FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

07ജൂലൈ2009 ചെറായി മീറ്റ് വിവാദങ്ങള്‍ മുറുകുന്നു.

Monday

ചെറായി മീറ്റ് വിവാദങ്ങള്‍ മുറുകുന്നു.

-സ്വ ലേ.

ചെറായി മീറ്റിന്റെ പേരില്‍ വാദ പ്രതിവാദങ്ങളും വിവാദങ്ങളും ബൂലോകത്ത നിറയുന്നതായി ഞങ്ങളുടെ മീറ്റ് ലേഖകന്‍ ചെറായി യില്‍ നിന്നും അറിയിച്ചു. കൊള്ളികളില്‍ വന്ന ചെറായി മീറ്റ്‌ ബഹിഷ്കരിക്കുക
എന്ന പോസ്റ്റ് ആണ് ഇപ്പോള്‍ വിവാദങ്ങള്‍ക്ക് പുതിയ മാനം സൃഷ്ടിച്ചിരിക്കുന്നത്. മുന്‍പ് ബെര്‍ലി തോമസിന്റെ ബ്ലോഗില്‍ വന്ന വിവാദ പോസ്റ്റുകളും കൊള്ളികളില്‍ തന്നെ വന്ന പോസ്റ്റുകളും വിവാദങ്ങള്‍ ഉണ്ടാക്കിയിരുന്നു. ഇപ്പോള്‍ പലരും പോസ്റ്റുകള്‍ ഇട്ട് വിവാദം കൊഴുപ്പിക്കുന്നതായും റിപോര്‍ട്ട് ചെയ്യപ്പെടുന്നു.

കാപ്പിലാന്റെ ചെറായി മീറ്റ്‌ വിരോധം - സത്യാവസ്ഥ

136.മൂപ്പിലാനുമായി അഭിമുഖം

മറായ് മീറ്റിലെ നാടകീയ രംഗങ്ങള്‍ ..!

തൊഴുത്തില്‍ കുത്ത്.

ഈ പോസ്റ്റുകള്‍ അവയില്‍ ചിലത് മാത്രമാണെന്ന് ഞങ്ങളുടെ ബൂലോഗ ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഈ വിവാദങ്ങളില്‍ ഒന്നും കുടുങ്ങരുതെന്നും മീറ്റ് മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ നടക്കുമെന്നും, വിവാദങ്ങള്‍ ഉണ്ടാക്കി ഈ മീറ്റിനെ നശിപ്പിക്കാന്‍ ശ്രമിക്കരുതെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

മീറ്റിനോടനുബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ഹരീഷിന്റെ ബ്ലോഗില്‍ ലഭ്യമാണെന്നും സംശയങ്ങളും മറ്റ് കാര്യങ്ങളും അവിടെ ഉന്നയിക്കാമെന്നും മറ്റ് അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കണമെന്നും സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.


ചെറായി സുഹൃദ് സംഗമം; കൂടുതല്‍ അറിയിപ്പുകള്‍..

കൂട്ടായ്മ:-


പ്രിയ കൂട്ടുകാരേ;


മീറ്റിന്റെ തയ്യാറെടുപ്പുകള്‍ക്കും ആലോചനകള്‍ക്കുമായി ഞാനും, നാട്ടുകാരന്‍, ജോ, മണികണ്ഠന്‍, അനില്‍@ബ്ലോഗ് എന്നിവര്‍ ലതിച്ചേച്ചി (ലതി) യുടെ വീട്ടില്‍ ഒത്തുകൂടി. മീറ്റിന്റെ ഈറ്റ് ടെസ്റ്റ് ചെയ്യുക എന്ന ഒന്നാം ഘട്ടത്തിനു ശേഷം ചെറായിയിലെത്തി സ്ഥല പരിശോധന നടത്തി.



ലതിച്ചേച്ചിയുടെ ഭര്‍ത്താവും ഈ മീറ്റിന്റെ രക്ഷാധികാരിയുമായ സുഭാഷ് ചേട്ടന്റെ സുഹൃത്തിന്റെ അമരാവതി റിസോര്‍ട്ടാണ് വേദി.



തുടര്‍ന്ന് നിരക്ഷരന്റെ വീട്ടില്‍ വച്ച് സംഘം ചര്‍ച്ച ചെയ്ത് ചില തീരുമാനങ്ങള്‍ എടുത്തു.

തീരുമാനങ്ങള്‍ ഇവയാണ്...


# അമരാവതിറിസോര്‍ട്ടിന്റെ കടല്‍ തീരത്തുള്ള പന്തലും മുന്നിലുള്ള മുറ്റവുമാണ് നമ്മള്‍ ഉപയോഗിക്കുക. പ്രസ്തുത സ്ഥലം റിസോര്‍ട്ട് സെക്കുരിറ്റി സ്റ്റാഫിന്റെ നിയന്ത്രണത്തിലുള്ളതായിരിക്കും.

-ഹരീഷ്.


ബ്ലോഗ്, ബ്ലോഗ്ഗര്‍, ‍ബ്ലോഗ്ഗേര്‍സ് മീറ്റ്.......

നമസ്ക്കാരം സുകുമാരേട്ടാ ... ബ്ലോഗില്‍ ഈയിടെയായി സജീവമല്ലല്ലോ എന്തു പറ്റി?

ബ്ലോഗില്‍ ഞാന്‍ യാദൃച്ഛികമായി എത്തിപ്പെട്ടതാണു. തുടക്കത്തില്‍ കുറെ പ്രതീക്ഷകള്‍ ഉണ്ടായിരുന്നു. എന്നാല്‍ നല്ല വായനയ്ക്കും എഴുത്തിനും പറ്റിയതല്ല മലയാളത്തില്‍ ബ്ലോഗുകള്‍ എന്ന് മനസ്സിലായി. ഇപ്പോള്‍ വായിക്കാനാണെങ്കില്‍ നിരവധി ഓണ്‍‌ലൈന്‍ പ്രസിദ്ധീകരണങ്ങള്‍ ഉണ്ടല്ലൊ. പിന്നെ ആരംഭകാലത്ത് എഴുതിയിരുന്ന എല്ലാവരും തന്നെ ബ്ലോഗെഴുത്ത് നിര്‍ത്തിയെന്ന് പറയാം. സ്വന്തം ഐഡന്റിറ്റി വെളിപ്പെടുത്താതെ എന്ത് തോന്ന്യാസങ്ങളും എഴുതിക്കൂട്ടാവുന്ന വെര്‍ച്വല്‍ പുറമ്പോക്കായി മാറി മലയാളം ബ്ലോഗ്. മാന്യന്മാര്‍ ആരും പ്രവേശിക്കാന്‍ കഴിയാത്ത യാഹൂ കേരള ചാറ്റ് റൂം പോലെയായി മാറുകയാണു ബൂലോഗവും.
-
കെ.പി.സുകുമാരന്‍ അഞ്ചരക്കണ്ടി.


കാര്യങ്ങള്‍ കാരാട്ടിനെയും കടന്നുപോയി

കണ്ണിലെണ്ണയൊഴിച്ചു ഔദ്യോഗിക പക്ഷവും വി. എസ് പക്ഷവും കാത്തിരുന്ന കാര്യങ്ങളൊന്നും ഇക്കഴിഞ്ഞ പി.ബിയില്‍ നിന്നും വീണു കിട്ടിയില്ലെങ്കിലും പാര്‍ട്ടി ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ട് തന്‍റെ വിശ്വസ്തത പ്രത്യേക പി.ബിയില്‍ തെളിയിച്ചു. കുറ്റാരോപിതനായ പാര്‍ട്ടി സെക്രട്ടറിക്ക് അനുകൂലമായും അദ്ദേഹത്തെ വിമര്‍ശിച്ച തെറ്റിന് വി.എസിനെ പരസ്യമായി ശാസിക്കണമെന്നുമാണ് കാരാട്ട് പ്രത്യേക പി.ബിയില്‍ ആവശ്യപ്പെട്ടത്‌.
-മേരി ലില്ലി.


പർദ്ദ


വൻ‌മരങ്ങളെ മൂടുന്ന പായലാണ്.

-ഇഞ്ചിപ്പെണ്ണ്.



File Shredder - സുരക്ഷിതമായി ഫയല്‍ ഡിലീറ്റ് ചെയ്യാം

ഫയലുകള്‍ ഡിലീറ്റ്‌ ചെയ്താല്‍ മാത്രം മതിയാവില്ലെന്നും, കൂടുതല്‍ സുഷ്മത മെമ്മറിയുടെ കാര്യത്തില്‍ വേണമെന്നും ഞാന്‍ പറഞ്ഞിരുന്നു.പലരും ഭയപ്പാടോടെ, കൈയിലുള്ള മൊബൈല്‍ ക്യാമറയും USB ഡ്രൈവും, വലിച്ചെറിയാനുള്ള തെയ്യറെടുപ്പിലാണ്‌. ഒരു നിമിഷം. ഹാര്‍ഡ്‌ ഡിസ്കുകളും, മെമ്മറി കാര്‍ഡുകളും, യു.എസ്‌.ബി ഡ്രൈവുകളും വലിച്ചെറിയാന്‍ വരട്ടെ..
-ഹെല്‍പ്പര്‍.

ബിയറില്‍ ഭേദം Carlsberg തന്നെ, പ്രകൃതി സംരക്ഷണത്തില്‍ ടാറ്റയും

നല്ല
പൊരി വെയിലത്ത്‌ ഒറ്റയടിക്ക് രണ്ടു ബിയറടിച്ച്, ലഹരി പതുക്കെ തലയില്‍
ഇഴഞ്ഞു കയറുമ്പോള്‍ മുണ്ടൂരി തലയില്‍ കെട്ടി ഡാന്‍സ്‌ കളിക്കുന്നത്
കേരളത്തിലെ ഇന്‍റെണല്‍ ടൂറിസ്റ്റുകളുടെ സ്ഥിരം കലാപരിപാടി ആണല്ലോ. തലയിലും
വയറ്റിലും ഓളം വെട്ടി നില്‍ക്കുന്ന ഇവന്മാര്‍ക്ക് ഓരോ ബിയറിന്‍റെയും
ഗുണഗണങ്ങളെപ്പറ്റി എന്തറിയാം? ഓരോന്നിലും ആല്‍കഹോള്‍ എത്രയുണ്ടെന്ന്മാത്രം അറിയാമായിരിക്കും. അത്ര തന്നെ. ..

-മരമാക്രി.



ഇന്ത്യ എന്റെ രാജ്യമാണ്

ഇന്ത്യ എന്റെ രാജ്യമാണ്

“ഇന്ത്യ എന്റെ രാജ്യമാണ്. എല്ലാ ഇന്ത്യക്കാരും എന്റെ സഹോദരീസഹോദരന്മാരാണ്.”

ഇന്ത്യയിലെ നിരത്തുകൾ എന്റെ സ്വന്തമാണ്. നിരത്തിനു നടുവിലേക്ക് ഞാൻ മുറുക്കിത്തുപ്പും, മൂക്കു കറക്കും, വെറുതേ തുപ്പും, തിന്നുകഴിഞ്ഞ ഭക്ഷണസാധനങ്ങൾ പൊതിഞ്ഞ കടലാസ് വലിച്ചെറിയും,
-സു.


"അവിടത്തെപ്പോലെ ഇവിടെയും..."

```കുട്ടിമാമാ... ഞാന്‍ ഞെട്ടി മാമാ...'' എന്ന്‌ ജഗതിയുടെ സംഭാഷണമുള്ള സിനിമയിലേതുപോലുള്ള വ്യക്തിയല്ല നമ്മുടെ കഥാപാത്രം. ഇതൊരു പാവം പോസ്റ്റുമാന്‍ കുട്ടിമാമ. പാവം എന്ന്‌ അങ്ങനെയങ്ങ്‌ ഉറപ്പിച്ച്‌ പറയാന്‍ ഞങ്ങളുടെ ഗ്രാമക്കാര്‍ തയ്യാറാവില്ല. അതിന്‌ കാരണം വേറെ. മരിച്ചുപോയവരെ കുറിച്ച്‌ മോശം പറയരുത്‌ എന്ന നാട്ടുനടപ്പനുസരിച്ച്‌ അതൊന്നുമിവിടെ വിശദീകരിക്കുന്നില്ല. പക്ഷെ, `ഞെട്ടിക്കുന്ന' ചില സത്യങ്ങള്‍ പറഞ്ഞില്ലെങ്കില്‍ ഈ കുറിപ്പ്‌ പൂര്‍ത്തിയാക്കാനും സാധ്യല്ല.

-കാവിലന്‍


കഥ

ചിത

ജനാലയിലൂടെ പുറത്തെ ഇരുളിൽ അമ്മയുടെ ചിത എരിഞ്ഞു പൊരിയുന്നത് കാണാം. അന്തരീക്ഷത്തിൽ അമ്മയുടെ കത്തുന്ന ശരീരത്തിന്റെ ഗന്ധം. ഇടയ്ക്ക് കാറ്റിൽ തീപ്പൊരികൾ മിന്നാമിനുങ്ങുകളെപ്പോലെ പാറി നടക്കുന്നു. അമ്മ മരിച്ചു. അനിരുദ്ധൻ അനാഥനായി. അല്ലെങ്കിൽ ആ പ്രയോഗം തെറ്റ് തന്നെയാണ്. അമ്മ ജീവിച്ചിരിക്കുമ്പോഴും അനിരുദ്ധൻ അനാഥൻ തന്നെയായിരുന്നല്ലോ.

ചുട്ടുപഴുക്കുന്ന മണൽത്തരികൾ വഹിച്ചുകൊണ്ടുപായുന്ന മരുഭൂമി പോലെയായിരുന്നു അനിരുദ്ധന്റെ മനസ്സ്. സ്നേഹത്തിന്റെ പച്ചപ്പോ കാരുണ്യത്തിന്റെ തെളിനീരോ ലഭിക്കാതെ ശുഷ്കിച്ചുപോയ ഒന്ന്..
-പൊങ്ങുമ്മൂടന്‍.


സീമന്തം [കഥ]

“ഓം ശ്രീമാതാ ശ്രീ മഹാരാജ്ഞീ ശ്രീമത്‌സിംഹാസനേശ്വരീ
ചിദഗ്നികുണ്ഡസംഭൂതാ ദേവകാര്യ സമുദ്യതാ
ഉദ്യദ്ഭാനു സഹസ്രാഭാ ചതുർബാഹുസമന്വിതാ
രാഗസ്വരൂപപാശാഢ്യാ ക്രോധാകാരാങ്കുശോജ്ജ്വലാ..”

മണിമുഴക്കങ്ങൾക്കും മന്ത്രോച്ചാരണങ്ങൾക്കും ദീപാരാധന തൊഴുന്ന ഭക്തരുടെ നാമജപങ്ങൾക്കുമിടയിലും മുത്തശ്ശിയുടെ വിറയാർന്ന ശബ്ദം ജപിക്കുന്ന ലളിതാസഹസ്രനാമം അവ്യക്തമായി ശ്രീദേവിയുടെ കാതുകളിൽ വന്നു വീഴുന്നുണ്ടായിരുന്നു.

-ലക്ഷ്മി.


കവിത

നൂറ്റിയറുപത് വില്ലകള്‍ക്കിടയിലെ
ഇടവഴിയില്‍ കുനിഞ്ഞിരുന്ന്
കരയുന്നതെന്തിനാടാ ഫക്രുദ്ദീനേ

പണിതീരാത്ത വില്ലകളുടെ
ജനാല തുറന്ന്
മഴയും കുട്ടികളും പുറത്തേക്ക് ചാടുമ്പോള്‍
നെഞ്ചത്തടിക്കുന്നതെന്തിനാടാ ഫക്രുദ്ദീനേ..
-നസീര്‍ കടിക്കാട്.

സ്വപ്നാടനം

തുരങ്കം പോലെ രാത്രി
ദൂരെ പകലിന്റെയറ്റം കാണുമെന്നും
ചിറകടികള് തിരിച്ചെടുത്ത്
പക്ഷികള് മാനം നിറയ്ക്കുമെന്നും
സ്വപ്നം കണ്ടുറങ്ങുകയാണൊരൊറ്റ.
-ജയേഷ്.


0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP