FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

14ജൂലൈ2009. സമ്മേളനത്തിന് കാപ്പിലാന്‍???

Monday


ബ്ലോത്രം വാരാന്ത്യപ്പതിപ്പിലേക്ക്

ഇതിലെ പോവുക‌


കാപ്പിലാനും വരുന്നു

ചെറായി ബ്ലോഗ് മീറ്റ് വിവാദത്തിലേക്ക് എത്തിച്ച കാപ്പിലാന്‍ സമ്മേളനത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ടു എന്ന് ബ്ലോത്രത്തിന്റെ ലേഖകന്‍ അമേരിക്കയില്‍ നിന്നും റിപോര്‍ട്ട് ചെയ്യുന്നു.




സമ്മേളനത്തില്‍‍ പങ്കെടുക്കാന്‍ എയര്‍പോര്‍ട്ടിലേക്ക് പോകുന്ന കാപ്പിലാന്‍.


അതിനിടെ, മീറ്റ് വിവാദവുമയി അടുത്ത സുഹൃത്തുക്കള്‍ അദ്ദേഹത്തെ എതിര്‍ത്തതില്‍ വളരെ ദു:ഖിതനായിട്ടാണ് കാപ്പിലാനെ കാണപ്പെട്ടത് എന്നും ലേഖകന്‍ റിപോര്‍ട്ട് ചെയുന്നു. ആശ്രമാധിപന്‍ എന്ന സ്ഥാനം ഉപേക്ഷിച്ചതായും സമ്മേളനത്തില്‍ പങ്കെടുത്ത ശേഷം ഹിമാലയത്തില്‍ പോയി ധ്യാനമിരിക്കാനാണ് തീരുമാനമെന്നും പറയപ്പെടുന്നുണ്ട്. ബ്ലോഗേഴ്സ് കോളേജ് പ്രിന്‍സിപ്പല്‍ സ്ഥാനവും രാജിവെക്കാന്‍ സാധ്യതയുണ്ട് എന്നാണ് റിപോര്‍ട്ടുകള്‍ പറയുന്നത്.
വിമാനത്താവളത്തിലേക്ക് പുറപ്പെടുമ്പൊള്‍ അനുയായികള്‍ ആരും കൂടെ ഉണ്ടായിരുന്നില്ല എന്നതും പതിവു മാധ്യമപ്പടകളൊന്നും ചുറ്റും ഉണ്ടായിരുന്നില്ല എന്നതും ശ്രദ്ധേയമായി.
-പ്ര.ലേ.


ഭീതിയുടെ നിഴലില്‍ ചെറായി...

ദിവസങ്ങളായി പല ബ്ലോഗുസ്നേഹികളും പേടിച്ചു ബഹളമുണ്ടാക്കുന്നത് കണ്ടപ്പോള്‍ ഞാന്‍ വിചാരിച്ചു ഇവര്‍ക്കെല്ലാം വലിയ സ്നേഹം ഉള്ളത് കൊണ്ടാണെന്ന് ! എന്നാല്‍ ഞാന്‍ ഈ ആളുകളുടെയെല്ലാം പോസ്റ്റുകള്‍ പഠിച്ചപ്പോള്‍ എന്റെ ധാരണ തെറ്റാണെന്ന് മനസിലായി.

എല്ലാ കുഴപ്പത്തിനും കാരണം കല്യാണസൌഗന്ധികം എന്ന ബ്ലോഗും അതിന്റെ സെക്രട്ടറി ഹരീഷും ആണെന്നാദ്യം മനസിലാക്കി . ഈ കല്യാണസൌഗന്ധികമാണ് മീറ്റിന്റെ പൂര്‍ണ സുരക്ഷയും ഏറ്റിരിക്കുന്നത്. അതാണ്‌ പ്രശ്നം.

പിന്നീട് മുന്നോട്ടു പോയപ്പോള്‍ , ഭീകരാക്രമണ സാധ്യത, അഴിമതി, ആത്മഹത്യ, ചാവേര്‍, വഞ്ചന, ഒത്തുകളി അങ്ങനെ പലതും കണ്ടെത്തി ..
-നാട്ടുകാരന്‍.


പഴഞ്ചൊല്ലില്‍ പതിരില്ല; ബ്ലോഗ് ചൊല്ലില്‍ വൈറസുമില്ല!

പ്രിയമുള്ള സുഹൃത്തുക്കളേ,
നാം സാധാരാണ കേള്‍ക്കാറുള്ള ഒന്നാണല്ലോ പഴഞ്ചൊല്ലില്‍ പതിരില്ല എന്നത്. ഇവിടെ ഞാന്‍ അല്‍പ്പം ബ്ലോഗ് ചൊല്ലുകള്‍ പരിചയപ്പെടുത്തുന്നു. ഇന്ന് നിത്യ ജീവിതത്തില്‍ ഒഴിച്ച് കൂടാനാകാത്ത ഒരു മാധ്യമമായി ബ്ലോഗ് വളരുമ്പോള്‍ ബ്ലോഗ് ചൊല്ലുകള്‍ക്കും പ്രാധാന്യം ഉണ്ടെന്നു ഞാന്‍ മനസ്സിലാക്കുന്നു. അത്തരത്തില്‍ ഉപയോഗിക്കാവുന്ന ചില ബ്ലോഗ് ചൊല്ലുകളാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

ബ്ലോഗ് ചൊല്ലില്‍ വൈറസില്ല!

പുതിയ ബ്ലോഗര്‍മാരെ കുറിച്ചുള്ള ചൊല്ലുകള്‍:

പുത്തന്‍ ബ്ലോഗര്‍ അഗ്രിഗേറ്റര്‍ നിറയ്ക്കും !!
ബ്ലോഗില്ലാത്തവന് ബ്ലോഗ് ലഭിച്ചാല്‍ അര്‍ദ്ധ രാത്രിയ്ക്കും പോസ്റ്റ്ചെയ്യും!!
ബ്ലോഗറുടെ കുഞ്ഞിനെ പോസ്റ്റിടാന്‍ പഠിപ്പികണോ??
അഴകുള്ള ബ്ലോഗില്‍ പോസ്റ്റില്ല !!
പോസ്റ്റ് കൂടിയാല്‍ കമന്റ് കൂടില്ല !!
-വാഴക്കോടന്‍.


നിയോഗം


വികസനത്തിനെക്കുറിച്ചുള്ള മറുസാദ്ധ്യതകള്‍ അന്വേഷിച്ച ചിന്തകനായിരുന്നു, പ്രഥമമായും, ശങ്കര്‍ ഗുഹാ നിയോഗി. എങ്കിലും തന്റെ ആശയങ്ങളെ പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി തൊഴിലാളി സംഘടനാ പ്രവര്‍ത്തിലേക്കാണ്‌ അദ്ദേഹം ഒടുവില്‍ എത്തിപ്പെട്ടത്‌. വിഘടന-ശിഥില ശക്തികള്‍ രാജ്യത്ത്‌ തലയുയര്‍ത്താന്‍ തുടങ്ങിയ കാലഘട്ടത്തില്‍, ചൂഷിത-പിന്നാക്ക പ്രദേശങ്ങളിലെ ദരിദ്രരായ ആളുകളെ, വിഘടന വാദത്തിന്റെയും ശിഥിലശക്തികളുടെയും സഹായമില്ലാതെതന്നെ, കാലാനുസൃതമായി എങ്ങിനെ സാമൂഹിക-സാമ്പത്തിക മാറ്റങ്ങള്‍ക്കായി സംഘടിപ്പിക്കാം എന്നതിന്റെ മാതൃകയായിരുന്നു നിയോഗിയുടെ പ്രസ്ഥാനം. പ്രാദേശിക സ്നേഹാഭിമാനങ്ങളും രാജ്യത്തിന്റെ താത്പര്യങ്ങളും തമ്മില്‍ ഒട്ടും വൈരുദ്ധ്യമില്ലാത്ത ഒന്നായിരുന്നു അത്‌“.
-രാജീവ് ചേലനാട്ട്.


“തല“ എണ്ണലും അദ്ധ്യാപകരുടെ അതിജീവനവും

അടുത്ത കാലത്ത് ചേരിപ്രദേശത്തേയും ആക്രിക്കാരുടെയും കുട്ടികളുടെ പഠനകാര്യത്തില്‍ സര്‍ക്കാര്‍ എയിഡഡ് സ്കൂള്‍ അദ്ധ്യാപകര്‍ക്ക് അതിയായ താല്പര്യം ഉണ്ടായിരിക്കുന്നു. അദ്ധ്യാപകര്‍ കൂടുതല്‍ സാമൂഹിക പ്രതിബദ്ധത ഉള്ളവരായി എന്നു ആരെങ്കിലും സംശയിക്കുന്നുണ്ടോ?

1995 നു ശേഷം എയിഡഡ് (പ്രൈവറ്റ് മാനേജ്മെന്റ്) സ്കൂളില്‍ നിയമിക്കപ്പെട്ട അദ്ധ്യാപകര്‍ക്കു ഓരോ ക്ലാസ്സിലും നിശ്ചയിക്കപ്പെട്ട എണ്ണം കുട്ടികള്‍ ഇല്ലെങ്കില്‍ ജോലി സംരക്ഷണം ഇല്ല. അവര്‍ സര്‍വീസില്‍ നിന്നും പുറത്തുപോകേണ്ട അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത് .ഇംഗ്ലീഷ് ഭാഷ അദ്ധ്യാപകര്‍ക്ക് മാത്രമാണു ഇക്കാര്യത്തില്‍ സംരക്ഷണം ലഭിക്കുന്നത്. അപ്പോള്‍ സ്വന്തം നിലനില്പിനു വേണ്ടി അദ്ധ്യാപകര്‍ സമൂഹത്തിന്റെ താഴെക്കിടയില്‍ ജീവിക്കുന്ന മനുഷ്യരെ ഓര്‍മ്മിക്കുക സ്വാഭാവികം മാത്രം. നാടോടികളുടേയും ആക്രിസാധനങ്ങള്‍ ശേഖരിക്കുന്നവരുടേയും കുട്ടികളെ സ്കൂളില്‍ ചേര്‍ക്കുവാനും അതിന്റെ എല്ലാ ചിലവുകളും ഏറ്റെടുക്കുവാനും അദ്ധ്യാപകര്‍ തയ്യാറാ‍കുന്നു.
-ജ്വാല.


കൊക്കാമന്തി കോനാനിറച്ചി



എ പി അനില്‍കുമാറിന്റെ സബ്മിഷനു മറുപടിയായി വിദ്യാഭ്യാസമന്ത്രി എം എ ബേബി സഭയില്‍ പറഞ്ഞത് ഇക്കൊല്ലം -ആറാം പ്രവൃത്തിദിവസത്തെ കണക്കെടുപ്പ് കഴിഞ്ഞപ്പോള്‍ - 3011 കുട്ടികളുടെ കുറവ് അണ്‍-എയിഡഡ് മേഖലയിലെ സ്കൂളുകളില്‍ ഉണ്ടായിട്ടുണ്ടെന്നാണ്. സര്‍ക്കാരിന്റെ വിദ്യാഭ്യാസ നയവുമായി ഒത്തുനോക്കിയാല്‍ ഗുണപരമായ ഒരു മാറ്റമാണെന്ന് വ്യാഖ്യാനിക്കാവുന്ന വസ്തുതയാണിത്. സത്യം എന്തായാലും ഔദ്യോഗികമായി തരം താണവരും അയിത്തക്കാരും ആണ് ഈ അണ്‍ എയിഡഡ് സ്കൂളുകാര്‍.
-വെള്ളെഴുത്ത്.


സരോദിലുണരുന്ന സ്വപ്നപഥങ്ങൾ



ലസ്വപ്നങ്ങളും വീണ്ടുമൊരിക്കൽക്കൂടി കാണാൻ ഞാൻ പലവട്ടം ആഗ്രഹിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അതുനടന്നിട്ടില്ല.ജനിമൃതികളെപ്പോലെ,സ്വപ്നങ്ങളും ഒരിക്കൽ മാത്രം അനുഗ്രഹിക്കുന്നു എന്ന തിരിച്ചറിവുണ്ടായിട്ടും പലപ്പോഴും ചില സ്വപ്നങ്ങളെ ദിവാസ്വപ്നം കാണുക പിന്നെപ്പിന്നെ പതിവായി.അതിലേറ്റവും വിലപ്പെട്ട ഒരു സ്വപ്നമാണ് ഉസ്താദ് അലാവുദ്ദീൻ ഖാനും അലി അക്ബർ ഖാനും കൂടി പങ്കെടുക്കുന്ന ഒരു കച്ചേരിയിലെ മേഘ് രാഗാലാപനം.
-വികടശിരോമണി.


മഹാഭാരത കഥകള്‍ - റീമിക്സ്

മനുഷ്യജീവിതത്തെ എല്ലാ വൈചിത്ര്യങ്ങളോടും വൈവിധ്യങ്ങളോടും കൂടി അവതരിപ്പിക്കുന്ന ഒരു ബൃഹത്കഥ എന്ന നിലയില്‍ മഹാഭാരതത്തിന് വിശ്വസാഹിത്യത്തില്‍ പ്രമുഖ സ്ഥാനമാണുള്ളത്.

ജാതി, മത ഭേദമന്യേ നമുക്കിടയില്‍ സ്ഥിരപ്രതിഷ്ഠ നേടിയ ഈ കൃതിക്ക് ഒട്ടേറേ പുനരാഖ്യാനങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും, അവയുടെ വലിപ്പവും ആഖ്യാന രീതിയും പലരേയും, പ്രത്യേകിച്ച് സാധാരണക്കാരെ ഇതിന്റെ വായനയില്‍ നിന്നും അകറ്റി നിര്‍ത്താറുണ്ട്. (ഇത്രയും വായിച്ചപ്പോള്‍, ഇത് എവിടെയോ നോക്കി ഞാന്‍ കോപ്പിയടിച്ച് എഴുതുകയാണ് എന്ന് നിങ്ങള്‍ക്ക് തോന്നിയിരിക്കും. ഇല്ലെ?)

മഹാഭാരതത്തിലെ ചില കഥകള്‍, പേരുകള്‍ എന്നിവ സംശയനിവാരണാര്‍ത്ഥം സുഹൃത്തുക്കളോട് ചോദിക്കേണ്ടി വന്നപ്പോള്‍ “അടുത്ത ശനിയാഴ്ച പറയാം“ എന്ന് പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍, എനിക്കറിയാവുന്ന മഹാഭാരത കഥ എന്റെ ഈ ഫ്രന്‍സിനോട് പറയുന്ന ഒരു ആറ്റിറ്റ്യൂഡിലാണ് എഴുതാന്‍ പോകുന്നത്.

വേദവ്യാസന്‍ ജനിക്കുന്നു

മഹാഭിഷേകും ഗംഗാദേവിയും

ദേവവ്രതന്‍

-വിശാലമനസ്കന്‍.



നനഞ്ഞു കുതിര്‍ന്ന് പത്രങ്ങള്‍...

രാവിലെ കിട്ടിയ പത്രങ്ങളൊക്കെ നനഞ്ഞു കുതിര്‍ന്നു കിടക്കുന്നു. പുല്ല്.. കട്ടനടിക്കും മുന്‍പ് പത്രം വായിച്ചില്ലെങ്കില്‍ വയറൊഴിയൂല്ലല്ലോ. മഴയത്ത് പത്രമിട്ടിട്ട് പോയ പത്രക്കാരൻ പയ്യനെ മനസ്സിൽ രണ്ട് ചീത്തയും വിളിച്ച് ചുറ്റും നോക്കിയപ്പോള്‍ ഇവിടെങ്ങും മഴ പെയ്ത ലക്ഷണമില്ല. അപ്പോൾ പിന്നെ ഈ വൈക്കോലുകളെങ്ങനെ നനഞ്ഞപ്പാ?

“അപ്പനേ.. വേല്‍മുരുകാ” എന്നൊന്ന് മനസ്സുറപ്പിച്ച് വിളിച്ചപ്പോള്‍ ചാനല്‍ സുന്ദരിക്ക് സൈഡില്‍ നിന്ന് ന്യൂസ് എഡിറ്റര്‍ നീക്കി നല്‍കുന്ന കടലാസെന്ന പോലെ ഉത്തരം കിട്ടി..
-മരത്തലയന്‍.

ജനകീയ കമ്മ്യൂണിസ്റ്റു പാര്‍ട്ടി!

ഒടുവില്‍ സി.സിയും കഴിഞ്ഞു വി.എസും കഴിഞ്ഞു ..

ഇപ്പോള്‍ എന്ത് സംഭവിച്ചു ! പാര്‍ട്ടി പറഞ്ഞു " ജനമല്ല പാര്‍ട്ടിയാണ് വലുത് "
ഇത് തന്നെ നേരത്തെ നമ്മള്‍ കണ്ടിരുന്നു റഷ്യയിലും, പോളണ്ടിലും മറ്റു പല രാജ്യങ്ങളിലും!
എന്നാല്‍ കാലം കടന്നു പോയി, ഇപ്പോള്‍ അവിടെയെല്ലാം ജനങ്ങളുണ്ട്‌ .... പാര്‍ട്ടിയില്ല!
-നാട്ടുകാരന്‍.

മാതൃഭൂമി, ഹാ ലജ്ജാകരം

മുംബൈയില്‍ തോമസ് ഐസക്കിന്റെ 'രഹസ്യസന്ദര്‍ശനം' എന്ന 'മാതൃഭൂമി' പ്രസിദ്ധീകരിച്ച ബോക്സ് വാര്‍ത്ത എന്നെ അത്ഭുതസ്തബ്ധനാക്കി. പിണറായി വിജയന് അനുകൂലമായി പാര്‍ടി കേന്ദ്രകമ്മിറ്റി അംഗങ്ങളെ സ്വാധീനിക്കാന്‍ ഐസക് മുംബൈയില്‍ എത്തിയെന്നാണ് മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നത്. സിപിഐ എം നേതാക്കള്‍ക്ക് എതിരായി വാര്‍ത്തകള്‍ നിര്‍മിക്കപ്പെടുന്നെന്ന് ഇനിയും വിശ്വസിക്കാത്തവര്‍ക്ക് ഇതൊരു നല്ല പാഠമാണ്.
-ജാഗ്രത.

രതിയും സാപ്പിയും...

''പടിഞ്ഞാറു നോക്കി സര്‍ക്കാരും കണ്ണില്ലാത്ത കോടതിയും സ്വവര്‍ഗ്ഗ രതിവൈകൃതത്തെ സ്വാതന്ത്ര്യത്തിണ്റ്റെ തിട്ടൂരമാക്കുമ്പോള്‍ നാണിക്കാനിനിയെന്തു ചെയ്യും; നാണം മറക്കാനിനിയെന്തു ചെയ്യും... ''

-----
''സ്വവര്‍ഗ്ഗ രതിവൈകൃതം സ്വതന്ത്ര്യത്തിണ്റ്റെ മേലൊപ്പുമായി സര്‍ക്കാരും കോടതിയും അകമ്പടിസേവിക്കുമ്പോള്‍ മരിച്ച സംസ്കാരങ്ങളും നാഗരിതകളും ഓര്‍മ്മിക്കപ്പെടണം... പുത്തന്‍ ചാവുകടലിണ്റ്റെ മുന്നറിയിപ്പ്‌ നല്‍കപ്പെടണം...
-സാപ്പി.

തലവര

സ്വന്തം തലയിലും താടിയിലും പല ഷേപ്പിലും ചെരച്ചു ചിത്രങ്ങൾ വരച്ചു മോടിപിടിപ്പിച്ചു നടക്കുക ഈയിടെ അറബിപ്പിള്ളേരുടെ ഒരു വിനോദമാണ്‌.
ഒരു ലബനാനി ബാർബർഷോപ്പിലാണു ഞാൻ മുടി വെട്ടിനു പോകാറുള്ളത്‌. അവിടെ അതു കണ്ടു കണ്ടൊരു ശീലമായി.
അതൊരു ബാർബർ ഷോപ്പെന്നു പറയുന്നതിനെക്കാൾ സുഖചികിൽസാ കേന്ദ്രമെന്നു പറയുന്നതാവും ശരി.
ഓപ്പറേഷനു തയ്യാറായി നിൽക്കുന്ന ഡോക്ടറെപ്പോലെ 100% ഹൈജീനിക്കായ ഉപകരണങ്ങൾ ഉപയോഗിച്ചുള്ള ഒരു ഹെയർ ട്രീറ്റ്മെന്റിനു തയ്യാറായ മോഡേൺ ബാർബർ.
-കരീം മാഷ്.

A സോഷ്യലിസ്റ്റ് കള്ളച്ചൂത് By ധൃതരാഷ്ട്രര്‍

" രാജാവേ, ഇത് അനീതിയാണ്‌." വിദുരര്‍ അലറി.

പക്ഷേ എന്ത് കാര്യം! ജന്മനാല്‍ അന്ധനാണ്‌. ഇപ്പോള്‍ പുത്രവാത്സല്യം തലക്കു പിടിച്ച് ഉള്‍ക്കണ്ണിന്റെ കാഴ്ചയും നഷ്ട്ടപെട്ടിരിക്കുന്നു. ധൃതരാഷ്ട്രരുടെ മുഖത്ത് ഭാവവ്യത്യാസമില്ല.

"പ്രഭോ, അവിടുന്നറിയുന്നില്ലേ? ഇവിടെ നടക്കുന്നത്‌ കള്ളച്ചൂതാണ്‌" വിദുരര്‍ ദയനീയമായി തുടര്‍ന്നു."ഈ കളിയുടെ അവസാനം ഒരു ദുരന്തമാകും . ആ ദുരന്തത്തില്‍ ഒലിച്ചു പോകുന്നത്‌ ഈ സാമ്രാജ്യം ആകും."
-ഗോപിക്കുട്ടന്‍.


"ഇന്നലെയും ഇന്നും നാളെയും ആയി നടക്കുന്ന ബ്ലോ കോളേജ് ഫൈന്‍ ആര്‍ട്സ് ഡേ ഭംഗിയായി നടത്താന്‍ നിശ്ശബ്ടരായി പരിപാടി വീക്ഷിച്ചു ഞങ്ങളോട് സഹകരിക്കുന്ന എല്ലാവര്ക്കും നന്ദി .. തുടര്‍ന്നും നിങ്ങളുടെ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നു .."

"************* ************* "
--------------------------------------------
മോണോ ആക്ട്‌ മത്സരം തുടരുന്നു .. ജഡ്ജസ്‌ പ്ലീസ് നോട്ട് ചെസ്റ്റ്‌ നമ്പര്‍ 101, വാഴക്കോടന്‍ ഓണ്‍ ദി സ്റ്റേജ് ..
ലാസ്റ്റ് കാള്‍ ഫോര്‍ വാഴക്കോടന്‍ , രണ്ടാം വര്‍ഷ ലിഫ്റ്റ്‌ ടെക്നോളജി ,ചെസ്റ്റ്‌ നമ്പര്‍ 101.
-

രാജി വെയ്ക്കുന്നു

ബൂലോകത്തില്‍ നടന്നതോ നടക്കുന്നതോ നടക്കാനിരിക്കുന്നതോ ആയ യാതൊരു സംഭവങ്ങളുമായി എന്‍റെ തീരുമാനത്തിന് ബന്ധമില്ല .അങ്ങനെ ആര്‍ക്കെങ്കിലും തോന്നിയാല്‍ അത് തികച്ചും തോന്നലുകള്‍ മാത്രമായിരിക്കും .യാതൊരു വിധ ബാഹ്യ പ്രേരണകളും എന്‍റെ തീരുമാനത്തില്‍ ഇല്ല . വളരെക്കാലമായി ആലോചിച്ചു നിശ്ചയിച്ച ഒരു തീരുമാനമാണ് . ആരോഗ്യപരമായ ചില കാരണങ്ങളാല്‍ കുറെക്കാലം പൊതുവേദികളില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കണം എന്നും ആഗ്രഹിക്കുന്നു . ഈ തീരുമാനത്തില്‍ തികച്ചും വ്യക്തിപരമായ കാരണങ്ങള്‍ അല്ലാതെ മറ്റ് യാതൊരുവിധ ബന്ധങ്ങളും ഇല്ല എന്ന് അറിയിക്കട്ടെ..
-കാപ്പിലാന്‍.



വിഷം കഴിക്കുന്നവര്‍

പഴക്കച്ചവടക്കാരനു എന്നെ പരിചയം ഉള്ളതു കൊണ്ടാവാം ഞാന്‍ ഒരു കിലൊ മുന്തിരി വാങ്ങിയപ്പോള്‍ അയാള്‍ പറഞ്ഞു"നല്ലവണ്ണം കഴുകണേ സാറേ" വീട്ടില്‍ കൊണ്ടു വന്നു ഞാന്‍ മുന്തിരി പരിശോധിച്ചു.ഒരു വെളുത്ത പൊടി അതില്‍ പറ്റിപ്പിടിച്ചിരിക്കുന്നു.അറിയാനുള്ള ആഗ്രഹത്താല്‍ പരിചയമുള്ള പഴക്കച്ചവടക്കാരോടു ഞാന്‍ ഈ മേഖലയിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ചു. ആ അന്വേഷണം സമാന്തര മേഖലകളിലേക്കും വ്യാപിപ്പിച്ചു. എന്റെ അന്വേഷണത്തില്‍ ഞെട്ടിപ്പിക്കുന്ന പരമാര്‍ത്ഥങ്ങളാണു അറിയാന്‍ കഴിഞ്ഞതു. മുന്തിരി കേടാകാതിരിക്കാന്‍ ഒരു രാസവസ്തു അതില്‍ സ്പ്രേ ചെയ്യപ്പെടുന്നുവെന്നു അവര്‍ വെളിപ്പെടുത്തി.
-ഷെറീഫ്.


ആകാശഗംഗയിലെ വല്ലിമ്മമാര്‍..!

മനസ്സ് ഒരാകാശഗംഗയാണെങ്കില്‍ ഏറെ പ്രഭാമയരായ സൂര്യചന്ദ്രാദികളായി ഉമ്മയും വാപ്പയും നിലകൊള്ളുന്നു. താരാഗണങ്ങളില്‍ ഏറ്റവും പ്രശോഭിത ഇപ്പോള്‍ മാതൃത്വം പ്രതീക്ഷിക്കുന്ന എന്റെ പ്രിയപ്പെട്ടവള്‍ തന്നെ! ഏറ്റവും ഓമനത്തമുള്ള കൂതൂഹല‍നക്ഷത്രങ്ങളായ് കുഞ്ഞനിയനും അവന്റെ പുതുമണവാട്ടിയും..

-ആലുവാല.


ഥെയ്ല്‍സ് (B.C.624-545)



ഗ്രീക്ക് ചിന്തയുടേയും,ശാസ്ത്രത്തിന്റേയും പിതാവെന്ന നിലയില്‍‍‍‍‍ അറിയപ്പെടുന്ന പ്രതിഭയാണ് ഥെയ്ല്‍സ്.B.C.624-ല്‍‍‍‍‍‍‍‍‍ മൈലീററസിലാണ് അദ്ദേഹത്തിന്റെ ജനനം.ഥെയ്ല്‍സിന്റെ പിതാവ് ഒരു വ്യാപാരിയായിരുന്നതിനാല്‍‍‍‍‍‍‍‍‍‍‍‍‍‍ പിതാവിനോടൊപ്പം അക്കാലത്തെ വിജ്ഞാനകേന്ദ്രങ്ങളായ ബാബിലോണിയയും, ഈജിപ്തും, പേര്‍ഷ്യയും സന്ദര്‍ശിയ്ക്കവാന്‍ ഥെയ്ല്‍സിന്‍ സാധിച്ചു.
സൂര്യനെക്കുറിച്ചുളള ശാസ്ത്രീയപഠനങ്ങള്‍‍ നടക്കുന്നതിന് മുന്‍പ് തന്നെ സൂര്യഗ്രഹണം(B.C.585 May 28) പ്രവചിക്കുവാന്‍‍‍‍‍‍ അദ്ദേഹത്തിന് കഴിഞ്ഞു.ചന്ദ്രന്‍ സ്വയം പ്രകാശിക്കുന്ന ഗോളമാണെന്നും അദ്ദേഹം കരുതി.
-ഫിസിക്സ് അദ്ധ്യാപകന്‍.


ഞാൻ കണ്ട ബെയ്ജിങ്ങ് - Part 2

Hotelൽ വന്നിറങ്ങിയപ്പോഴേക്കും മണി 11:00am കഴിഞ്ഞിരുന്നു. Tour busകൾ എല്ലാം രാവിലെ പുറപ്പെട്ടുകഴിഞ്ഞിരുന്നു. എന്നാൽ ഒരു ദിവസം പാഴാക്കണ്ട എന്നു കരുതി ഞാനും സുഹൃത്തും പുറത്തിറങ്ങി. ചുറ്റും അമ്പരചുംബികൾ, ദൂരെ CCTV കെട്ടിടം ചരിഞ്ഞു തലയിൽ വിഴാൻ പാകത്തിനു നില്കുന്നു. സുന്ദരികളായ ചൈനക്കാരികൾ ഞങ്ങളെ രണ്ടു പേരെയും നോക്കി ശെരിക്കും ismail അടിക്കുന്നുണ്ടു്. ഇവളുമാരു് ഇന്ത്യക്കാരെ അധികം കണ്ടിട്ടുള്ള ലക്ഷണം ഇല്ല.
-കൈപ്പള്ളി.


കഥ

കാര്‍ക്കൂന്തല്‍ കെട്ടിലെന്തിനു ...

ഒടുവില്‍ മാലതിയും താന്‍ ഇത്രയും നാള്‍ വളരെ പ്രയാസപ്പെട്ടു വളര്‍ത്തിയെടുത്ത, നീണ്ട തലമുടി വെട്ടി നീളം വളരെ കുറച്ചു! നാടോടുമ്പോള്‍ നടുവേ..’ എന്നോ മറ്റോ ഉള്ള ചൊല്ലുമാതിരി, ഒടുവില്‍ മാലതിയും നാലുക്കൊപ്പം ജീവിക്കാമെന്നുറച്ചു.

മാലതിയുടെ മുടിയുടെ കഥ പറയാനാണെങ്കില്‍ വളരെയുണ്ട്...

ആദ്യം മാലതിയ്ക്ക് മുടി വളര്‍ത്താനേ അനുവാദമില്ലായിരുന്നു. മാലതി തന്റെ അനിയനെപ്പോലെ ബോയ്കട്ടും കട്ട് ചെയ്ത് 10,11 വയസ്സുവരെ നടന്നു..പിന്നെ വളര്‍ത്തി നോക്കിയപ്പോഴല്ലെ പൂരം! അത് ഒരുവിധത്തില്‍ വളരില്ല!
-ആത്മ.

പശുവിന്റെ പല്ല്

"ഇങ്ങു വാ പൈയ്യെ ..."
നല്ല ലക്ഷണമൊത്ത നിന്നെ കിട്ടി കൂടെ മൂരികുട്ടനെയും. ഇനി ഒന്നും പേടിക്കാനില്ല .ഇനി ശ്രാദ്ധ കര്‍മ്മങ്ങള്‍ക്ക് പോകണ്ട . കാലാകാലമായി കുടുംബം ചെയ്തുവരുന്ന കുലത്തൊഴില്‍ ഇനി നിര്‍ത്താം. സുബ്രമണ്യ അയ്യര്‍ ദാനമായി കിട്ടിയ പശുവുമായി ഹൃദയം പങ്കു വെച്ച് വരുകയായിരുന്നു..
-ഭാസ്കരമൂര്‍ത്തി.







കവിത

രണ്ടു ചിരികള്‍

കൂട്ടരോടൊത്ത്
*ജയിലു കാണാന്‍ പോയതാണ്‌.

പഴയ ശിക്ഷാമുറകള്‍
നടപ്പാക്കിയിടം കണ്ടു;
അന്നത്തെ അതേ ഉപകരണങ്ങള്‍
തുറസ്സില്‍ വെയിലേറ്റിട്ടും
മഴയേറ്റിട്ടും
പച്ചപ്പോടെ ഇപ്പൊഴും.
-ശശി ടി എ.


കുട്ടിക്കവിതകൾ - 1

മരണം

ജീവനൊടുക്കാൻ എളുപ്പമാണ്‌
എന്നാൽചത്തവർക്കേ അറിയൂ
മരിക്കാനാവാത്തതിന്റെ ദുഃഖം.


പേടി

മണ്ണാങ്കട്ടയ്ക്ക്‌ മഴത്തുള്ളിയേയും
കരിയിലയ്‌ക്ക്‌ കാറ്റിനേയും
എനിക്കു നിങ്ങളെയും പേടിയില്ല
എനിക്കു പേടി എന്നെയാണ്‌ .

-ശ്രീരാജ് സി ആര്‍.


ദു:ഖവെള്ളിയാഴ്ച്ചകള്‍

നാട്ടിലേക്ക് വിളിക്കുവാന്‍ നേരമായ്
വെള്ളിയാഴ്ച്ച വിഷാദങ്ങളേകുന്നു..
കാതമക്കരെ കാതുകൂര്‍പ്പിച്ചവള്‍
കാത്തിരിക്കുന്നു...ഞനെന്തു ചൊല്ലുവാന്‍..?

എങ്കിലും വാങ്ങി 'പ്രീപെയ്ഡൊ'രെണ്ണം ഞാന്‍
നിന്നെയൊന്നു വിളിക്കാതെ വയ്യല്ലോ...
എന്തു ചൊല്ലാന്‍ വിശേഷങ്ങളായി..?ഞാന്‍
ഇങ്ങനൊക്കെക്കഴിഞ്ഞു കൂടീടുന്നു..
-എന്‍ മുരാരി ശംഭു.


മരിച്ചാല്‍ കുഴിച്ചിടണം!

മരിച്ചാല്‍ കുഴിച്ചിടണം!
ഇവിടിപ്പോ ആരാ മരിച്ചേന്നാ ആര്‍ക്കും അറിയാത്തെ!
ദഹിപ്പിച്ചാലും മതിയാകും ചിലര്‍ പറഞ്ഞു.
കാര്യമെന്തെന്ന് അറിയാതെ ആവും.
നാട്ടുകാരുടെ പൊതു തത്വം! തന്‍പ്രമാണിത്വം!
ദഹിപ്പിക്കാന്‍ തീ വേണ്ടേ..?
കുറഞ്ഞത് ഒരു തീപ്പൊരിയെങ്കിലും?
കണ്ണീരില്‍ കുതിര്‍ന്നു ഉള്ളത് കെട്ടു!
ഉറഞ്ഞു മരവിച്ച കരിക്കട്ട ബാക്കി.
-രതീഷ് ചാത്തോത്ത്.



പടം

"

-പകല്‍കിനാവന്‍.

പാസഞ്ചര്‍

-നന്ദകുമാര്‍.

ചിന്തയിലൂടെ...

-വിനയന്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP