27ജൂലൈ2009 - ചെറായി മീറ്റ് വിജയകരമായി സമാപിച്ചു
Sunday
കാർഗിലിൽ നമുക്ക് വേണ്ടി പൊരുതി മരിച്ചവരുടെ ഓർമ്മയ്ക്ക് !
-ബഷീര്‍ വെള്ളറക്കാട്.ചെറായി ബ്ലോഗ് മീറ്റ് വിജയകരമായി സമാപിച്ചു
8 മണിക്ക് രജിസ്ട്രേഷനോടു കൂടി ആരംഭിച്ച് പരസ്പരം പരിചയപ്പെടലുകളും, സി ഡി പ്രകാശനവും, ബിലാത്തിയുടെ മാജിക് ഷോ, സജീവിന്റെ കാര്‍ട്ടൂണ്‍ രചന, ഗംഭീര സദ്യ, വാഴക്കോടന്റെ മിമിക്രി, ഫോട്ടോ സെഷന്‍ എന്നിവയെല്ലാം കൊണ്ട് സമൃദ്ധമായ ബ്ലോഗ് മീറ്റ് വിജയകരമായി സമാപിച്ചു. 71 ബ്ലോഗര്‍മാരും അവരുടെ കുടുംബങ്ങളും സുഹൃത്തുക്കളും അടക്കം 110 പേരോളം പങ്കെടുത്ത ചെറായിയി മീറ്റ് നല്ലൊരു അനുഭവമായിരുന്നു എന്ന് ഞങ്ങളുടെ ലേഖകന്‍ ചെറായിയില്‍ നിന്നും റിപോര്‍ട്ട് ചെയ്തു. അനോണി ബ്ലോഗര്‍മാരുടെ സഹകരനവും ഉണ്ടായിരുന്നതായി ഞങ്ങളുടെ പ്രത്യേക ലേഖകന്‍ റിപോര്‍ട്ട് ചെയ്യുന്നു.
ചെറായി ബ്ലോഗ് മീറ്റിന് ബാനര്‍ കെട്ടുന്ന അനോണി ബ്ലോഗര്‍മാര്‍
ശ്രീലാല്‍
ചെറായി ബ്ലോഗ് മീറ്റ് (Cherai Blog Meet)
അമരാവതി റിസോർട്ട് ശരിക്കും സുന്ദരമായ ഒരു ലൊക്കേഷൻ തന്നെയാണ്. ഒരു വശം കടലും മറുവശം കായലും.
ഒരറിയിപ്പ് : ചെറായി ബ്ലോഗ് മീറ്റില്‍ പുതിയൊരു റെക്കോര്ഡ് സൃഷ്ടിച്ചിരിക്കുന്നു....നേരത്തെ 8 മണിക്കൂര്‍ കൊണ്ടു 227 കാരിക്കേച്ചര്‍ വരച്ച ശ്രീ സജീവ് ഇന്നു മൂന്നേകാല്‍ മണിക്കൂര്‍ കൊണ്ടു 118 പേരുടെ കാരിക്കേച്ചര്‍ വരച്ചു ചരിത്രം സൃഷ്ടിച്ചിരിക്കുന്നു. !!!!!!!!!!! സജീവിന് ആശംസകള്‍ നേരാം..... ഇതാവട്ടെ ചെറായി മീറ്റിലെ ആദ്യ വിശേഷം.....
-ജോ.
(പലതവണ അവിടെ പങ്കെടുത്ത പലരോടും ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച ചില വിവരങ്ങള്‍ മാത്രമെ ബ്ലോത്രം അപ് ഡേറ്റായി കൊടുത്തിട്ടുള്ളു. അല്ലാതെ കെട്ടിച്ചമച്ച ഒരു വാര്‍ത്തകളും ഞങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല. വാര്‍ത്തകള്‍ അപ്പപ്പോള്‍ ബൂലോഗരിലെത്തിക്കാനുള്ള താല്പര്യം മാത്രമായിരുന്നു ബ്ലോത്രത്തിന്. എന്തു കൊണ്ടോ അവിടത്തെ വാര്‍ത്തകള്‍ അപ്പപ്പൊള്‍ പുറത്തെത്തിക്കുന്നതിന് സംഘാടകര്‍ ഒരു മുന്‍ കൈയും എടുത്തില്ല എന്ന് ഖേദപൂര്‍വ്വം അറിയിക്കട്ടെ. പങ്കെടുക്കാത്ത എല്ലാവര്‍ക്കും പങ്കെടുത്തവരോട് അപ്പപ്പോള്‍ ഫോണ്‍ ചെയ്ത് ചോദിക്കാന്‍ കഴിയുമായിരുന്നോ? ബ്ലോഗ് മീറ്റിനെ സംബന്ധിച്ച് അതില്‍ പങ്കെടുത്തവരിടുന്ന പോസ്റ്റുകള്‍ വായിച്ച് അറിഞ്ഞാല്‍ മതിയെന്നായിരുന്നുവോ?- ബ്ലോത്രം)
ചെറായി മീറ്റ് ..നന്ദി.
ചെറായിയില്‍ നിന്നും ഇപ്പോള്‍ വീട്ടിലെത്തി സമയം രാത്രി പതിനൊന്നു. ഒന്നു കുളിച്ചു, നേരെ കമ്പ്യൂട്ടറിലേക്കു. മകന്‍ വന്നു ഒന്നു എത്തിനോക്കി പോയി." ഓ ഇതു തലക്കു പിടിച്ചെന്നാ തോന്നുന്നേ' ഊണു വേണ്ടാ ഉറക്കവും വേണ്ടാ" എന്നു ഭാര്യ പിറു പിറുക്കുന്നതും ഞാന്‍ ശ്രദ്ധിച്ചില്ല. ചെറായി മീറ്റിനെ സംബന്ധിച്ചു ആദ്യത്തെ പോസ്റ്റ് എന്റേതായിരിക്കണം എന്ന വാശി അവര്‍ക്കറിയോ! നന്ദി ആരോടു ഞാന്‍ ചെല്ലേണ്ടും മനസ്സിനെ കുളിര്‍പ്പിക്കുന്ന ചിരിയുമായി എല്ലാവരേയും എതിരേല്‍ക്കുകയും ചെമ്മീന്‍ വടയുമായി ഓടി നടക്കുകയും ചെയ്ത ലതികയോടോ എല്ലാറ്റിന്റെയും പിറകേ നിശ്ശബ്ദനായി നടന്നു കാര്യങ്ങള്‍ നടത്തി തന്ന സുഭാഷിനോടോ രാ പകലില്ലാതെ മീറ്റ് മീറ്റ് എന്നും പറഞ്ഞു ഓടി നടന്ന ഹരീഷിനോടൊ, എല്ലാ കാര്യങ്ങള്‍ക്കും ചുക്കാന്‍ പിടിച്ച അനില്‍, മണികണ്ഠന്‍, ജോ,നാട്ടുകാരന്‍ നിരക്ഷരന്‍ എന്നിവരോടോ, ഇവര്‍ക്കെല്ലാവര്‍ക്കും ബൂലോഗത്തിന്റെ അനേകമനേകം നന്ദി.-ഷെറീഫ് കൊട്ടാരക്കര.
ചെറായി സംഗമം തുടങ്ങി...!
അങ്ങിനെ ചെറായി ബൂലോഗ സംഗമം ഒരു ബൂലോഗ ചരിത്രമായി മാറുകയാണ്. ഈയുള്ളവന്‍ ചെറായി മീറ്റിലെ ചില കൂട്ടുകാരുമായി ഫോണില്‍ സംസാരിക്കുകയും അവര്‍ പറഞ്ഞ ചില വിവരങ്ങള്‍ നിങ്ങാള്‍ക്കായി പങ്കുവയ്ക്കുന്നു..
-കുഞ്ഞന്‍.നമ്മള്‍ ചെറായിയില്‍ എത്തീട്ടോ....
ഇതൊക്കെയായിരുന്നു ബ്ലോഗ് മീറ്റിനോറ്റനുബന്ധിച്ച് പുറത്ത് വന്ന വാര്‍ത്തകള്‍.
അതിനിടെ ചെറായി മീറ്റിന്റെ അപ്പഴപ്പോഴുള്ള വിവരങ്ങള്‍ മറ്റ് ബ്ലോഗര്‍മാരോട് പങ്കു വെക്കുന്നതില്‍ സംഘാടകര്‍ വിമുഖത കാട്ടി എന്ന ആരോപണം വന്നു കഴിഞ്ഞു
ബ്ലോഗ് മീറ്റ് എന്തിന് ഒളിക്കണം
വിജയകരമായി നടന്ന ചെറായ് മീറ്റിന്റെ തത്സമയ വിവരങ്ങള്‍ ബ്ലോഗര്‍മാരിലേത്തിക്കുവാന്‍, എന്ത്‌കൊണ്ടോ മടി കാണിക്കുന്ന സംഘാടകരുടെ പ്രവര്‍ത്തിയില്‍ ഞാന്‍ പ്രതിഷേധിക്കുന്നു.
72- ആളുകള്‍ ഒത്ത്‌കൂടിയത്തിന്റെ വിവരങ്ങള്‍ അറിയുവാന്‍ 7200-ഒളം ബ്ലോഗര്‍മാര്‍ ലോകത്തിന്റെ വിവിധകോനുകളില്‍നിന്നും, ഒരോ നിമിഷവും കാത്തിരുന്നു. എന്നാല്‍, ഭയംകൊണ്ടോ, അതോ നിഗൂഡമായ മറ്റു കാരണങ്ങള്‍കൊണ്ടോ, മീറ്റിന്റെ വിവരങ്ങള്‍ ഒന്നും പുറത്ത് പറയുന്നില്ല..
-ബീരാന്‍ കുട്ടി.
വാഴക്കോടന്‍ സ്റ്റാര്‍ സിംഗറിലും പാടുന്നു.
-ശ്രദ്ധേയന്‍.
ബ്ലും !
അപ്പുകുട്ടന്റേയും കൂട്ടുകാരുടെയും ഒരു ¬ adventurous യാത്രയില് നിന്നും ചീന്തിയെടുത്ത ഒരേഡ്.കഥാപാത്രങ്ങള്: അപ്പുകുട്ടന്, ഗോവിന്ദന് കുട്ടി, മഹാദേവന്, തോമസ്സുകുട്ടി, പേരും നാളുമൊന്നും അറിയാത്ത (ഞങ്ങള്‍ക്കറിയാത്ത) തരുണീമണികളായ 4 സുന്ദരികള്, തോണി (rafting boat),തോണികാരന്
പശ്ചാതലം: കുടകിനടുത്തുള്ള എതോ ഒരു പുഴയിലൂടെയുള്ള river rafting !
വിവരണം: അപ്പുക്കുട്ടന്‍
വിഷാദത്തിന്റെ തുരുത്തില്‍ ഒറ്റപ്പെട്ട് ഇല്ലാതായ ആല്‍ഡ്രിന്‍
പ്രശാന്തിയുടെ കടലിനരികെ ഒരു പരുന്തായി പറന്നിറങ്ങി ശീത യുദ്ധത്തില്‍ സോവിയറ്റ് യൂണിയനുമേല്‍ വിജയം കൊയ്‌ത ബഹിരാകാശയാത്രയില്‍, ചന്ദ്രനില്‍ ആദ്യം കാലുകുത്താന്‍ കഴിയാതെപോയ എഡ്വിന്‍ ആല്‍ഡ്രിന്‍ സ്വന്തം ജീവിതത്തില്‍ ഭീകരമായ തോല്‍വിക്ക് കീഴടങ്ങുകയായിരുന്നു. ചന്ദ്രനില്‍ നിന്നും തിരിച്ചെത്തി, സാഹസിക നേട്ടത്തിന്റെ മണം മാറും മുന്‍പേ വിഷാദ രോഗത്തിനടിപ്പെട്ട്, മുഴുകുടിയനും, തൊഴില്‍ രഹിതനുമായ് തന്നോട് തന്നെ പൊരുതി ജീവിതത്തിലെ സുവര്‍ണ്ണ നാളുകള്‍ മുഴുവന്‍ പരാജയത്തിന്റെ കൈയ്പുനീര്‍ കുടിച്ച് ജീവിതത്തിലും രണ്ടാമനായ് അരങ്ങൊഴിയേണ്ടവനായ് തീര്‍ന്നു ആല്‍ഡ്രിന്‍. ഇവയെല്ലാം റിട്ടേണ്‍ ടു എര്‍ത്ത് എന്ന ആത്മകഥയിലും, അടുത്തിടെ എഴുതിയ മാഗ്‌നിഫിസെന്റ് ഡിസൊലെയ്‌ഷന്‍ എന്ന ഓര്‍മക്കുറിപ്പിലും അദ്ദേഹം പറയുന്നുണ്ട്.-പ്രശാന്ത് കൃഷ്ണ.
കടല്‍ പോലെ ലോകം കലങ്ങിമറിയുന്നു
ഇരുട്ട്.... വാതില്‍പടിയില്‍ ആളനക്കം. പ്രതാപന്‍ പതിയെ കണ്‍തുറന്നു. ഒരു നിഴല്‍രൂപം. സംസാരിക്കന്‍ തുനിഞ്ഞ പ്രതാപനെ ചുണ്ടില്‍ പതിഞ ഒരു വിരല്‍ വിലക്കി. ശബ്ദം. വ്യഥയും വേപഥുവും നിറഞ്ഞ ശബ്ദം.അവന്‍ തപ്പി നോക്കി. ആ വിരലില്‍ ലോഹത്തിന്‍റെ തണുപ്പ്. മോതിരം വിവാഹമോതിരം.. കുട്ടിക്കൂറ പൌഡറിന്‍റെയും പിയേഴ്സ് സോപ്പിന്‍റെയും നേര്‍ത്ത ഗന്ധം. അഞ്ജലി ഏറ്റവും വെറുക്കുന്ന രണ്ടു ഗന്ധങ്ങള്‍.. വെറുപ്പിന്‍റെ ആ നനുത്ത ഗന്ധവും നനവും പ്രതാപനെ പൊതിഞ്ഞു..
-നമതു വാഴ്വും കാലം.
എന്റെ കാശുപോകുന്ന വഴി
പ്രലോഭനങ്ങള്‍ മനുഷ്യനെ ആദികാലം തൊട്ടേ കബളിപ്പിയ്ക്കാറുണ്ട്. ആദത്തിനും ഹവ്വയ്ക്കും തോന്നിയതും പ്രലോഭനമാണല്ലോ. ഭൂമിയില്‍ ഇന്നുവരെ കാണപ്പെട്ട എല്ലാ കുഴപ്പങ്ങള്‍ക്കും കാരണം ആഗ്രഹങ്ങള്‍ തന്നെ. പ്രലോഭനങ്ങളില്‍ പെടാതെ ജീവിയ്ക്കാന്‍ കഴിഞ്ഞാല്‍ ഞാന്‍ ബുദ്ധനായി, വികാരങ്ങളടക്കി ഈ പ്രപഞ്ചസത്യങ്ങള്‍ മനസ്സിലാക്കി വെറും ഒരു ജീവനായി ജീവിച്ചുതീരും.-തൃശ്ശൂക്കാരന്‍.
കുട്ടികള്‍ കുടവയറു കാണുമ്പോള്‍!
"മാവേല്യാ ഏറ്റോം കൂട്തല് ചോറ് തിന്നണത്, എന്ത് വല്ലിക്കാട്ട കൊടവയറാ..!" മുറ്റത്ത് കളിവീടുകെട്ടി കഞ്ഞീംകറീം വച്ചു കളിക്കുന്ന സുമിമോളുടെ കമന്റ്..!
"എടീ പൊട്ടീ..മാവേലി പാദാളത്തിലല്ലേ; അവ്ടെ ചോറൊന്നും കിട്ടൂല്ലാ..! അതേ...ഗ്യാസാ..ഗ്യാസ്..! ചോറ് തിന്നാണ്ടിര്ന്നാലേ വയറ്റില് ഗാസ് നെറഞ്ഞ് വീര്‍ക്കും!" കളിവീട്ടിലെ 'ഭര്‍ത്താവ്' അനിക്കുട്ടന്‍ കൂട്ടുകാരിയുടെ തെറ്റു തിരുത്തി..-ആലുവവാല.
മാന്യനല്ലാത്ത കാപ്പിലാന്‍
എന്‍റെ ആത്മീയ ഗുരുവായ അയ്യപ്പ ബൈജുവിനെ മനസാ ധ്യാനിച്ചു കൊണ്ട് എന്‍റെ ഈ അവസാന വരികള്‍ കുറിക്കട്ടെ . ഒരു പക്ഷേ ഇനി എഴുതാന്‍ ഞാനില്ലാതെ ആകുകയോ , ചെറായി മീറ്റ് സംഘാടകര്‍ എന്നെ ചവിട്ടികൂട്ടി ചാക്കില്‍ കെട്ടി ചെറായി കടലില്‍ താഴ്ത്തുകയോ ചെയ്‌താല്‍ ഈ സത്യങ്ങള്‍ ചിലപ്പോള്‍ ആരും അറിഞ്ഞില്ലെന്ന് വരും . പുറം ലോകം കേള്‍ക്കാന്‍ അറയ്ക്കുന്ന അത്ര ഭീകര സത്യങ്ങളാണ് ഞാന്‍ വിളിച്ചു പറയാന്‍ പോകുന്നത് . ആത്മീയ ഗുരുവേ , നീ തന്നെ തുണ .-കാപ്പിലാന്‍.
17. സോറീ ഫോര്‍ ഇന്ററപ്‌ഷന്‍
ടെലിവിഷന്റെ കാര്യത്തിലും നമ്മുടെ ‘ആകാശവാണി' തന്നെ ഒന്നാം സ്ഥാനം നേടി. നാട്ടില്‍ ആദ്യമായി ടീവി വന്നത് അവിടെയാണ്. ഹൈസ്ക്കൂള്‍ കാണാത്ത മക്കളെ ആദ്യമായി ഗള്‍ഫിലയച്ച് അതിവിശാലമായ ലോകം കാണിച്ച് നാട്ടുകാരെ അസൂയപ്പെടുത്തിയ - ആ അവര്‍ തന്നെ. എന്നെപ്പോലുള്ള അദ്ധ്യാപക-വിദ്യാര്‍ത്ഥിസമൂഹം ടെലിവിഷന്റെ ചിത്രം കാണിച്ച് ക്ലാസ്സില്‍ പഠിക്കുകയും പഠിപ്പിക്കുകയും ചെയ്യുന്ന കാലത്താണ് ജീവനുള്ള ടെലിവിഷന്‍ ആകാശവാണിയുടെ വീട്ടില്‍ പ്രത്യക്ഷപ്പെട്ടത്.അദ്ധ്യായം 08 - ഇനി പഞ്ചവടിയില്‍
പിറ്റേന്ന് പ്രഭാതം..
അത്രി മഹര്‍ഷി കൂടെ അയച്ച ശിഷ്യരോടൊപ്പം, രാമഭഗവാനും കൂട്ടരും മഹാവാഹിനി തീരത്തെത്തുകയും, ശിഷ്യന്‍മാര്‍ അവരെ തോണിയില്‍ അക്കരെ കടത്തുകയും ചെയ്തു.അങ്ങനെ അവര്‍ ഭയാനകമായ ആ കാട്ടിലേക്ക് പ്രവേശിച്ചു..
അതിഭയങ്കരമായ വനം..
-അരുണ്‍ കായംകുളം.
ചില ദിവസങ്ങള്‍ക്ക് നീ എന്നു പേര്‍ / ചില ദിവസങ്ങള്‍ക്ക് ഞാന്‍ എന്നു പേര്‍ : എന്നിട്ടും :
ചില ദിവസങ്ങള്രാവിലെ ഉണര്‍ന്ന്
നിറയെ നിറങ്ങളുള്ള
പാവാട വിടര്‍ത്തി
ഒരുപാടാളുകളുള്ള
ഇടവഴിയില്‍..
-ലതീഷ് മോഹന്‍.
വകതിരിവ് /ജ്യോനവന്‍
മൃഗത്തിന്റെ സംസാരം
തിരിച്ചറിയാനാവാതെ
കരച്ചിലാക്കി.
ഒന്നും പിടികിട്ടാതെ
കിളിഭാഷ
ചിലയ്ക്കലാക്കി.
പി. ബി. അഥവാ പാന്റമോണിയം ബ്യൂറോ
അവരുടെ
പിബി എന്ന പാന്റമോണിയം ബ്യൂറോ തുടങ്ങി.
ഓരിയിട്ടും
പ്ര്‌ഷ്ടഭാഗം പാറപ്പുറത്തുരസിയും
പരസ്പരം ചൊറിഞ്ഞും
നീതിമാന്റെ രക്തത്തിനു വേണ്ടി
കാത്തിരിന്നു.
അവര്‍ ഒറ്റ സ്വരത്തില്‍ പറഞ്ഞു,
പണ്ടത്തെപ്പോലെ നമ്മള്‍
ആട്ടിന്‍കുട്ടികളായി കഴിഞ്ഞാല്‍ പോര.
-ഫൈസല്‍ ഗുരുവായൂര്‍.
രഘുനാഥ്.ഒ
കുനുകുനെ
പെയ്യുന്ന മഴയില്‍
മുറ്റത്തെ മണ്‍കൂനയില്‍ നിന്നു
ആകാശത്തേക്ക്
ഈയ്യലുകള്‍
തുരു തുരാ
പറന്നുയരും
ഞാനവയെ
നോക്കിയിരിക്കും
എന്റെ സ്വപ്നങ്ങളെപ്പോലെ!
3 comments:
ചെറായി മീറ്റില്‍ സകുടുംബം പങ്കെടുത്ത സനോണിയാണ് ഞാന്‍ . അവിസ്മരണീയം ആയ അനുഭവം തന്നെ ആയിരുന്നു. പങ്കെടുക്കാത്തവര്‍ക്ക് വല്ലാത്ത നഷ്ടം തന്നെ. എന്നാല്‍ ഇതെ പറ്റിയുള്ള ബ്ലോത്രത്തിന്റെ റിപ്പോര്‍ട്ടില്‍ ഒരാപാകത:
സംഘാടകര്‍ ബ്ലോഗ് മീറ്റിനെ പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകത്തില്‍ നിന്നും മറച്ചു പിടിച്ചു എന്ന ആരോപണത്തിന് വിശ്വാസ്യത പോരാ.
മീറ്റിനെ പറ്റിയുള്ള വിവരം സംഘാടകര്‍ തന്നെ അറിയിച്ചാല്‍ മാത്രമേ ബ്ലോത്രത്തില്‍ ഇടുകയുള്ളോ? പങ്കെടുത്ത ആരോടെങ്കിലും അന്വേഷിച്ചാലും മതിആയിരുന്നല്ലോ.
ഏതായാലും ഈ പരിപാടി വിജയിപ്പിച്ച അണിയറയില്‍ പ്രവര്‍ത്തിച്ച എല്ലാവരേയും അനുമോദിക്കാതിരിക്കാന്‍ സാദ്ധ്യമല്ല.
മണി,
“
സംഘാടകര്‍ ബ്ലോഗ് മീറ്റിനെ പറ്റിയുള്ള വിവരങ്ങള്‍ പുറം ലോകത്തില്‍ നിന്നും മറച്ചു പിടിച്ചു എന്ന ആരോപണത്തിന് വിശ്വാസ്യത പോരാ..”
ഇത് ബീരാന്‍ കുട്ടി എന്ന ബ്ലോഗറാണ് ഉന്നയിച്ചത്. http://beerankutty.blogspot.com/2009/07/blog-post_26.html
ലിങ്ക് വാര്‍ത്തയിലും ഉണ്ട്.
ബ്ലോത്രമല്ല. തലെ ദിവസം തൊട്ട് പലരെയും നേരിട്ട് വിളിച്ച് ചോദിച്ചതിന്റെ അടിസ്ഥാനത്തിലുള്ള വാര്‍ത്തകളെ ഞങ്ങള്‍ കൊടുത്തിട്ടുള്ളു. സംഘാറ്റകരെയും വിളിച്ചിട്ടുണ്ട്. അവിടെ പങ്കെറ്റുത്തവരുടെ എണ്ണം ഉച്ചക്ക് റിപോര്‍ട്ട് ചെയതത് വിളിച്ച് അന്വേഷിച്ച് തന്നെയാണ്.
അവിടത്തെ പ്രോഗ്രാമുകളും. ഇന്റര്‍നാഷനല്‍ കോളുകള്‍ കാശ് ചിലവാക്കി വീളിച്ചത് ചെറായി മീറ്റ് പൊളിക്കാന്‍ വെണ്ടിയൊന്നുമല്ല. നേരിട്ട് പങ്കെടുക്കാന്‍ കഴിയാത്തതിലെ വിഷമവും, പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് വാര്‍ത്ത എത്തിക്കാന്‍ സാധിക്കുമെങ്കില്‍ ചെയ്യുക എന്ന നല്ല ഉദ്ദേശം മാത്രമെ ഉണ്ടായിരുന്നുള്ളു. അതിന് ‘വഞ്ചന’ എന്നൊക്കെ പറയുമ്പൊള്‍ വിഷമം ഉണ്ട്.
പിന്നെ അനൊണികള്‍ പങ്കെടുത്തു എന്ന് വാര്‍ത്ത കൊടുത്തത്..
അവിടെ പങ്കെടുത്ത എത്ര സനോണികള്‍ക്ക് അനോണി ഐഡികള്‍ ഉണ്ടാവില്ല എന്ന് ഉറപ്പിച്ച് പറയാമോ? ;)
ഈ മീറ്റ് വിജയകരമായി നടന്നതില്‍ അതിന്റെ ഭാഗഭാക്കായ എല്ലാവറേയും അഭിനന്ദിക്കുകയാണ് ബ്ലോത്രം ചെയ്തിട്ടുള്ളത്.
എന്ന് വെച്ച് എതിരെ വരുന്ന വാര്‍ത്തകള്‍ കൊടുക്കാന്‍ പാടില്ല എന്നുണ്ടോ?
ഏത് വാര്‍ത്തയാണ് വളച്ചൊടിച്ച് ബ്ലോത്രത്തിന്റേതായി ഉള്ളതെന്ന് വ്യക്തമാക്കിയാല്‍ നന്നായിരുന്നു.
ഇനി അടുത്ത മീറ്റ് എന്ന്?
ചെറായി വിശേഷങ്ങല്‍ വായിച്ച് കുശുമ്പ് മൂത്ത ഒരു പ്രവാസിയുടെ വായില്‍ നിന്ന് അറിയാതെ ഉതിര്‍ന്ന് വീണ വാക്കുകള്‍ ആണു മുകളില്‍ തൂങ്ങി കിടക്കുന്നത്...
ഏതായാലും അടിച്ചു പൊളിച്ചല്ലോ? പിന്നെ നന്ദനും പൊങ്ങന്റെയും ചുവട്ടില്‍ രണ്ട് പൊങ്ങന്മാര്‍ എന്ന് കൊടുത്താലും തരക്കേടില്ല.
സസ്നേഹം,
സെനു, പഴമ്പുരാണംസ്
Post a Comment