FLASH NEWS>> .

പുതിയ ലക്കം വാരാന്ത്യ പതിപ്പ്

25സെപ്തംബര്‍2009 - വിജയവും പരാജയവും...

Thursday

മനസാക്ഷിക്കു മുന്നില്‍ വിജയിച്ച്...

"I have fought my battle to my heart content, although
I fail in glory."

നമ്മുടെ ബൂലോകത്തിലെ ആരോപണത്തിന്‍റെ മറുവശത്തേക്ക് നടന്നു എന്നതില്‍ നിന്നാണു ഇങ്ങനെ ഒരു മറുപടി അനിവാര്യമായത്. സത്യം അവ്യക്തമായി കിടക്കുന്നെങ്കിലും ആധികാരികമായ തെളിവുകള്‍ ലഭിക്കാത്തത് ഇത്തരമൊരു മറുപടിയിലേക്ക് എത്തിച്ചിരിക്കുന്നു. നാലോ അഞ്ചോ ദിവസം നീണ്ടു നിന്ന അന്വേഷണത്തില്‍ സിയാബ് സഹകരിക്കും എന്നു അദ്ദേഹം ഈ-മെയില്‍ മറുപടി നല്‍കിയ പ്രതീക്ഷയിലാണു ഞാനും എന്‍റെ സ്റ്റാന്‍ഡിനോട് അനുകൂലിക്കുന്ന ആളെന്ന നിലയില്‍ മേരിലില്ലി, എന്റെ നാട്ടിലെ ചില സുഹൃത്തുക്കള്‍ എന്നിവരുടെ സഹായത്തോട് കൂടി ഇതിനു വേണ്ടി ഇറങ്ങിത്തിരിച്ചത്. സിയാബിന്റേതു പോലെ കഷ്ടപ്പെട്ടു വളര്‍ന്നു വന്ന സാഹചര്യം, ക്യാന്‍സര്‍ എന്ന രോഗം ഒരാളുടെ ശാരീരിക, മാനസിക അവസ്ഥയെയും എങ്ങിനെ ബാധിക്കുമെന്നു നേരില്‍ കണ്ടിട്ടുള്ള അനുഭവം, കാരുണ്യപ്രവര്‍ത്തനമേഖലയില്‍ വ്യാപരിക്കുന്നവര്‍ക്ക് തടസമായേക്കാവുന്ന അവസ്ഥ, സിയാബിന്‍റെ പ്രയത്നങ്ങളോടുണ്ടായിരുന്ന മതിപ്പ് ഇതെല്ലാമാണു ഈ ഒരു വഴിയിലേക്ക് പ്രേരകമായത്...
-അരുണ്‍ ചുള്ളിക്കല്‍.


സിയാബ്‌ ദി സൂപ്പര്‍ സ്റ്റാര്‍

ഈ പോസ്റോട് കൂടി സിയാബ്‌ വിഷയം ഞാന്‍ വിടുകയാണ് . ബൂലോക എലികളെയും പുലികളെയും കഴിഞ്ഞ ഒരാഴ്ചയായി നെട്ടോട്ടം ഓടിക്കുന്ന സിയാബ്‌ എന്ന കരിംപുലിക്ക് ഞാന്‍ ഒരായിരം ആശംസകള്‍ നേരുന്നു . ആരുടേയും ഭീക്ഷണിക്ക്‌ വഴങ്ങാതെ , നിന്‍റെ ജീവിതയാത്രയില്‍ കൂടുതല്‍ ഉയരങ്ങളില്‍ എത്തുവാന്‍ ഞാനും അനേകരോടൊപ്പം പ്രാര്‍ത്ഥിക്കാം . സിയാബിന് ബൂലോകത്തെ പുലികള്‍ക്ക് പരിചയപ്പെടുത്തിയ എല്ലാവര്‍ക്കും നന്ദി ഞാന്‍ വീണ്ടും വീണ്ടും അറിയിക്കുന്നു .
-കാപ്പിലാന്‍.


സിയാബ്- തിരിച്ചറിവുകള്‍

സിയാബിന്റെ സഹപ്രവര്‍ത്തകനും ആരാധകനുമായിരുന്ന ഷെല്ലി എഴുതുന്നു,

കഷ്ടപ്പാടുകളിലൂടെ സിവില്‍ സര്‍വീസ് പരീക്ഷ പാസായി എന്ന് ഞാന്‍ കരുതിയിരുന്ന എന്റെ അനിയനെ പോലെ ഞാന്‍ കരുതിയിരുന്ന വ്യക്തിയുടെ ബ്ലോഗിന് എന്റെ അഭിപ്രായങ്ങള്‍ എഴുതാന്‍ ഞാന്‍ തുടങ്ങിയതാണ്‌ ഈ ബ്ലോഗ്. ഒരു അനിയനെ പോലെ ഞാന്‍ സ്നേഹിച്ചിരുന്ന വ്യക്തിയെ കുറിച്ചു ഇപ്പോള്‍ കേള്‍ക്കുന്നത് സത്യമല്ലെന്ന് വിശ്വസിക്കാന്‍ എനിക്ക് കാരണങ്ങളൊന്നും കാണുന്നില്ല. എന്റെ സുഹൃത്തുക്കളുടെ പല ചോധ്യങ്ങള്‍ക്കും ഉത്തരം നല്കാന്‍ ആവാതെ തലകുനിച്ചു നില്‍ക്കേണ്ടി വന്നത് എന്റെ ജീവിതത്തിലെ ഏറ്റവും വിഷമം നിറഞ്ഞ ഒരു അവസ്ഥയായിരുന്നു. ആ സുഹൃത്ത് ശരിയോ തെറ്റോ എന്ന് പറയാന്‍ ഞാന്‍ ആളല്ല...
-വിന.


സിയാബ്: തെറ്റു പറ്റാത്ത ആരുണ്ട്....

ഇത്രയും നേരം കുത്തിയിരുന്ന് ഞാന്‍ സിയാബിന്റെ പോസ്റ്റുകള്‍ വായിച്ചു.
തികച്ചും മാതൃകയാക്കേണ്ട് ഒരു വ്യക്തി തന്നെയാണ്‍ ആ പയ്യന്‍.
എല്ലാം തികഞ്ഞ ആരുണ്ടിവിടെ...?

പേരിന്റെ കൂടെ IAS എഴുതുന്നത്, അത് അവന്റെ ജീവിത അഭിലാഷമായതിനാലാവാം..
തന്നെക്കുറിച്ചുള്ള പത്രവാര്‍ത്തകളും മറ്റും വായിച്ച് ആരെങ്കിലും സഹായിക്കുമെങ്കില്‍ ആയിക്കോട്ടേ എന്ന് ആ പാവം കരുതിക്കാണും.

എനിക്കുറപ്പാണ്‌ കിട്ടുന്ന കാശില്‍ ഒരു മണി പോലും അയാള്‍ അനാവശ്യമായി ചിലവാക്കില്ല എന്ന്..
-ചാര്‍ളി



“നമ്മുടെ ബൂലോകത്തിന്റെ“ ആളുകള്‍ വായിക്കുവാന്‍..

നിങ്ങളുടെ കമന്റ് നിരോധനം ഏര്‍പ്പെടുത്തിയ പുതിയ പോസ്റ്റില്‍ നിങ്ങള്‍ പറയുന്നു “...അങ്ങനെ ബ്ലോഗിന്റെ നാലതിരുകളില്‍ മാത്രം ഒതുങ്ങി നിന്ന ഈ വിഷയം പുറം ലോകം അറിയുന്നതിനുള്ള സകല സാധ്യതകളും ഇവര്‍ തന്ത്രപൂര്‍വ്വം മെനയുന്നുണ്ട്. പുറം ലോകത്തെ അറിയിച്ചു സിയാബിന്റെ ഇനിയുള്ള വ്യക്തി ജീവിതത്തെ ബാധിക്കുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍...”



ബ്ലോഗില്‍ എഴുതുന്നത് “ബ്ലോഗിന്റെ നാലതിരുകളില്‍” ഒതുങ്ങുമെന്ന് വിശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്ന നിങ്ങളോട് എന്താണ് പറയേണ്ടത്?


നിങ്ങളുടേത് ഒരു പത്രമെന്ന് നിങ്ങളെങ്കിലും കരുതുന്നുവെങ്കില്‍ ഇനിയെങ്കിലും കുറച്ച് കൂടി ഉത്തരവാദിത്തത്വത്തോടെ പ്രവര്‍ത്തിക്കുമെന്ന് കരുതുന്നു...
-മനോജ്.


നിയമനടപടി നേരിടാന്‍ ഞങ്ങള്‍ തയ്യാര്‍

കഴിഞ്ഞ രണ്ട് പോസ്റ്റുകളിലായി ചര്‍ച്ച ചെയ്ത ഒരു ഇന്റര്‍നെറ്റ് അധിഷ്ടിത ധന സമ്പാദന രീതിയെക്കുറിച്ച് ഞങ്ങളുടെ അവസാന നിഗമനങ്ങള്‍ അവതരിപ്പിക്കുന്നു.


മുഖ്യധാരാ മാധ്യമങ്ങളിലെ സ്കൂപ്പ് വാര്‍ത്തകളും അതിശയോക്തിപരമായ അന്വേഷണറിപ്പോര്‍ട്ടുകളും മാത്രം കണ്ടു ശീലിച്ച ഒരു സാധാരണ മലയാളിവായനക്കാരനെ സംബന്ധിച്ചിടത്തോളം നമ്മുടെ ബൂലോകം നടത്തിയ ഈ അന്വേഷണ റിപ്പോര്‍ട്ട്‌ വെറും “ഉഹാപോഹങ്ങള്‍ ”എന്ന നിലയിലേ കാണാനാവൂ എന്ന് മനസ്സിലാക്കുന്നു. പക്ഷേ സിയാബ് ഐ.എ.എസ് അന്വേഷണത്തിനു പിന്നിലെ കാര്യങ്ങൾ അങ്ങനെയല്ല. ഓരോരുത്തര്‍ക്കും തന്റേതായ മാര്‍ഗ്ഗങ്ങളില്‍ക്കൂടി സത്യം അന്വേഷിച്ചു കണ്ടുപിടിക്കുവാനും അത് പൊതുസമൂഹത്തെ ബാധിക്കുന്ന ഒരു കാര്യമാണെങ്കില്‍ ഒരു മാധ്യമത്തില്‍ കൂടി പുറത്തുകൊണ്ടുവരാനുമുള്ള സാമൂഹ്യപ്രതിബദ്ധതയുണ്ട് എന്ന് നമ്മുടെ ബൂലോകം കരുതുന്നു. ബ്ലോഗ് എന്ന മാധ്യമം നല്‍ കുന്ന സൌകര്യം അതിനായി ഉപയോഗിച്ചു എന്നുമാത്രം. ഇത് സിയാബ് എന്ന വ്യക്തിയുടെ സ്വകാര്യതകളിലേക്കുള്ള ഒരു കടന്നുകയറ്റമായിരുന്നില്ല. മറീച്ച് അദ്ദേഹം തന്നെ വരുത്തിവച്ച ചില തെറ്റിദ്ധാരണകളുടെ പിന്നിലേക്കുള്ള ഒരു അന്വേഷണമാണ് നമ്മുടെ ബൂലോകത്തെ ഈ വിവരങ്ങൾ കണ്ടെത്തുവാൻ സഹായിച്ചത്. മുഖ്യധാരാമാധ്യമങ്ങള്‍ പലതും പുറത്തുപറയുവാൻ താല്പര്യം കാണിക്കാത്ത കാര്യങ്ങള്‍ ബ്ലോഗ് എന്ന മാധ്യമത്തില്‍ കൂടി പുറത്തുവരാം എന്നാണ് ഞങ്ങളുടെ വിശാസം....
-നമ്മുടെ ബൂലോകം.



ബൂലോക കൊട്ടേഷന്‍ ടീം

ഒരു കൊലപാതകം നടന്നാല്‍ അതിന്റെ പോസ്റ്റുമോര്ട്ടം ചെയ്യുന്ന ഒരു പോസ്റ്റായി മാത്രമേ ഇതിനെ വിലയിരുത്താവൂ . അടുത്തയിടെ കേരളത്തെ ഞെട്ടിച്ച കൊലപാതമായിരുന്നു പോള്‍ വധം . എന്നാല്‍ അതിലും ഭീകരമായിരുന്നു ബ്ലോഗില്‍ നടന്ന കൊലപാതകം . ഒരാളുടെ ജീവന്‍ എടുത്താല്‍ ആ ശരീരത്തിന് പിന്നെ നോവില്ല . പക്ഷേ ഒരാളെ ജീവനോടെ കൊല്ലാക്കൊല ചെയ്ത് മാനസികമായി പീഡിപ്പിക്കുക എന്നത് ഏറ്റവും വലിയ അപരാധം .ഇവിടെ ഞങ്ങള്‍ എന്ന ഒരു പദമില്ല . എന്‍റെ അഭിപ്രായങ്ങള്‍ മാത്രമാണ് ഞാന്‍ എഴുതുന്നത്‌ . ഞമ്മടെ ത്ഫൂ ലോകം ഇന്ന് പുറത്തുവിട്ട പ്രസ്താവനയുടെ മറുപടി മാത്രമാണ് ഇത്...
-കാപ്പിലാന്‍.

ദോഹ കടപ്പുറത്തെ ബ്ലോഗര്‍മാര്‍...(Doha bloggers meet 2009)


പെരുന്നാളിന്റെ സുന്ദരന്‍ ബിരിയാണി മയക്കത്തിനിടയിലും അയല്‍ റൂമുകാരന്‍ ഗുല്‍സാറിനെയും ചവിട്ടിയെഴുന്നെല്‍പ്പിച്ചു കോര്‍ണിഷ് ലേക്ക് (ന്നു വച്ചാ....കടാപ്പുറം) പോകുമ്പോള്‍ മജ്ജയും മാംസവുമായി ജീവനോടെ ഒരു ബ്ലോഗറെയെങ്കിലും കാണാമല്ലോ എന്നായിരുന്നു മനസ്സില്‍
എന്നിട്ടോ??....
കണ്ടു ഒന്നിനെയല്ല ഒരുപാടെണത്തിനെ.....
നല്ല നീളോം വീതീം വണ്ണോം ഒക്കെയുള്ള കിടിലന്‍ ബ്ലോഗര്‍മാര്‍....കൂട്ടത്തില്‍ ചില പുലികളും സിംഹങ്ങളും.....
ദോഹ അമീറിന്റെ കൊട്ടാരത്തിനടുത്തുള്ള 'അല്‍ ബിധ' പാര്‍ക്ക്‌ ആയിരുന്നു സ്ഥലം...കുളിച്ചു കുപ്പായവുമിട്ട് സ്പ്രേ ഒക്കെ അടിച്ച്...(അടുത്ത റൂമില്‍ നിന്നും മോഷ്ടിച്ചതാ...കാരണം ഞാന്‍ ഇവിടെ സ്പ്രേ വാങ്ങി വച്ചാല്‍ ലവന്മാര്‍ പോക്കും പിന്നെന്തിനാ നമ്മള്‍ വെറുതെ..) മിസ്തുബിഷീം എടുത്ത്‌ പുറത്തേക്കിറങ്ങി...കൂട്ടത്തില്‍ മട്ടന്‍ ബിരിയാണീം അടിച്ച് മയങ്ങികിടക്കുവായിരുന്ന ഗുലുവിനേം എടുത്ത്‌ വണ്ടീലിട്ടു...(ബ്ലോഗന്മാരുടെ അടുത്തോട്ടാണ് പോക്ക് ഏത് ടൈപ്പ് ആള്‍ക്കാരാ എന്നറിയില്ലല്ലോ..ധൈര്യത്തിന് ലവനും കിടക്കട്ടെ...) പോണപോക്കില്‍ ഒരു 'ഫെരാരി'ക്കാരന്‍ അറബി പിറകിലൂടെ വന്നു ഞമ്മടെ 'മിസ്തുബിഷീനെ' ഒന്നു ഓവര്‍ടേക്ക് ചെയ്യാന്‍ ശ്രമിച്ചു...''ടു ലിറ്റര്‍ എഞ്ചിനോടാണോടാ നിന്റെ കളി''... എന്നും പറഞ്ഞു ഒന്നു ചവിട്ടിവിടാന്‍ നോക്കിയതാണ്...പക്ഷെ...'ശൂം'.. എന്നൊരു സൌണ്ട് മാത്രമെ കേട്ടുള്ളു......മുന്നിലും ബാക്കിലും സൈഡിലും ഫെരാരീടെ പൊടിപോലുമില്ല...
-മുരളി നായര്‍.



ദോഹാ ബ്ലോഗേഴ്സ് മീറ്റ്: ഒരു എപ്പിലോഗ് | An Epilogue from Doha Blogger's Meet

എല്ലാവരും ബ്ലോഗ് മീറ്റിനെപ്പറ്റിയും അവിടെ നടന്ന കലാപരിപാടികളെപ്പറ്റിയുമൊക്കെ ഘോരഘോരം പ്രസംഗിക്കുന്നതു കേട്ടു നില്‍‍ക്കുകയായിരുന്നു ഇതു വരെ. എനിക്കുണ്ടായ (ദുര്‍)അനുഭവങ്ങള്‍ കൂടി കേട്ടോളൂ... എന്നാലേ സംഗതിയുടെ കോറം തികയൂ.


നൈറ്റ്ഡ്യൂട്ടിക്കിടയില്‍ സ്വന്തം ബ്ലോഗായ എഴുതാപ്പുറത്തില്‍ അനോണി ഐഡിയിലൂടെ കയറി ഹിറ്റ് കൂട്ടുന്ന നിര്‍ദ്ദോഷമായ വിനോദത്തിലേര്‍പ്പെട്ടിരിക്കെയാണ്‌ പുതിയോരു കമന്റ് കണ്ടത്‌. കമന്റന്‍ മുഹമ്മദ് സഗീറെന്ന സഹൃദയന്‍. ബ്ലോഗിനെപ്പറ്റി നല്ലതൊന്നുമെഴുതിയില്ലെങ്കിലും (അതല്ലേലും അങ്ങനെയല്ലേ.. ഒരു ഡോഗിന്‌ മറ്റൊന്നിനെ അക്സപ്റ്റ് ചെയ്യാന്‍ കഴിയില്ല.. ലീവിറ്റ്..)ഒരു ബ്ലോഗ് മീറ്റ് നടത്താനുദ്ദേശിക്കുന്നെന്നും താല്‍പര്യമുണ്ടെങ്കില്‍ പങ്കെടുക്കാമെന്നുമൊക്കെ ടെലഫോണ്‍ നംബര്‍ സഹിതമുള്ള അറിയിപ്പ്. പിറ്റേദിവസം അവധിയായിരുന്നതുകൊണ്ട് ഞാനും തല്‍പരകക്ഷിയായി. ഉടന്‍ തന്നെ ഫോണെടുത്തു ഞെക്കിപ്പറിച്ച് സഹൃദയനെ വിളിച്ചു. ദോഹയില്‍ നിന്നും പത്തറുപത് കിലോമീറ്റര്‍ മാറി അല്‍-ഖോറെന്ന ഒരറ്റത്തു കിടക്കുന്ന ഞാന്‍ ദൂരത്തെക്കുറിച്ച് വ്യാകുലനായപ്പോള്‍ വന്ന മറുപടി ഇങ്ങനെയായിരുന്നു

"സാരമില്ല, അല്‍-ഖോറില്‍ നിന്നും രണ്ടു പേര്‍ വേറെയുമുണ്ട്...."
-ജുബിന്‍ ജേക്കബ്.




ബ്രാന്‍ഡ് ചെയ്യപ്പെടുന്ന ജീവിതം.

തൂണിലും തുരുമ്പിലും ഈശ്വരനുണ്ടെന്നു വിശ്വാസം. ഈശാവാസ്യമിദം സര്‍വ്വമെന്നത് ആധുനിക കാലത്ത് ബ്രാന്‍ഡാവാസ്യമിദം സര്‍വ്വമെന്നായിരിക്കുന്നു. അടി മുതല്‍ മുടി വരെ. ഉമ്മറം മുതല്‍ പിന്നാമ്പുറം വരെ, നിത്യജീവിതത്തില്‍ എവിടെയും ബ്രാന്‍ഡുകള്‍ നിറഞ്ഞിരിക്കുന്നു. ബ്രാന്‍ഡുകള്‍ അധിനിവേശം നടത്തിയിരിക്കുന്നു. തലയില്‍ നിന്നു താഴേക്കു വന്നാല്‍ തലയില്‍ തേക്കുന്ന വെളിച്ചെണ്ണയെ, ഹെയര്‍ക്രിമോ സ്റ്റൈലൈസിങ്ങ് ജെല്ലോ റീപ്ലേസ് ചെയ്തിരിക്കുന്നു. പയറുപൊടിയോ ചെറുനാരങ്ങയോ അല്ലെങ്കില്‍ താളിയോ തേച്ച് വെളിച്ചണ്ണ വെച്ചിരുന്ന സ്ഥാനത്താണ്, കുളിക്കുന്നതിനു മുന്‍പു ഷാംപൂവും, കുളിച്ചതിനു ശേഷം ഹെയര്‍ കണ്ടീഷണര്‍ ക്രീമും രംഗപ്രവേശം ചെയ്യുന്നത്..
-നമത് വാഴ്വും കാലം.




faയോടൊപ്പം ആരുണ്ട്‌?

രാസമൂലകങ്ങളുടെ ആവര്‍ത്തനപ്പട്ടിക ഇന്നു നാം കാണുന്ന രൂപത്തിലായത്‌ ഏറെക്കാലത്തെ പരിണാമത്തിലൂടെയാണത്രെ.. ഭാഷയിലെ ശബ്ദങ്ങളുടെ ആവര്ത്തനപ്പട്ടികയെന്നു വിളിക്കാവുന്ന അക്ഷരമാലയും അത്തരമൊരു പരിണാമത്തിനു വഴങ്ങുമോ? അതോ അത്തരമൊരു ശ്രമം ലിപിപരിഷ്കരണം പോലെ ഭാഷയുടെ മരണത്തിലേക്ക് നയിക്കുമെന്ന് അഭിപ്രായമുള്ളവരുണ്ടാകുമോ?

-രാജേഷ് ആര്‍ വര്‍മ്മ.



ഉല്‍ക്കാകര്‍ഷണ ഭൈരവ യന്ത്രം


റോക്കറ്റ് മാതൃകയുമായി ശാസ്ത്രജ്ഞര്‍ ക്ഷേത്രദര്‍ശനം നടത്തി
(മാതൃഭൂമി വാര്‍ത്ത)
-ഡിങ്കന്‍.


ചന്ദ്രയാന്‍ കീ ജയ്..!

ചന്ദ്രയാന്‍ പേടകം ഇന്ത്യ വിക്ഷേപിച്ചപ്പോല്‍ ഇന്ത്യാക്കാരെല്ലാം ഈ നേട്ടം കൈവരിച്ചതില്‍ അതിയായി അഭിമാനിച്ചുവെങ്കിലും,ബൂലോഗത്ത് ചില നീരസപ്രകടനങ്ങള്‍ നടത്തുകയും നടക്കുകയും ഉണ്ടായിരുന്നു. എന്നാല്‍ ഇന്നലെ നാസയില്‍ നിന്നുള്ള അനൌദ്യോഗിക വര്‍ത്തമാനപ്രകാരം, ചന്ദ്രയാന്‍ വഴി ചന്ദ്രനില്‍ ജലാംശം ഉണ്ടെന്ന്കണ്ടെത്തിയിരിക്കുന്നു. തീര്‍ച്ചയായും നാസയുടെ ഈ കണ്ടെത്തെലിന്‌ വഴിയൊരുക്കിയത് ചന്ദ്രയാനെന്ന മാതൃപേടകമാണ്‌‌. ഒരിക്കല്‍ക്കൂടി ചന്ദ്രയാന്‍ ദൌത്യത്തിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ചവര്‍ക്ക് അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകള്‍....
-കുഞ്ഞന്‍.


വിതച്ചത്!!

ടിര്‍ണിം..... ടിര്‍ണിം....

റിമോട്ട് നെഞ്ചത്ത് ഉറപ്പിച്ച് സോഫയില്‍ മലര്‍ന്നു കിടന്ന് ടിവിയിലെ ഫാഷന്‍ ഷോ ആസ്വദിച്ചു കൊണ്ടിരുന്ന അയാളെ ആ ശബ്ദം അലോസപ്പെടുത്തി.

അച്ഛാ ഫോണ്‍......

ഫോണ്‍ ബെല്ലടിച്ചത് കേട്ട് എടുക്കാന്‍ ഓടിയ തന്റെ നാലു വയസുകാരിയെ അയാള്‍ വിലക്കി.

എടീ നിന്നോട് പറഞ്ഞിട്ടില്ലെ മേലില്‍ ഫോണില്‍ തൊട്ടു കളിക്കല്ലെന്ന്.....

പിന്നെ അടുക്കളയുടെ ഭാഗം നോക്കി ഉച്ചത്തില്‍ വിളിച്ചു.

എടീ..... ആ ഫോണ്‍ ഒന്നെടുത്തെ!!!
-നീര്‍വിളാകന്‍.


നര്‍മ്മാസ് മിമിക്സ് പാഞ്ഞാള്‍ LP സ്കൂള്‍: ഒടുക്കത്തെ ഭാഗം! (ഒന്ന്)

കഥ ഇതുവരെ:(ഒന്നാം ഭാഗം വായിക്കാന്‍ ഇവിടെ ക്ലിക്കുക)
പാഞ്ഞാള്‍ എന്ന ഇന്ത്യക്കകത്തുള്ള വിദേശ രാജ്യത്ത്‌ 'നര്‍മ്മാസ്' എന്ന മിമിക്സ് ട്രൂപ്പ് മിമിക്സ് പരേഡ്‌ അവതരിപ്പിക്കാന്‍ തീരുമാനിക്കുന്നു. അതിനായി മിമിക്രിക്കാരായ റഫീക്ക്‌,നസീര്‍,രാജീവ്‌,സുഭാഷ്‌ പിന്നെ വാഴക്കോടനും കൂടി പാഞ്ഞാളിലേക്ക് പോകാനായി 'മണലാടി' എന്ന സ്ഥലത്ത്‌ ബസ്സിറങ്ങുന്നു, തുടര്‍ന്ന് വായിക്കുക!

മണലാടി എന്ന സ്ഥലത്ത് ബസ്സിറങ്ങി ഞങ്ങള്‍ പാഞ്ഞാളിലേക്ക് നടക്കാന്‍ തീരുമാനിച്ചു.വീതി കുറഞ്ഞ ആ റോഡിലൂടെ ഞങ്ങള്‍ ഓരോ കളിതമാശകള്‍ പറഞ്ഞ് പതുക്കെ നടക്കാന്‍ തുടങ്ങി.

നസി: ഡാ ആ വേലിയുടെ അപ്പുറത്ത് ഒരു കളര്‍ കാണുന്നല്ലോ.അതാണെന്നു തോന്നുന്നു ബിന്ദുവിന്റെ വീട്.
വാഴ: എടാ അത് ഒരു ചുരിദാറ് ഉണക്കാനിട്ടിരിക്കുന്നതല്ലേ. ഒന്നിനേം ഒഴിവാക്കല്ലേ.
നസി: എടാ മഴൂ, ചുരിദാറിന്റെ പിന്നിലേക്കു നോക്കെടാ.
വാഴ: പിന്നേ ചുരിദാറിന്റെ പിന്നിലേക്ക് നോക്കാന്‍ നീയൊക്കെ പഠിപ്പിക്കണ്ടേ.പള്ളീലച്ചനെ കുര്‍ബ്ബാന പഠിപ്പിക്കല്ലേ...
സുബു: എടാ അത് തന്നെ നമ്മുടെ ചക്കപ്പറമ്പിലിന്റെ വീട്.ചുമ്മാ കേറി ഇത്തിരി വെള്ളം കുടിക്കാടാ.അവളെ കാണാന്‍ കൂടിയാണല്ലോ നമ്മള്‍ ഈ വഴി നടക്കാന്‍ തീരുമാനിച്ചത്, അല്ലേ നസീ?..
-വാഴക്കോടന്‍.


ജി.സ്പോട്ട് - ഒരു അശ്ലീല കഥ

‘അതേ, പെട്ടന്ന് വരൂല്ലോ, ഞാനിവിടെ തനിച്ചേയുള്ളു ‘.

പുറത്തേയ്ക്കിറങ്ങിയപ്പോള്‍ ലക്ഷ്മി ഓര്‍മ്മപ്പെടുത്തി.

‘ഉം..നീ ഗെയിറ്റകത്തൂന്ന് പൂട്ടിയേക്കൂ‘ എന്നുപറഞ്ഞ് അയാള്‍ നടന്നു.

‘വണ്ടി എടുക്കുന്നില്ലേ?’ പിന്നില്‍ ഭാര്യയുടെ ചോദ്യം.

‘ഇല്ല. നടക്കാം’ - ...........
-പൊങ്ങുമ്മൂടന്‍.




ലേഡി ഡോക്ടര്‍ തിരക്കിലാണ്‌





അന്ന് നവരാത്രി മഹോത്സവത്തിന്‍റെ ആരംഭമായിരുന്നു...
ദേവീചൈതന്യത്തിന്‍റെ വിവിധ രൂപങ്ങളെ ആരാധിക്കാനുള്ള ഒമ്പത് രാത്രികള്‍ അടങ്ങിയ പുണ്യ ദിനങ്ങളിലെ ആദ്യ ദിവസം.അന്ന് പ്രഭാതത്തില്‍ കുളിച്ചൊരുങ്ങി, അമ്പലത്തില്‍ പോകാന്‍ കതക് തുറന്ന ഞാന്‍ ഒന്ന് ഞെട്ടി, അതാ ഗേറ്റിനു മുമ്പില്‍ തീരെ പ്രതീക്ഷിക്കാത്ത ഒരു കണി..
ഒരു പശു പുറം തിരിഞ്ഞ് നില്‍ക്കുന്നു!!
കണി കണ്ട വിവരം വീട്ടില്‍ വിളിച്ച് പറഞ്ഞപ്പോള്‍ അമ്മ പറഞ്ഞു:
"മോനേ ഭാഗ്യമാടാ, മഹാഭാഗ്യം!!"
-അരുണ്‍ കായംകുളം.


പരോള്‍ കനവുകള്‍

സാധാരണ പറയാറുണ്ടല്ലോ, പ്രവാസിയുടെ വെക്കേഷന്‍ ജയില്പുള്ളിയുടെ പരോളിനു തുല്യമാണെന്ന്. എങ്കില്‍ എനിക്കും പരോള്‍ ലഭിച്ചിരിക്കുന്നു; കണ്ണ് ചിമ്മി തുറക്കുമ്പോള്‍ കഴിഞ്ഞു പോവുന്ന മുപ്പത്തൊന്നു ദിവസങ്ങള്‍! വെക്കേഷന്റെ കാര്യം പറയുമ്പോള്‍ ഭാര്യ ദേഷ്യപ്പെടുന്നതും 'എണ്ണിച്ചുട്ട' ഈ ദിവസങ്ങളെ കുറിച്ച് ഓര്‍ത്തിട്ടായിരിക്കണം. ഒക്ടോബര്‍ ഒമ്പത് എനിക്ക് പ്രിയപ്പെട്ട ദിവസമാണ്‌. എനിക്ക് ഒരു പൊന്നോമന പിറന്ന ദിനം. അവന്റെ ജന്മദിനത്തില്‍ എനിക്ക് നല്‍കാന്‍ കഴിയുന്ന ഏറ്റവും വലിയ സമ്മാനം എന്‍റെ സാന്നിധ്യമല്ലാതെ മറ്റെന്താണ്? പിറന്ന ദിനം തൊട്ട് അഞ്ചു നാളുകള്‍ മാത്രമാണ് ഞാനവനെ കണ്ടത്‌. പ്രസവത്തിനു അനുവദിച്ചു കിട്ടിയ സ്പെഷ്യല്‍ പരോളില്‍.! മോന്‍ ചിരിക്കാന്‍ തുടങ്ങി എന്ന് പറഞ്ഞു ഇടയ്ക്കവള്‍. കമഴ്ന്നു കിടന്നു നീന്താന്‍ തുടങ്ങി എന്നായി പിന്നീട്. ഇപ്പൊ സ്വന്തമായി എഴുന്നേറ്റു ഇരിക്കുമെന്നും, നില്‍ക്കുമെന്നും, പിച്ച വെക്കുമെന്നും.... പല്ലുകള്‍ നാലെണ്ണം മുളച്ചത്രേ..!
-ശ്രദ്ധേയന്‍.



ഇങ്ങിനെയും ഇവിടെ ചിലതൊക്കെ നടകുന്നു.

ഒരേ പള്ളിയില്‍ അതെ സെനെഗോവില്‍ വെള്ളിയാഴ്ച ഉച്ചയോടെ ഇസ്ലാമിക വിശ്വാസികള്‍ നിറയും അറബിയിലുള്ള പ്രാര്‍ത്ഥനയും കഴിഞ്ഞു മടങ്ങും ശേഷം വൈകുന്നേരങ്ങളില്‍ ജൂദ മതവിശ്വാസികള്‍ ഹിബ്രോ ഭാഷയിലുള്ള പ്രാര്‍ത്ഥനയില്‍ പങ്കു ചേരും. ഇതൊരു സ്വപനം ആണെന്ന് തോന്നാം..
-തിരൂര്‍കാരന്‍,



ആരോ പിന്നോട്ടെണ്ണുന്നു



ഒലീവുമലയിലെ ഒരു ദേവാലയമുറ്റത്തു വച്ച് ഒരിക്കല്‍ അതിരാവിലെ ആളുകളെ പഠിപ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന യേശുവിന്റെ മുന്നില്‍ ഫരിയേസരും നിയമജ്ഞരും കൂടി ഒരു സ്ത്രീയെ കൊണ്ടു വന്നു നിര്‍ത്തിയിട്ട് പാപവൃത്തിയുടെ പേരില്‍ അവളെ കല്ലെറിഞ്ഞു കൊല്ലന്നതിനെക്കുറിച്ച് അഭിപ്രായം ആരാഞ്ഞപ്പോള്‍ ആദ്യം യേശു നിശ്ശബ്ദനായി നിലത്തിരുന്ന് എന്തോ എഴുതുകയാണ് ചെയ്തത്. തുടര്‍ച്ചയായ ചോദ്യങ്ങള്‍ക്കു ശേഷമാണ് ആ പ്രസിദ്ധമായ വാക്യം - “പാപം ചെയ്യാത്തവന്‍ ആദ്യം ഇവളെ കല്ലെറിയട്ടേ”- ഉച്ചരിക്കപ്പെട്ടത്....
-വെള്ളെഴുത്ത്.




ബോദ്‌ലെയെര്‍-ഡോറത്തി എന്ന സുന്ദരി

Baudelaire_-_Jeanne_Duval

നഗരത്തിനു മേല്‍ കൊടുംവെയില്‍ കൊട്ടിച്ചൊരിയുകയാണ്‌ സൂര്യന്‍; പൂഴിമണ്ണില്‍ കണ്ണു പുളിയ്ക്കുന്നു; കണ്ണാടി കണക്കെ വെട്ടിത്തിളങ്ങുന്ന കടല്‍. ബോധം മന്ദിച്ച ലോകം ഭീരുവിനെപ്പോലെ കുഴഞ്ഞുവീഴുകയും ഉച്ചമയക്കത്തിലാഴുകയും ചെയ്യുന്നു. ഈ മയക്കം ഹൃദ്യമായൊരു മരണമാണ്‌: ഉറങ്ങുന്നയാള്‍ പാതിബോധത്തില്‍ സ്വന്തം ഉന്മൂലനം ആസ്വദിക്കുന്നു....

-ആര്‍ വി





കാവടിയാട്ടം

തൈപ്പൂയ കാവടിയാട്ടം തങ്കമയില്‍ പീലിയാട്ടം
മനസ്സിലെ അമ്പലത്തില്‍ തേരോട്ടം
മാരമഹോത്സവത്തിന്‍ തേരൊട്ടം.
........
-നീര്‍വിളാകന്‍.



ഒരിതള്‍ കൂടി...

ഭാഗം : ഒമ്പത്

അമ്മാവന്റെ ആജ്ഞ അനുസരിച്ച് തോട്ടത്തിലേക്ക് ഇറങ്ങിയതാണ് ‘കുഞ്ഞു‘ എന്ന കുഞ്ഞിമുഹമ്മദ്... അടയ്ക്ക പെറുക്കിക്കൂട്ടുന്നതില്‍ അശ്രദ്ധ കാണിച്ചാല്‍, അമ്മാവന്റെ ശകാരം ഇനിയും കേള്‍ക്കേണ്ടി വരും, അമ്മായിയുടെ കോപം ഇടിത്തീ പോലെ മുഖത്ത് ഇനിയും പല തവണ പതിയും. കവിളില്‍ പതിഞ്ഞ പരുക്കന്‍ പാടുകള്‍ ഇനിയും മാഞ്ഞിട്ടില്ല. വേട്ടയാടപ്പെടുമ്പോഴെല്ലാം അനാഥന്റെ നിസ്സഹായതയോടെ ‘നാടും വീടും ഉപേക്ഷിച്ച് എങ്ങോട്ടെങ്കിലും’ എന്ന് പലവട്ടം ആഗ്രഹിച്ചിട്ടുണ്ട്. അപ്പഴൊക്കെ കദീജുവിന്റെ മുഖത്തെ നിസ്സഹായത കരുത്ത് ചോര്‍ത്തിക്കളഞ്ഞു..

-ഇത്തിരിവെട്ടം.


ഇതും ചെറായിയില്‍ നിന്ന്...

ചെറായി മീറ്റില്‍നിന്ന് ഒപ്പിയെടുത്ത കുറച്ചു ചിത്രങ്ങള്‍ കൂടി...
സൌകര്യം പോലെ പുറത്തേയ്ക്കെടുക്കാമെന്നു കരുതി സൂക്ഷിച്ചു വച്ചതാ..
-കൊട്ടോട്ടിക്കാരന്‍.


ഗംഗയിലൊരു റാഫ്റ്റിംങ്.......



"ഇങ്ങിനെ കൊതിച്ചിയാവാന്‍ പാടില്ല.........കഴിഞ്ഞ തവണ പേളിന്റെ ഇയറിങ്ങായിരുന്നു... ഇത്തവണ ഞാന്‍ വളരെ ഇഷ്ടപ്പെട്ടിരുന്ന ക്രിസ്റ്റലിന്റെ ഇയറിങ്ങ്....."എന്റെ സ്നേഹത്തോടെയുള്ള ശകാരം നീണ്ടുപോയപ്പോള്‍ ക്യാപ്റ്റന്‍ പറഞ്ഞു....
"മാഡം ആപ്പ്ക്കാ ഇയറിങ്ങ് ലിയാഹെ...ഹമാരാ പൂഛോ......ക്യാ നഹീ ലിയാഹെ ഗംഗാമാനെ.....!"
പതിമൂന്നു വയസ്സായ അപ്പുവിനെചൂണ്ടി അയാള്‍ തുടര്‍ന്നു "ഇവന്റെ പ്രായത്തില്‍ ഗൈഡായതാണു ഞാന്‍...എന്തെല്ലാം കണ്ടിരിക്കുന്നു........"
-പ്രയാണ്‍.


പ്രതികാരം

എന്റെ മരണം ഞാനാരേയും അറിയിച്ചില്ല
മരിച്ചന്നും ഏഴിന്റന്നും നാല്‍‌പ്പത്തൊന്നിനും
ആഘോഷമായ പാട്ട് കുബാനയോടൊപ്പം,
കഞ്ഞിയും ബിരിയാണിയും വീത്തി
കുളിച്ച് നീണ്ട് നിവര്‍ന്ന് സുഖിച്ചു മരിച്ചു

..............

ഇഞ്ചിപ്പെണ്ണ്.



ആരറിയാനാണ്‌ ??

പുകമഞ്ഞു വീണ താഴവരയിലേക്ക്‌
അടര്‍ന്നു വീഴുന്നു ഒരു ദലം
ഒരൊറ്റ തുള്ളി ചോര
ഉറക്കങ്ങളെ മുറിച്ച്‌
കൂറ്റന്‍ ചിറകുകളുള്ള യുദ്ധ വിമാനങ്ങളെ പോലെ
ദുഃസ്വപ്നങ്ങള്‍ ഇരമ്പുന്നു
.....................
മഹി.



ഒന്നിനെ തന്നെ

ഇന്നലെ കൊന്നതും
ഇതേ ജീവിയെ.

ഇന്നു വെറുതെയിരുന്നപ്പോള്‍
അതിനെ പുനര്‍ജ്ജനിപ്പിച്ചു;
ഇന്നു തന്നെ വീണ്ടും കൊല്ലും.
...................
ടി എ ശശി.

'ജുഗുപ്സ'

"മോന്റെ മോന്തെക്കെന്താ ‘തേജോ’ പുഛം?”
ഉച്ചത്തിലീ ചോദ്യമിതാരുടെതെന്ന്
മുഖമുയര്‍ത്തി നോക്കവെ-
മുന്നിലായ് വകയിലൊരു മാതുലന്‍
-മധ്യവയസ്കന്‍ ,ഭാഷാപടു(അതോ,പീഡകനോ).
നെറ്റിയില്‍ ചന്ദനം,ചുണ്ടിലോ പുഞ്ചിരി.
ചെവികളില്‍ ചെത്തിപൂ,കല്ലിന്‍ കടുക്കനും.
കണ്‍കളില്‍ കള്ളിന്റെ ക്രാന്തഭാവം
വാക്കിലാ കള്ളിന്റെ കുഴയുമീണം...
“മകരം പിറക്കുമ്പോ മംഗലമാണങ്കി
പെണ്ണ്, മാരാത്തെ മാമുവിന്‍ മൂത്തമോള്..
.............
താരകന്‍.


മടുപ്പ്‌

എനിക്ക് മടുത്തിരിക്കുന്നു..
എന്നെ തുറിച്ചു നോക്കുന്ന
ഈ ലോകത്ത് നിന്നും
ഞാനെന്നെ രക്ഷിക്കട്ടെ..
ഓര്‍മ്മകള്‍ പേറുന്നതും
ഭാവി ചമയ്ക്കുന്നതുമായ
ഉള്ളറയിലേക്ക്,
എന്റെ മുറിയിലേക്ക്‌..
................
ജുനൈത്.




എല്ലാമൊരിയ്ക്കല്‍ ....



ഒരു നദിയില്‍ നീരാട്ടൊരിയ്ക്കല്‍ മാത്രം
പിന്നെയിറങ്ങിയാല്‍ പുതുനദിയല്ലേ
പഴയജലത്തെ തിരികെപ്പിടിക്കാനാ -
ശിപ്പതു വ്യര്‍ത്ഥമാം വ്യായാമമല്ലോ
......................
രാജേഷ് ശിവ.


പായസം


നല്ല മധുരം
ഓര്‍മകളുടെ പായസത്തിന്.

ഒരു തവി കോരി
മെസേജിലാക്കി
സൌധിയിലുള്ള ഷിബുവിന്
സെന്‍റ് ചെയ്തു.
കുടിച്ചിട്ട് അവന്‍ ഒരു നിക്കറും
എടുത്തിട്ടു മാന്ച്ചുവട്ടിലേക്ക് പോയി.
............
ഷൈജു കോട്ടത്തല.




നിലനില്‍പ്പിന്റെ തത്വ ശാസ്ത്രത്തിലേക്ക്


ഇരുട്ട് കടന്നു വരുന്നു
മെല്ലെ,
താള നിബിടമായി...
വിപ്ലവം വായടിത്തമല്ലെന്ന തിരിച്ചറിവില്‍
ശാന്തി തീരങ്ങളിലേക്ക്
ഒരു വെടിച്ചില്ല്..!!
സ്വതന്ത്ര്യവും സമയവും നഷ്ടപ്പെട്ട
ലോകത്ത് നിന്നും
പ്രകൃതിയിലേക്ക് ഒരു ഇറങ്ങി നടപ്പ്‌..
................
-മണല്‍ത്തരി.


അതിജീവനം

-പകല്‍കിനാവന്‍


നോട്ടം


-നൊമാദ്.



കാലം



-സുനില്‍.

0 comments:

ബ്ലോത്രം. മുന്‍ കൂര്‍ ജാമ്യം.

ബ്ലോത്രം എന്ന ബ്ലോഗ് പത്രത്തില്‍ വരുന്ന വാര്‍ത്തകളും വിഷയങ്ങളും ചിന്ത, തനിമലയാളം എന്ന ബ്ലോഗ് അഗ്രിഗേറ്ററുകളില്‍ ലിസ്റ്റ് ചെയ്യപ്പെടുന്ന ബ്ലൊഗുകളില്‍ നിന്നും, മറ്റ് ബ്ലോഗര്‍മാരും സുഹൃത്തുക്കളും അയച്ചു തരുന്ന ലിങ്കുകളില്‍ നിന്നും എടുക്കുന്നതാണ്. അതാത് വാര്‍ത്തകള്‍ക്ക് അത് പോസ്റ്റ് ചെയ്ത ബ്ലോഗിലേക്ക് തലക്കെട്ടില്‍ തന്നെ ലിങ്കുകള്‍ കൊടുക്കുന്നുണ്ട്. ആയതു കൊണ്ട് ഇതില വരുന്ന പോസ്റ്റുകളിലെ വിഷയങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്തവും അത് പോസ്റ്റ് ചെയ്ത ബ്ലോഗര്‍ക്ക് തന്നെയാണ്. കൂടുതല്‍ വായനക്കാരിലേക്ക് ബ്ലോഗ് പോസ്റ്റുകളെ എത്തിക്കുക എന്ന ഒരു കര്‍ത്തവ്യം മാത്രമെ “ബ്ലോത്രം” ചെയ്യുന്നുള്ളു. പോസ്റ്റുകളുടെ വിഷയങ്ങള്‍ എന്തെങ്കിലും വിവാദങ്ങള്‍ ഉണ്ടാക്കിയാല്‍ അതിന് ബ്ലോത്രം ഉത്തരവാദി ആയിരിക്കില്ല എന്ന് ഇതിനാല്‍ അറിയിക്കുന്നു.
-ബ്ലോത്രം പത്രാധിപര്‍.

ബ്ലോത്രം©


  © Blothram -Blog Newspaper By Malayalam Bloggers 2010

Back to TOP