31ജൂലൈ2009 -വിവാദങ്ങള്‍ തീരുന്നില്ല????
Thursday
ചെറായി സ്നേഹതീരമായപ്പോള്‍.....
അതിരുകളില്ലാത്ത സൌഹൃദത്തിന്റെ നേര്‍ക്കാഴ്ച്ച തേടിയുള്ള എന്റെ യാത്ര ചെറായിയില്‍ അവസാനിച്ചു; എന്നാല്‍ ചെറായി കടല്‍ത്തീരത്ത് നിന്നും എനിക്ക് വീണു കിട്ടിയ സൌഹൃദങ്ങളുടെ ഊഷ്മളത ഇപ്പോഴും എന്നെ പിന്തുടരുന്നു!
-ചാണക്യന്‍.
മീറ്റിന്റെ നാറ്റം !!!
പലരും പറഞ്ഞതാണ്, ചെറായ് ബ്ലോഗ് മീറ്റ് എന്ന പേരില്‍ സംഘടിപ്പിച്ച് ബ്ലോഗേഴ്സ് സൗഹൃദ കൂട്ടായ്മ എന്ന പേരില്‍ നടത്തിയ പരിപാടി ഒരു അസംബന്ധസംഗമം ആണെന്ന് ഒരു പോസ്റ്റില്‍ ഞാന്‍ പറഞ്ഞത് സത്യത്തില്‍ ബ്ലോഗ് മീറ്റിന് നല്ല പബ്ലിസിറ്റി കിട്ടാന്‍ വേണ്ടിയായിരുന്നു എന്ന്. അല്ലെങ്കിലും കോമഡി മാത്രം പറയുന്ന ഞാന്‍ പറഞ്ഞ ചെറായ് മീറ്റ് കോമഡി മാത്രം ആളുകള്‍ക്ക് മനസ്സിലാവാതെ പോയതാണ് കുഴപ്പമെന്ന്. ചിലര്‍ അത് ശരിവച്ചു, ചിലര്‍ എതിര്‍ത്തു.ബ്ലോഗ് മീറ്റ് പൊളിക്കാനായിരുന്നു അതെന്നും വാദമുണ്ടായി. ബ്ലോഗ് സൗഹൃദസംഗമം കഴിഞ്ഞപ്പോള്‍ പിന്നെയും ബ്ലോഗ് മീറ്റ് വന്‍വിജയം എന്ന പേരില്‍ ആഘോഷം നടക്കുമ്പോള്‍ അന്നു ബെര്‍ളി പറഞ്ഞതിന്‍റെ പൊരുള്‍ എന്തായിരുന്നു എന്ന് ചിലര്‍ പിന്നെയും ചര്‍ച്ച ചെയ്യുന്നു.
ബെര്‍ളിത്തരങ്ങളില്‍-ബെര്‍ളി തോമസ്.
ബ്ലോഗിലെ മാടമ്പിത്തരങ്ങള്‍
പണ്ട് കാലത്ത് നാട്ടില്‍ എന്ത് പരിപാടി നടത്തണം എങ്കിലും , അത് മുമ്പേ നാട്ടിലെ മാടമ്പിമാരെ അറിയിച്ചു അനുവാദം വാങ്ങണം. അല്ലെങ്കില്‍ മാടമ്പി ആളെ വിട്ടു പരിപാടി കുളമാക്കി എല്ലാവനെയും പിടിച്ചു തല്ലും.ഇത് പോലെ മലയാളം ബ്ലോഗിലെ ഒരു മാടമ്പി ആണ് ചേറായിയില്‍ മലയാളം ബ്ലോഗ്ഗരുമാര്‍ ഒത്തു കൂടിയതിനു എതിരെ ബ്ലോഗിലൂടെ വിഷലിപ്ത പോസ്റ്റുകള്‍ ഇട്ടു രതി നിര്‍വൃതി കൊള്ളുനത്. ആദ്യം മീറ്റിനു എതിരെ തീവ്രവാദി അക്രമണം ഉണ്ടാവും എന്നൊക്കെ പറഞ്ഞു ചില നമ്പറുകള്‍ ഇട്ടൊരു പോസ്റ്റ്. എന്നും ഒച്ചാനിച്ചു കമന്റിടുന്ന സ്ഥിരം കുറ്റികള്‍ പോലും അന്ന് അതിനെ എതിര്‍ത്തപ്പോള്‍ എങ്കിലും മാടമ്പി തന്റെ കൊള്ളരുതാഴിക മനസിലാക്കും എന്ന് തോന്നി.
ഇല്ല. വെറും തോന്നല്‍ മാത്രം..
-അനോണി ചാത്തന്‍
"മീറ്റ് വീഡിയോ - പ്രൊമോ"
ചെറായി മീറ്റിന്റെ വീഡിയോ പ്രൊമോ കാണാന്‍
ചുവന്നകണ്ണിലെ ചിരി
മലയാളസിനിമയില്‍ വില്ലന്‍ വേഷത്തിന് പ്രേക്ഷകമനസ്സില്‍ ഇടംനേടിക്കൊടുത്ത നടനാണ് രാജന്‍ പി. ദേവ്. ഇന്ദ്രജാലം എന്ന സിനിമയിലെ കാര്‍ലോസിലൂടെ മലയാളിക്ക് പുതുമ നിറഞ്ഞ വില്ലന്‍മുഖം കാഴ്‌ചവെക്കുകയായിരുന്നു രാജന്‍ പി. ദേവ്. നാടകരംഗത്തുനിന്നും സിനിമയിലെത്തിയ ഈ നടന്‍ അരങ്ങിലെന്നപോലെ സിനിമയും അഭിനയിച്ചു കീഴ്‌പ്പെടുത്തി. കാട്ടുകുതിര എന്ന നാടകത്തിലെ കൊച്ചുവാവ അരങ്ങില്‍ ഉണര്‍ത്തിയ നവീന ഭാവുകത്വം കാഴ്‌ചയുടെ ഉത്സവവും അഭിനയത്തിന്റെ പാഠപുസ്‌തകവുമാണ്.
-കുഞ്നിക്കണ്ണന്‍ വാണിമേല്‍
...എന്ന് പറയപ്പെടുന്നു..
-
Facebookൽ Privacy Settings
Facebookൽ നിന്നും പരിചയമില്ലാത്തവരെ എങ്ങനെ കൈകാര്യം ചെയ്യാം.
ഞാൻ facebook ഉപയോഗിക്കുന്നതു് വർഷങ്ങളായി അടുത്തു പരിചയമുള്ളവരുമായി സൌഹൃദം പങ്കുവെക്കാനാണു്. അതുതന്നെയായിരിക്കും ഭൂരിഭാഗം ആൾക്കാരും ചെയ്യുന്നതു് എന്നു തോന്നുന്നു.
ബ്ലോഗിലും മറ്റു internet മാദ്ധ്യമങ്ങളിലും നിന്നും ഉണ്ടാകുന്ന സൌഹൃദങ്ങൾ വളരെ കരുതലോടെ തന്നെ കൈകാര്യം ചെയ്യേണ്ട ഒന്നാണു്. അതുകൊണ്ടുതന്നെ friendship ചോദിച്ചു വരുന്ന എല്ലാവരേയും Friends ആയി ചെർത്തുകഴിഞ്ഞാൽ സ്വകാര്യമായ വിവരങ്ങളും family photosഉം എല്ലാവരുമായി പങ്കുവെക്കേണ്ടി വരും.
Facebookൽ സുഹൃത്തുക്കളെ ഒന്നിലധികം listകളിലായി മാറ്റാൻ കഴിയും. ഉദാഹരണം: School, Work, Blog, Aquaintance എന്നിങ്ങനെ.
ഈ listകൾ ഇടതുവശത്തു കാണുന്ന panelൽ കാണാം. ഇവിടെ blogൽ മാത്രം പരിചയമുള്ളവർക്കായി "Blog" എന്നൊരു List നിർമിക്കുക. അതിൽ അവരെ എല്ലാം നീക്കം ചെയ്യുക..
-കൈപ്പള്ളി.
സൈബർ ജാലകത്തിലെ പുതിയ ലേഖനങ്ങൾ
റിയാക്ട് ഓ.എസ് – വിൻഡോസിന് ഒരു ബദൽ
വിൻഡോസ് ഇല്ലാതെ തന്നെ വിൻഡോസ് ആപ്ലിക്കേഷനുകൾ പ്രവർത്തിപ്പിക്കണമെന്നുണ്ടോ. എന്നാൽ ഇതാ മൈക്രോസോഫ്റ്റിനു വെല്ലുവിളി ഉയർത്തിക്കൊണ്ട് (?) തികച്ചും സൌജന്യമായ ഒരു ഓപ്പറേറ്റിങ്ങ് സിസ്റ്റം വരുന്നു..
-യാരിദ്.
-ബാബേട്ടന്‍.
കലാമണ്ഡലം വാസുപ്പിഷാരൊടിക്കൊപ്പം….
കളിയരങ്ങിന്റെ ധൈഷണികതാവഴിയെന്നു നിസ്സംശയം വിശേഷിപ്പിക്കാവുന്ന വാഴേങ്കടകുഞ്ചുനായർ ശിഷ്യപരമ്പരയിലെ ബലിഷ്ഠസാനിദ്ധ്യമാണ് കലാമണ്ഡലം വാസുപ്പിഷാരടി.അസുഖങ്ങളുടേയും ചികിത്സയുടേയും അഗ്നിപരീക്ഷകൾ പിന്നിട്ട്,തളർന്നുകിടന്ന അവസ്ഥയിൽ നിന്ന് തന്റെ പ്രിയ വേഷമായ ഉൽഭവം രാവണനെപ്പോലെ,വാസുവാശാൻ കൂടുതൽ ആർജ്ജവത്തോടെ കളിയരങ്ങിൽ തിരിച്ചെത്തിയ ഈ വേളയിൽ,അദ്ദേഹവുമായുള്ള ഒരു അഭിമുഖം തൌര്യത്രികത്തിൽ പ്രസിദ്ധീകരിക്കുന്നു. -വികട ശിരോമണിജീവിതം കൊണ്ട് ഘടകക്രിയ ചെയ്യപ്പെട്ട മരണങ്ങള്‍
“If you can talk brilliantly about a problem, it can create the consoling illusion that it has been mastered.” - Stanley Kubrick
മരണത്തിലേക്ക് പൂര്‍ത്തിയാവുന്ന ഒരു പ്രക്രിയയാണ് ജീവിതം എന്ന യുക്തിയോട് മനസ്സുചേര്‍ക്കുകയാണെങ്കില്‍ നമുക്ക് ബോധ്യമാവുന്ന ഒരു തലകീഴ് സത്യമുണ്ട് - ജീവിച്ചിരിക്കുന്നു എന്നു പറയുന്നതിനു ബദലായി മരിച്ചുകൊണ്ടിരിക്കുന്നു എന്ന പ്രസ്താവം നുണയാവുന്നില്ല എന്ന അനിവാര്യത. മരണം ജീവിതത്തിന്റെയോ അല്ലെങ്കില്‍ ജീവിതം മരണത്തിന്റെയോ ഏകക (unit) മായി ഉപയോഗിച്ചുള്ള അളന്നുകളികളുടെ രസാവഹവും അതേസമയം ഭീതിദവുമായ കൌതുകങ്ങളിലേക്ക് ഈ അനിവാര്യതയില്‍ നിന്ന് വഴികളനേകം നീണ്ടു പിരിയുന്നത് അറിയാനാവും നമുക്കപ്പോള്‍.
-ലാപുട.
സുഡോക്കു/sudoku
പലര്‍ക്കും അറിയാമായിരിക്കും.
എനിക്കു അറിയില്ലായിരുന്നു 81 കള്ളികളുള്ള ഒരു സമചതുരത്തില്‍ അവിടവിടെ ചില സംഖ്യകള്‍ മാത്രം കാണിച്ച് ബാക്കിയുള്ളവ എഴുതി ഇതു സോള്‍വു ചെയ്താല്‍ "വില്ല" സമ്മാനം "കാറു" സമ്മാനം എന്നൊക്കെ ഇന്‍റ്റര്‍നെറ്റിലെ പല വെബ്സൈറ്റുകളില്‍ കണ്ടിരുന്നുവെങ്കിലും സൗത്താഫ്രിക്കയിലെ ഭരണാധികാരിയുടെ ധനികയായ വിധവ 'മറിയം അബാച്ച' ഒരു മില്യന്‍ ഡോളര്‍ വെറുതെ കുറച്ചു കാലം നമ്മുടെ അക്കൗണ്ടിലിടാന്‍ നമ്മുടെ ബാങ്കു അക്കൗണ്ട് നമ്പര്‍ ചോദിച്ചു കൊണ്ടു ദയനീയമായ അഭ്യര്‍ഥനയുള്ള ഒരു ഈ-മെയില്‍ തട്ടിപ്പിന്റെ വിലയേ ഞാന്‍ കൊടുത്തിരുന്നുള്ളൂ.
-കരീം മാഷ്.
വേള്‍ഡ്കപ്പ് ഡയറി
കുളിരില്‍ നിന്ന് വേനല്‍ കാലത്തേ ആലസ്യത്തിലേക്ക് ഇംഗ്ലണ്ട് എന്ന രാജ്യം
മാറുന്നത് കണ്മുന്നില്‍ ദൃശ്യമായി തുടങ്ങിയിരിക്കുന്നു. ഗ്രൗണ്ടുകളില്‍
ഫുട്ബോളിനോടൊപ്പം ക്രിക്കറ്റ് കളിയും പ്രത്യക്ഷമായി തുടങ്ങി. പിള്ളേരുടെ
ക്രിക്കറ്റ് കളി കാണാന്‍ എന്ന പേരില്‍ മൈതാനത്ത് പായ വിരിച്ചു വെയില്
കായാന്‍ കിടക്കുന്ന മദാമ്മമാരും സായിപ്പന്മാരും ഏതു മൈതാനത്തും ഒരു പതിവ്
കാഴ്ചയായി. യൂണിവേഴ്സിററിയില്‍ എന്‍റെ ഒന്നാം സെമസ്റ്റര്‍ പരീക്ഷ
അവസാനിക്കുന്ന പിറ്റേ ദിവസമാണ് ട്വന്റി-20 ലോകകപ്പ് തുടങ്ങുന്നത്. പരീക്ഷ
ടൈം ടേബിളും ലോകകപ്പ് മത്സര ക്രമവും എനിക്ക് വേണ്ടി തയ്യാറാക്കിയത് പോലെ.
ജൂണ്‍ 2 പ്രദര്‍ശന മത്സരം മുതല്‍ ജൂണ്‍ 18 നു നടക്കുന്ന സെമി ഫൈനല്‍ വരെ
നോട്ടിങ്ങാം ട്രെന്‍റ് ബ്രിഡ്ജ് സ്റ്റെഡിയത്തിലെ എല്ലാ മത്സരങ്ങള്‍ക്കും
-വിഷ്ണു.
എനിക്ക് ലോകകപ്പ് ഒഫീഷ്യല്‍ ആയി ഡ്യൂട്ടി ഉണ്ട്
അളവുകോലുകള്‍
“മണിയെത്രയായി?” എന്നു ചോദിച്ചതിനു ശേഷമാണ് അയാള്‍ വാച്ച് ധരിച്ചിരുന്നില്ല എന്ന് ഞാന്‍ ശ്രദ്ധിച്ചത്. ഉത്തരത്തിന്റെ അപ്രസക്തി ഞങ്ങള്‍ രണ്ട് പേര്‍ക്കും ബോധ്യപ്പെട്ടത് കൊണ്ടാവണം ഹൃദ്യമായ ഒരു പുഞ്ചിരി മാത്രം കൈമാറി വീണ്ടും ബസ് സ്റ്റോപ്പിലെ അപരിചിതത്വത്തിലേക്ക് വഴിമാറി.
അല്പം കഴിഞ്ഞ് അയാള്‍ എന്നോടു ചോദിച്ചു, “സമയം പിടികിട്ടിയോ?”
“ഇല്ല.”
“എന്തേ?”
“ഒന്നുമില്ല, നിങ്ങള്‍ക്കെങ്കിലും ഇപ്പൊ സമയം നല്ലതാണോ എന്നറിയാന്‍ ചോദിച്ചതാ..”
-ബിജിന്‍.
മാമ്പൂ കണ്ടും മക്കളെ കണ്ടും.....
-വശംവദന്‍.
അന്നത്തെ മഴക്കാലം.... !!
"ഇതൊരു കഥയല്ല, ഒരോര്‍മ്മക്കുറിപ്പു മാത്രമാണ് .... ആലങ്കാരിക ഭംഗിയോ, എഴുത്തിന്റെ ഒഴുക്കോ ഒന്നും എടുത്തു പറയാനില്ലെങ്കിലും ഇതെന്റെ ജീവിതമായി വളരെ അടുത്തു കിടക്കുന്നതു കൊണ്ട്, എനിക്കെന്തോ പോസ്‌റ്റ് ചെയ്യാതിരിക്കാന്‍ കഴിഞ്ഞില്ല...."അന്നത്തെ രാത്രികള്‍ക്ക് തണുപ്പ് കൂടുതലുണ്ടായിരുന്ന പോലെ തോന്നുന്നു... ഇടക്കിടെ, അല്ല എല്ലായ്പ്പോഴും തണുത്ത കാറ്റ് അടിച്ചു കൊണ്ടേയിരിക്കും.... സമയം എട്ട് കഴിഞ്ഞിട്ടേ ഉണ്ടാവൂ. എങ്കിലും ഒരു പാട് രാത്രി ആയ പോലെ... അകലെയായി മഴയുടെ ഇരമ്പലുകള്‍ കേള്‍ക്കുന്നുണ്ടാവും..
-അഞ്ജു പുലാക്കാട്ട്.
ഒരു കാള സായാഹ്നം - 1
-കുട്ടിച്ചാത്തന്‍
കൂതറ കുറ്റപത്രത്തിന് സ്നേഹപൂര്‍വ്വം
ടു
പ്രൊഡ്യൂസര്‍
കൂതറകുറ്റപത്രം
ദൈവത്തിന് സ്തുതി. എന്‍റെ പേര് പാലക്കാത്തറ പാപ്പച്ചന്‍, വയസ്സ് 50, സ്ഥലം കോട്ടയം. കുറച്ച് റബ്ബര്‍ കൃഷിയും ചില്ലറ കച്ചവടവും ഒക്കെയായി കര്‍ത്താവിന്‍റെ കാരുണ്യംകൊണ്ട് തരക്കേടില്ലതെ ജീവിക്കുന്നു. ഞാന്‍ തങ്കളുടെ "കൂതറകുറ്റപത്രം" എന്ന പരിപാടിയുടെ ഒരു സ്ഥിരം പ്രേക്ഷകനാണ്. ദുഷിച്ച രാഷ്ട്രീയവൃത്താന്തങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നതിനാല്‍ വാര്‍ത്തകള്‍ ഞാന്‍ കാണാറില്ലെങ്കിലും "കൂതറകുറ്റപത്രം" ഒരു തവണപോലും മുടക്കാറില്ല.
-ബിനോയ്.
മൃത്യുപത്രം
എന്റെ മരണശേഷം ഈ കത്ത് നിങ്ങള്‍ക്ക് കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ഈ സത്യം തുറന്നു പറയാന്‍ എനിക്കായില്ല. അത് എന്നെക്കൊണ്ട് സാധിക്കില്ല , എന്ന് മനസിലാക്കിയതുകൊണ്ടാണീക്കത്ത്.
-ബോണി പിന്റോ.
മാരിബ് എന്ന മരുഭൂമിയിലേക്ക്
അടുത്ത ദിവസം കാലത്ത് 8 മണിക്ക് തന്നെ ഞാന്‍ ഒരുങ്ങി നിന്നു.അബൂത്താലിബ് എന്ന ടാക്സി ഡ്രൈവര്‍ നേരത്തെ തന്നെ എത്തിയിരുന്നു. കൂടെ വരാനുള്ള മെഹര്‍ കാമല്‍ എന്ന ഈജിപ്തുകാരന്‍ എത്താന്‍ വൈകിയത് കാരണം ഞങ്ങള്‍ക്ക് 09 മണിക്കേ മാരിബിലെ ജെന്നാ ഹണ്ട് എന്ന ഫീല്‍ഡിലേക്കുള്ള യാത്ര തുടങ്ങാന്‍ കഴിഞ്ഞുള്ളൂ.-കുഞ്ഞായി.
രാമായണവും പാണ്ടി ലോറി കയറിയ ഷൂസും!!
ചെറുപ്പം മുതലേ ഭയങ്കരമായ വായനാശീലം ഉള്ള കുട്ടിയായിരുന്നു ഞാന്‍ . വളരെ ചെറുപ്പത്തില്‍ തന്നെ മായാവി , കപീഷ് , ശിക്കാരി ശംഭു തുടങ്ങിയ കഥാപാത്രങ്ങള്‍ എന്റെ മനസ്സിന്റെ അന്തരാളങ്ങളെ (ഹോ ..എന്താദ് !!!) കീഴ്പ്പെടുത്തി അവിടെ ഒരു കുടിലും കെട്ടി താമസിച്ചു പോന്നിരുന്നു . സത്യമായും ഇന്നും ഇറങ്ങി പോയിട്ടില്ല . പിന്നീട് എന്റെ വായനയുടെ ലോകം വികസിച്ചു വികസിച്ചു മണ്ടൂസ് , ഉണ്ണിക്കുട്ടന് , ബോബനും മോളിയും തുടങ്ങിയ ലോകോത്തര സാഹിത്യങ്ങളിലൂടെയായി യാത്ര ..-സുദേവ്.
അദ്ധ്യായും 13 - ഒരു പുതിയ സൌഹൃദം
അങ്ങനെ കിഷ്കിന്ധാകാണ്ഡം ആരംഭിക്കുന്നു..
ഇവിടെ മുതലാണ് വാനരന്‍മാര്‍ക്ക് രാമായണത്തിലുള്ള പ്രാധാന്യം വിശദമാക്കുന്നത്.
വാനരര്‍ എന്ന് വിശദീകരിച്ചെങ്കിലും ഇവര്‍ ആരാണെന്ന് മനസിലായോ?
വെറും കുരങ്ങന്‍മാരല്ല....
വിഷ്ണുഭഗവാന്‍ ശ്രീരാമ അവതാരം എടുക്കാമെന്ന് പറഞ്ഞപ്പോള്‍, ദേവന്‍മാര്‍ വാനരന്‍മാരായി ജനിക്കാം എന്ന് പറഞ്ഞതോര്‍മ്മയില്ല?
ഈ വാനരന്‍മാര്‍ അവരാ..
രാവണവധത്തിനു ദേവനെ സഹായിക്കാന്‍ വന്ന ദേവാംശമുള്ള വാനരന്‍മാര്‍!!
-അരുണ്‍ കായംകുളം
പൊളിറ്റിക്സ്
എന്നെ നിങ്ങള്ക്കുതിന്നാമെങ്കില്
എന്നെ എനിക്കു
തിന്നൂടെ?
വെറുതെ
വെറുതെ
പൊളിറ്റിക്സ്
കാണിക്കല്ലെ ഗഡി.
-ടി എ ശശി
തലകീഴായ് തൂങ്ങിയ തോന്നലുകള്‍
വരിവരിയല്ലാതെ,
ചവിട്ടേറ്റ് ചതഞ്ഞമരുമ്പോഴും,
തന്റെ തോന്നലുകള്‍
മാറി മറിഞ്ഞിരുന്നോ..?
-CP ദിനേഷ്.
ശാന്തം
പതിയെ നടന്നഞ്ഞു നീങ്ങീടവേ.....
അനുരാഗലോലമാം ഓര്‍മ്മകള്‍ ഓരോന്നും
വന്നെന്‍റെ കൂട്ടിനായ് ഒരു നിമിഷം ..........
-ജിക്കു തോമസ്
സിനു കക്കട്ടില്‍
ഡിയര്‍ ജാക്സണ്‍
നാടൊട്ടുക്ക് കടവും
തലയില്‍
രണ്ടെ രണ്ടു മുടിയും
പൊട്ടിയ മൂക്കും
തകർന്ന വാരിയെല്ലും
മെലിഞ്ഞുണങ്ങിയ
ദേഹവുമായി...
നിദ്രക്കു വേണ്ടി
കേണുകൊണ്ട്...
-പുതുകവിതയില്‍
സായാഹ്നം
സായാഹ്നം എന്ന പേരില്‍ ഇതുപോലൊരു ചിത്രം മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. അന്ന് കിട്ടിയ പോലെ മറ്റൊരു ദിവസം കന്യകുമാരിയിലെ ഒരു സാന്ധ്യവേളയില്‍ യാദൃശ്ചികമായി കിട്ടിയ ഒരു ചിത്രം-നന്ദകുമാര്‍.
തടുക്കാന്‍ പറ്റുവെങ്കില്‍ തടുതോ !
-പോട്ടപ്പന്‍
-സനില്‍
-ജുനൈത്ത്.
0 comments:
Post a Comment