FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

08 ജൂണ്‍ 2009 ചെറായി ബ്ലോഗ് ചരിത്രത്തിലേക്ക്.

Sunday

ബ്ലോഗ് മീറ്റ് ചെറായിയില്‍ വെച്ച്.
മീറ്റ് ലേഖകന്‍.

കല്യാണസൗഗന്ധികം.ബ്ലോഗ്സ്പോട്ട്.കോം: 'ആദ്യാക്ഷരി'യിലൂടെ ബൂലോകത്തിനു സുപരിചിതനായ അപ്പു തുടങ്ങി വച്ച ബ്ലോഗേഴ്സ് മീറ്റുനുള്ള സ്ഥലവും തിയ്യതിയും ദൈര്‍ഘ്യമേറിയ ചര്‍ച്ചക്കൊടുവില്‍ തീരുമാനിക്കപ്പെട്ടു. ചെറായിയില്‍ ജൂലൈ 26 നാണു മീറ്റ്.

ജൂലൈയില്‍ ഗള്‍ഫില്‍ നിന്ന് അവധിക്ക് നാട്ടിലെത്തുന്നവരും നാട്ടിലുള്ളവരുമായ അനേക മലയാള ബ്ലോഗര്‍മാരില്‍ നിന്ന് ഹരീഷ് തൊടുപുഴയുടെ ബ്ലോഗായ 'കല്യാണസൗഗന്ധിക'ത്തിലും, 'യു.ഏ.ഇ. ബൂലോകരുടെ സംഗമം' ബ്ലോഗിലും കമന്റ്റുകളിലൂടെയും മെയിലിലൂടെയും ലഭിച്ച വിവിധ പങ്കെടുക്കും എന്ന ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് തിയ്യതി തീരുമാനിച്ചത്. ചെറായിയില്‍ എത്താനുള്ള വഴിയും മറ്റു വിശദാംശങ്ങളും പിന്നീട് പോസ്റ്റ് ചെയ്യുന്നതായിരിക്കും.

മീറ്റ് ഒരു സൌഹാര്‍ദ്ദപരമായ കൂട്ടായ്മ അല്ലെങ്കില്‍ കൂടിച്ചേരല്‍ മാത്രമായിരിക്കും. ബ്ലോഗര്‍മാര്‍ തമ്മില്‍ കാണുക, പരിചയപ്പെടുക സൌഹൃദം പുതുക്കുക എന്നതാണ് ഈ മീറ്റിന്‍റെ ലക്ഷ്യം എന്ന് ഹരീഷ് തൊടുപുഴ അറിയിച്ചു. അവരവരുടെ ബ്ലോഗുകളെപ്പറ്റിയോ, നിലപാടുകളെപ്പറ്റിയൊ ഉള്ള ചര്‍ച്ചകള്‍ ഉണ്ടായിരിക്കുന്നതല്ല.

കൂട്ടായ പരിശ്രമത്തിലൂടെ ചെറായി മീറ്റ് ഒരു വന്‍ വിജയമാക്കാനും മീറ്റ് ദിവസത്തെ മറ്റ് ഒരുക്കങ്ങള്‍ക്കും മറ്റുമായി എത്രപേര്‍ പങ്കെടുക്കും എന്ന് ആ കാര്യം കമന്റിലൂടെയോ മെയിലിലൂടെയോ ടെലെഫോണിലോ അറിയിക്കണമെന്ന് ഹരീഷ് അഭ്യര്‍ത്ഥിച്ചു.

കോണ്ടാക്ട് ചെയ്യാനുള്ള ഫോണ്‍ നമ്പെറുകള്‍: 1) ഹരീഷ് - 9447302370 (e-mail : pdhareesh@gmail.com) 2) ഇക്കാസ് - 9895771855 3) ലതികാ സുഭാഷ് (ലതി) - 9446534990 4) അനില്‍@ബ്ലോഗ് - 9447168296 5) അപ്പു - 00971505597092

http://uaemeet.blogspot.com/2009/06/blog-post.html

http://kalyanasaugandikam.blogspot.com/2009/06/blog-post_07.html

മീറ്റ്:ചെറായിക്കും തൊടുപുഴക്കും സാധ്യത; യാത്രാസൗകര്യവുമായി ബൊള്‍ഗാട്ടി

മീറ്റ് ലേഖകന്‍

കല്യാണസൗഗന്ധികം.ബ്ലോഗ്സ്പോട്ട്.കോം: ജൂലൈ-ആഗസ്റ്റ് മാസങ്ങളില്‍ നടത്തുവാന്‍ പ്ലാന്‍ ചെയ്യുന്ന ബ്ലോഗേഴ്സ് മീറ്റ് വെന്യൂ സംബന്ധിച്ചുള്ള ചര്‍ച്ച അന്തിമ തീരുമാനങ്ങളിലേക്ക് നീങ്ങുന്നു. ഇന്ത്യക്ക് പുറത്തുള്ള മലയാള ബ്ലോഗേഴ്സില്‍ ഭൂരിപക്ഷവും അവധിക്കെത്തുന്ന ജൂലൈ രണ്ടാം പകുതിയിലോ ആഗസ്റ്റ് ആദ്യ ആഴ്ചയിലോ മീറ്റ് നടക്കും. കേരളത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കീലെടുത്ത് ചെറായ് ബീച്ച് (ആലുവ-പറവൂരിനു സമീപം), തൊടുപുഴ, ബൊള്‍ഗാട്ടി (കൊച്ചി) എന്നീ സ്ഥലങ്ങള്‍ ആണ്‍ മീറ്റ് വേദിക്കുള്ള അവസാന നിരയില്‍. നിരക്ഷരന്‍, ലതി, തുടങ്ങിയവര്‍ ചെറായ് ബീച്ചിലെ മീറ്റ് മുന്നോട്ട് വയ്ക്കുന്നു. തൊടുപുഴയില്‍ മീറ്റ് നടന്നാല്‍ എല്ലാ സഹായവും മുന്‍പു തന്നെ വാഗ്ദാനം ചെയ്ത ഹരീഷ് തൊടുപുഴ വാഗ്ദാനത്തില്‍ ഉറച്ചു നില്ല്കുന്നതിനോടൊപ്പം മീറ്റ് ചെറായിയില്‍ ആയാലും സംഘാടകനെന്ന നിലയില്‍ തന്നാലാവതു ചെയ്യാമെന്ന് അറിയിച്ചു. ഒപ്പം ഇക്കാസും. യാത്രാസൗകര്യം പ്രമാണിച്ചാണ് കൊച്ചി ബൊള്‍ഗാട്ടി പരിഗണിക്കപ്പെടുന്നത്. 'കല്യാണസൗഗന്ധിക'ത്തില്‍ ബ്ലോഗര്‍മാര്‍ ചര്‍ച്ച തുടരുകയാണ്. ചര്‍ച്ചയുടെ ഉത്സാഹം സൂചിപ്പിക്കുന്നത് ഈ മീറ്റ് വിജയമാകുമെന്നു തന്നെയാണ്. തീയതിയെപ്പറ്റിയും രൂപരേഖയാവുന്നതേയുള്ളൂ.

http://kalyanasaugandikam.blogspot.com/2009/06/blog-post.html#--thanimalayalam


ബ്ലോഗ് മീറ്റ് സുരക്ഷാ സംവിധാനം ശക്തമാക്കണം.


ബ്ലോഗ് മീറ്റിന്റെ സുരക്ഷിതത്വം അപകടപ്പെടാന്‍ ശ്രമിക്കുന്ന കുടില ശക്തികളെ നേരിടാന്‍ പ്രത്യേക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തണം എന്ന് പാവത്താന്‍

http://paavathan.blogspot.com/2009/06/blog-post_05.html


വിഡിയോ:

ജയരാജ് വാര്യരുടെ കാരിക്കേച്ചര്‍ - കൂട്ടുകാരന്‍
http://blogpuranam.blogspot.com/2009/06/blog-post_05.html#--thanimalayalam

സ്ലംഡോഗിലെ കാണാത്ത സീന്‍ - ഷിനോ
http://shinodxb.blogspot.com/2009/06/blog-post.html#--thanimalayalam


കാരിക്കേച്ചറുകള്‍:

എന്‍റെ തോന്ന്യവാസം-പൊളിറ്റിക്കല്‍ ഡിനോസര്‍
http://politicaldinosaur.blogspot.com/2009/06/blog-post_6836.html


പത്രവികൃതികള്‍:

മൊത്തം എത്ര നീലാംബരിയുണ്ട് - വെള്ളെഴുത്ത്
http://vellezhuthth.blogspot.com/2009/06/blog-post_05.html#--thanimalayalam


കാലികം:

ഭീതികരം കാലാവസ്ഥാ വ്യതിയാനം - കുറിഞ്ഞി ഓണ്‍ലൈന്‍
http://kurinjionline.blogspot.com/2009/06/blog-post_05.html#--thanimalayalam


കാപ്പിലാന്‍ കൊല്ലപ്പെട്ടെന്ന് കാപ്പിലാന്‍
http://kaappilaan.blogspot.com/2009/06/blog-post_05.html#--thanimalayalam

ബ്ലോഗ് ലാവ് ലിന്‍ മയം

ഇന്നലെ ഇറങ്ങിയ ബ്ലോഗുകള്‍ അധികവും ലാവ് ലിന്‍ എന്ന വിഷയത്തില്‍ കേന്ദ്രീകരിച്ച് ആയിരുന്നുവെന്ന് ഞങ്ങളുടെ ലാവ് ലിന്‍ റിപോര്‍ട്ടര്‍ റിപോര്‍ട്ട് ചെയ്യുന്നു. ലിങ്കുകള്‍ കൊടുക്കാന്‍ തക്ക സ്ഥല സൌകര്യം ഇല്ലാത്തതിനാല്‍ ചിന്ത വഴി പോകുവാന്‍ താല്പര്യപ്പെടുന്നു.


പ്രശസ്ത സാഹിത്യകാരന്‍ ശ്രീ പാറക്കടവ് ബ്ലോഗ് തുടങ്ങി.


http://meshavilakku.blogspot.com/2009/05/blog-post_9149.html

അദ്ദേഹത്തിന്റെ സജീവ സാന്നിധ്യം ബ്ലോഗ് വായനക്കാര്‍ക്കും അതു പോലെ ബ്ലോഗിലെ എഴുത്തുകാര്‍ക്കും ഒരു നല്ല അനുഭവമായിരിക്കും എന്നാണ് കരുതപ്പെടുന്നത്. അദ്ദേഹത്തെ പോലെ പ്രശസ്തര്‍ ബ്ലോഗില്‍ എത്തുന്നത് ബ്ലോഗില്‍ എഴുതുന്നവര്‍ക്ക് കിട്ടുന്ന അംഗീകാരം കൂടിയാണെന്ന് കണക്കാക്കുന്നു. ബ്ലോഗ് എന്നാല്‍ നേരം പോക്കല്ല എന്നും ഇത് ഒരു ശക്തമയ മാധ്യമം ആണെന്നും മുഖ്യ ധാരാ സാഹിത്യകാരന്മാര്‍ തിരിച്ചറിയുന്നു എന്നാണ് ഇതില്‍ നിന്നും മനസ്സിലാക്കേണ്ടത്. അദ്ദേഹത്തെ ബ്ലോഗൊലേക്ക സ്വാഗതം ചെയ്യുന്നതിനോടൊപ്പം എല്ലാവിധ ആശംസകളും നേരുന്നു.




ചെവിയുള്ളവര്‍ കേള്‍ക്കട്ടെ...
ആഗോള സാമ്പത്തിക മാന്ദ്യത്തെ തുടര്‍ന്ന് ബി ടെക് നു ജോലി ഇല്ലാതെ വെറുതെ കുത്തി ഇരിക്കുന്ന ചില യുവാക്കള്‍ പുതുതായി ബ്ലോഗിങ്ങ് രംഗത്തേക്ക് കടന്നു വരുന്നു..

http://urakke.blogspot.com/

ബുദ്ധിയില്ലാ ജീവികളും വായിച്ചോട്ടെ എന്ന പോസ്റ്റില്‍ ജനപ്രിയ വായനകള്‍ ബുദ്ധിജീവികള്‍ കൊല്ലുന്നതിനെ പറ്റിയാണ് പ്രതിപാദിച്ചിരിക്കുന്നു. വായിച്ചിരിക്കേണ്ട ഒരു പോസ്റ്റ് ആണെന്നാണ് ഞങ്ങളുടെ ബൂലോക ലേഖകന്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്.

അവലോകനം:

'മാധവിക്കുട്ടിയെയും വിവാദങ്ങളെ'യും തേടി കാട്ടിപ്പരുത്തി പോവുന്നു
http://cheenthukal.blogspot.com/2009/06/1.html#--thanimalayalam


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP