13ജൂലൈ2009 വന്‍ വരവേല്‍പ്പ്.....
Sunday
ഇതിലെ പോവുക
ബ്ലോത്രം വാരാന്ത്യപ്പതിപ്പിന് വന്‍ വരവേല്പ്....
പ്രിയ ബൂലോഗരെ,
ബ്ലോത്രം വാരാന്ത്യപ്പതിപ്പിന് നിങ്ങള്‍ നല്‍കിയ വന്‍ വരവേല്പിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയട്ടെ. ഇതിനോട് സഹകരിച്ച എല്ലാവരോടും ഞങ്ങള്‍ക്ക് അതിയായ നന്ദിയും കടപ്പാടും ഉണ്ട്.
തുടര്‍ന്നും ബ്ലോത്രത്തിന്റെ പ്രവര്‍ത്തനങ്ങളോട് ബ്ലോഗെഴുത്തിനെ, ബ്ലോഗ് വായനയെ സ്നേഹിക്കുന്ന എല്ലാവരുടേയും സഹായ സഹകരണങ്ങള്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. നിങ്ങളുടെ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള ഒരു വേദി കൂടിയാണ് വാരാന്ത്യപ്പതിപ്പ്.
ഇത് നിങ്ങളുടെ ബ്ലോത്രം..
ബ്ലോത്രത്തേയും വാരാന്ത്യപ്പതിപ്പിനേയും വന്‍ വിജയമാക്കിയ ബൂലോഗര്‍ക്കെല്ലാം ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊള്ളുന്നു.
സ്നേഹത്തോടെ,
ബ്ലോത്രം പ്രവര്‍ത്തകര്‍.
ഞാൻ കണ്ട ബെയ്ജിങ്ങ് - Part 1
July 3, 2009അവധി ദിവസമായിരുന്നു. രാവിലെ മരിച്ച മയ്യം പോലെ കിടന്നു് ഉറങ്ങുന്ന എന്നെ പ്രീയപ്പെട്ട പ്രിയ വിളിച്ചുണർത്തി. 40-ആം പിറനാളിനു എന്താണു പരിപാടി എന്നു ചോദിച്ചു. അപ്പോഴാണു എനിക്ക് ആ കാര്യം ഓർമ്മ വന്നതു്: എന്റെ "Thirty something" അന്നു് expire ആയി എന്ന വിവരം.
ഞാൻ പിറന്നതിനു ശേഷം പ്രപഞ്ചത്തിന്റെ ഈ കോണിൽ, അപ്രസക്തമായ ഈ കൊച്ചു സൌരയുധത്തിൽ, അപ്രസക്തമായ ഒരു കൊച്ചു ഗൃഹം ഈ സൂര്യനെ 40 വെട്ടം വലം വെച്ചതു കൊണ്ടു പ്രപഞ്ചത്തിനോ, സൂര്യനോ, ഭൂമിക്കോ, അതിൽ വസിക്കുന്ന ജീവജാലങ്ങൾക്കോ ഒരു വ്യത്യാസവും സംഭവിച്ചിട്ടില്ല. അപ്പോൾ ഈ ജന്മം ആഘോഷിക്കുന്നതിൽ ഒരു പ്രത്യേകതയും എനിക്ക് തോന്നുന്നില്ല. കുറേ ചോറും മീനും കപ്പയും പോത്തും whiskeyയും കുടിച്ചും തിന്നും തീർത്തു. പിന്നെ കുറേ തൂറി. അത്രത്തന്നെ. 36,500,000 calories കത്തിച്ചു കളഞ്ഞു. ഇതിൽ എന്താഘോഷിക്കാൻ.
-കൈപ്പള്ളി.
14. ആരാണ് ഭൂമിയുടെ അവകാശികള്‍...
-അനിത.
ബ്ലോഗ്ഗെരുമാരുടെ ശക്തി വിളിച്ചോതി ബ്ലോഗേഴ്സ് മീറ്റ് 2009.കൂടുതല്‍ അറിയിപ്പുകള്‍ .....
കല്യാണസൗഗന്ധികം ബ്ലോഗ്:ബ്ലോഗ് നിര്‍മാതാക്കളുടെ ശക്തി വിളിച്ചോതി ഈ വര്‍ഷത്തെ (2009) ചെറായി യില്‍ വെച്ചു ജൂലൈ മാസം 26 നു നടത്തുവാന്‍ തീരുമാനമായതായി സംഘാടകര്‍ അറിയിച്ചു ......
ബ്ലോഗിങ്ങ് യുഗമായ ഈ കാലഘട്ടത്തില്‍ ഇങ്ങനെയൊരു ഒത്തുചേരല്‍ ആവശ്യമെന്നു തോന്നിയതോടെയാണ് ഇങ്ങനെ ഒരു പദ്ധതി രൂപികരിച്ചത്.....
ഇതിനെകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു .....ബ്ലോഗ്ഗെര്‍സിലെ അതി കായന്മാരായ anil@blog,ലതി ,ഹരീഷ് തുടങ്ങിയവരുടെ ചര്‍ച്ചക്ക് ശേഷമാണു ഇതു പ്രഖ്യാപിച്ചിരിക്കുന്നത് ....
ചെറായി അമരാവതി റിസോര്‍ട്ടാണ് വേദി...
-സത്യാന്വേഷകന്‍.
ജലത്തിലും ദാഹിച്ച മത്സ്യം
എല്ലാറ്റിനും മാപ്പുനല്കുന്നഒരുപായത്തില് ഞാന്‍ എത്തിച്ചേര്‍ന്നിരിക്കുന്നു.
മിത്രങ്ങള്‍ക്കും അവരുടെ സ്‌നേഹവൃത്തികള്‍ക്കും
സൗഹൃദങ്ങളെ കൊന്നവര്‍ക്കും ഞാന്‍ മാപ്പു നല്‍കുന്നു.
മാപ്പേകിയിട്ടും വിട്ടുപോവാതെ
സ്‌നേഹത്തിനുവേണ്ടി കാത്തിരിക്കുന്നവര്‍ക്കും
മാപ്പുനല്‍കാന്‍ ഞാന്‍ സന്നദ്ധയാണ്
-കമലാദാസ്, കോംപസിഷന്‍
1999 ഡിസംബര്‍ 24, കൃസ്‌മസിന്‍റെ തലേന്ന് മാധവിക്കുട്ടിയുടെ വീട്ടില്‍ എന്തിനു മുസ്ലിമായി നിങ്ങള്‍ എന്ന ചോദ്യവുമായാണ് ചെന്നത്. കൊച്ചി മഹാനഗരത്തിന്‍റെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞ് ദൂരെക്കിടക്കുന്ന കടവന്ത്ര റോയല്‍ സ്റ്റേഡിയം മാന്‍ഷന്‍സിന്‍റെ ഗസ്റ്റ് ഫ്‌ളോറിലെത്തുമ്പോല്‍ അത്ര തിരക്കുണ്ടായിരുന്നില്ല. കയറി ചെന്നപ്പോള്‍ തന്നെ കറുത്ത ശിരോവസ്‌ത്രത്തിലും പര്‍ദ്ദക്കുമുള്ളില്‍ പ്രസന്ന വദനയായിരിക്കുന്ന സുറയ്യയെ ഒരു നോക്കുകണ്ടു. പിന്നെ മുറിയില്‍ നിന്നും പുറത്തിറങ്ങി സ്വീകരണ മുറിയിലേയ്‌ക്കു വന്നു അവര്‍.സുറയ്യ ക്ഷീണിതയായിരുന്നു.
-ഉമ്പാച്ചി.
പട്ടേലരും എന്‍റെ ചെറിയ ജീവിതവും
മമ്മൂട്ടിയുടെ മുഖസാദൃശ്യമുള്ള മുഖംമൂടി എടുത്തു വെയ്ക്കുന്നതിനു മുന്‍പേ എനിക്കറിയാമായിരുന്നു, പട്ടേലരെ. അയ്യാള്‍ ഒന്നാന്തരം വെടിക്കാരനായിരുന്നു. വെടിപ്പെരുമ മിക്കവാറും കരകളിലും പരന്നിരുന്നു. വേട്ടക്കു പുറമേ, ആളുകള്‍ തല്ലി കൊല്ലാന്‍ പേടിക്കുന്ന മൂര്‍ഖന്‍ പാമ്പിനെ വെടിവയ്ക്കല്‍, വെള്ളപ്പൊക്കക്കാലത്ത് വലിയ മീനുകളെ ഉന്നം പിടിച്ച് വെടിവെയ്ക്കല്‍, പറന്നുപോവുന്ന കടവാവലുകളെ വെടിവെച്ച് വീഴ്ത്തല്‍ ഒക്കെയും പട്ടേലര്‍ നടത്തിപ്പോന്നു. നാനാ ദേശങ്ങളിലും തെക്കും വെടിക്കാരായ പ്രശസ്തര്‍ അയ്യാളുടെ കൂട്ടുകാരുമായിരുന്നു. കഥ സക്കറിയ എഴുതിയത് എങ്ങനെ എന്ന് ഓര്‍ത്ത് പോയിട്ടുണ്ട്. ഒരു പക്ഷേ ദേശാടനങ്ങള്‍ക്കിടയില്‍ അയാളെ സക്കറിയ കണ്ടുമുട്ടിയിട്ടുണ്ടാവാം. അല്ലെങ്കില്‍ തിരിച്ച്. എന്തോ, കൂടുതല്‍ അറിയില്ല. പക്ഷേ സക്കറിയ എഴുതിയത് വായിക്കുന്നത് വരെ കാത്തിരിക്കേണ്ടീ വന്നു, അയ്യാള്‍ക്ക് ഭാസ്ക്കര പട്ടേലര്‍ എന്ന പേരു വിളീക്കാന്‍. അതുവരെ അയ്യാള്‍ എനിക്ക് വെറൂം പട്ടേലരായിരുന്നു..
-വെറുതെ ആചാര്യന്‍
വൈരൂപ്യത്തിന്റെ സൗന്ദര്യം
പല ജോലിയ്ക്കും സൗന്ദര്യം ഒരു യോഗ്യതയായി കണക്കാക്കപ്പെടുന്നു. പക്ഷേ വൈരൂപ്യം അയോഗ്യതയായി കണക്കാക്കപ്പെടുന്നൂ എന്നു പറയാനാണു ഗിരിജയ്ക്കു ഇഷ്ടം. കസ്റ്റമര്‍ സര്‍വീസ്, റിസപ്ഷനിസ്റ്റ്, പ്രൈവറ്റു സെക്രട്ടറി, സെയില്‍സ് എക്സിക്യൂട്ടീവ്, ബാങ്കു കാഷ്യര്‍ എന്നിങ്ങനെ അവള്‍ ശ്രമിച്ചിട്ടു കിട്ടാതെ പോയ ജോലികളുടെ പട്ടിക വളരെ നീണ്ടതാണു. പ്രൈവറ്റു സ്കൂള്‍ ടീച്ചറിനും വൈരൂപ്യം പാടില്ലാ എന്നു ഈ ഇന്റര്‍വ്യൂ കൊണ്ടു മനസ്സിലായി. ഒരു കണക്കിനു ഈ ജോലി കിട്ടാതിരുന്നതും നന്നായി. വീടിന്റെ ആധാരം ബാങ്കില്‍ അടിയറ വയ്ക്കാതെ രക്ഷപ്പെട്ടല്ലോ എന്നാണവളുടെ പക്ഷം...
-തിരോന്തരം പയല്.
ബാങ്കുകള്‍ പൊതുഉടമസ്ഥതയിലാകണോ?
-വര്‍ക്കേഴ്സ് ഫോറം.
നൃപന്‍ ചക്രവര്‍ത്തിയോടു ചെയ്തത് വി. എസിനോടും
കേരളത്തിലെ ജനങ്ങളെ ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തിയ പി. ബിയും സി. സി യും അവസാനിച്ചു. അഴിമതി ചോദ്യം ചെയ്യുകയും എതിര്‍ക്കുകയും ചെയ്ത വി.എസിനെ പി. ബിയില്‍ നിന്നും പുറത്താക്കി. അഴിമതിയുടെ പേരില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കപ്പെട്ട പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയെ പാര്‍ട്ടി സംരക്ഷിക്കുകയും ചെയ്തിരിക്കുന്നു. അഴിമതിക്കെതിരെ എന്ത് നിലപാടാണ് സ്വീകരിക്കുകയെന്ന് ഇതിലൂടെ പാര്‍ട്ടി വ്യക്തമാക്കിയിരിക്കുകയാണ്.-മേരി ലില്ലി.
സംഗീതസാന്ദ്രമായി..
അയാള്‍ കാത്തിരിക്കുന്നു...
എപ്പോഴും ഒരു മാറ്റം ജീവിതത്തില്‍ വന്നുകൊള്ളണമെന്നില്ലല്ലോ. പലപ്പൊഴും നാം വിചാരിക്കാത്ത രീതിയില്‍ വിധി നമ്മെ നടത്തികൊണ്ടു പോകും.
അബ്ദുല്‍ഖാദര്‍ ഒരു പാടു കാലം ഹോട്ടല്‍ തൊഴിലാളിയായി കുടുംബം പുലര്‍ത്തി വരികയായിരുന്നു.
-
സിനിമ
വാമനന്‍
(ഇത് ഒരു സിനിമാ നിരൂപണമായി കാണാന്‍ സാധിക്കില്ല. ഒരു ശരാശരി ചെറുപ്പക്കാരന്റെ അഭിപ്രായങ്ങള്‍ മാത്രം.)നംഗനല്ലൂരിലെ വെറ്റ്രിവേല്‍ തിയെറ്ററില്‍ ഇന്നു ഞാന്‍ വാമനന്‍ എന്ന പടം കാണാന്‍ പോയിരുന്നു. പേര് പോലെ തന്നെ, വാമനനെ പോലത്തെ ഒരു കൊച്ചു പയ്യന്‍ പെട്ടെന്ന് വിശ്വരൂപം കൊള്ളുന്നത് പോലെയാണ് കഥയുടെ ഗതിയും.
-സന്തോഷ് പൊന്നമ്പലം.
കവിത.
കറുപ്പ്‌മഷി കൊണ്ടെഴുതുമ്പോള്‍
പകല്‍,
അക്ഷരങ്ങളില്‍ കുതിര്‍ന്ന്
ഒലിച്ചിറങ്ങും.
വഴി ചോദിക്കുവാന്‍
കണ്‍മുമ്പില്‍ വന്നുനില്‍ക്കുന്ന
മേഘം പോലെ
കടലാസ് വിളറി വെളുക്കും.
-നസീര്‍ കടിക്കാട്.
-ഹരീഷ് കീഴാറ്റൂര്‍
..വേനല്ക്കാഴ്ച..
ചോരത്തുള്ളികളില് ബ്രഷുരച്ച്അടര്ന്നു വീണ
ശിരസ്സുകള് സ്റ്റഫു ചെയ്ത്
പുതിയ ലോകം
മാറ്റി വെച്ച തലകള്‍ക്ക്
പൂപ്പല് ബാധിച്ചപ്പോള്
ഉണര്‍ന്നു വന്നവന്
വാഗണ് ട്രാജഡി..
-ഹന്‍ല്ലലത്.
കഥാവശേഷന്‍ ,....
അന്‍സാര്‍ നീ ,,.
കലാപത്തിന്റെ തിരു ശേഷിപ്പ് ,..
ദൈന്യതയുടെ അര്‍ത്ഥന്ന്ധരന്യാസം
രുധിര താണ്ഡവത്തിന്റെ നേര്‍ കാഴ്ച,..
റഹ്മത്ത് നഗറിന്റെ നിസംഗത ,.
-ശ്രീജിത്ത്.
പാലം.......
-ഗോപക് യൂ ആര്‍
കറുപ്പും വെളുപ്പും
വെളുത്ത പുറം ചുമരില്‍
എഴുതിയ ജീവിതം
കരികൊണ്ട്,
അലസമായി.ദു:ഖം,
സന്തോഷംഉന്മാദം, രതി,
ഇടയ്‌ക്കെപ്പൊഴോ വന്ന
വസന്തം.
എല്ലാം കറുപ്പ്.
ഇടയ്‌ക്കെപ്പൊഴോഒരു
കറുത്ത റോസാപ്പൂ.
-ദീപാങ്കുരന്‍.
വേളി
വടക്കേക്കോണില്നിന്നുംഒരു പഞ്ചവര്‍ണക്കിളി
ചിലച്ചുകൊണ്ട് പറന്നുപോയി.
അതിരുന്ന മാവ് മുറിയുകയാണ്,
മുറിയുകയല്ല, മുറിക്കുകയാണ്.
അത് മരിച്ച് താഴേക്ക് വീഴുന്നു.
മരണം...!
ഞാന്‍ ജനിക്കും മുന്‍പെ
എനിക്കു കിട്ടിയ വാഗ്ദത്തം.
-അബ്രൂസ്.
പടം
വെയിലിന്‍റെ ചില്ലകള്‍.
ജനലഴിയ്ക്കപ്പുറം നിന്ന്
മെല്ലിച്ച കൈവിരലുകള്‍ കൊണ്ട്
വെയില്‍ വരയ്ക്കയാണ്,
വേനലില്‍ മരിച്ച ചില്ലയെ!
-സെറീന.
പ്രിയപ്പെട്ട അമ്മേ , ഞാന്‍ പോകുന്നു, ഇനി എന്നെ അന്വേഷിക്കരുത് ....
-ഹരീഷ് തൊടുപുഴ.കുഞ്ഞോളങ്ങളില്‍...
-കുട്ടു-
ചിന്ത
തനിമലയാളം
ഇ പത്രം
ഹരിതകം
കലിക
നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.
blothram@gmail.com
1 comments:
ആശംസകള്‍.
Post a Comment