26ജൂലൈ ചെറായി മീറ്റ് സമാപിച്ചു..
Sunday
ചെറായി മീറ്റ് സമാപിച്ചു..
8 മണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിച്ച് പരസ്പരം പരിചയപ്പെടലുകളും, സി ഡി പ്രകാശനവും, ബിലാത്തിയുടെ മാജിക് ഷോ, സജീവിന്റെ കാര്‍ട്ടൂണ്‍ രചന, ഗംഭീര സദ്യ, വാഴക്കോടന്റെ മിമിക്രി ഫോട്ടോ സെഷന്‍ എന്നിവയെല്ലാം കഴിഞ്ഞ് ആളുകള്‍ പിരിഞ്ഞു പോയതായി ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു.71 ബ്ലോഗര്‍മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം 110 പേരോളം പങ്കെടുത്തതായി ചെറായിയില്‍ നിന്നും ഞങ്ങളുടെ ലേഖകന്‍ അറിയിച്ചു. എല്ലാം ഭംഗിയായി കഴിഞ്ഞു ആളുകള്‍ യാത്ര പറഞ്ഞു പിരിഞ്ഞു പോയതായും അറിയാന്‍ കഴിഞ്ഞു.
ചെറായി സംഗമം തുടങ്ങി...!
അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന്‍ ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..
-കുഞ്ഞന്‍.
അതിനിടെ ചെറായി മീറ്റിന്റെ അപ്പഴപ്പോഴുള്ള വിവരങ്ങള്‍ മറ്റ് ബ്ലോഗര്‍മാരോട് പങ്കു വെക്കുന്നതില്‍ സംഘാടകര്‍ വിമുഖത കാട്ടി എന്ന ആരോപണം വന്നു കഴിഞ്ഞു
ബ്ലോഗ് മീറ്റ് എന്തിന് ഒളിക്കണം
വിജയകരമായി നടന്ന ചെറായ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ ബ്ലോഗര്‍മാരിലേത്തിക്കുവാന്‍, എന്ത്‌കൊണ്ടോ മടി കാണിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തിയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
72- ആളുകള്‍ ഒത്ത്‌കൂടിയത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ 7200-ഒളം ബ്ലോഗര്‍മാര്‍ ലോകത്തിന്റെ വിവിധകോനുകളില്‍നിന്നും, ഒരോ നിമിഷവും കാത്തിരുന്നു. എന്നാല്‍, ഭയംകൊണ്ടോ, അതോ നിഗൂഡമായ മറ്റു കാരണങ്ങള്‍കൊണ്ടോ, മീറ്റിന്റെ വിവരങ്ങള്‍ ഒന്നും പുറത്ത് പറയുന്നില്ല..
-ബീരാന്‍ കുട്ടി.
0 comments:
Post a Comment