12ജൂലൈ2009 ബ്ലോത്രം വാരാന്ത്യപ്പതിപ്പ് വായനക്കാരിലേക്ക്..
Sunday
ഇതിലെ പോവുക
ബ്ലോത്രം വാരാന്ത്യപ്പതിപ്പ് വായനക്കാരിലേക്ക്..
“ബ്ലോത്രം വാരാന്ത്യപ്പതിപ്പ് “ ബ്ലോഗിലെ ആദ്യ പത്രമായ “ബ്ലോത്രത്തില്‍“ നിന്നും പുറത്തിറങ്ങി...
ബ്ലോഗിലെ ആദ്യ സംരഭം...
ആദ്യലക്കത്തില്‍ പ്രശസ്ത ബ്ലോഗര്‍മാരുടെ രചനകളുമായി... ബ്ലോഗ് വായനയുടെ പുത്തന്‍ അനുഭവങ്ങളുമായി...
ഇത് നിങ്ങളുടെ ബ്ലോത്രം...
നിങ്ങളുടെ രചനകള്‍ ബ്ലോത്രത്തിലേക്കയക്കൂ.. ഈ പുതിയ സംരഭത്തില്‍ പങ്കാളികളാവൂ...
വിലാസം editorblothram@gmail.com
ബ്ലോത്രം..
ആദ്യ ബ്ലോഗ് പത്രം..
ബ്ലോത്രം വാരാന്ത്യപ്പതിപ്പ് വായനക്കാരിലേക്ക്...
പ്രിയ ബൂലോഗരെ,
“ബ്ലോത്രം” (“ബ്ലോ“ഗ് പ“ത്രം“) എന്ന ആശയം യാഥാര്‍ത്ഥ്യമായിട്ട് ഒരു മാസം പിന്നിട്ടതേയുള്ളു. ബ്ലോത്രത്തിന് ബൂലോഗത്ത് ലഭിച്ച നല്ല പ്രതികരണങ്ങളുടെ ഫലമായി “ബ്ലോത്രം വാരാന്ത്യപ്പതിപ്പ്” ഇറക്കുക എന്ന ഞങ്ങളുടെ ആഗ്രഹം സഫലമാവുകയാണ്. ഇതുമായി സഹകരിക്കാന്‍ മുന്നോട്ട് വന്ന എല്ലാ മാന്യ ബ്ലോഗര്‍മാരോടും ഞങ്ങള്‍ക്കുള്ള നന്ദിയും കടപ്പാടും ഇവിടെ അറിയിക്കട്ടെ.
വരും ലക്കങ്ങളില്‍ കൂടുതല്‍ ബൂലോഗ വിഭവങ്ങളുമായി നിങ്ങളിലേക്കെത്താന്‍, നിങ്ങളുടേതായ ഒരു മാധ്യമമാകാന്‍ ബ്ലോത്രത്തിന് നിങ്ങളുടെയെല്ലാം സഹകരണം ആവശ്യമാണ്. രണ്ടാം കിടയെന്ന് പരിഹസിച്ച് തള്ളുന്ന ബ്ലോഗില്‍ നല്ല നിലവാരവും കഴിവുമുള്ള എഴുത്തുകാര്‍ ഉണ്ട് എന്നും, അവരെ രംഗത്ത് കൊണ്ടുവന്ന് ബ്ലോഗിലും നല്ല നിലവാരമുള്ള രചനകളും ആശയസംവാദങ്ങളും നടക്കുന്നു എന്നും നമുക്ക് അഭിമാനത്തോടെ പറയാന്‍ കഴിയണം. ബ്ലോത്രം അതിനൊരു തുടക്കമിടുകയാണ്.
അതിന്റെ മുന്നോടിയായി ബ്ലോത്രം വാരാന്ത്യപ്പതിപ്പിന്റെ ആദ്യലക്കം ഇന്ന് പുറത്തിറങ്ങുന്നു. എല്ലാ മാന്യ ബൂലോഗരുടേയും സഹകരണങ്ങള്‍ പ്രതീക്ഷിച്ചുകൊണ്ട്,
-ബ്ലോത്രം പ്രവര്‍ത്തകര്‍.

2 comments:
വാരാന്ത്യ പതിപ്പു വായിച്ചു ,മനസ്സു നിറഞ്ഞ ആശംസകൾ വളരെ നന്നായിരിക്കുന്നു
സജി
'വാരാന്ത്യപ്പതിപ്പ്' എന്നതില്‍ 'ന്തൃ' എന്ന ഒരു പിശകുണ്ടല്ലോ കാപ്പൂ...
Post a Comment