FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

18ജൂലൈ2009 - ബ്ലോഗ് സര്‍വ്വകലാശാല.

Saturday

കേരള ബ്ലോഗ്‌ സര്‍വകലാശാല - അറിയിപ്പ്

എല്ലാ കേരളീയരും കേരള സാഹിത്യ അക്കാദമി, കേരള ലളിതകലാ അക്കാദമി, എന്നൊക്കെ കേട്ടിട്ടുണ്ട്. അത്തരം അക്കാദമികളുടെ തലപ്പത്തിരിക്കുക എന്നത് തന്നെ വലിയ ഭാഗ്യമാണ്.

എന്നാല്‍, കേരള ബ്ലോഗ്‌ അക്കാദമി എന്നാ പേരില്‍ ഈ കേരളം മൊത്തത്തില്‍ ബ്ലോഗിങ്ങ് വ്യാപിപ്പിക്കാനായിട്ട് ഒരു 'പ്രസ്ഥാനം' കിണഞ്ഞു പരിശ്രമിക്കുകയാണല്ലോ. "ബ്ലോഗുകള്‍ ജനകീയ മാധ്യമമാകുന്നതിനുവേണ്ടി ജനങ്ങള്‍ക്ക് സാങ്കേതിക വിവരങ്ങള്‍ ശില്‍പ്പശാലകളിലൂടെ ലളിതമായി നേരിട്ടു പറഞ്ഞുകൊടുക്കുക എന്നതാണ് കേരള ബ്ലൊഗ് അക്കാദമിയുടെ ലക്ഷ്യം." നല്ല ലക്‌ഷ്യം - ലക്‌ഷ്യം അതു മാത്രമായാല്‍...
-ശ്രീ@ശ്രേയസ്.

അനുരാഗം പാപമോ?(സ്വവർഗമായാലും അല്ലെങ്കിലും)

മിഥുൻ എന്ന മിടുക്കൻ,ഒന്നാം വർഷ വിദ്യാർത്ഥിയായി വന്നപ്പോൾ മുതൽ ഞങ്ങളുടെ നോട്ടപ്പുള്ളിയായിരുന്നു.കേരളത്തിലെ ചരിത്രപ്രസിദ്ധമായ കോളേജിലെ എന്റെ ബിരുദപഠനകാലം.കാമ്പസ് രാഷ്ട്രീയം തിളച്ചുമറിയുന്ന ധമനികൾ.പുതുതായി വരുന്ന ബാച്ചിലുള്ള മിടുക്കന്മാരെ ആദ്യമേ സംഘടനയിലേക്കു കൊണ്ടുവരിക എന്ന ദൌത്യം സ്വാഭാവികമായും എന്നെ മിഥുന്റെ അടുത്തെത്തിച്ചു.നന്നായി പാടും,ചെറുതായി കവിതയെഴുതും,കാണാനും ഒരു പ്രത്യേക ആകർഷണീയതയുണ്ട്(ഇലൿഷനു നിർത്തിയാൽ പെമ്പിള്ളേരുടെ വോട്ട് ഉറപ്പ്!)ക്രമേണ ഒരുവനെ സംഘടനയിലെത്തിക്കാനുള്ള സർഗവൈഭവം ഞങ്ങൾക്കു വേണ്ടത്രയുള്ളതിനാൽ,മിഥുൻ ചാക്കിലാവാൻ അധികം വൈകിയില്ല.ഒന്നാംവർഷബിരുദം പൂർത്തിയായപ്പോഴേക്കും,ഒരു കുട്ടിനേതാവായിക്കഴിഞ്ഞിരുന്നു മിഥുൻ.
-വികടശിരോമണി.


ഐറ്റി ലോകത്തെ കാണാക്കാഴ്ചകള്‍ 2

ഇംഗ്ലീഷില്‍ ഇന്‍സെന്റീവ് (incentive) എന്നൊരു വാക്കുണ്ട്. ഇതിന്റെ അര്‍ത്ഥം ഡിക്ഷണറിയില്‍ നോക്കിയാല്‍ കാണാന്‍ കഴിയുന്നത്; പ്രേരകമായ , പ്രോത്സാഹകമായ എന്നൊക്കെയാണ്.അതായത് ഏതെങ്കിലും ഒരു പ്രവൃത്തിയോ മറ്റോ ചെയ്യാനോ, ചെയ്തുകഴിയുമ്പോഴോ അത് ചെയ്യാന്‍ പ്രേരകമായോ പ്രോത്സാഹനമായോ എന്തെങ്കിലും കൊടുക്കുക എന്നാണ് നമുക്ക് ‘ഇന്‍സെന്റീവ്’എന്ന പദത്തിന്റെ അര്‍ത്ഥം കൊണ്ട് മനസിലാക്കാവുന്നത്. ഒട്ടുമിക്ക തൊഴില്‍ സ്ഥാപനങ്ങളും തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. ഐ.റ്റി സ്ഥാപനങ്ങളും തങ്ങളുടെ ജോലിക്കാര്‍ക്ക് ഇന്‍സെന്റീവ് നല്‍കാറുണ്ട്. എന്നാല്‍ ചില ഐ.റ്റി. സ്ഥാപനങ്ങള്‍ തങ്ങളുടെ തൊഴിലാളികള്‍ക്ക് ഇന്‍സെന്റീവ് നല്‍കുന്നത് എങ്ങനെയാണന്ന് അറിയുമ്പോഴാണ് ഐറ്റി സ്ഥാപനങ്ങളുടെ തൊഴിലാളി ചൂഷ്ണം എത്രമാത്രമാണന്ന് അറിയാന്‍ കഴിയുന്നത്.
-തെക്കേടന്‍

അഞ്ചരയ്ക്കുള്ള വണ്ടി

മറുമൊഴീ കാണും, പോസ്റ്റീ കാണൂല.
റീഡറീ കാണും കമന്റില്‍ കാണൂല
ട്രാക്ക് ചെയ്താ ജീമെയിലീ കിട്ടും, എന്നാ പോസ്റ്റീ കിട്ടൂല

ഇതെന്തരാണെന്ന് പറയാവോ?

വേറെ ഒന്നുമല്ല, നമ്മടെ അഞ്ചരക്കണ്ടി സുകുമാരന്‍ ച്യാട്ടന്റെ പോസ്റ്റില്‍ ച്യാട്ടന്‍ പറയുന്നതിനെ കാര്യകാരണസഹിതം പൊളിച്ചുകൊടുക്കുന്ന കമന്റുകള്‍ക്ക് തന്നപ്പീ ഈ ഗതികേട്..

അമ്പലപ്പുഴേ യെന്തരോ ജാഥകളു നടന്നെന്നോ സീപീയെമ്മുകാരാരുന്നെന്നോ, പറഞ്ഞ് അണ്ണനൊരു പോസ്റ്റിട്ട്. അമ്പലപ്പുഴ യെമ്മന്‍ വിജയന്‍ പറഞ്ഞപോലൊരു പ്രതീകാണെന്നോ മറ്റോ ഒക്കെ അതിലൊണ്ടാരുന്നു..പ്യാടിക്കയൊന്നും വേണ്ട..അണ്ണന്‍ എം.എന്‍.വിജയന്റെ ലേഖനങ്ങള്‍ അരച്ചുകലക്കിക്കുടിച്ചിട്ടൊന്നുമല്ല വിജ്യന്മാഷെ ക്വാട്ടിയത്..മ്മടെ ദില്ലിപോസ്റ്റുകാരന്‍ എയുതി..അണ്ണന്‍ കാപ്പി പേസ്റ്റി..വെവരമൊണ്ടെന്ന് തോന്നിപ്പിക്കാന്‍ വെവരം ഒണ്ടാവണെമെന്നില്ല..യേത്?
-മരത്തലയന്‍.

അച്യുതാനന്തനെ പുറത്താക്കിയതെന്തിനെന്ന് പറഞ്ഞത് കൃഷ്ണന്‍ നായര്‍ - നമ്മുടെ ''ലീലാ'' കൃഷ്ണന്‍നായര്‍

അവസാനം എ കെ ജി ഭവനില്‍ നിന്നും ആ വാര്‍ത്ത പുറത്തുവന്നു - വി എസ് പി ബിക്കു പുറത്ത്. പലരും പലതും പറഞ്ഞു. ``പുന്നപ്ര സമര വീരന്മാരടക്കം പാര്‍ട്ടിയിലെ പലരേയും വെട്ടിനിരത്താന്‍ വാളെടുത്തവന്‍ വാളാലെ'' എന്നും കേട്ടു. സത്യത്തില്‍ വല്ലാതെ പിന്നോട്ടു നോക്കിയാല്‍ വി എസ്സിനും അത്ര നല്ല ഭൂതകാലമല്ല ഉള്ളത്. പക്ഷെ സമീപകാലത്ത് വി എസ് കേരളത്തിന്റെ ഇടത്തോട്ടു ചരിഞ്ഞ രാഷ്ട്രീയ മനസാക്ഷിയുടെ ആശയും അവേശവുമായിരുന്നു. കേരളത്തില്‍ ഇടതുപക്ഷം വെറുമൊരു രാഷ്ട്രീയ പാര്‍ട്ടിയല്ല. അഴിമതിക്കെതിരെ, അന്ധവിശ്വാസങ്ങള്‍ക്കെതിരെ, പ്രകൃതിവിഭവങ്ങളുടെ നാശത്തിനെതിരെ, പാവപ്പെട്ടവന്റെ അവകാശങ്ങള്‍ക്കായി ഒക്കെ പോരാടുന്ന പഴയ സി പിഐ (പുതിയ സി പി എം) എന്ന പാര്‍ട്ടി അക്രമ രാഷ്ട്രീയമടക്കം അതിന്റെ എല്ലാ ദൂഷ്യങ്ങള്‍ക്കുമതീതമായി പൊതു സമൂഹത്തിന്റെ, ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്കുള്ള മാറ്റത്തിന്റെ ചുക്കാന്‍ പിടിക്കുന്ന ഒരു ഘടകമായിരുന്നു...
-ഹരി.


ചുവര്‍ ചിത്രങ്ങള്‍ -ഫോട്ടോ (8)രാമായണമാഹാത്മ്യം

-ബ്രൈറ്റ്.

അദ്ധ്യായം 01 - ഏഴാമത്തെ അവതാരം


ത്രിമൂര്‍ത്തികള്‍..
ബ്രഹ്മാവ്, വിഷ്ണു, മഹേശ്വരന്‍.
ഭൂമിയിലുള്ള സകല ജീവജാലങ്ങളെയും സൃഷ്ടിക്കുന്നത് ബ്രഹ്മാവും, അവയുടെ സ്ഥിതി, പരിപാലനം വിഷ്ണുവും, സംഹാരം മഹേശ്വരനും നടത്തുന്നതായാണ്‌ കരുതി പോകുന്നത്.എന്നിരുന്നാലും ധര്‍മം നിലനിര്‍ത്താന്‍ വിഷ്ണുഭഗവാനു പല അവതാരങ്ങള്‍ എടുക്കേണ്ടി വന്നിട്ടുണ്ട്.അങ്ങനെ എടുത്ത ഏഴാമത്തെ അവതാരം മനുഷ്യരൂപത്തിലായിരുന്നു.
സ്വഭാവത്തിലും, പ്രവൃത്തിയിലും പൂര്‍ണ്ണമായ ഒരു മനുഷ്യരൂപം..
അദ്ദേഹമാണ്‌ രാമായണ കഥയിലെ നായകന്‍..
ശ്രീരാമന്‍!
-അരുണ്‍ കായംകുളം.

ആഞ്ഞടി....

വി എസ്സിനെതിരേ പിണറായി ആഞ്ഞടിച്ചൂന്ന് ദീപിക..
ആഞ്ഞൊരടി കൊള്ളാനുള്ള ജീവനിനിയും
ആ ശരീരത്തില്‍ ബാക്കിയോ?

പണ്ട് ഹാരിസ്സിനെ വെച്ച് വണ്ടിയോടിച്ചപ്പോഴും
ദീപിക ഇത്രയ്ക്ക് വീ എസ് സ്നേഹം പ്രകടിപ്പിച്ചിരുന്നൂ...
പക്ഷെ അന്ന് ഗമ്പ്ലീറ്റ് രഞ്ജീപണിക്കരുടെ
മുട്ടന്‍ ഡയലോഗായിരുന്നു...
-കുളത്തില്‍ കല്ലിട്ട ഒരു കുരുത്തം കെട്ടവന്‍!

എന്റെ ബാല്യത്തിലെ മഴക്കാലം

മഴക്കാലത്തിന്റെ ഓര്‍മ്മകള്‍ കുറച്ച് ദിവസമായി ദോഹയിലുള്ള സന്ദു എന്നോട് ചോദിക്കുന്നു. എന്താ ഉണ്ണ്യേട്ടാ മഴയെപറ്റി ഒന്നും എഴുതാത്തെ എന്ന്. പലതവണ ചോദിച്ചു.

ഇന്നും. ചാറ്റിങ്ങിലൂടെയും സ്ക്രാപ്പ് വഴിയും. ഞാനൊന്നും മിണ്ടിയില്ല. എന്തെഴുതാനാ മഴയെപറ്റി. ഒരു രൂപവും കിട്ടുന്നില്ല. സന്ദു വീണ്ടും ചോദിച്ചു. അവന്‍ ഇപ്പോ അത് മാത്രമെ ചോദിക്കനുള്ളൂ...

അവന്‍ ഒരു കൊച്ചു കുട്ടിയല്ലേ. പ്രായമായവരോട് ചോദിക്കുമ്പോള്‍ നമ്മളത് സാധിച്ചുകൊടുക്കേണ്ടേ. അപ്പോള്‍ ഈ പോസ്റ്റ് ദോഹയിലുള്ള സന്ദുവിന് വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു
-ജെപി.


ജീവസ്മരണകള്‍ 1



“നീ വരണുണ്ടോ മുത്തശ്ശീടെ കൂടെ തറവാട്ടിലേക്ക്? ഇപ്പോള്‍ സ്കൂളില്ലല്ലോ? രണ്ടു ദിവസം കഴിഞ്ഞ് ഞാന്‍ തന്നെ കൊണ്ടാക്കാം ഇവിടെ”

ഞാന്‍ തല കുലുക്കി. ഒറ്റ ദിവസം കൊണ്ട് മുത്തശ്ശിയുമായി അത്രയ്ക്ക് അടുത്തു പോയിരുന്നു ഞാന്‍.

“അവിടെ ആരൊക്കെയുണ്ടെന്ന് അറിയോ നിനക്ക്? അതെങ്ങനാ സ്വന്ത ബദ്ധങ്ങളെല്ലാം ഇട്ടെറിഞ്ഞ നിന്റെ അമ്മയ്ക്കും അച്ഛനും അതൊക്കെ പറഞ്ഞു തരാന്‍ സമയവും കാണില്ലല്ലോ?
ഹും .........ഞാനൊന്ന് ചോദിച്ചു നോക്കട്ടെ നിന്റെ അമ്മയോട്? ഒരു പേരക്കുട്ടി എന്ന അവകാശത്തില് എനിക്ക് രണ്ടു ദിവസം നിന്നെ ക്കൊണ്ട് താമസിപ്പിക്കാന്‍ കഴിയോന്നറിയില്ല കുട്ടിയേ?”
പിന്നെയും മുത്തശ്ശി വല്ലാണ്ട് സംസാരിച്ചു കൊണ്ടിരുന്നു. എനിക്കിഷ്ടമായിരുന്നു മുത്തശ്ശീടെ സംസാരം കേള്‍ക്കാന്‍. ചിലപ്പോള്‍ കഥകള്‍. പണ്ടത്തെ രാജാക്കന്മാരുടെ കഥകള്‍. അവരില്‍ ചിലരൊക്കെ ദൈവങ്ങള്‍ ആയിരുന്നു പോലും. മലയാള പാഠ പുസ്തകത്തില്‍ ചെറുശ്ശേരി ക്യഷ്ണനെ വര്‍ണ്ണിച്ച് പാടുന്ന പാട്ട്, ഒരിക്കല്‍ വീട്ടിലിരുന്ന് പഠിച്ചപ്പോള്‍ അച്ഛന്‍ ദേഷ്യപ്പെടുന്നതു കേട്ടു.
-കനല്‍.

ഞാനും എന്റെ ഏട്ടനും

എഴുതുന്ന എല്ലാ പോസ്റ്റിലും ഉള്ള ഒരു വില്ലന്‍ കഥാപാത്രം ആയിട്ടാണ് എല്ലാവര്ക്കും മുന്നില്‍ ഏട്ടനെ ഞാന്‍ അവതരിപ്പിച്ചിരിക്കുന്നത് . ഏട്ടന്‍ എപ്പോളും എന്റെ ജീവിതത്തില്‍ ഒരു വില്ലന്‍ തന്നെ ആണ് . ഞാന്‍ എന്റെ സഹോദരങ്ങളില്‍ എല്ലാവരിലും ഏറ്റവും അധികം ഇഷ്ടപ്പെടുകയും സ്നേഹിക്കുകയും ചെയ്യുന്ന വില്ലന്‍.

ഏട്ടന്‍ എന്റെ നേരെ മൂത്ത ആളാണ്.. എട്ടു വര്‍ഷത്തോളം വീട്ടിലെ ഇളയ സന്താനം ആയി വാണു സുഖിച്ചു കഴിയുന്ന ടൈമില്‍ ആണ് ഞാന്‍ ഉണ്ടാകുന്നത്.. സ്വാഭാവികം ആയും ഒരു സ്ഥാന നഷ്ടം ഉണ്ടായി. പെട്ടന്ന് എല്ലാവരുടെയും മുന്നില്‍ ഞാന്‍ ചെറിയ കുട്ടിയും ഏട്ടന്‍ മുതിര്ന്ന കുട്ടിയും ആയി.എല്ലാരുടെയും ശ്രദ്ധ എന്നിലേക്ക്‌ ആയി..
-പാറുക്കുട്ടി.


ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍...

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.
-കുമാരന്‍

എനിക്ക് ഭ്രാന്താണോ?

വൈദ്യുതി ചിന്നി തെറിപ്പിച്ച ഓരോ തലച്ചോറിലും ഒരായിരം മുഖങ്ങള്‍.ഒരായിരം വര്‍ണങ്ങളുടെ കുത്തൊഴുക്ക്. നാണയങ്ങളുടെ കിലുക്കം കേള്‍ക്കാം.ഉപേക്ഷിച്ചു പോയ ഭാര്യയുടെയും മകന്റെയും മുഖം,ഗാന്ധിജിയുടെ മുഖം,കണ്ടു മറന്ന അശ്ലീല സിനിമയിലെ രംഗങ്ങള്‍,മത്തായി ചേട്ടന്‍, വീടിനടുത്തുള്ള തോട്..... അങ്ങിനെ ഒരു ബന്ധവുമില്ലാത്ത കുറെ മുഖങ്ങള്‍.തലമുടിയില്‍ പിടിച്ചു ആരോ തോലിയുരിയാന്‍ ശ്രമിക്കുന്ന പോലെ തോന്നുന്നു. ഡോക്ടര്‍ സ്വിച്ച് ഓഫ്‌ ചെയ്തു.ചെവിയില്‍ മൂളല്‍ മാത്രം. രാമകൃഷ്ണന്റെ തലയില്‍ കറങ്ങിയിരുന്ന ചിന്തകള്‍ വായിലൂടെ നുരഞ്ഞു പുറത്തേക്കൊഴുകി.അയാള്‍ ബോധരഹിതനായി കിടന്നു.

ഒരുമണിക്കൂര്‍ മുന്‍പ്.

രാമകൃഷ്ണന്റെ മകന്‍ അയാളെ വണ്ടിയില്‍ ഭ്രാന്താശുപത്രിയിലേക്ക് കൊണ്ടു വരികയാണ്.രാമകൃഷ്ണന്‍ ശാന്തനായിരുന്നു.അയാള്‍ക്കറിയാം അയാളെ ഭ്രാന്താശുപത്രിയിലേക്ക് ആണ് കൊണ്ടുപോകുന്നതെന്ന്.തനിക്കാണോ അതോ മറ്റുള്ളവര്‍ക്കാണോ ഭ്രാന്ത് ? ഇപ്പോള്‍ തന്റെ മകനടക്കം എല്ലാവരും തനിക്ക് ഭ്രാന്താണെന്ന് ആരോപിച്ചു തന്നെ ചങ്ങലക്കിടാന്‍ കൊണ്ടുപോകുന്നു.
അവരുടെ മുഖത്തെ കപട സഹതാപം അയാളുടെ ദേഷ്യം വര്‍ധിപ്പിച്ചു.മകന്റെ ഉദ്ദേശ്യം വീടും പണവും കൈക്കലാക്കാന്‍ ആണെന്നു മനസിലാക്കാം, പക്ഷെ കൂടെയുള്ളവരുടെ ഉദ്ദേശ്യം എന്താണെന്ന് എത്ര ആലോചിട്ടും രാമകൃഷ്ണന് മനസിലായില്ല...
-ബോണി പിന്റോ.




വിശപ്പു്‌ എപ്പോഴും ഒരു കോമ

ഒരു ചോദ്യചിഹ്നത്തിന്റെ
വിലാസം
ഒരരിവാളും ഒരരിമണിയും
മാത്രമാണു്‌

ആശ്ചര്യമെന്തെന്നാല്‍
വിളഞ്ഞുകിടക്കുന്ന
വയലെന്നോര്‍ക്കുമ്പോള്‍
കുത്തനെ നില്‌ക്കുന്ന
കിടക്കുന്ന
രണ്ടരിമണികള്‍..
-ജ്യോനവന്‍.

അപമാനിതരുടെ സുവിശേഷം

അപമാനിതരുടെ
സുവിശേഷം
എഴുതപ്പെട്ടത്‌
പലിശ മുതലാളിമാരാലായിരുന്നു.

ഇരുണ്ട മുഖവും
ഉറഞ്ഞ കണ്ണുകളും
വിഷം ചീറ്റുന്ന
വാക്യങ്ങളും കുത്തിനിറച്ച്
അവര്‍ ഓരോ താളും
ബീഭല്‍സമാക്കി.
-മേരി ലില്ലി.

തുഴ മുറിഞ്ഞൊരു തോണിയില്‍

രണ്ടേ രണ്ട് പേര്‍ മാത്രമേ
ഉറങ്ങാതിരിക്കുന്നുള്ളൂ.
തണുപ്പില്‍, പത്താം നിലയിലെ
ബാല്‍ക്കണിയിലേക്ക് വീശിയടിക്കുന്ന
മഴക്കാറ്റില്‍ തണുത്ത് വിറച്ച്
ചുവരിലേക്ക് അധികം ചേര്‍ന്ന്
കെട്ടിപ്പുണര്‍ന്ന്.
-Lost Rain.


ദാരിദ്ര്യം

എഴുത്തുകാരനാണേ
വല്ലതും തരണേ
ദാരിദ്ര്യമാണേ
പട്ടിണിയാണേ
വല്ലതും തരണേ
അരിയായാലും
അവാർഡായിട്ടുതരണേ
പഴിയായാലും
പാരിതോഷികമായിട്ടു തരണേ
ചെറുതായാലും
ഫോട്ടോയോടെവരണേ..
-സനതനന്‍.

ഓര്‍മ്മകള്‍

നീ മറക്കാന്‍ പഠിച്ചതും
എന്നോട് മറക്കാന്‍ പറഞ്ഞതുമാണു
എന്റെ ഓര്‍മ്മകള്‍.
കൈത്തണ്ടയില്‍ നിന്നൂര്‍ന്ന്
ഉടഞ്ഞു വീണ വളപ്പൊട്ടു പോലെ
മാംസമുള്ള ഹൃദയത്തിലവ
തറച്ചു കിടക്കുന്നു.

നഖമുന കൊണ്ട്
എന്റെ തുടയില്‍ നീ എഴുതിയ
വിപ്ലവങ്ങളില്‍
എന്റെ മതമൊരു കറുപ്പും
നിന്റെ അച്ഛനൊരു ബൂര്‍ഷ്വയും
നമ്മുക്കെതിരെ ഉയര്‍ന്ന ചോദ്യങ്ങള്‍
വര്‍ഗ്ഗബോധമില്ലാത്തവയുമായത്...
-അരുണ്‍ ചുള്ളിക്കല്‍.

ചരടുകളെപ്പറ്റി

ഓര്‍മയിലെ ആദ്യത്തെ ചരട്‌
അമ്മ അരയില്‍ കെട്ടിത്തന്ന ഒന്നാണ്‌;
കറുത്ത്‌ ഞാഞ്ഞൂല്‍ വണ്ണത്തില്‍.
പലയാവര്‍ത്തി അഴിച്ചുകളഞ്ഞിട്ടും
അമ്മ വീണ്ടും വീണ്ടും കെട്ടിക്കൊണ്ടിരുന്നു.
പറിച്ചുകളയാനാവാത്ത ഒരലോസരമായി
അത്‌ ഉടലില്‍ പറ്റിക്കിടന്നു.

പിന്നീടൊരിക്കല്‍
പനിച്ചൂടില്‍ പിച്ചും പേയും പറഞ്ഞപ്പോള്‍
അയലത്തെ കാളിയമ്മ
ജപിച്ചൂതി കൈയില്‍ കെട്ടീആശ്വാസച്ചരട്‌
-തലശ്ശേരി.




Seagull

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP