06ജൂലൈ2009 ബ്ലോഗ് + ഭ്രാന്ത്
Sunday
അവനെ കൊന്നുകളയുക.. അരച്ചരച്ചരച്ചു കൊന്നുകളയുക..
അതെ അവനെ കൊന്നുകളയുക.. അരച്ചരച്ചരച്ചരച്ചരച്ചരച്ചരചച്ചരച്ചരച്ചരച്ചു കൊന്നുകളയുക
എന്തിന് ? അവനും നിങ്ങളെപ്പോലൊരുവനല്ലേ ?
-ബെര്‍ലി തോമസ്
പ്രിയപ്പെട്ട ലോഹിക്ക്...
പ്രിയപ്പെട്ട ലോഹിക്ക്,ഉത്തരം കിട്ടാത്ത കുറെ ചോദ്യങ്ങള്‍ എരിയുന്ന മനസ്സുമായി ഒരോര്‍മക്കുറിപ്പെഴുതാന്‍ എനിക്കു ശക്തിയില്ല. ഇത്തരം വേര്‍പാടുകള്‍ എതൊരാളെ സംബന്ധിച്ചും വലിയൊരാഘാതം തന്നെയായിരിക്കും. പക്ഷെ, എ.കെ.ലോഹിതദാസ് മലയാളസിനിമയ്ക്ക് എന്തായിരുന്നെന്നും തനിക്കാരായിരുന്നെന്നും ലോകത്തിന് ഇനിയും നിര്‍വചിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ല എന്നത് സ്നേഹത്തിന്റെയും സൌഹൃദത്തിന്റെയും ആനേകം കൈവഴികളിലൂടെ ലോഹി വെട്ടിപ്പിടിച്ച ഹൃദയങ്ങള്‍ അനുഭവിക്കുന്ന അനാഥത്വത്തിന്റെ പ്രതിഫലനമാണ്. ലോഹി ഒരു നഷ്ടമാണ്, ഒരു നൊമ്പരമാണ്. ഒരു സ്നേഹസാമ്രാജ്യം ബാക്കി വച്ച് ഒരുപാട് നല്ല സിനിമകള്‍ തലമുറകള്‍ക്കു പകര്‍ന്നു നല്‍കി എന്റെ ലോഹി മടങ്ങിപ്പോയിരിക്കുന്നു.
-മമ്മൂട്ടി.
ജയ് ചെറായ് യാത്ര
കോഴിക്കോട്: ജൂലൈ 26 നു നടക്കുന്ന ചെറായ് മീറ്റിനു മുന്നോടിയായി ഒരു "ചെറായ് യാത്ര" നടത്തുവാന്‍ ഇവിടെ കൂടിയ ഒരു കൂട്ടം ബ്ലോഗര്‍മാര്‍ തീരുമാനിച്ചു.. ലോക പ്രശസ്ത ബ്ലോഗറും ബ്ലോഗിലെ പെണ്‍ പുലിയും ഝാന്‍സി റാണിയും ആയി അറിയപ്പെടുന്ന ബ്ലോഗര്‍ നാസും നാസിന്‍റെ കണവന്‍ ഡോക്ടര്‍സാറും ആണ് ഇന്നിവിടെ ബ്ലോഗ് മീറ്റ് നടത്തിയത്....
രണ്ടു ബ്ലോഗര്‍മാര്‍ കൂടിയാല്‍ അതൊരു ബ്ലോഗ് മീറ്റ് ആണെന്നും എന്നാല്‍ രണ്ടു ബ്ലോഗര്‍മാര്‍ ഒരു കൊലപാതക ചെയ്‌താല്‍ അത് ബ്ലോഗ് കൊലപാതകം ആകില്ല എന്നും വിശ്വ ബ്ലോഗ് സാഹിത്യകാരന്‍ ബെര്‍ളി സഖാവ് പറഞ്ഞത് ഇരുവരും അംഗീകരിച്ചു.. അത് കൊണ്ട് നാസ് സഖാവ് കേട്ട്യോന്‍ ഡോക്ടര്‍ സഖാവിനു ഭക്ഷണം ഉണ്ടാക്കി കൊടുക്കുന്നത് ബ്ലോഗ് പാചകമാണെന്നും വസ്ത്രം അലക്കി തേച്ച് വെളുപ്പിക്കുന്നത് ബ്ലോഗ് അലക്കലാനെന്നും ഇവിടെ കൂടിയ മീറ്റില്‍ അവതരിപ്പിച്ച പ്രമേയം ഐക്യകണ്ടേന അംഗീകരിച്ചു...
-നാസ്.
ബ്ലോഗ് ഗീതം ഫൈനല്‍ മിക്സ് ട്രാക്ക്
-ജയകൃഷ്ണന്‍ കാവാലം.
മുന്‍കൂര്‍ ജാമ്യാപേക്ഷ
പ്രേക്ഷിതന്‍,അനില്‍@ബ്ലൊഗ്
C/O ബ്ലോഗ്ഗര്‍.കോം
ബൂലോകം.പി.ഓ
സ്വീകര്‍ത്താക്കള്‍,
എല്ലാ ബൂലോകര്‍ക്കും.
സാറന്മാരെ, മാഡങ്ങളെ,
അടുത്തിടെയായി ബൂലോകത്ത് വ്യാജ പ്രൊഫൈലുകള്‍ പെരുകി വരുന്ന കാഴ്ച ചിലരുടെയെങ്കിലും ശ്രദ്ധയില്‍ പെട്ടിരിക്കുമല്ലോ. തങ്ങള്‍ക്ക് വിരോധമുള്ള ആളുകളുടെ വ്യക്തി വിവരങ്ങളും പ്രൊഫൈല്‍ ഫോട്ടോയും അതേപടി പകര്‍ത്തി മറ്റൊരു പ്രൊഫൈലുണ്ടാക്കി , യഥാര്‍ത്ഥ പ്രൊഫൈല്‍ ഉടമക്ക് മാനഹാനി ഉണ്ടാക്കുന്ന തരത്തില്‍ പലയിടത്തും കമന്റുകളിടുക എന്നതാണ് ഈ സൂത്ര വിദ്യ. ഇതുപയോഗിച്ച് ആരുടേയും തന്തക്കു വേണേലും വിളിക്കാമെന്നതാണ് ഏറ്റവും വലിയ ഗുണങ്ങളിലൊന്ന്, അതിന്റെ ക്രെഡിറ്റ് ഒറിജിനല്‍ പ്രൊഫല്‍ നാമധാരിക്കായിരിക്കുമല്ലോ. ആ ബ്ലോഗറെ മുന്‍ പരിചയമില്ലാത്ത ആളുകളാണെങ്കില്‍ വ്യാജനാണോ എന്ന് സംശയിക്കാന്‍ സാദ്ധ്യത ഇല്ലല്ലോ.
-അനില്‍@ബ്ലോഗ്
വ്യാജന്മാര്‍ മീറ്റിയാല്‍ ....!
"കണ്ടുമുട്ടലുകളും പരിചയപ്പെടലുകളും കാലഘട്ടത്തിന്റെ ആവശ്യമെങ്കില്‍ കണ്ടുമുട്ടേണ്ടവര്‍ തീര്‍ച്ചയായും കണ്ടു മുട്ടും "-- ഖലീല്‍ ജിബ്രാന്‍
ചെറായ് മീറ്റിനെക്കുറിച്ചുള്ള കൂലംകഷമായ ചര്‍ച്ചയില്‍ ആണല്ലോ ബൂലോഗം .., അത് സംഘടിപ്പിക്കാന്‍ ഉത്സാഹം കാണിച്ചവരെ ആദ്യം അഭിനന്ദിക്കട്ടെ ! അവരുടെ ആത്മാര്‍ഥതയെ അങ്ങേയറ്റം ബഹുമാനിക്കുന്നു , മീറ്റ് ഏറ്റവും ഭംഗിയായി നടക്കട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യുന്നു
-ഫൈസല്‍ കൊണ്ടോട്ടി.
നിങ്ങൾ ഒരോരുത്തരും സൂക്ഷിക്കുക.
പ്രഭാത സുര്യന്റെ പെൻകിരണങ്ങളേറ്റ് ഉന്മേഷത്തോടെ തലയുയർത്തി നിൽക്കുന്ന ചെടികളുടെ അടുത്ത്, അവയേക്കാൾ പ്രസരിപ്പിൽ പുഞ്ചിരിച്ച്‌നിൽക്കുന്ന മകളെകണ്ടപ്പോൾ, ഉടനെ ക്യാമറയെടുത്ത് ഒരുഗ്രൻ ഫോട്ടോയെടുത്തു. പ്രകൃതിഭംഗിയാസ്വദിച്ചുള്ള ഒരു യാത്രയിൽ, മലനിരകൾ കവലിരിക്കുന്ന ഒരു പുഞ്ചപ്പാടവും, അതിന് കൂട്ടായി വളഞ്ഞ്‌പുളഞ്ഞോഴുകുന്ന ഒരു കൊച്ചരുവിയും. കാറ് നിർത്തി, ഞാൻ മനോഹരമായ ഒരു ദൃശ്യം ക്യാമറയിൽ പകർത്തി.-ഹെല്പര്‍.
മോറോ-മൈക്രോസോഫ്റ്റിന്റെ ആന്റിവൈറസ് പ്രോഗ്രാം
മൈക്രോസോഫ്റ്റിൽ നിന്നും വിൻഡോസ് ഉപയോക്താക്കൾക്കായി സൌജന്യ ആന്റിവൈറസ് പ്രോഗ്രാം..മോറൊ എന്നു രഹസ്യ പേരിട്ടിട്ടുള്ള മൈക്രോസോഫ്റ്റിന്റെ ഈ ആൻറ്റിവൈറസ് പ്രോഗ്രാം 2009 അവസാനത്തോടെ ഉപയോക്താക്കൾക്ക് നൽകാനാണ് മൈക്രോസോഫ്റ്റ് തീരുമാനം.-യാരിദ്.
നമ്മുടെ ദേശീയ ഉദ്യാനങ്ങള്‍-1
പക്ഷികളെയും മറ്റു ജീവികളെയും ഇവിടെ സംരക്ഷിക്കപ്പെടുന്നു. അതിനേക്കാളും ഉന്നതശ്രേണിയിലുള്ള വനപ്രദേശങ്ങളാണ് ദേശീയോദ്യാനങ്ങള്‍ |
കിഴക്കേക്കോട്ടയിലെ പൂതനാമോക്ഷം
-ഹരി
സര്‍ക്കാരിനെ വെല്ലുവിളിച്ചുകൊണ്ട് അവര്‍ വീണ്ടും…
വിചിത്രമായ വാദങ്ങളുമായി കത്തോലിക്കാ മാനേജുമെന്റുകള്‍ ഒരിക്കല്‍ക്കൂടി വിലപേശലിനെത്തിയിരിക്കുന്നു!
കേരളീയ പൊതുസമൂഹം ഇത് ഗൌരവമായി കാണണം..
ന്യൂനപക്ഷാവകാശം എന്നൊക്കെ പറഞ്ഞ് ഇവര്‍ നമ്മെ പററിച്ചുകൊണ്ടേയിരിക്കുന്നു..
ഇത്ര ധാര്‍ഷ്ട്യമുള്ള മതമേലാളന്മാരെ വേറെ കാണാന്‍കിട്ടില്ല!!
-വിദൂഷകന്‍
പൊട്ടിയ നട്ടെല്ല് കൂട്ടിയിണക്കി; ശസ്‌ത്രക്രിയാരംഗത്ത് ചരിത്രം
പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല് കൂട്ടിയിണക്കി ശസ്‌ത്രക്രിയാരംഗത്ത് ഇന്ത്യന്‍ ഡോക്ടര്‍മാര്‍ അത്ഭുതം സൃഷ്ടിച്ചു. ന്യുഡല്‍ഹിയില്‍ ഓള്‍ ഇന്ത്യാ ഇന്‍സ്‌റ്റിട്ട്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസി (എ.ഐ.ഐ.എം.എസ്)ന് കീഴിലുള്ള ട്രോമ സെന്ററിലെ ഡോക്ടര്‍മാരാണ് പത്തുവയസ്സുകാരന്റെ പൊട്ടിയ നട്ടെല്ല് ശസ്‌ത്രക്രിയ വഴി ശരിയാക്കിയത്. ശസ്‌ത്രക്രിയകളുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരമൊരു മുന്നേറ്റം സാധ്യമാകുന്നതെന്ന് ഡോക്ടര്‍മാര്‍ അവകാശപ്പെട്ടു- ജെ എ.
അപ്പനും അമ്മയും പിന്നെ പെരുവഴിയും!!
ജനിച്ചാല്‍ എന്തായാലും മരിക്കണം.മരിച്ചാല്‍ പിന്നെ എന്തുസംഭവികൂമെനന് ആര്ക്കും തീര്‍ച്ചയില്ല. മരണവും ടാക്സും ഒരുപോലെയാനെനെരു ചൊല്ല് ഇംഗ്ലീഷില്‍ ഉണ്ട്. രണ്ടും ഒഴിവാക്കാന്‍ പറ്റില്ലല്ലോ.എന്തായാലും മരിക്കാന്‍ വയസാകണം എന്നില്ല.
-ജോബന്‍ സക്കറിയാസ്.
തട്ടിയും മുട്ടിയും
തട്ടിയും മുട്ടിയും വായിക്കാന്‍
ബസ്റ്റോറികള്‍---------------
കോയിക്കോട്ടങ്ങാടിയിലെഒരു സിൽമാശാലയിൽ നിന്നും സിനിമ കണ്ടിറങ്ങവെയാണ് ഞാനാ കാഴ്ച കാണുന്നത്. അവനും അവളും!
അവൻ; ഞാൻ സാധാരണ യാത്ര ചെയ്യുന്ന ബസ്സിലെ കണ്ട്രാവി.
അവൾ; ഒരു പഠിപ്പീരുകാരി.
പലപ്പഴും ബസ്സിനുള്ളിലെ തിരക്കിനിടയിൽ അവളവനെ കാട്ടിക്കൂട്ടുന്ന കൈ കാൽ ക്രിയകൾ നല്ല രീതിയലല്ലെങ്കിലും അവളുടെ അറിയാഭാവം പറഞ്ഞിരുന്നു ‘നോ പ്രൊബ്ലം കേരിഓൺ’
ഇന്നിതാ അവൾ അവന്റെ കയ്യിൽ തൂങ്ങി... ഇനി അവരുടെ കല്ല്യാണമെങ്ങാനും...ഹേയ് ഇല്ല, ഇല്ല.
-ഓ ഏ ബി.
അപ്പൂപ്പന്റെകഥ--രണ്ട്
-NRPഈച്ചയും കുളിസീനും! ഒരു ഗുണപാഠ കഥ!
ഈ വളിച്ച കഥകളൊക്കെ എന്തിനെക്കോണ്ട് ഇവ്ടെ തട്ടണ്?
ചുമ്മാന്നു പറഞ്ഞില്ലേ...
ന്നാ പറ..!
ഒരു ഞരമ്പു രോഗിയുടെ കഥയാണ്....പണ്ട് പണ്ട്....
-ഫൈസല്‍.
ടോര്‍ച്ചു ഇങ്ങിനെയും റിപ്പയര്‍ ചെയ്യാം ....
-മിജീബ് റഹ്മാന്‍.
"JUICY FRUIT"
http://karinjurick.blogspot.com/
-വിനോദ്
കവിത
‘ഇത്ര നിരാശാഭരിതമായ ഒന്ന്
എല്ലാ ദിവസവും
നമ്മളെച്ചുറ്റി പോവുകയാണെങ്കില്‍
എങ്ങനെയാണ്,
അതിജീവിക്കുമെന്ന്
ഒരുമിച്ചെടുത്ത പ്രതിജ്ഞയെ
നമ്മളനുസരിക്കുക?
ഏത് അസാധാരണത്വമാണ്
തുടര്‍ന്നും നമ്മളെ
ആകര്‍ഷിച്ച് നിര്‍ത്തുക?‘
-ലതീഷ് മോഹന്‍.
പുക കണ്ടുവോ?
-ഉദയ് ശങ്കര്‍.
വിശപ്പ്
അസ്തമിച്ചു..
ഇരുട്ടില്‍ വിശന്നു പൊരിഞ്ഞ ഞാന്‍
വിഷയ ദാരിദ്ര്യ ഭാണ്ടവും പേറി ഭിക്ഷാടനത്തിന്..
ഒന്നും കൊടുക്കാനില്ലാത്തവരും
ഒന്നും വാങ്ങാനില്ലാത്തവരും
കൂട്ടിക്കിഴിച്ച്ച കണക്കുകളില്‍
എന്റെ വിശപ്പിന്റെ വിളി കുരുങ്ങി കിടന്നു..നിശബ്ദമായി.
-മാധവിക്കുട്ടി
അവസ്ഥാന്തരങ്ങള്‍
നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?
സഖാവു കൃഷ്ണന്റെ വില്ലയുടെ മുറ്റത്ത്
മുരിങ്ങ പൂത്തിരിക്കുന്നു;
നാരകവും പൂത്തിരിക്കുന്നു.
ചേര്‍ന്നുള്ള ഇടവഴി
നിരന്തര പ്രലോഭനങ്ങളുടെ
അവസാന ജങ്ഷനായിരുന്നുവെന്ന്
ആരറിഞ്ഞു?
വളവിലെ ചതികള്‍
വളവു നീ ഓര്‍ക്കുന്നുണ്ടോ?
നിന്റെ ചുണ്ടിലെ വിയര്‍പ്പിനു ഉപ്പാണ്
എന്നു ഞാന്‍ പറഞ്ഞു.
നിന്റെ ചെവികള്‍ക്കപ്പുറം പറന്നു പോയ
എന്റെ വാക്കുകളേ,
വലയെറിഞ്ഞു പിടിച്ച്,
വളവു തിരിഞ്ഞു വന്നൊരാള്‍
-അരുണ്‍ ചുള്ളിക്കല്‍.
ജൂൺ- ഒരു വേദന
എന്റെ മകൾ ഇന്ന് സ്കൂളിലേക്ക് പോയി.എഴുത്താണി ബാഗിലിട്ട്,
കവിളിലെ ഉമ്മ നുണഞ്ഞ്,
മൊട്ടക്കുന്നിലൂടെ,
തെച്ചിക്കാട്ടിലൂടെ,
മകൾ സ്കൂളിലേക്ക് പോയി.
-ശ്രീദേവ്
ചിന്ത
തനിമലയാളം
ഇ പത്രം
ഹരിതകം
കലിക
നിങ്ങളുടെ
ബ്ലോഗുകള്‍ വേണ്ടത്ര ശ്രദ്ധിക്കാതെ പോകുന്നുണ്ടോ? അല്ലെങ്കില്‍
ശ്രദ്ധിക്കപ്പെടേണ്ടതായി തോന്നുന്ന ബ്ലോഗുകള്‍ നിങ്ങള്‍ കണ്ടിട്ടുണ്ടോ?
അതിന്റെ ലിങ്ക് ഞങ്ങള്‍ക്കയച്ചു തരൂ.
blothram@gmail.com
0 comments:
Post a Comment