FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

02ആഗസ്റ്റ്2009- വിടവാങ്ങി...

Saturday

തങ്ങള്‍ക്ക് വിട...

മലപ്പുറം: സാംസ്കാരിക കേരളത്തിന്റെ ഐശ്വര്യമായിരുന്ന പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങൾ അല്പസമയം മുമ്പ് മലപ്പുറത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വെച്ച് നിര്യാതനായി. 73വയസ്സായിരുന്നു. കെ.പി.എം. ആശുപത്രിയിൽ രാത്രി എട്ടര മണിക്കായിരുന്നു അന്ത്യം. കേരളത്തിന്റെ മത സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിൽ സമാനതകളില്ലാത്ത വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു ശിഹാബ് തങ്ങൾ.പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു.

ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ്‌ സംസ്ഥാന പ്രസിഡണ്ട്‌ പാണക്കാട്‌ സയ്യിദ്‌ മുഹമ്മദലി ശിഹാബ്‌ തങ്ങൾ അന്തരിച്ചു. മലപ്പുറത്ത്‌ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 73 വയസായിരുന്നു.
-പ്രചാരകന്‍

പ്രതീക്ഷിക്കുന്ന മരണത്തിനുവേണ്ടി

അഞ്ചോ ആറോ വര്‍ഷങ്ങള്‍ക്കുമുന്‍പ്‌ അതോ അതിനും വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണോ എന്നറിയില്ല, തിരുവനന്തപുരത്ത്‌ വച്ച്‌ കാന്‍സര്‍ രോഗവിദഗ്ദരുടെ ഒരു അന്താരാഷ്ട്രസമ്മേളനം നടക്കുകയുണ്ടായി.വിദേശത്തുനിന്നുള്ള ഒരു പ്രതിനിധി നടത്തിയ അഭിപ്രായം അന്ന് ശ്രദ്ധേയമായി.കേരളത്തിലെ കാന്‍സര്‍ രോഗികളുടേയും അവരുടെ ഉറ്റവരുടേയും വല്ലാത്ത അവസ്ഥയെപ്പറ്റിയാണ്‌ അഭിപ്രായപ്പെട്ടത്‌.

-കണാദന്‍.

ഒടുക്കത്തെ പോസ്റ്റ്‌

ചെറായി ചെറായി ചെറായി . കഴിഞ്ഞ ഒരു മാസം എന്‍റെ ബ്ലോഗില്‍ നിറഞ്ഞത്‌ അതാണ്‌ .ചെറായി മീറ്റ്‌ കഴിഞ്ഞു എല്ലാവരും വീട്ടില്‍ പോയി .കഞ്ഞി കുടിച്ചു .പോസ്ടിട്ടു . പോസ്റ്റുകള്‍ നിറഞ്ഞു .പോസ്റ്റുകളില്‍ കാപ്പിലാന്‍ തീവ്രവാദിയായി . കൊള്ളാം നല്ല രസങ്ങള്‍ .വളരെ രസകരമായി തോന്നുന്നു സംഗതികള്‍ . ഓരോ പോസ്റ്റിലും ഒളിഞ്ഞും തെളിഞ്ഞും എനിക്കെതിരെ .
-കാപ്പിലാന്‍.

ചിമ്മിനി വെട്ടത്തില്‍ പൊഴിയുന്ന പ്രവാസ ജീവിതങ്ങള്‍

ഗള്‍ഫ്‌ എന്ന അക്കരപച്ച ഏറെ കുറെ അസ്തമിചിരികുന്നു. എല്ലാ ഗള്‍ഫ്‌ രാഷ്ട്രങ്ങളും പുതിയ പുതിയ നിയമങ്ങളിലൂടെ വിദേശികളെ പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ട് കുറച്ചു കാലങ്ങളായി. ഇന്ത്യ ഗവര്‍മെന്റും സന്നധ സംഘങ്ങളും പുതിയതായി വരുന്നവര്‍ ശ്രധികേണ്ട വശങ്ങളെ കുറിച്ച് പരസ്യങ്ങള്‍ നല്‍കിയും പത്ര മാധ്യമങ്ങള്‍ വഴിയും മുന്നരിപ്പുകള്‍ നല്കികൊണ്ടേ ഇരിക്കുന്നു.
-തിരൂര്‍കാരന്‍.

ആ മനോഹര ഗീതം പാടിയവരാര്?


കുറച്ചു
കുട്ടികള്‍ ചേര്‍ന്ന് മനോഹരമായി കവിത ചെല്ലുന്നത് ഞാന്‍ രണ്ടീസം മുന്‍പ്
പോസ്റ്റ്‌ ചെയ്തിരുന്നു. അത് എവിടെയുള്ളവര്‍? എന്ന് അനില്‍@ബ്ലോഗ്‌
ചോദിച്ചു.

പഴയ സാരംഗ് സ്കൂളിലെ കുട്ടികളാണവര്‍.

എന്തുകൊണ്ട്
നമ്മുടെ കുട്ടികള്‍ക്ക് ഇങ്ങിനെ ആലപിക്കാന്‍ കഴിയുന്നില്ല? അപ്പോഴാണ്‌
'ഓരോരുത്തര്‍ക്കും വ്യത്യസ്ത ബുദ്ധി' എന്ന ആശയം നമ്മള്‍ പരിചയപ്പെടുക.
അമേരിക്കയിലെ സൈക്കോളജിസ്റ്റ്‌
Howard Gardner അവതരിപ്പിച്ച ആശയം ആയിരുന്നു - multiple intelligences.
അദ്ദേഹം ഇപ്പോള്‍ ഹാവഡ്‌ (അമേരിക്കക്കാര്‍ പറയുമ്പോള്‍ ഹാര്‍വഡ്‌)
ഗ്രാജുവറ്റ് സ്കൂള്‍ ഓഫ് എജ്യൂക്കെഷനില്‍ പ്രൊഫസര്‍. കക്ഷി പറയുന്നത്
പ്രകാരം പലര്‍ക്കും പല ബുദ്ധി ആണുള്ളത് (നമുക്ക് പലര്‍ക്കും അറിയാവുന്ന
കാര്യം അല്ലെ?). അതില്‍ ഒന്ന് മാത്രമായ ലോജിക്കല്‍ ഇന്‍റെലിജെന്‍സിന്
സ്കൂളുകളില്‍ അമിത പ്രാധാന്യം നല്‍കിവരുന്നത് തിരിച്ചറിഞ്ഞപ്പോഴാണ്‌ മറ്റു
ബുദ്ധികള്‍ കൂടി വികസിക്കണമെങ്കില്‍ എല്ലാവര്‍ക്കും ഒരേ തരത്തിലുള്ള
വിദ്യാഭ്യാസം നല്കിയാല്‍പ്പോര എന്ന ചിന്തയ്ക്ക് കത്തുപിടിച്ചത്.
-മരമാക്രി.

കാണം വിറ്റും.....


`ചേട്ടാ... മൂന്നാം തീയതി ആടിപ്പെരുക്കാണ്‌... സ്വര്‍ണ്ണം വാങ്ങിക്കാന്‍ നല്ല ദിവസമാണെന്ന്‌ പത്രത്തിലൊണ്ട്‌. ഈ പരസ്യമൊന്ന്‌ നോക്കിക്കെ...' രാവിലെ പെണ്‍പുലിയുടെ വിളികേട്ടുകൊണ്ടാണ്‌ പുപ്പുലി ഉറക്കമെണീറ്റത്‌. പത്രം മടക്കി അവള്‍ കയ്യില്‍ വച്ചിട്ടുമുണ്ട്‌.
ഞാന്‍ എണീറ്റു.
-തിരോന്തരം പുപ്പുലി.

ബ്ലോഗ്‌ മീറ്റും ശ്രീജയും പിന്നെ ഇന്ദുലേഖയും..

സജീവന്റെ മൊബൈലില്‍ വന്ന മെസ്സേജ് വായിച്ചപ്പോള്‍ ശ്രീജയ്ക്ക് രക്തം ഇരച്ചു കയറി.. വീണ്ടും അവള്‍ തന്നെ ഇന്ദു ലേഖ .. "ബ്ലോഗ് മീറ്റിനു വരില്ലേ " എന്ന് . എന്റീശ്വരാ ഞാനിത് എന്തൊക്കെ കാണണം . ഒരു കുടുംബമായിട്ടു മര്യാദയ്ക്ക് ജീവിക്കുവാന്‍ ഇവളോന്നുംസമ്മതിക്കില്ലേ..ഒരു ഇന്ദുലേഖ..
-രഞ്ജിത് വിശ്വം

ചെറായ്... ഒഴിഞ്ഞ പൂരപ്പറമ്പ്...


മീറ്റിന്‍റെ പിറ്റേന്ന് അവിടം വിടുമ്പോള്‍ മൊബൈലില്‍ എടുത്ത ചില പോട്ടംസ്...
-ഡോക്ടര്‍.

ചെറായി മീറ്റ്‌ ദിനത്തിലെ നഷ്ടം

ഹലോ, മിസ്റ്റര്‍. ടിന്റു മോന്‍ ധനേഷെ, എന്തൊക്കെയുണ്ട്‌? എപ്പോള്‍,ആരുടെ കൂടെയാ ചെറായിക്കു?
നാളെ രാവിലെ തിരിക്കണം, ആരെ കുറ്റിവെക്കണമെന്നു തീരുമാനിച്ചില്ല. ഹരീഷേട്ടനെ ഒന്നു വിളിച്ചു നോക്കട്ടെ.

ഡാ, നീ ഏതു ഉത്സവപ്പറമ്പിലാ? നല്ല ചെണ്ട മേളം കേള്‍ക്കാമല്ലോ?. പഞ്ചാരിയാണോ? എന്റെ ചോദ്യം.
ഞാന്‍ ഉത്സവപ്പറമ്പിലൊന്നുമല്ല. റേഞ്ചു കിട്ടാന്‍ വീടിന്റെ മുകളില്‍ കയറിയതാ. അപ്പുറത്തെ വീട്ടിന്റെമുകളില്‍ അവിടുത്തെ പയ്യന്റെ കൊട്ടിപ്പഠിയാ. ഇനി അവന്‍ വരുന്ന ദിവസം നോക്കിയിട്ടു വേണം ഇങ്ങോട്ടു വരാന്‍.
-ഇര്‍ഷാദ്.


ഒരു ഗൾഫ് പ്രഭാതം....


പതിവുപോലെ അന്നും സൂര്യന്‍ കിഴക്ക് തന്നെ ഉദിച്ചത് കാരണം ഞാന്‍ ഉറക്കം ഉണരുമ്പോഴേക്കും നേരം വല്ലാതെ പുലര്‍ന്നിരുന്നു. ഞാന്‍ ഉണര്‍ന്നു കഴിഞ്ഞപ്പോഴേക്കും പാര്‍ട്ടി സമ്മേളനം കഴിഞ്ഞ പുത്തരിക്കണ്ടം മൈതാനം പോലെ റൂം ഒഴിഞ്ഞു കഴിഞ്ഞിരുന്നു . മനസ്സില്ല മനസ്സോടെയാണെന്കിലും ഞാന്‍ പല്ലു തേപ്പും കുളിയും ഒരുവിധം കഴിച്ചുകൂട്ടി. ഡ്രെസ്സ് ചെയ് തു വന്നു ചായകുടിക്കാന്‍ നോക്കിയപ്പോള്‍ കണ്ട കാഴ്ച ..!!!! ഹൊ ..!

-ചിന്നപ്പയ്യന്‍.


ചെറായി മീറ്റിനു വൈകി വന്ന ബ്ലോഗ്ഗര്‍ ...രാവിലെ കുളിച്ചൊരുങ്ങി ലാബിലേക്ക് പോകാന്‍ ഒരുങ്ങി ഇരുന്നപ്പോഴാ വാഴക്കോടന്‍ വിളിച്ചത്.

"ബോണ്‍സ് അല്ലെ?"
"അതെ..നിങ്ങള്‍ ആരാണ്?" രാവിലെ പരിചയം ഇല്ലാത്ത മലയാളം കേട്ട് ഒന്ന് ഞെട്ടി.
-ബോണ്‍സ്

മീറ്റും മീങ്കറീം ....അച്ചായോ പോയി ഇച്ചിരെ മീറ്റു മേടിച്ചോണ്ടു വാന്നെ ...ഉച്ചക്കൂണിന്റെ കൂടെ ഒന്നുമില്ലന്നേ സ്പെഷ്യല്.
അതോ ഇന്നുച്ചക്കു കപ്പേം മീങ്കറീം മതിയൊ?

ഫ ........എരണംകെട്ട $#%^%&*@#% മോളേ....!!! നീ എന്തിനാടി മീറ്റ് , മീറ്റ് എന്നിടെക്കിടെ പറയുന്നെ. നീ ഉച്ചക്കു ഊണിനൊള്ളത് വക്കുന്നൊ അതൊ എനിക്കിട്ട് വെക്കുന്നൊ?
-ഘടോല്‍ക്കചന്‍.

പപ്പടം

`ഉഴുന്നുപൊടി ചാക്കിമ്പ്‌ല്‌ ആയിരത്തിയഞ്ഞൂറാണ്‌ ഒറ്റയടിക്ക്‌ കൂടിയത്‌. എന്താ കേറ്റം!`

`പോരാത്തേന്‌ കര്‍ക്കടകം. മഴ തോര്‍ന്ന്‌ വെയിലുറയ്‌ക്കാണ്ട്‌ മിറ്റത്തിടാന്‍ പറ്റ്വോ? എത്ര ദിവസാച്ചിട്ടാ ചേവിമ്മ്‌ല്‌ ഇട്‌ാ? വെറകു കത്തിച്ചാ മൊതലാവോ? കെട്ടിന്‌ നാല്‍പ്പതുറുപ്യായിട്ടാണ്‌ ഇപ്പൊ കൊടക്കണത്‌. ആള്വോള്‍ക്ക്‌ വലുപ്പൊന്നും കാര്യല്ല.
-വാമൊഴി.


ശകുന്തളയുടെ കവര്‍ ഡ്രൈവ്

ത്തവണ വീണതും അബദ്ധം പറ്റിയതും ഒന്നും കണ്ണന് അല്ലാട്ടോ. എന്‍റെ ഒരു കൂട്ടുകാരിയുണ്ടേ..ഒരു തിരോന്തോരംകാരി. മണ്ടത്തരത്തിന് കയ്യും കാലും വെച്ചിട്ട് ഒരു പേരും ഇട്ടു. .. 'സ്വാതി'.
പഠിക്കുന്ന കാര്യത്തില്‍ ആള് പുലി ആയിരുന്നെങ്കിലും പരീക്ഷ പേപ്പറില്‍ അഭ്യാസങ്ങള്‍
കാണിക്കുന്നതില്‍ കയ്യും കണക്കുമില്ല . ഉത്തരം ശരിയാണോ എന്ന് നോക്കിയാല്‍ അല്ല.. അല്ലെ എന്ന് ചോദിച്ചാല്‍ ആണ്. ഒന്നും പൂര്‍ണ്ണമായി ഉണ്ടാവില്യ എങ്കിലും എന്തെങ്കിലും ഒക്കെ കാണുകയും ചെയ്യും. ഇങ്ങനെ കള്ളത്തരങ്ങള്‍ പതിവാക്കിയപ്പോള്‍ ക്ലാസ്സ്‌ ടീച്ചര്‍ കാതറീന്‍, സ്വാതിക്ക് ഫ്രീ ആയി ഒരു
ചെല്ലപേര് കൊടുത്തു ..
-കണ്ണനുണ്ണിഅലക്സാന്‍ഡ്രിയന്‍ പോസ്റ്റ് I

കാജാബീഡിയും, കമ്പ്യൂട്ടര്‍ ഗെയിമും
"ഒരു കപ്പൂചിനൊ തരൂ," ഞാന്‍ പറഞ്ഞു. "അത് മധുരമില്ലാത്ത കട്ടന്‍ ചായ പോലെയാണ്...." അതു തന്നെയാണോ വേണ്ടത് എന്ന ധ്വനിയോടെയുള്ള കാപ്പിക്കടക്കാരന്റെ ചോദ്യത്തിനു മുന്‍പില്‍ സാധാരണ ഗതിയില്‍ ഞാന്‍ പതറി പോകേണ്ടതായിരുന്നു. പക്ഷേ അന്നങ്ങിനെയുണ്ടായില്ല. "എങ്കില്‍ പാലു ചേര്‍ത്ത് നല്ല കടുപ്പത്തില്‍ എന്തെങ്കിലും തരൂ..." എന്ന് ആത്മ വിശ്വാസത്തോടെ തന്നെ പറഞ്ഞു...
-റെയ്ച്ചല്‍ വര്‍ഗീസ് (ദില്ലി പോസ്റ്റ്)


ടെക്നോ പാറമടകൾ

ഇടതടവില്ലാതെ കുറേനേരം കൂടി എന്തൊക്കെയോ പറഞ്ഞ് അവൾ ബൈ എന്നു പറഞ്ഞ് ചവിട്ടിക്കുലുക്കി പോയി. രഘുറാം ഇതൊന്നും അറിഞ്ഞതേയില്ല. അയാൾ അറിയാൻ താല്‌പര്യപ്പെടാഞ്ഞതാവാം. ഓൺസൈറ്റ് വർക്കിന്റെ ഓഫർ വന്നപ്പോൾ മുതൽ നീതു ഇങ്ങനെയാണ്. മുൻപൊരിക്കൽ ഓൺസൈറ്റ് പോയി തിരികെയെത്തിയപ്പോൾ സിഗരറ്റ് വലി എന്ന ശീലവുമായാണ് വന്നത്. ഇത്തവണപോകുന്നത് നൈറ്റ് ക്ലബ്ബുകളുടെ നാട്ടിലേയ്ക്കും.

രജീന്ദർ എത്തി വിളിച്ചപ്പോഴാണ് രഘുറാം അവൾ പോയി എന്ന് മനസിലാക്കിയത് തന്നെ. ചുറ്റും ഒന്നു നോക്കി അവളില്ലെന്നു കണ്ട് രഘുറാം സൈനുവിനൊപ്പം നടന്നു. സോഫ്‌റ്റ് ഡ്രിങ്കുമായി നടക്കുമ്പോഴും രഘുറാം ഒന്നും മിണ്ടിയില്ല..
-സാല്‍ജോ.


മജീഷ്യന്‍ - ഒരു പ്രണയ കഥ

ഓര്‍മ്മകള്‍ എന്ന് പറയുമ്പോ മറവി തന്നെ ഓര്‍മവരുന്നു ..മറവി എന്നാല്‍ നാം കാണുമ്പോഴും കാണാതെ പോകുന്ന അല്ലെങ്കില്‍ കാണാന്‍ ഇഷ്ടപെടാതെ കടന്നു പോകുന്ന ,അതും അല്ലെങ്കില്‍ ഇഷ്ടമുള്ള ആഗ്രഹങ്ങളിലേക്ക് കടന്നു വരാതെ മനസ്സ് കൊണ്ട് നാം തന്നെ വഴിമുടക്കുന്ന എന്തൊക്കെയോ ..സമയം ഈ കാഴ്ചകളെ ഇരുട്ടിന്റെ മറയില്‍ മാറ്റി നിര്‍ത്തുന്നു.. ..ഓര്‍മകളുടെ, ഇന്നലകളുടെ പാതയിലൂടെ ഒരു തീവണ്ടി പോലെ ജീവിതം മുന്നോട്ടു പോകുന്നു ...പിന്നോട്ട് ഓടി മാറുന്ന മങ്ങി മായുന്ന കാഴ്ചകള്‍ ..
-


അദ്ധ്യായം 14 - ബാലീസുഗ്രീവ യുദ്ധം

അദ്ധ്യായം 15 - വാനരസേന തയ്യാറാവുന്നു

സുഗ്രീവന്‍ കിഷ്കിന്ധാ ഭരണം തുടങ്ങി..
ഓര്‍ക്കാപുറത്ത് രാജാവായതല്ലേ, അപ്പോള്‍ രാജാക്കന്‍മാരുടെതായ കുറേ വിനോദങ്ങളില്‍ ലയിച്ച് പോയതില്‍ സുഗ്രീവനെ കുറ്റം പറയാന്‍ പറ്റില്ല.ആ സുഖങ്ങളില്‍ മുഴുകിയപ്പോള്‍ അദ്ദേഹം അറിയാതെ സീതാന്വേഷണം മറന്നു പോയി.
..
-അരുണ്‍ കായംകുളം.


മോതിരക്കല്ല്

മോതിരക്കല്ലുകള്‍ വില്‍ക്കുന്നയാള്‍
മൂകനും ബധിരനുമായിരുന്നു
ഉയര്‍ത്തിപ്പിടിച്ച ഇടതുകൈയിലെ
നിവിര്‍ത്തിപ്പിടിച്ച അഞ്ച് വിരലുകള്‍
ഏത് കല്ലെടുത്താലും അഞ്ച് റിയാലെന്ന്
ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു
രണ്ടും മൂന്നും വിരലുകളുയര്‍ത്തി
വിലപേശാനെത്തിയവര്‍ക്ക് നേരെ
അയാളുടെ ഇടതുകൈവിരലുകള്‍
തല കുനിക്കാതെ
മുദ്രാവാക്യം മുഴക്കുന്നുണ്ടായിരുന്നു..
-നസീര്‍ കടിക്കാട്.

മായാതെ മാഞ്ഞുപോകുന്നവ

ഒരു മഴക്കോള്
എത്ര തുള്ളിയായ് ഇലയിളക്കി,
ഇതള് പൊഴിച്ചെന്ന്,
ഒരു ചുംബനമെത്ര അലകളുതിര്‍ത്തെന്ന്
കാറ്റിനോ പുഴയ്ക്കോ എണ്ണമുണ്ടാവില്ല
-ചന്ദ്രകാന്തം.
എലി

അന്നാകരേനീനയും
ഓൾഡ്മാൻ ആൻഡ് ദി സീയും
മുഴുവനായും വായിച്ചുതീർത്ത
ഒരു എലി
എന്റെ അലമാരയിൽ
താമസമുണ്ടായിരുന്നു.
എലിയാണെങ്കിലും ആൾ പുലിയായിരുന്നു.
-സനാതനന്‍.

അവസ്ഥാന്തരങ്ങള്‍


നാമൊന്നിച്ചു പേരിട്ട
നിലാവിനിപ്പോഴെന്തു
പ്രായമെത്തിയിട്ടുണ്ടാവും?

സഖാവു കൃഷ്ണന്റെ വില്ലയുടെ മുറ്റത്ത്
മുരിങ്ങ പൂത്തിരിക്കുന്നു;
നാരകവും പൂത്തിരിക്കുന്നു.
ചേര്‍ന്നുള്ള ഇടവഴി
നിരന്തര പ്രലോഭനങ്ങളുടെ
അവസാന ജങ്ഷനായിരുന്നുവെന്ന്
ആരറിഞ്ഞു?

പാമ്പും ഏണിയും കളിച്ചിരുന്ന പ്രണയം
87ആം അക്കത്തിലെ പാമ്പിന്‍ വായില്‍ പെട്ട്
താഴേക്ക് പോയിട്ട്
തിരികെയെത്തിയതേയില്ല.
-ദേവസേന.

മൗനം


നിമിഷങ്ങള്‍ക്കുള്ളില്‍
പെരുകുന്ന മൗനങ്ങള്‍
നൊടിനേരമോരോ

യുഗദൈര്‍ഗ്ഘ്യം
തീര്‍ക്കുന്നു

ഇനിയത്തെ
നാളെക്കായ്‌
കരുതുന്ന
സ്വപ്നങ്ങള്‍,
ഒരു
വെള്ളപ്പാച്ചിലില്‍ നിലതെറ്റി -
ചുഴികളില്‍
മുങ്ങിയൊടുങ്ങുന്നു -ദിയ

ഈന്തപ്പഴം

ഇളം വെയിലില്‍
ഉടല് തളരുന്ന
ആപ്പിളിനോടോ

നഖക്ഷതമേറ്റാല്‍
പിഴച്ചുപോവുന്ന
ഉണ്ണിമാങ്ങയോടോ

ഒരു ദീര്‍ഘോശ്വാസത്തില്‍
ഞെട്ടറ്റ്‌ വീഴുന്ന
മുന്തിരിയോടോ

ഉപമിച്ച്‌ കളയല്ലേ
പഴങ്ങളുടെ തറവാട്ടിലെ
കാപ്പിരിയെ..
-നജൂസ്.

അനര്‍ത്ഥങ്ങളുടെ നാനാര്‍ത്ഥങ്ങ


ഗ്ലോബലൈസേഷന്‍
മതിലുകള്‍ ഇല്ലാതാവലാണ്‌.
അതിരുകളില്ലാത്ത ലോകം പണിയലാണ്‌.
നിങ്ങള്‍ക്ക്‌ നിങ്ങളുടെ ലോകം
ഇതാ നിങ്ങളുടെ കൈകളില്‍,
അമ്മാനമാടിക്കോളൂ എന്നു പറയലാണ്‌.
മൃഗയാവിനോദം...
-ഫൈസല്‍ ഗുരുവായൂര്‍.


ദീപം കണ്ടു മോഹിച്ച ശലഭങ്ങള്‍

അരിയരിയാനുള്ള അരിവാള്‍
അരിയെടുക്കാനുള്ള വാളായോ

അരികുകള്‍ പോയി
അരവാളായി..ബൂമറാങ്ങായി

സമത്വവും സോഷ്യലിസവും
പാടിയവര്‍ വലിച്ചെറിഞ്ഞ
ബൂമറാങ്ങ്.
-ദ്രാവിഡന്‍.


മമ്മി


കോഴിക്കുഞ്ഞ് കുറുക്കന്റെ മുല കുടിക്കുന്ന നാള്‍
എന്റെ ബീജത്തില്‍ നിന്ന് അമ്മയില്ലാതെ ഒരു പെണ്‍കുട്ടി ജനിക്കും.
എന്റെ മകള്‍ക്ക് പേറ്റുനോവിന്റെ കഥ പറഞ്ഞു കൊടുക്കാന്‍
ഞാന്‍ തള്ളക്കോഴിയെ ഗസ്റ്റ്‌ ലക്ചറര്‍ ആക്കും.
-അഭിജിത്.മോചനം..


-ബിനോയ്.

മാങ്ങത്താമര !!

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP