FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

27ജൂലൈ2009 - കൊടും വഞ്ചന!!!

Monday

ബ്ലോത്രവും ബൂലോകം ഓണ്‍ ലൈനും തെറ്റി ധാരണാ ജനകമായ വാര്‍ത്തകള്‍ കൊണ്ടു വീണ്ടും ബൂലോകരെ വഞ്ചിച്ചു. നേരറിയാന്‍ ഇതില്‍ പങ്കെടുത്ത വരോട് ചോദിച്ചാല്‍ മതി. അല്ലെങ്കില്‍ നാളെ മുതല്‍ ചെറായി ബ്ലോഗ് മീറ്റിനെക്കുറിച്ചുള്ള പോസ്റ്റുകള്‍ വായിക്കൂ....


ഒരറിയിപ്പ് : ചെറായി ബ്ലോഗ് മീറ്റില്‍ പുതിയൊരു റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുന്നു....നേരത്തെ 8 മണിക്കൂര്‍ കൊണ്ടു 227 കാരിക്കേച്ചര്‍ വരച്ച ശ്രീ സജീവ്‌ ഇന്നു മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടു 118 പേരുടെ കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!!! സജീവിന് ആശംസകള്‍ നേരാം..... ഇതാവട്ടെ ചെറായി മീറ്റിലെ ആദ്യ വിശേഷം.....
-ജോ.

(പലതവണ അവിടെ പങ്കെടുത്ത പലരോടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ മാത്രമെ ബ്ലോത്രം അപ് ഡേറ്റായി കൊടുത്തിട്ടുള്ളു. അല്ലാതെ കെട്ടിച്ചമച്ച ഒരു വാര്‍ത്തകളും ഞങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വാര്‍ത്തകള്‍ അപ്പപ്പോള്‍ ബൂലോഗരിലെത്തിക്കാനുള്ള താല്പര്യം മാത്രമായിരുന്നു ബ്ലോത്രത്തിന്. എന്തു കൊണ്ടോ അവിടത്തെ വാര്‍ത്തകള്‍ അപ്പപ്പൊള്‍ പുറത്തെത്തിക്കുന്നതിന് സംഘാടകര്‍ ഒരു മുന്‍ കൈയും എടുത്തില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. പങ്കെടുക്കാത്ത എല്ലാവര്‍ക്കും പങ്കെടുത്തവരോട് അപ്പപ്പോള്‍ ഫോണ്‍ ചെയ്ത് ചോദിക്കാന്‍ കഴിയുമായിരുന്നോ? ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് അതില്‍ പങ്കെടുത്തവരിടുന്ന പോസ്റ്റുകള്‍ വായിച്ച് അറിഞ്ഞാല്‍ മതിയെന്നായിരുന്നുവോ?- ബ്ലോത്രം

സൂത്രന്‍,
തെറ്റുകള്‍ കാണിച്ചു തരാന്‍ അവര്‍ എഴുതിയതും മറ്റും ഇപ്പോള്‍ അതിലില്ല. ( ഒരു സ്ക്രീന്‍ ഷോട്ട് എടുക്കാതിരുന്നത് എന്റെ വിവേകമില്ലായ്മ ) എന്റെ ഈ റിപ്പോര്‍ട്ടും അതില്‍ വന്നിരുന്നു. എതിര്‍പ്പ് കൂടിയപ്പോള്‍ ഇന്ന് ഉച്ചയ്ക്ക് മുന്നേ അവര്‍ അത് രണ്ടും അപ്രത്യക്ഷമാക്കി
.

(മുകളില്‍ ജോ എന്ന ബ്ലോഗറുടെ പോസ്റ്റ് ആണ്. അതിലെ ജോയുടെ ഒരു കമന്റും.. ജോയുടെ വാര്‍ത്ത ഇപ്പോഴും ബ്ലോത്രത്തില്‍ കിടക്കുമ്പോഴാണ് ഇത്തരം നുണപ്രസ്താവന)


ഇത് തെറ്റായ പ്രസ്താവനയാണ്. വീണിടത്ത് കിടന്നുരുളുന്നതിന് സമം. ഫ്ലാഷ് ആയി കൊടുത്ത സ്ക്രോളുകള്‍ മാത്രമെ മാറ്റിയിട്ടുള്ളു. അത് വാര്‍ത്തയാക്കിയപ്പോള്‍. അല്ലാതെ ബ്ലോത്രത്തില്‍ വന്ന ഒരു വാര്‍ത്തയും ഡിലീറ്റിയിട്ടില്ല. താങ്കളുടെ റിപോര്‍ട്ട് ഇപ്പോഴും അവിടെ തന്നെയുണ്ട്, ബ്ലോത്രത്തിന്റെ വിശദീകരണത്തിനൊപ്പം. ഇത് ഇന്നലെ മുതല്‍ വായിച്ച വായനക്കാര്‍ പറയട്ടെ, ഇതില്‍ നിന്ന് ഏതെങ്കിലും വാര്‍ത്ത ഡിലീറ്റ് ചെയ്തതായിട്ട്.
അതു പോലെ ബ്ലോത്രം ഇതുവരെ പ്രസിദ്ധീകരിച്ച എല്ലാ ചെറായി വാര്‍ത്തകളും അതുപോലെ തന്നെ ആര്‍ക്കിവില്‍ ഉണ്ട്. ഞങ്ങള്‍ ഞങ്ങളുടെ നിലപാടില്‍ ഉറച്ച് നില്‍ക്കുന്നു.

ഈ നുണപ്രസ്താവനയില്‍ നിന്നു തന്നെ ഒരു കാര്യം വ്യക്തം, സംഘാടകര്‍ ആരെയൊക്കെയോ ഭയപ്പെട്ടിരുന്നു. അതു കൊണ്ട് തന്നെയാണ് അടിസ്താനമില്ലാത്ത ഇത്തരം പ്രസ്താവനകള്‍.

രാഷ്ട്രീയപ്പാര്‍ട്ടികളുടെ മീറ്റിംഗ് അടച്ചിട്ട മുറിയില്‍ കൂടുമ്പൊള്‍ അപ്പപ്പോള്‍ വാര്‍ത്തകൊടുക്കുന്ന പത്രങ്ങള്‍ ചെയ്യുന്നപോലൊന്നും ഞങ്ങള്‍ ചെയ്തിട്ടില്ല. ഇത്രക്ക് അസഹിഷ്ണുതയാണ് നിങ്ങള്‍ക്കെങ്കില്‍ ഹാ കഷ്ടം എന്നേ പറയാനുള്ളു.

ജോയുടെ ഈ പ്രസ്താവന അപലപനീയമാണ്. ബ്ലോത്രം ഇവിടെ ചെയ്ത തെറ്റ് ചൂണ്ടിക്കാണിക്കാന്‍ മറ്റ് വായനക്കാരോട്, മീറ്റിലെ മറ്റ് സംഘാടകരോടും അഭ്യര്‍ത്ഥിക്കുന്നു.


പ്രിയ ബ്ലോത്രം വായനക്കാരെ,

നിങ്ങള്‍ പറയുക, ചെറായി ബ്ലോഗ് മീറ്റ് വാര്‍ത്തകളില്‍ എന്ത് വളച്ചൊടിക്കലുകളാണ് ബ്ലോത്രം ചെയ്തിരിക്കുന്നത് എന്ന്..

എന്ത് വഞ്ചനയാണ് ബ്ലോത്രം ചെറായി മീറ്റിനോട് കാണിച്ചതെന്ന്?

ബ്ലോത്രം ചെറായി മീറ്റ് തകര്‍ക്കാനായി ഏതെങ്കിലും രീതിയില്‍ ശ്രമിച്ചതായി നിങ്ങള്‍ക്ക് തോന്നിയോ?

ഇത് ഒരു പത്രത്തിന്റെ സ്വഭാവം ഉള്ളതാവുമ്പോള്‍ അനുകൂലമായതും പ്രതികൂലമായതുമായ വാര്‍ത്തകള്‍ (പോസ്റ്റുകള്‍) കൊടുക്കുക എന്നല്ലാതെ അനുകൂലമായ വാര്‍ത്തകള്‍ മാത്രമെ കൊടുക്കാവൂ എന്ന് പറയാമോ?

നിങ്ങളുടെ പ്രതികരണം പ്രതീക്ഷിക്കുന്നു...

ഇതിന്റെ പേരിലൊരു വിവാദം വേണ്ട എന്നാണ് കരുതിയത്. പക്ഷെ നുണ പ്രസ്താവനകളുമായി വീണ്ടും ബ്ലോത്രത്തെ ആക്രമിക്കുന്നത് നോക്കിയിരിക്കാന്‍ കഴിയില്ല.

11 comments:

കാപ്പിലാന്‍ said...

Welldone my boys .
അങ്ങനെ നാവുകള്‍ ഉയരട്ടെ . വിലങ്ങണിഞ്ഞ നാവുകള്‍ ഉയരണം .

മൗനം വിഡ്ഢികള്‍ക്കു മാത്രമാണ് ആഭരണം .
ഗ്രേറ്റ്‌ .

ആ ജോയെയും കൂട്ടുകാരെയും മുതലകള്‍ക്ക് ഭക്ഷണമായി കുളത്തിലേക്ക് എറിയൂ

ബ്ലോത്രം said...

നാട്ടുകാരാ,

ബ്ലോത്രം ചോദിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയല്ലല്ലോ ഇത്?

പല ബ്ലോഗര്‍മ്മാരും ചെറായി മീറ്റിനെ വിമര്‍ശിച്ചിട്ടുണ്ട്. ബ്ലോത്രം വിമര്‍ശിച്ചിട്ടുണ്ടോ? അതേപ്പറ്റി വരുന്ന ഓരോ വാര്‍ത്തകളും പ്രാധാന്യത്തോടെ കൊടുക്കുകയല്ലാതെ?

വിമര്‍ശനങ്ങളും വാര്‍ത്തയായി കൊടുത്തിട്ടുണ്ട്. അത് ബ്ലോത്രത്തിന്റേതാണ് എന്ന് ആരോപിക്കരുത്.

ജോ l JOE said...

പ്രിയ ബ്ലോത്രം , എന്റെ വാര്‍ത്ത മുക്കിയതായും നിങ്ങള്‍ ഇട്ടിരുന്ന ഫോട്ടോയും കാണുന്നില്ല എന്ന് പറഞ്ഞു എനിക്കൊരു ഫോണ്‍ വന്നപ്പോള്‍ ആണ് ഞാന്‍ വീണ്ടും ബ്ലോത്രതിലേക്ക് പോയത്. നോക്കിയപ്പോള്‍ കാര്യം ശരി ബീരാന്‍ കുട്ടിയുടെ മാത്രമേ കാണുന്നുള്ളൂ.,,, അതനുസരിച്ച് എന്റെ പോസ്റ്റില്‍ സൂത്രന് മറുപടി നല്‍കി. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വ്യക്തി വീണ്ടും വിളിച്ചു വാര്‍ത്ത പഴയത് പോലെ തന്നെ വീണ്ടും ഉണ്ട് എന്ന് പറഞ്ഞു. നോക്കിയപ്പോള്‍ അതും ശരി. ഉടന്‍ ഞാന്‍ എന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത് ഡിലീറ്റ് ചെയ്തു. അതിനും കുറെ ശേഷമാണ് ഫോല്ലോ അപ്പിലെ കമണ്റ്റ്‌ വീണ്ടും എടുത്തു നിങ്ങള്‍ എന്റെ പോസ്റ്റില്‍ കമന്റിയത്. ഞാന്‍ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നറിഞ്ഞിട്ടു പോലും അതൊരു പോസ്ടാക്കി ഇപ്പോള്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ചു. ...........കൂടുതല്‍ മറുപടി നിങ്ങള്‍ അര്‍ഹിക്കുന്നില്ല , എനിക്കതിനു സമയവും ഇല്ല.
മുതലയ്ക്ക് കൊടുക്കേണ്ടത് ആരെ ആണെന്ന് എല്ലാവര്ക്കും നന്നായി അറിയാം. അത് കൊണ്ടല്ലേ ഒരിക്കല്‍ എരിഞ്ഞടങ്ങിയത്....

കാപ്പിലാന്‍ said...

എരിഞ്ഞിറങ്ങിയത് വീണ്ടും തീ പോലെ പടര്‍ന്നു കയറിയത് ആരും കണ്ടില്ല എന്നുണ്ടോ ? ഇനി ചെറായിയിലെ കടല്‍ വെള്ളം മുഴുവന്‍ കൊണ്ടുവന്നാലും ആ തീ അണയ്ക്കാന്‍ കഴിയില്ല . കൊള്ളികള്‍ എരിഞ്ഞടങ്ങിയത് സംഘാടകരുടെ കഴിവുകൊണ്ടാണ്‌ എന്ന് പറഞ്ഞ ജോ , ഞാന്‍ വീണ്ടും വീണ്ടും ഒന്ന് കൂടി ചിരിക്കട്ടെ .

ഇതിലും വലിയ വെള്ളിയാഴ്ച ബാപ്പ പള്ളിയില്‍ പോയില്ല . പിന്നാ ഈ ചെറിയ വെള്ളിയാഴ്ച .

ബ്ലോത്രം said...

ജോ,

“എനിക്കൊരു ഫോണ്‍ വന്നപ്പോള്‍ ആണ് ഞാന്‍ വീണ്ടും ബ്ലോത്രതിലേക്ക് പോയത്. നോക്കിയപ്പോള്‍ കാര്യം ശരി ബീരാന്‍ കുട്ടിയുടെ മാത്രമേ കാണുന്നുള്ളൂ.,,, അതനുസരിച്ച് എന്റെ പോസ്റ്റില്‍ സൂത്രന് മറുപടി നല്‍കി. എന്നാല്‍ അര മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ആ വ്യക്തി വീണ്ടും വിളിച്ചു വാര്‍ത്ത പഴയത് പോലെ തന്നെ വീണ്ടും ഉണ്ട് എന്ന് പറഞ്ഞു. നോക്കിയപ്പോള്‍ അതും ശരി.“

ഇത് ശരിയാ‍യ നിലപാടല്ല. കാരണം ആ വാര്‍ത്ത ഒരു സമയത്തും ഡിലീറ്റ് ചെയ്തിട്ടില്ല.

“ഉടന്‍ ഞാന്‍ എന്റെ പോസ്റ്റില്‍ കമന്റ് ചെയ്തത് ഡിലീറ്റ് ചെയ്തു. അതിനും കുറെ ശേഷമാണ് ഫോല്ലോ അപ്പിലെ കമണ്റ്റ്‌ വീണ്ടും എടുത്തു നിങ്ങള്‍ എന്റെ പോസ്റ്റില്‍ കമന്റിയത്.“

കുറെ ശേഷമല്ല, ഉടനെ തന്നെ..

“ ഞാന്‍ എഴുതിയ കമന്റ് ഡിലീറ്റ് ചെയ്തു കളഞ്ഞു എന്നറിഞ്ഞിട്ടു പോലും അതൊരു പോസ്ടാക്കി ഇപ്പോള്‍ നിങ്ങള്‍ പ്രസിദ്ധീകരിച്ചു.“

നിങ്ങള്‍ കമന്റ് ഇട്ടത് ഡിലിറ്റിയത് അറിയാതെയാണ് ഇ മെയില്‍ ഫോര്‍വേഡില്‍ കമന്റ് കണ്ടപ്പോഴാണ് ഈ പോസ്റ്റ് ഇട്ടതും. നിങ്ങ്ല് കമന്റ് അപ്രൂവല്‍ വെച്ചതു കൊണ്ട് സമയമെടുത്തിരിക്കാം. പിന്നെ നോക്കിയപ്പോള്‍ കമന്റ് ഡിലീറ്റൈയതായി കണ്ടു. എന്നാലും ഈ പോസ്റ്റും ഡിലീറ്റ് ചെയ്യാന്‍ ഉദ്ദേശിക്കുന്ന്ന്നില്ല. ബ്ലോത്രം വഞ്ചന കാണിച്ചു എന്ന ആരോപണം നിലനില്‍കുന്നിറ്റത്തോളം ബ്ലോത്രത്തിനെ ഇതേപ്പറ്റി ആക്രമിക്കുന്നിടത്തോളം ബ്ലോത്രം അതിനെ ശക്തിയായി എതിര്‍ക്കും. വിവാദം വേണ്ട എന്നാണ് ബ്ലോത്രം കരുതിയിരുന്നത്. കാപ്പിലാനും സംഘാടകരും തമ്മിലുള്ള പ്രശ്നത്തിലും ബ്ലോത്രം എല്ലാ വാര്‍ത്തകളും കൊടുക്കുക എന്ന നിലപാടെ എടുത്തിരുന്നുള്ളു. കാപ്പിലാന്‍ ബ്ലോത്രത്തില്‍ എഴുതുന്നുണ്ട് എന്ന് കരുതി കാപ്പിലാന്റെ നിലപാടുകളെ അനുകൂലിച്ച് ഞങ്ങള്‍ ഒരു പോസ്റ്റും ഇട്ടിട്ടില്ല.

“...കൂടുതല്‍ മറുപടി നിങ്ങള്‍ അര്‍ഹിക്കുന്നില്ല , എനിക്കതിനു സമയവും ഇല്ല.“

ഇതൊന്നും ബ്ലോത്രം ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടിയല്ല, ബ്ലോത്രത്തിന് ധാരാളം സമയമുണ്ട്, ബ്ലോത്രത്തിനെതിരെയുള്ള ആരോപണങ്ങള്‍ക്ക് മറുപടി പറയാന്‍.

vahab said...

കാപ്പിലാന്‍,
ഓരോരുത്തരും ഇങ്ങനെ മുതലയ്‌ക്ക്‌ കൊടുക്കാനൊക്കെ ഒരുങ്ങിപ്പുറപ്പെട്ടാല്‍ എന്താവും സ്ഥിതി...?

vahab said...

ജോ & ബ്ലോത്രം.....

ബ്ലോത്രത്തിലെ ഉള്ളടക്കം സംബന്ധിച്ചുള്ള ചില തെറ്റിദ്ധാരണകളാണ്‌ ആശയക്കുഴപ്പങ്ങളുണ്ടാക്കിയതെന്നു തോന്നുന്നു. ബോധപൂര്‍വ്വമാവില്ല. രണ്ടു പേര്‍ക്കും ഇവിടെ ഒന്നു ഷേക്ക്‌ ഹാന്‍ഡ്‌ കൊടുത്തു പിരിഞ്ഞുകൂടേ?

ബ്ലോത്രം said...

വഹാബ്,
ഒരു പത്രസ്വഭാവത്തിലുള്ള ബ്ലോഗ് ആവുമ്പോള്‍ എല്ലാ വാര്‍ത്തകളും കൊടുക്കും. അത് ആര്‍ക്കെങ്കിലും അനുകൂലമാണോ പ്രതികൂലമാണൊ എന്ന് ബ്ലോത്രത്തിന് വിഷയമല്ല.

ബ്ലോത്രം ഇതുവരെ പ്രാധാന്യത്തോടെ കൊടുത്ത മീറ്റ് വാര്‍ത്തകള്‍, തലേദിവസം കൊടുത്ത എല്ലാ മീറ്റ് പോസ്റ്റുകളും ഒക്കെ ബൂലോഗര്‍ കണ്ടതല്ലെ? ഇന്റര്‍ നാഷണല്‍ കോളുകള്‍‍ വിളിച്ചാണ് പലരോടും ചോദിച്ച് മീറ്റ് വാര്‍ത്തകള്‍ കൊടുത്തത്. (സംഘാടകരിലൊരാളെയും വിളിച്ചിരുന്നു) മീറ്റ് അപ് ഡേറ്റുകള്‍ പൂര്‍ണ്ണമല്ലാ‍യിരുന്നു എന്നറിയാം (ഇത് മാത്രമല്ലല്ലോ ജോലി) എന്നിട്ടും ഒരു അഭിനന്ദനം പറയണ്ട, പകരം വാര്‍ത്ത വളച്ചൊടിച്ചെന്നും വാര്‍ത്ത ഡിലീറ്റി എന്നും മീറ്റിനെ വഞ്ചിച്ചു എന്നും ആരോപിക്കുമ്പോള്‍ അതിനു മറുപടി പറയേണ്ട ബാധ്യത ബ്ലോത്രത്തിനുണ്ട്.
ഇവിടെ ആര് ആരെയാണ് വഞ്ചിച്ചത്?

.. said...

സത്യത്തില്‍ ബ്ലോത്രത്തിനു എതിരെയുള്ള ഈ പോസ്റ്റ്‌ ശരിയായില്ല .....ഇതില്‍ ബ്ലോത്രം തെറ്റുകാരനല്ല എന്ന് എനിക്ക് അറിയ്യം..........ഇതാണ് ഞാന്‍ ആ പോസ്റ്റില്‍ കമന്റ്‌ ഇട്ടിരിക്കുന്നത് ..." എന്തായാലും ഈ പോസ്റ്റ്‌ ബ്ലോത്രത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളെയും കളിയാക്കുകയാണ് ചെയ്തത് എന്നതില്‍ സംശയമില്ല ...നിങ്ങള്‍ ഈ പോസ്റ്റില്‍ ബ്ലോത്രം വിശ്വാസ വഞ്ചന കാണിച്ചു എന്ന് പറയുകയല്ലാതെ വ്യെക്തമായ തെളിവുകള്‍ നിരത്തിയിട്ടില്ല ...ഒപ്പം ചെറായി മീറ്റിന്റെ വാര്‍ത്തകള്‍ ഉടനെ തന്നെ അറിയിക്കാനും ബ്ലോത്രം മാത്രമേ ഉണ്ടായിരുന്നുള്ളൂ ഒപ്പം ഈ മീറ്റിന്റെ നടത്തിപ്പുകളെ കുറിച്ചുള്ള വാര്‍ത്തകള്‍ അതിന്റെ ആവേശത്തില്‍ ഞങ്ങളില്‍ എത്തിച്ചതും ബ്ലോത്രം തന്നെയായിരുന്നു
.അതിനാല്‍ ബ്ലോത്രത്തെ അവഹേളിച്ചത് ശരിയായില്ല .....അടുത്ത കാലത്ത് തുടങിയ ഈ സംരംഭത്തെ വിജയിപ്പിക്കുക എന്നത് നമ്മുടെ ഉത്തരവാദിത്വം ആണ് ...ഒപ്പം ഇത് ബൂലൊകത്തെ പിളര്‍പ്പിനെയും സൂചിപിക്കുന്നു ....അതിനാല്‍ ഈ പോസ്റ്റ്‌ ശരിയായില്ല ...അതിനാല്‍ ഒരു പരസ്യ ക്ഷമാപണം ഇതില്‍ ആവശ്യമാണ്...ഒപ്പം ഈ പോസ്റ്റ്‌ പിന്‍വലിക്കുക ......ബ്ലോത്രത്തെ പ്രോത്സാഹിപ്പിക്കുക ................ദയവായി ........വളരെ അഭിനന്ദനാര്‍ഹമായ മുന്നേറ്റം ...ഒപ്പം വളരെ ഭംഗിയായ റിപ്പോര്‍ട്ടും ......ആശംസകള്‍ ....."

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

പ്രിയപ്പെട്ടവരെ,ബ്ലോഗ് എഴുതാന്‍ ഭാഗ്യം ലഭിച്ചവര്‍ എന്ന നിലയില്‍ ഒറ്റക്കെട്ടായി ബ്ലോഗ് സൗഹൃദത്തെ കാണണം എന്ന് ദയവായി ഞാന്‍ എന്റെ പ്രിയ കൂട്ടുകാരോട് പറയുകയാണ് ഈ വേളയില്‍.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP