FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

02ജൂലൈ2009 നിങ്ങള്‍ ഏത് ചേരിയില്‍?

Wednesday

നിങ്ങള്‍ ഏതു ചേരിയില്‍?

സ്ളംഡോഗ്‌ മില്ല്യണര്‍ നമ്മള്‍ ആടിത്തിമര്‍ത്തു. ഓസ്കാറിന്റെ പെരുമഴയില്‍ കുളിച്ച്‌, പരസ്പരം മാന്തിക്കൊടുത്ത്‌ നമ്മളതിനെ ഒരു ദേശീയ ആഘോഷമാക്കി മാറ്റി. ധാരാവിയിലും, ഹൌറയിലും, വാരാണസിയിലും, ദില്ലിയിലും, അഹമ്മദാബാദിലും, അങ്ങിനെയങ്ങിനെ തിളങ്ങുന്ന ഇന്ത്യയുടെ ഗുഹ്യഭാഗങ്ങളില്‍ 61 ദശലക്ഷം തെരുവുപട്ടികള്‍ ജീവിച്ചിരിക്കുന്നുണ്ട്‌, ഏറ്റവും പുതിയ കണക്കുപ്രകാരം. ഓര്‍ക്കുക. 61 ദശലക്ഷം. ബ്രിട്ടനിലെ ജനസംഖ്യക്കു തുല്യമായ എണ്ണം.
-രാജീവ് ചേലനാട്ട്.


പല്ലിന്റെടയില്‍ വെപ്പുമുടി കുരുങ്ങി. ബ്വാ‍...ഭ്വാ...

എനിയ്ക്ക് 42 വയസ്സേ ആയിട്ടുള്ളു. അതുകൊണ്ട് ഭാവിയെപ്പറ്റി ഒരുപാട് പ്രതീക്ഷകള്‍ ഇനിയും ബാക്കി. ഭാവിയില്‍ ആരാകണമെന്നു ചോദിച്ചാല്‍ പണം, പ്രശസ്തി, എബിസി, പിക്യൂആര്‍, സെക്സ്സ്വൈസെഡ് എന്നിവ കണക്കിലെടുത്ത് ഒരു സിനിമാതാരമാകാനാണ് ആഗ്രഹം. അതുകൊണ്ട് നമ്മുടെ ചില ‍‍സിനിമാനടന്മാരെപ്പറ്റിയുള്ള ഈ കുറിപ്പിന്റെയുള്ളിലുള്ളത് വെള്ളം ചേര്‍ക്കാത്ത സെക്‌ഷ്വല്‍ ജലസിയാണെന്ന് കണ്ടെത്താന്‍ ഫ്രായിഡിന്റെ ഗേറ്റുപടിവരെയൊന്നും പോകേണ്ട കാര്യമില്ല.
-റാം മോഹന്‍ പാലിയത്ത്


ബൂലോഗവിചാരണ 16

ബ്ലോഗ്‌പുരാണം

ഇന്ത്യന്‍ രാഷ്‌്‌ട്രീയം കിഴവന്‍മാരുടെ കൈകളില്‍ എത്രത്തോളം ഭദ്രമാണെന്ന ചോദ്യമുയര്‍ത്തുന്നു കൂട്ടുകാരന്‍. ഇന്ത്യന്‍ ജനതയുടെ 50 ശതമാനത്തിനുമുകളില്‍ 35ല്‍ താഴെയുള്ളവരാണെങ്കിലും അവരുടെ പ്രതിനിധികളായി ഭരണചക്രത്തില്‍ ഏത്രപേരുകാണും? വനിതകള്‍ക്കായി റിസര്‍വേഷന്‍ ചെയ്യപ്പെടാന്‍ പോവുന്നത്‌ 33 ശതമാനമാണെങ്കില്‍ യുവജനങ്ങള്‍ക്കായി ഒരു 3.3 ശതമാനമെങ്കിലും വേണ്ടേ?

ഏതു മേഖലയുമെടുത്തു പരിശോധിക്കുക. സാഹിത്യത്തില്‍ ഒരാളുടെ സുവര്‍ണകാലഘട്ടം വാര്‍ദ്ധക്യത്തിലാണെന്ന്‌ ആരെങ്കിലും അവകാശപ്പെടുമോ? എഴുത്തിന്റെ നട്ടുച്ച യൗവനവും അവാര്‍ഡുകളുടെ ത്രിസന്ധ്യകള്‍ വാര്‍ദ്ധക്യവുമാണ്‌. അവാര്‍ഡുകളുടെ പെരുമഴക്കാലം ആരംഭിക്കുക കറവവറ്റിയാലാണെന്നതുകൊണ്ട്‌ ചിലരെങ്കിലും അങ്ങിനെയും സംശയിച്ചേക്കാം

-എന്‍ കെ.





സ്വന്തം ജീവന്‍ പോലും അപകടപ്പെടുത്തി തന്‍റെ ചുറ്റിലുമുള്ള സഹ ജീവികള്‍ക്കായി ജീവിതം സമര്‍പ്പിക്കുന്ന എല്ലാ ഡോക്ടര്‍മാര്‍ക്കും ആശംസകള്‍...
-ഡോ. നാസ്.


പാഠ്യപദ്ധതിയോട് താത്പര്യം കുറയുന്നു


കഴിഞ്ഞവര്‍ഷം കുറഞ്ഞത് എണ്‍പതിനായിരത്തിലേറെ വിദ്യാര്‍ഥികള്‍

തിരുവനന്തപുരം: കേരളത്തിലെ രക്ഷിതാക്കള്‍ക്കും വിദ്യാര്‍ഥികള്‍ക്കും സംസ്ഥാന പാഠ്യപദ്ധതിയോടുള്ള താത്പര്യം വര്‍ഷംതോറും കുറഞ്ഞുവരുന്നു. 2009 വരെയുള്ള ഒരു വ്യാഴവട്ടക്കാലത്തിനുള്ളില്‍ സംസ്ഥാനത്തെ സര്‍ക്കാര്‍, എയ്ഡഡ് മേഖലകളിലെ സ്‌കൂളുകളില്‍നിന്നും പത്തുലക്ഷത്തോളം കുട്ടികള്‍ കുറഞ്ഞതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്..

-കണ്ണന്‍




പിറക്കാതെ പോയ സി .ഡി

നിഴല്‍ചിത്രങ്ങള്‍ പ്രകാശനം ചെയ്തിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു . അതൊരു വിജയമായിരുന്നോ എന്നറിയില്ല എങ്കിലും ആദ്യ മാസം പിന്നിടുമ്പോള്‍ തന്നെ അമേരിക്കന്‍ സാമ്രാജ്യത്തില്‍ 100 പ്രതികള്‍ വിറ്റഴിച്ച് എന്‍റെ മുടക്ക് മുതല്‍ തിരിച്ചു പിടിക്കാന്‍ കഴിഞ്ഞു എന്നത് എനിക്കല്പം ആശ്വാസം തരുന്ന ഒരു വസ്തുതയാണ് .എന്നോട് സഹകരിച്ച എല്ലാ ബൂലോകര്‍ക്കും വിശിഷ്യ ഗീതേച്ചി , ഹരീഷ് , അനില്‍ ,ചാണക്യന്‍ , നിരക്ഷരന്‍ ,പകല്ക്കിനാവന്‍ കൂടാതെ പുസ്തകങ്ങള്‍ വാങ്ങുവാന്‍ സന്മനസ് കാണിച്ച എല്ലാവരോടും ഉള്ള നന്ദി ഈ സമയം അറിയിക്കുകയാണ് .ഇനിയും ധാരാളം പുസ്തകങ്ങള്‍ക്ക് ഇവിടെ ഓര്‍ഡര്‍ ഉണ്ട് .ഒരര്‍ത്ഥത്തില്‍ ഇവിടെയുള്ള സായിപ്പിന്‍ കുഞ്ഞുങ്ങളെ മലയാളം പഠിപ്പിക്കുവാന്‍ :) ഈ പുസ്തകം വഴി ഇടയായി എന്ന് പറയാം .ഒരു പുസ്തകത്തിന്റെ മൂല്യം നിര്‍ണയിക്കുന്നത് അതിന്റെ വില്പനയില്‍ ആയിരിക്കില്ല .അതിലെ അക്ഷരങ്ങള്‍ക്കാകും .അതെല്ലാം വിലയിടുന്നത് വായനക്കാരാണ് . അതെല്ലാം നിങ്ങള്‍ക്ക് വിടുന്നു . അക്ഷരങ്ങളെ വിറ്റു കാശാക്കിയത് തെറ്റല്ലേ എന്നൊന്നും എന്നോട് ചോദിക്കരുത്
-കാപ്പിലാന്‍


ഈണം - റിലീസിംഗ് വാർത്ത..!!

പ്രിയരേ...ഈണത്തിലേക്ക് നിങ്ങളെ ഓരോരുത്തരേയും സ്വാഗതം ചെയ്യുന്നു..! നേരത്തേ അറിയിച്ചിരുന്നത് പോലെ ജൂണിൽത്തന്നെ ഈണം റിലീസ് ചെയ്യുക എന്നത് ഒരു സ്വപ്നം പോലെ സാക്ഷാത്ക്കരിക്കുവാൻ സഹായിച്ച എല്ലാ‍വർക്കും ഒരിക്കൽ കൂടി നന്ദി..!
-ഈണം

ഒൺലൈൻ വായനക്ക് ‘സ്ക്രിബ്ഡ്.കോം.

ഓൺലൈൻ വായനക്ക് പുതിയ പരിവേഷവുമായി സ്ക്രിബ്ഡ്.com. ഒരു കൊച്ചു ഓൺലൈൻ പുസ്തക ശാലതന്നെയാണ് ഇത്. പഠിതാക്കൾക്കായിരിക്കും ഈ ഇ പുസ്തകശാല ഏറെ ഉപകാരമായേക്കുക. നിരവധി ഫോർമാറ്റുകളിൽ ഫയലുകൾ ഡഔൺലോഡ് ചെയ്യാം. എഴുത്തുകാർക്കും തങ്ങളുടെ ക്രിതികളുടെ ഓൺലൈൻ കോപ്പി ലഭ്യമാക്കാൻ ഈ സേവനം ഉപയോഗിക്കാം.
-മനോജ് എ പി.



ദേശദ്രോഹപരമായ ബ്ലോഗുമീറ്റുകള്‍ !!"

എന്നാലും എന്തൊരു അപമാനമായിപ്പോയി..
ഞാനൊരു സംഭവമാണെന്നു നാട്ടുകാരൊക്കെ സമ്മതിച്ചു തരാന്‍ തുടങ്ങിയതായിരുന്നു..

ഇക്കണോമിക്സ് പടിച്ചിട്ടും നന്നാവാതെ തേരാപ്പാരാ നടന്നപ്പോള്‍ യെവന്മാര്‍ക്കൊക്കെ പുച്ഛമായിരുന്നു.

പിന്നെ പത്രത്തിലെഴുത്ത് തുടങ്ങിയപ്പോള്‍.."ശ്ശടാ യിവനാളു കൊള്ളാല്ലോ." എന്നായി..

പിന്നെ ഇന്റര്നെറ്റ് , ബ്ലോഗ്, ട്വിറ്റര്‍....
"അമ്പമ്പോ...ഇച്ചായന്‍ പുപ്പുലി"
-ചാര്‍ളി.


കോണ്‍ഗ്രസില്‍ ഒടുവില്‍ മഞ്ഞുരുക്കം

കേരളത്തിലെ കോണ്‍ഗ്രസില്‍ കുറച്ച കാലമായി പ്രതിപക്ഷ നേതാവ്‌ ഉമ്മന്‍ ചാണ്ടിയും കെ. പി സി. സി പ്രസിഡന്‍റ് രമേശ്‌ ചെന്നിത്തലയും തമ്മില്‍ നിലനിന്നിരുന്ന പടല പിണക്കങ്ങള്‍ അവസാനിച്ചതായി സൂചന.

യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് ആയിരുന്ന ടി. സിദ്ദിഖിനെ മാറ്റി രമേശ്‌ ചെന്നിത്തലയുടെ അനുഭാവിയായ എം. ലിജുവിനെ പ്രസ്തുത കസേരയില്‍ വാഴിച്ചതോടെയാണ് പ്രശ്നങ്ങള്‍ രൂക്ഷമായി ഇന്ദിര ഭവനില്‍ നിന്നും പുറത്തേക്കു വന്നത്. തെരഞ്ഞെടുപ്പു കാലത്തായിരുന്നു ആദ്യം സിദ്ദിഖിനെ മാറ്റി എം. ലിജുവിനെ യൂത്ത് കോണ്‍ഗ്രസ്‌ പ്രസിഡന്‍റ് ആയി നിയമിച്ചത്‌. രാഹുല്‍ ഗാന്ധി ഇന്റര്‍വ്യൂ നടത്തിയും പരീക്ഷ എഴുതിച്ചും കണ്ടെത്തിയ ലിജുവിനോട് ഉമ്മന്‍ ചാണ്ടി വിഭാഗത്തിന് യാതൊരു താല്പര്യമില്ല എന്നതും പ്രശ്നങ്ങള്‍ ആളിക്കത്തിച്ചു. യൂത്ത് കോണ്‍ഗ്രസിലെ ഒരു വലിയ വിഭാഗം ലിജുവിനെതിരെ തെരഞ്ഞെടുപ്പു കാലത്ത് തെരുവിലിറങ്ങി. ആ നിയമനം പക്ഷെ ഒരൊറ്റ രാത്രി മാത്രമേ ഉണ്ടായിരുന്നുള്ളൂ.
-മേരി ലില്ലി.

റെയില്‍‌വെ വികസനത്തിന്റെ പാത

റെയില്‍വെ ഗതാഗതം ലോകമെങ്ങും ഒരു പുതിയ വീണ്ടെടുപ്പിന്റെ പാതയിലാണിന്ന്. ജനസംഖ്യാനുപാതികമായും, ഭൂവിസ്‌തൃതിപരമായും പരിശോധിച്ചാല്‍ അവികസിത രാജ്യങ്ങളെ അപേക്ഷിച്ച് വളരെ വിപുലമായ റെയില്‍വെ ശൃംഖലകളാണ് വികസിത രാജ്യങ്ങളിലെല്ലാം ഉള്ളത്. അവ ഏറെക്കുറെ 19-ാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ധത്തിലോ 20-ാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിലോ സ്ഥാപിക്കപ്പെട്ടിട്ടുള്ളതുമാണ്. യാത്രാ ഗതാഗതത്തിന്റെയും ചരക്ക് ഗതാഗതത്തിന്റെയും മുഖ്യപങ്ക് നിര്‍വഹിച്ചിരുന്നത് റെയില്‍വെ തന്നെയായിരുന്നുതാനും
-വര്‍ക്കേഴ്സ് ഫോറം


ഉണ്ണിയേശു ഈജിപ്റ്റിൽ

യേശുവിന്റെ ബാല്യകാല സുവിശേഷങ്ങൾ

യേശുവിന്റെ ബാല്യകാലം വർണ്ണിക്കുന്ന സുവിശേഷങ്ങളുടെ അടിത്തറ യാക്കോബിന്റെയും (Protoevangelium of James) തോമസിന്റെയും അപ്പോക്രിഫൽ സുവിശേഷങ്ങളാണു്. മറ്റു് ശൈശവകാല സുവിശേഷങ്ങൾ ഒന്നുകിൽ അവയോടു് കൂട്ടിച്ചേർത്തോ, അല്ലെങ്കിൽ അവയിൽ നിന്നും സഭയുടെ ഡോഗ്മയുമായി പൊരുത്തപ്പെടാത്ത ഭാഗങ്ങൾ നീക്കം ചെയ്തോ എഴുതപ്പെട്ടവയാണു്. മറ്റൊരു രീതി ഈ രണ്ടു് ഉറവിടങ്ങളിലെയും ഉള്ളടക്കങ്ങളെ തമ്മിൽ ബന്ധിപ്പിച്ചു് പുതിയതു് സൃഷ്ടിക്കുന്നതായിരുന്നു.

-സി കെ ബാബു.



ഓര്‍ക്കുകയായിരുന്നു ഞാന്‍..വെറുതെ..



അതെ..ഞാന്‍ ഓര്‍മകളില്‍ ആയിരുന്നു ..ജീവിതം..മരണം..പേരും നാടും അറിയാത്ത
കുറെ മനുഷ്യരുടെ കാഴ്ചകള്‍ ..അങിനെ അങ്ങിനെ..ജീവിക്കുകയായിരുന്നു..
കമ്പ്യൂട്ടറും മൊബൈലും ഒന്നുമില്ലാത്ത ഒരു കാടിന്റെ ഉള്ളില്‍..മാനും മയിലും
പിന്നെ കടുവയും ആനയും കൂട്ട് കൂടുന്ന ഒരിടത്ത് ..അതായിരുന്നു ജീവിതമെന്ന്..
-


ടിയാനെന്‍മെനിനു 20 വര്‍ഷങ്ങള്‍ക്കുശേഷം - ബാവോ തുങ്‌ (Bao Tong)

tian-1.jpgന്റെ മകന്റെ ഭാര്യയില്‍ നിന്നും മാര്‍ച്ചില്‍ എനിക്കൊരു കത്തുകിട്ടി. അമേരിക്കയിലുള്ള അവള്‍ നാലുവര്‍ഷം മുന്നേ എനിക്കയച്ച കത്ത്‌. 1996ല്‍ ഞാന്‍ ജയില്‍ വിമോചിതനായശേഷം എനിക്കുവരുന്ന എല്ലാ സ്വകാര്യ എഴുത്തുകളും ഭരണകൂടത്തിന്റെ നിരീക്ഷണത്തിലായിരുന്നു.


-നിത്യന്‍.





കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി (Kottackal Parameswaran Namboothiri)

Kottackal Parameswaran Namboothiri - A tribute.
2009 ജൂലൈ 01: ഇന്നു രാവിലെ അന്തരിച്ച പ്രസിദ്ധ കഥകളി സംഗീതജ്ഞന്‍ കോട്ടക്കല്‍ പരമേശ്വരന്‍ നമ്പൂതിരി. 72 വയസായിരുന്നു. കൂത്താട്ടുകുളം കുഞ്ചരക്കാട്ടുമനയില്‍ നാരായണന്‍ നമ്പൂതിരിയുടേയും നങ്ങേലി അന്തര്‍ജനത്തിന്റെയും മകനായി 1937 ജാനുവരി 31-നായിരുന്നു പരമേശ്വരന്‍ നമ്പൂതിരിയുടെ ജനനം. ചെമ്പൈ വൈദ്യനാഥ ഭാഗവതര്‍, ചേമ്പില്‍ പ്രഭാകരന്‍ നായര്‍, ചേര്‍ത്തല നാരായണപ്പണിക്കര്‍, ഒളപ്പമണ്ണ വാസുദേവന്‍ നമ്പൂതിരിപ്പാട് തുടങ്ങിയവരില്‍ നിന്നും കര്‍ണാടക സംഗീതം അഭ്യസിച്ചതിനു ശേഷം ഇരുപത്തിമൂന്നാം വയസില്‍ അദ്ദേഹം കോട്ടക്കലില്‍ സംഗീത വിദ്യാര്‍ത്ഥിയായി ചേര്‍ന്നു.
-ഹരി.


ഇതു ഞാനാ...ഇട്ടിമാളൂ...

കേമറകൊണ്ട് എന്തു ചെയ്യാം..

കേമറകൊണ്ട് എന്തു ചെയ്യാം..
പടം പിടിക്കാം എന്നാണൊ ഉത്തരം...?

എങ്കില്‍ ഈ കഥ കേള്‍ക്കുക.. ആര്‍ക്കെങ്കിലും എവിടെയെങ്കിലും മുമ്പെങ്ങോ കേട്ടകഥയായി തോന്നുന്നുവെങ്കില്‍ ഒരിക്കല്‍ കൂടി കേട്ടെന്ന്‍ വെച്ചേക്ക് .. അല്ലാതെന്താ ഇപ്പൊ ചെയ്യാ?

ആ അപ്പൊ പറഞ്ഞു വരുന്നത്..

രംഗം ... ഒരു ദീര്‍ഘദൂര തീവണ്ടിയുടെ റിസര്‍‌വേഷന്‍ കമ്പാര്‍ട്ട്മെന്റ്...

സമയം .... നേരം പരപരാ വെളുക്കാന്‍ ഇനിയും ഒരു ഒന്ന് ഒന്നര രണ്ട് മണിക്കൂര്‍..
-ഇട്ടിമാളു.


ചിന്താവിഷ്ടയായ അമ്മിണിക്കുട്ടി

പാവം അമ്മിണിക്കുട്ടി. ചിന്താവിഷ്ടയായി താടിക്കു കൈയും കൊടുത്തിരിപ്പാണു്, കെമിസ്റ്റ്രി ബുക്ക് പോയ അണ്ണാനെപ്പോലെ. പലരും ആഴ്ച്ചയില്‍ രണ്ടും മൂന്നും പോസ്റ്റിടുമ്പോള്‍…… ഓര്‍ത്തിട്ടു സങ്കടം വരുന്നു.

അവളുടെ പാവം ഭര്‍ത്താവു് ഒന്നുറക്കെ വിലപിച്ചു് (ഇവിടെ) നാട്ടുകാരേം ബൂലോഗരേം അറിയിച്ചൂന്നല്ലാതെ ഒരു കാര്യോം ഉണ്ടായില്ല, നാണക്കേട്‌ മാത്രം മിച്ചം. കഥയും കിട്ടിയില്ല, കവിതയും കിട്ടിയില്ല. ഒരു ‘എന്റെ പാചകം’ തുടങ്ങാംന്നു വച്ചപ്പോള്‍, അതൊക്കെ അങ്ങേ വീട്ടിലെ രാധച്ചേച്ചിയുടേതാണെന്നു് ഉറക്കെ വിളിച്ചുപറയുകേം ചെയ്തു.

-ടൈപിസ്റ്റ്/എഴുത്തുകാരി


ആ കുയിലിന്റെ പാട്ടിനായി...

എന്റെകാലം നിന്നോട് ചൊല്ലുന്ന മൌനത്തിന്റെ ഭാഷയില്‍ ആത്മാവിന്റെ പാളികളില്‍ മഞ്ഞു പെയ്യുന്നു. തീവണ്ടി മുറിയിലെ തണുത്ത കാറ്റില്‍ ഞാന്‍ വായിച്ച സഞ്ചാരത്തിന്റെ തുരുമ്പു മണം. എന്റെ ഇഷ്ട്ടങ്ങള്‍ അങ്ങനെ മരവിച്ച ഇടങ്ങളില്‍ തങ്ങി നില്‍ക്കുന്നത് മരവിപ്പില്ലാത്ത ഇന്നില്‍ പൂര്‍ണമായും എന്നെ അര്‍പ്പിക്കുന്നത് കൊണ്ടാവാം. ഒരേ അകലത്തില്‍ നടന്നു പോകുമ്പോഴും ഹൃദയം ചൊല്ലുന്നത് എത്രമേല്‍ മൌനമാകട്ടെ ഇല ചാര്‍ത്തില്‍ നിന്നും ഇറ്റു വീഴുന്ന ആ മഴതുള്ളിയെക്കാള്‍ എന്ത് ഒച്ചയെന്നോ. മൌനം നമ്മില്‍ എങ്ങനെയെല്ലാം ആണ്ടിറുങ്ങുന്നോ അതിലേറെ ആ ഉള്‍ക്കാമ്പ് ഒച്ച വച്ച് നീങ്ങുന്നുണ്ട്..
-എം കെ ഖരീം

ദീപികയിലെ തമാശ

ദീപിക 01/07/2009 ... ഇന്നത്തെ ദീപികയുടെ ഒരു സ്ക്രീന്‍ ഷോട്ടാണിത്. ഈ ഹെഡിങുകളിലൂടെ ഒന്നു കണ്ണോടിക്കൂ...

-അനില്‍ശ്രീ.





കഥ

ഒരു മുത്തശ്ശി കഥ


മുത്തശ്ശി...
ആ വാക്കില്‍ തന്നെ ഒരു വാത്സല്യമുണ്ട്.
ഇന്നത്തെ കാലത്തെ 'ഹായ് ഡിയര്‍' പറയുന്ന ഗ്രാന്‍റ്‌മായുടെ കാര്യമല്ല ഞാന്‍ ഉദ്ദേശിച്ചത്.സന്ധ്യാനേരത്ത് നാമം ജപിക്കുന്ന, നമ്മുടെ കൊച്ച് കൊച്ച് തെറ്റുകള്‍ക്ക് ഉപദേശിക്കുന്ന, സ്നേഹത്തോടെ നമ്മളെ തലോടുന്ന, യുദ്ധം ജയിച്ച് രാജകുമാരിയെ സ്വന്തമാക്കിയ രാജകുമാരന്‍റെ കഥ പറയുന്ന, നന്മ നിറഞ്ഞ മുത്തശ്ശി.
അങ്ങനെയുള്ള ഒരു മുത്തശ്ശിയുടെ കഥ ഞാന്‍ പറയട്ടെ..
ഒരു മുത്തശ്ശി കഥ..
-അരുണ്‍ കായംകുളം.





കവിത

ഉറക്കം മുറിഞ്ഞവരുടെ തെരുവ്

വറുത്ത നിലക്കടലയുടെയും
വാടിയ മുല്ലപ്പൂവിന്‍റെയും
ഗന്ധമഴിച്ചുവെച്ച് നഗരമുറങ്ങുമ്പോഴും
ഉണ്ണാതെയുറങ്ങാതെയിരുപ്പുണ്ട്
ജനാലക്കു പിന്നിലൊരു വിരല്‍തുമ്പ്‌...

മരിച്ചവന്‍റെ ഫോട്ടോയ്ക്ക്‌ പിന്നില്‍
ഇണചേരാതെ പിണങ്ങിയിരിക്കുന്ന പല്ലികള്‍,
ഇഴഞ്ഞു കയറാന്‍ ചുവരുകളില്ലാതെ
വഴി തിരയുന്ന ഉറുമ്പുകള്‍,
-പകല്‍ കിനാവന്‍.


കണ്ണീര്‍ക്കണം


വിരല്‍ത്തുമ്പിലെ
നനുത്ത ഒരു സ്പര്‍ശം,
കുസൃതി തന്‍
മുട്ടിന്‍ മുറിവിലെ
നേര്‍ത്ത ഉച്ച്വാസം,
മടിശീലയിലെ
കടലമിട്ടായിയുടെ മധുരം
കുഞ്ഞികൊലുസു
കിണിങ്ങിയപ്പോള്‍
കൂടെ തുള്ളിയ മാനസം,
-റീമ അജോയ്.

മറുപടി

സ്നേഹാര്‍ദ്രനായ്‌ നീ
കുത്തികുറിക്കുന്നു:
തുറന്നിട്ട ജാലകത്തിലൂടെ
പുറത്തേക്കു നോക്കുമ്പോള്‍
എങ്ങും കൂടുകൂട്ടാനാവാത്ത
ഒരു വരണ്ട കാറ്റ്‌
മരച്ചില്ലകളെ പുല്‍കി
കടന്നു പോകുന്നു.
എനിക്കിപ്പോള്‍
ഇരുണ്ട മഴക്കാല
സന്ധ്യകളെ പേടിയാണ്.
-മേരി ലില്ലി.

നഷ്ടപ്പെട്ട കാലത്തിനോട് വിട ചോദിക്കുന്നു

ചങ്കിന് കുറുകേ വരഞ്ഞിട്ടിരിക്കുന്നു
ഒരുശിരന്‍ ലൈഫിന്റെ നഖക്ഷതങ്ങള്‍!
ക്യൂട്ടെക്സ് റിമൂവര്‍ കൊണ്ടാഞ്ഞ് തുടച്ചുനോക്കി
മായുന്നില്ല കഷ്ടം!
മായാത്ത വരകള്‍,
ഉണങ്ങാത്ത മുറിവുകള്‍,
നിലക്കാത്ത ചിരികള്‍, ആര്‍പ്പുവിളികള്‍,
ഞാനെന്ന അഴുക്കിനെ അലക്കിവെളുപ്പിച്ച
ആ പ്രണയകാലമേ
വിട തരിക.
ശാന്തമായ പകല്‍മുറികളുടെ തഴുതിട്ട-
ജനാലക്കല്‍ മുട്ടാതിരിക്കുക,
ചേര്‍ത്തടച്ച വാതില്‍പ്പാളികളില്‍
നിന്റെ കൈവളതട്ടിയുണര്‍ത്താതിരിക്കുക,
ഞാന്‍ ശാന്തമായി ജീവിച്ചുകൊള്ളട്ടെ!
-


പടങ്ങള്‍

Golden Valley (സുവര്‍ണ്ണ താഴ്വര)


-ശിവ

വിരസം

-ഗുപ്തന്‍

beautiful night..

-കുക്കു.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP