FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

05ജൂലൈ2009 ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു ??

Saturday

ബ്ലോഗ് മീറ്റ് -സ്ഥലവും തീയതിയും മാറ്റി വെച്ചു .

വളരെയേറെ വിഷമത്തോടും അതെ പോലെ സന്തോഷത്തോടും കൂടിയാണ് ഞാനിതെഴുതുന്നത് .. വിഷമം എന്നത് നമ്മള്‍ എല്ലാവരും ആകാംഷയോടെ കാത്തിരുന്ന ബ്ലോഗ് മീറ്റ് മാറ്റി വെച്ചു എന്ന വാര്‍ത്തയാണ് .എന്നാല്‍ മുന്‍കൂട്ടി കാണാതെ പോകാമായിരുന്ന ഒരു തീവ്രവാദി ആക്രമണത്തില്‍ നിന്നും അനേക ബ്ലോഗര്‍മാരുടെ ജീവനെ രക്ഷിക്കാനായി എന്ന സന്തോഷവും ഈ സമയം തോന്നുന്നു . ഒരു സമ്മിശ്ര വികാരങ്ങളുടെ വേലിയേറ്റം .

ബ്ലോഗര്‍മാര്‍ എല്ലാം ആ കാര്യത്തില്‍ കടപ്പെട്ടിരിക്കുന്നത് ശ്രീ .ബെര്‍ളി എന്ന മഹാനായ ബ്ലോഗറോടാണ്.ബ്ലോഗിലെ അയ്യര്‍ ദി ഗ്രേറ്റ്‌ എന്ന പദവിക്ക് എന്തുകൊണ്ടും അര്‍ഹനാണ് ബെര്‍ളി . ദോഷൈകദൃക്കുകള്‍ അപമാന ശരങ്ങള്‍ യ്യതെങ്കിലും പിന്നീട് സംഘാടകര്‍ പലരും തങ്ങളുടെ തെറ്റുകള്‍ മനസിലാക്കുകയും ബെര്‍ളിയുടെ പാദാരവിന്ദങ്ങളില്‍ ചെന്ന് മാപ്പിരക്കുകയും കഥയറിയാതെ ആട്ടം കണ്ട വിഡ്ഢികളോട് ക്ഷമിക്കണം എന്നും അപേക്ഷിച്ചു. എന്നാല്‍ ഇത് ബെര്‍ളിയുടെ ത്രികാല ജ്ഞാനം കൊണ്ടല്ല എന്നും മനോരമയുടെ കോട്ടയം ഓഫീസില്‍ കിട്ടിയ രഹസ്യമായ ഒരു വിവരം ബെര്‍ളിയുടെ സ്വത സിദ്ധമായ നര്‍മ്മത്തില്‍ ചാലിച്ച് അവതരിപ്പിക്കുക മാത്രമായിരുന്നു എന്നും വിവരം കിട്ടിയിട്ടുണ്ട് .-
-കാപ്പിലാന്‍

ബ്ലോഗ്‌ മീറ്റിൽ പങ്കെടുക്കാനെത്തുന്നവർ സമർപ്പിക്കേണ്ട രേഖകൾ - മാതൃകകളും

നാഥനില്ലാ കളരി പോലെയായിരുന്ന ബ്ലൊഗ്‌മീറ്റ് ഇപ്പോല്‍ തീര്‍ത്തും സുസംഘടിതമായിട്ടുണ്ട്.ഔദ്യോഗികവും രേഖാമൂലവുമായ നടപടിക്രമങ്ങളിലൂടെ മീറ്റിനെ ആധികാരികവും അംഗീകൃതവും നിയമവിധേയവുമാക്കാനുള്ള നടപടികള്‍ ആരംഭിച്ചു കഴിഞ്ഞ് വിവരം ഇതിനകം തന്നെ എല്ലാവരും അറിഞ്ഞിട്ടുണ്ടാവുമല്ലോ.

മീറ്റില്‍ ആര്‍ക്കും ബ്ലോഗറാണെന്നു പറഞ്ഞു കയറിവന്ന് എന്തും ചെയ്യാം എന്ന അവസ്ഥ ഒഴിവാക്കുന്നതിനായി മീറ്റിനു വറ്റുന്നവര്‍ ,കഴുത്തില്‍ വള്ളിയും വള്ളിയുടെ അറ്റത്ത് ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുമുള്ള ഔദ്യോഗിക സംഘാടകര്‍
സമക്ഷം സമര്‍പ്പിക്കേണ്ട രേഖകളുടെ വിശദാംശങ്ങള്‍ താഴെ കൊടുക്കുന്നു.
-പാവത്താന്‍


മുറിയില്ലാത്ത എഴുത്ത് ; മുറിയുന്ന എഴുത്ത്

ഓരോ എഴുത്തും ഓരോ മുറിവുകളാണ്
ഓരോ മുറിവുകളിലും ഓരോ കരച്ചിലുണ്ട്.
ഓരോ എഴുത്തു തീരുമ്പോഴും
ഉയര്‍ത്തെഴുന്നേല്‍ക്കലുകള്‍ നടക്കുന്നു. .

-ദേവസേന.

കഥ പറയാന്‍ വന്ന നാരായണി......

അടുക്കളക്ക് പുറത്തു ഒരു സഹോദരി ഏറെ നാളുകള്‍ക്കു ശേഷം തന്റെ കഥ പറയാന്‍ വരുന്നെന്നു കേട്ടപ്പോള്‍ ആദ്യം തോന്നിയതെന്തെന്നു ഇപ്പോഴുമറിയില്ല. എങ്കിലും എന്നോട് പറഞ്ഞതില്‍ കൂടുതലായി എന്താണ് പരയാനുല്ലതെന്ന കൌതുകം എന്നെയും അവിടേക്ക് കാതുകളയക്കാന്‍ കുറച്ചൊന്നുമല്ല പ്രേരിപ്പിച്ചത്. പക്ഷെ.....
-അനിത



വിദ്യാഭ്യാസാഭാസം:ഒരു സാക്ഷ്യപത്രം

വിദ്യാഭ്യാസം എങ്ങനെ അഭ്യാസവും ആഭാസവുമായി മാറി എന്ന് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയ യാത്രകളും പഠനങ്ങളും ബോദ്ധ്യപ്പെടുത്തി.മകന്റെ മെഡിക്കല്‍ എന്റ്രന്‍സ് പരീക്ഷാനുഭവങ്ങളെ മുന്‍ നിര്‍ത്തിയാണീ നേര്‍സാക്ഷ്യം.

ദൈവദാസന്മാരാല്‍ നയിക്കപ്പെടുന്ന തൃശ്ശൂരിലെ ഒരു മെഡിക്കല്‍ കോളേജിന്റെ മാനേജരായ അച്ചന്‍ സത്യവിശ്വാസിയായ കുഞ്ഞാടുകളില്‍ നിന്നു മാനേജ്മെന്റ് സീറ്റിനു ചോദിയ്ക്കുന്ന പകിടി വെറും 44 ലക്ഷം രൂപ!
-ഡി പ്രദീപ് കുമാര്‍.



ഒറീസ്സ കലാപത്തെക്കുറിച്ചുള്ള സത്യാവസ്ഥകള്‍‌‌‌‌‌‌

ഒറീസ്സ കലാപത്തെക്കുറിച്ചുള്ള സത്യാവസ്ഥകള്‍‌‌‌‌‌‌ പുറത്ത് വന്നു തുടങ്ങിയിരിക്കുന്നു.

ഈ വിഷയത്തെക്കുറിച്ച് വിശദമായി അല്പം പഴയ ഒരു പിഡിഎഫില്‍‌‌‌‌ ഉണ്ട് , ചര്‍‌‌‌‌ച്ച ഇവിടെയും‌‌‌‌.

ഇന്ന് ജസ്റ്റിസ് മോഹനപത്രയുടെ റിപ്പോര്‍‌‌‌‌ട്ടില്‍‌‌‌‌ വായിച്ചത് ഇവിടെ എടുത്തെഴുതുന്നു എന്നു മാത്രം‌‌. മലയാളം പത്രങ്ങള്‍‌‌‌‌ ഇത്തരം വാര്‍‌‌‌‌ത്തകള്‍‌‌‌‌ വിഴുങ്ങുകയാണല്ലോ പതിവ്.
-അസ്തലവിസ്ത.

ആ അഭിമുഖം ഒന്നുകൂടി വായിച്ചു നോക്കൂ - മാധ്യമ സിണ്ടിക്കേറ്റിന്റെ ഒരു നിഴല്‍ കാണുന്നില്ലേ?

''മാധ്യമ സിന്റിക്കേറ്റ് '' ഒരു വെറുക്കപ്പെട്ടവന്റെ പ്രയോഗമാണ്. അസത്യവും, അബദ്ധവും അതെത്ര മാത്രം അതിശയോക്തി കലര്‍ന്നതായാലും എതിരാളികളെ അപകീര്‍ത്തിപ്പെടുത്താനും സ്വന്തം നിലപാടുകള്‍ ന്യായീകരിക്കാനും, പ്രചരിപ്പിക്കുനതില്‍ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാര്‍ക്കുള്ള കഴിവ് അസൂയാവഹമാണ്. അതുകൊണ്ടാണ് പിണറായിക്കെതിരായ ലാവഌന്‍ കേസില്‍ ഒബാമയുടെ പങ്കിനെപറ്റി ഒരു ജാള്യവുമില്ലാതെ അവര്‍ കവലപ്രസംഗങ്ങള്‍ നടത്തുന്നത്. പിണറായിയുടെ എതിര്‍ചേരിയില്‍ മാധ്യമങ്ങള്‍ വന്നുപെട്ടത് അങ്ങേരുടെതന്നെ കൈയ്യിലിരിപ്പുകൊണ്ടാണ്..
-ഹരി.

ഔട്ട് സോഴ്സിങ്ങ് എന്ന ചൂഷണം

2004 ലെ ശരാശരി ആഗോള പ്രതിശീര്‍ഷ ജി.എന്‍.ഐ (മൊത്ത ദേശീയ വരുമാനം) 6329 ഡോളറായിരുന്നു. അതിസമ്പന്ന രാഷ്ട്രങ്ങളില്‍ ഈ തുക 32,112 ഡോളറായിരുന്നുവെങ്കില്‍ അതീവ ദരിദ്ര രാഷ്ട്രങ്ങളില്‍ വരുമാനം വെറും 1502 ഡോളര്‍ ആയിരുന്നു. 21 ഇരട്ടിയുടെ വിടവ്. അതിഭീമമായ ഈ വേതന വിടവാണ് ജനങ്ങളെ, വിശേഷിച്ച് യുവജനങ്ങളെ, ദേശാതിര്‍ത്തികള്‍ കടന്ന് തൊഴിലന്വേഷിക്കാന്‍ പ്രേരിപ്പിക്കുന്നത്. ഔട്ട് സോഴ്സിങ്ങിന്റെ ഉറവിടം ഇവിടെയാണ്.മറ്റു വാക്കുകളില്‍ പറഞ്ഞാല്‍, മേല്‍പ്പറഞ്ഞ തോതില്‍ വരുമാന വിടവ് ഇല്ലാത്ത ഒരു സാഹചര്യ ത്തില്‍ ഔട്ട് സോഴ്സിങ്ങ് എന്ന ആശയം തന്നെ അപ്രസക്ത മാവും.

ദേശാന്തര നിയമവിദഗ്ദനായ Marcia L.Proctor ഔട്ട് സോഴ് സിങ്ങിനെ നിര്‍വ്വചിക്കുന്നതി പ്രകാരമാണ്.

"പ്രവര്‍ത്തനക്ഷമത മുന്‍ നിര്‍ത്തി, പരമ്പരാഗതമായി ഒരു സ്ഥാപനത്തിന്റെയോ കമ്പനിയുടെയോ നാലു ചുവരുകള്‍ക്കുള്ളില്‍ വെച്ച് ചെയ്തുപോരുന്ന ജോലി ഒരു പുറം കരാറുകാരനെയേല്‍പ്പിക്കുക.''
-വര്‍ക്കേഴ്സ് ഫോറം.

ഒരു ലൈംഗീക തൊഴിലാളിയുടെ ആത്മകഥയും ചിത്രകാരനും

ചിത്രകാരന്റെ നളിനി ജമീലയുടെ ആത്മകഥ/സീതായണം എന്ന പോസ്റ്റിനൊരു കമെന്റ്-

നളിനി ജമീലയുടെ ആത്മകഥ വായിക്കാന്‍ പ്രചോതനമായത് മാതൃഭൂമിയില്‍ അതിനെ കുറിച്ചുള്ള തുടര്‍ ചര്‍ച്ചകളായിരുന്നു. അടുത്തൊന്നും മാതൃഭൂമി അത്ര കൂടുതല്‍ സ്ഥലം ഒരു പുസ്തകത്തിന്നും കൊടുത്തിരുന്നില്ല. അതിനാല്‍ വായന ഒരനിവാര്യമാക്കി. പക്ഷേ ഒരു നാലാംകിടക്കപ്പുറം ഒന്നുമല്ല എന്ന് വായന മനസ്സിലാക്കിത്തരികയും ചെയ്തു.

ഇപ്പോള്‍ ചിത്രകാരന്‍ നാലുമാസങ്ങള്‍ക്കു മുമ്പിട്ട പോസ്റ്റാണെങ്കിലും എന്റെ ഒരു നിരീക്ഷണത്തിനും പ്രസക്തിയുണ്ടെന്ന് തോന്നുന്നതിനാല്‍ കുറിക്കുന്നെന്നു മാത്രം. ഇത് ആ പുസ്തകത്തെ കുറിച്ചുള്ള ഒരു നിരൂപനമൊന്നുമല്ല. കാരണം ഏകദേശം രണ്ട് വര്‍ഷങ്ങള്‍ക്കു മുമ്പ് വായിച്ച ഒരു പുസ്തകത്തെ ഓര്‍മയില്‍ നിന്നും നിരൂപണം ചെയ്യാനുള്ള കഴിവൊന്നുമെനിക്കില്ല. എന്നാലും അല്പം ചൂടപ്പമായതിനാല്‍ മുഴുവനുമങ്ങിനെ മറന്നിട്ടുമില്ല. ഇത് ആ പോസ്റ്റിനോടുള്ള എന്റെ ഒരു കമെന്റ് എന്ന രീതിയില്‍ മാത്രമേ കാണേണ്ടതുള്ളൂ.
-കാട്ടിപ്പരുത്തി.

പ്രൈവറ്റ്‌ പ്രൊഫഷനല്‍ കോളേജില്‍ പഠിച്ചാല്‍


നമ്മുടെ ഇടയില്‍ ചില ആളുകള്‍ക്ക്‌ ഒരു പ്രശ്നമുണ്ട്... എന്തിനേയും അങ്ങോട്ട് കണ്ണടച്ച് എതിര്‍ക്കും.. സത്യമാണോ കളവാണോ എന്ന് നോക്കാതെ.. അത് പോലെയുള്ള ഒരു മിഥ്യാധാരണയാണ് പ്രൈവറ്റ്‌ പ്രൊഫഷനല്‍ പ്രത്യേകിച്ച് മെഡിക്കല്‍ കോളെജുകളില്‍ മാനെജ്മെന്‍റ് സീറ്റുകളില്‍ പഠിക്കുന്ന വിദ്യാര്‍തികളോട്

എതിര്‍ക്കുന്നവര്‍ പലപ്പോഴായി പറയുന്ന പല്ലവി..

"ഇവരൊക്കെ പഠിച്ചു വന്നാല്‍ ഈ കൊടുത്ത കാശ്‌ മുതലാക്കാന്‍ നമ്മളെ പിഴിയില്ലേ?"
-നാസ്.

ജോറായി മീറ്റ്‌ 2009

എന്താടാ ഒരു അമൊൻസെന്റ്‌ ബെര്‌ന്‌ണ്ടല്ലാ
അമൊൻസെന്റെല്ല കുഞ്ഞിക്കാ അനൗൺസ്‌മന്റ്‌
എന്തായാലും അത്‌ ഇങ്ങട്ട്‌ ബെര്‌ന്‌ണ്ടല്ലാ
.......രെയും സഹർഷം ക്ഷണിച്ച്‌ കൊള്ളുന്നു സ്വാഗതം ചെയുന്നു ........
പ്രിയപ്പെട്ട നാട്ടുകാരെ ആൾ കേരള അൺ മാരീഡ്‌ മെൻസ്‌ അക്കാദമിയുടെ ആഭിമുക്യത്തിൽ ജോറായി ബീച്ചിൽ വെച്ച്‌ നടത്തുന്ന അൺ മാരീഡ്‌ മെൻ മീറ്റ്‌ ജോറായി 2009 ലേക്ക്‌ ഈ നാട്ടിലെ അവിവാഹിതരായ എല്ലാവരേയും സഹർഷം ക്ഷണിച്ച്‌ കൊ...........
എന്താ മൊനേ വിൾച്ചർഞ്ഞ്‌ പോണത്‌ .അ അ ആ.... നൊട്ടീസൊക്കെണ്ടല്ലാ അതൊന്ന് ബായ്ച്ചാ എന്താന്ന് ഞമ്മക്കും ഒന്നറ്യണല്ലാ …..ഇജ്ജ്‌ എന്താ ബലാലെ അയിക്ക്‌ നോക്കിക്ക്ണ്‌ ഒറക്കെ ബായ്ച്ച്‌ ഞമ്മളും കേക്കട്ടെ

അവിവാഹിത സങ്കമത്തിൽ പങ്കെടുക്കുക!!!
-ജമാല്‍

എന്റെ നല്ല കണ്ണാടി .....

ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട എന്നാണല്ലോ പണ്ടു വിവരമുണ്ടായിരുന്നവര് പറഞ്ഞത്. ഞാനും എന്റെ ഒരു നല്ല ചങ്ങാതിയെക്കുറിച്ച് ഇവിടെ കുറിക്കട്ടെ.

ഒരു ബാക്ക്ഗ്രൌണ്ട് പറഞ്ഞു കഥ തുടങ്ങാം.

കൃസ്തുവിനു ശേഷം ആയിരത്തിതൊള്ളായിരത്തി തൊണ്ണൂറ്റിയേഴു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ കാലുകുത്തുന്നത്. കൊല്ലവര്‍ഷം വല്യ പിടിയില്ലാത്തോണ്ടു കണക്കുകൂട്ടാന്‍ വയ്യ. (ഇത്രേം വര്‍ഷം എന്ത് ചെയ്തോണ്ടിരിക്കുവാരുന്നെടാ കെഴങ്ങാ എന്ന് ചോദിക്കല്ലേ)

കഷ്ടി രണ്ടുകൊല്ലം പാലക്കാട്ട് തന്നെ ജോലി ചെയ്തു ഒരുവഴിയ്ക്കായതിനുശേഷമാണ് ഞാന്‍ ബാംഗ്ലൂരില്‍ എത്തുന്നത്‌, അതും ജോലി രാജി വെച്ച്. കന്പനിയുടെ പേര് നിങ്ങള്‍ കേട്ടുകാണും, ഇന്ന് ആ പേര് സ്വന്തം റേഷന്‍ കാര്‍ഡില്‍ അടിച്ചു കിട്ടാന്‍ പല കള്ളക്കളികളും നാട്ടാര് നടത്തുന്നുണ്ട്..
-അപ്പൂട്ടന്‍




ഒരു ദിവസത്തിന്‍റെ അന്ത്യം.

എഴുന്നേറ്റപ്പോള്‍ തന്നെ എന്തോ ഒരു ആലസ്യം പോലെ. ഒരു ഉന്മേഷമില്ലായ്മ. തൊണ്ടയ്ക്കു ഒരു അസ്വാസ്ഥ്യം തോന്നുന്നു. ചുമയും ഉണ്ട്. ഒന്നും അത്ര കാര്യമാക്കിയില്ല. ദിനചര്യകളെല്ലാം പതിവുപോലെ ചെയ്തു. ശരീരത്തിനാകെ ഒരു വെല്ലായ്മ അനുഭവപ്പെടുന്നുണ്ടെങ്കിലും മനസ്സിനു ഒരു ശാന്തി തോന്നുന്നു. കാറ്റില്‍ പറക്കുന്ന പഞ്ഞിപോലെ ഒരു അനുഭവം. ഒരാഴ്ച്ചക്കു ശേഷം ഇന്നിതാ അന്തരീക്ഷവും തെളിഞ്ഞിരിക്കുന്നു. പുറമെ പരന്ന വെളിച്ചം മനസ്സിന്നുള്ളിലേയ്ക്കും കിനിഞ്ഞിറങ്ങുന്നതുപോലെ ഒരനുഭൂതി. പ്രാതല്‍ കഴിച്ചു. പേപ്പര്‍ വായിച്ചു. പൂപ്പാത്രം ഒരുക്കി. എല്ലാം ഒരു യന്ത്രം പോലെ ചെയ്തുതീര്‍ത്തു.
-വൈഖരി


ഒരു ഒന്നൊന്നര സ്കൈ ഡൈവിങ്

തറവാട്ടിലെ ഓണക്കാലം ആലോചിക്കുമ്പോ ആദ്യം തന്നെ മനസ്സിലേക്ക് ആടി ഓടി വരുന്ന ഒന്നാണ്
തെക്കേ തൊടിയിലെ വല്യ പുളിമരവും അതില്‍ കെട്ടുന്ന ഊഞ്ഞാലും. എത്ര നന്ദി
പറഞ്ഞാലാ മതിയാവുക രണ്ടാളോടും? . വിമാനത്തില്‍ കയറുന്നതിനും എത്രയോ
മുന്‍പ് എന്നെ പറക്കാന്‍ പഠിപ്പിച്ചതിന്ടെ കടപ്പാട് തീര്‍ത്താല്‍ തീരില്യ
..!

വിശാലമായ
തെക്കേ തൊടിയില്‍ തല ഉയര്‍ത്തി അഹങ്കാരത്തോടെ നിക്കണ പുളി മരത്തിനു
എന്നെക്കാള്‍ പ്രായമുണ്ട്. പണ്ടൊക്കെ സ്കൂളിന്നു വന്നാല്‍ ഞാനും ചേച്ചിയും
നേരെ ഓടും അതിന്‍റെ ചോട്ടില്‍ പുളി പെറുക്കാന്‍ . എന്തൊരു ഉയരവാ...
ചുമ്മാതല്ല ഇത്ര ജാഡ. ചുറ്റും ഉള്ള പറങ്കിമാവും , ചെമ്പകവും, ആഞ്ഞിലിയും
ഒക്കെ എത്ര അസൂയപെടുന്നുണ്ടാവും എന്ന് ഓര്‍ത്തിട്ടുണ്ട് അന്നൊക്കെ.
പുളിയുടെ തെക്ക് വശത്ത് വിശാലമായ കുളം ആണ്. പറമ്പിലെ കപ്പയ്ക്കും
കാച്ചിലിനും ചേമ്പിനും ഒക്കെ സമയാ സമയം വെള്ളം എത്തിക്കാന്‍ വേണ്ടി ഉള്ള
ജലസേചനപദ്ധതിയുടെ ഒന്നാം ഘട്ടം ആണ് അത്. കിഴക്ക് ഭാഗത്ത് വിശാലമായ
ചിറ.എപ്പോഴും ഒരടി എങ്കിലും വെള്ളം കെട്ടി കിടക്കുന്ന അവിടെയും നിറയെ..
വെട്ടു ചേമ്പ് ഒക്കെ നട്ടിടുണ്ടാവും.
-
-കണ്ണനുണ്ണി.

"നമ്മളെന്താണ്‌ ഇങ്ങനെ?"

നല്ല ഉച്ചയുറക്കത്തിലായിരുന്നു ഞാൻ..ഫോൺ ബെല്ലടിക്കുന്നത്‌ കേട്ട്‌ ഞെട്ടിയുണർന്നു
"ധ്രിഷ്ടാ..എന്തുണ്ട്‌ വിശേഷം?"..അങ്ങേ തലയ്ക്കൽ നിനും സുഹൃത്തിന്റെ ശബ്ദം
ഞാൻ: "ഓ..എന്ന വിശേഷം..ഒരു അവധിയുള്ളത്‌ ഉറങ്ങി തീർക്കാമെന്ന് വിചാരിച്ചു.."

സുഹൃത്ത്‌: "അതു ശരി..ഞാനും ഉറങ്ങുവാരുന്നു..ഇനിയും ഉറങ്ങിയ ചിലപ്പൊ മരിച്ചുപോകും..അതുകൊണ്ട്‌ഉ ചുമ്മ ഔട്ടിങ്ങിനു പോകാമെന്ന് വിചാരിക്കുന്നു..ധ്രിഷ്ടൻ വരുന്നോ.."
ഞാൻ: "ഹും..ഞാനും വരാം..ഇവിടെ കുത്തിപ്പിടിച്ചിരുന്നിട്ട്‌ എന്നാ ഉണ്ടാക്കാനാ..എപ്പഴാ പോകുന്നതു..?
-ധൃഷ്ടദ്യുമ്നൻ

ഗുരുവായൂര്‍ സായാഹ്നം

എന്നും പുത്തനുടുപ്പുക്കുന്ന
നഗരമാണ് ഗുരുവായൂര്‍.
വരുന്ന തീര്‍ത്ഥാടകര്‍,
സുന്ദരന്മാര്‍,
സുന്ദരികള്‍,
ഭാഷകള്‍, മൊഴികള്‍...
സായാഹ്നത്തില്‍
ആ നടയിലൂടെ
നടക്കുമ്പോള്‍
പൂക്കളുടെ,
കത്തുന്ന ചെരാതിലെ
എണ്ണയുടെ,
കോഫീ ബോഡിലെ കാപ്പിയുടെ,
ഉപ്പുമാവിന്റെ മിശ്രഗന്ധങ്ങള്‍...
-എം ഫൈസല്‍

134.കവികള്‍ മരിച്ചിട്ടില്ല.

കൂതറ തിരുമേനി പലതവണ ബൂലോഗത്തെ പല ഒണക്ക കവികളുടെയും കവിതകളെ വിമര്‍ശിച്ചിട്ടുണ്ട്. വിവരദോഷം മുതല്‍ സാഹിത്യ മലവിസര്‍ജ്ജനം വരെ പൈതൃകമായി ലഭിച്ചപോലെ കവിതയെഴുതി തള്ളുന്നവരെ വിമര്‍ശിക്കുന്നത് തെറ്റാണെന്ന് തോന്നാത്തത് കൊണ്ടുതന്നെയാണ് ആ കൃത്യം തുടര്‍ന്നത്. എന്നാല്‍ എപ്പോഴോ ചിലരൊക്കെ കൂതറ തിരുമേനി വിമര്‍ശിക്കാന്‍ മാത്രമറിയാവുന്നവന്‍ ആണെന്ന് പറഞ്ഞു തുടങ്ങിയപ്പോഴല്ല ഈ കവിത കണ്ടെത്തിയത്. ആകസ്മികമായി ബ്ലോഗ്‌ നോക്കിയപ്പോഴാണീ കവിത കണ്ടത്.

കവിത എഴുതാന്‍ കവിത്വം വേണമെന്ന് കൂതറ തിരുമേനി പറയില്ല. പക്ഷെ അഹങ്കാരവും വിവരദോഷവും ഇല്ലാത്ത തലച്ചോര്‍ മാത്രമുണ്ടായാല്‍ മതി. എഴുതുന്ന കവിത വായിച്ചുപോലും നോക്കാതെ വായനക്കാരോട് ക്രൂരത ചെയ്യുമെന്ന പ്രഖ്യാപനവുമായി കവിതയെഴുതുന്നവരില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നു ഈ യുവകവി.
-കൂതറ തിരുമേനി.


കവിത

മരം

പടയാളികള്‍
തണലില്‍ തമ്പടിച്ചിരുന്നു
പോകുമ്പോള്‍
കൊമ്പും കുളമ്പുമെടുത്തു

വിശ്രമിക്കാന്‍
ഭാണ്ഡമിറക്കിയ വണിക്കുകള്‍
മൂക്കും മുലയുമരിഞ്ഞു

എന്നിട്ടും,
മരമായ മരമൊക്കെ
പൂക്കുന്ന കാലത്ത്
കൊമ്പില്ലാ കുളമ്പില്ലാ
മൂക്കില്ലാ മുലയില്ലാ മരത്തില്‍
നിറം നിറഞ്ഞു
മണം നിറഞ്ഞു
-അനിലന്‍

റേഷൻ കട

ചിലർക്ക്
റേഷൻ കടയെന്ന് കേൾക്കുമ്പോൾ
മണ്ണെണ്ണവിളക്കിനെ ഓർമ്മവരും
മണ്ണെണ്ണവിളക്കെന്ന് കേൾക്കുമ്പോൾ
അബ്രഹാം ലിങ്കനെ ഓർമ്മവരും
അബ്രഹാം ലിങ്കനെക്കുറിച്ചോർത്താൽ
അമേരിക്കയെ ഓർമ്മവരും..
-സനാതനന്‍.

പനി

വാക്കുകളുടെ എണ്ണത്താല്‍
ആഴം അളക്കാവുന്നതല്ല അര്‍ഥം.
ചില ശബ്ദങ്ങള്‍...
തീരെ ചെറിയ ചില ശബ്ദങ്ങള്‍,
ഒരു കൊച്ചു ചുമ,
അല്ലെങ്ങിലൊരു നിശ്വാസം.
മതി.
-പ്രഭ സഖറിയാസ്.

പിറവിയില്‍ സംഭവിച്ചത്

മടങ്ങി വരുന്നവരെയൊന്നും
ഞാന്‍ ഒരിക്കലും മടക്കിയയക്കാറില്ല .
എന്നില്‍ നിന്ന് മടങ്ങി പോയവര്‍ ...

എനിക്ക് ചുറ്റും പെയ്തു തീരുന്ന
രാമഴ പോല്‍ ...
കിതപ്പാറ്റി ,പിറുപിറുത്ത് ,
കൂനികൂടി
എനിക്ക് ചുറ്റും വലയം തീര്‍ക്കുന്നു
അവര്‍ ..
-ഗിരീഷ് വര്‍മ്മ ബാലുശ്ശേരി.

വേറൊരു കാട്ടില്‍ കിടന്ന്‌

ചന്ദനയിലകള്‍ കൊണ്ട്
വായ്‌ മൂടിയ ഒരു കലശത്തെ
കുറിച്ചു വായിച്ചത്
രാമായണത്തില്‍ നിന്നാണ്.

ചന്ദനമരം കരയുമ്പോള്‍
കണ്ണീര്‍ച്ചൂര് എന്തായിരിക്കുമെന്നായ്
കിടന്നപ്പോള്‍ ഓര്‍ത്തത്.
-ടി എ ശശി.



ഇന്നത്തെ ചിത്രം


അയോദ്ധ്യാകാണ്ഡം

-സുനില്‍

Guava Flower (പേരപ്പൂവ്)

-ശിവ

നിഴല്‍ചിത്രങ്ങള്‍

-ഹരീഷ് തൊടുപുഴ.



ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com




3 comments:

മരത്തലയന്‍ പട്ടേട്ടന്‍ said...

ബ്ലോത്രത്തിന് ബ്ലോശംസകള്‍!

Sabu Kottotty said...

ബ്ലോത്രമെന്തേ കായം കുളം സൂപ്പര്‍ഫാസ്റ്റില്‍ കയറില്ലേ...?

ബ്ലോത്രം said...

കായം കുളം സൂപ്പര്‍ ഫാസ്റ്റില്‍ കയറിയാണല്ലോ പോന്നത് കൊട്ടോട്ടിക്കാരാ.

ബ്ലോത്രം എല്ലാ ബ്ലോഗേഴ്സിന്റേതുമാണ്,

ഇത് നിങ്ങളുടെ “ബ്ലോത്രം”

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP