FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

21ജൂലൈ2009.- നക്ഷത്രകാലത്തിലേക്ക് വീണ്ടും..

Monday

നക്ഷത്രകാലത്തിലേക്ക് വീണ്ടും...

നക്ഷത്രകാലത്തിലേക്ക് വീണ്ടും..



മലയാള ബ്ലോഗിന്‍റെ ഒരു സുവര്‍ണഘട്ടത്തില്‍ വായനക്കാര്‍ എന്നും കാത്തു നിന്നിരുന്ന ബ്ലോഗാണ് 'വെള്ളിനക്ഷത്രം'. ആശയ സംവാദങ്ങളും വിമര്‍ശനങ്ങളും കുറവായിരുന്നില്ലെങ്കിലും എല്ലാം ഉള്‍ക്കൊള്ളാനുള്ള സഹിഷ്ണമായ എന്തോ ഒന്ന് മലയാളബ്ലോഗിനു മീതെ തണലായി പന്തലിച്ചു നിന്ന ആ കാലത്ത് കവിതയുടെ മിന്നലാട്ടങ്ങളും അതിലുപരി വിവാദങ്ങളും കൊണ്ട് ഏറ്റവും ശ്രദ്ധേയനായ കവികളില്‍ ഒരാളാണ് സഗീര്‍ പണ്ടാരത്തില്‍. പദങ്ങളുടെ പേരിലും മറ്റും കവിയും വായനക്കാരും തമ്മില്‍ പലപ്പോഴും അണിതിരിഞ്ഞെങ്കിലും, തരളമായ ആ കവിഹൃദയം പൊടുന്നനെ ഒരു ദിവസം എഴുത്തു നിര്‍ത്തിയതായി പ്രഖ്യാപിച്ചപ്പോള്‍ ബൂലോകത്തിനു നൊന്തില്ല എന്നു പറഞ്ഞാല്‍ അത് കളവാണ്.

ഒരിക്കല്‍ ഹിറ്റുകള്‍ കൊണ്ട് മുഖരിതമായിരുന്ന ആ കൊച്ചു
നക്ഷത്രവെളിച്ചത്തില്‍ നിന്ന് കവിയുമായി ബ്ലോത്രം ചില വാക്കുകള്‍
പങ്കിടുന്നു..

നക്ഷത്രകാലത്തിലേക്ക് വീണ്ടും...


-ബ്ലോത്രം അഭിമുഖം.

20ജൂലൈ2009 - കുഞ്ഞീവിയോട് ചോദിക്കാം...

കുഞ്ഞീവിയോട് ചോദിക്കാം

ബഹുമാനപ്പെട്ട ബായനക്കാരെ,
ഞമ്മള് കുഞ്ഞീവി, കേട്ടിട്ടില്ലേ ബായക്കോട്ടെ കുഞ്ഞീവിനെ. അതന്നെ ആ സിസി അടയാറായ തള്ളന്നെ. ഞമ്മളിപ്പോ ബന്നത് ഇങ്ങളോട് ഒരു ബിശേസം പറയാനെക്കൊണ്ടാണ്. ഇബടെ ഒരു പേപ്പറ് ഏറങ്ങുന്നുണ്ടല്ലോ എന്താ അയിന്റെ പേര്...ഒരു ഹലാക്ക്‌ പിടിച്ച പേരാണല്ലോ റബ്ബേ. ഇങ്ങോട്ട് ബരുമ്പോ ഇന്റെ മാള് സൂറ എയുതി പഠിപ്പിച്ചതാ, ആ കിട്ടിപ്പോയി ബോത്രം അല്ല ബ്ലോത്രം. ന്‍റെ റബ്ബേ ഇത് കാണാതെ പഠിക്കാന്‍ പെട്ട പാട്. അപ്പൊ പറഞ്ഞു ബന്നത് ഞമ്മളും ഈ പറഞ്ഞ ബ്ലോത്രത്തില് ശേരാന്‍ പോവാണ്. ഞമ്മടെ ആ ഹാര്‍മോണിയപ്പെട്ടി പിടിച്ചിട്ടിരിക്കണ കനല്‍ മോനും, പിന്നെ ആ ഒറ്റക്കണ്ണന്‍ പകലനും കൂടി ഏര്‍പ്പാടാക്കിയ ഒരു പരിപാടിയാണ്. അപ്പൊ ന്നാ ഞമ്മള് പരസ്യം ഇടട്ടെ. ഇങ്ങളൊക്കെ ഈ പരിപാടി വിജയിപ്പിക്കണം ഏത്?
-കുഞ്ഞീവി.


ബൂലോകരുടെ സ്വന്തം ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു .........

*ബൂലൊകത്തെ ആദ്യ ബസ്സ് സ്റ്റാന്റ് പ്രവര്‍ത്തനം ആരംഭിക്കുന്നു ....
*നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടരുന്നതിനാല്‍ ബസ്സുകള്‍ക്ക് ഉടനെ പ്രവേശനം ഉണ്ടായിരിക്കുന്നതല്ല ..
* തുടക്കം കുറിക്കുന്നത് പ്രമുഖ ബ്ലോങരുമാരില്‍ ഒരാളായിരിക്കും ........ സുവര്‍ണാവസരം നിങ്ങള്‍ക്കും സ്വന്തമാക്കാം ....കമന്റുകള്‍ പോസ്റ്റ് ചെയ്തു കൊണ്ടു ....
സുഹൃത്തുക്കളെ ,
ബൂലോകം ഒരു മായ പ്രപഞ്ചം ആണ് എന്നറിയാമല്ലോ ...ആശ്രമങ്ങളും ,കോളേജും ,അക്കാദമി,ആല്‍തറ എല്ലാമുള്ള ഒരു പ്രപഞ്ചം എന്നാലും ഒരു ബസ്സ് സ്റ്റാന്റ് ബൂലോകത്ത് ഇല്ല എണ്ണ പരാതി ഉയര്‍ന്നിട്ട് കാലം കുറേയായി ....അതിന് പരിഹാരമായി സത്യാന്വേഷകന്‍ എന്ന വൃത്തികെട്ടവന്‍ ബൂലോകപുരത്ത് ഒരു ബസ്സ് സ്റ്റാന്റ് നിര്‍മാണം പൂര്‍ത്തിയായി കഴിഞ്ഞ വിവരം സന്തോഷ പൂര്‍വ്വം അറിയിക്കുന്നു .....തുടക്കത്തില്‍ ആന വണ്ടികള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല എങ്കിലും ഭാവിയില്‍ അവരെ കൂടി ഉള്പെടുതുന്നതായിരിക്കും ...
-ജിക്കു വര്‍ഗ്ഗീസ്.


തോന്ന്യാശ്രമത്തില്‍ റഡാര്‍ സംവിധാനം.

നാട് വിട്ടുപോയ കാപ്പിലാന്‍, തോന്ന്യാശ്രമത്തില്‍ വേഷം മാറി വരാന്‍ സാധ്യതയുള്ളതിനാല്‍,
ഇന്ന് മുതല്‍ തോന്ന്യാശ്രമത്തിലെ സന്ദര്‍ശകരെ നിരീക്ഷിക്കുന്നതാണ്.
റഡാര്‍ സംവിധാനത്തിലൂടെ സന്ദര്‍ശകരുടെ ഐ.പി ,ലൊക്കേഷന്‍, ചിലവിടുന്ന സമയം,
കമന്റുകള്‍,എന്നിവ നിരീക്ഷിക്കുന്നതാണ്.
-കനല്‍.

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.

ഈ നൂറ്റാണ്ടിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ജൂലൈ 22ന്.6മിനിറ്റ് 39 സെക്കന്‍റുമാണ് പരമാവധി ഗ്രഹണദൈര്‍ഘ്യം.2132 ജൂണ്‍ 13 ന് മാത്രമേ ഇത്രയും ദൈര്‍ഘ്യമേറിയ സൂര്യഗ്രഹണം ഇനി നടക്കുള്ളൂ.സൂറത്തില്‍ നിന്നും പടിഞ്ഞാറ് മാറി അറബിക്കടലിലാണ് ആദ്യം ഗ്രഹണം ദ്യശ്യമാകുക.ഇന്ത്യയില്‍ പൂര്‍ണ്ണഗ്രഹണം കാണാമെങ്കിലും കേരളത്തില്‍ ഭാഗികമായിരിക്കും.ഇന്ത്യന്‍ സമയം ഏതാണ്ട് രാവിലെ 6.15 ആരംഭിക്കുന്ന ഈ അപൂര്‍വ്വഗ്രഹണം കേരളത്തില്‍ 6.27 ഓടെ ദ്യശ്യമാകും.തുടര്‍ന്ന് ഇന്ത്യയുടെ മധ്യഭാഗത്തുകൂടി സഞ്ചരിച്ച് സൂറത്ത്,വഡോധര,വാരണാസി,പാട്ന യിലൂടെ കടന്ന് നേപ്പാള്‍,ബംഗ്ലാദേശ്,ഭൂട്ടാന്‍ കഴിഞ്ഞ് ചൈനയിലൂടെ ജപ്പാനില്‍ പ്രവേശിക്കുന്നു.തുടര്‍ന്ന് പസഫിക്ക് സമുദ്രത്തില്‍ അവസാനിക്കുന്നു.
-മനോജ് കെ മോഹന



ഒരടി പിന്നോട്ട്‌ രണ്ടടി മുന്നോട്ട്‌

പാര്‍ട്ടി നടപടി നേരിട്ട്‌ പി.ബിയില്‍ നിന്നും പുറത്തായി മുഖ്യമന്ത്രി സ്ഥാനത്ത്‌ തുടരുന്ന വി.എസിനെ അധികാരത്തില്‍ കടിച്ചു തൂങ്ങാന്‍ ശ്രമിക്കുന്ന ഒരാളായി ചിത്രീകരിക്കാനുള്ള ശ്രമങ്ങള്‍ പലകോണുകളില്‍ നിന്നും ആരംഭിച്ചു കഴിഞ്ഞു. എന്നാല്‍ എന്താണ്‌ ഇതിന്റെ പിന്നിലെ യാഥാര്‍ത്ഥ്യം?
-കിരണ്‍ തോമസ് തോമ്പില്‍.

കമ്മ്യൂണിസവും ജനാധിപത്യവും

ശിഥിലചിന്തകളില്‍ ഇന്ന് എഴുതിയ കമന്റ്:

ചുരുക്കം വാക്കുകളില്‍ ടി.കെ.പറഞ്ഞത് പ്രഭാതിനു മനസ്സിലായിക്കാണുമെന്ന് കരുതുന്നു.എന്ത് ചെയ്താലും തങ്ങള്‍ വിമര്‍ശിക്കപ്പെടരുതെന്ന് കമ്മ്യൂണിസ്റ്റുകാര്‍ ആഗ്രഹിക്കുന്നു.ഭരണകൂടം പിടിച്ചടക്കിയാല്‍ വിമര്‍ശിക്കപ്പെടാനുള്ള എല്ലാ പഴുതുകളും കമ്മ്യൂണിസ്റ്റ് ഭരണാധികാരികള്‍ അടയ്ക്കുന്നു..
-കെപി സുകുമാരന്‍ അഞ്ചരക്കണ്ടി.

ഹൈപ്പര്‍ടെക്സ്റ്റ് എന്നാല്‍ ....

തിരമൊഴി
പി പി രാമചന്ദ്രന്‍
ഭാഷയ്‌ക്ക്‌ വാമൊഴിയെന്നും വരമൊഴിയെന്നും രണ്ടു വകഭേദങ്ങള്‍ എന്നാണ്‌ ഭാഷാവിദ്യാര്‍ത്ഥികളുടെ ആദ്യപാഠങ്ങളിലൊന്ന്‌. വാകൊണ്ടു മൊഴിയുന്നത്‌ വാമൊഴി. വരച്ചുകാട്ടുന്നത്‌ വരമൊഴി. കംപ്യൂട്ടറിന്റെ സഹായത്തോടെ ഭാഷയ്‌ക്കു ലഭിക്കുന്ന അധികമാനത്തെയാണ്‌ ഇവിടെ തിരമൊഴി എന്ന പദംകൊണ്ട്‌ വിവക്ഷിക്കുന്നത്‌. തിരയില്‍ കാണാവുന്നതും എഴുതാവുന്നതും വായിക്കാവുന്നതുമായ മൊഴി എന്നോ തിരപോലെ അസ്ഥിരവും രൂപാന്തരസാധ്യതകളുള്ളതുമായ മൊഴി എന്നോ തിരയാവുന്ന മൊഴി എന്നോ ഒക്കെ ഈ പദത്തിന്‌ നിഷ്‌പത്തി പറയാം. ഇംഗ്ലീഷില്‍ Hypertex എന്ന പദം കൊണ്ട്‌ അര്‍ത്ഥമാക്കുന്നത്‌ മലയാളത്തില്‍ തിരമൊഴി എന്ന പദംകൊണ്ടും ഏറെക്കുറെ സാധിക്കാമെന്നു വിചാരിക്കുന്നു..


ബഹിരാകാശ ക്ലബ്ബ്

ശാസ്ത്ര സാമൂഹ്യശാസ്ത്ര ഗണിതശാസ്ത്ര ക്ലബ്ബുകളുടെ സംയുക്ത മേല്‍നോട്ടത്തില്‍ ബഹിരാകാശ ക്ലബ്ബ് സ്കൂളില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗലീലിയോ ലിറ്റില്‍ സയന്റിസ്റ്റ് എന്ന പേരില്‍ വിദ്യഭ്യാസ വകുപ്പ് ഈ വര്‍ഷം(അന്താരാഷ്ട്ര ജ്യോതിശാസ്ത്ര വര്‍ഷം) 5 മുതല്‍ 10 വരെ ക്ലാസുകളില്‍ നടപ്പാക്കി വരുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ക്ലബ്ബ് ഉന്നല്‍ നല്‍കും..
-

ചന്ദ്രന്‍ വീണ്ടും ലക്ഷ്യസ്ഥാനമാകുമ്പോള്‍

മനുഷ്യന്‍ ചന്ദ്രനില്‍ കാല്‍കുത്തിയിട്ട്‌ ഇന്ന്‌ 40 വര്‍ഷം തികയുന്നു
ഒരു തലമുറയുടെ മനസില്‍ ആ ചരിത്രമൂഹൂര്‍ത്തം ഇപ്പോഴും പുതുമയോടെ നിലനില്‍ക്കുന്നു. മറ്റൊരു ആകാശഗോളത്തില്‍ മനുഷ്യന്റെ പാദസ്‌പര്‍ശം ആദ്യമായി പതിഞ്ഞ സുവര്‍ണനിമിഷങ്ങള്‍..
-ജെ എ.

മുകേഷും ,ഗബ്ബര്‍ സിംഗും പിന്നെ മലയാളിയും.


രണ്ടായിരത്തിലെ അവസാന മാസങ്ങളില്‍ ഒന്നിലാണ് ഞാന്‍ രണ്ടാം വട്ടം കേരളത്തിന്റെ അതിര്‍ത്തി കടക്കുന്നതു. ചെന്നൈയിലേക്കുള്ള ഒരു കുടുംബ സന്ദര്‍ശനം ഒഴിച്ചാല്‍ മറ്റൊരിക്കലും അതിര്‍ത്തി കടന്നിട്ടില്ല അതുവരെ. ലക്‌ഷ്യം മംഗലാപുരം. IT എന്ന മഹാ സാഗരത്തിലേക്ക് ഉള്ള ചാട്ടം തന്നെ കാരണം.

കേരളത്തില്‍ നിന്ന് പുറപ്പെടുമ്പോള്‍ എടുത്ത തീരുമാനങ്ങളില്‍ ഒന്ന് മറു നാട്ടുകാരോടൊപ്പം താമസിക്കണം എന്നതായിരുന്നു. ഹിന്ദിയും ഇംഗ്ലീഷും ഉപയോഗിച്ച് പഠിക്കാന്‍ വേണ്ടി എടുത്ത ഒരു തീരുമാനം. അങ്ങനെയാണ് സച്ചിനെ പരിചയപ്പെടുന്നത്‌. ഹിന്ദി സിനിമയുടെ കടുത്ത ആരാധകന്‍. വേര് ആരാധകനല്ല, ഒരു ഒന്നൊന്നര താരം. അമിതാബ് ബച്ചന്റെ വളരെ ചുരുക്കം പടങ്ങള്‍ മാത്രം കണ്ടിട്ടുള്ള എന്നോട്, 1957 ലെ ഹിന്ദി ചിത്രങ്ങളെ കുറിച്ചായിരുന്നു ആദ്യ ദിന വിവരണം. ഹിന്ദി സിനിമയുടെ സുവര്‍ണ വര്ഷം ആയിരുന്നത്രെ അത്..

കോഴിക്കോട്‌ പട്ടണത്തിലെ ഭൂതം

കോഴിക്കോട്‌ പട്ടണത്തില്‍ ഭൂതം ഇറങ്ങിയത്‌ നാല്‌ സ്ഥലത്താണ്‌ എന്നാണ്‌ ചുടുപാടും നിരീക്ഷിച്ചതില്‍ നിന്നുള്ള എന്റെ നിഗമനം.(അതില്‍ പലയിടത്തുനിന്നും ഭൂതത്തെ ജനം പുകച്ചു ചാടിച്ചു എന്നും തോന്നുന്നു)

11/7/2009 ന്‌ മെഡിക്കല്‍ -എഞ്ചിനീയറിംഗ്‌ പ്രവേശനത്തിനുള്ള ഓപ്ഷന്‍ കൊടുക്കുന്നവരുടെ സൗകര്യ്ത്തിനായി രണ്ടാം ശനി ആയിരുന്നിട്ടും എനിക്ക്‌ കോളേജില്‍ അറ്റന്റ്‌ ചെയ്യേണ്ടി വന്നു.അന്ന് ഉച്ചക്ക്‌ ഊണിനായി കോഴിക്കോട്‌ രാധ തിയേറ്ററിനടുത്തുള്ള ആര്യഭവനില്‍ എത്തിയതായിരുന്നു ഞാന്‍.തിയേറ്ററിന്‌ മുന്നിലെ വിവിധ ഫ്ലക്സ്‌ ബോര്‍ഡുകള്‍ കണ്ട്‌ ഞാന്‍ അന്തം വിട്ടു നിന്നു.തിങ്ങിനിറഞ്ഞു നില്‍ക്കുന്ന ബോര്‍ഡുകള്‍.ഇത്‌ അടിക്കുന്ന കാശ്‌ കൊണ്ട്‌ നാല്‌ പേര്‍ക്ക്‌ നല്ല ഓരോ ഊണ്‌ അടിക്കാമായിരുന്നില്ലേ എന്ന തോന്നല്‍ എനിക്കുണ്ടാകാതിരുന്നില്ല.
-അരീക്കോടന്‍.



എന്‍റെ ഓര്‍മ്മക്കുറിപ്പുകളെക്കുറിച്ച് ചെറിയ ചില കാര്യങ്ങള്‍

ഓര്‍മ്മകള്‍ തിരമാലകളെ പോലെ ആണ്. ഒന്നിന്നു പിറകെ ഓരോന്നായി അവ വന്നു കൊണ്ടിരിക്കും. അനുഭവങ്ങള്‍ അവയ്ക്ക് താഴെ തിരയിളക്കം പുറത്തു കാണിക്കാതെ നിശബ്ദവും നിശ്ചലവുമായിരിക്കും. അതില്‍ മുത്തുകളും ചിപ്പികളും ഉണ്ടായിരിക്കാം. ചെറു മത്സ്യങ്ങളും കൊലയാളി തിമിംഗലങ്ങളും ഉണ്ടായിരിക്കാം. നമുക്ക്‌ അപരിചിതമായ പല അടിയൊഴുക്കുകളും ഒളിച്ചിരിപ്പുണ്ടാകും.

ഇത് എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍ ആണ്. പ്രണയവും വിരഹവും ഒരുപോലെ പതഞ്ഞു ഒഴുകിയ എന്‍റെ കൈവെള്ള കണ്ടു, അതിലെ കവിതകള്‍ കണ്ടു പലരും ചോദിച്ച ചോദ്യങ്ങള്‍ ഉണ്ട്. അതിനുള്ള ഉത്തരമായിരിക്കാം ഒരുവേള എന്‍റെ ഓര്‍മ്മക്കുറിപ്പുകള്‍. അല്ലെങ്കില്‍ കനല്‍ വഴികള്‍ താണ്ടിയ ജീവിതം നിങ്ങള്‍ക്ക് മുന്‍പില്‍ പകുത്തു വെക്കുന്നതുമായിരിക്കാം. ഒരുപാട്‌ അഗ്നിപരീക്ഷകള്‍ കടന്നു ഞാന്‍ ഇന്ന് എത്തി നില്‍ക്കുന്ന ജീവിതം ഒരു പക്ഷെ എന്നെ പോലെ ജീവിതത്തിന്‍റെ പെരുവഴിയില്‍ ഒരു ഘട്ടത്തില്‍ പകച്ചു നില്‍ക്കേണ്ടി വരുന്ന സ്ത്രീകള്‍ക്ക് ഒരു പ്രചോദനമായേക്കാം..
-മേരി ലില്ലി.


എന്റെ ആദ്യരാത്രി

വാതില്‍ പതുക്കെ തുറക്കുന്ന ശബ്ദം കേട്ടു തിരിഞ്ഞു നോക്കാനുള്ള ഒരു ശ്രമം ഞാന്‍ നടത്തി. അവള്‍ മന്ദം മന്ദം കടന്നു വരികയാണ്‌. കയ്യിലെന്തോ ഉണ്ട്. അവളുടെ വെളുത്ത വസ്ത്രങ്ങള്‍ ഒരു നിമിഷത്തേക്കെങ്കിലും എന്റെ ശ്രദ്ധ കവര്‍ന്നു. അവള്‍ എന്റെ കട്ടിലിനരികിലെത്തി ഞാന്‍ അവളുടെ മുഖത്തേക്കു നോക്കിയില്ല. എന്റെ മനസ്സ് പൂര്‍ണമായും ആ മുലകളിലായിരുന്നു. എന്റെ വിശപ്പിന്റെ ശമനം ആ മാറിലാണെന്ന് ഞാന്‍ ആദ്യമേ തിരിച്ചറിഞ്ഞിരുന്നു..
-ഗോപിക്കുട്ടന്‍

അമേരിക്കയിലേക്ക് 21 : ബാള്ടിമോര് തുറമുഖം



അടുത്തതും ഈ മൂന്നു ദിവസത്തെ തിരക്കിട്ട യാത്രയിലെ അവസാനത്തെതും ആയ സന്ദര്ശനം ബാള്ടിമോര് തുറമുഖം ആണ്. ഈ തുറമുഖത്തിന് ചരിത്രപരമായ പല പ്രാധാന്യവും ഉണ്ട്. നമ്മുടെ കൊച്ചി തുറമുഖം പോലെ സുന്ദരമായ ഒരു തുറമുഖമാണ് ഇത്. നീണ്ട ചാനലില് കുടി കപ്പലുകള്ക്ക് ഉള്ളിലേക്ക് കടന്നു വരാം. കെട്ടിടങ്ങള് പഴമയുടെയും പുതുമയുടെയും ഒരു മിശ്രമാണ്..
-മാലതി & മോഹന്‍ദാസ്


സ്കൂള്‍ ഡയറി 3

എന്‍റെ സ്കൂള്‍ എന്ന ചിന്ത മനസ്സില്‍ വരുമ്പോള്‍ ഞാനോര്‍ക്കുക ഞാന്‍ ഒന്നാം ക്ലാസ്സ്‌ മുതല്‍ അഞ്ചാം ക്ലാസ്സ്‌ വരെ പഠിച്ച ജി എല്‍ പി എസ് അരുവാപ്പുലം സ്കൂളിനെയാണ്. "ഒരു വട്ടം കൂടിയെന്‍ പഴയ വിദ്യാലയ ............." എന്ന ഓ എന്‍ വി കവിത ഞാന്‍ വായിക്കുന്നത് അതിനുമെത്രയോ ശേഷമാണ്. അതില്‍ പറയുന്ന വിദ്യാലയം എന്‍റെയീ സ്കൂള്‍ ആണെന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓ എന്‍ വി യുടെ കവിതയില്‍ പറയുന്ന പോലെയുള്ള ഒരു നെല്ലി മരം എന്‍റെ സ്കൂളിന്‍റെ മുറ്റത്തും ഉണ്ടായിരുന്നു. ധാരാളം ശിഖരങ്ങളുള്ള, വളരെ കുറച്ചു മാത്രം ഇലകളുള്ള, നല്ല കയ്പ്പുള്ള കായ്കളുള്ള ഒരു നെല്ലി മരം. ഞാന്‍ സ്കൂളില്‍ നിന്ന് പോന്ന ശേഷം എപ്പോഴോ ആ നെല്ലി മരം മുറിച്ചു കളഞ്ഞു. സ്കൂളില്‍ പോകുന്ന കാലത്ത് എനിക്ക് ആ നെല്ലിക്ക ഇഷ്ടമല്ലായിരുന്നു. അതിന്‍റെ കയ്പ്പ് തന്നെ കാരണം. പക്ഷെ വളര്‍ന്നതിനു ശേഷം വല്ലപ്പോഴും സ്കൂളില്‍ പോകുമ്പോള്‍ ഒരു നെല്ലിക്ക കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആശിക്കാറുണ്ട്...
-രാഹുല്‍

പൂച്ചക്കുഞ്ഞു

റോഡിനു എതിര്‍വശം സ്റ്റോപ്പില്‍ ബസ്‌ കാത്തു നില്‍ക്കുമ്പോള്‍ അവള്‍ ഓര്‍മിച്ചു ;ഇന്നു മോന്‍ റ്റാ റ്റാ പറഞ്ഞില്ല.ഓഫീസ്സില്‍ പോകുന്നേരം മുത്തശിയുടെ എളിയില്‍ ഇരുന്നു പകുതി കരച്ചിലോടും പകുതി ചിരിയോടും അവന്‍ റ്റാ റ്റാ പറയാറുണ്ട്. രാവിലെ അമ്മ പോയാല്‍ വയ്കുന്നെരമേ തിരികെ വരുകയുള്ളൂ എന്ന് രണ്ടു വയസ്സുകാരനായ അവന്‍ മനസിലാക്കി കഴിഞ്ഞിരുന്നു.തിരിച്ചറിവ് തുടങ്ങിയതില്‍ പിന്നെ അവന്റെ മുമ്പിലൂടെ ആഫീസില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല.ആരംഭത്തിലുള്ള പൊട്ടിക്കരച്ചില്‍ ഇപ്പോള്‍ വിമ്മലായി കുറഞ്ഞിരിക്കുന്നു.
ബസിന്റെ മുമ്പോട്ടുള്ള പോക്കിലും അവന്റെ കരച്ചില്‍ ആദിവസങ്ങളില്‍ അവളെ പിന്തുടര്‍ന്ന് എത്തുമായിരുന്നു . ആഫീസ് ഫയല്‍ കൂമ്പാരങ്ങളില്‍ തല പൂഴ്ത്തുമ്പോള്‍ തന്റെ നേരെ കൈ നീട്ടി കരയുന്ന മകന്റെ ചിത്രമായിരുന്നു മനസ്സില്‍.ഓരോ നിമിഷവും ചിന്തിക്കും അവന്‍ ഇപ്പോള്‍ എന്ത് ചെയ്യുകയാണ്. ..
-ഷെറീഫ് കൊട്ടാരക്കര.

"എന്നാലും മറന്നില്ലല്ലോ......!"

വടക്കന്‍ പറവൂര്‍ ബ്ലോക്കില്‍ ഒരുപാടുജീവനക്കാരുണ്ടായിരുന്നെങ്കിലും,
ഞാന്‍ കൂടുതല്‍ അടുത്തത് സച്ചിയോടാണ്.
സച്ചിയെന്ന് വിളിക്കുന്ന സച്ചിതാനന്ദന്‍, ഐ ആര്‍ ഡി പി ക്ലര്‍ക്കായിരുന്നു, റവന്യൂവകുപ്പില്‍നിന്നും വന്നയാള്‍,
ഞാന്‍ സര്‍ക്കാര്‍ സര്‍വ്വീസിന്റെ ഉള്ളറകളിലേക്ക് എത്തിനോക്കിയത്
ഈ സച്ചിയുടെ കണ്ണുകളിലൂടെയാണ് എന്നുതന്നേ പറയാം.

സച്ചി സരസനും വാചാലനും ആണ്,
എന്തുപറയുമ്പോഴും ഒരു സന്മനസ്സും നര്‍മ്മഭാവവും ആ മുഖത്ത് തെളിയും. ചുരുക്കത്തില്‍ സര്‍ക്കാര്‍ സര്‍വ്വീസില്‍ വളരെ അപൂര്‍വ്വമായി മാത്രം കാണുന്ന
ഒരു പ്രതിഭാസമാണീ സച്ചി എന്ന് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട് .
-പാലാ ശ്രീനിവാസന്‍.



അദ്ധ്യായം 03 - സീതാസ്വയംവരം


ഇത് ഗൌതമാശ്രമം..
ഇവിടെ കാണുന്നതെല്ലാം മനോഹരദൃശ്യങ്ങളാണ്..
സര്‍വ്വമോഹകരമീ ആശ്രമം!!
വിശ്വാമിത്രമഹര്‍ഷിയോടൊപ്പം, ശ്രീരാമഭഗവാനും ലക്ഷ്മണനും ഇവിടെ പ്രവേശിച്ചു.അവിടെ വച്ച് വിശ്വാമിത്രന്‍ ഒരു കഥ പറഞ്ഞു.ശ്രീരാമനെ കാത്തിരിക്കുന്ന ഒരു ദുഃഖപുത്രിയുടെ കഥ,
ഗൌതമപത്നിയായ അഹല്യയുടെ കഥ,
ശാപം കാരണം ശിലയായി മാറിയ ഒരു പുണ്യവതിയുടെ കഥ..

ഗൌതമ മുനിയും, അദ്ദേഹത്തിന്‍റെ സുന്ദരിയായ ഭാര്യ അഹല്യയും സന്തോഷത്തോടെ വാണിരുന്ന ഒരു കാലമുണ്ടായിരുന്നു.അവരുടെ സന്തോഷത്തില്‍ കരിനിഴല്‍ വീഴ്ത്തിയത് സാക്ഷാല്‍ ദേവേന്ദ്രനു അഹല്യയോട് തോന്നിയ പ്രണയമാണ്.കാമാഗ്നിയില്‍ അന്ധനായ ഇന്ദ്രന്‍ സൂര്യോദയമായെന്ന് തെറ്റിദ്ധരിപ്പിച്ച് ഗൌതമ മുനിയെ അകറ്റുകയും, മുനിരൂപത്തില്‍ വന്ന് അഹല്യയെ പ്രാപിക്കുകയും ചെയ്തു.
-അരുണ്‍ കായംകുളം.


മറക്കാനാവാതെ

ഓര്‍മയുടെ വേലിയേറ്റമില്ലാത്ത
മറവിയുടെ തീരത്ത്
ഭൂതകാലത്തിന് ബലിയിടുമ്പോള്‍
ഉദയ സൂര്യന് ഗ്രഹണമേറ്റു.

മലയുടെ പച്ചയും
പുഴയുടെ നീലയും
പൂവിന്റെ മഞ്ഞയും ചുവപ്പും
ഊറ്റി കുടിച്ച്, കരിനിഴല്‍ ചര്‍ദ്ദിച്ച്
രാഹു സൂര്യനെ വാരിപ്പുണര്‍ന്നു..
-ശ്രദ്ധേയന്‍.

മഴയിരമ്പം

മഴപെയ്യും മുൻപ്
മാ‍നം മുട്ടെ ഉയരുന്ന
ഒരാരവമുണ്ട്...
അത് കേൾക്കുമ്പോൾ തുടങ്ങും
മഴക്കുളിരുണർത്തുന്ന
രോമഹർഷം.
ഏറെ മഴകൾ നനഞ്ഞിട്ടും
മഴയുടെ സംഗീതമാണതെന്നായിരുന്നു
ധരിച്ചിരുന്നത്..
-സനാതനന്‍.


അമ്മയോടൊരു യാത്രാമൊഴി


എന്നാണിനിയെന്റെ അമ്മയെ കാണുക-
യെന്നോര്‍ത്ത്തെന്‍ ഉള്ളു പിടഞ്ഞിടുന്നു
അന്നവസാനമാ കാല്‍കളില്‍ തൊട്ടപ്പോ-
ഴെന്നുടെ കണ്പീലികള്‍ നനഞ്ഞു

യാത്രാമൊഴിയിത്ര ശോകം നിറഞ്ഞതെ-
ന്നത്രയും നാള്‍ എനിക്കറിയില്ലല്ലോ
ഇത്രയടുപ്പമുന്ടെന്നമ്മയോടെനി-
ക്കെത്ര പറഞ്ഞാലും മതി വരില്ല..
-Sivan Ariyamparambath


ക്ലിക്ക്


കാണുന്നതെല്ലാം ആസ്വദിക്കാനാണ്?
ദൂരെയുള്ളവയും അടുത്തുള്ളവയും

മുലപ്പാലും ശവപ്പറമ്പും
മണ്ണും മരമില്ലുകളും
സഹ്യനും കടലും
എല്ലാം അടുത്താണ്

പക്ഷെ,
കാണുന്നത് ഉദയമോ അസ്തമയമോ
മുഖത്ത്‌ മഴവെള്ളമോ കണ്ണീരോ
പ്രകാശത്തിനു പോലും വഴി തെറ്റുന്നു.
കണ്ണീരു പറ്റിയ കണ്ണട
ചുമരില്‍ മഴവില്ല് തീര്‍ക്കുന്നു..
-

ചില പൂക്കൾ....

പൂന്തോട്ടങ്ങളിൽ കാണാത്ത, എന്നാൽ നമുക്കേറെ ഉപകാരപ്രദമായ ചില പൂക്കളിതാ.......
-ബിന്ദു.

ഒറ്റയ്ക്ക്

മഴയുടെ നാട്ടില്‍ നിന്നും..
ഒരാള്‍ ഒറ്റക്കിരുന്നപ്പോള്‍ ...

-പകല്‍കിനവന്‍.




തവളപിടുത്തക്കാരനും....

-നിരക്ഷരന്‍.

ശലഭമേ.....ശലഭമേ.....

chithraSalabham

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP