20ജൂലൈ2009 - കുഞ്ഞീവിയോട് ചോദിക്കാം...
Sunday
കുഞ്ഞീവിയോട് ചോദിക്കാം
ബഹുമാനപ്പെട്ട ബായനക്കാരെ,
ഞമ്മള് കുഞ്ഞീവി, കേട്ടിട്ടില്ലേ ബായക്കോട്ടെ കുഞ്ഞീവിനെ. അതന്നെ ആ സിസി അടയാറായ തള്ളന്നെ. ഞമ്മളിപ്പോ ബന്നത് ഇങ്ങളോട് ഒരു ബിശേസം പറയാനെക്കൊണ്ടാണ്. ഇബടെ ഒരു പേപ്പറ് ഏറങ്ങുന്നുണ്ടല്ലോ എന്താ അയിന്റെ പേര്...ഒരു ഹലാക്ക് പിടിച്ച പേരാണല്ലോ റബ്ബേ. ഇങ്ങോട്ട് ബരുമ്പോ ഇന്റെ മാള് സൂറ എയുതി പഠിപ്പിച്ചതാ, ആ കിട്ടിപ്പോയി ബോത്രം അല്ല ബ്ലോത്രം. ന്‍റെ റബ്ബേ ഇത് കാണാതെ പഠിക്കാന്‍ പെട്ട പാട്. അപ്പൊ പറഞ്ഞു ബന്നത് ഞമ്മളും ഈ പറഞ്ഞ ബ്ലോത്രത്തില് ശേരാന്‍ പോവാണ്. ഞമ്മടെ ആ ഹാര്‍മോണിയപ്പെട്ടി പിടിച്ചിട്ടിരിക്കണ കനല്‍ മോനും, പിന്നെ ആ ഒറ്റക്കണ്ണന്‍ പകലനും കൂടി ഏര്‍പ്പാടാക്കിയ ഒരു പരിപാടിയാണ്. അപ്പൊ ന്നാ ഞമ്മള് പരസ്യം ഇടട്ടെ. ഇങ്ങളൊക്കെ ഈ പരിപാടി വിജയിപ്പിക്കണം ഏത്? അങ്ങനെ ഞമ്മടെ ബ്ലോത്രം ഒരു ഒന്നൊന്നര സംഭവം ആകണം കേട്ടോ. അയിനു ഇങ്ങളൊക്കെ ഇന്നോട് സഹകരിക്കണം. അള്ളോ ഞമ്മള് പരിപാടി പറഞ്ഞില്ലല്ലോ..ഇന്നാ കേട്ടോളീന്‍..
ഞമ്മന്റെ പരിപാടീടെ പേരാണ്..
"കുഞ്ഞീവിയോടു ചോയിക്കാം....പടച്ചോനാണേ ഇന്‍റെ മോള് സൂറാനെ ഒഴിച്ച് ...... ! "
അപ്പൊ ഇതാണ് പരിപാടി. ഇങ്ങള് കൊറച്ചു കുസ്രിതീലുള്ള ശോദ്യങ്ങളൊക്കെ ഇന്നോട് ശോയിച്ചോളീന്‍ ഞമ്മള് അറീണ പോലെ ഇങ്ങക്ക് മറുപടി പറയാം ഏത്? അപ്പൊ പറഞ്ഞത് ഓര്‍മ്മണ്ടല്ലോ ഇന്‍റെ മോള് സൂറാനെ മാത്രം ചോയിക്കരുത്..ഓക്കേ.
മാനെ ഡാ ഇത് പോരെ? ഇഞ്ഞ് എന്തൊക്കെ ബലാലും മുസീബത്തും നിറഞ്ഞ ശോദ്യങ്ങളാണാവോ ഈ ശങ്ങായിമാര് ശോയിക്യാ. ഈ ശോദ്യം അവര് ബ്ലോത്രത്തിലിക്ക് മെയില്‍ അയക്കട്ടെ അല്ലേടാ പുള്ളേ? അത് കൊയപ്പല്ല. ബല്ല ബലാല് പിടിച്ച ഇബിലീസോളും മേന്ടാദീനം ചോയിച്ചാ ആരും അറീല്ലല്ലോ. അന്റെ പുത്തി അപാരം തന്നെ കോയാ...അപ്പൊ ഇജ്ജ് പരസ്യം തൊടങ്ങിക്കോ ഞമ്മള് മേക്കപ്പ് റൂമിലിക്ക് പോട്ടെ..ഏത്? അല്ലാ എന്തിനാപ്പോ മേക്കപ്പ്, ഞമ്മള് അല്ലെങ്കിലും ഒരു ഒന്നൊന്നര മൊഞ്ചത്തിയന്നെയല്ലേ....ഏത്?
ഇന്നാ ബെക്കം ശോയിച്ചോളീന്‍..-ങ്ങ്ടെ സൊന്തം കുഞ്ഞീവി.
നിങ്ങളുടെ രസകരമായ ചോദ്യങ്ങള്‍ blothram@gmail.com ഈ വിലാസത്തില്‍ അയക്കുക. ഒരാള്‍ക്ക് എത്ര ചോദ്യങ്ങള്‍ വേണമെങ്കിലും അയക്കാം. ഏത് അന്താരാഷ്ട്രപ്രശ്നങ്ങള്‍ക്കും കുഞ്ഞീവി മറുപടി തരുന്നു.
ഉടന്‍ പ്രതീക്ഷിക്കുക... നിങ്ങളുടെ “ബ്ലോത്ര”ത്തില്‍..
ചരടറ്റത്തെ കോമാളിപ്പാവകള്‍
ഒരു ഓപ്പറയുടെ റിഹേഴ്‌സല്‍ കാണാനിടയായ അനുഭവം ഓര്‍മ്മിച്ചുകൊണ്ടാണ് ലിയോ ടോള്‍സ്റ്റോയ് തന്റെ വിഖ്യാതഗ്രന്ഥം `എന്താണ് കല' ആരംഭിക്കുന്നത്. ഒരു ഇന്ത്യന്‍ രാജാവിന്റെ വിവാഹത്തെ അടിസ്ഥാനമാക്കിയുള്ള ഓപ്പറയുടെ ഗാനരംഗം ചിട്ടപ്പെടുത്തുകയാണവിടെ. പരിശീലനം ശരിയാകാതെ വരുന്നതില്‍ സംഘര്‍ഷഭരിതനായ സംവിധായകന്‍ നടീനടന്മാര്‍, സംഗീതസംവിധായകര്‍, നര്‍ത്തകികള്‍, സംഗീതവിദഗ്‌ധര്‍, എന്നിവരെ പുലഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നു. ആവര്‍ത്തിച്ചാവര്‍ത്തിച്ച് ചെയ്‌ത്, മടുപ്പിന്റെ അങ്ങേത്തലയ്‌ക്കലെത്തിയ കലാകാരന്മാര്‍ സംവിധായകന്റെ ശകാരം നിശ്ശബ്‌ദമായി സഹിച്ച് തലതാഴ്‌ത്തിനില്‌കുന്നു.
-പ്രേമന്‍ മാഷ്.
-Jishad Cronic
ലാവ്‌ലിനും ലാവണ്യപ്പെട്ടിയും
"കാലമെന്നൊന്നില്ല, ഉഗ്ര ഭാസ്കര രശ്‌മി ജ്വാലക്ക്
ചൂടില്ലല്പം ഞങ്ങൾ തങ്ങളിൽ ചേർന്നാൽ."
പ്രണയത്തിന്റെ മഹാനുഭവത്തിൽ ഒന്നായിരിക്കുമ്പോൾ കാലം നിശ്ചലമാണെന്നും കൊടും വേനൽ പോലും നിസ്സാരമാണെന്നും ജി.ശങ്കരക്കുറുപ്പ് എഴുതിയത് ഞാൻ വായിക്കുന്നത് കൌമാരത്തിന്റെ ഉദയത്തിൽ വെച്ചാണ്. സത്യത്തിൽ ആ വരികളിലെ ആഴം അന്ന് എനിക്കു പൂർണ്ണമായും മനസ്സിലായിരുന്നില്ല. പിന്നീട് പ്രണയാനുഭവങ്ങളിൽപെട്ട് പനിച്ചുപോയപ്പോഴാണു തീർത്തും അതിനുള്ളിലെ അർത്ഥം മനസ്സിലാവുന്നത്. ഇന്ന് മറ്റൊരു context-ൽ ഈ വരികൾ വീണ്ടും വന്നു നിറയുകയാണു. നമ്മുടെ രാഷ്ട്രീയ നേതാക്കന്മാരും,ബിസിനസ്സ് പ്രമുഖരും, ആഗോള സാമ്രാജിത്വ ശക്തികളും അവരുടെ ദല്ലാൾമാരും ചേർന്നിരിക്കുന്ന കാഴ്ച്ച ജിയെ ഓർമ്മയിൽ കൊണ്ടുവരുന്നു. ഒരു സമരതീച്ചൂളയും ഇതിനെ ഇളക്കാൻ പ്രാപ്തമല്ല. ഒരു രാഷ്ട്രീയ തപശക്തിയും ഇവർക്ക് പ്രശ്നമല്ല. ഒരു ഉരുക്കു കോട്ടയും ഈ യാത്രക്കു തടസ്സമല്ല. കാലമെന്നൊന്നില്ല..
-താപ്പു.
ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍
മാതൃഭൂമി ആഴ്ച്ചപ്പതിപ്പ് (പുസ്തകം ൮൭-ലക്കം ൨൭ ൨൦൦൯ ജൂലായ് ൫-൧൧) കെ.എം. സലീം കുമാറിന്റെ ജാതിയെ അറിയാത്ത കമ്മ്യൂണിസ്റ്റുകാര്‍ എന്നൊരു ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നു. ജാതിപ്പേരുകള്‍ സവര്‍ണ്ണ ജനതക്ക് പേരിന്റെ വാലായി കൊണ്ടുനടക്കുന്നതിനുള്ള അലങ്കാര ചിഹ്നങ്ങള്‍ മാത്രമാണെന്നും, അല്ലാതുള്ളവര്‍ ജാതിപ്പേരു പറയുന്നതും ജാതിയെക്കുറിച്ച് ചിന്തിക്കുന്നതുപോലും കുറ്റകരമായ അപകര്‍ഷത കാരണമാണെന്ന് പൊതുബോധം പ്രസരിപ്പിക്കപ്പെടുന്ന നമ്മുടെ സവര്‍ണ്ണ സാമൂഹ്യ ചുറ്റുപാടുകളില്‍ സലീം കുമാറിന്റെ നിരീക്ഷണം പ്രസക്തമായിരിക്കുന്നു.ലേഖനം മുഴുവനായി ഇവിടെ സ്കാന്‍ ചെയ്തു ചേര്‍ക്കുന്നതാണ്. (രണ്ടു ദിവസം താമസിച്ചേക്കും) ലേഖനത്തിലെ രണ്ടു വാചകങ്ങള്‍ മാത്രം ഇപ്പോള്‍ താഴെ ചേര്‍ക്കുന്നു..
-മുത്തപ്പന്‍.
വിമോചനസമരം സഭക്കുള്ളില്‍ ഉണ്ടാവണം.
കേരളത്തിലെ ഏറ്റവും മികച്ച ഒരു മന്ത്രിസഭയെ താഴെ ഇറക്കാന്‍ കാരണമായ വിമോചനസമരം വീണ്ടും ചര്‍ച്ചകളില്‍ നിറയുന്നു, സമര വാര്‍ഷിക ആഘോഷവും രണ്ടാം സമര ഭീക്ഷണികളും ഒക്കെ കൊണ്ട്.ഇത്തരുണത്തില്‍ കേരളത്തിലെ ക്രിസ്തീയ സഭകളില്‍ പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ ഉള്ളില്‍ തന്നെ ഒരു വിമോചന സമരം ആവശ്യമായി തോന്നുന്നു.
പല ഇടവകളുടെയും നിയന്ത്രണത്തില്‍ ഉണ്ടായിരുന്ന സ്കൂളുകളുടെയും മറ്റു സ്ഥാപനങ്ങളുടെയും നടത്തിപ്പ് വളരെ ആസൂത്രിതമായി മെത്രാന്മാരും, പുരോഹിതരും ഒക്കെ കൂടി ഭരിക്കുന്ന ഒരു സംവിധാനത്തിലേക്ക് വളരെ മുമ്പേ മാറ്റപ്പെട്ടു...
-ജോണ്‍ ചാക്കോ, പൂങ്കാവ്.
ഇന്‍ഡ്യന്‍ മിലിട്ടറിയില്‍ നേരിട്ടിടപെടാന്‍ അമേരിക്കയുടെ എന്‍ഡ്‌യൂസ് വെരിഫിക്കേഷന്
കഴുകന് ശവം തിന്നിട്ടാണ് ശീലമെന്ന് എത്ര കൊണ്ടാലും മതിവരാത്ത നമ്മുടെ രാഷ്ട്രീയക്കാര്‍ ഇനിയും തിരിച്ചറിയാത്തതെന്തേ എന്ന് ഇടക്കിടെ ഒരു ചോദ്യമിങ്ങു വന്ന് അണ്ണാക്കില്‍ തടയും.കയ്യില്‍ തടയുന്ന പൊതി ചിലതിനെയൊക്കെ കണ്ണടച്ചു വിഴുങ്ങാന്‍ പ്രചോദിപ്പിക്കുമെന്ന് മുന്നേതയ്യാറാക്കിവച്ച ഉത്തരം അണ്ണാക്കില്‍ വന്നചോദ്യത്തെ തിരിച്ചുവിഴുങ്ങിക്കും. അങ്ങിനെ ദഹിക്കാതെ ചില ചര്‍ദ്ദിലുകള്‍ ഉള്ളില്‍ കിടന്നു പുളിച്ചു തികട്ടിക്കൊണ്ടേയിരിക്കും. ..-കിനാവ്.
വിവാദങ്ങള്‍ ഉണ്ടാകുന്നത്
തിരുവനന്തപുരം: രോഗികളുടെ പേ വാര്‍ഡ് പ്രവേശനം ഉള്‍പ്പെടെയുള്ളവ നിര്‍ത്തിവച്ച് ശമ്പള പരിഷ്‌ക്കരണം ആവശ്യപ്പെട്ട് മെഡിക്കല്‍ കോളേജ് ഡോക്‌ടര്‍മാര്‍ ചട്ടപ്പടി സമരം തുടരുന്നതിനിടെ ഒരു രോഗിക്ക് പേ വാര്‍ഡ് അനുവദിച്ച ഡോക്‌ടറുടെ നടപടി വിവാദമായി. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ കാര്‍ഡിയോളജി വിഭാഗം തീവ്രപരിചരണയൂണിറ്റില്‍ ചികിത്സയില്‍ കഴിയുന്ന രോഗിയുടെ പേരിലാണ് ഇന്നലെ പേ വാര്‍ഡ് നല്‍കിയത്.
-തിരോന്തരം പുപ്പുലി.
ഭൗതീകശാസ്ത്ര വിലയം. ..
ഭൗതീകശാസ്ത്രം ആത്മീയശാസ്ത്രത്തില്‍ വിലയിക്കും. ..
വളരെ കുറഞ്ഞ അംഗസംഖ്യയുള്ള മനുഷ്യവംശം, ഒരുകാലത്ത് തൃപ്തമായിരുന്ന കാലങ്ങളുണ്ടായിരുന്നു. കമ്മ്യൂണിസ്റ്റ് സിദ്ധാന്തത്തിലെ ആദിമ സോഷ്യലിസ കാലങ്ങളാണത്. അന്ന് മനുഷ്യനെ അലട്ടിയിരുന്ന പ്രധാന പ്രശ്നങ്ങള്‍ , രോഗങ്ങളും മരണവും മാത്രമായിരുന്നു. രോഗങ്ങളെ നേരിടാന്‍ വൈദ്യവും, മരണദു:ഖത്തില്‍നിന്ന്, മോചനംനേടാന്‍ , ആത്മാവിനേക്കുറിച്ചുള്ള വിശ്വാസങ്ങളും , നിലവില്‍വരുന്നു.
ദുരിതാശ്വാസം
ജിവിതം ഒരു ഉരുള്‍ പൊട്ടലില്‍ തീരാനുള്ളതല്ലല്ലോ..വാക്ക് പലപ്പോഴും മിതമായി ഉപയോഗിക്കുന്നവനായിരുന്നു ഞാന്‍, അതിനാലാവണം വലിയൊരു പാറക്കഷ്ണം തന്‍റെ ഇത്തിരിപ്പോന്ന കൂര അപ്പാടെ നക്കിത്തൂടച്ച് പോയപ്പോഴും നിലവിളിക്കാന്‍ കഴിയാതിരുന്നത്. അല്ലെങ്കിലും നിലവിളിച്ചിട്ട് വലിയ കാര്യമൊന്നും ഇല്ല. എല്ലാം നഷ്ടപ്പെട്ട് ഒരു പാടുപേര്‍ തന്‍റെ ചുറ്റിലും നിന്ന് നിലവിളിക്കുമ്പോള്‍, തന്‍റെ നിലവിളിക്ക് കാര്യമായ പ്രസക്തിയില്ല..
-സഹ്യന്‍.
യെമനിന്റെ പൌരാണികതയിലൂടെ
യെമനിലേക്കാണ് അടുത്ത യാത്ര എന്നറിഞ്ഞപ്പോള്‍ ഞാന്‍ വളരെയധികം സന്തോഷിച്ചു.പല വട്ടം യെമനില്‍ ജോലി സംബന്ധമായി പോയെങ്കിലും സമയക്കുറവ് മൂലം കൂടുതല്‍ സ്ഥലങ്ങളും കാണാന്‍ പറ്റിയിരുന്നില്ല.നൂറ്റാണ്ടുകള്‍ക്ക് മുന്‍പേ നിര്‍മ്മിക്കപ്പെട്ടതും ,ഇന്നും കാര്യമായ കേട്പാടൊന്നും കൂടാതെ സംരക്ഷിച്ചുപോരുകയും ചെയ്യുന്ന
പുരാതന സനാ നഗരവും ,ബൈബിളിലും ഖുര്‍ആനിലും ചരിത്രമെഴുതപ്പെട്ട ബില്‍ക്കീസ് രാഞ്ജിയുടെ സിംഹാസനം -ഇവ ജോലിക്കിടയില്‍ വീണ് കിട്ടുന്ന സമയങ്ങളില്‍ കാണണമെന്ന തീരുമാനവുമായി ഉച്ചതിരിഞ്ഞ് ഞാന്‍ ഗെള്‍ഫ് എയറിന്റെ വിമാനത്തില്‍ സനായില്‍ ഇറങ്ങി.
-കുഞ്ഞായി
കിളിമൊഴി
-അനോണി ആന്റണി.
നര്‍മ്മാസ് മിമിക്സ് :വേദി; പാഞ്ഞാള്‍ LP സ്കൂള്‍ (ഭാഗം -ഒന്ന്)
-വാഴക്കോടന്‍.
അദ്ധ്യായം 02 : രണഭൂമിയിലേക്ക് ശ്രീരാമന്‍
ഇനി കഥ ഭൂമിയിലാണ്..
അതും അയോധ്യയില്‍..
ഈ നാട്ടിലെ രാജാവിനെ കുറിച്ച് ഒരു ചെറിയ വിവരണം..
രാജാവ്: ദശരഥന്‍
സ്വഭാവം: ഉത്തമം
രാജ്ഞിമാര്‍:
കൌസല്യ, കൈകേയി, സുമിത്ര
(മൂന്ന് പേരുള്ളതില്‍ ആരും പേടിക്കണ്ട്.ഉത്തമപുരുഷനും, ഉത്തമരാജാവുമായ ദശരഥന്‍ ഒരു ഉത്തമഭര്‍ത്താവ് കൂടിയാണ്.നോ പാര്‍ശ്വാലിറ്റി)
-അരുണ്‍ കായംകുളം.
കണ്ണേ നീ കരയരുത്
എല്ലാം കാണുമെങ്കിലും തന്റെ വേരുകൾ മുളച്ച
കവിളിന്റെ തുടിപ്പിലേക്ക്
നീർമുത്തുകൾ എറിയുമ്പോൾ കണ്ണുറിയുന്നില്ല
-നരിക്കുന്നന്‍.
എം ആര്‍ രേണുകുമാര്‍
കന്നിചോര
അക്കരെയോ ഇക്കരെയോ
ആളെ കയറ്റിയിറക്കും
കടത്ത് വള്ളത്തിലോ
എവിടെയുമില്ല
എനിക്കൊരുവീട്
മീനുകള്‍ക്ക്
പുഴയാകെ വീടാണ്
എനിക്ക് പുഴക്കരയും
വേട്ട
കാട്ടുപോത്തിനെ വേട്ടയാടാന്‍
കാടുവേണം കാട്ടുചോലവേണം
വേട്ടമണക്കുന്ന വാല്മീകി തടത്തിന്റെ
ഉര്‍ധ്വഗ്രത്തില്‍ നിന്നും
കണ്ണെയ്തു പിടിചെറ്റിയ
ഉന്നതിലെക്കൊരംബെയ്യാം
രാമന്‍ മറന്ന സീതാരണ്ന്യം
കടന്നു കലമാന്‍ തുടിയുള്ള
ഈറക്കാട്ടിലെക്കവന്റെ
കുതിച്ചോട്ടത്തില്‍ പെരുവയര്‍ പിളര്‍ക്കാം
രക്തം ചിന്തിയ കന്യവനത്തില്‍
സൌര ഘടിക്കരത്തിന് താഴെ
ഇല ചീന്തിയ മുള്‍കമ്പുകള്‍ നടാം
നവുരച്ചു മുനകൂര്‍പിച്ച
വാവുബലികളില്‍ ഇരുട്ടില്‍
കൊടുംവിഷം നിറക്കാം..
-ഉഡായിപ്സ്.
സമയമില്ല.......
പിറകിലൊരുപാടുപേരുണ്ട്..മുന്നിലുമുണ്ട് ഒരുപാടുപേര്
വഴിയൊന്നു തെറ്റിയലും പേടിക്കാനില്ല
തോളില്‍ തട്ടി കരം പിടിക്കാനാളുണ്ട്
ദൂരമിനിയും ഏറെയുണ്ട്
തളറ്ന്നാലും കൈകള്‍ കോറ്തു
സ്നേഹം നുകറ്ന്നു യാത്ര തുടരാം...
-ഷിജുദാസ്.
തീന്‍ മേശയില്‍
മുള്ളില്‍ നിന്നുമടര്‍ത്തി
വായില്‍ വെച്ചപ്പോള്‍
മുളക് തേച്ച്
എണ്ണയില്‍ മൊരിഞ്ഞ
മീന്‍കണ്ണിലെ ഭയം
തൊണ്ടയില്‍ കുരുങ്ങി.
വലയും കൊണ്ട്
പുറകിലാരോയെന്ന്
ഞെട്ടിത്തിരിഞ്ഞു..
-രാമചന്ദ്രന്‍ വെട്ടിക്കാട്ട്.
ലയത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ....
ലയത്തിലേയ്ക്കുള്ള യാത്രാമദ്ധ്യേ..
-ഹരീഷ് തൊടുപുഴ.
0 comments:
Post a Comment