13സെപ്തംബര്‍2009 - ചര്‍ച്ച തുടരുന്നു....
Saturday
സിനിമാരംഗം :മലയാളം v/s അന്യഭാഷാ .
ഷെഡ്യൂള്‍ 2
- അന്യഭാഷാ ചിത്രങ്ങളെയും മലയാള ചിത്രങ്ങളെയും പച്ചയായി വിസ്തരിക്കുന്നു...
- നിങ്ങള്‍ പറയൂ മലയാളമോ അതോ മറ്റു ഭാഷ ചിത്രങ്ങളോ മികച്ചത്...
-ബ്ലോത്രം.
ഓര്‍മ്മയില്‍ വിരിയുന്ന പെണ്‍പൂക്കള്‍ - ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്
ഒന്നൊരക്കൊല്ലത്തെ ബോംബെ ജീവിതത്തിനു ശേഷമാണ് കൈതമുള്ള് എന്ന എഴുത്തുകാരന്‍ മുന്നു പതിറ്റാണ്ട് മുന്‍പ് ഗള്‍ഫിലെത്തിച്ചേരുന്നത്. ഇന്ന് സുക്ഷിച്ചു നോക്കിയാല്‍ അദ്ദേഹം കൈവരിച്ച നേട്ടങ്ങളുടെയൊക്കെ അടിത്തറ തന്റെ ബോംബെ ജീവിതമാണെന്നു കാണാം; നാട്ടില്‍ നേടിയെടുത്ത് ഔദ്യോഗിക വിദ്യാഭ്യാസം മാത്രമല്ല. ബോംബെ, ദല്‍ഹി എന്നിവിടങ്ങളില്‍ നിന്നും ചേക്കേറിയ ആളുകളാണ് ഗള്‍ഫിലെ പ്രധാന സ്ഥാനങ്ങളിലേറെപ്പേരും എന്നത് ചരിത്രപരമായ യാദൃച്ഛികതയല്ല. നാടു വിടുന്ന മലയാളി ആര്‍ജ്ജിച്ചെടുക്കുന്ന നവീനവും വിഭിന്നവുമായ അനുഭവപരിസരങ്ങള്‍ പ്രധാന ശക്തിസ്രോതസ്സായി മാറുന്നു...
-കൈതമുള്ള്.
ഇതു താന്‍ടാ പോലീസ്
ഇന്നലെ വൈകുന്നേരം ജോലി കഴിഞ്ഞു പോകുമ്പോള്‍ കുറച്ചു ദൂരെ പോലീസ് വണ്ടി. ക്യാമറ യൂണിറ്റ്. കൂട്ടം കൂടി നില്‍ക്കുന്ന കുറെ ആളുകളും. കൊച്ചിയില്‍ അപകടങ്ങള്‍ പുതുമയുള്ള കാര്യമല്ല. അങ്ങനെ എന്തെങ്കിലും നടന്നിരിക്കാം. ആ ദുരിതക്കാഴ്ച കാണാനുള്ള മനോധൈര്യം ഇല്ലാത്തതിനാല്‍ അങ്ങോട്ട് എത്തിനോക്കി വഴിവക്കില്‍ കൂട്ടം കൂടി നില്‍ക്കുന്നവരില്‍ ഒരാളോട് കാര്യം തിരക്കി. അപകടം ആണെങ്കില്‍ ഇടവഴികള്‍ ഏതെങ്കിലും തപ്പി പിടിച്ചു വീടെത്തണം. കൊച്ചിയിലൂടെ നടന്നു പോകുമ്പോള്‍ എപ്പോഴും മനസ്സില്‍ ഉയരുന്ന പ്രാര്‍ത്ഥനകളില്‍ ഒന്ന് അപകടം ഒന്നും സംഭവിക്കാതെ വീട്ടില്‍ തിരിച്ചെത്തണം. മറ്റൊന്ന് ആര്‍ക്കും ഒരു അപകടവും ഉണ്ടാവരുത്, അഥവാ ഉണ്ടായാല്‍ തന്നെ എന്‍റെ കണ്‍മുന്‍പില്‍ വെച്ചാകരുത്...
-മേരിലില്ലി.
പത്തു പച്ചത്തത്ത
ഒച്ചകള്‍ എന്തൊരു ശല്യമാണ്. ഈ വീട്ടില്‍ ശബ്ദങ്ങളില്ല. മുറ്റത്ത് ഇലകള്‍ വീഴുന്ന ശബ്ദം ഒഴിവാക്കാനായി ചെടികളെല്ലാം വെട്ടിനിരത്തിയിരിക്കുന്നു. അടുക്കളയില്‍ പാത്രങ്ങള്‍ കൂട്ടിമുട്ടി കലമ്പാറില്ല. ഒഴിഞ്ഞുകിടക്കുന്ന പത്ത് കിളിക്കൂടുകളില്‍ നിന്നും പക്ഷികളുടെ പ്രേതങ്ങള്‍ പോലും ചിലയ്ക്കാറില്ല, പട്ടി പൂച്ച മുതലായവ ഇല്ലേയില്ല. ടെലിവിഷന്‍ നിശബ്ദമായിട്ട് കാലങ്ങള്‍ കഴിഞ്ഞു, കമ്പ്യൂട്ടറും മിണ്ടാറില്ല. അയല്‍ക്കാര്‍ ഇങ്ങോട്ടു വരാറില്ല. അവര്‍ എന്തുപറയുന്നെന്ന് ഞാന്‍ നോക്കാറില്ല. ഇപ്പോള്‍ ഒച്ചകളില്ല, ഒച്ചകളുടെ ഓര്‍മ്മകളേയുള്ളൂ. ഭാര്യയും മകളും എന്നോടു മിണ്ടിയിട്ട് എത്ര നാളുകളായി - വാസ്തവത്തില്‍ അവര്‍ മുന്‍പ് സംസാരിച്ചിരുന്നോ?
-സിമി.
തണുപ്പ്
രാവിലെ നടക്കാനിറങ്ങിയതാണ് . വെയിലിനു നല്ല തെളിച്ചം. സുഖമുള്ള കാറ്റ്.
വഴിയില്‍ തിരക്കായി വരുന്നു. ‘എങ്ങോട്ടാ സുരേട്ടാ?’ ബൈക്ക് നിറുത്തി ഹെല്‍മറ്റുയര്‍ത്തി രാജേഷ് ചിരിച്ചു. രോഹിണിയുടെ കോളേജ് മേറ്റ് ആണ്.
‘ഓ വെറുതെ.. നടക്കാനിറങ്ങിയതാ’ ബൈക്ക് വിട്ടുപോയി. കുശലാന്വേഷണങ്ങളുടെ നിരര്‍ത്ഥകത ഓര്‍ത്തപ്പോള്‍ അയാള്‍ക്ക് ചിരി വന്നു.
രാജേഷിന്റെ അമ്മയ്ക്ക് സുഖമില്ല എന്ന് കഴിഞ്ഞ ദിവസം രോഹിണി പറഞ്ഞിരുന്നു. ചോദിക്കാന്‍ വിട്ടുപോയി. സാരമില്ല നാളെയും കാണാമല്ലോ.
എതിരെ സ്കൂള്‍കുട്ടികള്‍ നടന്നു വരുന്നു. പെണ്‍കുട്ടികളാണ്. എന്തോ പറഞ്ഞ് അവര്‍ ചിരിക്കുന്നുണ്ട്.
‘സുരാ..ഇന്നാള് പറഞ്ഞ കാര്യമെന്തായി?...........
-ഗുപ്തന്‍.
കൈ രണ്ടിലും മൈലാഞ്ചി ( കഥ )
ഇടവിട്ടുള്ള ചടങ്ങുകളില്‍ അമ്പലത്തില്‍ നിന്ന് കൊച്ചുട്ടന്റെ ഭാര്യ കല്ല്യാണിയമ്മ ഉണ്ടാക്കിയ പായസം ചുറ്റുവട്ടത്തുള്ള എല്ലാ വീടുകളിലേക്കും കൊടുത്തയക്കും.
അമ്പലത്തിലെ പായസം ഞമ്മക്ക് ഹറാമാണെന്ന് കാദര്‍ക്കയും മറ്റും പറയുമെങ്കിലും ഞങ്ങളെല്ലാം അതിനു വേണ്ടി കാത്തിരിക്കുമായിരുന്നു.....
-സൈനുദ്ദീന്‍ ഖുറൈഷി.
ഒരു തോല്‍വിയുടെ ഓര്‍മ്മയ്ക്കായി
"ഹീമോഫീലിയ"ഒടുവിലത്തെ ചോദ്യോത്തരവും കഴിഞ്ഞ് സയൻസ് ക്ലബ് ക്വിസ് മത്സരം അവസാനിച്ചു. രണ്ട് മാർക്കിനു ഞാനിപ്പോഴും രണ്ടാം സ്ഥാനത്തു തന്നെ. ബോർഡിൽ എന്റെ കോളത്തിനു നേരെയെഴുതിയ റോമൻ അക്കങ്ങളെ കൂട്ടിയെടുക്കാതെ തന്നെ ഞാനോർത്തു.
വിഷമമൊട്ടുമുണ്ടായില്ല; ഏതാനും മാസങ്ങൾക്കു മുൻപ് നടന്ന സംസ്ഥാനതല മത്സരത്തിൽ ഒരൊറ്റ മർക്കിനു മൂന്നാം സ്ഥാനത്തേക്ക് പിൻതള്ളപ്പെട്ടതിന്റെ അനുഭവമാവാം കാരണം. പിന്നെ ഇപ്പോൾ ജയിച്ചിരിക്കുന്നത് വേറാരും അല്ലാലോ?
-സുചന്ദ്.
വെര്‍ച്ച്വല്‍
ദൂരെ കണ്ണെത്താവുന്നത്രേം പച്ചയായ ഒരു താഴ്വാരത്തിലേക്കാണ് ഞാന്‍ കണ്ണു തുറന്നത്. ഇതെന്താ ഇങ്ങനെ? മുറിയില്‍ക്കിടന്നല്ലെ ഉറങ്ങിയത്? എന്റെ മുറി, നഗരത്തിന്റെ നടുക്ക് രാവും പകലും വാഹനങ്ങളുടെ കാതടിപ്പിക്കുന്ന ശബ്ദം കേള്‍ക്കുന്ന വലിയ അപാര്‍റ്റ്മെന്റിലെ പതിമൂന്നാം നിലയിലുള്ള ഫ്ലാറ്റിലെ കൊച്ചുമുറി? ചാരനിറത്തില്‍ അങ്ങിങ്ങ് നനവിന്റെ പാടുകള്‍ വികൃതമാക്കിയ ചുമരുകള്‍ കൈയ്യെത്തിയാല്‍ തൊടാന്‍പറ്റാറുള്ളതാണല്ലോ. അഞ്ചുമണിക്കുള്ള അലാം അടിച്ചില്ലെ, കേള്‍ക്കാഞ്ഞതാണോ?-ശ്രീ.
ഇക്കാക്കയുടെ മംഗല്ല്യം
'ഹലോ ഗുഡ് ഈവനിംഗ്' എന്നപ്രോഗ്രാമിലാണ് ആ പാട്ട്. പാട്ടിന്റെ കൂടെ ഒരു സന്ദേശം 'നൌ അയാം ലൌവിംഗ് സുഹ്റ, ആഫ്റ്റര്‍ മാരീജ് ഓഫ് യു, അവേര്‍സ് റിലേഷന്‍ഷിപ്പ് ഈസ് ടെറിഫയിംഗ് മി'
ഉമ്മയും ജ്യേഷ്ഠന്റെ ഭാര്യയും ടിവി കണ്ട് കൊണ്ടിരിക്കുന്നു. ഇത്താത്തയുടെ കൈവിരല്‍ താളം പിടിക്കുന്നു.
-സുധീര്‍ മുക്കം.
മോഷ്ടാവ്
എന്നും വാതിലടച്ചാണ് കിടക്കാറുള്ളത്ആരും മുട്ടിവിളിക്കുകയോ കുത്തിപ്പോളിക്കുകയോ
ചെയ്യാറില്ല എന്നിട്ടും
ഭദ്രമായി അടച്ചു വെച്ചിട്ടുള്ള ഹൃദയത്തെ മാത്രം
എന്നും ആരോ
കട്ടെടുക്കുന്നു.....
-ഉമേഷ്.
ഒരു വിശുദ്ധ ജന്മ ദിനം
ഒരു വിശുദ്ധ ജന്മ ദിനംമുസ്ലിംങ്ങള് പൊതുവേ ബര്‍ത്ത് ഡേ ആഘോഷിക്കാറില്ല . എന്നാല്‍ ഇപ്പോള്‍ അവര്‍ ഒരു മഹത്തായ ജന്മ ദിനം ആഘോഷിക്കുകയാണ്. സര്‍വ്വശക്തന്‍ എല്ലവിധ അനുഗ്രഹങ്ങളും നല്‍കുന്ന വിശുദ്ധമായ ഒരു ജന്മ ദിനമാണ് അത്. ആ ദിനത്തോട് കിടപിടിക്കാന്‍ മറ്റൊരു ദിനം ഇല്ല. ഏതാണ് ആ ജന്മ ദിനം എന്ന് അറിയാമോ?
-തിരൂര്‍കാരന്‍.
ഉള്ളില്‍ റോസ് നിറമുള്ള പേരക്കകള്‍
പ്രസിദ്ധമായ ദേവീ ക്ഷേത്രത്തില്‍ നിന്നും തൊഴുതു മടങ്ങുമ്പോഴാണ് ഒരു മുഖം കാഴ്ചയില്‍ ഉടക്കിയത്. ഭജനം ഇരിക്കുന്നവര്‍ക്കിടയില്‍ നിന്നും എഴുന്നേറ്റു പോകുന്നു . കഴുത്തില്‍ ഒരു ചെറിയ മാന്തളിരിന്റെ രൂപത്തിലുള്ള മറുകുമായി ഒരു മുഖം.നിബിഡമായ കേശ ഭാരം ജട പിടിച്ചു അനാകര്‍ഷകമായി കിടക്കുന്നു. വിട പറഞ്ഞ സൌന്ദര്യത്തിന്റെ തിരുശേഷിപ്പുകള്‍ നിറഞ്ഞ മുഖം ഉള്ളില്‍ ഒരാന്തല്‍ ഉയര്‍ത്തി .
ഇത് രുക്കു.....അമ്മായി.....അല്ലെ ?
സംശയം തീര്‍ക്കാന്‍ അമ്മയെ തിരഞ്ഞപ്പോള്‍ അമ്മയുള്‍പ്പെടെ കൂടെ ഉണ്ടായിരുന്നവര്‍ എല്ലാം... ദൂരെയെത്തിയിരിക്കുന്നു...
-ശാരദനിലാവ്
കൊച്ച് കൊച്ചൊരു ദമണ്‍
കൊച്ച് കൊച്ചൊരു കൊച്ചി, ഓളു നീലക്കടലിന്റെ മോള്… ദമണില്‍ എത്തിയപ്പോള്‍ പൂവച്ചല്‍ ഖാദറിന്റെ ആ പഴയ ഗാനം ഓര്‍മ്മവന്നു. ദമണിനെക്കുറിച്ചും ഇങ്ങനെ തന്നെ പാടാം. അറബിക്കടലിന്റെ തീരത്തുള്ള മറ്റൊരു സുന്ദരി. ടൂറിസ്റ്റ് ഭൂപടത്തില്‍ ദമണിന് ഗോവയെപോലെ വലിയ സ്ഥാനമൊന്നുമില്ല. ഗുജറാത്തിനകത്തുള്ള ഒരു കേന്ദ്ര ഭരണ പ്രദേശം. ഗാന്ധിജിയുടെ നാട്ടില്‍ മദ്യ നിരോധനമായതിനാല്‍ ദുഖങ്ങള്‍ മറക്കാന്‍ ഗുജറാത്തികള്‍ എത്തുത് ദമണിലാണ്. മദ്യത്തിന് നികുതി കുറവായതിനാല്‍ ടൂറിസ്റ്റുകള്‍ക്ക് സുഖവഴി. ഇത്രയധികം മദ്യ ഷാപ്പുകള്‍ വേറെയെങ്ങും ഞാന്‍ കണ്ടിട്ടില്ല. ഇരുന്നും നിന്നും കിടന്നും കഴിക്കാന്‍ സൌകര്യമുള്ള സ്ഥലങ്ങള്‍ ധാരാളം. മദ്യ സല്‍ക്കാരമില്ലാത്ത എന്ത് ടൂറിസം?
-നിഷേധി.എന്റെ ചിപ്പൂ...
മൈക്കിള്‍ ജാക്സണ്‍ ചിപ്പുവിനു ചേച്ചിയാണു. 'അല്ല മോളേ അതു ചേട്ടനാന്ന്' പറഞ്ഞാല്‍ അവള്‍ക്കു ദേഷ്യം വരും.ഓഫീസില്‍ നിന്നും വന്നാലുടന്‍ ചിപ്പുവിനെപ്പറ്റിയുള്ള പരാതികളുടെ കെട്ടഴിയുകയായി.'ഫ്രിഡ്ജ് ഇടക്കിടെ തുറക്കുന്നു.., റിമോട്ട് എറിഞ്ഞു പൊട്ടിച്ചു, മൊബെയിലു കൊണ്ടു കളിക്കുന്നു.......
-ദീപു.
റേഷന്‍കാര്‍ഡിലെ കവിത
അവിശ്വസനീയതയോടെ ഞാന്‍ ആ മനുഷ്യനെ സൂക്ഷിച്ചുനോക്കി. ഒരു നേര്‍ത്ത ചിരിയോടെ എന്റെ മുമ്പില്‍ അയാള്‍ നിന്നു.ഈ ജീവിതം എന്തൊക്കെ അല്‍ഭുതങ്ങളാണ്, വിചിത്രമായ കാഴ്‌ചകളാണ് നമുക്ക് തരുന്നത്. അയാളോടൊപ്പം അയാളുടെ സാധുവായ ഭാര്യയും പതിമൂന്നും പതിനഞ്ചും വയസ്സ് പ്രായമുള്ള പെണ്‍മക്കളും ഉണ്ടായിരുന്നു. ഇന്നലെ രാവിലെ എന്റെ സുഹൃത്ത് ഇല്യാസ് വന്നു പറയുന്നതുവരെ ഇങ്ങനെയൊരു മനുഷ്യന്‍ ഈ ഭൂമുഖത്തുണ്ടാകുമെന്ന് ഞാന്‍ ചിന്തിച്ചിട്ടുപോലുമുണ്ടാകില്ല- ഇത് സംവിധായകന്‍ കമലിന്റെ ഓര്‍മ്മച്ചിത്രം. പെരുമഴക്കാലം എന്ന സിനിമയിലെ അക്‌ബര്‍ എന്ന നായക കഥാപാത്രം മനസ്സില്‍ വന്നുനിറഞ്ഞതിനെപ്പറ്റിയാണ് കമല്‍ പറഞ്ഞത്. കല മനസ്സില്‍ വന്നുനിറയലാണ്. കവിതയും വ്യത്യസ്‌തമല്ല. പുതുകവികളില്‍ എത്രപേര്‍ക്ക് ഇത്തരമൊരു കണ്ടെടുക്കലിന്റെ സിദ്ധിയുണ്ട്? ഉത്തരം വിരലിലെണ്ണാവുന്നവര്‍ എന്നാകും.-കുഞ്ഞിക്കണ്ണന്‍ വാണിമേല്‍ (ബൂലോക കവിത)
കാക്ക എന്ന് ആദ്യം വിളിച്ചത്വല്യമ്മാവനെയായിരുന്നു
ഒരു മരത്തിലേക്ക് നോക്കിയായിരുന്നു
അതിനു ശേഷമാണ് കാക്കയെ കണ്ടത്
കറുപ്പ് ഒരു നിറമാണെന്നറിഞ്ഞത്
കാക്ക പറന്നുപോയിരുന്നു
കറുപ്പില്‍ കിടന്ന് ചിരിച്ചുചിരിച്ച്
ചോക്കിലെ വെളുപ്പ് മാഞ്ഞുപോയിരുന്നു
കഴുകാന്‍ ചെന്നപ്പോള്‍
കുളത്തിന്റെ നിറം മറന്നുപോയിട്ടാവണം
കറുത്ത ബോര്‍ഡ് വെളുത്ത് വന്നു
....................
നസീര്‍ കടിക്കാട്.
ഉമ്മയുടെ ഫോണ്‍കാള്‍
മാങ്ങാ പിടിച്ചെടാ
ആറാണ്ട് മുമ്പു നീ
നട്ടിട്ടു പോയതാ,
പോയാണ്ടില്‍ രണ്ടു തിരി
പൂത്തു പറ്റിച്ചതാ
ഇക്കുറി എങ്കിലും പൂത്തുകായ് ച്ചു
..................
പള്ളിക്കുളം.
ചത്തതല്ല
തലക്കടിച്ചു കൊല്ലുകയായിരുന്നു
കൊത്താന്‍ വരുന്ന പാമ്പിനോടും
കുത്താന്‍ വരുന്ന പോത്തിനോടും
വേദമോതല്ലേ മകാനേ എന്ന്
എന്റമ്മ പഠിപ്പിച്ചതാ പണ്ട്
...............
കാപ്പിലാന്‍
ഓട്ടോഗ്രാഫ്
മാര്‍ച്ചിനു മുകളിലൂടെ പറക്കുന്നു നമ്മള്‍.
നമ്മുടെ അവസാനത്തെ മാര്‍ച്ച്.
പടിഞ്ഞാറ് ഒരിടത്ത് വിളക്കണയുന്നു.
നമുക്കിനി മണിക്കൂറുകള്‍ മാത്രം.
നീ നീട്ടിയ പുസ്തകം
നിന്റെ ഹൃദയമാണെന്നറിയാം.
...........
ഉണ്ണീ ശ്രീദളം.
പത്രം
ഇന്നലത്തെ പത്രം,
രണ്ടു ചിത്രങ്ങള്‍,
വിവാഹം!
ഇന്നത്തെ പത്രം,
രണ്ടു ചിത്രങ്ങള്‍,
വിവാഹവാര്‍ഷികം
...........
സഗീര്‍ പണ്ടാരത്തില്‍
പ്രാര്‍ഥനയോടെ....
ജുനൈത്.
പിന്നെ വെയിലടര്‍ന്ന് വീണു
നൊമാദ്.
0 comments:
Post a Comment