19ജൂലൈ2009 - കോടുന്ന ബന്ധങ്ങള്‍..
Saturday
നേടുന്ന കോടിയിൽ, കോടുന്ന ബന്ധങ്ങൾ !
സത്യമേവ ജയതേ.
പറയുന്നതെല്ലാം സത്യമാവണം, ഇല്ലെങ്കിൽ നരകത്തിലാവും ഭഗവതി നമ്മെ കൊണ്ടുപോവുക എന്ന ‘കള്ളം’ എന്നോടാദ്യം പറഞ്ഞുതന്നത് എന്റെ മുത്തശ്ശിയാണ് ! സത്യം പറഞ്ഞില്ലേൽ നിന്റെ കണ്ണ് പൊട്ടിപ്പോവുമെന്ന ‘കള്ളം‘ എന്നോടാദ്യം പറഞ്ഞതോ എന്റെ കളരിയാശാനായ നാണുവാശാനും !!
സത്യം എന്ന സദ്ഗുണം എന്നിൽ നിറയ്ക്കാൻ ‘നരകത്തിൽ പോവുമെന്നും കണ്ണുപൊട്ടിപ്പോവുമെന്നു‘മൊക്കെ കള്ളം പറഞ്ഞ മുത്തശ്ശിയും നാണുവാശാനും. അതെ. ചിലപ്പോൾ ‘സത്യ‘ത്തെ രക്ഷിക്കാനായെങ്കിലും കുഞ്ഞുകുഞ്ഞുകള്ളങ്ങളെ കൂട്ടുപിടിയ്ക്കേണ്ടി വന്നേക്കാം. സാധ്യത മാത്രമാണ്...
-പൊങ്ങുമ്മൂടന്‍.
സ്വവര്‍ഗ ലൈംഗികതയ്‌ക്ക് നിയമപരിരക്ഷ നല്‌കാന്‍ നീക്കം; സദാചാര രാഹിത്യത്തിന് നിയമത്തിന്റെ മറക്കുടയോ?
കടപ്പാട്:
സ്വാതന്ത്ര്യത്തിന്റെ പരിധി എത്രയാണ്? ഈ ചോദ്യത്തിന് ഒരു നാടന്‍ മറുപടിയുണ്ട്. നിങ്ങള്‍ക്ക് കൈവീശാം, പക്ഷേ അത് അന്യന്റെ മൂക്കില്‍ സ്‌പര്‍ശിക്കരുത്. അക്ഷരംപോലുമറിയാത്ത സാധാരണക്കാരന്റെ അറിവാണിത്. എന്നാല്‍ പത്തുകൊല്ലം സ്‌കൂളിലും പിന്നെ അഞ്ചുകൊല്ലം കോളെജിലും തുടര്‍ ന്ന് നിയമക്കോളെജിലും പഠിച്ചിറങ്ങി പതിറ്റാണ്ടുകള്‍ അഭിഭാഷകനായും പിന്നെ വര്‍ഷങ്ങളോളം ജഡ്‌ജായും പരിചയിച്ചവര്‍ക്ക് ഇത് തിരിയാതെ പോകുന്നത് അക്കാദമിക പഠനത്തിന്റെ തിരക്കിനിടക്ക് നാട്ടിന്‍പുറത്തെ ചായക്കടയിലെങ്കിലും ഒന്നു കയറിനോക്കാന്‍ നേരമില്ലാതെ പോയതുകൊണ്ടാകാം. ഇന്ത്യന്‍ ഭരണഘടനയിലെ 14,15,21 അനുഛേദങ്ങ ളുടെ ലംഘനമെന്ന നിലയില്‍ സ്വവ ര്‍ഗലൈംഗിതക്കെതിരായ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 377-ാം വകുപ്പ് റദ്ദാക്കാനുള്ള ദല്‍ഹി ഹൈക്കോടതിയുടെ വിധികേട്ടപ്പോഴാണ് ഇങ്ങനെ ചിന്തിച്ചുപോയത്..
സ്വവർഗ്ഗ രതിയും മത വിശ്വാസങ്ങളും പിന്നെ നമ്മളും..
സ്വവർഗ്ഗ രതി ദില്ലി ഹൈക്കോടതി ശരി വച്ചപ്പോൾ മുതൽ തുടങ്ങിയതാണ് മത നേതാക്കന്മാരുടെ ബഹളം. നമ്മുടെ പ്രചാരകനെ പോലെ ഉള്ളവരും പിന്നെ കത്തോലിക്കാ സഭയുടെ ബ്ലോഗും ഒക്കെ ലോകം അവസാനിക്കാൻ പോകുന്നതുപോലെ ആണ് മുറവിളി കൂട്ടുന്നത്. അങ്ങനെ പ്രകൃതി വിരുദ്ധ ലൈംഗികത എന്നത് കഴിഞ്ഞ കുറേ ദിവസങ്ങളിലായി ഏറ്റവും അധികം കേൾക്കുന്ന വാക്കും ആയി. അങ്ങനെ ഇരിക്കുമ്പോളാണ് എനിക്കൊരു സംശയം വന്നത്. എന്താണ് പ്രകൃതി വിരുദ്ധം എന്നത് കൊണ്ട് ഉദ്ദേശ്ശിക്കുന്നത്? പ്രകൃതി എന്ന വാക്ക് പ്രധാനമായും രണ്ട് അർത്ഥത്തിൽ ഉപയോഗികാറുണ്ട് . ഒന്ന് അത് നമ്മുടെ ചുറ്റുപാടും കാണുന്നവയെ ( അതായത് മരങ്ങളും മറ്റുള്ളവരും വിവിധ ജന്തുക്കളും ഒക്കെ അടങ്ങിയ ആ സംഭവം ) പൊതുവായി പ്രതിനിധീകരിക്കുന്ന വാക്ക്. മറ്റേ അർഥം പെരുമാറ്റ ശീലം എന്നൊക്കെ പറയുന്ന ആ അത്. പക്ഷെ രണ്ടാമത്തേതിനുള്ള ശരിയായ വാക്ക് പ്രകൃതം എന്നാണല്ലോ. ആ നിലയിൽ പ്രകൃതി വിരുദ്ധം എന്നതു കൊണ്ട് എന്തായിരിക്കും അർഥമാക്കുന്നത്? ന്യായമായും അത് ആദ്യം പറഞ്ഞ ആ സംഭവത്തിന് മൊത്തത്തിൽ കേടുപാടുകൾ വരുത്തുന്ന എന്തെങ്കിലും കാര്യം ആയിരിക്കില്ലേ?
-സുബിന്‍ പി തോമസ്.
-സുബിന്‍ പി തോമസ്.
സമുദായങ്ങളോട് CPM പ്രതികാരം ചെയ്യുന്നു.: ചെന്നിത്തല
വിവരദോഷം പറയുന്നവരുടെ പേരിന്റെ കൂടെ നാടിന്റെ പേർ ഇടരുതെന്ന് അപേക്ഷ. കെ.പി.സി.സി പ്രസിഡന്റ് രമേശ് എന്ന മതിയായിരുന്നു അങ്ങനെ ആയാൽ ആനാട്ടുകാരുടെ തല കുനിയേണ്ടി വരില്ലല്ലോ! ലാവലിൽ ഇരുതലമൂരി ആയതോട് കൂടെ അതിന്റെ പിടിവിട്ടു ഇല്ലെങ്കിൽ തിരിഞ്ഞ് കടിച്ചാലോ ? കെ.പി.സി.സി പ്രസിഡന്റ് ആകുമ്പോൾ എന്തെങ്കിലും ആരോപിക്കണ്ടെ അല്ലെങ്കിൽ “ഹൈക്കമാന്റ് “ എന്തു വിചാരിക്കും...
-വര്‍ത്തമാനം.
ആ ചെക്കന്റൊരു കാര്യേ....
കനത്ത മഴ മൊയ്മാക്കയുടെ ചായപ്പീടികയുടെ ഓലയും തുളച്ച് പെയ്തുകൊണ്ടിരുന്നു.തണുത്താറിയ കട്ടന്‍ചായ മുന്നിലെത്തിയപ്പോള്‍ പി വി ഡി നായരുടെ പരിഹാസം.
'എന്താ മൊയ്മതേ അന്റെ പാര്‍ട്ടി പോലെ ചായയും തണുത്തിരിക്കുന്നത്.'ആ അതിപ്പൊ മഴയൊക്കെയല്ലെ തണുപ്പൊക്കെയുണ്ടാവും.മൊയ്മാക്കയുടെ മന്റ്.
അതുപോട്ടെ ഇയൊരു വിശേഷം അറിഞ്ഞാ
എന്താ നായരെ
നമ്മടെ കോഴിശേഖരന്റെ മോള് ചാടിപ്പോയീത്രെആ കല്യാണം കഴിച്ച പെണ്ണോ? മൊയ്മാക്കയുടെ അത്ഭുതം...
-കൃഷ്ണപ്രസാദ്.
'എന്താ മൊയ്മതേ അന്റെ പാര്‍ട്ടി പോലെ ചായയും തണുത്തിരിക്കുന്നത്.'ആ അതിപ്പൊ മഴയൊക്കെയല്ലെ തണുപ്പൊക്കെയുണ്ടാവും.മൊയ്മാക്കയുടെ മന്റ്.
അതുപോട്ടെ ഇയൊരു വിശേഷം അറിഞ്ഞാ
എന്താ നായരെ
നമ്മടെ കോഴിശേഖരന്റെ മോള് ചാടിപ്പോയീത്രെആ കല്യാണം കഴിച്ച പെണ്ണോ? മൊയ്മാക്കയുടെ അത്ഭുതം...
-കൃഷ്ണപ്രസാദ്.
ഒരനോണിപ്പത്രവും ഞാനും
കരീം മാഷ് എന്ന തൂലികാ നാമം ഞാൻ ബ്ലോഗിൽ വന്നതിനു ശേഷം മാത്രം സ്വീകരിച്ചതാണ്. പക്ഷെ നാട്ടിൽ വർഷങ്ങൾക്കു മുൻപേ ഞാൻ അറിയപ്പെടുന്ന്തു അതേ നാമത്തിലാണ്.ഒരു പതിറ്റാണ്ടിലധികം 'അക്ഷര'യിൽ അധ്യാപകനായതിന്റെ ബാക്കിപത്രം.
"കരീം മാഷേ" എന്ന ആ സംബോധന എനിക്കു വളരെ ഇഷ്ടമാണ് ..
-കരീം മാഷ്.
സത്യസന്ധനായ പാക്കിസ്ഥാനി...
ഇന്നലെ രാവിലെ ഓഫീസിൽ ഇരിക്കുമ്പോൾ ഒരു സുഹ്യത്ത് അടുത്തു വന്നു പറഞ്ഞു ഈ Hala card (റീ ചാർജ്ജ് കൂപ്പൺ)നീ എന്റെ ഒരു സ്നേഹിതന് എത്തിക്കണം.ഒരാൾക്ക് ഒരു ഉപകാരം ചെയ്യാം എന്ന നിലക്ക് ഞാൻ അത് സന്തോഷപൂർവ്വം സ്വീകരിക്കുകയും ചെയ്തു.കൂട്ടത്തിൽ അവൻ പറഞ്ഞു നീ ഇതു റീചാർജ്ജ് ചെയ്തിട്ട് അവൻക്ക് ട്രാൻസ്ഫർ ചെയ്താലും മതി.എനിക്ക് സന്തോഷമായി കാരണം ഞാൻ റിചാർജ്ജ് ചെയ്താൽ എനിക്ക് ഒരു വർഷത്തെ വാലിഡിറ്റിയും കിട്ടും.സുഹ്യത്തിന്റെ മൊബൈലിലേക്ക് പൈസ പോവുകയും ചെയ്യും.നെയ്യപ്പം തിന്നാൽ രണ്ട് ഉണ്ടു കാര്യം.ഞാൻ വേഗം റീചാർജ്ജ് ചെയ്ത് അവന്റെ മൊബൈലിലേക്ക് ട്രാൻസ്ഫർ ചെയ്തു. ഒരു 10-15 മിനുട്ടിന് ശേഷം സുഹ്യത്ത് വിളിക്കുന്നു എവിടെ പൈസ എന്നും ചോദിച്ച്...-സൂത്രന്‍
കുഞ്ചമ്പുമാഷും പാഞ്ചാലിമാരും പിന്നെ കുട്ട്യോളും
ആകാശത്ത് വെള്ള കീറി തുടങ്ങുന്നതേയുള്ളു. കുഞ്ചമ്പുമാഷ് ചൂലെടുത്ത് കൂട്ടത്തിലൊരു സൂര്യനമസ്കാരവും ചെയ്ത് തന്റെ ദിനചര്യയ്ക്ക് ഒരു ഭംഗവും വരുത്താതെ മുറ്റം വൃത്തിയാക്കാല് ചടങ്ങ് തുടങ്ങി. രാത്രിയിലെ കള്ളിന്റെ കെട്ടിറങ്ങാത്തത് കൊണ്ടാണോയെന്നറിയില്ല കാലിന് ഒരു ഇടറ്ച്ച. പണ്ടെപോലെ ഒന്നും ഫലിക്കുന്നില്ല.
മാഷന്മാരും ടീച്ചറ്മാരും തിങ്ങിവിങ്ങിയ കുടുംബ്ബത്ത് അടുത്തൂണ്‍ പറ്റിയ വാദ്ധ്യാറ്ക്ക് എന്ത് വില. കുറ്റിച്ചൂലിന് സമം. പച്ചിലകള്‍ക്ക് ചിരിക്കാം എന്നാലും എന്റെ പത്മനി ടീച്ചറെ..വിടരാത്ത മൊട്ട് പോലെ അകത്ത് പഴയെ ചൂല്‍ പോലെ കുഞ്ചമ്പുമാഷ് കോലായില്‍. പെന്‍ഷന്‍ പറ്റിയാലെങ്കിലും മധുവിധു ആഘോഷിക്കാമെന്ന് കരുതിയ കുഞ്ചമ്പുമാഷ് ക്ലീന്‍ ഔട്ടായി. പത്മനി ടീച്ചറക്ക് കുഞ്ചമ്പുമാഷ് ഇന്നും ലക്ഷദ്വീപില്‍ തന്നെ. വറഷങ്ങളായി ശീലിച്ച് പോന്നത് മാറ്റാന്‍ പറ്റില്ലെന്ന് പത്മനി ടീച്ചറ് കുഞ്ചമ്പുമാഷെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞത്രെ. എന്നാലും എന്റെ പത്മീ നിന്റെ അഞ്ചാറ് കുട്ടികളുടെ അച്ചനല്ലെ എന്ന് ചോദിക്കാന്‍ കുഞ്ചമ്പുമാഷയ്ക്ക് ധൈര്യവും വന്നില്ല.
-ഇ ആര്‍ സി.
മാഷന്മാരും ടീച്ചറ്മാരും തിങ്ങിവിങ്ങിയ കുടുംബ്ബത്ത് അടുത്തൂണ്‍ പറ്റിയ വാദ്ധ്യാറ്ക്ക് എന്ത് വില. കുറ്റിച്ചൂലിന് സമം. പച്ചിലകള്‍ക്ക് ചിരിക്കാം എന്നാലും എന്റെ പത്മനി ടീച്ചറെ..വിടരാത്ത മൊട്ട് പോലെ അകത്ത് പഴയെ ചൂല്‍ പോലെ കുഞ്ചമ്പുമാഷ് കോലായില്‍. പെന്‍ഷന്‍ പറ്റിയാലെങ്കിലും മധുവിധു ആഘോഷിക്കാമെന്ന് കരുതിയ കുഞ്ചമ്പുമാഷ് ക്ലീന്‍ ഔട്ടായി. പത്മനി ടീച്ചറക്ക് കുഞ്ചമ്പുമാഷ് ഇന്നും ലക്ഷദ്വീപില്‍ തന്നെ. വറഷങ്ങളായി ശീലിച്ച് പോന്നത് മാറ്റാന്‍ പറ്റില്ലെന്ന് പത്മനി ടീച്ചറ് കുഞ്ചമ്പുമാഷെ മുഖത്ത് നോക്കി പച്ചയ്ക്ക് പറഞ്ഞത്രെ. എന്നാലും എന്റെ പത്മീ നിന്റെ അഞ്ചാറ് കുട്ടികളുടെ അച്ചനല്ലെ എന്ന് ചോദിക്കാന്‍ കുഞ്ചമ്പുമാഷയ്ക്ക് ധൈര്യവും വന്നില്ല.
-ഇ ആര്‍ സി.
ലൂക്കോച്ചന്‍ കണ്ട കാഴ്ചകള്‍ ..കോടതി!
അച്ചായന്റെ ഹിറ്റ്കുടത്തില്‍ കൂടിയാണ് ലൂക്കോച്ചന്‍ നിങ്ങളുടെ മുന്നില്‍ എത്തുന്നത്. ആലോചിച്ചപ്പോള്‍ ലൂക്കോച്ചന്‍ കുറെ കാലം കൂടെ ഇവിടെ ഒക്കെ ഉണ്ടാകണം എന്ന് ലൂക്കോച്ചനു ഒരു തോന്നല്‍. അത് കൊണ്ടു പുള്ളി ഒരു യാത്ര നടത്തുന്നു. ചില കാഴ്ചകള്‍ നേരിട്ടു കാണാന്‍. പ്രതികരണ ശേഷി നഷ്ടപ്പെട്ട മനസ്സു മരച്ച മലയാളി ആയതു കൊണ്ടു ലൂക്കോച്ചന്‍ എല്ലാം കാണും. എന്തെങ്കിലും ഒക്കെ വിചാരിക്കും. ഒന്നും വെറുതെ പറയില്ല...പറഞ്ഞിട്ട് കാര്യം ഇല്ലല്ലോ? ഇവിടെ എഴുതുന്നത് ലൂക്കൊച്ചന്റെ വിചാരങ്ങള്‍ ആണ്...
-ബോണ്‍സ്.
-ബോണ്‍സ്.
അവള്‍ കാത്തിരുന്നു......അവനും!
നീണ്ട ചൂളം വിളിയോടെ വണ്ടി ഓടിക്കൊണ്ടിരുന്നു... ഇനി ഒരു സ്റ്റേഷന്‍ കൂടി കഴിഞ്ഞാല്‍ രമേഷിനു ഇറങ്ങാനുള്ള സ്ഥലമാകും..ജനാലക്കടുത്തുള്ള സീറ്റില്‍ ഇരുന്നു കാലുകള്‍ മുന്‍പോട്ടു നീട്ടി വച്ച് രമേശ് അല്പം ചാരിയിരുന്നു...മുന്‍പിലിരുന്ന മാന്യന്‍ രമേഷിന് കാലുകള്‍ നീട്ടിയിരിക്കാനുള്ള സൌകര്യത്തിനായി അലപം ഒതുങ്ങി ഇരുന്നുകൊടുത്തു...അയാളെ നോക്കി നന്ദി സൂചകമായി ഒന്ന് പുഞ്ചിരിച്ചിട്ട് കൈകള്‍ മാറത്തു കെട്ടി ചാരിയിരുന്നുകൊണ്ട് രമേശ് വീണ്ടും ഓര്‍മകളില്‍ മുഴുകി...ഒരിക്കലും നിനച്ചിരുന്നതല്ല ഈ തിരിച്ചു പോക്ക്...അല്ലെങ്കില്‍ തന്നെ ഇനി ഒരിക്കലും തിരച്ചു വരില്ല എന്ന് തീരുമാനിച്ചിരുന്നതല്ലേ? പിന്നെ എങ്ങനെ തനിക്കു തിരിച്ചു പോരാന്‍ തോന്നി...നന്ദനയുടെ ആ എഴുത്താണോ അതിനു കാരണം? അതോ അമ്മയുടെ പരിദേവനങ്ങള്‍ നിറഞ്ഞ വാക്കുകളോ?..
-വാഴക്കോടന്‍.
മഴയാണ്........
മഴയാണ്റോഡാണ്
റോഡു നിറയെ കുഴിയാണ്
കുഴി നിറയെ ചെളിയാണ്
ചെളി നിറയെ അവനാണ്
അവന്‍ നിറയെ, മിഴി നിറയെ
കണ്ണീര്‍ നനവാണ്..
-മഹി.
ഇനിയും നടന്നു തീരാതെ ...(കവിത)
ശീതീകരണ മുറികള്സജീവമാകുമ്പോള്
തെരുവില്‍ ഇങ്ങനെയൊരാള്‍ ...
കാതുകള്‍ ഉറുമ്പിനന്നമായി,
കാലിലെ വ്രണങ്ങള്‍
ഈച്ചയാര്‍ത്തു ചിരിക്കുന്നു .
അല്ലയോ വഴിയാത്രക്കാരാ ,
നിന്നെ വിളിക്കാന്‍
സ്വരമില്ലാത്തത്
നാവു പുഴുവരിച്ചതിനാല്‍ ..
-ഡോ സലില.
കറുപ്പിനെ വാഴ് ത്തുന്ന വരോട്: എം .ബി.മനോജിന്റെ കവിത.
കറുത്തവരെ നിങ്ങള്‍ക്കിഷ്ടമാണോ? അവര്‍ക്കറിയില്ല പൂവുകളവരെ നോക്കിചിരിക്കുന്നുണ്ടന്ന് കുഴിയാനകള്‍ വീടിനുചുറ്റും വളരുന്നുണ്ടന്ന് ഇരട്ടവാലിയും ,വണ്ടും ,ഊച്ചാളിയും ഓമനിക്കാനല്ല ഇറങ്ങിനടക്കുന്നതെന്ന്. അവര്‍ക്കറിയില്ല പാത്രം ചുളുങ്ങിപോവുന്നത് വസ്ത്രം ചുളുങ്ങിപോവുന്നത് നൂലു പഴകി പൊട്ടുന്നത് ചെരുപ്പു തേഞ്ഞു തീരുന്നത് കാലില്‍ മൊരിഞ്ച് വളരുന്നത് മോന്ത വിയര്‍ത്തിരിക്കുന്നത് അവരോട് ഇഷടമില്ലാത്തതുകൊണ്ടാണന്ന്.
-ചാര്‍വാകന്‍.
-ചാര്‍വാകന്‍.
0 comments:
Post a Comment