26സെപ്തംബര്‍2009 - ഫേസ് ബുക്ക്..
Saturday
ഫേസ് ബുക്ക്
“സംക്രമണത്തില്‍ വായിക്കുക”
നസീര്‍ കടിക്കാട്.ചാന്ദ്രയാന്‍
-അനില്‍@ബ്ലോഗ്
ചന്ദ്രനിലെ 'വെള്ളം ' :ചില ഞെട്ടിപ്പിക്കുന്ന സത്യങ്ങള്‍ !!!!!
*ചന്ദ്രനിലുള്ള വെള്ളം മലയാളികളുടെ സ്വന്തം 'വെള്ളമോ' അതോ കുടിവെള്ളമോ?
എന്ത് ചന്ദ്രയാന്‍ ,എന്ത് ചന്ദ്രന്‍ !!!!
-ജിക്കുവര്‍ഗ്ഗീസ്.
ദോഹയിലെ ‘ഈറ്റില്ലാമീറ്റി‘ന്റെ പടങ്ങള്‍
2009 സെപ്റ്റംബര്‍ 21, വൈകുന്നേരം 4 മണി, ദോഹയിലെ ‘ബിദാപാര്‍ക്ക്‘.ദോഹയിലെ ബ്ലോഗേഴ്സിന് മറക്കാനാവാത്ത ഒരു ദിനം സമ്മാനിച്ച അപൂര്‍വനിമിഷങ്ങളിലൂടെ ഒരു യാത്ര.
-സഗീര്‍ പണ്ടാരത്തില്‍
വേരുകള്‍ മുളയ്ക്കാതിരുന്നത്
പാരിജാതപൂവുകള്‍ എന്നത് എന്റെ ഒറ്റപ്പെട്ടുപോയ ബാല്യകാലമാണു. വേരുകള്‍ ആഴ്ന്നിറങ്ങാതിരുന്ന ബാല്യകാലം. ഒരു മണ്ണില്‍ ഒരാള്‍ അതിഥിയോ വരത്തനോ ആയിപ്പോകുന്നത് അപ്പോഴാണു. വേരുകള്‍ മുളയ്ക്കാതെ വരുമ്പോള്‍. എന്റെ ഡാഡിയുടെയും മമ്മിയുടെയും വ്യക്തി ബന്ധങ്ങളില്‍ വരുന്ന മാറ്റങ്ങള്‍ക്കനുസരിച്ച് എന്റെ ബാല്യവും പറിച്ചു നട്ടപ്പെട്ടുകൊണ്ടിരുന്നു. ഒരുമണ്ണില്‍ നിന്നു മറ്റൊരു മണ്ണിലേക്ക്, പിന്നെ തിരിച്ചും. എങ്ങും വേരുകള്‍ മുളച്ചില്ല. മമ്മിയുടെ നാട്ടിലും, ഡാഡിയുടെ നാട്ടിലും ഒറ്റപ്പെട്ടു തന്നെ ഞാന്‍ നടന്നു. അതു വരത്തപ്പെട്ടു പോയിരുന്നു...
-അരുണ്‍ ചുള്ളിക്കല്‍.
പ്രവാസ ലോകത്തെ നേര്‍കാഴ്ചകള്‍..
വെള്ളിയാഴ്ച പൊതുവേ സാധാരണ പ്രവാസികളെ പോലെ ഞാന്‍ ഉറങ്ങാറില്ല. അധിക സമയവും വല്ല മാഗസിനോ പത്രവോ അങ്ങിനെ വായിച്ചിരിക്കും.പക്ഷെ, മകളുമായി ഗുസ്തിപിടിച്ചു അന്ന് ഞാന്‍ ഉറങ്ങി പോയി. കുറെ സമയം കഴിഞ്ഞപ്പോള്‍ മൊബൈല്‍ വല്ലാതെ റിംഗ് ചെയ്യുനത് കേട്ടു. പെട്ടന്ന് എടുത്തു നോക്കിയപ്പോള്‍ രണ്ടു മിസ്സ് കാള്‍ ഉണ്ട്....
-തിരൂര്‍കാരന്‍
പേടി
ഞാനാരോടും ഇന്നു വരെ പറഞ്ഞിട്ടില്ലാത്ത ഒരു രഹസ്യമുണ്ട്.എന്റെ ഏറ്റവുമടുത്ത സുഹൃത്തായ നിങ്ങളല്ലാതെ ആരാണ് എനിക്കിത് പറയാനുള്ളത്?എനിക്കു പേടിയാകുന്നു സുഹൃത്തേ, വല്ലാതെ പേടിയാകുന്നു. ഇനിയൊരിക്കലും ഇതൊന്നും ആരോടും പറയുവാന്‍ എനിക്കായില്ലെങ്കിലോ? അതു കൊണ്ട് ഞാനതിപ്പോള്‍ ആദ്യമായൊരാളോടു തുറന്നു പറയുകയാണ്.
എലികള്‍ക്കെന്റെ മനസ്സു വായിക്കാനാവും!!
-പാവത്താന്‍
മൗനമെഴുതിയ മിഴികള്‍
കോടമഞ്ഞ് മൂടി കിടക്കുന്ന പര്‍വതനിരകള്‍ക്ക് താഴെയുള്ള ഗ്രീന്‍വാലി റിസോര്‍ട്ടിലെ പാര്‍ക്കിലിരിക്കുമ്പോള്‍ മനസ്സുനിറയെ ശൂന്യതയായിരുന്നു. ഈ മലനിരകള്‍ക്ക് താഴെ ഓര്‍മ്മകളെ തുരത്താന്‍ ഒളിത്താമസം തുടങ്ങിയിട്ട് ദിവസങ്ങളേറെയായി. പക്ഷേ അതില്‍ വിജയിച്ചോയെന്ന് ചോദിക്കുമ്പോഴാണ് മൗനം ശരീരത്തിലേക്കും ആത്മാവിലേക്കും കയറിപോവുക.
പുകപടലങ്ങള്‍ പോലെ പറന്നിറങ്ങുന്ന കോടമഞ്ഞിനിടയില്‍ ഷാള്‍ പുതച്ച് ബിയര്‍ കഴിച്ചിരിക്കുമ്പോള്‍ ഇടക്കിടെ വരുന്ന കോളുകള്‍ അലോസരപ്പെടുത്തുന്നുണ്ടെങ്കിലും ആരൊക്കെയോ എന്നെയും ഓര്‍ക്കുന്നുണ്ടല്ലോയെന്ന് ചിന്തിക്കുമ്പോള്‍ ഒരാശ്വാസം ബാക്കിയാവുന്നു.
ഒരു ഐസ് ബിയറിന് കൂടി പറഞ്ഞിരിക്കുമ്പോള്‍ അല്‍പ്പമകലെയുള്ള ബെഞ്ചില്‍ രണ്ടുപേര്‍ വന്നിരിക്കുന്നത് കണ്ടു.
മധുവിധു ആഘോഷിക്കാന്‍ തണുക്കുന്ന മലനിരകള്‍ തേടി വന്നവരാണെന്ന് തോന്നുന്നു. നടന്നുവരുമ്പോള്‍ അയാളുടെ കൈകള്‍ അവളെ ചുറ്റിപിടിച്ചിരുന്നു. നിതംബത്തിന് താഴെ മുടിയുള്ള ആ പെണ്‍കുട്ടിയുടെ നെറ്റിയില്‍ കടുംചുവപ്പ് സിന്ദൂരം ഉണങ്ങികിടന്നിരുന്നു. ഭാവിജീവിതത്തിന്റെ അസുലഭതകളെ പറ്റി പരസ്‌പരം പറഞ്ഞുറപ്പിക്കാനുള്ള യാത്രകളാണല്ലോ മധുവിധുനാളിലേത്..
ബിയര്‍ കൊണ്ടുവെച്ച് തിരിഞ്ഞുനടക്കുമ്പോള്‍ എന്റെ നോട്ടം കണ്ടാവാം ബെയറര്‍ പറഞ്ഞു...
-ഹരീഷ് എ എസ്.
മറക്കാത്ത പാസ്സ് വേര്‍ഡുകള്‍
മകന്‍റെ ഫോണാണു്.
“ പപ്പാ എന്‍റെ പ്രൊഫയില്‍ പാസ്സ് വേര്‍ഡ് പറയൂ.?”
അയാളാലോചിച്ചു. അവനെന്തിനിപ്പോള്‍ പ്രൊഫയില്‍ പാസ്സ് വേര്ഡ്.
മനസ്സിലായി.
ലോഗിങ്ങ് പാസ്സ് വേര്‍ഡ് മാറ്റണമെങ്കില്‍, പ്രൊഫയില്‍ പാസ്സ്വേര്‍ഡ് , എല്ലാ ബാങ്കുകള്‍ക്കും അത്യാവശ്യമാണു്.
അവനെ ദൂരെ എഞ്ചിനീയരീങ്ങ് കോളേജില്‍ ചേര്‍ത്തപ്പോള്‍ അവനു പണമയക്കാന്‍ വേണ്ടി തുടങ്ങിയതാണു്. ആ അക്കൌണ്ട്.
ഒരു പക്ഷേ , ഞാനതില്‍ എത്തി നോക്കാതിരിക്കാനായൊരു പൂട്ടിടാനായിരിക്കും.
-വേണു.
ലങ്കാദഹനം!
പിറ്റേന്ന് കുരായില്‍ നേരം വെളുത്തത് എന്നത്തേയും പോലെ, റെയില്‍ പാളത്തില്‍ ആരുടെയെന്കിലും തലയുണ്ടെങ്കില്‍ എടുത്തു മാറ്റൂ എന്നും പറഞ്ഞു ചൂളം വിളിച്ചു പോകുന്ന തിരുനെല്‍വേലി സൂപ്പെറിന്റെ ഒച്ച കേട്ടല്ലായിരുന്നു. പകരം ചിത്തുവിന്റെ "ബിനു അണ്ണാ .... ബിനു അണ്ണാ ...." എന്ന അലര്‍ച്ച കേട്ടായിരുന്നു.
ആ അലര്‍ച്ച കേട്ടു ലീവ് നു നാട്ടില്‍ വന്നു സുഖമായി കട്ടിലില്‍ മലര്‍ന്നു കിടന്നു ഉറങ്ങുകയായിരുന്ന അവന്റെ അച്ഛന്‍ ദാസപ്പന്‍ കൊച്ചാട്ടെന്‍ , എണീറ്റ് യുദ്ധ ഭൂമിയാണെന്ന് കരുതി കമഴ്ന്നു കിടന്നു "ബോംബ് ......... ബോംബ്...........!!!!!!!!"
-കരക്കാരന്‍.
സാധാരണക്കാരനായ പ്രവാസി - ചില ഓര്‍മ്മച്ചിത്രങ്ങള്‍!
ചന്നം പിന്നം മഴപെയ്തു കൊണ്ടിരിക്കുന്ന ഒരു സായാഹ്നം.ഓഫീസിലെ തിരക്കിട്ട ജോലിക്കിടയില്‍ ഇടക്കിടെ ചൂടുചായയില്‍ നിന്നു ഓരോ കവിള്‍ വീതം കുടിച്ചു കൊണ്ടിരിക്കുമ്പോളാണു മൊബൈല്‍ ശബ്ദിച്ചത്.നോക്കിയപ്പോള്‍ നാട്ടില്‍ നിന്നു അച്ഛന്റെ ഫോണ്‍...
“എന്താ അച്ഛാ ഇപ്പോൾ വിളിച്ചത്?”
-സുനില്‍ കൃഷ്ണന്‍.
ബാങ്ക് മാനേജര്‍ക്കൊരു വില്‍പ്പത്രം
“സാറേ,ഞാനൊന്നു പറയട്ടെ.എനിക്കു വേണ്ടി സാറിന്റെ ഒരഞ്ചു മിനിറ്റ്...ദേ ഞാന്‍ പറയുന്നതൊന്നു കേട്ടിട്ട് സാറെന്നെ എന്തുവേണേലും ചെയ്തോ.ഇനി ഞാന്‍ ലോണപേക്ഷയുമായി കേറില്ല.അതിന്റെ ആവശ്യം വരത്തില്ല സാറേ”.
“തന്നോട് സംസാരിച്ചിട്ട് എന്റെ തൊണ്ട വറ്റി.എടോ അങ്ങ് അമേരിക്കയില്‍ ബാങ്കെല്ലാം പൊട്ടിപ്പാളീസായി.ഇവടേം മാന്ദ്യമാ ,മാന്ദ്യം.ബാങ്കില്‍ ഡെപ്പോസിറ്റൊന്നും വരുന്നുല്ലടോ”.
-ദി പ്രദീപ്കുമാര്‍
13 എന്ന ഭീകരന്‍
13 എന്ന അക്കത്തെ എന്തിനാണ് നമ്മള്‍ ഇത്ര ഭയപ്പെടുന്നത്?വണ്ടിയുടെ നമ്പര്‍ 13 ആയാല്‍ ഭയപ്പാടായി.പരീക്ഷക്കോ ഇന്റര്‍വ്യുവിനോ 13 കിട്ടിയാല്‍ പിന്നെ നോക്കേണ്ട,.ശുഭകാര്യത്തിന് 13 എന്ന തീയതി ഒഴിവാക്കുകയേ ഉള്ളൂ..ഈ 13 എന്ന ഭീകരന്‍ സത്യത്തില്‍ ഭാരതീയവിശ്വാസപ്രകാരമുള്ള അശുഭ സംഖ്യയല്ല.നമുക്ക് ഇഷ്ടം പോലെ വേറേ എത്രയോ അശുഭലക്ഷണങ്ങളും അന്ധവിശ്വാസങ്ങളും ഉണ്ട്.എന്നിട്ടും പോരാഞ്ഞ് നമ്മള്‍ മറ്റു ദേശക്കാരുടെ അന്ധവിശ്വാസങ്ങളും ഇറക്കുമതി ചെയ്യുകയാണ്..
-കണാദന്‍.
നിര്‍മ്മാല്യം
സുകുമാരന്‍ ക്ഷേത്രം ലക്ഷ്യമാക്കി നടന്നു.
എന്തേ ഇന്ദിരയുടെ കിടപ്പുമുറിയില്‍ ഇപ്പോഴും വിളക്കണഞ്ഞിട്ടില്ല്?
അന്വേഷിക്കുക എന്നത് വാര്‍ഡ് മെമ്പെറായ തന്റെ ചുമതലകളില്‍ ഒന്ന്!!
അകാലത്തില്‍ ഭര്‍ത്താവ് വിടപറഞ്ഞ് വിധവയായ യുവതി...
-നീര്‍വിളാകന്‍.
ഇന്റര്‍നെറ്റ്
ഇന്റര്‍നെറ്റ്
ലോകത്തുള്ള ദശലക്ഷക്കണക്കിനു കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്കുകളെ പരസ്പരം ബന്ധിപ്പിക്കുന്ന മഹാ നെറ്റ്‌വര്‍ക്കിനെയും, അവ നല്‍കുന്ന വിവിധ സൗകര്യങ്ങളെയും പൊതുവായി ഇന്റര്‍നെറ്റ് എന്നു വിളിക്കുന്നു. പാക്കറ്റ് സ്വിച്ചിങ് അടിസ്ഥാനമാക്കിയ ഇന്റര്‍നെറ്റ് പ്രൊട്ടോക്കോള്‍ എന്ന വിവരസാങ്കേതികവിദ്യയാണു് ഇന്റര്‍നെറ്റ് എന്ന ആശയം പ്രാവര്‍ത്തികമാക്കുവാന്‍ ഉപയോഗിക്കുന്നതു്. വിവരസാങ്കേതികവിദ്യ സേവനങ്ങളായ വേള്‍ഡ് വൈഡ് വെബ്, പിയര്‍-റ്റു-പിയര്‍ നെറ്റ്വര്‍ക്ക്, ചാറ്റ്‍, ഇലക്ട്രോണിക്-മെയില്‍, ഓണ്‍ലൈന്‍ ഗെയിമിങ്, വാര്‍ത്താ സെര്‍വീസുകള്‍, എന്നീ സേവനങ്ങള്‍ നല്‍കിപ്പോരുന്ന ഇന്റര്‍നെറ്റിനെ പൊതുവെ നെറ്റ് എന്നും വിശേഷിപ്പിക്കുന്നു.
-മനുചന്ദ്രന്‍.
ഞാന്‍ ഫാര്‍മര്‍
ഫേസ്ബുക്ക് വഴി 'ഫാം വില്ലാ' കൃഷി തൊടങ്ങി ഞാനും....
ഫാം വില്ലാ ഒണ്ടാക്കി...ഫാമില്‍ പോയി കണ്ടത്തില്‍ കിളച്ചു...കുറെ പേര്‍ക്ക് ചീസും പശൂനേം ഒക്കെ ഗിഫ്റ്റ് കൊടുത്തു. പക്ഷെ കാശ് ഇല്ല, വിത്ത് മേടിക്കാന്‍...(അവിടെ ആത്മഗതം കരഞ്ഞ് മെസേജിട്ടിട്ടൊണ്ട് പടത്തില്‍..
-ആചാര്യന്‍.
ക്ലൗഡ് കമ്പ്യൂട്ടിംഗ്-ഒരു കുറിപ്പ്
-യാരിദ്
ഭൂപടത്തിലില്ലാത്ത വഴികള്‍
തൊട്ടിരുന്നു ഒരേ ദിക്കിലേയ്ക്ക്
യാത്ര ചെയ്യുന്നു രണ്ടു പേര്‍,
അവര്‍ക്കിടയില്‍ കടല്‍പ്പാലങ്ങളും
തുരങ്കങ്ങളും തീവണ്ടിപ്പാതകളുമുണ്ട്
തിളയ്ക്കുന്ന റോഡുകളില്‍ ജലമെന്നു
നടിച്ചു വെയിലിന്‍റെ തിരയിളക്കമുണ്ട്
..............
സെറീന
വാക്കുകളുടെ ജയിൽ
കാറ്റും,
മഴയും,
വെയിലുമേല്‍ക്കാതെ
ഒഴിഞ്ഞ
കടലാസിന്റെ മൗനത്തിലേക്കുള്ള
വഴിയറിയാതെ
പിടയുന്നുണ്ട്
ചിലര്‍ക്കുള്ളില്‍ വാക്കുകള്‍.
...............
സിനു കക്കട്ടില്‍
മൈക്രോസ് - 3
പള്ളിക്കുളം.
അണകെട്ട്
പുഴ വെറുതെ ഒഴുകുന്നു
അങ്ങനെ ഒഴുകിയാലോ
ഞാന്‍ ഇതാ പുഴയില്‍
ഒരു അണകെട്ടുന്നു
അണകെട്ടില്‍ നിറയുന്നത്
തെളിനീരല്ലല്ലോ
ആനന്ദാശ്രുക്കളും
കണ്ണീരുമല്ലോ..
..............
നരസിംഹന്‍.
നിശാന്ധത
കണ്ണുകാണില്ല.
ഇരുട്ടിൽ,
അരണ്ട ചിരിയുമായി
കാതിനെ മാത്രം വിശ്വസിച്ച്
അവനു നടക്കാം.
തിരിഞ്ഞു നോക്കാതെ.
..........
Hrishi
ബ്ലോവിത !
നാളുകളങ്ങനെ പലതു കഴിഞ്ഞൂ..മോഹമിതിപ്പോളും പുളയുന്നൂ..
കവിതയൊരെണ്ണം എഴുതീടേണം..
കാണാനാളുകൾ വേണം താനും.
കണ്ടാൽ കുറ്റം പറയരുതാരും..
................
അസ്തമയം ...
-മുക്താര്‍ ഉദരമ്പൊയില്‍.
0 comments:
Post a Comment