FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

15ജൂലൈ2009 ആമ വീടിനെയെന്ന പോലെ...

Tuesday

ആമ വീടിനെയെന്ന പോലെ.....(Chat with a poet)

ആമ വീടിനെയെന്ന പോലെ.....
അഭിമുഖം
കുഴൂര്‍വില്‍‌സന്‍/വിഷ്ണു പ്രസാദ്
ഭാഗം-ഒന്ന്
കുഴൂര്‍ വിത്സന്‍
ഫോട്ടോ:കൈപ്പള്ളിme:കവിതയിലേക്ക് എങ്ങനെയാണ് വിത്സന്‍ എത്തിപ്പെട്ടത്?
കവിത വിത്സനെ തെരഞ്ഞെടുത്തോ ?
വിത്സനെ കവിത തെരഞ്ഞെടുത്തോ?
ഏതാവും ശരി?
ഹലോ
kuzhoor: ഞാന്‍ ഇവിടെ ഉണ്ട്

me: ആലോചിക്കുകയാണോ?
kuzhoor: അതെ എന്ന് തോന്നുന്നു
me: ആലോചിക്കണ്ട
kuzhoor: ആദ്യമായാണ് ഇങ്ങനെ ചോദ്യങ്ങള്‍ക്ക് മുന്‍പില്‍
me: മനസ്സില്‍ തോന്നുന്നത് തോന്നുമ്പോലെ പറഞ്ഞാല്‍ മതി
-ബൂലോക കവിത.

ചെറായിയേ പറ്റി കൂടുതലറിയേണ്ടേ..

ചെറായിയേ പറ്റി കൂടുതലറിയേണ്ടേ..

1. ലിങ്ക് 1

2. ലിങ്ക് 2

3. ലിങ്ക് 3

4. ലിങ്ക് 4


ചെറായിയില്‍ അരുതാത്തത്...

1. ലിങ്ക് 5

-

കുറുമാന്‍ കുടി നിര്‍ത്തി

അങ്ങിനെ ഒരു സന്തോഷ വാര്‍ത്ത.
കുറുമാന്‍ കുടി നിര്‍ത്തി. കുട്ടന്‍ മേനോനും ഈ ഞാനുമായുള്ള സൌഹൃദത്തില്‍ അങ്ങിനെ ഒരു നല്ല കാര്യം കുറുമാനെ തേടിയെത്തി. ഇനി ആര്‍ക്കെങ്കിലും കുടിയില്‍ നിന്ന് മുക്തി നേടണമെന്നുണ്ടെങ്കില്‍ ഞങ്ങളെ സമീപിക്കാവുന്നതാണ്.
കുറുമാന്റെ ഈ മനം മാറ്റം കള്ള് കച്ചവടക്കാറ്ക്ക് ഒരു അടി തന്നെ. കുറുമാന്‍ ജീ ഈ മാസം ഇരുപത്തി ഒന്നിന്ന് ദുബായില്‍ തിരിച്ചെത്തും. അദ്ദേഹത്തെ കള്ളുമായി ഇനി ആരും വരവേല്‍ക്കേണ്ട കേട്ടോ.
ഇന്നാളൊരു ദിവസം കുറുമാന്റെ മൊബൈല്‍ ഫോണ്‍ കാണാതായി. അതൊരു വലിയ കഥയാ. കേള്‍ക്കാന്‍ താല്പര്യമുള്ളവര്‍ ഉണ്ടെങ്കില്‍ മാത്രം എഴുതാം.
-ജെ പി.


സ്വവര്‍ഗരതി നിയമ വിധേയമാകിയത് ആര്‍ക്കു വേണ്ടി???

ആദ്യമേ പറയട്ടെ; ഈ കുറിപ്പ് സ്വവര്‍ഗ അനുരാഗത്തെയോസ്വവര്‍ഗ രതിയെയോ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാനോ വിമര്‍ശിക്കാനോ ലക്ഷ്യം വച്ചുള്ളതല്ല. അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചു പിന്നീട് സംവദിക്കാം.

ഇന്നു എന്നെപ്പോലെ ഒരുപാടു പേരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പറഞ്ഞു കൊണ്ടു തുടങ്ങാം. ആ വിധി (ബഹു: ഡല്‍ഹി ഹൈക്കോടതി വിധി) ഏറ്റവും ആഹ്ലാദഭരിതര്‍ ആക്കിയത് സ്വവര്‍ഗ അനുരാഗികളെയോ സ്വവര്‍ഗ രതിക്കായി നടക്കുന്നവരെയോ അല്ല എന്നതാണ് കുറച്ചു ദിവസങ്ങള്‍ ആയി കേരളം (അവരുടെ ഭാഷയില്‍ കപട സദാചാര വാദികളുടെ കേരളം; അവര്‍ ആരെന്നു വഴിയേ മനസിലാകും) അമ്പരപ്പോടെ കണ്ടു കൊണ്ടിരിക്കുന്നത്.
-ആര്‍ ഡി ദുര്‍ഗ്ഗാദേവി.

മൃഗങ്ങളിലെ സ്വവര്‍ഗ്ഗ രതി

ലൈംഗികതയെപ്പറ്റിയുള്ള ചര്‍ച്ചകള്‍ നമ്മുടെ പൊതുസമൂഹത്തില്‍ പലപ്പോഴും വാദപ്രതിവാദങ്ങളിലേക്ക് നയിക്കപ്പെടാറുണ്ട്. സര്‍വ്വസാധാരണമായ എതിര്‍വര്‍ഗ്ഗ ലൈംഗികത പോലും അതിലോലവിഷയമായി കൈകാര്യം ചെയ്യുന്ന നമ്മുടെ സമൂഹം, സ്വവര്‍ഗ്ഗ ലൈഗികതയെ സ്ഫോടനാത്മകമായ ഒന്നിനെപ്പോല്‍ കൈകാര്യം ചെയ്യുന്നതില്‍ തെറ്റുപറയാനാവില്ല.പരിണാമ പ്രകൃയയില്‍ ഉയര്‍ന്ന ശ്രേണിയില്‍ നില്‍ക്കുന്ന മനുഷ്യന്‍ , ഇതര ജീവി വര്‍ഗ്ഗങ്ങളില്‍ നിന്നും വ്യത്യസ്ഥങ്ങളായ സ്വഭാവ സവിശേഷതകള്‍ പുലര്‍ത്തുന്നു. ഇവയാവട്ടെ തന്റെ ജൈവിക ചോദനകളെ സാമൂഹിക ചിന്തയാല്‍ തുലനം ചെയ്ത് രൂപപ്പെടുത്തിയെടുത്തവയുമാണ്. ഈ ഒറ്റക്കാരണത്താല്‍ തന്നെ മനുഷ്യ സ്വഭാവങ്ങളെ നൈസര്‍ഗ്ഗികമെന്നോ, ആര്‍ജിച്ചവയെന്നോ വേര്‍തിരിച്ചെടുക്കു സങ്കീര്‍ണ്ണമാവുകയും പ്രകൃതിയില്‍ മറ്റു ജീവജാലങ്ങളുമായ് താരതമ്യം ചെയ്ത് തീരുമാനത്തിലെത്തുക അസാദ്ധ്യമാക്കുകയും ചെയ്യുന്നു.
-അനില്‍@ബ്ലോഗ്


ആ വഴിയുടെ കിഴക്കേ അറ്റത്തൊരു കൊട്ടാരവും സംഗീതവും

സത്യജിത്
റേ ഇന്നുണ്ടായിരുന്നെങ്കില്‍? അദ്ദേഹം ബ്ലോഗ്‌ എഴുതുകയായിരുന്നെങ്കില്‍?
അദ്ദേഹം എഴുതിയ ഒരു ബ്ലോഗ്‌ വായിക്കുന്ന രസം ലഭിച്ചു
'The Winding Route to a Music Room' എന്ന റേയുടെ പഴയ ലേഖനം വായിച്ചപ്പോള്‍. Jalsaghar
എന്ന സിനിമക്കുവേണ്ടി ലൊക്കേഷന്‍ തേടി അലഞ്ഞ കഥ, ഒരു അപ്രതീക്ഷിത
വഴിത്തിരിവിന്‍റെ കഥ. ആ സുഖം നിങ്ങളുമായി പങ്കു വെയ്ക്കാനായി വിവര്‍ത്തനം
ചെയ്യുകയാണ്:


'നിങ്ങള്‍ നിമിതയില്‍ പോയിട്ടുണ്ടോ? അവിടുത്തെ കൊട്ടാരം കണ്ടിട്ടുണ്ടോ?'
ഓല മേഞ്ഞ ആ ചായക്കടയിലിരുന്ന വൃദ്ധന്‍ ഞങ്ങളോട് ചോദിച്ചു. കല്‍ക്കട്ടയില്‍
നിന്ന് നൂറ്റന്‍പതു മൈല്‍ അകലെ ലാല്‍ഗോളയില്‍ ഒരു കൊട്ടാരം കണ്ടതിനു ശേഷം
നിരാശരായി മടങ്ങുകയായിരുന്നു ഞങ്ങള്‍. ഒരു സിനിമക്കു വേണ്ടി ഇതേവരെ കണ്ടത്
പതിമൂന്നു കൊട്ടാരങ്ങള്‍. അതിനാല്‍ ആകാംക്ഷ ഒട്ടുമില്ലാതെ ഞാന്‍ ചോദിച്ചു:
'നിമിത? അതെവിടെ?'
-മരമാക്രി.


കരളുരുകും ഒരു കഥ പറയാം.

അങ്കിള്‍ജി, ഇധര്‍ ആവോ, ബച്ചാവോ
ഹൃദയത്തില്‍ തറച്ച് കയറിയ കൂരമ്പ് പോലെ ദീനരോദനം എന്നെ വല്ലാതെ നോവിച്ച് കൊണ്ടേയിരിക്കുന്നു.മനസ്സാക്ഷിക്ക് മുന്നില്‍ ഉത്തരം കിട്ടാത്ത ചോദ്യം പോലെ.
**************************************************************************
പതിവുള്ള പ്രഭാത സവാരിക്കിടയിലാണ് അത് സംഭവിച്ചത്. വീട്ടില്‍ നിന്നും മെയിന്‍ റോഡിലെത്തി നേരെ കിഴക്കോട്ട് ഒരു കിലോമീറ്റര്‍ നടന്ന് പോയിട്ടുണ്ടാവും.നേരം വെളുത്തിട്ടില്ല.എവിടെ നോക്കിയാലും കട്ട പിടിച്ച ഇരുട്ട്.റോഡില്‍ വാഹനത്തിരക്ക് കുറവാണ്.ട്രാഫിക് നിയമങ്ങള്‍ പാലിച്ച് റോഡിന്റെ വലത് വശത്ത് കൂടി ഓരം ചേര്‍ന്ന് അതിവേഗം നടന്ന് പോയിക്കൊണ്ടിരുന്ന എന്നെ ഞെട്ടിച്ചത് ദയനീയമായ ദീനരോദനമായിരുന്നു.
-വെള്ളായണി വിജയന്‍.

നഗ്നനേത്രം കൊണ്ട് കാണാവുന്ന സൂര്യഗ്രഹണം വരുന്നൂ... ജൂലായ് 22 ന്

സൂര്യഗ്രഹണ വിശേഷങ്ങള്‍

2009 ലെ പൂര്‍ണ്ണസൂര്യഗ്രഹണം ജൂലായ് 22 ന് നടക്കും. ഇന്ത്യയിലാണ് ഗ്രഹണം ആദ്യം ദൃശ്യമാവുക. ഉദയസൂര്യന്‍ തന്നെ ഗ്രഹണസൂര്യനായിരിക്കും എന്ന പ്രത്യേകത ഇന്ത്യയിലുണ്ട്. സൂറത്തില്‍ നിന്നും പടിഞ്ഞാറോട്ട് മാറി അറബിക്കടലിലാണ് സൂര്യഗ്രഹണം ആരംഭിക്കുന്നത്. അവിടെ നിന്നും തുടങ്ങുന്ന ചന്ദ്രന്റെ നിഴലിന്റെ പ്രയാണം മധ്യഭാരതത്തിലൂടെ കടന്നു പോകുന്നു. ഇന്ത്യയില്‍ വെരാവലില്‍ ആണ് സൂര്യഗ്രഹണം ആദ്യം ദൃശ്യമാവുക. തുടര്‍ന്ന് സൂറത്ത്, വഡോധര, ഇന്‍ഡോര്‍,ഭോപ്പാല്‍, അലഹബാദിലെ ചില ഭാഗങ്ങള്‍, വാരണാസി, പാറ്റ്ന,ഡാര്‍ജലിംഗ് തുടങ്ങിയ പ്രദേശങ്ങളിലൂടെ കടന്നു പോകുന്നു. ഇവിടെയെല്ലാം പരിപൂര്‍ണ്ണസൂര്യഗ്രഹണം ദൃശ്യമാകും.(കറുത്ത പൊട്ട് പൂര്‍ണ്ണസൂര്യഗ്രണം സൂചിപ്പിക്കുന്നു.)
-ടോട്ടോചാന്‍


പാഠം 19: ഡെപ്ത് ഓഫ് ഫീൽഡ് - 1

ഡെപ്ത് ഓഫ് ഫീൽഡ് (Depth of field - DoF) എന്ന വാക്ക് പരിചയമില്ലാത്തവരായി ഫോട്ടൊഗ്രാഫർമാർക്കിടയിൽ അധികമാളുകൾ ഉണ്ടാവില്ല. ഇനി അഥവാ കേട്ടിട്ടില്ലാത്തവർ ഉണ്ടെങ്കിൽ തന്നെ, അതിന്റെ എഫക്റ്റുകൾ ഫോട്ടോഗ്രാഫുകളിൽ ശ്രദ്ധിക്കാത്തവർ ഉണ്ടാവില്ല. ഒരു ചിത്രത്തെ വളരെയേറെ പ്രത്യേകതകളുള്ളതാക്കുവാൻ ഫോട്ടോഗ്രാഫർമാരെ സഹായിക്കുന്ന ഒരു ഓപ്റ്റിക്കൽ എഫക്റ്റാണ് ഡെപ്ത് ഓഫ് ഫീൽഡ് എന്നറിയപ്പെടുന്ന, ലെൻസുകളുടെ ഈ പ്രത്യേകത. താഴെയുള്ള ചിത്രത്തിൽ കാണുന്നതുപോലെ അവ്യക്തമാക്കിയ ബാക്ഗ്രൌണ്ടിൽ തലയെടുപ്പോടെ നിൽക്കുന്ന പ്രധാന ഓബ്ജക്റ്റുകളും, ഫ്രെയിമിന്റെ തൊട്ടുമുമ്പു മുതൽ അനന്തതവരെയുള്ള സകല വസ്തുക്കളും വളരെ ഷാർപ്പായി കാ‍ണപ്പെടുന്ന ചിത്രങ്ങളും ഡെപ്ത് ഓഫ് ഫീൽഡ് നിയന്ത്രിച്ചുകൊണ്ട് ഫോട്ടോഗ്രാഫർമാർ ചെയ്യുന്നതാണ്. ഡെപ്ത് ഓഫ് ഫീൽഡ് എന്താണെന്ന് വിശദമായി ചർച്ച ചെയ്യുകയാണ് ഈ അദ്ധ്യായത്തിൽ.

-അപ്പു


രോഗ പ്രതിരോധവും ശോധന ചികിത്സയും

രോഗ പ്രതിരോധത്തെ കുറിച്ച പറയുന്നതിന് മുന്‍പ്‌ രോഗം എന്താണെന്നും ചികത്സ എന്താണെന്നും പറയാം.
രോഗം എന്നാല്‍ എന്താണ്?
രോഗത്തിനു ആയുര്‍വ്വേദം മറ്റൊരു പേരുകൂടി പറയുന്നു.'ആമയം' ."ആമാത്താല്‍ ഉണ്ടാകുന്നത്" എന്നാണ് ഈ വാക്കിന്റെ അര്‍ഥം. രോഗം ഉണ്ടാകുന്നത് ആമം കരനംമാനെന്നു ആയുര്‍വേദം പറയുന്നു.
എന്താണ് ആമം?
"ആമം അന്നരസം കേചിത്, കേചിത് തു മല സഞ്ചയം"
ആമം എന്ന് പറയുന്നതിനെ metabolic waste product എന്നോ excessively stored metabolic product(fat etc ),എന്നോ accumulation of toxins, microbes എന്നൊക്കെ നമുക്ക് വിശദീകരിക്കാം . ഈ ആമമാണ് രോഗത്തിന് കാരണം എന്ന് ആയുര്‍വ്വേദം പറയുന്നു.
ആമത്തിനു കാരണം എന്ത്?..Zurich ബ്ലോഗ് മീറ്റ്- 2009 - പാര്‍ട്ട്-1

-നമസ്കാരം-

എന്നെ അറീയാമല്ലോ ? ഞാന്‍ സന്തോഷ് ഈപ്പന്‍ കുളങ്ങര. സന്തോഷിന്റെ ബ്ലഞ്ചാര ലോകം എന്ന ബ്ലോഗിന്റെ ഉടമസ്ഥനും എഴുത്തുകാരനും കമന്റ് മോഡറേറ്ററും കൂടിയാണു ഞാന്‍. 12, 32, 223 ഹിറ്റുകളും (മുഖത്തല്ല) 988 ഫോള്ളോവേഴ്സും 500 ഇല്‍ അധികം പോസ്റ്റുകളും ഓരോ പൊസ്റ്റിനും നൂറ്റമ്പതോളം കമന്റുകളുമുള്ള എന്നെ, നിങ്ങള്‍ക്ക് പരിചയപ്പെടുത്താന്‍ ശ്രമിക്കുന്നതുതന്നെ വിരൊധാഭാസമാണെന്നറിയാം, പക്ഷേ എന്തു ചെയ്യാം.. നാലാളും ഒരു ക്യാമറയും കണ്ടാല്‍ എന്റെ പേരും, ബ്ലോഗിന്റെ പേരും ലിങ്കുമടക്കം പരിചയപ്പെടുത്തുന്നത് ശീലമായിപ്പോയി. (ഇതൊരു രോഗമാണോ ഡോക്റ്റര്‍?- ആവണക്കെണ്ണ, ഒതളങ്ങ, മഞ്ചാടിക്കുരു എന്നി ബ്ലോഗുകള്‍ സമം ചേര്‍ത്ത് വായിച്ചാല്‍, സോറി, എന്നീ ഒറ്റമൂലികള്‍ സമം ചേര്‍ത്തു കഴിച്ചാല്‍ ഇതിനൊരു ശമനമുണ്ടാകുമെന്നു ബ്ലോഗിലെ പ്രശസ്ത ഭിഷഗ്വരനായ അനോണി മാഷിന്റെ ഒരു പോസ്റ്റില്‍ കണ്ടിരുന്നു)

അത് പോട്ടെ. ഞാനിപ്പോള്‍ നില്‍ക്കുന്നത് കൊച്ചിന്‍ ഇന്റെര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ്. എന്റെ ചുറ്റിലും യാത്രക്കാരുടെ തിരക്ക്. പല ദേശങ്ങളിലേക്കു പോകുന്ന യാത്രക്കാര്‍, കുഞ്ഞുങ്ങളെയുമെടുത്ത അമ്മമാര്‍. ഞാന്‍ എവിടെ നില്‍ക്കുന്നു എന്നല്ല, എങ്ങാട്ട് പോകുന്നു എന്നതാണു പ്രധാനം. ഡൈജസ്റ്റ് എയര്‍വേസിന്റെ BP-212 കൊച്ചിന്‍-സൂറിക് (ബോംബേക്കാരു ജൂറിച്ച് എന്നും ജൂറിക്ക് എന്നും പറയും) വിമാനത്തിനായി കാത്തു നില്‍ക്കുകയാണു ഞാന്‍. അതി പ്രശസ്ത ബ്ലോഗറും സംഘാടകനുമായ ഷിബു കുന്നംകുളം സംഘടിപ്പിക്കുന്ന "സൂറിഖ് ഇന്റര്‍നാഷണല്‍ ബ്ലോഗ് മീറ്റ് 2009"ഇല്‍ പങ്കെടുക്കാനായി സ്വിറ്റ്സര്‍ലാന്‍ഡിലേക്ക് പോകയാണു ഞാന്‍. ഈ ബ്ലോഗ് മീറ്റിന്റെ അറിയിപ്പും തുടം കോലാഹലങ്ങളും, ആയിരുന്നല്ലോ ഈയടുത്ത് വര്‍ത്തകളില്‍ നിറഞ്ഞു നിന്നിരുന്നത്

-ഇടിവാള്‍കാപ്പിലാന്‍ ഒളിവില്‍????

സ്വ.ലേ.
ചെറായി മീറ്റ് വിവാദത്തിനുശേഷം അസ്വസ്ഥനായി കാണപ്പെട്ട കാപ്പിലാനെ കാണാനില്ലാതായതായി റിപോര്‍ട്ട് ചെയ്യപ്പെടുന്നു. സമ്മേളനത്തിന് പോകാനാണെന്ന് പറഞ്ഞ് എയര്‍പോര്‍ട്ടിലേക്ക് പോയകാപ്പിലാനെ പിന്നീട് ആരും കണ്ടിട്ടില്ല എന്നാണ് അറിയുന്നത്. എയര്‍പോര്‍ട്ടില്‍ വെച്ച് കാപ്പിലാന്റെ പെട്ടിയില്‍ തോക്ക് കണ്ടെടുത്തതായി റിപോര്‍ട്ട് ഉണ്ടായിരുന്നു. പിന്നീട് അദ്ദേഹത്തെ കാണാതാവുകയായിരുന്നു. സമ്മേളനത്തില്‍ അദ്ദേഹം എത്തിയാല്‍ ഉണ്ടാകാവുന്ന കുഴപ്പങ്ങള്‍ ഭയന്ന് സംഘാടകര്‍ കാപ്പിലാനെ തട്ടിക്കൊണ്ട് പോവുകയായിരുന്നു എന്നും സംശയിക്കുന്നുണ്ട്. അമേരിക്കന്‍ ബൂലോക പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. തൊടുപുഴയിലും ചെറായിയിലും പോലീസ് ഊര്‍ജ്ജിതമായ തിരച്ചില്‍ നടത്തുന്നുണ്ട്.
അതിനിടെ കാപ്പിലാന്റേതായി ഒരു കത്ത് പോലീസ് കണ്ടെടുത്തു.
ഇടവേള -ബ്ലോഗില്‍ നിന്നും ഒരു ചെറിയ ഇടവേള എടുക്കുകയാണ് .അവധി അപേക്ഷ എല്ലാവരും സ്വീകരിക്കും എന്ന് കരുതുന്നു . രണ്ടാഴ്ചക്കാലം ഒരു ദൂര യാത്രക്ക് വേണ്ടി പോകുന്നു .എവിടെ പോകുന്നു എന്തിന് പോകുന്നു എന്നൊന്നും ആരും ചോദിക്കണ്ട“
ഈ കത്ത് കാപ്പിലാന്‍ എഴുതിയതാണോ അതോ അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയവര്‍ എഴുതിയതാണോ എന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. കത്ത് അമേരിക്കന്‍ ഫോറന്‍സിക് ലാബിലേക്ക് വിശദ പരിശോധനക്കയച്ചിരിക്കുകയാണ്.

അമേരിക്കയില്‍ വന്‍ പ്രതിക്ഷേധം


പ്രശസ്ത മലയാളം ബ്ലോഗറും തോന്ന്യാശ്രമം , ബ്ലോഗേര്‍സ് കോളേജ് എന്നിവയുടെ സ്ഥാപക നേതാവുമായ കാപ്പിലാനെ ഒരു കൂട്ടം മലയാള ബ്ലോഗര്‍മാര്‍ പടിയടച്ച് പിണ്ഡം വെച്ചതിനെതിരെ അമേരിക്കയില്‍ പ്രതിക്ഷേധക്കടല്‍ ആര്‍ത്തിരമ്പി . സ്ത്രീകളും സ്കൂള്‍ വിദ്യാര്‍ഥികളും അടക്കം ഒരു വന്‍ ജനാവലി തന്നെ നിരത്തിലിറങ്ങി ഗതാഗതം സ്തംഭിപ്പിക്കുകയും കടകള്‍ അടച്ചു പ്രതിക്ഷേധിക്കുകയും ചെയ്തു .
-അമേരിക്കന്‍ ലേഖകന്‍.

ഞാനും കെട്ട്യോളും കുട്ട്യളും ചെറായീക്ക്‌

രണ്ട്‌ മൂന്ന് ദിവസം ലീവെടുത്ത്‌, ഞാൻ ബ്ലോഗീന്ന് മാറിനിന്നപ്പോഴെക്കും, ഒരു തൃശൂർ പൂരവും, രണ്ട്‌ കത്തികുത്തും, അവസാനം കെട്ടിപിടിയും, എന്തോക്കെ ഇവിടെ നടന്നു. മിസ്സായി, കപ്ലീറ്റ്‌ മിസ്സായി.

ചെറായി കടപ്പുറത്ത്‌ ഇങ്ങനെ ഒരു സാധനം നടക്കണ വിവരം, എന്തെ ഹാരിഷ്‌ ഭായ്‌, ഇങ്ങള്‌ ഞമ്മളെ വിളിച്ച്‌ പറയാഞ്ഞത്‌?. അനിൽ പിന്നെ ഞമ്മളെ ഒഴ്‌വക്കാനെ നോക്കൂ, ഏന്നാലും അപ്പുവേട്ടൻ ഇതിനോക്കെ കൂട്ട്‌നിന്നല്ലോ.
-ബീരാന്‍ കുട്ടി"നോട്ട്‌ ദി പോയന്റ്‌..."

മെഡിക്കല്‍കോളേജിലും എഞ്ചിനീയറിംഗ്‌കോളേജിലും പ്രവേശനം തേടുന്നതിന്റെ മുന്നോടിയായുള്ള ഓപ്ഷന്‍ കൊടുക്കല്‍ മഹാമഹം തുടര്‍ന്നുകൊണ്ടിരിക്കുന്ന ഈ ദിവസങ്ങളില്‍ (ഒരു അനുഭവം ഇതാ ഇവിടെ)എനിക്ക്‌ വരുന്ന ചില ഫോണ്‍കാളുകള്‍ വളരെ രസകരമാണ്‌.ഇന്നലെ വന്ന ഒരു ഫോണ്‍ വിളി ഇങ്ങനെയായിരുന്നു.
-അരീക്കോടന്‍


ഉണ്ണികൃഷ്ണന്റെ ഹോബി

പണ്ട് ... എന്ന് വച്ചാല്‍ ഈ കൊച്ചു കേരളത്തില്‍ TV എന്ന അത്ഭുത വസ്തു ഉടലോടെ അവതരിക്കുന്നതിനും മുന്‍പ് വിനോദത്തിനായുള്ള ഞങ്ങളുടെ നാട്ടിലെ ക്ടാങ്ങള്ടെ പ്രധാന ആശ്രയം ഓടിതോട്ടു കളി , ആകാശം ഭൂമി , ഏറുപന്ത് ,പൂമ്പാറ്റ , അമര്‍ചിത്ര കഥ ഇവയൊക്കെ ആയിരുന്നു. മിക്കവാറും പൂമ്പാറ്റ യില്‍ ഒരു ശ്യാം ലാല്‍, ഭീം സിംഗ് , ഭോജ മഹാരാജാവ് എന്നൊക്കെ ഇവിടെ എങ്ങും കേട്ട് കേള്‍വി ഇല്ലാത്ത കുറെ പേരുകളില്‍, നന്മ ജയിക്കും തിന്മ പരാജയപ്പെടും എന്നൊക്കെ ഉള്ള തീം വച്ച് പേര് മാത്രം മാറ്റി വന്ന പല കഥകളും വായിച്ച് , അനൌണ്‍സ്മെന്റ് ഇല്ലാത്ത വെടിവഴിപാട് പോലെ വേസ്റ്റ് ആയി നീങ്ങി കൊണ്ടിരുന്ന എന്റെ ബാല്യകാലത്തെ ഉറ്റ മിത്രവും സോള്‍ ഗടിയും ആയിരുന്നു അയലത്തെ വീട്ടിലെ ശാന്ത ചേച്ചിയുടെ മകന്‍ ഉണ്ണികൃഷ്ണന്‍.
-ശ്രീഹരി.കഥ

വന്നാ എ ജോബ്‌ മാന്‍?

`സിറ്റ്‌ ഡൗണ്‍ മിസ്റ്റര്‍ വ്യാസ്‌', ഡോ.ബര്‍ണാഡ്‌ കൈകള്‍ നീട്ടി.
`താങ്ക്‌ യൂ സര്‍'... തേരട്ടയെ ചവച്ചാലെന്ന പോലെയാണ്‌ അവസാന വാക്ക്‌ പുറത്തേക്ക്‌ വന്നത്‌. സര്‍... ചെറുപ്പത്തിലേ ആ വാക്ക്‌ അയാള്‍ക്ക്‌ കലിയാണ്‌. കൊളോണിയലിസ്റ്റ്‌ തമ്പുരാക്കന്മാര്‍ അവശേഷിപ്പിച്ചുപോയ അടയാളവാക്ക്‌ പോലെ.. മേല്‍മുണ്‌ ട്‌ അരയില്‍കെട്ടി നടുവളഞ്ഞ്‌ വാ പൊത്തി നില്‍ക്കുന്ന പോയകാലത്തിന്റെ ദൈന്യതയെ ഓര്‍മിപ്പിക്കുന്ന വാക്ക്‌... വേണ്‌ ടിയിരുന്നില്ല, മാഷേ എന്ന്‌ മതിയായിരുന്നു. ഛേയ്‌ അതുശരിയാകില്ല. കമ്പനി പേഴ്‌സണാകാന്‍ വന്ന ഉദ്യോഗാര്‍ത്ഥിയാണ്‌ താന്‍. അത്‌ മറക്കരുത്‌.
-മുരളീകൃഷ്ണ.

ആ പ്രണയ ലേഖനം ഓര്‍മ്മിക്കുമ്പോള്‍...

എട്ടാം ക്ലാസ്സില്‍ പഠിക്കുമ്പോഴാണ് ഞാന്‍ ആദ്യമായി ഒരു പ്രണയ ലേഖനം കാണുന്നത്. എന്റെ ക്ലാസ്സിലെ മനോഹരന്‍ എന്ന മൂന്നാം വര്‍ഷക്കാരന്‍ ഇന്റര്‍വെല്‍ സമയത്ത് പത്താം ക്ലാസ്സിന്റെ മര അഴികള്‍ക്കിടയിലൂടെ ‘ലെറ്റര്‍’ എന്ന് വിളിക്കുന്ന നാലായി മടക്കിയ കടലാസ്സ് കൊടുക്കുന്നതും ഏതോ വെളുത്ത കൈവിരലുകള്‍ അതു വാങ്ങുന്നതും കണ്ട് ഞാന്‍ അന്തം വിട്ട് നിന്നു. ഒന്നു വായിക്കാന്‍ താ എന്ന എന്റെ നിരന്തര ശല്യപ്പെടുത്തലിന്റെ അവസാനം ഒരു ദിവസം അവളുടെ മറുപടി അവനെനിക്ക് കാണിച്ചു തന്നു. ചങ്ങമ്പുഴ കവിതകള്‍ പകര്‍ത്തിയ വരികള്‍ക്ക് ചുറ്റും ഐ.ലവ്.യു. എന്ന് പല വര്‍ണ്ണങ്ങളില്‍ കുനുകുനാ എഴുതിയിരുന്നു.
-കുമാരന്‍
കവിത

"മഴപ്പൊക്കം"

ഇക്കുറി മഴ കണ്ടില്ല
മേഘങ്ങള്‍
മഴപ്പാറ്റകളെ കൊടുത്തയച്ചിട്ടുണ്ട്
മഴയെ മറക്കല്ലേയെന്ന്
അടിയില്‍ കുറിച്ചിട്ടിട്ടുണ്ട്

ഈന്തപ്പനയുടെ താഴെ
പാറ്റകള്‍ക്ക്
ചിറക് മുളക്കുമ്പോള്‍
പഴുത്ത് ചുവന്ന
ഈന്തപ്പഴച്ചുണ്ടുകള്‍
ചിരിച്ചുചിരിച്ചടരും
-നസീര്‍ കടിക്കാട്.

മുനയൊടിഞ്ഞ പെന്‍സില്‍എഴുതുമ്പോള്‍
മുനയൊടിഞ്ഞ പെന്‍സിലുമായ്
ഒരു കുട്ടി വന്നു

ചെത്തിയിട്ടും ചെത്തിയിട്ടും
മുനവരാത്ത
പെന്‍സിലിനെക്കുറിച്ചോര്‍ത്തു
അതുകൊണ്ട് തെളിയിക്കാനാവാത്ത
ജീവിതത്തെക്കുറിച്ചും
-അനീഷ് എളനാട്.

ചെമ്പരത്തി

വീടിന്
മതിലുകെട്ടാത്തവർ
നാലതിരിലും
ചെമ്പരത്തിക്കമ്പ്
കുത്തിവയ്ക്കും
വെള്ളവുംവളവുമില്ലെങ്കിലും
വീട്ടുകാരനോട്
കൂറുള്ള പട്ടിയെപോലെ
അത് വേരുകളാഴ്ത്തി
കാവല് നില്ക്കും
അതിരുമുറിച്ച് കടക്കരുതെന്ന്
ചുവന്ന സിമ്പലുകളാൽ
ഓറ്മ്മിപ്പിക്കും
-ഹരീഷ് കീഴാറൂര്‍

മോര്‍ച്ചറിക്കു മുന്നില്‍

മരവിച്ചു പോയവനെയും
തുളയ്ക്കുന്ന തണുപ്പില്‍
മാംസം പൂക്കുന്ന മണത്തിനൊപ്പം
കൊഴിഞ്ഞു വീഴുന്ന
അസ്ഥിയില്‍ മൊട്ടിട്ട
ശവം നാറി പൂവുകള്‍
-അരുണ്‍ ചുള്ളിക്കല്‍.

സ്വയം ഭൂ സിദ്ധാന്തം

നിന്റെ ആത്മ കഥയില്‍ ,
അത് കഥയാണെങ്കില്‍ കൂടി
നീ സ്വയം ഭൂവായതെങ്ങനെ ?
നിന്റെ അമ്മയുടെ അല്ലെങ്കില്‍ അച്ഛന്റെ പേരു അതില്‍ കടന്നു കൂടാഞ്ഞതെന്തു?
അമ്മ നിന്നെ പ്രസവിച്ചിട്ടില്ലെന്നും
അച്ഛന്‍ അതിന് കാരണ ക്കാരനായില്ലെന്നുമാണോ വിവക്ഷ..
-സാവി.
പടം

അന്തിപ്പൊന്‍വെട്ടം

-ഏകലവ്യന്‍.

പ്രണയം... കാലുകള്‍... ഫോട്ടോ...

Photobucket

-നതാഷ.

ബ്ലോത്രം©

1 comments:

Anonymous said...

BLOTHRAM IS GOING VERY WELL.CONGRATULATIONS FOR THE WHOLE WHO WORK BEHIND THE SCREEN.THE IDEA OF INTRODUSING NEW BLOGGERS IS REALLY GREAT.BEST WISHES BLOTHRAMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMMM.

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP