഈഴവര്‍ അഥവ തിയ്യര്‍. ബ്രാഹ്മണ്യത്തിന്റെ എന്നത്തേയും ശത്രുതക്ക് പാത്രീഭവിച്ച ബുദ്ധധര്‍മ്മ പാരംബര്യമുള്ള, തികഞ്ഞ ധര്‍മ്മബോധം സിരകളില്‍ വഹിക്കുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ വേശ്യാസംസ്കൃതിയിലധിഷ്ടിതമായ സമൂഹ്യ ഘടനക്ക് എന്നും ഭീഷണിയായിരുന്നു. കേരളത്തിലെ ജനങ്ങള്‍ക്ക് കൃഷിയെക്കുറിച്ചുള്ള അറിവുകളും, ആയുര്‍വേദത്തിന്റെ അനുഗ്രഹവും, ജ്യോതിശാസ്ത്രത്തിന്റെ കാല-സമയ-വര്‍ഷഗണനാരീതികളും, വട്ടെഴുത്തിന്റേയും കോലെഴുത്തിന്റേയും പഴയമലയാള അക്ഷര ലിപികളും ,മറ്റു ശാസ്ത്രജ്ഞാനങ്ങളും ലോപമില്ലാതെ പകര്‍ന്നു നല്‍കിയ ബുദ്ധമത മിഷണറിമാരായിരുന്ന ഈഴവര്‍ ബ്രാഹ്മണ്യത്തിന്റെ കണ്ണിലെ കരടായില്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളു. ശൂദ്രന് വിദ്യ നിഷേധിക്കുകയും, അഥവ അക്ഷരജ്ഞാനത്തിന്റെ ശബ്ദങ്ങളെന്തെങ്കിലും ശൂദ്രര്‍ (നായര്‍)കേട്ടുപോയാല്‍ അയാളുടെ ചെവിയില്‍ ഇയ്യമുരുക്കി ഒഴിക്കണമെന്ന മനു നിയമത്തിന്റെ പരിപാലകരായിരുന്ന ബ്രാഹ്മണ്യത്തിന് ജനങ്ങളെ ജാതിമത വര്‍ണ്ണ ഭാഷാ വിവേചനങ്ങള്‍ക്കതീതമായി പുരോഗതിയിലേക്കും പ്രബുദ്ധതയിലേക്കും നയിച്ചിരുന്ന ബുദ്ധധര്‍മ്മത്തിന്റെ മിഷണറിമാരോട് സ്നേഹം തോന്നാനിടയില്ലല്ലോ !
-മുത്തപ്പന്‍.

അമ്മാവന്റെ മാജിക്ക്...!



ഴിഞ്ഞ ദിവസം ബ്ലോഗിലൂടെ നമ്മള്‍ ചര്‍ച്ച ചെയ്ത മാത്തമാറ്റിക്സ് മാജിക്കുമായി പലരെയും അത്ഭുതപ്പെടുത്തിയ അപര്‍ണ്ണ എന്ന കൊച്ചു മിടുക്കി ആ വിദ്യയുമായി അവളുടെ അമ്മാവന്റെ അടുത്തും ചെന്നു. അമ്മാവന്‍ പലവട്ടം ഇതെങ്ങനെ സാധിച്ചു എന്നു ചോദിച്ചിട്ടും അവളതിന്റെ പിന്നിലെ 'ഗണിത രഹസ്യം' പുറത്തു വിടാന്‍ തയ്യാറായില്ല. ഏറെ പരിചയ സമ്പന്നയായ ഒരു മജീഷ്യന്റെ ഭാവത്തില്‍ അവള്‍ ഒരു ചിരി പാസ്സാക്കുകയും ചെയ്തു. പക്ഷെ അമ്മാവനാകട്ടെ വിട്ടു കൊടുക്കാന്‍ തയ്യാറായില്ല. അദ്ദേഹം അവളോട് പല അക്കങ്ങളുള്ള ഏതെങ്കിലും ഒരു സംഖ്യ മനസ്സില്‍ വിചാരിക്കാനാവശ്യപ്പെട്ടു. പക്ഷെ ആ സംഖ്യ പൂജ്യത്തില്‍ അവസാനിക്കരുത് എന്നൊരു നിബന്ധനയേയുണ്ടായിരുന്നു കേട്ടോ..
-മാത്തമാറ്റിക്സ്.

മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം

മാധ്യമങ്ങള്‍ വഴിതെറ്റിച്ച സൂര്യഗ്രഹണം

സമ്പൂര്‍ണ്ണസൂര്യഗ്രഹണമായിരുന്നു മധ്യ ഇന്ത്യയില്‍ ഇന്ന് ദൃശ്യമായത്. അതിരാവിലെ തന്നെ തുടങ്ങിയ ഗ്രഹണം മാധ്യമങ്ങള്‍ ആഘോഷിക്കാന്‍ തുടങ്ങിയിരുന്നു. നല്ലതു തന്നെ അഭിനന്ദവും അര്‍ഹിക്കുന്നു. പക്ഷേ തികച്ചും തെറ്റിദ്ധാരണാജനകമായ റിപ്പോര്‍ട്ടിംഗാണ് മിക്ക ദൃശ്യമാധ്യമങ്ങളും നല്‍കിയത്. നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം എന്ന തലക്കെട്ട് പലരും നല്‍കിയിരുന്നെങ്കിലും പറഞ്ഞു വന്നപ്പോള്‍ ഇനി 123 വര്‍ഷത്തിനു ശേഷമേ അടുത്ത സൂര്യഗ്രഹണമുള്ളൂ എന്ന അവസ്ഥയിലായി കാര്യങ്ങള്‍. കാക്ക എങ്ങിനെ കൊക്കാകും എന്ന് മാധ്യമങ്ങള്‍ നന്നായി കാണിച്ചു തന്നു. ഏഷ്യാനെറ്റ് ന്യൂസ്, കൈരളി, പീപ്പിള്‍, മനോരമ ന്യൂസ്, ഇന്‍ഡ്യാവിഷന്‍ തുടങ്ങി എല്ലാ വാര്‍ത്താ ചാനലുകളും ഗ്രഹണം റിപ്പോര്‍ട്ട് ചെയ്തു.
-ടോട്ടോചാന്‍

മാധ്യമങ്ങളുടെ നുണപ്രചരണം

ഹോട്ട് ഡോഗിനെ ചൂടുള്ള പട്ടിയാക്കി മലയാളിക്ക് ദേശാഭിമാനി വിളമ്പിയങ്കില്‍ ഇപ്പോള്‍ എലിയെ പുലിയാക്കി ആഘോഷിച്ചത് മലയാളം മാധ്യമങ്ങള്‍ മുഴുവനായിട്ടാണ്. ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍‌ഘ്യമേറിയ സൂര്യഗ്രഹണം എന്ന ശാസ്‌ത്ര പ്രതിഭാസത്തെ മാധ്യമങ്ങള്‍ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് വന്നപ്പോള്‍ ഇനി 123 വര്‍ഷങ്ങള്‍ക്ക് ശേഷംമേ അടുത്ത സൂര്യഗ്രഹണം നടക്കൂ എന്ന ഭീമമായ വിഡ്ഡിത്തത്തിലേക്ക് കൊണ്ടെത്തിച്ചു കാര്യങ്ങള്‍. 2032 ജൂണ്‍ 13-ന് നടക്കാന്‍ പോകുന്ന സൂര്യഗ്രഹണത്തിന് ഇന്ന് നടന്ന ഗ്രഹണത്തേക്കാള്‍ ദൈര്‍ഘ്യമേറുമെന്ന ശാസ്ത്ര സത്യത്തെയാണ് ഇത്തരുണത്തില്‍ വളച്ചിടിച്ച് അതിശയോക്തി കലര്‍ത്തി അഘോഷിച്ചത്. ചന്ദ്രന്‍ സൂര്യനെ പൂര്‍ണ്ണമായും മറക്കുന്ന സമയത്തിന്റെ ദൈര്‍ഘ്യമാണ് ഇത്. ഗ്രഹണം എന്നത് വല്ലപ്പോഴും സംഭവിക്കുന്ന ഒരു പ്രതിഭാസമല്ല. എല്ലാ വര്‍ഷവും ഗ്രഹണം നടക്കുന്നു.
-പ്രശാന്ത് ആര്‍ കൃഷ്ണ.

ചന്ദ്രനെ കീഴടക്കിയത്‌ തട്ടിപ്പോ?

ചന്ദ്രനില്‍ മനുഷ്യന്‍ ആദ്യമായി ചെന്നിറങ്ങിയതിന്റെ നാല്‌പതാം വാര്‍ഷികം മനുഷ്യവര്‍ഗം ആഘോഷിക്കുകയാണ്‌. മാധ്യമങ്ങളിലെല്ലാം ദിവസങ്ങള്‍ക്ക്‌ മുമ്പുതന്നെ ആ 'മഹത്തായ ചുവടുവെപ്പ്‌' നിറഞ്ഞിരുന്നു. പക്ഷേ, അതിനിടെ ഏറെപ്പേരെ ആകര്‍ഷിച്ചുകൊണ്ട്‌ നടക്കുന്ന മറ്റൊരു പ്രചാരണം കാണാതിരുന്നു കൂടാ. ചന്ദ്രനില്‍ ആളിറങ്ങി എന്നത്‌ അമേരിക്ക മെനഞ്ഞുണ്ടാക്കിയ പെരുംനുണയാണെന്ന്‌..
-ജെ എ.




ഡോക്ടർ ശങ്കരന്റെ ഓ.പിയിൽ...

മഴയുടെ പൂരം കൊടികയറിയദിവസങ്ങളായിരുന്നല്ലൊ കടന്ന് പോയത്.
മഴകാറ്റിന്റെ തലോടലിൽ ആലവട്ടം വീശിനിൽക്കുന്ന വൃക്ഷതലപ്പുകൾ
നോക്കി കമ്പിളിയും പുതച്ച് തീയും കാഞ്ഞ് കയ്യിലൊരുപുസ്തകവുമായി ചടഞ്ഞു കൂടാൻ
ഇന്നലെ താരകന് പെട്ടൊന്നൊരു മോഹം.അതായിരുന്നു ആദ്യ ലക്ഷണം . പക്ഷെ
പറമ്പിൽ ചെയ്തു തീ‍ർക്കാൻ കുറച്ച് പണികളുണ്ടായിരുന്നു.കൃഷി ഭവനിൽ നിന്ന്
കഴിഞ്ഞ തിരുവാതിരയിൽ കൊണ്ട് വച്ച നേന്ത്രവാഴകളെല്ലാം കുലച്ച് നിൽക്കുകയാണ്.
-താരകന്‍.


ആത്മാഭിമാനമുള്ള നമ്മള്‍

ആത്മാഭിമാനമുള്ള പൌരന്മാരെ,
രാജ്യത്ത്‌ ആത്മാഭിമാനത്തിന്റെ ലെവല്‍ ഈയിടയായി ഒരല്‍പം കുറഞ്ഞുവോ എന്നോരോ സംശയം.കാരണം മറ്റൊന്നുമല്ല. അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ രാജ്യങ്ങളിലെ വിമാന കമ്പനികള്‍ നമ്മള്‍ ഇന്ത്യക്കാരെ പിടിച്ചു തുണിയഴിച്ച് പരിശോധന നടത്തുന്നതിന് ചില തെമ്മാടികള്‍ കിടന്നു ബഹളം ഉണ്ടാക്കി തുടങ്ങിയിരിക്കുന്നു.നടുവിന് ചവിട്ട്‌ കൊള്ളാത്ത കുഴപ്പമാണ് അവനൊക്കെ.
-അര്‍ജുന്‍ കൃഷ്ണ.

ബൂലോക ബസ്സ് സ്റ്റാന്റ് ഒബാമ ഉദഘാടിച്ചു...............

ബൂലൊകത്തെ ആദ്യത്തെ ബസ്സ് സ്റ്റാന്റ് ആയ ബൂലോക ബസ്സ് സ്റ്റാന്റ് ഇന്നലെ മുതല്‍ അലവലാതികള്‍ക്ക് വേണ്ടി തുറന്നു കൊടുത്തു ...അമേരിക്കന്‍ രാഷ്ട്രപതി ശ്രീ .ബാരക്ക് ഒബാമ ഇന്നലെ ഉഗാണ്ടയില്‍ നടന്ന സമ്മേളനത്തില്‍ ഉധ്ങാടനം നിര്‍വഹിച്ചു ...ഉഗാണ്ടയിലെ ശശി ഇന്റര്‍ നാഷണല്‍ ഹോട്ടല്‍ നടന്ന പ്രൌടഗംഭീരമായ ചടങ്ങില്‍ ഒബാമ നിലവിളക്ക് കൊളുത്തി ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചു .
അതീവ രഹസ്യമായ ചടങ്ങ് ആയിരുന്നതിനാല്‍ മലയാളത്തിലെ അതികായരായ ബ്ലോഗ്ഗെരുമാരെ ക്ഷണിച്ചില്ല .
-ജിക്കു വര്‍ഗ്ഗീസ്.

കര്‍ക്കടക കഞ്ഞി ടൈം സ്ക്വയറിലും !

ഒബാമയും കേരളവും തമ്മിലുള്ള അടുപ്പം
ഒരു മലയാളി ബ്ലോഗ്ഗറുടെ കെട്ട്യോള്‍ ജോലിചെയ്യുന്ന
ഹോസ്പിറ്റലില്‍ പുള്ളി ചെന്നത് മാത്രമല്ല.
ആ അടുപ്പം കൂടിക്കൊണ്ട് വരുകയാണ്.

കേരളത്തിലെ കര്‍ക്കിടകക്കെടുതി കണ്ട്
മനസ്സു വിഷമിച്ച ഒബാമ ഇന്നലെ ആരും അറിയാതെ
ചാലക്കുടീലെ ഡിവൈന്‍ സെന്ററില്‍ ചെന്ന്
മുട്ടിപ്പായില്‍ പ്രാര്‍ത്ഥിച്ചുവത്രെ,
"കേരളത്തോട് അനുഭാവം പ്രകടിപ്പിക്കാന്‍
അമേരിക്കയിലും മഴ പെയ്യിക്കണേ, ആമേന്‍"
ഒരു കുരിശും വരച്ചൂ!
-ബ്ലും.

ചുവപ്പ്....അര്‍ത്ഥം?


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോഴും ചോദിച്ചിരുന്നു, "ഷാജി ചേട്ടന്‍ തിരികെ എത്തിയോ ?"
ഇല്ല.
ആരോ പറയുന്നതു കേട്ടു,
"ഇപ്പോള്‍ ജീവപര്യന്തം എന്നാല്‍ പത്തു പന്ത്രണ്ടു കൊല്ലം കൊണ്ടു തീരുന്നില്ല. മിക്കതും ജീവിതം മുഴുവനും അനുഭവിക്കണം .."

ഒരു കള്ളന്‍ കയറിയ കാര്യം പോലും കേള്‍ക്കാനില്ലാത്ത ആ നാട്ടിലെ അക്കാലത്തെ ഏറ്റവും വലിയ വാര്‍ത്ത ആയിരുന്നു അത്.
ഷാജി ചേട്ടന്‍ ഒരാളെ കൊന്നു.!
എല്ലാവര്‍ക്കും അന്ന് അത് മാത്രമേ പറയാനുണ്ടായിരുന്നുള്ളു.
-ശംഖുപുഷ്പം.

വീണയുടെ വീണ

വര്‍ഷങ്ങള്‍ക്കു ശേഷം ആ മുറിയില്‍ വീണ്ടും നിലാവുദിച്ചു ...അവിടെ സുഗന്ധി വീണക്ക് നല്‍കിയ പിറന്നാള്‍ സമ്മാനം ഇന്നും പൊടിപിടിക്കാതിരികുന്നു...വീണയുടെ സ്നേഹംപോലെ പേരുപോലെ ഒരു മനോഹരമായ വീണ...ആ വീണയില്‍ അവള്‍ ഒന്ന് വിരല്‍ ചലിപ്പിച്ചു ...കണ്ണുനീര്‍ പോലും അറിയാതെ അവളുടെ കവിളുകളെ തടവി ഒഴുകി ...ആ വീണാനാദം അവളുടെ ഓര്‍മ്മയുടെ ചില്ലുപേടകം തകര്‍ത്തു ....അവള്‍ ഇന്ന് ഓര്‍ക്കുന്നു അവളുടെ കളികൂട്ടുക്കാരി സുഗന്ധി കോളേജ് നാളില്‍ പുസ്തകത്തില്‍ കോറിയിട്ട ഈ വാക്കുകള്‍..
-


പ്രവാസിയുടെ ജീവിതം

പ്രവാസ ജീവിതം... നരകതുല്യം....!!!
കുടുംബങ്ങള്‍ക്കോ... സ്വര്‍ഗ്ഗതുല്യം...!!!‍‍
ഞങ്ങള്‍ മരുഭൂമിയിലെ ചൂടിനോടും മരം കോച്ചുന്ന തണുപ്പിനോടും പടവെട്ടി തളരുമ്പോള്‍... അവരോ..... അക്കങ്ങള്‍ നിറഞ്ഞ കടലാസുമായ് ബാങ്കുകള്‍ കയറിയിറങ്ങുന്നു..!!
ഞങ്ങള്‍ ഉണങ്ങിയ കൂബ്ബൂസും ഉള്ളിക്കറിയുമായ് വിശപ്പടക്കുമ്പോള്‍...
-nisar


മൂളുന്ന വണ്ടേ...




കുട്ടികളായ കുറച്ചു കഥാപാത്രങ്ങള്‍ പ്രാധാന്യത്തോടെ ബ്ലെസ്സിയുടെ ‘ഭ്രമര’ത്തിലും അണിനിരക്കുന്നുണ്ട്. കാഴ്ച, പളുങ്ക്, തന്മാത്ര തുടങ്ങിയ സിനിമകളില്‍ പരിചയപ്പെട്ടതാണെങ്കിലും അവരെക്കാള്‍ കൂടുതലായി കുട്ടിക്കഥാപാത്രങ്ങള്‍ക്ക് ഈ സിനിമയില്‍ നിര്‍ണ്ണായകത്വത്തിനുപരി ചില ദൌത്യങ്ങള്‍ നിര്‍വഹിക്കാനുണ്ടെന്നു തോന്നുന്നു. മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന ശിവന്‍‌കുട്ടിയുടെ ബാല്യകാലം , അവന്റെ ഏഴാം ക്ലാസിലെ കൂട്ടുകാരി, അവളെ വെള്ളത്തില്‍ തള്ളിയിടുകയും ആ കുറ്റം ശിവന്‍ കുട്ടിയുടെ തലയില്‍ വച്ചുകൊടുക്കുകയും ചെയ്യുന്ന കൂട്ടുകാര്‍. ഇത്രയുമാണ് ഫ്ലാഷ്ബാക്കിലെ കുട്ടികള്‍.
-

Kandasamy Music Review : : കന്തസാമി മ്യൂസിക്‌ റിവ്യൂ

കന്തസാമി,കന്തസാമി എന്ന് കേള്‍ക്കാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി.ഇന്ന് വരും, അല്ലേല്‍ നാളെ എങ്കിലും വരും എന്ന് പറഞ്ഞു വിക്രം സിനിമ പ്രാന്തന്മാര്‍ മൂട്ടില്‍ തീ പിടിച്ച പോലെ പായുന്നുണ്ട്‌. അത് ഒരു വശം.സംഭവം ഇങ്ങനെ ഒക്കെ ആണേലും പറഞ്ഞ സമയത്ത് അവര്‍ മ്യൂസിക്‌ റിലീസ് ചെയ്തു.വില്ല്,പോക്കിരി എന്ന സിനിമകളുടെ സംഗീത സംവിധായകന്‍ ദേവി ശ്രീ പ്രസാദ്‌ ആണ് ഇതിന്റെയും ശില്പി.ഞാന്‍ എന്നെ BMK എന്ന് വിളിക്കുന്നത്‌ പോലെ അങ്ങേരു സ്വന്തമായി വിളിക്കുന്നത്‌ DSP എന്നാണ്.ഇതാ കുഴപ്പം, ആരെങ്കിലും ചെയുന്നത് നോക്കി നടക്കുവാ ഓരോരുത്തര്‍.

-ബി എം കെ.


അദ്ധ്യായം 05 - വനത്തിലേക്ക് ശ്രീരാമന്‍


പിറ്റേ ദിവസം പ്രഭാതം..
അയോധ്യ ഉത്സവലഹരിയിലാണ്..
ശ്രീരാമചന്ദ്രന്‍റെ പട്ടാഭിക്ഷേകം, എല്ലാ നഗരവാസികളും കാത്തിരുന്ന, എല്ലാരുടെയും മനസില്‍ സന്തോഷത്തിന്‍റെ പൂത്തിരി കത്തിക്കുന്ന, ആ പുണ്യസംഭവം.
അത് ഇന്നാണ്.

കൈകേയിയുടെ അന്തപുരത്തില്‍ നിന്നും ദശരഥ മഹാരാജാവ് ഇത് വരെ തിരിച്ചെത്തിയില്ല.കാരണം അന്വേഷിച്ച് ചെന്ന സുമന്ത്രരോട്, രാജാവ് രാമനെ കാത്ത് നില്‍ക്കുകയാണെന്ന് കൈകേയി ഉണര്‍ത്തിച്ചു.അതിന്‍ പ്രകാരം അവിടെത്തിയ രാമന്‍ കൈകേയിയില്‍ നിന്ന് വരത്തിന്‍റെ വിവരങ്ങളറിയുകയും കാട്ടില്‍ പോകുന്നതിനു തയ്യാറാകുകയും ചെയ്തു..
-അരുണ്‍ കായംകുളം.



മഴയില്‍ നടക്കുമ്പോള്‍

മഴയില്‍ നടക്കുമ്പോള്‍
മണക്കും ചോരക്കനല്‍,
ഉണരും സ്മൃതിയൊച്ച
ഒരൊറ്റച്ചിലമ്പു പോല്‍.

ഇടനീള്‍വഴി നീളെ
അഗ്രയാനത്തിന്‍ പുത്തന്‍
പെരുമ്പാമ്പിഴയുമ്പോള്‍
തകില്‍ കൊട്ടുന്നു പകല്‍.
തരളം വയലേല
കൈതപ്പൂങ്കരം നീട്ടി
മണപ്പിക്കുന്നകവും പുറവും
തിണര്‍ത്ത സ്നേഹത്താല്‍..
-പി. ശിവപ്രസാദ്‌

വെറും കഴുതപേച്ചുകള്‍...











നേരം നോക്കും നേര്‍വഴി തോറും
ചോരമണക്കും പുലരി വെളുക്കെ,
പാരാദൂരം ചൊല്ലി പഴമകള്‍
ആരെ തേടിയുറഞ്ഞു കയര്‍ത്തു.

മുറിവുകള്‍ തുന്നികെട്ടിയൊരാശ..
അത്താഴത്തിനു കാലിക്കീശ.
അത്ത്യുന്ന്നതമാം ചിന്തകളിപ്പോള്‍.
നേരിനുനേരെ തെറ്റിയ നാവുകള്‍..
-


ചുവപ്പ്‌


എന്റെ കൊടിയുടെ നിറം ചുവപ്പായിരുന്നു
എന്റെ ചോരയുടെയും..
ഞാന്‍ പിച്ച വച്ചു നടക്കുന്ന കാലത്തെ
ജാഥയില്‍ ഒരു പിന്നാളായ് നിന്നു
അര്‍ത്ഥമറിയാതെ ഞാനെന്തൊക്കെയൊ ഏറ്റു ചൊല്ലി
ആരൊക്കെയൊ വേദിയില്‍ പ്രസംഗിക്കുമ്പോള്‍
ഞാനെന്റെ കൊടിയില്‍ മുഖം തുടച്ചു…

-അഞ്ജു പുലാക്കാട്ട്.


അച്ഛന്‍റെ കവിത

അമ്മയും കമലയും
പച്ചക്കല്‍ മൂക്കുത്തിയും




വിഷാദം ചുരത്തുന്ന
കമലയുടെ മുഖം പോലെ
എന്നെ ഇന്നു
വേദനിപ്പിക്കുന്ന മറ്റൊരു മുഖമില്ല
കത്തുന്ന
കൃഷ്ണമണികള്‍ക്കു താഴെ
തുളുമ്പി നില്‍ക്കുന്ന
കണ്ണുനീര്‍ത്തുള്ളികളും
ദുഖത്തിന് അഴകീന്‍റെ
പരിവേഷം ചാര്‍ത്തുന്ന
പച്ചക്കല്‍ മൂക്കുത്തിയും
എന്നെ അമ്മയുടെ
ഓര്‍മ്മകളിലേക്ക് നയിക്കുന്നു..
-ഉമേഷ് കൊട്ടറ.


പൂക്കള്‍

വിടരുമ്പോള്
‍പൂക്കള്‍ മൊഴിയുന്നത്‌
സ്വന്തം ഹൃദയത്തോട്‌

വിടര്‍ന്നുകഴിഞ്ഞാല്
‍സംസാരിക്കുന്നത്‌
കാറ്റിനോട്‌

പ്രസരിക്കുന്ന ഗന്ധത്തിനു
അനുരാഗിണിയായ
കന്യകയുടെ ശ്വാസം
അതിപാവനം..
-സി പി അബൂബക്കര്‍.

മേഘച്ചിറകുമായി......!


പനിത്തുള്ളലില്‍
പുതപ്പിനടിയില്‍
ആകാശത്തിലും
ഭൂമിയിലുമല്ലാതെ
മേഘച്ചിറകുമായി
പറന്നു നടക്കുമ്പോള്‍
സ്വര്‍ഗ്ഗം വളരെയടുത്ത്.....!
കുസൃതിയില്‍ പൊതിഞ്ഞ്
നീയെറിഞ്ഞ ചോദ്യം....
എന്തുകൊണ്ട് സ്വര്‍ഗ്ഗം?
-പ്രയാണ്‍


സാറ്റ്


കുട്ടിക്കാലത്ത്‌ ഞങ്ങള്‍
ഒളിച്ചുകളിക്കുമായിരുന്നു.
അന്ന് ആരും കാണാത്ത
ഒളിയിടങ്ങളില്‍ നിന്നും
എല്ലാരും എന്നെ
കണ്ടു പിടിച്ചു സാറ്റ് പറഞ്ഞു
-ഗൌരി.


ഒട്ടക ജീവിതം!


കേന്ദ്ര ബജറ്റിന്റെ പരിഗണയില്‍ പോലും വരാത്ത ഒരു പാവം ബി പി എല്‍ 'പ്രവാസി' !!!
-ശ്രീലാല്‍.

തൊട്ടാവാടി

-വേണു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP