FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

10ജൂലൈ2009 മഴ... മഴ... മഴ..

Friday

മഴ.... മഴ.....മഴ........


ചിത്രപ്പെട്ടി - ശ്രീലാല്‍

മഴയോരം



അകലെ നിറഞ്ഞൊഴുകുന്ന പുഴ
അരികില്‍ നിറഞ്ഞുപെയ്യുന്ന മഴ

-ശ്രീലാല്‍


സി പി ഐ വിളവ്‌ അളക്കുമ്പോള്‍...

ബൈബിളില്‍ പറയുന്നുണ്ട്, നീ നിന്‍റെ കണ്ണിലെ തടിക്കഷണം എടുത്തു മാറ്റിയ ശേഷമേ സഹോദരന്‍റെ കണ്ണിലെ കരടു എടുത്ത്‌ കളയാന്‍ ശ്രമിക്കാവൂ എന്ന്. സി.പി.ഐ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ. ബി. ബര്‍ദാന്‍ എന്തായാലും യേശു ക്രിസ്തു പറഞ്ഞത് അക്ഷരം പ്രതി അനുസരിച്ചു. ആദ്യം അദ്ദേഹം തന്‍റെ പാര്‍ട്ടിയായ സി.പി ഐ യുടെ കണ്ണിലെ തടിക്കഷണം എടുത്തു കളയാന്‍ തീരുമാനിച്ചു. അതിന്‍പ്രകാരം രണ്ടാഴ്ച മുന്‍പ്‌ ഒരു പ്രസ്താവനയിറക്കി. സി.പി ഐ നേതാക്കള്‍ക്കും അഹങ്കാരമാണെന്ന്. സി പി ഐ നേതാക്കള്‍ക്കും അഹങ്കാരമാന്നെന്നു ബര്‍ദാനെ പോലെ ഒരാള്‍ പറയുമ്പോള്‍ തീര്‍ച്ചയായും മറ്റാര്‍ക്കോ കൂടി അഹങ്കാരമുണ്ടെന്നുള്ള ഒരു ധ്വനി അതില്‍ അന്തര്‍ലീനമായി കിടക്കുന്നുണ്ട്‌.
-മേരി ലില്ലി.


ചന്ദ്രനിലേക്ക് പറന്നുയര്‍ന്ന അസ്ഥികൂടം


പ്യൂരിറ്റനിസ്റ്റു(സന്മാര്‍ഗമാത്രവാദികള്‍)കള്‍ക്ക് കേള്‍ക്കാനും കാണാനും ഉള്‍ക്കൊള്ളാനുമാകാത്ത തരത്തില്‍ സങ്കീര്‍ണവും ഹൃദയഭേദകവുമായ ജീവിതവും സംഗീതവും നൃത്തവും മരണവുമായിരുന്നു മൈക്കിള്‍ ജാക്സണ്‍ന്റേത്. വിദേശം (ചാരന്മാര്‍ അതാ ചാരന്മാര്‍!), ജനപ്രിയത, ആഹ്ളാദം എന്നിങ്ങനെയുള്ള പ്രതിഭാസങ്ങളെ ഭയമുള്ളവരായ അല്ലെങ്കില്‍ അവയെ അഭിമുഖീകരിക്കാന്‍ കെല്‍പ്പില്ലാത്തവരായ, ഇത്തരം പ്യൂരിറ്റനിസ്റ്റുകള്‍ ഫാസിസത്തിലേക്കുള്ള വഴിയാണ് വെട്ടിത്തെളിക്കുന്നതെന്ന് തിരിച്ചറിയുന്നവരുടെ ഗതികേട് അവ്യാഖ്യേയമാണ്.
-ജി. പി. രാമചന്ദ്രന്‍


ചെറായി ബ്ലോഗ്‌ മഹായുദ്ധം - ഒരു പഠനം.

ആദ്യമായി ചെറായി ബ്ലോഗ്‌ മീറ്റ്‌ വിജയിപ്പിക്കാന്‍ വന്‍ വിവാദങ്ങള്‍ ഉണ്ടാക്കി പ്രചാരം നല്‍കിയ സുഹൃത്തുക്കള്‍ക്കെല്ലാം വളരെ നന്ദി!
ഇനിയും മീറ്റിനു വേണ്ടി തങ്ങളാലാവുന്നവിധം കൊഴുപ്പേകാന്‍ അഭ്യര്‍ഥിക്കുന്നു. ഒടുവില്‍ കിട്ടിയ വിവരമനുസരിച്ച് ഹരീഷും കൂട്ടരും ധാരാളം ആശ്ച്ചര്യങ്ങള്‍ നമുക്കായി കാത്തു സൂക്ഷിച്ചിട്ടുണ്ട് ... അതുപോലെ മീറ്റിനുള്ള പങ്കാളിത്തവും പ്രതീക്ഷയിലധികമായിരിക്കുന്നു.
തീര്‍ച്ചയായും
ചെറായി ബ്ലോഗ്‌ മീറ്റ്‌ ബൂലോഗത്തെ ഒരു മഹാസംഭവമായിരിക്കും!
====================================================================

ചരിത്രത്തിന്റെ നാള്‍ വഴികളിലേക്ക് കടന്നാല്‍ ഇതുവരെ ഒന്നും രണ്ടും ചെറായി ബ്ലോഗ്‌ മഹായുദ്ധങ്ങള്‍ നടന്നു കഴിഞ്ഞു എന്ന് പറയേണ്ടി വരും. ചരിത്ര വിദ്യാര്‍ഥികളുടെ പഠന സൌകര്യത്തിനായി യുദ്ധങ്ങളുടെ കാരണങ്ങള്‍, ഫലങ്ങള്‍ എന്നിവ വിശകലനം ചെയുന്നതാണ് .
ഒന്നാം ബ്ലോഗ്‌ മഹായുദ്ധത്തിന്റെ കാരണങ്ങള്‍ :

ബൂലോഗത്തെ ഒന്നാംകിട സൈന്യത്തിന്റെ (സഖ്യ കക്ഷികള്‍) പടനായകനായ ഹരീഷ് തൊടുപുഴക്ക്‌ സൈനീക ശക്തി വര്‍ധിപ്പിക്കാന്‍ ഒരു വന്‍കിട സൈനീക അഭ്യാസം അറബിക്കടലിന്റെ തീരത്ത് വച്ച് നടത്താന്‍ മോഹമുദിച്ചു. ഇതറിഞ്ഞപ്പോള്‍ കൊളോണിയലിസത്തിന്റെ മുഖ്യ വക്താക്കളായ സാമന്ത പടതലവന്മാരെല്ലാവരും കൂടി യുദ്ധഭൂമി (ചെറായി) കണ്ടെത്തി ബൂലോഗത്തെ അറിയിച്ചു.
-സ്പൈഡര്‍.


നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?

നിങ്ങൾക്ക്‌ ഈ ബൂലോകജീവിതം മടുത്തോ?
എത്രയൊക്കെ പരിശ്രമിച്ചിട്ടും നിങ്ങളുടെ ബ്ലോഗിന്‌ അർഹിക്കുന്ന ശ്രദ്ധ ലഭിക്കുന്നില്ലേ?
എത്ര നല്ല പോസ്റ്റിട്ടാലും കമന്റുകൾ ലഭിക്കുന്നില്ലേ?
ബ്ലോഗിനു ഹിറ്റുകൾ കുറവാണോ?
ഈ കാരണങ്ങൾ മൂലം ബൂലോകജീവിതം തന്നെ മടുത്ത്‌ നിങ്ങൾ ബ്ലോഗ്‌ നിർത്തുന്നതിനെക്കുറിച്ചാലോചിക്കുന്നോ? ആത്മഹത്യയെക്കുറിച്ചു പോലും ചിന്തിച്ചു തുടങ്ങിയോ?

വിഷമിക്കേണ്ട......
നിങ്ങളുടെ എല്ലാ പ്രശ്നങ്ങൾക്കും ഇതാ ഒരു ശാശ്വത പരിഹാരം...
സിലിക്കൺ വാലിയിൽ നൂറ്റാണ്ടുകൾ ധാന്യ സോറി ധ്യാന നിരതനായിരുന്നതിന്റെ ഫലമായുണ്ടായ ദൈവീക വരപ്രസാദം സ്വാമി ബ്ലോഗാനന്ദൻ ഇതാ എല്ലാ ബ്ലോഗർമാർക്കുമായി പങ്കു വയ്ക്കുന്നു....
അത്യന്തം ശക്തിമത്തായ മഹാ മന്ത്രാക്ഷരങ്ങൾ നിഗൂഢമായിഴചേർത്തു നിർമ്മിച്ച 2 യന്ത്രങ്ങൾ.
-ശിവപ്രസാദ് R.

വീണ്ടും ചില മീറ്റ്‌ കാര്യങ്ങള്‍






ഇത് പുതിയ കൊള്ളികളിലെ പുതിയ പോസ്റ്റ്‌ .കാണരുതാത്തതും കേള്‍ക്കരുതാത്തതും പറയരുതാത്തതുമായ യാതൊരു കാര്യങ്ങളും ഞാനിനി പറയുന്നതല്ല . എന്‍റെ സ്വകാര്യത്തില്‍ ഒളിച്ചിരിക്കുവാന്‍ ‍ ഞാന്‍ താത്പര്യപ്പെടുന്നു . എന്‍റെ കടന്നാ ക്രമണങ്ങള്‍ കൊണ്ട് ആര്‍ക്കെങ്കിലും എന്തെങ്കിലും വിഷമങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ സമയം എന്നോട് ക്ഷമിക്കണം .
-കാപ്പിലാന്‍.


140.കൂതറ തിരുമെനിയ്ക്കും വ്യാജന്‍....!!!

കൂതറ തിരുമെനിയ്ക്കും വ്യാജന്‍....!!!

ഇന്ന് ഒരു മെയില്‍ കിട്ടിയപ്പോഴാണ് കൂതറ തിരുമേനിയുടെ വ്യാജനെ കണ്ടത്. കൂതറ അവലോകനം എന്ന എന്റെ ഗ്രൂപ്പ് ബ്ലോഗിന്റെ ഒരു വ്യാജന്‍. പക്ഷെ ഈ വ്യാജന്‍ മാര്‍ച്ച് 2009 തുടങ്ങിയതാണ്‌. അതിന്റെയര്‍ത്ഥം മുമ്പെങ്ങോ തുടങ്ങിയ ബിനാമിയെ ഇന്ന് കൂതറതിരുമേനിയായി രൂപമാറ്റം നടത്തിയിരിക്കുന്നു. അനോണിയായി കമന്റ് ഇടുന്നതിനെയും അനോണി കളിയ്ക്കെതിരെയും ആദ്യംമുതലേ എതിര്‍ത്തവനാണ് കൂതറ തിരുമേനി. ബൂലോഗത്ത്‌ ആദ്യ വ്യാജന്‍ ശ്രീ. ജബ്ബാര്‍ മാഷുടെ പേരിലായിരുന്നു. പിന്നീട് ശ്രീ.കാട്ടിപരുത്തിയുടെ പേരില്‍ വന്നു.പിന്നെ ശ്രീ. ചാണക്യന്റെയും ഇപ്പോളിതാ എന്റെ പേരിലും.
-കൂതറ തിരുമേനി.



ഓര്‍മയുടെ ഓളപ്പരപ്പിലൊരു ജഡം ഒഴുകിയൊഴുകി...

ബൈക്കപകടത്തില്‍ പെട്ട ചെറുപ്പക്കാരന്റെ ചുണ്ടുകള്‍ മെല്ലെ അടര്‍ന്നു. അതിന്റെ വക്കില്‍ ഉമിനീരിന്റെ പശ പിടിച്ചിട്ടുണ്ടായിരുന്നു. അതിലൂടെ അവന്റെ പല്ലുകള്‍ വെളിവായി. കൃഷ്ണമണികള്‍ പിറകോട്ട് വലിഞ്ഞു. മരണത്തിന്റെ വെളുപ്പ് അവനെ കീഴടക്കി. (സന്തോഷ് ഏച്ചിക്കാനത്തിന്റെ'കൊമാല'യെന്ന കഥയില്‍ നിന്ന്)

മരണം അനുഭവപ്പെടുന്നത് ഇങ്ങനെയാണ്. അപ്പോള്‍ ശവമോ? പെട്ടിയിലടച്ച അഞ്ചുമാസം പഴക്കമുള്ള മനുഷ്യ ജഡത്തിന് മണിക്കൂറുകളോളം കാവ ലിരുന്ന ഒരു രാത്രി, ഓര്‍മ്മയുടെ ഓളപ്പരപ്പില്‍ പൊങ്ങിക്കിടക്കുകയാണിപ്പോഴും , ചീര്‍ത്ത് വീര്‍ത്ത ജഡമായി...
-നജീം കൊച്ചു കലുങ്ക്.



ഒരു കൃഷിക്കാരന്റെ ദിനചര്യ

എസ്.വി.രാമനുണ്ണി,സുജനിക.

ഇതു പഴയ കാലത്തെ ഒരു കൃഷിക്കാരൻ...ഇപ്പോൾ നമ്മുടെ മുത്തഛന്റെ പ്രായം.രാവിലെ 5 മണിക്കു എഴുന്നേൽക്കും.5 മണിക്കു അലാറം ഒന്നും ഇല്ല.5 മണിക്കു കോഴിക്കൂട്ടിൽ കോഴി കൂവും. അതുതന്നെ അലാറം.ഭാര്യയും അപ്പോഴേക്കും എഴുന്നേറ്റിരിക്കും.
എഴുന്നേറ്റ ഉടനെ മുഖംകഴുകും.പല്ലുതേക്കും.പുറത്തെ അടുപ്പിൽ തീപൂട്ടും.തൊഴുത്തിലെ കന്നുകാലികൾ അപ്പോഴേക്കും ഉണർന്നിരിക്കും.കന്നുകാലികൾക്കുള്ള കഞ്ഞി അടുപ്പത്തു വെക്കും.
വിറകു തലേന്നാൾ തന്നെ ഭാര്യ തയ്യാറാക്കിയതു ഉണ്ടാവും...


മോഹന്‍ലാല്‍ വീണ്ടും മനുഷ്യനാവുന്നു

ഇടക്കിടെ ദൈവമായും ചെകുത്താനായും അവതരിച്ചതിന്റെ പരിക്കുകള്‍ ദേഹത്തു നീറുന്നതുകൊണ്ടാവാം ലാലേട്ടന്‍ മനുഷ്യനാവാന്‍ തീരുമാനിച്ചത്. അവസാനം ദൈവമായത് 'ഭഗവാന്‍' എന്ന സിനിമയിലായിരുന്നു. ഭഗവാനേ എന്തൊരു പരീക്ഷണമായിരുന്നു അത്. ആ സിനിമ കണ്ടിരുന്നെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ വന്ന് സംവിധായകനെയും ലാലേട്ടനെയും നരകത്തില്‍ കൊണ്ടുപോയി എരീതിയില്‍ എണ്ണയിലിട്ട് പൊരിക്കുമായിരുന്നു. ഭൂമിയില്‍ വിനാശങ്ങള്‍ വരുമ്പോള്‍ സംഭവാമീ യുഗേ യുഗേ എന്നു പറഞ്ഞ് അവതരിപ്പിക്കുമെന്നൊക്കെ മോഹിപ്പിച്ചിട്ട് സാക്ഷാല്‍ ഭഗവാന്‍ കാലുമാറി. ഈയടുത്ത കാലത്ത് ഭൂമിയില്‍ ഈ സിനിമയോളം വലിയ വിനാശം വന്നതായി അറിവില്ല.
-എന്‍ പി സജീഷ്.







കൃതികള്‍ ക്ഷണിക്കുന്നു.

"മധുരം മലയാളം പബ്ലിഷിംഗ് ഹൌസ്" പുസ്തകം ആക്കുന്നതിനു വേണ്ടി കൃതികള്‍ ക്ഷണിക്കുന്നു. നോവല്‍കവിതകഥകള്‍ലേഖനംദര്‍ശനംബാല സാഹിത്യംമനശാസ്ത്രംപാചകംവിവര്‍ത്തനംയാത്രാ വിവരണം എന്നീ ശാഖകളിലുള്ള പുസ്തകങ്ങള്‍. ഇതിനു മുമ്പ് പുസ്തകം ആകാത്തതും നൂറു പേജില്‍ കവിയാത്തതുമായ ( നോവലിന് പേജുകളുടെ എണ്ണം ബാധകമല്ല) സൃഷ്ടികളാണ് വേണ്ടത്. വിവര്‍ത്തനത്തിന് മൂല ഗ്രന്ഥകര്‍ത്താവിന്റെ അനുമതി പത്രം ഹാജരാക്കുക. താല്പര്യമുള്ളവര്‍ ബന്ധപ്പെടുക.
-എം കെ ഖരീം.


മൂത്രം മണക്കുന്ന കഥ

ഒറ്റരൂപാ തുട്ട് മേശപ്പുറത്ത്‌ പതിവിലും ശബ്ദത്തില്‍ വന്നു വീണപ്പോള്‍ എന്റെ മയക്കം മുറിഞ്ഞു.

"ഏതാ കക്കൂസ്??"


മഴ പെയ്ത് തണുത്ത അന്തരീക്ഷത്തിലും നന്നേ വിയര്‍ത്ത്‌ കൊണ്ടാണ് അയാള്‍
ചോദിച്ചത്‌.ഒരു രൂപാ മേശ വലിപ്പില്‍ തട്ടി ഇട്ടു കൊണ്ട ഞാന്‍ പറഞ്ഞു

"മൂന്നു രൂവാ വേണം കക്കൂസേ പോകാന്‍..."
ധൃതി മൂലം വിറയ്ക്കുന്ന കൈകള്‍ കൊണ്ട ഒരു നൂറു രൂപാ നൊട്ട് വലിച്ചെറിഞ്ഞു കൊണ്ട് അയാള്‍ അകത്തേക്കോടി.

-ഷാരോണ്‍.




കവിത

രണ്ടു മഴകള്‍

ഒന്ന്.
പച്ചച്ച കാടിന്‍റെയുത്സവം,
ഇലപ്പരപ്പോരോന്നും
മഴ കൊട്ടുന്ന തബലകള്‍.
നേരിയ ചില്ലയാല്‍ മരം വലിച്ചു
കെട്ടിയ തന്ത്രിയില്‍ മഴ, വിരല്‍.
മഴ നനച്ച ചേല ചേര്‍ത്ത് പിടിച്ചു
ഉടലാകെ ഉലഞ്ഞൊരു പുഴ.
-സെറീന.


സ്വപ്നം കാണുന്നത്..

സ്വീകരണ മുറിയില്‍
ചമഞ്ഞിരിപ്പുണ്ട്,
മലയിറങ്ങിപ്പോയ കാട്.

അണിഞ്ഞൊരുങ്ങി
കുപ്പിയിലിരിപ്പാണ്
നനഞ്ഞിറങ്ങിയ പുഴ.

മാനം മുട്ടെ നില്‍ക്കുന്ന
കണ്ണാടിച്ചുമരില്‍ തൊട്ട്
പെയ്യാനാവതെ
കാലം തെറ്റിയലയുന്നുണ്ട്,
കാടിനെ, പുഴയെ
തിരഞ്ഞിറങ്ങിയ
മഴ മേഘം.
-രാമചന്ദ്രന്‍ വെട്ടിക്കാട്ട്.

മരം പറഞ്ഞത്...

പോരുന്ന വഴിയില്‍‍ വെച്ച് കേട്ടതാണു
പെയ്തൊഴിയാതെ നിന്നൊരൊറ്റ മരം പിറുപിറുക്കുന്നത്...
വേനലുണക്കി സൂക്ഷിച്ച കാതലിലിപ്പോള്‍
നിറയെ ഈറനടിച്ച ഓര്‍മ്മകളാണത്രേ...
അതിലെയോരോ ചുളിവും വരാമെന്നു പറഞ്ഞ
വസന്തങ്ങളുടെ വാഗ്ദാനങ്ങളാണെന്നു..
-

മരുഭൂമിയിലെ കാമുകന്‍

മേഘപ്പക്ഷികള്‍ പാറിപ്പോയ
മാനത്തിന്‍ കീഴിലൂടെ ,
കാറ്റു മണ്ണുവാരി വിതറി
കളിക്കുന്ന
കളിസ്ഥലത്തിലൂടെ
കാമുകന്‍ കാമുകിയെ
തിരയുകയാണ്..
-സുജീഷ് നെല്ലിക്കാട്ടില്‍

പടം

ഒളിച്ചിരിക്കാന്‍...

ഒളിച്ചിരുന്നാല്‍ കണ്ടുപിടിക്കില്ലെന്ന് വിചാരിച്ചോ...?
-ജിമ്മി.

മടിച്ച് മടിച്ച്...

-ഗുപ്തന്‍




ചിന്ത‍

തനിമലയാളം‍

ഇ പത്രം‍

ഹരിതകം


കലിക‍


നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.


blothram@gmail.com

1 comments:

Anonymous said...

ഇത് കൊള്ളാം മാഷേ. ഈ ബ്ലോത്രം
ആശംസകള്‍

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP