FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

03ജൂലൈ2009 ചെറായി മീറ്റിന് ചാവേര്‍ ഭീഷണി???

Thursday

ചേറായിക്ക് ചാവേറും വരുന്നു ; ജാഗ്രതൈ

കോട്ടയം,
01/07/2009.

പ്രിയപ്പെട്ട അമ്മേ ,
ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത്‌. ജീവിതത്തില്‍ അര്‍ത്ഥമോ നാനാര്‍ത്ഥമോ ഇല്ലാത്ത ഞാനിന്നു ഒരു ചാവേറായി ഈ ജീവതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചു ,അമ്മ എന്നോടും എന്റെ അച്ചായനോടും പൊറുക്കുമല്ലോ.

അങ്ങ് ചേറായിയില് ഒരു ബ്ലോഗ് മീറ്റ് നടക്കുന്നുണ്ട് അമ്മേ. അവിടെ ചെന്നു പൊട്ടിത്തെറിച്ചു അഹങ്കാരികളായ ബ്ലോഗര്‍മാരെ നശിപ്പിക്കാനുള്ള ഒരു കൊട്ടേഷന്‍ കിട്ടിയിട്ടുണ്ട്. ഈ കൊട്ടേഷനെ കുറിച്ചു അറിയാന്‍ അമ്മ ആദ്യം ബ്ലോഗ് എന്താന്നു അറിയണം! ബ്ലോഗര്‍ എന്താണ് എന്ന് അറിയണം പിന്നെ ചെറായി എന്താന്നു അറിയണം.

ഒരു ബ്ലോഗറുടെ ആത്മഹത്യാക്കുറിപ്പ്‌

സ്നേഹം നിറഞ്ഞ ലതി ചേച്ചിയും നിരക്ഷരനും അപ്പുവും ഹരീഷും അനിലും ചാണക്യനും മറ്റുള്ള എല്ലാ ബ്ലോഗേര്‍സും അറിയുന്നതിന് ,
നിങ്ങളെ എനിക്കറിയാമെങ്കിലും നിങ്ങള്‍ക്ക് എന്നെ അറിയാന്‍ വഴിയില്ല .കാരണം ചെറായി മീറ്റില്‍ പങ്കെടുക്കുവാന്‍ വേണ്ടി ബ്ലോഗ്‌ തുറന്ന ഒരനോണിയാണ് ഞാന്‍ .കുറെ അധികം ചവറുകള്‍ കഴിഞ്ഞ ഒരു മാസമായി എഴുതിയെങ്കിലും ചിന്തയിലോ തനിയിലോ ലിസ്റ്റ് ചെയ്തിട്ടില്ല . ചിന്തയുടെ പോളിന് ഒരു മെയില്‍ അയച്ചെങ്കിലും അതിനും മറുപടി കണ്ടില്ല .ഒരു അനോണി കമെന്റ് പോലും എന്‍റെ പോസ്റ്റില്‍ ഇത് വരെ വന്നിട്ടില്ല . അതിലൊന്നും എനിക്ക് വിഷമമില്ല .എന്നാല്‍ കഴിഞ്ഞ ഒരു മാസമായി മനസ്സില്‍ കൊണ്ട് നടന്ന ഒരാഗ്രഹമായിരുന്നു പുലികള്‍ വരുന്ന ചെറായി മീറ്റില്‍ പങ്കെടുക്കണം എന്നും നിങ്ങളെ എല്ലാം കാണണം എന്നും .
-കാപ്പിലാന്‍


ചേറായിലേക്ക് തീവ്രവാദികള്‍ വരുന്നു.....

എന്റെ പൊന്നോ ഒരു പത്രക്കാരന് ഇത്രയും സംശയങ്ങള്‍ വരുമോ ?? ബര്‍ളിതോമസ് എന്ന ബ്ലോഗറുടെ ‘ബ്ളോഗിന്റെ പേരില്‍ ഒരു അസംബന്ധസംഗമം ‘ എന്ന പോസ്റ്റ് വായിച്ചപ്പോള്‍ തോന്നിയതാണ്. ചേറായിബീച്ചില്‍ നടത്തുന്ന ‘ബ്ളോഗ് മീറ്റ് ‘ ആണ് ബര്‍ളിക്ക് അസംബന്ധസംഗമം. “ചെറായി ബീച്ചില്‍ ദിവസേന നൂറുകണക്കിനു സഞ്ചാരികള്‍ വന്നുപോകുന്നുണ്ട്, പല കൊള്ളരു തായ്മകളും നടക്കുന്നുണ്ട്, ലോകത്തെ സംബന്ധിച്ചിടത്തോളം, നാട്ടുകാരെ സംബന്ധിച്ചിടത്തോളം അത്തരത്തിലൊന്നു മാത്രമാണ് ഈ ബ്ളോഗ് മീറ്റും.“ എന്നാണ് പുള്ളിക്കാരന്‍ പറയുന്നത്. ചേറായി ബീച്ചില്‍ എത്തുന്നവരെല്ലാം ‘കൊള്ളരുതായ്മകള്‍ക്ക്’ ആയി എത്തുന്നവരാണ് എന്ന് ഏത് നാട്ടുകാരാണ് പറഞ്ഞത് ???
-തെക്കേടന്‍

സൂയിസൈഡ് അറ്റംപ്റ്റിനു ശേഷം (അഭിമുഖം)



അച്ചായന്റെ ഹിറ്റ് കുടവും ലൂക്കോച്ചനും...

ഞാന്‍ ആനപറമ്പില്‍ ലൂക്കോച്ചന്‍. ഇതെന്റെ ആത്മകഥയാണ്. അല്ലാതെ അച്ചായന്റെ കഥ അല്ല!

കൊല്ല വര്‍ഷം 2009

പാലായില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെ ഒരു റബ്ബര്‍ തോട്ടം. റബ്ബര്‍ തോട്ടത്തിനുള്ളിലെ ഒരു പോന്തകട്ടില്‍ നിന്ന് ഉയരുന്ന അട്ടഹാസം. അനപ്പറമ്പില്‍ ലൂക്കോച്ചന്‍ ഒറ്റക്കിരിക്കുന്നു. മുന്നില്‍ ഒരു ഒഴിഞ്ഞ കുപ്പിയും മറഞ്ഞു കിടക്കുന്ന ഒരു ഗ്ലാസും പച്ച നിറത്തില്‍ ഉള്ള നാല് കല്ല് സോഡാ കുപ്പികളും.
അപ്പുറത്തെ ഒരു വശത്ത് ഒരു യന്ത്രം പോലെ തോന്നിക്കുന്ന കുഴല്‍. ആ കുഴലില്‍ നിന്നും താഴോട്ട് വീഴുന്ന ചില മണികള്‍ .ലൂക്കോച്ചന്‍ ഒരു മണി എടുത്തു പുഴുങ്ങി കഴിച്ചു.
-ബോണ്‍സ്.

അച്ചായന്‍ ടെര്‍മിനേറ്റഡ്

പ്രിയപ്പെട്ട അച്ചായന്,
ഹൃദയം തകരുന്ന വേദനയിലാണ് ഞാന്‍ ഈ ലെറ്റര്‍ ഡ്രാഫ്റ്റ്‌ ചെയ്യുന്നത്. ഒഫീഷ്യല്‍ ലെറ്റര്‍ ആണെങ്കില്‍ പോലും അതില്‍ എന്‍റെ മനസ്സില്‍ വിങ്ങുന്ന ചില കാര്യങ്ങള്‍ പറയുവാതിരിക്കാന്‍ എനിക്ക് സാധിക്കുന്നില്ല അച്ചായാ, സാധിക്കുന്നില്ല.
-എ കെ.


133.മീറ്റാത്ത ബെര്‍ളി

മലയാള ബ്ലോഗിന്റെ ദിഗ്ഗജങ്ങള്‍ എന്ന് സ്വയം കരുതുന്നതും മറ്റുള്ളവര്‍ പട്ടം ചാര്‍ത്തി കൊടുത്തിരിക്കുന്നതുമായ ബ്ലോഗര്‍മാരുടെ ചെറായി മീറ്റിനെതിരെ തന്റെ സ്വതസിദ്ധമായ ആക്ഷേപഹാസ്യത്തില്‍ ഒരു പോസ്റ്റ്‌ ഇട്ടതോടെ ഒളിഞ്ഞും തെളിഞ്ഞും പലരും പ്രതികരിക്കാന്‍ തുടങ്ങി. ആശയദാരിദ്ര്യത്താല്‍ കൂട്ടിലോളിച്ച പലരും ഒരു കച്ചിത്തുരുമ്പ് കിട്ടിയപോലെ ഹാലിളകി പോസ്റ്റുകള്‍ ആഘോഷമായി ഇട്ടുതുടങ്ങി. ഇതിനിടയില്‍ ഹാസ്യം, വിമര്‍ശനം എന്നുവേണ്ട ആത്മഹത്യകുറിപ്പ് മുതല്‍ നാലാംകിട പ്രതികരണവുമായി വരെ കിറിനക്കികള്‍ വെളിയില്‍ വന്നു. ചിലര്‍ ഇതിനെ ബെര്‍ളിയുടെ ഹാസ്യമായി കണ്ടു കാര്യമായി പ്രതികരിക്കാന്‍ പോയില്ല.

തെക്കേടനെപോലുള്ളവര്‍ ധാര്‍മിക രോഷം കൊണ്ട് തിളച്ചു കാര്യകാരണ സഹിതം തന്റെ ധാര്‍മിക രോഷം പ്രകടിപ്പിച്ചു പോസ്റ്റ്‌ ഇട്ടു. ബെര്‍ളിയുടെ പോസ്റ്റിലെ ഓരോ വരിയ്ക്കും മറുപടി കൊടുത്തുകൊണ്ടുള്ള മറുപടി കാണുമ്പോള്‍ ബെര്‍ളി പോലും തലയറഞ്ഞു ചിരിയ്ക്കുമെന്നു വ്യെക്തം.
-


ചിത്രകാരനും,ചാർവ്വാകനും,സുനിലും,സി കെ ബാബുവും ചോദിക്കുമോ എന്നുറപ്പില്ലാത്ത ചില ചോദ്യങ്ങൾ

കുറ്റപ്പെടുത്തലിന്റെ സംസ്കാരം തർക്കങ്ങളെ ജനാധിപത്യരീതിയിൽ പരിഹരിക്കാനുള്ള സാദ്ധ്യതയെ ഇല്ലാതാക്കുന്നു എന്ന് താങ്കൾ കരുതുന്നുണ്ടോ? രാഷ്ട്രീയം ഒരു സമവായ ചർച്ചയാവണമെന്ന് താങ്കൾ കരുതുന്നുണ്ടോ? ഒത്തു തീർപ്പുകളിലൂടേയും സമവായങ്ങളിലൂടേയും ഒരു പൊതുസമൂഹം നിർമ്മിക്കേണ്ടതുണ്ടെന്ന് താങ്കൾ കരുതുന്നുണ്ടോ?
ആഗോളവൽക്കരണം അനിവാര്യതയായിരിക്കുന്നു വെന്നും ജനങ്ങളും അതംഗീകരിക്കണം എന്ന് താങ്കൾ കരുതുന്നുണ്ടോ?
-കടത്തനാടന്‍.

അച്ഛന്‍‌ ‍മരിച്ചാലെന്തുചെയ്യണം..?

കേരളമായ കേരളമാകെ കൂര്‍മ്മബുദ്ധിയില്‍ വിദഗ്ധമായി രസം കലര്‍ത്തിയ തന്ത്രശാലിയുടെമുഖഭാവത്തോടെ ചോദിക്കുന്ന ഒരു ചോദ്യമുണ്ട്;പറന്നുപോകുന്ന ഒരു കൂട്ടം പക്ഷികളിലൊന്ന് പറക്കവേ മുട്ടയിട്ടു, പക്ഷെ മുട്ട താഴേക്കു വീണില്ല; എന്തുകൊണ്ട്?

ഈ ചോദ്യം കേള്‍ക്കുന്ന ഉത്തരബാധ്യതക്കാരന്‍‍ പുറത്തിരിക്കുന്ന കാക്കയുടെ "ഭാരം കൂടുതലില്ലല്ലോ?" എന്ന ചോദ്യം കേട്ട പോത്തിന്റെ മുഖഭാവത്തില്‍ മറുപടി നല്‍കും.."പക്ഷി അണ്‍‌ടര്‍‌വെയറിട്ടിരുന്നു!"പിന്നെ ഒരു കൂട്ടച്ചിരിയാണ്! അന്തം വിട്ട പൊട്ടിച്ചിരി

-ആലുവാല.





ഒരു കോഴിക്കോടന്‍ ബിരിയാണി കഥ




പണ്ടൊക്കെ ആര്‍ക്കെങ്കിലും എന്തെങ്കിലും പറയാന്‍ വേണ്ടി എല്ലാവര്‍ക്കും കത്തെഴുതണം. മൊബൈല്‍ വന്നതോടെ എല്ലാം എസ് എം എസ്സായില്ലേ? ഇപ്പൊ കത്തിന്റെ രൂപത്തില്‍ ആകെ വരുന്നത് രണ്ടു കുത്തുകള്‍ ! ഫോണ്‍ ബില്ലും ബാങ്കിന്റെ സ്റ്റേറ്റ്മെന്റും മാത്രം.
-ബോണ്‍സ്.

പകൽകിനാവനും നിഴൽചിത്രങ്ങളും

കാപ്പിലാന്റെ നിഴൽ ചിത്രങ്ങൾ എന്ന കവിതാ സമാഹാരം സിനിമയാക്കുന്നു..മൂന്ന് സ്ഥലങ്ങളിൽ പ്രകാശനം നടത്തിയ മലയാളത്തിലേ ആദ്യ പുസ്തകം എന്ന നിലയിൽ ഇതിനോടകം തന്നെ പ്രശസ്തമായ ഈ കൃതി ഒരു പ്ലേയിൻ യാത്രക്കിടയിൽ സംവിധായകൻ വിനയൻ വായിക്കാൻ ഇടയാവുകയും തുടർന്ന് സിനിമയാക്കാൻ തീരുമാനിക്കുകയുമായിരുന്നു..ഈ പുസ്തകത്തിന്റെ ദുബായിലെ വിൽപനയെ സംബന്ധിച്ചുള്ള ചില ഭാഗങ്ങൾ ഇതിനോടകംതന്നെ കേരളത്തിൽ വെച്ചു ഷൂട്ട്‌ ചെയ്തു.
-ധൃഷ്ടദ്യുമ്നൻ.


ഈണം- മധുരമീ സംഗീതം

ആസ്വാദ്യ­കര­മായ ഗാന­ങ്ങൾ സൗജന്യ­മായി ജന­ങ്ങളി­ലേ­ക്കെത്തി­ക്കുക എന്ന വെല്ലു­വിളി ഏറ്റെ­ടു­ത്തു കൊണ്ട് പ്രതിഫലേഛ്ചയില്ലാതെ രംഗ­ത്തിറ­ങ്ങിയ സംഗീ­ത പ്രേമി­കളു­ടെ സംഗമമായ ഈണം എന്ന സംഗീത കൂട്ടുകെട്ട് അതിന്റെ ആദ്യത്തെ സംഗീത പ്രപഞ്ചം സംഗീതപ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. കവി­ഭാവന­യി­ലൂ­ടെ മാത്രം നാം കണ്ട­റിഞ്ഞ ‘ഏക­ലോക’­മെന്ന ദർശന­ത്തെ യാഥാർ­ത്ഥ്യ­മാ­ക്കി, ഭൂ­ലോക­ത്തിന്റെ ഏതു­കോണി­ലു­മു­ള്ള മനസ്സു­കളേ­യും വിരൽ­ത്തുമ്പി­ലൂടെ തൊട്ട­റി­യാൻ പര്യാ­പ്ത­മാക്കി­യ ആധു­നിക സാങ്കേ­തിക­വിദ്യ­യുടെ സഹാ­യ­ത്താൽ, പര­സ്പരം കാണാ­തെ ലോക­ത്തി­ന്റെ പല­ഭാഗ­ത്തി­രുന്ന് മെന­ഞ്ഞെ­ടുത്തവയാണ് ഇതിലെ ഗാനങ്ങളത്രയും. മലയാളം ബ്ലോഗേ­ഴ്സും മലയാള­ഗാന­ശേഖ­രവും കൈ­കോർ­ക്കുന്ന മലയാള­ത്തിലെ ആദ്യ സ്വതന്ത്ര­സം­ഗീത സം­രം­ഭമായ ഈണം, ആർദ്ര­മായ ഗാന­ങ്ങ­ളെ എന്നും ഗൃഹാ­തുര­ത്വ­ത്തോ­ടെ മന­സ്സിൽ സൂക്ഷി­ക്കു­ന്ന സ്വദേശ-­വിദേശ മല­യാളി­കളു­ടെ ചിര­കാല സ്വപ്ന സാക്ഷാ­ത്കാ­രമാണ്
-പ്രശാന്ത് കൃഷ്ണ.

മുച്ചീട്ട് കളിക്കാരന്റെ മകള്‍

'വിനോദം' ജീവിതത്തിന്‍ടെ സൌരഭ്യമാകുന്നു. ഒരു ബഷീറിയന്‍ തത്വ ശാസ്ത്രമാണത് . 'മുച്ചീട്ടു കളിക്കാരന്‍ടെ മകളും' മറ്റു അനുബന്ധ ചരിത്രങ്ങളും അതിനു അടിവരയിടുന്നു. ബിജുനാരായണനും ശ്വേതയും ചേര്‍ന്നാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്.

മുച്ചീട്ടു കളിക്കാരന്‍ടെ മകള്‍
*********************
സൈനബ :-
കോയിമുട്ട ബെച്ച പുട്ടും ചുട്ടു
കട്ടീലുള്ളൊരു ചായേം ബീത്തി
എത്തിര നേരായ് ഞമ്മളു പൊന്നേ
കാത്തിരിക്കണു കണ്ണേ...
മുത്തപ :-
ഒറ്റക്കണ്ണന്‍ പോക്കരു മാമ
മുച്ചീട്ടിന്നു പോണൊരു നേരം
കാത്ത് കാത്ത് ഞമ്മളിരിക്കണ്
പറന്നെത്താന്‍ സൈനൂ..
-ഖാദര്‍ പട്ടേപ്പാടം.

മേലിലുള്ളെരുശലെമേ

മേലിലുള്ളെരുശലെമേ കാലമെല്ലാം കഴിയുന്ന
നാളിലെന്നെ ചേര്‍ക്കണേ നിന്‍ കൈകളില്‍ - നാഥാ
ലളിത കൃപയുടെ വരിഷമനുദിനമനുഭവിപ്പതിനരുളണേ
സഭയാകുമീ പുഷ്പമാം സാധു നൈതലില്‍
നിന്റെ പാലനമല്ലാതെയെന്തീ പൈതലില്‍

-കെ. വി. സൈമണ്‍



ഭ്രൂണഹത്യ

ചന്നം പിന്നം പെയ്യുന്ന മഴ,
വരാന്തയില്‍ അങ്ങിങ്ങു ചില രോഗികളും അവരുടെ ബന്ധുക്കളും മാത്രം.
വിളറിയ മുഖത്തോടെ ആ യുവതി ഡോക്ടറുടെ മുറിയിലേക്ക് പ്രവേശിച്ചു.
നിരാശ നിഴലിക്കുന്ന കണ്ണുകള്‍, അവരാകെ അസ്വസ്ഥയായിരുന്നു.
ഇരിക്കൂ, മനസ്സിലെ ആലസ്യം മുഖത്ത് കാണിക്കാതെ ഡോക്ടര്‍ പറഞ്ഞു.
ഡോക്ടര്‍, ഞാനാകെ വിഷമത്തിലാണ്. അത് എങ്ങിനെ പറയണമെന്ന് എനിക്കറിയില്ല.
എന്തു പറ്റി? ആകാംക്ഷയോടെ ഡോക്ടര്‍ ചോദിച്ചു.
ഡോക്ടര്‍, ഞാന്‍ വീണ്ടും.. ഗര്‍ഭിണിയായിരിക്കുന്നു.
ഓ.. അതില്‍ സന്തോഷിക്കുകയല്ലെ വേണ്ടത് . ഒരു പുന്ചിരിയോടെ ഡോക്ടര്‍ പറഞ്ഞു
അതല്ല ഡോക്ടര്‍..
-സ്വതന്ത്രന്‍.


കഥ

മഴ തോരുമ്പോള്‍..

പോസ്റ്റ് ചെയ്തത് Balu..,..ബാലു |

പുറത്ത് മഴ പെയ്യുകയാണ്. മഴ എന്ന് പറഞ്ഞാല്‍ അതിഘോരമായ മഴ. ദാ.. ന്ന് പറയുന്നതിന് മുമ്പ് വീടിന് മുന്നില്‍ ഒരു ചെറിയ കുളം രൂപപ്പെട്ടു. അവന്‍ വരാന്തയില്‍ വളരെ വിഷാദത്തോടെ തകര്‍ത്ത് പെയ്യുന്ന മഴയെ നോക്കി നിന്നു. കുറച്ച് കഴിഞ്ഞ് ആകാശത്തേക്ക് ഒന്ന് നോക്കി.. ങേഹെ! ഇത് ഉടനെയൊന്നും തീരുന്ന കോളില്ല. അവന്റെ കഴിഞ്ഞ പിറന്നാളിന് അച്ഛന്‍ മേടിച്ച് കൊടുത്ത ചാരനിറത്തിലുള്ള ഷര്‍ട്ടിനെക്കാള്‍ ചാരനിറമാണ് ആകാശത്തിന്.

ഇന്നലെ അമ്മ വിളിച്ചതാണ്, കൂടെ ചെല്ലാന്‍. പോയില്ല. പോകേണ്ടതായിരുന്നു. അതെങ്ങനാ.. ഈ മഴപെയ്യുമെന്ന് ആരു കണ്ടു. ഒരു റിസ്ക് ഒഴിവാക്കാന്‍ ന്യൂസില്‍ കാലാവസ്ഥ കൂടെ കണ്ടതാണ്. “അടുത്ത നാല് ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യത” എന്ന കാലാവസ്ഥകേന്ദ്രത്തിന്റെ റിപ്പോര്‍ട്ട് കേട്ടപ്പോള്‍ സമാധാനിച്ചതാണ്. പക്ഷെ പതിവിന് വിപരീതമായി അവന്മാരുടെ പ്രവചനം കേറിയങ്ങ് സത്യമായി!

-ബാലു.


അന്തരീക്ഷം അശുഭലക്ഷണം

അന്ന് കോളേജില്‍ സീറ്റ് ഉറപ്പിച്ചു വീട്ടില്‍ എത്തിയിട്ട് കോളേജില്‍ പോകുന്ന വഴികളെക്കുറിച്ച് ചിന്തിച്ചു . ആദ്യത്തെ ഒരാഴ്ച എന്തായാലും അച്ഛന്‍ കൊണ്ടു വന്നു ആക്കും. പിന്നെ വേണമെങ്കില്‍ ബാക്കി ഉള്ള മൂന്നു വര്ഷവും അച്ഛന്‍ തന്നെ കൊണ്ടു വന്നാക്കുകയും വിളിക്കാന്‍ വരുകയും ചെയ്യും. പക്ഷെ ആരേലും കണ്ടാല്‍ അയ്യേ നാണക്കേടല്ലേ?ട്യുഷന്‍ കഴിഞ്ഞു ഞാന്‍ ലേറ്റ് ആയി വരുമ്പോ അച്ഛന്‍ വിളിക്കാന്‍ വരുന്നതിനു തന്നെ ഫ്രണ്ട്സ് കളിയാക്കി കൊന്നു. ഇനിയും അതിനൊരവസരം ഉണ്ടാക്കരുത് .
പാര്‍വ്വതി കുറുപ്പ്.


കവിത

കാട്

ഉള്‍വനങ്ങള്‍
കുപ്പായമൂരി
കാക്കപ്പുള്ളികള്‍ കാണിച്ചു തന്നു
കാട്ടുപുഴകള്‍
പൂക്കളുമായ്
ഇരുണ്ട ഗുഹകള്‍ തേടി..
-അനിലന്‍.

അക്കങ്ങളുടെ അത്യാര്‍ത്തി.

വ്യര്‍ത്ഥ മെന്നറിഞ്ഞെങ്കിലും
വൃഥാ കലഹിച്ചക്ഷരങ്ങള്‍...
നെഞ്ചെന്നെഴുതെണ്ടിടത്ത്
അഞ്ചെന്ന് തൂലിക
നെഞ്ചു വിരിച്ചു...

താലി അടയാളമാകുന്നിടത്
നെഞ്ചൂക്കോടെ സ്ത്രീധനം.
കാലത്തിന്റെ ഏടുകള്‍,
പൊട്ടിയ പാത്രങ്ങള്‍,
ഇറ്റുവീണ കണ്ണീര്‍..
-ഡോ സലില.


ചത്തുവോ? /എ ശാസ്‌തൃശര്‍മ്മന്‍

ചത്തുവോ?
ചോര പുരണ്ട ടയര്‍ ചോദിക്കുന്നു
ചുട്ടു പഴുത്ത നാക്കിനാല്‍ ഉച്ച വെയിലും

ചത്തുവോ?
മുഖം കുനിക്കുന്ന വഴിപ്പോക്കനും
മണം പിടിക്കുന്ന തെരുവുനായയും
ഒഴിഞ്ഞു പോകുന്ന വണ്ടികളും
ഇഴഞ്ഞുപോകുന്ന കാറ്റുകളും
ചോദിക്കുന്നു


ചാറ്റിംഗ്


കാണാത്ത എന്റെ ശരീരത്തെ .......
കേള്‍ക്കാത്ത എന്റെ ശബ്ദത്തെ ......
എന്റെ......

ക്കിനും കൊക്കിനും കൊള്ളാത്ത എന്റെ വാക്കുകളെ നീ സാഹിത്യമെന്ന് പരിചരിക്കുന്നു
-ഹേനാ രാഹുല്‍.


നോക്ക്

യ്പവളളിയുടെ തല
നീണ്ടു നീണ്ടു വന്നു;
നട്ടു നനച്ചത്
വെറുതെയാവില്ലെന്ന വിശ്വാസവും

പന്തലിട്ട്
കാത്തിരുന്നു
പ്രണയം
ഹൃദയത്തെ മൂടും പോലെ
പാവല്‍വളളി പന്തലുമൂടി
തളിരിട്ടു, തണലിട്ടു.
-അനീഷ്.

ത്രികാലം

1.ഭാവി

ഏറ്റവും പ്രിയപ്പെട്ടത്
കേൾക്കാനിരിക്കുന്ന ഗാനം
വായിക്കാനിരിക്കുന്ന കൃതി
അക്കരെ പച്ച.
-എസ് വി രാമനുണ്ണി.


തിരക്ക്

വിളക്കുമരത്തിന്റെ നിഴലില്‍
വിര്‍ജീനിയ വുള്‍ഫ്

വിളര്‍ത്ത ചുണ്ടിലെ തണുത്ത പുഞ്ചിരി.
പാദമുദ്രകള്‍ തിരകളില്‍ മായുന്നു.
-ഒരു കാഥിക.

സമസ്താപരാധം

അറിയാതെങ്ങിനോ അടര്‍‌ന്നുപൊയ്
എന്നില്‍‌‌ നിന്നാ ക്രൂരമാം വാക്കുകള്‍‌
ഒരു നിമിഷമെന്‍‌‌ മനം ഉലഞ്ഞുവൊ
ക്രൊധത്തിന്‍‌‌ ജഠരാഗ്നിയില്‍‌

പറഞ്ഞുപൊയ് പറയാനരുതാത്തതെല്ലാം
തിരിച്ചെടുക്കാന്‍‌ ആവതില്ലല്ലൊ
എന്‍‌ ആവനാഴിയിലേക്കിനിയാ കൂരമ്പുകള്‍

-ജ്വാല.


CHANGERI

CHANGERI

-അമീറുദീന്‍

പോട്ടം

നിറമില്ലാതാകുന്ന അരികുകള്‍

-



നീല പൂവ്‌


ആര് വിളി ക്കാന്‍ ...

വെറുതെ തിരിഞ്ഞിരുന്നു കഴുത്ത് വേദനിച്ചു.... ഇനി എന്റെ നമ്പര്‍ എപ്പോള്‍ വരും...?
-ജിമ്മി.


ഇതു എന്നും നിലനില്‍ക്കട്ടെ
-ഷെറീഫ്. കൊട്ടാരക്കര.





ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP